Download as pdf or txt
Download as pdf or txt
You are on page 1of 22

 

1 2

Paul Zacharia
24 January at 23:15 ·

ഒരു പാസ്സ്പോർട്ടും ഒരു നഷ്ടവും ഒരു ലാഭവും


ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ
ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ എന്റെ പാസ്പോർട്ട്
നഷ്ടപ്പെട്ടു. വളരെ അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണ്.
എന്നാൽ ഒരു തരത്തിൽ എനിക്കത് പ്രയോജനപ്പെട്ടു.
കാരണം അതെന്നെ ചില പുതിയ അനുഭവങ്ങളിലേക്കും
തിരിച്ചറിവുകളിലേക്കും നയിച്ചു.
രാഷ്ട്രീയാധികാരികൾ ദുരുപയോ ഗപ്പെടുത്തുന്ന
ജനാധിപത്യ സംവിധാനമായ പോലീസിനെ ഞാൻ
മറ്റനവധി നിസ്സഹായരായ പൗരന്മാരെ പോലെ വിമർശന
മനോഭാവത്തോടെയാണ് കാണുന്നത്. ഭരണകൂടത്തിൻറെ
എല്ലാ മേഖലകളിലുമെ ന്നപോലെ പോലീസിലുമുള്ള
പുകഞ്ഞ കൊള്ളികളെ പറ്റി എനിക്കും അമർഷമുണ്ട്. ഈ
അവസ്ഥാവിശേഷത്തിനു പോലീസിനെയല്ല പഴിക്കേണ്ടത്
അവരെ നിയന്ത്രിക്കുന്ന ഭരണ പ്രമാണിമാരെയാണ്
എന്നും ഞാൻ മനസിലാക്കുന്നു. പക്ഷെ
ദുരനുഭവമുണ്ടാകുമ്പോൾ പഴി പോലീസിനല്ലാതെ
മറ്റാർക്കാണ് ലഭിക്കുക.
എനിക്കുണ്ടായ അനുഭവം പോലീസിനെ പറ്റിയുള്ള
എന്റെ നല്ല തിരിച്ചറിവുകളെ ബലപ്പെടുത്തുകയും
പൗരൻ എന്ന നിലയിൽ പോലീസിനെ പറ്റി അഭിമാനം
തോന്നിപ്പിക്കുകയും ചെയ്തു. ആ അനുഭവം
അളവുകോലാക്കികൊണ്ട് പോലീസ് സംവിധാനത്തെ
ഒന്നടങ്കം ബാലിശമായി പുകഴ്ത്തുകയല്ല. പോലീസുകാർ
തന്നെയത് വിശ്വസിക്കുമെന്നും തോന്നുന്നില്ല. ഞാൻ
വസ്തുതകൾ മാത്രം കുറിക്കുന്നു. മറ്റൊന്നും കൊണ്ടല്ല, നല്ല
കാര്യങ്ങൾക്കും നമ്മുടെ സൂര്യന് കീഴിൽ വല്ലപ്പോഴും
ഇടം കിട്ടട്ടെ.
പാസ്പോര്ട്ട് നഷ്ടപ്പെട്ടത് സംബന്ധിച്ച്
(തിരുവനന്തപുരത്തെ) തമ്പാനൂർ പോലീസ് സ്റ്റേഷനിലെ
സർക്കിൾ ഇൻസ്‌പെക്ടർ മി. പ്രകാശിൽ നിന്നും
സഹപ്രവർത്തകരിൽ നിന്നും എനിക്ക് ലഭിച്ച സഹായ
  1 2
സഹകരണങ്ങൾ അകമഴിഞ്ഞ നന്ദിയോടെയേ എനിക്ക്
സ്മരിക്കാനാകൂ. ആ പെരുമാറ്റം ഒറ്റപ്പെട്ടതല്ല എന്ന് എന്റെ
സാമാന്യബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയും.
ആകാശത്തിൽ നിന്ന് കെട്ടിയി റക്കിയത് പോലെ
അങ്ങനെ ഒരു പോലീസ് സ്റ്റേഷൻ ഉണ്ടാവാൻ വഴിയില്ല.
അവരെ പോലെയുള്ള പോലീസുകാരും പോലീസ്
സ്റ്റേഷനുകളും വേറെയും ഉണ്ടാവും എന്ന് തീർച്ച. എന്നാൽ
വിവിധ കാരണങ്ങളാൽ കൂടുതൽ സമയവും
വാർത്തകളിൽ ഇടം നേടുന്നത് പോലീസിന്റെ
വീഴ്ചകളാണ്. അഴിമതിയിലും ജനവിരുദ്ധ
മനോഭാവത്തിലും പങ്ക് ചേരാത്ത എത്രയോ സർക്കാർ
ഉദ്യോഗസ്ഥന്മാർ ഉണ്ട്. അവരെ പറ്റി ആരറിയുന്നു?
ജനുവരി 19 നു ഓട്ടോയിൽ വച്ച് നഷ്ട്പ്പെട്ട പാസ്പോർ ട്ട്
തിരിച്ചു കിട്ടി എന്നറിയിക്കാൻ ഇന്നലെ (23rd) തമ്പാനൂർ
സി.ഐ. മി. പ്രകാശ് എന്നെ വിളിക്കുമ്പോൾ ഈ അഞ്ച്‌
ദിവസങ്ങളി ലൂടെ അവർ നടത്തിയ പരിശ്രമങ്ങളെ ഞാൻ
നന്ദിപൂർവം ഓർമിച്ചു. സംസാരിച്ചിരിക്കെ അദ്ദേഹം
എന്നോട് പറഞ്ഞു, "ഒരു എഴുത്തുകാരന് വേണ്ടി ഞങ്ങൾ
പ്രത്യേകം നൽകിയതല്ല ഈ സേവനം. ഏറ്റവും
അറിയപ്പെടാത്ത പൗരന് വേണ്ടിയും ഞങ്ങൾ ഇത് പോലെ
തന്നെ
പ്രവർത്തിക്കും." പ്രസന്നവദനരായ ചെറുപ്പക്കാരുടെ ഒരു
ടീമിനെ ആണ് തമ്പാനൂർ സ്റ്റേഷനിൽ ഞാൻ കണ്ടത്. അത്
അങ്ങനെ തന്നെ തുടരാൻ ഇട വരട്ടെ! മാനുഷികതയും
ജനാധിപത്യബോധവും ജനസൗഹൃദവും ഉള്ള അംഗങ്ങൾ
ഇനിയും കേരളപോലീസിൽ നിറയട്ടെ.
എന്റെ പാസ്പോർട്ട് പാതയിൽ വീണു
പോയിരിക്കുകയായിരുന്നു എന്നാണു സൂചന. ഞാൻ യാത്ര
ചെയ്ത ഓട്ടോയുടെ ഡ്രൈവറല്ല മറ്റൊന്നിന്റെ
ഡ്രൈവറാണ് അത് കണ്ടെത്തി പോലീസ് സ്റ്റേഷനിൽ
ഏൽപ്പിച്ചത്. കോവളംകാരനായ യുവ ഓട്ടോ ഡ്രൈവർ
ചന്തു. അദ്ദേഹം ചെയ്യുന്ന ജോലി കടകളിൽ നിന്ന് വേസ്റ്റ്
പദാർത്ഥങ്ങൾ നീക്കം ചെയ്യലാണ്. ശരാശരി മലയാളി
എല്ലാ മസ്‌തിഷ്‌ക്കപ്രക്ഷാളനങ്ങളോടും മല്ലിട്ടു
നേടിയെടുത്തിട്ടുള്ള നാം ജീവിക്കുന്ന ലോകത്തെ
പറ്റിയുള്ള യാഥാർഥ്യ ബോധത്തിന്റെ ഒന്നാംതരം
ഉദാഹരണമാണ്ചന്തു എന്നോട് പറഞ്ഞ ഒരു കാര്യം.
അദ്ദേഹത്തിൻറെ സഹായി ഭായി ആണ് പാസ്പോർട്ട്
  നിലത്തു കിടക്കുന്നതു കണ്ടത്. ഒരു ഡയറി കിട്ടി എന്ന് 1 2
പറഞ്ഞു സഹായി അതെടുത്തു ചന്തുവിന് കൊടുത്തു.

ചന്തു എന്നോട് പറഞ്ഞു, "ഞാൻ അത് തുറന്നു നോക്കി.


പാസ്പോർട്ട് ആണെന്ന് മനസ്സിലായി. ഞാൻ അതിന്റെ
expiry date നോക്കി. 2027 ആണെന്ന് കണ്ടു.
ഉപയോഗത്തിലുള്ളതാണെന്നു മനസ്സിലായി. മറിച്ചു
നോക്കി. കുറെ യാത്രകൾ പോയിട്ടുള്ളതാണെന്നു
മനസ്സിലായി. ഉപേക്ഷിച്ചതല്ല കളഞ്ഞു പോയതാണെന്ന്
വ്യക്തമായി. ഞാൻ ഉടനെ അതുമായി പോലീസ്
സ്റ്റേഷനിലേക്ക് പോയി." ഒരിക്കൽ നവോത്ഥാനം നമുക്ക്
നേടിത്തന്ന ചിന്താശക്തിയുടെയും
ലോകവിവരത്തിന്റെയും യാഥാർഥ്യബോധത്തിന്റെയും
ഇനിയും മരിച്ചിട്ടില്ലാത്ത പാരമ്പര്യത്തിന്റെ മക്കളായ
ലക്ഷക്കണക്കിന് സാധാരണ മലയാളി പൗരരുടെ
പ്രതിനിധിയാണ് ചന്തു എന്ന് ഞാൻ കരുതുന്നു.
അദ്ദേഹത്തിൻറെ കർത്തവ്യബോധത്തിനും സഹായ
മനസ്ഥിതിയ്ക്കും പൗരബോധത്തിനും മുമ്പിൽ ഞാൻ
നമിക്കുന്നു.
പാസ്പോർട്ട്‌ നഷ്ടപ്പെട്ട വാർത്ത പൊതുജനസമക്ഷം
എത്തിയ്ക്കാൻ എന്റെ മാധ്യമ സുഹൃത്തുക്കൾ എന്നെ
വളരെ സഹായിച്ചു. അവർക്കു എന്റെ ഹൃദയ പൂർവമായ
നന്ദി.
ചിത്രങ്ങൾ
1. തമ്പാനൂർ സി. ഐ. മി. പ്രകാശ് എനിക്ക് പാസ്പോർ ട്ട്
കൈമാറുന്നു.
2. ചന്തുവും ഞാനും
  1 2

736 94 comments 37 shares

Like Comment Share

Most relevant

Write a comment…

Krishnan Unni
പാസ്പോർട്ട് തിരിച്ച് കിട്ടി
എന്നറിഞ്ഞതിനെക്കാൾ സന്തോഷം
തോന്നുന്നത് രമേഷിനെയും ചന്തുവിനെയും
കുറിച്ചെഴുതിയത് വായിച്ചപ്പോഴാണ് .
3
Like Reply 2d

Joy Kallivayalil
എൻ്റെ ഭാര്യയുടെ മൊബൈൽ ഫോൺ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച്
നഷ്ടപ്പെട്ടു. നെടുമ്പാശ്ശേരി പോലീസ് അത്
ക്കൊണ്ട് പോയ ആളെ കണ്ടു പിടിച്ചു
കൾക്കത്തയിൽ നിന്ന് വരുത്തി ഫോൺ
തിരികെ നൽകി.
78
Like Reply 2d

Vipins Mathew
സ്വാധീനമുള്ളതും ഇല്ലാത്തതുമൊന്നും
ഇപ്പോൾ ഒരു വിഷയമല്ല എന്നു തോന്നിയിട്ടുണ്ട്‌.
നരബലി കേസ് പുറത്ത് കൊണ്ടുവന്നത്
ഏതെങ്കിലും അറിയപ്പെടുന്ന ആളോ
സ്വാധീനമുള്ള ആളോ ആയതിനാൽ അല്ല.
പിണറായി സർക്കാർ വന്നതിനു ശേഷം
പോലീസിൽ നല്ല മാറ്റങ്ങൾ ഉണ്ട് എന്നത്
വസ്തുതയാണ്
48
Like Reply 2d
  1 2

Sasikumar Vasudevan
ഓട്ടോക്കാരും, റോഡുതുക്കുന്നവർക്കും,
മാലിന്യങ്ങൾ നീക്കം ചെയ്യുന്നവർക്കും,
താഴേക്കിടയിലുള്ളവർ എന്നു മൊക്കെ
വിളിക്കപ്പെടുന്നവർക്കുള്ള പൗരബോധം
മേലേക്കിടയിലും ഉണ്ടോ എന്നുകൂടി
നോക്കണം.
എഴുതിയിരിക്കുന്നതു പോലെ
ഉദ്യോഗസ്ഥരിലും, പോലീസിലും ജന
സേവകിലും വിരലിലെണ്ണാ… See more
13
Like Reply 2d

Thaara Kizhakke Veettil


ഒരു സാധാരണക്കാരിയായ എനിക്കും വളരെ
നല്ല അനുഭവമാണ് police station ൽ നിന്ന്
കിട്ടിയത്. എന്റെ purse ആണ് പോയത്
16
Like Reply 2d

Baburaj CT
താങ്കളുടെ കളഞ്ഞു പോയ പാസ്പോർട്ട് ഒരു
ഓട്ടോ ഡ്രൈവർക്ക് കിട്ടുന്നു. അതയാൾ
പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നു. താങ്കൾ
പരാതി നൽകിയിരുന്നത് കൊണ്ട് അവർ അത്
വിളിച്ച് അറിയിക്കുന്നു.
ഇതിന് വേണ്ടി നാലു പാരഗ്രാഫിൽ ഒരു
പോലീസ് ബിൽഡപ്പ് ഉണ്ടാക്കിയത് എന്തെന്ന്
മനസ്സിലാകുന്നില്ല.
3
Like Reply 2d

Edward Nazareth
എല്ലാ പോലീസുകാരും നല്ലവരല്ല അതുപോലെ
എല്ലാവരും മോശക്കാരുമല്ല ,
അങ്ങേയ്ക്കുണ്ടായ അനുഭവം പങ്കുവെച്ചത് നല്ല
കാര്യമാണ് , ആത്മാർത്ഥമായി ജോലി ചെയ്യുന്ന
പോലീസുകാർക്ക് ഒരു motivation ആകട്ടെ.
2
Like Reply 2d
  1 2

Harilal Rajagopal
നന്മയുടെ തുള്ളികൾ എമ്പാടുമുണ്ട്. അതിനെ
തടം കെട്ടിനിർത്തി നാം കണക്കാക്കുന്നില്ല
എന്നു മാത്രം!
തിന്മ മാത്രമാണ് നാം പലപ്പോഴും ക്വാണ്ടി ഫൈ
ചെയ്യാറുള്ളത്
9
Like Reply 2d

Shoukathali Vp
സമാനമായ അനുഭവം തിരുവനന്തപുരത്ത്
നിന്ന് തന്നെ ഉണ്ടായി. ഫിലിം ഫെസ്റ്റി വൻ
സമയത്ത് നഗരബഹളങ്ങളിൽനഷ്ടപ്പെട്ട
ഫോൺ പോലീസും ഇടപെടലൊന്നുമില്ലാതെ
ഓട്ടോക്കാരുടെ സുമനസ്സുകൊണ്ട് തിരിച്ചു
കിട്ടി.
5
Like Reply 2d

റഫീഖ് തറയിൽ
Can we say thanks to god? Maybe, that will be too much.
Like Reply 2d

Nirmala Nirmala
ഇത്തരം അനുഭവങ്ങൾക്ക് കൂടുതൽ പ്രചാരം
ലഭിക്കട്ടെ . നമ്മൾ പൊതുവേ മോശമായതിനെ
ഉയർത്തി കാണിക്കാൻ ശ്രമിക്കുന്നവരാണ്
എന്ന് തോന്നാറുണ്ട് :
2
Like Reply 2d

Reenima Asok
ഭരണകൂടത്തിന്റെ എല്ലാ മേഖലകളിലും എന്ന
പ്രയോഗത്തിനോടുള്ള വിയോജിപ്പ്
രേഖപ്പെടുത്തുന്നു. സാധാരണക്കാർക്കും
ലഭ്യമായ സേവനങ്ങളെ കുറിച്ച് ഉള്ള
അറിവില്ലായ്മ elite class ൽ എത്തിച്ചേർന്നതിന്റെ
പ്രശ്നം മാത്രമാണ്
Like Reply 2d
  1 2

GP Ramachandran
നല്ല കാര്യങ്ങൾ. ഇതെല്ലാമാണ് നമ്മളെ ഇനിയും
കൂടുതൽ കാലം ജീവിയ്ക്കാൻ
പ്രേരിപ്പിക്കുന്നത്.
2
Like Reply 2d

Meera Sahib
വളരെ സന്തോഷം തോന്നുന്നു , കറിയാച്ചന്റെ
പാസ്പോർട്ടു തിരികെ കിട്ടിയതിലും ,
അതുസംബന്ധിച്ച വിശദാംശങ്ങളിലെ
മാന്യതയിലും അത് തിരികെ ഏല്പിച്ച
തൊഴിലാളിയോട് പ്രകടിപിച്ച സഹജീവി
സ്‌നേഹത്തോടും സംസ്ഥാന പോലീസ്
വകുപ്പിന്റെ ശുഷ്കാന്തിയെ കുറിച്ചുള്ള
നേരനുഭവ അഭിപ്രായത്ത… See more
Like Reply 1d

Lathish Keezhallur
ഇങ്ങനെ ഒരു പാട് നന്മകൾ സമൂഹത്തിലുണ്ട്.
തിന്മകളാൽ മുട്ടപെട്ടത് കൊണ്ട് അത് നമ്മൾ
കാണുന്നില്ലെന്നേ ഉള്ളൂ.
3
Like Reply 2d Edited

Smruthipatham Smruthipatham
ഒരു ലളിതമായ സംശയം തിരുവനതപുരത്ത്
യാത്ര ചെയ്യാൻ പാസ്പോർട്ട് ആവശ്യം
ഇല്ലാലോ...
ഞാൻ ഒന്നും ഇന്ത്യക്ക് അകത്ത് യാത്ര
ചെയ്യുമ്പോൾ പോലും പാസ് പോർട്ട് കൊണ്ട്
നടക്കാറില്ല.....
വിദേശത്തേക്ക് പോകാൻ അല്ലേ അതിൻ്റെ
ആവശ്യം ഉള്ളൂ
2
Like Reply 2d

Tk Thomas
Great to see the increasing service attitude of the police.
We need more young people like them in charge.
Like Reply 2d
  1 2

Abbas Nazeer
അല്ലെങ്കിലും നമ്മള് തിരോന്തരം കാര്
ചന്ദുമാരും പ്രകാശൻമാരുമാ
പക്ഷെ ഇതൊക്കെ മറ്റുള്ളവർ അറിയാൻ
നിങ്ങളെ പോലുള്ളവരുടെ പാസ് പോർട്ട്
കളയണം
Like Reply 2d

Sabitha Satchi
Very reassuring and heartwarming to see this in the
midst of relentless negativity. Thank you for sharing.
Like Reply 2d

Krc Pillai
മനുഷ്യർ നല്ലവരും കൂടിയാണു
2
Like Reply 2d

K A Saifudeen
ഇതേ പോലീസ് സ്റ്റേഷനിൽ പണ്ട് പോക്കറ്റടിച്ച്
പോയ പഴ്സും അതിലെ ഡോക്യുമെന്റുകളെയും
കുറിച്ച് പരാതിപ്പെടാൻ ചെന്ന അനുഭവം ഓർമ
വന്നു ....
' അതിനി നോക്കണ്ട ... … See more
Like Reply 2d

Boaz Chacko
വളരെ നല്ലതു ! തമ്പാന്നൂർ C. I പ്രകാശ്
പറഞ്ഞതുപോലെ എല്ലാ പൗരന്മാർക്കും ഇതേ
തലത്തിൽ, നിലവാരത്തിലുള്ള സേവനം
തുടർന്നും നല്കാൻ ഇടയാകട്ടെ .
PS: സക്കറിയ സാർ പാസ്പോർട് കൂടുതൽ
ശ്രദ്ധയോടെ സൂക്ഷിക്കാൻ ചെറിയ ബാഗോ
മറ്റോ ശീലമാക്കുക .
Like Reply 2d Edited
  1 2

Ranaprathapan K Sekharan
വിവരം പത്രത്തിലും വായിച്ചു. അമേരിക്കൻ
വിസ ഉൾപ്പെടെ വിസകൾ ഉള്ള passport വളരെ
വിലപ്പെട്ടതാണ്. വിദേശ യാത്രയ്ക്ക് അല്ലാതെ
passport ഞാൻ പുറത്തെടുക്കുക യില്ല. തിരിച്ചു
കിട്ടിയതിൽ വളരെ സന്തോഷിക്കുന്നു.
Like Reply 2d

Prem Chand Mallaya


നല്ല മനുഷ്യർ പലപ്പോളും അറിയപ്പെടാതെ
പോകുന്നുണ്ട്.. അവർ അത്തരം പ്രശസ്തി
ആഗ്രഹിക്കാത്തവരായി കഴിയുന്ന. നമ്മൾ
വേണം അവരെ വെളിച്ചത്തു
കൊണ്ട്.വരേണ്ടത്. നന്ദി സർ..
Like Reply 2d

Prashanth Randadath Tattamangalam


നല്ലത്. പക്ഷെ ഒരു സാദാരണ പൗരൻ്റെ
പാസ്പോർട്ട് നഷ്ടപ്പെട്ടാലും പോലീസ് ഇതേ
പോലെ പ്രവർത്തിക്കും എന്ന് കരുതാൻ
ആകുമോ?
Like Reply 2d Edited

C S Jaya Chandran
ഇതായിരുന്നു ഏതാണ്ട്
ഫഹദ് ഫാസിൽ
അഭിനയിച്ച ഫ്രൈഡേ എന്ന സിനിമയുടെ
പ്രമേയം !… See more
Like Reply 1d

Aar See Ramchand


"ഒരു എഴുത്തുകാരനുവേണ്ടി ഞങ്ങൾ
പ്രത്യേകം നൽകിയതല്ല ഈ സേവനം..",
എന്തുകൊണ്ടോ CI-യുടെ ഈ വാക്കുകൾ
വിശ്വസിക്കാൻ തോന്നുന്നില്ല!
Like Reply 2d
  1 2

പ്രേംലാൽ എസ്
കൃത്യനിർവ്വഹണത്തിന്റെ സൗന്ദര്യമുള്ള
തമ്പാനൂർ പോലീസിനും നന്മയുടെ ഉറവ
വറ്റിയിട്ടില്ലെന്ന് തെളിയിച്ച ചന്തുവിനും ലഭിച്ച
സഹായത്തിനും നന്മയ്ക്കും ഏറ്റവും
ഹൃദ്യമായി നന്ദി പ്രകാശിപ്പിച്ച ശ്രീ.
സക്കറിയയ്ക്കും
Like Reply 2d

Siva Prasad
എല്ലാ ചീത്തകൾക്കിടയിലും നല്ലതുമുണ്ട്....
സംശയമില്ല. ഒരു സമൂഹത്തെ
അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ലെന്ന്
നമുക്ക് വീണ്ടും ബോധ്യമാകുന്നു.
Like Reply 1d

Kanam Sankara Pillai · Follow


അടൂരിന് സിnimayaakkaam
Like Reply 2d

Kozhipurath Ramachandran
നന്മ നിറഞ്ഞചന്തു ചെയ്തത് വളരെ നല്ല ഒരു
കാര്യമാണ്.അദ്ദേഹത്തിന് അഭിനന്ദനത്തിൻ്റെ
പൂച്ചെണ്ടുകൾ
  1 2

GIPHY

Like Reply 1d

Hassan Koya
ചന്ദുവിനും തമ്പാനൂർ സ്റ്റേഷനിലെ പോലീസ്
ഉദ്യോഗസ്ഥർക്കും അഭിവാദ്യങ്ങൾ
Like Reply 1d

Ktbaburaj Ktb
മനുഷ്യൻ... ഹാ മനുഷ്യർ...
Like Reply 2d

Vc Thomas
ചന്തുവിനെ പോലീസിൽ എടുത്താൽ
തരക്കേടില്ല
Like Reply 2d
  1 2

Chandra Sekharan
ഇതുപോലെ നല്ല പ്രവർത്തികൾ
പോലീസുകാർ ചെയ്താലും
അവർക്കെതിരായിട്ടുള്ള വാർത്തകൾക്കു
പ്രാമുഖ്യം നൽകുന്ന മാധ്യമങ്ങൾ അത്
പ്രസ്താവിക്കുകയില്ല.
Like Reply 1d

Kunhikrishnan Kana
വളരെ നന്നായി. സന്തോഷം തോന്നി. 
Like Reply 2d

DrJoshy Jose
Great effort by Kerala police

GIPHY

Like Reply 2d

Sam Pynummoodu
  മാതൃകാപരം. അഭിനന്ദനങ്ങൾ 1 2
Like Reply 2d

V H Nishad
പ്രകാശം പരത്തുന്ന മനുഷ്യർ ബാക്കിയുണ്ട്
Like Reply 2d

Shajan Jose Anithottam


Glad to hear that
Like Reply 2d

Sanu Sreekumar VA
ഈ കുറിപ്പിന് അഭിനന്ദനങ്ങൾ
Like Reply 2d

Tony Thomas
Very impressive!
Like Reply 2d

Nafeesath Beevi

Like Reply 2d

Muhsin Bukkafe
ഡയറി എടുത്ത് ചന്തുവിനെ ഏൽപിച്ച
ഭായിയെ കാണാൻ തോന്നുന്നു.
Like Reply 2d

AV Santhosh Kumar
നൻമ പരക്കട്ടെ
Like Reply 2d

Vc Thomas
പൊളി.
Like Reply 2d

Balakrishnan Tr
ചന്ദുവിനും പോലീസിനും
Like Reply 2d

Unnikrishna M Damodaran
ചന്തുവിനും പ്രകാശിനും Paul Zacharia
  1 2
Like Reply 2d

Manoj P.A.
Lovely sharing this
Like Reply 2d

Raja Nandini
good
Like Reply 2d

Shibu Gangadharan

Like Reply 2d

Susmesh Chandroth · Follow

Like Reply 2d

Kuzhur Wilson

Like Reply 2d

S Hareesh Hareesh · Follow

Like Reply 2d

Sureshbabu Mangad

GIPHY
  1 2
Like Reply 2d

Shinto Kalarickal

Like Reply 2d

Johnson Lukose Lukose

Like Reply 2d

Mathew Pral
  1 2

GIPHY

Like Reply 2d

Rajesh Kunnoth

Like Reply 2d

K R Kishor
  1 2

GIPHY

Like Reply 2d

Shajahan Otta Thayyil

Like Reply 2d

Lekha Nambiar
  1 2

GIPHY

Like Reply 2d

Sureshkumar Christopher

Like Reply 2d

Murali Viritharayil

Like Reply 2d

Dineshan Karippally
  1 2

Like Reply 2d

Kunhikrishnan Kana

Like Reply 2d

R Jayakumar

Like Reply 2d

Hari Krishnan

Like Reply 2d

Murali G Pillai

Like Reply 2d

Arshad Bathery

Like Reply 2d

Sheema Manjan

Like Reply 2d

Mathew Sunny K
  1 2
Like Reply 2d

Leena Thomas Kappen

Like Reply 2d

Rose Mary

Like Reply 2d

Rajesh Chithira

Like Reply 2d

Amal Pirappancode

Like Reply 2d

Shihab Chenganasseri
Kerala Police
Like Reply 2d

Prasad T S Vijayan

Like Reply 2d

Sreelal Devraj

Like Reply 2d

Krishna Kumar

Like Reply 2d

Roy Varghese
  1 2
Like Reply 2d

Sony Jose Velukkaran

Like Reply 2d

Sunil Ashokapuram

Like Reply 2d

Manoj Neelakandhan

Like Reply 2d

Mammen K Rajan

Like Reply 2d

Biju Narayanan

Like Reply 2d

Anvar Shahi

Like Reply 2d

Shajan A K Nair
  1 2

Like Reply 2d

Murali Vettath

Like Reply 2d
"Most relevant" is selected, so some comments may have been filtered out.

Write a comment...

You might also like