Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 2

കുംഭഭരണി

അനുഗ്രഹവർഷിണിയായ ഭദ്രകാളിയെ പൂജിക്കാൻ ഏറ്റവും നല്ല ദിവസമാണ്


കുംഭഭരണി. 2021 ഫെബ്രുവരി 18 നാണ് ഇത്തവണ കുംഭഭരണി, മിക്ക ഭദ്രകാളി
ക്ഷേത്രങ്ങളിലും അതിവിശേഷമായാണ് ഈ ദിവസം കൊണ്ടാടുന്നത്.
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം ഉൾപ്പെടെ അറിയപ്പെടുന്ന ഒട്ടേറെ ക്ഷേത്രങ്ങളിൽ
കുംഭ ഭരണി ദിവസം ഉത്സവവും വിശേഷാൽ പൂജകളും നടക്കും. മണ്ടയ്ക്കാട്
കൊട്, കൊടുങ്ങല്ലൂർ കൊടിയേറ്റ്, പിഷാരിക്കാവിൽ കളിയാട്ടം കുറിക്കൽ,
വൈരങ്കോട് തീയാട്ട് എന്നിവ കുംഭഭരണി നാളിലാണ്, തിരുവനന്തപുരം
പാച്ചല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലും ശാസ്തമംഗലം ബ്രഹ്മപുരം ക്ഷേത്രത്തിലും
കുംഭഭരണി വിശേഷമാണ്. ഗുരുതി സമർപ്പണത്തിനും ഈ ദിവസം ഏറെ
വിശേഷമാണ്.

അധർമ്മത്തിന്റെ സംഹാരമൂർത്തിയും സാധുക്കളുടെ രക്ഷകയുമാണ് ഭദ്രകാളി.


കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നവരോട് അമ്മ ക്ഷമിക്കില്ല.
അതുകൊണ്ട് തന്നെ ഭദ്രകാളിയെ ഉപാസിച്ചാൽ അതിവേഗം ശത്രുദോഷവും
ദൃഷ്ടിദോഷവും അകലും, ചൊവ്വാപരിഹാരത്തിനും കുംഭഭരണി

വേഗം ശത്രുദോഷവും ദൃഷ S ദോഷവും -1stom ലും, ചൊവ്വാപരിഹാരത്തിനും


കുംഭഭരണി ഉപാസന നല്ലതാണ്, ദേവി എന്നല്ല അമ്മ എന്നാണ് ഭക്തർ
വിളിക്കുന്നത്. ഭക്തരുമായി ഇത്രമാത്രം ആത്മബന്ധം പുലർത്തുന്ന വേറെ
മൂർത്തിയില്ല. എന്നാൽ കോവിഡ് മഹാമാരി ഭീഷണി കാരണം എല്ലാവർക്കും
ക്ഷേത്രങ്ങളിൽ കുംഭഭരണി ഉത്സവത്തിൽ പങ്കെടുക്കാൻ കഴിയില്ല. പക്ഷേ
എന്തെങ്കിലും

നിവർത്തിയുണ്ടെങ്കിൽ കുംഭഭരണി വ്രതം മുടക്കരുത്.

കുംഭഭരണിയുടെ തലേദിവസമായ 2021 ഫെബ്രുവരി 17 ന് വതം തുടങ്ങണം.


ശരീരിക ബന്ധവും ലഹരി പദാർത്ഥങ്ങളും മത്സ്യമാംസാദി ഭക്ഷണവും
ഒഴിവാക്കി വേണം വ്രതം. പുല വാലായ്മ, മാസ്വാശുദ്ധി എന്നിവ ഉള്ളവർ വതം
ഒഴിവാക്കണം. രാവിലെയും വൈകിട്ടും നെയ്വിളക്ക് കൊളുത്തി കഴിയുന്നത്ര
തവണ ദേവീ മന്ത്രങ്ങളും സ്തുതികളും ജപിക്കണം, എല്ലാവിധ ജീവിത
തടസങ്ങളും അകലുന്നതിന് കുംഭഭരണി വ്രതം ഉത്തമമാണ്. അഭീഷ്ടസിദ്ധിയാണ്
ഭരണി വ്രതത്തിന്റെ പ്രധാനഫലം,
വതദിവസങ്ങളിൽ രാവിലെയും വൈകിട്ടും കുളിച്ച് ഭദ്രകാളിയുടെ മൂലമന്ത്രം
ജപിക്കണം,

കുംഭഭരണി വ്രതം അനുഷ്ഠിക്കാൻ കഴിയാത്തവർ ഉപാസന എങ്കിലും


നടത്തുന്നത് നല്ലതാണ്. പവിത്രമായ ഈ ദിവസം ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം
നടത്തി കഴിവിനൊത്ത വഴിപാടുകൾ നടത്തണം. കടുംപായസം, പുഷ്പാഞ്ജലി,
രക്തപുഷ്പാഞ്ജലി എന്നിവയാണ് ഭദ്രകാളി പ്രധാനമായ വഴിപാടുകൾ.

ഭദ്രകാളി ഗായത്രി

ഓം രുദ്ര സുതായ വിദ്മഹേ ശൂല ഹസ്തായെ ധീമഹി തന്നോ കാളി


പ്രചോദയാത്

ഭദ്രകാളിയുടെ ധ്യാനം

കാളീം (മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം

ഖഡ്ഗം ഖേടകപാലദാരികശിരകൃത്വാ കരാഗ്രഷു ച

ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം

വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം

കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ

കുലം ച കുലധർമ്മം ച മാം ച പാലയപാലയ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,

You might also like