Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 8

കറുക

(സൂര്യൻ,ദുർവ, ബ്രഹ്മാവ്, അനന്ത,പർവഹി,ബിർഗഹി,ശതവീര്യ


,സഹസ്രവീര്യ,സഹിയാർമിനീ, മേദിനി,ഭേദിനി,ദൃശ്യ, കൃശ്യ,
മധുരതിക്തകഷായരസാ , ലഘുസ് നിഗ് ധ ഗുണം,ശീതവീര്യം,മധുരവിഭാഗം)

ബുദ്ധിമാന്ദ്യം,പൊണ്ണത്തടി,കൊളസ്ട്രോൾ, വിഷാംശം എന്നിവക്കു നല്ലതാണ്


:കഫപിത്തരോഗഹരം

1) എട്ടുകാലി വിഷത്തിന് :- കറുകയും പച്ചമഞ്ഞളും നീലയുരിവേര്


വെള്ളശംഖുപുഷ്പ വേര് ഇവ സമമെടുത്ത് കഷായം വെച്ച് 3 ഔൺസ് വീതം
ദിവസം 6 നേരം രോഗിയെ കഴിപ്പിച്ചാൽ , 3 - 4 ദിവസം കഴിച്ചാൽ രോഗി
ഛർദിക്കും അപ്പോൾ വിഷം പൂർണ്ണമായും പോവും (രാജേഷ് വൈദ്ധ്യർ)

2) ബലികറുക എണ്ണകാച്ചി ഉള്ളിൽ കൊടുത്താൽ കമ്പവാതം(വിറവാദം)മാറും


(ഓമൽകുമാർ വൈദ്ധ്യർ)

3) രക്തത്തിൽ അമ്ലഗുണം കുറച്ച് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ


കറുക നീര് ഉത്തമമാണ് (ഓമൽ കുമാർ അനുഭവം) അര ഔൺസ് കറുക നീര്
കുടിച്ചാൽ മുലപ്പാൽ വർദ്ധിക്കും.

4) കറുക നീര് 20ml എടുത്ത് കരിക്കിന്റെ മുഖം വെട്ടി അല്പം വെള്ളം


മാറ്റി കറുക നീര് ചേർത്തു പ്രാർത്ഥിച്ച എടുത്തു വെച്ച് അതിരാവിലെ
രോഗിക് കൊടുത്താൽ ഏതു രോഗത്തിനും ഫലം കിട്ടും സസ്യഹാരി
കറുകനീര്‌ 20ml നിത്യേന കഴിച്ചാൽ മലബന്ധം ഉണ്ടാവില്ല (ഓമൽ കുമാർ
)

5) കറുകനീര്‌ വെണ്ണ ചാലിച്ച് ശരീരത്തിൽ തടവിയാൽ പക്ഷവാതം പിടിച്ച


കുഞ്ഞുകളുടെ ശരീരം നന്നാവും (സെയ്നു സെയ്തു കോയതങ്ങൾ )

6) കറുക കോവയില നീരിൽ അരച്ച് വെണ്ണയിൽ ചാലിച്ച് വയറ്റിൽ


പൂശുക. വിരേചനുണ്ടാകും (സെയ്തു തങ്ങൾ)

7) കറുക വെള്ളം തൊടാതെ അരച്ച വെണ്ണയുരുകിയ നെയ്യിൽ മൂപ്പിച് അതിൽ


തന്നെ ചാലിച്ച് പൂശുക ഏതു വ്രണവും കരിയും (സെയ്തു തങ്ങൾ )

8) മൈഗ്രേൻ രോഗികൾ പിത്തവെള്ളം ചർദ്ധിക്കുമ്പോൾ കറുക നീര്


ലിവറിന്റെ ഭാഗത്തു തേക്കുകയും നീര് തേനും നെയ്യും
അസമയോഗത്തിൽ ചേർത്ത് കഴിച്ചാൽ (ഒരാഴ്ച കഴിയുമ്പോൾ ചർദിക്കു
ം)ലിവറിലെ പ്രേശ്നങ്ങൾ മാറും (dr. jeevan)
9) കറുക താളിയായി സ്ഥിരമായി തേച്ചാൽ മുടിയുടെ ഉള്ള് കുടും കറുക
കൂട്ടമായി വളരുന്നിടത്തുന്ന് പറിക്കണം (dr.jeevan)

10) ബുദ്ധിവികാസത്തിന് കറുകനീര്‌ വളരെ ഫലപ്രദമാണ്


11) നട്ടെലിനും,തലച്ചോറിനും, ഞെരമ് പൂകൾക്കും ഉണ്ടാവുന്ന എല്ലാ
രോഗങ്ങൾക്കും കറുക നീര് സിദ്ധ ഔഷധമാണ് (പ്രസാദ് വൈദ്യർ )

12) മുലപ്പാൽ ഉല്പാദിപ്പിക്കാനും ,ബുദ്ധി ശക്തി ,ഓർമ ശക്തി എന്നിവക്കും


കറുക നല്ലതാണ് (പ്രസാദ് )

13) അമിത രക്തപ്രവാഹം നിർത്താനും കഫപിത്ത രോഗങ്ങൾക്കും കറുക


പ്രയോഗിക്കാം (പ്രസാദ് )

14) കറുക അരച്ച് പാലിൽ കഴിച്ചാൽ രക്താർശസ്സിന് നല്ലതാണ് (പ്രസാദ് )

15) കറുക ഉണക്കി പൊടിച്ച് സൂക്ഷ്മ ചൂർണ്ണമാക്കി മൂക്കിൽ വലിച്ചാൽ


മൂക്കിൽ നിന്നും വരുന്ന രക്തം നിൽക്കും(പ്രസാദ് )

16) കുട്ടികൾക്ക് ഉണ്ടാവുന്ന ത്വക് രോഗങ്ങൾക് നല്ലതാണ് കറുക (പ്രസാദ്)

17) കറുക എള്ള് ചിറ്റമൃതിന്റെ തളിർ , തിരുതാളി വേര് , തുമ്പപ്പൂവ് എന്നിവ


പാൽപ്പാടയും വെണ്ണയും ചേർത്തരച്ച് പുരട്ടിയാൽ കുട്ടികളുടെ ദേഹത്ത്
ഉണ്ടാവുന്ന കുരുക്കൾ എല്ലാം ശമിക്കും (പ്രസാദ്)

18) പൊക്കിളിൽ ഉണ്ടാവുന്ന വ്രണത്തിന്,കറുക നീരിൽ മഞ്ഞളും ഇട്ടിമധുരവും


കൽക്കമായി കാച്ചിയ എണ്ണ തലോടിയാൽ ഭേദമാവും (പ്രസാദ്)

19) കറുക കിഴങ്ങും(വെണ് കറുകയുടെ കിഴങ്ങ്) നന്നാറി കിഴങ്ങും ചേർത്


അരച്ചു അരിപ്പൊടി ചേർത്ത് ഓട്ടട ഉണ്ടയാക്കി കുട്ടികൾക്ക് കൊടുകാം .
രക്താർശ്ശസ്സ്‌, ചൊറിചിരങ്ങും, ചിലന്തിക്കരപ്പൻ എന്നിവക്കു നല്ലതാണു
(വേണു ഗോപാൽ വൈദ്യർ )

20) രക്തപിത്തം ശമിക്കാൻ കറുക നീര് നസ്യം ചെയ്യുക (വേണു ഗോപാൽ)

21) പെട്ടന്നു ഇണ്ടാവുന്ന വ്രണം (സദ്യോവ്രണം ) 24 മണിക്കൂറിനുള്ളിൽ


ഉണങ്ങാൻ ,മുറിവ് വൃത്തിയായി കഴുകി ജലാംശം കളഞ്ഞ് ,കറുക വെള്ളം
തൊടാതെ കുത്തിപ്പിഴിഞ്ഞ നീര് മുറിവായിൽ വീഴ്ത്തുകയും ചണ്ടി 3 മിനിറ്റ്
അവിടെ ചേർത്ത് പിടിക്കുകയും ചെയ്താൽ രക്തപ്രവാഹം ഉടനെ നിൽക്കും
പിനീട് കറുക പുല്ല് ചതച്ച് അവിടെ വെച്ച് കെട്ടിയാൽ 24 മണിക്കൂർ കൊണ്ട്
മുറിവ് ഉണങ്ങുകയും ഇൻഫെക്ഷൻ ഇല്ലാതെ വരികയും ചെയ്യും (മാന്നാർ ജി
രാധാകൃഷ്ണൻ വൈദ്യർ )

22) മാനസിക രോഗത്തിന് മാനസമിത്രം വടകം കറുക നീര് ചേർത്ത് അരച്ച്


കൊടുക്കുന്നതും(മാന്നാർ ജി )

23) കറുക ബ്രഹമി സമൂലം ചേർത്ത് അരച്ച് അത് തലയിൽ തളം വെക്കുകയും
ചെയ്യാം മന്ത്ര ശാസ്ത്ര പ്രെകാരം മോഹനം,സ്തംഭനം എന്നിവക്ക് കറുക
നല്ലതാണ്
24) പ്രമേഹ വ്രണങ്ങളിൽ കറുക ഇടിച്ചു പിഴിഞ്ഞ നീരിൽ എള്ള് തുമ്പപൂവ്
കൂട്ടി പശുവിൻ പാലിൽ അരച്ച് ചേർത്ത് വെണ്ണയും ചേർത്ത്
ബാഹ്യലേപനമായി പുരട്ടിയാൽ ഒരാഴ്ച കൊണ്ട് ഇൻഫെക്ഷൻ ഉണ്ടാവുന്നത്
ശമിക്കുന്നതാണ് . (മാനർജി)

25) കാൽമുട്ടിന് താഴെ ഇണ്ടാവുന്ന വിചർച്ചിക എന്ന ത്വക് രോഗത്തിന്


ഏലാദിഗണത്തിന്റെ മരുന്നുകൾ കൽക്കമായിട് കറുക നീര് ചേർത്ത്
കാച്ചുന്ന എണ്ണ വളരെ ഗുണകരമാകും (മാനർജി)

26) വെണ്കറുക ഏറ്റവും നല്ല രസായനമാണ് ഈ കറുക തിരുവോണ നാളിൽ


പാറിച്ച് ഒരു ദിവസം നിലാവ് കാണിച്ച് മറ്റൊരു ദിവസം വെയിൽ കാണിച്ച്
ഇങ്ങനെ 48 മണിക്കൂർ കഴിഞ്ഞു അത് വിധി പ്രകാരം അരച്ച് രസായനമാക്കി
സേവിച്ചാൽ യൗവനം ഒരിക്കലും നഷ്ടപ്പെടില്ല (മാനർജി)

27) കറുക അരച്ച് എരുമച്ചാണകവും കൂട്ടി രോഗിയുടെ കൈപ്പത്തിയുടെ


വലുപ്പത്തിൽ എടുത്ത് നെറുകയിൽ വെച്ചാൽ (3 ദിവസം )മൂക്കിലൂടെ രക്തം
വേരുന്നത് പൂർണ്ണമായും മാറും (രാജേഷ് വൈദ്യർ )

28) കറുക എത്ര ഉണങ്ങികഴിഞ്ഞാലും അല്പം ജലാംശം വരുന്ന സമയം അത്


വീണ്ടും പച്ച പിടിച്ചിണ്ടാവും കാരണം ചിട്ടരുത് പോലെ അമൃത് തുള്ളി വീണു
ഇണ്ടായതാണ് കറുകയും (കിരാതൻ) നശിച്ച പോയ ഭാഗങ്ങൾ വീണ്ടും
ഉണ്ടാകാന് ഉഭയോഗികം

29) കറുക അരച്ച് വെണ്ണ ചേർത്ത് കൊടുത്താൽ വളർച്ചയില്ലാത്ത


കുട്ടികൾക്കു വളർച്ച ഉണ്ടാകും (കിരാതൻ)

30) കറുകയും മഞ്ഞളും വേപ്പിലയും ചേർത്ത് അരച്ച് ശരീരത്തിൽ


തേച്ചുപിടിപ്പിച്ചാൽ ഒരു മണിക്കൂർ കഴിഞ്ഞ സോപ്പ് തേക്കാതെ
കുളിച്ചാൽ ഏതു ത്വക് രോഗവും മാറും(കിരാതൻ)

31) RBC കൌണ്ട് കമ്മിയാകുന്ന അവസ്ഥയിൽ കറുക ജ്യൂസ് നല്ലതാണ്


(കിരാതൻ)

32) നാഡീവ്യൂഹത്തിന് ഏറ്റവും ഉത്തമം (കിരാതൻ)

33) കണ്ണിലെ ഏതു ഇൻഫെക്ഷനും കറുക നീര് ഉത്തമം

34) കറുകനീരും തൈരും ചേർത്ത് കഴിച്ചാൽ വെള്ളപോക്കിന് നല്ലതാണ്


35) കറുകപ്പുല്ലിലൂടെ നടന്നാൽ സ്ട്രെസ് കൊറയും(കിരാതൻ)

36) ആന്തരികവും ബാഹ്യവുമായ ഏതു മുറിവും ഉണങ്ങും (കിരാതൻ)

37) പുളിച്ചുതേട്ടലിന് കറുക നല്ലതാണ് (കിരാതൻ)

38) ജലോദരത്തിനും കറുക നല്ലതാണ് (കിരാതൻ)

39) ബ്ലീഡിങ്ങ്നു കറുക നല്ലതാണു (കിരാതൻ)

40) മൂത്ര ബന്ധമായ രോഗങ്ങൾക് കറുക നല്ലതാണ് (കിരാതൻ)

41) രക്ത ശുദ്ധീകരണത്തിന് ഉത്തമം (കിരാതൻ)

42) പൊണ്ണത്തടിക്കു കറുക ജ്യൂസ് നല്ലതാണ് (കിരാതൻ)

43) ബിപി ,പ്രമേഹം ,ഹൃദരോഗം എന്നിവക്കു കറുക ചവച്ചരച്ചു തിന്നുക


(കിരാതൻ)

44) തളർവാതം മാറാൻ കറുക നല്ലതാ (കിരാതൻ)

45) കണ്ണിന്റെ കാഴ്ചക്ക് കറുക നല്ലതാണ് (കിരാതൻ)

46) ആമം പരിഹരിക്കാനും ഉഷ്ണ രോഗത്തിനും കറുക നല്ലതാണ് (കിരാതൻ)

47) കരുകയരച്ചു കാലിന്റെ അടിയിലും മൂർദ്ധാവിലും ഒരേ സമയം ഇട്ടാൽ


ദഹന പ്രെക്രിയ കൂടും (dr.ജീവൻ )

48) കുട്ടികൾക്കു അണ്ണാക്കിലെ മാംസത്തിൽ കഫം കോപിച്ച എച്ചിൽ


(പുപ്പൽ)എന്ന രോഗമുണ്ടാവുന്നു ആയതിനാൽ അണ്ണാക്കിലും ശിരസ്സിലും
നിമിനതയുണ്ടാകുന്നു അണ്ണാക്ക് വിങ്ങുന്നതിനാൽ കുട്ടിക് മുല കുടിക്കാൻ
കഴിവില്ലാതെ വരുന്നു. അഥവാ കുടിക്കുന്നതായാൽ വളരെ പണി പെട്ട് വരുന്നു
മലം അയഞ്ഞു പോവുന്നു തണ്ണീർ ദാഹവും ,കണ്ണിനും
കഴുത്തിലും,മുഖത്തിനും വേദനയുണ്ടാവുന്നു . തല പൊങ്ങാൻ കഴിയാതെ
വരുന്നു .കുടിക്കുന്ന പാൽ ചർദ്ധിക്കുന്നു. ഈ എച്ചിൽ രോഗത്തിന്
കരിനൊച്ചിയില ,പിച്ചകത്തില , പർപ്പടകപ്പുല്ല് കറുകപ്പുല്ലിന്റെതുമ്പ, (കറുക
മണ്ട)കന്നിയവാട്ടിലാ കണ്ണിവെറ്റില ഇവാ സമം ഇടിച്ചു പിഴിഞ്ഞ നീരിൽ
നെല്ലിക്കാത്തോട് പൊളിഞ്ഞേരംബ് ഇരട്ടി മധുരം ജീരകം ,കരിംജീരകം
,കടുകുരോഹിണി ഇവ സമം അരച്ച് കലക്കി നീരിന്റെ അത്ര ആവണകണ്ണയിൽ
കാച്ചിയരച്ച് അത് തളം വെക്കുകയും കഴുത്തിന് ചുറ്റും പുരട്ടുകയും
ചെയ്താൽ മാറി കിട്ടും. വെളുത്തുള്ളിയും ഇഞ്ചിയുടെ കിളന്തും ഉപ്പിന്റെ
തരിയും കൂട്ടിയരച് തൊട്ടാൽ അണ്ണാക്കിലെ മുള്ള് (എച്ചിൽ മുള്ള് ) ചുരുങ്ങി
കരിഞ്ഞു പോവും (രജീഷ് മേനോത് )
49) കുട്ടികളുടെ പൊക്കിൾ പഴുപ്പിന് ചെറു കറുക സമൂലം ചതച്ച് പിഴിഞ്ഞ
നീരിന് സമം വെളിച്ചെണ്ണ ചേർത്ത് ഇരട്ടിമധുരവും ,വരട്ടു മഞ്ഞളും ,നറുനീണ്ടി
കിഴങ്ങും കൽക്കമായി ചേർത്ത് കാച്ചി തേച്ചുപിടിപ്പിച്ച് , കുട്ടിയെ
കുളിപ്പിക്കുക .പൊക്കിളിൽ പുരട്ടാൻ കറുക മണ്ട വെള്ളം തൊടാതെ അരച്ച്
ഉരുക്ക് നെയ്യിൽ മൂപ്പിക്കുക (പാട ഉരുകിയ നെയ് ) ആ നെയ്യിൽ കറുക മണ്ട
വീണ്ടും അരച്ച് ചാലിക്കുക എന്നിട്ട് പൊക്കിളിൽ പുരട്ടുക .(രജീഷ് മേനോത്)

50) ചെറു കറുക നീരും ചിറ്റാടലോടകത്തിന് നീരും ,കിടാവ്‌ജീവിച്ചിരിക്കുന്ന


ഒരു നിറമുള്ള പശുവിന്റെ പാലിൽ നിന്ന് എടുക്കുന്ന വെണ്ണയോ ഉരുക്കു
നെയ്യോ ചേർത്ത് 7 ദിവസം തുടർച്ചയായി കഴിക്കുക ഉപ്പ് പുളി എന്നീ
രെസങ്ങൾ ഒഴിവാക്കി പാൽക്കഞ്ഞി മാത്രം കഴിക്കുകയും ചെയ്താൽ രക്ത
നിറം വർദ്ധിക്കും , രക്തം വർദ്ധിക്കും ,രക്ത ഗുണം കൂടും രക്തപ്രസാദം
ഉണ്ടാവും . പിതദോഷം മാറും .വാദപിത്ത കഫങ്ങൾ ഏകോപിപ്പിച്ചു ഒരേ
രീതിയിൽ ആകും (മാനർജി) -ജ്വര പാരിജാതം താളിയോല ഗ്രൻഥം- സുഖുണന്ന്
വൈദ്ധ്യർ.

51) വെരികോസ് വെയ്ൻ ചെറുകാറുകയോ വേണ് കറുകയോ കഴുകി


വൃത്തിയാക്കി ജലം വാർന്നു പോയശേഷം ഇടിച്ചു പിഴിഞ്ഞ അരിച്ച
നീരെടുത്തു (ഒരു ലിറ്റർ)അല്പം നാടൻ പച്ച മഞ്ഞളും ചേർത് എടുത്ത് വെച്ച്
കാൽ നന്നായി സോപ്പിട്ടു കഴുകി വൃത്തിയാക്കി , നാല്
പാമരത്തൊലിക്കഷായത്തത്തില് സഹിക്കാവുന്ന ചൂടോടെ ധാര ചെയ്ത്
(സഹിക്കാവുന്ന ചൂട്)ശേഷം മേൽ പറഞ്ഞ നീര് തോരെ തോരെ ഒഴിച്
കൊടുത്താൽ ഒരാഴ്ച കൊണ്ട് ഞരമ്പിന്റെ കട്ടി കുറയുണ്ടെങ്കിൽ ആ
വൃക്തികത ഫലിച്ചു എന്നർത്ഥം (മാനർജി)

52) ചുട്ടു നീറ്റലിനും , അധികമായ വെള്ള ദാഹത്തിനും , നെഞ്ചെരിച്ചിലിനും


കറുകയരച്ചു വെള്ളത്തിലോ പാലിലോ കഴിച്ചാൽ മതി

53) കറുക പച്ച പാലിൽ എള്ളും വെണ്ണയും ചേർത്ത് അരച്ച് തലയിൽ


തേച്ചു പിടിപ്പിച്ചാൽ പ്രമേഹ രോഗികൾക്ക് തലയിലെ ചൂട് കുറക്കാൻ
നല്ലതാണ്

54) കറുക നീര് ഇടിച്ചു പിഴിഞ്ഞ് എടുത്തു (500 ഗ്രാം പച്ച


കറുകയെടുത്ത് കഴുകി വൃത്തിയാക്കി വെള്ളം തോർത്തിയ ശേഷം , നല്ല
ശുദ്ധമായ ജലത്തിൽ 3 മണിക്കൂർ കറുക മുക്കി വെച്ച് വീണ്ടും എടുത്ത്
വെള്ളം കുടഞ്ഞു കളഞ്ഞു ഇടിച്ചു പിഴിഞ്ഞാൽ നീര് കിട്ടും
(നീരില്ലാത്തവ ഇങ്ങനെ നീര് എടുകാം )അതോടപ്പം നാടൻ നന്നാറി കിഴങ്
500 ഗ്രാം ഇതേ പോലെ നീര് എടുത്ത് ചേർക്കുക ഈ രണ്ട് നീര്
ചേർത്തതിൽ 5 1/2 ലിറ്റർ വെള്ളം ചേർത്ത് തിളപ്പിച്ച് വറ്റിച്ച് ഒന്നര
ലിറ്റർ ആക്കി കൽക്കണ്ടം പാവ് കാച്ചിയ പാവ് 1/2 ലിറ്റർ ചേർത്ത്
വറ്റിച്ചു മുക്കാൽ ലിറ്റർ ആക്കി സിറപ്പാക്കുക ഇതിൽ ഒരു
പ്രീസെർവേറ്റീവ്‌സും ചേർക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ് .
പതിവായി 30 ml എടുത്ത് തിളപ്പിച്ചാറിയ വെള്ളത്തിൽ രാവിലെയും
വൈകിട്ടും കഴിച്ചാൽ ദാഹപ്രകൃതിക്കാര് ,ശരീരക്ഷിണിതര് ,
രക്തദൂഷ്യമുള്ളവർ , രക്തക്കുറവ് ഉള്ളവർ , മൂത്ര തടസ്സമുള്ളവർ ,മൂത്രം
ചുടുള്ളവർ , രാത്രി ഉറക്കം കിട്ടാത്തവർ , പകല് കൂടുതൽ ഉറങ്ങി
ക്ഷീണിച്ചവർ , പിത്തദോഷക്കാർ ,വാത -വൈഷമ്യം കൊണ്ട് വേദന
അനുഭവിക്കുന്നവർ പ്രമേഹ രോഗികൾ എന്നിവക്കു ഗുണം ചെയ്യും
(മാനർജി)

55) ഗർഭ ഭ്രാന്തിന് (ഗർഭ കാലത്തു വെള്ളം വറ്റി പോകുന്ന


സഹജര്യത്തിൽ 4 മാസം കഴിഞ്ഞാൽ സംഭവിക്കാവുന്നതാണ് ശരീരം
ചൂട് പിടിക്കും പിച്ചും പേയും പറയും ,ഉറക്കക്കുറവ് ഉണ്ടാവും ,പല്ലു
കടിച്ച പിടിക്കും ) ദശ പുഷ്പം ചതച്ചിട്ട് സൂര്യപാകം ചെയ്യുകയോ
ക്ഷയാം വെക്കുകയോ ചെയ്താൽ ധാര ചെയ്താൽ മതി .ദശപുഷ്പം
എല്ലാം കിട്ടിയില്ലെങ്കിൽ കറുക ഇടിച്ചു പിഴിഞ്ഞ വെള്ളത്തിലിട്ടു ആ
വെള്ളം കൊണ്ട് ധാര ചെയുക (ഓമൽ കുമാർ)

56) ദൂഷ്യത്തെ അകറ്റും ജീനുകളിൽ വരെ പ്രവർത്തിക്കും വിചാരവും


(ബ്രെയിൻ) , വികാരവും (ഹാർട്ട് )ക്രമമാക്കാം . കറുക നീരിന് സമം
എണ്ണയെടുത്തു ചില്ലു പാത്രത്തിൽ എടുത്ത് വിരലുകൊണ്ട് വട്ടത്തിൽ
ഇളക്കികൊണ്ട് ഇരുന്ന് ഒരു ചെറു ചൂട് വരുമ്പോൾ മൂർദ്ധാവിലും
മുക്കിലും കാലിനടിയിലും രാവിലെയും രാത്രിയും
വെക്കുകയും,ചെയ്താൽ (രാത്രി മൂക്കിൽ ഇറ്റിക്കണ്ട) മാനസിക
പ്രേശ്നങ്ങൾ അടക്കം സുഖം പ്രാപിച്ചു നല്ല ഉറക്കം കിട്ടും (dr.ജീവൻ )

57) കറുകയും നെല്ലിക്കയും കറ്റാർവാഴക്കാമ്പും എടുത്ത് സമം അരച്ച്


കഴിച്ചാൽ വെരിക്കോസ് വെയ്ൻ മാറും

58) ആദ്യം അട്ടയിട്ട് രക്തം കളഞ്ഞ ശേഷം കറുകയും പുറ്റ് മണ്ണും


ശതകുപ്പയും ചേർത്തു വടികയരച്ചു കാലിൽ ഇട്ടാൽ വെരിക്കോസ്
വെയ്ൻ ചുരുങ്ങി പോവും (രാഗേഷ് വൈദ്യർ)

59) ശരീരം വേദനക്ക് 12 ml കറുക നീര് കൊറച്ചു ദിവസം കഴിക്കുക .


കറുക ശീലപ്പൊടിയാക്കി പഞ്ചസാര ചേർത്ത് കഴിച്ചാൽ
അസ്ഥിസ്രാവവും മാറും . 10 ml കറുക നീര് പതിവായി
കഴിച്ചാൽനാഡി-ഞെരമ്പുകൾക്ക് ബലം ഉണ്ടാവും . കിടക്കുന്നതിന് ഒരു
മണിക്കൂർ മുന്ന് 15 ml കറുകനീര്‌ കഴിച്ചാൽ സുഖ നിദ്ര ലഭിക്കും .
(ദിലീപ് കുമാർ )
60) കരിമ്പും , ഈറ്റയും , ബ്രഹ്മിയും,അമൃതും,തേനും ഒന്നിച്ചു
ചേർന്നതാണ് കറുക എന്ന ഒരു പണ്ഡിതൻ . രക്തത്തിൽ ഹീമോഗ്ലോബിൻ
വ്യതിയാനം പരിഹരിക്കാൻ കറുക 10 ml വീതം നീര് കുടിക്കുക.

61) കറുക വേരോടെ പറിച്ച് കഴുകി വൃത്തിയാക്കിയത് ഒരു പലം


(60 ഗ്രാം)നന്നായി അരച്ചെടുത്ത് ,ദഹനത്തിനനുസരിച്ച് വെണ്ണ ചേർത്ത്
ദിവസം രണ്ട് നേരം കഴിച്ചാൽ തളർ-വാതം പോലും ശെരിയാവും .
ആരോഗ്യം ബുദ്ധി ,ശരീരപുഷ്ട്ടി,സൗന്ദര്യം എന്നിവക്കും നല്ലതാണ്.

You might also like