Download as pdf or txt
Download as pdf or txt
You are on page 1of 6

സത്യദീപം സാധ്യതാ ചോദ്യങ്ങൾ

1. ഭാരതത്തിലെ കത്തോലിക്കാ സഭയുടെ സേവന മുഖമെന്നു അറിയപ്പെടുന്ന സംഘടന

Ans: കാരിത്താസ് ഇന്ത്യ

2. ഡൽഹി ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആര്?

Ans: ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

3. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ


സഹൃദയയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തന സേന അറിയപ്പെടുന്ന പേര്?

Ans : സഹൃദയ സമരിറ്റൻസ്

4. KCYM ( കേരള കത്തോലിക്ക യൂത്ത് മൂവ്മെന്റ ് ) ഔദ്യോഗികമായി രൂപം കൊണ്ട വർഷം?

Ans: 1978

5. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആര്?

Ans: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

6. 2021-22 വിശ്വാസപരിശീലന വർഷത്തിന്റെ മുഖ്യപ്രമേയം എന്ത്?

Ans: ക്രിസ്തീയകുടുംബം രക്ഷയുടെ പാതയിൽ

7. വത്തിക്കാൻ ആരാധനാ-കൂദാശാ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി ഫ്രാൻസിസ്


മാർപാപ്പ നിയോഗിച്ചതാരെ?

Ans : ആർച്ച്ബിഷപ്പ് ആർതർ റോച്ചെ

8. ആഗോള സഭയ്ക്കും മാർപാപ്പയ്ക്കും വേണ്ടി സ്തുത്യർഹ സേവനം ചെയ്യുന്ന


സന്യസ്തർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ " പ്രോ എക്ലേസിയ എത്ത്
പൊന്തിഫിച്ചേ ( തിരുസഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി) ” എന്ന ബഹുമതി ലഭിച്ചത്
ആർക്ക്?
Ans: ഫാ. ജോസ് കൂനംപറമ്പിൽ

9. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഏതു പ്രമാണ രേഖയിലാണ് വിശ്വാസത്തിന്റെ


വ്യാപനത്തിൽ മതബോധകർക്കുള്ള സ്ഥാനവും അവരോടുള്ള കടപ്പാടും
എടുത്തുപറയുന്നത് ശ്രദ്ധേയമായിട്ടുള്ളത്

Ans: ആദ് ജെന്തസ്

10. ദൈവം മനുഷ്യനെ പഠിപ്പിക്കാൻ ഉപയോഗിച്ച രീതി എന്ന് "ഡിവൈൻ പെടഗോജിയെ"


വിശേഷിപ്പിച്ച സഭാപിതാവ് ആര്?

Ans: അലക്സാൻഡ്രിയയിലെ വി. ക്ലമന്റ ്

11. 52 - മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സ് നടന്നത് എവിടെ വച്ച്?

Ans: ഹംഗറിയിലെ ബുഡാപെസ്റ്റ്

12. ഫ്രാൻസിൽ 2019 ലെ തീ പിടിത്തത്തിൽ നോത്രദം കത്തിഡ്രലിന് വലിയ നാശനഷ്ടം


സംഭവിച്ചിരുന്നു. 1163 നും 1354 നും ഇടയിൽ സ്ഥാപിതമായ ഈ ഗോഥിക് കത്തിഡ്രലിൽ
സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് ഏത്?

Ans: മുൾക്കിരീടത്തിന്റെ തിരുശേഷിപ്പ്

13. യൂറോപ്യൻ യൂണിയനിലെ മെത്രാൻ സംഘങ്ങളുടെ കമ്മീഷന്റെ പ്രസിഡന്റ ് ആര്?

Ans: കാർഡിനൽ ഹോളെറിച്ച്

14. റേഡിയോ തരംഗങ്ങൾ കണ്ടുപിടിച്ച മാർക്കോണി ഏതു മാർപ്പാപ്പയുടെ


ആഗ്രഹപ്രകാരമാണ് 1931 ൽ വത്തിക്കാൻ റേഡിയോ സ്ഥാപിച്ചത്?

Ans: പതിനൊന്നാം പീയൂസ് മാർപാപ്പ

15. കോൺസ്റ്റാന്റിനോപ്പിൾ സഭയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥൻ ആര്?

Ans: വി. അന്ത്രയോസ്


16. ഒരു ക്രിസ്ത്യാനി രാഷ്ട്രതലവനായിരിക്കുന്ന ഏക അറബ് രാഷ്ട്രം

Ans: ലെബനോൻ

17. മാർപാപ്പ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ച മെൽബൺ സെന്റ ് തോമസ്


സീറോ-മലബാർ രൂപത വികാരി ജനറാൾ ആര്?

Ans: ഫാ. ഫ്രാൻസിസ് കോലഞ്ചേരി

18. 2013 ഡിസംബർ 23 ന് മെൽബൺ സീറോമലബാർ രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ പ്രഥമ


വികാരി ജനറാളായി നിയമിതനായത് ആര്?

Ans: ഫാ. ഫ്രാൻസിസ് കോലഞ്ചേരി

19. 2023-ൽ നടക്കാനിരിക്കുന്ന ആഗോള മെത്രാൻ സിനഡിന്റെ റിലേറ്റർ ജനറലായി


ഫ്രാൻസിസ് മാർപ്പാപ്പ നിയോഗിച്ചതാരെ?

Ans: കാർഡിനൽ ഴാങ് ക്ളോദ് ഹോളെറിച്ച്

20. നാലാം നൂറ്റാണ്ടോടുകൂടി ഏത് റോമൻ ചക്രവർത്തിയുടെ


മതപരിവർത്തനത്തോടുകൂടിയാണ് റോമാസാമ്രാജ്യത്തിൽ ക്രിസ്തുവിന്റെ സഭയ്ക്ക്
അംഗീകാരമായത്?

Ans: കോൺസ്റ്റന്റയിൻ

21. തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി എന്നീ മൂന്നു വികാരിയാത്തുകൾ സ്ഥാപിതമായ


വർഷം

Ans: 1896

22. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആര്?

Ans: കാർഡിനൽ പിയേട്രോ പരോളിൻ


23. "പുരോഹിതന്മാരുടെ പുരോഹിതൻ" എന്ന് നിധീരിക്കൽ മാണിക്കത്തനാരെ
വിശേഷിപ്പിച്ചതാര്?

Ans: കർദിനാൾ ആന്റണി പടിയറ

24. ജൂലൈ മാസത്തിൽ ഡൽഹി ഫരീദാബാദ് രൂപതയിൽ ആർച്ച്ബിഷപ്പ് കുര്യാക്കോസ്


ഭരണികുളങ്ങര ആരുടെ നാമകരണത്തിന്റെ രൂപതാതല നടപടികളാണ്‌ ഉദ്ഘാടനം
ചെയ്തത്.

Ans: സിസ്റ്റർ ഫിദേലിയസ് തളിയത്ത് SD

25. ദൈവമാതാവായ മറിയം തന്റെ ജനനത്തിൽ തന്നെ സകല പാപക്കറകളിൽ നിന്നും


സംരക്ഷിക്കപ്പെട്ടു എന്ന സത്യം, ഒമ്പതാം പീയൂസ് മാർപാപ്പ ഔപചാരികമായി ഏത്
ചാക്രിക ലേഖനം വഴിയാണ് ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്?

Ans: ഇൻ എഫാബിലിസ് ദേവൂസ ( 1854 )

26. "ദൈവത്തിന് ഈ പ്രപഞ്ചത്തെക്കാൾ ശ്രേഷ്ഠമായൊരു പ്രപഞ്ചത്തെ


സൃഷ്ടിക്കുവാൻ സാധിക്കും. പക്ഷേ ദൈവമാതാവിനേക്കാൾ പരിപൂർണ്ണയായ ഒരു
മാതാവിനെ സൃഷ്ടിക്കുവാൻ സാധിക്കുകയില്ല". ഇത് ആരുടെ വാക്കുകളാണ്?

Ans: വി. ബൊനവന്തൂര

27. സീറോ മലബാർ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത ആര്?

Ans: ആർച്ച്ബിഷപ്പ് അഗസ്റ്റിൻ കണ്ടത്തിൽ പിതാവ്

28. "സദാ പ്രാർത്ഥിക്കുന്ന അമ്മ", "സഞ്ചരിക്കുന്ന ദിവ്യ സക്രാരി" എന്നീ


വിശേഷണങ്ങളോടെ അറിയപ്പെടുന്ന വിശുദ്ധ ആര്?

Ans: വി. എവുപ്രാസ്യാ

29. ഉദയംപേരൂർ സുന്നഹദോസിന്റെ കാനോനയിൽ എന്തിനെയാണ് "പുൽപ്പം" എന്ന്


വിളിക്കുന്നത്?

Ans: പ്രസംഗപീഠം
30. ഏതു നൂറ്റാണ്ടു മുതലാണ് പ്രസംഗപീഠം പള്ളികളിൽ ഉപയോഗിച്ചു തുടങ്ങിയത്?

Ans: പതിനേഴാം നൂറ്റാണ്ട്

31. ക്ലരീഷ്യൻ മിഷനറി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ട


മലയാളിയായ വൈദികൻ ആര്?

Ans: ഫാ. മാത്യു വട്ടമറ്റം

32. ഉദയംപേരൂർ സൂനഹദോസ് നടന്ന വർഷം?

Ans: 1599

33. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ ക്രൈസ്തവമതമർദ്ദനമായ കാന്ധമാൽ


(ഒഡിഷ) കലാപം നടന്ന വർഷം

Ans: 2008

34. ഏലി വീസലിന്റെ അവസാനത്തെ പുസ്തകം ഏത്?

Ans: ഓപ്പൺ ഹാർട്ട്

35 .ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫ്രൻസിന്റെ പുതിയ സെക്രട്ടറി ആര്?

Ans: ആർച്ചുബിഷപ് താർസീസ്വോ ഇമ്പാവോ കികുചി

36. വിശുദ്ധ റീത്തയെ വിശുദ്ധയായി പ്രഖ്യാപിച്ച മാർപ്പാപ്പയുടെ പേര് എന്ത്? വർഷവും


തീയതിയും ഏത് ?

Ans: ലെയോ പതിമൂന്നാമൻ മാർപ്പാപ്പ ... 1900 ഏപ്രിൽ 8

37. ആദിവാസികളുടെ അവകാശങ്ങൾക്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച് ഭൂ


മാഫിയകളുടെയും ഖനി മാഫിയകളുടെയും പീഡനങ്ങൾക്കിരയായി നീതി നിഷേധിക്കപ്പെട്ട
മിഷനറി ആര്?

Ans: ഫാദർ സ്റ്റാൻ സ്വാമി .എസ്.ജെ


38. സിനഡ് എന്ന പദത്തിന്റെ അർഥം എന്ത്?

Ans: ഒരുമിച്ച് നടക്കുക

39. ഫ്രാൻസിസ് മാർപ്പാപ്പയുടെ ഏത് ചാക്രികലേഖനം പ്രസിദ്ധീകൃതമായതിന്റെ


വാർഷികത്തോടനുബന്ധിച്ചാണ് കത്തോലിക്കാ സഭ കുടുംബ വർഷാചരണം
പ്രഖ്യാപിച്ചിരിക്കുന്നത്.?

Ans: സ്നേഹത്തിന്റെ ആനന്ദം ( അമൊരീസ് ലെത്തീസ്യ)

40. സൈബർ ലോകത്ത് സമീപകാലത്ത് വിവാദമായ വ്യക്തികളുടെ അനുവാദമില്ലാതെ


അവരുടെ സ്വകാര്യതയും വിവരങ്ങളും ചോർത്തിയെടുത്ത സോഫ്റ്റ്വെയറിന്റെ പേരെന്ത്?

Ans: പെഗാസസ്

41. ' New spirit in Christian Muslim relations in India: Three Jesuit pioneers ' എന്ന പുസ്തകം
രചിച്ചതാര്?

Ans: വിക്ടർ എഡ്വിൻ

You might also like