Sept 2021

You might also like

Download as txt, pdf, or txt
Download as txt, pdf, or txt
You are on page 1of 94

Wednesday 1 September 2021

Wednesday of week 22 in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 86:3,5

കര്‍ത്താവേ, എന്നോട് കരുണതോന്നണമേ,


എന്തെന്നാല്‍, ദിവസം മുഴുവനും ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു.
കര്‍ത്താവേ, അങ്ങ് മാധുര്യവാനും ശാന്തശീലനുമാണ്.
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങ് സമൃദ്ധമായി കൃപകാണിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

ബലവാനായ ദൈവമേ,
നന്മയായ സകലതും അങ്ങയുടേതാണല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളില്‍
അങ്ങേ നാമത്തോടുള്ള സ്നേ ‌ ഹം നിറയ്ക്കണമേ.
ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം
ഞങ്ങളില്‍ പരിപോഷിപ്പിക്കാനും
പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍
കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
കൊളോ 1:1-8
സുവിശേഷ സത്യത്തിന്റെ വചനം ലോകത്തില്‍ എല്ലായിടത്തും എന്നപോലെ നിങ്ങളുടെ
അടുക്കലുമെത്തി.

ദൈവഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസും സഹോദരനായ


തിമോത്തേയോസും കൂടെ ക്രിസ്തുവില്‍ വിശുദ്ധരും വിശ്വാസികളുമായ കൊളോസോസിലെ
സഹോദരര്‍ക്ക് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നു നിങ്ങള്‍ക്കു കൃപയും
സമാധാനവും!
ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോഴൊക്കെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ
പിതാവായ ദൈവത്തിനു നന്ദിപറയുന്നു. എന്തെന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുവേണ്ടി
നിക്ഷിപ്തമായിരിക്കുന്ന പ്രത്യാശമൂലം, യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തെക്കുറിച്ചും
നിങ്ങള്‍ക്ക് എല്ലാ വിശുദ്ധരോടുമുള്ള സ്‌നേഹത്തെക്കുറിച്ചും ഞങ്ങള്‍ കേട്ടിരിക്കുന്നു. നിങ്ങളോട്
അറിയിക്കപ്പെട്ട സുവിശേഷസത്യത്തിന്റെ വചനത്തില്‍ നിന്ന് ഈ പ്രത്യാശയെക്കുറിച്ചു മുമ്പുതന്നെ
നിങ്ങള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ സുവിശേഷം ശ്രവിക്കുകയും സത്യത്തില്‍ ദൈവത്തിന്റെ കൃപ പൂര്‍
ണമായി മനസ്സിലാക്കുകയും ചെയ്ത നാള്‍മുതല്‍ ലോകത്തില്‍ എല്ലായിടത്തും എന്നപോലെ
നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഞങ്ങളുടെ പ്രിയപ്പെട്ട സഹശുശ്രൂഷകന്‍ എപ്പഫ്രാസില്‍ നിന്നാണല്ലോ നിങ്ങള്‍ ഇതു ഗ്രഹിച്ചത്.
നിങ്ങള്‍ക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ വിശ്വസ്തനായ ശുശ്രൂഷകനാണ് അവന്‍. ആത്മാവിലുള്ള
നിങ്ങളുടെ സ്നേ ‌ ഹത്തെക്കുറിച്ച് അവന്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 52:8-9

ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന


ഒലിവുമരം പോലെയാണു ഞാന്‍;
ദൈവത്തിന്റെ കാരുണ്യത്തില്‍
ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.

ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.

അങ്ങു നല്‍കിയ അനുഗ്രഹങ്ങളെപ്രതി


ഞാന്‍ എന്നേക്കും അവിടുത്തോടു നന്ദി പറയും;
അങ്ങേ ഭക്തരുടെ മുന്‍പില്‍
ഞാന്‍ അങ്ങേ നാമം പ്രകീര്‍ത്തിക്കും;
എന്തെന്നാല്‍ അതു ശ്രേഷ്ഠമാണ്.

ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
1 പത്രോ 1:25

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ വചനം നിത്യം നിലനില്‍ക്കുന്നു.
ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.
അല്ലേലൂയാ!

Or:
ലൂക്കാ 4:17

അല്ലേലൂയാ, അല്ലേലൂയാ!
ദരിദ്രരെ സുവിശേഷം അറിയിക്കാനും
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും
അവിടന്ന് എന്നെ അയച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 4:38-44
മറ്റു പട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു.

അക്കാലത്ത്, യേശു സിനഗോഗില്‍ നിന്ന് എഴുന്നേറ്റ് ശിമയോന്റെ വീട്ടിലേക്കു പോയി. ശിമയോന്റെ


അമ്മായിയമ്മ കലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകള്‍ അവള്‍ക്കുവേണ്ടി അവനോടു
സഹായം അപേക്ഷിച്ചു. അവന്‍ അവളുടെ അടുത്തെത്തി പനിയെ ശാസിച്ചു; അത് അവളെ വിട്ടുമാറി.
ഉടനെ അവള്‍ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു. വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍
കഷ്ടപ്പെട്ടിരുന്നവരെയെല്ലാം അവര്‍ അവന്റെ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേല്‍
കൈവച്ച് അവന്‍ അവരെ സുഖപ്പെടുത്തി. നീ ദൈവപുത്രനാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട്
അനേകരില്‍ നിന്ന് പിശാചുക്കള്‍ വിട്ടുപോയി. അവന്‍ അവയെ ശാസിച്ചു. താന്‍ ക്രിസ്തുവാണെന്ന്
അവയ്ക്ക് അറിയാമായിരുന്നതുകൊണ്ട്, അവന്‍ അവയെ സംസാരിക്കാന്‍ അനുവദിച്ചില്ല.
പ്രഭാതമായപ്പോള്‍ അവന്‍ ഒരു വിജനസ്ഥലത്തേക്കു പോയി. ജനക്കൂട്ടം അവനെ
അന്വേഷിച്ചുചെന്നു. തങ്ങളെ വിട്ടുപോകരുതെന്ന് അവര്‍ അവനെ നിര്‍ബന്ധിച്ചു. എന്നാല്‍, അവന്‍
പറഞ്ഞു; മറ്റു പട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു.
അതിനുവേണ്ടിയാണ് ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. അവന്‍ യൂദയായിലെ സിനഗോഗുകളില്‍
പ്രസംഗിച്ചുകൊണ്ടിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിവ്യാര്‍പ്പണം
ഞങ്ങള്‍ക്കെപ്പോഴും രക്ഷയുടെ അനുഗ്രഹം പ്രദാനംചെയ്യട്ടെ.
അങ്ങനെ, ദിവ്യരഹസ്യത്താല്‍ അനുഷ്ഠിക്കുന്നത്
ശക്തിയാല്‍ നിറവേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 31:19

കര്‍ത്താവേ, അങ്ങേ അനുഗ്രഹങ്ങള്‍ എത്ര മഹത്തരമാണ്!


അങ്ങയെ ഭയപ്പെടുന്നവര്‍ക്കായി അങ്ങ് അവ ഒരുക്കിവച്ചിരിക്കുന്നു.

Or:
മത്താ 5:9-10

സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍;


എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയമേശയുടെ അപ്പത്താല്‍ പരിപോഷിതരായി


അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സഹോദരരില്‍ അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍
ഞങ്ങള്‍ പ്രചോദിപ്പിക്കപ്പെടുമ്പോഴെല്ലാം
സ്നേ
‌ ഹത്തിന്റെ ഈ ഭോജനം
ഞങ്ങളുടെ ഹൃദയങ്ങളെ സ്ഥിരീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 2 September 2021

Thursday of week 22 in Ordinary Time 

Liturgical Colour: Green.


Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 86:3,5

കര്‍ത്താവേ, എന്നോട് കരുണതോന്നണമേ,


എന്തെന്നാല്‍, ദിവസം മുഴുവനും ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു.
കര്‍ത്താവേ, അങ്ങ് മാധുര്യവാനും ശാന്തശീലനുമാണ്.
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങ് സമൃദ്ധമായി കൃപകാണിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

ബലവാനായ ദൈവമേ,
നന്മയായ സകലതും അങ്ങയുടേതാണല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളില്‍
അങ്ങേ നാമത്തോടുള്ള സ്നേ ‌ ഹം നിറയ്ക്കണമേ.
ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം
ഞങ്ങളില്‍ പരിപോഷിപ്പിക്കാനും
പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍
കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
കൊളോ 1:9a-14
ദൈവം നമ്മെ അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്നു മോചിച്ച്, തന്റെ പ്രിയപുത്രന്റെ
രാജ്യത്തിലേക്ക് ആനയിച്ചു.

സഹോദരരേ, നിങ്ങളെപ്പറ്റി കേട്ടനാള്‍ മുതല്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ നിന്നു ഞങ്ങള്‍


വിരമിച്ചിട്ടില്ല. നിങ്ങള്‍ പൂര്‍ണമായ ജ്ഞാനവും ആത്മീയ അറിവും വഴി ദൈവഹിതത്തെ കുറിച്ചുള്ള
ഉള്‍ക്കാഴ്ചകൊണ്ടു നിറയാന്‍ വേണ്ടിയാണു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്. കര്‍ത്താവിനു യോജിച്ചതും
അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അതുവഴി
നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍
നിങ്ങള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്യും. സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും
ക്ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വശക്തിയിലും നിങ്ങള്‍
ബലം പ്രാപിക്കട്ടെ. പ്രകാശത്തില്‍ വിശുദ്ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെ
യോഗ്യരാക്കിയ പിതാവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍. അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്ന്
അവിടുന്നു നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെ
ആനയിക്കുകയും ചെയ്തു. അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 98:2-3ab,3cd-4,5-6

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.


കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി
ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ഭവനത്തോടുള്ള തന്റെ കരുണയും
വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.

ഭൂമിയുടെ അതിര്‍ത്തികള്‍
നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.

കിന്നരംമീട്ടി കര്‍ത്താവിനു സ്തുതികളാലപിക്കുവിന്‍.


വാദ്യഘോഷത്തോടെ അവിടുത്തെ പുകഴ്ത്തുവിന്‍.
കൊമ്പും കാഹളവും മുഴക്കി
രാജാവായ കര്‍ത്താവിന്റെ സന്നിധിയില്‍
ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.

________

സുവിശേഷ പ്രഘോഷണവാക്യം
cf. 2 തെസ 2:14

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വം
നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി
ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടന്നു നിങ്ങളെ വിളിച്ചു.
അല്ലേലൂയാ!

Or:
മത്താ 4:19

അല്ലേലൂയാ, അല്ലേലൂയാ!
യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക;
ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 5:1-11
എല്ലാം ഉപേക്ഷിച്ച് അവര്‍ അവിടുത്തെ അനുഗമിച്ചു.

അക്കാലത്ത്, ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ യേശുവിനു ചുറ്റും തിങ്ങിക്കൂടി. അവന്‍


ഗനേസറത്തു തടാകത്തിന്റെ തീരത്തു നില്‍ക്കുകയായിരുന്നു. രണ്ടു വള്ളങ്ങള്‍ കരയോടടുത്ത്
കിടക്കുന്നത് അവന്‍ കണ്ടു. മീന്‍പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു.
ശിമയോന്റെതായിരുന്നു വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി. കരയില്‍ നിന്ന് അല്‍പം
അകലേക്കു വള്ളം നീക്കാന്‍ അവനോട് യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് അവന്‍ ജനങ്ങളെ
പഠിപ്പിച്ചു. സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍
പിടിക്കാന്‍ വലയിറക്കുക. ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക്
ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം. വലയിറക്കിയപ്പോള്‍
വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവര്‍ മറ്റേ വള്ളത്തില്‍
ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവര്‍ വന്ന് രണ്ടു വള്ളങ്ങളും
മുങ്ങാറാകുവോളം നിറച്ചു. ശിമയോന്‍പത്രോസ് ഇതു കണ്ടപ്പോള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണ്, കര്‍
ത്താവേ, എന്നില്‍ നിന്ന് അകന്നുപോകണമേ; ഞാന്‍ പാപിയാണ് എന്നുപറഞ്ഞു. എന്തെന്നാല്‍,
തങ്ങള്‍ക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്ഭുതപ്പെട്ടു.
അതുപോലെതന്നെ, അവന്റെ പങ്കുകാരായ സെബദീപുത്രന്മാര്‍ – യാക്കോബും യോഹന്നാനും-
വിസ്മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെ
പിടിക്കുന്നവനാകും. വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്ഷിച്ച് അവര്‍ അവനെ
അനുഗമിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിവ്യാര്‍പ്പണം
ഞങ്ങള്‍ക്കെപ്പോഴും രക്ഷയുടെ അനുഗ്രഹം പ്രദാനംചെയ്യട്ടെ.
അങ്ങനെ, ദിവ്യരഹസ്യത്താല്‍ അനുഷ്ഠിക്കുന്നത്
ശക്തിയാല്‍ നിറവേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 31:19

കര്‍ത്താവേ, അങ്ങേ അനുഗ്രഹങ്ങള്‍ എത്ര മഹത്തരമാണ്!


അങ്ങയെ ഭയപ്പെടുന്നവര്‍ക്കായി അങ്ങ് അവ ഒരുക്കിവച്ചിരിക്കുന്നു.

Or:
മത്താ 5:9-10

സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍;


എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയമേശയുടെ അപ്പത്താല്‍ പരിപോഷിതരായി


അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സഹോദരരില്‍ അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍
ഞങ്ങള്‍ പ്രചോദിപ്പിക്കപ്പെടുമ്പോഴെല്ലാം
സ്നേ
‌ ഹത്തിന്റെ ഈ ഭോജനം
ഞങ്ങളുടെ ഹൃദയങ്ങളെ സ്ഥിരീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 3 September 2021

Saint Gregory the Great, Pope, Doctor 


on Friday of week 22 in Ordinary Time
Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം

വിശുദ്ധ ഗ്രിഗരി, പത്രോസിന്റെ സിംഹാസനത്തിലേക്ക് ഉയര്‍ത്തപ്പെട്ടു;


അദ്ദേഹം എപ്പോഴും കര്‍ത്താവിന്റെ മുഖകാന്തി അന്വേഷിക്കുകയും
അവിടത്തെ സ്‌നേഹത്തിന്റെ ആഘോഷത്തില്‍ വസിക്കുകയും ചെയ്തു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ ജനത്തെ


കാരുണ്യത്തോടെ അങ്ങ് പരിപാലിക്കുകയും
സ്നേ
‌ ഹത്തോടെ ഭരിക്കുകയും ചെയ്യുന്നുവല്ലോ.
വിശുദ്ധ ഗ്രിഗരി പാപ്പായുടെ മാധ്യസ്ഥ്യത്താല്‍,
അങ്ങ് ഭരിക്കാന്‍ അധികാരം നല്കിയിരിക്കുന്നവര്‍ക്ക്
ജ്ഞാനത്തിന്റെ ചൈതന്യം നല്കണമേ.
അങ്ങനെ, വിശുദ്ധ അജഗണത്തിന്റെ
അഭിവൃദ്ധിയില്‍ നിന്നുളവാകുന്നവയെല്ലാം
അജപാലകരുടെ സനാതന സന്തോഷമായി ഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Friday)

There is a choice today between the readings for the ferial day (Friday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
കൊളോ 1:15-20
എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്.

സഹോദരരേ, യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍


ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും
അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ
ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനു വേണ്ടിയുമാണ്
സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു.
അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍
നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളിലും അവന്‍ പ്രഥമസ്ഥാനീയനായി.
എന്തെന്നാല്‍, അവനില്‍ സര്‍വസമ്പൂര്‍ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്സായി. സ്വര്‍
ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട്
അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു.
________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 100:1-2,3,4,5

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുന്‍പില്‍


ആനന്ദഗീതം ഉതിര്‍ക്കട്ടെ.
സന്തോഷത്തോടെ
കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍;
ഗാനാലാപത്തോടെ
അവിടുത്തെ സന്നിധിയില്‍ വരുവിന്‍.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;


അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്;
നമ്മള്‍ അവിടുത്തേതാണ്;
നാം അവിടുത്തെ ജനവും
അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

കൃതജ്ഞതാഗീതത്തോടെ
അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍;
സ്തുതികള്‍ ആലപിച്ചുകൊണ്ട്
അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.
അവിടുത്തേക്കു നന്ദിപറയുവിന്‍;
അവിടുത്തെ നാമം വാഴ്ത്തുവിന്‍.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

കര്‍ത്താവു നല്ലവനാണ്,
അവിടുത്തെ കാരുണ്യം ശാശ്വതമാണ്;
അവിടുത്തെ വിശ്വസ്തത
തലമുറകളോളം നിലനില്‍ക്കും.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
cf. സങ്കീ 19:8

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
അല്ലേലൂയാ!

Or:
യോഹ 8:12

അല്ലേലൂയാ, അല്ലേലൂയാ!
യേശു അവരോടു പറഞ്ഞു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും
അന്ധകാരത്തില്‍ നടക്കുകയില്ല.
അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 5:33-39
മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരുമ്പോള്‍ അവര്‍ ഉപവസിക്കും.

അക്കാലത്ത്, നിയമജ്ഞരും ഫരിസേയരും യേശുവിനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യര്‍


പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും
അങ്ങനെതന്നെ. എന്നാല്‍, നിന്റെ ശിഷ്യര്‍ തിന്നുകുടിച്ചു നടക്കുന്നു. യേശു അവരോടു പറഞ്ഞു:
മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴരെക്കൊണ്ട് ഉപവസിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?
എന്നാല്‍, മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍
ഉപവസിക്കും. അവന്‍ അവരോട് ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തില്‍ നിന്നു
കഷണം കീറിയെടുത്ത് പഴയവസ്ത്രത്തോടു ചേര്‍ക്കാറില്ല. അങ്ങനെ ചെയ്താല്‍ പുതിയ വസ്ത്രം
കീറുന്നു എന്നു മാത്രമല്ല പുതിയ കഷണം പഴയതിനോട് ചേരാതെ വരുകയും ചെയ്യും. ആരും
പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍, പുതിയ വീഞ്ഞ്
പഴയ തോല്‍ക്കുടങ്ങള്‍ ഭേദിച്ച് ഒഴുകിപ്പോവുകയും തോല്‍ക്കുടങ്ങള്‍ നശിക്കുകയും ചെയ്യും. പുതിയ
വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്‌ക്കേണ്ടത്. പഴയവീഞ്ഞു കുടിച്ച ഒരുവനും പുതിയത്
ഇഷ്ടപ്പെടുകയില്ല. പഴയതാണു മെച്ചം എന്നല്ലേ പറയുന്നത്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലി അര്‍പ്പിക്കുന്നതു വഴിയാണല്ലോ


അങ്ങ് ലോകം മുഴുവന്റെയും പാപങ്ങള്‍ മോചിപ്പിക്കുന്നത്.
വിശുദ്ധ ഗ്രിഗരിയുടെ വാര്‍ഷികസ്മരണ ആചരിച്ചുകൊണ്ട്
അര്‍പ്പിക്കപ്പെടുന്ന ഈ ബലി
ഞങ്ങള്‍ക്കും ഉപകരിക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്


കര്‍ത്താവ് തന്റെ കുടുംബത്തിനു മേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ക്രിസ്തുവാകുന്ന ജീവന്റെ അപ്പത്താല്‍


അങ്ങ് പരിപോഷിപ്പിച്ച ഇവരെ,
ക്രിസ്തുവാകുന്ന ഗുരുവാല്‍ ഉദ്ബ
‌ ോധിപ്പിക്കണമേ.
അങ്ങനെ, വിശുദ്ധ ഗ്രിഗരിയുടെ തിരുനാളില്‍,
അങ്ങേ സത്യം അവര്‍ ഗ്രഹിക്കുകയും
അത് സ്‌നേഹത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 4 September 2021

Saturday of week 22 in Ordinary Time 


or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 86:3,5

കര്‍ത്താവേ, എന്നോട് കരുണതോന്നണമേ,


എന്തെന്നാല്‍, ദിവസം മുഴുവനും ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു.
കര്‍ത്താവേ, അങ്ങ് മാധുര്യവാനും ശാന്തശീലനുമാണ്.
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങ് സമൃദ്ധമായി കൃപകാണിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

ബലവാനായ ദൈവമേ,
നന്മയായ സകലതും അങ്ങയുടേതാണല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളില്‍
അങ്ങേ നാമത്തോടുള്ള സ്നേ ‌ ഹം നിറയ്ക്കണമേ.
ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം
ഞങ്ങളില്‍ പരിപോഷിപ്പിക്കാനും
പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍
കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
കൊളോ 1:21-23
പരിശുദ്ധരും നിര്‍മലരുമായിത്തീരാന്‍ ക്രിസ്തു നിങ്ങളെ ദൈവത്തോട് അനുരഞ്ജിപ്പിച്ചിരിക്കുന്നു.

സഹോദരരേ, ഒരിക്കല്‍ നിങ്ങള്‍ ദൈവത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികള്‍ വഴി


മനസ്സില്‍ ശത്രുത പുലര്‍ത്തുന്നവരുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ക്രിസ്തു തന്റെ മരണം വഴി
സ്വന്തം ഭൗതികശരീരത്തില്‍ നിങ്ങളെ അനുരഞ്ജിപ്പിച്ചിരിക്കുന്നു. അവിടുത്തെ മുമ്പില്‍ പരിശുദ്ധരും
കുറ്റമറ്റവരും നിര്‍മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് അവന്‍ ഇപ്രകാരം ചെയ്തത്.
എന്നാല്‍, നിങ്ങള്‍ ശ്രവിച്ച സുവിശേഷം നല്‍കുന്ന പ്രത്യാശയില്‍ നിന്നു വ്യതിചലിക്കാതെ
സ്ഥിരതയോടും ദൃഢനിശ്ചയത്തോടും കൂടെ വിശ്വാസത്തില്‍ നിങ്ങള്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു.
ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ
ഞാന്‍ അതിന്റെ ശുശ്രൂഷകനായി.
________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 54:1-2,4,6

ഇതാ, ദൈവമാണ് എന്റെ സഹായകന്‍.

ദൈവമേ, അങ്ങേ നാമത്താല്‍


എന്നെ രക്ഷിക്കണമേ!
അങ്ങേ ശക്തിയില്‍
എനിക്കു നീതി നടത്തിത്തരണമേ!
ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്റെ അധരങ്ങളില്‍ നിന്ന് ഉതിരുന്ന
വാക്കുകള്‍ ശ്രദ്ധിക്കണമേ!

ഇതാ, ദൈവമാണ് എന്റെ സഹായകന്‍.

ഇതാ, ദൈവമാണ് എന്റെ സഹായകന്‍,


കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.
ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വം ബലി അര്‍പ്പിക്കും;
കര്‍ത്താവേ, അങ്ങേ ശ്രേഷ്ഠമായ നാമത്തിനു
ഞാന്‍ നന്ദിപറയും.

ഇതാ, ദൈവമാണ് എന്റെ സഹായകന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
cf.സങ്കീ 27:11

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വഴി എനിക്കു കാണിച്ചുതരണമേ;
എന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ.
അല്ലേലൂയാ!

Or:
യോഹ 14:6

അല്ലേലൂയാ, അല്ലേലൂയാ!
യേശു പറഞ്ഞു:
വഴിയും സത്യവും ജീവനും ഞാനാണ്.
എന്നിലൂടെയല്ലാതെ ആരും
പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 6:1-5
സാബത്തില്‍ നിഷിദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്?

ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്മാര്‍


കതിരുകള്‍ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു. ഫരിസേയരില്‍ ചിലര്‍ ചോദിച്ചു: സാബത്തില്‍
നിഷിദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്? അവന്‍ മറുപടി പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും
അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അവന്‍ ദേവാലയത്തില്‍
പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം
എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്ക് കൊടുക്കുകയും ചെയ്തില്ലേ. അവന്‍ അവരോടു
പറഞ്ഞു: മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിവ്യാര്‍പ്പണം
ഞങ്ങള്‍ക്കെപ്പോഴും രക്ഷയുടെ അനുഗ്രഹം പ്രദാനംചെയ്യട്ടെ.
അങ്ങനെ, ദിവ്യരഹസ്യത്താല്‍ അനുഷ്ഠിക്കുന്നത്
ശക്തിയാല്‍ നിറവേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 31:19

കര്‍ത്താവേ, അങ്ങേ അനുഗ്രഹങ്ങള്‍ എത്ര മഹത്തരമാണ്!


അങ്ങയെ ഭയപ്പെടുന്നവര്‍ക്കായി അങ്ങ് അവ ഒരുക്കിവച്ചിരിക്കുന്നു.

Or:
മത്താ 5:9-10

സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍;


എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയമേശയുടെ അപ്പത്താല്‍ പരിപോഷിതരായി


അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സഹോദരരില്‍ അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍
ഞങ്ങള്‍ പ്രചോദിപ്പിക്കപ്പെടുമ്പോഴെല്ലാം
സ്നേ
‌ ഹത്തിന്റെ ഈ ഭോജനം
ഞങ്ങളുടെ ഹൃദയങ്ങളെ സ്ഥിരീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 5 September 2021

23rd Sunday in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 119:137,124

കര്‍ത്താവേ, അങ്ങ് നീതിമാനാണ്,


അങ്ങേ വിധികള്‍ നീതിയുക്തമാണ്;
അങ്ങേ കാരുണ്യത്തിനൊത്തവിധം
അങ്ങേ ദാസരോട് പ്രവര്‍ത്തിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും


ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 35:4-7
ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല; മൂകന്റെ നാവ് സന്തോഷത്തിന്റെ ഗാനം ഉതിര്‍ക്കും.

ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍;
ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍.
ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു;
ദൈവത്തിന്റെ പ്രതിഫലവുമായി വന്ന്
അവിടുന്ന് നിങ്ങളെ രക്ഷിക്കും.

അപ്പോള്‍, അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും.


ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല.
അപ്പോള്‍ മുടന്തന്‍ മാനിനെപ്പോലെ കുതിച്ചുചാടും.
മൂകന്റെ നാവ് സന്തോഷത്തിന്റെ ഗാനം ഉതിര്‍ക്കും.

വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും.


മരുഭൂമിയിലൂടെ നദികള്‍ ഒഴുകും.
തപിച്ച മണലാരണ്യം ജലാശയമായി മാറും.
ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 146:7,8-9a,9bc-10

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.


or
അല്ലേലൂയ!

കര്‍ത്താവ് എന്നേക്കും വിശ്വസ്തനാണ്.


മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.


or
അല്ലേലൂയ!

കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;


അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു;
അവിടുന്നു നീതിമാന്മാരെ സ്നേ
‌ ഹിക്കുന്നു.
കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.


or
അല്ലേലൂയ!

വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;


എന്നാല്‍, ദുഷ്ടരുടെ വഴി
അവിടുന്നു നാശത്തിലെത്തിക്കുന്നു.
കര്‍ത്താവ് എന്നേക്കും വാഴുന്നു;
സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും;
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.


or
അല്ലേലൂയ!

________

രണ്ടാം വായന
യാക്കോ 2:1-5
ദൈവം തെരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?

എന്റെ സഹോദരരേ, മഹത്വപൂര്‍ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന


നിങ്ങള്‍ പക്ഷപാതം കാണിക്കരുത്. നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണ മോതിരമണിഞ്ഞു മോടിയുള്ള
വസ്ത്രം ധരിച്ച ഒരുവനും മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ.
നിങ്ങള്‍ മോടിയായി വസ്ത്രം ധരിച്ചവനെ നോക്കി, ഇവിടെ സുഖമായി ഇരിക്കുക എന്നു പറയുന്നു.
പാവപ്പെട്ടവനോട് അവിടെ നില്‍ക്കുക എന്നോ എന്റെ പാദപീഠത്തിനടുത്ത് ഇരിക്കുക എന്നോ പറയുന്നു.
അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനം കാണിക്കുകയും ദുഷ്ടവിചാരങ്ങള്‍ പുലര്‍ത്തുന്ന വിധികര്‍
ത്താക്കളാവുകയും അല്ലേ ചെയ്യുന്നത്?
എന്റെ പ്രിയസഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്ത
രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തെരഞ്ഞെടുത്തത്
ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?

________

സുവിശേഷ പ്രഘോഷണവാക്യം
1 സാമു 3:9, യോഹ 6:68

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങേ ദാസന്‍ ഇതാ ശ്രവിക്കുന്നു
നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
അല്ലേലൂയാ!

Or:
cf. മത്താ 4:23
അല്ലേലൂയാ, അല്ലേലൂയാ!
യേശു സിനഗോഗുകളില്‍ പഠിപ്പിച്ചും
രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും
ജനങ്ങളുടെ എല്ലാരോഗങ്ങളും
വ്യാധികളും സുഖപ്പെടുത്തിയും
ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 7:31-37
അവന്‍ ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്‍കുന്നു.

അക്കാലത്ത്, യേശു ടയിര്‍ പ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോന്‍ കടന്ന്, ദെക്കാപ്പോളീസ്


പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കു പോയി. ബധിരനും സംസാരത്തിനു
തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്റെമേല്‍
കൈകള്‍ വയ്ക്കണമെന്ന് അവര്‍ അവനോട് അപേക്ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തില്‍ നിന്നു
മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവില്‍ സ്പര്‍ശിച്ചു.
സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത – തുറക്കപ്പെടട്ടെ
എന്നര്‍ഥം. ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി
സംസാരിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ
അവന്‍ വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു. അവര്‍ അളവറ്റ
വിസ്മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു
ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്‍കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,


ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.

Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും


സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 6 September 2021

Monday of week 23 in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 119:137,124

കര്‍ത്താവേ, അങ്ങ് നീതിമാനാണ്,


അങ്ങേ വിധികള്‍ നീതിയുക്തമാണ്;
അങ്ങേ കാരുണ്യത്തിനൊത്തവിധം
അങ്ങേ ദാസരോട് പ്രവര്‍ത്തിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും


ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
കൊളോ 1:24-2:3
തലമുറകളായി നിഗൂഢമായിരിക്കുന്ന രഹസ്യം വെളിപ്പെടുത്തുവാന്‍ ഞാന്‍ സഭയിലെ
ശുശ്രൂഷകനായി.
സഹോദരരേ, നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ
ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍
നികത്തുന്നു. നിങ്ങള്‍ക്കുവേണ്ടി ദൈവം എന്നെ ഭരമേല്‍പിച്ച ദൗത്യം വഴി ഞാന്‍ സഭയിലെ
ശുശ്രൂഷകനായി. ദൈവവചനം പൂര്‍ണമായി വെളിപ്പെടുത്തുക എന്നതായിരുന്നു ആ ദൗത്യം.
യുഗങ്ങളുടെയും തലമുറകളുടെയും ആരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം
ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്ധര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഈ രഹസ്യത്തിന്റെ മഹത്വം
വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധര്‍ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ അവിടുന്നു
തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട്
എന്നതുതന്നെ. അവനെയാണ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ മനുഷ്യരെയും ക്രിസ്തുവില്‍
പക്വത പ്രാപിച്ചവരാക്കാന്‍ വേണ്ടി ഞങ്ങള്‍ എല്ലാവര്‍ക്കും മുന്നറിയിപ്പു നല്‍കുകയും എല്ലാവരെയും
സര്‍വവിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യം പ്രാപിക്കുന്നതിനു വേണ്ടിയത്രേ,
അവന്‍ എന്നില്‍ ശക്തിയായി ഉണര്‍ത്തുന്ന ശക്തികൊണ്ടു ഞാന്‍ കഠിനമായി അധ്വാനിക്കുന്നത്.
നിങ്ങള്‍ക്കു വേണ്ടിയും ലവൊദീക്യായിലുള്ളവര്‍ക്കു വേണ്ടിയും എന്റെ മുഖം നേരിട്ടുകണ്ടിട്ടില്ലാത്ത
അനേകര്‍ക്കു വേണ്ടിയും ഞാന്‍ എത്ര ശക്തമായി പോരാടുന്നെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍
ആഗ്രഹിക്കുന്നു. സ്നേ ‌ ഹത്താല്‍ പരസ്പരബദ്ധമായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസവും
സുനിശ്ചിതമായ ബോധ്യത്തിന്റെ പൂര്‍ണസമ്പത്തും ദൈവത്തിന്റെ രഹസ്യമായ ക്രിസ്തുവിനെ
കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനു വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്.
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികള്‍ അവനിലാണ് ഒളിഞ്ഞുകിടക്കുന്നത്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 62:5-6,8

എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

ദൈവത്തില്‍ മാത്രമാണ് എനിക്കാശ്വാസം,


അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്.
അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും;
എനിക്കു കുലുക്കം തട്ടുകയില്ല.

എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

ജനമേ, എന്നും ദൈവത്തില്‍ ശരണംവയ്ക്കുവിന്‍,


അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍,
അവിടുന്നാണു നമ്മുടെ സങ്കേതം.

എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:105

അല്ലേലൂയാ, അല്ലേലൂയാ!
അങ്ങേ വചനം എന്റെ പാദത്തിനു വിളക്കും
പാതയില്‍ പ്രകാശവുമാണ്.
അല്ലേലൂയാ!

Or:
യോഹ 10:27

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു.
എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 6:6-11
സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഒരു സാബത്തില്‍ യേശു ഒരു സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ


വലത്തുകൈ ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു. നിയമജ്ഞരും ഫരിസേയരും യേശുവില്‍
കുറ്റമാരോപിക്കാന്‍ പഴുതുനോക്കി, സാബത്തില്‍ അവന്‍ രോഗ ശാന്തി നല്‍കുമോ എന്നു
ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവന്‍ അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കിയിട്ട്, കൈശോഷിച്ചവനോടു
പറഞ്ഞു: എഴുന്നേറ്റ് നടുവില്‍ വന്നു നില്‍ക്കുക. അവന്‍ എഴുന്നേറ്റുനിന്നു. യേശു അവരോടു
പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്മചെയ്യുന്നതോ തിന്മ ചെയ്യുന്നതോ
ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം? അവിടെക്കൂടിയിരുന്ന
എല്ലാവരുടെയും നേരേ നോക്കിക്കൊണ്ട് അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍
കൈ നീട്ടി. അതു സുഖപ്പെട്ടു. അവര്‍ രോഷാകുലരായി, യേശുവിനോട് എന്താണു ചെയ്യേണ്ടതെന്നു
പരസ്പരം ആലോചിച്ചു..

________

നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,


ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.

Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും


സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 7 September 2021

Tuesday of week 23 in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 119:137,124

കര്‍ത്താവേ, അങ്ങ് നീതിമാനാണ്,


അങ്ങേ വിധികള്‍ നീതിയുക്തമാണ്;
അങ്ങേ കാരുണ്യത്തിനൊത്തവിധം
അങ്ങേ ദാസരോട് പ്രവര്‍ത്തിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും


ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
കൊളോ 2:6-15
ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും
ചെയ്തു.

സഹോദരരേ, കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍


ജീവിക്കുവിന്‍. അവനില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ച വിശ്വാസത്തില്‍
ദൃഢത പ്രാപിച്ചുംകൊണ്ട് അനര്‍ഗളമായ കൃതജ്ഞതാ പ്രകാശനത്തില്‍ മുഴുകുവിന്‍. ക്രിസ്തുവിനു
യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനും മാത്രം ചേര്‍
ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍
ശ്രദ്ധിക്കണം. ദൈവത്വത്തിന്റെ പൂര്‍ണത മുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു. എല്ലാ
ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്സായ അവനിലാണു നിങ്ങളും പൂര്‍ണത
പ്രാപിച്ചിരിക്കുന്നത്. അവനില്‍ നിങ്ങളും പരിച്‌ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍
വഹിക്കപ്പെടുന്ന പരിച്ഛേ ‌ ദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മാര്‍ജനം ചെയ്യുന്ന
ക്രിസ്തുവിന്റെ പരിച്ഛേ‌ ദനം. ജ്ഞാനസ്‌നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്‌കരിക്കപ്പെട്ടു;
മരിച്ചവരില്‍ നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം
നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ പാപങ്ങള്‍ നിമിത്തം
മൃതരും ദുര്‍വാസനകളുടെ പരിച്ഛേ ‌ ദനം നിര്‍വഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ
അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു. നമുക്കു
ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു
നിഷ്‌കാസനം ചെയ്യുകയും ചെയ്തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍
നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ
പരസ്യമായി അവഹേളനപാത്രങ്ങളാക്കി.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 145:1b-2,8-9,10-11

കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.

എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും;


ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.
അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും;
അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.

കര്‍ത്താവു കൃപാലുവും കരുണാമയനും


ക്ഷമാശീലനും സ്നേ
‌ ഹസമ്പന്നനുമാണ്.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്ടിയുടെയുംമേല്‍
അവിടുന്നു കരുണ ചൊരിയുന്നു.

കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും


അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി
അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.

കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
ഫിലി 2:15-16

അല്ലേലൂയാ, അല്ലേലൂയാ!
ലോകത്തില്‍ നിങ്ങള്‍ വെളിച്ചമായി പ്രകാശിക്കുകയും,
ജീവന്റെ വചനത്തെ മുറുകെപ്പിടിക്കുകയും ചെയ്യുവിന്‍.
അല്ലേലൂയാ!

Or:
cf. യോഹ 15:16

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും
നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനും വേണ്ടി
ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 6:12-19
രാത്രി മുഴുവന്‍ യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവിടുന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത്
അവര്‍ക്ക് അപ്പോസ്തലന്മാര്‍ എന്ന പേരു നല്‍കി.

അക്കാലത്ത്, യേശു പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍


ത്ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു. പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുത്തു
വിളിച്ച് അവരില്‍ നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അപ്പോസ്തലന്മാര്‍ എന്നു പേരു നല്‍
കി. അവര്‍, പത്രോസ് എന്ന് അവന്‍ പേരു നല്‍കിയ ശിമയോന്‍, അവന്റെ സഹോദരനായ
അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ, മത്തായി, തോമസ്, ഹല്‍
പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്‍, യാക്കോബിന്റെ
മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്‌കറിയോത്ത എന്നിവരാണ്.
അവന്‍ അവരോടുകൂടെ ഇറങ്ങി സമതലത്തില്‍ വന്നുനിന്നു. ശിഷ്യന്മാരുടെ ഒരു വലിയ ഗണവും
അവന്റെ വചനം ശ്രവിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായി യൂദയാ, ജറുസലെം
എന്നിവിടങ്ങളില്‍ നിന്നും ടയിര്‍, സീദോന്‍, എന്നീ തീരപ്രദേശങ്ങളില്‍ നിന്നും വന്ന വലിയ
ജനസമൂഹവും അവിടെ ഒരുമിച്ചു കൂടി. അശുദ്ധാത്മാക്കളാല്‍ പീഡിതരായവര്‍ സുഖമാക്കപ്പെട്ടു.
ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍
നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,


ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.

Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും


സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 8 September 2021

The Birthday of the Blessed Virgin Mary - Feast 

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം

പരിശുദ്ധ കന്യകമറിയത്തിന്റെ ജനനം


സന്തോഷത്തോടെ നമുക്ക് ആഘോഷിക്കാം;
ഈ കന്യകയില്‍ നിന്നാണല്ലോ
നീതിസൂര്യനായ നമ്മുടെ ദൈവമായ ക്രിസ്തു ഉദയംചെയ്തത്.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയ കൃപാവരദാനം


അങ്ങേ ദാസര്‍ക്കു നല്കണമേ.
പരിശുദ്ധ കന്യകമറിയത്തിന്റെ ജനനം
രക്ഷയുടെ പ്രാരംഭമായിത്തീര്‍ന്ന അവര്‍ക്ക്
ഈ കന്യകയുടെ ജനനത്തിരുനാള്‍,
സമാധാനത്തിന്റെ വര്‍ധന പ്രദാനംചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________
ഒന്നാം വായന
മിക്കാ 5:1-4a
ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ നിന്നില്‍ നിന്നു പുറപ്പെടും

കര്‍ത്താവ് അരുള്‍ചെയ്യുന്നു:

ബേത്‌ലെഹെം- എഫ്രാത്താ,
യൂദാ ഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും
ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി
നിന്നില്‍ നിന്നു പുറപ്പെടും;
അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്.
അതിനാല്‍, ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ
അവന്‍ അവരെ പരിത്യജിക്കും.
പിന്നീട്, അവന്റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍
ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും.
കര്‍ത്താവിന്റെ ശക്തിയോടെ
തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ,
അവന്‍ വന്ന് തന്റെ ആടുകളെ മേയ്ക്കും.
ഭൂമിയുടെ അതിര്‍ത്തിയോളം
അവന്‍ പ്രതാപവാനാകയാല്‍
അവര്‍ സുരക്ഷിതരായി വസിക്കും.
അവന്‍ നമ്മുടെ സമാധാനമായിരിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 13:5ab,6c

എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.

ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു;


എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.

എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.

ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും;


അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.

എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ ദൈവമായ ക്രിസ്തുവാകുന്ന നീതിസൂര്യന്
ജന്മം നല്കിയ നീ അനുഗൃഹീതയാണ്;
എല്ലാ സ്തുതികള്‍ക്കും അര്‍ഹയാണ്.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 1:1-16,18-23
അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്.
അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.

അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു.


ഇസഹാക്ക് യാക്കോബിന്റെയും
യാക്കോബ് യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
താമാറില്‍ നിന്നു ജനിച്ച പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ.
പേരെസ്‌ ഹെസ്റ ‌ ോന്റെയും
ഹെസ്‌റോന്‍ ആരാമിന്റെയും പിതാവായിരുന്നു.
ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്ഷ ‌ ോന്റെയും
നഹ്ഷ
‌ ോന്‍ സല്‍മോന്റെയും പിതാവായിരുന്നു.
സല്‍മോന്‍ റാഹാബില്‍ നിന്നു ജനിച്ച ബോവാസിന്റെയും
ബോവാസ് റൂത്തില്‍ നിന്നു ജനിച്ച ഓബദിന്റെയും
ഓബദ് ജസ്സെയുടെയും
ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു.

ദാവീദ് ഊറിയായുടെ ഭാര്യയില്‍ നിന്നു ജനിച്ച സോളമന്റെ പിതാവായിരുന്നു.


സോളമന്‍ റഹോബോവാമിന്റെയും
റഹോബോവാം അബിയായുടെയും
അബിയാ ആസായുടെയും പിതാവായിരുന്നു.
ആസാ യോസഫാത്തിന്റെയും
യോസഫാത്ത് യോറാമിന്റെയും
യോറാം ഓസിയായുടെയും
ഓസിയാ യോഥാമിന്റെയും
യോഥാം ആഹാസിന്റെയും
ആഹാസ് ഹെസെക്കിയായുടെയും
ഹെസെക്കിയാ മനാസ്സെയുടെയും
മനാസ്സെ ആമോസിന്റെയും
ആമോസ് ജോസിയായുടെയും പിതാവായിരുന്നു.
ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെയും സഹോദരന്മാരുടെയും
പിതാവായിരുന്നു ജോസിയാ.

യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും


സലാത്തിയേല്‍ സൊറൊബാബേലിന്റെയും പിതാവായിരുന്നു.
സൊറൊബാബേല്‍ അബിയൂദിന്റെയും
അബിയൂദ് എലിയാക്കിമിന്റെയും
എലിയാക്കിം ആസോറിന്റെയും
ആസോര്‍ സാദോക്കിന്റെയും
സാദോക്ക് അക്കീമിന്റെയും
അക്കീം എലിയൂദിന്റെയും
എലിയൂദ് എലെയാസറിന്റെയും
എലെയാസര്‍ മഥാന്റെയും
മഥാന്‍ യാക്കോബിന്റെയും പിതാവായിരുന്നു.

യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു


വിളിക്കപ്പെടുന്ന യേശു ജനിച്ചു.

യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും


തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുമ്പ് അവള്‍
പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ്
നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി
ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍
സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ
ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍
നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍,
അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭം ധരിച്ച് ഒരു
പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍
വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ്
ഇതെല്ലാം സംഭവിച്ചത്.
________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പരിശുദ്ധ കന്യകമറിയത്തിന്റെ ജനനം


സന്തോഷത്തോടെ ആഘോഷിച്ചുകൊണ്ട്,
ഞങ്ങളുടെ കാണിക്കകള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
പരിശുദ്ധ കന്യകമറിയത്തില്‍ നിന്ന്
ശരീരം ധരിക്കാന്‍ തിരുവുള്ളമായ
അങ്ങേ പുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങള്‍ക്ക് സഹായകമാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ
ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനു വരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ
സമഗ്രത കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ഏശ 7:14; മത്താ 1:21

ഇതാ, തന്റെ ജനത്തെ


അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കുന്ന പുത്രനെ
കന്യക പ്രസവിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സര്‍വലോകത്തിനും പ്രത്യാശയും


രക്ഷയുടെ പൊന്‍പുലരിയുമായ
പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തില്‍ ഒന്നിച്ചാനന്ദിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിച്ച
അങ്ങേ സഭ ആഹ്ളാദിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 9 September 2021

Thursday of week 23 in Ordinary Time 


or Saint Peter Claver 

Liturgical Colour: Green.


Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 119:137,124

കര്‍ത്താവേ, അങ്ങ് നീതിമാനാണ്,


അങ്ങേ വിധികള്‍ നീതിയുക്തമാണ്;
അങ്ങേ കാരുണ്യത്തിനൊത്തവിധം
അങ്ങേ ദാസരോട് പ്രവര്‍ത്തിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും


ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
കൊളോ 3:12-17
പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.

സഹോദരരേ, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന


നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍. ഒരാള്‍ക്കു
മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ്
നിങ്ങളോടു ക്ഷമിച്ചതുപോലെ തന്നെ നിങ്ങളും ക്ഷമിക്കണം.
സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന
സ്നേ
‌ ഹം പരിശീലിക്കുവിന്‍. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ
സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാ
നിര്‍ഭരരായിരിക്കുവിന്‍. പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത
നിറഞ്ഞ ഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും
പാടുമ്പോഴും ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ! നിങ്ങള്‍ വാക്കാലോ
പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു
കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 150:1b-2,3-4,5-6

സര്‍വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ!


or
അല്ലേലൂയ!
കര്‍ത്താവിനെ സ്തുതിക്കുവിന്‍;
ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍
അവിടുത്തെ സ്തുതിക്കുവിന്‍;
പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍
അവിടുത്തെ സ്തുതിക്കുവിന്‍.
ശക്തമായ പ്രവൃത്തികളെപ്രതി
അവിടുത്തെ സ്തുതിക്കുവിന്‍;
അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം
അവിടുത്തെ സ്തുതിക്കുവിന്‍.

സര്‍വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ!


or
അല്ലേലൂയ!

കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍;


വീണയും കിന്നരവും മീട്ടി അവിടുത്തെ സ്തുതിക്കുവിന്‍.
തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിന്‍;
തന്ത്രികളും കുഴലുകളുംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.

സര്‍വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ!


or
അല്ലേലൂയ!

കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍;


ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളംകൊട്ടി
അവിടുത്തെ സ്തുതിക്കുവിന്‍.
സര്‍വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ!
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

സര്‍വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ!


or
അല്ലേലൂയ!

________

സുവിശേഷ പ്രഘോഷണവാക്യം
യാക്കോ 1:21

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങളില്‍ പാകിയിരിക്കുന്നതും
നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍
കഴിവുള്ളതുമായ വചനത്തെ
വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍.
അല്ലേലൂയാ!

Or:
1 യോഹ 4:12

അല്ലേലൂയാ, അല്ലേലൂയാ!
നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും.
അവിടത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 6:27-38
നിങ്ങളുടെ പിതാവു കാരുണ്യവാനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ


ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യുവിന്‍; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്‌ഷേപിക്കുന്നവര്‍
ക്കു വേണ്ടി പ്രാര്‍ഥിക്കുവിന്‍. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക.
മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതില്‍ നിന്നു തടയരുത്. നിന്നോടു ചോദിക്കുന്ന
ഏതൊരുവനും കൊടുക്കുക. നിന്റെ വസ്തുക്കള്‍ എടുത്തുകൊണ്ടു പോകുന്നവനോടു തിരിയെ
ചോദിക്കരുത്. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ,
അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍
സ്നേ
‌ ഹിക്കുന്നതില്‍ എന്തു മേന്മയാണുള്ളത്? പാപികളും തങ്ങളെ സ്‌നേഹിക്കുന്നവരെ
സ്നേ
‌ ഹിക്കുന്നുണ്ടല്ലോ. നിങ്ങള്‍ക്കു നന്മ ചെയ്യുന്നവര്‍ക്കു നിങ്ങള്‍ നന്മ ചെയ്യുന്നതില്‍ എന്തു
മേന്മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ
കൊടുക്കു ന്നതില്‍ എന്തു മേന്മയാണുളളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍
പാപികളും പാപികള്‍ക്കു വായ്പ കൊടുക്കുന്നില്ലേ? എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍.
തിരിച്ചുകിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കു നന്മചെയ്യുകയും വായ്പ കൊടുക്കുകയും
ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ
പുത്രന്മാരായിരിക്കുകയും ചെയ്യും. കാരണം, അവിടുന്നു നന്ദിഹീനരോടും ദുഷ്ടരോടും കരുണ
കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും
കരുണയുള്ളവരായിരിക്കുവിന്‍.
നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്;
നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും.
കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍
ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.

________

നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,


ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.

Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

________
ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും


സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 10 September 2021

Friday of week 23 in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 119:137,124

കര്‍ത്താവേ, അങ്ങ് നീതിമാനാണ്,


അങ്ങേ വിധികള്‍ നീതിയുക്തമാണ്;
അങ്ങേ കാരുണ്യത്തിനൊത്തവിധം
അങ്ങേ ദാസരോട് പ്രവര്‍ത്തിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും


ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 തിമോ 1:1-2,12-14
മുമ്പ് ഞാന്‍ അവനെ നിന്ദിച്ചു; എങ്കിലും എനിക്കു കരുണ ലഭിച്ചു.

നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിന്റെയും കല്‍


പനയാല്‍ യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ്, വിശ്വാസത്തില്‍ എന്റെ യഥാര്‍ത്ഥ
സന്താനമായ തിമോത്തേയോസിന്: പിതാവായ ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവായ
യേശുക്രിസ്തുവില്‍ നിന്നും കൃപയും കാരുണ്യവും സമാധാനവും!
എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു ഞാന്‍ നന്ദിപറയുന്നു.
എന്തെന്നാല്‍, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട് അവന്‍ എന്നെ വിശ്വസ്തനായി
കണക്കാക്കി. മുമ്പു ഞാന്‍ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്‌ഷേപിക്കുകയും
ചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ് ഞാന്‍
പ്രവര്‍ത്തിച്ചത്. കര്‍ത്താവിന്റെ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം
എന്നിലേക്കു കവിഞ്ഞൊഴുകി.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 16:1-2a,5,7-8,11

കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ!


ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ കര്‍ത്താവ്.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും;
എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.

കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.

എനിക്ക് ഉപദേശം നല്‍കുന്ന


കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു;
രാത്രിയിലും എന്റെ അന്തരംഗത്തില്‍
പ്രബോധനം നിറയുന്നു.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.

കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.

അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;


അങ്ങേ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങേ വലതുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.

കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 147:12,15

അല്ലേലൂയാ, അല്ലേലൂയാ!
ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക;
അവിടന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു.
അല്ലേലൂയാ!

Or:
യോഹ 17:17

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വചനമാണ് സത്യം;
സത്യത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 6:39-42
കുരുടനു കുരുടനെ നയിക്കുവാന്‍ സാധിക്കുമോ?

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: കുരുടനു കുരുടനെ നയിക്കുവാന്‍
സാധിക്കുമോ? ഇരുവരും കുഴിയില്‍ വീഴുകയില്ലേ? ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല.
എന്നാല്‍, എല്ലാം പഠിച്ചു കഴിയുമ്പോള്‍ അവന്‍ ഗുരുവിനെപ്പോലെ ആകും. നിന്റെ സഹോദരന്റെ
കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും
ചെയ്യുന്നതെന്ത്? സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്റെ കണ്ണിലെ
കരട് ഞാന്‍ എടുത്തുകളയട്ടെ എന്നുപറയാന്‍ നിനക്ക് എങ്ങനെ കഴിയും? കപടനാട്യക്കാരാ,
ആദ്യമേ നിന്റെ കണ്ണിലെ തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ
കരട് എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്റെ കാഴ്ച തെളിയും.

________

നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,


ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.

Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും


സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 11 September 2021

Saturday of week 23 in Ordinary Time 


or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 119:137,124

കര്‍ത്താവേ, അങ്ങ് നീതിമാനാണ്,


അങ്ങേ വിധികള്‍ നീതിയുക്തമാണ്;
അങ്ങേ കാരുണ്യത്തിനൊത്തവിധം
അങ്ങേ ദാസരോട് പ്രവര്‍ത്തിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും


ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 തിമോ 1:15-17
യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ്.

യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും


തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍. എങ്കിലും എനിക്കു കാരുണ്യം
ലഭിച്ചു. അത് നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു
മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണമായ ക്ഷമ
പ്രകടമാക്കുന്നതിനു വേണ്ടിയാണ്. യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏക
ദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍.
________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 113:1b-2,3-4,5a,6-7

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!


or
അല്ലേലൂയാ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ ദാസരേ,


അവിടുത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!


or
അല്ലേലൂയാ!

ഉദയം മുതല്‍ അസ്തമയംവരെ


കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!
കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു;
അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!


or
അല്ലേലൂയാ!

നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്?


അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.
അവിടുന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.
അവിടുന്നു ദരിദ്രനെ പൊടിയില്‍ നിന്ന് ഉയര്‍ത്തുന്നു;
അഗതിയെ ചാരക്കൂനയില്‍ നിന്ന് ഉദ്ധരിക്കുന്നു.

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!


or
അല്ലേലൂയാ!

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 14:6

അല്ലേലൂയാ, അല്ലേലൂയാ!
യേശു പറഞ്ഞു:
വഴിയും സത്യവും ജീവനും ഞാനാണ്.
എന്നിലൂടെയല്ലാതെ ആരും
പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
അല്ലേലൂയാ!

Or:
യോഹ 14:23

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുള്‍ച്ചെയ്യുന്നു:
എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും.
അപ്പോള്‍ എന്റെ പിതാവ് അവനെ സ്നേ ‌ ഹിക്കുകയും
ഞങ്ങള്‍ അവന്റെ അടുത്തു വന്ന്
അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 6:43-49
നിങ്ങള്‍ എന്നെ ‘കര്‍ത്താവേ’, ‘കര്‍ത്താവേ’ എന്നു വിളിക്കയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍
ത്തിക്കാതിരിക്കയും ചെയ്യുന്നതെന്തുകൊണ്ട്?

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍


പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ടു
തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍ നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിപ്പഴമോ
ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേ ‌ പത്തില്‍ നിന്നു നന്മ
പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്മയില്‍ നിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ
നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍
പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? എന്റെ അടുത്തുവന്ന് എന്റെ വചനം കേള്‍
ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണെന്ന് ഞാന്‍
വ്യക്തമാക്കാം. ആഴത്തില്‍ കുഴിച്ച് പാറമേല്‍ അടിസ്ഥാനമിട്ട് വീടു പണിത മനുഷ്യനോടു
സദൃശനാണ് അവന്‍. വെള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു.
എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല; എന്തെന്നാല്‍, അതു ബലിഷ്ഠമായി പണിയപ്പെട്ടിരുന്നു.
വചനം കേള്‍ക്കുകയും എന്നാല്‍, അതനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്‍
ഉറപ്പില്ലാത്ത തറമേല്‍ വീടു പണിതവനു തുല്യന്‍. ജലപ്രവാഹം അതിന്മേല്‍ ആഞ്ഞടിച്ചു; ഉടനെ
അതു നിലംപതിച്ചു. ആ വീടിന്റെ തകര്‍ച്ച വലുതായിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,


ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.

Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും


സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 12 September 2021

24th Sunday in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. പ്രഭാ 36:18

കര്‍ത്താവേ, അങ്ങയെ കാത്തിരിക്കുന്നവര്‍ക്ക് സമാധാനം നല്കണമേ.


അങ്ങനെ, അങ്ങേ പ്രവാചകരുടെ വിശ്വാസ്യത തെളിയട്ടെ.
അങ്ങേ ദാസന്റെയും അങ്ങേ ജനമായ
ഇസ്രായേലിന്റെയും പ്രര്‍ഥനകള്‍ കേള്‍ക്കണമേ.

________

സമിതിപ്രാര്‍ത്ഥന

സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ,


ഞങ്ങളെ കടാക്ഷിക്കുകയും
അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്,
പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 50:5-9
അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു.
ദൈവമായ കര്‍ത്താവ് എന്റെ കാതുകള്‍ തുറന്നു.
ഞാന്‍ എതിര്‍ക്കുകയോ പിന്മാറുകയോ ചെയ്തില്ല.
അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു
കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു.
നിന്ദയില്‍ നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല.

ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍


ഞാന്‍ പതറുകയില്ല.
ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി.
എനിക്കു ലജ്ജിക്കേണ്ടി വരുകയില്ലെന്നു ഞാനറിയുന്നു.
എനിക്കു നീതി നടത്തിത്തരുന്നവന്‍ എന്റെ അടുത്തുണ്ട്.
ആരുണ്ട് എന്നോടു മത്സരിക്കാന്‍?
നമുക്ക് നേരിടാം, ആരാണ് എന്റെ എതിരാളി?
അവന്‍ അടുത്തു വരട്ടെ!

ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നു.


ആര് എന്നെ കുറ്റം വിധിക്കും?

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 116:1-2,3-4,5-6,8-9

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

ഞാന്‍ കര്‍ത്താവിനെ സ്നേ


‌ ഹിക്കുന്നു,
എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടുന്നു ശ്രവിച്ചു.
അവിടുന്ന് എനിക്കു ചെവിചായിച്ചുതന്നു,
ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും.

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

മരണക്കെണി എന്നെ വലയംചെയ്തു;


പാതാളപാശങ്ങള്‍ എന്നെ ചുറ്റി;
ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു.
ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു;
കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു;
എന്റെ ജീവന്‍ രക്ഷിക്കണമേ!

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

കര്‍ത്താവു കരുണാമയനും നീതിമാനും ആണ്;


നമ്മുടെ ദൈവം കൃപാലുവാണ്.
എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു;
ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന് എന്നെ രക്ഷിച്ചു.

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

അവിടുന്ന് എന്റെ പ്രാണനെ മരണത്തില്‍ നിന്നും


ദൃഷ്ടികളെ കണ്ണീരില്‍ നിന്നും
കാലുകളെ ഇടര്‍ച്ചയില്‍ നിന്നും മോചിപ്പിച്ചിരിക്കുന്നു.
ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍
കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.


________

രണ്ടാം വായന
യാക്കോ 2:14-18b
പ്രവൃത്തി കൂടാതെയുള്ള വിശ്വാസം മൃതമാണ്.

എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന്


എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ? ഒരു സഹോദരനോ
സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും
ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക;
വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം?
പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്. എന്നാല്‍, ആരെങ്കിലും
ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികള്‍
കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെ കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍ വഴി എന്റെ
വിശ്വാസം നിന്നെ കാണിക്കാം.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 14:6

അല്ലേലൂയാ, അല്ലേലൂയാ!
യേശു പറഞ്ഞു:
വഴിയും സത്യവും ജീവനും ഞാനാണ്.
എന്നിലൂടെയല്ലാതെ ആരും
പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
അല്ലേലൂയാ!

Or:
ഗലാ 6:14

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ
മറ്റൊന്നിലും മേന്‍മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 8:27-35
നീ ക്രിസ്തുവാണ്... മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കേണ്ടിയിരിക്കുന്നു.

അക്കാലത്ത്, യേശുവും ശിഷ്യന്മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു.


വഴിമധ്യേ അവന്‍ ശിഷ്യന്മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്? അവര്‍
പറഞ്ഞു: ചിലര്‍ സ്ന ‌ ാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍
പ്രവാചകന്മാരില്‍ ഒരുവന്‍ എന്നും പറയുന്നു. അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ്
നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്. തന്നെക്കുറിച്ച് ആരോടും
പറയരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു.
മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാനപുരോഹിതന്മാര്‍,
നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം
ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി.
അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്സം
പറയാന്‍ തുടങ്ങി. യേശു പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്മാര്‍ നില്‍ക്കുന്നതു കണ്ട്
പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പില്‍ നിന്നു പോകൂ. നിന്റെ
ചിന്ത ദൈവികമല്ല, മാനുഷികമാണ്.
യേശു ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു
പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ
പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കാന്‍
ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ
സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷകള്‍ തൃക്കണ്‍പാര്‍ക്കുകയും


അങ്ങേ ദാസരുടെ ഈ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, ഓരോരുത്തരും അങ്ങേ
നാമത്തിന്റെ സ്തുതിക്കായി അര്‍പ്പിക്കുന്നത്
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 36:7

ദൈവമേ, അങ്ങേ കാരുണ്യം എത്ര അമൂല്യം!


മനുഷ്യമക്കള്‍ അങ്ങേ ചിറകുകളുടെ തണലില്‍ അഭയംതേടുന്നു.

Or:
cf. 1 കോറി 10:16

നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം


ക്രിസ്തുവിന്റെ രക്തത്തിലുള്ള പങ്കുചേരലാണ്;
നാം മുറിക്കുന്ന അപ്പം കര്‍ത്താവിന്റെ
ശരീരത്തിലുള്ള ഭാഗഭാഗിത്വമാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്തിന്റെ പ്രവര്‍ത്തനം


ഞങ്ങളുടെ മനസ്സുകളിലും ശരീരത്തിലും നിറഞ്ഞുനില്ക്കണമേ.
അങ്ങനെ, ഞങ്ങളുടെ അനുഭവങ്ങളല്ല, പിന്നെയോ,
അതിന്റെ പ്രവര്‍ത്തനഫലംതന്നെ
എന്നും ഞങ്ങളില്‍ വര്‍ധമാനമാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 13 September 2021

Saint John Chrysostom, Bishop, Doctor 


on Monday of week 24 in Ordinary Time

Liturgical Colour: White.


Readings at Mass

________

പ്രവേശകപ്രഭണിതം
cf. ദാനി 12:3

ജ്ഞാനികളായവര്‍ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങുകയും


അനേകരെ നീതിയിലേക്കു നയിക്കുന്നവര്‍
നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കുകയും ചെയ്യും.

________

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ പ്രത്യാശിക്കുന്നവരുടെ ശക്തിയായ ദൈവമേ,


മെത്രാനായ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം
അദ്ഭുതകരമായ വാഗ്‌വിലാസത്തിലും
പീഡനങ്ങളുടെ അനുഭവത്തിലും
നിസ്തുലനാകാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
അദ്ദേഹത്തിന്റെ പ്രബോധനങ്ങളാല്‍ ഉദ്ബ‌ ോധിതരായി,
കീഴടക്കാനാവാത്ത ക്ഷമയുടെ മാതൃകയാല്‍
ശക്തരാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Monday)

There is a choice today between the readings for the ferial day (Monday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
1 തിമോ 2:1-8
എല്ലാവരും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തോട് എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം.

എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥ്യ പ്രാര്‍ഥനകളും ഉപകാരസ്മരണകളും


അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും
ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയാകത്തക്കവിധം രാജാക്കന്മാര്‍ക്കും
ഉന്നതസ്ഥാനീയര്‍ക്കും വേണ്ടിയും ഇപ്രകാരം തന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ
രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം
അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
എന്തെന്നാല്‍, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി
ഒരുവനേയുള്ളൂ – മനുഷ്യനായ യേശുക്രിസ്തു. അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെത്തന്നെ
മോചനമൂല്യമായി നല്‍കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു. അതിന്റെ
പ്രഘോഷകനായും അപ്പോസ്തലനായും വിശ്വാസത്തിലും സത്യത്തിലും വിജാതീയരുടെ
പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്. അതിനാല്‍,
കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍
ത്തിക്കൊണ്ടു പ്രാര്‍ഥിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 28:2,7,8-9

കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു.

അങ്ങേ ശ്രീകോവിലിലേക്കു കൈകള്‍ നീട്ടി


ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോള്‍
എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ!

കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു.

കര്‍ത്താവ് എന്റെ ശക്തിയും പരിചയുമാണ്;


കര്‍ത്താവില്‍ എന്റെ ഹൃദയം ശരണംവയ്ക്കുന്നു,
അതുകൊണ്ട് എനിക്കു സഹായം ലഭിക്കുന്നു,
എന്റെ ഹൃദയം ആനന്ദിക്കുന്നു.

കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു.

കര്‍ത്താവു സ്വന്തം ജനത്തിന്റെ ശക്തിയാണ്;


തന്റെ അഭിഷിക്തനു സംരക്ഷണം നല്‍കുന്ന
അഭയസ്ഥാനം അവിടുന്നാണ്.
അവിടുത്തെ ജനത്തെ സംരക്ഷിക്കണമേ!
അങ്ങേ അവകാശത്തെ അനുഗ്രഹിക്കണമേ!
അവരുടെ ഇടയനായിരിക്കുകയും
എന്നും അവരെ സംവഹിക്കുകയും ചെയ്യണമേ!

കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:27

അല്ലേലൂയാ, അല്ലേലൂയാ!
അങ്ങേ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി
എനിക്കു കാണിച്ചുതരണമേ!
ഞാന്‍ അങ്ങേ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.
അല്ലേലൂയാ!

Or:
യോഹ 3:16

അല്ലേലൂയാ, അല്ലേലൂയാ!
തന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി,
തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 7:1-10
ഇസ്രായേലില്‍പ്പോലും ഇതുപോലുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല.

അക്കാലത്ത്, യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫര്‍ണാമിലേക്കു പോയി. അവിടെ


ഒരു ശതാധിപന്റെ ഭൃത്യന്‍ രോഗം ബാധിച്ച് ആസന്നമരണനായി കിടന്നിരുന്നു. അവന്‍ യജമാനനു
പ്രിയങ്കരനായിരുന്നു. ശതാധിപന്‍ യേശുവിനെപ്പറ്റി കേട്ട്, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന്
അപേക്ഷിക്കാന്‍ ചില യഹൂദപ്രമാണികളെ അവന്റെ അടുത്ത് അയച്ചു. അവര്‍ യേശുവിന്റെ
അടുത്തുവന്ന് കേണപേക്ഷിച്ചു പറഞ്ഞു: നീ ഇതു ചെയ്തുകൊടുക്കാന്‍ അവന്‍ അര്‍ഹനാണ്.
എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്‌നേഹിക്കുന്നു. നമുക്ക് ഒരു സിനഗോഗു പണിയിച്ചു
തരുകയും ചെയ്തിട്ടുണ്ട്. യേശു അവരോടൊപ്പം പുറപ്പെട്ടു. അവന്‍ വീടിനോടടുക്കാറായപ്പോള്‍ ആ
ശതാധിപന്‍ തന്റെ സ്നേ ‌ ഹിതരില്‍ ചിലരെ അയച്ച് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങ്
ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. അങ്ങയെ നേരിട്ടു
സമീപിക്കാന്‍ പോലും എനിക്കു യോഗ്യതയില്ല എന്നു ഞാന്‍ വിചാരിച്ചു. അങ്ങ് ഒരു വാക്ക്
ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെട്ടുകൊള്ളും. കാരണം, ഞാനും അധികാരത്തിനു
കീഴ്‌പ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികള്‍ ഉണ്ട്. ഞാന്‍ ഒരുവനോടു പോവുക എന്നു
പറയുമ്പോള്‍ അവന്‍ പോകുന്നു. വേറൊരുവനോടു വരുക എന്നു പറയുമ്പോള്‍ അവന്‍ വരുന്നു.
എന്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ ചെയ്യുന്നു. യേശു ഇതു കേട്ട്
അവനെപ്പറ്റി വിസ്മയിച്ചു. തന്നെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞ് അവന്‍ പറഞ്ഞു:
ഞാന്‍ നിങ്ങളോടു പറയുന്നു, ഇസ്രായേലില്‍പോലും ഇതുപോലുളള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല.
അയയ്ക്കപ്പെട്ടവര്‍ തിരിച്ചുചെന്നപ്പോള്‍ ആ ഭൃത്യന്‍ സുഖപ്പെട്ടിരിക്കുന്നതായി കണ്ടു.

________

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റമിന്റെ സ്മരണയില്‍,


സന്തോഷത്തോടെ അര്‍പ്പിക്കുന്ന ബലി
അങ്ങയെ പ്രസാദിപ്പിക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഉദ്‌ബോധനത്താല്‍,
അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങളെയും അങ്ങേക്ക് പൂര്‍ണമായി സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. 1 കോറി 1:23-24

ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ, ദൈവത്തിന്റെ ശക്തിയും


ദൈവത്തിന്റെ ജ്ഞാനവുമായ ക്രിസ്തുവിനെ ഞങ്ങള്‍ പ്രസംഗിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
വിശുദ്ധ ജോണ്‍ ക്രിസോസ്റ്റമിന്റെ സ്മരണാഘോഷത്തില്‍,
ഞങ്ങള്‍ സ്വീകരിച്ച രഹസ്യങ്ങള്‍ ഞങ്ങളെ
അങ്ങേ സ്നേ
‌ ഹത്തില്‍ സ്ഥിരീകരിക്കുകയും
അങ്ങേ സത്യത്തിന്റെ
വിശ്വസ്ത പ്രബോധകരാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 14 September 2021

The Exaltation of the Holy Cross - Feast 


Liturgical Colour: Red.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ഗലാ 6:14

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശില്‍


നാം അഭിമാനം കൊള്ളണം;
അവിടന്നിലാണ് നമ്മുടെ രക്ഷയും ജീവനും ഉത്ഥാനവും.
അവിടന്നു വഴിയാണ് നാം രക്ഷിക്കപ്പെട്ടതും മോചിതരായതും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, മാനവരാശിയെ രക്ഷിക്കുന്നതിനു വേണ്ടി


അങ്ങേ ഏകജാതന്‍ കുരിശില്‍ സഹിക്കണമെന്ന്
അങ്ങ് തിരുവുള്ളമായല്ലോ.
ഭൂമിയില്‍ അവിടത്തെ രഹസ്യം ഗ്രഹിക്കുന്ന ഞങ്ങളെ,
സ്വര്‍ഗത്തില്‍ അവിടത്തെ പരിത്രാണത്തിന്റെ ഫലം
കൈവരിക്കാന്‍ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
സംഖ്യ 21:4b-9
ദംശനമേല്‍ക്കുന്നവര്‍ പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ മരിക്കുകയില്ല.

ചെങ്കടലിലേക്കുള്ള യാത്രാമധ്യേ ഇസ്രായേല്‍ ജനം അക്ഷമരായി. ദൈവത്തിനും


മോശയ്ക്കുമെതിരായി അവര്‍ സംസാരിച്ചു. ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍ നിന്നു
കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങള്‍
മടുത്തു. അപ്പോള്‍ കര്‍ത്താവ് ജനത്തിന്റെ ഇടയിലേക്ക് ആഗ്നേ‌ യ സര്‍പ്പങ്ങളെ അയച്ചു. അവയുടെ
ദംശനമേറ്റ് ഇസ്രായേലില്‍ വളരെപ്പേര്‍ മരിച്ചു. ജനം മോശയുടെ അടുക്കല്‍ വന്നു പറഞ്ഞു:
അങ്ങേയ്ക്കും കര്‍ത്താവിനുമെതിരായി സംസാരിച്ചു ഞങ്ങള്‍ പാപം ചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍
വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കേണമേ! മോശ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു. കര്‍ത്താവ്
മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക.
ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചള കൊണ്ട് ഒരു സര്‍പ്പത്തെ
ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍
ജീവിച്ചു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 78:1-2,34-35,36-37,38

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.


എന്റെ ജനമേ, എന്റെ ഉപദേശം ശ്രവിക്കുക;
എന്റെ വാക്കുകള്‍ക്കു ചെവി തരുക.
ഞാന്‍ ഒരു ഉപമ പറയാം;
പുരാതനചരിത്രത്തിന്റെ പൊരുള്‍ ഞാന്‍ വ്യക്തമാക്കാം.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

അവിടുന്ന് അവരെ വധിച്ചപ്പോള്‍ അവര്‍ അവിടുത്തെ തേടി;


അവര്‍ അനുതപിച്ചു ദൈവത്തിങ്കലേക്കു തീവ്രതയോടെ തിരിഞ്ഞു.
ദൈവമാണു തങ്ങളുടെ അദ്ഭുതശിലയെന്നും
അത്യുന്നതനായ ദൈവമാണു തങ്ങളെ
വീണ്ടെടുക്കുന്നവനെന്നും അവര്‍ അനുസ്മരിച്ചു.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

എങ്കിലും അവരുടെ സ്തുതി കപടമായിരുന്നു;


അവരുടെ നാവില്‍ നിന്നു വന്നതുനുണയായിരുന്നു.
അവരുടെ ഹൃദയം അവിടുത്തോടു ചേര്‍ന്നുനിന്നില്ല;
അവിടുത്തെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തിയില്ല.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

എങ്കിലും, കാരുണ്യവാനായ അവിടുന്ന്


അവരുടെ അകൃത്യങ്ങള്‍ ക്ഷമിച്ചു; അവരെ നശിപ്പിച്ചില്ല.
പലപ്പോഴും അവിടുന്നു കോപമടക്കി;
തന്റെ ക്രോധം ആളിക്കത്താന്‍ അനുവദിച്ചില്ല.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

________

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു;
അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു;
എന്തുകൊണ്ടെന്നാല്‍ അങ്ങേ കുരിശുമരണത്താല്‍
ലോകത്തെ വീണ്ടുരക്ഷിച്ചു.
അല്ലേലൂയാ!

________

സുവിശേഷം
യോഹ 3:13-17
മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.

യേശു നിക്കൊദേമോസിനോട് പറഞ്ഞു: സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ


മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍
ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍
ത്തപ്പെടേണ്ടിയിരിക്കുന്നു. തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന്
മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍
പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം
സ്നേ‌ ഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല.
പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.
________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കുരിശിന്റെ അള്‍ത്താരയില്‍


സര്‍വലോകത്തിന്റെയും പാപങ്ങള്‍ നീക്കുന്ന ഈ കാഴ്ചയര്‍പ്പണം
ഞങ്ങളെ എല്ലാ തിന്മകളിലും നിന്ന് ശുദ്ധീകരിക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
യോഹ 12:32

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍,
എല്ലാവരെയും എന്നിലേക്ക് ആകര്‍ഷിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവായ യേശുക്രിസ്തുവേ,
അങ്ങേ ദിവ്യവിരുന്നാല്‍ പരിപോഷിതരായി,
ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ജീവദായകമായ കുരിശുമരം വഴി അങ്ങ് വീണ്ടെടുത്തവരെ,
ഉയിര്‍പ്പിന്റെ മഹിമയിലേക്ക് ആനയിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 15 September 2021

Our Lady of Sorrows 


on Wednesday of week 24 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ലൂക്കാ 2:34-35

ശിമയോന്‍ മറിയത്തോടു പറഞ്ഞു:


ഇതാ, ഇവന്‍ ഇസ്രായേലില്‍ അനേകരുടെ നാശത്തിനും
ഉത്ഥാനത്തിനും നിയോഗിക്കപ്പെട്ടിരിക്കുകയും
വൈരുധ്യത്തിന്റെ അടയാളമായിരിക്കുകയും
ഒരു വാള്‍ നിന്റെ ഹൃദയത്തിലൂടെ തുളച്ചുകയറുകയും ചെയ്യും.
________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ പുത്രന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍,


മാതാവും സഹിച്ചുകൊണ്ട് കൂടെ നില്ക്കണമെന്ന്
അങ്ങ് തിരുമനസ്സായല്ലോ.
ഈ അമ്മയോടൊപ്പം,
ക്രിസ്തുവിന്റെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്ന്,
അവിടത്തെ ഉത്ഥാനത്തില്‍ ഭാഗഭാക്കാകാനുള്ള അര്‍ഹത
അങ്ങേ സഭയ്ക്കു നല്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Wednesday)

There is a choice today between the readings for the ferial day (Wednesday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
1 തിമോ 3:14-16
നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ഠമാണ്.

വാത്സല്യമുള്ളവനേ, നിന്റെ അടുത്തു വേഗം എത്തിച്ചേരാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍


ഇത് എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും
സത്യത്തിന്റെ തൂണും കോട്ടയുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടത് എങ്ങനെയെന്നു
നിന്റെ അറിവിനായി നിര്‍ദേശിക്കാനാണ്. നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ഠമാണെന്നു ഞങ്ങള്‍
പ്രഖ്യാപിക്കുന്നു. ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതീകരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു
ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു.
മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 111:1-2,3-4,5-6

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.

കര്‍ത്താവിനെ സ്തുതിക്കുവിന്‍!
നീതിമാന്മാരുടെ സംഘത്തിലും സഭയിലും
പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും.
കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്;
അവയില്‍ ആനന്ദിക്കുന്നവര്‍ അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.

അവിടുത്തെ പ്രവൃത്തി മഹത്തും തേജസ്സുറ്റതുമാണ്;


അവിടുത്തെ നീതി ശാശ്വതമാണ്.
തന്റെ അദ്ഭുതപ്രവൃത്തികളെ അവിടുന്നു സ്മരണീയമാക്കി;
കര്‍ത്താവു കൃപാലുവും വാത്സല്യനിധിയുമാണ്.
കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.

തന്റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;


അവിടുന്നു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
ജനതകളുടെ അവകാശത്തെ തന്റെ ജനത്തിനു നല്‍കിക്കൊണ്ടു
തന്റെ പ്രവൃത്തികളുടെ ശക്തിയെ അവര്‍ക്കു വെളിപ്പെടുത്തി.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ കുരിശിന്‍ ചുവട്ടില്‍വച്ച്
മരിക്കാതെതന്നെ രക്തസാക്ഷിത്വ മകുടം ചൂടിയ
കന്യകമറിയം അനുഗൃഹീതയാണ്.
അല്ലേലൂയാ!

________

The following reading is proper to the memorial, and must be used even if you have
otherwise chosen to use the ferial readings.

സുവിശേഷം
യോഹ 19:25-27
ഇതാ, നിന്റെ മകന്‍. ഇതാ, നിന്റെ അമ്മ.

യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ


മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു. യേശു തന്റെ അമ്മയും താന്‍ സ്നേ
‌ ഹിച്ച
ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍.
അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍
അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
യേശുവിന്റെ കുരിശിനുസമീപം നിന്ന വത്സലമാതാവിനെ
കാരുണ്യപൂര്‍വം അങ്ങ് ഞങ്ങള്‍ക്കു നല്കിയല്ലോ.
പരിശുദ്ധ കന്യകമറിയത്തിന്റെ വണക്കത്തില്‍
അര്‍പ്പിക്കപ്പെട്ട പ്രാര്‍ഥനകളും കാണിക്കകളും
അങ്ങേ നാമത്തിന്റെ സ്തുതിക്കായി സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. 1 പത്രോ 4:13

ക്രിസ്തുവിന്റെ പീഡാസഹനത്തില്‍ പങ്കുകാരാകുന്നതില്‍ ആഹ്ളാദിക്കുവിന്‍;


അവിടത്തെ മഹത്ത്വം വെളിപ്പെടുമ്പോള്‍,
നിങ്ങള്‍ അത്യധികം ആഹ്ളാദിക്കുവിന്‍.
________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സനാതനപരിത്രാണത്തിന്റെ
കൂദാശകള്‍ സ്വീകരിച്ചുകൊണ്ട്, ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
പരിശുദ്ധ കന്യകമറിയത്തിന്റെ വ്യാകുലം അനുസ്മരിച്ചുകൊണ്ട്,
ക്രിസ്തുവിന്റെ പീഡാസഹനത്തിലുള്ള കുറവ്
സഭയ്ക്കു വേണ്ടി ഞങ്ങളില്‍ ഞങ്ങള്‍ പൂര്‍ത്തീകരിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 16 September 2021

Saints Cornelius, Pope, and Cyprian, Bishop, Martyrs 


on Thursday of week 24 in Ordinary Time

Liturgical Colour: Red.

Readings at Mass

________

പ്രവേശകപ്രഭണിതം

ക്രിസ്തുവിന്റെ കാലടികള്‍ പിന്തുടര്‍ന്ന്


വിശുദ്ധരുടെ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ ആനന്ദിക്കുന്നു.
എന്തെന്നാല്‍, അവിടത്തെ സ്‌നേഹത്തെപ്രതി,
അവര്‍ തങ്ങളുടെ രക്തംചിന്തി;
അതിനാല്‍, ക്രിസ്തുവിനോടുകൂടെ,
അവര്‍ അനവരതം ആഹ്ളാദിക്കുന്നു.

Or:

വിശുദ്ധരായ മനുഷ്യര്‍ കര്‍ത്താവിനുവേണ്ടി


ഭാഗ്യപ്പെട്ട രക്തം ചിന്തി;
തങ്ങളുടെ ജീവിതത്തില്‍ അവര്‍ ക്രിസ്തുവിനെ സ്‌നേഹിച്ചു.
തങ്ങളുടെ മരണത്തില്‍ അവര്‍
അവിടത്തെ അനുകരിക്കുകയും
അതുവഴി വിജയകിരീടമണിയുകയും ചെയ്തു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരായ കൊര്‍ണേലിയൂസിനെയും സിപ്രിയനെയും


അങ്ങേ ജനത്തിനുവേണ്ടി, തീക്ഷ്ണതയുള്ള അജപാലകരും
അജയ്യരായ രക്തസാക്ഷികളുമായി അങ്ങു നല്കിയല്ലോ.
അവരുടെ മാധ്യസ്ഥ്യത്താല്‍,
വിശ്വാസത്താലും സ്ഥിരതയാലും ഞങ്ങള്‍ ശക്തരാകാനും
സഭയുടെ ഐക്യത്തിനുവേണ്ടി
തീവ്രമായി പരിശ്രമിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Thursday)

There is a choice today between the readings for the ferial day (Thursday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
1 തിമോ 4:12-16
നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും ശ്രദ്ധിക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ
നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.

വാത്സല്യമുള്ളവനേ, ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാക്കരുത്.


വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍
ക്കു മാതൃകയായിരിക്കുക.
ഞാന്‍ വരുന്നതുവരെ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്‍കുന്നതിലും
അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം. പ്രവചനപ്രകാരവും സഭാശ്രേഷ്ഠന്മാരുടെ
കൈവയ്പുവഴിയും നിനക്കു നല്‍കപ്പെട്ട കൃപാവരം അവഗണിക്കരുത്. ഈ കര്‍ത്തവ്യങ്ങളെല്ലാം നീ
അനുഷ്ഠിക്കുക; അവയ്ക്കുവേണ്ടി ആത്മാര്‍പ്പണം ചെയ്യുക; അങ്ങനെ എല്ലാവരും നിന്റെ പുരോഗതി
കാണാന്‍ ഇടയാകട്ടെ. നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും ശ്രദ്ധിക്കുക, അവയില്‍
ഉറച്ചുനില്‍ക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും
രക്ഷിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 111:7-8,9,10

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.


or
അല്ലേലൂയ!

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിശ്വസ്തവും നീതിയുക്തവുമാണ്.


അവിടുത്തെ പ്രമാണങ്ങള്‍ വിശ്വാസ്യമാണ്;
വിശ്വസ്തതയോടും പരമാര്‍ഥതയോടുംകൂടെ പാലിക്കപ്പെടാന്‍,
അവയെ എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.


or
അല്ലേലൂയ!

അവിടുന്നു തന്റെ ജനത്തെ വീണ്ടെടുത്തു;


അവിടുന്നു തന്റെ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു;
വിശുദ്ധവും ഭീതിദായകവുമാണ് അവിടുത്തെ നാമം.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.


or
അല്ലേലൂയ!
ദൈവഭക്തിയാണു ജ്ഞാനത്തിന്റെ ആരംഭം;
അതു പരിശീലിക്കുന്നവര്‍ വിവേകികളാകും.
അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും!

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.


or
അല്ലേലൂയ!

________

സുവിശേഷ പ്രഘോഷണവാക്യം
2 കോറി 5:19

അല്ലേലൂയാ, അല്ലേലൂയാ!
ദൈവം മനുഷ്യരുടെ തെറ്റുകള്‍
അവര്‍ക്കെതിരായി പരിഗണിക്കാതെ
രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്‍പിച്ചുകൊണ്ട്
ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.
അല്ലേലൂയാ!

Or:
മത്താ 11:28

അല്ലേലൂയാ, അല്ലേലൂയാ!
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ
നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 7:36-50
ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു.

അക്കാലത്ത്, ഫരിസേയരില്‍ ഒരുവന്‍ തന്നോടൊത്തു ഭക്ഷണം കഴിക്കാന്‍ അവനെ ക്ഷണിച്ചു. യേശു


അവന്റെ വീട്ടില്‍ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. അപ്പോള്‍, ആ പട്ടണത്തിലെ പാപിനിയായ ഒരുവള്‍
ഫരിസേയന്റെ വീട്ടില്‍ അവന്‍ ഭക്ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെണ്‍കല്‍ഭരണി നിറയെ
സുഗന്ധതൈലവുമായി അവിടെ വന്നു. അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു
നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും
ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു. അവനെ ക്ഷണിച്ച ആ ഫരിസേയന്‍ ഇതുകണ്ട്
സ്വഗതമായി പറഞ്ഞു: ഇവന്‍ പ്രവാചകന്‍ ആണെങ്കില്‍ തന്നെ സ്പര്‍ശിക്കുന്ന സ്ത്രീ ആരെന്നും
ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവള്‍ ഒരു പാപിനി ആണല്ലോ. യേശു അവനോടു
പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിച്ചെയ്താലും
എന്ന് അവന്‍ പറഞ്ഞു. ഒരു ഉത്തമര്‍ണ്ണനു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റവന്‍
അമ്പതും ദനാറ കടപ്പെട്ടിരുന്നു. വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും അവന്‍ ഇളച്ചു
കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ് അവനെ കൂടുതല്‍ സ്നേ ‌ ഹിക്കുക? ശിമയോന്‍ മറുപടി
പറഞ്ഞു: ആര്‍ക്ക് അവന്‍ കൂടുതല്‍ ഇളവുചെയ്‌തോ അവന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അവന്‍
പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു. അനന്തരം യേശു ആ സ്ത്രീയുടെ നേരേ തിരിഞ്ഞ്
ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലു
കഴുകുവാന്‍ നീ എനിക്കു വെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട് എന്റെ കാലു
കഴുകുകയും തലമുടി കൊണ്ട് തുടയ്ക്കുകയും ചെയ്തു. നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍,
ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍ നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല. നീ
എന്റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു.
അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം
സ്നേ
‌ ഹിക്കുന്നു. അവന്‍ അവളോടു പറഞ്ഞു: നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
അവനോടുകൂടെ പന്തിയില്‍ ഇരുന്നവര്‍ പരസ്പരം പറയാന്‍ തുടങ്ങി: പാപങ്ങള്‍ ക്ഷമിക്കുക
പോലും ചെയ്യുന്ന ഇവന്‍ ആരാണ്? അവന്‍ അവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ
രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ രക്തസാക്ഷികളായ വിശുദ്ധരുടെ


പീഡാസഹനത്തെ പ്രതി അര്‍പ്പിച്ച
അങ്ങേ ജനത്തിന്റെ കാണിക്കകള്‍ സ്വീകരിക്കണമേ.
വിശുദ്ധരായ കൊര്‍ണേലിയൂസിനെയും സിപ്രിയനെയും
മതപീഡനത്തില്‍ ധീരതയോടെ ശുശ്രൂഷചെയ്യാന്‍
സഹായിച്ച ഈ കാണിക്കകള്‍,
ഞങ്ങള്‍ക്കും പ്രതിസന്ധികളില്‍
സ്ഥിരത പ്രദാനം ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 22:28-30

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ പരീക്ഷകളില്‍ എന്നോടു കൂടെ നിലനിന്നവരാണ് നിങ്ങള്‍.
ഞാന്‍ നിങ്ങള്‍ക്ക് രാജ്യം തരുന്നു;
അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍,
എന്റെ മേശയില്‍ നിന്ന് ഭക്ഷിക്കുകയും
പാനം ചെയ്യുകയും ചെയ്യുന്നതിനു വേണ്ടിയത്രേ.

Or:

ഇതാ, ദൈവത്തിന്റെ മുമ്പില്‍,


വിശുദ്ധരുടെ സമ്മാനം വളരെ അമൂല്യമാണ്;
അവര്‍ തന്നെ കര്‍ത്താവിനുവേണ്ടി
യഥാര്‍ഥത്തില്‍ മരണം വരിക്കുകയും
എന്നേക്കും ജീവിക്കുകയും ചെയ്യുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച


ഈ രഹസ്യങ്ങള്‍ വഴി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
രക്തസാക്ഷികളായ വിശുദ്ധരായ കൊര്‍ണേലിയൂസിന്റെയും
സിപ്രിയന്റെയും മാതൃകയാല്‍
അങ്ങേ ചൈതന്യത്തിന്റെ ശക്തിയാല്‍ സ്ഥിരീകരിക്കപ്പെട്ട്,
സുവിശേഷ സത്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍
ഞങ്ങള്‍ക്കും കഴിയുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
Friday 17 September 2021

Friday of week 24 in Ordinary Time 


or Saint Robert Bellarmine, Bishop, Doctor 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. പ്രഭാ 36:18

കര്‍ത്താവേ, അങ്ങയെ കാത്തിരിക്കുന്നവര്‍ക്ക് സമാധാനം നല്കണമേ.


അങ്ങനെ, അങ്ങേ പ്രവാചകരുടെ വിശ്വാസ്യത തെളിയട്ടെ.
അങ്ങേ ദാസന്റെയും അങ്ങേ ജനമായ
ഇസ്രായേലിന്റെയും പ്രര്‍ഥനകള്‍ കേള്‍ക്കണമേ.

________

സമിതിപ്രാര്‍ത്ഥന

സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ,


ഞങ്ങളെ കടാക്ഷിക്കുകയും
അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്,
പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 തിമോ 6:2-12
ദൈവികമനുഷ്യനായ നീ നീതിയെ ഉന്നംവയ്ക്കുക.

വാത്സല്യമുള്ളവനേ, ഇക്കാര്യങ്ങളാണ് നീ പഠിപ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യേണ്ടത്.


ആരെങ്കിലും ഇതില്‍ നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കര്‍ത്താവായ
യേശുക്രിസ്തുവിന്റെ യഥാര്‍ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും
യോജിക്കാതിരിക്കയോ ചെയ്താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യം
ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വാസനയ്ക്കു വിധേയനാണവന്‍. ഇതില്‍ നിന്ന്
അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു. ദുഷിച്ച മനസ്സുള്ളവരും
സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗമാണെന്നു കരുതുന്നവരുമായ
മനുഷ്യര്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്റെ ഫലമത്രേ.
ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. കാരണം, നാം ഈ
ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു
സാധിക്കുകയില്ല. ഭക്ഷണവും വസ്ത്രവുമുണ്ടെങ്കില്‍ അതുകൊണ്ടു നമുക്കു തൃപ്തിപ്പെടാം.
ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ
അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു.
എന്തെന്നാല്‍, ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം. ധനമോഹത്തിലൂടെ
പലരും വിശ്വാസത്തില്‍ നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെത്തന്നെ
മുറിപ്പെടുത്താനും ഇടയായിട്ടുണ്ട്. എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന്
ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ
ഉന്നംവയ്ക്കുക. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും
ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ
ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 49:5-9,16-19

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

എന്നെ പീഡിപ്പിക്കുന്നവരുടെ ദുഷ്ടത എന്നെ വലയം ചെയ്യുന്നു.


ക്‌ളേശകാലങ്ങളില്‍ ഞാനെന്തിനു ഭയപ്പെടണം?
അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയും
സമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നു.

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

തന്നെത്തന്നെ വീണ്ടെടുക്കാനോ
സ്വന്തം ജീവന്റെ വില ദൈവത്തിനു കൊടുക്കാനോ
ആര്‍ക്കും കഴിയുകയില്ല.
ജീവന്റെ വിടുതല്‍വില വളരെ വലുതാണ്;
എത്ര ആയാലും അതു തികയുകയുമില്ല.
എന്നേക്കും ജീവിക്കാനോ
പാതാളം കാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

ഒരുവന്‍ സമ്പന്നനാകുമ്പോഴും അവന്റെ ഭവനത്തിന്റെ


മഹത്വം വര്‍ധിക്കുമ്പോഴും നീ ഭയപ്പെടേണ്ടാ.
അവന്‍ മരിക്കുമ്പോള്‍ ഒന്നും കൂടെ കൊണ്ടുപോവുകയില്ല;
അവന്റെ മഹത്വം അവനെ അനുഗമിക്കുകയില്ല.

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

ജീവിതകാലത്തു സന്തുഷ്ടനെന്നു കരുതിയെങ്കിലും,


അവന്റെ ഐശ്വര്യം കണ്ട് ആളുകള്‍ അവനെ സ്തുതിച്ചെങ്കിലും,
അവന്‍ തന്റെ പിതാക്കന്മാരോടു ചേരും;
ഇനിമേല്‍ അവന്‍ പ്രകാശം കാണുകയില്ല.

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 95:8

അല്ലേലൂയാ, അല്ലേലൂയാ!
ഇന്ന് നിങ്ങള്‍ ഹൃദയം കഠിനമാക്കാതെ
അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!
അല്ലേലൂയാ!

Or:
മത്താ 11:25

അല്ലേലൂയാ, അല്ലേലൂയാ!
യേശു ഉദ്‌ഘോഷിച്ചു:
സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ,
നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും
വിവേകികളിലും നിന്നു മറച്ച്
ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍
ഞാന്‍ നിന്നെ സ്തുതിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 8:1-3
തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും
അവരോടൊപ്പമുണ്ടായിരുന്നു.

അക്കാലത്ത്, യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും


ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെ
ഉണ്ടായിരുന്നു. അശുദ്ധാത്മാക്കളില്‍ നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്തരാക്കപ്പെട്ട ചില
സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും
ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ
സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷകള്‍ തൃക്കണ്‍പാര്‍ക്കുകയും


അങ്ങേ ദാസരുടെ ഈ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, ഓരോരുത്തരും അങ്ങേ
നാമത്തിന്റെ സ്തുതിക്കായി അര്‍പ്പിക്കുന്നത്
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 36:7

ദൈവമേ, അങ്ങേ കാരുണ്യം എത്ര അമൂല്യം!


മനുഷ്യമക്കള്‍ അങ്ങേ ചിറകുകളുടെ തണലില്‍ അഭയംതേടുന്നു.

Or:
cf. 1 കോറി 10:16

നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം


ക്രിസ്തുവിന്റെ രക്തത്തിലുള്ള പങ്കുചേരലാണ്;
നാം മുറിക്കുന്ന അപ്പം കര്‍ത്താവിന്റെ
ശരീരത്തിലുള്ള ഭാഗഭാഗിത്വമാണ്.

________
ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്തിന്റെ പ്രവര്‍ത്തനം


ഞങ്ങളുടെ മനസ്സുകളിലും ശരീരത്തിലും നിറഞ്ഞുനില്ക്കണമേ.
അങ്ങനെ, ഞങ്ങളുടെ അനുഭവങ്ങളല്ല, പിന്നെയോ,
അതിന്റെ പ്രവര്‍ത്തനഫലംതന്നെ
എന്നും ഞങ്ങളില്‍ വര്‍ധമാനമാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 18 September 2021

Saturday of week 24 in Ordinary Time 


or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. പ്രഭാ 36:18

കര്‍ത്താവേ, അങ്ങയെ കാത്തിരിക്കുന്നവര്‍ക്ക് സമാധാനം നല്കണമേ.


അങ്ങനെ, അങ്ങേ പ്രവാചകരുടെ വിശ്വാസ്യത തെളിയട്ടെ.
അങ്ങേ ദാസന്റെയും അങ്ങേ ജനമായ
ഇസ്രായേലിന്റെയും പ്രര്‍ഥനകള്‍ കേള്‍ക്കണമേ.

________

സമിതിപ്രാര്‍ത്ഥന

സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ,


ഞങ്ങളെ കടാക്ഷിക്കുകയും
അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്,
പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 തിമോ 6:13-16
കര്‍ത്താവ് പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായി നീ കാത്തുസൂക്ഷിക്കണം.

വാത്സല്യമുള്ളവനേ, എല്ലാറ്റിനും ജീവന്‍ നല്‍കുന്ന ദൈവത്തിന്റെയും, പന്തിയോസ്


പീലാത്തോസിന്റെ മുമ്പില്‍ സത്യത്തിനു സാക്ഷ്യം നല്‍കിയ യേശുക്രിസ്തുവിന്റെയും സന്നിധിയില്‍
നിന്നോടു ഞാന്‍ കല്‍പിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ
പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം. വാഴ്ത്തപ്പെട്ടവനും
ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവുമായ ദൈവം യഥാകാലം ഇതു
വെളിപ്പെടുത്തിത്തരും. അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍
വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. സ്തുതിയും അനന്തമായ
ആധിപത്യവും അവിടുത്തേക്കുള്ളതാണ്. ആമേന്‍.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 100:1-2,3,4,5

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.


സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍;
ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;


അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്;
നമ്മള്‍ അവിടുത്തേതാണ്;
നാം അവിടുത്തെ ജനവും
അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

കൃതജ്ഞതാഗീതത്തോടെ
അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍;
സ്തുതികള്‍ ആലപിച്ചുകൊണ്ട്
അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

അവിടുത്തേക്കു നന്ദിപറയുവിന്‍;
അവിടുത്തെ നാമം വാഴ്ത്തുവിന്‍.
കര്‍ത്താവു നല്ലവനാണ്,
അവിടുത്തെ കാരുണ്യം ശാശ്വതമാണ്;
അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:18

അല്ലേലൂയാ, അല്ലേലൂയാ!
അങ്ങേ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദര്‍ശിക്കാന്‍
എന്റെ കണ്ണുകള്‍ തുറക്കണമേ!
അല്ലേലൂയാ!

Or:
cf. ലൂക്കാ 8:15

അല്ലേലൂയാ, അല്ലേലൂയാ!
ദൈവത്തിന്റെ വചനം കേട്ട്
ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്,
ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ അനുഗ്രഹീതര്‍.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 8:4-15
നല്ല നിലത്തു വീണ വിത്ത്, വചനം കേട്ട് അതു സംഗ്രഹിച്ച് ക്ഷമയോടെ ഫലം
പുറപ്പെടുവിക്കുന്നവരാണ്.

അക്കാലത്ത്, പല പട്ടണങ്ങളിലും നിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ യേശു


അരുളിച്ചെയ്തു: വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികില്‍ വീണു.
ആളുകള്‍ അതു ചവിട്ടിക്കളയുകയും പക്ഷികള്‍ വന്നു തിന്നുകയും ചെയ്തു. ചിലതു പാറമേല്‍ വീണു.
അതു മുളച്ചു വളര്‍ന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി. ചിലതു മുള്‍ച്ചെടികള്‍
ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ അതിനോടൊപ്പം വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. ചിലതു നല്ല
നിലത്തു വീണു. അതു വളര്‍ന്നു നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടര്‍ന്ന് അവന്‍ സ്വരമുയര്‍
ത്തിപ്പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ഈ ഉപമയുടെ അര്‍ഥമെന്ത് എന്നു ശിഷ്യന്മാര്‍ അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു:
ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാന്‍ വരം ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്. മററുള്ളവര്‍
ക്കാകട്ടെ അവ ഉപമകളിലൂടെ നല്‍കപ്പെടുന്നു. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും
ഗ്രഹിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്. ഉപമ ഇതാണ്: വിത്ത് ദൈവവചനമാണ്. ചിലര്‍ വചനം
ശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്ഷപെടുകയോ ചെയ്യാതിരിക്കുവാന്‍ വേണ്ടി പിശാചു
വന്ന് അവരുടെ ഹൃദയങ്ങളില്‍ നിന്ന് വചനം എടുത്തുകളയുന്നു. ഇവരാണ് വഴിയരികില്‍ വീണ
വിത്ത്. പാറയില്‍ വീണത്, വചനം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ അതു സ്വീകരിക്കുന്നവരാണ്.
എങ്കിലും അവര്‍ക്കു വേരുകളില്ല. അവര്‍ കുറെ നാളത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍
പ്രലോഭനങ്ങളുടെ സമയത്ത് അവര്‍ വീണുപോകുന്നു. മുള്ളുകളുടെ ഇടയില്‍ വീണത്, വചനം കേള്‍
ക്കുന്നെങ്കിലും ജീവിതക്ലേശങ്ങള്‍, സമ്പത്ത്, സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ
ഞെരുക്കിക്കളയുന്നതുകൊണ്ട് ഫലം പുറപ്പെടുവിക്കാത്തവരാണ്. നല്ല നിലത്തു വീണതോ, വചനം
കേട്ട്, ഉത്കൃഷ്ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം
പുറപ്പെടുവിക്കുന്നവരാണ്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷകള്‍ തൃക്കണ്‍പാര്‍ക്കുകയും


അങ്ങേ ദാസരുടെ ഈ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, ഓരോരുത്തരും അങ്ങേ
നാമത്തിന്റെ സ്തുതിക്കായി അര്‍പ്പിക്കുന്നത്
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 36:7

ദൈവമേ, അങ്ങേ കാരുണ്യം എത്ര അമൂല്യം!


മനുഷ്യമക്കള്‍ അങ്ങേ ചിറകുകളുടെ തണലില്‍ അഭയംതേടുന്നു.

Or:
cf. 1 കോറി 10:16

നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം


ക്രിസ്തുവിന്റെ രക്തത്തിലുള്ള പങ്കുചേരലാണ്;
നാം മുറിക്കുന്ന അപ്പം കര്‍ത്താവിന്റെ
ശരീരത്തിലുള്ള ഭാഗഭാഗിത്വമാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്തിന്റെ പ്രവര്‍ത്തനം


ഞങ്ങളുടെ മനസ്സുകളിലും ശരീരത്തിലും നിറഞ്ഞുനില്ക്കണമേ.
അങ്ങനെ, ഞങ്ങളുടെ അനുഭവങ്ങളല്ല, പിന്നെയോ,
അതിന്റെ പ്രവര്‍ത്തനഫലംതന്നെ
എന്നും ഞങ്ങളില്‍ വര്‍ധമാനമാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 19 September 2021

25th Sunday in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം

കര്‍ത്താവ് അരുള്‍ചെയ്യുന്നു: ജനത്തിന്റെ രക്ഷ ഞാനാകുന്നു.


ഏതേതു ദുരിതങ്ങളില്‍ അവര്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോഴും
ഞാനവരെ ശ്രവിക്കുകയും
എന്നേക്കും ഞാനവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍


ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ജ്ഞാനം 2:12,17-20
നമുക്ക് അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം.
അധര്‍മ്മികള്‍ മിഥ്യാസങ്കല്‍പത്തില്‍ മുഴുകി:

നീതിമാനെ നമുക്കു പതിയിരുന്ന് ആക്രമിക്കാം;


അവന്‍ നമുക്കു ശല്യമാണ്;
അവന്‍ നമ്മുടെ പ്രവൃത്തികളെ എതിര്‍ക്കുന്നു,
നിയമം ലംഘിക്കുന്നതിനെയും
ശിക്ഷണവിരുദ്ധമായി പ്രവൃത്തിക്കുന്നതിനെയും കുറിച്ച്
അവന്‍ നമ്മെ ശാസിക്കുന്നു.

അവന്റെ വാക്കുകള്‍ സത്യമാണോ എന്നു പരീക്ഷിക്കാം;


അവന്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നു നോക്കാം.
നീതിമാന്‍ ദൈവത്തിന്റെ പുത്രനാണെങ്കില്‍
അവിടുന്ന് അവനെ തുണയ്ക്കും,
ശത്രുകരങ്ങളില്‍ നിന്നു മോചിപ്പിക്കും.
നിന്ദനവും പീഡനവും കൊണ്ട്
അവന്റെ സൗമ്യതയും ക്ഷമയും നമുക്കു പരീക്ഷിക്കാം.
അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 54:1-4,6

കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.

ദൈവമേ, അങ്ങേ നാമത്താല്‍ എന്നെ രക്ഷിക്കണമേ!


അങ്ങേ ശക്തിയില്‍ എനിക്കുനീതി നടത്തിത്തരണമേ!
ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്റെ അധരങ്ങളില്‍ നിന്ന്ഉതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ!

കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.

അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു;


നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു;
അവര്‍ക്കു ദൈവചിന്തയില്ല.

കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.

ഇതാ, ദൈവമാണ് എന്റെ സഹായകന്‍,


കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.
ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വം ബലി അര്‍പ്പിക്കും;
കര്‍ത്താവേ, അങ്ങേ ശ്രേഷ്ഠമായ നാമത്തിനു ഞാന്‍ നന്ദിപറയും.

കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.

________

രണ്ടാം വായന
യാക്കോ 3:16-4:3
സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു.

എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്.


എന്നാല്‍, ഉന്നതത്തില്‍ നിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും
വിധേയത്വമുളള തും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ
ആത്മാര്‍ഥത ഇല്ലാത്തതോ അല്ല. സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍
വിതയ്ക്കുന്നു.
നിങ്ങളുടെ ഇടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എങ്ങനെയാണ്? നിങ്ങളുടെ
അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍ നിന്നല്ലേ അവ ഉണ്ടാകുന്നത്? നിങ്ങള്‍
ആഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും
ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയും യുദ്ധം
ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല.
ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍
തിന്മയായിട്ടുള്ളവ ചോദിക്കുന്നതു കൊണ്ടാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 8:12

അല്ലേലൂയാ, അല്ലേലൂയാ!
യേശു അവരോടു പറഞ്ഞു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും
അന്ധകാരത്തില്‍ നടക്കുകയില്ല.
അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
അല്ലേലൂയാ!

Or:
cf. 2 തെസ 2:14

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വം
നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി
ഞങ്ങളുടെ സുവിശേഷത്തിലൂടെ
അവിടന്നു നിങ്ങളെ വിളിച്ചു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 9:30-37
മനുഷ്യപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടും; ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍
അവസാനത്തവനാകണം.

അക്കാലത്ത്, യേശുവും ശിഷ്യന്മാരും ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും


അറിയരുതെന്ന് അവന്‍ ആഗ്രഹിച്ചു. കാരണം, അവന്‍ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവന്‍
പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ
വധിക്കുകയും ചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നുദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
ഈ വചനം അവര്‍ക്കു മനസ്സിലായില്ല. എങ്കിലും, അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.
അവര്‍ പിന്നീട് കഫര്‍ണാമില്‍ എത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു:
വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്? അവര്‍
നിശ്ശബ്ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍
വച്ച് അവര്‍ തര്‍ക്കിച്ചത്. അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍
ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം. അവന്‍ ഒരു
ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചുകൊണ്ടു പറഞ്ഞു:
ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.
എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്.

________

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്


അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.

Or:
യോഹ 10:14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍


അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 20 September 2021

Saints Andrew Kim Taegon, Priest, and Paul Chong Hasang, and their Companions,
Martyrs 
on Monday of week 25 in Ordinary Time

Liturgical Colour: Red.

Readings at Mass

________

പ്രവേശകപ്രഭണിതം

രക്തസാക്ഷികളായ വിശുദ്ധരുടെ രക്തം


ക്രിസ്തുവിനുവേണ്ടി ഭൂമിയില്‍ ചിന്തപ്പെട്ടു;
ആകയാല്‍, അവര്‍ നിത്യസമ്മാനം കരസ്ഥമാക്കി.
________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ലോകമാസകലം
ദത്തുപുത്രരെ വര്‍ധിപ്പിക്കാന്‍ അങ്ങ് തിരുമനസ്സാകുകയും
രക്തസാക്ഷികളായ വിശുദ്ധ ആന്‍ഡ്രുവിന്റെയും
സഹചരന്മാരുടെയും രക്തം
ക്രിസ്ത്യാനികളുടെ ഏറ്റവും ഫലദായകമായ വിത്താകാന്‍
ഇടയാക്കുകയും ചെയ്തുവല്ലോ.
അവരുടെ സഹായത്താല്‍ ഞങ്ങള്‍ ശക്തരാകാനും
മാതൃകയാല്‍ സദാ അഭിവൃദ്ധിപ്പെടാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Monday)

There is a choice today between the readings for the ferial day (Monday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
എസ്രാ 1:1-6
കര്‍ത്താവിന്റെ ജനത്തിലൊരുവന്‍ ജറുസലെമിലേക്കു പുറപ്പെട്ട്, കര്‍ത്താവിന് ഒരാലയം നിര്‍മ്മിക്കട്ടെ.

ജറെമിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നിറവേറേണ്ടതിന് പേര്‍ഷ്യാ രാജാവായ


സൈറസിനെ അവന്റെ ഒന്നാം ഭരണവര്‍ഷം കര്‍ത്താവ് പ്രചോദിപ്പിക്കുകയും അവന്‍ ഒരു
വിളംബരമെഴുതി രാജ്യം മുഴുവന്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പേര്‍ഷ്യാ രാജാവായ സൈറസ്
അറിയിക്കുന്നു: സ്വര്‍ഗത്തിന്റെ ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല രാജ്യങ്ങളും എനിക്കു
നല്‍കുകയും യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ആലയം പണിയാന്‍ എന്നെ
ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവിടുത്തെ ജനമായി നിങ്ങളുടെയിടയില്‍ ഉള്ളവര്‍ –
അവിടുന്ന് അവരോടുകൂടി ഉണ്ടായിരിക്കട്ടെ – യൂദായിലെ ജറുസലെമില്‍ ചെന്ന് ഇസ്രായേലിന്റെ
ദൈവമായ കര്‍ത്താവിന്റെ ആലയം വീണ്ടും നിര്‍മിക്കട്ടെ. ജറുസലെമില്‍ വസിക്കുന്ന ദൈവമാണ്
അവിടുന്ന്. അവശേഷിക്കുന്ന ജനം എവിടെ വസിക്കുന്നവരായാലും, അവരെ തദ്ദേശവാസികള്‍
ജറുസലെമിലെ ദേവാലയത്തിനു വേണ്ടി സ്വാഭീഷ്ടക്കാഴ്ചകള്‍ക്കു പുറമേ വെള്ളി, സ്വര്‍ണം,
ഇതരവസ്തുക്കള്‍, മൃഗങ്ങള്‍ എന്നിവ നല്‍കി സഹായിക്കട്ടെ.
അപ്പോള്‍ യൂദായുടെയും ബഞ്ചമിന്റെയും ഗോത്രത്തലവന്മാരും പുരോഹിതരും ലേവ്യരും
ദൈവത്താല്‍ ഉത്തേജിതരായി ജറുസലെമിലെ കര്‍ത്താവിന്റെ ആലയത്തിന്റെ പുനര്‍നിര്‍മാണത്തിനു
പുറപ്പെട്ടു. അവര്‍ വസിച്ചിരുന്ന ദേശത്തെ ആളുകള്‍ സ്വാഭീഷ്ടക്കാഴ്ചകള്‍ക്കു പുറമേ
വെള്ളിപ്പാത്രങ്ങള്‍, സ്വര്‍ണം, ഇതരവസ്തുക്കള്‍, മൃഗങ്ങള്‍, വിലയേറിയ സാധനങ്ങള്‍ ഇവ നല്‍കി
അവരെ സഹായിച്ചു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 126:1-2,2-3,4-5,6

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

കര്‍ത്താവു പ്രവാസികളെ
സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍
അത് ഒരു സ്വപ്‌നമായിത്തോന്നി.
അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു;
ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി.

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

കര്‍ത്താവ് അവരുടെയിടയില്‍
വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന്
ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി
വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു;
ഞങ്ങള്‍ സന്തോഷിക്കുന്നു.

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ
കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ!

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

കണ്ണീരോടെ വിതയ്ക്കുന്നവര്‍
ആനന്ദഘോഷത്തോടെ കൊയ്യട്ടെ!
വിത്തു ചുമന്നുകൊണ്ടു
വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍
കറ്റ ചുമന്നുകൊണ്ട്
ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും.

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
യാക്കോ 1:18

അല്ലേലൂയാ, അല്ലേലൂയാ!
തന്റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന്
സത്യത്തിന്റെ വചനത്താല്‍,
നമുക്കു ജന്‍മം നല്‍കാന്‍ അവിടന്നു തിരുമനസ്സ
‌ ായി.
അല്ലേലൂയാ!

Or:
മത്താ 5:16

അല്ലേലൂയാ, അല്ലേലൂയാ!
മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്,
സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ
മഹത്വപ്പെടുത്തേണ്ടതിന്
നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍
പ്രകാശിക്കട്ടെ.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 8:16-18
വെളിച്ചം എല്ലാവരും കാണേണ്ടതിന്, വിളക്ക് പീഠത്തിന്മേലത്രേ വയ്ക്കുക.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു


മൂടുകയോ കട്ടിലിനടിയില്‍ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തു പ്രവേശിക്കുന്നവര്‍ക്ക്
വെളിച്ചം കാണാന്‍ അത് പീഠത്തിന്മേല്‍ വയ്ക്കുന്നു. മറഞ്ഞിരിക്കുന്നതൊന്നും
വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല.
ആകയാല്‍, നിങ്ങള്‍ എപ്രകാരമാണു കേള്‍ക്കുന്നതെന്ന് സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍,
ഉള്ളവനു പിന്നെയും നല്‍കപ്പെടും; ഇല്ലാത്തവനില്‍ നിന്ന് ഉണ്ടെന്ന് അവന്‍
വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും.

________

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ ജനത്തിന്റെ കാണിക്കകള്‍
കാരുണ്യപൂര്‍വം കടാക്ഷിക്കുകയും
രക്തസാക്ഷികളായ വിശുദ്ധരുടെ മാധ്യസ്ഥ്യത്താല്‍,
സര്‍വലോകത്തിന്റെയും രക്ഷയ്ക്കുവേണ്ടി,
ഞങ്ങളെത്തന്നെ അങ്ങേക്ക് സ്വീകാര്യമായ
ബലിയാക്കിത്തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
മത്താ 10:32

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ,
എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍, ഞാനും ഏറ്റുപറയും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, പ്രബലരുടെ ഭോജ്യത്താല്‍ പരിപോഷിതരായി,


രക്തസാക്ഷികളായ വിശുദ്ധരുടെ സ്മരണ ആചരിച്ചുകൊണ്ട്
അങ്ങയെ ഞങ്ങള്‍ താഴ്മയോടെ വിളിച്ചപേക്ഷിക്കുന്നു.
ക്രിസ്തുവിനോട് വിശ്വസ്തതയോടെ ചേര്‍ന്നുനിന്ന്,
സഭയില്‍ എല്ലാവരുടെയും രക്ഷയ്ക്കായി
ഞങ്ങള്‍ പ്രവര്‍ത്തിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 21 September 2021

Saint Matthew, Apostle, Evangelist - Feast 

Liturgical Colour: Red.

Readings at Mass

________
പ്രവേശകപ്രഭണിതം
cf. മത്താ 28:19-20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ പോയി എല്ലാ ജനതകളെയും പഠിപ്പിക്കുവിന്‍,
അവരെ ജ്ഞാനസ്‌നാനപ്പെടുത്തുകയും
ഞാന്‍ നിങ്ങളോടു’കല്പിച്ചവയെല്ലാം പാലിക്കാന്‍
അവരെ പഠിപ്പിക്കുകയും ചെയ്യുവിന്‍.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ മത്തായിയെ


അവര്‍ണനീയമായ കാരുണ്യത്താല്‍
ചുങ്കക്കാരില്‍നിന്ന് അപ്പോസ്തലനായി തിരഞ്ഞെടുക്കാന്‍
അങ്ങ് തിരുവുള്ളമായല്ലോ.
അദ്ദേഹത്തിന്റെ മാതൃകയുടെയും മാധ്യസ്ഥ്യത്തിന്റെയും
സഹായം അനുഭവിക്കുന്ന ഞങ്ങള്‍ക്ക്
അങ്ങയെ പിന്തുടര്‍ന്ന്,
അങ്ങയോട് ഗാഢമായി ഐക്യപ്പെടാനുള്ള
അര്‍ഹത നല്കു മാറാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
എഫേ 4:1-7,11-13
ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടി.

സഹോദരരേ, കര്‍ത്താവിനുവേണ്ടി തടവുകാരനായി തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു,


നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. പൂര്‍ണമായ വിനയത്തോടും
ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്നേ ‌ ഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍
ത്തിക്കുവിന്‍. സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍
ജാഗരൂകരായിരിക്കുവിന്‍. ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു
ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു.
സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം
പിതാവുമായ ദൈവം ഒരുവന്‍ മാത്രം.
നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു. അവന്‍
ചിലര്‍ക്ക് അപ്പോസ്തലന്മാരും പ്രവാചകന്മാരും സുവിശേഷ പ്രഘോഷകന്മാരും ഇടയന്മാരും
പ്രബോധകന്മാരും മറ്റും ആകാന്‍ വരം നല്‍കി. ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും
ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും
വേണ്ടിയാണ്. വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണജ്ഞാനത്തിലും
എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന
മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 19:1-2,3-4

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.


ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു;
വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.
പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു;
രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല.


എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
cf. Te Deum

അല്ലേലൂയാ, അല്ലേലൂയാ!
നമുക്കു ദൈവത്തെ സ്തുതിക്കാം;
നമുക്ക് അവിടത്തെ പാടിപ്പുകഴ്ത്താം.
കര്‍ത്താവേ, അനുഗൃഹീതരായ അപ്പോസ്തലന്മാരുടെ ഗണം
അങ്ങയെ സ്തുതിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 9:9-13
ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.

അക്കാലത്ത്, യാത്രാമധ്യേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് യേശു കണ്ടു. യേശു


അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു
അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും
ശിഷ്യന്മാരോടും കൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയര്‍ ഇതുകണ്ട് ശിഷ്യന്മാരോടു ചോദിച്ചു:
നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതുകേട്ട് അവന്‍
പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല,
കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത്
നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ മത്തായിയുടെ


ഓര്‍മ ആഘോഷിച്ചുകൊണ്ടും
അങ്ങേ സഭയെ കനിവാര്‍ന്ന്
കടാക്ഷിക്കണമെന്ന് കേണപേക്ഷിച്ചുകൊണ്ടും
പ്രാര്‍ഥനകളും കാഴ്ചദ്രവ്യങ്ങളും
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ സഭയുടെ വിശ്വാസത്തെയാണല്ലോ
അപ്പോസ്തലന്മാരുടെ പ്രബോധനങ്ങളാല്‍
അങ്ങ് പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
________

ദിവ്യകാരുണ്യപ്രഭണിതം
മത്താ 9:13

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നത് നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്,


വിശുദ്ധ മത്തായി തന്റെ ഭവനത്തില്‍
രക്ഷകനെ അതിഥിയായി
സന്തോഷത്തോടെ സ്വീകരിച്ചുവല്ലോ.
നീതിമാന്മാരെയല്ല, പാപികളെ രക്ഷയിലേക്കു വിളിക്കാന്‍ വന്ന
അവിടത്തെ ഭോജ്യത്താല്‍,
ഞങ്ങള്‍ സദാ പരിപോഷിതരാകാന്‍ അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 22 September 2021

Wednesday of week 25 in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം

കര്‍ത്താവ് അരുള്‍ചെയ്യുന്നു: ജനത്തിന്റെ രക്ഷ ഞാനാകുന്നു.


ഏതേതു ദുരിതങ്ങളില്‍ അവര്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോഴും
ഞാനവരെ ശ്രവിക്കുകയും
എന്നേക്കും ഞാനവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍


ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
________

ഒന്നാം വായന
എസ്രാ 9:5-9
ഞങ്ങളുടെ അടിമത്തത്തില്‍ ദൈവം ഞങ്ങളെ ഉപേക്ഷിച്ചില്ല.

അക്കാലത്ത്, സായാഹ്‌നബലിയുടെ സമയത്ത് എസ്രാ ഉപവാസത്തില്‍ നിന്നെഴുന്നേറ്റ് കീറിയ


വസ്ത്രവും മേലങ്കിയുമായി മുട്ടിന്മേല്‍ വീണ്, തന്റെ ദൈവമായ കര്‍ത്താവിന്റെ നേര്‍ക്ക് കൈകളുയര്‍ത്തി
അപേക്ഷിച്ചു: എന്റെ ദൈവമേ, അങ്ങേ നേര്‍ക്ക് മുഖമുയര്‍ത്താന്‍ ഞാന്‍ ലജ്ജിക്കുന്നു. എന്തെന്നാല്‍,
ഞങ്ങളുടെ തിന്മകള്‍ തലയ്ക്കുമീതേ ഉയര്‍ന്നിരിക്കുന്നു; ഞങ്ങളുടെ പാപം ആകാശത്തോളം
എത്തിയിരിക്കുന്നു. ഞങ്ങള്‍ പിതാക്കന്മാരുടെ കാലം മുതല്‍ ഇന്നുവരെ വലിയ പാപം
ചെയ്തിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും
പുരോഹിതന്മാരും ഇന്നത്തെപ്പോലെ അന്യരാജാക്കന്മാരുടെ കരങ്ങളില്‍, വാളിനും പ്രവാസത്തിനും
കവര്‍ച്ചയ്ക്കും വര്‍ധിച്ച നിന്ദനത്തിനും ഏല്‍പിക്കപ്പെട്ടു. ഞങ്ങളില്‍ ഒരു വിഭാഗത്തെ
അവശേഷിപ്പിക്കുകയും അതിന് അവിടുത്തെ വിശുദ്ധസ്ഥലത്ത് അഭയസ്ഥാനം നല്‍കുകയും ചെയ്തു.
ഞങ്ങളുടെ ദൈവമായ കര്‍ത്താവ് ഞങ്ങളോടു ക്ഷണനേരത്തേക്ക് കരുണ കാണിച്ചിരിക്കുന്നു. അങ്ങനെ
ഞങ്ങളുടെ ബന്ധനത്തില്‍ ആശ്വാസം തന്നു ഞങ്ങളുടെ കണ്ണുകള്‍ക്കു തിളക്കം കൂട്ടി. ഞങ്ങള്‍
അടിമകളാണ്, ഞങ്ങളുടെ ദൈവം അടിമത്തത്തില്‍ ഞങ്ങളെ ഉപേക്ഷിച്ചില്ല. പേര്‍ഷ്യാ
രാജാക്കന്മാരുടെ മുന്‍പില്‍ അവിടുന്നു തന്റെ അനശ്വരസ്നേ ‌ ഹം ഞങ്ങളോടു കാണിച്ചു. ഞങ്ങളുടെ
ദൈവത്തിന്റെ ആലയം കേടുപാടുകള്‍ പോക്കി പണിതീര്‍ക്കുന്നതിന് അവര്‍ ഞങ്ങളെ
ഉത്തേജിപ്പിക്കുകയും യൂദായിലും ജറുസലെമിലും ഞങ്ങള്‍ക്കു സംരക്ഷണം നല്‍കുകയും ചെയ്തു.

________

പ്രതിവചന സങ്കീര്‍ത്തനം
തോബി 13:2,4,6-8

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

കര്‍ത്താവേ, അവിടുന്ന് ശിക്ഷിക്കുകയും


കരുണ കാണിക്കുകയും ചെയ്യുന്നു.
പാതാളത്തിലേക്കു താഴ്ത്തുകയും
അവിടെ നിന്ന് വീണ്ടും ഉയര്‍ത്തുകയും ചെയ്യുന്നു.
അവിടുത്തെ കരങ്ങളില്‍ നിന്ന് ആരും രക്ഷപെടുകയില്ല.

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

ഇസ്രായേല്‍ മക്കളേ, ജനതകളുടെ മുന്‍പില്‍


അവിടുത്തെ ഏറ്റുപറയുവിന്‍.
അവിടന്നാണു നമ്മെ അവരുടെ ഇടയില്‍ ചിതറിച്ചത്.

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

അവിടുന്ന് നിങ്ങള്‍ക്കു ചെയ്ത നന്മയെപ്പറ്റി ചിന്തിക്കുവിന്‍.


ഉച്ചത്തില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
നീതിയുടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍.
യുഗങ്ങളുടെ രാജാവിനെ പുകഴ്ത്തുവിന്‍.

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

പ്രവാസിയായി വസിക്കുന്ന നാട്ടില്‍വച്ച്


ഞാന്‍ അവിടുത്തെ സ്തുതിക്കുന്നു.
പാപികളായ ജനതയോട് അവിടുത്തെ
ശക്തിയും മഹത്വവും പ്രഘോഷിക്കുന്നു.

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.


പാപികളേ, പിന്‍തിരിയുവിന്‍;
അവിടുത്തെ മുന്‍പില്‍ നീതി പ്രവര്‍ത്തിക്കുവിന്‍.
അവിടുന്ന് നിങ്ങളെ സ്വീകരിക്കുകയും
നിങ്ങളോടു കരുണ കാണിക്കുകയും
ചെയ്യുകയില്ലെന്ന് ആരറിഞ്ഞു!

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
cf. കൊളോ 3:16a,17

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും
അതെല്ലാം കര്‍ത്താവായ യേശുവഴി
പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട്
അവന്റെ നാമത്തില്‍ ചെയ്യുവിന്‍.
അല്ലേലൂയാ!

Or:
മര്‍ക്കോ 1:15

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ദൈവരാജ്യം സമീപിച്ചിരിക്കുന്നു.
അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 9:1-6
ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി യേശു ശിഷ്യന്മാരെ അയച്ചു.

അക്കാലത്ത്, യേശു പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക്


അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം
പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു. അവന്‍ പറഞ്ഞു:
യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും
ഉണ്ടായിരിക്കരുത്. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു
പുറപ്പെടുകയും ചെയ്യുക. നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തില്‍ നിന്നു പോകുമ്പോള്‍
അവര്‍ക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. അവര്‍ പുറപ്പെട്ട്,
ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‍
കുകയും ചെയ്തു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍


ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്


അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.

Or:
യോഹ 10:14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍


അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 23 September 2021

Saint Pius of Pietrelcina (Padre Pio) 


on Thursday of week 25 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 132:9

കര്‍ത്താവേ, അങ്ങേ പുരോഹിതര്‍ നീതി ധരിക്കുകയും


അങ്ങേ വിശുദ്ധര്‍ ആഹ്ളാദിക്കുകയും ചെയ്യട്ടെ.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,


നിസ്തുലമായ കൃപയാല്‍, വൈദികനായ വിശുദ്ധ പീയൂസിനെ
അങ്ങേ പുത്രന്റെ കുരിശില്‍ പങ്കുചേരാന്‍
അങ്ങ് അനുഗ്രഹിക്കുകയും
അദ്ദേഹത്തിന്റെ ശുശ്രൂഷയാല്‍
അങ്ങേ കൃപയുടെ അദ്ഭുതപ്രവൃത്തികള്‍
നവീകരിക്കുകയും ചെയ്തുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിന്റെ സഹനങ്ങളോട്
ഞങ്ങള്‍ നിരന്തരം ഐക്യപ്പെടാനും
ഉയിര്‍പ്പിന്റെ മഹത്ത്വത്തില്‍ സന്തോഷത്തോടെ
എത്തിച്ചേരാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Thursday)

There is a choice today between the readings for the ferial day (Thursday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
ഹഗ്ഗാ 1:1-8
എനിക്കു സ്വീകാര്യമായ ആലയം പണിയുവിന്‍.

ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണവര്‍ഷം ആറാം മാസം ഒന്നാം ദിവസം, യൂദായുടെ


ദേശാധിപതിയായ ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലിനും, യഹോസദാക്കിന്റെ മകനും
പ്രധാനപുരോഹിതനുമായ ജോഷ്വയ്ക്കും ഹഗ്ഗായി പ്രവാചകന്‍ വഴി ലഭിച്ച കര്‍ത്താവിന്റെ
അരുളപ്പാട്. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ ആലയം
പുനരുദ്ധരിക്കുന്നതിനു സമയമായിട്ടില്ല എന്ന് ഈ ജനം പറയുന്നു. അപ്പോള്‍ ഹഗ്ഗായി പ്രവാചകന്‍
വഴി കര്‍ത്താവ് അരുളിച്ചെയ്തു: ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട
ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ? അതുകൊണ്ട് സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിന്‍. നിങ്ങള്‍ ഏറെ വിതച്ചു, കുറച്ചുമാത്രം കൊയ്തു. നിങ്ങള്‍
ഭക്ഷിക്കുന്നു, ഒരിക്കലും തൃപ്തരാകുന്നില്ല. നിങ്ങള്‍ പാനം ചെയ്യുന്നു, തൃപ്തി വരുന്നില്ല. നിങ്ങള്‍
വസ്ത്രം ധരിക്കുന്നു, ആര്‍ക്കും കുളിരു മാറുന്നില്ല. കൂലി ലഭിക്കുന്നവന് അതു ലഭിക്കുന്നത്
ഓട്ടസഞ്ചിയില്‍ ഇടാന്‍ മാത്രം! സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഈ
സ്ഥിതിയെപ്പറ്റി ചിന്തിക്കുവിന്‍. നിങ്ങള്‍ മലയില്‍ ചെന്ന് തടി കൊണ്ടുവന്ന് ആലയം പണിയുവിന്‍;
ഞാന്‍ അതില്‍ സംപ്രീതനാകും. മഹത്വത്തോടെ ഞാന്‍ അതില്‍ പ്രത്യക്ഷനാകും – കര്‍ത്താവ്
അരുളിച്ചെയ്യുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 149:1b-2,3-4,5-6a,9b

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.


or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍;
കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
വിശുദ്ധരുടെ സമൂഹത്തില്‍
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ!
സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.


or
അല്ലേലൂയ!

നൃത്തം ചെയ്തുകൊണ്ട്
അവര്‍ അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ!
തപ്പുകൊട്ടിയും കിന്നരംമീട്ടിയും
അവര്‍ അവിടുത്തെ സ്തുതിക്കട്ടെ!
എന്തെന്നാല്‍, കര്‍ത്താവു
തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു,
എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.


or
അല്ലേലൂയ!

വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ!


അവര്‍ തങ്ങളുടെ കിടക്കകളില്‍ ആനന്ദംകൊണ്ടു പാടട്ടെ!
അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്റെ സ്തുതി ഉയരട്ടെ,
അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.


or
അല്ലേലൂയ!

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:18

അല്ലേലൂയാ, അല്ലേലൂയാ!
അങ്ങേ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദര്‍ശിക്കാന്‍
എന്റെ കണ്ണുകള്‍ തുറക്കണമേ!
അല്ലേലൂയാ!

Or:
യോഹ 14:6

അല്ലേലൂയാ, അല്ലേലൂയാ!
യേശു പറഞ്ഞു:
വഴിയും സത്യവും ജീവനും ഞാനാണ്.
എന്നിലൂടെയല്ലാതെ ആരും
പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 9:7-9
ഞാന്‍ യോഹന്നാനെ ശിരച്ഛേദം ചെയ്തു; പിന്നെ ആരെപ്പറ്റിയാണു ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍
ക്കുന്നത്.
അക്കാലത്ത്, സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവു പരിഭ്രാന്തനായി. എന്തെന്നാല്‍,
യോഹന്നാന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും, ഏലിയാ
പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും, പണ്ടത്തെ പ്രവാചകന്മാരില്‍ ഒരുവന്‍ ഉയിര്‍
ത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. ഹേറോദേസ് പറഞ്ഞു: ഞാന്‍ യോഹന്നാനെ
ശിരശ്‌ഛേദം ചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നത്? അവന്‍
ആരാണ്? അവനെ കാണാന്‍ ഹേറോദേസ് ആഗ്രഹിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശുദ്ധ N ന്റെ സ്മരണയ്ക്കായി


അങ്ങേ അള്‍ത്താരയില്‍ കൊണ്ടുവന്നിരിക്കുന്ന
കാണിക്കകള്‍ സ്വീകരിക്കണമേ.
ഈ ദിവ്യരഹസ്യങ്ങള്‍വഴി
അദ്ദേഹത്തിന് മഹത്ത്വം അങ്ങു നല്കിയപോലെ,
ഞങ്ങള്‍ക്കു പാപമോചനവും നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 24:46-47

കര്‍ത്താവ് വരുമ്പോള്‍ ജാഗരൂകനായി


കാണപ്പെടുന്ന ഭൃത്യന്‍ അനുഗൃഹീതന്‍;
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
അവിടന്ന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം
മേല്‌നോട്ടക്കാരനായി നിയോഗിക്കും.

Or:
ലൂക്കാ 12: 42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്


കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാള്‍ ആഘോഷിക്കുന്ന എല്ലാവരിലും
സ്വര്‍ഗീയവിരുന്ന് ഉന്നതത്തില്‍ നിന്നുള്ള ശക്തി
ദൃഢീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, വിശ്വാസദാനം അതിന്റെ സമഗ്രതയില്‍
ഞങ്ങള്‍ കാത്തുസൂക്ഷിക്കുകയും
വെളിപ്പെടുത്തപ്പെട്ട രക്ഷാമാര്‍ഗത്തിലൂടെ
ചരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 24 September 2021


Friday of week 25 in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം

കര്‍ത്താവ് അരുള്‍ചെയ്യുന്നു: ജനത്തിന്റെ രക്ഷ ഞാനാകുന്നു.


ഏതേതു ദുരിതങ്ങളില്‍ അവര്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോഴും
ഞാനവരെ ശ്രവിക്കുകയും
എന്നേക്കും ഞാനവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍


ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഹഗ്ഗാ 1:15-2:9
ഇനി അല്പസമയത്തിനുള്ളില്‍ ഞാന്‍ ഈ ആലയത്തെ മഹത്വപൂര്‍ണ്ണമാക്കും.

ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണവര്‍ഷം, ഏഴാം മാസം ഇരുപത്തൊന്നാം ദിവസം, പ്രവാചകനായ


ഹഗ്ഗായിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേലിന്റെ
മകന്‍ സെറുബാബേലിനോടും, യഹോസദാക്കിന്റെ പുത്രനും പ്രധാന പുരോഹിതനുമായ
ജോഷ്വയോടും ജനത്തില്‍ അവശേഷിക്കുന്നവരോടും പറയുക, ഈ ആലയത്തിന്റെ പൂര്‍വമഹിമ
കണ്ടിട്ടുള്ളവരായി നിങ്ങളില്‍ ആരുണ്ട്? ഇപ്പോള്‍ ഇതിന്റെ സ്ഥിതിയെന്താണ്? തീരെ നിസ്സാരമായിട്ടു
തോന്നുന്നില്ലേ? എങ്കിലും, സെറുബാബേല്‍, ധൈര്യമായിരിക്കുക. യഹോസദാക്കിന്റെ പുത്രനും
പ്രധാന പുരോഹിതനുമായ ജോഷ്വ, ധൈര്യമായിരിക്കുക. ദേശവാസികളെ,
ധൈര്യമവലംബിക്കുവിന്‍ – കര്‍ത്താവ് അരുളിച്ചെയ്യുന്നു. പണിയുവിന്‍, ഞാന്‍ നിങ്ങളോടു
കൂടെയുണ്ട് – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഈജിപ്തില്‍ നിന്നു നിങ്ങള്‍
പുറപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതു പോലെ തന്നെ എന്റെ ആത്മാവു
നിങ്ങളുടെ ഇടയില്‍ വസിക്കുന്നു; ഭയപ്പെടേണ്ടാ.
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അല്‍പസമയത്തിനുള്ളില്‍ വീണ്ടും ഞാന്‍
ആകാശവും ഭൂമിയും കടലും കരയും ഇളക്കും. ഞാന്‍ എല്ലാ ജനതകളെയും കുലുക്കും. അങ്ങനെ
എല്ലാ ജനതകളുടെയും അമൂല്യനിധികള്‍ ഇങ്ങോട്ടുവരും. ഈ ആലയം ഞാന്‍ മഹത്വപൂര്‍
ണമാക്കും – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. വെള്ളി എന്റെതാണ്; സ്വര്‍ണവും
എന്റെതാണ് – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഈ ആലയത്തിന്റെ പൂര്‍
വമഹത്വത്തെക്കാള്‍ ഉന്നതമായിരിക്കും വരാന്‍ പോകുന്ന മഹത്വം – സൈന്യങ്ങളുടെ കര്‍ത്താവ്
അരുളിച്ചെയ്യുന്നു. ഈ സ്ഥലത്തിനു ഞാന്‍ ഐശ്വര്യം നല്‍കും – സൈന്യങ്ങളുടെ കര്‍ത്താവ്
അരുളിച്ചെയ്യുന്നു.
________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 43:1,2,3,4

ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും


പുകഴ്ത്തും.

ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ!


അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ!
വഞ്ചകരും നീതിരഹിതരും ആയവരില്‍ നിന്ന്
എന്നെ മോചിപ്പിക്കണമേ!

ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും


പുകഴ്ത്തും.

ദൈവമേ, ഞാന്‍ അഭയം തേടിയിരിക്കുന്നത് അങ്ങയിലാണല്ലോ,


അങ്ങ് എന്നെ പുറന്തള്ളിയതെന്തുകൊണ്ട്?
ശത്രുവിന്റെ പീഡനംമൂലം
എനിക്കു വിലപിക്കേണ്ടിവന്നത് എന്തുകൊണ്ട്?

ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും


പുകഴ്ത്തും.

അങ്ങേ പ്രകാശവും സത്യവും അയയ്ക്കണമേ!


അവ എന്നെ നയിക്കട്ടെ,
അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും
നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.

ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും


പുകഴ്ത്തും.

അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും,


എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കുതന്നെ;
ദൈവമേ, എന്റെ ദൈവമേ,
കിന്നരംകൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കും.

ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും


പുകഴ്ത്തും.

________

സുവിശേഷ പ്രഘോഷണവാക്യം
cf. എഫേ 1:17,18

അല്ലേലൂയാ, അല്ലേലൂയാ!
ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ്
നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അറിയാന്‍
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവ്
നമ്മുടെ ആന്തരികനേത്രങ്ങളെ പ്രകാശിപ്പിക്കട്ടെ.
അല്ലേലൂയാ!

Or:
മര്‍ക്കോ 10:45

അല്ലേലൂയാ, അല്ലേലൂയാ!
മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല,
ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍
അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 9:18-22
നീ ദൈവത്തിന്റെ ക്രിസ്തു ആണ്. മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കേണ്ടിയിരിക്കുന്നു.

അക്കാലത്ത്, യേശു തനിയെ പ്രാര്‍ഥിക്കുകയായിരുന്നു. ശിഷ്യന്മാരും അവന്റെ കൂടെ ഉണ്ടായിരുന്നു.


അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്‍കി.
ചിലര്‍ സ്ന ‌ ാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്മാരില്‍
ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നും പറയുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു
നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്‍കി: നീ ദൈവത്തിന്റെ ക്രിസ്തു ആണ്. ഇക്കാര്യം
ആരോടും പറയരുതെന്നു കര്‍ശനമായി നിരോധിച്ചതിനുശേഷം അവന്‍ അരുളിച്ചെയ്തു:
മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിത പ്രമുഖന്മാര്‍,
നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിര്‍
പ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍


ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്


അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.

Or:
യോഹ 10:14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍


അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 25 September 2021

Saturday of week 25 in Ordinary Time 


or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം

കര്‍ത്താവ് അരുള്‍ചെയ്യുന്നു: ജനത്തിന്റെ രക്ഷ ഞാനാകുന്നു.


ഏതേതു ദുരിതങ്ങളില്‍ അവര്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോഴും
ഞാനവരെ ശ്രവിക്കുകയും
എന്നേക്കും ഞാനവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍


ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
സഖ 2:5-9,14-15
ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും.

അക്കാലത്ത്, ഞാന്‍ കണ്ണുയര്‍ത്തിനോക്കി. അതാ, കൈയില്‍ അളവുചരടുമായി ഒരുവന്‍. നീ എവിടെ


പോകുന്നു? ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ജറുസലെമിനെ അളന്ന് അതിന്റെ നീളവും വീതിയും
എത്രയെന്നു നോക്കാന്‍ പോകുന്നു. എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതന്‍ മുന്നോട്ടുവന്നു.
അവനെ സ്വീകരിക്കാന്‍ മറ്റൊരു ദൂതനും വന്നു. അവന്‍ പറഞ്ഞു: ഓടിച്ചെന്ന് ആ യുവാവിനോടു
പറയുക. ജറുസലെം മനുഷ്യരും മൃഗങ്ങളും പെരുകി കോട്ടയില്ലാതെ ഗ്രാമപ്രദേശങ്ങള്‍പോലെ
കിടക്കും. ഞാന്‍ അതിനു ചുറ്റും അഗ്നികൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്റെ മധ്യത്തില്‍
അതിന്റെ മഹത്വമായിരിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.
സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും – കര്‍ത്താവ്
അരുളിച്ചെയ്യുന്നു. അന്ന് അനേകം ജനതകള്‍ കര്‍ത്താവിനോടു ചേരും. അവര്‍ എന്റെ ജനമാകും.
ഞാന്‍ നിങ്ങളുടെയിടയില്‍ വസിക്കും.
________

പ്രതിവചന സങ്കീര്‍ത്തനം
ജെറ 31:10-12a,13

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

ജനതകളേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍,


വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍;
ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും
ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും
എന്നുപറയുവിന്‍.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

കര്‍ത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു;


ബലിഷ്ഠകരങ്ങളില്‍ നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.
ആഹ്ളാദാരവത്തോടെ അവര്‍ സീയോന്‍ മലയിലേക്കു വരും.
കര്‍ത്താവിന്റെ വിശിഷ്ടദാനങ്ങളായ
ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍
എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്ത് ആനന്ദിക്കും;


യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും.
ഞാന്‍ അവരുടെ വിലാപം ആഹ്ളാദമാക്കി മാറ്റും;
അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും
ആശ്വസിപ്പിക്കുകയും ചെയ്യും.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

________

സുവിശേഷ പ്രഘോഷണവാക്യം
cf. അപ്പോ. പ്രവ. 16:14

അല്ലേലൂയാ, അല്ലേലൂയാ!
ദൈവമേ, അങ്ങേ പുത്രന്റെ വാക്കുകള്‍ കേള്‍ക്കാന്‍
ഞങ്ങളുടെ ഹൃദയം തുറക്കണമേ.
അല്ലേലൂയാ!

Or:
cf. 2 തിമോ 1:10

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ രക്ഷകനായ യേശുക്രിസ്തു
മരണത്തെ ഇല്ലാതാക്കുകയും
തന്റെ സുവിശേഷത്തിലൂടെ
ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 9:43-45
മനുഷ്യപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടും. അതിനെപ്പറ്റി ചോദിക്കുവാന്‍ ശിഷ്യന്മാര്‍
ഭയപ്പെട്ടു.

അക്കാലത്ത്, ജനക്കൂട്ടം മുഴുവന്‍ യേശുവിന്റെ പ്രവര്‍ത്തനങ്ങളില്‍ വിസ്മയഭരിതരായിരിക്കുമ്പോള്‍,


അവിടുന്നു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഈ വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ.
മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. അവര്‍ക്ക് ഈ വചനം
മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കാത്തവിധം അത് അത്ര
നിഗൂഢമായിരു ന്നു. അതെപ്പറ്റി അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍


ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്


അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.

Or:
യോഹ 10:14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍


അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 26 September 2021

26th Sunday in Ordinary Time 

Liturgical Colour: Green.


Readings at Mass

________

പ്രവേശകപ്രഭണിതം
ദാനി 3:31,29,30,43,42

കര്‍ത്താവേ, ഞങ്ങളോട് അങ്ങു ചെയ്തവയെല്ലാം


ഉചിതമായ വിധിയോടെയായിരുന്നു.
എന്തെന്നാല്‍, അങ്ങേക്കെതിരായി ഞങ്ങള്‍ പാപം ചെയ്യുകയും
അങ്ങേ കല്പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തു.
എന്നാല്‍, അങ്ങേ നാമത്തിനു മഹത്ത്വംനല്കുകയും
അങ്ങേ അനന്തകാരുണ്യമനുസരിച്ച് ഞങ്ങളോട്
പ്രവര്‍ത്തിക്കുകയും ചെയ്യണമേ.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, പരിപൂര്‍ണമായി മാപ്പുനല്കുന്നതിലും


കരുണ കാണിക്കുന്നതിലുമാണല്ലോ
അങ്ങേ ശക്തിമാഹാത്മ്യം അങ്ങു പ്രകടമാക്കുന്നത്.
ഞങ്ങളുടെ മേല്‍ അങ്ങേ കൃപ വര്‍ധമാനമാക്കണമേ.
അങ്ങനെ, അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഓടിയണഞ്ഞ്,
സ്വര്‍ഗീയ നന്മകളില്‍ പങ്കാളികളാകാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
സംഖ്യ 11:25-29
എന്നെ പ്രതി നീ അസൂയപ്പെടുന്നുവോ? കര്‍ത്താവിന്റെ ജനം മുഴുവന്‍ പ്രവാചകന്മാരായിരുന്നെങ്കില്‍
എന്നു ഞാന്‍ ആശിക്കുന്നു.

കര്‍ത്താവ് മേഘത്തില്‍ ഇറങ്ങിവന്ന് മോശയോടു സംസാരിച്ചു. അവിടുന്നു മോശയുടെ


മേലുണ്ടായിരുന്ന ചൈതന്യത്തില്‍ ഒരു ഭാഗം എഴുപതു നേതാക്കന്മാരുടെമേല്‍ പകര്‍ന്നു. അപ്പോള്‍
അവര്‍ പ്രവചിച്ചു. പിന്നീട് അവര്‍ പ്രവചിച്ചിട്ടില്ല. എല്‍ദാദ്, മെദാദ് എന്നീ രണ്ടുപേര്‍
പാളയത്തിനുള്ളില്‍ത്തന്നെ കഴിഞ്ഞു. അവര്‍ക്കും ചൈതന്യം ലഭിച്ചു. അവര്‍ പട്ടികയിലുള്‍
പ്പെട്ടിരുന്നെങ്കിലും കൂടാരത്തിന്റെ സമീപത്തേക്കു പോയിരുന്നില്ല. അവര്‍ പാളയത്തിനുള്ളില്‍വച്ചു
തന്നെ പ്രവചിച്ചു. എല്‍ദാദും മെദാദും പാളയത്തില്‍വച്ചു പ്രവചിക്കുന്നുവെന്ന് ഒരുയുവാവ് ഓടിച്ചെന്നു
മോശയോടു പറഞ്ഞു. ഇതു കേട്ട് നൂനിന്റെ മകനും മോശയുടെ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരില്‍
ഒരുവനുമായ ജോഷ്വ പറഞ്ഞു: പ്രഭോ, അവരെ വിലക്കുക. മോശ ജോഷ്വയോടു പറഞ്ഞു: എന്നെ
പ്രതി നീ അസൂയപ്പെടുന്നുവോ? കര്‍ത്താവിന്റെ ജനം മുഴുവന്‍ പ്രവാചകന്മാരാവുകയും അവിടുന്നു
തന്റെ ആത്മാവിനെ അവര്‍ക്കു നല്‍കുകയും ചെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 19:7-8a,9,11-12,13

കര്‍ത്താവിന്റെ കല്പനകള്‍ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.


കര്‍ത്താവിന്റെ നിയമം അവികലമാണ്;
അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു.

കര്‍ത്താവിന്റെ കല്പനകള്‍ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

ദൈവഭക്തി നിര്‍മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.

കര്‍ത്താവിന്റെ കല്പനകള്‍ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

അവ തന്നെയാണ് ഈ ദാസനെ പ്രബോധിപ്പിക്കുന്നത്;


അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.
എന്നാല്‍, സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാന്‍ ആര്‍ക്കു കഴിയും?
അറിയാതെ പറ്റുന്ന വീഴ്ചകളില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

കര്‍ത്താവിന്റെ കല്പനകള്‍ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

ബോധപൂര്‍വം ചെയ്യുന്ന തെറ്റുകളില്‍ നിന്ന്


ഈ ദാസനെ കാത്തുകൊള്ളണമേ!
അവ എന്നില്‍ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ;
അപ്പോള്‍ ഞാന്‍ നിര്‍മലനായിരിക്കും;
മഹാപരാധങ്ങളില്‍ നിന്നു ഞാന്‍ വിമുക്തനായിരിക്കും.

കര്‍ത്താവിന്റെ കല്പനകള്‍ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

________

രണ്ടാം വായന
യാക്കോ 5:1-6
വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു.

കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു.


ധനവാന്മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍.
നിങ്ങളുടെ സമ്പത്ത് ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു അരിച്ചുപോയി.
നിങ്ങളുടെ സ്വര്‍ണത്തിനും വെള്ളിക്കും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങള്‍ക്കെതിരായ
സാക്ഷ്യമായിരിക്കും. തീ പോലെ അതു നിങ്ങളുടെ മാംസത്തെ തിന്നുകളയും. അവസാന
നാളുകളിലേക്കാണ് നിങ്ങള്‍ സമ്പത്തു ശേഖരിച്ചുവച്ചത്. നിങ്ങളുടെ നിലങ്ങളില്‍ നിന്നു വിളവു
ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ
നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍
ആഡംബരപൂര്‍വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ
നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു. നീതിമാന്‍ നിങ്ങളെ എതിര്‍ത്തു നിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ
കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 17:17

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വചനമാണ് സത്യം;
സത്യത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ.
അല്ലേലൂയാ!
________

സുവിശേഷം
മാര്‍ക്കോ 9:38-43,45,47-48
നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണ്. നിന്റെ കൈ നിനക്കു ദുഷ്‌പരേ
് രണയ്ക്കു
കാരണമാകുന്നെങ്കില്‍, അതു വെട്ടിക്കളയുക.

അക്കാലത്ത്, യോഹന്നാന്‍ യേശുവിനോടു പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ


പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ തടഞ്ഞു. കാരണം, അവന്‍ നമ്മളെ
അനുഗമിച്ചില്ല. യേശു പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന് എന്റെ നാമത്തില്‍ അദ്ഭുതപ്രവൃത്തി
ചെയ്യാനും ഉടനെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല. നമുക്ക് എതിരല്ലാത്തവന്‍
നമ്മുടെ പക്ഷത്താണ്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്തുവിനുള്ളവരാകയാല്‍
അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു
പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച
വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി
കടലില്‍ എറിയപ്പെടുന്നതാണ്. നിന്റെ കൈ നിനക്കു ദുഷ്‌പരേ ് രണയ്ക്കു കാരണമാകുന്നെങ്കില്‍, അതു
വെട്ടിക്കളയുക. ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്നിയില്‍
നിപതിക്കുന്നതിനെക്കാള്‍ നല്ലത് അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. നിന്റെ പാദം
നിനക്കു ദുഷ്പ‌ ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അതു മുറിച്ചുകളയുക. രണ്ടു പാദങ്ങളും
ഉള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, മുടന്തനായി ജീവനിലേക്കു
പ്രവേശിക്കുന്നതാണ്. നിന്റെ കണ്ണുമൂലം നിനക്കു ദുഷ്‌പരേ
് രണ ഉണ്ടാകുന്നെങ്കില്‍ അതു ചൂഴ്ന്നെ
‌ ടുത്ത്
എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി, പുഴു ചാകാത്തതും തീ കെടാത്തതുമായ
നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു
പ്രവേശിക്കുന്നതാണ്.

________

നൈവേദ്യപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
ഞങ്ങളുടെ ഈ അര്‍പ്പണം അങ്ങേക്ക് സ്വീകാര്യമാകുന്നതിനും
അതുവഴി സകല അനുഗ്രഹങ്ങളുടെയും ഉറവിടം
ഞങ്ങള്‍ക്കായി തുറക്കപ്പെടുന്നതിനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 119:49-50

കര്‍ത്താവേ, അങ്ങേ ദാസനു നല്കിയ


അങ്ങേ വചനം ഓര്‍ക്കണമേ.
അതുവഴിയാണല്ലോ, അങ്ങ് എനിക്കു പ്രത്യാശ നല്കിയത്,
എന്റെ താഴ്മയില്‍ ഇത് എന്നെ ആശ്വസിപ്പിക്കുന്നു.

Or:
1 യോഹ 3:16

അവന്‍ സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍ നിന്ന്,


ദൈവത്തിന്റെ സ്‌നേഹം എന്തെന്ന് നാമറിയുന്നു.
നമ്മളും സഹോദരന്മാര്‍ക്കുവേണ്ടി
ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയരഹസ്യം
ഞങ്ങള്‍ക്ക് മനസ്സിന്റെയും ശരീരത്തിന്റെയും നവീകരണമാകട്ടെ.
അങ്ങനെ, അവിടത്തെ മരണം പ്രഖ്യാപിക്കുമ്പോഴെല്ലാം
അവിടത്തെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്ന്,
ഞങ്ങള്‍ അവിടത്തെ മഹത്ത്വത്തില്‍ കൂട്ടവകാശികളായി തീരുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 27 September 2021

Saint Vincent de Paul, Priest 


on Monday of week 26 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ലൂക്കാ 4:18

കര്‍ത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്;


അവിടന്ന് എന്നെ അഭിഷേചിച്ചിരിക്കുന്നു.
ദരിദ്രരെ സുവിശേഷം അറിയിക്കാനും
ഹൃദയം നുറുങ്ങിയവര്‍ക്ക് സൗഖ്യം നല്കാനും
അവിടന്ന് എന്നെ അയച്ചിരിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, പാവപ്പെട്ടവരുടെ ആശ്വാസത്തിനും


വൈദികരുടെ പരിശീലനത്തിനുമായി
വൈദികനായ വിശുദ്ധ വിന്‍സന്റ് ഡി പോളിനെ
അപ്പസ്ത
‌ ോലിക സുകൃതങ്ങളാല്‍ അങ്ങ് സംപൂരിതനാക്കിയല്ലോ.
അതേ ചൈതന്യത്താല്‍ ഉജ്ജ്വലിച്ച്,
അദ്ദേഹം സ്നേ
‌ ഹിച്ചത് ഞങ്ങളും സ്നേ ‌ ഹിക്കാനും
അദ്ദേഹം പഠിപ്പിച്ചത് പ്രാവര്‍ത്തികമാക്കാനും
അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Monday)


There is a choice today between the readings for the ferial day (Monday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
സഖ 8:1-8
ഞാന്‍ എന്റെ ജനത്തെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും രക്ഷിക്കും.

എനിക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: സൈന്യങ്ങളുടെ കര്‍ത്താവ്


അരുളിച്ചെയ്യുന്നു, ഞാന്‍ സീയോനെപ്രതി അസഹിഷ്ണുവായിരിക്കുന്നു; അവള്‍ക്കു വേണ്ടി
ക്രോധത്താല്‍ ജ്വലിക്കുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ സീയോനിലേക്കു മടങ്ങിവരും;
ജറുസലെമിന്റെ മധ്യേ വസിക്കും. ജറുസലെം വിശ്വസ്ത നഗരമെന്നും സൈന്യങ്ങളുടെ കര്‍
ത്താവിന്റെ പര്‍വതം, വിശുദ്ധഗിരി എന്നും വിളിക്കപ്പെടും. സൈന്യങ്ങളുടെ കര്‍ത്താവ്
അരുളിച്ചെയ്യുന്നു: വൃദ്ധന്മാരും വൃദ്ധകളും പ്രായാധിക്യം മൂലം കൈയില്‍ വടിയുമായി
ജറുസലെമിന്റെ തെരുവുകളില്‍ വീണ്ടും ഇരിക്കും. കളിച്ചുല്ലസിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട്
നഗരവീഥികള്‍ നിറയും. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇക്കാലത്ത് ജനത്തില്‍
അവശേഷിക്കുന്നവര്‍ക്ക് അത് അദ്ഭുതമായി തോന്നും. എന്നാല്‍ എനിക്കും അദ്ഭുതമായി
തോന്നണമോ? – സൈന്യങ്ങളുടെ കര്‍ത്താവ് ചോദിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവ്
അരുളിച്ചെയ്യുന്നു: ഞാന്‍ എന്റെ ജനത്തെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും രക്ഷിക്കും. ഞാന്‍
അവരെ കൊണ്ടുവന്ന് ജറുസലെമില്‍ പാര്‍പ്പിക്കും. വിശ്വസ്തതയിലും നീതിയിലും അവര്‍ എനിക്കു
ജനവും ഞാന്‍ അവര്‍ക്കു ദൈവവും ആയിരിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 102:15-16,18,20b,28,19-20

കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

ജനതകള്‍ കര്‍ത്താവിന്റെ നാമത്തെ ഭയപ്പെടും;


ഭൂമിയിലെ രാജാക്കന്മാര്‍ അങ്ങേ മഹത്വത്തെയും.
അഗതികളുടെ പ്രാര്‍ഥന അവിടുന്നു പരിഗണിക്കും;
അവരുടെ യാചനകള്‍ നിരസിക്കുകയില്ല.

കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

ഭാവിതലമുറയ്ക്കുവേണ്ടി,
ഇനിയും ജനിച്ചിട്ടില്ലാത്ത ജനം
അവിടുത്തെ സ്തുതിക്കാന്‍ വേണ്ടി,
ഇത് ആലേഖനം ചെയ്യപ്പെടട്ടെ!
അവിടുന്ന് തന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു
താഴേക്കു നോക്കി;
സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

അങ്ങേ ദാസരുടെ മക്കള്‍ സുരക്ഷിതരായി വസിക്കും;


അവരുടെ സന്തതിപരമ്പര അങ്ങേ മുന്‍പില്‍ നിലനില്‍ക്കും.
തടവുകാരുടെ ഞരക്കം കേള്‍ക്കാനും
മരണത്തിനു വിധിക്കപ്പെട്ടവരെ സ്വതന്ത്രരാക്കാനും വേണ്ടി
സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.


________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 14:6

അല്ലേലൂയാ, അല്ലേലൂയാ!
യേശു പറഞ്ഞു:
വഴിയും സത്യവും ജീവനും ഞാനാണ്.
എന്നിലൂടെയല്ലാതെ ആരും
പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
അല്ലേലൂയാ!

Or:
മര്‍ക്കോ 10:45

അല്ലേലൂയാ, അല്ലേലൂയാ!
മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല,
ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍
അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 9:46-50
നിങ്ങളില്‍ ഏറ്റവും ചെറിയവനാണ് ഏറ്റം വലിയവന്‍.

അക്കാലത്ത്, ശിഷ്യന്മാര്‍ തമ്മില്‍ തങ്ങളില്‍ വലിയവന്‍ ആരാണ് എന്ന് തര്‍ക്കിച്ചു. അവരുടെ


ഹൃദയവിചാരങ്ങള്‍ അറിഞ്ഞ യേശു ഒരു ശിശുവിനെ എടുത്ത് അടുത്തുനിറുത്തി, അവരോടു
പറഞ്ഞു: എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു;
എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍
ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയന്‍.
യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍
കണ്ടു. അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു. യേശു
പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.

________

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അനുഷ്ഠിക്കുന്ന ദിവ്യരഹസ്യങ്ങള്‍ അനുകരിക്കാന്‍


വിശുദ്ധ വിന്‍സന്റ് ഡി പോളിനെ അങ്ങ് പ്രാപ്തനാക്കിയല്ലോ.
ഈ ബലിയുടെ ചൈതന്യത്താല്‍,
ഞങ്ങളും അങ്ങേക്ക് സ്വീകാര്യമായ
അര്‍പ്പണമായി ഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 107:8-9

അവിടത്തെ കാരുണ്യത്തെപ്രതിയും
മനുഷ്യമക്കള്‍ക്കായി അവിടന്നു ചെയ്ത അദ്ഭുതങ്ങളെ പ്രതിയും
അവര്‍ കര്‍ത്താവിനെ ഏറ്റുപറയട്ടെ;
എന്തെന്നാല്‍, അവിടന്ന് ദാഹാര്‍ത്തരെ തൃപ്തിപ്പെടുത്തുകയും
വിശന്ന മാനസങ്ങളെ സത്‌വിഭവങ്ങള്‍കൊണ്ട്
സംതൃപ്തമാക്കുകയും ചെയ്തു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശകളാല്‍ പരിപോഷിതരായി,


ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ദരിദ്രരോട് സുവിശേഷം പ്രസംഗിച്ച
അങ്ങേ പുത്രനെ അനുകരിക്കാന്‍
വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ മാതൃകയാല്‍
ഞങ്ങള്‍ പ്രചോദിതരാകുന്നപോലെ,
അദ്ദേഹത്തിന്റെ മധ്യസ്ഥസഹായവും
ഞങ്ങള്‍ അനുഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 28 September 2021

Saint Wenceslaus, Martyr 


or Tuesday of week 26 in Ordinary Time 
or Saints Laurence Ruiz and his Companions, Martyrs 

Liturgical Colour: Red.

Readings at Mass

________

പ്രവേശകപ്രഭണിതം

ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടി


മരണംവരെ പോരാടുകയും
ദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;
എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്.

Or:
cf. ജ്ഞാനം 10:12

ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,


കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ഈ ലോകത്തെക്കാള്‍ സ്വര്‍ഗരാജ്യത്തെ വിലമതിക്കാന്‍


രക്തസാക്ഷിയായ വിശുദ്ധ വെഞ്ചെസ്ലാവൂസിനെ അങ്ങ് പഠിപ്പിച്ചുവല്ലോ.
ഈ വിശുദ്ധന്റെ പ്രാര്‍ഥനകളാല്‍, ഞങ്ങളെത്തന്നെ പരിത്യജിച്ച്,
പൂര്‍ണഹൃദയത്തോടെ അങ്ങയോട് ചേര്‍ന്നുനില്ക്കുന്നതിനു പ്രാപ്തരാകാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Tuesday)

There is a choice today between the readings for the ferial day (Tuesday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
സഖ 8:20-23
അനേകം ജനതകള്‍ കര്‍ത്താവിനെ തേടി ജറുസലെമില്‍ വരും.

സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകള്‍, അനേകം നഗരങ്ങളിലെ നിവാസികള്‍,


ഇനിയും വരും. ഒരു പട്ടണത്തിലെ നിവാസികള്‍ മറ്റൊന്നില്‍ ചെന്നു പറയും; നമുക്കു വേഗം ചെന്ന്
കര്‍ത്താവിന്റെ പ്രീതിക്കായി പ്രാര്‍ഥിക്കാം; നമുക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ സാന്നിധ്യം
തേടാം. ഞാന്‍ പോവുകയാണ്. അനേകം ജനതകളും ശക്തമായ രാജ്യങ്ങളും സൈന്യങ്ങളുടെ കര്‍
ത്താവിനെ തേടി ജറുസലെമിലേക്കുവന്ന് അവിടുത്തെ പ്രീതിക്കായി പ്രാര്‍ഥിക്കും. സൈന്യങ്ങളുടെ
കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനതകളില്‍ നിന്നു പത്തുപേര്‍ ഒരു
യഹൂദന്റെ അങ്കിയില്‍ പിടിച്ചുകൊണ്ടു പറയും: ഞങ്ങള്‍ നിന്റെ കൂടെ വരട്ടെ. ദൈവം
നിന്നോടുകൂടെയുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 87:1-3,4-5,6-7

ദൈവം നിങ്ങളോടുകൂടെയുണ്ട്.

അവിടുന്നു വിശുദ്ധഗിരിയില്‍ തന്റെ നഗരം സ്ഥാപിച്ചു.


യാക്കോബിന്റെ എല്ലാ വാസസ്ഥലങ്ങളെയുംകാള്‍
സീയോന്റെ കവാടങ്ങളെ കര്‍ത്താവു സ്നേ ‌ ഹിക്കുന്നു.
ദൈവത്തിന്റെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങള്‍ പറയപ്പെടുന്നു.

ദൈവം നിങ്ങളോടുകൂടെയുണ്ട്.

എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തില്‍


റാഹാബും ബാബിലോണും ഉള്‍പ്പെടുന്നു,
ഫിലിസ്ത്യയിലും ടയിറിലും
എത്യോപ്യയിലും വസിക്കുന്നവരെക്കുറിച്ച്
അവര്‍ ഇവിടെ ജനിച്ചതാണെന്നു പറയുന്നു.
സകലരും അവിടെ ജനിച്ചതാണ്
എന്നു സീയോനെക്കുറിച്ചു പറയും;
അത്യുന്നതന്‍ തന്നെയാണ് അവളെ സ്ഥാപിച്ചത്.

ദൈവം നിങ്ങളോടുകൂടെയുണ്ട്.

കര്‍ത്താവു ജനതകളുടെ കണക്കെടുക്കുമ്പോള്‍


ഇവന്‍ അവിടെ ജനിച്ചു എന്നു രേഖപ്പെടുത്തും,
എന്റെ ഉറവകള്‍ നിന്നിലാണ്
എന്നു ഗായകരും നര്‍ത്തകരും ഒന്നുപോലെ പാടും.
ദൈവം നിങ്ങളോടുകൂടെയുണ്ട്.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:36,29

അല്ലേലൂയാ, അല്ലേലൂയാ!
ദൈവമേ, അങ്ങേ കല്പനകളിലേക്ക്
എന്റെ ഹൃദയത്തെ തിരിക്കണമേ;
കാരുണ്യപൂര്‍വ്വം അങ്ങേ നിയമം എന്നെ പഠിപ്പിക്കണമേ.
അല്ലേലൂയാ!

Or:
മര്‍ക്കോ 10:45

അല്ലേലൂയാ, അല്ലേലൂയാ!
മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല,
ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍
അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 9:51-56
ജറുസലെമിലേക്കു പോകാന്‍ യേശു ഉറച്ചു.

തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, യേശു ജറുസലെമിലേക്കു


പോകാന്‍ ഉറച്ചു. അവന്‍ തനിക്കു മുമ്പേ ഏതാനും ദൂതന്മാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങള്‍
ചെയ്യാന്‍ അവര്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. അവന്‍ ജറുസലെമിലേക്കു
പോവുകയായിരുന്നതുകൊണ്ട് അവര്‍ അവനെ സ്വീകരിച്ചില്ല. ഇതു കണ്ടപ്പോള്‍ ശിഷ്യന്മാരായ
യാക്കോബും യോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ഗത്തില്‍ നിന്ന് അഗ്നി ഇറങ്ങി ഇവരെ
നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ? അവന്‍ തിരിഞ്ഞ് അവരെ ശാസിച്ചു. അവര്‍ മറ്റൊരു
ഗ്രാമത്തിലേക്കുപോയി.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിച്ച ഈ കാഴ്ചദ്രവ്യങ്ങള്‍,


അങ്ങേ ആശീര്‍വാദത്താല്‍ പവിത്രീകരിക്കണമേ.
അങ്ങേ സ്നേ ‌ ഹാഗ്നിയാല്‍ വിശുദ്ധ N
സകല ശാരീരിക പീഡനങ്ങളും തരണം ചെയ്തുവല്ലോ.
അതേ സ്നേ ‌ ഹാഗ്നി, അങ്ങേ കൃപയാല്‍,
ഞങ്ങളെയും ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, രക്തസാക്ഷിയായ അങ്ങേ വിശുദ്ധന്‍ (വിശുദ്ധ)
N ന്റെ (യുടെ) സ്മരണാഘോഷത്തില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍
അങ്ങേക്ക് സ്വീകാര്യമായിത്തീരട്ടെ.
ഈ പുണ്യവാന്‍ (പുണ്യവതി) ചൊരിഞ്ഞ രക്തം
അങ്ങേ തിരുമുമ്പില്‍ അമൂല്യമായിരുന്നപോലെ,
ഈ കാണിക്കകളും അങ്ങേ മഹിമയ്ക്ക്
പ്രീതികരമായിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 16:24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
അവന്‍ തന്നത്തന്നെ പരിത്യജിച്ച്,
തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.

Or:
മത്താ 10:39

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍,
നിത്യമായി അതു കണ്ടെത്തും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ രക്തസാക്ഷിയായ


വിശുദ്ധ N ന്റെ ആത്മധൈര്യം
അദ്ദേഹത്തെ അങ്ങേ ശുശ്രൂഷയില്‍ വിശ്വസ്തനും
പീഡാസഹനത്തില്‍ വിജയിയും ആക്കിത്തീര്‍ത്തുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍,
അതേ ആത്മധൈര്യം ഞങ്ങള്‍ക്കും പ്രദാനം ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 29 September 2021

Saints Michael, Gabriel and Raphael, Archangels - Feast 

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 103:20

കര്‍ത്താവിന്റെ ആജ്ഞ ശ്രവിച്ച്


അവിടത്തെ വചനം അനുവര്‍ത്തിക്കുന്ന
ശാക്തികന്മാരായ അവിടത്തെ സകലമാലാഖമാരേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍.

________
സമിതിപ്രാര്‍ത്ഥന

ദൈവമേ, അദ്ഭുതകരമായ സംവിധാനത്താല്‍


മാലാഖമാരുടെയും മനുഷ്യരുടെയും ശുശ്രൂഷാധര്‍മങ്ങള്‍
അങ്ങ് ക്രമപ്പെടുത്തുന്നുവല്ലോ.
സ്വര്‍ഗത്തില്‍ അങ്ങേക്ക് നിരന്തരം ശുശ്രൂഷചെയ്യുന്ന അവര്‍,
ഭൂമിയില്‍ ഞങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ദാനി 7:9-10,13-14
അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം.

ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി,


പുരാതനനായവന്‍ ഉപവിഷ്ടനായി.
അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം;
തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ!
തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം;
അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്നി.
അവന്റെ മുന്‍പില്‍ നിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു.
ആയിരമായിരം പേര്‍ അവനെ സേവിച്ചു;
പതിനായിരം പതിനായിരം പേര്‍ അവന്റെ മുന്‍പില്‍ നിന്നു.
ന്യായാധിപസഭ ന്യായവിധിക്ക് ഉപവിഷ്ടമായി.
ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു.

നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു,


ഇതാ, വാനമേഘങ്ങളോടുകൂടെ
മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു.
അവനെ പുരാതനനായവന്റെ മുന്‍പില്‍ ആനയിച്ചു.
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും
അവനെ സേവിക്കേണ്ടതിന്
ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി.
അവന്റെ ആധിപത്യം ശാശ്വതമാണ്;
അത് ഒരിക്കലും ഇല്ലാതാവുകയില്ല.
അവന്റെ രാജത്വം അനശ്വരമാണ്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 138:1-2ab,2cde-3,4-5

കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ


അങ്ങേക്കു നന്ദിപറയുന്നു;
ദേവന്മാരുടെ മുന്‍പില്‍
ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
ഞാന്‍ അങ്ങേ വിശുദ്ധമന്ദിരത്തിനു നേരേ
ശിരസ്സു നമിക്കുന്നു;
കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

അങ്ങേ കാരുണ്യത്തെയും വിശ്വസ്തതയെയും


ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു;
അങ്ങേ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍
അവിടുന്ന് എനിക്ക് ഉത്തരമരുളി;
അവിടുന്ന് എന്റെ ആത്മാവില്‍
ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.

കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

കര്‍ത്താവേ, ഭൂമിയിലെ സകല രാജാക്കന്മാരും


അങ്ങയെ പ്രകീര്‍ത്തിക്കും;
എന്തെന്നാല്‍, അവര്‍ അങ്ങേ വാക്കുകള്‍ കേട്ടിരിക്കുന്നു.
അവര്‍ കര്‍ത്താവിന്റെ മാര്‍ഗങ്ങളെക്കുറിച്ചു പാടും;
എന്തെന്നാല്‍, കര്‍ത്താവിന്റെ മഹത്വം വലുതാണ്.

കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 103:21

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ,
അവിടത്തെ സ്തുതിക്കുവിന്‍.
അല്ലേലൂയാ!

________

സുവിശേഷം
യോഹ 1:47-51
സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ മേല്‍
ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.

നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ,


നിഷ്‌കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍! അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ
എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ്, നീ
അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു. നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു
ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്. യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടില്‍ നിന്നെ
കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു, അല്ലേ? എന്നാല്‍
ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും. അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍
നിങ്ങളോടു പറയുന്നു, സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ കയറിപ്പോകുന്നതും
മനുഷ്യപുത്രന്റെ മേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിച്ചുകൊണ്ട്
ഈ സ്‌തോത്രബലി അങ്ങേക്ക് ഞങ്ങളര്‍പ്പിക്കുന്നു.
മാലാഖമാരുടെ ശുശ്രൂഷയാല്‍
അങ്ങേ മഹിമാവിന്റെ സന്നിധിയില്‍
സമര്‍പ്പിക്കപ്പെടുന്ന ഈ ബലി,
പ്രീതിയോടെ സ്വീകരിക്കുകയും
ഞങ്ങളുടെ രക്ഷയ്ക്കുപകരിക്കാന്‍
അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 138:1

കര്‍ത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ


അങ്ങയെ ഏറ്റുപറയും;
മാലാഖമാരുടെ സന്നിധിയില്‍
അങ്ങയെ ഞാന്‍ പാടിപ്പുകഴ്ത്തും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയ അപ്പത്താല്‍ പരിപോഷിതരായി,


അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ ഭോജനത്തിന്റെ ശക്തിയാല്‍ ബലംപ്രാപിച്ച ഞങ്ങള്‍,
അങ്ങേ മാലാഖമാരുടെ വിശ്വസ്ത സംരക്ഷണത്തില്‍,
രക്ഷാമാര്‍ഗത്തിലൂടെ സുധീരം മുന്നേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 30 September 2021

Saint Jerome, Priest, Doctor 


on Thursday of week 26 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍ ഭാഗ്യവാനാണ്;


അതിന്റെ ഫലം യഥാകാലം അവന്‍ നല്കും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധഗ്രന്ഥത്തോട് മാധുര്യം നിറഞ്ഞതും


വാത്സല്യപൂര്‍വകവും സജീവവുമായ സ്‌നേഹം,
വൈദികനായ വിശുദ്ധ ജെറോമിന് അങ്ങ് നല്കിയല്ലോ.
അങ്ങേ ജനം, അങ്ങേ വചനത്താല്‍
സമൃദ്ധമായി പരിപോഷിപ്പിക്കപ്പെടാനും
അതില്‍ ജീവന്റെ ഉറവ കണ്ടെത്താനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Thursday)

There is a choice today between the readings for the ferial day (Thursday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
നെഹെ 8:1-12
എസ്രാ നിയമഗ്രന്ഥം തുറന്ന് ജനങ്ങളെ ആശീര്‍വദിച്ചു; അവര്‍ ആമേന്‍, ആമേന്‍ എന്ന്
ഉദ്‌ഘോഷിച്ചു.

അക്കാലത്ത്, ഇസ്രായേല്‍ ജനം ഒറ്റക്കെട്ടായി ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തില്‍


സമ്മേളിച്ചു. കര്‍ത്താവ് ഇസ്രായേലിനു നല്‍കിയ മോശയുടെ നിയമഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍
നിയമജ്ഞനായ എസ്രായോട് ആവശ്യപ്പെട്ടു. ഏഴാം മാസം ഒന്നാം ദിവസം പുരോഹിതനായ എസ്രാ
സ്ത്രീകളും പുരുഷന്മാരും തിരിച്ചറിവായ എല്ലാവരും അടങ്ങുന്ന സഭയുടെ മുന്‍പില്‍ നിയമഗ്രന്ഥം
കൊണ്ടുവന്നു. അവന്‍ ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തു നിന്നുകൊണ്ട് അതിരാവിലെ
മുതല്‍ മധ്യാഹ്‌നംവരെ അവരുടെ മുന്‍പില്‍ അതു വായിച്ചു. ജനം ശ്രദ്ധാപൂര്‍വം ശ്രവിച്ചു.
പ്രത്യേകം നിര്‍മിച്ച തടികൊണ്ടുള്ള പീഠത്തിലാണ് എസ്രാ നിന്നത്.
ഉയര്‍ന്ന പീഠത്തില്‍ നിന്നുകൊണ്ട്, എല്ലാവരും കാണ്‍കെ അവന്‍ പുസ്തകം തുറന്നു. അവര്‍
എഴുന്നേറ്റുനിന്നു. എസ്രാ അത്യുന്നത ദൈവമായ കര്‍ത്താവിനെ സ്തുതിച്ചു. ജനം കൈകള്‍ ഉയര്‍ത്തി
ആമേന്‍, ആമേന്‍ എന്ന് ഉദ്‌ഘോഷിക്കുകയും സാഷ്ടാംഗംവീണു കര്‍ത്താവിനെ ആരാധിക്കുകയും
ചെയ്തു.
ലേവ്യര്‍ ദൈവത്തിന്റെ നിയമഗ്രന്ഥം വ്യക്തമായി വായിച്ചു, ജനങ്ങള്‍ക്കു മനസ്സിലാകുംവിധം
ആശയം വിശദീകരിച്ചു.
നിയമം വായിച്ചുകേട്ടു ജനം കരഞ്ഞു. അപ്പോള്‍ ദേശാധിപനായ നെഹെമിയായും പുരോഹിതനും
നിയമജ്ഞനായ എസ്രായും ജനത്തെ പഠിപ്പിച്ച ലേവ്യരും അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ
കര്‍ത്താവിന് ഈ ദിവസം വിശുദ്ധമാണ്. അതിനാല്‍, ദുഃഖിക്കുകയോ കരയുകയോ അരുത്.
അനന്തരം അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ പോയി വിഭവസമൃദ്ധമായ ഭക്ഷണവും മധുരവീഞ്ഞും
കഴിക്കുക. ആഹാരമില്ലാത്തവന് ഓഹരി കൊടുത്തയയ്ക്കുകയും ചെയ്യുക. ഈ ദിവസം കര്‍
ത്താവിനു വിശുദ്ധമാണ്. നിങ്ങള്‍ വിലപിക്കരുത്. അവിടുത്തെ സന്തോഷമാണ് നിങ്ങളുടെ ബലം.
നിശ്ശബ്ദരായിരിക്കുവിന്‍. ഈ ദിവസം വിശുദ്ധമാണ്. വിലാപം അരുത് എന്നു പറഞ്ഞ് ലേവ്യര്‍
ജനത്തെ ശാന്തരാക്കി. കാര്യം ഗ്രഹിച്ച് എല്ലാവരും ഭക്ഷണപാനീയങ്ങള്‍ കഴിക്കാനും ഓഹരികള്‍
എത്തിച്ചുകൊടുക്കാനും ആഹ്ളാദിക്കാനുംവേണ്ടി പിരിഞ്ഞുപോയി.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 19:7-10

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

കര്‍ത്താവിന്റെ നിയമം അവികലമാണ്;


അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു.
കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്;


അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

ദൈവഭക്തി നിര്‍മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്;


അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 4:4

അല്ലേലൂയാ, അല്ലേലൂയാ!
മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല,
ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന
ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്
അല്ലേലൂയാ!

Or:
മര്‍ക്കോ 1:15

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ദൈവരാജ്യം സമീപിച്ചിരിക്കുന്നു.
അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 10:1-12
നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും.

അക്കാലത്ത്, കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ


പട്ടണങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കു മുമ്പേ അയച്ചു. അവന്‍
അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു
വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്റെ നാഥനോടു നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍. പോകുവിന്‍, ഇതാ,
ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.
മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്. വഴിയില്‍വച്ച് ആരെയും അഭിവാദനം
ചെയ്യുകയും അരുത്. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന്
ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം
അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും. അവരോടൊപ്പം
ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകൊണ്ട് ആ വീട്ടില്‍ തന്നെ വസിക്കുവിന്‍. വേലക്കാരന്‍
തന്റെ കൂലിക്ക് അര്‍ഹനാണല്ലോ. നിങ്ങള്‍ വീടുതോറും ചുറ്റിനടക്കരുത്. ഏതെങ്കിലും നഗരത്തില്‍
നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു
വിളമ്പുന്നതു ഭക്ഷിക്കുവിന്‍. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ
സമീപിച്ചിരിക്കുന്നുവെന്ന് അവരോടു പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍
പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം:
നിങ്ങളുടെ നഗരത്തില്‍ നിന്ന് ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരേ
ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍
അറിഞ്ഞുകൊള്ളുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, ആ ദിവസം സോദോമിന്റെ സ്ഥിതി ഈ
നഗരത്തിന്റെതിനെക്കാള്‍ സഹനീയമായിരിക്കും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ജെറോമിന്റെ മാതൃകയാല്‍,


അങ്ങേ വചനം ധ്യാനിച്ച്,
അങ്ങേ മഹിമയ്ക്ക് അര്‍പ്പിക്കപ്പെടേണ്ട രക്ഷാകരമായ ഈ ബലിയെ
കൂടുതല്‍ തീക്ഷ്ണതയോടെ സമീപിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. ജെറ 15:16

കര്‍ത്താവായ ദൈവമേ,
അങ്ങേ വചനങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഞാനവ ഭക്ഷിച്ചു;
അങ്ങേ വചനം എനിക്ക് ആനന്ദവും
എന്റെ ഹൃദയത്തിന് സന്തോഷവുമായി ഭവിക്കുകയും ചെയ്തു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ജെറോമിന്റെ ആഘോഷത്തില്‍ സന്തോഷിച്ചുകൊണ്ട്


ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ദിവ്യദാനങ്ങള്‍
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങള്‍ ഉദ്ദീപിപ്പിക്കട്ടെ.
അങ്ങനെ, വിശുദ്ധ ലിഖിതങ്ങളില്‍ ശ്രദ്ധപതിച്ച്,
അവര്‍ അനുഗമിക്കുന്നവ മനസ്സിലാക്കുകയും
അവ പിന്തുടര്‍ന്ന്, നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

You might also like