വിശ്വാസികൾ ജനിക്കും മുമ്പേ വിശ്വാസികൾ

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 6

 

വിശ്വാസികൾ ജനിക്കും മുമ്പേ


വിശ്വാസികൾ 

💟🟣🔵🟢🟡🟠🔴💟

*ആരാണ് വിശ്വാസികൾ?*

അല്ലാഹു ആലമുൽ അർവാഹിൽ വെച്ച് സകല അർവഹുകളെയും ഒരുമിച്ച്


കൂട്ടി.ഭൂലോകത്ത് ജനിക്കാനിരിക്കുന്ന സകല വിശ്വാസി ആത്മാക്കളും ആ
കൂട്ടത്തിൽ ഉണ്ടായിരുന്നു.അതിൽ ഏറ്റവും മുമ്പിൽ ഉള്ള വരി
നബിമാരുടേതായിരുന്നൂ.

അതിന് ശേഷം അവൻ അവൻ്റെ സത്ത കൊണ്ട് അവർക്ക് മുമ്പിൽ


പ്രത്യക്ഷമായി.അതൊരു വലിയ പ്രകാശമായിരുന്നു. ആ പ്രകാശം ചിന്നി
ചിതറി..അതിൻ്റെ രശ്മികൾ ഏതൊക്കെ ആത്മക്കളിൽ ചെന്ന് പതിച്ചുവോ
അവരെല്ലാം മുഹമ്മദ് (സ)നബിയുടെ ഉമ്മതായിരുന്നൂ.

ശേഷം അല്ലാഹു അവൻ്റെ ഓരോ നാമത്തിലും സിഫത്തിയായി വെളിപെട്ടു.


ആദ്യമായി റഹ്മാൻ എന്ന നാമത്തിൻ്റെ പ്രകാശം വെളിപ്പെട്ടു,അത് ചിന്നി


ചിതറി,ഏതൊക്കെ ആത്മാക്കൾ ആ പ്രകാശ രശ്മികൾ സ്വീകരിച്ചുവോ
അവരെല്ലാം മൂസ നബിയുടെ(അ) ഉമ്മത്ത് ആയിത്തീർന്നു.

പിന്നീട് ഖുദ്ദൂസ് എന്ന നാമത്തിൻ്റെ ഇള്ഹാർ ഉണ്ടായി,അതിൻ്റെ പ്രകാശം ചെന്ന്


പതിച്ച ആത്മാക്കൾ എല്ലാം ഈസ നബിയുടെ(അ)ഉമ്മത്തായി.

ശേഷം വദൂദ് എന്ന നാമത്തിൻ്റെ ഇള്ഹാർ ഉണ്ടായി,അതിൻ്റെ അഹ്ലുകാർ ദാവൂദ്


നബി(അ)യുടെ കീഴിൽ അണി നിരന്നു.

ഇത് പോലെ അല്ലാഹുവിൻ്റെ എല്ലാ നാമങ്ങളും അതിൻ്റെ നബിയും ഉമ്മതും


വേർതിരിക്കപ്പെട്ടു..

അവസാനം വലിയ ഒരു പ്രകാശഗോളം പ്രത്യക്ഷപെട്ടു.അത് പടക്കം പൊട്ടുന്ന


രീതിയിൽ പൊട്ടി തെറിച്ചു..അതിൻ്റെ പരിധിയിൽ വന്ന റൂഹുകളിൽ എല്ലാം അത്
പ്രകാശം ചൊരിഞ്ഞു...ദൂരത്ത് നില കൊണ്ട ചില പാപികളിൽ കൂടി അത്
സ്പർശിക്കുകയുണ്ടായി.

പിറകിൽ നിന്ന സ്ത്രീ ജനങ്ങളിലും അത് എത്തപെടുകയുണ്ടയി.എന്നാല് ഈ


സമൂഹം അവർക്ക് ഒരു നേതാവിനെ അവിടെ കണ്ടെത്താൻ സാധിച്ചില്ല.അവരുടെ
പ്രകാശം ദാത്തിൻ്റെ അഹ്ലുകാരുടെതേക്കാൾ മഹത്തായത് ആയിരുന്നു.

ഈ ഗോളത്തിൻ്റെ അർവാഹുകളെയെല്ലാം ഒരിടത്ത് ഒരുമിച്ച് കൂട്ടി,എന്നിട്ട്


അവോരോട് പറയപ്പെട്ടു."നിങൾ കാത്തിരിക്കുക, തീർച്ചയായും ഞാനും നിങ്ങളെ
കൂടെ കാത്തിരിക്കുന്നവനാണ്."

അങ്ങനെ ഓരോ നബിമാരുടെയും അവരുടെ അനുയായികളുടെയും കണക്ക്


അല്ലാഹു ശരിപെടുത്തീ.ഓരോ ഉമ്മത്തിലും അവരവരുടെ നബിമാരുടെ നൂറ്
ഉണ്ടാകും.അത് മൂലമാണ് നാളെ മഹ്ശറയിൽ അവർ ഇന്ന ഇന്ന നബിയുടെ
അനുയായികൾ ആണെന്ന് തിരിച്ചറിയുക.
അന്ന് അവിടെ ഓരോ നബിമാരുടെ കൂടെ ഒന്നിച്ചു ചേർക്കപെട്ടവർ ആണ് അസ്സൽ
സഹാബത്ത്..അവർ ഏത് കാലത്ത് വന്നാലും ശരി.കാരണം റൂഹിൻ്റെ
സഹവസമാണ് ശരീര സഹവസത്തേക്കൾ മഹത്തരം..വെറും ശരീരത്തിൻ്റെ
സഹവാസം കൊണ്ട് ഉപകാരം സിദ്ധിക്കുകയുമില്ല.

1500 കൊല്ലം വരാൻ പോകുന്ന കാര്യങ്ങളിൽ എല്ലാം പ്രവചനം നടത്തിയ


നബിക്ക്(സ)തൻ്റെ സഹാബത്തിൻ്റെ കൃത്യമായ കണക്ക് അറിയല്ലന്നോ?
ആ അർവഹുകൾ ആണ് സഹബത്ത്,അവർ തന്നെയാണ് മുഹ്മിനീങ്ങൾ.

അവർ ഈ ഭൂമി ലോകത്ത് വന്നു കഴിഞ്ഞാലും അവരുടെ റൂഹിൽ ഈ പ്രകാശം


ഉണ്ടായിരിക്കും..കാരണം ആ റൂഹുകളിൽ തൻ്റെ നേതാവിൻ്റെ നിറം
പത്തിഞ്ഞിരിക്കും..സമയമാകുമ്പോൾ തൻ്റെ പിതാവിലേക്ക് തന്നെ ഒരുമിച്ച്
ചേർക്കപെടാനുള്ള സാഹചര്യങ്ങൾ റബ്ബ് അവർക്ക് വേണ്ടി ഒരുക്കും.

ഓരോ ഉമ്മതിലും എത്ര മുഹ്മിനീൻ ഉണ്ടാകും എന്നുള്ളത് കൃത്യമാണ്..അതിൽ


കൂടലോ കുറയലോ ഇല്ല..ഒരു നബിയുടെ ഉമ്മത്തിനെ ആ നബിയുടെ
സമുദായത്തിൻ്റെ അവസാനം ആകുന്നതിന് മുമ്പായി ഭൂമിയിൽ ഇറക്കും.അത്
നബിയുടെ ജീവിത കാലത്ത് ആകാം അല്ലെങ്കിൽ വാഫാതിന് ശേഷമാകാം..
വാഫാതിന് ശേഷമായൽ അവരെ അവരുടെ നബിയിലേക്ക് ചേർക്കനായിട്ടണ്
ഔലിയക്കൾ വരുന്നത്..

ഉദാഹരണത്തിന് മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിൻ്റെ എണ്ണം 10000 ആണെന്ന്


വെക്കുക.അതിൽ നബി(സ)യുടെ കാലഘട്ടത്തിൽ 500 മുഹമിനീങ്ങൾ വന്നാൽ
അവർക്ക് നബി തങ്ങൾ(സ)തന്നെ തർബിയത് ചെയ്യും. ബാക്കി വരുന്ന 9500
പേരിലേക്കും അല്ലാഹു ഈ ഉമ്മത്തിലുള്ള ഔലിയാക്കളെ അയക്കും.അവർ
ഇവരെ നബി(സ)തങ്ങളെ ഉമ്മതിലേക്ക് ചേർക്കും.ഉദാഹരണത്തിന് 2000
ഔലിയാക്കൾ ഈ ഉമ്മത്തിൽ ഉണ്ടെന്ന് വെക്കുക.അവരിൽ 500 പേരെ 9500
മുഹ്മിനീങ്ങളിക്ക് അയക്കും..ബാക്കി വരുന്നവരെ മസ്താൻമാരാക്കി വെക്കും.

ഈ ഉമ്മത്തിലേക്കുള്ള ഒരു റൂഹ് മാത്രം ആത്മലോകത്ത് ഭൂമിയിലേക്ക് വരാനായി


കാത്തിരിക്കുന്നു എന്ന് വെക്കുക.എന്നാല് ഭൂമിയിലെ ഒലിയക്കൾ എല്ലാം വന്നു
പോയി എന്നും വെക്കുക.എന്നാലും ആ ഒരാൾക്ക് വേണ്ടി അല്ലാഹു ഒരു വലിയ്യിനെ
നിശ്ചയിക്കും.

ഏത് വലിയ് ഏത് സമയത്ത്, എവിടെ,ആരിലേക്കോക്കെ വരണം എന്നെല്ലാം


കൃത്യമായി അല്ലാഹു സംവിധാനിച്ചു വെച്ചിരിക്കുന്നു...

ഈ മുഹ്മിൻ റൂഹുകളെ വിവിധ കാലഘട്ടങ്ങളിൽ ആയി കൊണ്ടാണ് അല്ലാഹു


ഭൂമിയിലേക്ക് പറഞ്ഞയക്കുന്നത്..അത് കാരണം ഭൂമി മുഹമിനീങ്ങളെ തൊട്ട്
കാലിയായി കിടക്കൂല...

ഏതൊരു നബിയുടെ പ്രകാശം ആണോ അവരിലുള്ളത് അവരെ ആ


കാലഘട്ടത്തിൽ ആണ് ഭൂമിയിലേക്ക് പറഞ്ജയക്കുക..അങ്ങനെ ആ ഉമ്മത്തിലുള്ള
മുഹ്‌മിനീങ്ങളെ എണ്ണം കഴിഞ്ഞാൽ പിന്നെ അതിൽ പുതിയതായി ആരും വന്നു
ചേരുകയില്ല..

പിന്നെ ഇസ്ലാമിൻ്റെ പേരിൽ കലിമ ചൊല്ലി മതത്തിൽ ചേർക്കുന്നവർ എല്ലാം ഫിത്‌ന


പരത്തുന്നവർ മാത്രമായിരിക്കും..സലഫി,തബ്ലീഗ്,സുന്നി, ഷിയാ എല്ലാം അവരുടെ
മദ്ഹബിലെക്ക് എത്തും,ഉമ്മത്ത് ആവുകയില്ല.

അക കഴ്ചയുള്ള വലിയ്യിന്,ആത്മലോകത് നോക്കി ഇനി മുഹ്മിൻ റൂഹുകൾ


ഉമ്മതിലേക് വരനുണ്ടോ എന്ന് അറിയാൻ സാധിക്കും.
എന്നാല് ശരിക്ക് മനസ്സിലാക്കുക.!മുഹമ്മദ് നബിയുടെ(സ)ഉമ്മത്തിൽ പെട്ടവരോ
മറ്റു നബിമാരുടെ ഉമ്മത്തിൽ പെട്ടവരോ ആയി ആരും ബാക്കിയില്ല.എല്ലാവരും
വന്നു കഴിഞ്ഞു,അവരിലേക്കുള്ള ഔലിയാക്കളുടെ എണ്ണവും പൂർത്തിയായി.

ഇനി വരാൻ ബാക്കിയുള്ളവർ ഒരേ ഒരു ജനത മാത്രം.അത് ഇഷ്കിൻ്റെ


അഹ്ലുകാരണ്..ഇമാം മഹ്ദിയുടെ അനുയായികൾ.മറ്റു ഉമ്മതികളിലെ മുന്നേറിയ
ഔലിയക്കൾ എത്തപെട്ട ഒരു മദ്ഹബ് ഉണ്ടവർക്ക്.അതാണ് ഇഷ്‌ക് ഇലാഹി..
അതാണവരുടെ മദ്ഹബ്..ജനങ്ങൾ അവരുടെ മതത്തെ അനുസരിക്കാതെ
നാഫ്സിനെ പൂജിക്കാൻ തുടങ്ങിയപ്പോ അല്ലാഹു കൊണ്ട് വന്ന ജനതയാണ്
അത്..അതിനെ കുറിച്ചാണ് ഖുർആൻ പറഞ്ഞത്:

*‫َٰٓي َأ ُّي َه ا ٱَّلِذ يَن َء اَم ُنو۟ا َم ن َي ْر َت َّد ِم نُكْم َع ن ِد يِنِه ۦ َف َس ْو َف َي ْأ ِت ى ٱُهَّلل ِب َق ْو ٍۢم ُي ِح ُّب ُه ْم َو ُي ِح ُّب وَن ُه ٓۥ َأ ِذ َّلٍة َع َلى ٱْلُم ْؤ ِم ِن يَن َأ ِع َّز ٍة َع َلى‬
‫*ٱْلَٰكِف ِر يَن ُي َٰج ِه ُد وَن ِف ى َس ِب يِل ٱِهَّلل َو اَل َي َخ اُف وَن َلْو َم َة ٓاَل ِئٍۢم ۚ َٰذ ِلَك َف ْض ُل ٱِهَّلل ُي ْؤ ِت يِه َم ن َي َش ٓاُء ۚ َو ٱُهَّلل َٰو ِس ٌع َع ِل يٌم‬
--------------------*****--------------------
സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ്
കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ
ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട്
വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും,
സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ
ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ.
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ
കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
*വിശുദ്ധ ഖുർആൻ (5:54)*

ഈ ഉമ്മതികൾ ആയ ആത്മാക്കൾ ഭൂമിയിൽ തങ്ങൾക്ക് നിശ്ചയിക്കപെട്ട


ശരീരങ്ങളിൽ പ്രവേശിക്കുന്നതോടെ ബോധക്ഷയത്തിൽ ആയി
പോകുന്നു...തീർച്ചയായും നിങ്ങളെ രക്തം നിറക്കപെട്ട ഒരു മുറിയിൽ ആക്കി
വാതിൽ അടച്ചാൽ നിങൾ ദുർഗന്ധം കാരണം ബോധം പോയവരാകും..അത്
പോലെ രക്തം നിറക്കാപെട്ട ഈ ശരീരക്കൂട്ടിൽ കയറ്റപെട്ട റൂഹ് ബോധരഹിതൻ
ആകുന്നു.
പിന്നീട് അവൻ ആത്മ ലോകത്ത് ഏത് നബിയുടെ അല്ലെങ്കിൽ വലിയ്യിൻ്റ്
സഹവാസത്തിൽ ആയിരുന്നു,അവർ വന്നു വിളിച്ചാൽ അവൻ്റെ ബോധക്ഷയം
പതുക്കെ വിട്ട് മാറി പോകുന്നു...

എന്നൽ ഇഷ്ഖിൻ്റെ അഹ്ലുകാര് തമ്മിലുള്ള ബന്ധം റൂഹിയാണ്.എന്നൽ അവർക്ക്


നൽകിയ ദിക്റ് ഖൽബിയാണ്..കാരണം ഖൽബിയായ കവാടം വഴിയെ അവർക്ക്
ആ റൂഹിലേക്ക് എത്തിച്ചേരാൻ പറ്റൂ...അത് നിയമമാണ്..അതല്ലാതെ ഖൽബിയായ്
മഖാമിൻ്റെ അഹ്ലുകർ അല്ല ഇവർ..അങ്ങനെ അവരുടെ നേതാവ് നൽകിയ ആ
ദിക്രു അവർ ചൊല്ലുമ്പോൾ ആ ആത്മാവിൻ്റെ അന്തരാളത്തിൽ ഉണർവ്
വരുന്നു,ഓക്സിജൻ കിട്ടി നവജീവൻ വരുന്നു, അതി ഉന്മേഷവാനായി ദിക്രറ് ഏറ്റ്
ചൊല്ലുന്നു...

അത് വരെ ആ ശരീരം ഇതൊന്നും അറിയാതെ ഭൂമിയിൽ പല തരം വിഷയങ്ങളിൽ


വ്യപ്രതരായിരുന്നു...എന്നൽ ആത്മാവ് ഉണർന്നു കഴിഞ്ഞാൽ പിന്നെ അതിനെ
വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു...ഇരിപ്പുറക്കാത്ത അവസ്ഥ..അത് എത്രയും
പെട്ടെന്ന് ഈ ജയിലിൽ നിന്നും രക്ഷപ്പെടാൻ വെമ്പൽ കൊള്ളുന്നു.. തൽഫലമായി
അത്തരം ആത്മക്കൾ കാട്ടിലും,മരുഭൂമിയിലും മറ്റും അസ്വസ്ഥരായി സമയം കഴിച്ചു
കൂട്ടുന്നു..

യദാർത്ഥ മുഹമിനിൻ്റെ അവസ്ഥയാണിത്..അതാണ് ഖുർആൻ പറഞ്ഞത്:

* ‫*ُق ْل َٰٓي َأ ُّي َه ا ٱَّلِذ يَن َهاُد ٓو ۟ا ِإ ن َز َع ْم ُت ْم َأ َّنُكْم َأ ْو ِل َي ٓاُء ِهَّلِل ِم ن ُد وِن ٱلَّناِس َف َت َم َّن ُو ۟ا ٱْلَم ْو َت ِإ ن ُكنُت ْم َٰص ِد ِق يَن‬
--------------------*****--------------------
(നബിയേ,) പറയുക: തീര്‍ച്ചയായും യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ
നിങ്ങള്‍ മാത്രം അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്ന് നിങ്ങള്‍ വാദിക്കുകയാണെങ്കില്‍
നിങ്ങള്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
*വിശുദ്ധ ഖുർആൻ (62:6)*

* ‫*َو اَل َي َت َم َّن ْو َن ُه ٓۥ َأ َب ًۢد ا ِب َم ا َق َّد َم ْت َأ ْي ِد يِه ْم ۚ َو ٱُهَّلل َع ِل يٌۢم ِب ٱلَّٰظ ِلِم يَن‬
--------------------*****--------------------
എന്നാല്‍ അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതിന്‍റെ ഫലമായി അവര്‍
ഒരിക്കലും അത് കൊതിക്കുകയില്ല. അല്ലാഹു അക്രമകാരികളെപ്പറ്റി
അറിവുള്ളവനാകുന്നു.
*വിശുദ്ധ ഖുർആൻ (62:7)*

അങ്ങനെ അല്ലാഹു ജീവിച്ചിരിക്കെ തന്നെ ആ റൂഹിനെ അതിൻ്റെ തറവാടിൽ


എത്തിച്ചാൽ അത് പിന്നെ അവിടം വിട്ട് ഭൂമിയിലേക്ക് തിരിക്കാൻ
തയാറാവില്ല.തൽസമയം ജിബ്‌രീൽ(അ) ആ റൂഹിൻ്റെ നേതാവിനെ വിവരം
അറിയിക്കുന്നു.നേതാവ് ആ റൂഹിനോട് ഭൂമിയിൽ ബാക്കിയുള്ള ആയുസ്സ്
പൂർത്തിയാക്കി തിരിച്ചു വരാൻ നിർദേശിക്കുന്നു..ആശ്വാസത്തിന് ഇടകിടെ
അവിടെ സന്ദർശനത്തിന് അനുമതി നൽകുന്നു..എന്നൽ കൂടുതൽ അസ്വസ്ഥരായി
നില കൊള്ളുന്നവർക്ക് ഭൂമിയിൽ ഡ്യൂട്ടി നൽകുന്നു.അവരാണ് മശായികന്മാർ. ആ
പദവിക്ക് പകരമായി അവരുടെ ആയ്യുസ്സ് കുറക്കപെടൂന്നൂ.അത് മൂലം അവർക്ക്
വേഗം തിരിച്ചെത്താമല്ലോ...

ഇവരിൽ മാറ്റി നിർത്തപ്പെട്ട ആ വിഭാഗം മഹ്ദിയുടെ (അ)അനുയായികളാണ്..

ഏറ്റവും പ്രശോഭിതമായ ആ ഗോളം alra എന്ന ഗോളമാണ്...കുറത്തെ ഇഷ്ക്....

അവിടെത്തെക്കുള്ള അർവഹുകൾക്ക് ദികെറ് ജാരിയകുന്നതിൽ സമയം


എടുക്കും...കാരണം അവർക്ക് അല്ലാഹു വിധിച്ച് വെച്ചത് ഏറ്റവും
ഉന്നതമായതാണ്...അതിൻ്റേതായ സമയമാകുമ്പോൾ അതിൻ്റെ അറിവുകൾ
അവർക്ക് നൽകപ്പെടും..

അത്തരം അർവഹുകൾ ഭൂമിയിൽ വന്നാൽ,ഇമാം മഹ്ദിയെ കണ്ടൂ മുട്ടുമ്പോൾ


അവിടുത്തെ കാലിൽ വീഴും..കാരണം ഈ ഗോളം സർക്കാരിൻ്റെ പാദത്തിലാണ്
സ്ഥിതി ചെയ്യുന്നത്...

സ്വീകരിക്കുന്നവർക്ക് സ്വീകരിക്കാം നിരാകരിക്കുന്നവർക്ക് നിരാകരിക്കാം അത്


കൊണ്ടൊന്നും സത്യം അസത്യമാകുന്നില്ല.

പുണ്യ റസൂൽ(സ)ഏതൊരു മഹാത്മാവിനെ ഓർത്ത് കണ്ണ് നീർ വാർത്തുവോ


അവിടുത്തെ അനുയായികളെ അനുമോദിച്ചുവോ അവരെ നീ നിസ്സാരമാക്കിയത്
കൊണ്ട് അവർകെന്ത് നഷ്ടം,?നീയും കോടാനു കോടി നിഷേധികളിൽ ഒരുവനായി
ചരിത്രമാകുന്നു.. അകക്കണ്ണ് തുറക്കാത്ത സൂഫി സാലിക്ക് നിഷേധിക്കുന്നത്
അൽഭുതം?കാരണം സാധാരണക്കാരായ വിശ്വാസികളെ കൂടെ തെറ്റിദ്ദരിക്കരുത്
എന്ന് പഠിപ്പിക്കുന്ന ഇസ്ലാം,ഈ ഉമ്മതിലേ ഏറ്റവും വലിയ ഔലിയാക്കളുടെ
നേതാവായി വരുന്ന മഹ്ദിയെ എങ്ങനെ തെറ്റിദ്ദരിക്കും?..മഹ്ദി ഇമാം ആയേക്കാം
എന്ന സാധ്യത എങ്കിലും പരിഗണിച്ച് ഹൃദയത്തില് തെറ്റിധാരണ വരുന്നതിനെ
സൂക്ഷിക്കേണ്ടവരണ് മുസ്ലിങ്ങൾ.എന്നിരിക്കെ സൂഫി എന്ന് അവകാശ
പെടുന്നവൻ ഹൃദയത്തില് തെറ്റിദ്ധാരണ വന്നു,എന്നതിൽ ഉപരി അത് നാവിലൂടെ
വെളിപെടുത്തിയത് മൂലം ഗുരുതര തെറ്റാണ് കാണിച്ചത്..കാരണം അറിയാത്ത
വിഷയത്തിൽ മറ്റുള്ളവരുടെ ഹിദായത്ത് കൂടി മുടക്കിയ കാരണത്താൽ..

ഇത് ഒരു സാധാരണ മുഹ്മിൻ്റെ വിഷയത്തിൽ തന്നെ ഗൗരവ


മുള്ളതാണ്...എന്നിരിക്കെ ഒരു വലിയ്യിൻ്റ വിഷയത്തിൽ എന്തായിരിക്കും അവസ്ഥ?
അത് ഒരു നബിയുടെ വിഷയത്തിൽ ആണെങ്കിലോ?
അതിലെല്ലാം ഉപരിയാണ് മഹ്ദിയുടെ വിഷയത്തിൽ കാരണം 124000 വരുന്ന
നബിമാരുടെയും അത്ര തന്നെ ഔലിയാക്കളുടെയും മുഴുവൻ തഹ്ലീമും ഉമ്മതിനെ
പഠിപ്പിച്ച് ഹിദായത്തിൻ്റെ കവാടം എന്നെന്നേക്കുമായി കൊട്ടിയടക്കാൻ
വന്നവരാണ് അവിടുന്ന്...

ആത്മീയത പഠിച്ചു തുടങ്ങിയ വർക്ക് ഒരിക്കലും ചേർന്നതല്ല നിഷേധം..എന്നിട്ടും


നിഷേധം കാണ്ന്നെങ്കിൽ സ്വയമറിയാതെ അഹങ്കാരം ഖൽബിൽ ഉണ്ടെന്ന്
അർത്ഥം..
അണു മണി തൂക്കം അഹങ്കരമുള്ളവൻ സ്വർഗ്ഗം കാണില്ല എന്ന് റസൂലുള്ളഹി
(സ)..അഹങ്കാരം എന്ന ഇബ്ലേസിനെ ഖൽബിൽ നിന്ന് പുറത്താകാതെ ഖൽബ്
സത്യം സ്വീകരിക്കുകയില്ല..എന്നൽ ഇത് കണ്ടെത്തി ചികിത്സ നൽകുന്ന
ശൈക്കിനല്ലാതെ അത് അതിനു സാധ്യവുമല്ല..എന്നാല് അത്തരം യദാർത്ഥ
ശൈക്ക് ദുന്യവിൽ ലഭ്യവുമല്ല..ലഭ്യമായ ശൈക്കിനെ വിശ്വാസവും ഇല്ല.
ഇപ്രകാരമാണ് ഇബ്‌ലീസ് തൻ്റെ വല ഭൂലോകരിൽ വിരിച്ചിരിക്കുന്നത്....

ഇത് തന്നെയാണ് ഫീത്ന..ഹദീസ് പറഞ്ഞ,നബി തങ്ങൾ (സ)പറഞ്ഞ കൂരിരുട്ടുകൾ


പോലെയുള്ള ഫിത് ന...

എന്നൽ വെളിച്ചത്തിൻ്റെ അഹ്ലുകാർ കാന്തം വന്നാൽ അടുത്ത് ഇരിക്കുന്ന ഇരുമ്പ്


അതിലേക്ക് ആകർഷിക്കുന്ന തരത്തിൽ അതിലേക്ക് പറന്നു
ചൊല്ലും...അകലെയിരിക്കുന്ന ഇരുമ്പ് അകലെ ആയതിനാൽ ഒരു പക്ഷെ ഇത്
നിരസിച്ചേകാം..എന്നൽ കാന്തിക വലയത്തിൽ എത്തിയാൽ സ്വയം അതിലേക്ക്
അവൻ ചെന്ന് മുട്ടും...

അത്തരം ഇരുമ്പുകളെ കാന്തിക വലയത്തിൽ എത്തിക്കാൻ സഹായിക്കാനാണ്


മഹദി(അ) യുടെ അനുയായികൾ ഈ വിളംബരം പ്രചരിപ്പിക്കുന്നത്.
നബിമാർ,മുറബികൾ,സഹാബികൾ ചെയ്തിരുന്ന അതേ ജോലി യാണ് ഇവരും
ചെയ്യുന്നത്..

അത് വഴി ഇഷ്‌കിൻ്റെ അഹ്ലുകാരയ മുഴുവൻ ഉമ്മത്തും


പുറത്തെടുക്കാപെടും..അത് ഏത് കുഗ്രമത്തിലോ കട്ടിലോ ആണെങ്കിലും ശരി..ഈ
കാല ഘട്ടത്തിൽ ഇമാം മഹ്ദിയുടെ വാതിൽ അല്ലാതെ നിങ്ങൾക്ക് വാതിൽ ഇല്ല
എന്ന് അറിയുക.
അതിലൂടെ പ്രവേശിക്കാതെ ഉളളവർ ,മുഴുവൻ ഇതിൻ്റെ ശത്രുക്കൾ ആവും..അവർ
ദജ്ജാൽ വന്നാൽ അവൻ്റെ കൂടെ കൂടും..അവരും ഇവരും അവസാനം യുദ്ധം
ഉണ്ടാവും...
ഈസ നബിയും(അ) മഹ്ദിയുടെ സൈന്യ ത്തിൽ ഉണ്ടാവും...
പിന്നീട് നീതി സമ്പൂർണ്ണമായും നടപ്പിൽ ആക്കപെടും...

❤️❤️❤️❤️❤️❤️❤️
കൂടുതൽ അറിയാൻ:watch Alra TV on YouTube,daily lectures of sayyidi Younus Al
Gohar..

You might also like