Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 2

കൊച്ചി

കാൽപ്പന്തുപ്രേമികളെ ശബ്ദംകൊണ്ട്‌
ആവേശക്കൊടുമുടിയിലെത്തിച്ച ഷൈജു ദാമോദരൻ
ഐഎസ്‌എല്ലിൽ തന്റെ നാനൂറാമത്‌
കളിവിവരണത്തിനായി കച്ചമുറുക്കുന്നു. മലയാളം
ഫുട്‌ബോൾ കമന്ററിയിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ്‌
ബുധനാഴ്ച കേരള ബ്ലാസ്റ്റേഴ്സ്‌–-ചെന്നൈയിൻ എഫ്‌സി
പോരാട്ടത്തിൽ ചരിത്രം സൃഷ്ടിക്കാൻ ഷൈജു
ഒരുങ്ങുന്നത്‌. 2014 ഒക്‌ടോബർ 11 ന്‌ മുംബൈ സിറ്റി
എഫ്‌സി–-എടികെ മോഹൻ ബഗാൻ
മത്സരത്തിലൂടെയാണ്‌ ആദ്യമായി ഐഎസ്‌എൽ
കമന്റേറ്ററാകുന്നത്‌. അവതരണത്തിലെ വ്യത്യസ്തത ഈ
അരൂർകാരനെ കാണികൾക്കിടയിൽ ശ്രദ്ധേയനാക്കി.

സിനിമാതാരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ്‌


ലീഗിലൂടെയാണ്‌ കമന്റേറ്ററായി അരങ്ങേറിയത്‌.
ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, യൂറോ, കോപ്പ അമേരിക്ക
തുടങ്ങി നിരവധി ലീഗുകളിലായി ആയിരത്തിനടുത്ത്
മത്സരങ്ങളിൽ കാണികൾക്ക്‌ആവേശംപകർന്നു.

ഓരോ കളിക്കുശേഷവും കമന്ററിയെപറ്റിയുള്ള


അഭിപ്രായങ്ങൾ ആസ്വാദകർ ഫോണിലൂടെ അറിയിക്കും.
ഏറ്റവും ഒടുവിലായി, കേരള ബ്ലാസ്റ്റേഴ്സ്‌–-മുംബൈ
സിറ്റി എഫ്‌സി മത്സരം കമന്ററിയിലൂടെ കേട്ട്‌
ആസ്വദിച്ച കാഴ്ചപരിമിതിയുള്ള സ്ത്രീ പ്രതികരണം
ഫോണിലൂടെ അറിയിച്ചത്‌ മറക്കാനാകാത്ത
അംഗീകാരമായി കരുതുന്നുവെന്ന് ഷൈജു പറയുന്നു.
ഐഎസ്‌എല്ലുമായി ബന്ധപ്പെട്ട്‌കേരള ബ്ലാസ്റ്റേഴ്‌സ്,
ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ എന്നീ
ടീമുകൾക്കുപിന്നാലെ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം
ആരാധകർ പിന്തുടരുന്ന ഐഎസ്‌എൽ മുഖമാണ്‌
ഷൈജുവിന്റേത്‌. വരാനിരിക്കുന്ന പ്രൈം വോളിബോൾ
ലീഗിലും ഷൈജുവിന്റെ ശബ്ദം ആവേശംനിറയ്ക്കും.
ആശ അക്‌ബറാണ്‌ ഭാര്യ. വിദ്യാർഥികളായ അഭിനവ്‌,
അദിനവ്‌ എന്നിവർ മക്ക

You might also like