Download as pdf or txt
Download as pdf or txt
You are on page 1of 2

Reg.No.

SET:2

CONFEDERATION OF KERALA SAHODAYA COMPLEXES


COMMON MODEL TERM II EXAMINATION 2021-2022
CLASS:X MALAYALAM (012) TIME ALLOWED:2hrs
MAX. MARKS:40
SECTION-A GRAMMAR & COMPOSITION
I. താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
a) വാക്യത്തിൽ പ്രയോഗിക്കുക (2 x 1= 2)
1. നിസ്സഹായൻ 2. സാഹസം
b)വാക്യത്തിലെ തെറ്റ് തിരുത്തുക (2 x 1= 2)
3. ഭാഗ്യവശാൽ നിങ്ങളെ ഈ ജനനാശത്തിൽ നിന്ന് രക്ഷപ്പെട്ട് മുക്തരായി കാണുവാനും
സാധിച്ചു.
4.. ധൃഷ്ടദ്യുമ്നൻ അയാളുടെ മർമ്മങ്ങളിൽ ശക്തിയോടെ ഊന്നിഅമർത്തി കഥ കഴിച്ചു കൊന്നു.
c) അംഗവാക്യം അംഗിവാക്യം ഇവ വേർതിരിച്ച് എഴുതുക. (2x 1=2)
5. ശിബിരത്തിൽ നിന്ന് പുറത്തുചാടി ഓടാൻ ചെന്നവരെ ദ്വാര ദേശത്ത് വച്ച് കൃപരും
കൃതവർമ്മാവും കൊന്നു വീഴ്ത്തി.
6. രാജാവിന്റെ വിലാപം കേട്ട് ജനസഹസ്രങ്ങൾ കണ്ണ് നിറച്ച്അങ്ങുമിങ്ങും പാഞ്ഞുപോയി.
d) ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒന്നര പുറത്തിൽ കവിയാതെ ഉപന്യാസം
തയ്യാറാക്കുക.
(1x6=6)
7. പരിസ്ഥിതി സംരക്ഷണവും ആധുനിക ജീവിതവും.
8. സാമൂഹ്യ മാധ്യമങ്ങളും വിദ്യാർത്ഥികളും.
e) കത്ത് തയ്യാറാക്കുക. (1 x 5 =5)
9. വർദ്ധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ച് ഒരു ഫീച്ചർ പ്രസിദ്ധീകരിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖ പത്രത്തിന്റെ പത്രാധിപർക്ക് ഒരു കത്ത് തയ്യാറാക്കുക.
f)പത്രവാർത്ത തയ്യാറാക്കുക. (1x5=5)
10. കൊവിഡ് കാലത്ത് പൊതുജനങ്ങളിൽ വായനാശീലം വളർത്താൻ വിദ്യാർത്ഥികൾ
തയ്യാറാക്കിയ ഏതെങ്കിലും ശ്രദ്ധേയമായ ഒരു പ്രവർത്തനത്തെക്കുറിച്ച് പത്രവാർത്ത
തയ്യാറാക്കുക.
SECTION-B LITERATURE.
II.താഴെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന്ഉത്തരം എഴുതുക (2 x 3 =6 )
1. മനുഷ്യ ചരിത്രത്തിൽ യുദ്ധം വരുത്തി വയ്ക്കുന്ന ഭയങ്കരദുരന്തത്തെ എടുത്തു
കാണിക്കാൻ വേണ്ടിയാണ് ഭാരതേതിഹാസം രചിക്കപ്പെട്ടത് എന്ന് പറയുന്നത്
എന്തുകൊണ്ട്?
2. തനിക്ക് സ്വർഗ്ഗപ്രാപ്തി ലഭിക്കുമെന്ന് ദുര്യോധനൻബലമായി വിശ്വസിച്ചതിന്
അടിസ്ഥാനമെന്ത്?

Page 1 of 2
3." അതുകൊണ്ട് നിന്നെ ശസ്ത്രം കൊണ്ട് കൊന്നുകൂടാ "ഇതും പറഞ്ഞ് അയാളുടെ
മർമ്മങ്ങളിൽ പെരുവിരൽ ഊന്നിയമർത്തി കഥ കഴിച്ചു. ആര് ആരോട് പറഞ്ഞു? സന്ദർഭം
ഏത്?
III.താഴെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന്ഉത്തരം എഴുതുക (2 x 3 =6 )
1." പെറ്റു കിടക്കും തെരുവ് പട്ടിക്കെന്തൊ -
രൂറ്റം, കുരച്ചതു ചാടി ക്കുതിക്കുന്നു. " - ഈ കാവ്യ സന്ദർഭം കവിതയുടെ പ്രമേയത്തെ
വികാരതീവ്രമാക്കുന്നതെങ്ങനെ?
2. " പഴമയിലിഴയും പല്ലുകൊഴിഞ്ഞൊരു
പാട്ടാണെന്ന് പഴിക്കാമിന്ന് പ-
രിഷ്കാരത്തിൻ തിണ്ണയിലുള്ളവർ. "-ആശയം വ്യക്തമാക്കുക.
3. അമ്മയെ മകൻ എവിടെയൊക്കെയാണ് ഉപേക്ഷിക്കാൻ ശ്രമിച്ചത്?
IV.താഴെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന്ഉത്തരം എഴുതുക (2 x 3 =6 )
1. ഗുരുവിനെയും തന്റെ കൂട്ടുകാരെയും കുഞ്ഞൻ അത്ഭുതപ്പെടുത്തിയത്എങ്ങനെ?
2. സ്വാമിയുടെ സ്വഭാവത്തെ കുറിച്ച് ഒരു ലഘു കുറിപ്പ്തയ്യാറാക്കുക
3. അഴിമതിക്കാരനായ ഉദ്യോഗസ്ഥന് സ്വാമികൾ ഉചിതമായ പാഠംനൽകിയത് എങ്ങനെ?

Page 2 of 2

You might also like