Saara

You might also like

Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 9

3.

2 സാറാസ്

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്തു 2021 ജൂലൈയിൽ


പുറത്തിറങ്ങിയ സിനിമയാണ് സാറാസ്. മാതൃത്വം കൊണ്ട്
അനുഗ്രഹീതമായ ബൈബിളിലെ സാറ എന്ന കഥാപാത്രത്തിൽ നിന്നും
തികച്ചും വ്യത്യസ്തമായ മോഡേൺ സാറായുടെ നിലപാടുകളും ജീവിതവുമാണ്
സിനിമ ചർച്ച ചെയ്യുന്നത്. മലയാള സിനിമയിലെ പരമ്പരാഗത നായിക
സങ്കൽപത്തെ ഉടച്ചുവാർക്കുന്ന സ്ത്രീ കഥാപാത്രമായി സാറ മാറുന്നു.
അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള ക്രിസ്തീയ പശ്ചാത്തലത്തിൽ
ജനിച്ചുവളർന്ന പെൺകുട്ടിയാണ് സാറ. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പല
പ്രണയബന്ധങ്ങളും ഉണ്ടായെങ്കിലും തനിക്ക് “പ്രസവിക്കാത്ത ഭാര്യ”
ആകണമെന്ന നിബന്ധന സാറ പുലർത്തിയിരുന്നു. കാലമേറെ കടന്നു
പോയെങ്കിലും അമ്മയാകുക എന്നത് ഒരു ദുരന്തമായി തന്നെ അവൾ
കണക്കാക്കിയിരുന്നു. വിവാഹം കഴിക്കുകയാണെങ്കിൽ തന്നെ ഒരിക്കലും
അമ്മയാകാൻ നിർബന്ധിക്കാത്ത പങ്കാളിയെയാണ് അവൾ ആഗ്രഹിച്ചത്.

25 വയസ്സായപ്പോഴേക്കും തൊഴിലിടമായി സിനിമാ മേഖല തിരഞ്ഞെടുത്ത


സാറ ഒരു സംവിധായികയായി അറിയപ്പെടണം എന്നാണ് ആഗ്രഹിച്ചത്.
അതേ സമയം അവളുടെ മാതാപിതാക്കൾ കല്യാണത്തിന് സമയമായെന്നും
അനുയോജ്യമായ പങ്കാളിയെ വൈകാതെ കണ്ടെത്തണമെന്നും പറഞ്ഞു
സമ്മർദ്ദം ചെലുത്തുന്നു. താൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമായി
ഒരു ഫോറൻസിക് സർജനെ പരിചയപ്പെട്ട നായിക അവരുടെ
സഹോദരനുമായി (ജീവൻ) പ്രണയത്തിലാവുകയും ആ ബന്ധം വഴിയെ
വിവാഹത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
സഹോദരിയുടെ കുട്ടികളെ നോക്കുന്നതിൽ ജീവനും വളരെ
പരാജയമായിരുന്നു. സാറയെപ്പോലെ തന്നെ കുട്ടികളെ
കൈയിലെടുക്കാനുള്ള സാമർത്ഥ്യം ജീവനും ഉണ്ടായിരുന്നില്ല. കൂടുതൽ
അടുത്ത സുഹൃത്തുക്കളാ യപ്പോൾ പേരെന്റിങ്ങിനെ പറ്റിയുള്ള തന്റെ നിലപാട്
സാറാ വെളിപ്പെടുത്തുന്നുണ്ട്. കുട്ടികളെ ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല മറിച്ച്
അവരെ കൈകാര്യം ചെയ്യാനുള്ള കഴിവ് തനിക്കില്ലെന്നും അത്
നിർബന്ധമാണെന്ന് തോന്നിയിട്ടുമില്ല എന്നും സാറാ പറയുന്നു. അവരെ
സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ ലക്ഷ്യം എന്നത് മരിച്ചുകഴിഞ്ഞാലും
ലോകത്തിന് ഓർക്കാൻ വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യുക
എന്നതാണ്. അതല്ലാതെ കുട്ടികൾക്ക് ജന്മം നൽകിയിട്ട് അതുവഴി അവരെ
ഓർക്കണം എന്നല്ല. ഇത്തരത്തിലുള്ള ചിന്താഗതികൾ ഉള്ള സാറയെ
ജീവനും വളരെയേറെ ഇഷ്ടപ്പെടുന്നുണ്ട്.

സാറാ തന്നെ തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയമായിരുന്നു അത്.


വിവാഹത്തിനുശേഷം വീട്ടുകാരെയും കൂടി വ്യക്തിജീവിതത്തിൽ
പരിഗണിക്കേണ്ടിവരും എന്ന് മനസ്സിലാക്കിയ സാറാ രണ്ടു വർഷം കഴിഞ്ഞു
മതി വിവാഹം എന്നും താൻ മാനസികമായി ഇതിന് തയ്യാറെടുത്തില്ലെന്നും
പറയുന്നു. പക്ഷേ കല്യാണത്തിനു ശേഷവും അവളുടെ കരിയറിലും
സ്വാതന്ത്ര്യത്തിലും അനാവശ്യമായ ഇടപെടലുകൾ ഉണ്ടാകില്ല എന്ന് ഉറപ്പു
കൊടുത്ത നായകനെ (ജീവൻ) സാറാ വിവാഹം ചെയ്യുന്നു. കാലം
കടന്നുപോയി. ജീവൻ തന്റെ തൊഴിലിൽ അഭിവൃദ്ധി നേടുന്നു. സാറായാകട്ടെ
തന്റെ സിനിമയുടെ കഥ പൂർത്തിയായിട്ടും പറ്റിയ നിർമാതാവിനെ കിട്ടാതെ
കഷ്ടത്തിലുമാകുന്നു. നായകന്റെ സുഹൃത്തുക്കളിൽ ചിലർ അച്ഛൻ ആകുകയും
അതിന്റെ സന്തോഷത്തിനായി ഓഫീസിൽ മധുരം വിതരണം ചെയ്യുകയും
ചെയ്യുന്നുണ്ട്. ഈ അവസരത്തിൽ ജീവനോട് ‘താൻ എപ്പോഴാണ്
അവർക്ക് പാർട്ടി നൽകുന്നതെന്ന്” സുഹൃത്തുക്കള്‍ കളിയാക്കി
ചോദിക്കുന്നുണ്ട്. ഇത്തരം കളിയാക്കലുകൾ ആദ്യമൊന്നും നായകനെ
വിഷമിപ്പിച്ചില്ലെങ്കിലും പിന്നീട് എവിടെയൊക്കെയോ
ആകുലപ്പെടുത്തുന്നുമുണ്ട്. ആയിടെയ്ക്കാണ് സാറയുടെ സിനിമ നിർമിക്കാൻ
പറ്റിയ നിർമാതാവിനെ കിട്ടുന്നത്. പക്ഷേ ആ അവസരത്തിൽ
അവിചാരിതമായി സാറാ താൻ ഗർഭിണിയാണെന്ന സത്യം
മനസ്സിലാക്കുന്നു.

തികച്ചും അവിചാരിതമായാണ് സാറ ഗർഭിണിയായതെങ്കിലും ജീവൻ


അതിൽ സന്തോഷിക്കുന്നു. അത് സാമൂഹികമായ പരുവപ്പെടൽ
കൂടിയായിരുന്നു. പക്ഷേ സാറ കുഞ്ഞിനെ വേണ്ടെന്നുവച്ച് തൊഴിലിടം
കരുപ്പിടിപ്പിക്കാനാണ് ശ്രമിച്ചത്. വീട്ടുകാരുടെ താത്പര്യങ്ങളേക്കാൾ
സ്വന്തം ഇഷ്ടങ്ങളും സന്തോഷവുമാണ് കണക്കിലെടുക്കേണ്ടത് എന്ന
തിരിച്ചറിവ് സാറയ്ക്ക് ഉണ്ടായിരുന്നു. ഒടുവിൽ ജീവനും അതിന് തയ്യാറാകുന്നു.
അബോർഷന് വേണ്ടി ആശുപത്രിയിൽ പോകുമ്പോൾ ഗൈനക്കോളജിസ്റ്
ദമ്പതികൾക്ക് കൗൺസിലിംഗ് നൽകുന്നു. മാനസികമായോ
ശാരീരികമായോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ കുഞ്ഞിനെ വേണ്ടെന്ന്
വയ്ക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് ഉണ്ട്. അതിൽ തെറ്റ്പറയാൻ ആർക്കും
അധികാരമില്ല, എന്ന് ഡോക്ടർ വ്യക്തമാക്കുന്നു. “Better not be a parent
than be a bad parent.” എന്നാണ് ഡോക്ടറുടെ പക്ഷം. ഒരു നല്ല
രക്ഷകർത്താവ് ആവുക എന്നത് വലിയ കഴിവു വേണ്ട ജോലിയാണ്. ഭൂമിക്ക്
ഭാരമായി ഒരു സന്തതിയെ സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത് അതിനു
തയ്യാറാകാത്തത് തന്നെയാണ് നല്ലത്, എന്ന് ഡോക്ടർ അഭിപ്രായപ്പെടുന്നു.
സിനിമയിലെ “ലിസ്സി” എന്ന കഥാപാത്രവും ശ്രദ്ധേയമാണ്. നാൽപത്തി
രണ്ടാം വയസ്സിലും ഗർഭിണിയായ അവൾ സ്വന്തം ശരീരത്തെയോ
ആരോഗ്യപ്രശ്നങ്ങളെയോ പരിഗണിച്ചിരുന്നില്ല. ഭർത്താവിന്റെ
താൽപര്യത്തിന് അനുസരിച്ചാണ് ജീവിച്ചിരുന്നത്. സ്വന്തം ആരോഗ്യവും
ജീവനും നോക്കിയതിനു ശേഷം മാത്രമാകണം കുഞ്ഞുങ്ങളെപ്പറ്റി
ചിന്തിക്കേണ്ടത് എന്ന നിർദ്ദേശവും ഡോക്ടർ നൽകുന്നുണ്ട്. ഇത്
ഗാർഹികജീവിതവും സന്താനോല്പാദനവുമാണ് ഉത്തമയായ ഭാര്യയുടെ കടമ
എന്ന് വിശ്വസിക്കുന്നവർക്ക് കൂടി നൽകുന്ന താക്കീതായി മാറുന്നു.
ചുരുക്കത്തിൽ സാറാസ് എന്ന സിനിമ ആധുനിക സമൂഹത്തിൽ വളരെ ചർച്ച
ചെയ്യേണ്ട ഒരു വിഷയത്തെ ലളിതമായി ആവിഷ്കരിക്കുന്ന ചിത്രമാണ്
സ്ത്രീകളുടെ ലോകം കുടുംബം, കുട്ടികൾ ഇവയില്‍ മാത്രം ഒതുങ്ങുമ്പോൾ
ഉണ്ടാകുന്ന പ്രശ്നങ്ങളും മറ്റും ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. നിലപാടുകളിൽ ഉറച്ചു
നിൽക്കുന്ന ആരോടും ശക്തമായി അഭിപ്രായം തുറന്നു പറയുന്ന, കരിയറിനു
പിന്നാലെ പോകുന്ന ശക്തമായ നായിക കഥാപാത്രമായി സാറ മാറുന്നു.
വിവാഹത്തിനുശേഷം കുട്ടികളെ പ്രസവിച്ചു പരിപാലിക്കുക എന്നതിനപ്പുറം
സ്ത്രീകൾ അവരുടെ സ്വപ്നങ്ങൾ എത്തി പിടിക്കേണ്ടതുണ്ട്, എന്ന
സന്ദേശമാണ് ചിത്രം പങ്കുവയ്ക്കുന്നത്. മാതൃത്വം എന്നത് ഒരാളുടെ
വ്യക്തിപരമായ മാത്രം നിലപാടാണെന്നും സമൂഹം അതോർത്ത്
പരിതപിക്കേണ്ടതില്ല എന്ന ചിന്തയും ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്.
വാസ്തവത്തിൽ സാമൂഹികപ്രസക്തിയുള്ള വിഷയത്തെ മനോഹരമായി
ദൃശ്യവൽക്കരിക്കുന്നതിൽ സിനിമ വിജയിച്ചിരിക്കുന്നതായി കാണാം.

“അമ്മയായിരിക്കുക എന്നത് ഏറ്റവും വലിയ ഉത്തരവാദിത്വമാണ്.


അറിഞ്ഞു കൊണ്ടായിരിക്കണം അമ്മയാകേണ്ടത്. മനുഷ്യവർഗ്ഗത്തിന്
ഏറ്റെടുക്കാനുള്ള അതിലേറ്റവും ഭാരിച്ച ഉത്തരവാദിത്വമാണ് നിങ്ങൾ
ഏറ്റെടുക്കുന്നത്. പുരുഷന്മാർ ഇക്കാര്യത്തിൽ കൂടുതൽ സ്വതന്ത്രരാണ്
കാരണം അമ്മയാവുക എന്ന ഉത്തരവാദിത്വം അവർക്ക് ഏറ്റെടുക്കാനാവില്ല.
സ്ത്രീകൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങളുണ്ട്, എന്നുവച്ച് പെണ്ണായതു കൊണ്ട്
സ്വാഭാവിക മായും അമ്മയാവാം എന്ന് കരുതരുത്. അതൊരു
അപക്വധാരണയാണ്. മാതൃത്വം ഒരു വലിയ കലയാണ്. അത് പഠിച്ച്
എടുക്കേണ്ടതുണ്ട്.”

മാതൃത്വത്തെ പറ്റിയുള്ള ഓഷോയുടെ ചിന്തകൾക്ക് പ്രസക്തിയുണ്ട്.


നമ്മുടെ സമൂഹത്തിൽ സ്ത്രീ ആയിരിക്കുക, എന്നതിന്റെ മുഖ്യലക്ഷണം തന്നെ
അമ്മയായിരിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാ.ണ് സ്ത്രീയുടെ
പിറവിയുടെ ആത്യന്തിക ലക്ഷ്യം അമ്മ ആയിരിക്കണം, എന്നത് ആധുനിക
സമൂഹത്തിലും ഇന്ന് രൂഢമൂലമാണ്. പൊതുവിലുള്ള സാമൂഹിക
വ്യവസ്ഥിതിയെ മുൻനിർത്തി സ്വയം കരുപ്പിടിപ്പിക്കുക എന്നത് ഒരു സ്ത്രീയെ
സംബന്ധിച്ചിടത്തോളം കൂടുതൽ പരിശ്രമം ഉള്ള കാര്യമാണ് എന്നതിൽ
തർക്കമില്ല. അമ്മയാകുന്നത് വലിയ ഉത്തരവാദിത്വം ഉള്ള ഒന്നാണ്.
പലപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ഇഷ്ടങ്ങൾക്കും
താൽപര്യങ്ങൾക്കും അപ്പുറം കുഞ്ഞുങ്ങൾക്ക് സ്ഥാനം നൽകേണ്ടിവരുന്നു .
തൊഴിലിലെ വളർച്ചയും ഒപ്പം കുടുംബവും ഒരുമിച്ച് കൊണ്ടുപോകുക എന്നത്
ചില മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം
പ്രയാസകരമായ ഒന്നു തന്നെയായി മാറുന്നു. ഇന്ന് ശാസ്ത്രത്തിന്റെ വളർച്ച
കൊണ്ടും മറ്റും സമൂഹം വളരെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. സമൂഹത്തിന്റെ
പൊതു മേഖലകളിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം
തൊഴിലിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പോലെ കുടുംബാസൂത്രണ ത്തിലും
ശ്രദ്ധ പുലർത്തുന്നത് സ്വാഭാവികമായി തീർന്നിട്ടുണ്ട്.

സാറാസ് എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമായ സാറാ ഗർഭ


ധാരണത്തിലെ സങ്കീർണ്ണതകൾ കൊണ്ടുമാത്രമല്ല അമ്മയാകാതിരിക്കാൻ
ആഗ്രഹിക്കുന്നത്. അമ്മയാകുന്നതിനേക്കാളും തനിക്ക് ആനന്ദം നൽകുന്നത്
തനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യുമ്പോഴും സ്വപ്നങ്ങൾ
സാക്ഷാത്കരിക്കുമ്പോഴുമാണെന്ന ആത്മബോധം ഉള്ളതുകൊണ്ടും
കൂടിയാണ്. ഒരു വ്യക്തി എന്ന നിലയിൽ തന്നെ കുറിച്ച് വ്യക്തമായ നിലപാട്
സാറായ്ക്ക് ഉണ്ട്. തന്നെ മനസ്സിലാക്കുന്ന തന്റെ സ്വപ്നങ്ങൾക്ക് ഒപ്പം
നിൽക്കുന്ന പങ്കാളിയാണ് സാറ സ്വീകരിച്ചതും. ദമ്പതികൾ എന്ന നിലയിൽ
അവർ സന്തുഷ്ടര്‍ ആണെങ്കിൽ പോലും അനപത്യം എന്നത് വലിയ തെറ്റായി
തന്നെ സമൂഹത്തില്‍ തുടരുന്നുണ്ട്. മനുഷ്യ ജന്മത്തിന്‍റെ പൂർണത സന്താ
നോല്പാദനത്തിലാണെന്ന പൊതുധാരണയെ ചിത്രം ഖണ്ഡിക്കുന്നുണ്ട്.
ഗർഭധാരണത്തിന്‍റെ സങ്കീർണതയും അതിനുവേണ്ടി സ്ത്രീകൾ
തയ്യാറാകുമ്പോൾ കൈവരുന്ന ബുദ്ധിമുട്ടുകളെയും ചെറിയതോതിലാണെങ്കിൽ
കൂടി സിനിമയില്‍ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

“മാതൃത്വം നിബന്ധനകളില്ലാത്ത ശുദ്ധമായ സ്നേഹമാണ്. അമ്മ


നിരുപാധികം സ്നേഹിക്കുമ്പോൾ അമ്മയ്ക്കു മാത്രമേ നിരുപാധികം
സ്നേഹിക്കാൻ കഴിയുകയുള്ളൂ. ആ ഗുണം കുഞ്ഞിനും പകർന്നു കിട്ടുന്നു.
കുഞ്ഞും നിരുപാധികം സ്നേഹിക്കാൻ പ്രാപ്തിയുള്ളവനാകുന്നു.
അമ്മയായിരിക്കുക എന്നാൽ നിരുപാധികമായി സ്നേഹിക്കാൻ
കഴിവുള്ളവളാകുക എന്നാണർത്ഥം. സ്നേഹിക്കുന്നതിലെ ആനന്ദത്തിന്
വേണ്ടി മാത്രം സ്നേഹിക്കുക. വളർന്നു കാണുന്നതിലെ ആഹ്ലാദത്തിനായി
മാത്രം വ്യക്തിയെ വളരാൻ സഹായിക്കുക”. ഓഷോയുടെ അഭിപ്രായം
അംഗീകരിക്കേണ്ടതുണ്ട്. ജന്മം കൊടുത്താൽ മാത്രം അമ്മയാകില്ല. അതിനെ
കാത്തു പരിപാലിക്കുന്നതിന് സഹജമായ പല കടമകളും ചെയ്യേണ്ടതുണ്ട്.
അതിനു താല്പര്യം ഇല്ലാത്തവരെ നിർബന്ധിച്ച് അമ്മ ആക്കുന്നതും ശരിയല്ല.
മാതൃത്വം എന്നത് ഒരുവന്‍റെ ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രമാണ്.
അമ്മയാകാൻ താൽപര്യമില്ലാത്തവർക്കും അവർക്കൊത്ത പോലെ
ജീവിക്കാൻ സമൂഹം അനുവദിക്കേണ്ടതുണ്ട്. സ്ത്രീയുടെ സർഗാത്മകത മറ്റുള്ള
മേഖലകളിലേക്ക് കൂടി പടരേണ്ടതുണ്ട്.

സാറ എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്ന പഴയകാല നടി അഞ്ജലിയെ


തന്റെ ചിത്രത്തിലൂടെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന സാറാ ആ
ഉദ്യമത്തിൽ വിജയിക്കുന്നുണ്ട്. കുടുംബവും മക്കളും ആണ് തന്റെ ഏറ്റവും
വലിയ സന്തോഷം എന്ന് പറയുമ്പോഴും അവരുടെ ഉള്ളിൽ
എപ്പോഴൊക്കെയോ നഷ്ടമായി പോയ കലയെപ്പറ്റിയുള്ള വിങ്ങൽ
ബാക്കിയുണ്ട് എന്നു ചിത്രം കാണുന്ന പ്രേക്ഷകന് ഉൾക്കൊള്ളാൻ കഴിയും.
പുരുഷനെപ്പോലെ തന്നെ കുടുംബത്തിലും സമൂഹത്തിലും ഒരേപോലെ
പ്രവർത്തിക്കാനും അതുവഴി സ്വയമേ സ്വതന്ത്രരായി ജീവിക്കാനുമാണ്
സ്ത്രീകൾ ശ്രമിക്കേണ്ടത്.

സാറാ എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമായ സാറയും അവളുടെ


കുടുംബപശ്ചാത്തലവും വിലയിരുത്തുമ്പോൾ, പുരോഗമനപരമായി
ചിന്തിക്കുന്ന അത്യാവശ്യം സാമ്പത്തികമുള്ള വീട്ടിലെ കുട്ടിയാണ് സാറ
എന്ന് മനസ്സിലാക്കാന്‍ സാധിക്കും. മകൾ സ്വന്തം തൊഴിലിടമായി
തെരഞ്ഞെ ടുത്തത് സിനിമ മേഖലയാണ് എങ്കിൽപോലും അവളെ തന്റെ
ഇഷ്ടത്തിനൊത്ത് വളരാൻ അനുവദിച്ച മാതാപിതാക്കളെ ചിത്രത്തിൽ
കാണാം. മകൾക്ക് അമ്മയാവാൻ ഇഷ്ടമില്ലെന്നും അതറിയാവുന്ന
മാതാപിതാക്കൾ അവളുടെ തീരുമാനത്തെയും അംഗീകരിക്കുന്നുണ്ട്. സമൂഹം
ഇപ്പോഴും യാഥാസ്ഥിതിതമായ കാഴ്ചപ്പാടുകൾ പുലർത്തുമ്പോഴും ഒരു സ്ത്രീയെ
സംബന്ധിച്ചിടത്തോളം കുടുംബത്തിൽ നിന്നും കിട്ടേണ്ട പിന്തുണ എത്രമാത്രം
വലുതാണ് എന്ന ചിത്രം ഓർമ്മിപ്പിക്കുന്നുണ്ട്. സമൂഹം ഒറ്റപ്പെടുത്തിയാലും
തന്റെ മാതാപിതാക്കളും ഭർത്താവും തങ്ങളെ അംഗീകരിക്കുമ്പോഴും അവരെ
വിലമതിക്കുമ്പോഴും ആണ് പലപ്പോഴും ഒരു സ്ത്രീക്ക് തന്റെ സ്വപ്നങ്ങൾക്ക്
അനുസരിച്ച് ഉയരാന്‍ സാധിക്കുന്നത് എന്ന യാഥാർത്ഥ്യവും ചിത്രം
ആവിഷ്കരിക്കുന്നു. തീർച്ചയായും ഒരു സ്ത്രീയെ സ്വതന്ത്രമായി
ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും കുടുംബത്തിന്റെ പ്രേരണ വളരെ
വലുതാണ്‌എന്നത് സത്യമാണ്.

സാറാസ് എന്ന ചിത്രത്തിലെ ഗൈനകോളജിസ്റ്റ് മാതൃത്വത്തെ പറ്റിയും,


പേരെന്റിങ്ങിനെ പറ്റിയുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. സ്ത്രീയെ
സംബന്ധിച്ചിടത്തോളം മാനസികമായോ ശാരീരികമായോ, ഗർഭം
ബുദ്ധിമുട്ടാണെങ്കിൽ അത് വേണ്ട എന്ന് വയ്ക്കാനുള്ള പൂർണസ്വാതന്ത്ര്യം
സ്ത്രീക്ക് ഉണ്ട്. അതിന് ഭർത്താവിന്റെ അനുവാദം പോലും വേണ്ട എന്ന്
നിയമം നിലനിൽക്കുന്നുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. സാമൂഹ്യ
സമ്മർദ്ദങ്ങൾ കൊണ്ടുമാത്രം അമ്മ ആകേണ്ട കാര്യമില്ല എന്നും അദ്ദേഹം
പറയുന്നുണ്ട്. കേരളീയ സമൂഹം ഇനിയും ഇത്തരം കാര്യങ്ങളിൽ വളരെ
പുരോഗമനപരമായി ചിന്തിക്കേണ്ടതുണ്ട് എന്ന നിലപാടിലേക്കാണ് ചിത്രം
വിരൽചൂണ്ടുന്നത്. ‘Better not be a parent than be a bad parent.’
എന്ന ആശയവും അംഗീകരിക്കേണ്ടതുണ്ട്. സ്ത്രീ കുഞ്ഞ് വേണ്ടെന്ന്
വയ്ക്കുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല. കുട്ടികൾ വേണ്ട എന്നാണെങ്കിൽ
അത് വേണ്ടെന്നുവയ്ക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. "ഭൂമിക്ക് ഭാരമായി ഒരു
മനുഷ്യജീവിയെ പടച്ചുവിടുന്നതിലും എത്രയോ നല്ലത് കവിത എഴുതുന്നതും
പെയിന്റിങ് ചെയ്യുന്നതുമാണ്." ഓഷോയുടെ അഭിപ്രായവും ഈ പ്രസ്താവന
യോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്.
കേരളത്തിലെ മാറുന്ന കുടുംബപശ്ചാത്തലവും ചിത്രത്തിൽ
ആവിഷ്കരിക്കുന്നുണ്ട്. കല്യാണ ശേഷം കുട്ടികൾ സ്വതന്ത്രരായി ഫ്ലാറ്റിൽ
താമസിക്കുന്നതും അച്ഛനമ്മമാർ അവരുടെ വീട്ടിൽ തീർത്തും സ്വതന്ത്രരായി
കുടുംബം നയിക്കുന്നതുമെല്ലാം മാറുന്ന മലയാളിയുടെ ജീവിതത്തെ
പ്രതിനിധീകരിക്കുന്നുണ്ട്. ഇത്തരത്തിൽ പുരോഗമനപരമായി ചിന്തിക്കുന്ന
കെട്ടുപാടുകൾ ഇല്ലാത്ത ജീവിതം നയിക്കുന്നതും അതിൽ സന്തോഷം
കണ്ടെത്തുന്ന ഒരു കൂട്ടം ആളുകളുടെ കഥപറയുന്ന ചിത്രമായി സാറയെ
വിലയിരുത്താവുന്നതാണ്. വിപ്ലവകരമായ ആശയം ആണ്
മുന്നോട്ടുവയ്ക്കുന്നതെങ്കിലും ആ വിഷയത്തെ സുന്ദരമായി അവതരിപ്പിക്കാൻ
സാറ എന്ന ചിത്രത്തിലൂടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ തര്‍
ക്കമില്ല.

You might also like