Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 2

Great Indian kitchen

ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിച്ച് 2021- ജനുവരി 15-ന്


നീസ്ട്രീമിൽ റിലീസ് ചെയ്ത ഒരു ഇന്ത്യൻ മലയാളം-ഭാഷാ ഡ്രാമ
ചലച്ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.ഭർത്താവും കുടുംബവും
പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഭാര്യയാകാൻ പാടുപെടുന്ന നവവധുവായ
ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഭർത്താവായി
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയൻ ഭാര്യയുള്ള
കഥാപാത്രമാണ് ചെയ്യുന്നത്. സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്
സൂരജ് എസ് കുറുപ്പും മാത്യൂസ് പുളിക്കനും ചേർന്നാണ് .

ഈ ചിത്രം സാർവത്രിക നിരൂപക പ്രശംസ നേടുകയും മികച്ച


ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച
തിരക്കഥാകൃത്ത്, മികച്ച സൗണ്ട് ഡിസൈനർ അവാർഡ് എന്നിവ
കരസ്ഥമാക്കി.

മലയാളികൾ ഇന്നേവരെ കാണാത്ത തരത്തിലുള്ള സിനിമയാണ് ദ ഗ്രേറ്റ്


ഇന്ത്യൻ കിച്ചൻ. കേരളത്തിലെ ഭൂരിപക്ഷം വീടുകളിലെ അടുക്കളയിൽ
അവസാനിക്കുന്ന സ്ത്രീ ജീവിതം ചർച്ച ചെയ്യുകയാണ് സിനിമ . ജിയോ
ബേബി സംവിധാനം ചെയ്ത സിനിമ ചർച്ചചെയ്യുന്നത് സ്ത്രീ
സ്വാതന്ത്ര്യത്തെ കുറിച്ചാണ്.

ക്യാമറ അടുക്കളയിൽ എരിഞ്ഞു തീരുന്ന സ്ത്രീ ജീവിതങ്ങളിലേക്ക്


ദിവസങ്ങളോളം വെച്ചാൽ എങ്ങനെ ഉണ്ടാകുമോ ആ ഒരു
കാഴ്ചതന്നെയാണ് ഗ്രേറ്റ് ഇന്ത്യൻ കാണാൻ സാധിക്കുന്നത്.

ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് സുരാജ്


വെഞ്ഞാറമൂട് നിമിഷ സജയൻ എന്നിവരാണ്.

നിമിഷയുടെ കഥാപാത്രം ഒരു ഉന്നത വിദ്യാഭ്യാസമുള്ള കഥാപാത്രവും

അദ്ധ്യാപകനായ സൂരജിനെ വിവാഹം കഴിക്കുകയും ചെയ്യുന്നു.


സുരാജും കുടുംബവും പരമ്പരാഗത നായർ തറവാട് ശീലങ്ങൾ
പിന്തുടരുന്നവരാണ്. വിവാഹ ശേഷം നായികയുടെ ജീവിതം ഈ
വീടിന്റെ അടുക്കളയിൽ കുടുങ്ങിപ്പോകുന്നതാണ് കാണാൻ സാധിക്കുന്നത്.
ഓരോ ദിവസത്തെയും നായികയുടെ അടുക്കള ജീവിതത്തിലൂടെയും
കിടപ്പറ ജീവിതത്തിലൂടെയും സിനിമ മുന്നോട്ട് പോകുന്നു . ഭക്ഷണം,
വസ്ത്രം എന്നീ കാര്യങ്ങളിലെല്ലാം പിടിവാശികളുള്ള നായകന്റെ
കുടുംബക്കാർ നായികയുടെ ജോലി സ്വപ്നം പോലും നിഷേധിക്കുന്നു .

സിനിമയുടെ നട്ടെല്ലായി മാറിയത് നിമിഷയുടെ അസാധ്യ പ്രകടനമാണ്


ഒപ്പം സുരാജും തന്റെ കഥാപാത്രത്തെ അതിന്റേതായ രീതിയിൽ
അവതരിപ്പിച്ചു. 2021 ആയിട്ടുപോലും ആർത്തവം അശുദ്ധമായി കാണുന്ന
ഒരു സമൂഹത്തെയും സിനിമയിൽ കാണാം. പുരുഷമേധാവിത്വത്തിന്റെ
ഒരംശമെങ്കിലും മനസ്സിൽ കരുതിയിരിക്കുന്നവർക്ക് ഒരു നിമിഷം പോലും
ഉള്ളിലെ പുരുഷവികാരങ്ങൾ വ്രണപ്പെടാതെ ഈ സിനിമ കാണാൻ
കഴിയില്ല എന്നുള്ളത് തീർച്ച. സാധാരണ സിനിമകളിൽ നായകനെ
വഴികാട്ടുന്ന നായികയുടെ ക്ലീഷേ ആവർത്തിക്കാത്തതും എടുത്തു
പറയേണ്ട കാര്യം തന്നെയാണ് .ക്ലൈമാക്സ് പ്രത്യേകം അഭിനന്ദനം
അർഹിക്കുന്നു ഒന്നുകൂടിയാണ്.

തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം നിമിഷ-സൂരജ് കൂട്ടുകെട്ട് വീണ്ടും


ഹൃദയസ്പർശിയായിരിക്കുകയാണ്. സിനിമയിൽ അധ്വാനത്തിൽ നിന്നും
വിയർപ്പിൽ നിന്നും പണിത് നെയിപ്പിച്ച പാളുവ ഭാഷയിലെ പാട്ടിനെ
പറ്റി പറയാതിരിക്കാൻ വയ്യ. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമായി
പാത്രങ്ങളുടെ ശബ്ദം., കറിക്കരിയുന്ന ശബ്ദം, ചിരവയുടെ മൂളക്കം, വെള്ളം
വീഴുന്നതിന്റെയും വിറക് എരിയുന്നതിന്റെയുമെല്ലാം ശബ്ദങ്ങൾ എല്ലാം
മാറുന്നു. കഥയിലൂടെ ശബരിമല സ്ത്രീ പ്രവേശന വിഷയവും കടന്നു
വരുന്നുണ്ട്. ഇന്നത്തെ കാലത്തെ പല ചർച്ചകൾക്കിടയിൽ
പ്രദർശനത്തിനെത്തിയ ഈ മഹത്തായ ഭാരതീയ അടുക്കള ധൈര്യമായി
കാണാവുന്ന ചലച്ചിത്രമാണ്. സംവിധായകൻ സ്വീകരിച്ച റിയലിസ്റ്റിക്
അവതരണ രീതി കഥയോട് പൂർണമായി നീതി പുലർത്തുന്ന.ഐശ്വര്യ
രാജേഷ്, രാഹുൽ രവീന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇതേ
പേരിൽ 2023-ൽ ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു. സന്യ
മൽഹോത്രയും അംഗദ് ബേദിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന
ഒരു ഹിന്ദി റീമേക്ക് പ്രീ- പ്രൊഡക്ഷനിലും ഉണ്ട്.

You might also like