Download as doc, pdf, or txt
Download as doc, pdf, or txt
You are on page 1of 2

റെനന്‍

ദേശീയതയെ നിര്‍വചിക്കാനൊരുമ്പെട്ട ആദ്യകാല ചിന്തകരിലൊരാളാണ് ജോസഫ് ഏണസ്റ്റ് റെനന്‍.


പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം ഫ്രെഞ്ച് വിപ്ലവക്കാലത്തിന്റെ സംഭാവനകളായ സ്വാതന്ത്ര്യം,
സാഹോദര്യം, സമത്വം എന്നീ മുദ്രാവാക്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു.
ബൈബിള്‍ പണ്ഡിതനും ഹിബ്രു തുടങ്ങിയ സെമിറ്റിക് ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നയാളുമായിരുന്നു.
മതത്തിന്റെ ചരിത്രമെഴുതിയ അദ്ദേഹം സെമിറ്റിക് സംസ്കാരങ്ങളെക്കുറിച്ചും അവഗാഹം നേടിയിരുന്നു.
അദ്ദേഹത്തിന്റെ ക്‌വെസ്ച്ക്വിന്‍ നേഷന്‍ അഥവാ എന്താണു ദേശം എന്ന പ്രബന്ധത്തിലാണ് ദേശീയതയെക്കുറിച്ച്
വിശകലനാത്മകമായ വിവരണം നമുക്ക് ആദ്യമായി ലഭിക്കുന്നത്.

1848 ലെ ജനതകളുടെ വസന്തകാലം (Springtime of the peoples) എന്നറിയപ്പെട്ട, ദേശീയതാവാദികളായ


നേതാക്കളാല്‍ നയിക്കപ്പെട്ട യൂറോപ്പിലെ വിപ്ലവത്തെക്കുറിച്ച് പരിചിന്തിച്ചുകൊണ്ടാണ് തന്റെ പ്രബന്ധത്തില്‍ റെനന്‍
ദേശം എന്നാല്‍ എന്ത് എന്ന് നിര്‍വചിക്കാന്‍ മുതിരുന്നത്.

വംശം, ഭാഷ, മതം, ഭൂമിശാസ്ത്രം എന്നീ വ്യത്യസ്തകളാല്‍ പുരോഗതിയെയും ഐക്യത്തെയും


ശ്വാസംമുട്ടിച്ചുകൊല്ലാത്തവിധം ജനങ്ങളോട് ഒന്നിച്ചുചേരാനും ഐക്യത്തിനു കാരണമാകുന്നവിധത്തിലുള്ള
അനുഭവങ്ങളിലേക്കു അന്വേഷണം നടത്താനും അദ്ദേഹം പ്രബന്ധത്തില്‍ ആഹ്വാനം ചെയ്യുന്നു.
പരസ്പരമുള്ള ബന്ധം വളര്‍ത്തുന്നതരത്തിലുള്ള പൊതുവായ ഒരു ഭൂതകാലമുള്ള, വര്‍ത്തമാനകാലത്തും ഭാവിയിലും
ഒരുമിച്ചുനില്‍ക്കാനും എല്ലാവരുടെയും സമ്മതപ്രകാരം ഭരിക്കപ്പെടാനും തയ്യാറുള്ള, ജനങ്ങളുടെ സമ്മിശ്രമായ
കൂടിച്ചേരല്‍ എന്ന നിര്‍വചനമാണ് അദ്ദേഹത്തിന്റെ വാദങ്ങളുടെ കേന്ദ്രബിന്ദു.

1. എല്ലാ മനുഷ്യരും തുല്യരും സ്വതന്ത്രരുമാണ് എന്ന സങ്കല്‍പമാണ് ഈ നിര്‍വചനത്തിന്റെ ആദ്യത്തെ അടിത്തറ.


അദ്ദേഹം നല്‍കുന്ന നിര്‍വചനപ്രകാരം സ്വതന്ത്രരും തുല്യരുമായ മനുഷ്യരുടെ ഇച്ഛയ്ക്കാണ് ഒരു ദേശത്തിന്റെ
പിറവിയെയും നിലനില്‍പിനെയും സംബന്ധിച്ചു പറയുമ്പോള്‍ പ്രാധാന്യം കല്‍പിക്കേണ്ടത്.
2. പൊതുവായ ഭൂതകാലം എന്നതാണ് അദ്ദേഹം തന്റെ നിര്‍വചനത്തിന് അടിസ്ഥാനമാക്കുന്ന രണ്ടാമത്തെ
സങ്കല്‍പം. ഏറെപ്പണ്ടു തൊട്ടേ തുടര്‍ന്നുവരുന്ന അവരുടെ പരിശ്രമങ്ങളുടെയും ത്യാഗങ്ങളുടെയും അര്‍പ്പണത്തിന്റെയും
പര്യവസാനമാണത്. പഴയകാലത്ത് നടത്തിയ ത്യാഗങ്ങള്‍ ഒരു ജനസമൂഹത്തില്‍ സൃഷ്ടിക്കുന്ന വലിയ തോതിലുള്ള
പരസ്പര ഐക്യവും ദേശത്തെ നിര്‍വചിക്കുന്നു. പഴയകാലത്ത് നോവുകളും സങ്കടങ്ങളും ആഹ്ലാദങ്ങളും
ഒരുമിച്ചനുഭവിച്ചു എന്ന വികാരത്താല്‍ ഐക്യത്തിലേക്കു നയിക്കപ്പെട്ട ഒരു ജനസമൂഹം. ഇസ്രായേല്‍ എന്ന
ദേശരാഷ്ട്രത്തെ പരിഗണനയ്ക്കെടുത്താല്‍ അദ്ദേഹത്തിന്റെ ഈ നിര്‍വചനം ശരിയെന്നു കാണാം. എല്ലാ ജൂതരും
പങ്കുവയ്ക്കുന്ന ഹോളോകാസ്റ്റിനെക്കുറിച്ചുള്ള ഓര്‍മകളാണ് ആ ദേശരാഷ്ട്രത്തിന്റെ പിറവിയിലേക്കു നയിച്ചതില്‍
മുഖ്യമായ ഒന്ന്. ആ ഓര്‍മകള്‍ അവരെ ഐക്യപ്പെടുത്തുകയും ഒടുവില്‍ അത് ഒരു ദേശരാഷ്ട്രത്തിന്റെ പിറവിയില്‍
കലാശിക്കുകയും ചെയ്തു.
3. വര്‍ത്തമാനകാലത്ത് ഒരുമിച്ചു ജീവിക്കാന്‍ സന്നദ്ധതയുള്ള ജനങ്ങളാണ് ഒരു ദേശരാഷ്ട്രത്തെ രൂപീകരിക്കുന്നത്
എന്നതാണ് മൂന്നാമത്തെ സങ്കല്പം. അവര്‍ക്ക് പൊതുവായ ഭൂതകാലമഹിമ ഉണ്ടായിരിക്കും. വര്‍ത്തമാനകാലത്ത്
പൊതുവായ ഒരു ഇച്ഛയും. വലിയവലിയ കാര്യങ്ങള്‍ ഒരുമിച്ചുനേടാനും അതിലും വലിയ കാര്യങ്ങള്‍ ചെയ്യാനുമുള്ള
ആഗ്രഹവും. പഴയകാലത്തെ അനുഭവങ്ങളെ അവര്‍ ഒരുമിച്ചുചേത്ത് പൊതുവായ ഒരു ഭൂതകാലമാക്കും. അന്നുണ്ടായ
അവരുടെ ഐക്യത്തെ ശാശ്വതമാക്കാന്‍ ആഗ്രഹിക്കും. ഒന്നിച്ചു ഭരിയ്കപ്പെടാന്‍ എല്ലാവരുടെയും സമ്മതവും
സഹകരണവും ഉണ്ടാകുകയും ചെയ്യും. ഈ തത്ത്വം മാനിച്ചില്ലെങ്കില്‍ ഒരു ദേശരാഷ്ട്രത്തിനു
അസ്തിത്വമുണ്ടാകാനിടയില്ല. ഇറാഖ് ഉദാഹരണം. ഷിയാകള്‍,സുന്നികള്‍, കുര്‍ദുകള്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍
ഒന്നിച്ചൊരു ജനതയായി തുടരാനും ഒരു ഭരണകൂടത്തിനു കീഴില്‍ ജീവിക്കാനും തയ്യാറായാലേ ആ രാഷ്ട്രത്തിനു
നിലനില്‍പുള്ളൂ.

റെനന്റെ ഈ വാദങ്ങളെയും സങ്കല്പങ്ങളെയും മുന്‍നിര്‍ത്തിയാണ് ആധുനിക ദേശരാഷ്ട്രങ്ങള്‍ നിലനില്‍ക്കുന്നത്


എന്നുകാണാം. ഒന്നിച്ചുനില്‍ക്കണോ നില്‍ക്കാതിരിക്കണോ എന്നൊക്കെ തീരുമാനിക്കുന്നത് ജനങ്ങളാണ്.
ജനങ്ങളുടെ സ്വേച്ഛയ്ക്കാണ് റെനനു പ്രധാനം. ഒരു വിവാഹ ഉടമ്പടി പോലെയാണ് ദേശത്തെക്കുറിച്ച് റെനന്റെ
നിര്‍വചനം. രണ്ടു സ്വതന്ത്രവ്യക്തികള്‍ വിഭിന്നങ്ങളായ അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അഭിരുചികള്‍
തുടങ്ങിയവയൊക്കെ അംഗീകരിച്ച് പരസ്പരസഹിഷ്ണുതയോടെ അവയൊക്കെ തുടരാനും ഒരുമിച്ചു ജീവിതകാലം മുഴുവന്‍
കഴിയാനും തീരുമാനിക്കുന്നതുപോലെ വ്യത്യസ്തസ്വത്വങ്ങളുള്ള വിഭാഗങ്ങള്‍ ഒറ്റ രാഷ്ട്രമായി നിലകൊള്ളാന്‍
തീരുമാനിക്കുന്നു. സ്വേച്ഛ, പരസ്പരമുള്ള പൊരുത്തപ്പെടല്‍, വ്യത്യസ്തകളെ നിലനിര്‍ത്തിക്കൊണ്ടുള്ള ഐക്യം
എന്നിവയിലാണ് റെനന്റെ നിര്‍വചനം ഊന്നല്‍ നല്‍കുന്നത്. ഒരു വിവാഹബന്ധത്തില്‍ സമന്മ‍മാരായ
പങ്കാളികളാണ് ആണും പെണ്ണുമെന്ന പോലെ ഒരു കൂട്ടം ആളുകള്‍ മറ്റൊരു കൂട്ടത്തോട് അനീതിപൂര്‍വം പെരുമാറാന്‍
പാടില്ല. അവരുടെ പ്രദേശങ്ങള്‍ കൈയടക്കാനും.

വംശാടിസ്ഥാനത്തിലോ ഭാഷാടിസ്ഥാനത്തിലോ ഏകസ്വത്വമുള്ള സംഘം ചേരലുകളെയും ദേശീയത്വം എന്ന


ആശയത്തെയും കൂട്ടിക്കുഴച്ച് ആശയക്കുഴപ്പത്തിലാകരുതന്നാണ് റെനന്റെ വാദം. ഏകസ്വത്വമല്ല സമാഹൃത
സ്വത്വമാണ് ഒരു ദേശരാഷ്ട്രത്തിനുള്ളത്. സമാഹൃതമായ ഒരു സ്വത്വത്തെ അന്വേഷിക്കുന്ന, വിഭിന്നങ്ങളായ
സാമൂഹികഗ്രൂപ്പുകളുള്‍പ്പെടുന്ന ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളില്‍ നിന്നാണ് ഒരു ദേശരാഷ്ട്രം ഉദയം ചെയ്യുന്നത്.

യൂറോപ്പിന്റെ ദേശരാഷ്ട്രാനുഭവത്തില്‍ വ്യത്യസ്തവംശങ്ങളുടെ സങ്കലനവും ഉത്ഭവവും മതങ്ങളുമൊക്കെ ഉള്‍പ്പെടുന്നുവെന്നു


അദ്ദേഹം നിരീക്ഷിക്കുന്നു. കീഴടക്കാന്‍ വരുന്നവര്‍ പലപ്പോഴും കീഴടക്കപ്പെട്ടവരുടെ മതവും മര്യാദകളും
സ്വാംശീകരിക്കുന്നു. കീഴടക്കപ്പെട്ട കൂട്ടരുമായി വിവാഹബന്ധം സ്ഥാപിക്കുന്നു. ക്രമേണ കീഴടക്കിയവരുടെയും
കീഴടക്കപ്പെട്ടവരുടെയും സ്വത്വപരമായ വിഭിന്നത പഴങ്കഥയാകുന്നു. ഉദാഹരണത്തിനു മുകിലന്‍മാരും
ഹൂണന്‍മാരുമൊക്കെ‍. മധ്യേഷ്യയില്‍ നിന്നുവന്ന അവര്‍ ഇന്ത്യ കീഴടക്കുകയും ക്രമേണ ഇന്ത്യന്‍ വിശ്വാസങ്ങളെയും
മര്യാദകളെയും ഒരു പരിധിവരെ സ്വായത്തമാക്കി. ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിച്ചു ഇന്ത്യക്കാരായി മാറുകയാണ്
ഉണ്ടായത്. ബ്രിട്ടീഷുകാരെ പോലെ അവര്‍ നമ്മുടെ സമ്പത്ത് കൊള്ളയടിച്ചു സ്വന്തം നാട്ടിലേക്കു കടത്തുകയല്ല
ഉണ്ടായത്. ബ്രിട്ടനിലെ നോര്‍മന്‍ ആക്രമണകാരികളുടെ ഉദാഹരണമാണ് ഇതിനു റെനന്‍ ചൂണ്ടിക്കാട്ടുന്നത്.

മറവി എന്നതിനു ദേശരാഷ്ട്രത്തിന്റെ രൂപീകരണത്തില്‍ വലിയ പങ്കുണ്ടെന്ന് റെനന്‍ പറയുന്നുണ്ട്.


"Forgetfulness, and I would even say historical error, are essential in the creation of a
nation." മറവി എന്നതിനെ ചരിത്രപരമായി ഒരു തെറ്റാണെന്നേ താന്‍ പറയൂ. എന്നിരുന്നാലും ഒരു
ദേശരാഷ്ട്രത്തിന്റെ പിറവിയില്‍ അതിനു വലിയ പങ്കുണ്ട്. ആവശ്യമില്ലാത്ത സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ചരിത്ര
ഗവേഷണം ദേശീയത്വത്തിനു അപകടമേ സൃഷ്ടിക്കൂ. ഈ നിരീക്ഷണത്തെയും ഇന്ത്യന്‍ സാഹചര്യങ്ങളുമായി
ബന്ധപ്പെടുത്താവുന്നതാണ്. നമ്മുടെ പല ദേവാലയങ്ങളും ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന
മതസമുദായങ്ങളുടേതാകണമെന്നില്ല. പല ആക്രമണങ്ങളുടെയും ഭാഗമായി ആക്രമിച്ചവര്‍ താന്താങ്ങളുടെ
ദേവാലയങ്ങളാക്കി അവയെ മാറ്റിയിട്ടുണ്ട് എന്നതു യാഥാര്‍ത്ഥ്യമാണ്. ഈ ചരിത്രത്തിന്റെ അടിവേരു
തേടിപ്പോകാനും ഭൂതകാലത്തോടു അങ്ങനെ കണക്കുതീര്‍ക്കാനും മെനക്കെട്ടാല്‍ അത് വര്‍ഗീയവിഭജനം കൂടുതല്‍
സൃഷ്ടിക്കുകയും നമ്മുടെ ദേശീയത്വത്തെ, മുഖ്യമായും കൊളോണിയല്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ നിന്നുണ്ടായ
ദേശരാഷ്ട്രം എന്ന സങ്കല്പത്തെ തകര്‍ക്കും.
ദേശരാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ഓര്‍ക്കുക, വേണ്ടാത്തതു മറക്കുകയെന്നതാണ്
ദേശീയത്വത്തിന്റെ വലിയൊരു തത്ത്വം. ഐക്യമെന്നതു പലപ്പോഴും ആര്‍ജിക്കുന്നത് മൃഗീയതയിലൂടെയും
ബലപ്രയോഗങ്ങളിലൂടെയുമാണ് എന്നു റെനന്‍
ചൂണ്ടിക്കാട്ടുന്നു. എല്ലാ വ്യക്തികള്‍ക്കും പൊതുവായി പല കാര്യങ്ങളും ഉണ്ടെന്നിരിക്കലും അവര്‍ പല കാര്യങ്ങളും
മറക്കുകയും ചെയ്യുന്നു. ഫ്രാന്‍സില്‍ തന്നെ റോമന്‍ ബന്ധമുള്ള ഗാളുകളും കെല്‍ടിക് വംശജരും ബാസ്കുകളും ഫ്രാങ്കുകള്‍
അടക്കമുള്ള ജര്‍മാനിക് ഗോത്രങ്ങളുമൊക്കെയുണ്ട്. പക്ഷേ ഒരൊറ്റ ഫ്രഞ്ച് പൗരനും അതേപ്പറ്റി ബോധവാനല്ല.
നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ പ്രൊട്ടസ്റ്റന്റ് കൂട്ടക്കൊലകളെ പറ്റിയോ കഥാറുകള്‍ക്കെതിരെയുണ്ടായ യുദ്ധത്തെക്കുറിച്ചോ
ഓര്‍ക്കുന്നില്ല എന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മറക്കുന്നതും സൗകര്യപൂര്‍വം മറക്കുന്നതും വലിയ വ്യത്യാസമുണ്ട്.
റെനന്‍ ഉദ്ദേശിച്ചത് അതായിരിക്കാം. അതേസമയം അദ്ദേഹത്തിന്റെ ഈ വാദത്തെ ബെനഡിക്ട് ആന്‍ഡേഴ്സണ്‍ എന്ന
ചരിത്രകാരന്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ആക്രമിക്കുന്നുണ്ട്.

You might also like