Download as pdf or txt
Download as pdf or txt
You are on page 1of 126

കേരളത്തിലെ പക്ഷികള്‍

Learning Teachers Keralam


Malappuram

P. Vasudevan, VPAUPS Vilayil


ബലിക്കാക്ക 1. കാക്ക (Crow)
രണ്ടുതരം കാക്കകളെ കേരളത്തില്‍
കാണുന്നു. ദേഹം മുഴുവന്‍ കറുപ്പ് -
ബലിക്കാക്ക (Wild Crow),
കഴുത്തും തലയും ചാരനിറം - പേനക്കാക്ക
((House Crow).
പേനക്കാക്ക മാവ്, പ്ലാവ്, പന തുടങ്ങിയ മരങ്ങളില്‍
ചുള്ളിക്കമ്പുകൊണ്ട് കൂടുകൂട്ടുന്നു. മിശ്രഭുക്ക്,
മിക്ക സാധനങ്ങളും തിന്നും.

Learning Teachers
നാട്ടുമൈന

2. മൈന (Myna)
നാട്ടുമൈന (മാടത്ത - Common Myna) –
പട്ടണത്തിലും നാട്ടിന്‍പുറത്തും കൃഷി സ്ഥലങ്ങളിലും
കാണാം, കിന്നരിമൈന (Jungle Myna) –
കണ്ണിനുചുറ്റും മഞ്ഞചര്‍മ്മമില്ല, നെറ്റിയില്‍ ചെറിയ
ശിഖ, മലകളിലും കാടുകളിലും കാണാം. മിശ്രഭുക്ക്, കിന്നരിമൈന

മിക്ക സാധനങ്ങളും തിന്നും. മരപ്പൊത്തുകളിലും


ചുവരിലെ ദ്വാരങ്ങളിലും കൂടുകെട്ടും, നീലനിറമാണ്
മുട്ടകള്‍ക്ക്.

Learning Teachers
3. മണ്ണാത്തിപ്പുള്ള് (Magpie Robin)
സന്താനോത്പാദന കാലമായ മാര്‍ച്ച്,
ഏപ്രില്‍ മാസങ്ങളില്‍ ഉയര്‍ന്ന മര
ക്കൊമ്പിലിരുന്ന് മനോഹരമായി പാടുന്നു.
പാറ്റകളും പ്രാണികളും തേനുമാണ്
പ്രധാനഭക്ഷണം. മരപ്പൊത്തുകളിലും ചുവരിലെ
ദ്വാരങ്ങളിലും കൂടുകെട്ടും, ചുവന്ന കുത്തുകളുള്ള
ഊതനിറമാണ് മുട്ടകള്‍ക്ക്.

Learning Teachers
4. ചെമ്പോത്ത് (Crow Pheasant)

ഓന്ത്, ഗൗളി, പ്രാണികള്‍, പാമ്പ് ഇവയാണ്


ഭക്ഷണം. പന, തെങ്ങ്, മുളങ്കൂട്ടങ്ങള്‍, ഉയര്‍ന്ന
പൊന്തകള്‍ എന്നിവയില്‍ തെങ്ങോലയും
ഇലകളും ഉപയോഗിച്ച് വലിയ പന്തുപോലെ
കൂടുണ്ടാക്കുന്നു.

Learning Teachers
5. തേന്‍കിളി (സൂചീമുഖി - Sunbird)
കറുപ്പന്‍ തേന്‍കിളി (Purple Sunbird),
കൊക്കന്‍ തേന്‍കിളി (Maroon Breasted),
കൊക്കന്‍ തേന്‍കിളി മഞ്ഞത്തേന്‍കിളി (Purplerumped Sunbird),
ചെറുതേന്‍കിളി (Small Sunbird) എന്നിവയെ
കറുപ്പന്‍ തേന്‍കിളി സാധാരണയായി കാണുന്നു. തേന്‍, പാറ്റ,
പുഴുക്കള്‍, ചിലന്തി എന്നിവ പ്രധാന ഭക്ഷണം.
നാരുകളും ചെറിയ വേരുകളും മാറാലകൊണ്ട്
ബന്ധിച്ച് പുറമെ കരിയിലകള്‍വെച്ച് ചെടികളുടെ
ശാഖാഗ്രങ്ങളില്‍ തൂങ്ങിക്കിടക്കുന്ന കൂടുണ്ടാക്കുന്നു.
മഞ്ഞ തേന്‍കിളി

ചെറുതേന്‍കിളി Learning Teachers


6. ചിലപ്പന്‍ കിളി (Babblers)
പൂത്താങ്കീരി (White Headed Babbler},
പൂത്താങ്കീരി
കരിയിലക്കിളി (Jungle Babbler) എന്നിങ്ങനെ
രണ്ടുതരം. എല്ലാ സമയവും ചിലച്ചു കൊണ്ടിരിക്കും.
ഇലകള്‍ക്കും മണ്‍കട്ടകള്‍ക്കും അടിയിലുള്ള
കൃമികീടങ്ങളാണ് പ്രധാന ഭക്ഷണം. അധികം
ഉയരമില്ലാത്ത മരങ്ങളുടെ ഇലകള്‍ക്കിടയില്‍
കൂടുണ്ടാക്കുന്നു. കടുംനീലനിറമാണ് മുട്ടകള്‍ക്ക്.
പേക്കുയില്‍ പൂത്താങ്കീരിയുടെ കൂട്ടിലാണ്
മുട്ടയിടുന്നത്.

കരിയിലക്കിളി
Learning Teachers
7. ബുള്‍ബുള്‍ (Bulbul)
നാട്ടു ബുള്‍ബുള്‍ (Redvented Bulbul),
ഇരട്ടത്തലച്ചി ബുള്‍ബുള്‍
(Redwhiskered Bulbul), തവിടന്‍
നാട്ടു ബുള്‍ബുള്‍ ബുള്‍ബുള്‍ (Whitebrowed Bulbul)
എന്നിങ്ങനെ മൂന്ന് തരം. ചെറിയ
പഴങ്ങളും എട്ടുകാലികളും പുഴുക്കളും കീട
ങ്ങളും പ്രധാനാഹാരം. ചുള്ളികള്‍,
വള്ളിത്തുണ്ടുകള്‍, വാഴനാരുകള്‍
ഇരട്ടത്തലച്ചി ബുള്‍ബുള്‍
എന്നിവ ഉപയോഗിച്ച് പൊന്തകളില്‍
കൂടുണ്ടാക്കുന്നു.
തവിടന്‍ ബുള്‍ബുള്‍
Learning Teachers
8. ഓലേഞ്ഞാലി (Indian Tree Pie)
ഓലേഞ്ഞാലി (Indian Tree Pie),
കാട്ടൂഞ്ഞാലി - കാട്ടുപക്ഷി (White Bellied
Tree Pie) എന്നിങ്ങനെ രണ്ടുതരമുണ്ട്.
സാധാരണ നിലത്തിറങ്ങി ഇരതേടാറില്ല.
പുഴുക്കള്‍, പക്ഷിമുട്ടകള്‍, പക്ഷിക്കുഞ്ഞുങ്ങള്‍,
ചെറുപാറ്റകള്‍ എന്നിവയാണ് മുഖ്യാഹാരം.
തേക്ക്, തെങ്ങ്, പുളി, മാവ്, പ്ലാവ് തുടങ്ങിയ
മരങ്ങളില്‍, ഇലകള്‍ക്കിടയില്‍ ഉയരത്തില്‍
കാക്കക്കൂട് പോലുള്ള കൂടുകെട്ടുന്നു. ഓലേഞ്ഞാലി

കാട്ടൂഞ്ഞാലി
Learning Teachers
9. തത്തകള്‍ (Parakeet)
നാട്ടുതത്ത (Rose Ringed parakeet),
പൂന്തത്ത - കാട്ടുപക്ഷി (Blossom Headed
Parakeet), നീലത്തത്ത - കാട്ടുപക്ഷി
(Blue Winged Parakeet)എന്നിങ്ങനെ
നാട്ടുതത്ത
മൂന്നുതരം തത്തകള്‍ കേരളത്തിലുണ്ട്.
ധാന്യങ്ങളും പൂള, മുരിക്ക് എന്നിവയുടെ
തേനും ഭക്ഷിക്കും. ഉയരെയുള്ള
വൃക്ഷമാളങ്ങളില്‍ കൂടുകൂട്ടുന്നു.
പൂന്തത്ത

നീലത്തത്ത
Learning Teachers
10. തത്തച്ചിന്നന്‍ (വാഴക്കിളി - Indian Lorikeet)

ആല്‍പ്പഴം പോലുള്ള ചെറിയ


പഴങ്ങള്‍, വാഴക്കൂമ്പിലെ
തേന്‍ എന്നിവ മുഖ്യാഹാരം.
മരപ്പൊത്തുകളിലാണ്
മുട്ടയിടുന്നത്.

Learning Teachers
11. മഞ്ഞക്കിളി (Oriole)
ഇന്ത്യന്‍ മഞ്ഞക്കിളി (Golden Oriole),
ഇന്ത്യന്‍ മഞ്ഞക്കിളി
ചീനമഞ്ഞക്കിളി (Black Naped Oriole),
മഞ്ഞക്കറുപ്പന്‍ (Black Headed Oriole)
എന്നിങ്ങനെ മൂന്നുതരം. പാറ്റകളെയും കമ്പിളി
പ്പുഴുവിനെയും പ്രാണികളെയും ഭക്ഷിക്കും.
ചെറുപഴങ്ങള്‍ ഇഷ്ടമാണ്. മുരിക്ക്, പൂള, പ്ലാശ്
ചീന മഞ്ഞക്കിളി
എന്നിവ പൂത്താല്‍ അവയിലെ തേന്‍ കുടിക്കും.
മാവ്, പ്ലാവ്, അരയാല്‍ തുടങ്ങിയ വൃക്ഷങ്ങളില്‍
അധികം കാണാം. ഉയരമുള്ള കൊമ്പുകളുടെ
ശാഖാഗ്രത്തിലെ കവുളികളില്‍‍ ഉണക്കയിലകള്‍
മഞ്ഞക്കറുപ്പന്‍
തൂങ്ങിക്കിടക്കുന്ന പോലെയാണ് കൂടുകള്‍.
സഞ്ചിപോലെയുള്ള ഉള്‍ഭാഗം ഉണ്ട്.
Learning Teachers
12. തുന്നാരന്‍ (Tailor Bird)
പുളി, വേപ്പ്, മാവ്, വാഴ എന്നി
വകളില്‍ കാണുന്നു. പാറ്റകള്‍,
പുഴുക്കള്‍, കൃമികള്‍ എന്നിവയെ
ഭക്ഷിക്കുന്നു. ചിലന്തിവല, ചകിരി
നാര്, പരുത്തി എന്നിവ ഉപ
യോഗിച്ച് ഇലകള്‍ ചേര്‍ത്തു തുന്നി
കൂടുണ്ടാക്കുന്നു. മുട്ടകളില്‍ നിറയെ
ചുവന്ന പുള്ളികളുണ്ട്.

Learning Teachers
13. അയോറ (Iora)

അങ്ങാടിക്കുരുവിയോളം വലുപ്പം. ആണ്‍പക്ഷി


മുകള്‍ഭാഗം കറുപ്പ്, പെണ്‍ ഇളംപച്ച. ഉയരമുള്ള
മരങ്ങളുടെ ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്ന്
ശബദമുണ്ടാക്കും. ചിലന്തിവലകൊണ്ട് നാരുകള്‍
തമ്മിലുറപ്പിച്ച് ശഖാഗ്രങ്ങളില്‍ കോപ്പ പോലുള്ള
കൂടുണ്ടാക്കുന്നു. വൃക്ഷങ്ങളിലെ ചെറുപ്രാണികളും
പാറ്റകളുമാണ് ഭക്ഷണം.

Learning Teachers
14. അങ്ങാടിക്കുരുവി (House Sparrow)
ധാന്യങ്ങള്‍ ചിലന്തികള്‍ എന്നിവയെ
തിന്നുന്നു. കുഞ്ഞുങ്ങള്‍ക്ക് പുല്‍
ച്ചാടികളെയും പുഴുക്കളെയും
പിടിച്ചുകൊടുക്കാറുണ്ട്. ചുമരുകളുടെ
മാളങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും
മറ്റും തുണി, കടലാസ്, നൂല്‍ തുടങ്ങി
കിട്ടുന്ന ഏത് വസ്തുവും ഉപയോഗിച്ച്
കൂടുണ്ടാക്കും.

Learning Teachers
15. മഞ്ഞത്താലി (Yellow Throated Sparrow)
അങ്ങാടിക്കുരുവിയോളം വലുപ്പം. സെപ്തം
ബര്‍ മുതല്‍ നാലഞ്ചുമാസം കേരളത്തില്‍
കൂടുകെട്ടി താമസിച്ച് മുട്ടയിട്ട് വിരിയിച്ച് മറ്റു
സ്ഥലങ്ങളിലേക്ക് പോവുന്ന പക്ഷിയാ
ണിത്. ധാന്യങ്ങളും പുല്‍വിത്തുകളും പാറ്റ
കളും ചെറുപ്രാണികളുമാണ് ആഹാരം.
പാടത്തും പന്തലിനും മറ്റു നാട്ടുന്ന മുളങ്കുറ്റി
കളിലാണ് കൂടുകൂട്ടുന്നത്. കുറ്റിക്കാടുകളിലും
തേക്കുകളിലുമൊക്കെ സാധാരണ കാണു
ന്ന ഇവ മഴക്കാലം തുടങ്ങിയാല്‍ അപ്രത്യ
ക്ഷമാവും.
Learning Teachers
16. ആറ്റക്കുരുവി (Baya Sparrow)
ആറ്റക്കുരുവിയുടെ കൂട് പ്രസിദ്ധമാണ്.
നെല്ലോല, തെങ്ങോല, പുല്ലുകള്‍ എന്നിവ
ചീന്തിയെടുത്ത് തെങ്ങ്, പന, മുള
തുടങ്ങിയവയില്‍ തൂങ്ങിക്കിടക്കുന്ന കൂടു
ണ്ടാക്കുന്നു. പ്രജനനകാലത്ത് പൂവന് വര്‍
ണഭംഗിയുണ്ടാവും. എല്ലാക്കാര്യത്തിലും ആറ്റക്കുരുവി പൂവന്‍ പിട

ആറ്റക്കുരുവിയോട് സാമ്യമുള്ളതാണ്
കായലാറ്റ (Streaked Weaver Bird).
ഇതിന്റെ കൂട് വെള്ളത്തില്‍ ഉയര്‍ന്നുനില്‍
ക്കുന്ന തടിച്ച പുല്ലുകളിലാണ് കാണുന്നത്.
കായലാറ്റ
Learning Teachers
17. ചുട്ടിയാറ്റ (Spotted Munia)
പുല്‍വിത്തുകളും ധാന്യങ്ങളുമാണ് മുഖ്യാ
ഹാരം. ആറ്റക്കറുപ്പന്‍ (Whiteback Munia),
ആറ്റക്കറുപ്പന്‍ ആറ്റച്ചെമ്പന്‍ (Black Headed Munia) എന്നീ
വിഭാഗങ്ങളുണ്ട്. ചുട്ടിയാറ്റ മുള്‍ച്ചെടി
ത്തലപ്പുകളില്‍ പുല്ലുകള്‍ മടഞ്ഞ് പന്തു
പോലെ കൂടുണ്ടാക്കുന്നു. ആറ്റക്കറുപ്പന്‍ കൂടു
ണ്ടാക്കുന്നത് പ്ലാവിലും മാവിലും മറ്റുമുള്ള
ഇത്തിള്‍ക്കണ്ണിക്കൂട്ടങ്ങളിലും പനയുടെ പട്ട
കള്‍ക്കിടയിലുമാണ്. കായലോരത്തും പുല്ല്
സമൃദ്ധമായി വളരുന്ന ചതുപ്പു കളിലും
ആറ്റച്ചമ്പനെ കാണാം.
ചുട്ടിയാറ്റ ആറ്റച്ചെമ്പന്‍
Learning Teachers
18. കുയില്‍ (Koel)
കരിങ്കുയില്‍ (Indian Koel) – പൂവന്‍ കറുപ്പ്-
പിട തവിട്ടില്‍ വെള്ളപ്പുള്ളി, ചക്കയ്ക്കുപ്പുണ്ടോ
കുയില്‍ (Indian Cockoo), പേക്കുയില്‍
(Common Hawk Cuckoo), ചെറുകുയില്‍
ചക്കയ്ക്കുപ്പുണ്ടോ
(Plaintive Cuckoo), ചെങ്കുയില്‍ കരിങ്കുയില്‍ പൂവന്‍ കരിങ്കുയില്‍ പിട
കുയില്‍
(Baybanded Cuckoo) എന്നീ വിഭാഗങ്ങ
ളുണ്ട്. മിക്ക കുയില്‍ജാതിയും സ്വന്തമായി
കൂടുകെട്ടുന്നില്ല. കരിങ്കുയില്‍ കാക്കയുടെ
കൂട്ടിലും പേക്കുയില്‍ പൂത്താങ്കീരിയുടെ
കൂട്ടിലും ചെങ്കുയില്‍ അയോറയുടെ കൂട്ടിലും‍
മുട്ടയിടാറുണ്ട്.
പേക്കുയില്‍ ചെറുകുയില്‍ ചെങ്കുയില്‍
Learning Teachers
19. അമ്പലപ്രാവ് (Blue Rock Pigeon)

നെല്ലുപോലെ കടുപ്പമുള്ള
ധാന്യങ്ങളാണ് ഭക്ഷണം. മച്ച്,
ആരാധനാലയങ്ങളുടെ ഗോപുര
ങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍
ചുള്ളിക്കമ്പുകള്‍ ഉപയോഗിച്ച്
കൂടുകൂട്ടുന്നു.

Learning Teachers
20. അരിപ്രാവ് (Spotted Dove)
കുറ്റിക്കാടുകളിലും മരങ്ങള്‍
ധാരാളമുള്ള നാട്ടിന്‍പുറങ്ങളിലും
കാണാം. നിലത്തുകൊഴിഞ്ഞു
വീണ ധാന്യങ്ങളാണ് ആഹാരം.
പത്തിരുപത് ഉണക്കച്ചുള്ളികള്‍
കൂട്ടി പരത്തിവെച്ചപോലെയാണ്
കൂട്.

Learning Teachers
21. പരുന്ത് (Kite)
കൃഷ്ണപ്പരുന്ത് (Brahminy Kite),
ചക്കിപ്പരുന്ത് (Pariah Kite) എന്നിങ്ങനെ
ചക്കിപ്പരുന്ത് രണ്ടുതരം. കൃഷ്ണപ്പരുന്തിനെ അപേക്ഷിച്ച്
ചക്കിപ്പരുന്തിനെ കൂടുതലായി കാണുന്നു.
പുല്‍പ്പോന്ത്, ഞണ്ട്, തവള, എലി,
മത്സ്യം, പാമ്പ്, ചിതല്‍, പാറ്റ
എന്നിവയാണ് ആഹാരം. ജലാശയ
കൃഷ്ണപ്പരുന്ത്
ങ്ങള്‍ക്ക് സമീപമുള്ള ഉയരമുള്ള
മരത്തില്‍ വലിയ ചുള്ളികള്‍
കൂട്ടിവെച്ചാണ് കൂടുണ്ടാക്കുന്നത്.
Learning Teachers
22. പനങ്കൂളന്‍ (Palm Swift)
ആറ്റക്കുരുവിയേക്കാള്‍ ചെറുത്. കരി
മ്പനയിലാണ് ഏറ്റവും കൂടുതലായി
കാണുന്നത്. വായുവില്‍ പറക്കുന്ന
പ്രാണികളാണ് ഭക്ഷണം. പനയോല
കള്‍ക്കിടയിലെ മടക്കുകളിലാണ് കൂടു
കെട്ടുന്നത്. ചിലപ്പോള്‍ കവുങ്ങിലും കൂടു
കെട്ടാറുണ്ട്. മരക്കൊമ്പിലോ പുര
പ്പുറത്തോ നിലത്തോ ഇരിക്കില്ല.
എപ്പോഴും പറന്നുകൊണ്ടിരിക്കും.

Learning Teachers
23. കരിവയറന്‍ വാനമ്പാടി (Ashy Crowned Finchlark)

അങ്ങാടിക്കുരുവിയെക്കാള്‍ ചെറുത്.
കൊഴിഞ്ഞുവീണ ധാന്യമണികളും പുല്‍
വിത്തുകളുമാണ് ഭക്ഷണം. വാനമ്പാടി
പൂവന്‍ വര്‍ഗമാണെങ്കിലും പാട്ടുകാരനല്ല. കല്ലു
കള്‍ക്ക് ഇടയിലുള്ള ചെറിയ കുഴികളില്‍
വൈക്കോലും ചാക്കു കഷണങ്ങളും പുല്‍
വേരുകളും ഉപയോഗിച്ച് കൂടുണ്ടാക്കുന്നു.

പിട
Learning Teachers
24. ചെമ്പന്‍പാടി (Bush Lark)
ആറ്റക്കുരുയോളം വലുപ്പം.
ചെറുപൊന്തകളും കുറ്റിക്കാടു
കളും ചരല്‍പ്പറമ്പുകളുമാണ്
വാസസ്ഥലം. കല്ലുകള്‍ക്കിട
യിലുള്ള ചെറുമാളത്തില്‍ പുല്ലു
കള്‍ വിരിച്ച് കൂടുണ്ടാക്കി
മുട്ടയിടുന്നു. പാട്ടുകാരനാണ്.

Learning Teachers
25. കൊമ്പന്‍ വാനമ്പാടി (Malabar crested Lark)
പാട്ടുകാരന്‍ എന്നു പേരുകേട്ട
പക്ഷി. പൂവന്‍ നാലഞ്ചു മിനുട്ട്
നേരം പാട്ടുപാടും. പുല്ലുള്ള മല
ഞ്ചെരിവുകളില്‍ കാണുന്നു. മണ്‍
കട്ടകള്‍ക്ക് ഇടയിലുള്ള ചെറിയ
കുഴികളില്‍ പുല്ലും വേരുകളും
അമര്‍ത്തിവെച്ച് കൂടുണ്ടാക്കുന്നു.

Learning Teachers
26 പനങ്കാക്ക (Indian Roller)
മാടപ്രാവോളം വലുപ്പം. പുല്‍
പോന്ത്, തുള്ളന്‍, ഗൗളി, ഓന്ത്, പനങ്കാക്ക
പാറ്റകള്‍ എന്നിവയാണ് ഭക്ഷണം.
പനയിലോ തലപോയ തെങ്ങിന്റെ
ദ്രവിച്ച കുഴികളിലോ ചപ്പും പുല്ലും
ഇട്ടാണ് കൂടുണ്ടാക്കുന്നത്. പന
ങ്കാക്കയുടെ വര്‍ഗത്തില്‍പ്പെട്ട
കാട്ടുപക്ഷിയാണ് കാട്ടുപനങ്കാക്ക കാട്ടുപനങ്കാക്ക
(Broad Billed Roller).

Learning Teachers
27. ചെമ്പുകൊട്ടി (Crimson Breasted Barbet)
ആറ്റക്കുരുവിയോളം വലുപ്പം. പേരാല്‍,
അരയാല്‍ ഫലങ്ങളാണ് പ്രധാനാഹാരം.
പാറ്റകളെയും കൃമികളെയും പിടിച്ചുതിന്നും.
ഉയര്‍ന്ന മരങ്ങളില്‍ മറഞ്ഞിരിക്കും. മുരിങ്ങ,
മുരിക്ക് തുടങ്ങിയ മരങ്ങളുടെ ദ്രവിച്ച
ശാഖകളില്‍ മാളമുണ്ടാക്കി മുട്ടയിടുന്നു.
നിറത്തില്‍ ചെറിയവ്യത്യാസമുള്ള ചെമ്പു
കൊട്ടി വര്‍ഗക്കാരനാണ് ആല്‍ക്കിളി
ചെമ്പുകൊട്ടി ആല്‍ക്കിളി (Crimson Throated Barbet).

Learning Teachers
28. കുട്ടുറുവന്‍ (Barbet)
ചിന്നക്കുട്ടുറുവന്‍ (Small Green
Barbet), സിലോണ്‍ കുട്ടുറുവന്‍ - ചിന്നക്കുട്ടുറുവന്‍
കാട്ടുപക്ഷി (Ceylon Green
Barbet) എന്നിങ്ങനെ രണ്ടുജാതി
കാണുന്നു. അരയാല്‍, പേരാല്‍,
വേപ്പ്, കഴനി, മഞ്ഞപ്പാവട്ട,
എന്നിവയുടെ പഴങ്ങളാണ് പ്രധാ
നാഹാരം. കുട്രൂ കുട്രൂ എന്ന് ശബ്ദ
സിലോണ്‍ കുട്ടുറുവന്‍
മുണ്ടാക്കിക്കൊണ്ടിരിക്കും. മരക്കൊ
മ്പുകള്‍ തുളച്ച് മാളമുണ്ടാക്കിയാണ്
മുട്ടയിടുന്നത്.
Learning Teachers
29. മീന്‍കൊത്തികള്‍ (Kingfisher)
ചെറിയ മീന്‍കൊത്തി (Common King
fisher), പുള്ളിമീന്‍കൊത്തി (Pied King
fisher), മീന്‍കൊത്തിച്ചാത്തന്‍ (White
Breasted Kingfisher), കാക്കമീന്‍കൊത്തി -
പുള്ളി മീന്‍കൊത്തി
പ്രാവിനോളം വലുപ്പം - (Brown Headed
ചെറിയ മീന്‍കൊത്തി
Storkbilled Kingfisher) എന്നിങ്ങനെ
നാലുതരം. ജലജീവികളായ മത്സ്യം,
തവളക്കുഞ്ഞുങ്ങള്‍, ചെറുപ്രാണികള്‍ എന്നിവ
യാണ് ആഹാരം. മണ്‍തിട്ടകള്‍ തുരന്ന് മാള
മുണ്ടാക്കി അതില്‍ മുട്ടയിടുന്നു. തൂവെള്ളയാണ്
മുട്ടകളുടെ നിറം.
മീന്‍കൊത്തിച്ചാത്തന്‍ കാക്ക മീന്‍കൊത്തി
Learning Teachers
ആനറാഞ്ചി കാക്കത്തമ്പുരാന്‍
30. ആനറാഞ്ചി (Black Drongo)
പാറ്റകള്‍, ഈച്ചകള്‍, തുമ്പികള്‍, തുള്ളന്‍
ഇവയാണ് ആഹാരം. പനയുടെ പട്ടക്കൈകള്‍
തടിയോട് ചേരുന്ന ഭാഗത്ത് കൂടുകെട്ടുന്നു.
കാക്കരാജന്‍ (White Bellied Drongo),
ലളിതക്കാക്ക (Bronzed Drongo), കാടുമുഴക്കി
കാക്കരാജന്‍ ലളിതക്കാക്ക
(Racket Tailed Drongo) – പലതരം ശബ്ദങ്ങ
ളുണ്ടാക്കും - എന്നീ വിഭാഗങ്ങളെ കാണുന്നു.
കാക്കത്തമ്പുരാന്‍ (Grey Drongo) -
സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെ ഇവിടെ
കാണും. പിന്നെ സന്താനോത്പാദനത്തിന്
ഹിമാലയത്തിലേക്ക് പോവും -
Learning Teachers കാടുമുഴക്കി
31. ഇണകാത്തേവന്‍ (Ashy Swallow Shrike)

നാട്ടുബുള്‍ബുളിനോളം വലുപ്പം.
പറക്കുന്ന ചെറുപ്രാണികളെയും
പൂമ്പാറ്റകളെയും പിടിച്ചുതിന്നും.
പനയുടെ പട്ടക്കൈകള്‍ തടിയോട്
ചേരുന്ന ഭാഗത്ത് കൂടുകെട്ടുന്നു.

Learning Teachers
32. വേലിത്തത്ത (Bee Eater)
നാട്ടുവേലിത്തത്ത (Small Green Bee
Eater) -അങ്ങാടിക്കരുവിയോളം വലുപ്പം-,
വലിയ വേലിത്തത്ത (Blue Tailed Bee
Eater) -നാട്ടുവേലിത്തത്തയുടെ ഒന്നര
ഇരട്ടി വലുപ്പം-, ചെന്തലയന്‍ വേലിത്തത്ത
(Chest-nut Headed Bee Eater), നാട്ടുവേലിത്തത്ത വലിയ വേലിത്തത്ത
കാട്ടുവേലിത്തത്ത (Blue Bearded Bee
Eater) – മൈനയോളം വലുപ്പം, കാട്ടുപക്ഷി
- എന്നീ തരങ്ങള്‍. പാറ്റകള്‍, വണ്ടുകള്‍,
തേനീച്ചകള്‍, തുമ്പി എന്നിവയാണ്
ആഹാരം. മണ്‍തിട്ടകളില്‍ മാളങ്ങള്‍
തുളച്ചാണ് മുട്ടയിടുന്നത്.
ചെന്തലയന്‍വേലിത്തത്ത കാട്ടുവേലിത്തത്ത
Learning Teachers
33. നത്ത് (Owlet)
പുള്ളിനത്ത് (Spotted Owlet), ചെമ്പന്‍
നത്ത് (Barred Jungle Owlet) -
കാട്ടുപക്ഷി-, പുള്ളുനത്ത് (Brown Hawk
പുള്ളിനത്ത് ചെമ്പന്‍ നത്ത്
Owl), ചെവിയന്‍ നത്ത് (Collared Scops
Owl) എന്നീ വിഭാഗങ്ങള്‍. മിക്കതും
മൈനയോളം വലുപ്പം. രാത്രിയാണ്
സഞ്ചാരം. വണ്ട്, പാറ്റ, ചെറിയ എലി,
ഓന്ത്, ഗൗളി എന്നിവയാണ് ആഹാരം.
മരങ്ങളിലോ കെട്ടിങ്ങളിലോ ചപ്പുചവറുകള്‍
കൂട്ടിവെച്ച് കൂടുണ്ടാക്കി മുട്ടയിടുന്നു.
പുള്ളുനത്ത് ചെവിയന്‍ നത്ത് Learning Teachers
34. കുളക്കൊക്ക് (Pond Heron)
വയലിലും പുല്‍പ്പറമ്പുകളിലുമുള്ള
ചെറുപ്രാണികളെയും മത്സ്യങ്ങ
ളെയും ആഹാരമാക്കുന്നു. പറക്കു
മ്പോള്‍ ചിറകും വാലും തൂവെള്ള
യായി കാണും. മരത്തില്‍നിന്നു
തന്നെ ചുള്ളികളെടുത്ത് പന, പുളി,
പ്ലാവ്, തെങ്ങ് തുടങ്ങിയ വൃക്ഷ
ങ്ങളില്‍ കൂടുണ്ടാക്കുന്നു.

Learning Teachers
35. മുങ്ങാങ്കോഴി (Little Grebe)
ചെറിയൊരു താറാവാണെന്നു
തോന്നും. കുളങ്ങളില്‍ കാണാം,
നീന്തുകയും വെള്ളത്തില്‍ മുങ്ങുകയും
ചെയ്യും. ചീഞ്ഞ ഇലകളും പുല്ലും
ചണ്ടിയും ഉപയോഗിച്ച് ജലാശയ
ത്തിനരികെ ചണ്ടിക്കൂട്ടങ്ങളില്‍ കൂടു
വെക്കുന്നു. കൂട് എപ്പോഴും നനഞ്ഞി
രിക്കും. മത്സ്യങ്ങളും ജലജീവികളുമാണ്
ആഹാരം.

Learning Teachers
36. ചെറിയ നീര്‍ക്കാക്ക (Little cormorant)

ജലജീവികളാണ് ആഹാരം.
നന്നായി പറക്കന്‍ കഴിയും.
ചേരക്കോഴിയോട് സാമ്യ
മുണ്ട്. ജലാശയത്തിനരികെ
യുള്ള ചെറുമരങ്ങളില്‍ കൂടു
വെക്കുന്നു.

Learning Teachers
37. ചേരക്കോഴി (Darter)

ചക്കിപ്പരുന്തിനോളം വലുപ്പം.
കായലുകളിലും ഡാമുകളിലും
കാണുന്നു. മത്സ്യമാണ് പ്രധാ
നാഹാരം. നീര്‍പ്പക്ഷികള്‍
മരങ്ങളില്‍ കൂടുകൂട്ടി മഴക്കാല
ത്താണ് പ്രജനനം നടത്തു
ന്നത്.

Learning Teachers
38. ചാരമുണ്ടി (Grey Heron)
കൊറ്റികളുടെ രാജാവ് എന്ന്
പറയാം. കഴുകനോളം വലുപ്പം.
വിസ്താരമുള്ള ജലാശയങ്ങളില്‍
ഈ പക്ഷിയെ കാണാം.
മത്സ്യവും ജലജീവികളുമാണ്
ആഹാരം. കേരളത്തില്‍ കൂടു
കെട്ടാറില്ല. ഇതിലെ മറ്റൊരു
തരമാണ് ചായമുണ്ടി (Purple
Hron). ചാരമുണ്ടി ചായമുണ്ടി

Learning Teachers
39. വെള്ളരിപ്പക്ഷികള്‍ (Egrets)
ചിന്നമുണ്ടി (Little Egret) – കറുത്തകാല്‍
മഞ്ഞ വിരല്‍ - , ചെറുമുണ്ടി (Smaller
Egret) - വിരലുകള്‍ കറുപ്പ് - , പെരുമുണ്ടി
(Large Egret) – അപൂര്‍വ ഇനം - ,
കാലിമുണ്ടി (Cattle Egret) – ചിന്ന
ചിന്നമുണ്ടി ചെറുമുണ്ടി മുണ്ടിയെപ്പോലെയാണ്. കാലികളുടെ
കൂടെയാണ് കാണുക. - , തിരമുണ്ടി (Reef
Heron) എന്നീ വിഭാഗങ്ങളുണ്ട്. മത്സ്യവും
ജലജീവികളുമാണ് ആഹാരം. ചിലവ
ഒഴികെ അധികവും കേരളത്തില്‍
പെരുമുണ്ടി കൂടുകെട്ടാറില്ല.
കാലിമുണ്ടി തിരമുണ്ടി
Learning Teachers
40. പാതിരാക്കൊക്ക് (Night Heron)
കുളക്കൊക്കിനേക്കാള്‍
അല്‍പ്പം വലുത്. രാത്രി
സഞ്ചാരിയാണ്. മരങ്ങ
ളില്‍ കൂടുവെക്കുന്നു.
മത്സ്യവും ജലജീവികളു
മാണ് ആഹാരം.

Learning Teachers
41. മഴക്കൊച്ച (Chestnut Bittern)
കുളക്കൊക്കിനേക്കാള്‍ അല്‍പ്പം
ചെറുത്. കൈതക്കൂട്ടങ്ങളിലും
പാടത്തും തോട്ടുവക്കത്തും
കാണുന്നു. കൈതക്കിടയിലും
നെല്ലിലും ഈ സസ്യങ്ങളുടെ
ഇലകള്‍ ചുരുട്ടിവെച്ച് തെരിക
പോലെ കൂടുണ്ടാക്കി മുട്ടയിടുന്നു.
ഈ ഇനത്തില്‍പ്പെട്ട മറ്റൊരു
മഴക്കൊച്ച കരിങ്കൊച്ച
പക്ഷിയാണ് കരിങ്കൊച്ച (Black
Bittern).
Learning Teachers
42. ചിന്നക്കൊക്ക് (Little Green Heron)
കുളക്കൊക്കിനേക്കാള്‍ അല്‍പ്പം
ചെറുത്. മത്സ്യവും ജലജീവി
കളുമാണ് ആഹാരം. ജലാശ
യങ്ങള്‍ക്കരികെയാണ് ആഹാര
സമ്പാദനം. ചെറുചുള്ളികളും
ഉണങ്ങിയ വള്ളിത്തണ്ടുകളും ഉപ
യോഗിച്ച് കൂടുണ്ടാക്കും.

Learning Teachers
43. കരുവാരക്കുരു (White Necked Stork)

മൂന്നര അടി പൊക്കമുള്ള


കൂറ്റന്‍ കൊക്ക്. ജലാശയങ്ങ
ളില്‍നിന്ന് മത്സ്യം, തവള
മുതലായവയെ ആഹരിക്കുന്നു.
വലിയ മരങ്ങളിലാണ് കൂടു
കൂട്ടുന്നത്.

Learning Teachers
44. എരണ്ടകള്‍ വാലന്‍ എരണ്ട
വാലന്‍ എരണ്ട (Pin Tail Duck), വരി എരണ്ട
(Blue Winged Teal), വെള്ളക്കണ്ണി എരണ്ട
(White Eyed Pochard), ചൂളന്‍ എരണ്ട
വരി‍എരണ്ട
(Lesser Whistling Teal), പച്ച എരണ്ട
(Cotton Teal) എന്നീ വിഭാഗങ്ങളുണ്ട്.
ആകാശത്ത് പാറ്റേണുകള്‍ ഉണ്ടാക്കി കൂട്ടമായി വെള്ളക്കണ്ണി‍
പറക്കും. പച്ച എരണ്ടയും ചൂളന്‍ എരണ്ടയും എരണ്ട

മരപ്പൊത്തുകളില്‍ കൂടുണ്ടാക്കി മുട്ടയിടും. ഇവ


തെക്കെ ഇന്ത്യയിലും മറ്റുള്ളവ ഹിമാലയ
പ്രദേശങ്ങളിലുമാണ് കൂടുകട്ടി പ്രജനനം
നടത്തുന്നത്.
ചൂളന്‍ എരണ്ട പച്ച എരണ്ട
Learning Teachers
45. ഷിക്ര (Shikra)
അരിപ്രാവിനോളം വലുപ്പമുള്ള
ഒരിനം പ്രാപ്പിടിയന്‍ ആണ്.
പക്ഷിക്കുഞ്ഞുങ്ങള്‍, ചെറുപക്ഷി
കള്‍, ഓന്ത്, ഗൗളി, എലി എന്നി
വയാണ് ആഹാരം. ഉയരമുള്ള
മരങ്ങളില്‍ വളരെ സാവകാശ
മാണ് കൂടുകെട്ടുന്നത്.

Learning Teachers
46. ചുട്ടിപ്പരുന്ത് (Crested Serpent Eagle)

കൃഷ്മപ്പരുന്തിനേക്കാള്‍ അല്‍പ്പം
വലുത്. ചെറുപക്ഷികള്‍, എലി, നീര്‍
ക്കോലി, ചെറുപാമ്പുകള്‍ എന്നിവ
യാണ് ആഹാരം. നാട്ടില്‍ കാണു
മെങ്കിലും കാട്ടിലാണ് കൂടു
കെട്ടുന്നത്.

Learning Teachers
47. വിറയന്‍പുള്ള് (Kestrel)
അരിപ്രാവിനോളം വലുപ്പം. പുല്‍
പ്പോന്ത്, ചെറുപക്ഷികള്‍, ഓന്ത്,
ഗൗളി, എലി എന്നിവയാണ്
ആഹാരം. ചിറക് ചലിപ്പിച്ചുകൊണ്ട്
വായുവില്‍നില്‍ക്കും. പശ്ചിമഘട്ട
ത്തില്‍ 3000 അടി ഉയരെ
പാറക്കൂട്ടങ്ങളിലാണ് കൂടുകെട്ടുന്നത്.

Learning Teachers
48. കിന്നരിപ്പരുന്ത് (Indian Crested Hawk Eagle)
ചക്കിപ്പരുന്തിനേക്കാള്‍ വലുത്.
ഓന്ത്, എലി, മുയല്‍, കാട,
കാട്ടുകോഴി എന്നിവയെ തിന്നു
ന്നു. ഉയരമുള്ള മരങ്ങളില്‍ കൂടു
കെട്ടുന്നു. കൂട്ടിനുള്ളില്‍ പച്ചില
കള്‍ വിരിക്കും.

Learning Teachers
49. വെള്ളവയറന്‍ കടല്‍പ്പരുന്ത്
(White Bellied Sea Eagle)
തീരപ്രദേശങ്ങളില്‍ കാണുന്ന കൂറ്റന്‍
പരുന്ത്. ജലപ്പരപ്പില്‍നിന്ന് മത്സ്യങ്ങ
ളെയും കടല്‍പ്പാമ്പുകളെയും കൂര്‍ത്ത നഖ
ങ്ങളാല്‍ റാഞ്ചിപ്പിടിക്കുന്നു. കടലോര
ത്തുള്ള വലിയ മരങ്ങളില്‍ കൂടുവെക്കുന്നു.
ഒരേ കൂടുതന്നെ നവീകരിച്ച് വര്‍ഷ
ങ്ങളോളം ഉപയോഗിക്കും.

Learning Teachers
50. മീന്‍പരുന്ത് (Grey Headed Fishing Eagle)

പുഴകള്‍, തടാകങ്ങള്‍ എന്നിവ


യുടെ സമീപമുള്ള കാടുകളിലാണ്
വാസം. മത്സ്യമാണ് മുഖ്യാഹാരം.
വലിയ മരങ്ങളില്‍ കൂടുവെക്കുന്നു.

Learning Teachers
51. വെള്ളിഎറിയന്‍ (Black Winged Kite)

കാക്കയോളം വലുപ്പം. പുല്‍പ്പരപ്പു


കളിലും കൊയ്ത്തുകഴിഞ്ഞ കൃഷിസ്ഥല
ങ്ങളിലും ഇരതേടുവാനാണ് ഏറെ
യിഷ്ടം. വൃക്ഷങ്ങളില്‍ കൂടുവെക്കുന്നു.
മഴക്കാലമാണ് പ്രജനനകാലം.

Learning Teachers
52. കരിമ്പരുന്ത് (Black Eagle)
ചക്കിപ്പരുന്തിനേക്കാള്‍
വലുപ്പം. പുല്‍പ്പോന്തു മുതല്‍
കാട്ടുകോഴിവരെ കിട്ടുന്നതി
നെയെല്ലാം തിന്നും. ഇല
പൊഴിയാത്ത കാടുകളില്‍
വളരെ ഉയരെയാണ് കൂടു
കൂട്ടുന്നത്.

Learning Teachers
53. താലിപ്പരുന്ത് (Osprey)
ചക്കിപ്പരുന്തിന്റെ വലുപ്പം. ജലപ്പരപ്പിനു
മുകളില്‍പ്പറന്ന് ജീവനുള്ള മത്സ്യങ്ങളെ
കാലുകൊണ്ട് റാഞ്ചിയെടുത്ത് തിന്നുക
യാണ് പ്രധാന പണി. മത്സ്യം കിട്ടാത്ത
പ്പോള്‍ തവള, എലി, ശക്തി ക്ഷയിച്ച
പക്ഷികള്‍ എന്നിവയെയും തിന്നാറുണ്ട്.
ദേശാടകനാണ്. മാര്‍ച്ച് - ഏപ്രില്‍
മാസമായാല്‍ യുറേഷ്യാ ഭൂഖണ്ഡത്തിന്റെ
വടക്കുഭാഗത്ത് കൂടുകൂട്ടി മുട്ടയിടുന്നു.
Learning Teachers
54. തേന്‍കൊതിച്ചിപ്പരുന്ത്
(Crested Honey Buzzard)
ചുട്ടിപ്പരുന്തിന്റെ വലുപ്പം. മലമ്പ്രദേ
ശങ്ങളില്‍ ചില കാലത്ത് പതിവായി
കാണുന്നു. പല നിറക്കാര്‍ ഉണ്ട്.
തേനും തേനീച്ചക്കൂട്ടിലെ കീടങ്ങളുമാണ്
മുഖ്യഭക്ഷണം. പല്ലി, ഓന്ത്, പാമ്പുകള്‍‍
എന്നിവയേയും തിന്നാറുണ്ട്. മാവ്
മുതലായ മരങ്ങളില്‍ കൂട് കെട്ടാറുണ്ട്.

Learning Teachers
55. കരിതപ്പി (Marsh Harrier)
ചക്കിപ്പരുന്തിനോളം വലുപ്പം. ദേശാടനം കഴിഞ്ഞ്
നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കേരളത്തില്‍
തിരിച്ചെത്തുന്നു. വെള്ളവും ചെളിയുമുള്ള
സ്ഥലങ്ങളിലാണ് ഇരതേടുന്നത്. തവള, എലി,
കരിതപ്പി
പാമ്പ്, നീര്‍പ്പറവകളുടെ കുഞ്ഞുങ്ങള്‍ എന്നിവയെ
ആഹാരമാക്കും. കരിതപ്പിയുടെ ഇനത്തില്‍പ്പെട്ട
പരുന്താണ് മേടുതപ്പി (Pale Harrier). പുല്‍
മേടുകളിലും മൊട്ടക്കുന്നുകളിലും കുറ്റിക്കാടുകളിലും
ഇരതേടുന്നു. പുല്‍പ്പോന്തുകള്‍ മുതല്‍
ചെറുപക്ഷികളെ വരെ പിടിച്ചുതിന്നും.
മേടുതപ്പി
Learning Teachers
56. കഴുകന്‍ (Vulture)
ചുട്ടിക്കഴുകന്‍ (White Backed Vulture), ചുട്ടിക്കഴുകന്‍
കാതിലക്കഴുകന്‍ (Black vulture),
തോട്ടിക്കഴുകന്‍ (Indian Scavenger
Vulture) എന്നീ ഇനങ്ങള്‍. ചത്ത
ജീവികളെ ഭക്ഷിക്കുന്നു. കോളനിയായി
താമസിക്കുന്നു. തോട്ടിക്കഴുകന്‍ ഉയര്‍ന്ന
പാറയിടുക്കുകളില്‍ കൂടുവെക്കുന്നു.
മനുഷ്യമലം ഭക്ഷിക്കാറുണ്ട്.

കാതിലക്കഴുകന്‍

Learning Teachers തോട്ടിക്കഴുകന്‍


57. കാടകള്‍ (Quail)
നാട്ടുമൈനയേക്കാള്‍ അല്‍പ്പം ചെറുത്.
പൊന്തവരിക്കാട (Jungle Bush Quil),
പൊന്തവരിക്കാട പാറവരിക്കാട പാറവരിക്കാട (Rock Bush Quil), മേനിക്കാട
(Painted Bush Quil), കരിമാറന്‍ കാട (Black
Breasted Quil), നീലമാറന്‍ കാട (Blue
Breasted Quil), പാഞ്ചാലിക്കാട (Bustared
മേനിക്കാട കരിമാറന്‍ കാട Quil) തുടങ്ങി പല ഇനങ്ങളുണ്ട്. തറയിലാണ്
കൂടുണ്ടാ ക്കുന്നത്. നിലത്ത് വീണുകിടക്കുന്ന
ധാന്യമണികള്‍, പുല്‍വിത്തുകള്‍, തുള്ളന്‍,
വെട്ടുകിളി എന്നിവയാണ് കാടകളുടെ
ആഹാരം.
നീലമാറന്‍ കാട പാഞ്ചാലിക്കാട
Learning Teachers
58. കാട്ടുകോഴി (Grey Jungle Fowl)
വളര്‍ത്തുകോഴിയാണെന്ന് തോന്നും.
പൊന്തകള്‍ക്കുതാഴെ കുഴിയു
ണ്ടാക്കി ഉണക്കിലയും ചുള്ളിയും
പുല്ലും ഉപയോഗിച്ച് കൂടുണ്ടാക്കുന്നു.
പ്രാണികള്‍, പുഴുക്കള്‍, ധാന്യങ്ങള്‍
എന്നിവ കൊത്തിത്തിന്നും. മലമ്പ്ര
ദേശത്തെ കാടുകളില്‍ കാണുന്നു.

Learning Teachers
59. ചെമ്പന്‍ മുള്ളന്‍കോഴി (Red Spur Fowl)
മലയടിവാരത്തും മലഞ്ചെരിവിലുമുള്ള
കുറ്റിക്കാടുകളിലാണ് വാസം.
അതിവേഗത്തില്‍ ഓടി രക്ഷപ്പെടും.
പൊന്തകള്‍ക്കുതാഴെ കുഴിയുണ്ടാക്കി
ഉണക്കിലയും ചുള്ളിയും പുല്ലും
ഉപയോഗിച്ച് കൂടുണ്ടാക്കുന്നു.
പ്രാണികള്‍, പുഴുക്കള്‍, ധാന്യങ്ങള്‍
എന്നിവ കൊത്തിത്തിന്നും.

Learning Teachers
60. മയില്‍ (Pea Fowl)
ഉയര്‍ന്ന മരങ്ങളും പൊന്തകളും ഇടതിങ്ങിനില്‍
ക്കുന്ന സ്ഥലങ്ങളിലാണ് വാസം. വിത്തുകള്‍,
പുല്ലുകളുടെയു ചെടിയുടെയും കൂമ്പുകള്‍, ഫലങ്ങള്‍,
പുഴുക്കള്‍, പാറ്റകള്‍, ഒച്ച്, ചെറിയ പാമ്പുകള്‍,
എലി, ഓന്ത്, പല്ലി എന്നിവയെ ഭക്ഷിക്കും. ഉയര്‍
ന്ന മരങ്ങളില്‍ വിശ്രമിക്കും. മഴക്കാലമാണ്
സന്താനോത്പാദന കാലം. പൊന്തകള്‍ക്കിട
യില്‍ തറയില്‍ പരന്ന കുഴിയുണ്ടാക്കി ഉണക്കി
ലയും ചുള്ളിയും നിറച്ച് കൂടുണ്ടാക്കുന്നു.

Learning Teachers
61. കുളക്കോഴികള്‍ (Water Hen)
കുളക്കോഴി (White breasted water Hen),
തീപ്പൊരിക്കണ്ണന്‍ (Kora), നീലക്കോഴി (Purple
Moor Hen) എന്നിവ കുളക്കോഴികളോ ചാര്‍
ച്ചക്കാരോ ആണ്. ചെറിയൊരു പിടക്കോഴിയുടെ
കുളക്കോഴി വലുപ്പം. പൊന്തക്കാടുകളാണ് വാസസ്ഥലം.
പൊന്തകള്‍ക്കുള്ളില്‍ തറയിലോ അധികം
പൊക്കമില്ലാത്ത മരക്കവരകളിലോ ചുള്ളിക്കമ്പുകള്‍
തീപ്പൊരിക്കണ്ണന്‍ കൊണ്ട് കൂടുണ്ടാക്കുന്നു. ജലാശയങ്ങള്‍‍‍ക്ക്
സമീപമോ ചതുപ്പുകളിലോ ഈ പക്ഷികളെ കാണാം.
ചതുപ്പില്‍ കാണുന്ന പോട്ടപ്പുല്ലുകള്‍, ഷഡ്പദങ്ങള്‍,
ഒച്ചുകള്‍ എന്നിവയാണ് ആഹാരം.
നീലക്കോഴി
Learning Teachers
62. നെല്ലിക്കോഴികള്‍ (Crake)
ചുവന്ന നെല്ലിക്കോഴി (Ruddy Crake),
തവിടന്‍ നെല്ലിക്കോഴി (Slatty Legged ചുവന്ന നെല്ലിക്കോഴി
Banded Crake) എന്നീ ഇനങ്ങളെ
കാണുന്നു. വയലിലും പുല്ലിലും
പൊന്തകളിലും ഒളിഞ്ഞു ജീവിക്കുന്നു.
ചെറുപ്രാണികളും ജലസസ്യങ്ങളുമാണ്
ആഹാരം. ഈ ഗ്രൂപ്പിലെ പല ജാതി
കളും കേരളത്തിനുപുറത്ത് കൂടുകൂട്ടുന്ന തവിടന്‍ നെല്ലിക്കോഴി
ദേശാടകരാണ്.

Learning Teachers
63. താമരക്കോഴികള്‍
നാടന്‍ താമരക്കോഴിയും (Bronze Winged
Jacana) വാലന്‍ താമരക്കോഴിയും (Pheasant
tailed Jacana) നമ്മുടെ നാട്ടില്‍ കാണുന്നു.
ജലസസ്യങ്ങള്‍ക്ക് മുകളിലൂടെ നടക്കാന്‍ കഴിയും.
നാടന്‍ താമരക്കോഴി താമരയിലയിലോ മറ്റ് ജലസസ്യങ്ങളിലോ
വെള്ളത്തില്‍നില്‍ക്കുന്ന പുല്‍ക്കൂട്ടങ്ങളിലോ
ചണ്ടിയും പുല്ലുംകൊണ്ട് കൂടുണ്ടാക്കുന്നു.

വാലന്‍ താമരക്കോഴി
Learning Teachers
64. മണല്‍ക്കോഴി (Plovers)
ആറ്റുമണല്‍ക്കോഴി ചെറുമണല്‍ക്കോഴി
മണല്‍ക്കോഴികളാണ് ആറ്റുമണല്‍ക്കോഴി (Little
Ringed Plover), ചെറുമണല്‍ക്കോഴി (kentish
Plover), പാമീര്‍ മണല്‍ക്കോഴി (Lesser Sand Plover)
പൊന്‍മണല്‍ക്കോഴി (Golden Plover), ചാരമണല്‍
ക്കോഴി (Grey Plover) എന്നിവ. പലരും ദേശാടകര്‍
ആണ്. തീരങ്ങളാണ് വാസസ്ഥലം. മണലില്‍ ഒളിച്ചു
കിടക്കുന്ന പ്രാണികളാണ് ഭക്ഷണം. മണല്‍ക്കോഴി
കളുടെ ചാര്‍ച്ചക്കാരാണ് തിത്തിരിപ്പക്ഷി വിഭാഗ
ക്കാരായ ചെങ്കണ്ണിയും (Red Wattled Lapwing)
മഞ്ഞക്കണ്ണിയും (Yellow Wattled Lapwing). ജലാ പാമീര്‍ മണല്‍ക്കോഴി പൊന്‍മണല്‍ക്കോഴി ചാരമണല്‍ക്കോഴി
ശയങ്ങള്‍ക്ക് സമീപമുള്ള പാറക്കുന്നുകള്‍, തുറന്ന
പറമ്പുകള്‍ എന്നിവയാണ് വാസസ്ഥലം. തറയില്‍
ആഴം കുറഞ്ഞ കുഴിയുണ്ടാക്കി അതിലാണ്
മുട്ടയിടുന്നത്. മണ്ണിലുള്ള കൃമികളും പ്രാണികളും
മറ്റുമാണ് ഭക്ഷണം.
Learning Teachers ചെങ്കണ്ണി മഞ്ഞക്കണ്ണി
65. നീര്‍ക്കാട (Common Sand Piper)
വെള്ളമുള്ള സ്ഥലങ്ങളില്‍ കാണുന്നു.
ചെറുപ്രാണികളാണ് ഭക്ഷണം. അപൂര്‍വമായി
കാണുന്ന പക്ഷിയാണ് കരിമ്പന്‍ കാട
നീര്‍ക്കാട കരിമ്പന്‍ കാടക്കൊക്ക്
ക്കൊക്ക് (Green Sand Piper). പുള്ളിക്കാട
ക്കൊക്ക് (Wood Sand Piper) കടല്‍
ത്തീരത്ത് പറ്റങ്ങളായി കാണുന്നു. മിക്കവരും
ദേശാടകരാണ്. പച്ചക്കാലി (Green Shank),
പുള്ളിക്കാടക്കൊക്ക് പച്ചക്കാലി
ചോരക്കാലി (Red Shank) എന്നിവ തീരപ്രദേ
ശത്ത് കാണുന്ന കാടബന്ധുക്കളാണ്.
ചോരക്കാലി

Learning Teachers
66. വാള്‍ക്കൊക്കനും (Curlew)
തെറ്റിക്കൊക്കനും (Whimbrel)

വാള്‍ക്കൊക്കന്‍
കടല്‍ക്കരയിലും കായലോരത്തും
കാണുന്നു. നാടന്‍കോഴിയുടെ
വലുപ്പമുണ്ട്. ജലജീവികളെ
ആഹരിക്കുന്നു.
തെറ്റിക്കൊക്കന്‍

Learning Teachers
67. പവിഴക്കാലി (Black Winged Stilt)

ദേശാടകരാണ്. ശിശിര
കാലത്ത് കേരളത്തില്‍
വരും. വെള്ളത്തിലിറങ്ങി
നിന്ന് ഇരതേടും.

Learning Teachers
68. സ്നൈപ്പുകള്‍ (Snipes)
പുല്ല് ധാരാളമുള്ള ചളിപ്രദേശങ്ങളില്‍
പുലര്‍ച്ചെയും വൈകുന്നേരവും ഇര
തേടിയിറങ്ങും. Wood Snipe, Pin Tail Wood Snipe Pin Tail Snipe
Snipe, Common Snipe, Jack Snipe,
Swinhoe’s Snipe എന്നീ ജാതികള്‍
കേരളത്തിലെത്തുന്ന ശിശിരസന്ദര്‍
ശകരാണ്. വലുപ്പത്തിലാണ് ഇവ Common Snipe Swinhoe’s Snipe

തമ്മില്‍ വ്യത്യസം.

Jack Snipe
Learning Teachers
69. വയല്‍ക്കണ്ണന്‍ (Curlew)
നാടന്‍പിടക്കോഴിയുടെ വലുപ്പം.
വരണ്ടതും കുറ്റിക്കാടുള്ളതുമായ
തുറന്ന പ്രദേശത്ത് വസിക്കുന്നു.
വണ്ട്, പുല്‍പ്പോന്ത് തുടങ്ങിയ
ചെറുജന്തുക്കളാണ് ആഹാരം.
പൊന്തകളുടെയോ മരത്തി
ന്റെയോ അരികെയാണ് കൂട്.

Learning Teachers
70. കടല്‍ക്കാക്ക (Gull)
തവിട്ടുതലയന്‍
തവിട്ടുതലയന്‍ കടല്‍ക്കാക്ക (Brown കടല്‍ക്കാക്ക
Headed Gull), ചെറിയ കടല്‍ക്കാക്ക (Black
Headed Gull) -രണ്ടും ബലിക്കാക്കയുടെ
വലുപ്പം-, വലിയ കടല്‍ക്കാക്ക (Great Black ചെറിയ
കടല്‍ക്കാക്ക
Headed Gull) -ചക്കിപ്പരുന്തിന്റെ വലുപ്പം-
എന്നിവയാണ് ഇനങ്ങള്‍. കടലോ രങ്ങളില്‍
കാണുന്നു. ദേശാടകനാണ്. വെള്ളത്തില്‍
മുങ്ങി മത്സ്യംപിടിക്കാനുള്ള കഴിവ് കുറവാണ്.
കപ്പലുകളിലും ബോട്ടിലും മീന്‍പിടിക്കുന്നവരെ വലിയ
കടല്‍ക്കാക്ക
ആശ്രയിക്കുന്നു.

Learning Teachers
71. ആളകള്‍ (Terns)
വലിയചെങ്കൊക്കന്‍ ആള (Caspian Tern),
കരി ആള (Whiskered Tern), പാത്തക്കൊ
ക്കന്‍ ആള (Gull Billed Tern) മൂന്നും കാക്ക
വലിയചെങ്കൊക്കന്‍ ആള കരിആള
യുടെ വലുപ്പം, ആളച്ചിന്നന്‍ (Little Tern),
വലിയ കടല്‍ആള (Large Crested Sea
Tern), ചെറിയ കടല്‍ആള (Lesser Crested
പാത്തക്കൊക്കന്‍ ആള ആളച്ചിന്നന്‍ Sea Tern) എന്നിവ. ആളകള്‍ കേരളത്തില്‍
പ്രജനനം നടത്തുന്ന വയല്ല. തുള്ളന്‍, പറക്കുന്ന
ചിതല്‍, പാറ്റകള്‍, വെള്ളത്തിലെ പ്രാണികള്‍
എന്നിവയാണ് ആഹാരം.
വലിയ കടല്‍ആള ചെറിയ കടല്‍ആള
Learning Teachers
72. പച്ചപ്രാവുകള്‍ (Green Pigeon)
കേരളത്തില്‍ മൂന്നുതരം പച്ചപ്രാവുകളുണ്ട്,
മഞ്ഞക്കാലി പച്ചപ്രാവ് (Southern Green
Pigeon), ചാരവരിയന്‍ പച്ചപ്രാവ് (Grey
Fronted Green Pigeon), മഞ്ഞവരിയന്‍
പ്രാവ് (Orange Breasted Green മഞ്ഞക്കാലി പച്ചപ്രാവ്

Pigeon). കാട്ടുപക്ഷികളും വൃക്ഷവാസികളു


മാണ്. പിടയ്ക്ക് ചെറിയ നിറവ്യത്യാസം
ഉണ്ട്. അരയാല്‍, പേരാല്‍, അത്തി എന്നി
വയുടെ പഴങ്ങള്‍ ആണ് ആഹാരം. മഞ്ഞ
വരിയന് ഏതാണ്ട് വംശനാശം സംഭവിച്ചു
ചാരവരിയന്‍ പച്ചപ്രാവ് മഞ്ഞവരിയന്‍ പച്ചപ്രാവ്
കഴിഞ്ഞു.
Learning Teachers
73. വലിയ പ്രാവുകള്‍ (Imperial Pigeon)
കാക്കയോളം വലുപ്പമുള്ളവ. പൊകണ
(Maroon Back Imperial Pigeon),
മേനിപ്രാവ് (Green Imperial Pigeon),
മരപ്രാവ് (Nilgiri Wood Pigeon) എന്നിവ.
മലഞ്ചെരിവുകളില്‍ ഒഴുകുന്ന പുഴയുടെ
പൊകണ വശങ്ങളിലുള്ള മരങ്ങളാണ് പ്രധാന
വാസസ്ഥലം. മരക്കായ്‍കള്‍ ഭക്ഷിക്കുന്നു.
വലിയ മരങ്ങളില്‍ കാക്കക്കൂടുപോലെ
മരപ്രാവ്
കൂടുണ്ടാക്കുന്നു. വംശനാശ ഭീഷണി
നേരിടുന്നവയാണ്.
മേനിപ്രാവ് Learning Teachers
74. ഓമനപ്രാവ് (Bronze Winged Dove)

അരിപ്രാവിനോളം നീളമില്ല.
കാട്ടുപക്ഷിയാണ്. നിലത്തുവീണ
പഴങ്ങളും വിത്തുകളുമാണ്
ഭക്ഷണം. പ്രാവുകളെപ്പോലെ
കൂടുകൂട്ടി മുട്ടയിടുന്നു.

Learning Teachers
75. പച്ചച്ചുണ്ടന്‍ (Small Green Billed Malkoha)
ഓലേഞ്ഞാലിയെക്കാള്‍ അല്‍പ്പം
മെലിഞ്ഞ കുയില്‍വര്‍ഗക്കാരന്‍. കുന്നിന്‍
ചെരിവിലെ കുറ്റിക്കാടുകളില്‍ വസിക്കുന്നു.
പുഴുക്കള്‍, പാറ്റകള്‍, പല്ലി, ഓന്ത്
എന്നിവയാണ് ആഹാരം. തറയില്‍നിന്ന്
ഒരാള്‍ പൊക്കത്തില്‍ കൂടുകെട്ടുന്നു. കൂട്ടില്‍
പച്ച ഇലകള്‍ പടുത്തുവെക്കും.

Learning Teachers
76. മൂങ്ങകള്‍ (Owl) കാലങ്കോഴി മീന്‍കൂമന്‍

കാലങ്കോഴി (Mottled Wood Owl), മീന്‍ കൂമന്‍


(Brown Fish Owl) – ജലാശയങ്ങള്‍ക്കടുത്ത്
കാണുന്നു. ഞണ്ടും മത്സ്യവും ജലജീവികളുമാണ്
ആഹാരം. - കാട്ടുമൂങ്ങ (Forest Eagle Owl),
വെള്ളിമൂങ്ങ (Barn Owl) എന്നിവ. ഇരുണ്ട
മാളങ്ങളിലാണ് മുട്ടയിടുന്നത്. എലി, ഓന്ത്,
പല്ലി എന്നിവയാണ് മുഖ്യാഹാരം.
നിശാചരന്മാരാണ്.
കാട്ടുമൂങ്ങ വെള്ളിമൂങ്ങ

Learning Teachers
77. രാച്ചുക്കുകള്‍ (Nightjars)
ചെവിയന്‍ രാച്ചുക്ക് -പ്രാവിനോളം വലുപ്പം-
(Great Eared Nightjar), രാച്ചൗങ്ങന്‍
(Long Tailed Nightjar), ചുയി രാച്ചുക്ക്
ചെവിയന്‍ രാച്ചുക്ക്
(Allied Nightjar), കാട്ടുരാച്ചുക്കി (Jungle
Nightjar), നാട്ടുരാച്ചുക്ക് -പളുങ്ങാപളുങ്ങി-
രാച്ചൗങ്ങന്‍
(Common Indian Nightjar) എന്നീ
ഇനങ്ങള്‍. വലുപ്പത്തിലും ശബ്ദത്തിലുമാണ്
വ്യത്യാസം. നിശാചരരാണ്. പറക്കുന്ന ചെറു
പ്രാണികളാണ് ആഹാരം. മണലില്‍
നാട്ടു രാച്ചുക്ക്
വെളുത്ത കല്ലുകള്‍ക്കിടയില്‍ മുട്ടയിടുന്നു.
Learning Teachers
78. അമ്പലംചുറ്റി (House Swift)

പനങ്കൂളനോട് സാദൃശ്യമുള്ള
പക്ഷി. ഗോപുരങ്ങളിലും
പടിപ്പുരകളിലും കൂടുകെട്ടുന്നു.
പറന്നുനടക്കുന്ന പാറ്റക
ളാണ് പ്രധാന ഭക്ഷണം.

Learning Teachers
79. വലിയ ശരപ്പക്ഷികള്‍ (Swift)
ബുള്‍ബുളിനോളം വലുപ്പം. വെള്ളവയറന്‍
ശരപ്പക്ഷി (Alpine swift), വലിയ മുള്‍
വാലന്‍ ശരപ്പക്ഷി (Brown Throated
Spine Tailed Swift) എന്നീ വിഭാഗങ്ങള്‍.
പാറ്റകളും പ്രാണികളുമാണ് ആഹാരം.
ശരവേഗത്തില്‍ പറക്കും. മലകളിലെ
പാറക്കൂട്ടങ്ങളിലാണ് കൂടുകെട്ടു ന്നത്.
വെള്ളവയറന്‍ മുള്‍വാലന്‍
ശരപ്പക്ഷി ശരപ്പക്ഷി
Learning Teachers
80. കൊമ്പന്‍ ശരപ്പക്ഷി (Crested Tree swift)

ബുള്‍ബുളിനോളം വലുപ്പം.
പാറ്റകളും പ്രാണികളുമാണ്
ആഹാരം. ശരവേഗത്തില്‍
പറക്കും. മരക്കൊമ്പിലാണ്
കൂടുകെട്ടുന്നത്.

Learning Teachers
81. തീക്കാക്ക (Malabar Trogon)
നാട്ടുമൈനയോളം വലുപ്പം.
കേരളത്തിലെ കാടുകളില്‍
കാണുന്നു. ചെറുപ്രാണികളാണ്
ആഹാരം. കാട്ടിലെ ഉണങ്ങിയ
മരക്കുറ്റികളുടെ മുകളിലുള്ള
കുഴിയിലോ പൊത്തുകളിലോ
മുട്ടയിടുന്നു.

Learning Teachers
82. ഉപ്പൂപ്പൂപ്പന്‍ (Hoopoe)
ഇലകള്‍ ചിക്കിനീക്കി പുഴുക്കള്‍,
പ്രാണികള്‍ എന്നിവയെ തിന്നുന്നു.
വളരെ വേഗത്തില്‍ മണ്ണില്‍ തുരുതുരാ
കൊത്തുന്നു. മരത്തടികളിലോ ചുവരു
കളിലോ മോന്തായത്തിലോ ഉള്ള
മാളങ്ങളില്‍ തുണിയും ചപ്പുചവറും
കൊണ്ട് കൂടുകെട്ടുന്നു.

Learning Teachers
83. വേഴാമ്പലുകള്‍ (Hornbills)
വലിയമരങ്ങളിലെ പൊത്തുകളിലാണ് മുട്ടയിടുന്നത്.
ചുണ്ട് പുറത്തേക്കിടാന്‍മാത്രം ഭാഗം ഒഴികെ ബാക്കി
പൊത്തിന്റെ ദ്വാരം കാഷ്ഠം ഉപയോഗിച്ച് അടയ്ക്കും. നീര്‍
ധാരാളമുള്ള ഫലങ്ങളും കായ്‍കളുമാണ് മുഖ്യഭക്ഷണം.
അതിനാല്‍ അപൂര്‍വമായേ വെള്ളം കുടിക്കാറുള്ളു.
മലമുഴക്കി വേഴാമ്പല്‍ പാണ്ടന്‍ വേഴാമ്പല്‍ പല്ലികളെയും ചെറുജന്തുക്കളെയും തിന്നും. മലമുഴക്കി
വേഴാമ്പല്‍ -കഴുകനോളം വലുപ്പം-‍ (Great Indian
Hornbill), പാണ്ടന്‍ വേഴാമ്പല്‍ (Malabar Pied
Hornbill), നാട്ടുവേഴാമ്പല്‍ (Common Grey Hornbill),
കോഴിവേഴാമ്പല്‍ (Malabar Grey Hornbill) എന്നീ
ഇനങ്ങളെ കാണുന്നു.
നാട്ടുവേഴാമ്പല്‍ കോഴിവേഴാമ്പല്‍
Learning Teachers
84. മരംകൊത്തികള്‍ 1 (Wood Pecker)
മരത്തൊലിക്കകത്തും പൊത്തുകള്‍ക്കള്ളിലും
വസിക്കുന്ന പ്രാണികളും വണ്ടുകളുമാണ്
ആഹാരം. മരങ്ങളില്‍ മാളം തുരന്ന്
കൂടുണ്ടാക്കുന്നു. നാട്ടുമരംകൊത്തി (Kerala
Golden Backed Wood Pecker),
നാട്ടുമരംകൊത്തി ത്രിയംഗുലി മരംകൊത്തി
ത്രിയംഗുലി മരംകൊത്തി (Golden Backed
Three Toed Wood Pecker),
വലിയപൊന്നി മരംകൊത്തി (Larger
Golden Backed Wood Pecker), പാണ്ടന്‍
പൊന്നി മരംകൊത്തി (Black Backed
Wood Pecker) എന്നിവ.
Learning Teachers
വലിയപൊന്നി മരംകൊത്തി പാണ്ടന്‍ പൊന്നി മരംകൊത്തി
85. മരംകൊത്തികള്‍ 2 (Wood Pecker)
ഇരുണ്ട പച്ചയാണ് ദേഹത്തിന്റെ പ്രധാന
നിറം. മരത്തൊലിക്കകത്തും പൊത്തുകള്‍ക്കു
ള്ളിലും വസിക്കുന്ന പ്രാണികളും വണ്ടുകളു
മാണ് ആഹാരം. മരങ്ങളില്‍ മാളം തുരന്ന് കൂടു
മഞ്ഞക്കാഞ്ചി
മഞ്ഞപ്പിടലി മരംകൊത്തി ണ്ടാക്കുന്നു. മഞ്ഞപ്പിടലി മരംകൊത്തി (Small
മരംകൊത്തി
Yellow Naped Wood Pecker), മഞ്ഞക്കാഞ്ചി
മരംകൊത്തി (Scaly Bellied Green Wood
Pecker), ചെമ്പന്‍ മരംകൊത്തി (Rufous Wood
Pecker), കാക്ക മരംകൊത്തി (Great Black
Wood Pecker) -കാക്കയോളം വലുപ്പം-
ചെമ്പന്‍ മരംകൊത്തി കാക്ക മരംകൊത്തി
Learning Teachers
86. മരംകൊത്തികള്‍ 3 (Wood Pecker)
കുരുവിയോളം വലുപ്പമുള്ള ചെറിയ മരംകൊത്തി
കളാണിവ. മരത്തൊലിക്കകത്തും പൊത്തുകള്‍
ക്കള്ളിലും വസിക്കുന്ന പ്രാണികളും വണ്ടുകളു
മാണ് ആഹാരം. മരങ്ങളില്‍ മാളം തുരന്ന് കൂടു
ണ്ടാക്കുന്നു. ചിത്രാംഗദന്‍ മരംകൊത്തി (Heart ചിത്രാംഗദന്‍ മരംകൊത്തി മറാട്ടാ മരംകൊത്തി
Spoted Wood Pecker), മറാട്ടാ മരംകൊത്തി
(Yellow Fronted Pied Wood Pecker), മുണ്ടന്‍‍
മരംകൊത്തി (Brown Crowned Pigmy Wood
Pecker), മരംകൊത്തിച്ചിന്നന്‍ (Speckled
Piculet) എന്നിവ.

മുണ്ടന്‍ മരംകൊത്തി മരംകൊത്തിച്ചിന്നന്‍


Learning Teachers
87. കാവി (Indian Pitta)
മാടത്തയോളം വലുപ്പം. ചെടികളും
മരങ്ങളുമുള്ള വളപ്പുകളില്‍ കാണുന്നു.
ചെറുപ്രാണികളും പുഴുക്കളുമാണ് ആ
ഹാരം. കൂടുകെട്ടുന്നതും മുട്ടയിടുന്ന
തുമെല്ലാം ഹിമാലയന്‍ താഴ്‍
വരകളിലെ കാടുകളിലാണ്.

Learning Teachers
88. കത്രികപ്പക്ഷികള്‍ (Swallows)
ശരപ്പക്ഷികളോട് സാദൃശ്യം. വെള്ളവും
ചെറുപാറ്റകളും ഉള്ള സ്ഥലത്താണ് വാസം.
മലമുകളില്‍ ചെങ്കൂത്തായ പാറക്കെട്ടുകളിലും
പാലങ്ങളിലെയും ഡാമുകളിലെയും സൗകര്യ
മുള്ള സ്ഥലത്തും‍ കൂടുകെട്ടുന്നു. വരയന്‍ കത്രിക വരയന്‍ കത്രിക വയല്‍ക്കോതിക്കത്രിക
(Redrumped Swallow), വയല്‍ക്കോതി
ക്കത്രിക – ദേശാടകന്‍ - (Common Swallow),
കാനക്കത്രിക (House Swallow), കമ്പിവാലന്‍
കത്രിക (Wire Tailed Swallow), തവിടന്‍
കത്രിക (Dusky Crag Martin) എന്നീ ഇനങ്ങള്‍.
തവിടന്‍ കത്രിക
കാനക്കത്രിക
കമ്പിവാലന്‍ കത്രിക
Learning Teachers
89. ഷ്രൈക്ക് (Shrike)
ബുള്‍ബുളിനോളം വലുപ്പം. ചാര
ക്കുട്ടന്‍ ഷ്രൈക്ക് (Rufous Backed
Shrike), തവിടന്‍ ഷ്രൈക്ക്
(Brown Shrike) എന്നീ ഇനങ്ങള്‍.
വളപ്പുകളിലും കുറ്റിക്കാടുകളിലും
കാണുന്നു. ചെറുപ്രാണികളാണ്
തവിടന്‍ ഷ്രൈക്ക് പ്രധാനാഹാരം. ചെറിയ എലി,
ചെറുപക്ഷികള്‍ എന്നിവയേയും
ചാരക്കുട്ടന്‍ ഷ്രൈക്ക് പിടിക്കും. ദേശാടകരാണ്.

Learning Teachers
90. അസുരത്താന്‍ (Common Wood Shrike)
അങ്ങാടിക്കുരുവിയേക്കാള്‍ അല്‍പ്പം വലുത്.
കുറ്റിക്കാടുകളിലും പറങ്കിമാവിന്‍ തോട്ടങ്ങളിലും
കാണാം. പാറ്റകളും പ്രാണികളുമാണ് പ്രധാനാ
ഹാരം. മരങ്ങളുടെ കവുളിയില്‍ നാരുകളും
അസുരത്താന്‍
ചിലന്തിവലയും ഉപയോഗിച്ച് വളരെ ചെറിയ
കൂടുണ്ടാക്കുന്നു. അസുരക്കാടന്‍ (Malabar
Wood Shrike), അസുരപ്പൊട്ടന്‍ (Black
backed pied flycatcher shrike) എന്നീ
ഇനങ്ങളുണ്ട്. അസുരപ്പൊട്ടന്‍

അസുരക്കാടന്‍
Learning Teachers
91. ചാരപ്പൂണ്ടന്‍ (Large Cuckoo Shrike)
അരിപ്രാവോളം വലുപ്പം. വലിയ
വൃക്ഷങ്ങളില്‍ വസിക്കുന്നു. മരപ്പൂപ്പുകൊണ്ട്
പൊതിഞ്ഞ് പെട്ടന്ന് തിരിച്ചറിയന്‍
കഴിയാത്തവിധം മരക്കൊമ്പകളില്‍
കൂടുണ്ടാക്കുന്നു. ഇലക്കൂട്ടങ്ങളിലും മരത്തിലും
കാണുന്ന പുഴുക്കളും പ്രാണികളുമാണ്
ആഹാരം.

Learning Teachers
92. കരിന്തൊപ്പി (Black Headed Cuckoo Shrike)
നാട്ടുബുള്‍ബുളിനോളം വലുപ്പം. മരങ്ങള്‍
നിറഞ്ഞ വളപ്പുകളില്‍ കാണാം.
മരപ്പൂപ്പുകൊണ്ട് പൊതിഞ്ഞ് പെട്ടന്ന്
തിരിച്ചറിയന്‍ കഴിയാത്തവിധം
മരക്കൊമ്പകളില്‍ കൂടുണ്ടാക്കുന്നു.
ഇലക്കൂട്ടങ്ങളിലും മരത്തിലും കാണുന്ന
പുഴുക്കളും പ്രാണികളുമാണ് ആഹാരം.

Learning Teachers
93. കാട്ടുമൈന (Indian Hill Myna)

ഫലങ്ങളും ചെറുപ്രാണികളുമാണ്
മുഖ്യാഹാരം. വന്‍മരങ്ങളുടെ തടി
കളിലെ മാളങ്ങളില്‍ കൂടു
ണ്ടാക്കുന്നു.

Learning Teachers
94 കരിന്തലച്ചിക്കാളി (Black Headed Myna)

മൈനയുടെ വലുപ്പം. വലിയ മാവു


കളിലും ഞാവലുകളിലുമുള്ള മാളങ്ങ
ളില്‍ കൂടുവെക്കുന്നു. ഫലങ്ങളും ചെറു
പ്രാണികളുമാണ് മുഖ്യാഹാരം.

Learning Teachers
95. ചാരത്തലക്കാളി (Grey Headed Myna)
ദേശാടകനാണ്. ഉപജാതിയായ
ചരത്തലക്കാളി‍
ഗരുഡന്‍ ചാരക്കാളി (Blyths Myna)
സ്ഥിരവാസിയുമാണ്. മരങ്ങളിലും
പൊന്തകളിലും കാണും. തേനും
പഴങ്ങളും ഭക്ഷിക്കും. മരക്കുറ്റികളിലും
റബ്ബര്‍തോട്ടങ്ങളിലുമൊക്കെ കൂടുകൂട്ടും.
ഗരുഡന്‍
ചരത്തലക്കാളി‍

Learning Teachers
96. മിനിവെറ്റുകള്‍ (Minivets)
നാട്ടിന്‍പുറത്തും മരക്കൂട്ടങ്ങളിലും
സാധാരണ കാണുന്നു. ആറ്റക്കു
രുവിയുടെ വലുപ്പം. ചെറുപാറ്റകളും
പുഴുക്കളുമാണ് പ്രധാനാഹാരം. മര തീച്ചിന്നന്‍
ക്കൊമ്പില്‍ കൂടുകൂട്ടുന്നു. തീച്ചിന്നന്‍
(Small Minivet), തീക്കുരുവി
(Scarlet Minivet) എന്നീ ഇനങ്ങള്‍. തീക്കുരുവി‍പിട‍

തീക്കുരുവി‍പൂവന്‍
Learning Teachers
97. ഇലക്കിളികള്‍ (Chloropsis)
നാടന്‍ ഇലക്കിളി (Jerdon’s Chloropsis),
നാടന്‍ കാട്ടിലക്കിളി (Gold Fronted Chloropsis)
ഇലക്കിളി
എന്നീ ഇനങ്ങള്‍. ബുള്‍ബുളിനോളം വലുപ്പം.
നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണുന്നു.
എട്ടുകാലികളും പുഴുക്കളും ചെറുപഴ
ങ്ങളുമാണ് ആഹാരം. ഉയര്‍ന്ന മരക്കൊ
മ്പിന്റെ അറ്റത്ത് ഒളിഞ്ഞിരിക്കുന്ന രീതിയില്‍
കാട്ടിലക്കിളി പുല്ലുകളുടെ വേരും നാരും ഉപയോഗിച്ച്
കൂടുണ്ടാക്കുന്നു.

Learning Teachers
98. ലളിത (Fairy Blue Bird)

മലങ്കാടുകളാണ് വാസസ്ഥലം.
അത്തി, ഞാവല്‍ തുടങ്ങിയ ചെറു
ഫലങ്ങളാണ് മുഖ്യാഹാരം. നാട്ടു
മൈനയോളം വലുപ്പം. ഇരുണ്ട
കാടുകളില്‍ ഉയരം കുറഞ്ഞ ചെടി
കളുടെ ചില്ലയിലാണ് കൂടുകൂട്ടുന്നത്.

Learning Teachers
99. മഞ്ഞച്ചിന്നന്‍ (Yellow Browned Bulbul)

ബുള്‍ബുളിന്റെ വലുപ്പം. ഈ ഇനത്തില്‍പ്പെട്ടതാണ്


മഞ്ഞച്ചിന്നന്‍
മണികണ്ഠന്‍ (Ruby Throated Yellow Bulbul).
കാടുകളിലെ ഉയരംകുറഞ്ഞ ചെടിപ്പടര്‍പ്പുകളില്‍
കാണാം. ചെറുഫലങ്ങളും കൃമികളുമാണ് ആഹാരം.
തറയില്‍നിന്ന് അധികം ഉയരെയല്ലാതെ മര
ക്കവുളികളില്‍ ചെറുചുള്ളികളും വേരുകളും ഉപ
മണികണ്ഠന്‍
യോഗിച്ച് കൊട്ടപോലെ കൂടുണ്ടാക്കുന്നു.

Learning Teachers
100 കരിമ്പന്‍ കാട്ടുബുള്‍ബുള്‍ (Black Bulbul)

മൈനയോളം വലുപ്പം.
കാട്ടില്‍ മലഞ്ചോലകള്‍
ക്കടുത്ത് വസിക്കുന്നു.
ഫലങ്ങളാണ് മുഖ്യാഹാരം.
വൃക്ഷങ്ങളില്‍ കൂടുവക്കുന്നു.

Learning Teachers
101. പുള്ളിച്ചിലപ്പന്‍ (spotted Babbler)
സമതലപ്രദേശങ്ങളിലും മലക
ളിലും കാണുന്നു. നാട്ടുബുളബുളി
നേക്കാള്‍ അല്‍പ്പം ചെറുത്.
പ്രാണികളാണ് ആഹാരം.
പൊന്തകള്‍ക്കുള്ളില്‍ കൂടുണ്ടാ
ക്കുന്നു.

Learning Teachers
102. ചോലക്കുടുവന്‍ (Scimitar Babbler)
നാട്ടുബുളബുളിനേക്കാള്‍ അല്‍പ്പം വലുപ്പ
മുള്ള കാട്ടുപക്ഷിയാണിത്. മലയടിവാര
ത്തിലോ മലഞ്ചെരിവിലോ ഉള്ള ചോല
കളിലാണ് വാസം. കരിയിലകളില്‍ ഒളിച്ചി
രിക്കുന്ന പ്രാണികളാണ് ആഹാരം.
പൊന്തകള്‍ക്കുള്ളില്‍ നിലത്തിനടുത്ത്
ഒരുഭാഗത്ത് ദ്വാരമുള്ള പന്തുപോലെയുള്ള
കൂടുണ്ടാക്കുന്നു.

Learning Teachers
103. ചെഞ്ചിലപ്പന്‍ (Rufous Babbler)
പൂത്താങ്കീരിയോട് സാദൃശ്യമുണ്ട്. കാട്ടു
പക്ഷിയാണ്. കശുമാവിന്‍തോട്ടങ്ങ
ളിലും കാവുകളിലും കാണാറുണ്ട്.
ചിന്നച്ചിലപ്പന്‍ (White Throated
ചെഞ്ചിലപ്പന്‍ ചിന്നച്ചിലപ്പന്‍
Babbler), പൊടിച്ചിലപ്പന്‍ (Black
Headed Babbler), കാനാച്ചിലപ്പന്‍
(Quaker Babbler) എന്നിവ ഈ
വിഭാഗമാണ്.
പൊടിച്ചിലപ്പന്‍ കാനാച്ചിലപ്പന്‍

Learning Teachers
104. പതുങ്ങന്‍ ചിലപ്പന്‍ (Waynad Laughing Thrush)
കരിയിലകളില്‍ ചിക്കിച്ചിനക്കി ഒളിച്ചി
പതുങ്ങന്‍
രിക്കുന്ന പ്രാണികളെ തിന്നുന്നു. കരി ചിലപ്പന്‍
യിലക്കിളിയുടെ വലുപ്പം. പൊന്ത
കളിലും മരക്കവരകളിലും കോപ്പ
പോലെയുള്ള കൂടുണ്ടാക്കുന്നു.
ചിലുചിലുപ്പന്‍ (White Breasted
Laughing Thrush) ഈ വിഭഗത്തില്‍ ചിലുചിലപ്പന്‍
പ്പെടുന്നു.

Learning Teachers
105. നാകമോഹന്‍ (Paradise Fly Catcher)
ഷഡ്പദങ്ങളാണ് പ്രധാനാഹാരം. സെപ്തം
ബര്‍ മുതല്‍ മെയ് വരെ നാട്ടിന്‍പുറങ്ങളില്‍
കാണാം. കൂടുകൂട്ടുന്നത്‍ ഉത്തരേന്ത്യയിലാണ്.
ഈ ഗ്രൂപ്പില്‍പ്പെടുന്ന തവിട്ടു പാറ്റപിടിയന്‍
നാകമോഹന്‍ തവിട്ടു മുത്തുപ്പിള്ള (Brown Fly Catcher), മുത്തുപ്പിള്ള (Brown
പാറ്റപിടിയന്‍
Breasted Fly Catcher), ചെമ്പുവാലന്‍
പാറ്റപിടിയന്‍(Rufous Tailed Fly Catcher),
നീലമേനി പാറ്റപിടിയന്‍ (Verditer Fly
Catcher), നീലച്ചെമ്പന്‍ (Blue Throated Fly
Catcher) എന്നിവ ദേശാടകരാണ്.
ചെമ്പുവാലന്‍ നീലമേനി നീലച്ചെമ്പന്‍‍
പാറ്റപിടിയന്‍ പാറ്റപിടിയന്‍ Learning Teachers
106. പാറ്റപിടിയന്‍ 2 (Fly Catcher)
നീലക്കിളി പാറ്റപിടിയന്‍ (Nilgiri Verditer Fly Catcher) -
മണ്‍തിട്ടയിലുള്ള മാളങ്ങളില്‍ കോപ്പപോലെ കൂടുണ്ടാക്കുന്നു. നീലക്കിളി‍
നീലക്കുരുവി (Tickell’s Blue Fly Catcher) മരപ്പോടുകളിലും പാറ്റപിടിയന്‍
പാറകളിലുമുള്ള മാളങ്ങളില്‍ പച്ചപ്പായലും വേരുകളുംകൊണ്ട് നീലക്കുരുവി
കൂടുണ്ടാക്കുന്നു. കരിഞ്ചെമ്പന്‍ പാറ്റപിടിയന്‍ (Black and
Orange Fly Catcher) പൊക്കം കുറഞ്ഞ ചെടികളില്‍
ഈറ്റയിലകളും പുല്ലും ഉപയോഗിച്ച പന്തുപോലെ
കൂടുണ്ടാക്കുന്നു. ആട്ടക്കാരന്‍ പാറ്റപിടിയന്‍ (White Browed
Fantail Fly Catcher) തെങ്ങോലയും പനയോലയും ആട്ടക്കാരന്‍
കരിഞ്ചെമ്പന്‍
ഉപയോഗിച്ച് നിലത്തിന് സമാന്തരമായ വൃക്ഷശാഖകളില്‍ പാറ്റപിടിയന്‍
പാറ്റപിടിയന്‍
കോപ്പപോലെ കൂടുണ്ടാക്കുന്നു. വെണ്‍നീലി (Blacknaped
Monarch Fly Catcher) - കാട്ടുപക്ഷി - വൃക്ഷക്കവരകളില്‍
കോപ്പപോലെ കൂടുണ്ടാക്കുന്നു. എല്ലാത്തിന്റെയും ആഹാരം വെണ്‍നീലി
ഷഡ്പദങ്ങളാണ്. പൂവന്‍ പിട
Learning Teachers
107. വയല്‍ക്കുരുവി (Nilgiri Plain Wren Warbler)
താലിക്കുരുവി (Franklin’s Wren
Warbler), കതിര്‍വാലന്‍ കുരുവി
(Ashy Wren Warbler) എന്നിവയും
ഈ വിഭാഗത്തില്‍പ്പെടുന്നു. പൊന്ത
കളും പുല്‍ക്കൂട്ടങ്ങളുമാണ് വാസസ്ഥ
വയല്‍ക്കുരുവി
താലിക്കുരുവി‍ ലം. ചെറുപ്രാണികളെ തിന്നുന്നു. തുന്നാ
രന്റെ വലുപ്പം. പുല്ലിന്റ ഓലകള്‍
കതിര്‍വാലന്‍ ചീന്തിയെടുത്ത് ചെടികളില്‍ കൂടു
കുരുവി കെട്ടുന്നു.

Learning Teachers
108. പോതപ്പൊട്ടന്‍ (Streaked Fantail Warbler)

വയലില്‍ കാണുന്നു. ആറ്റക്കുരുവി


പോതപ്പൊട്ടന്‍
യെക്കാള്‍ ചെറുത്. ചിലന്തിവലകൊണ്ട്
പുല്ലോലകളെ ബന്ധിച്ച് സഞ്ചിപോലെ
യാക്കി അതിലാണ് മുട്ടയിടുന്നത്.
തലയുടെയും അടിവശത്തിന്റെയും നിറ
ത്തില്‍മാത്രം വ്യത്യാസമുള്ള പക്ഷി
യാണ് നെല്‍പ്പൊട്ടന്‍ (red headed
നെല്‍പ്പൊട്ടന്‍
Fantail Warbler).

Learning Teachers
109. കൈതക്കള്ളന്‍ (Great Reed Warbler)
ആറ്റക്കുരുവിയുടെ വലുപ്പം. കൈത
ക്കൂട്ടങ്ങളും പൊന്തകളുമാണ് വാസ
കൈതക്കള്ളന്‍ സ്ഥലം. ചെറുപ്രാണികളാണ്
ആഹാരം. പുല്‍ക്കൂട്ടങ്ങളില്‍ കൂടു
കെട്ടുന്നു. കൈതക്കള്ളന്റെ
തനിപ്പകര്‍പ്പാണ് ഈറ്റപൊളപ്പന്‍
(Blyth’s Reed Warbler).
ഈറ്റപൊളപ്പന്‍
ഹിമാലയത്തിന് വടക്കാണ്
കൂടുകെട്ടി പ്രജനനം നടത്തുന്നത്.

Learning Teachers
110. ഇളംപച്ചപ്പൊടിക്കുരുവി (Greenish Leaf Warblers)

ചെറിയ പക്ഷികളാണ്. കാശ്മീരിലും


സമീപപ്രദേശങ്ങളിലുമാണ് പ്രജ
നനം. നമ്മുടെ നാട്ടിന്‍പുറങ്ങളിലും
കാടുകളിലും ധാരാളമായി കാണുന്നു.
പലജാതികളുണ്ട്. ചെറുപ്രാണിക
ളാണ് ആഹാരം.

Learning Teachers
111. നിലത്തന്‍ (Indian Blue Chat)

അങ്ങാടിക്കരുവിയോളം വലുപ്പം.
പൂവന്‍
ഹിമാലയത്തിലാണ് കൂടുകെട്ടി
പ്രജനനം നടത്തുന്നത്. ചെറു
പ്രാണികളാണ് ആഹാരം.
ഇലപൊഴിയാക്കാടുകളിലും പരി
പിട
സരങ്ങളിലും കാണുന്നു.

Learning Teachers
112. കല്‍മണ്ണാത്തി (Indian Robin)

വാല്‍ എപ്പോഴും പൊക്കിപ്പിടി


ച്ചിരിക്കും. കൃമികള്‍, പുഴുക്കള്‍,
കീടങ്ങള്‍, ചിതല്‍ എന്നിവയാണ്
ആഹാരം. പുഴയോരത്തും വരമ്പു
കളിലും ചുമരുകളിലുമുള്ള ദ്വാര
ങ്ങളില്‍ മുട്ടയിടുന്നു.

Learning Teachers
113. ഷാമക്കിളി (Malabar Shama)

കാട്ടുപക്ഷി. മുളങ്കൂട്ടങ്ങളിലും
മരങ്ങളിലും കൂടുവെക്കുന്നു.
ചീവീടുകള്‍പോലുള്ള പ്രാണി
കളാണ് ആഹാരം.

Learning Teachers
114. ചുറ്റീന്തല്‍ക്കിളി (Pied Bush Chat)
പൂവന്‍
ആറ്റക്കുരുവിയോളം വലുപ്പം. മല
മുകളില്‍ കാടുകളില്ലാത്ത സ്ഥലങ്ങളി
ലാണ് വാസം. ചെറുജീവികളാണ്
ആഹാരം. പൊന്തകള്‍ക്കടിയിലും വര
മ്പുകളിലുമുള്ള മാളങ്ങളിലോ കുഴിക
ളിലോ കൂടുവെക്കുന്നു.
പിട

Learning Teachers
115. ചൂളക്കാക്ക (Malabar Whistling Thrush)
പശ്ചിമഘട്ടത്തിലെ കാടുകളില്‍
വസിക്കുന്നു. ചെറുപ്രാണികളും നില
ത്തുവീണ പഴങ്ങളുമാണ് ആഹാരം.
വെള്ളച്ചാട്ടങ്ങള്‍ക്കും അരുവികള്‍
ക്കും സമീപമുള്ള പാറക്കെട്ടുകളി
ലാണ് മുട്ടയിടുന്നത്.

Learning Teachers
116. കുറിക്കണ്ണന്‍ കാട്ടുപുള്ള്
(White Throated Ground Thrush)
നാട്ടുമൈനയുടെ വലുപ്പം. പാറ്റകളും
പ്രാണികളും ചെറിയ പഴങ്ങളുമാണ്
ആഹാരം. മലഞ്ചോലകളിലെ മരങ്ങ
ളില്‍ ചളിമണ്ണും പുല്ലും വേരും ഉപയോ
ഗിച്ച് കോപ്പപോലെ വലിയ കൂട് നിര്‍
മിക്കുന്നു.

Learning Teachers
117. മേനിപ്പാറക്കിളി (Blue Headed Rock Thrush)

ദേശാടകരാണ്. തേയിലത്തോട്ട
മേനിപ്പാറക്കിളി
ങ്ങളിലും കാട്ടിലും കാണാം. ചെറു
പ്രാണികളെ തിന്നുന്നു. നീലപ്പാറക്കിളി
(Blue Rock Thrush) മറ്റൊരു
വിഭാഗമാണ്. പാറക്കൂട്ടങ്ങളിലും ചരല്‍
ക്കുന്നുകളിലും കാണുന്നു.
നീലപ്പാറക്കിളി

Learning Teachers
118. കരിങ്കിളി (Black Bird)

കാട്ടുപക്ഷിയാണെങ്കിലും വീട്ടുവളപ്പില്‍
കാണാറുണ്ട്. പ്രാണികളാണ്
ആഹാരം. മലഞ്ചോലകളിലെ
മരങ്ങളില്‍ ചളിമണ്ണും പുല്ലും വേരും
ഉപയോഗിച്ച് കോപ്പപോലെ വലിയ
കൂട് നിര്‍മിക്കുന്നു.

Learning Teachers
119. പച്ചമരപ്പൊട്ടന്‍ (Yellow Cheeked Tit)
മറ്റൊരു ഇനമാണ് ചാരമരപ്പൊട്ടന്‍
(GreyTit). ആറ്റക്കുരുവിയോളെ വലുപ്പം.
മലകളിലും കാടുകളിലും കാണുന്നു.
ചെറുപാറ്റകളും വണ്ടുകളും പുഴുക്കളുമാണ്
ആഹാരം. മരങ്ങളിലുള്ള ചെറുമാളങ്ങളില്‍
രോമം, തൂവലുകള്‍, അപ്പൂപ്പന്‍താടി
എന്നിവ ഉപയോഗിച്ച് കൂടുണ്ടാക്കുന്നു.
പച്ചമരപ്പൊട്ടന്‍ ചാരമരപ്പൊട്ടന്‍

Learning Teachers
120. ഗൗളിക്കിളി (Velvet Fronted Nuthach)
മിക്ക കാടുകളിലും കാണാം.
മരത്തിലെ പാറ്റകളും പുഴുക്കളുമാണ്
ആഹാരം. മറ്റു പക്ഷികള്‍ ഉപേ
ക്ഷിച്ചുപോയ മരപ്പൊത്തുകളില്‍
നാരുകള്‍, രോമം, പൂപ്പ് എന്നിവ
ഉപയോഗിച്ച് മെത്തയൊരുക്കി
മുട്ടയിടുന്നു.

Learning Teachers
121. പിപിറ്റുകള്‍ (Pipit)
വയല്‍വരമ്പന്‍ (Malay Pad Dyfield Pipit)
- വയല്‍വരമ്പിനരികിലൂടെ ഉയര്‍ന്നും താഴ്ന്നും
പറന്നുപോവുന്നതുകാണാം. വരമ്പുകളുടെ
മാളങ്ങളിലും പുല്‍ക്കൂട്ടങ്ങളുടെ അടിയില്‍
മാളം തുരന്നുമാണ് മുട്ടയിടുന്നത്.
മറ്റൊരിനമാണ് മലവരമ്പന്‍ (Nilgir Pipit).
മലമ്പ്രദേശത്ത് കാണുന്നു. മലകളില്‍
കൂടുകെട്ടുന്നു.

Learning Teachers
122. വാലുകുലുക്കിപ്പക്ഷികള്‍ (Wag Tail)
വലിയ വാലുകുലുക്കി (Large Pied
Wagtail) - ചെറുപ്രാണികളാണ്
ആഹാരം. ജലാശയത്തിനടുത്തുള്ള
തുറന്ന സ്ഥലങ്ങളില്‍ കാണാം.
പാറയിടുക്കുകളിലോ ഭിത്തിയിലോ വലിയവാലുകുലുക്കി വഴികുലുക്കി
പാലങ്ങള്‍ക്കടിയിലോ ഉള്ള മാളങ്ങ
ളില്‍ മുട്ടയിടുന്നു. വഴികുലുക്കി (Grey
Wagtail‍)‍, വെള്ളവാലുകുലുക്കി (White
Wagtail)‍, കാട്ടുവാലുകുലുക്കി (Forest
Wagtail)‍എന്നിവ ദേശാടകരാണ്. കാട്ടുവാലുകുലുക്കി
വെള്ളവാലുകുലുക്കി
Learning Teachers
123. ഇത്തിക്കണ്ണിക്കുരുവികള്‍ (Flower Pecker)
ചെങ്കൊക്കന്‍ ഇത്തിക്കണ്ണിക്കുരുവി (Tickell’s
Flower Pecker), കരിഞ്ചുണ്ടന്‍ ഇത്തി
ക്കണ്ണിക്കുരുവി (Nilagiri Flower Pecker) -
കാട്ടുപക്ഷി- , നീലച്ചുണ്ടന്‍ ഇത്തിക്കണ്ണിക്കുരുവി
ചെങ്കൊക്കന്‍ (Thick billed Flower Pecker) -കാട്ടുപക്ഷി-
കരിഞ്ചുണ്ടന്‍
ഇത്തിക്കണ്ണിക്കുരുവി ഇത്തിക്കണ്ണിക്കുരുവി എന്നിവ. ഇത്തിക്കണ്ണിയുടെ തേനും പഴവും
ചെറുപ്രാണികളുമാണ് ആഹാരം. ഈ ചെടി
യില്‍ പരാഗണവും വിത്തുവിതരണവും
നടത്തുന്നു. സസ്യനാരുകളും ചിലന്തിവലയും
ഉപയോഗിച്ച് ചെറുസഞ്ചിപോലെയുള്ള
കൂടുണ്ടാക്കുന്നു.
നീലച്ചുണ്ടന്‍ ഇത്തിക്കണ്ണിക്കുരുവി
Learning Teachers
124. വെള്ളിക്കണ്ണിക്കുരുവി (Nilgiri White Eye)

തേനാണ് പ്രധാനാഹാരം. പ്രാണി


കളെയും പിടിച്ചുതിന്നും. ചെടിക
ളുടെയോ മരത്തിന്റയോ ചെറിയ
കവരകളില്‍ കോപ്പപോലെ
കൂടുണ്ടാക്കുന്നു.

Learning Teachers
അവലംബം : കേരളത്തിലെ പക്ഷികള്‍ - ഇന്ദുചൂഡന്‍ Learning Teachers Keralam
Malappuram

നന്ദി : പ്രകൃതിസ്നേഹികളായ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് P. Vasudevan, VPAUPS Vilayil

You might also like