Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 1

അനുശോചന പ്രമേയം

കണ്ണൂർ ശ്രീ നാരായണ കോളേജിലെ രണ്ടാം വർഷ എം. എസ്സി കെമിസ്ട്രി

വിദ്യാർത്ഥിനി സൂര്യ ഹരികൃഷ്ണൻറെ അകാല നിര്യാണത്തിൽ

അനുശോചിക്കാൻ കോളേജിലെ എല്ലാ വിദ്യാർത്ഥികളും അനധ്യാപകരും

വിദ്യാർത്ഥികളും ഇന്ന് 30.07.2018 ന് കോളേജ് ഓഡിറ്റോറിയത്തിൽ 2.30 ന്

യോഗം ചേരുകയുണ്ടായി. അനുശോചന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ

അദ്ധക്ഷത വഹിക്കുകയുണ്ടായി.

സൂര്യ ഹരികൃഷ്ണൻ കോളേജിലെ ബി. എസ്സി. കെമിസ്ട്രി 2014 മുതൽ 2017

വരെ പഠനം പൂർത്തിയാക്കി ഉന്നത വിജയം കൈവരിച്ഛ് വീണ്ടും എം. എസ്സി.

കെമിസ്ട്രിക്ക് ചേർന്ന വിദ്യാർത്ഥിനിയായിരുന്നു. പഠന കാര്യങ്ങളിൽ നല്ല

മികവ് എപ്പോഴും പുലർത്തുകയും അതുപോലെതന്നെ ക്ലാസ്സിലെ എല്ലാ

സഹപാഠികളോടും നല്ല സൗഹൃദം പുലർത്തിയ വിദ്യാർത്ഥിനിയായിരുന്നു.

എല്ലാ അധ്യാപകർക്കും സൂര്യയെക്കുറിച്ഛ് നല്ല പ്രതീക്ഷ ആയിരിന്നു എന്നത്

പ്രത്യേകമായ്‌ഇവിടെ പരാമർശിക്കുന്നു.

പക്ഷെ പി ജി പഠനം പൂർത്തിയാക്കും മുൻപേ സൂര്യയെ വിധി കീഴടക്കിയ

കാര്യം ഞങ്ങൾ എല്ലാ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും

വളരെ വ്യസനത്തോടെ കാണുന്നു. ഈ അവസരത്തിൽ ഞങ്ങൾ ഏവരും

സൂര്യയുടെ നിത്യശാന്തിക്കായ് പ്രാർത്ഥിക്കുകയും അതോടൊപ്പം തന്നെ

സൂര്യയുടെ രക്ഷകർത്താക്കളുടെയും ബന്ധുക്കളുടെയും അഗാധമായ

ദുഃഖത്തിൽ പങ്കു ചേരുന്നു.

You might also like