KP New 3

You might also like

Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 50

ആമുഖം

സമകാലിക സാഹിത്യത്തിൽ വേറിട്ടു ആഖ്യാനശൈലി


അവതരിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്ന ഒന്നാണ് സൈബർ സാഹിത്യം.
ഉത്തരാധുനികതയുടെ പുതിയ മുഖം ആണ് ഇത്
അവതരിപ്പിക്കുന്നത് . അതിന് നിത്യജീവിതത്തിന്റെ ഭാഗമായി
മാറുകയും ചെയ്‌തു. സൈബർ ലോകം ഒട്ടും മോശമായ ഒരു
ലോകമല്ല. അതിൻറെ വിശാല സ്വഭാവം തുറന്നുകാട്ടുകയാണ്
"ഫേസ്ബുക്ക്" . ഒരു ജനതയെ എഴുത്തിലേക്കും വായനയിലേക്കും
കേന്ദ്രീകരിക്കാൻ സൈബർ സാഹിത്യത്തിന് കഴിഞ്ഞു. സൈബർ
ലോകത്ത് മാത്രമായി ചുരുങ്ങിപ്പോകുന്ന ഇന്നത്തെ ജനതയെ
സാഹിത്യത്തിന്റെ ലോകത്തേക്ക് ആകർഷിക്കാൻ സൈബർ
സാഹിത്യത്തിന് ആവുന്നിടത്താണ് ഈ സാഹിത്യത്തിന്റെ
പ്രസക്തി. സൈബർ സാഹിത്യം സൈബർ ഇടത്തിലെ തികച്ചും
വ്യത്യസ്തമായ ആയ ഒരു മുഖമാണ് ആണ് കാണിച്ചുതരുന്നത്.
അത് ഒരേ സമയം ധാരാളം ആളുകളിലേക്ക് എത്തിച്ചേരുന്നതിന്
ഒപ്പം ആളുകളുടെ പ്രതികരണങ്ങൾ അറിയാനും അതിനനുസരിച്ച്
രചനയിൽ നിമിഷങ്ങൾക്കകം മാറ്റംവരുത്താനും ഇതിലൂടെ
സാധിക്കും .പുതിയ കൃതികളിലും മറ്റും സൈബർ പേജുകൾ
അതേപടി കയറി വരുന്നു എന്നത് ഞെട്ടണ്ട കാര്യമല്ല ഇപ്പോൾ.
കാരണം ജീവിതം വിനിമയം ചെയ്യപ്പെടുന്ന ഒരു ഇടമായി ഇന്ന്
സൈബർ ലോകം മാറുകയാണ്.

നവമാധ്യമ ത്തിൻറെ മാധ്യമ സാധ്യത ഉപയോഗിച്ച് രചിക്കപ്പെട്ട


ഒരു നോവലാണ് മധുപാലിന് "ഫേസ്ബുക്ക്". മാധ്യമ സാങ്കേതിക
സൗകര്യങ്ങൾ ഈ നോവലിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നു.

ഗവേഷണ ലക്ഷ്യം

സൈബർ സാഹിത്യം എങ്ങനെയൊക്കെയാണ് നോവലിൽ കടന്നു


വരുന്നത് എന്നും ഇത് നോവലിൻറെ ആഖ്യാനശൈലിയും പ്രമേയ
സ്വീകരണത്തിലും വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്നും
കണ്ടെത്തുന്നു.
പഠന പ്രസക്തി

സൈബർ സാഹിത്യത്തിൻറെ പ്രാധാന്യം കൂടി വരുന്ന ഈ


അവസരത്തിൽ പൂർണമായും സൈബർ സാധ്യത ഉപയോഗിച്ച്
രചിക്കപ്പെട്ട ഫേസ്ബുക്ക് എന്ന നോവലിനെ കുറിച്ച് പഠിക്കുന്നത്
ഏറെ പ്രാധാന്യമർഹിക്കുന്നു.

പഠനമേഖല

മധു പാലിൻറെ "ഫേസ്ബുക്ക്" എന്ന നോവലാണ്


പഠനവിധേയമാക്കുന്നത് . ഈ നോവലിനെ സൈബർ
സാഹിത്യത്തിൻറെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നു.

രീതിശാസ്ത്രം

സൈബർ സാഹിത്യം ഉത്തരാധുനിക നോവലായ "ഫേസ്ബുക്കി"നെ


സ്വാധീനിച്ച രീതി നോക്കിക്കാണുന്നു.

പ്രബന്ധഘടന

"മലയാള നോവലിലെ സൈബർ അടയാളങ്ങൾ 'ഫേസ്ബുക്ക് 'എന്ന


നോവലിനെ മുൻനിർത്തി ഒരു പഠനം" എന്ന ഈ പ്രബന്ധം 3
അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു .ഒന്നാമധ്യായം ആയ 'സൈബർ
സാഹിത്യം ഉത്ഭവവും ചരിത്രവും' എന്നതിൽ സൈബർ
സാഹിത്യത്തെക്കുറിച്ചുള്ള സാമാന്യധാരണ നൽകുന്നു. രണ്ടാം
അധ്യായമായ 'ഫേസ്ബുക്ക് സാമാന്യ അവലോകനം' എന്നതിൽ
നോവലിൻറെ ആഖ്യാനരീതി സാമൂഹിക പശ്ചാത്തലം എന്നിവ
ചർച്ച ചെയ്യുന്നു .'ഫേസ്ബുക്ക് ചർച്ചകളുടെ സ്വഭാവം 'എന്ന
അധ്യായത്തിൽ നോവലിൽ പ്രത്യക്ഷപ്പെടുന്ന ചർച്ചകളുടെ
പ്രാധാന്യം വിശകലന വിധേയമാക്കുന്നു.

പൂർവ പഠനങ്ങൾ

പ്രജിത് പി യുടെ 'നോവലിലെ സൈബർ ഇടങ്ങൾ നൃത്തം


ഫേസ്ബുക്ക് എന്നീ നോവലുകളെ ആസ്പദമാക്കി ഒരു പഠനം'
(കണ്ണൂർ സർവകലാശാല റിസർച്ച് ജേർണൽ)എന്ന് ഒരു പഠനം
വന്നിട്ടുണ്ട് .എന്നാൽ ഫെയ്സ്ബുക്ക് എന്ന നോവലിനെ
ആസ്പദമാക്കി സൂക്ഷ്മമായ പഠനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

അധ്യായം : 1
സൈബർ സാഹിത്യം ഉത്ഭവവും
ചരിത്രവും

സ്പർശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിർത്തി


ഇല്ലാത്ത അത് എന്നാൽ അനുഭവിക്കാൻ സാധിക്കുന്ന ഒരു ലോകം.
അതാണ് ഇന്ന് സൈബർ ഇടങ്ങൾ .അതേക്കുറിച്ച് കുറിച്ച് ജി
മധുസൂദനൻ 'ഭാവുകത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ' എന്ന
കൃതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും
സംവിധാനങ്ങളും ചേർന്ന് സൃഷ്ടിക്കുകയും നിലനിർത്തുകയും
ചെയ്യുന്ന ഒരു പുതിയ ലോകം അറിവിന്റെ ഗോള യാത്രകളും
രഹസ്യങ്ങളും അളവുകളും ആളും ദിശാസൂചിക കളും
വിനോദങ്ങളും മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്ന
ലോകം. ലോകത്തെവിടെ നിന്നും ഒരു കമ്പ്യൂട്ടറിലൂടെ നിങ്ങൾക്ക്
ആഗോള സ്ഥലത്തേക്ക് കടന്നുചെല്ലാം ഒരു ചെറിയ കുറിപ്പടിയിൽ
നിന്ന് പേജിലേക്കും സ്ക്രീനിലേക്കും പുതിയ ലോകത്തേക്ക്
നിങ്ങൾക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും
വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്ന നവ പ്രദേശം.
ശരീരചലനം ആവശ്യമില്ലാത്ത ഈ വിശ്വയാത്രയിൽ ശരീരം
അപ്രസക്തമാകുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിൻറെ
നിർവചനം.

ഇന്ന് നമ്മൾ പരിപാടിയും ദിവസം തുടങ്ങുന്നത് സൈബർ


ലോകത്തേക്ക് ജനാലകൾ തുറന്നു കൊണ്ടാണ്. നമ്മുടെ
വിരൽതുമ്പിലേക്ക് ലോകം ചുരുങ്ങിയത് പോലെ. മലയാള
സാഹിത്യം സൈബർ ഇടങ്ങളിലേക്ക് കുടിയേറി തുടങ്ങിയിട്ട്
അധിക വർഷങ്ങൾ ആയിട്ടില്ല . മലയാള അക്ഷരങ്ങൾ കമ്പ്യൂട്ടറിൽ
ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് തന്നെയായിരുന്നു ആദ്യം
ഉണ്ടായിരുന്ന വെല്ലുവിളി. പിന്നീട് മലയാളം യൂണികോഡ്
വരവോടുകൂടി മലയാളം ബ്ലോഗിൽ വലിയ വളർച്ച തന്നെ
ഉണ്ടായി. 1996- 2004 കാലഘട്ടത്തിലാണ് ആദ്യമായി മലയാളം
ബ്ലോഗുകൾ ജന്മമെടുക്കുന്നത്. 2014 ൽ 16 യൂണികോഡ് ബ്ലോഗ്
പോസ്റ്റുകൾ കൾ ഉണ്ടായിരുന്നെങ്കിൽ എങ്കിൽ 2004 ആയപ്പോഴേക്ക്
അത് ഏതാണ്ട് ഒരു ലക്ഷത്തിനു മേലെയായി .അത്രയും
വേഗമായിരുന്നു വളർച്ച .അധികം വൈകാതെ തന്നെ മറ്റു
പ്ലാറ്റ്ഫോമുകളുടെ വളർച്ചയോടൊപ്പം എഴുത്ത് സൈബർ
ലോകത്തെ മറ്റിടങ്ങളിലേക്കും വളർന്നു ആദ്യകാലത്ത് ഈ
പ്ലാറ്റ്ഫോമുകളിൽ ഒക്കെ കാണാൻ കഴിഞ്ഞിരുന്നത് ചെറിയ
കൃതികളായിരുന്നു.

മനുഷ്യനും കംപ്യൂട്ടറും തമ്മിലുള്ള പ്രവൃത്തിയുടെ ഫലമായി ഇന്ന്


അവതരിപക്കുന്ന സാഹിത്യത്തെയാണ് സൈബർ സാഹിത്യം എന്ന്
വിളിക്കുക. മനുഷ്യൻറെ സാങ്കേതിക സൃഷ്ടിയായ കമ്പ്യൂട്ടറും
സർഗ്ഗാത്മക സൃഷ്ടിയായ സാഹിത്യവും തമ്മിലുള്ള കൂടിച്ചേരലാണ്
സൈബർ സാഹിത്യത്തിലുൾച്ചേർന്നിരിക്കുന്ന പ്രവർത്തി. സൈബർ
സാഹിത്യത്തെ പറ്റിയുള്ള പ്രധാന നിരീക്ഷണങ്ങളാണ് ആർസെത്
എസ്‌പെൻ നടത്തുന്നത്. അത് മനുഷ്യ ആഖ്യാതവും യന്ത്ര
ആഖ്യാതവും തമ്മിലുള്ള കലാ സൗന്ദര്യപരമായ ബന്ധമാണ്.
ആഖ്യാതാവ് എന്ന വീക്ഷണം തന്നെ കഥയുടെ സ്രഷ്ട്ടവ്‌,കഥ
പറയുന്നവൻ എന്ന അർത്ഥത്തിലാണ്. ഇവിടെ കമ്പ്യൂട്ടർ
കൃതികളിൽ ഒരേസമയം 2 സ്രഷ്ടാക്കൾ സന്നിഹിതരായിരുന്നു
കൃതിയുടെ അസ്തിത്വവും ജൈവ പരവുമായ സാധ്യതയായി
കമ്പ്യൂട്ടർ സാങ്കേതിക ഒന്നിച്ചു ചേർക്കപ്പെടുന്നു എന്ന്‌ആർസെത്
വീക്ഷിക്കുന്നു. ആശയങ്ങളുടെ കൈമാറ്റത്തിന് കമ്പ്യൂട്ടർ
ടെക്നോളജിയുടെ സഹായം വിപുലമായി
ഉപയോഗിച്ചുതുടങ്ങിയതോട് കൂടി ഒരു പ്രത്യേക അ
സാഹിത്യരൂപം/ ഭാഷാപ്രയോഗം കൂടി ഉടലെടുക്കാൻ തുടങ്ങി.(റീജ
2014:119). അച്ചടിയും അച്ചടി സാഹിത്യവും ശക്തമായിരുന്ന
സാഹിത്യ ലോകത്തിലേക്ക് പുതിയ ഒരു സാഹിത്യരൂപം കൂടി
അവതരിച്ചു . സൈബർ ലോകവുമായി ബന്ധപ്പെട്ട സാഹിത്യത്തെ
സൈബർ സാഹിത്യം എന്ന് വിളിച്ചു ഇൻറർനെറ്റ്ന്റെആവിർഭാവം
ഭാഷയിൽ പുതിയ സാഹിത്യശാഖ സൃഷ്ടിച്ചു.(crystal 2005:1).
ബന്ധങ്ങളും വ്യാപാരങ്ങളും വിനോദങ്ങളും വിജ്ഞാന
അന്വേഷണങ്ങളും ഏറ്റവുമധികം നടക്കുന്ന ഇടം സൈബർ ലോകം
ആയിരിക്കുന്നതുപോലെ സാഹിത്യ ഭാവനകളുടെ പ്രകാശത്തിനും
സൈബർ ലോകത്തെ കൂടുതൽ ആശ്രയിച്ചു. ഇന്ന് സാഹിത്യ
ലോകത്ത് ഏറ്റവും കൂടുതൽ സൃഷ്ടികൾ ഉണ്ടാകുന്നത് സൈബർ
ഇടങ്ങളിലാണ്. പുതിയ സാങ്കേതികവിദ്യയുടെ ഫലമായി
മാധ്യമലോകത്ത് ഉദയം ചെയ്ത സൈബർ സാഹിത്യം ഏതാനും
നാളുകൾക്കുള്ളിൽ തന്നെ ലിഖിത സാഹിത്യത്തിനു മേൽ
ആധിപത്യം സ്ഥാപിച്ചു.

സൈബർ സാഹിത്യവും ആയി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന


'സൈബർസ്പേസ്' എന്ന മായിക ലോകത്തെപ്പറ്റിയുള്ള ചിന്തകൾ
പ്രസിദ്ധം ആവുന്നത് വില്യം ഗിബ്സൺ എന്ന പ്രസിദ്ധനായ
സയൻസ് ഫിക്ഷൻ നോവൽ എഴുത്തുകാരിൽ നിന്നാണ്.
ശാസ്ത്രലോകത്തെ ഏറെ പ്രസിദ്ധമായ' സൈബർസ്പേസ്' എന്ന
പദം സാഹിത്യത്തിൻറെ സംഭാവനയാണ് .(Benedikt,1998:10). വില്യം
ഗിബ്സൺ തൻറെ സയൻസ് ഫിക്ഷൻ നോവലെറ്റായ ബേർണിങ്
ക്രോം(1982) ലും പിന്നീട് പ്രസിദ്ധീകരിച്ച ന്യൂറോ മാൻസർ(1984)
എന്ന നോവലിലും ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നു .ഗിമ്പ്സൺ
തന്നെയും ഇതിന്റെ ഖ്യാതി നൽകുന്നത് ജോൺ
ബ്രൂണർക്കാണ്.'ഷോക് വേവ് റഡേർ' എന്നാ എന്ന കൃതിയുടെ
യുടെ കർത്താവാണ് അദ്ദേഹം 1980 കളിൽ ശാസ്ത്ര നോവലിലൂടെ
പ്രസിദ്ധമായ ഈ പദം 1990 കളുടെ ലോക വ്യാപകമായി
സ്വീകരിക്കപ്പെടുകയായിരുന്നു.

സൈബർ സ്പേസിനെപറ്റിയുള്ള ഗിബ്സന്റെ ദർശനം


സാഹിത്യത്തിൻറെ ലോകത്തുനിന്ന് നിർമ്മിക്കപ്പെട്ടതായിരുന്നു .
അതിനാൽ തന്നെ സാങ്കേതികമായി വലിയ സംഭാവനകളെ
നൽകുന്നതായിരുന്നില്ല ഈ പദം സാങ്കേതിക ലോകത്തിന്
സാഹിത്യം നൽകിയ സംഭാവനയാണ് സൈബർസ്പേസ് എന്ന പദം
. സൈബർ സാഹിത്യം സാങ്കേതികതയുടെ കൂടിച്ചേരൽ ആയിരുന്നത്
പോലെ സൈബർ പേസും ഇന്ന് സാഹിത്യത്തിൻറെ
സംഗമഭൂമിയായി മാറിയിരിക്കുന്നു.

ഗ്രിഗറി റട്ട്റെയുടെ അഭിപ്രായത്തിൽ കരയും കടലും വായുവും


സൂര്യപ്രകാശവും ഇതുപോലുള്ള എല്ലാം കൂടിച്ചേർന്ന ഒരു
സാമ്രാജ്യമാണ് സൈബർസ്പേസ്. ഈ അർത്ഥത്തിൽ
ലോകവ്യാപകമായ ജനതയെ വിശേഷിപ്പിക്കാൻ സൈബർസ്പേസ്
എന്ന പദത്തെ പ്രയോജനപ്പെടുത്തി .ഇന്ന് സൈബറിടം അതിന്റെ
സാമൂഹികമായ ഇടപെടൽ കൊണ്ടാണ് നിർവചിക്കപ്പെടുന്നത് .
പരസ്പരം സ്വാധീനിക്കാനും സംവദിക്കാനും കഴിവുള്ള നിരവധി
ആളുകളെ ഉൾക്കൊള്ളുന്ന അന്തരീക്ഷം സൈബർ ഇടം നൽകുന്നു.
(സുനീത,2014:218).

സൈബർ സ്പേസിലെ സൗഹൃദങ്ങളുടെ ബൗദ്ധിക സ്വത്വമോ


സ്ഥാനമോ തിരിച്ചറിയുക എളുപ്പമല്ല. ദേശരാഷ്ട്രങ്ങളുടെ നിയമങ്ങൾ
ബാധകവുമല്ല . ഗിബ്‌സൺ തൻറെ നോവലിൽ ഈ പദം
ഉപയോഗിക്കുമ്പോൾ ഇപ്പോൾ അത് കേവലം ഒരു കല്പന
മാത്രമായിരുന്നു . എന്നാൽ ഇന്ന് ലോകത്തിന് ഒട്ടും അപരിചിതത്വം
ഇല്ലാത്ത പദമായി അത് മാറിക്കഴിഞ്ഞു. ലോകത്തിലെ
പരസ്പരബന്ധിതമായ കമ്പ്യൂട്ടർ ശൃംഖലകൾ സൃഷ്ട്ടിച്ച്
നിലനിർത്തുന്ന സമാന്തരവും യഥാർത്ഥവുമായ ആഗോള സ്ഥലമെന്ന
നമുക്ക് സൈബർ സ്പേസിനെ സാമാന്യമായി വിശദീകരിക്കാം.
ഇതിൻറെ അനന്തമായ വിനിമയ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട്
മനുഷ്യൻ സ്വയം സൃഷ്ടിക്കുന്നു. ഇന്ന് ആഗോള ഗ്രാമത്തിലെ
പൗരന്മാർ നിത്യജീവിതത്തെക്കാൾ ഏഴ് മടങ്ങ് വേഗതയുള്ള
സൈബർ വർഷങ്ങളായി ജീവിക്കുന്നു .ഭാഷകളും അഭിരുചികളും
മൂല്യങ്ങളും എല്ലാം നാമറിയാതെ അതിവേഗം ഒന്നായി
കൊണ്ടിരിക്കുന്ന അവസ്ഥ കൈവന്നിരിക്കുന്നു .ഈ
പശ്ചാത്തലത്തിൽ ആഗോളവൽക്കരണത്തോടുള്ള
ചെറുത്തുനിൽപ്പുകളുടെ സ്വത്വം നിലനിർത്താനുള്ള പരിശ്രമങ്ങളുടെ
കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാകുന്ന ഒന്ന് സൈബർസ്പേസിൽ
നിന്നും അകന്നു നിൽക്കുക അല്ലെങ്കിൽ ദേശ്യ ഭാഷകൾക്ക്
സൈബർസ്പേസിൽ ഇടം സൃഷ്ടിച്ചെടുക്കുക എന്നതാണ്.

1.1

സൈബർ പദനിരുക്തി

വിവര സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ഫലമായി മലയാള


ഭാഷയിലേക്ക് ഉടൻ ആ കടന്നുവന്ന പദമാണ് 'സൈബർ'.
തൊണ്ണൂറുകളുടെ ആരംഭത്തിൽ മലയാളത്തിലേക്ക് വന്ന ഈ പദം
സാംസ്കാരിക പശ്ചാത്തലത്തെ നിർണ്ണയിക്കുകയും
രൂപപ്പെടുത്തുകയും ചെയ്യുന്നു. സൈബർ എന്ന പദത്തിന്
ഓക്സ്ഫോർഡ് അഡ്വാൻസ് ലേണേഴ്സ് നൽകുന്ന അർത്ഥം
ഇലക്ട്രോണിക് ശൃംഖല പ്രവർത്തനവുമായി പ്രത്യേകിച്ച്
ഇൻറർനെറ്റ് മായി ബന്ധപ്പെട്ടത് എന്നാണ് . വാച്യാർത്ഥത്തിൽ
സൈബർ എന്ന പദം അതി യന്ത്രവൽക്കരണം, മനുഷ്യനിർമ്മിതം/
കൃത്രിമ നിയന്ത്രണം, കമ്പ്യൂട്ടർവൽക്കരണം എന്നെല്ലാം
അർത്ഥമാക്കുന്നു.

സൈബർ ഇടം, സൈബർ കഫേ, സൈബർ സാഹിത്യം, സൈബർ


ചാരൻ ,സൈബർ കുറ്റകൃത്യം, സൈബർ ലോകം ,സൈബർ സെൽ
,സൈബർ ഗെയിംസ്, ഇങ്ങനെ ആഗോള ഗ്രാമത്തിലെ
നിത്യജീവിതവുമായി ബന്ധപ്പെട്ട നിൽക്കുന്ന എല്ലായിടങ്ങളേയും
പ്രവൃത്തികളെയും ലോകത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തിൽ
സൈബർ എന്ന പദം വികാസം പ്രാപിച്ചു കഴിഞ്ഞു. സൈബർ
എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് റോബർട്ട് വീനറാണ്
അമേരിക്കയിൽ ഗണിതശാസ്ത്രജ്ഞനായ വീനർ 1948 എഴുതിയ
പുസ്തകം നൽകിയ തലക്കെട്ട് സൈബർ നെറ്റിക്‌സ് എന്നാണ്.
വാർത്താവിനിമയ മാർഗങ്ങളേയും നിയന്ത്രണങ്ങളെയും പറ്റിയുള്ള
പഠനം പ്രത്യേകമായി മനുഷ്യന്റെയും മൃഗത്തിന്റെയും
മസ്തിഷ്കത്തെ യന്ത്ര സംവിധാനവും ഇലക്ട്രോണിക്
പ്രയോഗങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പഠനം എന്നാണ്
സൈബർ നെറ്റിക്‌സ് കൊണ്ട് അദ്ദേഹം അര്ഥമാക്കിയത്. സൈബർ
സ്പേസിന്റെ ഉത്ഭവം സൈബർ നെറ്റിക്സ് എന്ന വീനറിന്റെ
പദത്തിൽ നിന്നാണ്. ഈ പദം ആകട്ടെ കടന്നുവന്നത്
കുബേർനെറ്റ്‌
സ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഇതിൻറെ
അർത്ഥം ചുക്കാൻ പിടിക്കുന്നവൻ/നിയന്ത്രിക്കുന്നവൻ
എന്നൊക്കെയാണ് അതിനാൽ നിരുക്തിപരമായി സൈബർ എന്ന
പദത്തിന് നിയന്ത്രിക്കുന്നവൻ എന്ന അർത്ഥം കല്പിക്കാം.
ഇന്റർനെറ്റിന്റെ വിസ്മയ ലോകവുമായി ബന്ധപ്പെട്ട വളർന്നുവന്ന
ഈ പദം ഭൗതിക ലോകത്തിന് പകരം മറ്റൊരു ലോകത്തിൻറെ
കാഴ്ചപ്പാടുകൾ വിശദമാക്കുന്ന പദമായി മാറ്റപ്പെട്ടു കഴിഞ്ഞു.

1.2

സൈബർ സ്പേസിലെ മലയാളം

ആധുനിക കാലത്തെ ഏറ്റവും പ്രധാന സംഭവങ്ങളിൽ ഒന്ന് വിവര


സാങ്കേതിക രംഗത്തെ വിസ്മയാവഹമായ വളർച്ചയാണ്.
വിജ്ഞാനത്തിൻറെ എല്ലാ മേഖലകളിലും വളർച്ചയ്ക്ക്
വിവരസാങ്കേതികവിദ്യ ദ്രുത വേഗം നൽകിയപ്പോൾ അതിന്റെ
സ്വാധീനം ഭാഷാ വിജ്ഞാനത്തിലും സാഹിത്യത്തിലും നവലോകം
സൃഷ്ടിച്ചു .പ്രാദേശിക ഭാഷകളിലും സാങ്കേതികതയുടെ കടന്നു
വരവ് മാറ്റങ്ങൾ സൃഷ്ടിച്ചു. അച്ചടി ആധുനികതയ്ക്ക് സംഭാവന
നൽകിയത് പോലെ കമ്പ്യൂട്ടർ ഉപകരണങ്ങൾ വർത്തമാന
സാഹിത്യത്തിനു സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു 1824
മലയാളം അച്ചടി ക്കുവേണ്ടി ബെഞ്ചമിൻ ബെയിലി മൂവബിൾ
ടൈപ്പുകൾ രൂപകൽപ്പന ചെയ്തു. 1960-ലാണ് മലയാളം ടൈപ്പ്
റൈറ്റർ ഉപയോഗിക്കാൻ ആരംഭിക്കുന്നത്. തൊള്ളായിരത്തി പരം
അച്ചുകൾ വേണ്ട നമ്മുടെ ഭാഷയെ ടൈപ്പ്റൈറ്റർ കട്ടകളിൽ
ഒതുക്കാൻ ബുദ്ധിമുട്ടായതിനാൽ ആണ് 1968 ലിപിപരിഷ്കരണം
കൊണ്ടുവന്നത്.

ഇന്ന് മലയാളം വേർഡ് പ്രോസസിംഗിനു 20 തിലേറെ


വ്യത്യസ്തമായ ASII മാപ്പിംഗുകൾ ഉണ്ട്. ഭാഷാ
സാങ്കേതികവിദ്യയുടെ വളർച്ചയോടെ യൂണികോഡും
കണ്ടുപിടിക്കപ്പെട്ടു .കമ്പ്യൂട്ടറിൽ മലയാളഭാഷ ആദ്യമായി
ഉപയോഗിച്ച തുടങ്ങുന്നത് അച്ചടിയുടെ മേഖലയിലാണ്.
മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പ്രചാരത്തിൽ
വരുന്നതിനു മുൻപ് തന്നെ ഇത് ആരംഭിച്ചുവെങ്കിലും
മലയാളത്തിൽ ഉപയോഗം വ്യാപകമാകുന്നത് വെബ്ബധിഷ്ഠിത
ആശയ വിനിമയ സാധ്യതകൾ രൂപപ്പെട്ടതിനു ശേഷമാണ്.
അതുവരെ പത്രമാസികകളുടെ അച്ചടിക്കും പിന്നീട് പുസ്തക
പ്രസാദനത്തിനുമായിരുന്നു മുഖ്യമായും മലയാളഭാഷ കമ്പ്യൂട്ടറിൽ
ഉപയോഗിച്ചത്.

ഇൻറർനെറ്റ് നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന പ്രധാന


ന്യൂനത ഇംഗ്ലീഷ് ആണ് വിനിമയ ഭാഷയായി ഡിജിറ്റൽ
വ്യൂഹങ്ങൾക്ക് ഇണങ്ങുക എന്നതായിരുന്നു .എന്നാൽ യൂണികോഡ്
മലയാളം അക്ഷരരൂപങ്ങളേയും വിവിധ ഇൻറർനെറ്റ് ഇടങ്ങളിൽ
കാര്യമായ തോതിൽ ഉപയോഗിച്ചുതുടങ്ങിയത് മുൻ ധാരണകളെ
ആകെ മാറ്റി മറിച്ചു. മലയാളം വിക്കിപീഡിയ ഇന്ത്യയിലെതന്നെ
സജീവ പതിപ്പുകളിൽ മുന്നിൽ നിൽക്കുന്നു. മലയാളത്തിൽ
ഇൻറർനെറ്റിൽ തിരഞ്ഞു വിവരം എടുക്കുന്നവരുടെ എണ്ണം
കുറവല്ല. പക്ഷേ ഇപ്പോഴും ചിലരെങ്കിലും ഇൻറർനെറ്റിൽ മലയാളം
എഴുതുന്നതിന് ഇംഗ്ലീഷിനെയോ മംഗ്ലീഷിനെയോആണ്
ആശ്രയിക്കുന്നത് .മലയാളത്തിൽ എഴുതാനും വായിക്കാനും പേജ്
രൂപകൽപ്പന നടത്താനും ഇംഗ്ലീഷ് ഭാഷയിലേത് പോലെ
എളുപ്പമാണ്എന്നത് പ്രചരിപ്പിക്കേണ്ടിരിക്കുന്നു. സംസ്ഥാന
സർക്കാർ വെബ്സൈറ്റിൽ തന്നെ പ്രത്യേക പേജ് ഇതിനായി
തയ്യാറാക്കിയിട്ടുണ്ട്. ലിങ്കിൽ അക്ഷരരൂപങ്ങളും എഴുത്തു
രീതിയിലും ലഭ്യമാണ്.http://Malayalam.Kearala.govt.in ൽ നി നിന്ന്
ഫോണ്ടുകൾ കമ്പ്യൂട്ടറിൽ വരാനും എഴുതാനുമുള്ള സങ്കേതങ്ങൾ
ഉൾപ്പെടുത്താനും സഹായകമാണ്.

സൈബറിടത്തിൽ മലയാളത്തിൻറെ അവസ്ഥ ഇതര ഇന്ത്യൻ


പ്രാദേശിക ഭാഷകളെ അപേക്ഷിച്ച് ശക്തമാണ്. വിക്കിപീഡിയ
,ബ്ലോഗുകൾ ,വിവിധ സോഷ്യൽ നെറ്റവർക്കിംഗ് സൈറ്റുകൾ
എന്നിവയിൽ മലയാളത്തിൽ തന്നെ അഭിപ്രായം എഴുതുന്നവരുടെ
എണ്ണം അധികമാണ് .മലയാളം വിക്കിപീഡിയയിൽ എഴുതാനും
എഡിറ്റ് ചെയ്യാനും വായിക്കാനും എളുപ്പം ആണ്. ഇതിനു
സമാന്തരമായി തന്നെ ബ്ലോഗ്, സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ്
എന്നിവയിലും മലയാളം ഉപയോഗപ്പെടുത്തുന്നുണ്ട് .

ഓൺലൈൻ മലയാളം മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്


പോർട്ടലുകൾ അതിൽ തന്നെ സാഹിത്യസംബന്ധിയായത് മുതൽ
മുഴുവൻ സമയ വാർത്ത ഇടങ്ങൾ വരെ ,വിജ്ഞാനകോശം മുതൽ
ഓൺലൈൻ നിഘണ്ടുക്കൾ വരെ.മലയാളംയൂണികോഡ് ഫോണ്ടുകൾ
ഈയടുത്തകാലത്തായി എണ്ണം കൊണ്ട് വർധന രേഖപ്പെടുത്താൻ
തുടങ്ങിക്കഴിഞ്ഞു .മൊബൈൽ ഫോണിൽ അനായാസമായി
മലയാളത്തിൽ ടൈപ്പ് ചെയ്യാം എന്ന് സാഹചര്യം വന്നതോടെ
മലയാളം ഓൺലൈൻ ഉപയോഗത്തിന്റെ കാര്യത്തിലും വലിയ
വളർച്ച കൈവരിച്ചു .

1.3

നവമാധ്യമങ്ങളും മലയാളവും
ഇന്ന് ഡിജിറ്റൽ ആണ് ഏറ്റവും പുതിയതും സുപ്രധാനവുമായ
മാധ്യമം. ആധുനികതയിൽ നിന്ന് ഉത്തരാധുനികതയിലേക്കുള്ള
തുടർച്ച എന്നത് വെറും രേഖ മാത്രമായി മാറുകയും ഡിജിറ്റൽ
അവിടെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു.അലൻ ലിയുവിന്റെ
അഭിപ്രായത്തിൽ ഇന്നത്തെ സാഹിത്യമെന്നത്

നവമാധ്യമങ്ങളുടെ സങ്കീർണതകളിലേക്ക് കുടിയേറിയതാണ്


.അതിനാൽ സാഹിത്യം മാധ്യമങ്ങളുടെ കൂട്ടിച്ചേർക്കലുകളിലൂടെ
സങ്കീർണ്ണമാക്കപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞു .നവമാധ്യമ പരിസ്ഥിതി
വിജ്ഞാന പഠനമാണ് ഇന്നത്തെ സാഹിത്യ പഠനത്തിൽ ഏറെ
പ്രാധാന്യമർഹിക്കുന്നത്. അവയുടെ ഘടകങ്ങളെ
പഠനവിധേയമാക്കുന്നത് വഴി മാത്രമേ സാഹിത്യപഠനം
പൂർണ്ണമാകുകയുള്ളൂ എന്ന് അലൻ ലിയു അഭിപ്രായപ്പെടുന്നു.

സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ യഥാർത്ഥത്തിൽ


ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആശയവിനിമയോപാധിയാണ്.
പരസ്പരം കാണാനും താങ്കളുടെ അഭിപ്രായങ്ങൾ
പങ്കുവയ്ക്കാനുള്ള വേദിയായി ആണ് സോഷ്യൽ നെറ്റ്‌
വർക്കിംഗ്
സൈറ്റുകൾ വർത്തിക്കുന്നത് . ഏത് വിഭാഗത്തിലുള്ളവർക്കും
താങ്കളുടെ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കാനുള്ള സംവിധാനങ്ങൾ ഇവ
പ്രദാനം ചെയ്യുന്നുണ്ട്.

തൊണ്ണൂറുകളിൽ വെബ്ബിന് പ്രചാരം ഏറിയതോടെ


ആളുകൾക്കിടയിൽ മുമ്പെങ്ങുമില്ലാത്തവിധം വിവരങ്ങൾ
കൈമാറാൻ എളുപ്പമായി. രണ്ടായിരത്തോടെ വെബ്ബ് കൂടുതൽ
സ്വകാര്യം ആവുകയുംസോഷ്യൽനെറ്റ്‌
വർക്കിംഗ് എന്ന
ആശയംസാധ്യമാവുകയും ചെയ്തു . യഥാർത്ഥത്തിൽ
ഉപയോക്താക്കളെ കമ്മ്യൂണിറ്റിയുടെ ഭാഗമാക്കുകയാണ് സോഷ്യൽ
നെറ്റ് വർക്കിംഗ് സൈറ്റുകൾ ഫേസ്ബുക്ക് ,ട്വിറ്റർ ,വാട്സ്ആപ്പ്
എന്നിവയാണ് ഏറെ പ്രചാരത്തിലുള്ളത്.

സോഷ്യൽ മീഡിയയുടെ ആദ്യരൂപം എന്ന് നമുക്ക് വേണമെങ്കിൽ


ബ്ലോഗുകളെ വിശേഷിപ്പിക്കാം .നമ്മുടെ ആശയങ്ങളും
കണ്ടെത്തലുകളും എളുപ്പത്തിൽ പോസ്റ്റ് ചെയ്യാനുള്ള ഒരു
സംവിധാനമാണ് ബ്ലോഗ് നൂറുകോടിയിലധികം വ്യക്തികളെ
പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ
തന്നെ ഏറ്റവും വലിയ പ്രതിഭാസമായി മാറിയ സോഷ്യൽ
നെറ്റ്വർക്ക് സൈറ്റാണ് ഫേസ്ബുക്ക്.ഹാർവാർഡ്
സർവകലാശാലയിലെ വിദ്യാർഥികൾ ആയിരുന്ന മാർക് സുക്കൻ
ബർഗും,ദസ്റ്റിൻ മോസ്‌കോവിസും ക്രിസ് ഹ്യുഗും ചേർന്നാണ്
ഇതിന് രൂപം നൽകിയത്. ആഗോളതലത്തിൽ ചുരുങ്ങിയ കാലം
കൊണ്ട് തന്നെ പ്രചാരം നേടിയ സോഷ്യൽ നെറ്റ്‌
വർക്കിംഗ്/
മൈക്രോബ്ലോഗിംഗ്സൈറ്റാണ് ട്വിറ്റെർ.ട്വിറ്റുകൾ എന്നറിയപ്പെടുന്ന
ചെറു സന്ദേശങ്ങളിലൂടെയാണ് ഇതിൽ ആശയവിനിമയം
സാധ്യമാകുന്നത്. 2006 ജാക്ക് ഡോർസയാണ് കാലിഫോർണിയയിൽ
ട്വിറ്ററിനു തുടക്കംകുറിക്കുന്നത്. 2009 അമേരിക്കയിൽ രൂപംകൊണ്ട
നെറ്റ്‌
വർക്കിംഗ് സൈറ്റാണ് വാട്സപ്പ് .ബ്രിയൺ ആക്ടൺ,യാങ് ക്യു
എന്നിവരാണ് ഇതിന് രൂപം നൽകിയത്.

ലോക രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങൾ, സാമൂഹിക-


സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളിലെല്ലാം സോഷ്യൽ നെറ്റ്‌
വർക്ക്
നിർണായക സ്വാധീനം ചെലുത്തുന്നു. ബിസിനസ് ആവശ്യങ്ങൾക്കും
ഇവ ഉപയോഗപ്പെടുത്തുന്നു . നിരവധി ബന്ധങ്ങൾ സൃഷ്ടിക്കാനും
ഇവ കാരണമാകുന്നു തങ്ങളുടെ അഭിപ്രായങ്ങൾ
പങ്കുവെക്കാനൊരിടം ആയി വർത്തിക്കുന്നു.
സുഹൃത്തുക്കൾക്കിടയിൽ അന്താരാഷ്ട്ര അതിർവരമ്പുകൾ എല്ലാം
ഇവ ലഘൂകരിക്കുന്നു.ജാതി വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ എവിടെ
നിഷ്പ്രഭമാകുന്നു.

പരമ്പരാഗത മാധ്യമങ്ങളിൽ പലതട്ടിലൂടെയുള്ള എഡിറ്റോറിയൽ


അരിപ്പയിലൂടെ കടന്നാണ് റിപ്പോർട്ടുകൾ നമ്മളിലേക്ക് എത്തുന്നത്
.എന്നാൽ ബ്ലോഗ് മുതലുള്ള മാധ്യമങ്ങളിൽ യാതൊരു
എഡിറ്റോറിയൽ സ്ക്രീനിങ്ങും ഒന്നുമില്ലാതെയാണ് വാർത്തകൾ
മറ്റുള്ളവരിലേക്ക് എത്തുന്നത് സാഹിത്യസൃഷ്ടികൾ കൂടുതൽ
ജനങ്ങളിലേക്ക് എത്തുന്നത് സൈബർ മാധ്യമങ്ങളിലൂടെയാണ്.
വായനക്കാരുടെയും എഴുത്തുകാരുടെയും എണ്ണം ദിനംപ്രതി
വർധിക്കുന്നു .ടുണീഷ്യയിൽ നിന്നാരംഭിച്ച് മുല്ലപ്പൂവിപ്ലവവും,
അമേരിക്കയിലെ വാൾസ്ട്രീറ്റ് പ്രക്ഷോഭവവുംഡൽഹിയിലെ
കൂട്ടായ്മയും ഒക്കെ സോഷ്യൽ മീഡിയ വഴി ഉണ്ടായതാണ്.
പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് എഴുതാനും പറയാനും ഉള്ള
സ്ഥലമായി ഇവ മാറി ഇത്തരം ഇടത്തിൽ പ്രായഭേദമന്യേ
എല്ലാവർക്കും പ്രവർത്തിക്കാൻ കഴിയുന്നു.

1.4

ഉത്തരാധുനിക നോവൽ

ഉത്തരാധുനിക സമൂഹത്തെ അഭിമുഖീകരിക്കുകയും അത്


സൃഷ്ടിക്കുന്ന സങ്കീർണ്ണതകളും പ്രതിസന്ധികളെയും നേരിടാനും
ആവിഷ്കരിക്കാനും ശ്രമിക്കുന്ന സാഹിത്യമാണ് ഉത്തരാധുനിക
സാഹിത്യം .ഉത്തരാധുനിക സമൂഹത്തെ നേരിടാൻ അതുമായി
ഏറ്റുമുട്ടാൻ അതിനെ വിമർശിക്കാനും സ്വഭാവങ്ങൾ
പ്രകടിപ്പിക്കാനും അതിനുള്ളിൽ നിന്ന് തന്നെ അതിന്റെ
വൈരുധ്യങ്ങൾ പ്രകാശിപ്പിക്കാനും സാധ്യമായ വഴികളെല്ലാം
പരീക്ഷിക്കുന്ന എഴുത്താണ് ഉത്തരാധുനികത. സാഹിത്യ-
സാംസ്കാരിക കലാരംഗങ്ങളിൽ ഉണ്ടായ ഭാവുകത്വപരമായ
മാറ്റവും വികാസവുമാണ് ഉത്തരാധുനിക രചനകൾ കൈകാര്യം
ചെയ്യുന്നത് . സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള നമ്മുടെ
ബോധത്തെ ഉത്തരാധുനികാവസ്ഥ പിടിച്ചുകുലുക്കുന്നു. രാഷ്ട്ര
അതിർത്തികളെയും ദേശരാഷ്ട്രങ്ങളെയും ആധാരമാക്കിയുള്ള
ആധുനികതാ സങ്കല്പങ്ങൾ ദുർബലമാക്കി കൊണ്ടുള്ള പുതിയ
സ്ഥല ബോധമാണ് ഉത്തരാധുനികത അവതരിപ്പിക്കുന്നത്.
യന്ത്രവൽകൃത സമൂഹത്തെക്കുറിച്ച് ഭയപ്പെട്ടിരുന്ന ആധുനിക
സമൂഹത്തിൻറെ ഭയാശങ്കകൾ തെറ്റിച്ചുകൊണ്ടാണ്
ഉത്തരാധുനികതയുടെ വരവ്.യന്ത്രത്തെ ആഘോഷപൂർവം
സ്വീകരിക്കുകയാണ് ചെയ്തത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ
വളർച്ചയുംഅതിന്റെ ഉപയോഗങ്ങളെക്കുറിച്ചും
സാധ്യതകളെക്കുറിച്ചും ഉത്തരാധുനിക സാഹിത്യം
എഴുതുകയുണ്ടായി.

ഉത്തരാധുനികതയുടെ പൊതുവായ സാമൂഹിക സാമ്പത്തിക


രാഷ്ട്രീയ സാംസ്കാരിക അവസ്ഥ കേരളീയ സമൂഹം
അഭിമുഖീകരിക്കുന്നത് കൊണ്ട് മലയാള സാഹിത്യത്തിലും
ഉത്തരാധുനികതയുടെ കടന്നുവരവ് കാണാം. ഉത്തരാധുനികത യെ
കുറിച്ച് പാശ്ചാത്യ സാംസ്കാരിക ലോകത്തുണ്ടായ ചിന്തകളുടെയും
സിദ്ധാന്തങ്ങളുടെയും സ്വാധീനം തീർച്ചയായും കേരളത്തിലെ
ഉത്തരാധുനിക സാഹിത്യ ചിന്തകളിലുമുണ്ട്. ഉത്തരാധുനിക ത്വം
എന്ന സാമൂഹിക പ്രതിഭാസം വികസിത സമൂഹങ്ങളിൽ മാത്രമല്ല
അവികസിത സമൂഹങ്ങളിലും പ്രതിഫലിച്ചു. കേരളവും അതിൻറെ
ഭാഗം തന്നെയാണ് . അതുകൊണ്ട് തന്നെയാണ് അതിനെ
നേരിടാനുള്ള സൗന്ദര്യശാസ്ത്രപരമായ ശ്രമങ്ങൾ മലയാളത്തിലെ
ഉത്തരാധുനിക സാഹിത്യത്തിനു വഴിതുറന്നത്.

പുതിയ അനുഭവ മണ്ഡലമാണ് ഉത്തരാധുനിക നോവൽ


ആവിഷ്കരിക്കുന്നത്. ചരിത്രത്തോടും രാഷ്ട്രീയത്തോടുമുള്ള
അഭിമുഖീകരണവും നിലവിലുള്ള ആഖ്യാന മാതൃകകളുടെ
അപര്യാപ്‌തിയെക്കുറിച്ചുള്ള ബോധവും ഭാഷ, വായന എഴുത്ത്
തുടങ്ങിയ പ്രക്രിയകളെയും കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും
ഉത്തരാധുനികമായ രചനാ പ്രവണതയ്ക്ക് വേഗം കൂട്ടി.
പ്രമേയത്തിലും രൂപശില്പത്തിലും ഈ ഘടകങ്ങൾ നോവലിൻറെ
നിർമ്മാണ കലയെ സ്വാധീനിച്ചു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട
സന്ദേഹങ്ങളും ആശങ്കകളും ഉത്തരാധുനിക നോവലിൻറെ
പ്രമേയങ്ങളിൽ കടന്നു വരികയുണ്ടായി.

എൺപതുകളുടെ തുടക്കത്തിലാണ് ഈ മാറ്റത്തിന് തുടക്കം


കുറിച്ചത്. ആനന്ദിനെ 'ഉത്തരായന'വും ഒ വിവിജയൻറെ
'ധർമ്മപുരാണ'വുമാ

ണ് മലയാളത്തിലെ നോവലുകളിൽ ഉത്തരാധുനികതയ്ക്ക് തുടക്കം


കുറിച്ചത്. പിന്നീടങ്ങോട്ട് നിരവധി നോവലുകൾ ഉണ്ടായി. എം
മുകുന്ദന്റെ 'കേശവന്റെ വിലാപം' സാറാ ജോസഫിന്റെ
'ആലാഹയുടെ പെണ്മക്കൾ'

കൊച്ചുബാവയുടെ 'വൃദ്ധസദനം' തുടങ്ങിയ നിരവധി നോവലുകൾ


ഉണ്ടായി.

1.4

സൈബർ സ്വാധീനം മലയാള നോവലിൽ


ഉത്തരാധുനിക സാഹിത്യത്തിൻറെ കടന്നുവരവോടെ
ശാസ്ത്രസാങ്കേതികവിദ്യയുടെ വളർച്ചയുടെയും സാമൂഹിക
താൽപര്യത്തിന്റെയും അടിത്തറയിലൂന്നിയാണ് സാഹിത്യ
വികാസവും പുരോഗതിയും മുന്നിട്ടുനിൽക്കുന്നത്. 80 ന് ശേഷം
വന്നിട്ടുള്ള ഉത്തരാധുനിക സാഹിത്യം വൻ മാറ്റം
കുറിക്കുകയുണ്ടായി. ആധുനികതയുടെ സാംസ്കാരിക
ഭാവുകത്വത്തിനു വന്ന മാറ്റമെന്ന നിലയിൽ ഉത്തരാധുനികതയുടെ
മാധ്യമരാഷ്ട്രീയം സാഹിത്യത്തിൽ
പരാമർശത്തിനുവിധേയമാകുകയും ചെയ്തു . സാഹിത്യവും
മാധ്യമവും തമ്മിലുള്ള ബന്ധത്തെ, പുതിയ മാറ്റത്തെ ,വിശകലനം
ചെയ്യാനും ആസ്വദിക്കാനും സമൂഹം തയ്യാറായി. രചനാശൈലിയും
ആസ്വാദന ശൈലിയേയും മാറ്റിമറിച്ച കമ്പ്യൂട്ടർ, ഇൻറർനെറ്റ്
എന്നിവയിലൂടെയുള്ള സർഗാത്മക രചനകൾ സമകാലിക
സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടു.

ഉത്തരാധുനികതയുടെ ഭാഗമായ വിവരസാങ്കേതികവിദ്യയുടെ


പശ്ചാത്തലത്തിൽ രൂപപ്പെടുന്ന സാഹിത്യമാണ് സൈബർ
സാഹിത്യം. സൈബർ സാഹിത്യത്തിലൂടെയാണ് സൈബർ
ലോകത്തിൻറെ സങ്കീർണതകൾ കൂടുതലായി
ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്ന
പ്രതീതിയാഥാർഥ്യവും ആഖ്യാനവും തമ്മിലുള്ള
ബന്ധപ്പെടലിലൂടെയാണ് സൈബർ സാഹിത്യം രൂപപ്പെടുന്നത്.
ഇൻറർനെറ്റ്ലൂടെ പ്രചരിക്കുന്ന സാഹിത്യ സൃഷ്ട്ടികളും,
ഇന്റർനെറ്റ് ആഖ്യാന പരിസരമായി വരുന്ന
സാഹിത്യരചനകളുമുണ്ട് .ഈ പുതിയ സംസ്കാരം
ചെറുകഥയിലാണ് ആദ്യമായി അതിൻറെ സാന്നിധ്യം അറിയിച്ചത് .

അച്ചടിയുടെ കടന്നുവരവ് ആധുനികതയുടെ ഭാവുകത്വത്തിന്


ആധാരമായത് പോലെ സൈബർ ലോകം ഉത്തരാധുനിക
ഭാവുകത്വത്തിന് പുതിയ മാനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു .
പ്രാദേശിക ഭാഷകളിലും സാങ്കേതിക കടന്നുവരവ് മാറ്റങ്ങൾ
സൃഷ്ടിച്ചു. അച്ചടി ആധുനികതയ്ക്ക് സംഭാവന നൽകിയത് പോലെ
കമ്പ്യൂട്ടർ ഉപകരണങ്ങൾ വർത്തമാന സാഹിത്യത്തിന്
സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. പ്രാചീനകാലം, മധ്യകാലം,
ആധുനിക കാലം, ഉത്തരാധുനിക കാലം എന്നിങ്ങനെ
മലയാളസാഹിത്യ കാലഘട്ടത്തെ പൊതുവിൽ വേർതിരിച്ചുവെങ്കിൽ
ഇന്നത്തെ സാഹിത്യത്തെപ്പറ്റി പ്രതിപാദിക്കാൻ ഉപയോഗിക്കുന്ന
പദമാണ് സൈബർ സാഹിത്യം . പാട്ട് പ്രസ്ഥാനത്തിൽ നിന്നും
പ്രയാണം ആരംഭിച്ച മലയാളസാഹിത്യത്തിന്റെ പുതിയ
അധ്യായങ്ങൾ ഇന്ന് എഴുതുന്നത് സൈബർ ലോകത്താണ്.

സാങ്കേതിക വിദ്യയുടെ ഇടപെടലിനെ വിശദീകരിച്ചുകൊണ്ട് കെ പി


അപ്പൻ ഇപ്രകാരം എഴുതി "യന്ത്ര യുഗത്തിൽ നിന്നോ
കമ്പ്യൂട്ടറിൻറെ ലോകത്തുനിന്നോ നമ്മുടെ സാഹിത്യ ഭാവനയ്ക്ക്
മാറിനിൽക്കാൻ സാധ്യമല്ല".(1992:47). സാഹിത്യ ഭാവന യിലേക്ക്
കടന്നുവരുന്ന യന്ത്ര ലോകത്തിൻറെ വിഭ്രമിപ്പിക്കുന്ന
ബോധമണ്ഡലത്തെയാണ് കെ പി അപ്പൻ ഇവിടെ വിവക്ഷിച്ചത്.
സാഹിത്യ മേഖലയിൽ വ്യാപരിക്കുന്ന സൈബർ സാന്നിധ്യമാണ്
സൈബർ സാഹിത്യത്തിൻറെ ലക്ഷണങ്ങളായി ആദ്യം
വിശദീകരിക്കപ്പെട്ടത്.

മലയാളത്തിലെ ആദ്യത്തെ സൈബർ നോവലായി നൃത്തത്തെ


കരുതുന്നതിന്റെയും സൈബർ കഥകൾ ആയി 'ഭാവനാതീത'ത്തെ
പരിഗണിക്കുന്നതിന്റെയും കാരണം വിഷയപരമായ അവയുടെ
സൈബർ ബന്ധമാണ്. ടി വി കൊച്ചുബാവ 1992 എഴുതിയ
'കൊക്കരണി' എന്ന കഥയാണ് സൈബർ ഭാവനയുടെ ആദ്യ
സംഭാവന. ചന്ദ്രമതിയുടെ 'ഇവിടെഒരുടെക്കി' ,'വെബ്‌സൈറ്റ്' ,
സേതുവിന്റെ'അടയാളവാക്യങ്ങൾ , 'മറ്റൊരു ഡോട്ട്കോംസന്ധ്യയിൽ'
, സന്തോഷ് കുമാറിന്റെ 'ബാഗ് ബഹുദൂർ', എം നന്ദകുമാറിന്റെ
'വാർത്താളി', കെ പി സുധീര യുടെ 'വിദൂരം', ഐസക് ഈപ്പന്റെ
'ക്രിസ്റ്റീന റെസെറ്റി', എന്നിവ അവ മലയാളചെറുകഥയിൽ സൈബർ
ഇടം അവതരിപ്പിച്ചതിന്റെ ഉദാഹരണമാണ്.

സൈബർ സാഹിത്യത്തിൻറെ അടയാളങ്ങൾ നോവലുകളിലും


കാണാവുന്നതാണ് .വെബ് ലോകം ഡോട്ട് കോം പ്രസിദ്ധീകരിച്ച
ഏറ്റുമാനൂർ ശിവകുമാറിന്റെ 'ദേവദുന്ദുഭി' യാണ്ഇൻറർനെറ്റിൽ
പ്രസിദ്ധീകൃതമായ ആദ്യ നോവൽ. സൈബർ ലോകത്തിന്റെ
ഉള്ളിലാണ് നൃത്തത്തിന്റെ പ്രമേയം വളരുകയും വികസിക്കുകയും
ചെയ്യുന്നത്. ശ്രീധരൻ എന്ന വ്യക്തിയുടെ കമ്പ്യൂട്ടറിൽ എത്തുന്ന ഇ-
മെയിൽ സന്ദേശം വഴിയാണ് ഈ നോവൽവികസിക്കുന്നത് .
ഇൻറർനെറ്റിന്റെ സാധ്യതകൾ വ്യക്തമാക്കുന്ന ഒരു നോവലാണിത്.
എന്നാൽ ഇന്ന് ഇ- മെയിൽ നിന്നും മാറി സൈബറിന്റെ പുതിയ
മുഖങ്ങളായ സോഷ്യൽ മീഡിയവരെ നോവലിൽആവിഷ്കരിക്കാൻ
തുടങ്ങിയിരിക്കുന്നു. സൈബർ പ്രമേയമാക്കിയ മറ്റൊരു നോവലാണ്
ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ' മറ്റൊന്ന് മധുപാലിന്
ഫേസ്ബുക്കും . മലയാളനോവലിൽ സൈബർ സാന്നിധ്യത്തെ
അറിയുന്ന മറ്റു നോവലുകളാണ് സേതുവിൻറെ 'അടയാളങ്ങൾ',
സിവി ബാലകൃഷ്ണന്റെ 'ദിശ', പനച്ചി പുറത്തിന്റെ 'ഇ-രൗദ്രം',
ഇ ഹരികുമാറിന്റെ 'പ്രണയത്തിനൊരുസോഫ്റ്റ്‌
വെയർ', സുരേഷ്
പി തോമസിന്റെ '2048 കി.മി', ടി ഡി രാമകൃഷ്ണന്റെ
'ഫ്രാൻസിസ് ഇട്ടിക്കോര', ജോസ് കെ മാനുവലിന്റെ 'യഹൂര', '
ഒരു കമ്മ്യൂണിസ്റ്റ് കഥ' എന്നിവ. അതുവരെയുണ്ടായിരുന്ന നോവൽ
വായനയെ തെറ്റിച്ചുകൊണ്ടാണ് മലയാളത്തിലേക്ക് സൈബർ
ആഖ്യാനം കടന്നുവന്നത്. ഇത് വായനാസമൂഹം ഇരുകൈയും നീട്ടി
സ്വീകരിക്കുകയും ചെയ്തു.

അധ്യായം:2
“ഫേസ്ബുക്ക്” സാമാന്യ അവലോകനം

ഓരോ പുസ്തകത്തെ സംബന്ധിച്ചും ആ പുസ്തകത്തിലേക്ക്


വായനക്കാരെ എത്തിക്കുന്ന വിവിധ തലങ്ങൾ
ഉണ്ടാകും.മധുപാലിന്റെ ഫേസ്ബുക്ക് എന്ന നോവലിനെ
സംബന്ധിച്ചിടത്തോളം അതിന്റെ പേര് തന്നെയാണ് ആദ്യ
ആകർഷണ ഘടകം.പേരിൽ മാത്രം ഒതുങ്ങുന്നില്ല
ഇത്.നോവലിലേക്ക് കടക്കുമ്പോൾ വേറിട്ടൊരു ആഖ്യാനതലം
നമുക്ക് കാണാൻ സാധിക്കും.2012 ൽ പ്രസിദ്ധീക്കപ്പെട്ട നോവൽ
അതിന്റെ അച്ചടി ശൈലിയിലും പുതുമ സ്വീകരിച്ചിരുന്നു.
ഫേസ്ബുക് എന്ന നവ മാധ്യമത്തിന്റെ ഘടന ഏത് തരത്തിലാണോ
അത്തരത്തിലുള്ള ഒരു അച്ചടി ശൈലി മധുപാലിന്റെ
ഫേസ്ബുക്കിലും കാണാം.പോ

സ്റ്റുകളും അതിനു യോജിച്ചും വിയോജിച്ചും ഉള്ള കമന്റുകളും,


ലൈക്കും,ഷെയറും,ടാഗുകളുമായി ഫേസ്ബുക്കിന്റെ അന്തരീക്ഷം
നിലനിർത്തിക്കൊണ്ടുള്ള വായനാനുഭവം സാധ്യമാക്കിത്തരുന്നുണ്ട്.

സൈബർ സാങ്കേതിക വിദ്യയും സാങ്കേതികത പദങ്ങളും ഉടനീളം


ഉപയോഗപ്പെടുത്തിയ നോവലാണിത്. ആധുനിക കാലഘട്ടത്തിലെ
ജനതയുടെ ജീവിതത്തിൽ ഏതൊക്കെ രീതിയിലാണ് സാങ്കേതികവിദ്യ
ഇടപെടുന്നതെന്ന് ഈ നോവലിലൂടെ കണ്ടെത്താവുന്നതാണ്.ഇന്ന്
ഏറ്റവും കൂടുതൽ ആളുകളുടെ ശ്രെദ്ധ പിടിച്ചുപറ്റിയ അല്ലെങ്കിൽ
ആളുകളെ കൂടുതൽ ആകർഷിച്ച ഒരു സോഷ്യൽ മീഡിയ എന്ന
നിലയിൽ ഫേസ്ബുക്ക് ആർക്കും അപരിചിതമായിരിക്കില്ല.കാരണം
ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾ ആധുനിക മനുഷ്യന്റെ
ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.അതുകൊണ്ട് തന്നെ അത്തരം
ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ എഴുത്തുകാരൻ
വളരെയേറെ ശ്രെദ്ധിക്കേണ്ടിരിക്കുന്നു.ആ ഒരു ശ്രദ്ധയും
സൂക്ഷ്മതയും ഈ നോവലിൽ വ്യക്തമായി കാണാൻ
കഴിയുന്നു.കപടതയുടെ മുഖം മൂടിയണിഞ്ഞ ബാഹ്യലോകം ഭ്രാന്തൻ
ചിന്തകളെന്ന് പറഞ്ഞ് മാറ്റിനിർത്തുന്ന ചെറിയ കാര്യങ്ങൾ
ഉൾപ്പെടെ വിലയേറിയ കുറേ ചിന്താധാരകൾ വായനക്കാരിലേക്ക്
എത്തിക്കുവാൻ എഴുത്തുകാരന് കഴിഞ്ഞു.
വീണസുകുമാരൻ,അനുപമ രാമകൃഷ്ണൻ,അനസൂയ
വേണുഗോപാൽ,അനിൽ ആദിത്യൻ,ഷൗക്കത്ത് പിന്നെ പോസ്റ്റുകളും
റിക്സ്റ്റുകളും,ലൈക്കുകളും,ടാഗുകളുമായി,മെസ്സേജുകളുമായി നവീൻ
ലോപസ് എന്ന മുഖ്യകഥാപാത്രത്തിന്റെ ഫേസ്ബുക്കിലെത്തുന്ന
ഒട്ടനവധി സൗഹൃദങ്ങൾ.വിർച്വൽ റിയാലിറ്റിയുടെ
ലോകത്തെവിടെയോ നിന്ന് പേരിലൂടെയും ചിത്രങ്ങളിലൂടെയും
മാത്രമായി സാനിധ്യമറിയിച്ച് യഥാർത്ഥതവും അത്രതന്നെ
അയഥാർത്ഥത്തവുമെന്ന് ഒരേ സമയം വിസ്മയിപ്പിക്കുന്ന തങ്ങളുടെ
അനുഭവങ്ങൾ കൂട്ടിച്ചേർത്ത് ഒന്നിച്ചൊരു
രചനയിലേർപ്പെടുകയാണിവർ.ഇതിനെ നോവലെന്നോ ജീവിതമെന്നോ
വിളിക്കാം.എഴുത്തിലും ഘടനയിലും പതിവ് രീതികളെ
നിരാകരിക്കുന്ന പുതിയ കാലത്തിന്റെ നോവൽ.

നവീൻ ലോപസ് എന്ന സിനിമാസംവിധായകനാണ് ഈ നോവലിലെ


മുഖ്യകഥാപാത്രം.നവീന്റെ ഫേസ്ബുക്കിലൂടെയാണ് നോവൽ
വികസിക്കുന്നത്. ഫേസ്ബുക്കിലെതന്നെ സൗഹൃദങ്ങളിലൂടെയും
അവരുടെ ജീവിതത്തിലൂടെയും പുതിയ കാല ജീവിതത്തിന്റെ
ചിത്രങ്ങൾ നോവലിൽ സൂചിപ്പിക്കപ്പെടുന്നു.ഫേസ്ബുക്ക് എന്ന
നവമാധ്യമം എത്രത്തോളം പുതിയ തലമുറയുടെ ജീവിതത്തിൽ
ഇടപെടുന്നുണ്ടെന്ന് ഈ നോവലിലൂടെ വ്യാകതമാകുന്നു.ഇതിലെ
കഥാപാത്രങ്ങൾ ഫേസ്ബുക്ക് എന്ന മായലോകത്തിലൂടെ സൗഹൃദം
സ്ഥാപിച്ചവരാണ്.ഒരിക്കൽ പോലും നേരിട്ട് കാണുകയോ
സംസാരിക്കുകയോ ചെയ്യാത്തവർ.നവീൻ ലോപസിന്റെ ബാല്യകാല
അനുഭവങ്ങൾ ചിത്രീകരിച്ചുകൊണ്ടാണ് നോവൽ
ആരംഭിക്കുന്നത്‌.നവീൻ നാടിനെ കുറിച്ചും കുടുംബത്തിനെക്കുറിച്ചും
പറഞ്ഞതിന് ശേഷം സിനിമ സംവിധായകനായ നവീനെ കുറിച്ചാണ്
സൂചിപ്പിക്കുന്നത്.ഫേസ്ബുക്കിലൂടെ വീണസുകുമാരന്റെ
പോസ്റ്റുകളിലൂടെയാണ് നോവൽ യഥാർത്ഥത്തിൽ
ആരംഭിക്കുന്നത്.പിന്നീടങ്ങോട്ട് നോവലിൽ പ്രയോഗിച്ചിരിക്കുന്ന
സാങ്കേതിക വിദ്യയുടെ അടയാളങ്ങൾ നമുക്ക് കാണാൻ
കഴിയും.ഫേസ്ബുക്കിലൂടെ ഓരോരുത്തരും അവരുടെ ജീവിത കഥ
നവീൻ ലോപസിനോട് പറയുന്നു.അതിന് മറുപടിയായി നവീൻ
പോസ്റ്റുകളും സന്ദേശങ്ങളും അയക്കുന്നു.സിനിമാനിർമ്മാണത്തിന്
സഹായകമാകട്ടെ എന്ന്‌കരുതിയാണ് പലരും അവരുടെ ജീവിതകഥ
നവീൻ ലോപസിനോട് പറയുന്നത്.നിരവധിപേർ അവരുടെ
തുറന്നടിച്ച് എഴുതുന്നു.ആ കഥകൾ നോവലിന്റെ
വഴിതിരിവാകുന്നു.സാങ്കേതിക വിദ്യ എങ്ങനെയാണ് നമ്മുടെ
ജീവിതത്തിൽ ഇടപെട്ടിരിക്കുന്നതെന്ന് നോവൽ കാണിച്ചു തരുന്നു.

ഫേസ്ബുക്ക് ഈ കാലഘട്ടത്തിൽ നമുക്കാർക്കും അപരിചിതമായ


ഒരു കാര്യമല്ല .എന്നാൽ പുസ്തക രൂപത്തിൽ അച്ചടിക്കപ്പെട്ട
ഫേസ്ബുക്ക് നമ്മളിൽ കൗതുകം ജനിപ്പിക്കുന്നു.സമൂഹത്തിൽ നിന്ന്
ഉൾവലിഞ്ഞു നിൽക്കുന്ന സമൂഹത്തിൽ നിറസാനിധ്യമായി
നിൽക്കുന്ന ഒക്കെ ചേർന്നവരുടെ ഒരു ഇടം.അവനവന്റെ
തിര്കുകുകൾക്കിടയിലും അവനവന്റെ വിശ്രമവേളയിലും
ഒരുപോലെ ഇടപഴകാൻ കഴിയുന്ന ഒരിടം .ജാതി,മത,വർണ്ണ, വർഗ
ഭേദമില്ലാതെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ കഴിയുന്ന
ഇടം.രാത്രി പകൽ ഭേദമില്ലാതെ സദാസമയവും
പ്രവർത്തനഭരിതരായിരിക്കും.ഇങ്ങനെ ഒരു ഇടതിന്റെ എല്ലാ
സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കഥാപാത്രങ്ങൾ
ഫേസ്ബുക്കിൽ നിൽക്കുന്നത്.വെറുമൊരു കമന്റുടുന്നവർ പോലും
നോവലിന്റെ നട്ടെല്ലായി മാറുമ്പോൾ ‘ഫേസ്ബുക്കിൽ’
ചെറിയവരെന്നോ വലിയവരെന്നോ ഇല്ല എന്ന്
ഉറപ്പിക്കുകയാണ്.സമൂഹത്തിൽ അവഗണന ഏറെ ഏറ്റു
വാങ്ങിയവർ,സമൂഹത്തിൽ അപ്രധാന്യ കഥാപാത്രമായി ജീവിച്ച്
പൊരുന്നവർ ഫേസ്ബുക്കിൽ എത്തി അവരുടെ ജീവിതാനുഭവങ്ങൾ
പങ്കുവെക്കുമ്പോൾ അത് ഫേസ്ബുക്കിൽ വല്യ
ചർച്ചാവിഷയമാവുകയും അതിനു ഏറെ പ്രാധാന്യം ലഭിക്കുകയും
ഫേസ്ബുക്ക് ദമൂഹത്തിന്റെ എന്തന്നില്ലാത്ത പിന്തുണ ലഭിക്കുകയും
ചെയ്യുമ്പോൾ ഫേസ്ബുക്ക് പുരോഗമനപരമായ മറ്റൊരു
സമൂഹത്തെ നാം അറിയാതെ നമ്മളിൽ നിന്ന് കൊണ്ട് തന്നെ
സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നത് കാണാൻ കഴിയും.

ഫേസ്ബുക്ക് നമ്മളിതുവരെ കണ്ട കൂട്ടായ്മയിൽ നിന്ന്


വ്യത്യസ്തമായൊരു കൂട്ടായ്മയാണ്.എന്നാൽ അത് അത്രത്തോളം
വ്യത്യസ്തവും മികച്ചതുമായ കൂട്ടായ്മ അല്ല.പല
സാഹചര്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന നെഗറ്റീവ് കമന്റുകൾ
ചൂണ്ടിക്കാണിച്ചു തരുന്നത് ഇതാണ്.ചെറിയ കാര്യങ്ങൾ പോലും
പെരുപ്പിച്ച് കാട്ടുകയും ഒരുവന്റെ വ്യക്തിപരമായ പ്രശ്നങ്ങളിൽ
പോലും ഒരു കൂട്ടായ്മയുടെ അനാവശ്യ ഇടപെടലുകളും അതിന്റെ
ഭാഗമായി പ്രശ്നത്തെ കൂടുതൽ സംഗീർണമാക്കുകയും മറ്റൊരു
പ്രശനം വരുമ്പോൾ ആദ്യ പ്രശ്നത്തിന് യഡോറുവിധ
പരിഹാരവും കാണാതെ പിന്നീടൊരു ഇടപെടലുകളും നടത്താതെ
രണ്ടാം പ്രശ്നത്തിലേക്ക് ഇതേ കൂട്ടായ്മയുടെ കടന്നുകയറ്റവും
ദൃശ്യമാവും.ഇത്തരത്തിൽ മനുഷ്യന്റേതായ പലസ്വഭാവങ്ങളും
അദൃശ്യമനുഷ്യരിലും അവരുടെ എഴുത്തിലും
പ്രത്യക്ഷപ്പെടുന്നു.അതുകൊണ്ട് തന്നെ ഫേസ്ബുക്ക് അത്രത്തോളം
വ്യത്യസ്തവും മികച്ചതുമായ ഇടമല്ല
സമ്മാനിക്കുന്നത്.ഫസ്സ്ബുക്കിന്റേത് പുതിയൊരു കൂട്ടായ്മയാണ്
.എന്നാൽ നാം സ്വപ്നം കാണുന്ന പൂർണ്ണമായ ആദർശവാദത്തിന്റെ
ലോകം അല്ല ഫേസ്ബുക്കിലൂടെ മധുപാൽ സൃഷ്ടിക്കുന്നത്.അതിന്റെ
സൃഷ്ടി ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിന്റെ സ്വഭാവ
സമാനതകൾ ഏറെ കാട്ടുന്നതാണ്.അതുകൊണ്ട് തന്നെ ഫേസ്ബുക്ക്
പുരോഗമനപരമായ സമൂഹത്തെ സൃഷ്ടിക്കാനുള്ള ഒരു ശ്രമം
നടത്തുമ്പോഴും അത് ഇന്നിന്റെ ജീവിതങ്ങളോട് ഏറെ ചേർന്ന്
നിൽക്കപ്പെട്ടിരിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവയ്ക്കാനൊരിടം ഫേസ്ബുക്ക് നൽകുമ്പോൾ


അഭിപ്രായങ്ങൾ പങ്കുവയ്ക്കാംൻ മാത്രമായൊരിടമായാണ്
ഫേസ്ബുക്ക് എന്ന നോവലിനെ ചിത്രീകരിച്ചിരിക്കുന്നത്.നിരവധി
ആളുകൾ തങ്ങളുടെ ജീവിത ദുരിതങ്ങൾ പങ്കുവെക്കുകയും അതിനു
ചുവടെയായി പിന്തുണ നൽകി കൊണ്ടുള്ള നിരവധി കമന്റുകൾ
വരുന്നുണ്ടെങ്കിലും അത് കേവലം വാക്കുകളിൽ മാത്രം ഒതുങ്ങി
നിൽക്കുന്ന പിന്തുണയായി മാറുന്നുണ്ട്.ഒരു പ്രശ്നം പരിഹരിക്കാൻ
വേണ്ടിയുള്ള ശ്രമമോ നേരിട്ടുള്ള ഇടപെടലുകളോ
സംഭവിക്കുന്നതായി നോവലിൽ പറയുന്നില്ല.ഈ പ്രശ്നം
പരിഹരിക്കാനായി ഞാൻ ഇടപെട്ടു എന്ന രീതിയിൽ ഉള്ള
കമെന്റുകളോ പോസ്റ്റുകളോ ഫേസ്ബുക്കിൽ ഒരിടത്തും കാണാൻ
കഴിയില്ല.അല്ലെങ്കിൽ തന്റെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന്
വ്യക്തമാക്കി കൊണ്ടുള്ള ഒരു പോസ്റ്റുപോലും നോവലിൽ
ഇല്ലതാനും.അതുകൊണ്ട് തന്നെ അനുഭവങ്ങളും അഭിപ്രായങ്ങളും
പങ്കുവെയ്ക്കാൻ മാത്രമായൊരിടമായാണ് ഫേസ്ബുക്കിനെ മധുപാൽ
കാണിച്ചു തരുന്നത്.അതുകൊണ്ട് തന്നെ പ്രശ്നപരിഹാരം
കാണുന്നതിൽ ഫേസ്ബുക്കിലെ കഥാപാത്രങ്ങൾ പരാജയമായി
മാറുന്നു. ഫേസ്ബുക്ക് എന്ന നവ മാധ്യമം അനുഭവങ്ങളും
അഭിപ്രായങ്ങളും മാത്രം പങ്കുവെയ്ക്കാനൊരിടമാണ്
,പ്രശ്നപരിഹാരം കണ്ടെത്തുന്നതിൽ യാതൊന്നും
ചെയ്യാത്തൊരിടമാണ് എന്ന് പറയുമ്പോൾ ഫേസ്ബുക്ക്
കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് നമ്മുടെ ജീവിത അനുഭവം
സാക്ഷ്യം വച്ച് അതിനോട് പൂര്ണമായി യോജിക്കാൻ കഴിയില്ല
എന്നത് തീർച്ച.ഇത്തരത്തിൽ നിത്യജീവിതത്തിൽ ആണെങ്കിലും
നിരവധി അനാവശ്യ ഇടപെടലുകളും അഭിപ്രായങ്ങളും
ഉണ്ടാവാറുണ്ടെങ്കിലും പ്രശ്നപരിഹാരം കാണുന്നതിൽ കൂട്ടായ്മകൾ
എപ്പോഴും പരാജയമായി മാറാറില്ല.പ്രശ്നപരിഹാരം കാണുന്നതിൽ
ഫേസ്ബുക്ക് പരാജയമായി മാറുമ്പിഴും ‘ഫേസ്ബുക്കിൽ’തങ്ങളുടെ
പ്രശ്നങ്ങൾ പങ്കുവെക്കുന്നവർക്ക് ഇത് ഒരു താങ്ങായി
വർത്തിക്കാറുണ്ട്.ആരുമില്ലാത്തവർക്ക് ഒരു കൈത്താങ്ങ് എന്ന
പോലെ പ്രശ്നങ്ങൾ പങ്കുവെക്കുമ്പോൾ ലഭിക്കുന്ന ആശ്വാസവും
താൽകാലികമാണെങ്കിലും പ്രശ്നപരിഹാരമാണല്ലോ.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിൽ പോലും മധുപാലിന്റെ


‘ഫേസ്ബുക്ക്’സൃഷ്ടിക്കുന്ന കൂട്ടായ്മ ഇതിൽ നിന്നും
വ്യത്യസ്തനാണ്.അത് നിത്യജീവിതത്തിന്റെയും
നവമാധ്യമങ്ങളുടെയും സ്വഭാവത്തിൽ നിന്ന് ഒരേ സമയം അടുത്തും
അകലയുമായി നിലകൊള്ളുന്നു.യഥാർത്ഥത്തിൽ മധുപാലിന്റെ
ഫേസ്ബുക്കിന്റെ സ്ഥാനം ഇതിനു രണ്ടിനും മദ്യത്തിൽ ആണ്.ഒരു
പോസ്റ്റിനു കീഴെ മോശം രീതിയിൽ പ്രതികരിച്ച വ്യക്തി മറ്റ്‌
ആളുകളുടെ അഭിപ്രായ പങ്കുവെക്കലിന് ശേഷം ക്ഷമ
രേഖപ്പെടുത്തി കമെന്റ് പിൻവലിക്കാൻ മനസ് കാട്ടാറുണ്ട്.ഇത്
വഴി തിരുത്തലിന് വിധേയമാക്കേണ്ട മനുഷ്യ സ്വഭാവത്തെ
കാണിച്ചു തരുന്നു ഇത് വഴി തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടുന്ന
ഒരു പുതുമാധ്യമത്തെയും തിരുത്തലിന് തയ്യാറാവുന്ന പുതു
സമൂഹത്തെയും അവതരിപ്പിക്കുന്നു.ഇത് ഫേസ്ബുക്ക് നൽകുന്ന
അതിരറ്റ സ്വതന്ത്രത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്‌.
2.1

സൈബർ ഇടം – ഫേസ്ബുക്ക് കഥാപാത്രങ്ങളുടെ


പങ്കുവെക്കൽ

ഫേസ്ബുക്ക് ഒട്ടുമിക്കപേരും ഇഷ്ടപ്പെടുന്നു.എന്തെന്നാൽ ആർക്കും


ആർക്കും പരിചയമില്ലാത്ത എന്നാൽ എല്ലാവരും
ഒന്നാവുന്നൊരിടം.അതിലൂടെ ഒരുപാട് പുതിയ
കാഴ്ചകൾ,ദർശനങ്ങൾ,സന്തോഷങ്ങൾ,സങ്കടങ്ങൾ,ആശ്വാസവാകുകൾ,
പ്രതീക്ഷകൾ.പുതിയ ലോകത്തിൽ കുറച്ചു പേർ സ്വന്തമായ
ഇഷ്ടങ്ങളിലൂടെ ഒരു ജീവിതം ജീവിച്ചു തീർക്കുന്നു ഇത് തന്നെയാണ്
വിമലിന്റേയും അഭിപ്രായം.

നോവലിന്റെ ആരംഭത്തിൽ തന്നെ ഫേസ്ബുക്ക് ഒരു


അത്ഭുതലോകമാണ്.അത് ആലീസിന്റെ ലോകത്തേക്കാൾ നിറം
പിടിച്ചതാണ്.പാണ്ടോറയുടെ പെട്ടിയേക്കാൾ ജീവനുള്ളതും
നോഹയുടെ പേടകം പോലെ
വിചിത്രമായതുമാണ്.എവിയൊക്കെയോ ജീവിക്കുന്ന ആളുകൾ ഒരു
വിസ്മയ ലോകത്ത് ഒന്നിക്കുന്നു.അവരവർക്ക് തോന്നിയ പോലെ
മനസ് വിളിച്ച് പറയുവാനായി ഒരു ചുവർ
സൃഷ്ടിക്കുന്നു.മനസ്സിന്റെ ഗതിവിഗതികൾ ആ ചുവരുകളിൽ
എഴുതുന്നു എന്ന തരത്തിൽ പോസ്റ്റ് ഇട്ടുകൊണ്ട് മുഖ്യകഥാപാത്രം
നവീൻ ലോപസ് ഫേസ്ബുക്കിനെ കുറിച്ച ആദ്യം തന്നെ തന്റെ
അഭിപ്രായം രേഖപ്പെടുത്തുന്നു.

ഒരു കമ്പ്യൂട്ടർ അധ്യാപിക ആയിട്ട് പോലും സ്വന്തം മകനാൽ


തന്റെ നഗ്ന ഫോട്ടോകൾ പ്രദർശിപ്പിക്കപ്പെടുന്ന അനസൂയ
വേണുഗോപാലിന്റെ അനുഭവത്തിലൂടെ ഇതിന്റെ ദൂഷ്യവശത്തെ
പറ്റിയും നീലാംബരി കൃഷ്ണന്റെ കുറിപ്പ് വഴി ഫേസ്ബുക്കിന്റെ
ചതിയുടെയും പട്ടിക്കപെടലിന്റെയും വശത്തെക്കുറിച്ചും
വ്യാജന്മാർ സുലഭമായ ഈ ഇടത്തെയും വ്യക്തമായി കാണിച്ചു
തരികയാണ്. മരിച്ചു പോയവർ ശരീരം ഇല്ലാതായിട്ടും ജീവിക്കുന്നു
മറ്റൊരാളുടെ മനസിലും മറ്റൊരു ശരീരത്തിലും .അങ്ങനെ ഒരു
ലോകം ഉണ്ടെങ്കിൽ അത് ഫേസ്ബുക്കിന്റെ ലോകമാണ് എന്നതാണ്
ആ അനുഭവം കാണിക്കുന്നത്.

ഫേസ്ബുക്ക് മനുഷ്യോപകാരപ്രദമായ ഒരിടമാണ് എന്നതിനൊപ്പം


ഇത് വ്യാജകലയുടെ ലോകവുമാകുന്നു.അന്യന്റെ വാക്കുകൾ
,ചിത്രങ്ങൾ സ്വന്തമെന്നത് പോലെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന
കർത്താക്കളെയും ഈ ലോകത്തിൽ കാണാൻ കഴിയുന്നു.പല
പ്രസിദ്ധ വാക്കുകളും കൊള്ളയടിക്കപ്പെടുകയും
മോഷ്ടിക്കപ്പെടുകയും ചെയ്യുന്നൊരിടം.അപരന്മാരുടെ സങ്കേതമാകുന്നു
ഫേസ്ബുക്ക്.സ്വന്തം വ്യക്തിത്വം വെളിവാക്കാതെ ഒളിച്ചു പാർക്കാൻ
കഴിയുന്നൊരിടവും,പ്രായം കൊണ്ട് വൃദ്ധരായവരുടെ കാമത്തിന്റെ
രഹസ്യ സമാധാനവും മധ്യവയസ്കരുടെ അടിച്ചമർത്തപ്പെട്ട
സെക്സിന്റെ ആശ്വാസവും ആണ് ഫേസ്ബുക്ക് എന്ന അനുപമ
രാധാകൃഷ്ണൻ അടക്കമുള്ള ഫേസ്ബുക്കിലെ കഥാപാത്രങ്ങളുടെ
അഭിപ്രായങ്ങളുടെയും അനുഭവങ്ങളുടെയും രേഖപെടുത്തലിലൂടെ
ഫേസ്ബുക്കിന്റെ നേട്ടങ്ങളും കോട്ടങ്ങളും നിലവിൽ ഫേസ്ബുക്ക്
പ്രത്യക്ഷപ്പെടുന്ന രീതിയെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.

എന്റെ കോളേജിൽ ഞൻ പഠിക്കുന്നത് കമ്പ്യൂട്ടർ


സംബന്ധമായവിഷയമാണ്.കമ്പ്യൂട്ടർ സ്ക്രീൻ ഒരു
അനന്തസാധ്യതയാണെന്ന് എനിക്ക് തോന്നാറുണ്ട്.ഭൂമി ഒരു വലയാൽ
മൂടപ്പെട്ടിരിക്കുന്നു.മനുഷ്യരെല്ലാം ആ വലയുടെ കണ്ണികളിലൂടെ
കണ്ടും കാണാതെയും ബന്ധിക്കപ്പെട്ടിരിക്കുന്നു.വിർച്വൽ റിയാലിറ്റി
എന്നൊക്കെ പറയാറില്ലേ .... യഥാർത്ഥ ലോകത്തിൽ നിന്നും
ഭിന്നമായ ഒരു സമാന്തര ലോകം.അവിടെയുള്ള മനുഷ്യൻ
ജീവിക്കുന്നത് പിക്സലുകളായിട്ടാണ്.അനേകം കാരണങ്ങളാൽ
രചിക്കപ്പെട്ട ഒരു ചിത്രം ഇങ്ങനെയാണ് അനസൂയ
വേണുഗോപാലിന്റെ അഭിപ്രായം.ഇത്തരത്തിൽ കമ്പ്യൂട്ടറിനെ
വിസ്മയകരമായ ഒന്നായി നോക്കി കാണുമ്പോഴും അതിന്റെ
അരക്ഷിതവസ്ഥയിൽ നിന്ന് ഒരു നിത്യ സൗഹൃദം വേണമെന്ന
തോന്നൽ ഉണ്ടായത് എന്ന് പറയുന്നു. സൈബറിടം ഒരു വ്യക്തി
ഒരേസമയം സമ്മാനിക്കുന്ന രണ്ട് വ്യത്യസ്ത അനുഭവമാണിത്.
ഫേസ്ബുക്ക് ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായമാകുന്നുണ്ടിപ്പോൾ
പലരും വരികയും പോവുന്നതും അറിയുന്നില്ല.പല രാജ്യങ്ങളും
ഇതിനെ ബാൻ ചെയ്താലെന്നതിനെ പറ്റി ആലോചിക്കുന്നുണ്ട് എന്ന്
ചില കുറിപ്പുകൾ കാണുന്നു.പക്ഷെ ഞാൻ ഇതിനെ വല്ലാതെ
ഇഷ്ടപ്പെടുന്നു.ആർക്കും പരിചയമില്ലാത്ത എല്ലാവരും
ഒന്നാവുന്നൊരിടം .അതിലൂടെ ഒരുപാട് പുതിയ
കാഴ്ചപ്പാടുകൾ,ദർശനങ്ങൾ,സങ്കടങ്ങൾ,
സന്തോഷങ്ങൾ,ആശ്വാസവാകുകൾ.ഒരു പുതിയ ലോകത്തിൽ
കുറച്ചുപേർ സ്വന്തമായ ഇഷ്ടാനിഷ്ടങ്ങളിലൂടെ ഒരു ജീവിതം
ജീവിച്ചു തീർക്കുന്നു.എന്ന് വിമലിന്റെ സന്ദേശത്തിലൂടെ ഷെറിന
നമ്മളോട് പങ്കുവെക്കുമ്പോൾ ഫേസ്ബുക്ക് ചില ജീവിതത്തിൽ
ചെലുത്തിയ സ്വാധീനം മനസിലാക്കാൻ കഴിയും.

ആരോടെങ്കിലും മനസ്സ് തുറക്കുമ്പോൾ പല കാര്യങ്ങൾക്കും ഒരു


തെളിച്ചം കിട്ടുമെന്നും ഇപ്പോൾ ചായാനൊരു തോൾ പോലും
കണ്ടെത്തുവാനുള്ള സമയം പോലും ഇല്ലാതാക്കുന്നു.അതാണ്
അനസൂയ വേണുഗോപാലിനെ സോഷ്യൽ നെറ്റവർക്കിലേക്ക്
എത്തിച്ചത് എന്നും അപരിചിതരായ മനുഷ്യരുമായുള്ള
സംബർക്കാമത്തിന്റെ നിഗൂഢത ഒരു പരിധിവരെ
സന്തോഷത്തിന്റെ ആവേശം ഉണർത്തുന്നു എന്ന് പറയുമ്പോൾ
സോഷ്യൽ നെറ്റവർക്ക് നൽകുന്ന താങ്ങ് അത്ര ചെറുതായി കാണാൻ
നമുക്ക് കഴിയില്ല.

ഇതിലെ കഥാപാത്രങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെടുന്നു എന്നാൽ


ആരും ബന്ധുക്കളല്ല ,സുഹൃത്തുക്കളല്ല, കണ്ടുമുട്ടാനിടയില്ല.
ജീവിതമെന്ന പിടികിട്ടാത്ത ഒരു സാധനം എല്ലാവരെയും
ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു.ഒരാളുടെ കഥ മറ്റ് പലരുടെയും
ആകുന്നു. അതിനിടയിൽ കണ്ണീരൊപ്പാൻ ,ക്ഷോഭിക്കാൻ
,കല്ലാത്തരമാണെന്ന് പറയാൻ ,സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാൻ
എവിടെ നിന്നൊക്കെയോ ചില വഴിയാത്രക്കാർ വരുന്നു.”പാന്ഥർ
പെരുവഴിയമ്പലം തന്നിലെ താന്തരായിക്കൂടി വിയോഗം
വരുമ്പോലെ അകന്നു പോകുകയായി”.എഴുത്തച്ഛൻ പറയുന്ന
പെരുവഴിയമ്പലത്തിന്റെ പുതിയ പേര് ഫേസ്ബുക്കെന്നാവാം.
2.2

ഫേസ്ബുക്കിന്റെ സാമൂഹിക പശ്ചാത്തലം

നോവൽ ഡിജിറ്റൽ മാർഗ രേഖയിലാണ് ഉടനീളം


സഞ്ചരിക്കുന്നതെങ്കിൽ പോലും നോവലിൽ നഗരവും ഗ്രാമവും
പ്രത്യക്ഷപ്പെടുന്നുണ്ട്.മിക്ക കഥാപാത്രങ്ങളുടെയും നിലവിലെ
സാഹചര്യം പങ്കുവെക്കുമ്പോൾ നാഗരികതയുടെ ദൃശ്യം അതിൽ
കടന്നു വരുന്നു.വീണാസുകുമാരനും അനസൂയ വേണുഗോപാലും
തന്റെ തൊഴിൽ സ്വഭാവത്തെക്കുറിച്ച് പറയുമ്പോഴും
വീനസുകുമാരൻ തന്റെ ഇച്ഛായനെക്കുറിച്ച് പറയുമ്പോൾ
പ്രത്യക്ഷപ്പെടുന്ന ഫ്ലാറ്റ് സമുച്ചങ്ങളും ഇതിനു ഉദാഹരണമായി
പറയാം.

മറ്റൊന്ന് നോവലിൽ പ്രത്യക്ഷമാകുന്ന ഗ്രാമീനാഥയാണ്.ഗ്രാമീണത


ദൃശ്യമാകുന്നത് ബാല്യത്തെ അവതരിപ്പിക്കുമ്പോഴാണ്.വീണ -അരുൺ
ബാല്യകാല സൗഹൃദം പങ്കുവെക്കുമ്പോഴും അഗസ്റ്റിനെ
കബളിപ്പിക്കുന്നത് ഓർക്കുമ്പോഴും ഗ്രാമീണതയാണ്
ചിത്രീകരിക്കപ്പെടുന്നത്.നവീൻ ലോപസ് തന്റെ ബാല്യം
പങ്കുവെക്കുമ്പോഴും ഗ്രാമം നിറയുന്നു.അനിയത്തിയെ
പരിചരിക്കാൻ വന്ന കമലത്തെക്കുറിച്ച് പറയുമ്പോഴും പ്രദീപിനെ
പരിചയപ്പെടുത്തുമ്പോഴും ഉമയുമായുള്ള പ്രണയനിമിഷങ്ങളിലും
നിറഞ്ഞ് നിൽക്കുന്നത് ഗ്രാമീണ പശ്ചാത്തലം തന്നെയാണ്.അങ്ങനെ
ബാല്യത്തെ ഗ്രാമവുമായി ബന്ധപ്പെടുത്തുക്കയാണ്
നോവലിസ്റ്റ്.കുട്ടിക്കാലത്തെ കാഴ്ച്ചകൾ മരിക്കില്ല ഓർമ്മിക്കാനുള്ള
ശക്തി കഴിയും വരെ. ഡിജിറ്റൽ മാർഗത്തിലൂടെ സഞ്ചരിക്കുന്ന കഥ
ഗ്രാമത്തെയും നഗരത്തെയും ചിത്രീകരിക്കുന്നതിലൂടെ മറ്റൊരു
അനുഭൂതി സൃഷ്ടിക്കുന്നു.ഡിജിറ്റൽ മാർഗത്തിലൂടെ സഞ്ചരിക്കുന്ന
കഥ ഗ്രാമത്തെയും നഗരത്തെയും ചിത്രീകരിക്കുന്നതിലൂടെ മറ്റൊരു
അനുഭൂതി സൃഷ്ടിക്കുന്നു.ഗ്രാമവും നഗരവും
അവതരിപ്പിക്കുന്നതിലൂടെ ഈ ലോകവും വീണസുകുമാരന്റെയും
പോളി പി സക്കറിയയുടെ ബന്ധത്തിലൂടെ പരലോകവും
കാണിക്കുന്നു.ഇത്തരത്തിൽ നോവൽ വിശാലമായ ക്യാൻവാസിലൂടെ
സഞ്ചരിക്കുന്നു.ഇതെല്ലാം ദൃശ്യമാവുന്നത് മറ്റൊരു ഇടമായ വെബ്
ലോകത്ത് ആയതുകൊണ്ട് തന്നെ ഫേസ്ബുക്കിന്റർ ലോകം വളരെ
വലുതാണ്.ഇഹ ലോകത്തെയും പരലോകത്തെയും ഇ-
ലോകത്തിലൂടെയും ആണ് ഫേസ്ബുക്ക് നിറഞ്ഞ്
നിൽക്കുന്നത്.അതുകൊണ്ട് തന്നെ ഫേസ്ബുക്ക് കാണിച്ചുതരുന്നത്
ഫേസ്ബുക്ക് അവതരിക്കപ്പെടുന്നത് വളരെ വിശാലമായ
ലോകത്തെ തന്നെയാണ്‌.

2.3
“ഫേസ്ബുക്ക്”-ആഖ്യാന സവിശേഷത

ഡിജിറ്റൽ സാങ്കേതത്വത്തിൽ എഴുതപ്പെടുന്ന നോവൽ എന്ന ആഖ്യാന


സവിശേഷത തന്നെയാണ് ഫേസ്ബുക്കിനെ വേറിട്ട്
നിർത്തുന്നത്.അടുക്കളയിലെ പാത്രങ്ങൾ,പകലൊരിക്കലും കറങ്ങാത്ത
ഫാൻ,കത്താത്ത ബൾബുകൾ ,നാലുചുവരുകൾ തുടങ്ങി
പ്രതീകാത്മകമായ എഴുത്തിലൂടെ വീണാസുകുമാരൻ എന്ന സ്ത്രീ
ജീവിതത്തെ മുഴുവനായും വരച്ചുകാട്ടുന്നതും ആഖ്യാന തലത്തെ
പറ്റി നോവലിൽ തന്നെ ചർച്ചചെയ്യപ്പെടുന്നുണ്ട് .നോവൽ എന്ന്
പറഞ്ഞാൽ കഥ ഉണ്ടാവേണ്ടതല്ലേ? പുതിയ രീതിയിൽ കഥ
എഴുതുകയാണോ? ഇത്തരത്തിലെ നിരവധി ചോദ്യങ്ങൾ
നോവലിന്റെ ആഖ്യാന രീതിയുമായി ബന്ധപ്പെട്ട് നോവലിൽ
പ്രത്യക്ഷപ്പെടുന്നു.

ഷൗക്കത്തിന്റെ കമെന്റിന്മേലുള്ള ഷൗക്കത്തിനുള്ള പോസ്റ്റിൽ


താങ്കൾക്ക് ഈ എഴുതിയത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വായിച്ചു
കഴിയുമ്പോൾ ഒരു അഭിപ്രായം ഉണ്ടാകുമല്ലോ അത് എന്തായാലും
എനിക്ക് എഴുതൂ..... അതിലൂടെ ഒരു പുതിയ
കാഴ്ചയുണ്ടാകും.അതുകൊണ്ട് താങ്കൾക്ക് എന്തു തോന്നിയാലും
എഴുതൂ എന്ന് നവീൻ ലോപസ് പറയുന്നു.ഇത് വായനക്കാരന്
ഏറെ പ്രാധാന്യവും സ്വതന്ത്രവും നൽകുന്ന അന്ത്യം എന്ന
ബെർത്തിന്റെ കാഴ്ചപ്പാടിലേക്കാണ് വിരൽ ചൂണ്ടുന്നത്.ഈ
കാഴ്ചപ്പാട് തന്നെയാണ് പോസ്റ്റിനു കീഴിൽ പ്രത്യക്ഷപ്പെടുന്ന
നിരവധി കമന്റുകൾക്ക് കാരണം എന്നത് വ്യക്തം. പനവേലിൽ
ശശാങ്കൻ എന്ന പഴയ എഴുത്തുകാരൻ നവീൻ ലോപസിന്റെ
പുതിയ എഴുത്ത് രീതിയെ വിമർശിക്കുന്നു.ഇത് നോവലിൻറെ
പുതിയ ആഖ്യാന രീതി അംഗീകരിക്കാൻ പ്രയാസം കാണിക്കുന്ന
പഴയ എഴുത്ത്കാരെയും ആണ് ഇത് വഴി
ചിത്രീകരിക്കുന്നത്.യഥാർത്ഥത്തിൽ ഇത് ഫേസ്ബുക്ക് എന്ന
നോവൽ നേരിടുന്ന വെല്ലുവിളികളിലൊന്ന് തന്നെയാണ്.പനവേലിനെ
പിന്തുണച്ച് കൊണ്ടുള്ള. കമന്റുകൾ ഇതിനു ഉദാഹരണമാണ്.

കഥാപാത്രങ്ങൾ വായനക്കാരോട് നേരിട്ട് സംസാരിക്കുകയാണ്


നോവലിൽ.സങ്കടങ്ങളും സന്തോഷങ്ങളും നേരിട്ട്
വയനക്കാരിലേക്കെത്തിക്കുകയാണ്.തുറന്ന് പറച്ചിലും രഹസ്യ
സംഭാഷണവും കാണാം.രഹസ്യങ്ങൾ പങ്കുവെക്കുമ്പോൾ
വായനക്കാർ കൂടുതൽ ശ്രദ്ധാലു ആവുന്നു.കൂടുതൽ ആകാംഷയോടെ
വയനായിലേക്ക് മുഴുകുന്നു.ഇത് സംഭവിക്കുന്നത് കഥാപാത്രങ്ങൾ
പങ്കുവെക്കുന്ന രഹസ്യവും തുറന്ന് പറച്ചിലും അതേപടി
വയനക്കാരിലേക്ക് എത്തുന്നത് കൊണ്ടാണ്.ഒറ്റപ്പെടലിൽ നിന്ന്
രക്ഷനേടാൻ അനസൂയയെ വിളിക്കാൻ തന്റെ മൊബൈൽ നമ്പർ
നൽകുന്നത് വായനക്കാർക്ക് തന്നെ ആണ്.ഇതുകൊണ്ട് തന്നെയാണ്
കഥാപാത്രങ്ങൾ വായനക്കാരോട് നേരിട്ട് സംഭവിക്കുന്ന
തരത്തിലുള്ള അനുഭവങ്ങൾ ലഭിക്കുന്നതും.

മറ്റൊന്ന് പൂർണമായും സത്യത്തിൽ ചാലിച്ച എഴുത്ത് അല്ല


എന്നതാണ്.ചില കഥാപാത്രങ്ങൾ കടന്ന് വരുമ്പോൾ ,ചില
അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ ഇത് യഥാർത്ഥമായത് ആണോ
എന്ന സംശയം കടന്ന് വരുന്നുണ്ട്.ഇത്തരത്തിൽ പൂർണ്ണമായി
സത്യമല്ലാത്തതും വ്യാജമായ എന്തോ ഒന്ന് സദാ അന്തരീക്ഷത്തിൽ
നിലനിൽക്കുന്ന തരത്തിലുള്ള ആഖ്യാനരീതി നോവലിന്റെ ഉടനീളം
പ്രകടനമാണ്. ഇത് കമെന്റുകളായും മറ്റും ഫേസ്ബുക്കിൽ
പ്രത്യക്ഷമാണുത്താനും.കഥാപാത്രങ്ങൾ പങ്കുവർക്കുന്ന
അനുഭവങ്ങളിൽ മാത്രമല്ല ചില കഥാപാത്രങ്ങൾ തന്നെയും
വ്യാജസൃഷ്ടിയുടെ ഭാഗമാണോ എന്ന സംശയം
നിലനിർത്തിക്കൊണ്ടുള്ള എഴുതിലൂടെയാണ് നോവൽ മുന്നോട്ട്
പോകുന്നത്.ഇങ്ങനെ ഒക്കെ ആണെങ്കിലും കഥാപാത്രങ്ങൾ തന്റെ
അനുഭവങ്ങൾ തുറന്ന് വെളിപ്പെടുത്തുന്നത് കാണാം.മറ്റാർക്കും
അറിയാത്ത തന്റെ പേര് പോലും വെളിപ്പെടുത്താൻ
കഥാപാത്രങ്ങൾ തയ്യാറാവുന്നുണ്ട്.ഇത് മറ്റുള്ളവരുമായി ഷെയർ
ചെയ്യാനുള്ള സാധ്യത വളരെ കൂടുതൽ ആണ് എന്ന് അറിഞ്ഞിട്ട്
പോലും അവർ അത് വെളിപ്പെടുത്താൻ തയ്യാറാകുന്നു.നവീൻ
ലോപസ് ഇത് താൻ മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നുണ്ടെന്ന്
തുറന്ന് എഴുതുകയും ചെയ്യുന്നുണ്ട്.ഇത്തരത്തിൽ കപടതയും തുറന്ന്
പറച്ചിലും ഒരേ സമയം നിലനിർത്തിക്കൊണ്ടുള്ള എഴുത്ത്
രീതി.ഇത് ആഖ്യാന സവിശേഷത മാത്രമല്ല ഫേസ്ബുക്കിന്റെ
സവിശേഷത കൂടിയാണല്ലോ.

വ്യത്യസ്തമായ ഒരു അനുഭവമാണ് നോവൽ സമ്മാനിക്കുന്നത്.


പോസ്റ്റുകളും കമൻറുകളും ലൈക്കുകളും ടാഗുകളും എല്ലാം ചേർന്ന
വളരെ മനോഹരമായ ലോകമാണ് ഫേസ്ബുക്കിന്റേത്. അത് അതേപടി
നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നു. ആ കാര്യത്തിൽ നോവലിസ്റ്റ്
വിജയിച്ചിരിക്കുന്നു. അത്രയും മനോഹരമായി ഫേസ്ബുക്കിന്റെ എല്ലാ
സ്വഭാവങ്ങളും ലൈക്കിന്റേയും സന്ദേശത്തിന്റെയും ചിഹ്നങ്ങൾ വരെ
നോവലിൽ ആവിഷ്കരിച്ചിരിക്കുന്നു.ഫേസ്ബുക്ക് എങ്ങനെ ആണോ നാം
കൈകാര്യം ചെയ്യുന്നത് ആ ഒരു അനുഭൂതിയിലേക്ക് വായനക്കാരെ
എത്തിക്കുന്ന തരത്തിലുള്ള അവിഷ്കരണ ശൈലി.നിരവധിയായ
വ്യത്യസ്ത കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇവരുടെയൊക്കെ
ഭാഷയിൽ കാണുന്ന വ്യത്യാസം ഫേസ്ബുക്കിലേക്ക് ആവിഷ്കരിക്കാൻ
മധുപാലിന് കഴിഞ്ഞിട്ടില്ല.എല്ലാ കഥാപാത്രങ്ങളും ഒരേ രൂപത്തിലാണ്
ഏഴിതുന്നത്.ഒരു പക്ഷേ ഫേസ്ബുക്കിൽ എഴുതുന്നത് കൊണ്ട് ആ
സ്വഭാവം അങ്ങനെ മനപ്പൂർവ്വം നിലനിർത്തിയതാകും.എന്തു തന്നെ
ആയാലും ഫേസ്ബുക്ക് എന്ന നവമാധ്യമത്തിന്റെ രൂപ ഘടനയുടെ
മാതൃകയിൽ പുസ്തകരൂപത്തിൽ അച്ചടിക്കപ്പെട്ട നോവലാണ് മധുപാലിന്റെ
ഫേസ്ബുക്ക്

ഇന്ന് പുതിയ എഴുത്തുകാർ ഏത് ആൾക്കൂട്ടത്തിൽ നിന്ന് കണ്ടാലും ലും


തിരിച്ചറിയാവുന്ന തങ്ങളുടെ പാരമ്പര്യ മുഖത്തെ തച്ചുടക്കാൻ
വേണ്ടിയാണ് എഴുതുന്നത്. ഞങ്ങളുടേത് അത്ര എളുപ്പമായ എഴുത്ത്
അല്ലെന്ന് അവർ തുറന്നുപറയുകയും തറവാട്ടിലും അംഗത്വമെടുത്ത്
രക്തപരിശോധന രേഖകളുമായി ജനിതക പാരമ്പര്യം ഉറപ്പിക്കാൻ ഞങ്ങൾ
തയ്യാറല്ലെന്നും ഓരോ എഴുത്തിലൂടെയും ഇന്നത്തെ എഴുത്തുകാരൻ
പറയുന്നു. വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന മുഖ സാമ്യം
എഴുത്തുകാരനും ഇന്നില്ല. ആടുജീവിതം എഴുതിയ ബെന്യാമിൻ
മഞ്ഞവെയിൽ മരണങ്ങൾ എഴുതുമ്പോൾ തൻറെ യും എഴുത്തിനെയും
എഴുത്തും തിരിച്ചറിയാവുന്ന ഐഡൻറിറ്റിയെ പൊളിക്കുകയാണ്. ആൽഫ
എഴുതിയ ടി ഡി രാമകൃഷ്ണൻ ഫ്രാൻസിസ് ഇടിക്കോര എഴുതി മുൻപേ
ഈ മുഖച്ഛായ തകിടംമറിച്ചു.സുരേഷ് പി തോമസും ടി കെ അനിൽ
വിഎം ദേവദാസും കെവി പ്രവീണും ലോല ആമിയും ഇതോടൊപ്പം
മലയാളനോവലിൽ എഴുത്തിൽ എങ്ങോട്ടും ചായാവുന്ന ഒരു വിഘടിത
പാരമ്പര്യത്തെ ഓരോ നോവൽ കൊണ്ട് അടയാളപ്പെടുത്തുന്നു.
സമാന്തരമായി കഥയിലും കവിതയിലും ഇതുതന്നെ സംഭവിക്കുന്നു
:പുതിയ എഴുത്തുകാരിൽ .ഇന്ന് എഴുത്തുകാരന്റെ ഐഡൻറിറ്റി എന്നത്
വിഘടിതമാണ്. ഒരുപക്ഷേ അത് എഴുത്തുകാരനെന്ന നിലയിൽ പോലും
ഏതെങ്കിലും ഒരു ശാഖയിൽ അല്ലെങ്കിൽ സ്വഭാവത്തിൽ തന്നെ
നിലനിന്നുപോരണമെന്നില്ല. ഇന്നത്തെ എഴുത്തുകാരൻ 'ഇന്നത്തെ'
എന്നതിലുപരി ഭാവിയുടെ എഴുത്തുകാരനാണ്. അനുദിനം
മാറിക്കൊണ്ടിരിക്കുന്ന ലോകവും സാങ്കേതികതയും ഭാഷയും അയാളെ
ഉത്കണ്ഠാകുല നാക്കുന്നുണ്ട് . എന്ത്, ഏതു രൂപത്തിൽ
ആവിഷ്കരിച്ചാൽ ഉം അതിൽ കൂടുതൽ ആവശ്യപ്പെടുന്ന
വായനക്കാരനാണ് ഇന്നത്തെ വായനക്കാരൻ. എഴുത്തുകാരനു മുൻപേ
സഞ്ചരിക്കുന്ന വായനക്കാരൻ എന്നത് ഇന്നത്തെ എഴുത്തുകാരന്റെ
സൗഭാഗ്യമാണ്. അതുകൊണ്ട് ആൽഫക്ക് ശേഷം ഫ്രാൻസിസ് ഇട്ടിക്കോര,
ആടുജീവിതത്തിനു ശേഷം മഞ്ഞവെയിൽ മരണങ്ങൾ, ജി ആർ
ഇന്ദുഗോപന്റെ കഥകൾക്കും വെള്ളിമൂങ്ങ എന്ന നോവലിനും ശേഷം
പ്രഭാകരന്റെ പരമ്പര പ്രത്യേകിച്ച് രക്ത നിറമുള്ള ഓറഞ്ച് സുഭാഷിനെ
ജീവിതത്തിന് ഒരു ആമുഖം ഇവയെല്ലാംതന്നെ ആവിഷ്കാരത്തിന്റെ
അട്ടിമറികൾ കൊണ്ട് എഴുത്തുകാരന്റെ ഐഡൻറിറ്റിയെ സ്വയം തന്നെ
തകർത്ത കൃതികളാണ്. മറ്റൊരു ബെന്യാമിൻ ആണ് മഞ്ഞവെയിൽ
മരണം എഴുതുന്നത്. മറ്റൊരു ടി ഡി രാമകൃഷ്ണൻ ആണ് ഇട്ടിക്കോര
എഴുതുന്നത്. മറ്റൊരു സുഭാഷ് ചന്ദ്രൻ ആണ് ജീവിതത്തിൻറെ ആമുഖം
എഴുതുന്നത്.

ഈ നോവലിൽ ആഖ്യാതാവ് എന്നത് ഒരു സാധാരണ ആഖ്യാതാവിനെ


പോലെ അപ്രമാദിത്വമുള്ള ഒരാളല്ല. അയാൾക്ക് കഥാപാത്രങ്ങളെ
ഏതെങ്കിലും തരത്തിൽ തൻറെ വഴിയിലേക്ക് കൊണ്ടുവരാൻ ആവില്ല.
അവരൊന്നും അയാളുടെ വരുതിയിലല്ല. തൻറെ ഫേസ്ബുക്ക് മലർക്കെ
തുറന്നിടുക മാത്രമാണ് അയാൾക്ക് ചെയ്യാനുള്ളത് . അയാളുടെ
നോവലെഴുത്ത് അല്ലെങ്കിൽ കഥ അന്വേഷണം mmm am ഏതു
വഴിക്കെങ്കിലും പോകട്ടെ. അതിനൊരു നിയത രൂപഘടന ഒരു കഥയുടെ
സമ്മർദ്ദം അങ്ങനെയൊന്നുമില്ല. ആരുമാകാം നായകൻ/ നായിക. ഈ
എഴുത്ത്, അന്വേഷണം അയാൾക്ക് വഴിയിലുപേക്ഷിച്ച് അടുത്ത
സിനിമയിലേക്ക് പോകാം. ഈ നോവലിൽ കടന്നുവരുന്ന ഈ
'ഫേസ്ബുക്കിൽ' കയറി വരുന്ന എന്ന തിരുത്ത് എല്ലാവർക്കും ഒരു
നോവൽ എഴുതാനുള്ള അനുഭവമുണ്ട്. അവരൊക്കെ അങ്ങനെ
ജീവിക്കുന്നവരാണ്. ഒന്നോ രണ്ടോ പോസ്റ്റുകളുമായി മാത്രം വരുന്ന
നാരായണൻ നമ്പീശനും,പൈനാടാനും ,നീലിമയ്ക്കും വിനീത
നെടുങ്ങാടിക്കും വരെ ഒരു നോവൽ ആവാനുള്ള യോഗ്യതയുണ്ട്. പക്ഷേ
നവീൻ ലോപ്പസോ, മധുപാലോ അതിനെ ഏറ്റെടുക്കുന്നില്ല .
നോവലിസ്റ്റിനെ തേടിവരുന്ന കഥാപാത്രങ്ങൾ ഞങ്ങൾ എന്നിവരെ
വിശേഷിപ്പിക്കാം. നോവൽ എഴുത്തുകാരനായ നവീൻ ലോപസും
മധുപാലും ആ കഥാപാത്രങ്ങൾ ഏറ്റെടുക്കുന്നില്ല എങ്കിലും അവർ കൂടി
ഉൾപ്പെടാതെ നോവൽ പൂർത്തിയാവില്ല. പൂർത്തിയാവണമെന്ന്
രണ്ടുപേർക്കും നിർബന്ധവുമില്ല. നോവൽ എന്ന സാഹിത്യരൂപത്തിന്റെ
ഘടനയെ ,സങ്കല്പത്തെ തന്നെ മുനാശിക്കാത്ത ഒരു മുന്നോട്ടുപോക്കാണ്
അത്. നോവൽ സങ്കല്പത്തെ തിരുത്തി അല്ലെങ്കിൽ ആൻറി നോവലെഴുതി
എന്നൊക്കെ വലിയ വായിൽ പറയുന്നതിനു മുമ്പേ ഏ ഓർത്തിരിക്കേണ്ട
ഒരു കാര്യം നോവൽ തന്നെ സങ്കല്പത്തിലില്ല എന്നതാണ് . അങ്ങനെയാണ്
പുതിയ എഴുത്ത് നോവലിനെ സമീപിക്കുന്നത്.

നേരത്തെ പറഞ്ഞതുപോലെ അവതരണത്തിലെ വ്യത്യസ്തത കൊണ്ടാണ്


നോവൽ ശ്രദ്ധേയമാകുന്നത് അത്. യഥാർത്ഥ ഫേസ്ബുക്കിൽ
കണ്ടുമുട്ടുന്ന എന്നാൽ പരസ്പരം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു കൂട്ടം
ആളുകളുടെ വാൾ പോസ്റ്റുകളും അതിനെ തുടർന്നു വരുന്ന കമൻറുകളും
തുടർ പോസ്റ്റുകളും പ്രൈവറ്റ് മെസ്സേജുകളും ഒക്കെയാണ് ഫേസ്ബുക്ക്.
ഇതിൽ ഇതിൽ പോസ്റ്റുകളും കമൻറുകൾ ഇടുന്നവർ ഒന്നും പരസ്പരം
അറിയുന്നവർ അല്ല എന്നുള്ളതാണ് കൗതുകം . എവിടെനിന്നോ വരുന്ന
കുറേപ്പേർ പേർ ഒരു കേന്ദ്ര കഥാപാത്രത്തിൻറെ വാളിൽ പോസ്റ്റിടുന്നു
കമൻറ് ഇടുന്നു അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ ബ്രൗസർ വിൻഡോയുടെ ഉള്ളിലെ ലോകത്തിൽ
നിന്നുമെത്തുന്ന ഒരു നോവൽ എന്നു പറയാം. നവീൻ ലോപ്പസ്
മധുപാലും മാത്രമല്ല ഇതിൽ പ്രത്യക്ഷപ്പെടുന്ന ഓരോ കഥാപാത്രങ്ങളും
നോവലിസ്റ്റ് ആയി മാറുന്നു ഒരു . ഒരു കൂട്ടം നോവലിസ്റ്റുകളുടെ ആണ്
നമുക്ക് ഫേസ്ബുക്കിൽ കാണാൻ കഴിയുക.

നവീൻ ലോപ്പസിന്റെ ഫേസ്ബുക്ക് വാളിൽ കണ്ടുമുട്ടുന്ന അതിൽ പോസ്റ്റ്


ഇടുന്ന ഒരുപാട് പേർ ഉണ്ടെന്നു പറഞ്ഞല്ലോ അതുകൊണ്ടുതന്നെ
കൃത്യമായി നീങ്ങുന്ന ഒരു മൂലകഥ ഈ നോവലിൽ ഇല്ല. എന്നാൽ
കഥയ്ക്ക് പകരമായി ആയി അനേകം കഥകൾ ആണ് ഉള്ളത്.
ഓരോരുത്തർ ഇടുന്ന പോസ്റ്റുകളും അവരുടെ അല്ലെങ്കിൽ അവർ
പറയാൻ ആഗ്രഹിക്കുന്ന ഒരു കഥയാണ് ഓരോ പോസ്റ്റും ഓരോ നോവൽ
എന്നപോലെ.

മധുപാലിന് എഴുത്തിൽ ഒരു 'ബൈബിൾ കാലം' ഉണ്ടായിരുന്നു. ഭാഷയിൽ


ഉപമകളിൽ ഈണങ്ങളിൽ ആഖ്യാന ലാവണ്യത്തിൽ എല്ലാം മധുപാൽ
ബൈബിളിയത പുലർത്തിയിരുന്നു. ഫേസ്ബുക്ക് വായിക്കുമ്പോൾ നമ്മൾ
സെൻസന്യാസിയെ ദൃഷ്ടാന്ത കഥകളെ എല്ലാം കണ്ടുമുട്ടുന്നു.ക്രിസ്തുവിനെ
ബൈബിളിനെ കണ്ടുമുട്ടുന്നില്ല. ഇതുതന്നെയാണ് പഠനം തയ്യാറാക്കിയ
അനിൽകുമാർ തിരുവോത്തിന്റെയും അഭിപ്രായം. പുതിയ കാലത്തിൻറെ
എഴുത്തിലേക്കും ഭാഷയിലേക്കും അനുഭവങ്ങളിലേക്കുമുള്ള ഒരു
എഴുത്തുകാരന്റെ ട്രാൻസ്ഫർമേഷനായി അതിനെ കാണേണ്ടിവരും.
തൻറെ ഐഡൻറിറ്റിയെ ഇതുവരെ തന്നെ തിരിച്ചറിയാൻ ഇടയാക്കിയ
ഐഡന്റിറ്റിയെ മധുപാൽ എവിടെയോ ഉപേക്ഷിക്കാൻ
തുടങ്ങുകയാണ്.അതുകൊണ്ടാണ് നോവൽ എഴുതിയത്‌ മധുപാലോ
നവീനോ എന്ന സംശയം നിലനിൽക്കുന്നത്.
അധ്യായം: 3
"ഫേസ്ബുക്"- ചർച്ചകളുടെ സ്വഭാവം

ഫേസ്ബുക്ക് എന്ന നോവൽ വിവിധങ്ങളായ വിഷയങ്ങൾ ചർച്ച


ചെയ്യുകയാണ് ആണ്. പോസ്റ്റിന്റെ തുടർച്ച എന്ന രീതിയിലാണ്
ഇത്തരത്തിലുള്ള ചർച്ചകൾ ആരംഭിക്കുന്നത് . വീണാ സുകുമാരനെ
പോസ്റ്റ് ആരംഭിക്കുന്നത് തന്നെ വിശ്വാസത്തിൻറെ ഭാഗമായാണ്.
രാവിലെ രാഹുകാലത്ത് 9 മണി 9 നാഴികയും 9 വിനാഴികയും
ഉള്ള സമയത്ത് ജനിച്ചു എന്നതാണ് . ഇത്തരത്തിലുള്ള
വിശ്വാസങ്ങൾ നോവലിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട് . ജനിച്ച
നക്ഷത്രം വെള്ളിയാഴ്ച യാണെങ്കിൽ സൗഭാഗ്യം ആണെന്നും
അതിനാൽ പിറന്നാളുകൾ വെള്ളിയാഴ്ചകളിൽ വരണമെന്ന്
ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന വീണ സുകുമാരനെ
നോവലിൽ കാണാൻ കഴിയും. എൻറെ സൗഭാഗ്യം ഭർത്താവിനെ
ഒഴിവായി കിട്ടണം എന്ന ആഗ്രഹം ആണെന്നും പറയുന്നു . നവീൻ
ലോപ്പസിൻറെ പോസ്റ്റിൽ വൃശ്ചിക രാശിയിൽ ജനിക്കുന്നവൻ
പ്രണയാതുരനും സ്നേഹത്താൽ നിറഞ്ഞവരും ആകുന്നു. പ്രണയം
കൊണ്ട് പ്രണയിനിയുടെ പാദസേവ നടത്തുമെന്നും അവനെ
വിവാഹം കഴിക്കരുത് എന്നും ഒരു സുഹൃത്തായി കൊണ്ട്
നടക്കുക എന്നിട്ട് ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിച്ചതിനു ശേഷം
വലിച്ചെറിയുക എന്നും പറയുന്നു. ഈ പോസ്റ്റിൽ നിന്നും അദ്ദേഹം
എത്രത്തോളം ഈ കാര്യങ്ങളിൽ വിശ്വാസം അർഹിക്കുന്നുണ്ടെന്ന്
വ്യക്തമാണ്. ഇതിനെ തുടർച്ചയായ പ്രത്യക്ഷപ്പെടുന്ന കമന്റിലും
ഈ വിശ്വാസത്തിൻറെ ഭാഗമായി നിലനിൽക്കുന്ന വരെയും
വിയോജിച്ച നിൽക്കുന്നവരെയും നോവൽ അവതരിപ്പിക്കുന്നു.
ഇത്തരത്തിലുള്ള ചർച്ചകൾക്ക് വലിയ പ്രാധാന്യം
നൽകേണ്ടതില്ലെന്നും സോഷ്യൽനെറ്റ്‌
വർകിങ് മാനുഷിക പ്രശ്നങ്ങളെ
തുറന്ന ഇടപെടലുകളിലൂടെ സമീപിക്കുന്നതിനു
വേണ്ടിയുള്ളവയായിരിക്കണമെന്ന അഭിപ്രായമുള്ളവർ
പ്രത്യക്ഷപ്പെടുന്നു. അതുവരെ ഫേസ്ബുക്കിൽ ചർച്ച ചെയ്ത
പോസ്റ്റിൽ നിന്നും വ്യത്യസ്തമാണിത്. ഇതും ഫേസ്ബുക്കിനെ
സ്വഭാവം തന്നെയാണല്ലോ. എങ്കിലും ആധുനിക തലമുറ പോലും
ജാതകത്തിൽ കഠിനമായ വിശ്വസിക്കുന്നു എന്നതിന്റെ
തെളിവാണിത്. വിമല ചേച്ചിയുടെ കമന്റിൽ നിന്നും
ടെക്നോപാർക്കിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന
തൻറെ മകൾ പോലും കല്യാണാലോചന വന്നപ്പോൾ ജാതകം
ചേരാത്ത കല്യാണത്തിന് താൻ ഒരുക്കമല്ല എന്ന് പറയുന്നതിലൂടെ
ഇതിന് ശക്തി കൂടുന്നു.

ഫേസ്ബുക്കിലെ ചർച്ചകൾ സമൂഹത്തിൽ വളരെ


പ്രാധാന്യമർഹിക്കുന്നതാണ്. അതിലൊന്ന് സിനിമയെ സംബന്ധിച്ച
താണ്. തൻറെ അച്ഛനെ കുറിച്ച് പറയുമ്പോഴും അരവിന്ദിനെ
കുറിച്ച് പറയുമ്പോഴും സിനിമാ സംബന്ധ ചർച്ചകൾ നോവലിൽ
പ്രത്യക്ഷപ്പെടുന്നുണ്ട്. നവാഗത സംവിധായകനായ നവീൻ
ലോപ്പസിന്റെ ഫേസ്ബുക്കിലേക്ക് പലരും അനുഭവങ്ങൾ പങ്കു
വെക്കുന്നതും സിനിമയ്ക്ക് ഉപകാരം ആകട്ടെ എന്ന് കരുതിയാണ്.
അതാണ് നോവലിനെ മുന്നോട്ടുനയിക്കുന്നത്.ഹേമലത വിജയൻ
എന്ന കഥാപാത്രം ചലച്ചിത്രങ്ങളുടെ കഥയുടെ ദൃശ്യങ്ങളുടെ
സ്വഭാവം എന്തെന്നറിയാമോ എന്ന് പറഞ്ഞുകൊണ്ട് അതിൻറെ
നിരവധി സ്വഭാവങ്ങൾ വ്യക്തമാക്കുന്നു. അതിൽ ഒരു സിനിമ
കഥയിൽ ഇരട്ട സഹോദരന്മാർ ഉണ്ടെങ്കിൽ അവരിൽ
ഒരാളെങ്കിലും ദുഷ്ടൻ ആയിരിക്കുമെന്നും, ക്ലൈമാക്സിൽ ബോംബ്
നിർവീര്യമാക്കാൻ ശ്രമിക്കുകയാണെങ്കിൽ ഉറപ്പായും ശരിയായ
വയർ തന്നെ കണ്ടുപിടിക്കും എന്നും കിടക്കാൻനേരം
ബെഡ്റൂമിലെ വെളിച്ചം കെടുത്തി ആയാലും എല്ലാം തന്നെ
കാണാൻ കഴിയും .തുടങ്ങി നമ്മൾ സിനിമയിൽ കണ്ടു പോന്നിട്ടുള്ള
ദൃശ്യങ്ങളുടെ സ്വഭാവങ്ങളെ കുറിച്ച് പറയുന്നു. നവീൻ ലോപ്പസ്
പങ്കുവെച്ച് സിനിമയുടെ കഥയിൽ സ്വന്തം അനുഭവങ്ങൾ
കൂട്ടിച്ചേർക്കാൻ ഞാൻ ഉയരങ്ങൾ കയറിയ അരവിന്ദനെ
ഓർക്കുമ്പോഴും നോവലിൽ നിറയുന്നത് സിനിമയാണ്.

മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി ഫേസ്ബുക്കിൽ ചില


നാടോടികഥകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തുടക്കം തന്നെ നോവലിൽ
രണ്ട് ധനികൻ മാരുടെ കഥ പറയുന്നുണ്ട്. കണ്ണുകൾ നമ്മെ
വഞ്ചിക്കുന്നത് കാഴ്ചയുടെ സത്യമറിയാതെ ആണ് എന്ന
സന്ദേശത്തോടെ അവസാനിക്കുന്നതാണ്.മറ്റൊന്ന് ഒരു സെൻ
കഥയാണ് രാജാവും ചിത്രകാരനും എവിടെയോ എത്തുന്ന
വഴികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥ. മറ്റൊന്ന്
രാജാവും സന്യാസിയും ഉള്ള കഥയാണ്. നൂറുകണക്കിന് രാജ്യങ്ങൾ
കീഴടക്കിയ രാജാവ് സന്യാസിയും നിന്നും ലളിതമായ ജീവിതം
തന്നെയാണ് സന്തോഷവും സന്തുഷ്ടിയും എന്ന മനസ്സിലാക്കുന്നതാണ്
കഥയുടെ ആശയം. മറ്റൊന്ന് ലവണനെന്ന രാജാവിൻറെ കഥയാണ്.
നായാട്ടിന് പോയ രാജാവ് വഴി തെറ്റുകയും വിശപ്പകറ്റാൻ ആയി
കാനനത്തിൽ വച്ച് കണ്ടുമുട്ടുന്ന യുവതിയുടെ ഭക്ഷണം
ചോദിക്കുകയും ഭക്ഷണം തരണമെങ്കിൽ തന്നെ കല്യാണം കഴിക്കണം
എന്ന് പറഞ്ഞ യുവതിയെ വിവാഹം ചെയ്തു അവിടെ
ജീവിക്കുകയും ചെയ്യുന്നു. പിന്നീട് പട്ടിണിയുടെ ഭാഗമായി ആ
കുടുംബനാഥൻ സ്വയം തീർത്ത തീയാഴിയിൽ ചാടി ആത്മഹത്യ
ചെയ്യുന്നു. ഇത് സ്വപ്നമാണെന്ന് തിരിച്ചറിയുന്ന രാജാവ്
പിന്നീടുള്ള യാത്രയിൽ വെച്ച് ഭർത്താവ് തീയിൽ ചാടി മരിച്ച ഒരു
വിധവയെയും മകളെയും കണ്ടു എന്നതാണ് . ഇത്തരത്തിലുള്ള
ഉള്ള കഥകളാണ് നോവലിൽ പ്രത്യക്ഷപ്പെടുന്നത്. വായിക്കുമ്പോൾ
നിസ്സാരമെന്നു തോന്നുമെങ്കിലും ഇത് നൽകുന്ന സന്ദേശം വലുതാണ്.
ഓരോ മനുഷ്യനെയും ആഴത്തിൽ ചിന്തിപ്പിക്കുന്നതും തങ്ങളുടെ
വ്യക്തിത്വങ്ങൾ മാറ്റിമറിക്കാൻ ഉതകുന്നതും ആണ് ഇവ നൽകുന്ന
സന്ദേശം. പ്രായഭേദമന്യേ ഇവ സ്വകാര്യം ആവും എന്നതാണ്
ഇതിൻറെ മറ്റൊരു സവിശേഷത.

മനുഷ്യ സ്വഭാവത്തെ കുറിച്ചുള്ള ചർച്ചകളും ഫേസ്ബുക്കിൽ


ചെറിയ രീതിയിൽ ആണെങ്കിൽ പോലും കടന്നുവരുന്നുണ്ട്. നാഥൻ
മാഷ് എന്ന കഥാപാത്രത്തിലൂടെയാണ് ഈ ചർച്ച
ഉയർന്നുവരുന്നത്. മനുഷ്യ സ്വഭാവത്തെ അതെ ഏഴായി
തരംതിരിച്ചിട്ടുണ്ട് എന്നും അഡ്മിനിസ്ട്രേറ്റീവ് ഡിവോഷണൽ അൽ
ടീച്ചിങ് ബിസിനസ് ആർട്ടിസ്റ്റിക് മിസ്റ്റിക് തുടങ്ങിയവയാണ് അവ
എന്നും നാഥൻ മാഷ് പറയുന്നു. മാത്രമല്ല ഇതിനെക്കുറിച്ച്
ആധികാരികമായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത് മറ്റു
നോവലിൽ നിന്നും വ്യത്യസ്തമായ ചർച്ചയാണ്. വൈവിധ്യങ്ങൾ
നിൽക്കുന്ന ചർച്ചയാണ് നോവലിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്
എന്നതിൻറെ ഉദാഹരണമാണിത്. നോവലിൻറെ നിലവിലുള്ള
ഉള്ളടക്കത്തിൽ നിന്നും വലിയ രീതിയിൽ വ്യതിചലിക്കുന്ന
തരത്തിലുള്ള ചർച്ചയാണിത് .

നവീൻ ലോപ്പസിനു ടാഗ് ചെയ്ത പനവേലിൽ ശശാങ്കന്റെ


പ്രസംഗത്തിലൂടെ പുതിയ സാഹിത്യത്തിൻറെ പ്രവണതകൾ ചർച്ച
ചെയ്യുന്നു. ബ്ലോഗ് എഴുത്ത് എന്ന നവീന രചനാരീതിയെക്കുറിച്ച്
പോലും ചർച്ച ചെയ്യപ്പെടുന്നു . മാത്രമല്ല സാഹിത്യത്തിൽ
നിലനിൽക്കുന്ന പുതിയ എഴുത്തുകാരും പഴയ എഴുത്തുകാരും
തമ്മിലുള്ള ഉള്ള കൂട്ടി ഉരസലുകളും നവീന രചനാരീതിയെ
അംഗീകരിക്കാൻ പ്രയാസമുള്ള ചില പാരമ്പര്യ എഴുത്തുകാരുടെ
കണ്ണുകടിയും ഈ ചർച്ചയിലൂടെ കാണാൻ സാധിക്കും. മലയാള
സാഹിത്യം നേരിടുന്ന വെല്ലുവിളികൾ പ്രധാനപ്പെട്ടത് തന്നെയാണിത്.
അച്ചടിശാലക്കാരുടെ സ്വഭാവത്തെക്കുറിച്ചും വായനക്കാരുടെ മാറിയ
വായനാ രീതിയെക്കുറിച്ചും ചർച്ചയിൽ നിറഞ്ഞു നിൽക്കുന്നു.
ഇതിനെ അനുകൂലിച്ചും എതിർത്തും കൊണ്ടുള്ള
പൊതുസമൂഹത്തിന്റെ സ്വഭാവത്തെയും മധുപാൽ
അവതരിപ്പിക്കുന്നു.

കാർ ഓടിച്ചു കൊണ്ടിരിക്കെ തനിക്ക് പറ്റിയ


അപകടത്തെക്കുറിച്ചും, ഒരു സ്കൂളിൻറെ കലാസാഹിത്യ
മത്സരങ്ങളുടെ ഉദ്ഘാടനചടങ്ങിന് പോയപ്പോൾ സ്കൂളിൽ
സംഭവിച്ച 6 കുട്ടികളുടെ മരണത്തെക്കുറിച്ചും, മുഖ്യാതിഥിയായ
പോലീസിൻറെ പ്രസംഗവും നവീൻ ലോപ്പസ് തൻറെ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നതിന് ഭാഗമായി റോഡപകടങ്ങളെ
കുറിച്ചും അതിൻറെ നിയമ സാധ്യതകളെ പറ്റിയും ചർച്ചചെയ്യുന്നു.
ചിലർ വാഹനമോടിക്കുന്നവരെ കുറ്റപ്പെടുത്തുമ്പോൾ മറ്റുചിലർ
വഴിയാത്രക്കാരെ കുറ്റപ്പെടുത്തുന്നു. അപകടം സംഭവിച്ചാൽ
പൊതുസമൂഹത്തിന് സ്വഭാവം ഏതു തരത്തിലായിരിക്കുമെന്നും
പങ്കുവെക്കുന്നു . നിയമം നടത്തുന്നവരുടെ വീഴ്ചയും ചർച്ചയിൽ
ഉയർന്നു വരുന്നു . ഒരുവന്റെ ഭയപ്പെടുത്തുന്ന വേഗത്തിന് കീഴിൽ
അനന്തമില്ലാതെ നിൽക്കുകയാണല്ലോ ഈ ലോകം. ഫേസ്ബുക്ക്
എന്ന നോവൽ ഫേസ്ബുക്ക് ഉള്ളിലെ ഫേസ്ബുക്കിനെ കുറിച്ചും
സൈബർ ഇടത്തെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. അത് നൽകുന്ന
ഗുണദോഷങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. അനസൂയ
വേണുഗോപാലിനെ യും യും നീലാംബരി കൃഷ്ണനെയും
അനുഭവം ഇതിൻറെ ദൂഷ്യ വശങ്ങൾ ആണ്
അടയാളപ്പെടുത്തുന്നതെങ്കിൽ മറ്റു ചിലർക്ക് തന്റെ ദുരനുഭവങ്ങൾ
പങ്കുവെക്കുന്നത് വഴി ലഭിക്കുന്ന ആശ്വാസം എന്ന
ഗുണവശവുമാണ് അടയാളപ്പെടുത്തുന്നത് . വീണ സുകുമാരന്റെ
ബാല്യകാലം ഗ്രാമവുമായി ബന്ധപ്പെട്ടതാണ്. അവിടുന്ന് അഗസ്റ്റിൻ
എന്ന കുട്ടിയെ വ്യാജ കത്ത് നൽകി കബളിപ്പിക്കുന്നുണ്ട്.
അനസൂയയുടെ മകൻറെ ബാല്യം ചിത്രീകരിക്കപ്പെടുന്നത്
നഗരവുമായി ബന്ധപ്പെട്ടാണ് .അവൻ ചെയ്യുന്നത് തൻറെ
അമ്മയ്ക്കായി സെക്സ് പേജ് സൃഷ്ടിക്കുകയാണ്. ഗ്രാമത്തിൽനിന്ന്
നഗരത്തിലേക്ക് എത്തുമ്പോഴും പഴമയിൽ നിന്നും പുതുമയിലേക്ക്
എത്തുമ്പോഴും സാങ്കേതികവിദ്യ ഏതു തരത്തിലാണ് മനുഷ്യനെ
ബന്ധിപ്പിക്കുന്നത് എന്ന് വരച്ചുകാട്ടുകയാണ് ഇവിടെ.
സാങ്കേതികവിദ്യയുടെ വികാസം മനുഷ്യനിൽ ഏതുതരത്തിലാണ്
ഗുണവും ദോഷവും ചെയ്യുന്നത് എന്ന് പറയുന്നു. സ്വന്തം മകൻ
തന്നെ അമ്മയ്ക്ക് കസ്റ്റമേഴ്സിനെ ക്ഷണിച്ചുകൊണ്ട് സൈറ്റ് ക്രിയേറ്റ്
റ ചെയ്തതിന് പിന്നിൽ അമ്മ മറ്റൊരു വിവാഹം ചെയ്യുകയും
അതുവഴി അമ്മ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയവും ഒരു
പത്തുവയസുകാരനെ വേവലാതിപെടുത്തിയത് മാത്രമോ അതിനു
കാരണം? സാങ്കേതികവിദ്യയുടെ ഇടപെടലിന് ഇതിൽ പങ്കുണ്ടോ
കുട്ടികളെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നതിൽ സ്ത്രീകളെ
ഇത്തരത്തിലുള്ള ചൂഷണത്തിന് വിധേയമാകുന്നതിൽ
സാങ്കേതികവിദ്യ വഹിക്കുന്ന പങ്ക് എന്താണ്? തുടങ്ങി നിരവധി
ചോദ്യങ്ങൾ ഉയർന്നു വരികയാണ് ഈ ചർച്ചയിലൂടെ ഇത്
സാങ്കേതികവിദ്യയെ ഏത് തരത്തിൽ ഉപയോഗിക്കാൻ പഠിക്കണം
എന്ന പാഠം നൽകുകയാണ് നമ്മളെ ഓർമ്മിപ്പിക്കുകയാണ്.

പ്രണയത്തെക്കുറിച്ചുള്ള തൻറെ കാഴ്ചപ്പാടുകൾ നവീൻ എന്ന


കഥാപാത്രത്തിലൂടെ നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. പഴയ
കാലത്തെയും ഇപ്പോഴത്തെയും പ്രണയത്തെക്കുറിച്ചും പ്രണയത്തിന്
ഉത്തേജകമായി മാറുന്ന 'ഫിനൈൽ ഇതൈൽ അമിനോ' എന്നാ
പ്രണയ ഹോർമോണിനെ കുറിച്ചും നോവലിസ്റ്റ് പറയുന്നു.1980
കളിൽ ഇതിൽ പ്രണയം അതീവ രഹസ്യമായും ആരുടെയും
ദൃഷ്ടിയിൽ പെടാതെ കൊണ്ടുപോകേണ്ട ഒരു കാലം. എഴുതുന്നത്
മനസ്സുകൾ തിരിച്ചറിയുന്ന ഒരു കാലവുമായിരുന്നു അത് എന്ന്
എഴുത്തുകാരൻ ആദ്യകാല പ്രണയത്തെ കുറിച്ച് പറയുന്നു. ഇന്ന്
പ്രണയത്തിൽ പോലും മാറ്റം വന്നിരിക്കുന്നു. പ്രണയം എന്നത്
മറച്ചു വെക്കേണ്ട ഒ ഒന്നല്ലാതായി തീർന്നിരിക്കുന്നു.
പ്രണയിനിയോട് സംസാരിക്കാൻ വേണ്ടി ബസ്സുകയറി
നഗരത്തിലേക്ക് പോകുന്ന പ്രദീപ് എന്ന സുഹൃത്തിനെ കുറിച്ചും
വീണയും പോളി പി സക്കറിയയും തമ്മിൽ ഉള്ള പ്രണയത്തെ
സൂചിപ്പിച്ചുകൊണ്ട് പഴയതും പുതിയതുമായ പ്രണയബന്ധങ്ങൾ
വിശദീകരിക്കുകയാണ് നോവലിസ്റ്റ്. പ്രണയത്തെ കുറിച്ച്
പറയുമ്പോഴും അതുവഴി ഹോർമോണിലേക്കുംഅതിൻറെ
ശാസ്ത്രീയ വശങ്ങളിലേക്കും ചർച്ച വികസിക്കുന്നുണ്ട്.
ഹോർമോൺ മാജിക് അതാണ് പ്രണയം എന്ന് പറയുന്നു.
പ്രണയത്തിലൂടെ ഫിനൈൽ ഇനൈൽ അമിനോ ഓക്സിടോസിസ്,
ഡോപാമൈൻ അഡ്രിനാലിൻ നോർപ്പിറഫൈൻ വാസോപ്രസിൻ
തുടങ്ങിയ ഹോർമോണുകളെ കുറിച്ചും അത് പ്രണയത്തിൽ
വഹിക്കുന്ന പങ്കിനെക്കുറിച്ചും വിശദീകരിക്കുന്നു. പ്രണയത്തിൻറെ
രസതന്ത്രത്തിന്റെ തിരശ്ശീല നീക്കുകയാണ് നോവലിസ്റ്റ്.
സൗഹൃദത്തെയും അതും മരണത്തെയും വളരെ വ്യത്യസ്തമായി
ആവിഷ്കരിച്ചിരിക്കുകയാണ് നോവലിസ്റ്റ്. മരണത്തിന് പുറത്തേക്ക്
ഒരു ലോകം ഉള്ളതായി നോവലിസ്റ്റ് പോളി പി സക്കറിയയിലൂടെ
ചിത്രീകരിക്കുന്നു. തൻറെ സിനിമയുടെ തിരക്കഥയിൽ സ്വന്തം
അനുഭവങ്ങൾ ചേർക്കാൻ അരവിന്ദൻ വരുമെന്ന് നവീൻ ലോപ്പസ്
ചിന്തിക്കുന്നുണ്ട്. അരുണിനെ ഞാനിപ്പോഴും കാണാറുണ്ട് ഇപ്പോൾ
കുറച്ചു നാളായി അരുൺ എവിടെയോ ഒളിച്ചിരിക്കുന്നു. അല്ലെങ്കിൽ
എൻറെ അമ്മമ്മ പറയാറുള്ളത് പോലെ അവൻ വേറെ
എവിടെയെങ്കിലും ജനിച്ചിട്ട് ഉണ്ടാകുമോ എന്ന ചോദ്യം വീണ
സുകുമാരൻ തൻറെ മരണപ്പെട്ടുപോയ സുഹൃത്തിനെ പറ്റി
ആലോചിച്ചു കൊണ്ട് ചോദിക്കുന്നുണ്ട്. ഇതൊക്കെ ഒക്കെ
വിരൽചൂണ്ടുന്നത് മരണത്തിന് പുറത്തേക്കുള്ള ഒരു
ജീവിതത്തിലേക്ക് ആണ്. സത്യാസത്യങ്ങൾ ക്കിടയിൽ ഉള്ള
ജീവിതത്തെയാണ് അതിലൂടെ വിശദീകരിക്കുന്നത്. നമ്മൾ മരിച്ചാൽ
ആരുടെ മനസ്സിൽ നാം ജീവിക്കും? നമ്മൾ ഏതെങ്കിലും പ്രശ്നത്തിൽ
പെടുമ്പോൾ ആദ്യം ഓർക്കുന്നത് അച്ഛനെയാണ് പിന്നെ
സങ്കടത്തോടെ ഓർക്കുന്നത് അമ്മയാണ്. അമ്മയും മരിച്ചാൽ നമ്മൾ
ജീവിച്ചു എന്നതിൻറെ തെളിവ് ചില്ലിട്ട് പടങ്ങൾ മാത്രമാണ് കാലം
കഴിയുമ്പോൾ അതും ചിതലരിച്ചു മറവിയുടെ വിലയം
പ്രാപിക്കും. മനുഷ്യൻ ജീവിക്കേണ്ടത് മറ്റുള്ളവരുടെ മനസ്സിൽ
ആണെന്നാണ് നോവലിസ്റ്റിനെ പക്ഷം. മരണത്തെക്കുറിച്ച്
നോവലിൽ അവതരിപ്പിക്കുന്ന മറ്റൊന്ന് ലോകം കീഴടക്കിയ
അലക്സാണ്ടർ എന്ന ചെറുപ്പക്കാരന്റെയും 33 വയസ്സുള്ള
യേശുവെന്ന ചെറുപ്പക്കാരന്റെയും മരണശേഷമുള്ള കാഴ്ചപ്പാടിനെ
ക്കുറിച്ചാണ്. അലക്സാണ്ടറുടെ ശുദ്ധമായ കൈകൾ ലോകത്തോട്
ആയി പറഞ്ഞു എല്ലാം നേടിയ അലക്സാണ്ടർ ഒടുവിൽ
വെറുംകയ്യോടെ മടങ്ങി പോവുകയാണ് എന്ന്. ജീവിതത്തിൽ ഒന്നും
സ്വരൂപിച്ചിട്ടില്ലാത്ത യേശുവിൻറെ കരങ്ങളും ശൂന്യമായിരുന്നു .
എന്നാൽ അയാളാകട്ടെ ശൂന്യമായ കരങ്ങൾ മലർക്കെ വിരിച്ചു
പിടിച്ചു കൊണ്ട് പറഞ്ഞു 'എല്ലാം പൂർത്തിയായി '.എല്ലാം നേടിയ
ഒരാൾ ഒന്നും നേടിയിട്ടില്ല എന്ന് വിലപിക്കുമ്പോൾ ഒന്നും നേടാത്ത
ഒരാൾ എല്ലാം പൂർത്തിയായി എന്നു പറയുന്നതിലൂടെ
ജീവിതത്തെയും മരണത്തെയും മരണാനന്തര ജീവിതത്തെയും
കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടാണ് അവതരപ്പിക്കുന്നത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യമായി നോവലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്


ഇന്നത്തെ കാലത്തെ കുടുംബ ബന്ധത്തെ കുറിച്ചാണ്. പരസ്പര
വിശ്വാസമില്ലായ്മയും വഴക്കും പുതിയകാല ബന്ധത്തെ തകർത്തു
കൊണ്ടിരിക്കുന്നു. അതാണ് വീണ സുകുമാരന്റെയും
അനിതകുമാരി യുടെയും ജീവിതത്തിലൂടെ നോവലിസ്റ്റ്
വ്യക്തമാക്കാൻ ശ്രമിക്കുന്നത്. അനസൂയയുടെയും നീലാംബരി
കൃഷ്ണന്റേയും ജീവിതത്തിലൂടെ സാങ്കേതികവിദ്യ കുടുംബ
ബന്ധത്തിൻറെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ടോ എന്ന ചോദ്യവും
നോവലിസ്റ്റ് ഉയർത്തുന്നു.

3.1
ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ
കഥാപാത്രങ്ങൾ
മറ്റൊന്ന് നോവൽ ചർച്ച ചെയ്യുന്ന വിഷയം സ്ത്രീസംബന്ധിത
വിഷയങ്ങളാണ്. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ഒട്ടുമിക്ക
പ്രശ്നങ്ങളും സ്ത്രീപക്ഷ പുരുഷ പക്ഷ വാദപരമായി മാറുന്നുണ്ട് .
വിഷയം ഇവ അല്ലെങ്കിൽ പോലും കമൻറുകൾ വഴി ചർച്ച ഈ
രീതിയിലേക്ക് മാറുന്നുണ്ട്. നേരത്തെ പറഞ്ഞ നവീൻ ലോപ്പസിന്റെ
പോസ്റ്റിൽ പോലും നിങ്ങൾ ഒരു മെയിൽ ഷോവനിസ്റ്റ് ആണ് എന്ന
തരത്തിൽ വരുന്ന കമൻറുകൾ ഇതിന് ഉദാഹരണം. ഫേസ്ബുക്ക്
എന്ന നോവലിൻറെ പ്ലീസ് സാന്നിധ്യം ശക്തമാണ്. നോവൽ
ഭൂരിഭാഗം സമയവും ചർച്ച ചെയ്യുന്നത് സ്ത്രീ സംബന്ധിത
വിഷയമാണ് . സാധാരണയിൽ നിന്നും വ്യത്യസ്തമായി സ്ത്രീ
സമൂഹത്തിൻറെ ഉയർപ്പ് സ്ത്രീ സമൂഹത്തിന്റ ശബ്ദം
ഫേസ്ബുക്കിൽ കാണാനും കേൾക്കാനും കഴിയും.

ഫേസ്ബുക്കിൽ സ്ത്രീകൾക്ക് ലഭിക്കുന്ന പരിഗണനയും


സ്വാഗതാർഹമാണ്. സ്ത്രീപുരുഷ തുല്യത അഭിപ്രായങ്ങളിൽ
പ്രകടവുമാണ്. തൻറെ കയ്പ്പേറിയ അനുഭവങ്ങൾ തൻറെ
ശക്തമായ അഭിപ്രായങ്ങൾ പങ്കുവെച്ചുകൊണ്ട് കടന്നുവരുന്ന
സ്ത്രീസമൂഹത്തെ നമുക്ക് നോവലിൽ കാണാൻ സാധിക്കുന്നുണ്ട്.
നവമാധ്യമങ്ങൾ സ്ത്രീ ജീവിതത്തിൽ ഏതൊക്കെ തരത്തിൽ
മാറ്റിമറിച്ചു എന്നും ഏതുവിധത്തിൽ സ്വാധീനിച്ചു എന്നും നോവൽ
വായിക്കുമ്പോൾ വ്യക്തമാണ്. സ്ത്രീകൾ അവരുടെ അനുഭവങ്ങൾ
നവ മാധ്യമങ്ങൾ വഴി പൊതു സമൂഹത്തിനോട് തുറന്നു പറയാൻ
തുടങ്ങിയിരിക്കുന്നു. ഒരു വിഷയത്തെ സംബന്ധിച്ചും വ്യക്തമായ
അഭിപ്രായങ്ങൾ അവർക്കുണ്ട് ,അത് അവർ രേഖപ്പെടുത്തുകയും
ചെയ്യുന്നു. സ്ത്രീ സമൂഹത്തിന് അവരുടെ സ്വത്വം
തിരിച്ചറിയുകയും നവമാധ്യമങ്ങളിൽ സജീവമായി ഇടപെട്ട് കൊണ്ട്
അത് വെളിപ്പെടുത്തുകയും ചെയ്യുന്നു.ഈ നോവലിൽ ഏറ്റവും
ശക്തമായി പ്രതികരിക്കുകയും കമെന്റ് ചെയ്യുന്ന സ്ത്രീകളേയും
കാണാവുന്നതാണ്. സമൂഹത്തിൽ ലൈംഗികതയെക്കുറിച്ച് ചർച്ച
ചെയ്യുന്നത് മോശമാണ് എന്ന മിഥ്യാധാരണയിരിക്കയാണ് അനുപമ
രാമകൃഷ്ണൻ എന്ന സ്ത്രീ കഥാപാത്രം തൻറെ കുറിപ്പിൽ
ലൈംഗികതയെക്കുറിച്ച് ചർച്ചചെയ്യുന്നത്. ഇത്തരത്തിൽ സ്ത്രീകൾ
പറയാൻ മടി ചിരിക്കുന്ന തൻറെ ശരീരത്തെക്കുറിച്ച് പോലും
വ്യക്തമായി പറയുന്നു. പുരുഷനിൽ നിന്നും വ്യത്യസ്തമായി
സ്ത്രീശരീരത്തിൽ ഒന്നുംതന്നെയില്ല എന്നും തങ്ങളുടെ മാറിന്റെ
വലിപ്പം ഇത്തിരി കൂടിയതിൽ സ്ത്രീകൾ വലിയ പ്രയാസം
അനുഭവിക്കുന്നുണ്ടെന്നും തരത്തിലേക്ക് പ്രതികരിക്കാൻ
തയ്യാറാവുന്ന സ്ത്രീസമൂഹത്തെ മധുപാൽ കാണിച്ചുതരുന്നു.
സ്ത്രീകളെ ഈ നിലയിൽ ഇതിൽ പ്രതികരിക്കാൻ
പ്രാപ്തയാക്കിയതിൽ നവമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്.

ഒരുകാലത്ത് എല്ലാം ഒതുക്കി ജീവിച്ചിരുന്ന സ്ത്രീകളിൽ നിന്നും


വളരെയധികം മാറിക്കഴിഞ്ഞിരിക്കുന്നു ഇന്നത്തെ സ്ത്രീ സമൂഹം.
അവർ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് മാത്രമല്ല അരങ്ങിന്റെ
വേറൊരു തലമായ സമൂഹമാധ്യമങ്ങളിൽ പോലും വ്യക്തമായ
അടയാളം പതിപ്പിച്ചിരിക്കുന്നു. അവർ തങ്ങളുടെ അനുഭവങ്ങൾ
പങ്കു വയ്ക്കുവാൻ പഠിച്ചിരിക്കുന്നു, സമൂഹത്തിലെ ഓരോ
കാര്യത്തിലും അവർക്ക് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. അത്
അവർ പ്രകടിപ്പിക്കുകയും ചെയ്യുന്നു .അഭിപ്രായ സ്വാതന്ത്ര്യമുള്ള
തൻറെ അനുഭവങ്ങളും ജീവിതവും ആരോടും പറയാൻ
ധൈര്യപ്പെടുന്ന സ്ത്രീകളെ നമുക്ക് ഈ നോവലിൽ കാണാൻ
സാധിക്കും . നവീൻ ലോപ്പസിന്റെ പോസ്റ്റിൽ നമ്പ്യാർ സന്ധ്യ
ആദ്യ ചിറക് പറമ്പത്ത് എഴുതുന്ന കമൻറ് കൊച്ചി മെട്രോ
നഗരത്തിൽ സ്ത്രീകൾക്ക് സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ
കഴിയില്ലെന്നും എന്നും മലയാളികൾ കണ്ട കാഴ്ചകളോളം
ഒരുവനും കണ്ടിട്ടില്ലെന്നും എന്നിട്ടും അവൻ സ്ത്രീകളെ കാണുന്നത്
മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു വസ്തു ആയിട്ടാണെന്നും
പറയുന്നു. ഒരു സ്ത്രീ ശഎന്ത് വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്ന്
പുരുഷന്മാർ ശ്രദ്ധിക്കാറെയില്ലെന്നും അവർ എല്ലായ്പ്പോഴും
സ്ത്രീകളെ മനസ്സുകൊണ്ട് വിവസ്ത്രരാക്കുന്നു എന്ന് അനിൽ
ആദിത്യൻ കമൻറ് ചെയ്യുന്നു. പെണ്ണുങ്ങളെ നിങ്ങളുടെ ശരീരത്തിൽ
ഭംഗിയുള്ള സ്തനങ്ങളും വെണ്ണക്കല്ല് പോലുള്ള തുടകളും
ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ പ്രപഞ്ചത്തെ കീഴടക്കാൻ സാധിക്കും
എന്നാണ് കള്ളിയത്ത് ഷാജൻ തോമസ് കമന്റിൽ പ്രതികരിക്കുന്നത്,
ഇത്തരത്തിൽ നിരവധി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നോവലിൽ
കടന്നുവരുന്നുണ്ട്. കുട്ടിക്കാലത്തെ മാസികകൾ വായിച്ചുകൊണ്ട്
ഉണ്ട് അറിയുന്ന സ്ത്രീകളെ വിവസ്ത്രയായി ആയി മനസ്സിൽ
സങ്കൽപ്പിക്കാറുണ്ടായിരുന്നെന്ന് കേന്ദ്രകഥാപാത്രം നവീൻ
ലോപ്പസും വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ സ്ത്രീ
സമൂഹത്തിനോടുള്ള പുരുഷ സമൂഹത്തിൻറെ സമീപനം ഏതു
വിധത്തിൽ ആണെന്നും അത് ഏതു തരത്തിൽ സ്ത്രീസമൂഹത്തെ
ബാധിക്കുന്നുണ്ടെന്നും നോവൽ കാണിക്കുന്നു. ഇത്തരത്തിലുള്ള
സ്ത്രീവിരുദ്ധ പരാമർശങ്ങൾ കടന്നുവരുമ്പോൾ പോലും നമ്പ്യാർ
സന്ധ്യ ചിറക്കപറമ്പത്ത് പോലുള്ളവർ വളരെ ആർജ്ജവത്തോടെ
തന്നെ അതിനെതിരെ പ്രതികരിക്കാനും തങ്ങൾ നേരിടുന്ന
പ്രയാസങ്ങൾ തുറന്നുപറയാനും യാതൊരു തരത്തിലുള്ള മടിയും
കാട്ടുന്നില്ല. ഒരു പരിചയവുമില്ലാത്ത ഒരാളിനോട് ഫേസ്ബുക്കിലൂടെ
അനുഭവം പങ്കു വെക്കുന്ന രണ്ടു സ്ത്രീ കഥാപാത്രങ്ങളാണ്
അനസൂയയും വീണ സുകുമാരനും. സ്വന്തം ഭർത്താവിൽനിന്ന്
അനുഭവിക്കേണ്ടിവരുന്ന ദുരനുഭവങ്ങളുടെ കുറിച്ചാണ് വീണക്ക്
പറയാനുള്ളത്. ഭർത്താവിൻറെ തായ് യാതൊരു
അടയാളപ്പെടുത്തലുകളും അവളുടെ ജീവിതത്തിൽ എങ്ങും കാണാൻ
കഴിയുന്നില്ല. വസ്ത്രങ്ങളിലെ ആഹാരത്തിലോ കുളിക്കുമ്പോഴോ
ഒന്നും കാണാൻ കഴിയുന്നില്ല. വീണയുടെ അനുഭവത്തെക്കാൾ
സങ്കടം ജനിപ്പിക്കുന്നതാണ് അനസൂയയുടെ കഥ. ജീവിതം തൻറെ
മകന് വേണ്ടി മാറ്റിവെച്ച് അവൾക്ക് സ്വന്തം മകനിൽ നിന്നാണ്
ദുരനുഭവം ഉണ്ടാകുന്നത്. അത് ഞെട്ടൽ ഉണ്ടാക്കുന്നതും വലിയ
വെല്ലുവിളി സൃഷ്ടിക്കുന്നതുമായ ഒന്നാണ്. സാമൂഹ്യ മാധ്യമങ്ങളിൽ
എന്നപോലെ സമൂഹത്തിലും സ്ത്രീയെ ലൈംഗിക യന്ത്രമായി
കാണുന്ന ഒരു കൂട്ടം ആളുകളിൽ പ്രതിനിധീകരിക്കുക യാണ്
എംഡി എന്ന കഥാപാത്രത്തിലൂടെ. വീണ സുകുമാരൻ ജോലിക്ക്
ശ്രമിക്കുമ്പോൾ പോൾ എംഡി ആവശ്യപ്പെടുന്നത് വീണാ
സുകുമാരന്റെ ശരീരമാണ്. ഇത്തരത്തിൽ സ്ത്രീശരീരം എംഡി
ആവശ്യപ്പെടുമ്പോൾ അനസൂയയുടെ മകൻ കാഴ്ചവെക്കുകയാണ്
തൻറെ അമ്മയുടെ ശരീരം ഇത്തരത്തിൽ ശരീരത്തിന് മാത്രം
പ്രാധാന്യമുള്ള ഒന്നായി കേവലം പ്രദർശന വസ്തു മാത്രമായി
സ്ത്രീയെ കാണുന്ന അധപതിച്ച സമൂഹത്തിന് നേരെയുള്ള
വിമർശനം കൂടിയായി ഇത് മാറുന്നു.

പ്രതികരണശേഷിയുള്ള സ്ത്രീക്ക് അപ്പുറം സഹനത്തിന്റെ


പ്രതീകമായി നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ മാറുന്നുണ്ട്.
തൻറെ മോശം അനുഭവങ്ങൾ പോലും പൊതുസമൂഹത്തിനു
മുന്നിൽ വിളിച്ചു പറയാൻ തയ്യാറാവുന്ന സ്ത്രീകഥാപാത്രങ്ങൾ
പോലും പുരുഷന് കീഴ്പെട്ടു പോകുന്നുണ്ട്. വീണ സുകുമാരന്റെ
പോസ്റ്റിൽ ആരാണ് അനിതാകുമാരി എന്ന് ചോദിക്കുന്നു.
ലോകത്തിലെ എല്ലാ സ്ത്രീകളുടെയും ജീവിതം ഒരുപോലെയാണോ
എന്ന് ആശ്ചര്യപ്പെടുന്നു. നഷ്ടപ്രണയം, ഇഷ്ടമില്ലാത്ത ദാമ്പത്യം,
താൽപര്യമില്ലാത്ത പ്രസവം, പിന്നെ കുട്ടിയായാൽ അതിനു വേണ്ടി
മാത്രമുള്ള ശിഷ്ടജീവിതം ഇതാണ് സ്ത്രീജീവിതം എന്ന് പറയുന്നു.
ഒരു പെണ്ണിനും ആണി നൊപ്പം ഒപ്പം എത്താൻ കഴിയില്ല എന്ന്
പറയുന്നതിലൂടെ ആൺ മേധാവിത്വം സമ്മതിച്ചുകൊണ്ട് ജീവിക്കുന്ന
സ്ത്രീയെ കാണാൻ കഴിയും. മീനാക്ഷി എന്ന സ്ത്രീകഥാപാത്രത്തെ
അതെ ആ അമ്മാവൻ ശാരീരികമായി കീഴ്പ്പെടുത്തുന്ന അതും
അതിനെ മീനാക്ഷി മൗനം അവലംബിക്കുന്നതും വഴി
ശാരീരികബന്ധം വഴി സ്ത്രീ പുരുഷന് കീഴ്പെട്ടു പോകുന്നു എന്ന്
മനസ്സിലാക്കിയ അമ്മായിയും യും മൗനമായി
പ്രതികരിക്കുന്നതിലൂടെ സ്ത്രീസമൂഹം പുരുഷന് കീഴെ ആണെന്ന്
പറയുന്നു. ഇത്തരത്തിൽ പെണ്ണുങ്ങൾ എല്ലാം ഭയങ്കര
അഹങ്കാരികൾ ആണെന്നും എന്നും ഭർത്താവിൻറെ സ്നേഹം കൂടി
കിട്ടിയിരുന്നേൽ താനും അഹങ്കാരിയായി മാറുമായിരുന്നു
എന്നുപറയുന്ന അനിതകുമാരിയും പുരുഷന് കീഴ്പെട്ടു പോകുന്ന
ചിന്താഗതിക്ക് ഉടമയാണെന്ന് കണക്കാക്കാം. നമുക്ക് ഇഷ്ടമില്ലാത്ത
ആഹാരം നാം കഴിക്കില്ല. ഇഷ്ടമില്ലാത്ത വസ്ത്രം നാം ധരിക്കില്ല
ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യില്ല അപ്പോൾ ഇഷ്ടമില്ലാത്ത പെണ്ണിനെ
ഇത്രയും സഹിക്കുകയും ആഹാരവും വസ്ത്രവും കട്ടിലും നൽകി
ജീവിക്കുന്ന അദ്ദേഹം മഹാത്മാവാണ് എന്നാണ് അവളുടെ പക്ഷം.
ഇത്തരത്തിൽ പുരുഷ മഹാത്മാ വായി കാണുന്ന പുരുഷൻറെ
മോശം പ്രവർത്തികളെ കളെ മഹത്തായ ഒന്നായി കണക്കാക്കുന്ന
തരത്തിലുള്ള ഉള്ള ഇടുങ്ങിയ ചിന്താഗതിയുള്ള ഒരു സ്ത്രീ
സമൂഹത്തെ നോവൽ കാണിച്ചുതരുന്നു. തൻറെ ശരീരം
പ്രദർശിപ്പിച്ച മകനോട് അനസൂയയും ക്ഷമിക്കുന്നത് കാണാം.
യാതൊരു സ്നേഹബന്ധവും ഇല്ലാത്ത ഭർത്താവിനെ
ചിക്കൻപോക്സ് വന്നപ്പോൾ അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന വീണ
സുകുമാരനിലൂടെയും അനസൂയയിലൂടെയും പ്രകടമാകുന്നത് സ്ത്രീ
സഹനമാണ്. വീണയെ ആദ്യം പോളി പി സക്കറിയ
സ്പർശിക്കുമ്പോൾ എതിർക്കുകയും പിന്നീട് അനുവാദം
നൽകുന്നതും കാണാം. അതുപോലെ അച്ചായൻ നെറ്റിയിൽ ഉമ്മ
വച്ചതാണ് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടത് എന്ന് പറയുകയും
ചെയ്യുന്നുണ്ട്. ഏറ്റവും അവസാനം തൻറെ ഭർത്താവ് സമ്മാനിച്ച
എല്ലാ ദുരനുഭവങ്ങളും മറന്നുകൊണ്ട് ഭർത്താവിലേക്ക് തിരികെ
പോകുന്ന വീണ സുകുമാരനും സ്ത്രീകൾ അഹങ്കാരികൾ
ആണെന്നും ഉള്ളിൽ തൃപ്തി കണ്ടെത്തുകയും പുരുഷൻറെ മോശം
പ്രവർത്തികളെ അംഗീകരിക്കുകയും താൻ ഭാഗ്യവതിയാണ് എന്ന്
സ്വയം മനസ്സിനെ വിശ്വസിപ്പിക്കാൻ പഠിപ്പിച്ച അനിതാകുമാരിയും
പുരുഷമേധാവിത്വത്തെ അംഗീകരിച്ചവരും സ്ത്രീ പുരുഷന്
കീഴെയാണെന്ന് കരുതിപോരുന്നവരുടെ പ്രതീകങ്ങളാണ്. ഈ വീട്ടിൽ
ഞാൻ ഒറ്റയ്ക്കാണ് എന്നാണ് വീണ സുകുമാരൻ പറയുന്നത് .
താൻ താമസിക്കുന്ന വീടിൻറെ അടുത്തുള്ള അമ്പലത്തിലെ പ്രതിഷ്ഠ
പോലുമറിയാത്ത സ്ത്രീയാണ് വീണ സുകുമാരൻ . പുരുഷൻ
ഇല്ലാത്ത ജീവിതം നിരർത്ഥകമാണ് എന്ന് ചിന്തിക്കുന്ന മനസ്സിൻറെ
ഉടമയാണ് ഈ സ്ത്രീ ഭർത്താവ് വരുമ്പോൾ മാത്രം തെളിയുന്ന
ബൾബ് പുരുഷ സാമീപ്യമാണ് സ്ത്രീക്ക് വെളിച്ചം നൽകുന്നത്
എന്ന് കാണിച്ചു തരുന്നതാണ് അല്ലെങ്കിൽ ഇത്തരത്തിൽ
ചിന്തിക്കുകയാണ് വീണ സുകുമാരൻ ചെയ്യുന്നത്.

അനിതാകുമാരി ആകട്ടെ തന്നോട് ഭർത്താവ് യാതൊരുവിധത്തിലും


ലും അഭിപ്രായപ്രകടനങ്ങളും പങ്കുവെക്കലും നടത്തുന്നില്ല
എന്നിട്ടുപോലും അനിതകുമാരി സ്വയം കുറ്റപ്പെടുത്തുകയാണ്
ചെയ്യുന്നത്. സ്വന്തം ശരീരത്തെ അറപ്പോടെ നോക്കുകയാണ്
ചെയ്യുന്നത് ഒരാണിന്റെ ഉള്ളിലൊരു മോഹവും ഉണ്ടാക്കാൻ
ആവാത്ത തൻറെ ശരീരം ഉപയോഗശൂന്യം ആണെന്ന് അവർ
കരുതി പോകുന്നു. ഇത്തരത്തിൽ പുരുഷനിലൂടെ മാത്രമേ സ്ത്രീ
ശരീരവും സ്ത്രീ മനസ്സും പൂർണമാവുകയുള്ളൂ എന്ന് ചിന്തിക്കുന്ന
സ്ത്രീ സമൂഹത്തെയാണ് അനിതകുമാരിയിലൂടെ
ആവിഷ്കരിക്കപ്പെടുന്നത്. സ്ത്രീ ഉന്നമനം സാധ്യമാകില്ല എന്ന്
ഉറപ്പിച്ചു വിശ്വസിക്കുന്നവരുടെ പ്രതീകമാണ് അനിതകുമാരി.
അവർ സദാ പുരുഷന് കീഴിൽ അഭയം പ്രാപിക്കാനും പുരുഷനെ
മഹത്വവൽക്കരിക്കാനും ശ്രമിക്കുന്നു. വീണ സുകുമാരൻ ഇത്
തുറന്നു പറയുക ചെയ്യുന്നുണ്ട്. ആണിനും പെണ്ണിനും രണ്ട്
ജീവിതമാണെന്നും ഒരാൾ തീരുമാനിക്കുന്നു മറ്റൊരാൾ അത്
നടപ്പിലാക്കുകയോ അനുസരിക്കുകയോ ചെയ്യുന്നു. ഇതിനിടയിലാണ്
സമത്വം വേണമെന്ന് പറഞ്ഞ ലഹള ഉണ്ടാക്കുന്നത്. ഒന്നും
നടക്കില്ലെന്നും ആണിന് ഒപ്പമെത്താൻ പെണ്ണിന് കഴിയില്ല എന്നും
വീണ സുകുമാരൻ വിശ്വസിക്കുന്നു. എൻറെ ജീവിതത്തിലെ ആദ്യ
പുരുഷൻ ഇച്ചായൻ ആണ് എന്നാണ് വീണ സുകുമാരൻ
അഭിപ്രായപ്പെടുന്നത്. ഒരു സ്ത്രീ പ്രസവിക്കുന്നു എന്നതിലല്ല ഒരു
പുരുഷനെ അറിയുന്നത്. അവളുടെ ശരീരത്തെ ഒരു പൂവിരിയുന്നത്
പോലെ തുറക്കുമ്പോഴാണ്. മൂളിപ്പറക്കുന്ന വിടർന്ന താമരയിലെ
തേൻ നുകർന്ന് മയങ്ങി ഇരിക്കുന്നത് പോലെ അവൻ അവളുടെ
അരികെ അവന്റെ കൈകളിൽ താങ്ങി നെഞ്ചിൽ ചേർത്ത്
ആകാശത്തെ മേഘങ്ങളിൽ ശയിക്കും. ഇങ്ങനെയാണ് വീണാ
സുകുമാരൻ പറയുന്നത്.
നീലാംബരി കൃഷ്ണൻറെ അഭിപ്രായത്തിൽ എല്ലാ ആണുങ്ങളും
സുന്ദരിയായ യുവതി യോട് കണ്ടമാത്രയിൽ പ്രണയം പറയുന്നത്
ചില കാര്യസാധ്യത്തിന് വേണ്ടിയാണെന്നാണ്. ആണുങ്ങൾ ഒരു
പെണ്ണിനെ പരിചയപ്പെട്ടാൽ അടുത്ത നിമിഷം അവളെ എങ്ങനെ
കിടക്കയിൽ എത്തിക്കാം എന്ന് ചിന്തിക്കുന്നവരാണ്.
ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും നീലാംബരിയും
പ്രണയത്തിലാകുന്നത് ശ്രദ്ധേയമാണ്. നിലപാടുകൾ
പ്രാവർത്തികമാക്കാൻ കഴിയാത്ത സ്ത്രീകളെയാണ്
നീലാംബരിയിലൂടെ മധുപാൽ അവതരിപ്പിക്കുന്നത്. ഇത്രത്തോളം
അവഗണന തന്നോട് ഭർത്താവ് കാണിച്ചിട്ടും വീണാ സുകുമാരൻ
ഏറ്റവും അവസാനം പറയുന്നത് ആണുങ്ങളൊക്കെ
സ്നേഹമുള്ളവർ ആണെന്നാണ്. അവർ സ്നേഹം
പ്രകടിപ്പിക്കുന്നതിൽ വിമുഖത കാട്ടുമെന്നുമാത്രം. എന്നാൽ അവർ
പെയ്തു തുടങ്ങിയാൽ ഒരു മലയും പ്രതിബന്ധമാവില്ല എന്നാണ്.

ഇത്തരത്തിൽ സ്ത്രീകളെക്കുറിച്ചുള്ള അവരുടെ സ്വന്തം


കാഴ്ചപ്പാടും പുരുഷൻറെ കാഴ്ചപ്പാടും അവതരിപ്പിക്കുകയാണ്
നോവലിസ്റ്റ്. വീണാ സുകുമാരനെ പോലുള്ളവർ പുരുഷന് കീഴിൽ
സന്തോഷം കണ്ടെത്തുമ്പോൾ നാരായണി നമ്പീശനെ പോലുള്ളവർ
സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി സംസാരിക്കുകയാണ്. നമ്മുടെ നാട്ടിൽ
രഹസ്യമായി സ്ത്രീകളെ ഉപയോഗിക്കുവാൻ എല്ലാവർക്കും
താൽപര്യം ആണെന്ന് അദ്ദേഹം തുറന്നു പറയുന്നു. എങ്ങനെ
ഒരേസമയം വ്യത്യസ്ത സ്വഭാവമുള്ള സ്ത്രീസമൂഹത്തെ
അവതരിപ്പിക്കുകയാണ് നോവൽ. വളരെയേറെ പ്രധാനപ്പെട്ട
ചർച്ചകളിൽ ഒന്നാണിത്. ഒരു പ്രത്യേക നിഗമനത്തിലെത്താൻ
മധുപാലും ശ്രമിക്കുന്നില്ല. പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും
ഈ അഭിപ്രായങ്ങൾ ഒക്കെ പങ്കു വയ്ക്കപ്പെടുന്ന അത് നവീൻ
ലോപ്പസ് എന്ന പുരുഷൻറെ പ്രൊഫൈലിൽ ആണെന്നതാണ്
അതിൻറെ വൈരുദ്ധ്യത. പക്ഷേ നോവലിൻറെ തുടക്കത്തിൽ ഒരു
പെണ്ണിൻറെ പ്രശ്നങ്ങൾ പെണ്ണിനെ മനസ്സിലാവൂ എന്നും താങ്കൾക്ക്
ഒരു പെണ്ണിൻറെ മനസ്സ് ഉണ്ടെന്നും പറയുന്നുണ്ട്.

മധുപാലിന്റെ ഫേസ്ബുക്കിൽ ജീവിതത്തെ അതിജീവനത്തിനായി


ഉപയോഗിക്കുന്ന സ്ത്രീകളുടെ കഥയാണ് മുഖ്യം. നഷ്ടപ്പെട്ട
ജീവിതത്തെ തിരിച്ചുവിളിക്കാനുള്ള അതീവ വ്യഗ്രമായ ഒരു
ശ്രമമുണ്ട് വീണാ സുകുമാരന്റെ കഥയിൽ. വീണ ഒടുവിൽ
ഭർത്താവ് തന്നെ സ്നേഹിച്ചു തുടങ്ങി എന്നാണ് പറയുന്നത് വീണ
പറയുന്ന വീണയുടെ കഥ സത്യമോ കല്പിതമോ എന്നറിയില്ല.
പലർക്കും സംശയങ്ങളുണ്ട്. തകർന്ന മനസ്സ് ഡിഫൻസ് മെക്കാനിസം
ആയി മാറിയതാണോ ?അത് നോവലിസ്റ്റിനോട് തന്നെ ചോദിക്കേണ്ടി
വരും. അതുപോലെ സാങ്കേതികവിദ്യ സ്ത്രീ സമൂഹത്തിൽ
എങ്ങനെയാണ് ഇടപെടുന്നത് എന്നും നോവൽ കാണിച്ചുതരുന്നു.
തൻറെ സ്വത്വം തിരിച്ചറിയുന്നതിലും അഭിപ്രായം പങ്കു
വയ്ക്കുന്നതിലും ഒരിടമായി നിൽക്കുമ്പോഴും നീലാംബലി
കൃഷ്ണന്റേയും അനസൂയ വേണുഗോപാലിന്റേയും
അനുഭവത്തിലൂടെ അത് സ്ത്രീ സമൂഹത്തിൽ സൃഷ്ടിക്കുന്ന
പ്രത്യാഘാതങ്ങളേയും സൂചിപ്പിക്കുന്നു. ജീവിതത്തെ
അതിജീവനത്തിനായി ഉപയോഗിക്കുന്ന സ്ത്രീകളുടെ കഥ
പറയുമ്പോൾ അത് അവസാനിക്കുന്നില്ല . എന്തെന്നാൽ അതിജീവന
ശ്രമം അവസാനിക്കുന്നില്ലല്ലോ. അവസാനിക്കാത്ത അതിജീവന
കഥകളുടെ സാമൂഹ്യ പ്രതലമാണ് ഫേസ്ബുക്ക്.
ഉപസംഹാരം

മലയാള നോവലിലെ സൈബർ അടയാളങ്ങൾ മധുപാലിന്റെ


ഫേസ്ബുക്ക് എന്ന നോവലിനെ മുൻനിർത്തി പഠിക്കുകയാണ്
ഇവിടെ ചെയ്യുന്നത്. അതിൽ നിന്നുള്ള കണ്ടെത്തലുകൾ ഇപ്രകാരം
ക്രോഡീകരിക്കാം.

1: ഉത്തരാധുനിക സാഹിത്യത്തിൻറെ വേറിട്ട മുഖമായ സൈബർ


സാഹിത്യത്തെ വായനക്കാർക്ക് പരിചയപ്പെടുത്താൻ ഈ
പഠനത്തിന് സാധിക്കുന്നു.

2: സൈബർ സാഹിത്യത്തെ അവതരിപ്പിക്കുമ്പോൾ ആഖ്യാന


ശൈലിയിൽ വരുന്ന സവിശേഷമായ മാറ്റത്തെ അറിയാനും അത്
നോവലിൻറെ ആന്തരികഘടനയ്ക്ക് നൽകുന്ന കെട്ടുറപ്പിനെ
ചൂണ്ടിക്കാട്ടാനും സാധിക്കുന്നു.

3: നോവലിനെ സാങ്കേതികവിദ്യയുമായി കൂട്ടിച്ചേർത്ത്


അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്ന്നങ്ങളും പ്രയാസങ്ങളും
അതു നൽകുന്ന വേറിട്ടൊരു അനുഭൂതിയും ദൃശ്യമാക്കപ്പെടുന്നു.

4: ദിനംപ്രതി മാറ്റങ്ങൾക്ക് വിധേയമാകുന്ന ഫേസ്ബുക്കിന്റെ


രൂപത്തെ നോവൽ ആശ്രയിക്കുമ്പോൾ ആ മാറ്റത്തെ
അപ്രസക്തമാക്കിക്കൊണ്ട് നോവൽ എങ്ങനെ അതിജീവിക്കുന്നു
എന്ന് കണ്ടെത്താൻ കഴിയും.

5: ഒന്നിൽ കൂടുതൽ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ ഒരു


വിഷയത്തേയും അപ്രധാനമായി കണക്കാക്കാതെ ഓരോ
വിഷയത്തിന്റെയും പ്രാധാന്യം വിശദീകരിക്കാൻ നോവലിന്
കഴിയുന്നത് ഈ പഠനംകാണിച്ചു തരുന്നു.

6: നോവലിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ സംബന്ധ ചർച്ചയെ ഒന്നിൽ


കൂടുതൽ വീക്ഷണകോണിലൂടെ നോവൽ എങ്ങനെ പഠിക്കുന്നു
എന്ന് കണ്ടെത്തുന്നു .

7: ഒരു കേന്ദ്ര ആശയത്തിലോ ഒരു പ്രത്യേക എഴുത്തുകാരിലേക്കോ


മാത്രമായി നോവൽ ചുരുങ്ങാതെ ഇരിക്കുന്നതിന്റെ മേന്മകൾ
എന്തൊക്കെയെന്ന് ചിത്രീകരിക്കുന്നു.

8: സൈബർ സാന്നിധ്യം നോവലിൽ അടയാളപ്പെടുത്തുമ്പോഴും


സൈബറിടത്തിന് പുറത്ത് നോവലിന്റെ നിലനിൽപ്പ് നോക്കി
കാണാൻ കഴിയുന്നു.
ഗ്രന്ഥസൂചി

1 :ദിനേശ് വർമ്മ; സൈബർ പുഴുക്കളും പൂമ്പാറ്റകളും,ചിന്ത


പബ്ലിക്കേഷൻസ്,തിരുവന്തുപുരം,2013 സെപ്റ്റംബർ

2 :പ്രസന്ന രാജൻ: ഉത്തരാധുനിക ചർച്ചകൾ, സാഹിത്യ


പ്രവർത്തക സഹകരണ സംഘം,കോട്ടയം,2011 നവംബർ

3 : മനോജ് ജെ പാലക്കുടി, മലയാള സൈബർ


സാഹിത്യം,ഗ്രീൻബുക്‌സ്,തൃശൂർ,2018 ആഗസ്റ്റ്

4 : മധുപാൽ, ഫേസ്ബുക്,മാതൃഭൂമി ബുക്സ്, കോഴിക്കോട്,2012


ആഗസ്റ്റ്

5 : രാജശേഖരൻ പി കെ, ഏകാന്തനഗരങ്ങൾ,ഡി സി


ബുക്സ്,കോട്ടയം,2006 ആഗസ്റ്റ്

6 :സുനീത ടി വി,സൈബർ മലയാളം,കറന്റ് ബുക്സ്,


തൃശൂർ,2009 മെയ്
7 : തുടി,റിസർച്ച് ജേർണൽ,2015 വോള്യം10,ലക്കം2,2015 ഏപ്രിൽ-
ജൂൺ മലയാളവിഭാഗം കണ്ണൂർ സർവകലാശാല

8 : മാതൃഭൂമി ആഴ്ച്ചപതിപ്പ്,2015 ജൂലായ് 12-18

9 :സംഘടിത,2014,വോള്യം8,ലക്കം4, ഒക്ടോബർ 14, അന്വേഷി


പ്രസിദ്ധീകരണം

10: വിക്കിപീഡിയ

You might also like