Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 2

പ്രധാനമന്ത്രി മുദ്ര യോജന (PMMY)

2015 ആഗസ്ത് 8 നു കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച ഒരു വായ്പാ പദ്ധതിയാണ് PMMY. ശിശു, കിഷോര്‍,
തരുണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശിശു എന്ന വിഭാഗത്തില്‍ അര
ലക്ഷം രൂപ വരെയുള്ള വായ്പകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതേ സമയം കിഷോര്‍ എന്ന വിഭാഗത്തില്‍
അര ലക്ഷം രൂപയ്ക്കും 5 ലക്ഷം രൂപയ്ക്കും ഇടയിലുള്ള വായ്പകളാണ് പരിഗണിക്കുക. തരുണ്‍ എന്ന വിഭാഗത്തില്‍ 5
ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള വിഭാഗതിതിനെയാണ് പരിഗണിക്കുക.

പ്രധാനമായും ഉല്‍പാദനം, സേവനം, റീട്ടെയില്‍ , കാര്ഷിക അനുബന്ധ മേഖല എന്നിവയ്ക്കാണു മുദ്ര


യോജനയിലൂടെ വായ്പകള്‍ അനുവദിക്കുക.

പ്രധാന മന്ത്രി മുദ്ര യോജന വായ്പകളെ പറ്റി കൂടുതല്‍ അറിയാനും പ്രൊജെക്ട് റിപ്പോര്ട്ട് തയ്യാറാക്കുന്നതിനും
ബന്ധപ്പെടുക:

BENCHMARK LEGAL SOLUTIONS

ഫോണ്‍ : 9526259090 / 7012709090

#മുദ്രയോജനയിൽ_വായ്പ_എടുത്തവരുടെ #ശ്രദ്ധയ്ക്ക്
വായ്പ എടുത്ത് കൃത്യമായി അടച്ചു കൊണ്ടിരിക്കുന്ന വർക്ക് കോവിഡ് 19 പാക്കേജിൽ കേന്ദ്ര സർക്കാർ
പ്രഖ്യാപിച്ചിരിക്കുന്ന 20 % അധിക ലോണിനായി ബാങ്കുകളെ സമീപിക്കാവുന്നതാണ്.
നിലവിലുള്ള ലോണിന്റെ ബാലൻസ് തുകയുടെ 20% അധികമായാണ് വായ്പയായി നൽകുന്നത് (ഉദാ:
നിലവിലുള്ള വായ്പ ബാലൻസ് 1,00,000 രൂപയാണെങ്കിൽ അതിന്റെ 20% മായ 20,000 രൂപ അധിക
ലോണായി ലഭിക്കും).
ഈ വായ്പയ്ക്ക് 1% അധികമായി നൽകേണ്ടതില്ല. ഈ തുക കേന്ദ്ര സർക്കാർ നൽകും . നിലവിൽ പുതിയ
മുദ്രയോജന വായ്പകൾക്കും അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലും ബാങ്ക് മുദ്രയോജനയിൽ വായ്പ
നിഷേധിച്ചാൽ രേഖാമൂലം പരാതിപ്പെടാവുന്നതാണ്. പരാതികൾ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനോ, lead
district manager ക്കോ, ബാങ്കിംഗ് ഓംബുഡ്സ്മാനോ നൽകാവുന്നതാണ്. സ്വയം തൊഴിലിനായി
ഏർപ്പെടുത്തിയിരിക്കുന്ന ഈ വായ്പയുടെ ഗ്യാരണ്ടി കേന്ദ്ര സർക്കാറാണ് . ഈ വായ്പ ബാങ്കുകളുടെ
ഔദാര്യമല്ല. വായ്പ അപേക്ഷകൾ പരമാവധി http://www.mudramitra.in എന്ന വെബ്സൈറ്റിലൂടെ
നൽകുവാൻ ശ്രമിക്കുക
Reference: https://www.udyamimitra.in/?Login%20=%20A

You might also like