Download as pdf or txt
Download as pdf or txt
You are on page 1of 17

TIC SECONDARY SCHOOL

TIRUR

തുമ്പ
ഡിജിറ്റൽ മാഗസിൻ

\
ഉള്ളടക്കം

1............................................................................ആമുഖം

2......................................................ഓണം ഐതീഹ്യം

3.........................................................ഓണവും ക്ഷേത്രവും

4............................................ഓണം ഒറ്റനോട്ടത്തിൽ

5..........................................................ഓണച്ചൊല്ലുകൾ

6................................ഓണത്തിന്റെ അപൂർവതകൾ

7............................................പൊന്നോണം ക്വിസ്

8.....................................................കോറോണോണം

9..................................................ഓണക്കവിതകൾ

10......................................................ഓണ വിഭവങ്ങൾ
ആമുഖം ‍
മലയാളിയുടെ മനസിൽ സ്നേഹത്തിന്റെ പച്ചപ്പും സാഹോദര്യത്തിന്റെ നാറുമാനവും നിറയ്ക്കുന്ന
തിരുവോണനാൾ വന്നെത്തി . ഓണം ഇന്ന് കേരളീയരുടെ ദേശീയ ഉത്സവമല്ല ആഗോള ഉത്സവമാണ്
ലോകത്തിന്റെ ഏതു ഭാഗത്തും ,മലയാളി എവിടെ ഉണ്ടോ അവിടെയെല്ലാം ഓണം ഉണ്ട്

കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തല്പരനായിരുന്ന മഹാബലി എന്ന ചക്രവർത്തി ആണ്ടിലൊരിക്കൽ തന്റെ


പ്രജകളെ കണാൻ എത്തുന്ന ദിനമാണ് പൊന്നിൻ ചിങ്ങ
മാസത്തിലെ തിരുവോണം ഐതിഹ്യം . അത്തം നാലിൽ തുടങ്ങി പത്താം ദിവസം തിരുവോണമായി
ഈ പത്തു ദിവസം വീട്ടുമുറ്റത്തു പൂക്കളം തീർക്കുന്ന പതിവുണ്ട്. ഓണസദ്യയും
ഓണക്കോടിയുമാണ് ഓണാഘോഷത്തിന്റെ മറ്റൊരു പ്രാധാന ഇനം കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് വിഭവ
സമൃദ്ധമായ ഓണ സദ്യ ഉണ്ണുന്നു
ഓണം എന്നത് മലയാളിയർ സംബന്ധിച്ചിടത്തോളം വികാരമാണ് . അതുകൊണ്ട
തന്നെ മറുനാട്ടിൽ ആഘോഷിക്കേണ്ടി വരുമ്പോൾ മലയാളിത്തത്തോടെ ആഘോഷിക്കാൻ ഓരോ
മലയാളിയും ബന്ധ ശ്രദ്ധ കാണിക്കുന്നു
Facebook ,whatsapp പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെ
നിറഞൊഴുകുന്ന ഓണാശംസകൾ ,മഹാമാരിയുടെയും തിരക്കിന്റെ ‍ഈ ആധുനിക കാലത്ത് മനുഷ്യ സ്നേഹം
ഊട്ടിയുറപ്പിക്കാൻ പര്യാപ്തമാവും എന്ന് പ്രത്യാശിക്കാം‍
ഓണം ഐതീഹ്യം
ഒന്നിലധികം ഐതീഹ്യങ്ങളുള്ള അഘോശമാണ് ഓണം ഇതിൽ പ്രധാന ഐതീഹ്യം മഹാബലി യൂടേത്
തനെഅസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദൻ്റെ
പേരക്കുട്ടിയായിരുന്നു മഹാബലി ദേവൻമാരെ പോലും
അസൂയപ്പെടുത്തുന്നത് ആയിരുന്നു മഹാബലിയുടെ
ഭരണകാലംമഹാബലിയുടെ ഐശ്യര്യത്തിൽ
അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിൻ്റെ സഹായം
തേടി മഹാബലി വിശ്വജിത്ത് എന്ന യാഗം ചെയ്യവേ
വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി
അതിന് അനുമതി കൊടുക്കുകയും ചെയ്തു ആകാശംമുട്ടെ
വളർന്ന വാമനൻ തൻ്റെ കാൽപ്പാദം അളവു കോലാക്കി
രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു മൂന്നമത്തെ അടിക്കായി സ്ഥലമില്ലാതെ
വന്നപ്പോൾ മഹാബലി തൻ്റെ ശിരസ്സ് കാണിച്ച് കൊടുത്തു ആണ്ടിലൊരിക്കൽ അതായത്
ചിങ്ങമാസത്തിലെ നിരുവോണനാളിൽ തൻ്റെ പ്രജകളെ സന്ദർശിക്കുന്നതിന് വാമനൻ മഹാബലിക്ക്
സമ്മതം നൽകി അങ്ങനെ എല്ലാ വർഷവും തിരുവോണ നാളിൽ മഹാബലി തൻ്റെ പ്രജകളെ അദൃശ്യനായി
സന്ദൾരിക്കാൻ വരുന്നുവെന്നാണ് വിശ്വാസം

ഓണവും ക്ഷേത്രവും
പണ്ടുപണ്ട് ഓണം ഒരു ക്ഷേത്രോത്സവം ആയിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു ഐതിഹ്യമുണ്ട്.

ആദ്യകാലത്ത് ഓണത്തിന്റെ ആഘോഷങ്ങളെല്ലാം തൃക്കാക്കര ക്ഷേത്രത്തിൽ ആയിരുന്നത്രേ. അന്ന്


ആ പ്രദേശമെല്ലാം 'കാൽക്കരൈ' രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു. കാൽക്കരൈ രാജ്യത്തെ
ചക്രവർത്തി ആയിരുന്നു മഹാബലി. ആ മഹാബലിയാകട്ടെ കാൽക്കരൈ ദേവന്റെ ശ്രേഷ്ഠഭക്തനും.
അതുകൊണ്ട് മഹാബലി ഒരു വിളംബരം പുറപ്പെടുവിച്ചു.
''എന്റെ എല്ലാ സാമന്തൻമാരും പ്രഭുക്കൻമാരും കർക്കടകത്തിരുവോണം മുതൽ ചിങ്ങത്തിരുവോണം
വരെ കാൽക്കരൈ ക്ഷേത്രത്തിൽ ഉണ്ടായിരിക്കണം. തൃക്കാക്കരദേവന്റെ തിരുനാളായ
ചിങ്ങത്തിരുവോണം ഗംഭീരമായി ആഘോഷിക്കണം. അതിൽ അത്തംമുതൽ
തിരുവോണംവരെയുള്ള ദിവസങ്ങൾ മഹോത്സവമായി ആഘോഷിക്കുകയും വേണം.''
എല്ലാവർക്കും പ്രിയപ്പെട്ട ചക്രവർത്തിയായിരുന്നല്ലോ മഹാബലി. അതുകൊണ്ടുതന്നെ സാമന്തന്മാരും
പ്രഭുക്കന്മാരും ആ കല്പന ശിരസാവഹിച്ചു. അക്കൊല്ലം മുതൽ തൃക്കാക്കര ക്ഷേത്രത്തിൽ ഒരു മാസം
നീണ്ടുനിൽക്കുന്ന ഉത്സവവും ആരംഭിച്ചു.
കർക്കടകത്തിരുവോണംമുതൽ ചിങ്ങത്തിരുവോണംവരെ സദ്യയും കളികളും കെങ്കേമം!
എന്നാൽ കാൽക്കരൈ നാടിന്റെയും മഹാബലിയുടെയും ഐശ്വര്യസമൃദ്ധിയിൽ അസൂയാലുവായ
വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. അതോടെ അടുത്ത വർഷത്തെ
തിരുവോണം എങ്ങനെ ആഘോഷിക്കണം എന്ന കാര്യത്തിൽ സാമന്തന്മാർക്കും പ്രഭുക്കന്മാർക്കും
ആശയക്കുഴപ്പമായി.
എന്നാൽ ചിങ്ങമാസം വന്നപ്പോൾ മഹാബലി സാമന്തൻമാരിലൊരാളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു.
എന്നിട്ടിങ്ങനെ പറഞ്ഞു.
''ചിങ്ങത്തിരുവോണം എങ്ങനെ ആഘോഷിക്കും എന്നോർത്തു നിങ്ങൾ വിഷമിക്കുന്നുണ്ടാവും അല്ലേ?
ഒട്ടും വിഷമിക്കേണ്ട. ഓണം ഇനി അവരവരുടെ വീടുകളിൽ ആഘോഷിച്ചാൽ മതി. എല്ലാ വർഷവും
ഓണസ്സദ്യയ്ക്ക് ഞാൻ അതതിടങ്ങളിൽ എത്തിച്ചേർന്നുകൊള്ളാം.''
ഈ വിവരം സാമന്തൻ മറ്റുള്ളവരെയും പ്രഭുക്കന്മാരെയും അറിയിച്ചു. അക്കൊല്ലം അവർ അവരവരുടെ
വീടുകളിൽ ഓണം ഗംഭീരമായി ആഘോഷിച്ചു. പിന്നീട് എല്ലാവർഷവും ആ രീതി തുടർന്നു. അതുവരെ
ക്ഷേത്രോത്സവം മാത്രമായിരുന്ന ഓണം ഒരു ജനകീയോത്സവമായി മാറിയത് അങ്ങനെയാണത്രേ!

ഓണം ഒറ്റനോട്ടത്തിൽ

പൊൻ ചിങ്ങ മാസത്തിലെ


തിരുവോണം ,മലയാളിയുടെ
ദേശീയോത്സവം,തുമ്പപൂവും തുമ്പികളും
നിർത്തമാടുന്ന,പൊൻവെയിലെത്തിനോ
ക്കുന്ന, ഊഞാലാട്ടവും,തുമ്പിതുള്ളലും
കടുവാകളിയും ,താളമിടുന്ന
കേരളത്തിന്റെ സ്വന്തം ആഘോഷം
മഹാബലിയെ വരവേൽക്കാനായി നാടും നഗരവും പ്രകൃതിയും ഒന്നായ്യി
ഉണരുന്ന പൂകാലം,മലയാളി എവിടെ ആണെങ്കിലും ഏറ്റവും കൊതിയോടെ ഓർക്കുന്ന ആഘോഷമാണ്
ഓണക്കാലം. ഓണപ്പൂക്കളും ഓണസദ്യയും ഓണക്കോടിയുമെല്ലാം മലയാളിയെ ഓരുമിപ്പിക്കുന്നു.
ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ അതിരുകളില്ലാതെ മലയാളിയെ ഓരുമിപ്പിക്കുന്ന
പുണ്യദിനമാണ് തിരുവോണം
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും നാളുകളാണ്
ഓണക്കാലം മാലോകരെല്ലാവരെയും ഒന്നായി കണ്ട് രാജ്യം ഭരിച്ച രാജാവിനെ ഇന്നും സ്നേഹിക്കുന്ന പ്രജകൾ
വർഷത്തിലൊരിക്കൽ ‍ഞങ്ങളെ കാണാനെത്തുന്ന മാവേലി തമ്പുരാനെ ഏറ്റവും ആദരവോടെയും
സ്നേഹത്തോടെയും കാത്തിരിക്കുന്ന ഒരു ജനതയാണ് നാം
മാവേലി നാടു വാണീടും ................
..............................................ആപതർക്കുമോട്ടിലാത്താനും

ഓണനാളിൽ എല്ലാ മലയാളികളുടെ ചുണ്ടിലും താളമിടുന്ന ഓണപാട്ടാണിത്. ഈ പാട്ടിൽ


തന്നെയുണ്ട് ഓണം നാം ഇത്ര പ്രാദാന്യത്തോടെ ആഘോഷിക്കുന്നതെന്നും,കാണം വിറ്റും ഓണം ഉണാൻ
തയ്യാറാകുന്നതെന്തിനെന്നും
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും വിശ്വാസതയുടെയും പങ്കുവെക്കലിന്റെയും ചില നല്ല
പാഠങ്ങൾ കൂടി ഓണം നമ്മളെ ഓർമ പെടുത്തുന്നു.
ഓണമെന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമുക് മനസ്സിൽ ഒരോർമയാണ് .പൂക്കുടയുമായി
പാടത്തും,പറമ്പിലും,തൊടിയിലും,പൂക്കൾ ശേഖരിക്കുന്ന കുഞ്ഞുങ്ങൾ പിച്ചിയും തെച്ചിയും തുമ്പയും മുക്കുറ്റിയും
കൊണ്ടെല്ലാം അലങ്കരിക്കുന്ന പൂക്കളങ്ങൾ
,കടുവാകളിയും,വടംവലിയും,തുമ്പിതുള്ളലും തിരുവാതിരയും
സജീവമാകുന്ന കൂട്ടായ്മകൾ എല്ലാം പ്രകൃതിയോടിണങ്ങിയ നാടിന്റെ
നന്മയിൽ സമൃദ്ധമായ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും
വില നമ്മെ മനസിലാകുന്ന നാളുകൾ ഈ ഒരു ഒരുമയും
സ്നേഹവുമാണ് തിരുവോണനാളിൽ തന്റെ പ്രിയ പ്രജകളെ
കാണാനെത്തുന്ന മഹാബലിയും ആഗ്രഹിക്കുന്നത്.കൊറോണ
വിതച്ച പ്രയാസങ്ങളുടെയും ദുരന്തങ്ങളുടെയും അകൽച്ചയുടെയും
അകമ്പടിയോടെയും നമുക്കൊരുമിച്ചു ഈ വർഷത്തെ ഓണത്തെയും
വരവേൽക്കാം. കൊറോണകാരണം എല്ലാം നഷ്ടപെട്ടവരെ
ചേർത്തുപിടിക്കാം. ഉള്ളതു കൊണ്ട് ഓണം പോലെയെന്ന
പഴഞ്ചൊല്ല് അന്യർത്ഥമാക്കി എല്ലാവരുമായി പങ്കുവെച്ച ഈ
ഓണവും അര്ഥവത്താക്കാം
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന്
കുമ്പിളിൽ കഞി എന്ന പഴഞ്ചൊല്ലിനെ നിരർത്ഥമാക്കി
നിരാലംബരെയും നിസഹവരെയും പാർശ്വവത്കരിക്കപെട്ടവരെയും
ഈ മഹോത്സവത്തിന്റെ പുണ്യത്തിലേക്ക് നമുക്ക്
ആനയിക്കാം.പ്രകൃതിയെയും പരിസ്ഥിതിയെയും
മുറിപ്പെടുത്താത്ത,പ്രകൃതിക്കിണങ്ങിയ,പരിസ്ഥിദിക്കനുയോജ്യമായ
ഒരു ജീവിത ശൈലി നമുക് ഈ ഓണ കാലത് ക്രമപ്പെടുത്താം
മലയാളത്തിന്റെ തനിമയും സൗന്ദര്യവും വിളിച്ചോതുന്ന ഓണപ്പാട്ടുകളും
ഓണക്കളികളും ഓണകാലകളും നമുക് അന്യമാകാതിരിക്കട്ടെ അവയൊക്കെ വരും തലമുറക്ക് കൂടി നമുക്
പകർന്നു നൽകാം. TV യുടെ മുന്നിൽ ചടഞ്ഞിരുന്ന് ആഘോഷമാക്കാതെ അയല്പക്കവും ബന്ധങ്ങളും
ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മയാക്കി മാറ്റാം ഓണ കാലം
ആർഭാടങ്ങളും ആഡംബരങ്ങളും ഒഴിവാക്കി ലളിതമാക്കുമ്പോഴാണ് ഓരോ
ഓണാഘോഷവും അതിന്റെ തനിമ പുലർത്തുന്നത്

ഓണച്ചൊല്ലുകൾ
• അത്തം പത്തിന് പൊന്നോണം
• ഓണ മുഴകോലുപേലെ
• ഓണം വരാനൊരു മൂലം വേണം
• ഓണമുണ്ട വയറേ ചൂള പാടുകയുള്ളു
• ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർെക്കെല്ലാം വെപ്രാളം
• കാണം വിറ്റും ഓണം ഉണ്ണണം
• ഓണം പൊലെയാണോ തിരുവാതിര
• ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളിൽ തന്നെ
• ഓണത്തേക്കാൾ വലിയ വാവില്ല
• അത്തം വെളുത്താൽ ഓണം കറുക്കും
• അവിട്ട കട്ട ചവിട്ടി പൊട്ടിക്കണം

ഓണത്തിന്റെ അപൂർവതകൾ
ഓണ കോടി
ഓണത്തിന് വീട്ടുകാരണവർ വീട്ടിലെ മുതിർന്നവർക്കും കുട്ടികൾക്കും

ഓണക്കോടിയായി പുതുവസ്ത്രം കൊടുക്കുന്ന പതിവുണ്ട്. പണ്ട്

കുട്ടികൾക്ക് മഞ്ഞമുണ്ട്, ജഗന്നാഥൻ മല്ല് എന്നീ തുണിത്തരങ്ങളും

സ്ത്രീകൾക്ക് കസവുമുണ്ടും ആണ് നൽകുക. 'പാവിലേ മുണ്ട്' പാവിലേമുറി എന്നീ പേരുള്ള നാടൻ

വസ്ത്രങ്ങളും ഓണക്കോടിയായി നൽകുന്നു.


കുമ്മാട്ടിക്കളി
തൃശ്ശൂർ ജില്ലയിലും പരിസരങ്ങളിലും ഓണക്കാലത്ത് വീടുകൾതോറും കയറിയിറങ്ങുന്ന

കലാരൂപമാണ് കുമ്മാട്ടി. കുട്ടികളും ചെറുപ്പക്കാരുമാണ് കുമ്മാട്ടിക്കളിയിൽ പങ്കെടുക്കുക.

കുമ്മാട്ടിക്കളി തുടങ്ങുന്നതിന് ആഴ്ചകൾ മുൻപേ ഒരുക്കങ്ങൾ ആരംഭിക്കും. കുമ്മാട്ടിക്കളിക്ക്

ആവശ്യമായ പൊയ്മുഖങ്ങൾ ഉണ്ടാക്കലാണ് ആദ്യചടങ്ങ്. കുമ്മാട്ടികൾ ശരീരത്ത് ഒരുതരം

പുല്ല് വെച്ചുകെട്ടുന്നു. ഈ പുല്ലിന് കുമ്മാട്ടിപ്പുല്ല് എന്നാണ്

വിളിക്കുക.

കുമ്മാട്ടിക്കളി നടക്കുന്ന ദിവസം രാവിലെ ഏതെങ്കിലും ഒരു

വീട്ടിൽ എല്ലാവരും എത്തുകയും വേഷംകെട്ടുകയും ചെയ്യും.

പലതരം വേഷങ്ങളുണ്ട്. കൃഷ്ണൻ, ഹനുമാൻ, തള്ള, പന്നി

എന്നിങ്ങനെപോകുന്നു ഇവ. വേഷംകെട്ടി തലയിൽ മുണ്ടിട്ട് പൊയ്മുഖം വെച്ചാൽ ആർക്കും

ആളെ മനസ്സിലാവുകയില്ല. പന്നിവേഷത്തിൽ ശരീരം മുഴുവൻ പുല്ലുവെച്ച് കൊണ്ടായിരിക്കും

കളി. തള്ളയാണ് എല്ലാ വേഷങ്ങളുടെയും നേതാവ്.

കുമ്മാട്ടിക്കളി നടക്കുമ്പോൾ പ്രത്യേകതരം പാട്ടുകൾ പാടാറുണ്ട്. രാമായണം പാട്ട്, ദാരികവധം

പാട്ട്, മഹാബലി പാട്ട് എന്നിങ്ങനെ പോകുന്നു അവ.

കായംകുളവും ചുറ്റുമുള്ള പ്രദേശങ്ങളും അറിയപ്പെട്ടിരുന്ന പേരാണ് ഓണാട്. പഴയ

ഓണാട്ടുരാജാക്കന്മാർ 'ഓണപ്പട' എന്ന കായികവിനോദവും ഓണക്കാലത്ത് തിരുവോണ

മഹോത്സവമെന്ന പേരിൽ മറ്റൊരു ആഘോഷവും നടത്തിയിരുന്നു. പഴയ ഓണാട്ടിൽ


പെട്ടിരുന്ന സ്ഥലമാണ് ഇന്നത്തെ മാവേലിക്കര. മാവേലിക്കര എന്ന പേർ മുൻപ്

മഹാബലിക്കര എന്നായിരുന്നു എന്ന് വിശ്വസിക്കുന്ന ചരിത്രപണ്ഡിതന്മാർ ഉണ്ട്.

ചിങ്ങത്തെളിവ്!
കർക്കടകം മഴക്കാലം കൂടിയാണല്ലോ. കർക്കടകത്തിലെ മഴയും മഴക്കാറുമൊഴിഞ്ഞ്

ചിങ്ങത്തിന്റെ വരവോടെ പ്രകൃതിയിലുണ്ടാവുന്ന തെളിച്ചം ചിങ്ങത്തെളിവെന്ന് അറിയപ്പെടുന്നു.

അമ്മാനാട്ടവും അവിട്ടക്കട്ടയും!
അമ്മാനക്കരു എന്ന പന്തുപോലെയുള്ള ഉരുണ്ട കരുക്കൾ മുകളിലേക്ക് എറിഞ്ഞു പിടിക്കുന്ന

കളിയാണ് അമ്മാനാട്ടം. ഓണക്കാലത്തെ വേലൻതുള്ളലിന്റെ ഒരു

ഭാഗം കൂടിയാണിത്. മൂന്നോ നാലോ കരുക്കൾ ഒന്നിച്ച്

മുകളിലേക്കെറിഞ്ഞ് വീഴും മുമ്പ് പിടിക്കുകയാണ്

വേണ്ടത്. ഒന്നോ രണ്ടോ കരുക്കൾ മാറി മാറി താഴെ വീഴാതെ

എപ്പോഴും മുകളിൽ തന്നെ നിർത്തുന്നതിലാണ് കളിയുടെ വിരുത്.

പണ്ടുകാലത്ത് സ്ത്രീകളുടെ പ്രിയപ്പെട്ട വിനോദം കൂടിയാണിത്.

ഒരു ഓണക്കാല പലഹാരമാണ് അവിട്ടക്കട്ട. അരിയും ശർക്കരയും ഉരലിലിടിച്ച്

ഉരുട്ടിയെടുത്താണ് ഉറപ്പുള്ള ഈ പലഹാരം ഉണ്ടാക്കുന്നത്. ഇതിന്റെ കട്ടി സൂചിപ്പിക്കാൻ

അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കണം എന്ന ചൊല്ലു തന്നെയുണ്ട്.


മാതേവരുമുണ്ട്!
തൃക്കാക്കരയപ്പനോടൊപ്പം ഒണത്തിന് കളത്തിൽ വെക്കുന്ന പരമശിവന്റെ സങ്കല്പ

രൂപമാണിത്. മണ്ണ്കൊണ്ടാണ് ഉണ്ടാക്കുന്നത്. ആറു തൃക്കാക്കരയപ്പ

ന് ഒരു മാതേവർ എന്നാണത്രേ കണക്ക

ആട്ടം പറക്കുക!
ഓണത്തിന് ഊഞ്ഞാലാടാത്തവർ തീരെക്കുആട്ടം റവാണ്. ഓണക്കാലത്തെ മത്സരിച്ചുള്ള

ഊഞ്ഞാലാട്ടം ആട്ടംപറക്കലെന്ന് അറിയപ്പെടുന്നു. ഊഞ്ഞാലിൽ ഏറ്റവും ഉയരത്തിൽ

ആഞ്ഞുപറന്ന് എതെങ്കിലും മരത്തിലെ ഇല പറിക്കുന്നയാളാണ് വിജയി.

ഓണപ്പൊട്ടൻ
തെയ്യത്തിനോട് സാമ്യമുള്ള 'ഓണപ്പൊട്ടൻ' ഉത്രാടം, തിരുവോണം നാളുകളിൽ

വീടുകളിലെത്തും. സ്വർണക്കിരീടം തലയിൽ അണിഞ്ഞ 'ഓണപ്പൊട്ടൻ' സംസാരിക്കാറില്ല.

അതുകൊണ്ടാണ് പൊട്ടൻ (ഊമ) എന്ന് വിളിക്കുന്നത്. ഓണപ്പൊട്ടന്റെ മണിയൊച്ച കേട്ടാൽ

കുട്ടികളെല്ലാം പിറകെ കൂടും. ഓണപ്പൊട്ടൻ ഓരോ വീട്ടിലുമെത്തി ഐശ്വര്യം നല്കുന്നു.

ഐശ്വര്യത്തിന് പകരം ഓണപ്പൊട്ടന് അരിയും പണവും നല്കുന്നു.

പൊന്നോണം ക്വിസ്
1. ബുദ്ധമത വിശ്വാസമനുസരിച്ച് ഏത് പദം ലോപിച്ചതാണ് 'ഓണം'?ഉ: ശ്രാവണം

2. സംഘകൃതികളിൽ ഓണം ഏത് പേരിലാണറിയപ്പെടുന്നത്?


ഉ: ഇന്ദ്രവിഴാ
3. മഹാബലിയുടെ പിതാവിന്റെ പേര്?
ഉ: വിരോചനൻ

4. മഹാബലിയുടെ മുത്തച്ഛന്റെ പേര്?


ഉ: പ്രഹ്ലാദൻ

5. മഹാബലിയുടെ മുതുമുത്തച്ഛൻ?
ഉ: ഹിരണ്യകശിപു

6. നാലാം നൂറ്റാണ്ടിൽ 'കേരളരാജ്യ'ത്തിന്റെ തലസ്ഥാനം?


ഉ: തൃക്കാക്കര

7. തൃക്കാക്കരയുടെ പണ്ടത്തെ പേര്?


ഉ: തിരുകാൽക്കരൈ

8. ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട മഹാബലിയെ


പുനർജീവിപ്പിച്ചതാര്?
ഉ: ശുക്രാചാര്യർ

9. ഓണാട്, ഓടനാട് എന്നൊക്കെ പണ്ട് അറിയപ്പെട്ടിരുന്ന നാട്ടുരാജ്യം?


ഉ: കായംകുളം

10. പണ്ട് ഓണത്തിന് ഉപയോഗിച്ചിരുന്ന ഒരു സംഗീതോപകരണം?


ഉ: ഓണവില്ല്
11. മലബാറിൽ ഓണക്കാലത്തിറങ്ങുന്ന തെയ്യം?
ഉ: ഓണപ്പൊട്ടൻ

12. കൊച്ചി മഹാരാജാവ് എഴുന്നള്ളിയിരുന്ന രാജകീയമായ അത്തച്ചമയം


നിർത്തിയ വർഷം?
ഉ: 1949

13. ഓണം കേരളത്തിന്റെ ദേശീയോത്സവമാക്കിയ വർഷം?


ഉ: 1961

14. അത്തം നാളിൽ ഈ നിറത്തിലുള്ള പൂക്കൾ ഇടാറില്ല. ഏതു നിറം?


ഉ: ചുവപ്പ്

15. രണ്ടാം ഓണം മറ്റൊരു പേരിലും അറിയപ്പെടുന്നു. ഏതു പേരിൽ?


ഉ: അമ്മായിയോണം
16. മൂലം നാളിൽ ഏത് ആകൃതിയിലാണ് പൂക്കളം ഇടുക?
ഉ: ചതുരാകൃതിയിൽ

17. ആറന്മുള വള്ളംകളി ഏതു നാളിൽ?


ഉ: ഉത്രട്ടാതി

18. നാലാം ഓണം ഏതു മഹാന്റെ ജന്മദിനം?


ഉ: ശ്രീനാരായണഗുരു

19. 'പൂക്കളം' എന്ന കവിതാസമാഹാരം ആരുടേത്?


ഉ: പി. കുഞ്ഞിരാമൻനായർ

20. 'ഓണപ്പാട്ടുകാർ' എന്ന കവിത ആരെഴുതിയത്?


ഉ: വൈലോപ്പിള്ളി ശ്രീധരമേനോൻ

കോറോണോണം
ഓണം, പ്രകൃതിയും മനുഷ്യനും ഒന്നാവുന്ന ഉത്സവം
പൂവേ പൊലി പൂവേ ......
പൂവേ പൊലി പൂവേ ......
പൂവിളി എങ്ങും ഉയരുകയായി പൂക്കൾ തലയാട്ടി ചിരിക്കുന്ന
ഓണ കാലം. പുലികളിയും കൈകൊട്ടിക്കളിയും
ഉഞ്ഞാലാട്ടവും ഓണ പൂക്കാലവുമായി നാടും നഗരവും
ഉല്ലസിക്കുന്ന നാളുകൾ.
ഐക്യത്തിന്റെയും സമൃദ്ധിയുടെയും
ഐശ്വര്യത്തിന്റെയും അടയാളം കൂടിയാണ്
ഓണം.കേരളത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നതും
ഓണനാളുകളിലാണല്ലോ.എന്നാൽ ലോകമാകെ
അടക്കിഭരിക്കുന്ന മഹാമാരി നമ്മുടെ
ഓണാഘോഷത്തിന്ടെയും നിറം കെടുത്തിയെന്ന് നിസംശയം പറയാം
മധ്യ വേനലവധി കഴിഞ് ജൂൺ മാസത്തിൽ തുടങ്ങുന്ന സ്കൂൾ ദിനങ്ങൾ
ഓണപ്പരീക്ഷയും ഓണാഘോഷവും കഴിഞ് പത്തു നാളത്തെ ഓണാവധിക്കായി അടക്കുന്ന ആ
ആഘോഷവും ആവേശവും നമുക് നഷ്ടമായി.ചിലർക്കൊക്കെ ഈ സന്തോഷം
ഓർമകളാകുമ്പോൾ ഇനിയും ഓണം വരുമെന്നും ഈ നഷ്ടദിനങ്ങൾ നമുക് തിരിച്ച കിട്ടുമെന്നും ഈ
മഹാമാരിയെ നാം തുടച്ച നീക്കുമെന്നും നമുക് പ്രതിക്ഷിക്കാം
വിവിധ സ്ഥാപനങ്ങളും സംഘടനകളും ഓണഘോഷവും ഓണ സദ്യയും
നടത്തി,ഓണ കാലത് ഓണ സദ്യകളുണ്ട്,തിരുവോണ നാളിലെ ഓണ
പുതുമയില്ലാതെ തീർന്ന കാലവും കൊറോണ നമുക് നഷ്ടമാക്കി
വ്യാപാരോത്സവങ്ങളും വിലകുറവ് മേളകളും ഓണ
ചന്തകളും വസ്ത്രോത്സവങ്ങളും ഈ ഓണ കാലത് മങ്ങിയ കാഴ്ചയായാണ് നമുക്
കാണാൻ കഴിയുനത്.നമ്മുടെ ഏറ്റവും വലിയ ആഘോഷത്തെ കൊറോണ
അപ്രത്യക്ഷ്യമാകുന്നുണ്ടെകിലും ഓണമെന്നത് കേവലം ബാഹ്യ
പ്രകടനമല്ലന്നും ഒരുമയുടെയും ലാളിത്യത്തിന്റെയും സാഹോദര്യത്തിന്റെയും
നാളുകൾ കൂടിയാണെന്ന് ഈ മഹാമാരി നമുക്ക് പഠിപ്പിച് തരുന്നു
ഉള്ളവൻ ഇല്ലാത്തവന് നൽകണമെന്ന ലോക തത്വം
പ്രസക്തമാകുന്നു നാളുകൾ,കോറോണയും തൊഴിൽ നഷ്ടവും മൂലം
ദുരിതമനുഭവിക്കുന്നവരെയും നാം കാണണം
ഇന്ന് നമ്മുടെ നാട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന
അനേകം ആളുകളുണ്ട്.ഓണം വളരെ വിപുലമായി ആഘോഷിക്കാതെ ചുരുക്കി
നാട്ടിലോ അയല്പക്കത്തൊ ഉള്ള ആർക്കെങ്കിലുമൊരു
കൈത്താങ്ങാവുകയാണെങ്കിൽ അതായിരിക്കും ഏറ്റവും വലിയ ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം വീടും പരിസരവുമായി ഒതുക്കിനിർത്താൻ
നാമേവരും ശ്രദ്ധിക്കണം കുടുംബസമേതമുള്ള ഷോപ്പിങ്ങുകളും ഉല്ലാസയാത്രകളും ഒഴിവാക്കി ലഭ്യമായ
സഹാജ്യാര്യങ്ങൾ ഉപയോഗിച്ച ഈ വർഷത്തെ ഓണം അവിസ്മരണീയമാക്കാൻ നമുക് കഴിയണം
ഓണ കളികളും ഓണ പാട്ടുകളും ഉഞ്ഞാലാട്ടവുമെല്ലാം നമുക് വീട്ടിൽ തന്നെ നടത്താൻ
സാധിക്കും വീട്ടിലും പരിസരത്തും ലഭ്യമായ പൂക്കൾ,ഇലകൾ കായ്കൾ തുടങ്ങി കുറച്ച ക്രിയേറ്റിവിറ്റിയും കൂടി
ചേർത്ത് വിപണിയിലെത്തുന്ന പൂക്കൾ വാങ്ങാതെ
തന്നെ പൂക്കളമൊരുക്കാൻ സാധിക്കും
വീട്ടിലെ മുതിർന്നവർക്
ഇഷ്ടംപോലെ ഓണാനുഭവങ്ങളും പാട്ടുകളും
കഥകളുമെല്ലാം കൈവശമുണ്ടാകും അധ്
വീട്ടിലുള്ളവരുമായി പങ്കു വെക്കാനും കുടുംബ
ബന്ധങ്ങൾ ദൃഢമാകാനും നമുക്ക് സാധിക്കണം
നവമാധ്യമങ്ങൾ വഴി
സന്ദേശങ്ങൾ കൈമാറിയും ബന്ധുജനങ്ങളുമായി
സംസാരിച്ചും ഓൺലൈൻ വഴി പലതരം ഓണ പരിപാടികൾ സംഘടിപ്പിച്ചും നമുക് ഈ ഓണാഘോഷത്തെ
അവിസ്മരണീയമാകാം.ആഘോഷങ്ങൾ വേണ്ടാന്ന് വെച്ചോ ഇല്ലാദേയോ മലയാളിക്ക് ജീവിക്കാൻ
സത്യമല്ല.അവനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ജീവിതത്തിന് നിറം പകരുന്നതും ജീവിതത്തെ
പ്രത്യാശയോടെ നോക്കികാണുന്നതിനും സഹായിക്കുന്നത് ഈ ആഘോഷങ്ങളാണ്. അതുകൊണ്ട്
ഇന്നത്തെ സാഹചര്യങ്ങളെ മുൻനിർത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നമുക്ക് ആഘോഷിക്കാം
.മഹാബലി തമ്പുരാനെ പോലെ നമുക്കും എല്ലാവരെ കുറിച്ചും കരുതലുള്ളവരാകാം
ഓണക്കവിതകൾ

ഓണപ്പൂവ്
മാനുഷരെല്ലാരുമൊന്നുപോലാം
മാവേലിനാടിൻ വഴികൾചൂണ്ടി
തള്ളിവരും പുലരോണക്കാറ്റിൽ
ത്തുള്ളിക്കളിക്ക നീയോണപ്പൂവേ!

- പി. കുഞ്ഞിരാമൻ നായർ

ഓണപ്പാട്ട്

അത്തം മുതൽക്കെന്റെയുണ്ണികളുത്സാഹി-
ച്ചെത്തിച്ച നാനാസുമങ്ങൾ ചാർത്തി
ഓലക്കുടക്കീഴിൽ തൃക്കാക്കരപ്പനെ
ഓണമുറ്റത്തുകുടിയിരുത്തി
കാത്തിരിക്കുന്നിതാ ഞങ്ങളൊരായിരം
പൂത്തിരി കത്തും മിഴികളോടെ

- യൂസഫലി കേച്ചേരി

മഹാബലിക്കൊരു കത്ത്
മുത്തുക്കുടയും പിടിച്ചു തിങ്കൾക്കല
മുറ്റത്തു പൂവിടുമുത്രാടരാത്രിയിൽ
ഒറ്റയ്ക്കുറക്കമിളച്ചു വടക്കിനി-
ക്കെട്ടിലിരുന്നീക്കുറിപ്പെഴുതുന്നു ഞാൻ.

- വയലാർ രാമവർമ
ഓണ വിഭവങ്ങൾ

അവസാനം

പരസ്പരം കണ്ടും പറഞ്ഞും ആഘോഷിച്ച


ഓണനാളുകൾ മഹാമാരി ഇല്ലാതാക്കി
ഓണാഘോഷം വീട്ടിലൊതുങ്ങിയ സാഹചര്യത്തിൽ
ഓണ മത്സരത്തിൻ്റെ ഭാഗമായി ഞാൻ
തയ്യാറാക്കിയ ഡിജിറ്റൽ പതിപ്പിനായ്
വീട്ടുകാരുടെയും അയൽവാസി സുഹൃത്തുക്കളുടെയും
സഹായം ആവശ്യമായി വന്നിട്ടുണ്ട്
.അവരോടൊല്ലാം നന്ദി അറിയിക്കുന്നു ' കൂടാതെ
നവ മാധ്യമങ്ങളുടെ സാധ്യതയും ഉൾപ്പെടുത്തി.
ശുഭം

You might also like