Hsslive Xii Politics CH 1 Malayalam

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 5

1.

രാഷ്ട്രനിർമാണത്തിന്റെ വെല്ലുവിളികൾ
വിധിയുമായുള്ള കൂടിക്കാഴ്ച
1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ ഇന്ത്യയുടെ സ്വതന്ത്ര
പ്രഖ്യാപനവുമായി ബന്ധപെട്ടു ചേർന്ന ഭരണ ഘടന നിർമാണ സഭയുടെ
പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായ
ജവാഹർലാൽ നെഹ്‌റു നടത്തിയ വിഖ്യാതമായ പ്രസംഗം വിധിയുമായുള്ള
കൂടികാഴ്ച എന്ന പേരിൽ അറിയപ്പെടുന്നു. രാജ്യത്തെ സേവിക്കുന്നതിനായി
ആത്മ സമർപ്പണം നടത്തുവാൻ ഈ പ്രസംഗത്തിലൂടെ നെഹ്‌റു സഭ
അംഗങ്ങളെ അധ്വാനം ചെയ്തു.

സ്വതന്ത്ര ഇന്ത്യ നേരിട്ട വെല്ലുവിളികൾ


1. രാഷ്ട്രനിർമാണം - വൈവിധ്യം നിറഞ്ഞ ഇന്ത്യയെ ഒറ്റ രാഷ്ട്രമാക്കി മാറ്റുക
എന്നതായിരുന്നു സ്വതന്ത്ര ഇന്ത്യ നേരിട്ട ആദ്യത്തെ വെല്ലുവിളി.
രാജ്യത്തിൻറെ വലുപ്പം രാഷ്ട്രനിർമാണം കൂടുതൽ സങ്കീർണമാക്കി.
2. ജനാധിപത്യത്തിന്റെ സ്ഥാപനം - ഭരണഘടനാ നിർമാണവും ജനാധിപത്യ
രീതികൾ പൗരന്മാരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇന്ത്യ
നേരിട്ട മറ്റൊരു വെല്ലുവിളി .
3. സാമൂഹിഹവും സാമ്പത്തികവുമായ വികസനം - രാജ്യത്തെ എല്ലാ
ജനങ്ങളുടെയും ക്ഷേമം ഉറപ്പു വരുത്തുകയായിരുന്നു മറ്റൊരു പ്രധാന
വെല്ലുവിളി. ദരിദ്ര നിർമാർജനവും സാമ്പത്തിക വികസനവും സാമൂഹിക
സമത്വവും ഉറപ്പ് വരുത്തുവാൻ സഹായിക്കുന്ന വിവിധ പദ്ധതികൾ സ്വതന്ത്ര
ഇന്ത്യയുടെ ഭരണകർത്താക്കൾ ആസൂത്രണം ചെയ്തു.

ദ്വിരാഷ്ട്ര സിദ്ധാന്തം
ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെടുത്തി
ഒരു പ്രത്യേക രാഷ്ട്രം വേണമെന്നുള്ള ആവശ്യം മുസ്ലിം ലീഗ് മുന്നോട്ടു വെച്ചു.
ഹിന്ദുക്കളും മുസ്ലിമുകളും രണ്ട് വ്യത്യസ്ഥ ജനതകളാണെന്നു ദ്വിരാഷ്ട്ര
സിദ്ധാന്തത്തിലൂടെ പാർട്ടി വാദിച്ചു. കോൺഗ്രസ് പാർട്ടി ദ്വിരാഷ്ട്ര
സിദ്ധാന്തത്തെ ശക്തമായി എതിർത്തു. ബ്രിട്ടീഷ് പിന്തുണ ലഭിച്ചതിനാൽ
മുസ്ലിം ലീഗിന് അവരുടെ ലക്‌ഷ്യം നേടിയെടുക്കുവാൻ സാധിച്ചു.

ePLUS KERALA
വിഭജന പ്രക്രിയ

വിഭജനവുമായി ബന്ധപ്പെട്ട 4 ബുദ്ധിമുട്ടുകൾ


1. ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഏക മേഖല
ആയിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയുടെ രണ്ട് വ്യത്യസ്ഥ ഭാഗങ്ങളിലെ മുസ്ലിം
ഭൂരിപക്ഷ പ്രദേശങ്ങൾ ചേർത്ത് പാകിസ്ഥാൻ രൂപീകരിച്ചതിലൂടെ ഈ പ്രശ്നം
പരിഹരിച്ചു.കിഴക്കൻ പാകിസ്ഥാനും പടിഞ്ഞാറൻ പാകിസ്ഥാനും ഇടയിൽ
വിസ്തൃതമായ ഇന്ത്യൻ പ്രദേശം ഉണ്ടായിരുന്നു.
2. എല്ലാ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾക്കും പാകിസ്ഥാനിൽ ചേരുവാൻ
താല്പര്യം ഉണ്ടായിരുന്നില്ല. അതിർത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഖാൻ
അബ്ദുൽ ഗാഫർ ഖാനെ പോലെയുള്ള നേതാക്കന്മാർ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ
ശക്തമായി എതിർത്തിരുന്നു. എന്നാൽ ഇത്തരം എതിർപ്പുകളെ അവഗണിച്ചു
കൊണ്ട് ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കകപ്പെട്ടു.
3. ബ്രിട്ടീഷ് ഇന്ത്യയിലെ രണ്ട് മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകളായിരുന്ന
പഞ്ചാബിലും ബംഗാളിലും അമുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളും ഉണ്ടായിരുന്നു.
ഈ രണ്ട് പ്രവിശ്യകളും വിഭജിച്ചു, അമുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യയ്ക്ക്
നൽകി കൊണ്ട് പ്രശ്നം പരിഹരിച്ചു.
4. അതിർത്തി പ്രദേശങ്ങളിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്നം ആയിരുന്നു
വിഭജനവുമായി ബന്ധപെട്ടുണ്ടായ മറ്റൊരു പ്രശ്നം. വിഭജനത്തെ
തുടർന്നുണ്ടായ വർഗീയ പ്രശ്നങ്ങൾ മൂലം ഇന്ത്യയിലെയും പാകിസ്താനിലെയും
ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട അനേകം ആളുകൾക്ക് സ്വത്തും ജീവനും
നഷ്ടപ്പെട്ടു.

വിഭജനത്തിന്റെ അനന്തരഫലങ്ങൾ
- അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിൽ ആളുകൾ
കൊല്ലപ്പെട്ടു.
- 80 ലക്ഷത്തിലധികം ആൾക്കാർ പലായനം ചെയ്തു.
- ലക്ഷക്കണക്കിനാളുകൾ അഭയാർത്ഥി ക്യാമ്പുകളിൽ ജീവിക്കുവാൻ
നിർബന്ധിക്കപ്പെട്ടു.
- ലാഹോർ, അമൃത്സർ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഹിന്ദു,
മുസ്ലിം വർഗീയ മേഖലകൾ സൃഷ്ടിക്കപ്പെട്ടു.
- അനേകം സ്ത്രീകൾ ലൈംഗീക അതിക്രമങ്ങൾക്ക് വിധേയരായി.
- നിർബന്ധിത വിവാഹവും മത പരിവർത്തനവും ആയിരുന്നു സ്ത്രീകൾ
നേരിട്ട മറ്റു വെല്ലുവിളികൾ.
- അന്യ മതസ്ഥരുടെ തടങ്കലിൽ നിന്ന് മോചിതരായി സ്വഭവനങ്ങളിൽ
എത്തിയ പല സ്ത്രീകളും സ്വന്തം വീട്ടുകാരൻ ദുരഭിമാനക്കൊല
ചെയ്യപ്പെട്ടു.
- പല കുട്ടികളും അനാഥരായി.

നാട്ടുരാജ്യങ്ങളുടെ സംയോജനം
ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളും നാട്ടുരാജ്യങ്ങളും
ചേർന്നതായിരുന്നു ബ്രിട്ടീഷ് ഇന്ത്യ. ചെറുതും വലുതുമായ 565
നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷ് പരമാധികാരം
അംഗീകരിച്ച നാട്ടു രാജാക്കന്മാർക്ക് ചില ആഭ്യന്തര കാര്യങ്ങളിൽ അധികാരം
അനുവദിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണം അവസാനിച്ചതിന് ശേഷം നാട്ടു
രാജാക്കന്മർക്ക് തങ്ങളുടെ പ്രദേശത്തെ ഇന്ത്യയിലോ പാകിസ്ഥാനിലോ
ലയിപ്പിക്കുകയോ സ്വതന്ത്ര രാജ്യം ആയി മാറുകയോ ചെയ്യുവാനുള്ള
അധികാരം ഉണ്ടായിരുന്നു. നാട്ടുരാജാക്കന്മാരിൽ ഭൂരിഭാഗവും സ്വതന്ത്ര
രാഷ്ട്രം രൂപീകരിക്കുവാനുള്ള പ്രഖ്യാപനം നടത്തി. ആദ്യമായി പ്രഖ്യാപനം
നടത്തിയത് തിരുവിതാംകൂർ മഹാരാജാവാണ്.ജനാധിപത്യ രഹിതമായ
ഭരണം നിലനിൽക്കുന്ന നാട്ടുരാജ്യങ്ങൾക്ക് സ്വാതന്ത്രപദവി അനുവദിക്കുന്നത്
സ്വതന്ത്ര സമരത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് എതിരാണെന്ന് ഇന്ത്യയുടെ
ദേശീയ നേതാക്കൾ കരുതി. ഇടക്കാല മന്ത്രിസഭയിലെ ആഭ്യന്തര
മാത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ നാട്ടുരാജ്യങ്ങളുമായി നയപരമായ
ചർച്ചകൾ നടത്തിയതിനെ തുടർന്ന് ഭൂരിപക്ഷം നാട്ടുരാജാക്കന്മാരും
ഇന്ത്യയിൽ ലയിക്കുവാൻ തീരുമാനിച്ചു. സർദാർ വല്ലഭായ് പട്ടേലിനെ
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. നാട്ടുരാജ്യങ്ങളുടെ
സംയോജനവുമായി ബന്ധപ്പെട്ട വിക്ഷയത്തിൽ ഇന്ത്യൻ ഗവണ്മെന്റിനെ
സ്വാധീനിച്ച മൂന്നു കാര്യങ്ങൾ ചുവട് കൊടുക്കുന്നു.
- നാട്ടുരാജ്യങ്ങളുടെ ഭാഗമായിരുന്ന ജനങ്ങൾക്ക് ഇന്ത്യയിൽ ചേരുവാൻ
ആയിരുന്നു താല്പര്യം.
- ചില പ്രദേശങ്ങൾക്ക് സ്വയം ഭരണ അധികാരം നൽകുവാൻ ഇന്ത്യ
തയ്യാറായിരുന്നു.
- ഇന്ത്യ വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ അനുഭവത്തിൽ
നാട്ടുരാജ്യങ്ങളുടെ സംയോജനം അടിയന്തരമായി പരിഹരിക്കണമെന്ന്
ഇന്ത്യൻ ഗവണ്മെന്റ് ആഗ്രഹിച്ചു.
സർദാർ പട്ടേലിന്റെ നിരന്തരമായ പരിശ്രമങ്ങളെ തുടർന്ന്
കാശ്മീർ, ഹൈദരാബാദ്, ജുനഗഡ്, മണിപ്പൂർ എന്നിവ ഒഴികെയുള്ള എല്ലാ
നാട്ടുരാജ്യങ്ങളും ഇന്ത്യയുമായി ലയന കരാറിൽ ഒപ്പു വെച്ചു.
ഹൈദരാബാദിന്റെ ലയനം
ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായ ഹൈദരാബാദിന്റെ
ഭരണാധികാരി നൈസാം ആയിരുന്നു. ഹൈദരാബാദിനെ ഒരു സ്വതന്ത്ര
രാഷ്ട്രമായി നിലനിർത്തുവാൻ തീരുമാനിച്ച നൈസാം ഇന്ത്യയുമായി ഒരു
വർഷത്തേയ്ക്ക് തൽസ്ഥിതി കരാറിൽ ഒപ്പിട്ടു. എന്നാൽ നൈസാമിന്റെ ക്രൂരമായ
ഭരണത്തിനെതിരെ ഹൈദരാബാദ് കേന്ദ്രീകരിച്ച ജനകീയ പ്രക്ഷോഭം
ആരംഭിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയും ഹൈദരാബാദ് കോൺഗ്രസ്സ് പാർട്ടിയും
സമരത്തിന് ശക്തമായ പിന്തുണ നൽകി. റസാക്കർ എന്ന അർദ്ധ സൈനിക
സേനയെ ഉപയോഗിച്ചു ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുവാൻ
നൈസാം ശ്രമിച്ചു. റസാക്കറിന്റെ അതിക്രമങ്ങൾക്ക് പ്രധാനമായും ഇരയായത്
അമുസ്ലിമുകൾ ആയിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് പ്രശ്നത്തിൽ
ഇന്ത്യൻ സൈന്യം ഇടപെടുകയും നൈസാമിനെ പരാജയപ്പെടുത്തുകയും
ചെയ്തു. ഇത്തിനു ശേഷം ഹൈദരാബാദ് ഇന്ത്യയിൽ ലയിച്ചു.
മണിപ്പൂരിന്റെ ലയനം
മണിപ്പൂരിന് ആഭ്യന്തര സ്വയം ഭരണാധികാരം ലഭിക്കുമെന്നുള്ള ഉറപ്പിന്മേൽ
മണിപ്പൂർ മഹാരാജാവായ ബോധചന്ദ്ര സിങ് ഇന്ത്യയുമായി ലയനകരാറിൽ
ഒപ്പു വെക്കുവാൻ തീരുമാനിച്ചു. ശക്തമായ ജനകീയ ആവശ്യത്തെ തുടർന്ന്
മഹാരാജാവ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടത്തുകയും പ്രദേശത്ത്
ഭരണഘടനപരമായ രാജവാഴ്ച സ്ഥാപിക്കുകയും ചെയ്തു. പ്രായ പൂർത്തി
വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന ഇന്ത്യയിലെ
ആദ്യ പ്രദേശം മണിപ്പൂർ ആണ്. മണിപ്പൂർ നിയമസഭയിലെ കോൺഗ്രസ്
അംഗങ്ങൾ ഇന്ത്യയുമായി ലയിക്കുന്നതിനെ അനുകൂലിച്ചുവെങ്കിലും മറ്റു
പാർട്ടികൾ ഈ നീക്കത്തെ ശക്തമായി എതിർത്തു. എന്നാൽ
നിയമസഭയുമായി ആലോചിക്കാതെ മഹാരാജാവ് ഇന്ത്യയുമായുള്ള
ലയനകരാറിൽ ഒപ്പു വെച്ചു . ഇത് പ്രദേശത്തു അസ്വസ്ഥതകൾക്ക്
കാരണമായി.
സംസ്ഥാനങ്ങളുടെ പുനഃസംഘടന
സ്വതന്ത്ര ഇന്ത്യ രാഷ്ട്രരൂപീകരണവുമായി നേരിട്ട മറ്റൊരു
വെല്ലുവിളി സംസ്ഥാന പുനഃസംഘടന ആയിരുന്നു. ഭാഷ അടിസ്ഥാനത്തിൽ
സംസ്ഥാനം രൂപീകരിക്കുന്നത് രാജ്യത്തിൻറെ ഐക്യത്തെ സാരമായി
ബാധിക്കുമെന്ന് ദേശീയ നേതാക്കൾ ഭയപ്പെട്ടു. സംസ്ഥാന പുനഃസംഘടന
രാജ്യത്തിൻറെ സാമൂഹിക സാമ്പത്തിക വികസനത്തെ പ്രതികൂലമായി
ബാധിക്കുമോ എന്നുള്ള ഭയവും കേന്ദ്ര നേതാക്കന്മാർക്ക് ഉണ്ടായിരുന്നു.
നാട്ടു രാജ്യങ്ങളുടെ ഏകീകരണം പൂർത്തിയാകാത്തതും സംസ്ഥാന
പുനഃസംഘടന വൈകുവാൻ കാരണമായി. എന്നാൽ കേന്ദ്ര സർക്കാരിന്റെ
ഈ തീരുമാനം അംഗീകരിക്കുവാൻ പ്രാദേശിക നേതാക്കൾ തയ്യാറായില്ല.
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടു കൊണ്ടുള്ള
പ്രക്ഷോഭങ്ങൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു.
വിശാലാന്ധ്രാ പ്രസ്ഥാനം
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടു കൊണ്ടുള്ള
ആദ്യ പ്രക്ഷോഭം നടത്തിയത് തെലുങ്ക് ഭാക്ഷാ പ്രദേശങ്ങളിലെ ജനങ്ങളാണ്.
മദ്രാസ് സംസ്ഥാനത്തിലെ തെലുങ്ക് ഭാക്ഷാ പ്രദേശങ്ങൾ ഉൾപ്പെടുത്തി
ആന്ധ്രാ സംസ്ഥാനം രൂപീകരിക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു.
ആന്ധ്ര സംസ്ഥാന രൂപീകരണത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം
നടത്തിയ പോറ്റി ശ്രീരാമലു എന്ന ഗാന്ധിയൻ അൻപത്താറാം ദിവസം
മരണപെട്ടു. ഇത് പ്രക്ഷോഭത്തെ കൂടുതൽ തീവ്രമാക്കി. മദ്രാസ്
നിയമസഭയിലെ പല അംഗങ്ങളും രാജി വെച്ചു. നിരന്തരമായ പ്രക്ഷിഭങ്ങളെ
തുടർന്ന് കേന്ദ്ര സർക്കാർ 1952 ഡിസംബർ മാസത്തിൽ ആന്ധ്രാ പ്രദേശ്
രൂപീകരിച്ചു. ആന്ധ്ര പ്രദേശാണ്‌ ഭാക്ഷാ അടിസ്ഥാനത്തിൽ രൂപീകരിക്കപെട്ട
ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം.
ആന്ധ്രാ പ്രദേശിന്റെ രൂപീകരണത്തെ തുടർന്ന് ഭാക്ഷാ അടിസ്ഥാനത്തിലുള്ള
സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ രാജ്യത്തിന്റെ വിവിധ
ഭാഗങ്ങളിൽ ശക്തമായി. ഇതിനെ തുടർന്ന് ഫസൽ അലിയുടെ
നേതൃത്വത്തിൽ സംസ്ഥാന പുനസംഘടന കമ്മീഷൻ രൂപീകരിച്ചു. കമ്മീഷൻ
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1956 ൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ
പ്രദേശങ്ങളും രൂപീകരിക്കപ്പെട്ടു.

PREPARED BY
MATHEW JOSEPH

Visit our YouTube channel


ePLUS KERALA
for more study materials.

You might also like