Download as pdf or txt
Download as pdf or txt
You are on page 1of 21

PLUS TWO POLITICAL SCIENCE

അദ്ധ്യായം 1
രാഷ്ട്ര നിർമ്മാണത്തിലെ വെല്ലുവിളികൾ
1947 ഓഗസ്റ്റ് 14 -15 അർദ്ധരാത്രിയിൽ ഇന്ത്യ സ്വതന്ത്രയായി . അന്ന് ജവഹർലാൽ നെഹ്റു നടത്തിയ
പ്രസംഗമാണ് വിധിയുമായുള്ള കൂടിക്കാഴ്ച എന്ന് അറിയപ്പെടുന്നത്.
1. സ്വതന്ത്ര ഇന്ത്യ നേരിട്ട വെല്ലുവിളികൾ എന്തെല്ലാം?
. 1 ഏകീകൃത രാഷ്ട്ര രൂപീകരണം
2. ജനാധിപത്യ സ്ഥാപനം
3. സമൂഹത്തിന്റെ ക്ഷേമവും വികസനവും ഉറപ്പുവരുത്തൽ
2. വിഭജന പ്രക്രിയ നേരിട്ട പ്രതിസന്ധികൾ എന്തെല്ലാം?
ഇന്ത്യയെ രണ്ട് രാജ്യങ്ങളായി വിഭജിക്കാനുള്ള തീരുമാനം തികച്ചും വേദനാജനകമായിരുന്നു. മുസ്ലിം ലീഗിന്റെ
ദ്വിരാഷ്ട്ര സിദ്ധാന്തം മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക രാഷ്ട്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു
1. ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളുടെ ഒരു ഏക മേഖല ഉണ്ടായിരുന്നില്ല
2. മുസ്ലിം ഭൂരിപക്ഷമുള്ള എല്ലാ പ്രദേശങ്ങളും പാകിസ്ഥാനിൽ ചേരാൻ ആഗ്രഹിച്ചിരുന്നില്ല.
3. ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകൾ ആയ പഞ്ചാബിലും ബംഗാളിലും
അമുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള അനേകം വലിയ പ്രദേശങ്ങൾ ഉണ്ടായിരുന്നു.
4 ഏറ്റവും അനിയന്ത്രിതവുമായ പ്രശ്നം അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള
ന്യൂനപക്ഷങ്ങളുടേതായിരുന്നു
3. വിഭജനത്തിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാം?
1. മാനവചരിത്രം അന്നേ വരെ കണ്ടിട്ടില്ലാത്ത അത്രയും ദുരന്തപൂർണമായ മനുഷ്യ കൈമാറ്റം
ആയിരുന്നു ഇന്ത്യാ-പാക് വിഭജനം.
2. ലാഹോർ, അമൃത്സർ, കൽക്കത്ത എന്നീ നഗരങ്ങളിൽ കലാപങ്ങളും കൂട്ടക്കൊലകളും
വൻതോതിൽ അരങ്ങേറി.
3. അതിർത്തിയുടെ ഇരുഭാഗങ്ങളിലും ഉള്ള ന്യൂനപക്ഷങ്ങൾക്ക് അവരുടെ വീട് വിട്ടു പോകേണ്ടി
വന്നു.
4. വിഭജനത്തിന് ഏറ്റവും ക്രൂരമായ ഇരകൾ സ്ത്രീകളും കുട്ടികളും ആയിരുന്നു അനേകം സ്ത്രീകൾ
മാനഭംഗത്തിനിരയായി.
5. കുടുംബത്തിൻറെ മാനം കാക്കുന്നതിനായി കുടുംബാംഗങ്ങൾ തന്നെ സ്ത്രീകളെ വധിക്കുകയുണ്ടായി.
4. നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ സർദാർ വല്ലഭായ് പട്ടേൽ വഹിച്ച പങ്ക് വ്യക്തമാക്കുക?
ബ്രിട്ടീഷ് ഭരണകാലത്ത് ചെറുതും വലുതുമായ 565 നാട്ടുരാജ്യങ്ങൾ അക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നു.
1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം അനുസരിച്ച് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് സ്വതന്ത്ര ഇന്ത്യയിലോ
പാകിസ്ഥാനിലോ ചേരുവാനോ അല്ലെങ്കിൽ സ്വതന്ത്ര രാഷ്ട്രങ്ങളായി നിലനിൽക്കാനോ അധികാരം
ഉണ്ടായിരുന്നു. ഇത് ഏകീകൃത ഇന്ത്യയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന ഗുരുതരമായ ഒരു
പ്രശ്നമായിരുന്നു . ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരുന്ന സർദാർ വല്ലഭായ്
പട്ടേൽ ഈ വെല്ലുവിളിയെ സുധീരം നേരിട്ടു.
5. നാട്ടുരാജ്യങ്ങളോടുള്ള ഗവൺമെന്റെീന്റെ സമീപനത്തെ നയിച്ചത് മൂന്നു പരിഗണനകൾ ഏതെല്ലാം?
1. നാട്ടുരാജ്യങ്ങളീലെ ഭൂരിഭാഗം ജനങ്ങളും ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ ആയിരുന്ന.
2. ചില പ്രദേശങ്ങൾക്ക് സ്വയംഭരണം നൽകാൻ ഗവൺമെൻറ് സന്നദ്ധമായിരുന്നു.
3.വിഭജനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഭൂപരമായ അതിർത്തിനിർണ്ണയം
അതിപ്രധാനമായിരുന്നു.
6. ഇന്ത്യൻ യൂണിയൻറെ ഭാഗമായി മാറാതെ വിഘടിച്ചു നിന്ന നാല് നാട്ടുരാജ്യങ്ങൾ ഏതെല്ലാം?
ജുനഗഡ്, ഹൈദരാബാദ്, കാശ്മീർ, മണിപ്പൂർ
7. ഹൈദരാബാദ് ഇന്ത്യൻ യൂണിയന്റെ ഭാഗമായിത്തീർന്നത് എങ്ങനെ?
ഹൈദരാബാദ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലീയ
സമ്പന്നൻ ആയിട്ടുള്ള നൈസാം ആയിരുന്നു ഹൈദരാബാദ് ഭരിച്ചിരുന്നത്. 1947 ൽ അദ്ദേഹം യഥാസ്ഥിതി
കരാറിൽ ഇന്ത്യ ഗവൺമെന്റെുമായി ഒപ്പുവെച്ചു. നൈസാമിന്റെ ദുർഭരണത്തിൽ ഏറ്റവുമധികം
പീഡിപ്പിക്കപ്പെട്ടത് തെലങ്കാനയിലെ കർഷകരായിരുന്നു. നൈസാം അദ്ദേഹത്തിന്റെ സൈനിക ഗ്രൂപ്പായ
റസാക്കേഴ്സ് (Razakkers) നെ ഉപയോഗിച്ച് ജനങ്ങളുടെ മേൽ മർദ്ദനം തുടർന്നു. റസാക്കേഴ്സ് നിരവധി ആളുകളെ
കൊല്ലുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തു. 1948 ഇന്ത്യൻ സൈന്യം ഹൈദരാബാദിൽ പ്രവേശിക്കുകയും
നിസാമിന്റെ സൈന്യത്തെ കീഴ്പ്പെടുത്തുകയും ചെയ്തു . അങ്ങനെ ഹൈദരാബാദ് ഇന്ത്യൻ യൂണിയന്റെ
ഭാഗമായിത്തീർന്നു.
8. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിൽ പോറ്റി ശ്രീരാമലുവിന്റെ പങ്ക് വ്യക്തമാക്കുക.
വിശാലാന്ധ്ര പ്രസ്ഥാനം
മദ്രാസ് സംസ്ഥാനത്തെ തെലുങ്ക് ഭാഷാ പ്രദേശങ്ങൾ ഉൾപ്പെടുത്തി ആന്ധ്ര സംസ്ഥാന രൂപീകരണത്തിനു
വേണ്ടി നിരാഹാര സത്യാഗ്രഹം നടത്തിയ പോറ്റി ശ്രീരാമലു എന്ന ഗാന്ധിയൻ അമ്പത്തിയാറാം ദിവസം
മരണപ്പെട്ടു. ഇത് പ്രക്ഷോഭത്തെ കൂടുതൽ ശക്തമാക്കി. തുടർന്ന് കേന്ദ്രസർക്കാർ 1952 ഡിസംബർ മാസത്തിൽ
ആന്ധ്രപ്രദേശ് രൂപീകരിച്ചു. അങ്ങനെ ആന്ധ്രപ്രദേശ് ഭാഷ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ
ഇന്ത്യൻ സംസ്ഥാനമായി മാറി. തുടർന്ന് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾക്കു വേണ്ടിയുള്ള
പ്രക്ഷോഭങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി. കേന്ദ്ര ഗവൺമെൻറ് ഫസൽ അലി യുടെ
നേതൃത്വത്തിൽ സംസ്ഥാന പുനസംഘടന കമ്മീഷൻ രൂപീകരിച്ചു. സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ
റിപ്പോർട്ടിന്റെഅടിസ്ഥാനത്തിൽ 1956 - ൽ ഇന്ത്യയിൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും
രൂപീകരിക്കപ്പെട്ടു.

അദ്ധ്യായം 2
ഏകകക്ഷി മേധാവിത്വ കാലഘട്ടം
1 എന്തുകൊണ്ടാണ് 1952 ലെ ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് ലോക ജനാധിപത്യ ചരിത്രത്തിലെ ഒരു
വലിയ പ്രക്രിയ ആയി മാറാൻ കാരണമായത് ?
കോളനിവാഴ്ചക്കുശേഷം ലോകത്തിലെ പല രാജ്യങ്ങളും ജനാധിപത്യവിരുദ്ധ ഭരണരീതികൾ
സ്വീകരിച്ചപ്പോൾ ഇന്ത്യ ജനാധിപത്യ രീതിയിലുള്ള ഒരു ഭരണസംവിധാനമാണ് സ്വീകരിച്ചത്. അതിന്
ഒട്ടേറെ കാരണങ്ങളുണ്ട് ഒന്നാമതായി സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ
പാലിക്കാൻ വേണ്ടിയായിരുന്നു അതുമാത്രമല്ല രാഷ്ട്രപുരോഗതി ഉറപ്പുവരുത്തുന്നതിന് കൂടുതൽ
അനുയോജ്യമായത് ജനാധിപത്യ ഭരണമായിരുന്നു. 1950-ൽ രൂപംകൊണ്ട തെരഞ്ഞെടുപ്പ് കമ്മീഷന് ഒട്ടേറെ
കർത്തവ്യങ്ങൾനിർവഹിക്കേണ്ടതുണ്ടായിരുന്നു. നിയോജകമണ്ഡലങ്ങളുടെ രൂപീകരണം .വോട്ടർ പട്ടിക
തയ്യാറാക്കൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർക്ക് പരിശീലനം നൽകൽ, തുടങ്ങിയവയായിരുന്നു
പ്രധാനപ്പെട്ട കർത്തവ്യങ്ങൾ. ഇന്ത്യയെപോലുള്ള ഒരു വലിയ രാജ്യത്ത് ഇത്രയും കൃത്യമായും ചിട്ടയായും
തെരഞ്ഞെടുപ്പ് നടത്തിയത് കമ്മീഷനെ സംബന്ധിച്ച് ഒരു വലിയ വിജയമായിരുന്നു.
2. ഇന്ത്യയിലെ ആദ്യ മൂന്നു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് വിജയിക്കുവാൻ ഉള്ള കാരണങ്ങൾ എന്തെല്ലാം?
ഇന്ത്യയിലെ കോൺസ് മേധാവിത്വത്തിനുണ്ടായ കാരണങ്ങൾ എന്തെല്ലാം ?
1. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ കോൺഗ്രസിന് നിർണായകമായ സ്ഥാനമുണ്ടായിരുന്നു
2. ശക്തമായ സംഘടനാ സംവിധാനമുള്ള ഒരു രാഷ്ട്രീയ പാർട്ടിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്
3. എല്ലാവരെയും ഉൾക്കൊള്ളാനുള്ള ശേഷി കോൺഗ്രസിനുണ്ടായിരുന്നു (കോൺഗ്രസ് സാമൂഹ്യ കൂട്ടായ്മയും
പ്രത്യയ ശാസ്ത്ര കൂട്ടായ്മയും ആയിരുന്നു.)
4. നെഹ്റുവിനെ പോലെയുള്ള ജനപിന്തുണയുള്ള ശക്തരായ നേതാക്കന്മാർ ആയിരുന്നു കോൺഗ്രസിനെ
നയിച്ചിരുന്നത്
ആദ്ധ്യായം 3
ആസൂത്രിത വികസനത്തിന്റെ രാഷ്ട്രീയം
1. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യക്കു മുമ്പിലുണ്ടായിരുന്ന രണ്ടു വികസന മാതൃകകൾ ഏവ?
a) മുതലാളിത്ത മാതൃക , b) സോഷ്യലിസ്റ്റ് മാതൃക
2. ആസൂത്രണ കമ്മീഷനു പകരം നിലവിൽ വന്ന സംവിധാനം? നീതി ആയോഗ്.
3 പഞ്ചവത്സര പദ്ധതികൾ എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തു നിന്നും സ്വീകരിച്ചു.? സോവിയറ്റ്
യൂണിയൻ.
4 ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കരടു രൂപം തയ്യാറാക്കിയതാര്? ഡോ: K N രാജ്
5. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരടു രൂപം തയ്യാറാക്കിയതാര്? P C മഹലനോബിസ്.
6. 'സ്ഥിരതയുടെ സാമ്പത്തിക ശാസ്ത്രം 'എന്ന കൃതി ആരുടേതാണ്? ജെ.സി കുമരപ്പ
7. സാമ്പത്തിക വികസനത്തിന് ഇന്ത്യ സ്വീകരിച്ച മാതൃക ? മിശ്ര സമ്പദ് വ്യവസ്ഥ.
8. ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് നേതൃത്വം നൽകിയതാര്? ഡോ: M S സ്വാമിനാഥൻ
9. ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നതാര്? ഡോ: വർഗീസ് കുര്യൻ
10. ഒന്നാം പഞ്ചവത്സര പദ്ധതി (1951-56)
 ഡോ: KN രാജ് കരടു രൂപം തയ്യാറാക്കി.
 സാമ്പത്തിക വികസനത്തിൽ 'സാവധാനം മുന്നേറണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു.
 ഒന്നാം പദ്ധതി കാർഷിക മേഖലക്കാണ് പ്രാധാന്യം നൽകിയത്
 അണക്കെട്ടുകളുടെ നിർമ്മാണത്തിനും ,ജലസേചന പദ്ധതികൾക്കും മുൻഗണന നൽകി.
 ഭക്രാനംഗൽ പോലുള്ള വൻകിട പദ്ധതികൾക്ക് മൂലധന നിക്ഷേപം നടത്തി.
 കാർഷിക വികസനത്തിനുള്ള പ്രധാന തടസം ഭൂവിതരണത്തിലുള്ള അപാകതയാണെന്ന് കണ്ടെത്തി
ഭൂപരിഷ്കരണം കൊണ്ടുവന്നു.
 സമ്പാദ്യം ഉയർത്തി ദേശീയ വരുമാനം വർദ്ധിപ്പിക്കാൻ ഈ ഘട്ടത്തിൽ ശ്രമിച്ചെങ്കിലും സമ്പാദ്യം
വർദ്ധിപ്പിക്കൽ വിഷമകരം ആയിരുന്നു.
11. രണ്ടാം പഞ്ചവത്സര പദ്ധതി (1956-61)
 വ്യാവസായിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടു.
 PC മഹലനോബിസിന്റെ നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്.
 ത്വരിതഗതിയിലുള്ള പരിവർത്തനമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
 ഘനവ്യവസായങ്ങൾക്ക് പ്രാധാന്യം ലഭിച്ചു.
 വൈദ്യുതി ,റെയിൽവേ, ഉരുക്കു നിർമ്മാണം, യന്ത്ര നിർമ്മാണം, വാർത്താവിനിമയം തുടങ്ങിയ
വ്യവസായങ്ങൾ പൊതുമേഖലയിൽ വികസിപ്പിച്ചെടുത്തു.
 വ്യാവസായിക രംഗത്തുണ്ടായ ഈ മുന്നേറ്റം ഇന്ത്യയുടെ സാമ്പത്തിക വികസന രംഗത്ത് ഒരു
വഴിത്തിരിവായി.'
പദ്ധതിയുടെ ദോഷങ്ങൾ -
a) സാങ്കേതിക രംഗത്ത് രാജ്യം പിന്നിലായതിനാൽ സാങ്കേതികവിദ്യ വാങ്ങുന്നതിന് വിദേശ നാണയം
ചെലവഴിക്കേണ്ടതായി വന്നു.
b) കാർഷിക മേഖല പിന്തള്ളപ്പെട്ടു.

അദ്ധ്യായം 4
ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ
1. ഇന്ത്യൻ വിദേശ നയത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ എന്തെല്ലാമാണ്?
ഇന്ത്യൻ വിദേശ നയ രൂപീകരണത്തിൽ നെഹ്റുവിന്റെ പങ്ക് .
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് ഇന്ത്യയുടെ വിദേശ നയത്തിന്റെ
അടിസ്ഥാനമിട്ടത്. വിദേശ നയ രൂപീകരണത്തിൽ അദ്ദേഹത്തെ സ്വാധീനിച്ച സുപ്രധാന ഘടകങ്ങൾ -
1. രാജ്യത്തിൻറെ പരമാധികാരം കാത്തുസൂക്ഷിക്കുക
2. രാജ്യത്തിൻറെ അഖണ്ഡത സംരക്ഷിക്കുക
3. സാമ്പത്തിക വളർച്ച ദ്രുതഗതിയിൽ ആക്കുക.
2. എന്താണ് ചേരിചേരാ നയം?
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും കീഴിൽ
ലോകരാജ്യങ്ങൾ രണ്ട് ശാക്തിക ചേരികളായി തിരിഞ്ഞു. ചേരികളിൽ അംഗങ്ങളായ രാജ്യങ്ങൾക്ക്
സാമ്പത്തിക സൈനിക സഹായങ്ങൾ ലഭിച്ചു. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും
കാത്തുസൂക്ഷിക്കുന്ന ഒരു വിദേശ നയമാണ് ഇന്ത്യൻ ഭരണകർത്താക്കൾ സ്വീകരിച്ചത് അതിനായി രണ്ടു
ശക്തികളിൽ നിന്നും തുല്യ അകലം പാലിക്കുന്ന ചേരിചേരാനയം സ്വീകരിക്കുവാൻ ഇന്ത്യ തീരുമാനിച്ചു.
3. ഇന്ത്യ ചൈനയുമായുള്ള സംഘർഷവും സമാധാനവും വിവരിക്കുക .
1954 ൽ നെഹ്റുവും ചൗ - എൻ- ലായ് - യും പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ചു. അന്നുമുതൽ വളരെ നല്ല ഒരു
ബന്ധത്തിന് തുടക്കം കുറിച്ചുവെങ്കിലും ടിബറ്റൻ പ്രശ്നവും, അതിർത്തി തർക്കവും ഇന്ത്യ-ചൈന ബന്ധത്തെ
പ്രതികൂലമായി ബാധിച്ചു.
ടിബറ്റൻ പ്രശ്നം
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ഉണ്ടായിരുന്ന ഒരു സ്വതന്ത്രരാജ്യം ആയിരുന്നു ടിബറ്റ്. 1950 ൽ ചൈന ടിബറ്റ്
ആക്രമിച്ചു കീഴടക്കി.തുടർന്ന് ടിബറ്റിൽ ഉണ്ടായ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ ചൈന സൈന്യത്തെ
ഉപയോഗിച്ച് അടിച്ചമർത്താൻ തുടങ്ങി. ചൈനീസ് അതിക്രമങ്ങൾ വർധിച്ചതിനെ തുടർന്ന് ടിബറ്റൻ ആത്മീയ
നേതാവായ ദലൈലാമ ഇന്ത്യയിൽ രാഷ്ട്രീയ അഭയം ആവശ്യപ്പെടുകയും അത് നൽകാൻ ഇന്ത്യ
തയ്യാറാവുകയും ചെയ്തു .ചൈനയുടെ എതിർപ്പിനെ അവഗണിച്ച് ദലൈലാമക്ക് രാഷ്ട്രീയ അഭയം നൽകിയത്
ഇന്ത്യ-ചൈന ബന്ധത്തെ വഷളാക്കി
അതിർത്തിത്തർക്കം
ബ്രിട്ടീഷ് ഭരണകാലത്ത് തയ്യാറാക്കിയ ഇന്ത്യ ചൈന അതിർത്തി രേഖയായ മക് മോഹൻ രേഖ
അംഗീകരിക്കുവാൻ ചൈന തയ്യാറായിരുന്നില്ല. ജമ്മു കാശ്മീരിൽ ലഡാക് മേഖലയിലെ അക്സായി ചിൻ
പ്രദേശവും അരുണാചൽപ്രദേശിൽ NEFA പ്രദേശവും വിട്ടുകിട്ടണമെന്ന് ചൈന ആവശ്യപ്പെട്ടു.
1962 ലെ ഇന്ത്യ ചൈന യുദ്ധം
1962 ഒക്ടോബറിൽ അക്സായി ചിൻ പ്രദേശവും അരുണാചൽപ്രദേശിലെ NEFA യും ചൈന ആക്രമിച്ചു .
ലഡാക്കിലെ ആക്രമണത്തെ തടയുന്നതിൽ ഇന്ത്യൻ സൈന്യം വിജയിച്ചു എങ്കിലും അരുണാചൽ
പ്രദേശത്തിൽ ചൈനീസ് പട്ടാളത്തെ തടയുന്നതിൽ പരാജയപ്പെട്ടു. 1962 ഡിസംബറിൽ ചൈന
ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു.
4. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ എന്തെല്ലാം?
1. രാജ്യത്തിനകത്തും പുറത്തും ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു.
2. ഇന്ത്യയുടെ ദേശീയത ശക്തിപ്പെട്ടു.
3. നെഹ്റുവിന് അന്തർദേശീയതലത്തിൽ ഉണ്ടായിരുന്ന പ്രതിച്ഛായക്ക് മങ്ങലേറ്റു.
4.കേന്ദ്ര ഗവൺമെൻറ് എതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടു.
5. സിപിഐ പിളർന്നു.
5. പാകിസ്ഥാനുമായുള്ള യുദ്ധവും സമാധാനവും വിവരിക്കുക .
കാശ്മീർ പ്രശ്നം ഇന്ത്യ-പാക് ബന്ധത്തിലെ ഒരു നിർണായക ഘടകമായിരുന്നു എങ്കിലും ഇന്ത്യാ-പാക്
ബന്ധത്തിൽ സഹകരണത്തിന്റെ ചില മേഖലകൾ ഉണ്ടായിരുന്നു.
1. വിഭജനകാലഘട്ടത്തിൽ തട്ടിക്കൊണ്ടുപോയ സ്ത്രീകളെ അവരുടെ സ്വഭവനങ്ങളിൽ എത്തിച്ചു.
2. സിന്ധു നദീജല കരാറിൽ രണ്ട് രാജ്യങ്ങളും ഒപ്പുവച്ചു
1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധം
1965 ൽ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലും ജമ്മു കാശ്മീരിലും പാകിസ്ഥാൻ ആക്രമണം നടത്തി
.പ്രത്യാക്രമണം നടത്തിയ ഇന്ത്യൻ സൈന്യം ലാഹോർ വരെ എത്തിച്ചേർന്ന് പാക് സൈന്യത്തെ
തുരത്തുന്നതിൽ വിജയിച്ചു. ഐക്യരാഷ്ട്രസഭ ഇടപെട്ടതിനെ തുടർന്ന് യുദ്ധം അവസാനിച്ചു. 1966 ജനുവരി 10 ന്
ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും പാകിസ്ഥാൻ പ്രസിഡെ൯െറ് അയൂബ് ഖാനും
താഷ്കന്റ്കരാറിൽ ഒപ്പുവച്ചു
1971 ലെ ബംഗ്ലാദേശ് യുദ്ധം
കിഴക്കൻ പാകിസ്ഥാനും പടിഞ്ഞാറൻ പാകിസ്ഥാനും ചേർന്നതായിരുന്നു പാകിസ്ഥാൻ . 1970 ൽ നടന്ന
ആദ്യ തിരഞ്ഞെടുപ്പിൽ കിഴക്കൻ പാകിസ്ഥാനിലെ രാഷ്ട്രീയ പാർട്ടിയായ അവാമി ലീഗ് വിജയിച്ചു. അവാമി
ലീഗ് നേതാവായ ഷെയ്ഖ് മുജീബ് റഹ്മാന് അധികാരം കൈമാറാൻ അന്നത്തെ പ്രസിഡന്റ് യാഹ്യ ഖാൻ
തയ്യാറായില്ല. ഷെയ്ഖ് മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്ത് പാക് പട്ടാളം കിഴക്കൻ പാകിസ്താനിൽ ശക്തമായ
അതിക്രമങ്ങൾ അഴിച്ചു വിട്ടു. 80 ലക്ഷത്തിലധികം ആളുകൾ ഇന്ത്യയിലേക്ക് പലായനം ചെയ്തു. കിഴക്കൻ
പാകിസ്ഥാനിലെ പ്രശ്നങ്ങൾ പരിഹരിച്ച് അഭയാർഥികളെ നാളെ തിരികെ വിളിക്കണമെന്ന് ഇന്ത്യ
ആവശ്യപ്പെട്ടു. പാകിസ്ഥാൻ ഈ ആവശ്യം നിരാകരിക്കുകയും ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ
ആക്രമിക്കുകയും ചെയ്തു . 1971-ൽ പാക്കിസ്ഥാൻ നടത്തിയ സൈനിക ആക്രമണത്തെ ഇന്ത്യ ശക്തമായി
നേരിടുകയും 10 ദിവസത്തിനുള്ളിൽ ധാക്ക കീഴടക്കുകയും ചെയ്തു . ബംഗ്ലാദേശിന്റെ രൂപീകരണത്തെ തുടർന്ന്
ഇന്ത്യ ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചു. 1972 ജൂലൈ മൂന്നിന് ഇന്ത്യൻ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും സിംല കരാറിൽ ഒപ്പുവച്ചു.

അദ്ധ്യായം 5
കോൺഗ്രസ് വ്യവസ്ഥ: വെല്ലുവിളികളും പുനസ്ഥാപനവും
1. നെഹ്റുവിന്റെ മരണശേഷം പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നേതാവ്? ലാൽ ബഹാദൂർ ശാസ്ത്രി
2. പ്രധാനമന്ത്രി എന്ന നിലയിൽ ശാസ്ത്രി നേരിടേണ്ടിവന്ന പ്രധാന വെല്ലുവിളികൾ ഏതെല്ലാമാണ്?
1 ഭക്ഷ്യപ്രതിസന്ധി
2 പാകിസ്ഥാനുമായിട്ടുള്ള യുദ്ധം
3. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ഉയർത്തിയത് ആരാണ് ? ലാൽ ബഹാദൂർ
ശാസ്ത്രി

4. ശാസ്ത്രിയുടെ മരണശേഷം പ്രധാനമന്ത്രിയായി അധികാരമേറ്റത് ആരാണ് ? ഇന്ദിരാഗാന്ധി


5. 1967 ലെ തെരഞ്ഞെടുപ്പ് പശ്ചാത്തലം വിവരിക്കുക ?
കുറഞ്ഞ കാലയളവിനുള്ളിൽ രണ്ട് പ്രധാനമന്ത്രിമാരുടെ മരണശേഷം പുതിയ പ്രധാനമന്ത്രിയായി
ഇന്ദിരാഗാന്ധി അധികാരം ഏറ്റെടുത്തതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയസാഹചര്യങ്ങൾ
ഗവൺമെന്റിന് എതിരായിരുന്നു. രൂക്ഷമായ വരൾച്ചയും കാലാവസ്ഥാമാറ്റവും കാർഷികോല്പാദനം
ഗണ്യമായി കുറച്ചു . ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിലെ കുറവും വ്യാവസായിക
വികസനത്തിലെ മുരടിപ്പും സൈനിക മേഖലയിലെ ഭാരിച്ച ചെലവും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി.
അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചു , തൊഴിലില്ലായ്മ രൂക്ഷമായി. പ്രതിപക്ഷ പാർട്ടികൾ ഗവൺമെന്റി
നെതിരെ വ്യാപകമായ പ്രക്ഷോഭങ്ങൾ നടത്തി. നക്സൽ പ്രസ്ഥാനം ശക്തിയാർജ്ജിച്ചു. ചില
സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായി. നിലവിലുള്ള ഗവൺമെന്റിന് എതിരായ വികാരം
നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിന്നാൽ കോൺഗ്രസിനെ
പരാജയയപ്പെടുത്താം എന്ന് പ്രതിപക്ഷം കണക്കുകൂട്ടി. ഈ തന്ത്രത്തെ സോഷ്യലിസ്റ്റ് നേതാവായ റാം
മനോഹർ ലോഹിയ നോൺ കോൺഗ്രസിസം എന്ന് വിശേഷിപ്പിച്ചു.
6. 1967 ലെ തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയനിരീക്ഷകർ രാഷ്ട്രീയ ഭൂകമ്പം എന്ന് വിശേഷിപ്പിക്കാൻ
കാരണമെന്ത്?
ചരിത്രത്തിലാദ്യമായി കോൺഗ്രസിന് തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പായിരുന്നു ഇത്. കോൺഗ്രസിന്
ലോക സഭയിൽ ഭൂരിപക്ഷം ലഭിച്ചു എങ്കിലും ആകെ സീറ്റുകളുടെ എണ്ണവും വോട്ടുകളുടെ എണ്ണവും കുറഞ്ഞു.
ഒമ്പത് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ പകുതി
അംഗങ്ങളും പരാജയപ്പെട്ടു. ഇതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയനിരീക്ഷകർ രാഷ്ട്രീയ
ഭൂകമ്പം എന്ന് വിശേഷിപ്പിച്ചത്.
7. ആയാറാം ഗയാറാം എന്ന പദപ്രയോഗം എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
കൂറുമാറ്റത്തെ സൂചിപ്പിക്കുന്നു.
8. 1969 കോൺഗ്രസ് പിളരാൻ ഇടയാക്കിയ കാരണങ്ങൾ എന്തെല്ലാം ?
1967-ലെ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധിയും കോൺഗ്രസിലെ
സിൻഡിക്കേറ്റ് വിഭാഗവും തമ്മിലുണ്ടായ അധികാരമത്സരമാണ് കോൺഗ്രസിനെ പിളർപ്പിലേക്ക് നയിച്ചത്.
കോൺഗ്രസിലെ സംഘടനയെ നിയന്ത്രിച്ചിരുന്ന സ്വാധീന ശേഷിയുള്ള നേതാക്കന്മാർ ഉൾപ്പെടുന്ന ഗ്രൂപ്പ്
ആയിരുന്നു സിൻഡിക്കേറ്റ്. ഇന്ദിരാഗാന്ധി സിൻഡിക്കേറ്റു കളുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുമെന്ന്
സിൻഡിക്കേറ്റുകൾ വിചാരിച്ചിരുന്നു. എന്നാൽ സിൻഡിക്കേറ്റ്കളുടെ പ്രതീക്ഷയ്ക്ക് എതിരായി ഇന്ദിരാഗാന്ധി
സിൻഡിക്കേറ്റുകളെ അവഗണിച്ചു. അതോടെ ഇന്ദിരാഗാന്ധിക്ക് എതിരായി സിൻഡിക്കേറ്റുകൾ
പ്രവർത്തിക്കുവാൻ തുടങ്ങി.
1969 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്
രാഷ്ട്രപതി സ്ഥാനത്ത് ഒഴിവു വന്നപ്പോൾ സിൻഡിക്കേറ്റുകൾ കോൺഗ്രസിന്റെ ഔദ്യോഗിക
സ്ഥാനാർത്ഥിയായി നീലം സഞ്ജീവ റെഡ്ഡിയെ പ്രഖ്യാപിച്ചു. സഞ്ജീവ റെഡ്ഡിയെ ഉപയോഗിച്ച്
ഇന്ദിരാഗാന്ധിയെ അധികാരത്തിൽ നിന്ന് പുറത്താക്കാമെന്ന് സിൻഡിക്കേറ്റുകൾ വിചാരിച്ചു. എന്നാൽ
വളരെ തന്ത്രപരമായി ഇന്ദിരാഗാന്ധി സ്വതന്ത്രസ്ഥാനാർത്ഥിയായ വി വി ഗിരിയെ പിന്തുണച്ചു. പ്രസിഡണ്ട്
തെരഞ്ഞെടുപ്പിൽ നീലം സഞ്ജീവ റെഡ്ഡി ക്ക് വോട്ട് രേഖപ്പെടുത്തണം എന്ന് കോൺഗ്രസ് പ്രസിഡണ്ട്
എംപിമാർക്കും എംഎൽഎമാർക്കും വിപ്പ് നൽകി. കോൺഗ്രസ് എംപിമാരോടും , എം എൽ എ മാരോടും
മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാൻ ഇന്ദിരാഗാന്ധി ആഹ്വാനം നൽകി. പ്രസിഡൻറ്
തെരഞ്ഞെടുപ്പിൽ വി വി ഗിരി വിജയിച്ചു. തുടർന്ന് കോൺഗ്രസ് പ്രസിഡൻറ് ഇന്ദിരാഗാന്ധിയെ പാർട്ടിയിൽ
നിന്നും പുറത്താക്കി. അതോടെ കോൺഗ്രസ് രണ്ട് വിഭാഗമായി പിളർന്നു. ഇന്ദിരാ വിഭാഗം കോൺഗ്രസ്
ആർ എന്ന പേരിലും സിൻഡിക്കേറ്റ് വിഭാഗം കോൺഗ്രസ് ഒ എന്ന പേരിലും അറിയപ്പെട്ടു.

അദ്ധ്യായം 6
ജനാധിപത്യക്രമത്തിന്റെ പ്രതിസന്ധി.
1. 1975 ൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ കാരണങ്ങൾ /പശ്ചാത്തലം എന്തെല്ലാം?
 സാമ്പത്തിക കാരണങ്ങൾ
 രാഷ്ട്രീയ കാരണങ്ങൾ
 ജുഡിഷ്യറിയുമായി ഉണ്ടായ തർക്കങ്ങൾ
(a) സാമ്പത്തിക കാരണങ്ങൾ
1971 ൽ അധികാരത്തിൽ വന്ന ഇന്ദിരാ ഗാന്ധി ഗവൺമെന്റിന് ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന വാഗ്ദാനം
പാലിക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. 1971 ലെ ഇന്ത്യ-പാക്ക് യുദ്ധം വലിയ
സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. വിലക്കയറ്റം , നാണയപ്പെരുപ്പം, ഭക്ഷ്യക്ഷാമം, എന്നിവ രൂക്ഷമായി.
അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. വ്യാവസായിക വളർച്ച കുറയുകയും തൊഴിലില്ലായ്മ
വർദ്ധിക്കുകയും ചെയ്തു. കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയെ തകർത്തു.
(b) രാഷ്ട്രീയ കാരണങ്ങൾ
സാമ്പത്തിക സാഹചര്യത്തിൽ നിന്നുണ്ടായ ജനരോഷം പ്രതിപക്ഷ പാർട്ടികളുടെ ശക്തി വർധിപ്പിക്കുകയും
ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകുകയും ചെയ്തു. പശ്ചിമബംഗാൾ, ആന്ധ്ര പ്രദേശ് ,കേരളം തുടങ്ങിയ
സംസ്ഥാനങ്ങളിൽ നക്സൽ പ്രസ്ഥാനം ശക്തിയാർജ്ജിച്ചു. കോൺഗ്രസ് ഗവൺമെൻറ് കളുടെ അഴിമതിയും
കാര്യശേഷി ഇല്ലായ്മയും പ്രശ്നം ഗുരുതരം ആക്കി . ഗവൺമെന്റെിന്റെ ഭാഗം അല്ലാതിരുന്ന സഞ്ജയ്
ഗാന്ധിയെ പോലുള്ള ആളുകൾ ഭരണത്തിൽ അന്യായമായി ഇടപെട്ടു. ഇതെല്ലാം ജനരോഷം വർദ്ധിപ്പിച്ചു.
ഗുജറാത്ത് പ്രസ്ഥാനം
1974 -ൽ ഗുജറാത്തിലെ വിദ്യാർത്ഥി സംഘടനകൾ ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിനെതിരെയും ,
അഴിമതിക്കെതിരെയും പ്രക്ഷോഭം ആരംഭിച്ചു. ഈ പ്രക്ഷോഭം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുകയും
മൊറാർജി ദേശായി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു, ഒടുവിൽ ഗുജറാത്തിലെ കോൺഗ്രസ്
ഗവൺമെന്റിനെ പിരിച്ചു വിടാൻ കേന്ദ്രം നിർബന്ധിതരായി. തുടർന്ന് ഗുജറാത്ത് നിയമസഭ
തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെട്ടു.
ബീഹാർ പ്രസ്ഥാനം
ഗുജറാത്തിലെ പോലെ തന്നെ ബിഹാറിലും ഭക്ഷ്യക്ഷാമം, വിലക്കയറ്റം,അഴിമതി എന്നിവയ്ക്കെതിരെ
വിദ്യാർഥികൾ തുടങ്ങിവച്ച പ്രക്ഷോഭം ശക്തമായി. ബിഹാറിലെ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കാൻ
സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണനെ ക്ഷണിച്ചു. ജയപ്രകാശ് നാരായണൻ നേതൃത്വത്തിൽ
ബിഹാറിലേയും കേന്ദ്രത്തിലെയും കോൺഗ്രസ് ഗവൺമെൻറ് കൾക്കെതിരെ ഇന്ത്യ മുഴുവൻ വ്യാപിച്ച
വലിയൊരു പ്രക്ഷോഭം നടന്നു. ഇന്ത്യയിൽ യഥാർത്ഥ ജനാധിപത്യം സ്ഥാപിക്കുന്നതിന് ഒരു സമ്പൂർണ്ണ
വിപ്ലവത്തിന് ജയപ്രകാശ് നാരായണൻ ആഹ്വാനം നൽകി. 1975 ജൂൺ 25 ന് ഡൽഹിയിലെ രാം ലീല
മൈതാനത്ത് JP യും പ്രതിപക്ഷ പാർട്ടികളും വൻപിച്ച ഒരു റാലി സംഘടിപ്പിച്ചു. ഇന്ദിരാ ഗാന്ധിയുടെ രാജി
ആവശ്യപ്പെട്ട് ഒരാഴ്ച നീളുന്ന ജനകീയ സമരം JP പ്രഖ്യാപിച്ചു.
(c) ജുഡിഷ്യറിയുമായി ഉണ്ടായ തർക്കങ്ങൾ
മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യുന്നതിനെ സംബന്ധിച്ച് ഗവൺമെന്റും സുപ്രീംകോടതിയും തമ്മിൽ
തർക്കങ്ങൾ ഉണ്ടായി. കൂടാതെ 1973 ൽ 3 ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് ഇന്ദിരാഗാന്ധിക്ക്
താൽപര്യമുള്ള ജഡ്ജിയെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. ഇത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. 1971 ലെ
തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി ഗവൺമെൻറ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായി അലഹബാദ്
ഹൈകോടതി കണ്ടെത്തുകയും 1975 ൽ ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി വിധി പ്രസ്താവിക്കുകയും
ചെയ്തു. ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും കോടതി ഇന്ദിരാഗാന്ധിയെ
വിലക്കി. അധികാരത്തിൽ തുടരുന്നതിന് ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന്
ഇന്ദിരാഗാന്ധി ജൂൺ 25-ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി. ഭരണഘടന വകുപ്പിലെ അവ്യക്തത
മുതലെടുത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.

2. അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങൾ എന്തെല്ലാമായിരുന്നു ?


 ഇന്ത്യൻ ജനാധിപത്യത്തിലെ ഇരുണ്ട അധ്യായമായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം.
 മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു.
 പത്രസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. മാധ്യമങ്ങൾക്ക് കർശനമായ സെൻസർഷിപ്പ് ഏർപ്പെടുത്തി.
 പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടു.
 കരുതൽ തടങ്കൽ നിയമം ഉപയോഗിച്ച് പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും
എഴുത്തുകാരെയും അറസ്റ്റ് ചെയ്തു.
 ആർഎസ്എസ്, ജമാ'അത്തെ ഇസ്ലാമി എന്നീ സംഘടനകൾ നിരോധിക്കപ്പെട്ടു.
 അടിയന്തിരാവസ്ഥക്കാലത്ത് ഭരണഘടനയിലും അനാവശ്യമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി.
 ഗവൺമെൻറിൻറെ ഭാഗമല്ലാതിരുന്ന ചിലർ ഗവൺമെൻറിൻറെ അധികാരങ്ങൾ ദുരുപയോഗം ചെയ്തു.
3. അടിയന്തരാവസ്ഥക്കാലത്ത് ഭരണ ഘടനയിൽ വരുത്തിയ വിവാദപരമായ മാറ്റങ്ങൾ എന്തെല്ലാം ?

 പ്രധാനമന്ത്രി,രാഷ്ട്രപതി ,ഉപരാഷ്ട്രപതി എന്നിവരുടെ തിരഞ്ഞെടുപ്പുകൾ കോടതിയിൽ ചോദ്യം


ചെയ്യാൻ പാടില്ല.
 രാജ്യത്തെ നിയമനിർമ്മാണ സഭകളുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്നും ആറു വർഷമായി
യർത്തി.
 അടിയന്തരാവസ്ഥക്കാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് ഒരു വർഷത്തേക്ക് നീട്ടി വെക്കാം എന്ന്
വ്യവസ്ഥ ചെയ്തു.
 ഭരണഘടനയുടെ ചെറുപതിപ്പ് എന്നറിയപ്പെട്ട 42-ാം ഭരണഘടന ഭേദഗതി പാസ്സാക്കപ്പെട്ടു
4. ഇന്ത്യയിൽ നക്സൽ പ്രസ്ഥാനം രൂപം കൊണ്ടത് ഏത് സംസ്ഥാനത്താണ് ?
പശ്ചിമബംഗാൾ
5. നക്സൽ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ?
ചാരു മജും ദാർ
6.1974 റെയിൽവേ ജീവനക്കാരുടെ 20 ദിവസം നീണ്ടുനിന്ന പണിമുടക്കിന് നേതൃത്വം നൽകിയ നേതാവ്?
ജോർജ് ഫെർണാണ്ടസ്
7. ഭാരതീയ ലോക് ദൾ സ്ഥാപകൻ ?(മൊറാർജി ദേശായിക്ക് ശേഷം പ്രധാനമന്ത്രി)
ചരൺസിംഗ്
8. 1977 ൽ അധികാരത്തിൽ വന്ന പാർട്ടി ?
ജനതാ പാർട്ടി
9. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി ?
മൊറാർജി ദേശായി
അദ്ധ്യായം 7
ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം
1.ചിപ്കോ പ്രസ്ഥാനം ഏതു സംസ്ഥാനത്ത് നടന്ന സമരമാണ് ? ഉത്തരാഖണ്ഡ് .
2.ചിപ്കോ പ്രസ്ഥാനം ആരംഭിച്ച വർഷം ഏത് ? 1973
3.ചിപ്കോ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ? സുന്ദർലാൽ ബഹുഗുണ
4.ദളിത് പാന്തേഴ്സ് ഏത് സംസ്ഥാനത്ത്ആരംഭിച്ച പ്രസ്ഥാനമാണ് ? മഹാരാഷ്ട്ര
5.ആന്ധ്രയിലെ -----ജില്ലയിലാണ് ചാരായ വിരുദ്ധ പ്രസ്ഥാനം ആരംഭിച്ചത്. നെല്ലൂർ .
6.നർമ്മദാ ബച്ചാവോ ആന്തോളൻ എന്ന സംഘടനയുടെ നേതാവ് ആര്? മേധാ പട്കർ.
7.സർദാർ സരോവർ പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? നർമ്മദ
8.വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത് ? 2005
9.മഹേന്ദ്ര സിംഗ് ടിക്കായത്ത് ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? ഭാരതീയ കിസാൻ യൂണിയൻ .
10.ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
ഉത്തരാഖണ്ഡ് സംസ്ഥാനത്ത് 1973-ൽ നടന്ന ജനകീയ സമരം ആണ് ചിപ്കോ പ്രസ്ഥാനം
എന്നറിയപ്പെടുന്നത്. വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി മരങ്ങൾ വെട്ടി വിൽക്കാൻ ഗവൺമെൻറ്
അനുമതി നൽകിയതിനെ ഗ്രാമീണർ എതിർത്തു. കാർഷിക ആവശ്യങ്ങൾക്ക് മരം മുറിക്കാൻ വനം വകുപ്പ്
അനുമതി നൽകിയിരുന്നില്ല. ഇത് ഗ്രാമീണരെ ചൊടിപ്പിച്ചു. ചാന്ദി പ്രസാദ് ഭട്ട്, സുന്ദർലാൽ ബഹുഗുണ
എന്നിവരായിരുന്നു ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. സ്ത്രീകളുടെ സജീവപങ്കാളിത്തം
ആയിരുന്നു ചിപ്കോ പ്രസ്ഥാനത്തിൻറെ പ്രത്യേകത. മരങ്ങൾ മുറിക്കുന്നത് തടയാൻ അവർ മരങ്ങളെ
കെട്ടിപ്പിടിച്ചു നിന്നു . പ്രക്ഷോഭത്തെത്തുടർന്ന് ഹിമാലയൻ മേഖലകളിൽനിന്ന് 15 കൊല്ലത്തേക്ക് മരം
മുറിക്കരുത് എന്ന് ഗവൺമെൻറ് ഉത്തരവിട്ടു. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ പിന്നീടുണ്ടായ നിരവധി
പാരിസ്ഥിതിക സമരങ്ങൾക്ക് പ്രചോദനം നൽകുന്നതായിരുന്നു ചിപ്കോപ്രസ്ഥാനം.
11.ചാരായ വിരുദ്ധ പ്രസ്ഥാനത്തെ കുറിച്ച് വിവരിക്കുക.
ആന്ധ്രപ്രദേശിലെ ഗ്രാമീണ മേഖലകളിൽ മദ്യവ്യാപാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു
പറ്റം സ്ത്രീകൾ തുടങ്ങിയ സമരമായിരുന്നു ചാരായ വിരുദ്ധ പ്രസ്ഥാനം. ആന്ധ്രയിലെ നെല്ലൂർ ജില്ലയിൽപ്പെട്ട
ദുബ ഗുണ്ട എന്ന ഗ്രാമത്തിൽ നിന്നായിരുന്നു ഈ സമരത്തിന്റെ തുടക്കം. പുരുഷന്മാരുടെ മദ്യപാനശീലം മൂലം
ഏറ്റവും അധികം കഷ്ടപ്പെട്ടത് സ്ത്രീകൾ ആയിരുന്നു.ചാരായ വിൽപ്പന നിരോധിക്കുക എന്നതായിരുന്നു ഈ
പ്രസ്ഥാനത്തിൻറെ മുദ്രാവാക്യം. ഇത് ക്രമേണ ആന്ധ്ര സംസ്ഥാനം മുഴുവൻ പടർന്നു പിടിച്ചു. നെല്ലുർ
ജില്ലയിലെ ചാരായ ലേലം 17 തവണ നീട്ടിവച്ചു.ഗാർഹിക പീഡനങ്ങൾ, സ്ത്രീധന പ്രശ്നം , ജോലി സ്ഥലത്തെ
അതിക്രമങ്ങൾ തുടങ്ങി സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിലേക്ക് ഈ സമരം വ്യാപിച്ചു. അങ്ങനെ മദ്യ
വിരുദ്ധ പ്രസ്ഥാനം വനിത പ്രസ്ഥാനത്തിൻറെ ഭാഗമായി മാറി. ഒടുവിൽ ആന്ധ്ര ഗവൺമെൻറ് സംസ്ഥാനത്ത്
ചാരായ നിരോധനം ഏർപ്പെടുത്തി. സ്ത്രീകൾക്കെതിരായി രാജ്യത്ത് നടമാടിയിരുന്ന വിവിധ
അതിക്രമങ്ങൾക്കെതിരെ രൂപപ്പെട്ട ഒട്ടനവധി സമരങ്ങൾക്ക് പ്രചോദനമാകാൻ ഈ പ്രസ്ഥാനത്തിന്
സാധിച്ചു.
12.വിവരാവകാശ പ്രസ്ഥാനത്തെ കുറിച്ച് ഒരു ലഘു വിവരണം തയ്യാറാക്കുക.
1990 കളിലാണ് വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിക്കുന്നത്. രാജസ്ഥാനിലെ
മസ്ദൂർ കിസാൻ ശക്തി സംസ്ഥാൻ (MKSS) എന്ന സംഘടന ഗവൺമെൻറ് നടത്തിയ വിവിധ
പ്രവർത്തനങ്ങളുടെ കണക്കുകളും രേഖകളും ആവശ്യപ്പെട്ടതോടെയാണ് ഈ പ്രസ്ഥാനത്തിന് തുടക്കം
കുറിച്ചത്. 1996 MKSS വിവരാവകാശത്തിന് ആയി ഡൽഹിയിൽ ഒരു ദേശീയ കൗൺസിൽ രൂപീകരിച്ചു.
2004 വിവരാവകാശ ബില്ല് ഇന്ത്യൻ പാർലമെൻറിൽ അവതരിപ്പിക്കപ്പെട്ടു.2005 ജൂണിൽ വിവരാവകാശ
നിയമം പ്രാബല്യത്തിൽ വന്നു. ജനാധിപത്യം ശക്തമാക്കുന്നതിന് അതിന് ജനകീയ ഇടപെടൽ കഴിയും
എന്നതിന് ഏറ്റവും വലിയ തെളിവാണ് വിവരാവകാശ നിയമം. പൊതുവായ ഏത് വിവരവും അറിയാൻ
പൗരന് അവകാശം നൽകുന്നതിലൂടെ ഈ നിയമം ഇന്ത്യൻ ജനാധിപത്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ
കൊണ്ടുവന്നു.
13.താഴെപ്പറയുന്നവ യെക്കുറിച്ച് കുറിപ്പ് എഴുതുക.
A.ദളിത് പാന്തേഴ്സ്
പാർശ്വവൽക്കരിക്കപ്പെട്ട ദളിത് സമൂഹങ്ങൾ ജാതീയതയും സവർണ മേധാവിത്വത്തിനും എതിരെ 1972 ൽ
മഹാരാഷ്ട്രയിൽ രൂപീകരിച്ച സംഘടനയാണ് ദളിത്പാന്തേഴ്സ് .
B.ഭാരതീയ കിസാൻ യൂണിയൻ . കർഷകർ അവരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ വേണ്ടി
രൂപീകരിച്ച സംഘടനയാണ് ഭാരതീയ കിസാൻ യൂണിയൻ .
C.നർമ്മദ ബച്ചാവോ ആന്തോളൻ
വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെ അമിതമായി ചൂഷണം ചെയ്യുന്നത് തടയാൻ വേണ്ടി ഇന്ത്യയിൽ
ഒട്ടനവധി പരിസ്ഥിതി പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.നർമദ നദിയിലെ സർദാർ സരോവർ
അണക്കെട്ടിനെതിരെ മേധാപട്കറുടെ നേതൃത്വത്തിൽ നടത്തിയ വൻ ജനകീയ പ്രസ്ഥാനമാണ് നർമ്മദാ
ബച്ചാവോ ആന്തോളൻ.

അദ്ധ്യായം 8
പ്രാദേശിക അഭിലാഷങ്ങൾ
1.ജമ്മു കാശ്മീർ ഇന്ത്യയിൽ ലയിച്ചതിനുശേഷം ശേഷം കാശ്മീർ പ്രധാനമന്ത്രിയായതാരാണ് ? ഷെയ്ഖ്
അബ്ദുള്ള
2. സിക്കിമിന് സംസ്ഥാന പദവി ലഭിച്ചത് എന്നാണ് ? 1975
3. പോർച്ചുഗീസ് അധിനിവേശ പ്രദേശങ്ങളായിരുന്ന ഗോവ ഡമൻ , ദിയു എന്നിവയെ മോചിപ്പിക്കുന്നതിനു
വേണ്ടി ഇന്ത്യ നടത്തിയ സൈനിക നടപടി ഏതാണ് ? ഓപ്പറേഷൻ വിജയ് 1961
4. ഗോവയ്ക്ക് സംസ്ഥാന പദവി നൽകിയത് എന്നാണ് ? 1987
5. കാശ്മീർ പ്രശ്നത്തിന് ബാഹ്യവും ആന്തരികവുമായ തലങ്ങൾ ഉണ്ട് വ്യക്തമാക്കുക.
ബാഹ്യമായ തലം
1948 ജമ്മു കാശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. 1947 ൽ സ്വതന്ത്രമായി നിലകൊണ്ട ജമ്മു കാശ്മീരിനെ
പാകിസ്ഥാൻ ആക്രമിക്കുകയും കുറെ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കാശ്മീരിൽ ഭൂരിപക്ഷവും
മുസ്ലീങ്ങൾ ആയതിനാൽ കശ്മീർ പാകിസ്ഥാന്റേതാണ് എന്ന അവകാശവാദമാണ് പാകിസ്ഥാൻ
നിരന്തരമായി ഉന്നയിക്കുന്നത്.. ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാകിസ്ഥാന്റെ കയ്യേറ്റ
ശ്രമങ്ങളെ ഇന്ത്യ ഫലപ്രദമായി നേരിട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യ പാകിസ്ഥാൻ ചർച്ചകളിലും അന്താരാഷ്ട്ര
വേദികളിലും പാകിസ്ഥാൻ കാശ്മീർ പ്രശ്നം ഉന്നയിക്കുന്നു.
.ആന്തരികമായ തലങ്ങൾ
ജമ്മു കാശ്മീരിനെ സംബന്ധിച്ച് കാശ്മീരിലെ ജനങ്ങളുടെ താൽപര്യങ്ങളും കശ്മീരിന് പുറത്ത് ഇന്ത്യക്ക്
അകത്തുള്ള തർക്കങ്ങളും ആന്തരികമായ തർക്കങ്ങളിൽ ഉൾപ്പെടുന്നു. 370-ാം വകുപ്പ് പ്രകാരം കാശ്മീരിന്
പ്രത്യേക അധികാരങ്ങൾ നൽകിയതിനെ മറ്റ് സംസ്ഥാനങ്ങൾ എതിർത്തിരുന്നു.ഇന്ത്യയിലെ മറ്റ്
സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ ജനാധിപത്യപ്രക്രിയ കാശ്മീരിൽ സുഗമമായി നടക്കുന്നില്ല എന്ന് ഒരു
വിഭാഗം ആരോപിക്കുന്നു. കശ്മീരിലെ രാഷ്ട്രീയത്തിൽ മൂന്ന് ഗ്രൂപ്പുകളാണ് ഉള്ളത്
,1. ജമ്മുകാശ്മീർ സ്വതന്ത്ര രാഷ്ട്രം ആകണം എന്ന് ആഗ്രഹിക്കുന്ന വിഭാഗം
2 . കാശ്മീർ പാകിസ്താനിലേക്ക് ലയിക്കണമെന്ന് ആഗ്രഹിക്കുന്ന വിഭാഗം
3. ഇന്ത്യയിൽ കൂടുതൽ അധികാരത്തോടെ സംസ്ഥാനമായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന വിഭാഗം.
പ്രത്യേക കാശ്മീരി രാഷ്ട്രത്തിനുവേണ്ടി ജെ കെ എൽ എഫ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ തീവ്രവാദി
സംഘടനകൾ വ്യാപകമായ അക്രമങ്ങൾ നടത്തി. തീവ്രവാദി സംഘടനകൾ കാശ്മീരിൽ സജീവമാണ്.
2019 കേന്ദ്ര ഗവൺമെൻറ് 370-ാം വകുപ്പ് പിൻവലിക്കുകയും കശ്മീരിനെ ലഡാക്ക്, ജമ്മു കാശ്മീർ എന്നീ
രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
7. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷത്തിന്റെ മൂന്ന് രാഷ്ട്രീയ പ്രശ്നങ്ങൾ വ്യക്തമാക്കുക.
ഏഴ് സഹോദരിമാർ എന്നറിയപ്പെടുന്ന ആസാം, അരുണാചൽപ്രദേശ്,മിസോറാം ,മേഘാലയ, മണിപ്പൂർ
,നാഗാലാൻഡ്,ത്രിപുര എന്നീ സംസ്ഥാനങ്ങളും സിക്കിമും ഉൾപ്പെടുന്നതാണ് ഈ പ്രദേശം. ഇന്ത്യയുടെ മറ്റു
പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുന്നു :
മൂന്ന് തരത്തിലുള്ള പ്രശ്നങ്ങളാണ് വടക്കുകിഴക്കൻ രാഷ്ട്രീയത്തിൽ ഉള്ളത്
1 സ്വയം ഭരണാധികാരത്തിനുള്ള ആവശ്യങ്ങൾ , 2 വിഘടനവാദം , 3. അന്യരോടുള്ള എതിർപ്പ്
(1) സ്വയംഭരണാധികാരത്തിനുള്ള ആവശ്യങ്ങൾ
മേഖലയിൽ എട്ട് സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടിട്ടും പുതിയ സംസ്ഥാനങ്ങൾക്കു വേണ്ടിയും കൂടുതൽ
അധികാരങ്ങൾക്ക് വേണ്ടിയും ഉള്ള പ്രക്ഷോഭങ്ങൾ ശക്തമാണ്. ആസാമിൽ ബോഡോസ് , കാർബിസ് ,
ദിമസാസ് തുടങ്ങിയ ഗോത്രവിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ നിന്നും പ്രത്യേക സംസ്ഥാനം
രൂപികരിക്കണമെന്ന് ആവശ്യം ഉയർന്നുവന്നു. പുതിയ സംസ്ഥാനങ്ങൾ അനുവദിച്ചു കൊടുക്കുക എന്നത്
പ്രായോഗികമല്ലാത്തതിനാൽ ഈ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി കൂടുതൽ
അധികാരങ്ങളോട് കൂടിയ ജില്ലാ കൗൺസിലുകൾ അനുവദിച്ചു.
(2) വിഘടനവാദം
ഇന്ത്യൻ യൂണിയനിൽ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ടു ചില സംസ്ഥാനങ്ങളിൽ വിഘടനവാദ
പ്രക്ഷോഭങ്ങൾ
നടക്കുന്നുണ്ട് ദീർഘകാലം മിസോറാമിലും നാഗാലാൻഡിലും ആയുധം എടുത്തുള്ള ഉള്ള വിഘടനവാദ
പോരാട്ടങ്ങൾ നടന്നിട്ടുണ്ട്.
മിസോറാം
1959 അസം ഹിൽസ് എന്ന പ്രദേശം ഉൾപ്പെടുത്തി പുതിയ രാഷ്ട്രം വേണമെന്ന് ആവശ്യം ഉന്നയിച്ചു മിസോ
നാഷണൽ ഫ്രണ്ട് രൂപീകരിക്കപ്പെട്ടു. (MNF) ലാൽ ഡെംഗ, ആയിരുന്നു സ്ഥാപകൻ . 1966 മുതൽ
പാകിസ്ഥാൻ പിന്തുണയോടെ ഇന്ത്യയ്ക്കെതിരെ മിസോകലാപകാരികൾ അക്രമം അഴിച്ചുവിട്ടു. 20
വർഷത്തോളം മിസോറാം കലാപഭൂമി ആയിരുന്നു. സൈനിക ഇടപെടൽ ശക്തമായതിനെ തുടർന്ന് ലാൽ
ഡെംഗ പാകിസ്ഥാനിൽ അഭയംതേടി . 1986 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി MNF മായി സമാധാന ചർച്ച
നടത്തുകയും കരാർ ഒപ്പു വയ്ക്കുകയും ചെയ്തു. ഇതനുസരിച്ച് മിസോറാമിന് പ്രത്യേക അധികാരങ്ങളോട് കൂടിയ
പൂർണ സംസ്ഥാന പദവി അനുവദിച്ചു. വിഘടനവാദ പ്രവർത്തനങ്ങളിൽ നിന്നും MNF പിന്മാറി. ഇതിനുശേഷം
ഈ മേഖലയിലെ സമാധാനം നിലനിൽക്കുന്ന ഒരു പ്രദേശമായി മിസോറാം മാറി.
നാഗാലാൻഡ്
1951 നാഗ നാഷണൽ കൗൺസിൽ നാഗാലാൻഡിലെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയുധമെടുത്തു പോരാടാൻ
തുടങ്ങി. നെഹ്റു ഗവൺമെൻറ് കലാപകാരികളുമായി പല വട്ടം സമാധാന ചർച്ചകൾ നടത്തി ചില കരാർ
ഒപ്പുവച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ ചില തീവ്രവാദി വിഭാഗങ്ങൾ തയ്യാറായില്ല. 2015 കേന്ദ്ര
ഗവൺമെൻറ് നാഗാലാൻഡിലെ ഒരു പ്രബല തീവ്രവാദി സംഘടനയുമായി സമാധാന കരാർ ഒപ്പുവെച്ചു. മറ്റു
തീവ്രവാദ സംഘടനകളുമായി ചർച്ചകൾക്കുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
(3). അന്യരോടുള്ള എതിർപ്പ്
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വലിയതോതിൽ ഉണ്ടായ കുടിയേറ്റമാണ് ഈ പ്രക്ഷോഭത്തിന്
കാരണം. 1979 മുതൽ മുതൽ 1985 വരെ ആസാമിലുണ്ടായ പ്രക്ഷോഭങ്ങളുടെ പ്രധാനപ്പെട്ട കാരണം
കുടിയേറ്റക്കാരോട് ഉള്ള എതിർപ്പ് ആയിരുന്നു. തദ്ദേശീയ ജനങ്ങളേക്കാൾ കൂടുതലായ കുടിയേറ്റ
ജനവിഭാഗങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും തദ്ദേശീയ ജനവിഭാഗങ്ങൾ അവഗണിക്കപ്പെടുകയും ചെയ്തു
എന്ന് ആരോപിച്ച് ഓൾ ആസാം സ്റ്റുഡൻസ് യൂണിയൻ പോലുള്ള സംഘടനകൾ കുടിയേറ്റക്കാർക്ക് എതിരെ
പ്രക്ഷോഭം തുടങ്ങി. 1951 മുതൽ .ആസാമിന്റെ മണ്ണിൽ -കുടിയേറിപ്പാർത്ത വിദേശികളെ പുറത്താക്കണമെന്ന്
അവർ ആവശ്യപ്പെട്ടു. 1985 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി തീവ്രവാദികളുമായി ചർച്ച നടത്തി സമാധാന
കരാർ ഒപ്പിട്ടു (ആസാം കരാർ ) എന്നാൽ ഇപ്പോഴും ആസാമിലും,മിസോറാമിലും അരുണാചൽപ്രദേശിലും
അന്യർക്ക് എതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാണ്.
8.പ്രാദേശീക അഭിലാഷങ്ങൾ സൃഷ്ടിച്ച സംഘർഷങ്ങളിൽ നിന്നും ഇന്ത്യൻ ജനാധിപത്യം ഉൾക്കൊണ്ട പാഠങ്ങൾ
എന്തെല്ലാം?
(1) പ്രാദേശിക താൽപര്യങ്ങളും സംഘർഷങ്ങളും ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഭാഗംതന്നെയാണ്.
(2) പ്രാദേശിക താൽപര്യങ്ങളിൽ നിന്നുണ്ടാകുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിന്
സമാധാനപരമായ ചർച്ചകളാണ് അനുയോജ്യമായത്
(3). സംസ്ഥാന-ദേശീയ തലങ്ങളിലുള്ള അധികാരത്തിൽ പ്രാദേശിക പാർട്ടികൾക്കും
സംഘടനകൾക്കും പങ്കാളിത്തം നൽകേണ്ടത് ആവശ്യമാണ്
(4). സാമ്പത്തിക വികസനത്തിൽ ഉള്ള അസന്തുലിതാവസ്ഥ പ്രാദേശിക വാദത്തിനും
സംഘർഷത്തിനും കാരണമാകുന്നു.

അദ്ധ്യായം 9
ഇന്ത്യൻ രാഷ്ട്രീയത്തിലെ സമകാലിക സംഭവ വികാസങ്ങൾ
1. ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിച്ച സമീപകാല സംഭവ വികാസങ്ങൾ എന്തെല്ലാo ?
(1) 1989 ലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ പരാജയം. - 1989-ലെ പരാജയത്തോടെ
ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിയുടെ മേധാവിത്തം നഷ്ടപ്പെട്ടു.
(2). മണ്ഡൽ പ്രശ്നം 1990.- കേന്ദ്രസർക്കാർ ജോലികളിൽ മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 27 % സംവരണം
നടപ്പിലാക്കണമെന്ന മണ്ഡൽ കമ്മീഷന്റെ റിപ്പോർട്ട് നടപ്പിലാക്കാൻ ദേശീയ മുന്നണി ഗവൺമെൻ്റ് 1990-ൽ
തീരുമാനിച്ചു. ഇതേ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങൾ ഉണ്ടായി.
(3). പുത്തൻ സാമ്പത്തിക നയത്തിന്റെ ആരംഭം - 1991. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ ഗതി മാറ്റാൻ
രാജീവ് ഗാന്ധി ഗവൺമെന്റെ് തുടങ്ങി വെച്ച പുത്തൻ സാമ്പത്തിക നയങ്ങൾ നരസിംഹറാവു ഗവൺമെന്റെ്
നടപ്പിലാക്കിത്തുടങ്ങി.
(4). രാജീവ് ഗാന്ധി വധം - 1991-ലെ തെരെഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തമിഴ് നാട്ടിൽ വെച്ച് പ്രധാനമന്ത്രി
രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും വലിയ
ഒറ്റകക്ഷിയായി.
(5) ബാബറി മസ്ജിദ് തകർക്കപ്പെട്ടു.- അയോധ്യയിലെ വിവാദ മന്ദിരമായ ബാബറി മസ്ജിദ് 1992 ൽ
തകർക്കപ്പെട്ടത് ഇന്ത്യൻ ദേശീയതയും മതേതരത്വവും ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയാക്കി.
2. ചെറു കുറിപ്പ് എഴുതുക
ഷബാനു കേസ്
62 വയസുള്ള ഷബാനു എന്ന വിവാഹമോചിതയായ മുസ്ലീംസ്ത്രീ മുൻ ഭർത്താവിൽ നിന്ന് ജീവനാംശം
ലഭിക്കുന്നതിനു വേണ്ടി കോടതിയെ സമീപിക്കുകയും, കോടതി അവർക്കനുകൂലമായി വിധി പ്രസ്താവിക്കുകയും
ചെയ്തു. യാഥാസ്ഥിതികരായ മുസ്ലീം നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി കോൺഗ്രസ് സർക്കാർ മുസ്ലീം സ്ത്രീ
നിയമം പാസ്സാക്കി കോൺഗ്രസ് സർക്കാരിന്റെ ഈ നടപടി ന്യൂനപക്ഷ പ്രീണനമായി ബിജെപി വിമർശിച്ചു.
അയോധ്യ തർക്കം
ഹിന്ദു മത വിശ്വാസ പ്രകാരം ശ്രീരാമന്റെ ജന്മഭൂമിയായി കണക്കാക്കപ്പെടുന്ന അയോധ്യയിൽ 16-ാം
നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ബാബ്റി മസ്ജിദ് എന്ന മുസ്ലീം പള്ളി പൊളിച്ചുമാറ്റി അവിടെ രാമക്ഷേത്രം
പണിയണം എന്ന ആവശ്യവുമായി ചില ഹിന്ദു സംഘടനകളും BJP യും രംഗത്തുവന്നു. അവിടെ ഉണ്ടായിരുന്ന
രാമക്ഷേത്രം പൊളിച്ചുമാറ്റിയാണ് പള്ളി പണിഞ്ഞതെന്ന ആരോപണമാണ് ഇവർ ഉന്നയിച്ചത്. 1940-ൽ
കോടതി ഉത്തരവിനെത്തുടർന്ന് അടച്ചുപൂട്ടിയ പള്ളി ആരാധനയ്ക്കായി തുറന്നു കൊടുക്കണമെന്ന് ചില മുസ്ലീം
സംഘടനകളും ആവശ്യപ്പെട്ടു. പള്ളി പൊളിച്ചുമാറ്റി രാമക്ഷേത്രം പണിയണമെന്ന സന്ദേശവുമായി RSS, VHP
എന്നീ ഹിന്ദു സംഘടനകളുടെ പിന്തുണയോടെ BJP ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്നും
അയോധ്യയിലേക്ക് രഥയാത്ര നടത്തി. 1992. ഡിസംബർ 6 ന് ഒരുകൂട്ടം കർസേവകർ മസ്ജിദ് തകർത്തു.
ഇതിനെ തുടർന്നുണ്ടായ ഹിന്ദു-മുസ്ലീം ലഹളയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. അയോധ്യ
സംഭവം ഇന്ത്യൻ മതേതരത്വത്തിന് കനത്ത ആഘാതമേൽപ്പിച്ചു.
ഗുജറാത്ത് കലാപം
2002 ഫെബ്രുവരി -മാർച്ച് മാസത്തിൽ മുസ്ലീംങ്ങൾക്കെതിരായി ഗുജറാത്തിൽ വൻ തോതിലുള്ള
അക്രമസംഭവങ്ങൾ ഉണ്ടായി. അയോധ്യയിൽ നിന്നും തിരിച്ചു വരികയായിരുന്ന കർസേവകർ ഉണ്ടായിരുന്ന
സബർമതി എക്സപ്രസിലെ ഒരു ബോഗിയിൽ തീപ്പിടുത്തം ഉണ്ടായതിനെത്തുടർന്ന്
57 പേർ മരണപ്പെട്ടിരുന്നു. ഈ സംഭവത്തിൽ മുസ്ലീങ്ങൾക്ക് പങ്കുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഈ
കലാപം ഉണ്ടായത്.

അദ്ധ്യായം 11
ദ്വിധ്രുവ ക്രമത്തിന്റെ അന്ത്യം (The End of Bipolarity)
1. റഷ്യൻ വിപ്ലവം എന്നായിരുന്നു? 1917
2. റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ? വ്ളാദ്മിർ ലെനിൻ
3. സോവിയറ്റ് യൂണിയൻ നേതൃത്വം കൊടുത്ത സൈനീക സഖ്യം? വാഴ്സ ഉടമ്പടി
4. സോവിയറ്റ് യൂണിയൻ ശിഥിലമായതെന്ന്? 1991
5. റഷ്യയിലെ ആദ്യത്തെ പ്രസിഡൻറ് ? ബോറിസ് യെൽറ്റ്സിൻ
6. ബെർലിൻമതിൽ തകർന്നതെന്ന്? 1989
7. എന്തായിരുന്നു സോവിയറ്റ് വ്യവസ്ഥ?
 സമത്വത്തിലധിഷ്ഠിതമായ സമൂഹം
 സ്വകാര്യ സ്വത്ത് അവസാനിപ്പിച്ച് പൊതു സ്വത്ത് സമ്പ്രദായം നടപ്പിലാക്കി
 കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രാമുഖ്യം
 മറ്റ് രാഷ്ട്രീയ പാർട്ടികളെയോ പ്രതിപക്ഷത്തെയോ അനുവദിച്ചിരുന്നില്ല.
 ആസൂത്രിത സമ്പത്ത് വ്യവസ്ഥ
 ജനങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല.
 സോവിയറ്റ് യൂണിയൻ എല്ലാ പൗരൻമാർക്കും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പു വരുത്തി.
തൊഴിലില്ലായ്മ അവിടെ ഉണ്ടായിരുന്നില്ല.
8. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുള്ള കാരണങ്ങൾ.
1 രാഷ്ടീയ കാരണങ്ങൾ
നിരുത്തരവാദപരമായ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നിലപാടുകൾ ജനങ്ങളെ പാർട്ടിയിൽ നിന്നകറ്റി. സർവ്വ
മേഖലകളിലും അഴിമതി കളിയാടി. സുതാര്യ ഭരണത്തിന് പാർട്ടി നേതൃത്വം അനുവദിച്ചില്ല. ഭരണം മുഴുവൻ
കേന്ദ്രീകരിച്ചു.ജനാധിപത്യത്തിന്റെ അഭാവവും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ നിഷേധിക്കലും ജനങ്ങളെ
നേതൃത്വത്തിൽ നിന്നകറ്റി. ഭരണം അഴിമതിക്കാരായ ഉദ്യോഗസ്ഥ പ്രമാണിമാരുടെ കൈകളിലായി.ഇത്
ജനജീവിതം ദുഃസഹമാക്കി.തൻമൂലം ഗവൺമെൻ്റിനുള്ള ജനപിന്തുണ കുറഞ്ഞു വന്നു.
2. സാമ്പത്തിക കാരണങ്ങൾ
സാമ്പത്തിക രംഗത്തുണ്ടായ മുരടിപ്പ് സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്ക് നയിച്ചു.പൗരൻമാർക്ക്
മെച്ചപ്പെട്ട
ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിൽ പരാജയപ്പെട്ടു.ഇത് ഉപഭോഗവസ്തുക്കൾക്കെല്ലാം ക്ഷാമമുണ്ടാക്കി.
സമ്പത്ത് ഭൂരിഭാഗവും വികസനാവശ്യത്തിന് പകരം അണ്വായുധ നിർമ്മാണത്തിനും സൈനീക
സന്നാഹങ്ങൾക്കും, കമ്മ്യൂണിസ്റ്റ് പ്രചരണത്തിനും വേണ്ടി ചെലവാക്കി.തങ്ങളോടൊപ്പം നിൽക്കുന്ന
രാജ്യങ്ങളുടെ വികസനത്തിനായും സമ്പത്ത് ചെലവാക്കി. ഇതെല്ലാം താങ്ങാനുള്ള കഴിവ് സോവിയറ്റ്
സംവിധാനത്തിന് ഉണ്ടായിരുന്നില്ല. സാധാരണ പൗരൻമാർ പാശ്ചാത്യ രാജ്യങ്ങളിലെ ജീവിത
നിലവാരത്തിൽ ആകൃഷ്ടരായി.
3. ദേശീയതയുടെ വളർച്ച .
സോവിയറ്റ് യൂണിയനിലെ വിവിധ റിപ്പബ്ലിക്കുകൾക്കിടയിൽ റഷ്യക്കായിരുന്നു ഭരണത്തിൽ മേൽക്കോയ്മ .
ഇത് മറ്റ് റിപ്പബ്ലിക്കുകളിൽ അസംതൃപ്തി ഉണ്ടാക്കുകയും ദേശീയബോധവും സ്വയംഭരണത്തിനുള്ള ആഗ്രഹവും
വളർത്തുന്നതിന് കാരണമാകുകയും ചെയ്തു. റിപ്പബ്ലിക്കുകളിൽ വളർന്നു വന്ന തീവ്ര ദേശീയ ബോധം ഈ
വൻശക്തിയുടെ പതനത്തിന് കാരണമായി.
4. ഗോർബച്ചേവും പരിഷ്കാരങ്ങളും.
സോവിയറ്റ് യൂണിയൻ്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന ഗോർബച്ചേവ് തകർച്ചയിൽ നിന്ന്
സോവിയറ്റ് യൂണിയനെ കരകയറ്റുന്നതിനായി ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നു.ഇത് പ്രതീക്ഷിക്കാത്ത
വിപരീത ഫലം ഉണ്ടാക്കി. ഗ്ലാസ്നോസ്റ്റ് (തുറന്ന സമീപനം), പെരിസ്ട്രോയിക്ക (പുനഃനിർമ്മാണം) തുടങ്ങിയ
നവീന പദ്ധതികളിലൂടെ വിദേശ രാജ്യങ്ങളിലെ പുത്തൻ പരിഷ്കാരങ്ങൾ മനസിലാക്കിയ ജനങ്ങൾ
സോവിയറ്റ് സംവിധാനത്തോട് കടുത്ത എതിർപ്പുള്ളവരായി മാറി.
9. ശിഥിലീകണത്തിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാo ?
1991 ഡിസംബർ 25 ന് ഗോർബച്ചേവ് രാജിവച്ചു. അതോടെ സോവിയറ്റ് യൂണിയൻ നാമാവശേഷമായി.
(a). ശീതസമരത്തിന്റെ അന്ത്യം.
(b). ശാക്തീയ ബന്ധങ്ങളിലുണ്ടായ മാറ്റം.( അമേരിക്ക ലോകത്തിലെ ഏക മേധാവിത്വ ശക്തിയായി മാറി )
(C) പുതിയ രാജ്യങ്ങളുടെ ആവിർഭാവം. സോവിയറ്റ് യൂണിയൻ 15 പുതിയ രാജ്യങ്ങളായി മാറി..
10. ഷോക്ക് ചികിത്സ ?
സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ
ജനാധിപത്യ - മുതലാളിത്ത വ്യവസ്ഥയിലേക്ക് പരിവർത്തനം നടത്തിയ പ്രക്രിയയാണ് ഷോക്ക് ചികിത്സ
11. ഷോക് ചികിത്സയുടെ പ്രത്യാഘാതങ്ങൾ എന്തെല്ലാo ?
 റഷ്യയിൽ സർക്കാർ നിയന്ത്രത്തിലുള്ള വൻകിട വ്യവസായങ്ങൾ തകരുന്നടിഞ്ഞു.
 റഷ്യൻ നാണയമായ റൂബിളിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു.
 പഴയ സാമൂഹ്യക്ഷേമ സംവിധാനം ആകെ തകർന്നു.
 റഷ്യൻ ബാങ്കുകൾ പാപ്പരായി.
 സ്വകാര്യ വൽക്കരണം ദരിദ്രരെ കൂടുതൽ ദരിദ്രരാക്കി.
 പുതുതായി രൂപികൃതമായ മിക്ക രാജ്യങ്ങളിലും ഭരണാധികാരികൾ ഏകാധിപതികളായി മാറി.
12. ഇന്ത്യയും റഷ്യയും തിലുള്ള ബന്ധം വ്യക്തമാക്കുക
കമ്മ്യൂണിസം ഉപേക്ഷിച്ച എല്ലാ രാജ്യങ്ങളുമായി ഇന്ത്യക്ക് നല്ല ബന്ധം പുലർത്തിപ്പോരുന്നു.
എല്ലാ കാലത്തും ഇന്ത്യയുമായുള്ള റക്ഷ്യ യുടെ ബന്ധം ഊഷ്മളമാണ്. ഇന്ത്യയെ എപ്പോഴും സഹായിക്കുവൻ
റഷ്യ സന്നദ്ധമാണ്.ഹിന്ദി സിനിമകൾക്ക് റഷ്യയിൽ നല്ല ആസ്വാദകർ ഉണ്ട്. പെട്രോളുമായി ബന്ധപ്പെട്ട്
പ്രതിസന്ധി ഉണ്ടായപ്പോഴെല്ലാം റഷ്യ ഇന്ത്യയുടെ സഹായത്തിനു എത്തിയിട്ടുണ്ട്.
13. ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക- വിശദീകരിക്കുക
സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡണ്ട് ആയിരുന്ന മീഖായേൽ ഗോർബച്ചേവ് രാജ്യത്ത്
നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ്.ഗ്ലാസ്നോസ്ത്, പെരിസ്ട്രോയിക്ക എന്നിവ. ഗ്ലാസ് നോസ്ത് എന്ന
പദത്തിൻ്റെ അർത്ഥം തുറന്ന സമീപനം എന്നാണ്. വിദേശ രാജ്യങ്ങളെ സോവിയറ്റ് യൂണിയനിൽ പണം
മുടക്കുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിനും ക്ഷണിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പെരിസ്ട്രോയിക്ക എന്ന വാക്കിൻ്റെ അർത്ഥം പുന:സംഘടന/പുനർനിർമ്മാണം എന്നാണ്.
വിദേശ രാജ്യങ്ങളുടെ സഹായത്തോടെ സോവിയറ്റ് യൂണിയനെ പുനർനിർമ്മിക്കകയെന്നതാണ് ഈ വാക്ക്
കൊണ്ട് ഉദ്ദേശിക്കുന്നത്.

അദ്ധ്യായം 12
ലോക രാഷ്ട്രീയത്തിലെ അമേരിക്കൻ ആധിപത്യം
ശീതസമരം അവസാനിച്ചതോടെ ആർക്കും ചോദ്യം ചെയ്യപ്പെടാനാകാത്ത ലോകശക്തി അമേരിക്ക
മാത്രമായി. ഏക ധ്രൂവലോകം അല്ലെങ്കിൽ അമേരിക്കൻ മേധാവിത്വ യുഗം എന്ന പേരിൽ ഇതറിയപ്പെടുന്നു.
1. അമേരിക്കൻ ആധിപത്യത്തി൯െറ മൂന്ന് വ്യത്യസ്ത ധാരണകൾ.
ലോകത്തുള്ള മിക്കവാറും എല്ലാ രാജ്യങ്ങളേയും അമേരിക്ക സൈനീക ശക്തി കൊണ്ടോ, സാമ്പത്തിക
ഇടപെടൽ കൊണ്ടോ, സംസ്കാരീക സ്വാധീനം കൊണ്ടോ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു.
1. മേധാവിത്വം മാരകശക്തി എന്ന നിലയിൽ (Hegemony as Hard Power)
ലോകരാജ്യങ്ങളുടെ മേൽ ഉള്ള സൈനീക ആധിപത്യം. ബലപ്രയോഗത്തിലൂടെ സൈനീക ശക്തി
ഉപയോഗിച്ച് കീഴ്പ്പെടുത്തുന്നു. ഉദാഹരണമായി ഇറാക്കിന്റെ മേലുള്ള അമേരിക്കൻ ആധിപത്യം.
2. മേധാവിത്വം ഘടനാപരമായ ശക്തി എന്ന നിലയിൽ (Hegemony as Structural Power)
അമേരിക്ക തങ്ങളുടെ സാമ്പത്തിക ശക്തി ഉപയോഗിച്ചു കൊണ്ട് ലോകരാജ്യങ്ങളെ തങ്ങളുടെ
നിയന്ത്രണത്തിൽ കൊണ്ടുവരുന്ന അവസ്ഥ. ഭരിദ്ര രാജ്യങ്ങളെ വായ്പ നൽകിയും, സങ്കേതിക സഹായം
നൽകിയും നിയന്ത്രണത്തിലാക്കുന്നു. അഗോള സമ്പത്തിന്റെ ഭൂരിഭാഗവും അമേരിക്കയുടെ
നിയന്ത്രണത്തിലാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ അമേരിക്ക നിയന്ത്രിക്കുന്നത് സാമ്പത്തിക ശക്തി
ഉപയോഗിച്ചാണ്.
3. മേധാവിത്വം മൃദുലാധികാര ശക്തി എന്ന നിലയിൽ (Hegemony as soft power)
അമേരിക്കയുടെ സാംസ്കാരീകാധിപത്യം.
അമേരിക്കൻ സംസ്കാരത്തെ ലോകത്തിലെ ഏറ്റവും വശീകരണ ശക്തിയുള്ളതാക്കി മാറ്റിയെടുക്കുന്നതിൽ
അമേരിക്ക വിജയിച്ചു. എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം, എന്ത് ചിന്തിക്കണം എന്നു പോലും അമേരിക്ക
തീരുമാനിക്കുന്ന നിലയിൽ ലോകത്തെ മാറ്റിയെടുക്കാൻ അവർക്ക് സാധിച്ചു. ചൈനയുൾപ്പെടെയുള്ള
രാജ്യങ്ങളെ അമേരിക്ക നിയന്ത്രിക്കുന്നത് ഈ വിധമാണ്. അമേരിക്കൻ ആധിപത്യത്തെ മറികടക്കാൻ
ലോകരാജ്യങ്ങൾക്ക് സാധിക്കാത്ത വിധം അമേരിക്ക ലോകശക്തിയായി മാറിക്കഴിഞ്ഞു.
2. ഒന്നാം ഗൾഫ് യുദ്ധകാലത്ത് അമേരിക്കൻ പ്രസിഡൻ്റ് - ജോർജ് എച്ച്.ഡബ്ല്യു.ബുഷ്
3. ഒന്നാം ഗൾഫ് യുദ്ധത്തിലെ യു.എൻ സൈനീക നടപടി ഏത് പേരിലറിയപ്പെടുന്നു?
ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം
4. യു.എസ് നേതൃത്വത്തിൽ 2003 മാർച്ചിൽ ഇറാക്കിൽ നടത്തിയ സൈനീക നടപടി -
ഓപ്പറേഷൻ ഇറാഖി ഫ്രീഡം
അദ്ധ്യായം 13
അധികാരത്തിന്റെ ബദൽ കേന്ദ്രങ്ങൾ
1.യൂറോപ്യൻ സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാനായി അമേരിക്ക നടപ്പിലാക്കിയ പദ്ധതി ഏത് ?
മാർഷൽ പ്ലാൻ
2.യൂറോപ്യൻ യൂണിയൻ സ്ഥാപിതമായ വർഷം ഏത് ? 1992
3.യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ കറൻസി ? യൂറോ
4.യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടന്റെ പിൻമാറ്റം അറിയപ്പെടുന്ന പേര് ഏത് ? ബ്രക്സിറ്റ്
5.ആസിയാൻ നിലവിൽ വന്ന വർഷം ഏത് ? 1967
6.പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം ഏത് ? 1949
7.പഞ്ചശീല തത്വങ്ങൾ ഒപ്പിട്ട ചൈനീസ് പ്രധാനമന്ത്രി ആര് ? ചൗ എൻ ലായി.
8.ചൈനയിൽ തുറന്ന വാതിൽ നയം നടപ്പിലാക്കിയ പ്രസിഡൻറ് ആര് ? ഡെങ് സിയാവോ പിങ്
9.ഇന്ത്യ ചൈന യുദ്ധം നടന്ന വർഷം ഏത് ? 1962
10.ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് വിവരിക്കുക.
1949 ലാണ് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്നത്. സോവിയറ്റ് മാതൃകയിലുള്ള
സമ്പദ്‌വ്യവസ്ഥ ആയിരുന്നു ചൈന ആദ്യം സ്വീകരിച്ചത്. 1970-കളിൽ ചൈന നയപരമായ പല മാറ്റങ്ങളും
വരുത്തി. കൃഷി, വ്യവസായം, സാങ്കേതികവിദ്യ , സൈനികം എന്നീ മേഖലകളിലാണ് ചൗ എൻ ലായി
പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്. 1979 ൽ ഡെങ് സിയാവോ പിങ് ‘തുറന്ന വാതിൽ നയം’ എന്ന സാമ്പത്തിക
പരിഷ്കാരം കൊണ്ടുവന്നു.തുടർന്ന് സമ്പദ്‌വ്യവസ്ഥയെ പടിപടിയായി കമ്പോളത്തിന് തുറന്നുകൊടുത്തു.
കൃഷിയെ സ്വകാര്യവൽക്കരിച്ചു. 1998 ൽ പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ) ആരംഭിച്ചു. അതോടുകൂടി
വിദേശ മൂലധന നിക്ഷേപം ചൈനയിലേക്ക് പ്രവഹിച്ചു. വിദേശ വ്യാപാര രംഗത്ത് വൻ തോതിലുള്ള വളർച്ച
ഉണ്ടായി. 2001 ൽ ചൈന ലോക വ്യാപാര സംഘടനയിൽ(WTO) അംഗമായി. ഇന്ന് ചൈന ലോകത്തിൽ
ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ ആണ് . 2040 ആകുമ്പോഴേക്കും ചൈന അമേരിക്കയെയും
മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥ ആകും എന്നാണ് കരുതപ്പെടുന്നത്. ചൈനയുടെ
സാമ്പത്തിക ശക്തിയും ജനസംഖ്യ വലുപ്പവും വിശാലമായ ഭൂപ്രദേശവും വിഭവ സമ്പത്തും അതിന്റെ
അധികാരശക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.
11.ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് വിവരിക്കുക.

1949 ൽ സ്വതന്ത്രമായ ജനകീയ ചൈനയെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ.


തുടക്കത്തിൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ഊഷ്മളമായിരുന്നു. എന്നാൽ ദലൈലാമയ്ക്ക് ഇന്ത്യ
അഭയം നൽകിയതും തുടർച്ചയായ അതിർത്തി തർക്കങ്ങളും ഇന്ത്യ-ചൈന ബന്ധം വഷളാക്കി . ഈ പ്രശ്നങ്ങൾ
1962 ലെ ഇന്ത്യ ചൈന യുദ്ധത്തിൽ കലാശിച്ചു. ഇതിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ഉണ്ടായി. കശ്മീരിലെ
അക്സായി ചിൻ , അരുണാചൽ പ്രദേശ് തുടങ്ങിയ മേഖലകളിൽ ചൈന അവകാശവാദം ഉന്നയിച്ചു. തുടർന്ന്
കുറേക്കാലം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി. 1988 ൽ രാജീവ് ഗാന്ധി ചൈന സന്ദർശിച്ചു.
തുടർന്ന് ഇരുരാജ്യങ്ങളും ശാസ്ത്രസാങ്കേതിക, വ്യാപാര വാണിജ്യ രംഗങ്ങളിൽ ബന്ധം ശക്തമാക്കി.
ഇരുരാജ്യങ്ങളുടെയും തലവന്മാർ പരസ്പര സന്ദർശനം പുനരാരംഭിച്ചു. എന്നാൽ ഇപ്പോഴും തുടർന്നുവരുന്ന
അതിർത്തി തർക്കങ്ങൾ രണ്ടു രാജ്യങ്ങളുടെയും ബന്ധങ്ങളിൽ ആഘാതം ഏൽപ്പിക്കുന്നുണ്ട്.

12.താഴെപ്പറയുന്നവയെ കുറിച്ച് കുറിപ്പ് എഴുതുക.


A. യൂറോപ്യൻ യൂണിയൻ .
യൂറോപ്യൻ രാജ്യങ്ങളുടെ സംഘടനയാണ് യൂറോപ്യൻ യൂണിയൻ . 1992 ലാണ് ഈ സംഘടന നിലവിൽ
വന്നത്. സാമ്പത്തിക രാഷ്ട്രീയ നയതന്ത്ര സൈനിക പരമായ മേഖലകളിൽ പരസ്പര സഹായവും
സഹകരണവും വർദ്ധിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.
B. ആസിയാൻ
1959 ൽ നിലവിൽ വന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയാണ് ആസിയാൻ .മേഖലയുടെ
സാമ്പത്തികവളർച്ച, സാമൂഹ്യപുരോഗതി, സാംസ്കാരിക വികസനം ഇവയാണ് ആസിയാന്റെ ലക്ഷ്യങ്ങൾ .
മേഖലയുടെ സമഗ്ര വികസനത്തിനായി ആയി ആസിയാൻ സുരക്ഷാ സമൂഹം, ആസിയാൻ സാമ്പത്തിക
സമൂഹം, ആസിയാൻ സാമൂഹിക സാംസ്കാരിക സമൂഹം എന്നിവ രൂപീകരിച്ചിട്ടുണ്ട്.

അദ്ധ്യായം 14
സമകാലിക ദക്ഷിണേഷ്യ
1 ദക്ഷിണേഷ്യയിലെ രാജ്യങ്ങൾ
ബംഗ്ലാദേശ് , ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക .
2. ഇന്ത്യയും മറ്റ് അയൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്താണ്?
(1)ഇന്ത്യ പാക്കിസ്ഥാൻ
ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം ഇന്ത്യയും പാക്കിസ്ഥനും തമ്മിലുള്ളതാണ്. കാശ്മീരിനെ
ചൊല്ലിയുള്ളതാണീ പോരാട്ടങ്ങൾ. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യക്ഷ യുദ്ധത്തിനു ( 1947-
48,1965,1971) വഴിയൊരുക്കി. 1990 കളിൽ ഇരു രാജ്യങ്ങളും ആണവായുധങ്ങളും മിസൈലുകളും ആർജ്ജിച്ചു.
അതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പ്രത്യക്ഷ - പൂർണ്ണ യുദ്ധത്തിന്റെ സാധ്യതകൾ ഇല്ലാതായി.
സിന്ധു നദീജലം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയും ഇരു രാജ്യങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. 2019
ആഗസ്റ്റിൽ ജന്മു-കാശ്മീരിനെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചതും 370-ാം വകുപ്പ് റദ്ദാക്കിയതും
ഇന്ത്യ പാകിസ്താൻ പോരാട്ടങ്ങളെ ശക്തി പെടുത്തി
(2) ഇന്ത്യയും ബംഗ്ലാദേശും
1974 - ൽ സ്വതന്ത്രമായ ബംഗ്ലാദേശിന്റെ വിമോചനത്തിൻ ഇന്ത്യ നിർണ്ണായകമായ പങ്കുവഹിച്ചു. ഇരു
രാജ്യങ്ങളും തമ്മിലുള്ള പ്രധാന പ്രശ്നങ്ങൾ -
ഗംഗാ- ബ്രഹ്‌മപുത്ര നദീജല തർക്കം.
ഇന്ത്യയിലേയക്കുള്ള നിയമവിരുദ്ധ കുടിയേറ്റം
ബംഗ്ലാദേശ് വഴിയുള്ള ഇന്ത്യയുടെ സൈനീകനീക്കത്തിനു അനുവാദം നിക്ഷേധിച്ചത്
പ്രകൃതിവാതക പൈപ്പ് ലൈൻ കൊണ്ടു പോകാൻ അനുമതി നിക്ഷേധിച്ചത്.
സഹകരണത്തിന്റെ മേഖലകൾ.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ഗണ്യമായി മെച്ചപെട്ടിട്ടുണ്ട് . ബംഗ്ലാദേശ് ഇന്ത്യയുടെ
‘ലുക്ക് ഈസ്റ്റ് (Look East - 2014 ) നയത്തിന്റെ ഒരു ഭാഗമാണ്. അത്യാഹിത മാനേജ്മെന്റ് പരിസ്ഥിതി
പ്രശ്നങ്ങൾ ഇവയിൽ രണ്ടു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്.
(3). ഇന്ത്യയും നേപ്പാളും
ഇരുരാജ്യങ്ങളും തമ്മിൽ ഒരു സവിശേഷ ബന്ധം നിലനിൽക്കുന്നുണ്ട്. തുറന്ന അതിർത്തികളാണ്
ഇരുരാജ്യങ്ങൾക്കുമിടയിലുള്ളത്. 1950 ൽ ഒരു സമാധാന - സൗഹൃദ കാരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ച്
ഇരുരാജ്യങ്ങളിലെ പൗരൻമാർക്കും പാസ്പോർട്ടും വിസയും മില്ലാതെ സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള
അനുമതിയും ലഭിച്ചു. നേപ്പാളിന്റെ ചൈനയുമായുള്ള ബന്ധവും, അവിടെ വളർന്നു വരുന്ന മാവോയിസ്റ്റ്
പ്രസ്ഥാനവും ഒരു സുരക്ഷ പ്രശ്നമായാണ് ഇന്ത്യ കാണുന്നത്. ഇന്ത്യ നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളിൽ
ഇടപ്പെടുന്നുവെന്നും നദീജല - വൈദ്യുതി പദ്ധതിയിൽ ഇന്ത്യക്ക് ഗൂഡലക്ഷ്യങ്ങൾ ഉണ്ടന്നും അവർ
ആരോപിക്കുന്നു. വ്യാപാരം, ശാസ്ത്ര മേഖലയിലെ സഹകരണം, പൊതുപ്രകൃതിവിഭവങ്ങൾ, വൈദ്യുതി
ഉത്പാദനം എന്നീ കാര്യങ്ങളിൽ രണ്ടു രാജ്യങ്ങളും ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നത്. സമുദ്രമാർഗ്ഗ
വ്യാപാരത്തിന് ഇന്ത്യർ തുറമുഖങ്ങൾ ഉപയോഗിക്കാൻ നേപ്പാളിനെ അനുവദിച്ചിട്ടുണ്ട്.
(4). ഇന്ത്യ-ശ്രീലങ്ക.
കോളനിഭരണത്തിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടി. എന്നാൽ ശ്രീലങ്കയിലെ വംശീയ
പോരാട്ടങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചു. 1987 ൽ ഇന്ത്യ ശ്രീലങ്കയിലേക്ക്
ഒരു സമാധാന സേനയെ അയച്ചു. ശ്രീലങ്കയിൽ ഇടപ്പെട്ടതിന് ഇന്ത്യക്ക് വലിയ വില കൊടുക്കേണ്ടി വന്നു.
ഇന്ത്യൻ പ്രധാനമാന്ത്രി രാജീവ് ഗാന്ധിയെ തമിഴ് തീവ്രവാദികർ ഒരു മനുഷ്യ ബോംബ് സ്പോടനത്തിൻ
വധിച്ചു.
കച്ചവടം, നിക്ഷേപം, ശാസ്ത്ര . സാങ്കേതിക വിദ്യ, അഭയാർത്ഥികളുടെ പുനരധിവാസം തുടങ്ങിയ
കാര്യങ്ങളിലെല്ലാം ഇരു രാജ്യങ്ങളും സഹകരണം പുലർത്തി വന്നു.
(5). ഇന്ത്യ- ഭൂട്ടാൻ
ഭൂട്ടാനുമായി ഇന്ത്യ സവിശേഷ ബന്ധം നിലനിർത്തുന്നു. പ്രത്യേക തർക്കങ്ങളോ പോരാട്ടങ്ങളോ ഇല്ല. ഭൂട്ടാന്
സാമ്പത്തീകവും സൈനീകമായ സഹായം നൽകി വരുന്നു. ജലവൈദ്യുത പദ്ധതികളിൽ ഇന്ത്യ പങ്കാളിത്തം
വഹിക്കുന്നുണ്ട്. വടക്കുകിഴക്കെ ഇന്ത്യയിൽ നിന്നുള്ള ഗറില്ലകളെയും , തീവ്രവാദികളെയും ഉന്മൂലനം ചെയ്യാൻ
ഭൂട്ടാൻ രാജാവ് നടത്തിയ ശ്രമങ്ങൾ ഇന്ത്യക്ക് സഹായകരമായിരുന്നു.
(6). ഇന്ത്യയും മാലിദ്വീപുകളും.
മാലിദ്വീപുകളുമായി ഇന്ത്യയുടെ ബന്ധം അങ്ങേയറ്റം സൗഹാർദ്ദപരമാണ്. ശ്രീലങ്കയിൽ നിന്നുള്ള
കൂലിപട്ടാളക്കാർ മാലിദ്വീപിനെ ആക്രമിച്ചപ്പോൾ ഇന്ത്യ സൈന്യത്തെ അയച്ചു അക്രമണത്തെ തടഞ്ഞു.
ദ്വീപിന്റെ സാമ്പത്തീകവികസനം, ടൂറിസം മത്സ്യബന്ധനം എന്നിവയ്ക്ക് ഇന്ത്യ വലിയ സംഭാവനകൾ
നൽകിയിട്ടുണ്ട്.
2. സമാധാനവും സഹകരണവും : സാർക്ക് (SAARC )നെ കുറിച്ച് വിവരിക്കുക.
അഗങ്ങൾ: ബംഗ്ലാദേശ് , ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക .
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ അനേകം തർക്കങ്ങളും പോരാട്ടങ്ങളും നിലനിൽക്കുമ്പോൾ തന്നെ
പരസ്പര സഹകരണത്തിന്റെയും സൗഹാർദ്ദത്തിന്റെയും പ്രധാന്യം അവർ തിരിച്ചറിഞ്ഞു. ഈ മേഖലയിലെ
സമാധാനവും സഹകരണവും സമാധാനവും സ്ഥാപിക്കുന്നതിനായി സാർക്ക് (SAARC) എന്ന സഘടന
രൂപീകരിച്ചു. 1985-ൽ ധാക്കയിൽ വെച്ച് ബംഗ്ലാദേശ് പ്രസിഡെന്റ് സിയാവുൾ റഹ് മാനാണ് ഈ സംഘടന
രൂപീകരിച്ചത്. ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളെ വികസിത രാഷ്ടങ്ങളുട ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനു
സാർക്ക് ഊന്നൽ നൽകി. SAARC ലെ അംഗങ്ങൾ ഒപ്പുവച്ച ദക്ഷിണേഷ്യൻ സ്വതന്ത്രവ്യാപാര ഉടമ്പടി
(SAFTA) സംഘടനയുടെ ഏറ്റവും മികച്ച സംഭാവനയായി കരുതപ്പെടുന്നു. ഒരു സ്വതന്ത്ര വ്യാപാരമേഖല
രൂപീകരിക്കുമെന്ന് അത് വാഗ്ദാനമേകി. 2006-ൽ നിലവിൽ വന്ന ഉടമ്പടി കച്ചവട തീരുവ 20 % കണ്ട്
കുറക്കാൻ ലക്ഷ്യമിടുന്നു. എന്നാൽ ഇന്ത്യക്ക് തങ്ങളുടെ വിപണികളെ ചൂഷണം ചെയാനുള്ള
ഉപകരണമായാണ് മറ്റു രാജ്യങ്ങൾ ഇതിനെ കണ്ടത്. SAFTA യിൽ നിന്നും എല്ലാവർക്കും നേട്ടങ്ങൾ
ലഭിക്കുമെന്ന് ഇന്ത്യ കരുതുന്നു. ഭൂട്ടാൻ , നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ഇന്ത്യക്ക് ഉഭയകക്ഷി
ഉടമ്പടികൾ ഉള്ളതിനാൽ SAFTA അത്ര കണ്ട് പ്രധാനമല്ലന്ന് കരുതുന്നവരും ഇന്ത്യയിലുണ്ട്.
അദ്ധ്യായം 15
- അന്താരാഷ്ട്ര സംഘടനകൾ
1.ഐക്യരാഷ്ട്രസഭ നിലവിൽ വന്നതെന്ന്? 1945 ഒക്ടോബർ 24 ന്
2 ഐക്യരാഷ്ട്ര ദിനമായി ആചരിക്കപ്പെടുന്ന ദിനം? ഒക്ടോബർ 24
3. ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ? ട്രിഗ് വിലി
4. ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ? U താന്ത്
5. ഇപ്പോഴത്തെ സെക്രട്ടറി ജനറൽ? അൻ്റോണിയോ ഗുടെറസ്
6. ലോക ബാങ്കിന്റെ ആസ്ഥാനം? വാഷിങ്ങ്ടൺ ഡി സി
7. W TO യുടെ ആസ്ഥാനം? ജനീവ
8. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ആസ്ഥാനം? വിയന്ന
9. UN ൻറ മുഖ്യ ഘടകങ്ങൾ ഏവ?
a പൊതുസഭ (ജനറൽ അസംബ്ലി ) - എല്ലാ അംഗരാജ്യങ്ങൾക്കും പ്രാതിനിധ്യമുള്ള സഭ
b. രക്ഷാസമിതി (സെക്യൂരിറ്റി കൗൺസിൽ) - ആകെ 15 അംഗങ്ങൾ - 5 സ്ഥിരാംഗങ്ങളും 10 താല്കാലിക
അംഗങ്ങളും ഉണ്ട്. ബ്രിട്ടൻ, USA ,ഫ്രാൻസ്, റഷ്യ ചൈന സ്ഥിരാംഗങ്ങൾ. സ്ഥിരാംഗങ്ങൾക്ക് വീറ്റോ
അധികാരം ഉണ്ട്.
c) സാമ്പത്തിക സാമൂഹ്യ സമിതി (ECOSOC) - സാമ്പത്തിക സാമൂഹിക കാര്യങ്ങളെ ഏകോപിപ്പിക്കുന്ന
സമിതി.
d.ട്രസ്റ്റീ ഷിപ്പ് കൗൺസിൽ - ട്രസ്റ്റ് പ്രദേശങ്ങളുടെ മേൽനോട്ടവും ഭരണവും നടത്തുന്നു
e.അന്താരാഷ്ട്ര നീതിന്യായക്കോടതി - 15 ജഡ്ജിമാരടങ്ങുന്ന കോടതി.
f.സെക്രട്ടേറിയറ്റ് - UN ന്റെ ഭരണപരമായ ജോലികൾ നിർവ്വഹിക്കുന്നു.
10. UN ന്റെ ഘടനകളുടെയും പ്രകിയകളുടെയും പരിഷ്കരണം
UN ന്റെ ഘടനകളും പ്രക്രിയകളും പരിഷ്കരിക്കണമെന്ന നിർദ്ദേശത്തിന് വ്യാപകമായ പിന്തുണ ലഭിച്ചിട്ടുണ്ട് .
സുരക്ഷാസമിതി വിപുലീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. 1992 ലെ UN പ്രമേയം മൂന്ന് പ്രധാന
പരാതികൾ ചൂണ്ടി കാട്ടി.
1. സുരക്ഷാസമിതി സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കന്നില്ല.
2. ഇതിന്റെ തീരുമാനങ്ങൾ പാശ്ചാത്യ മൂല്യങ്ങളെയും താല്പര്യങ്ങളെയും മാത്ര
പ്രതിഫലിപ്പിക്കുന്നതാണ്.
3. സുരക്ഷാ സമിതിയിൽ രാജ്യങ്ങൾക്ക് തുല്യമായ പ്രാതിനിത്യമില്ല .
ഐക്യരാഷ്ട്ര സുരക്ഷാസമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതിന് നിർദ്ദേശിക്കപ്പെട്ട മാനദണ്ഡങ്ങൾ
1. പ്രധാനപ്പെട്ട സാമ്പത്തിക ശക്തി ആയിരിക്കണം
2 പ്രധാനപ്പെട്ട സൈനികശക്തി ആയിരിക്കണം
3.UN ബജറ്റിന് ഗണ്യമായ വിഹിതം നൽകുന്ന രാജ്യമായിരിക്കണം
4 ജനാധിപത്യത്തിനും, മനുഷ്യാവകാശത്തിനും ഊന്നൽ നൽകുന്ന രാജ്യമായിരിക്കണം
5 ജനസംഖ്യാപരമായി വലിയ രാജ്യമായിരിക്കണം
6. ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും, സാംസ്കാരികമായുള്ള വൈവിധ്യത്തെ പ്രതിനിധാനം
ചെയ്യുന്ന രാജ്യമായിരിക്കണം.
. വീറ്റോ അധികാരം - ഒരു പ്രമേയം വോട്ടിനിടുമ്പോൾ പ്രതികൂലിക്കുവാനുള്ള സ്ഥിരാംഗത്തിന്റെ അധികാരം.
എല്ലാ
സ്ഥിരാംഗങ്ങളും അനുകൂലമായി വോട്ടു ചെയ്താൽ മാത്രമെ ഒരു പ്രമേയം പാസ്സാക്കപ്പെടുകയുള്ളൂ
11. UN ന്റെ അധികാര പരിധിയെ കുറിച്ച് വിവരിക്കുക.
അംഗ രാഷ്ട്രത്തലവൻമാർ ഒത്തുകൂടി സംഘടനയെ ശക്തമാക്കാൻ ചില നടപടികൾ സ്വീകരിക്കാൻ
തീരുമാനിച്ചു.അവ താഴെ കൊടുക്കുന്നു.
1. സമാധാനകമ്മീഷൻ രൂപീകരിക്കുക
2. പൗരൻമാരെ സംരക്ഷിക്കന്നതിൽ ദേശീയ ഗവൺമെൻ്റുകൾ പരാജയപ്പെട്ടാൽ ലോക സമൂഹം
ഉത്തരവാദിത്തം ഏറ്റെടുക്കുക.
3. മനുഷ്യാവകാശ കൗൺസിൽ രൂപീകരിക്കുക.
4. സഹസ്രാബ്ദ വികസനലക്ഷ്യങ്ങൾ നേടിയെടുക്കുന്ന കാര്യത്തിൽ യോജിപ്പുണ്ടാക്കുക.
5. ഭീകരപ്രവർത്തനങ്ങളെ അപലപിക്കുക.
6. ട്രസ്റ്റീ ഷിപ്പ് കൗൺസലിൻ്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിൽ യോജിപ്പിലെത്തുക.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഐക്യരാഷ്ട്രസഭയിൽ തർക്ക വിഷയങ്ങളായിരുന്നു.
12 . ഇന്ത്യയും UN പരിഷ്കരണവും -വിവരിക്കുക.
UN പരിഷ്കരിക്കുന്നതിൽ അതീവ താല്പര്യമുള്ള രാജ്യമാണ് ഇന്ത്യ.
സുരക്ഷാസമിതിയുടെ ഘടനാ മാറ്റത്തിനാണ് ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയിൽ അംഗരാഷ്ട്രങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും രക്ഷാസമിതിയിൽ അംഗത്വം
വർദ്ധിപ്പിക്കാത്തതിനെ ഇന്ത്യ വിമർശിക്കുന്നു.
ഐക്യരാഷ്ട്രസഭയെ പുനഃസംഘടിപ്പിക്കുമ്പോൾ, രക്ഷാസമിതിയിലെ സ്ഥിര അംഗമായി മാറാനുള്ള എല്ലാ
യോഗ്യതയുമുള്ള ഇന്ത്യയ്ക്ക്, സ്ഥിരാംഗത്വം ലഭിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു

അദ്ധ്യായം 16
സമകാലീക ലോകത്തെ സുരക്ഷ
1 എന്താണ് സുരക്ഷ ? സുരക്ഷയുടെ പരമ്പരാഗത സങ്കല്പങ്ങൾ എത്തല്ലം?
ആഭ്യന്തരവും ബാഹ്യവുമായ ഭീക്ഷണികളിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് സുരക്ഷ .
പരമ്പരാഗത സുരക്ഷ ധാരണകൾ രണ്ടെണ്ണം
( a) ബാഹ്യം,
ഒരു രാജ്യത്തിനെതിരെ മറ്റൊരു രാജ്യം നടത്തുന്ന സൈനീക ഭീക്ഷണി. ഇത് രാഷ്ടത്തിന്റെ സൈനീക
ശേഷിയെ ആശ്രയിച്ചിരിക്കുന്നു.
(b) ആന്തരീകം
ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നിന്നുണ്ടാകുന്ന അക്രമം .
2. പരമ്പരാഗത സുരക്ഷയുടെ നാല് ഘടകങ്ങൾ ഏതെല്ലാം ?
യുദ്ധം തടയുക, യുദ്ധം പരിമിതപ്പെടുത്തുക, ശക്തി സംതുലനം, സഖ്യ നിർമ്മാണം .
3.പരമ്പരാഗത സുരക്ഷയുടെ സഹകരണത്തിന്റെ രൂപങ്ങൾ ഏതെല്ലാം?
യുദ്ധത്തിന്റെ ലക്ഷ്യത്തിലും മാർഗ്ഗത്തിലുമുള്ള നിയന്ത്രണങ്ങൾ , നിരായുധീകരണം, ആയുധനിയന്ത്രണം ,
വിശ്വാസ രൂപീകരണം.
4. സുരക്ഷയുടെ പാരമ്പര്യേതര സങ്കല്പം വിവരിക്കുക.
സുരക്ഷയുടെ പാരമ്പര്യേതര വീക്ഷണം മാനവരാശിയുടെ നിലനിൽപിനെ ബാധിക്കുന്ന ഭീക്ഷണികൾക്കും
വിപത്തുകൾക്കുമാണ് പ്രധാന്യമേകുന്നത്. പാരമ്പര്യേതര സുരക്ഷ സമീപനത്തെ മാനവ സുരക്ഷ അല്ലങ്കിൽ
ആഗോള സുരക്ഷ എന്നും വിളിക്കാറുണ്ട്.
മാനവ സുരക്ഷ :- മനുഷ്യന്റെ സംരക്ഷണം എന്നാണിത് കൊണ്ട് അത്ഥമാക്കുന്നത് . രാഷ്ട്ത്തെക്കാൾ
കൂടുതൽ സംരംക്ഷണം ജനങ്ങൾക്ക് നൽകണമെന്നാണ് മാനവ സുരക്ഷയുടെ വക്താക്കൾ ആവശ്യപ്പെടുന്നത്.
ആഗോള സുരക്ഷ: - ഈ ആശയം 1990-കളിലാണ് ഉണ്ടായത്. ആഗോള താപനം, അന്തർദേശീയ
ഭീകരവാദം, പകർച്ച വ്യാധികൾ (കൊറോണ , പക്ഷിപനി, എയ്ഡ്സ്) തുടങ്ങിയ ആഗോള
ഭീക്ഷണികൾക്കതിരെയുള്ള പ്രതികരണമായി ഉയർന്നു വന്ന ആശയമാണിത്. ഒരു രാജ്യത്തിന് തനിയെ
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല.
5. സുരക്ഷാ ഭീക്ഷണികളുടെ പുതിയ സ്രോതസുകൾ എന്തെല്ലാം?
ഭീകരവാദം, മനുഷ്യാവകാശ ലംഘനം, ആഗേള ദാരിദ്ര്യം, കുടിയേറ്റം, പകർച്ചവ്യാധികൾ എന്നിവയാണ്
സുരക്ഷയുടെ പുതിയ സ്രോതസുകൾ .
 ഭീകരവാദം :- സാധാരണ പൗരൻമാരെ ഉന്നം വച്ചു കൊണ്ടുള്ള ബോധപൂർവ്വവും അന്ധവുമായ രാഷ്ട്രീയ
അക്രമണത്തെയാണ് ഭീകരവാദം സൂചിപ്പിക്കുന്നത്.
 മനുഷ്യാവകാശ ലംഘനങ്ങൾ :-രാഷ്ട്രീയവും, സാമ്പത്തീകവും, സാമൂഹീകവുമായ
അവകാശലംഘനങ്ങളും, കോളനി ജനതകളുടെയും , വംശീയ വിഭാഗങ്ങളുടെയും തദ്ദേശീയ
ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശലംഘനങ്ങൾ ഇതിൽ പെടുന്നു.
 ആഗോള ദാരിദ്ര്യം :- ആഗോള ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ജനസംഖ്യാ വളർച്ചയാണ്.
വികസ്വര രാഷ്ടങ്ങളിലെ താഴ്ന്ന സാമ്പത്തീക വളർച്ചയും കുറഞ്ഞ ദേശീയവരുമാനവും, ഉയർന്ന
ജന്സംഖ്യാ നിരക്കും, താഴ്ന്ന ജീവിതനിലവാരവുമാണ് ഇത് സൂചിപ്പികുന്നത്.
 കുടിയേറ്റം :- ദക്ഷിണ രാജ്യങ്ങളിലെ ദാരിദ്ര്യം ഉത്തരരാജ്യങ്ങളിലേക്ക് വൻ തോതിലുള്ള
കുടിയേറ്റത്തിന് വഴിതെളിച്ചു. സംഘർഷങ്ങളാണ് അഭയാർത്ഥികളെ സൃഷ്ടിക്കുന്നത്. ആഭ്യന്തര
സായുധ പോരാട്ടങ്ങളും അഭയാർത്ഥി പ്രവാഹത്തിന് കാരണമാകുന്നു.
 പകർച്ച വ്യാധികൾ :- HIV, പക്ഷിപനി, covid-19 , എബോള വൈറസ് മുതലായവ പുതിയ
ഭീക്ഷണികളാണ്.
അദ്ധ്യായം 17
പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും
1 ആഗോള പൊതുമണ്ഡലങ്ങൾ എന്നാലെന്ത്?
ഒരു സമൂഹം പങ്കിടുന്നതും പൊതുവായി അവകാശപ്പെട്ടതുമായ വിഭവങ്ങളെയാണ് 'പൊതുമണ്ഡലങ്ങൾ എന്നു
പറയുന്നത് ' . അവ ഏതെങ്കിലും വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതല്ല. അത് പോലെ രാജ്യങ്ങളുടെ
പരമാധികാരത്തിനു വെളിയിലുള്ള ചില പ്രദേശങ്ങളും മേഖലകളുമുണ്ട്. അവയുടെമേൽ ഏതെങ്കിലും
രാഷ്ട്രത്തിന് യാതൊരു അധികാരവുമില്ല . ഇവ ആഗോള പൊതുമണ്ഡലങ്ങൾ എന്നറിയപ്പെടുന്നു.
ഭൗമാന്തരീക്ഷം, അന്റാർട്ടിക്ക, സമുദ്രാടിത്തട്ട് , ബഹിരാകാശം എന്നിവയെല്ലാം അതിലുൾപ്പെടുന്നു.
2 . പൊതുസ്വത്ത് വിഭവങ്ങൾ എന്നാലെന്ത്?
ഒരു ജനവിഭാഗത്തിന്റെ പൊതുസമ്പത്തിനെയാണ് പൊതുസ്വത്ത് വിഭവങ്ങൾ എന്നു പറയുന്നത്. ഒരു
പ്രത്യേക വിഭവത്തിന്റെ ഉപയോഗം, പരിപാലനം എന്നിവയിൽ ഒരു ജനവിഭാഗത്തിലെ അംഗങ്ങൾക്കുള്ള
അവകാശങ്ങളെയും കടമകളെയും ഇത് സൂചിപ്പിക്കുന്നു.
ഉദാഹരണം : ദക്ഷിണേന്ത്യയിലെ വിശുദ്ധ വനങ്ങൾ -
(ഏതെങ്കിലും ദേവതകളുടെ പേരിലോ അല്ലങ്കിൽ പ്രകൃതിയുടെയോ പൂർവ്വീകരുടേയോ ആത്മാക്കളുടെ
പേരിലോ മുറിക്കാതെ സംരംക്ഷിച്ചു പോരുന്ന വനസസ്യജാലങ്ങളാണ് വിശുദ്ധവനങ്ങൾ)
3. പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്വങ്ങൾ വിശദമാക്കുക.
 പരിസ്ഥിതി പ്രശ്നങ്ങളോടുള്ള വികസ്വര രാജ്യങ്ങളുടെ നിലപാടാണിത്. അവരുടെ അഭിപ്രായത്തിൽ
ലോകത്തിലെ പരിസ്ഥിതി നാശത്തിലേറെയും വികസിത രാജ്യങ്ങളുടെ വ്യവസായിക
വികസനത്തിന്റെ ഫലമായി ഉണ്ടായതാണ്.
 പരിസ്ഥിതി നാശം കൂടുതൽ വരുത്തിവച്ചത് വികസിതരാജ്യങ്ങളായതിനാൽ പരിസ്ഥിതി
സംരക്ഷണത്തിന്റെ കൂടുതൽ ഉത്തരവാദിത്വം അവർ ഏറ്റെടുക്കണം.
 വികസ്വര രാജ്യങ്ങൾ വ്യവസായവൽക്കരണ പ്രക്രിയയിലൂടെ കടന്നു പോവുകയാണ്. വികസിത
രാജ്യങ്ങൾക്കു ബാധകമായ അതേ നിയന്ത്രണങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ല.
 1992-ലെ ഭൗമ ഉച്ചകോടി അംഗീരിച്ച റിയോ പ്രഖ്യാപനം ഈ വാദത്തെ അംഗീകരിച്ചു. ഇതിനെ
'പൊതു- വൈവിധ്യ ഉത്തരവാദിത്വങ്ങൾ’ എന്നു വിളിക്കുന്നു.
 1992-ലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള യു.എൻ. കൺവെൻഷൻ - UNFCCC പരിസ്ഥിതി
സംരക്ഷണത്തിലെ പൊതു- പ്രത്യേക ഉത്തരവാദിത്വം എടുത്തു കാട്ടി.
 1997 -ലെ ക്യോട്ടോ ഉടമ്പടി - വ്യവസായവൽക്രത രാജ്യങ്ങൾ അവരുടെ ഹരിതഗൃഹ വാതകങ്ങളുടെ
നിർഗ്ഗമനം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു അന്തർദേശീയ കരാറാണ് ക്യോട്ടോ ഉടമ്പടി.
ഇത് പ്രാബല്യത്തിൽ വന്നത് 2005 ലാണ്.
4. പരിസ്ഥിതി പ്രശ്നങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുക.
 സമകാലിക ലോകത്തെ പരിസ്ഥിതി പ്രശ്നങ്ങളിൽ ഇന്ത്യ വ്യക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്.
 ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത്
നിയന്ത്രിക്കുന്നതിനായി 1997-ൽ തയ്യാറാക്കിയ ക്യോട്ടോ ഉടമ്പടിയെ 2002 ൽ ഇന്ത്യ
അംഗീകരിക്കുകയും അതിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
 ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് മുഖ്യമായും വികസിത രാജ്യങ്ങളാണെന്ന യഥാർത്ഥ്യം
ഇന്ത്യ തുറന്ന് പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ ലോകത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന അമേരിക്ക
ക്യോട്ടോ ഉടമ്പടിയിൽ ഒപ്പുവെക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് ഇന്ത്യ ചൂണ്ടി കാട്ടി.
 വികസ്വര രാജ്യങ്ങൾ പുറം തളളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് വികസിത ലോകത്തെ
രാജ്യങ്ങൾ പുറം തള്ളുന്നതിന്റെ ഒരു ചെറിയ അംശം മാത്രമാണെന്ന് ഇന്ത്യ ചൂണ്ടി കാട്ടി.
 പൊതു – വൈവിധ്യ ഉത്തരവാദിത്വം എന്ന ആശയമനുസരിച്ച് ഹരിതഗൃഹ വാതകങ്ങൾ
നിർഗമിക്കുന്നത് തടയാനുള്ള മുഖ്യ ഉത്തരവാദിത്വം വികസിത രാജ്യങ്ങൾക്കാണെന്ന് ഇന്ത്യ
പ്രഖ്യാപിച്ചു.
 ആഗോളതാപനം തടയുവാനുള്ള യഥാർത്ഥ ഉത്തരവാദിത്വം അതിന്റെ സ്രഷ്ടാക്കൾക്കു
തന്നെയാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
 ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ആഗോള പരിശ്രമങ്ങളിൽ
ഇന്ത്യഗവൺമെന്റ് സജീവ പങ്കാളിയാണ്. ഇതിനായി ഇന്ത്യ അനേകം പരിപാടികൾ
ആവിഷ്കരിച്ചിട്ടുണ്ട്. ദേശീയ വാഹന ഇന്ധനനയം, ഊർജ്ജ പരിരക്ഷണ നിയമം, വൈദ്യുതി നിയമം,
നാഷണൽ മിഷൻ ഓൺ ബയോ ഡീസൽ എന്നിവയാണ് അതിൽ പ്രധാന പ്പെട്ടവ.

അദ്ധ്യായം 18
ആഗോളവൽക്കരണം
ആഗോളവൽക്കരണം ബഹുമുഖമായ ഒരു പ്രതിഭാസമാണ്. അടിസ്ഥാനപരമായി , ആശയങ്ങൾ, മൂലധനം,
ചരക്കുകൾ, ജനങ്ങൾ എന്നിവയുടെ പ്രവാഹവുമായി ബന്ധപ്പെട്ട ഒരു സങ്കല്പമാണ് ആഗോളവൽക്കരണം.
1. ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയ - സാമ്പത്തീക പ്രത്യാഘാതങ്ങൾ വിവരിക്കുക.
രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

 ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയ സ്വാധീനം ഒരു വിവാദ വിഷയമാണ്.രാഷ്ടത്തിന്റെ


പരമാധികാരത്തെ ആഗോളവൽക്കരണം എങ്ങനെ ബാധിക്കുന്നു എന്നതാണ് മുഖ്യ ചോദ്യം.
 ആഗോളവൽക്കരണം രാഷ്ടത്തിന്റെ ശേഷിയെ ക്ഷയിപ്പിക്കുന്നു. ഗവൺമെന്റിന് സ്വന്തം
അദീഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള കഴിവിനെ അത് ഇല്ലാതാക്കുന്നു. ഇത് ക്ഷേമരാഷ്ട
സങ്കൽപത്തിന് കനത്ത പ്രഹരമേൽപിച്ചു.
 അതേസമയം ആഗോളവൽക്കരണം രാഷ്ടശേഷിയെ എല്ലായിപ്പോഴും കുറയ്ക്കുന്നില്ല. ദേശരാഷ്ടങ്ങളുടെ
പ്രസക്തിയും ശക്തിയും നഷ്ടപ്പെട്ടിട്ടുമില്ല. ക്രമസമാധാനം, ദേശീയ സുരക്ഷ തുടങ്ങിയ പ്രധാന
ചുമതലകളെല്ലാം ഇന്നും രാഷ്ട്രം തന്നയാണ് നിർവ്വഹിക്കുന്നത്.
 ആഗോളവൽക്കരണത്തിന്റെ ഫലമായി ചില തലങ്ങളിൽ രാഷ്ട്രത്തിന്റെ ശേഷി വർദ്ധിച്ചിട്ടുണ്ട്. ഇന്ന്
ഉയർന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൗരൻമാരെ കുറിച്ചുള്ള വിവരങ്ങൾ
ശേഖരിക്കാനും അതിലൂടെ മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കുന്നതിനും ഗവൺമെന്റുകൾക്ക് സാധിക്കും.
സാമ്പത്തീക പ്രത്യാഘാതങ്ങൾ
സാമ്പത്തിക ആഗോളവൽക്കരണത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗം അതിന്റെ
സാമ്പത്തീക നേട്ടങ്ങളുടെ ആഴം പരിശോധിക്കലാണ്. ആഗോളവൽക്കരണത്തിൻ നിന്ന്
ആർക്കാണ് കൂടുതൽ ലഭിച്ചതെന്നും, ആർക്കാണ് കുറവ് ലഭിച്ചതെന്നും ,ആർക്കാണ് അതിൽ നിന്ന്
നഷ്ടം ഉണ്ടായതെന്നും മനസ്സിലാക്കുക എന്നർത്ഥം.
 സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് രണ്ടു വിരുദ്ധ വീക്ഷണങ്ങളാണുള്ളത്
ആഗോളവൽക്കരണത്തിന്റെ സ്വാധീനം ദാരുണവും വിനാശകരവുമാണെന്ന് അതിന്റെ വിമർശകർ
കുറ്റപ്പെടുത്തുന്നു. എന്നാൽ പുരോഗതിയുടെയും സാമ്പത്തീക വളർച്ചയുടെയും അടിസ്ഥാന
മന്ത്രമായാണ് ആഗോളവൽക്കരണത്തിന്റെ വക്താക്കൾ അതിനെ വിലയിരുത്തുന്നത്.
 സാമ്പത്തീക ആഗോളവൽക്കരണത്തിന്റെ ഫലമായി സേവന മേഖലയിൽ നിന്നുള്ള രാഷ്ട്രത്തിന്റെ
പിന്മാറ്റം കടുത്ത വിമർശനങ്ങള്‍ക്കിടവരുത്തി. സാമൂഹീക നീതിക്കെതിരെയുള്ള ഒരു
വെല്ലുവിളിയായാണ് ഇതെന്ന് വിമർശകർ കരുതുന്നു.
 ആഗോളവൽക്കരണത്തിന്റെ ഫലമായി നേടിയവരും നഷ്ടാപ്പെട്ടവരുമുണ്ട്. നേട്ടം കൊയ്തവർ
സമ്പന്നരജ്യങ്ങളും സഹിച്ചവർ ദരിദ്ര രാജ്യങ്ങളുമാണ്.
 ഇത് പല രാജ്യങ്ങളുടെയും പ്രത്യേകിച്ച് മൂന്നാം ലോക രാജ്യങ്ങളുടെ , കാർഷീക മേഖലയെ
തകർക്കുകയുണ്ടായി.
 ആഗോളവൽക്കരണം തൊഴിലാളികളെയും സാരമായി ബാധിച്ചു.
 ഇതിന്റെ ഫലമായി പല രാജ്യങ്ങളിലെയും തദ്ദേശീയ വ്യവസായങ്ങളും ചില്ലറവില്പനശാലകളും
തകർച്ചയെ നേരിട്ടു.
 2008-ൽ അമേരിക്കയിൽ നിന്നാരംഭിച്ച് മറ്റ് രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ച സാമ്പത്തീക മാന്ദ്യം
ആഗോളവൽക്കരണത്തിന്റെ ഫലമാണ്.
 ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന്റെ സാമ്പത്തീക വളർച്ചയ്ക്കും ക്ഷേമത്തിനും സാമ്പത്തീക
ആഗോളവൽക്കരണം കാരണമായിട്ടുണ്ട്.

You might also like