Download as pdf or txt
Download as pdf or txt
You are on page 1of 2

പൊതു വിദ്യാഭ്യാസ വകുപ്പ്

ജില്ലാ വിദ്യാഭ്യാസ പരിശിലനകേന്ദ്രം - കാസർഗോഡ്


ഇടക്കാല പരീക്ഷ - നവംബർ 2019
മലയാളം
അടിസ്ഥാന പാഠാവലി
ക്ലാസ് : 10 സമയം 60 മിനുട്ട്
ആകെ സ്കോർ : 25

* പത്ത് മിനുട്ട് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ


ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കേണ്ടതാണ്.
* ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച് ഉത്തരമെഴുതുക.
* ഉത്തരമെഴുതുമ്പോൾ സ്കോർ ,സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 3 വരെ ചോദ്യങ്ങൾക്ക് എല്ലാറ്റിനും ഉത്തരമെഴുതണം (3 x 1)


1. മാതൃക പോലെ എഴുതുക
മാതൃക: തേടിയലഞ്ഞു - തേടി +അലഞ്ഞു.
* തിരുവോണം - ----------------------------
* പനയോല - -------------------------------

2. കർമ്മജ്ഞാനങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രായോഗിക വേദാന്തത്തിനാണ്ഗുരു


പ്രാധാന്യം കല്പിച്ചത്.
അടി വരയിട്ട പദത്തിന്റെ വിഗ്രഹാർഥം എന്ത്?
* കർമ്മമാകുന്ന ജ്ഞാനം
* കർമ്മത്താലുള്ള ജ്ഞാനം
* കർമ്മവും ജ്ഞാനവും
* കർമ്മം കൊണ്ടുള്ള ജ്ഞാനം.

3 .അർഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക.


പോലീസുകാരന്റെ കൂടെ മാർക്കോസ് പടിയിറങ്ങിയപ്പോൾ വീട്ടുകാർ പിരാകുകയും
നിലവിളിക്കുകയും ചെയ്തു.

4 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക.(2 x 2)


4 .ഭാരതത്തിന്റെ നവോത്ഥാനത്തിന് അപരിത്യാജ്യമായിത്തീർന്ന ഒരു കർമ്മ പരിപാടിയാണ്
അധ:കൃതവർഗോദ്ധാരണം. അടിവരയിട്ട പദം ഉപയോഗിച്ച് മറ്റൊരു വാക്യം ഉണ്ടാക്കുക

5. "നീളും മലയുടെ ചങ്ങലവട്ടയിൽ


നാളം പാഴവിരലാൽ നീട്ടിയും"
ഈ വരികളുടെ കാവ്യപരമായ സവിശേഷതകൾ രണ്ടോ മൂന്നോ വാക്യത്തിൽ എഴുതുക.

6. മുകളിൽ നിന്ന് കീഴോട്ടൂർന്നിറങ്ങുന്ന മാർക്കോസും താഴെ നിന്ന് മേലോട്ട് വളരുന്ന മത്തായിയും


അയൽക്കാരായി പാർത്തു.
അടിവരയിട്ട പ്രയോഗങ്ങൾ സൂചിപ്പിക്കുന്നതെന്ത്?
7 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതുക ( 3x 4)
7. ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന കേരളീയ പ്രകൃതിയെ വൈലോപ്പിള്ളി
ആവിഷ്കരിച്ചിരിക്കുന്നത് എങ്ങനെ?

8.'മാർക്കോസ് പിടിക്കുന്ന ഭാഗത്തിന്റെ എതിരുപിടിക്കുക എന്നത് മത്തായിയുടെ വ്രതമായി'


'ഇപ്പോൾ മത്തായിയുടെ പറമ്പിൽ ഒരു പേരയുണ്ട്. മുമ്പ് അത് മാർക്കോസിന്റെ
പറമ്പിലായിരുന്നു'
'അയൽ വീട്ടുകാരെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറയാതെ കിടന്നാൽ മത്തായിക്ക് ഉറക്കം
വരില്ല'
മേൽ തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ മത്തായി എന്ന കഥാപാത്രത്തെക്കുറിച്ച്
നിരൂപണം തയ്യാറാക്കുക?

9.'ശ്രീ നാരായണ ഗുരുവിന്റെ സേവന സമർപ്പിതമായ ജീവിതം ഇന്ത്യൻ സന്യാസിമാർക്ക്


മഹത്തായൊരു മാതൃകയാകേണ്ടതാണ് ’- സമകാലിക സാഹചര്യങ്ങൾ കൂടി പരിഗണിച്ച് ഈ
പ്രസ്താവനയുടെ ഔചിത്യം പരിശോധിക്കുക ?

10. കൊച്ചു ചക്കരച്ചി നേരുള്ള മാവാണ്. അവൾ ദോഷം വരുത്തുകയില്ല എന്നുള്ള അമ്മയുടെ
വിശ്വാസം ജയിച്ചു.അമ്മയും കൊച്ചു ചക്കരച്ചിയും തമ്മിലുള്ള ബന്ധം
ആവിഷ്ക്കരിച്ചിരിക്കുന്നതെങ്ങനെ?

11,12 ചോദ്യങ്ങളിൽ ഒന്നിന് മാത്രം ഉത്തരമെഴുതുക.( 1x 6)


11. തനി നാട്ടിൻ പുറത്തെ സാധാരണ സംഭവങ്ങളെ വളരെ സ്വാഭാവികമായി പറഞ്ഞു
പോകുന്ന കഥയാണ് കോഴിയും കിഴവിയും. നിഗൂഢമായ ഒരു നർമ്മവും ഈ കഥയെ
രസകരമാക്കുന്നു .ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ കോഴിയും കിഴവിയും എന്ന കഥയ്ക്ക്
ആസ്വാദനം തയ്യാറാക്കുക?

12. പല മത സാരവുമേകമെന്നു പാരാ-


തുലകിലൊരാനയിലന്ധരെന്ന പോലെ
പല വിധ യുക്തി പറഞ്ഞു പാമരൻമാ-
രലയുവ തോർത്തലയാതിരുന്നിടേണം" - എന്ന ഉപദേശത്തിന്റെ സമകാലീക പ്രസക്തി
വിലയിരുത്തി ശ്രീ 'നാരായണ ഗുരുവും നവോത്ഥാന മൂല്യങ്ങളും ' എന്ന വിഷയത്തെക്കുറിച്ച്
പ്രഭാഷണം തയ്യാറാക്കുക?

********************

You might also like