Baasha Sahayi

You might also like

Download as txt, pdf, or txt
Download as txt, pdf, or txt
You are on page 1of 3

കിടമഝരങ്ങൾ

സ്വിഫ്ഫീൻ യുദ്ധത്തിലെ പ്രഹരമോ,ശേഷം നടന്ന സംഭവവികാസങ്ങളോ മുആവിയ(റ)യുടെ


ജനപിന്തുണയിൽ ഒരു ദോശവും വരുത്തിയില്ല.സുഖസുന്ദരമായ പതിരുവത് വർഷം ശാം ഭരിച്ച
മുആവിയ(റ)യെ ശാമുകാർ അത്രകണ്ട് സ്നേഹിച്ചിരുന്നു.തങ്ങളുടെ ഗവർണറുടെ പിത്രവ്യ പുത്രൻ
ഉസാമണിബിനു അഫാന്റെ വധം അവരിൽ അത്രയധികം മനപ്രയാസം സൃഷ്ടിക്കാൻ ഇത്
കരണമായിരിക്കണം. മാതൃകപുരുഷനായിരുന്നു ഒരു നേതാവിനെയും
റോമക്കാരുടെയും ശത്രു രാജ്യങ്ങളുടെയും അക്രമങ്ങളെ തടുക്കുന്ന ഒരു യോദ്ധാവിനെയും അവർ
മുആവിയ(റ)യിൽ കണ്ടു.
ഇറാഖികൾ,
അലി(റ)യെ ധിക്കരിച്ചു കൊണ്ടിരിക്കുന്നു വെന്നും അദ്ദേഹത്തിന്റെ ജനപിന്തുണ അൽപാൽപം കുറഞ്ഞു
വരുന്നുണ്ടെന്നും മുആവിയാ(റ)ക്ക് വിവരം ലഭിച്ചു. അതിനാൽ, ഇറാഖികളിൽ നിന്ന് ഒരു ഭീഷണിയും
വരാനില്ലെന്ന് മുആവിയ(റ)ഉറപ്പുച്ചു. തന്റെ മുന്നുൽ ആരും വിഘാതം സൃഷ്ടിക്കാത്ത സ്ഥിതിക്ക്
തന്റെ അധികാരപരിധികൾ വ്യാപിപ്പിക്കാനും അദ്ദേഹം തീരുമാനമെടുത്തു. സാധ്യമാകുന്ന അത്രയും
പ്രദേശങ്ങളിൽ അലി(റ)യു‍ടെ അധികാരത്തിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ
ലക്ഷ്യം. കാരണം, താൻ ഇതു വരെ ബൈഅത്ത് ചെയ്തിട്ടില്ലാത്ത അലി
140
(റ)യുടെ ഖിലാഫത്ത് അദ്ദേഹം അംഗീകരിച്ചിരുന്നുല്ല.
അന്ന് ഈജിപ്തിൻ്റെ ഗവർണർ മുഹമ്മദ് ബിൻ അബൂബക്കറാണ്. ഉസ്മാന് ബിൻ അഫ്ഫാൻ (റ) ആണ്
അദ്ദേഹത്തെ ഗവർണറായി നിശ്ചയിച്ചത്. അദ്ദേഹം ഈജിപ്തിലേക്കു പോകും വഴി സംഭവിച്ച
ദുരന്തങ്ങളെക്കുറിച്ച് നാം നേരത്തെ വിവരിച്ചു. ഉസ്മാൻ ബിൻ അഫ്ഫാൻ (റ) നിശ്ചയിച്ച ഒരു
ഗവർണറെ അലി(റ) സ്ഥിരപ്പെടുത്തുക മാത്രമാണ് ചെയ്തത്. എന്നാൽ, മുഹമ്മദ് ബിൻ
അബൂബക്കർ ഉസ്മാൻ (റ) വധത്തിൽ നേതൃപരമായ പങ്കുവഹിച്ചയാളാണ്. അദ്ദേഹം ഈജിപ്തിന്റെ
ഗവർണറാവുക എന്നത് മുആവിയാ(റ)സംബന്ധിച്ചിടത്തോളം പൊറുക്കാനാവുന്ന കാര്യമല്ല.
മുആവിയ(റ)തന്റെ അധികാര വികാസം ഈജിപ്തിലൂടെ തുടക്കം കുറിക്കാമെന്ന് നിശ്ചയിച്ചു. അങ്ങനെ,
നേരത്തെ ഈജിപ്ത് ഗവർണറായിരുന്ന അംറുബിൻ ആസ്സി(റ)നെ തന്നെ അവിടേക്കുള്ള ദൗത്യം
ഏൽപ്പിച്ചു. ഒരു സൈനികവ്യൂഹവുമായി അദ്ദേഹം ഈജിപ്തിലേക്ക് പ്രയാണം തുടങ്ങി. നേരത്തെ
ഈജിപ്ത് ജയിച്ചടക്കിയ അംറിന് ഒരു രണ്ടാമൂഴം സുഗുമമായിരുന്നു.
അംറി(റ)ന്റെ സൈനിക നീക്കത്തെക്കുറിച്ച് വിവരം ലഭിച്ച അലി(റ) തന്റെ സൈനികത്തലവനായിരുന്ന
അശ്തറിനെ തന്നെ ഈജിപ്തിലേക്കയച്ചു. അംറിൻ്റെ ആക്രമണത്തെ ചെറുക്കാനായിരുന്നു അദ്ദേഹത്തെ
ചുമതലപ്പെടുത്തിയത്. എന്നാൽ, ഈജിപ്തിലേക്കുള്ള വഴി മദ്ധ്യേ അ
141
ശ്തർ വിഷബാധയേറ്റു മരിച്ചു. നല്ലൊരു സൈനികത്തലവന്റെ അഭാവത്തിൽ അലി (റ) യുടെ
സൈന്യത്തിന് ഈജിപ്തിലേക്ക് കടക്കാനായില്ല. അതിനാൽ, ഒരു പ്രതിരോധവുമില്ലാതെ അംറുബിൻ
ആസ്സി(റ)ന് ഈജിപ്തിലെത്താൻ സാധിച്ചു. നിലവിലുള്ള ഗവർണർ മുഹമ്മദ് ബിൻ അബൂബക്റിനെ
വധിച്ച് ഗവർണർ പദവി അംറ് (റ) തന്നെ കയ്യാളി.
ഈജിപ്തിൽ തനിക്ക് കിട്ടിയ വിജയം മുആവിയ(റ)യെ ഏറെ ആത്മാഭിമാനിയാക്കി. ഇതുവരെ തന്റെ
ഗവേഷണത്തിന്റെ അസ്ഥാനത്തിലാണ് സഞ്ചരിച്ചത്. ഇനിയം അങ്ങനെ തന്നെ. താൻ ബൈഅത്ത്
ചെയ്യാത്ത ഒരു ഖലീഫയുടെ അധികാരത്തെക്കുറിച്ച് മുആവിയ(റ)ക്ക് ആകുലതയുണ്ടായില്ല.
അതിനാൽ, അദ്ദേഹം സൈനികനീക്കങ്ങൾ ത്വരിനപ്പെടുത്തി. അങ്ങനെ ബസ്വറയിലേക്ക്,
അബ്ദുള്ളാഹി ബിൻ ആമിർ അൽ എദ്റമിയുടെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയച്ചു. ‌
ഉസ്മാൻ ഘാതകരെ പി‍ടിക്കുവാൻ വാശിപ്പിടിക്കുന്ന ഒരു സംഘമാളുകൾ അവിടെയുണ്ടെന്നായിരുന്നു
മുആവിയ(റ)യുടെ അറിവ്. അതിനാൽ, തന്റെ സൈനികനീക്കത്തിന് ബസ്വറപ്രദേശവാസികളിൽ
നിന്ന് പിന്തുണ ലഭിക്കുമെന്ന് അദ്ദേഹം കണക്ക് കൂട്ടി. എന്നാൽ, കാര്യങ്ങൾ താൻ പ്രതീക്ഷിച്ച
പോലെയായിരുന്നുല്ല. അദ്ദേഹം പിന്തുണക്കുമെന്ന വിചാരിച്ച ജനങ്ങൾ ജമൽ യുദ്ധത്തിൽ
മരിച്ചിരുന്നു. അതിനാൽ, ബസ്വറയിൽ ചില അസ്വസ്ഥതക്കും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാതായി
എന്നതൊഴിച്ചാൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല.
142

{ഹീത്}
അടുത്ത ലക്ഷ്യം ഹീത് ആയിരുന്നു. ഇറാഖിലെ അൻബാർ പ്രവിശ്യയിലെ പുരാതന നഗരമാണ്
ഹീത്. ആറായിരം പേരടങ്ങുന്ന സൈന്യത്തെ സുഫ്യാനുബിൻ ഔഫിന്റെ നേതൃത്വത്തിൽ
ഹീത്തിലേക്ക് പുറപ്പെട്ടു. അവർ ഒരു പ്രതിരോധവുമില്ലാതെ തന്നെ ഹീത് കീഴടക്കി. പിന്നീട്,
അൻബാറിലേക്കായിരുന്നു പ്രയാണം. അവിടെയുണ്ടായിരുന്ന അലിയുടെ കുതിരപ്പടയെ അവർ
താവളത്തിൽ നിന്ന് വിരട്ടിയോടിച്ചു. പിന്നീട് സുഫിയാൻ മുന്നോട്ട് പ്രയാണം ചെയ്തില്ല. അംബാറിൽ
തനിക്കേറ്റ പ്രഹരത്തിൽ മനം നൊന്ത് അലി [റ] ചെയ്ത പ്രസംഗം ചരിത്ര പ്രസിദ്ധമാണ്.
മുആവിയ [റ] വിശ്രമിച്ചില്ല. അടുത്ത ലക്‌ഷ്യം തദമുർ ആയിരുന്നു. സിറിയയിലെ ഹിംസ്
പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ചരിത്രമുറങ്ങുന്ന നഗരമാണത്. ളഹ്ഹാക്ക് ബിനു കൈസാണ്
തദമ്മുറിലേക്ക് പട നയിച്ചത്. എന്നാൽ ളഹ്ഹക്കിന്റെ സൈനിക ധൗത്യം വിജയിച്ചില്ല.അവിടെ, അലി
[റ] യുടെ സൈന്യം ഹുജിറ് ബ്നു അദിയ്യ് അൽ കിന്ദിയുടെ നേതൃത്വത്തിൽ തിരിച്ചടിച്ചു.
അതോടെ മുആവിയയുടെ സൈന്യം പിന്തിരിഞ്ഞു.
അടുത്തതായി, മുആവിയ ഉന്നമിട്ടത് ഐനുത്തംറ് എന്ന നഗരമാണ്.ഇറാഖിലെ കർബലാ
പ്രവിശ്യയിൽ കർബല നഗരത്തിൽ നിന്ന് നാല്പത് കി.മി പടിഞ്ഞാർ സ്ഥിതി ചെയ്യുന്ന ചെറിയ
നഗരമാണ് ഐനുത്തമൻ. രണ്ടായിരം പേരടങ്ങുന്ന സൈനത്തിന്റെ തലവൻ നുഅ്മാന്‌
143

ബിൻ ബശീർ ആയിരുന്നു. അതുപോലെ, അബ്ദൂള്ളാഹിബിൻ മസ്അദ് അൽ ഫസാരിയുടെ


നേതൃത്വത്തിൽ തൈമാജലേക്കും ആയിരത്തി എഴുന്നുറ് പേരടങ്ങുന്ന ഒരു സൈന്യത്തെ നിയോ
ഗിച്ചു. ഹിജാസിലെ പുരാതന നഗരമാണ് തൈമാഅ്. മദീനയിൽ നിന്ന് 420 കിലോമീറ്റർ കിഴക്ക്
വടക്കാണ് തൈമാഅ് സ്ഥിതിചെയ്യുന്നത്. ഒരു പ്രതിരോധവുമില്ലാതെ സൈന്യം തൈമാഅ് ന
ഗരത്തെ ജയിച്ചടക്കി. അതിനു പുറകെ അലി(റ)ഭരണം നടത്തിക്കൊണ്ടിരുന്നു പല പ്രവിശ്യകളിലും
മുആവിയ(റ) തന്റെ സൈനികരെ വിശ്വസിച്ച് അലി (റ) യുടെ സ്വസ്ഥത കെടുത്തി. പലേടത്തും
സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ പതിവായി. മുആവിയാ (റ) ക്കെതിരെ ഒരിക്കൽ കൂടി പടനയിച്ച്
ശല്യം അവസാനിപ്പിക്കാൻ അലി (റ) ഇറാനികളെ തൊട്ടുണർത്താൻ ശ്രമിച്ചെങ്കിലും അവർ ഉറക്കം
നടിച്ചു. തന്റെ വിശ്വസ്തനായ അശ്കർ നേരത്തെ മരിച്ചത് അദ്ദേഹത്തിന് വലിയ ആഘാതമായി
തോന്നി.
അതിനിടെ ഹജ്ജുകാലം വന്നു. ഹജ്ജിന്ന് നേതൃത്വം സൽകേണ്ടത് ഖലീഫയോ അദ്ദേഹത്തിന്റെ
പ്രതിവിധിയോ ആണ്. ഹിജ്റ 39-ന്റെ ഹജ്ജിലും വിവാദമുണ്ടായി. മുആവിയ(റ) ഹജ്ജിന്റെ
അമീറായി യസീദ് ബിൻ ശജറയെ(റ) നിയോഗിച്ചു. അത് അലി(റ)ക്ക് തീരെ പിടിച്ചില്ല.
രാഷ്ടീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ, മതകാര്യങ്ങളിലേക്ക് നീങ്ങുന്നത് ശരിയല്ലെന്നും
ഖലീഫയായ താനാണ് ഹജ്ജിന്റെ അമീറിനെ നിയോ
144

യിക്കേണ്ടതെന്നും അലി(റ) വിശ്വസിച്ചു. മാത്രമല്ല, ഘോരമായ സ്വഫ്ഫീൻ യുദ്ധ നാളുകളിൽ


പോലും ഹജ്ജിന് അമീറിനെ നിശ്ചയിച്ചത് അലി(റ)യാണ്. മുആവിയ(റ)യാണെങ്കിൽ, അലി(റ)യുടെ
ഖിലാഫത്ത് അംഗീകരിച്ചിട്ടില്ല. ഉസ്മാൻ ഘാതകരെ അന്യോഷിക്കുന്ന താനാണ് ഖിലാഫത്തിനർഹൻ
എന്നു വിശ്വസിക്കുന്നു. മുസ്ലീം ഭരണപ്രദേശത്തിന്റെ വലിയൊരു ഭാഗം ഭരിക്കുകയും ചെയ്യുന്നു.
അതിനാൽ, ഹജ്ജിന്റെ ഉത്തരവാദിത്തവും താൻ തന്നെയാണ് നിർവഹിക്കേണ്ടത് എന്നദ്ദേഹം
വിശ്വസിച്ചു.
വിവരമറി‍ഞ്ഞ അലി(റ), ഡമസ്കസിൽ നിന്ന് പുറപ്പെട്ട ഹൃജ്ജ് സംഘത്തെ തടയണമെന്ന് ഇറാഖികളോട്
ആവലാതിപെട്ടു. എന്നാൽ, അത് ഇറാഖികൾക്ക് ഗൗരവതരമായിത്തോന്നിയില്ല. അവർ ഒരു
സമരത്തിന്ന് തയ്യാറായതുമില്ല. ഏതായാലും മഅ്‌ഖൽ ബിൻ ഖൈസിന്റെ നേതൃത്വത്തിൽ ഒരു
സൈന്യത്തെ അലി(റ) മക്കയിലേക്കയച്ചു. അവർ മക്കയിലെത്തിയപ്പോഴേക്കും ഹജ്ജ് കഴിഞ്ഞിരുന്നു.
എന്നാലും, സംഘത്തിന്റെ പിന്നണിയിൽ നിന്ന് ചിലരെ ബന്ദികളാക്കി കൂഫയിലെത്താൻ സൈന്യത്തിന്
കഴിഞ്ഞു.
അതം സമയം, മക്കയിലും ചില സംഭവവികാസങ്ങളുണ്ടായി. മുആവിയ(റ)യുടെ ഹജ്ജ് അമീർ
മക്കയിലെത്തിയപ്പോൾ, അവിടെയുള്ള അലി(റ) ഗവർണർ ഖുസം ബിൻ അബ്ബാസ് (റ)
ഭയചകിതനായി. എന്നാൽ, മക്ക ഒരു സംഘട്ടനത്തിലേക്ക് നിങ്ങിയില്ല. ഖുസം ബിൻ അബ്ബാസ് (റ)
ഇവ്വിഷയവുമായി അദ്ദേഹത്തോട് തർക്കിച്ചു. അബൂ സഈദിൽഹൂദ്രി (റ)യാണ് വിശ്വസം വഹിച്ച്
തർക്കം പരിഹരിച്ചത്.
145

ഉസ്മാനുബ്ൻ അബീ ഥൽഹയെ ഹജ്ജിന്റെ അമീറായി നിയമിച്ചാണ് തർക്കത്തിന്ന് വിരാമമിട്ടത്. അഥവാ,


മുആവിയാ(റ)യുടെ പ്രതിനിധിയെ മക്കക്കാർ അംഗീകരിച്ചില്ല്.
മുആവിയാ(റ)യുടെ നീക്കങ്ങൾ ഇവിടം കൊണ്ടും അവസാനിച്ചില്ല. ഹിജ്റ 40-ൽ, ബുസ്റ് ബ്ൻ
അർഥഅയുടെ നേതൃത്വത്തിൽ 3000 പേരടങ്ങുന്ന സൈന്യത്തെ ഹിജാസ് പിടിക്കാനായി നിയോ
ഗിച്ചു. അലി(റ) തന്റെ തുടക്കം കൂഫയിലേക്ക് മാറിയതിനാൽ ഹിജാസിൽ നിന്ന് കാര്യമായ പ്രതി
രോധങ്ങളൊന്നുമുണ്ടായില്ല എന്ന് മുആവിയ(റ) കണക്കു കൂട്ടി. ആദ്യം മദീന തന്നെയാണ്
അദ്ദേഹം ഉന്നം വെച്ചത്. ഇസ്ലാമിന്റെ ആദ്യ തലസ്ഥാനമാണല്ലോ മദീന. അന്ന് മദീനിയിലെ
ഗവർണർ പ്രമുഖ സ്വഹാബിവര്യനായിരുന്ന അബൂ അയ്യുബിൽ അൻസാരിയാണ്.
മദീനയിലെത്തിയ റസൂലി(സ)നെ ആദ്യമായി വിരുന്നുട്ടിയ വലിയ സ്വഹാബി. എന്നാൽ, മദീനയിൽ
ഒരു രക്തച്ചൊരിച്ചിൽ ഒഴുവാക്കാനായിരുന്നു അബൂ അയ്യൂബ് (റ) പ്രാമുഖ്യം കൽപ്പിച്ചത്.
ബുസ്റിന്റെ നീക്കം കണ്ടയുടനെ തന്നെ അബൂഅയ്യൂബ് (റ) മദീന വിട്ടു കൂഫയിലേക്ക് തിരിച്ചു.
മദീനക്കാർ ബുസ്റിനെ അവരുടെ ഗവർണറായി അംഗീകരിച്ചു. റസൂൽ(സ)ന്റെ പത്നി
ഉമ്മുസലമാബീവിയുടെ അദിപ്രിയമായിരുന്നു അത്. കാരണം, ഇനി‍യും ഒരു സംഘട്ടനത്തിന്ന്
സാക്ഷ്യം വഹിക്കാൻ മദീനക്ക് കെൽപുണ്ടായിരുന്നുല്ല. ഉമ്മു സലമാ ബീവിയു‍ടെ അഭിപ്രായം
മാനിച്ച്, ബുസ്റിനെ അംഗീകരിച്ച
146
വർ നിരവധിയാണ്. പ്രമുഖ സ്വഹാബികളായ ജാബിറുബിൻ അബ്ദുള്ള (റ) അബ്ദുള്ളാഹി ബിൻ
സംഅ, ഉമറുബിന് അബീസലമ തുടങ്ങിയവർ ഈ കൂട്ടത്തിലുണ്ട്.
മദീന ദൗത്യം വിജയകരമായി പര്യവസാനിച്ചപ്പോൾ ബുസ്ർ സൈന്യവുമായി മക്കയിലേക്ക് തിരിച്ചു.
അവിടെയാണ് അബൂമൂസൽ അഷ്അരി(റ) ഏകാന്തവാസം നയിച്ചുരുന്നത്. ഏറ്റവും സുരക്ഷിതമായ
ഒരിടം എന്ന രീതിയിലാണ് അദ്ദേഹം അവിടെയെത്തിയത്. നേരത്തെ, അലി(റ)യുടെ പക്ഷത്ത്
ശക്തമായി നിലകൊണ്ട അബൂമൂസക്ക് (റ) സ്വഹാബിമാരും ബുസ്റിന്റെ സൈന്യത്തെ അദ്ധേഹം
പേടിച്ചു. എന്നാൽ,ബുസ്‌റ്‍, അബൂമൂസൽ അഷ്അരി(റ)യോടു പ്രതികാരമൊന്നും ചെയ്യാൻ
നിന്നില്ല.
ത്വാഇഫായിരുന്നു അടുത്ത ലക്ഷ്യം. ബുസ്റ് വലിയ യോദ്ധാവായിരുന്നുവെങ്കിലും അദ്ദേഹത്തിന് മത
ഭക്തി കുറവായുരുന്നു. ഇസ്ലാമിന് പലഗുണങ്ങളും അദ്ദേഹത്തെക്കൊണ്ടുണ്ടായി. എന്നാൽ,
മുആവിയ(റ)യുടെ സൈനിക കമാൻഡറായതിനു ശേഷം പല അതിക്രമങ്ങളും അദ്ദേഹം
ചെയ്തുകൂട്ട. ത്വാഇഫുക്കാരോട് അതിക്രമം കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ
മനസ്സിലിരിപ്പ്. എന്നാൽ, മൂഗീറത് ബ്ൻ ശഅ്ബയാണ് ആ ക്രൂരതയിൽ നിന്ന് അദ്ദേഹത്തെ
പിന്തിരിപ്പിച്ചത്. മദീനയിലും തത്തുല്ല്യമായ ഒരു അതിക്രമം അഴിച്ചുവിടാൻ അദ്ദേഹത്തിന്
പ്ലാനുണ്ടായിരുന്നു. ഉസ്മാനു ബ്ൻ അഫ്ഫാനെ (റ) സംരക്ഷിക്കാനും എന്നതായിരുന്നു ഒരു
പ്രതികാര
147

നടപടിക്ക് അദ്ദേഹത്തേ പ്രേരിപ്പിച്ചത്. എന്നാൽ, അസ്‌വദുബിൻ അബ്ദുൽ ബുഖ്തൂരി അദ്ദേഹത്തിന്


കൃത്യസമയത്ത് പ്രദേശം നൽകിയതിനാൽ മദീനക്കാർ രക്ഷപ്പെട്ടു. അദ്ദേഹത്തെ പേടിച്ചാണ് പലരും
ബൈഅത്ത് ചെയ്തത്. എന്നാണ് ചരിത്രം പറയുന്നത്. യോദ്ധാവ് എന്ന സൽപേരിനപ്പുറം
ക്രൂരകൃത്യം ചെയ്തയാണെന്ന രീതിയിലാണ് ബുസ്‌ർ ചരിത്രത്തിൽ അറിയപ്പെട്ടത്.
ഹിജാസിന്റെ വിധി ഇങ്ങനെയായിരുന്നുവെങ്കിൽ യമനിന്റെ ചരിത്രം മറ്റൊരു രീതിയിലാണ്
രചിക്കപ്പെട്ടത്. അലി(റ)യുടെ യമൻ ഗവർണർ ഉബൈദൂള്ളാഹിബിൻ അബ്ബാസ് (റ) യമൻ
കാരെക്കുറിച്ച് അലി(റ) യോടു പരാതി പറയുന്നു. ഗവർണറും ജനങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ
പറഞ്ഞു തീർക്കാൻ അലി (റ) ആളെ പറഞ്ഞയക്കുന്നു. എന്നാൽ, ഗുണപരമായ ഇടപെടലുകൾ
കൊണ്ടൊന്നും യമനികൾ നന്നായില്ല. അതിനാൽ അദ്ദേഹം യമനികളോട് അൽപം പരുഷമാി
പെരുമാറാനും,ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കാനും തുടങ്ങി. അതോടെ, യമനികൾ
സഹായവർത്ഥനയുമായി മുആവിയ (റ)ക്ക് കത്തെഴുതി. അവസരം കാത്തിരുന്ന മുആവിയാ(റ)ക്ക് ,
തന്റെ കമാൻഡർ ബുസ്ർബിൻ അർഥഅയെത്തന്നെ യമനിലേക്ക് നിയോഗിച്ചു.
യമനിൽ ബുസ്റ് എത്തിയത് പൊടുന്നനെയായിരുന്നു. അവിടെയുണ്ടായിരുന്ന ഗവർണർ
ഉബൈദുള്ളാഹിബിൻ അബ്ബാസ് (റ) സ്ഥലം വിട്ടു. അതോടെ, യമൻ ബുസ്രിന് സ്യന്തമായി
അതിക്രൂരമായ അതിക്രമങ്ങളാണ് അദ്ദേഹം യമൻ കാരോട്
148
ട് ചെയ്തത്. ഉബൈദുല്ലാഹിബ്ൻ അബ്ബാസിന്റെ പറക്കമുറ്റാത്ത രണ്ടു പിഞ്ചോമനകളെ അയാൾ
വാളിന്നിരയാക്കിയെന്നു ചരിത്രം. അവരുടെ മാതാവിന്റെ മുന്നിൽ വെച്ചു നടന്ന ഈ
കൊലപാതകത്തിന്റെ ഓർമകൾ അവരെ മരണം വരെ പിന്തുടർന്നു.

യമനിൽ ബുസ്ർ നടത്തിയ നരാധമങ്ങളെക്കുറിച്ച് അലി (റ) ക്ക് വിവരം ലഭിച്ചു. ഒന്നുകൂടി, ആഞ്ഞ്
പിടിച്ച്, ഹിജാസും ശാമും തന്റെ കീഴിലേക്ക് തന്നെ കൊണ്ടു വരണമെന്ന് അലി (റ) നിശ്ചയിച്ചു.
ജാരിയതു ബ്ൻ ഖുദാമയുടെ നേതൃത്വത്തിൽ രണ്ടായിരം പേരടങ്ങുന്ന ഒരു സൈന്യത്തെ അലി
(റ) തയ്യാർ ചെയ്തു. വഹ്ബ് ബിൻ മസ്ഊദിന്റെ നേതൃത്വത്തിൽ രണ്ടായിരം പേരടങ്ങുന്ന മറ്റൊരു
സൈന്യത്തെയും അലി (റ) തയ്യാറാക്കി നിർത്തി. ജാരിയതു ബ്ൻ ഖുദാമ നജ്‌റാൻ ലക്ഷ്യമാക്കി
സഞ്ചരിച്ചു. നജ്റാനിലെത്തിയപ്പോഴേക്കും, അവിടെയുണ്ടായിരുന്ന ബുസ്റ് മക്കയിലേക്ക് ഓടി
രക്ഷപ്പെട്ടു. ജാരിയ തന്റെ ദൗത്യവുമായി മുന്നേറി. ബുസ്രിനെയും സൈന്യത്തെയും തേടി അദ്ദേഹം
മക്കയിലേക്ക് പ്രയാണം തുടർന്നു. മക്കയിലെത്തിയ പാടെ, അലി (റ) ക്ക് വേണ്ടി ജാരിയത്,
ബൈഅത് സ്വീകരിക്കാൻ തുടങ്ങി. അപ്പോഴേക്കും, അലി (റ) കൊല്ലപ്പെട്ടു എന്ന വിവരം മക്കക്കാരെ
തേടിയെത്തി.

സത്യത്തിൽ, അലി (റ) വഫാത്താകുമ്പോൾ, ശാം, ഈജിപ്ത്, ഹിജാസിന്റെ വടക്കു ഭാഗങ്ങൾ എന്നീ
പ്രദേശങ്ങളെല്ലാം മുആവിയ (റ) യുടെ കീഴിലാണ്.
149

You might also like