Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 22

DIGITAL TEXT

Aswathy Sahadevan

Social science

Millath college of

Teacher Education

aswathysahadevan2290@gmail. Com
Chapter
പാഠ്യ ലക്ഷ്യങ്ങൾ
 മണ്ണിനെക്കുറിച്ചുള്ള ധാരണ ശക്തിപ്പെടുത്തുന്നതിന്.
 കേരളത്തിലെ വിവിധ മണ്ണിനങ്ങളെ ക്കുറിച്ച് അടിസ്ഥാന ധാരണ നേടുന്നതിന്.
 മണ്ണ് സംരക്ഷിത പരിപാടികളുടെ ധാരണ വർദ്ധിപ്പിക്കുന്നതിന്
 ശാസ്ത്രീയ മണ്ണ് പരിശോധനയെപ്പറ്റി മനസ്സിലാക്കുന്നതിനു

പഠനഫലങ്ങൾ
 മണ്ണിന്റ രൂപീകരണത്തിന് സഹായിക്കുന്ന ഘടകങ്ങളെ ക്കുറിച്ചു വിശദകരിക്കുവാൻ.
 കേരളത്തിലെ വിവിധ മണ്ണിനങ്ങളെ പരിചിതമാക്കാൻ
 മണ്ണ് സംരക്ഷണ പദ്ധതികളെ തിരിച്ചറിയാൻ
 ശാസ്ത്രീയ മണ്ണ് പരിശോധനയുടെ ആവശ്യം മനസ്സിലാക്കുവാൻ
ഉള്ളടക്കം
 ആമുഖം
 മണ്ണ്
 മണ്ണ് രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
 കാലാവസ്ഥ
 മാതൃശില
 സമയം
 സസ്യങ്ങളും ജന്തുക്കളും
 കേരളത്തിലെ മണ്ണിനങ്ങൾ
 തീരദേശ മണ്ണ്
 എക്കൽ മണ്ണ്
 കരി മണ്ണ്
 വെട്ടുകൽ
 ചെമ്മണ്
 മലയോരമണ്ണ്
 കറുത്ത പരുത്തി മണ്ണ്
 വനമണ്ണ്
 ഇന്ത്യയിലെ പ്രധാന മണ്ണ് വർഗ്ഗങ്ങൾ
 മലിനമാകുന്ന മണ്ണ്
 മണ്ണ് സംരക്ഷണ പദ്ധതികൾ
 സംസ്ഥാനതല പദ്ധതികൾ
 ശാസ്ത്രീയ മണ്ണ് പരിശോധന
 ലോക മണ്ണ് ദിനം
 തുടർ പ്രവർത്തനങ്ങൾ
 കൂടുതൽ വായനയ്ക്ക്

ആമുഖം

ജീവികൾക്ക് ആവശ്യമില്ലാത്തതെല്ലാം തന്നിലേക്ക് എടുക്കുകയും അവർക്ക് ആവശ്യമുള്ളതെല്ലാം


തരികയും ചെയ്യുന്ന അത്യപൂർവ സൃഷ്ടിയാണ് മണ്ണ്. ലോകത്ത് മനുഷ്യന്റെ ആവിർഭാവത്തിന് ശേഷമാണ്
മണ്ണ് ദുഷിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞാൽ ഒരു പക്ഷേ അതിശയോക്തിയാകില്ല . നല്ല ജൈവ
സമ്പുഷ്ടിയുള്ള മണ്ണ് നല്ല വിഘടന മാധ്യമവുമാണ്. തന്നിലേക്ക് ചേരുന്നതിനെയെന്തിനെയും വലിച്ചെടുത്ത്
തന്റെഭാഗമാക്കാൻ മണ്ണിന് കഴിവുണ്ട്.

ഭൂമുഖത്തെ ഒരടിയോളം ആഴത്തിലുളള മേല്‍മണ്ണിലാണ് മനുഷ്യരാശിക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളില്‍


ഏറിയ പങ്കും ഉല്പാദിപ്പിക്കുന്നത്. അതിനാല്‍ ജീവന്റെ നിലനില്പിന് തന്നെ ആധാരമായ അമൂല്യ വരദാനമാണു
മണ്ണ്. അനേകകോടി വര്‍ഷങ്ങളിലൂടെ വെയില്‍, മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ പ്രകൃതി ശക്തികളുടെ നിരന്തര
പ്രവര്‍ത്തനഫലമായി പാറകളില്‍ വിളളല്‍ ഉണ്ടവുകയും കാലാന്തരത്തില്‍ അവ പൊടിയുകയും ചെയ്യുന്നു.
പാറപൊടിഞ്ഞതില്‍ ജീവജാലങ്ങള്‍ വളര്‍ന്നു തുടങ്ങുകയും ഇവയുടെ അവശിഷ്ടങ്ങള്‍ വീണ് ചെറിയ തോതില്‍
ജൈവാംശം ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പാറയില്‍ നിന്നു ലഭിക്കുന്ന ധാതുപദാര്‍ത്ഥങ്ങളും
ജൈവാംശവും മഴവെളളവും വായുവും എല്ലാം കൂടി ഇഴുകിച്ചേര്‍ന്ന് മണ്ണ് രൂപം കൊളളുന്നു. ചെടികളുടെ
ഇലകളും മറ്റവശിഷ്ടങ്ങളും ദ്രവിച്ചു ചേരുമ്പോള്‍ മണ്ണില്‍ ജൈവാംശവും മഴവെള്ളവും വായുവും എല്ലാം കൂടി
ഇഴുകിച്ചേരുമ്പോൾ മണ്ണ് രൂപം കൊളളുന്നു
 ഒരു ഇഞ്ച് കനത്തിൽ മണ്ണ് രൂപപ്പെടാൻ ആയിരത്തിലധികം
വർഷങ്ങൾ വേണ്ടി വരും.
https://youtu.be/djVuAZ_ko-I

 തണുപ്പേറിയ സാഹചര്യങ്ങളിൽ മണ്ണിന്റെ രൂപീകരണം


സാവധാനത്തിലായിരിക്കും.

 മണ്ണിലെ ദാതുക്കളും മണ്ണിന്റെ ഘടനയും അവ ഏതു ശീലകളിൽ


നിന്നും രൂപം കൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
സസ്യങ്ങളും ജന്തുക്കളും
 സസ്യങ്ങളും ജന്തുക്കളും അഴുകുന്നതിന്റെ
ഫലമായുണ്ടാകുന്ന അമ്ലം ശിലകളുടെ അപക്ഷയത്തിന്
കാരണമാകുന്നു.

കേരളത്തിലെ മണ്ണിനങ്ങള്‍

 
കേരളത്തില്‍ പ്രധാനമായും എട്ടു തരത്തിലുള്ള മണ്ണിനങ്ങളാണ്
കണ്ടുവരുന്നത്‌. തീരദേശ മണ്ണ്, എക്കല്‍ മണ്ണ്, കരിമണ്ണ്, വെട്ടുകല്‍
മണ്ണ്, ചെമ്മണ്ണ്‍
, മലയോര മണ്ണ്, കറുത്ത പരുത്തി മണ്ണ്, വനമണ്ണ്‍
എന്നിവയാണ്.

1.തീരദേശമണ്ണ് (Costal alluvium)

കേരളത്തിലെ പടിഞ്ഞാറന്‍ സമുദ്ര തീരത്തും അതിനോട് ചേര്‍ന്നു


കിടക്കുന്ന സമതല (ഉയരം 0-5 മീറ്റര്‍) പ്രദേശത്തും കണ്ടു വരുന്നു.
മഞ്ഞ കലര്‍ന്ന തവിട്ടു നിറമുള്ള ഈ മണ്ണില്‍ 80 ശതമാനത്തിനു
മുകളില്‍ മണലിന്‍റെ അംശമാണ്. ഫലപുഷ്ടി ഏറ്റവും കുറവ്

2. എക്കല്‍ മണ്ണ് (Alluvial Soil)

പുഴയോരങ്ങളിലും അതിനോട് ബന്ധപ്പെട്ട സമതല പ്രദേശത്തും


കണ്ടുവരുന്നു. ഭൌതിക രാസസ്വഭാവങ്ങളില്‍ പ്രാദേശികമായി
വ്യത്യസ്തത കാണിക്കുന്നു.
താരതമ്യേന ജൈവാംശം ഉള്ളവയാണ്.  സാമാന്യം ഫലപുഷ്ടി ഉണ്ട്,

3. കരിമണ്ണ് (Kari
മണ്ണിനെകുറിച്ച്
Soil) പഠിക്കുന്ന ശാസ്ത്ര ശാഖ – പെഡോളജി

ഈ ശാസ്ത്ര
ആലപ്പുഴ, ശാഖയുമായി
കോട്ടയം, ബന്ധപ്പെട്ട
എന്നീ ജില്ല കളില്‍ ശാസ്ത്രജ്ഞൻ - താഴെയുള്ള
കടല്‍നിരപ്പിനു
പെഡോളജിസ്റ് രചനയില്‍
ചതുപ്പു നിലങ്ങളില്‍ കാണപ്പെടുന്നു.  മണല്‍ കലര്‍ന്ന
കളിമണ്ണ്.  നിറം കറുപ്പ്.  ഏകദേശം 50 സെന്റിമീറ്ററിനു താഴെ
അഴുകിയ ജൈവ പദാര്‍ത്ഥങ്ങളും തടിയുടെ  അംശവും വളരെ
അധികം കാണപ്പെടുന്നു.
4. വെട്ടുകല്‍മണ്ണ് (Laterite soil)

ഇടനാട്‌ (ഉയരം 20-100 മീറ്റര്‍) മുഴുവനും കാണപ്പെടുന്നു. 


രചനയില്‍ ചരല്‍ കലര്‍ന്ന പശിമരാശി മുതല്‍ ചരല്‍ കലര്‍ന്ന
കളിമണ്ണ്‍ വരെ. നിറം, മഞ്ഞ കലര്‍ന്ന തവിട്ടു നിറം മുതല്‍ ചുവപ്പു
കലര്‍ന്ന തവിട്ടു നിറം വരെ. അമ്ല സ്വഭാവം ഉണ്ട്. മറ്റ് മണ്ണിനങ്ങളെ
അപേക്ഷിച്ച് താഴ്ച കുറവ്.

5. ചെമ്മണ്ണ് (Red Soil)
കേരളത്തിലെ തെക്കന്‍ പ്രദേശങ്ങളില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര
എന്നി താലൂക്കളില്‍ കാണപ്പെടുന്നു. രചനയില്‍ മണല്‍ കലര്‍ന്ന
പശിമരാശി.നല്ല താഴ്ചയുള്ളവയാണ്. സസ്യാഹാര മൂലകങ്ങളുടെ
അളവ് കുറവ്.

6. മലയോര മണ്ണ് (Hill soil)

ചരിവ് മാനം കൂടിയ മലകളില്‍ കണ്ടു വരുന്നു. രചനയില്‍ മണല്‍


കലര്‍ന്ന പശിമരാശി. ചരലിന്റെ അംശം വെട്ടുകല്‍ മണ്ണിനെ
അപേഷിച്ചു കുറവാണ്‌ എങ്കിലും, ഉരുളന്‍ കല്ലുകള്‍ കാണപ്പെടുന്നു.
നിറം, കടുത്ത തവിട്ടു നിറം മുതല്‍ മഞ്ഞ കലര്‍ന്ന തവിട്ടു നിറം
വരെ. വെട്ടുകല്‍ മണ്ണിനെക്കാളും അമ്ല സ്വഭാവം കുറവ്. സാമാന്യം
നല്ല താഴ്ചയും നല്ല നീര്‍വാര്‍ച്ചയും ഉണ്ട്

7. കറുത്ത പരുത്തി മണ്ണ് (കാതര മണ്ണ് ) (Black Cotton Soil)

കേരളത്തിലെ പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ താലൂക്കിന്റെ


നിരപ്പുള്ള കിഴക്കന്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്നു. രചനയില്‍
കളിമണ്ണ്. കടുപ്പമേറിയ കറുപ്പ് നിറം , പൊട്ടാഷും കാത്സ്യവും
മെച്ചമായ തോതിലുള്ള ഈ മണ്ണിനു മിക്കവാറും ക്ഷാര ഗുണമാണ്
(pH 6.8-7.8) ധനായണവിനിമയ ശേഷി (CEC)  കൂടുതല്‍.
8. വനമണ്ണ് (Forest Soil)

കേരളത്തിലെ വന പ്രദേശങ്ങളില്‍ കണ്ടു  വരുന്നു. പശിമരാശി


മുതല്‍ കളിമണ്ണ് വരെ ഉള്ള രചനയും, നിറം ഇളം തവിട്ടു നിറം
മുതല്‍ കടുപ്പമേറിയ തവിട്ടു നിറം വരെ
കാണപ്പെടുന്നു. നല്ല ഫലപുഷ്ടിയും ആഴവും നീര്‍വാര്‍ച്ചയും ഉണ്ട്

ഇന്ത്യയിലെ പ്രധാന മണ്ണുവര്ഗങ്ങൾ താഴെ പറയുന്നവയാണ്.


 ലാറ്ററൈറ്റ് മണ്ണ്‌ (ചെങ്കൽ)
 പർവത മണ്ണ്
 ബ്ലാക്ക് സോയിൽ
 റെഡ് സോയിൽ
 അല്ലുവിയൽ സോയിൽ
 മരുഭൂ (ഡെസേർട്) സോയിൽ
 സലൈൻ സോയിൽ (ഉപ്പു രസമുള്ള മണ്ണ് )
 പീറ്റ് സോയിൽ (കൽക്കരി കലർന്ന മണ്ണ് )
മലിനമാകുന്ന മണ്ണ്
കൃഷിക്ക് യോഗ്യമായ മണ്ണിന്റെ വിസ്തൃതി കുറയുന്നതോടൊപ്പം
കൂനിന്മേല്‍ കുരുവെന്നോണം ഉള്ള മണ്ണ്തന്നെ മലിനീകരിക്കപ്പെടുകയും
ചെയ്യുന്നുണ്ട്.  പ്രതിവര്‍ഷം ലോകത്താകമാനം ആയിരം കോടി ടണ്‍
ഖരമാലിന്യം ആളുകള്‍ വലിച്ചെറിയുന്നുണ്ട്. മൃഗങ്ങളുടെ വിസര്‍ജ്യ
വസ്തുക്കള്‍ മുതല്‍ ശാസ്ത്ര സാങ്കേതിക പുരോഗതി സൃഷ്ടിച്ച
പ്ലാസ്റ്റിക്, പോളിത്തീന്‍ ബാഗുകള്‍, കടലാസ്, നൈലോണ്‍ തുടങ്ങി
മോട്ടോര്‍ കാര്‍വരെ ഇതിലുള്‍പ്പെടുന്നു. ഖരമാലിന്യങ്ങളില്‍
ജൈവവിഘടനത്തിന് വിധേയമാകാത്ത പ്ലാസ്റ്റിക്, നൈലോണ്‍
തുടങ്ങിയവ മണ്ണിന് ഭീഷണി ഉയര്‍ത്തുന്നവയാണ്. സസ്യങ്ങളുടെ
വളര്‍ച്ചയ്ക്കാവശ്യമായ മണ്ണിലെ ജൈവാംശം നിലനിര്‍ത്താന്‍
സൂക്ഷ്മജീവികളുടെയും മണ്ണിരകളുടെയും പ്രവര്‍ത്തനങ്ങള്‍
അനിവാര്യമാണ്. പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കളുടെ സാന്നിധ്യം
ഈ ജീവികളുടെ നിലനില്‍പിനെയും ജലവും വളവും
വലിച്ചെടുക്കാനുള്ള ചെടികളുടെ സ്വാഭാവിക കഴിവിനെയും
പ്രതികൂലമായി ബാധിക്കും. ഉല്‍പാദനവര്‍ധനയ്ക്കുവേണ്ടി കര്‍ഷകര്‍
പ്രയോഗിക്കുന്ന രാസവ ളങ്ങളും കീടനാശിനികളും മ ണ്ണിനെ
വിഷലിപ്തമാക്കുന്നുണ്ട്. ഇങ്ങനെ യുള്ള മണ്ണില്‍ വിളയിച്ചെടുക്കുന്ന
വിളകളില്‍ മാരകമായ തോതില്‍ വിഷാംശം കലര്‍ന്നിരിക്കും. ഇത്
ഭക്ഷിക്കുന്ന മനു ഷ്യരില്‍ ഗുരുതരമായ പല രോഗ ങ്ങളും ഉണ്ടാകും.
https://youtu.be/00c4goQRLek

മണ്ണുസംരക്ഷണ പദ്ധതികള്‍

സംസ്ഥാനതല പദ്ധതികള്‍
1. നീര്‍ത്തടാടിസ്ഥാനത്തിലുളള മണ്ണു ജല സംരക്ഷണ പദ്ധതി (ആര്‍.ഐ.ഡി.എഫ്)
  
വെള്ളപ്പൊക്കവും കാര്‍ഷിക വരള്‍ച്ചയും പരിമിതപ്പെടുത്തുവാനും കാര്‍ഷികോല്പാദനം
വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് വാട്ടര്‍ഷെഡ് അടിസ്ഥാനത്തില്‍ നബാര്‍ഡ്
ധനസഹായത്തോടെ മണ്ണു ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക എന്നതാണ് ഈ
പദ്ധതിയുടെ ലക്ഷ്യം. പാലക്കാട് ജില്ലയിലെ വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനായി
കുളങ്ങളുടെ പുനരുദ്ധാരണ പദ്ധതിയ്ക്കും ആര്‍.ഐ.ഡി.എഫ്- XX-ല്‍ ഉള്‍പ്പെടുത്തി
നബാര്‍ഡ്/സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

2. ശുദ്ധ ജല സംഭരണികളുടെ വൃഷ്ടി പ്രദേശത്തെ മണ്ണു ജല സംരക്ഷണം


 
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ശുദ്ധജല വിതരണ പദ്ധതിയുടെയും കൊല്ലം 
ജില്ലയിലെ ശാസ്താംകോട്ട ശുദ്ധജല വിതരണ പദ്ധതിയുടെയും കോഴിക്കോട് ജില്ലയിലെ
പെരുവണ്ണാമൂഴി ജല വിതരണ പദ്ധതിയുടെയും ജല സംഭരണികളുമായി ബന്ധപ്പെട്ട
വൃഷ്ടി പ്രദേശത്തെ മണ്ണൊലിപ്പ് നിയന്ത്രണ വിധേയമാക്കുന്നതിലൂടെ ബന്ധപ്പെട്ട ജല
സംഭരണികളുടെ സംരക്ഷണം ഉറപ്പാക്കുകയും വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരൊഴുക്ക്
സ്ഥായിയായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

3. മണ്ണിടിച്ചിലുള്ള പ്രദേശങ്ങളുടെ ബലപ്പെടുത്തല്‍


  
 ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം സംസ്ഥാനത്ത് കൃഷി നാശം സംഭവിച്ചതും
സംഭവിക്കാന്‍ സാധ്യതയുമുള്ള പ്രദേശങ്ങളില്‍ ശാസ്ത്രീയമായ മണ്ണു സംരക്ഷണ
മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.

4. മണ്ണുസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തുതല ഉദ്യോഗസ്ഥര്‍ക്കുമുളള


പരിശീലന പദ്ധതി
  
മണ്ണുപര്യവേക്ഷണസംരക്ഷണ വകുപ്പിലെ  ഉദ്യോഗസ്ഥര്‍ക്കും ത്രിതല പഞ്ചായത്തിലെ
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും, മണ്ണുജല സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
മറ്റുളളവര്‍ക്കും ഈ വിഷയത്തില്‍ വേണ്ടത്ര അറിവ് പകരുന്നതിനും മണ്ണുജലസംരക്ഷണ
മേഖലയില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന നവീന മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കുന്നതിനും
ബന്ധപ്പെട്ടവര്‍ക്ക് പകര്‍ന്നു നല്കുന്നതിനും മണ്ണുസംരക്ഷണ വകുപ്പിന്‍ കീഴില്‍ ഒരു
പരിശീലന  കേന്ദ്രം, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ഷെഡ് ഡവലപ്പമെന്റ്  ആന്റ്
മാനേജ്‌മെന്റ് þ-കേരള (IWDM-K, Chadayamangalam) ചടയമംഗലത്ത് ്രപവര്‍ത്തിക്കുന്നുണ്ട്.
നീര്‍ത്തട വികസനം, മണ്ണ് ജല സംരക്ഷണം എന്നീ വിഷയങ്ങളില്‍ പുതുതലമുറയെ
ബോധവല്‍ക്കരിക്കുന്നതിനായി വിവിധ ജില്ലകളില്‍ പരിശീലനപരിപാടികളും
ബോധവല്‍ക്കരണ പ്രദര്‍ശനങ്ങളും നീര്‍മറി വികസന പരിശീലനകേന്ദ്രത്തിന്റെ
ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു

ശാസ്ത്രീയ മണ്ണു പരിശോധന 


മണ്ണു സാമ്പിള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 പരിശോധനക്കായി എടുക്കുന്ന സാമ്പിള്‍ കൃഷിസ്ഥലത്തെ മുഴുവന്‍


പ്രതിനിധീകരിക്കുന്നതായിരിക്കണം
 ഓരോ പറമ്പ് അല്ലെങ്കില്‍ ഓരോ നിലത്തില്‍ നിന്നും പ്രത്യേക സാമ്പിളൂകള്‍
എടുക്കുക.
 കൃഷിയിടത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ്‍
കൂട്ടികലര്‍ത്തി ഒരു സാമ്പിള്‍ തയ്യാറാക്കി പരിശോധിക്കണം.
 ഓരോ പ്രദേശത്തെയും മണ്ണിന്‍റെ ഘടന, ആഴം,സ്ഥലത്തിന്‍റെ ചരിവ്, നീര്‍
വാര്‍ച്ചാ സൌകര്യങ്ങള്‍, ചെടികളുടെ വളര്‍ച്ച മുതലായവയുടെ
അടിസ്ഥാനത്തില്‍ ഓരോ കൃഷിയിടങ്ങളില്‍ നിന്നും പ്രത്യേക സാമ്പിളുകള്‍
എടുക്കണം
 ചെടികള്‍ വരിവരിയായി നട്ടിരിക്കുകയാണെങ്കില്‍ രണ്ടു വരികള്‍ക്കിടയില്‍
നിന്നുമാണ് സാമ്പിള്‍ എടുക്കേണ്ടത്.
 മണ്ണ് സാമ്പിളുകള്‍ കുമ്മായം, ജിപ്സം വളങ്ങള്‍ എന്നിവയുമായി
ബന്ധപ്പെടുത്തരുത്. കുമ്മായമോ വളമോ ചേര്‍തതിട്ടുണ്ടെങ്കില്‍ 3 മാസം
കഴിഞ്ഞേ സാമ്പിള്‍ എടുക്കാവു.
 ശേഖരിച്ച മണ്ണ്‍  6 മാസം കാലാവധിക്ക് ശേഷം പരിശോ ധനയ്ക്ക്
അയക്കുവാന്‍ പാടുള്ളതല്ല.

 സാമ്പിള്‍ ശേഖരണത്തിനു തീര്‍ത്തും ഒഴിവാക്കേണ്ട സ്ഥലങ്ങള്‍

 വരമ്പിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങള്‍


 അടുത്തിടയ്ക്ക് വളം ചെയ്ത സ്ഥലങ്ങള്‍
 വളക്കുഴികളുടെയൊ കമ്പോസ്റ്റ് വളക്കുഴികളുടെയൊ സമീപം
 മരങ്ങളുടെ തായ്ത്തടിയുടെ സമീപം
 വീട് / റോഡ്‌ എന്നിവയോട് ചേര്‍ന്ന പ്രദേശങ്ങള്‍
 കൃഷിയോഗ്യമല്ലാത്ത സ്ഥലത്തോട് ചേര്‍ന്ന സ്ഥലങ്ങള്‍
മണ്ണു സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങള്‍

 മണ്ണുവെട്ടി

 ഓഗര്‍

 പ്ലാസ്റ്റിക് ബക്കററ്

മണ്ണു സാമ്പിള്‍ ശേഖരിക്കുന്ന വിധം

 കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിലയുടെ വേര്പടലത്തിന്‍റെ ആഴത്തില്‍ ഉള്ള


മണ്ണ്‍സാമ്പിളുകള്‍ എടുക്കുക. നെല്ല്, പച്ചക്കറി, പയറുവര്‍ഗ്ഗങ്ങള്‍, മുതലായ
ചെടികള്‍ക്ക് 15 സെ.മീ. ആഴത്തിലും മറ്റു വിളകള്‍ക്ക് 25 സെ.മീ. ആഴത്തിലുമാണ്
സാമ്പിളുകള്‍ എടുക്കേണ്ടത്.
 ചെടിയുടെ നിന്നും 15 മുതല്‍ 20 സെ. മീ. വിട്ടാണ് മണ്ണ്‍
എടുക്കേണ്ടത്. വാഴ, തെങ്ങ്‌എന്നിവയ്ക്ക് തടത്തിന്റെ പുറത്ത് നിന്നാണ് മണ്ണ്‍
പരിശോധനയ്ക്കായി എടുക്കേണ്ടത്. വാഴയ്ക്ക് ഉദ്ദേശം 75 സെ. മീ. (രണ്ടര
അടി) അകലെ നിന്നും തെങ്ങിന് ചുവട്ടില്‍ നിന്നും 2 മീറ്റര്‍ (ഉദ്ദേശം ആറട
ി)അകലെ നിന്നും വേണം സാമ്പിളുകള്‍

ശേഖരിക്കെണ്ടത് 
 മണ്ണ്‍സാമ്പിളുകള്‍ എടുക്കുന്ന സ്ഥലം ആദ്യമായി പുല്ലും ഉണങ്ങിയ
ഇലകളും നീക്കം ചെയ്ത് വൃത്തിയാക്കണം.
 ഇങ്ങനെ വൃത്തിയാക്കിയ സ്ഥലത്ത് നിന്നും മന്‍വെട്ടി ഉപയോഗിച്ച് നിര്‍ദ്ദിഷ്ട
ആഴത്തില്‍ ‘ V ‘ ആകൃതിയില്‍ മണ്ണ്‍വെട്ടിയെടുക്കുക.
 തുടര്‍ന്ന് വെട്ടി മാറ്റിയ കുഴിയില്‍ നിന്നും മുകളറ്റം മുതല്‍ അടി വരെ 2
-3 സെ.മി. ഘനത്തില്‍ ഒരു വശത്തു നിന്നും മണ്ണ്‍അരിഞ്ഞെടുക്കുക.
 ഒരു പുരയിടത്തിന്റെ മണ്ണ്‍സാമ്പിളുകള്‍ ശേഖരിക്കാന്‍ ‘സിഗ് സാഗ്
‘ (തലങ്ങും വിലങ്ങും ) രീതിയില്‍ നീങ്ങേണ്ടതാണ്.
 ഒരേ സ്വഭാവമുള്ള ഒരേക്കര്‍ നിലത്തു നിന്ന് 5 – 10 സബ് സാമ്പിളുകള്‍
ശേഖരിക്കെണ്ടതാണ്.
 ഇങ്ങനെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ്‍കല്ലും മറ്റ് സസ്യഭാഗങ്ങളും
നീക്കി, കട്ടകള്‍ ഇടിച്ച് നല്ലതുപോലെ കൂട്ടികലര്‍ത്തുക.

മണ്ണ്‍സാമ്പിള്‍ തയ്യാറാക്കുന്ന വിധം

പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച


 500 ഗ്രാം (1/2 കിലോ) ആയി കുറയ്ക്കേണ്ടതാണ്. ചതുര്‍വിഭജനം എന്ന
മണ്ണ്‍
പ്രക്രിയയിലൂടെ മണ്ണ്‍  (1/2 കിലോ) ആക്കാം.

 ശേഖരിച്ച മണ്ണ്‍നന്നായി കൂട്ടികലര്‍ത്തി ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ നിരത്തിയിടുക.

 അതിനുശേഷം നെടുകെയും കുറുകെയും ഓരോ വര വരച്ച് നാലായി


വിഭജിക്കുക.
 ഇതില്‍ നിന്നും കോണോട്കോണ്‍ വരുന്ന രണ്ടു ഭാഗങ്ങളും
നീക്കികളഞ്ഞശേഷം വീണ്ടും മറ്റ് രണ്ട് ഭാഗങ്ങള്‍ കൂട്ടികലര്‍ത്തി ഒന്നിച്ച്
കൂനയാക്കുക.
 അവസാനം മണ്ണ്‍അര കിലോ ആകുന്നതുവരെ ഈ ചതുര്‍വിഭജനം
തുടരേണ്ടതാണ്.
 ഇങ്ങനെ തയ്യാറാക്കിയ സാമ്പിള്‍ വൃത്തിയുള്ള തറയിലോ കടലാസിലോ
നിരത്തി തണലില്‍ ഉണക്കിയെടുക്കണം. ഒരിക്കലും മണ്ണ്‍വെയിലത്ത് ഉണക്കാന്‍
പാടില്ല.
 ഉണങ്ങിയ മണ്ണ് സാമ്പിള്‍ തുണി സഞ്ചിയിലോ പ്ലാസ്റ്റിക് സഞ്ചിയിലോ നിറച്ച്
പരിശോധനയ്ക്ക് അയയ്ക്കാം. സാമ്പിള്‍ തിരിച്ചറിയാനുള്ള നമ്പരോ
കോഡോ മാഞ്ഞുപോകാതിരിക്കത്തക്കവിധം സഞ്ചിക്കുള്ളിലും പുറത്തും
വയ്ക്കുക. മണ്ണ്‍സാമ്പിളിനോടൊപ്പം അയക്കുന്ന ഫോറത്തിലും ഈ കോഡ്
നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്

https://youtu.be/g0sonjR4faM
തുടർപ്രവർത്തനങ്ങൾ
 മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
വിശദീകരിക്കുക
 കേരളത്തിലേ മണ്ണിനങ്ങളുടെ ചിത്രം ഉൾപ്പെടുത്തി
ആൽബം തയ്യാറാക്കുക
 ലോക മണ്ണ് ദിനമായി ആചാരിക്കുന്നത് എന്ന് ?
1. ഡിസംബർ 5
2. ജൂൺ 5

 മണ്ണ് സ്സംരക്ഷണപദ്ധതികൾ നിർവചിക്കുക


 കൃഷി ഓഫീസറെ ക്ലാസ്സിലേക്ക് ക്ഷണിച്ചു മണ്ണിന്റെ പ്രാധാന്യം,
ശോഷണം,സംരക്ഷണ മാർഗങ്ങൾ എന്നിവയെ കുറിച്ച് അദ്ദേഹത്തോട്
ചോദിച്ചറിയുക .
 ശാസ്ത്രീയ മണ്ണ് പരിശോധന എങ്ങനെഎന്ന്
വ്യക്തമാക്കുക
കൂടുതൽ വായനയ്ക്ക്

You might also like