Bhasha Pada Pusthakam Naina

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 3

ADOPT- TEACHER TRANSFORMATION

PROGRAMME

ഭാഷകള്‍

ASSIGNMENT 1

ഭാഷാപാഠപുസ്തകങ്ങൾ അന്നും ഇന്നും

Submitted by
SHIHAB NAINA K
LPSA
GOVT. S L B L P S KUMARAKOM, KOTTAYAM

SCERT – KERALA
ഭാഷാപാഠപുസ്തകങ്ങൾ അന്നും ഇന്നും

ഭാഷ പഠനം
ഭാഷ മനുഷ്യരെ മറ്റുജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരാക്കിത്തീർക്കുന്ന ഒരു സവിശേഷ
പ്രതിഭാസമാണ്. ഭാഷാ ശേഷികള്‍ പ്രകടിപ്പിക്കുന്നതിനാവശ്യമായ ആന്തരിക ഭാഷാ ശേഷിയെയാണ് നാം
ഭാഷ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ജന്മസിദ്ധമായ ഭാഷാ ശേഷിയും, കുടുംബത്തിലെ അംഗങ്ങളോടും,
ചുറ്റുമുള്ളവരോടും, ഉള്ള സംസർഗ്ഗവും വഴി സ്വന്തം ഭാഷയിൽ പൂർണ വികസിതമായ വിനിമയ ശേഷിയോട്
കൂടിയാണ് കുട്ടികൾ വിദ്യാലയത്തിൽ എത്തുന്നത്. വിദ്യാലയത്തിൽ ഭാഷാ പഠനത്തിന് അതാത് കാലത്തെ
മന:ശ്ശാസ്ത്രം, ഭാഷാശാസ്ത്രം, ഭാഷാ സമീപനത്തോടുള്ള കാഴ്ചപ്പാട് എന്നിവയിലൂന്നി പല രീതികളും നാം
പരീക്ഷിച്ചിരുന്നു.നിത്യജീവിതത്തില്‍ ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള ശേഷി നേടുക എന്നത്
ഭാഷാപഠനത്തിന്റെ അനിവാര്യനേട്ടമാണ്.
അക്ഷരാവതരണരീതി, പദാവതരണരീതി, വാക്യാവതരണരീതി, ആശയാവതരണരീതി എന്നീ
ഭാഷാ പഠന രീതികള്‍ നിലനിന്നിരുന്നു. ഇവയ്ക്കൊക്കെ അതിന്റെതായ ഗുണങ്ങളും പോരായ്മകളും ഉണ്ടാവാം.
എന്നാല്‍ ഭാഷാസമഗ്രതയിലൂന്നിയ ഭാഷാ പഠന സമീപനമാണ് ഇന്ന് ലോകവ്യാപകമായി
അംഗീകരിച്ചിരിക്കുന്നത്. ഭാഷാ പഠന രീതികള്‍. ജീവിത സാഹചര്യത്തിൽ ഫലപ്രദമായി ആശയം
പ്രകടിപ്പിക്കുന്നതിനും, സ്വീകരിക്കുന്നതിനും കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് പ്രാഥമിക ഘട്ടത്തിൽ
ഭാഷാഭ്യസനത്തിന്റെ ഉദ്ദേശ്യം. ശ്രവണം, ഭാഷണം, വായന, ലേഖനം, സർഗാത്മക പ്രകടനം
എന്നിങ്ങനെ അഞ്ച് മേഖലകളിലായാണ് കുട്ടി നേടേണ്ട ഭാഷാ ശേഷികൾ ക്രമീകരിച്ചിട്ടുളളത്.
1997 പാഠ്യപദ്ധതി പരിഷ്കരണം ആവർത്തനത്തിനും പ്രബലനത്തിനും പ്രാധാന്യം നൽകുന്ന
വ്യവഹാര വാദ മനശ്ശാസ്ത്ര കാഴ്ചപ്പാടുകളെ ഉപേക്ഷിച്ചു. കുട്ടി ഒരു ഒഴിഞ്ഞ പാത്രമല്ലെന്നും കുട്ടിക്ക് വിവരങ്ങൾ
ശേഖരിക്കാനും അവയെ അപഗ്രഥിച്ച് അറിവ് നിർമ്മിക്കാനും കഴിയുമെന്നും അംഗീകരിക്കുന്ന ജ്ഞാതൃ
മനശ്ശാസത്രമായിരുന്നു പുതിയ പാഠ്യപദ്ധതിയുടെ അടിത്തറ. ഇത് മുതലുള്ള മലയാള പാഠ്യപദ്ധതിയിൽ
ആശയാവതരണ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇവിടെ വായനയെ അർത്ഥോൽപാദന പ്രക്രിയയായി
കാണുന്നു. സമഗ്രതയിൽ നിന്നും ഭാഗങ്ങളിലേക്ക് എന്ന രീതിയിലാണ് ഭാഷാ പഠനം നടക്കുന്നത്.
അങ്ങനെ അസ്വാഭാവികതയില്‍ നിന്നും സ്വാഭാവികതയിലേക്ക് നീങ്ങുന്നതിന് അനുഗുണമായ
രീതിയിലാണ് ഇന്നത്തെ ഭാഷാ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
പൂര്‍വ്വകാല ഭാഷാ പാഠപുസ്തകങ്ങളും ഇക്കാലത്തെ പുതിയ കേരളപാഠാവലിയും ഒന്ന് താരതമ്യം
ചെയ്ത് നോക്കുകയാണെങ്കില്‍ ഇത് നമുക്ക് മനസിലാക്കാം. പഴയ പാഠപുസ്തകങ്ങള്‍ അധ്യാപക
കേന്ദ്രീകൃതമായിരുന്നെങ്കില്‍ ഇന്നത്തെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാണ്. ഏതൊരു ഭാഷയും
സ്വായത്തമാക്കാന്‍ കഴിയണമെങ്കില്‍ പ്രസ്തുത ഭാഷ സംസാരിക്കുന്ന ഒരു സമൂഹത്തിന്റെ സാന്നിധ്യം
അനിവാര്യമാണ്. സ്വാഭാവികമായൊരു പരിസരവുമുണ്ടായിരിക്കണം. ഇന്നത്തെ ഭാഷാ പഠന രീതികളില്‍
പാഠപുസ്തകങ്ങളും, അധ്യാപകനും, ചേര്‍ന്ന് കുട്ടിക്ക് ചുറ്റും ഒരു സമൂഹസാന്നിധ്യവും സ്വാഭാവിക പരിസരവും
ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഭാഷാ പഠന സമീപനത്തിലും, പഠന പ്രക്രിയകളിലും, പഠന രീതികളിലും ,
പഠന സാമഗ്രികളിലും , പഠനാന്തരീക്ഷം ഒരുക്കുന്നതിലും എല്ലാം ഈ വ്യത്യാസം നമുക്ക് ദർശിക്കാൻ
കഴിയും
പൂര്‍ണമായത് എന്നവകാശപ്പെട്ടിരുന്ന പഴയ പാഠപുസ്തകങ്ങള്‍ കുട്ടികളോട്
സംവദിക്കുന്നതിനുതകുന്നതോ, വഴക്കമുളള ചട്ടക്കൂട്ടില്‍ നിര്‍മ്മിച്ചവയോ ആയിരുന്നില്ല. അവ എല്ലാം തന്നെ
അടഞ്ഞ അധ്യായങ്ങളായിരുന്നു. ഇത് തുടര്‍പ്രവര്‍ത്തന സാധ്യത തന്നെ ഇല്ലാതാക്കിക്കളഞ്ഞു. ഇൗ
പ്രശ്നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കുന്ന തരത്തിലുളളതാണ് പുതിയ ഭാഷാ പാഠപുസ്തകങ്ങള്‍. സമഗ്രത ദര്‍
ശനത്തില്‍ തയ്യാറാക്കപ്പെട്ട പുതിയ ഭാഷ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ നിലവാരത്തിലുളളതും അവരോടും
സംവദിക്കുന്നതുമായ ഭാഷയും,ചിത്രങ്ങളും, ഉളളടക്കവും രൂപകല്‍പനയും ആണ്. ഇത് സ്വയം പഠനത്തിന്
കൂടുതല്‍ സാധ്യതകള്‍ ഒരുക്കുന്നു. ഓര്‍മിക്കലിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും, കാണാതെ
പഠിക്കുന്നതിനുളളതുമായ പാഠപുസ്തകങ്ങള്‍ ആയിരുന്നു പൂര്‍വ്വകാലത്തെങ്കില്‍ ഇന്ന് അതിന് മാറ്റം വരികയും
അനൗപചാരികവും സ്വതന്ത്രവുമായ ഒരു പഠനാന്തരീക്ഷം ഒരുക്കുകയും, സ്വതന്ത്രമായ ഇടപെടലും, സ്വയം
നിയന്ത്രിത അച്ചടക്കവും പരിശീലിക്കാന്‍ പ്രാപ്തമാക്കുന്ന പാഠപുസ്തകങ്ങള്‍ അധ്യാപകനെ ഒരു സുഹൃത്തോ,
സഹായിയോ, സംഘത്തലവനോ ആക്കിമാറ്റുന്നതായി നമുക്ക് കാണാം. പ്രെെമറി ക്ലാസുകളിലെ
ഭാഷാപാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ കഥ, കവിത, വിവരണം, സംഭാഷണം, കടങ്കഥ തുടങ്ങിയ
വ്യവഹാരങ്ങളിലൂടെ ആരംഭിച്ച് പതിയെ മൂന്നിലും നാലിലും എത്തുമ്പാള്‍ രചനാ ശേഷിയുടെ
വിവിധതലങ്ങളിലേക്ക് വ്യാപിക്കുന്നത് കാണാം. കുട്ടികളുടെ ഭാഷാപരമായ വളര്‍ച്ച ഉറപ്പ്
വരുത്തുന്നതരത്തില്‍ ക്ലാസുകള്‍ കഴിയുന്തോറും, വ്യവഹാരരൂപങ്ങളുടെ വെെവിധ്യവും വ്യാപ്തിയും
ഏറിവരുന്നു.
ഇന്നത്തെ ഭാഷാ പാഠപുസ്തകങ്ങള്‍ പ്രവര്‍ത്തനാധിഷ്ടിത ക്ലാസ് മുറികള്‍ സജ്ജീകരിക്കുന്നതിനനു
യോജ്യമായ പാഠങ്ങളൊരുക്കുമ്പോള്‍ അത് സ്വയം മൂല്യനിര്‍ണയത്തിനുതകുന്നതും, അത്ഥപൂര്‍ണ്ണവും
ജെെവീകവുമായ ലേഖനപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നതുമാണ് ഇന്നത്തെ ഭാഷാ
പാഠപുസ്തകങ്ങളെങ്കില്‍, പൂര്‍വ്വകാല ഭാഷാ പാഠപുസ്തകങ്ങള്‍ അശാസ്ത്രീയവും, ആവര്‍ത്തനത്തിനും,
പ്രബലനത്തിനും പ്രാധാന്യം നല്‍കുന്നതമായിരുന്നു. ഇത് കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കുന്നതിനും,
രചനാപ്രവര്‍ത്തനങ്ങള്‍ക്കും വഴി നല്‍കിയിരുന്നില്ല.
ഒന്നാം ക്ലാസിലെ മഴമേളം എന്ന പാഠം നോക്കിയാല്‍ കുട്ടി ഇതുവരെ മഴയെക്കുറിച്ച് ലഭിച്ചിട്ടുളള
അനുഭവങ്ങളോട് പുതിയ അനുഭവങ്ങള്‍ ചര്‍ച്ച ചെയ്ത് കൂട്ടിച്ചേര്‍ത്ത് മഴ എന്ന സമഗ്രമായ ആശയ
ധാരണകളില്‍ നിന്ന് മഴയുമായി ബന്ധപ്പെട്ട പാഠത്തിലേക്കും ആ ആശയങ്ങളെ വാക്യരൂപത്തില്‍
പരിചയപ്പെടാനും, അതിലെ പദങ്ങള്‍ തിരിച്ചറിയാനും, ആ പദങ്ങള്‍ രൂപപ്പെടുത്താനെടുത്ത അക്ഷരങ്ങളെ
കണ്ടെത്താനും കുട്ടികള്‍ക്ക് കഴിയും. ഇങ്ങനെ സമഗ്രതയില്‍ നിന്ന് അതിന്റെ ഘടകങ്ങളിലേക്ക് എന്ന
ആശയം സാധ്യമാകുന്നു. സ്വന്തം രീതിയില്‍ പഠനപ്രക്രിയയില്‍ മുഴുകുമ്പോഴാണ് കുട്ടികള്‍ ഏറ്റവുമധികം
പഠിക്കുന്നത് എന്നത് സാധൂകരിക്കുന്ന പാഠഭാഗങ്ങളാണ് പുതിയ പാഠപുസ്തകങ്ങളിലുളളത്. ഇതിലൂടെ
കുട്ടികള്‍ക്ക് സ്വയം പഠനത്തിനുതകുന്നതും അവസാനിക്കാത്തതുമായ പാഠഭാഗങ്ങള്‍ കുട്ടിയുടെ സര്‍
ഗവാസനകളെ തൊട്ടുണര്‍ത്തുന്നു.

അനുകരണം, ആവർത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന


രീതിയിലേക്കു മാറ്റാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തിക്കൊണ്ടുളള വ്യവഹാരവാദത്തില്‍
അധിഷ്ടിതമായ മുന്‍കാല ഭാഷാ പഠനരീതിയില്‍ നിന്ന് മാറി അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോൽ
അറിവു നിർമ്മിക്കപ്പെടുന്നുവെന്ന ജ്ഞാതൃവാദ കാഴ്ചപ്പാട് വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് വ്യക്തമായ
ദിശാബോധം നൽകി എന്നും ഇത് ഭാഷാ പഠനത്തില്‍ അനുഗുണമായ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്നും
നമുക്ക് മനസിലാക്കാം. നേരിട്ടുള്ള ബോധനം വഴിയല്ല അധിക കാര്യങ്ങളും കുട്ടികൾ പഠിക്കുന്നത് സ്വന്തം
രീതിയിൽ പഠന പ്രക്രിയയിൽ മുഴുകുമ്പോഴാണ്. സമഗ്രതയിൽ നിന്ന് ഭാഗങ്ങളിലേക്ക് എന്ന രീതിയിലാണ്
ഭാഷ സ്വായത്തമാക്കൽ പുരോഗമിക്കുന്നത്. ഇതില്‍ ഊന്നി നിന്ന് കൊണ്ടാണ് ഇന്നത്തെ ഭാഷാ
പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.

You might also like