Aesop Kathakal (PDFDrive)

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 697

പി.ഐ.

ശങ്കരനാരായണൻ
1945 ഓഗസ്‍റ്റ് 4 ന് കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനനം. 1974 മുതൽ എറണാകുളം
ആസ്ഥാനമായുള്ള ഏലം ബോർഡ് പബ്ലിസിറ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥനായി. ഏലം/
സ്പൈസ് ഇന്ത്യ മാസികയുടെ പത്രാധിപരായിരുന്നു. 80 ൽ അധികം ബാലസാഹിത്യ
കൃതികളും മുതിർന്നവർക്ക് വേണ്ടി 20 ഓളം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ശങ്കരനാരാ’ എന്ന തൂലികാനാമത്തിൽ ഹാസ്യകവിതകളും ലേഖനങ്ങളും എഴുതുന്നു.
1987 - 88 ൽ ‘മലയാളം ഒരു ശീലമാക്കു’ എന്ന പ്രചാരണവുമായി സാഹിത്യ പരിഷത്ത്
വഴി ഭാഷാ ദിനാചരണത്തിന് തുടക്കം കുറിച്ചു. കുട്ടികളിൽ നന്മകൾ വളർത്താൻ
‘നവമനബാലവികാസം’ കേന്ദ്രം സ്ഥാപിച്ചു. ആകാശവാണി കൊച്ചി നിലയത്തിലൂടെ
കുട്ടികൾക്കായി ‘മധുരമീ മലയാളം’ പരിപാടി അവതരിപ്പിച്ചു. നിരവധി റേഡിയോ
നാടകങ്ങളിലും ടിവി പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ ത്രിവത്സര
ഗവേഷണ ഫെലോഷിപ്പ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂറ്റ് അവാർഡ്, തോന്നക്കൽ
കുമാരനാശാൻ സ്മാരക കവിതാ സമ്മാനം, ഭിലായ് മലയാളം ഗ്രന്ഥശാല സുവർണ്ണ
ജൂബിലി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള കവി സമാജം പുരസ്കാരം (2012),
കുഞ്ഞുണ്ണി പുരസ്കാരം (2013), അൽബേരിയോനെ പുരസ്കാരം (2014) എന്നിവ
ലഭിച്ചിട്ടുണ്ട്. ഇതല്ലിതല്ലെൻ സ്വാതന്ത്ര്യം, രമണീയം രാമായണം, രാമായണത്തിലെ
സ്ത്രീകൾ, രാമായണത്തിലെ മഹർഷിമാർ, രാമകഥാമൃതം, ജ്ഞാനാമൃതം, രാമദാഹം,
സ്പന്ദിക്കുന്ന ചങ്ങമ്പുഴ, ദേവതയുടെ സ്വപ്നം, തേങ്ങാമിഠായി തുടങ്ങിയവയാണ് മുഖ്യ
കൃതികൾ.
Malayalam Language
Aesopu Kathakal

Children's Books/Children's Literature

by P.I. Sankaranarayanan

Rights Reserved

First Published August 1980

19th impression February 2015

ILLUSTRATIONS

Aravind Vattamkulam

PUBLISHERS

Mambazham

An imprint of D C Books

Kottayam 686 001

Kerala State, India

Literature News Portal: www.dcbooks.com

Online Bookstore: www.onlinestore.dcbooks.com

e-bookstore: ebooks.dcbooks.com

Customercare: customercare@dcbooks.com, 9846133336

DISTRIBUTORS

D C Books-Current Books

Export Sales D C Press (P) Ltd., Kottayam, Kerala

D C Books Library Cataloguing in Publication Data

Sankaranarayanan P.I.

Aesopu Kathakal/P.I. Sankaranarayanan

360p., 23cm.

ISBN 978-81-264-5280-4

1. Children's literature. 2. Fables. I. Title.

C 398 245*-dc22.

*(This is local variation of DDC number for Malayalam literature: Aesopu Kathakal)

No part of this publication may be reproduced, or transmitted in any form or by any means, without
prior written permission of the publisher.

ISBN 978-81-264-5280-4

D C BOOKS - The first Indian Book Publishing House to get ISO Certification
ഉള്ളടക്കം
പ്രസംഗവും പ്രവൃത്തിയും
കോഴിപ്പോര്
നിലവിളിക്കുന്ന ചക്രങ്ങൾ
കുരങ്ങന്‍റെ നൃത്തം
രണ്ട് ഞണ്ടുകൾ
സിംഹവും തവളയും
കാലാവസ്ഥ മോശം
നായയുടെ പൊങ്ങച്ചം
അത്യാർത്തി ആപത്തായി
സൂര്യന്‍റെ വിവാഹം
നിൽക്കൂ, ആലോചിക്കൂ...
ചവിട്ടേറ്റ പാമ്പ്
മൂക്കു ചതഞ്ഞ മൃഗഡോക്ടർ!
പാമ്പിനോടു ദയ
കുറുക്കനും കൊതുകുകളും
അകലം സൂക്ഷിക്കുക
ചെന്നായയുടെ ഓടക്കുഴൽവായന
ആടിനെ റാഞ്ചിയ കാക്ക
കടലും നദികളും
ആത്മഹത്യ വേണ്ടെന്നുവച്ചു
പ്രേരണക്കുറ്റം
പാമ്പിന്‍റെ മുൻകോപം
നല്ലത് ഒന്നു മതി
ഉറുമ്പും പച്ചത്തുള്ളനും
മന്ത്രിയുടെ കഷണ്ടി
പ്രാവുകൾക്ക് ഒരു രാജാവ്
ഇടയന്മാരും ചെന്നായയും
കഴുതയുടെ നിഴൽ
ഓട്ടത്തിന്‍റെ വ്യത്യാസം
ഹെർക്കുലീസ്സും വണ്ടിക്കാരനും
രക്ഷകനെ ഭക്ഷിച്ചാൽ
പൊന്മുട്ടയിടുന്ന താറാവ്
ചൂണ്ടക്കാരനും മത്സ്യവും
നിഴലിനോടെതിർത്ത നായ
സ്വയം യജമാനനായ കഴുത
സിംഹഭാഗം
വൃദ്ധയും രണ്ടു ഭൃത്യകളും
വിരുന്നുകാർ
കഴുതയുടെ കണ്ഠശുദ്ധി
തോട്ടക്കാരനും നായയും
പനീർപ്പൂവും കളിമണ്ണും
അറബിയും ഒട്ടകവും
വേഷം മാറിയ ചെന്നായ
ക്ഷമയുടെ രഹസ്യം
വൈകിക്കിട്ടിയ ബുദ്ധി
ഉറുമ്പും പ്രാവും
കള്ളന്‍റെ സൗജന്യം
കോഴിയും കഴുതയും സിംഹവും
കാക്കയും മൺകുടവും
കാളയാകാൻ ശ്രമിച്ച തവള
മൂന്നു വ്യാപാരികൾ
സിംഹങ്ങൾ പ്രതിമ നിർമിച്ചാൽ...
സൗന്ദര്യമത്സരം
പൂച്ച പുറത്തു ചാടി
വലയിലകപ്പെട്ട തിത്തിരിപ്പക്ഷി
ഉത്കണ്ഠ
മരം മരത്തിനു ശത്രു
കഴുതപ്പുറത്തെ വിഗ്രഹം
പരുന്തിന്‍റെ മരണം
ചെന്നായയും ആട്ടിൻകുട്ടിയും
ചെന്നായയെ പരിഹസിച്ച ആട്ടിൻകുട്ടി
പിടക്കോഴിയുടെ അസുഖം
യജമാനന്‍റെ കണ്ണ്
കുരച്ചു ചാടരുത്
രണ്ടു സുഹൃത്തുക്കൾ
രണ്ടു തവളകൾ
അതിപരിചയം
ആമയുടെ വീട്
മല എലിയെ പ്രസവിച്ചു!
കാറ്റിനെതിരെ
കഴുതയും യജമാനന്മാരും
വ്യത്യസ്തമായ കാഴ്ചപ്പാട്
രോഗിയായ സിംഹം
പ്രവൃത്തി സമയോചിതമാകണം
അരങ്ങിൽ ശോഭിക്കാൻ അനുഗൃഹീതർക്കേ കഴിയൂ
ആപത്തിനു മുന്നിൽ
കോഴിക്കു കിട്ടിയ മാല
കിഴവനും മരണവും
മുട്ടക്കൊതി
ശത്രുക്കൾക്ക് സ്വയം ആഹാരമാകരുത്
പ്രതികാരത്തിന്‍റെ വില
വിഡ്ഢികൾ ഏറ്റുമുട്ടുന്നു
മുഖംമൂടികൾ
ഭർത്താവിനെ പൊരുത്തപ്പെടുത്തൽ
ഒരു കണ്ണു തുറന്ന് ഉറങ്ങുന്നവർ
മുന്തിരിങ്ങ പുളിക്കും
കള്ളനെ തോൽപ്പിച്ച പയ്യൻ
കുട്ടികൾ നിഷ്കളങ്കർ
ഇടയന്‍റെ അത്യാഗ്രഹം
സിംഹത്തോലണിഞ്ഞ കഴുത
വേലി പൊളിച്ച യുവാവ്
ഭാഗ്യദോഷികൾ
വിദേശയാത്രയ്ക്കു ശേഷം
ഭീരുക്കളുടെ വർഗ്ഗം
സ്നേഹിതനെ ബലി കൊടുക്കുന്നവർ
പട്ടിണിതന്നെ ശരണം
കാളക്കൊമ്പിലെ കൊതുക്
കോവർകഴുത
ദുഷ്‌ടതയുടെ വിത്തുകൾ
തേനീച്ചയ്ക്കു കിട്ടിയ വരം
കുതിരക്കാരനും കുതിരയും
പാൽക്കാരിയുടെ പകൽക്കിനാവ്
ഒറ്റക്കണ്ണൻ പ്രാവ്
ചെമ്മരിയാടും രോമംവെട്ടുകാരനും
കുട്ടികൾ കുറ്റക്കാരല്ല
എലിയും തവളയും
പുൽത്തൊട്ടിയിലെ നായ
അന്യരെ തീറ്റുന്നവർ
അന്ധയായ വൃദ്ധയും ഡോക്ടറും
കടവാതിലിന്‍റെ അടവ്
ആൻഡ്രോക്ളിസ്സും സിംഹവും
ഒരു കൂട്ടുനായാട്ട്
മുള്ളു തിന്നുന്ന കഴുത
പട്ടിയെ ക്ഷണിച്ച പട്ടി
പിശുക്കന്‍റെ ധനം
അതിഥിസൽക്കാരം
നിന്‍റെ പ്രവൃത്തി എന്ത്?
സ്നേഹപ്രകടനം
കഴുതയെ ചുമന്ന അച്ഛനും മകനും
കുറ്റവാളികളോടൊപ്പം
പരദൂഷണം മിത്രങ്ങളെ അകറ്റുന്നു
ദേവതാരുവൃക്ഷച്ചുവട്ടിൽ
പൂച്ചക്കാലൻ സഞ്ചി
കാട്ടുപൂച്ചയുടെ പരദൂഷണം
വിളക്കേ, നാവു നീട്ടാതെ!
ചെരിപ്പുകുത്തിയുടെ അയൽക്കാരൻ
പെരുംനുണയൻ
ചെന്നായ വരുന്നേ!
കൊക്കും ചെന്നായയും
ഒഴുകിപ്പോയ കുട്ടി
യുവാവും മീവൽപക്ഷിയും
വാക്കു പാലിക്കാതിരുന്നാൽ....
രാജാവു വേണമെന്നുശഠിച്ച തവളകൾ
ആര് ഭരിച്ചാലെന്ത്?
ചെന്നായയെ വളർത്തിയ ഇടയൻ
ആരു പഠിപ്പിച്ചു?
സിംഹത്തിന്‍റെ പ്രേമബന്ധം
കൊതിയൻപട്ടിയുടെ ഗതി
കുളിച്ചിട്ടും കുളിച്ചിട്ടും വെളുത്തില്ല!
ഒരു ശക്തിപരീക്ഷ
സിംഹവും ചുണ്ടെലിയും
ആളായ്മ ചമയൽ
ആമയും മുയലും
പൂവൻകോഴിയുടെ പ്രഭാതഗീതം
ക്രൂരമായ ഒരു ശിക്ഷ
പൂച്ചയ്ക്ക് ആര് മണികെട്ടും?
ഒരു പ്രതിമ സൗജന്യം
രാപ്പാടി പറഞ്ഞ സത്യങ്ങൾ
വ്യർത്ഥമായ ന്യായവാദം
ലാഭകരമായ തീറ്റ
കഴുതയെ ചുമന്ന കുതിര
കുടലിനെതിരെ സമരം
മരണാനന്തര ബഹുമതി
തലയിലും വെക്കില്ല, നിലത്തും വെക്കില്ല
വാനമ്പാടിയും മക്കളും
ഒരേ ശ്വാസത്തിൽ തണുപ്പും ചൂടും
സർപ്പം നൽകിയ സമ്മാനം
പൈക്കിടാവും കാളയും
അറിയുമോ എന്ന്!
കഴുതത്തടിയുടെ രഹസ്യം
സിംഹത്തിന്‍റെ വായനാറ്റം
എലുമ്പിച്ച കാലുകൾ
വിശക്കുന്ന കടൽ
വാലില്ലാക്കുറുക്കൻ
അർഹിക്കാത്ത അംഗീകാരം
പറക്കാൻ മോഹിച്ച ആമ
കണ്ണു തുറക്കാത്ത കുഞ്ഞുങ്ങൾ
തോന്നലുകളുടെ പുറകെ
പക്ഷേ, എന്തു ചെയ്യാം
കൊടുത്തത് തിരിച്ചുകിട്ടുന്നു
അവർ തർക്കത്തിനില്ലല്ലോ!
സുരക്ഷിതത്വം
മുറിവൈദ്യൻ തവള
ഐകമത്യം മഹാബലം
കൊമ്പുവച്ച എലികൾ
ഭരണിക്കകത്ത് പ്രതീക്ഷ മാത്രം
മടിയൻകഴുത
ഇത് വെറും ചൂഷണമല്ല
ചെവി കടിച്ചുകൊണ്ട് ഒരു സ്വകാര്യം
അത്ഭുതമാന്ത്രികൻ
ഒത്തുതീർപ്പു പ്രയാസമാണ്
കിണറ്റിൻപടവിൽ ഉറക്കം
സ്രഷ്‌ടാക്കളും വിമർശകരും
നന്ദിപറയാൻ വാക്കുകളില്ല
സ്വർണ്ണക്കോടാലി
വലയെറിഞ്ഞ കുരങ്ങൻ
കരടിയുടെ ഉപദേശം
കഴുതപ്പുറത്തെ ഭാരം
ദൈവം എന്തു ചെയ്യും?
പാറുന്നതിന്‍റെ പുറകേ
ചേർച്ചയില്ലാത്ത ചങ്ങാത്തം
നല്ലതു ചെയ്താൽ നല്ലത്
കേട്ടതെല്ലാം സത്യമാകണമെന്നില്ല
കള്ളനെ കണ്ടാൽ പേടിക്ക്വോ?
മുറിവ് ശത്രുവിനേ പറ്റാവൂ
നീയോ സംരക്ഷകൻ?
കാക്കയുടെ ലളിതഗാനം
നിധി തേടിയ മക്കൾ
മയിൽപ്പീലി ചൂടിയ കാക്ക
വാക്കൊന്ന്; നോക്കൊന്ന്
അശ്വവിജയം
ദൈവവിധി നടക്കട്ടെ!
നഗരത്തിലെ എലിയും ഗ്രാമത്തിലെ എലിയും
സൂത്രങ്ങൾ അധികമായാൽ
കീരിയും പാമ്പും എലികളും
ഒരുക്കം
കൂട്ടിലെ തത്തകൾ
ആനയെപ്പോലെ മുയലും
വിലയും വിലകേടും
തിരിഞ്ഞോടുന്നവർ
അമ്പിളിക്കുട്ടി
ദൈവത്തിനോടും വഞ്ചന!
ഉറുമ്പിന്‍റെ സ്വഭാവം
കഴുത്തിൽ രണ്ടു സഞ്ചികൾ
വലയിലെ മത്സ്യങ്ങൾ
കളഞ്ഞുപോയ ശബ്‍ദം
വെറുതെ നോവിക്കരുത്
സ്വാതന്ത്ര്യംതന്നെ ജീവിതം
നിസ്സഹായത
സത്യമാണ്; പക്ഷേ....
കാറ്റും കോളും
പദവിയല്ല മുഖ്യം
കഴുതകളുടെ പരാതി
തത്തമ്മേ, പൂച്ച... പൂച്ച
വെള്ളംകലക്കികൾ
ശത്രുതയുടെ ആഴം
സ്വന്തം കൈ കാണുന്നില്ല
റോസയും വാടാമല്ലിയും
ശിക്ഷ അധികമല്ല
ഇത് നിന്‍റെ സമ്മാനം
കക്കത്തർക്കം
കഴുതേ, നീയുമോ?
ദയാലുവായ സിംഹം
കുരയ്ക്കാത്ത നായ്ക്കൾ
മുട്ടയിലെന്ത്?
ദൈവത്തെ സഹായിക്കൂ
നീ അറിയുന്നില്ല!
കുതിരയെ കഴുതയാക്കുന്നവർ
വിഷചികിത്സ
സൂത്രം പിഴച്ചാൽ?
തടവിലായ സിംഹം
പണച്ചാക്കെടുത്ത കഴുത
രോഗിയുടെ വേദന
അതുതന്നെ കാരണം
പരലോകത്തിൽ സുഖംതന്നെ!
തിരിഞ്ഞോടാൻ ഒരു വഴി
പുലിവക്കീൽ
ചെന്നായയും നിഴലും
ഹെർമിസിന്‍റെ വണ്ടി
എന്തിനിങ്ങനെ...?
ദൈവം വില്പനയ്ക്ക്!
രാജാവാകാൻ പോയ കാക്ക
വിധിതന്നെ വിധി
പൊണ്ണന്മാരുടെ ബുദ്ധി
മാമ്പഴക്കൊതി
ഹൃദയമെവിടെ?
നേതാവിന്‍റെ രഹസ്യം
ഹംസഗീതം
രാജാവിനെ തോല്പിച്ചു; പക്ഷേ...
ഒട്ടകത്തെ കാണ്മാനില്ല
ഉപദേശി
തൈരിൽ വീണ തവളകൾ
നടുക്കടലിൽ
ഏഷണിക്കാരന്‍റെ അന്ത്യം
ദുഷ്‌ടന്മാർ എങ്ങനെ ഉണ്ടായി?
ചന്ദ്രനെ കാണുന്ന കാലം
സ്നേഹം മരിക്കുവോളം
ഇതു സത്യം
മരിച്ചാലും പിരിയാത്ത സ്നേഹം
ആരാണ് രാജാവ്?
നാവുകൊണ്ടു നാട്
സത്യദേവതയുടെ കണ്ണീർ
കഥയല്ല കാര്യം
ഞാണിന്‍റെ കെട്ടഴിക്കുക
ഈസോപ്പിനെക്കുറിച്ച് അല്പം
1
പ്രസംഗവും പ്രവൃത്തിയും

കാട്ടിൽ ഒരു പൊതുസമ്മേളനം നടന്നു. പലരും പ്രസംഗിച്ചു.


പ്രസംഗകരിൽ ഒരാളായിരുന്ന മുയൽ ആവേശത്തോടെ ഇങ്ങനെ
പറഞ്ഞു:
“അതിക്രമങ്ങളുടെ വിളനിലമാണ് ഈ കാട്. കിട്ടിയവർക്കു
കിട്ടി, ഇല്ലാത്തവർക്കില്ല എന്നതാണ് അവസ്ഥ. ഇക്കണക്കിനു
പോയാൽ നാം എവിടെ എത്തുമെന്ന് അറിയില്ല. എല്ലാവർക്കും
ന്യായമായ വിഹിതം അനുഭവിക്കാൻ അവസരമുണ്ടാകണം
എന്നാണ് എന്‍റെ ശക്തിയായ അഭിപ്രായം. അതിനുവേണ്ടി നാം
പടപൊരുതുകയും വേണം.”
“കൊള്ളാം. പ്രസംഗം പൊടിപൊടിപ്പനായിട്ടുണ്ട്!” ഒരു സിംഹം
കൈയടിച്ചു പറഞ്ഞു: “രോമാവൃതമായ കാലുകൾ; പക്ഷേ,
അതിൽ ഞങ്ങൾക്കുള്ളതുപോലെ നീണ്ട നഖങ്ങൾ ഇല്ല. വായിൽ
കൂർത്ത പല്ലുകളും ഇല്ല എന്ന കുറ്റമേ പറയാനുള്ളൂ!”

പ്രസംഗിക്കാൻ എളുപ്പമാണ്. പ്രവൃത്തിയിൽ


കൊണ്ടുവരാൻ വേറെ ചില ഗുണങ്ങൾകൂടി വേണം.
2
കോഴിപ്പോര്

അടുത്തടുത്തുള്ള രണ്ടു വീടുകൾ. രണ്ടു വീടുകളിലും ധാരാളം


കോഴികളെ വളർത്തിയിരുന്നു. അതിൽ ശക്തരായ രണ്ടു പൂവൻ
കോഴികൾ ഒരിക്കൽ അങ്കത്തിനു തയ്യാറായി.
ആരാണ് ശക്തൻ എന്നു തീരുമാനിക്കണം.
മറ്റുള്ളവരുടെമേൽ ആധിപത്യം ഉറപ്പിക്കണം എന്നതായിരുന്നു
രണ്ടുപേരുടെയും ലക്ഷ്യം.
അങ്ങനെ അങ്കം തുടങ്ങി. കൂർത്ത കൊക്കുകളും നഖങ്ങളും
രക്തപങ്കിലമായി. സടകുടഞ്ഞും ചിറകടിച്ചും അവ
പൊരുതുമ്പോൾ ആകാശം പൊടിപടലത്താൽ നിറഞ്ഞു.
ആർക്കെങ്കിലും ഒടുവിൽ തോല്ക്കാതെ പറ്റില്ലല്ലോ.
തോല്ക്കുമെന്നുറപ്പായ കോഴി ഓടിക്കളഞ്ഞു. മുറിവുകളിൽ
നോക്കി ലജ്ജയോടെ, ആരും കാണാതിരിക്കാൻ, അത് ഒരു
മൂലയിൽ ചെന്ന് ഒളിക്കുകയും ചെയ്തു.
പക്ഷേ, വിജയിയായ കോഴി അങ്കസ്ഥലത്തുനിന്ന്
അഹങ്കാരത്തോടെ ചിറകടിച്ചു കൂകിക്കൊണ്ടിരുന്നു. തെല്ലു
കഴിഞ്ഞ് താനാണ് വിജയിയെന്നു മറ്റുള്ളവരെ
ബോദ്ധ്യപ്പെടുത്താൻ അതു പുരപ്പുറത്തു കയറി കൂകാൻ തുടങ്ങി.
മുകളിൽനിന്ന് ഒരു കഴുകൻ അതു ശ്രദ്ധിച്ചു. പുരപ്പുറത്തു
നിൽക്കുന്ന കോഴിയെ തട്ടിക്കൊണ്ടുപോകാൻ എന്തു
സൗകര്യമാണ്! നിമിഷങ്ങൾക്കുള്ളിൽ അതു സംഭവിച്ചു.
അങ്കത്തിൽ തോറ്റ് ഒളിച്ചിരിക്കുകയായിരുന്ന കോഴി എല്ലാം
കാണുന്നുണ്ടായിരുന്നു. അത് ഉടനെ പുറത്തിറങ്ങിവന്നു
വിജയിയെപ്പോലെ ചിറകടിച്ചു കൂകി. തന്‍റെ ഏകാധിപത്യം
വിളിച്ചറിയിക്കുന്നതായിരുന്നു ആ കൂകൽ.

അതിരുകടന്ന് അഹങ്കരിക്കുന്നത് നല്ലതല്ല.


3
നിലവിളിക്കുന്ന ചക്രങ്ങൾ

കല്ലും കുഴിയും നിറഞ്ഞ, നിരപ്പല്ലാത്ത നിരത്ത്! അതിലൂടെ രണ്ടു


കാളകൾ നിറയെ ഭാരം കയറ്റിയ ഒരു വണ്ടിവലിച്ചു
പോവുകയായിരുന്നു.
പെട്ടെന്ന് വണ്ടിച്ചക്രങ്ങൾ വല്ലാത്ത ചില ശബ്‍ദങ്ങൾ
പുറപ്പെടുവിച്ചു. മുമ്പൊരിക്കലും അങ്ങനെ ഉണ്ടായിരുന്നില്ല.
ഇപ്പോൾ ഇളകിവീഴും അവ എന്നുവരെ തോന്നിച്ചു.
വണ്ടിക്കാരന് കനത്ത ദേഷ്യമാണ് തോന്നിയത്. അയാൾ
ചമ്മട്ടിയുമായി ചാടിയിറങ്ങി ചക്രങ്ങളുടെ മുന്നിൽ നിന്നുകൊണ്ടു
പറഞ്ഞു:
“മടിയന്മാരേ, നിങ്ങൾ എന്തിനാണ് ഇങ്ങനെ നിലവിളിച്ചു
ബഹളം കൂട്ടുന്നത്?
ഭാരം വലിക്കുന്ന മുന്നിലെ രണ്ടു കാളകളെ നോക്കി പഠിക്കൂ.
അവ എത്ര നിശ്ശബ്‍ദരായാണ് തങ്ങളുടെ
ജോലിചെയ്തുകൊണ്ടിരിക്കുന്നത്!”

പുറമേ വലിയ ബഹളം കാട്ടുന്നവരല്ല


യഥാർത്ഥത്തിൽ നന്നായി പ്രവർത്തിക്കുന്നത്.
4
കുരങ്ങന്‍റെ നൃത്തം

അന്ന് കാട്ടിൽ വമ്പിച്ച സദ്യയായിരുന്നു. മൃഗങ്ങളും


പക്ഷികളുമെല്ലാം അവിടെ കൂടിയിട്ടുണ്ട്.
സദ്യ കഴിഞ്ഞു. എല്ലാവരും ചെറിയ സംഘങ്ങളായിനിന്ന്
ഓരോ വർത്തമാനം പറഞ്ഞിരിക്കയാണ്. അപ്പോൾ
മൃഗരാജാവായ സിംഹം
കുയിലിനോട് ഒരു പാട്ടു പാടാൻ പറഞ്ഞു.
പാട്ടു കഴിഞ്ഞപ്പോൾ സദസ്സിൽനിന്ന് ആരോ ചോദിച്ചു:
“എന്തുകൊണ്ട് ഒരു ഡാൻസുകൂടി ആയിക്കൂടാ?”
“ശരിയാണ്. ഡാൻസു ചെയ്യാൻ അറിയുന്നവരുണ്ടെങ്കിൽ
അവർ മുന്നോട്ടുവന്നു കഴിവു പ്രകടിപ്പിക്കട്ടെ.” സിംഹം
ആജ്ഞാപിച്ചു.
അല്പനേരത്തെ നിശ്ശബ്‍ദതയ്ക്കു ശേഷം കുരങ്ങൻ മുന്നോട്ടു
വന്നു ഡാൻസ് തുടങ്ങി. അതൊരു രസികൻ ഡാൻസായിരുന്നു.
കൈകാലുകളുടെ ചലനങ്ങൾക്കൊത്തു മുഖത്തും കണ്ണിലും
ഭാവങ്ങൾ തെളിഞ്ഞു. സദസ്സു മുഴുവൻ പൊട്ടിച്ചിരിയിൽ ലയിച്ചു.
എന്തിന്? രാജാവായ സിംഹം പോലും സ്വന്തം നില മറന്നു ചിരി
സഹിക്കാതെ നിലത്തുവീണ് ഉരുളുകയുണ്ടായി.
പക്ഷേ, ഒട്ടകത്തിന് അത് ഒട്ടും ഇഷ്‌ടമായില്ല. സദസ്സിൽ ചിരി
കുറഞ്ഞു വന്നപ്പോൾ ഒട്ടകം പറഞ്ഞു: “ഇതിൽ ഇത്ര രസിക്കാൻ
എന്താണുള്ളതെന്ന് എനിക്കു മനസ്സിലാകുന്നില്ല. വളരെ
മോശമായ ഒരു ഡാൻസാണ് നിങ്ങൾ കണ്ടത്.”
“എന്നാൽ ശരി. ഇനി തന്‍റെ ഡാൻസ് ഒന്നു കാണിക്കൂ,
നോക്കട്ടെ.”
കുറുക്കൻ ആവശ്യപ്പെട്ടു.
നീണ്ടു മെലിഞ്ഞ കാലുകളിൽ വീടിന്‍റെ മേൽക്കൂരപോലെ
വീർത്ത വയറും പുകക്കുഴൽപോലുള്ള കഴുത്തുമായിനിന്നു
തിരിയുന്ന ഒട്ടകത്തിനെക്കണ്ട് ആന അലറി, സിംഹം ചീറി,
കുറുക്കൻ കൂകി! എല്ലാവരുംകൂടി ഒട്ടകത്തിനെ അവിടെനിന്നും
ഓടിച്ചു.
അസൂയ മുഴുത്തവർ സ്വന്തം കുറവുകളെപ്പറ്റി
അറിയുന്നില്ല.
5
രണ്ട് ഞണ്ടുകൾ

കടൽക്കരയിൽ രണ്ടു ഞണ്ടുകൾ നടക്കുകയായിരുന്നു.


അമ്മയും മകളും. പലതും സംസാരിച്ചുകൊണ്ടു നടക്കെ,
പെട്ടെന്ന്, ഞണ്ടമ്മയ്ക്കു ദേഷ്യം കയറി: “എന്താടീ പെണ്ണേ, നിന്‍റെ
നടപ്പ് വളരെ മോശമാണല്ലോ! നിനക്ക് മറ്റു മൃഗങ്ങളെപ്പോലെ
നടക്കാൻ വയ്യേ? അവരെല്ലാം മുന്നോട്ടേക്കു നടക്കുന്നു; നീ
പിന്നോട്ടും!”
അമ്മയുടെ ദേഷ്യം കണ്ട് മകൾ അമ്പരന്നുനിന്നു. എങ്കിലും
ആ അമ്പരപ്പ് മാറ്റിക്കൊണ്ട് അവൾ ഉടനെ ചോദിച്ചു:

“പക്ഷേ, അമ്മേ, അമ്മയല്ലേ എന്നെ നടത്തം പഠിപ്പിച്ചത്?


അമ്മ പറഞ്ഞത് അനുസരിച്ചും അമ്മയെ നോക്കിയുമാണ്
ഞാൻ അതു പഠിച്ചത്. എന്നിട്ട് ഇപ്പോൾ അമ്മയെപ്പോലെതന്നെ
ഞാനും നടക്കുമ്പോൾ എന്തിന് എന്നെ കുറ്റപ്പെടുത്തുന്നു?” മകൾ
തുടർന്നു: “ഏതായാലും ഇനി ഇതു മാറ്റാൻ പ്രയാസമുണ്ട്.
നിർബന്ധമാണെങ്കിൽ മുന്നോട്ടു നടക്കുന്നത് എങ്ങനെയെന്ന്
അമ്മതന്നെ കാണിച്ചു തരൂ. ഞാനും ശ്രമിക്കാം.”
ഈ വാക്കുകൾ കേട്ട് അമ്മയുടെ മുഖം വിളറി. മകൾ
പറഞ്ഞതാണല്ലോ ശരി. അവർ പിന്നെ രസകരമായ മറ്റെന്തോ
വിഷയത്തിലേക്കു ശ്രദ്ധ തിരിച്ചു വിട്ടു നടന്നുപോയി.

അവനവന് നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ


അന്യർക്ക് ഉപദേശിക്കരുത്.
6
സിംഹവും തവളയും

ഏപ്രിൽ മാസത്തിലെ ഒരു നട്ടുച്ചനേരം. മൃഗരാജനായ സിംഹം


വെള്ളം കുടിക്കാൻ തടാകത്തിനടുത്തേക്കു
പോവുകയായിരുന്നു.
“എന്തൊരുഷ്ണം! ആകാശത്തിൽ കറുത്ത മേഘങ്ങൾ
പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇന്നു മഴയുണ്ടായേക്കും” എന്നു
സിംഹം വിചാരിച്ചു.
പെട്ടെന്നാണ് തടാകക്കരയിൽനിന്ന് ഭീകരമായ ഒരു ശബ്‍ദം
കേൾക്കാൻ ഇടയായത്. സിംഹം ഭയത്തോടെ പിന്നോട്ടു മാറി
ശ്രദ്ധിച്ചു.
വീണ്ടും ആ ശബ്‍ദം! പക്ഷേ, ഒരു ജന്തുവിനെയും കാണാനില്ല.
രാക്ഷസീയമായ ആ ശബ്‍ദം കേട്ട് ഭയവും പരിഭ്രമവും
ഉള്ളിലൊതുക്കി സിംഹം തെല്ലിട നിന്നു.
അപ്പോഴതാ, തടാകക്കരയിലെ മാളത്തിൽ നിന്ന് ഒരു
പേക്കൻ തവള പുറത്തേക്കു വരുന്നു!
“ക്ഷുദ്രകീടമേ!” സിംഹം അലറിച്ചെന്ന് ആ തവളയെ
കൈക്കുള്ളിലമർത്തി. “കാണാൻ ഇത്തിരിയേയുള്ളൂ. പക്ഷേ,
തൊള്ള തുറന്നാൽ എന്തു വലിയ ശബ്‍ദമാണ്
പുറപ്പെടുവിക്കുന്നത്!” എന്നു പറഞ്ഞുകൊണ്ട് അതിനെ
നിലത്തേക്ക് ആഞ്ഞ് ഒരേറു കൊടുത്തു.

ചിലർക്ക് വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളുകളെ


അമ്പരപ്പിക്കാനേ അറിയൂ.
7
കാലാവസ്ഥ മോശം

കാലാവസ്ഥ മോശമായിരുന്നതിനാൽ ആ കർഷകൻ


വീട്ടിൽതന്നെ ചടഞ്ഞുകൂടി. ഭക്ഷണത്തിന്‍റെ കാര്യത്തിൽ എന്തു
ചെയ്യും? സ്വന്തം ചെമ്മരിയാടുകളെ ശരിപ്പെടുത്തുകതന്നെ എന്നു
തീരുമാനിച്ചു.
കാലാവസ്ഥ മോശമായിത്തന്നെ തുടർന്നുകൊണ്ടിരുന്നു.
അപ്പോൾ അയാൾ കോലാടുകളെയും പാകപ്പെടുത്തി
വയറ്റിലാക്കി.
കാലാവസ്ഥ കൂടുതൽ വഷളായതേയുള്ളൂ. ഇടിയും മിന്നലും
മഴയും മാത്രമല്ല, ഇപ്പോൾ ശക്തിയായ കാറ്റും തുടങ്ങിയിട്ടുണ്ട്.
അയാൾ കത്തിയുടെ മൂർച്ചകൂട്ടി. അപ്പോഴുണ്ടായ
തീപ്പൊരികൊണ്ട് അടുപ്പ് കത്തിച്ചു. അതിൽ അയാൾക്കുവേണ്ടി
വണ്ടിവലിക്കുന്ന കാളകളുടെ ജീവനാണ് ആവിയായിപ്പോയത്.
ഇത്രയുമായപ്പോൾ അവിടത്തെ രണ്ടു കാവൽ നായകൾ
പരസ്പരം നോക്കി. യജമാനന്‍റെ പ്രവൃത്തികളെ ശ്രദ്ധിച്ചു
വരികയായിരുന്ന അവ ഇങ്ങനെ പറഞ്ഞു:
“ജീവനിൽ കൊതിയുണ്ടെങ്കിൽ ഉടനെ ഓടി
രക്ഷപ്പെടുകയാണു നല്ലത്. തനിക്കുവേണ്ടി ഭാരം വലിക്കുന്ന
കാളകളോടു പോലും ദയകാണിക്കാത്ത ആളാണ് നമ്മുടെ
യജമാനൻ. കത്തി പിടിച്ച ആ കൈകൾ നമ്മുടെനേരേ നീളാൻ
അധികം വൈകുമെന്നും തോന്നുന്നില്ല. കാലാവസ്ഥ മോശമാണ്,
നമുക്കു പോകാം.”
സ്വന്തം കാര്യം മാത്രം നോക്കുന്ന യജമാനന്മാരുടെ
അടുക്കൽ ഭൃത്യന്മാർ സ്ഥിരമായി നിൽക്കില്ല.
8
നായയുടെ പൊങ്ങച്ചം

വീട്ടുടമ ഒരു നായ്ക്കുട്ടിയെ ഓമനിച്ചു വളർത്തിവന്നു. പക്ഷേ,


വളരുന്തോറും അതു മഹാവികൃതിയായി കാണപ്പെട്ടു.
വീട്ടുകാരെയും വിരുന്നുകാരെയും വഴിപോക്കരെയും അത്
ഓർക്കാപ്പുറത്തു ചെന്നു കടിക്കുമായിരുന്നു.
പൊറുതിമുട്ടിയ ഉടമ അവസാനം ഒരു വഴി കണ്ടുപിടിച്ചു.
അയാൾ നായയുടെ കഴുത്തിൽ ഒരു മണി കെട്ടിക്കൊടുത്തു.
നായയുടെ വരവറിഞ്ഞ് ആളുകൾക്ക് ഒഴിഞ്ഞുമാറാൻ
സാധിക്കുമല്ലോ.
കഴുത്തിൽ മണി കെട്ടിയപ്പോൾ നായയ്ക്കും വളരെ
സന്തോഷമായി.
അങ്ങനെ ചന്തസ്ഥലത്തു നടക്കെ ഒരു വൃദ്ധൻനായ
ചോദിച്ചു: “നീ ഇത്രയേറെ
സന്തോഷവാനായി തുള്ളിച്ചാടുന്നത് എന്തുകൊണ്ടാണ്?”
“തന്‍റെ മുഖത്തെന്തിനാണ് കണ്ണുവെച്ചിരിക്കുന്നത്? മറ്റു
നായകൾക്കൊന്നും ഇല്ലാത്ത ഈ അംഗീകാരമുദ്ര കണ്ടില്ലേ?”
കഴുത്തിലെ മണി കിലുക്കിക്കൊണ്ടു വികൃതിപ്പട്ടി ചോദിച്ചു.
“വിഡ്ഢീ!” കിഴവൻ നായ പറഞ്ഞു: “ഈ നായയ്ക്ക് ആളെ
കടിക്കുന്ന ദുശ്ശീലമുണ്ടെന്നാണ് നിന്‍റെ കഴുത്തിലെ മണി
വിളിച്ചുപറയുന്നത്. ഇനി നിനക്ക് ആരെയും കടിക്കാൻ
പറ്റുകയില്ല.”

വിഡ്ഢികൾക്ക് പൊങ്ങച്ചത്തിനു വകനൽകി


ബുദ്ധിമാന്മാർ ശല്യമൊഴിവാക്കുന്നു.
9
അത്യാർത്തി ആപത്തായി

അനാഥരായി ധാരാളംപേർ തെരുവിൽ അലയാറുണ്ടല്ലോ.


അക്കൂട്ടത്തിൽ അത്യാർത്തിക്കാരനായ ഒരു കുട്ടിയും
ഉണ്ടായിരുന്നു.
എന്തു തിന്നാലും മതിയാകാത്ത ആ കുട്ടിക്ക് അന്ന്
ആഹാരമൊന്നും കിട്ടിയിരുന്നില്ല. അങ്ങനെ വിശന്നു
നടക്കുമ്പോഴാണ് ഒരു മധുരപലഹാരക്കട അവൻ കണ്ടത്.
മധുരപലഹാരങ്ങളെന്നുവെച്ചാൽ അവനുജീവനാണ്. നിറഞ്ഞ
ഗ്ലാസ്ഭരണികൾ കണ്ട് അവന്‍റെ വായിൽ വെള്ളമൂറി.
കടയുടെ അടുത്തുചെന്ന് അവൻ അകത്തേക്കു
പാളിനോക്കി.
ഉടമസ്ഥൻ കൂർക്കംവലിച്ച് ഉറങ്ങുകയാണ്.
പരിസരത്തിലെങ്ങും ആരെയും കാണാനില്ല. അവസരം
പാഴാക്കേണ്ടെന്നു കരുതി ആ കുട്ടി ഭരണികളിലൊന്നിൽ
വലതുകൈ തള്ളിക്കയറ്റി.
കൈ നിറച്ചും പലഹാരങ്ങൾ! പക്ഷേ, അതു
പുറത്തെടുക്കാൻ
കഴിയണ്ടേ? കൈ വരുന്നില്ല. കുട്ടി വിഷമിച്ചു.
പലഹാരങ്ങൾ പകുതിയെങ്കിലും ഭരണിയിൽതന്നെ ഇട്ടാൽ
മതി, കൈ പുറത്തെടുക്കാം. അത്യാർത്തിമൂലം അതിനുണ്ടോ
മനസ്സുവരുന്നു.
ഭരണിയിൽനിന്നു കൈ പുറത്തെടുക്കാനുള്ള
ഗുസ്തിക്കിടയിൽ കടയുടമ ഉറക്കമുണർന്നു. അയാൾ
കുട്ടിയെപ്പിടിച്ച് തന്‍റെ കൈ വേദനിക്കുവോളം തല്ലി.
“എടാ, കൈയിൽ ഒതുങ്ങുന്നതിന്‍റെ പകുതിയേ എപ്പോഴും
എടുക്കാവൂ.” കുട്ടിയുടെ ചെവിയിൽ നുള്ളിപ്പിടിച്ചുകൊണ്ട്
കടയുടമ പറഞ്ഞു: “അത്യാർത്തിമൂലം നിനക്കു
തല്ലുമാത്രമായില്ലേ നേട്ടം? ഇനി ഓടിക്കോ വേഗം.”

കൊക്കിൽ ഒതുങ്ങുന്നതേ കോത്താവൂ.


10
സൂര്യന്‍റെ വിവാഹം

മാർച്ചുമാസത്തിലെ കടുത്ത വേനലിൽ ഉരുകിനിൽക്കുന്ന ഒരു


ദിവസം. എങ്കിലും അന്നു കാട്ടിൽ വലിയ ആഘോഷമായിരുന്നു.
സൂര്യന്‍റെ വിവാഹദിവസമാണന്ന്. ചെറിയ കാര്യം വല്ലതുമാണോ?
പല ഭാഗത്തും ആഘോഷങ്ങൾ നടക്കുന്നു. കൂട്ടത്തിൽ,
വെള്ളം മിക്കവാറും വറ്റിയ, ഒരു ചളിക്കുളത്തിലെ തവളകളും
ആഹ്ളാദിച്ചു തിമർക്കുകയാണ്! എന്നാൽ, ഒരു കിഴവൻതവള
മാത്രം അതിലൊന്നും പങ്കുകൊണ്ടില്ല. അല്പം കഴിഞ്ഞ് ആ
കിഴവൻ തവളയുടെ ക്ഷമയെല്ലാം നശിച്ചു. അത് ഒരു
പാറക്കഷണത്തിൽ കയറിനിന്ന് കൂട്ടുകാരോടായി ഉറക്കെ
പറഞ്ഞു:
“നിങ്ങൾ എന്തറിഞ്ഞിട്ടാണ് ഇങ്ങനെ നിലവിട്ട്
ആഹ്ളാദിക്കുന്നത്? ഈ കുളവും അടുത്ത കുളങ്ങളുമൊക്കെ
വറ്റിച്ചുതീർക്കാൻ ഒരു സൂര്യൻതന്നെ എത്രയോ അധികമാണ്.
അങ്ങനെയുള്ള സൂര്യനാണിപ്പോൾ വിവാഹം കഴിക്കുന്നത്.”
കിഴവൻ അല്പമൊന്നു നിറുത്തി മറ്റു തവളകളുടെ മുഖത്തു
നോക്കി. അവർ അപ്പോഴും കാര്യം മനസ്സിലാകാതെ പരസ്പരം
നോക്കിയിരിക്കുകയാണ്. കിഴവൻ തവള തുടർന്നു:
“അടുത്ത വർഷം മറ്റൊരു കുട്ടിസൂര്യൻ കൂടി ഉണ്ടാകുമെന്ന
വിചാരം നിങ്ങളിൽ ആർക്കെങ്കിലും ഉണ്ടായോ? സൂര്യനും
കുട്ടിസൂര്യനുംകൂടിവന്നാൽ നമ്മുടെ ഗതി എന്തായിരിക്കുമെന്നു
വിഡ്ഢികളായ നിങ്ങളിൽ വല്ലവരും ഓർക്കുകയുണ്ടായോ?”
അടുത്തുവരുന്ന ആപത്തിനെ കാണാതെ
ബുദ്ധിയില്ലാത്തവർ ആഹ്ളാദിക്കുന്നു.
11
നിൽക്കൂ, ആലോചിക്കൂ...

കുറുക്കന് ഒരു അമളി പറ്റി. ഓട്ടത്തിനിടയിൽ ഒരു


പൊട്ടക്കിണറ്റിൽ വീണുപോയി.
കിണറ്റിൽ വെള്ളം കുറവായിരുന്നതു ഭാഗ്യം. പക്ഷേ, അവിടെ
കഴിയാൻ പറ്റില്ലല്ലോ. പുറത്തുകടക്കാൻ എന്താണ് ഒരു വഴി എന്ന്
ആലോചിച്ചും ദുഃഖിച്ചും നിൽക്കെയാണ് മുകളിൽനിന്ന് ഒരു
നിഴൽ.
ദാഹത്തോടെ വന്ന ഒരു ആട് കിണറ്റിൽ
എത്തിനോക്കുകയാണ്. അവിടെ കുറുക്കനെകണ്ട് അത്
അത്ഭുതത്തോടെ ചോദിച്ചു: “അല്ല! ഇതാര്? കുറുക്കൻ ചേട്ടനോ?
നിങ്ങൾ അവിടെ എന്തെടുക്കുകയാണ്?”
“അനിയൻ വിവരമറിഞ്ഞില്ല, അല്ലേ? ഭയങ്കരമായ ഒരു
വരൾച്ചയുടെ വക്കത്താണ് നമ്മൾ!” കുറുക്കൻ വ്യക്തമാക്കി:
“സമയം കളയാതെ ഞാൻ ഈ കിണറ്റിൽ ചാടി സ്ഥലം
പിടിച്ചിരിക്കയാണ്. ഇവിടത്തെ വെള്ളം വറ്റുകയില്ല. ഇത്രയും
സ്വാദുള്ള വെള്ളം ഞാൻ എന്‍റെ ഓർമവച്ച നാൾമുതൽ
രുചിച്ചിട്ടുമില്ല. വേണമെങ്കിൽ നിനക്കും ഇങ്ങോട്ട് ഇറങ്ങിവരാം.”
ക്ഷണം കിട്ടിയതല്ലേ? കൂടുതലൊന്നും ചിന്തിച്ചില്ല. ആട്
കിണറ്റിലേക്ക് എടുത്തുചാടി.
കിട്ടിയ അവസരമുണ്ടോ കുറുക്കൻ പാഴാക്കുന്നു! അത്
ആടിന്‍റെ മുതുകത്ത് ചാടിക്കയറി കൊമ്പുകളിൽ ചവിട്ടി
കിണറ്റിനു വെളിയിലെത്തി.
പാവം! ആട് കിണറ്റിലിരുന്നു മേല്പോട്ടു നോക്കി. കുറുക്കൻ
സ്വന്തം താവളത്തിലേക്ക് യാത്രയുമായി. പോകുംമുമ്പ്
കിണറ്റിലുള്ള ആടിനെ നോക്കി കുറുക്കൻ ഇങ്ങനെ ഉപദേശിച്ചു:
“അനിയാ, വല്ലതുമൊന്നു കേൾക്കുമ്പോഴേക്കും ഇങ്ങനെ
എടുത്തുചാടരുത്. അതിനു മുമ്പ് ഒരു നിമിഷമെങ്കിലും സ്വയം
ആലോചിക്കണം.”

ആലോചനകൂടാതെ ഒന്നും പ്രവർത്തിക്കരുത്.


12
ചവിട്ടേറ്റ പാമ്പ്

ഇരതേടി നടക്കുകയായിരുന്നു ഒരു പാമ്പ്. അബദ്ധത്തിൽ അത്


ഒരു വലിയ ജനക്കൂട്ടത്തിൽ ചെന്നുപെട്ടു. “പാമ്പ്! പാമ്പ്!” എന്നു
പറഞ്ഞു പലരും പല ഭാഗങ്ങളിലേക്ക് ഓടി. എന്നാൽ, കുറെപ്പേർ
ഓടിയില്ല. അവർ അതിനെ ചവിട്ടിയും അടിച്ചും അവശനാക്കിയ
ശേഷമാണ് സ്ഥലം വിട്ടത്. പാമ്പ് വേദനയോടെ വളരെനേരം
അവിടെ കിടന്നു. പിന്നീട് സിയസ് ദേവന്‍റെ അടുക്കൽ പോയി
പരാതി ബോധിപ്പിച്ചു.
“നിന്നെ ചവിട്ടിയ ആദ്യത്തെ ആളെത്തന്നെ നീ കടിക്കയും
തലയുയർത്തിനിൽക്കയും ചെയ്തിരുന്നു എങ്കിൽ...” സിയസ്
പറഞ്ഞു: “മറ്റുള്ളവർ നിന്നെ ഉപദ്രവിക്കും മുമ്പ് രണ്ടു തവണ
ആലോചിക്കുമായിരുന്നു.”

ആദ്യത്തെ അക്രമിയെ ധീരമായി എതിരിട്ടാൽ


മറ്റുള്ളവർ ഭയത്തോടെ പിന്മാറിപ്പോകും.
13
മൂക്കു ചതഞ്ഞ മൃഗഡോക്ടർ!

സിംഹം വിശന്നിരിക്കയായിരുന്നു. നല്ല ഒരു ഇരയെ കിട്ടിയിട്ടു


ദിവസങ്ങൾ പലതായി. അങ്ങനെ പാതവക്കിൽ ഇരിക്കെ
കൊഴുത്തുരുണ്ട ഒരു കുതിരവരുന്നതു കണ്ടു. സിംഹത്തിന്‍റെ
വായിൽ വെള്ളമൂറി. ഓടിച്ചാൽ കിട്ടാതെ വന്നേക്കാം. അതിനാൽ
ഒരു ഡോക്ടറായി അഭിനയിക്കാൻ സിംഹം തീരുമാനിച്ചു.
കുതിര തന്നെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടു സിംഹം വിളിച്ചു
പറഞ്ഞു: “വരൂ, കുതിരേ! ഞാൻ ഇവിടെ പുതുതായിവന്ന
ഡോക്ടറാണ്. ഈ കാട്ടിലെ ഏതു മൃഗത്തിന്‍റെയും ഏതു രോഗവും
മാറ്റാൻ എനിക്കു കഴിയും.” കുതിര ഒന്നു ചിരിക്കുകമാത്രം
ചെയ്തു. പിന്നെ അതിന്‍റെ വഴിക്കു പോയി.
രണ്ടു ദിവസം കഴിഞ്ഞു. മുടന്തിക്കൊണ്ട് അതാ കുതിര
സിംഹത്തിന്‍റെ മുന്നിൽ ഹാജരാവുന്നു: “ഡോക്ടരെ, രക്ഷിക്കണം!
എന്‍റെ കാലിൽ വലിയ ഒരു മുള്ളു തറച്ചു.” കുതിര വേദനയോടെ
ഞരങ്ങി.
“ശരി, വരൂ!” സിംഹം രാജകീയമായി കിടന്നുകൊണ്ടു
തലയുയർത്തി പറഞ്ഞു: “അടുത്തുവന്ന് ആ കാലൊന്നു
പൊക്കൂ; പരിശോധിക്കട്ടെ!” കുതിര സിംഹത്തിന്‍റെ തലയ്ക്കു
മുകളിൽ മുൻകാൽ പൊക്കിനിന്നു.
ഇനി ഒറ്റച്ചാട്ടത്തിന് കുതിരയുടെ കഥ കഴിക്കാം എന്നു നിനച്ച
സിംഹത്തിൽനിന്ന് പൊടുന്നനെ ഒരു നിലവിളിയാണ് ഉണ്ടായത്!
കുതിരയുടെ കുളമ്പ് സിംഹത്തിന്‍റെ മൂക്കിൽ ആഞ്ഞു
പതിച്ചതായിരുന്നു കാരണം.
അടികൊണ്ട് അബോധാവസ്ഥയിലേക്കു വഴുതിവീഴുമ്പോൾ,
അകന്നു പോകുന്ന കുളമ്പടിശബ്‍ദവും കുതിരയുടെ
പരിഹാസച്ചിരിയും സിംഹത്തിന്‍റെ കാതിൽ
മുഴങ്ങിക്കൊണ്ടിരുന്നു.

കരുതലോടെ ഒരുക്കുന്ന പദ്ധതികൾ പലപ്പോഴും


തിരിച്ചടിയേറ്റു വിഫലമാകുന്നു.
14
പാമ്പിനോടു ദയ

നല്ല തണുപ്പുള്ള ഒരു പ്രഭാതം. മഞ്ഞു പെയ്തുകൊണ്ടിരിക്കുന്നു.


ചെടികളും മരങ്ങളും ജീവജാലങ്ങളുമെല്ലാം മഞ്ഞുറഞ്ഞു
മരവിച്ചു നില്ക്കുകയാണ്. മഞ്ഞിൽ മരവിച്ചു
കിടക്കുകയായിരുന്ന ഒരു പാമ്പിനോട് ആ വഴിയേ നടന്നുവന്ന
ഒരു തൊഴിലാളിക്ക് അലിവുതോന്നി.
അയാൾ ഒരു കൈയിൽ പാമ്പിനെ എടുത്തു. മറ്റെ
കൈകൊണ്ടു കോട്ടിന്‍റെ മുകളിലത്തെ രണ്ടു
കുടുക്കുകളഴിച്ചു. അതിനകത്തു പാമ്പിനെ നെഞ്ചോടു
ചേർത്തുവെക്കുകയും ചെയ്തു.
അല്പനേരം അങ്ങനെ അയാൾ നടന്നുകാണും.
കോട്ടിനുള്ളിൽ ചെറിയൊരു അനക്കം അനുഭവപ്പെട്ടു. നെഞ്ചിലെ
ഇളംചൂടേറ്റു മരവിപ്പുമാറിയ പാമ്പ് ഉണരുകയായിരുന്നു.
ഉണർന്നയുടനെ അതു തൊഴിലാളിയുടെ മാറിൽ ശക്തിയായി
കടിക്കുകയാണു ചെയ്തത്.
നിമിഷങ്ങൾക്കകം ആ മനുഷ്യൻ മരിച്ചുവീണു.

ജന്മനാ ദുഷ്‌ടനായ ഒരാളെ എത്ര ദയ


ചൊരിഞ്ഞാലും നന്നാക്കാൻ കഴിയുന്നതല്ല.
15
കുറുക്കനും കൊതുകുകളും

കുതിച്ചുചാടി പോവുകയായിരുന്നു ഒരു കുറുക്കൻ. പെട്ടെന്ന് ആ


ചാട്ടം നിന്നു. അടുത്തടുത്തു വളരുന്ന മൂന്നു മരങ്ങളുടെ
പിണഞ്ഞ കൊമ്പുകൾക്കിടയിൽ അവൻ അകപ്പെട്ടുപോയി.
മുന്നോട്ടോ പിന്നോട്ടോ കുറുക്കനു നീങ്ങാൻ കഴിഞ്ഞില്ല.
അവിടെ ഉണ്ടായിരുന്ന ഒരു കൊതുകിൻപറ്റത്തിന് അതു നല്ല
വിരുന്നൊരുക്കി. കുറുക്കന്‍റെ കൈപ്രയോഗങ്ങളില്ല. വാൽ
വീശലില്ല. മറ്റ് എതിർപ്പുകളോ ഉപദ്രവങ്ങളോ കാര്യമായി ഇല്ല.
അതിനാൽ തികഞ്ഞ സമാധാനത്തോടെ കൊതുകുകൾ
രക്തം കുടിച്ചുതുടങ്ങി. നല്ല സ്വാദുള്ള രക്തം. വയർ നിറയുവോളം
കുടിക്കുകതന്നെ. അപ്പോൾ ആ വഴിക്ക് ഒരു മുള്ളൻപന്നി വന്നു.
കുറുക്കന്‍റെ ദൗർഭാഗ്യത്തിൽ അതിന് അലിവു തോന്നി.
“കുറുക്കൻ ചേട്ടാ! ചേട്ടൻ വലിയ വിഷമാവസ്ഥയിലാണല്ലോ.
ഞാൻ കൊതുകുകളെ ആട്ടിയോടിക്കാം. ചേട്ടന് അത്രയെങ്കിലും
ആശ്വാസമാകുമല്ലോ.”
“വേണ്ടനിയാ, നിനക്കു വളരെ വളരെ നന്ദി. നീ ഇപ്പോൾ
അതിൽ ഒന്നിനെയും ഉപദ്രവിക്കരുത്.” കുറുക്കന്‍റെ മറുപടി കേട്ട്
മുള്ളൻപന്നിക്ക് അത്ഭുതം തോന്നി.
“അതെന്താ ചേട്ടൻ അങ്ങനെ പറയുന്നത്?” മുള്ളൻപന്നി
ചോദിച്ചു.
“നീ ഇതു നോക്കൂ.” കുറുക്കൻ പറഞ്ഞു: “ഈ കൊതുകുകൾ
എന്‍റെ രക്തം കുടിച്ചു വയർ വീർപ്പിച്ചു വരികയാണ്.
വിശപ്പടങ്ങിയാൽ അവർ മത്തുപിടിച്ച് ഇവിടെത്തന്നെ
കിടന്നുകൊള്ളും. അതിനു മുമ്പ് നീ അവയെ ഓടിച്ചാൽ
വിവരമറിഞ്ഞുവരുന്ന വേറൊരുപറ്റം കൊതുകുകളുടെ കടികൂടി
ഞാൻ കൊള്ളണം. അവർ എന്‍റെ ദേഹത്തിൽ ഒരു തുള്ളി രക്തം
പോലും പിന്നെ ബാക്കിവെക്കില്ല.”

എതിർപ്പില്ലെന്നറിഞ്ഞാൽ അത്യാവശ്യക്കാർ ധാരാളം


വരും. അവർ പിന്നെ ഒന്നും ബാക്കിവെക്കില്ല.
16
അകലം സൂക്ഷിക്കുക

വലിയൊരു വെള്ളപ്പൊക്കമുണ്ടായി. കുടിലുകളെയും മാളിക


വീടുകളെയും വെള്ളം ഒരുപോലെ ആക്രമിച്ചു.
സാധനങ്ങൾ പലതും അങ്ങിങ്ങായി ഒഴുകിനടക്കുന്നു.
കൂട്ടത്തിൽ രണ്ടു പാത്രങ്ങളും കാണപ്പെട്ടു. ഒന്ന് ഒരു
കുടിലിൽനിന്നുള്ള മൺചട്ടിയും മറ്റൊന്ന് ഒരു മാളികവീട്ടിലെ
പിച്ചളക്കുടവും ആയിരുന്നു.
അടുത്തു കണ്ടപ്പോൾ പിച്ചളക്കുടം പറഞ്ഞു: “അല്ലയോ
മൺചട്ടീ! എന്നോടു കുറെക്കൂടി ചേർന്ന് ഒഴുകൂ. നിനക്ക്
ആപത്തു വരാതെ ഞാൻ കാത്തുകൊള്ളാം.”

“അങ്ങ് വളരെ സ്നേഹമുള്ള ഒരു ഹൃദയത്തിന്‍റെ ഉടമയാണ്.”


മൺചട്ടി വിനയത്തോടെ പറഞ്ഞു: “പക്ഷേ,
അതുകൊണ്ടുതന്നെയാകണം എനിക്ക് അല്പം ഭയം തോന്നുന്നു.
നാം തമ്മിലുള്ള ഈ അകലം സ്ഥിരമായി സൂക്ഷിക്കുവാനാണ്
ഞാൻ ആഗ്രഹിക്കുന്നത്. കൂടുതൽ അടുപ്പമാകുമ്പോൾ,
ഒഴുക്കിൽപെട്ട് അങ്ങ് എന്‍റെ മേലോ ഞാൻ അങ്ങയുടേ മേലോ
ഒന്നു മുട്ടിപ്പോയാൽ മതി, എന്‍റെ ജീവിതമാണു തകരുക.
അങ്ങേക്കൊന്നും വരാനില്ല.”

അതിശക്തന്മാരും ധനികരുമായവരോട് അധികം


അടുക്കാതിരിക്കയാണ് ബുദ്ധി
17
ചെന്നായയുടെ ഓടക്കുഴൽവായന

രക്ഷപ്പെടാൻ കഴിയില്ലെന്ന് ആടിനു ബോധ്യമായി. ചെന്നായ


അടുത്ത് എത്തിക്കഴിഞ്ഞു. എങ്കിലും ഒരു ഉപായം പ്രയോഗിച്ചു
നോക്കാം. ആടു പെട്ടെന്നു നിന്നു.
“ഞാൻ താങ്കൾക്കു കീഴടങ്ങിയിരിക്കുന്നു.” ആടു പറഞ്ഞു:
“താങ്കൾ എന്നെ കടിച്ചുകീറി വിശപ്പടക്കാൻ ഇനി അധികം
താമസിക്കില്ലെന്ന് എനിക്കറിയാം. എങ്കിലും ആഹ്ളാദത്തോടെ
മരിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. അതിനാൽ
എനിക്കുവേണ്ടി താങ്കൾ അല്പനേരം പുല്ലാങ്കുഴൽ വായിച്ചാൽ
വലിയ ഉപകാരമായിരിക്കും. ഞാൻ അതിനൊത്ത് നൃത്തം
ചെയ്യാം. അതിന്‍റെ ലഹരിയിൽ ഞാൻ മുഴുകുമ്പോൾ താങ്കൾ
എന്നെ ഭക്ഷിച്ചുകൊള്ളൂ.”
എളിമയോടുകൂടിയതായിരുന്നു ആടിന്‍റെ വാക്കുകൾ. അതു
കേട്ടു ചെന്നായ് പുല്ലാങ്കുഴൽ വായിക്കാൻ സമ്മതിച്ചു. ആടു
നൃത്തവും തുടങ്ങി. അപ്പോൾ അടുത്ത മരക്കൊമ്പുകളിലെ
പറവകൾ ഹർഷാരവം മുഴക്കി.
അസാധാരണമായ ഈ ശബ്‍ദം കേട്ടിട്ടാവണം, ഏതാനും
നായാട്ടുനായ്ക്കൾ കുരച്ചുവരാൻ താമസമുണ്ടായില്ല.
അതിനിടയിൽ ചെന്നായ ജീവനും കൊണ്ടു
സ്ഥലംവിട്ടുകഴിഞ്ഞിരുന്നു. ആടു പിന്നെ സ്വന്തം വീട്ടിലേക്കും
മടങ്ങി.
നായ്ക്കളിൽനിന്നു രക്ഷപ്പെട്ട ചെന്നായ പിന്നീട് ഇങ്ങനെ
ആത്മഗതം ചെയ്തു: “എനിക്ക് ഇതു കിട്ടണം! ഒരു
കശാപ്പുകാരന്‍റെ ജോലിയായിരുന്നു എനിക്കു
ചെയ്യേണ്ടിയിരുന്നത്. അതു മറന്ന് ഓടക്കുഴൽ
വായനക്കാരനാകാൻ ശ്രമിക്കേണ്ടിയിരുന്നില്ല.”

മറ്റൊരാളെ അനുകരിച്ചു വിഡ്ഢിയാകാതെ സ്വന്തം


ജോലിയിൽ ശ്രദ്ധിക്കുകയാണു വേണ്ടത്.
18
ആടിനെ റാഞ്ചിയ കാക്ക

പരുന്ത് ആകാശത്തിൽ വട്ടമിട്ടു പറന്നു. അസഹ്യമായ വിശപ്പുണ്ട്.


ഭക്ഷണത്തിനുള്ള വകയൊന്നും കാണാനുമില്ല.
താഴെ ഒരുപറ്റം ചെമ്മരിയാടുകൾ മേയുന്നു. പരുന്ത്
സൂക്ഷിച്ചുനോക്കി. അതിൽ പ്രസവിച്ച് അധികം
ദിവസമായിട്ടില്ലാത്ത ഒരു ആട്ടിൻകുട്ടി ഒറ്റപ്പെട്ടു നടപ്പുണ്ട്.
പിന്നെ താമസിച്ചില്ല, ചിറകടിയേറ്റു പൊടിപടലം ഉയർന്നു.
ഒപ്പം പരുന്തിന്‍റെ കൈകളിൽ ആട്ടിൻകുട്ടിയും ഉയർന്നു.
സൗകര്യത്തോടെ അതിനെ കൊത്തിപ്പൊളിച്ചു തിന്നാൻ
കുന്നിന്മുകളിലുള്ള പാറക്കെട്ടിനെ ലക്ഷ്യംവച്ചു പരുന്തു
പറന്നുപോയി.
ആലിൻകൊമ്പത്തിരുന്ന ഒരു കാക്ക എല്ലാം
കാണുന്നുണ്ടായിരുന്നു. തനിക്കും എന്തുകൊണ്ട് ഇങ്ങനെ
ഒരാടിനെ റാഞ്ചിയെടുത്തുകൂടാ എന്നായി അതിന്‍റെ ചിന്ത. ഉടനെ
പുറപ്പെടുകയും ചെയ്തു. ശക്തിയായി പറന്നു ചെന്നു കാക്ക
വലിയ ഒരു ചെമ്മരിയാടിന്‍റെ പുറത്തു പിടികൂടി. അതിനെ
എടുത്തുകൊണ്ടു പോകാനുള്ള ശ്രമമായി.
ഇതിനിടയിൽ, നീണ്ടുചുരുണ്ട ആട്ടിൻരോമങ്ങളിൽ
കാക്കയുടെ കാലുകൾ കുരുങ്ങിപ്പോയിരുന്നു. എന്തു ചെയ്തിട്ടും
വിട്ടുകിട്ടുന്നില്ല. കാക്ക പിന്നീടു ബഹളം തുടങ്ങി... ക്രാ...ക്രാ...ക്രാ...
ബഹളംകേട്ട് ആട്ടിടയൻ വന്നു. രോമങ്ങളിൽ
കുരുങ്ങിക്കിടന്ന കാക്കയുടെ കാലുകൾ അയാൾ സ്വതന്ത്രമാക്കി.
പക്ഷേ, ചിറകുകൾ കൂട്ടിപ്പിടിച്ച് അതിനെ അയാൾ വീട്ടിലേക്കു
കൊണ്ടുപോയി കുട്ടികൾക്കു കളിപ്പാട്ടമായി
സമ്മാനിക്കുകയാണുണ്ടായത്.

സ്വന്തം ശക്തിയെക്കുറിച്ച് അറിയാത്തവർ


കുരുക്കിലകപ്പെട്ട് അപഹാസ്യരാവുന്നു.
19
കടലും നദികളും

പണ്ടൊരിക്കൽ നദികളെല്ലാം ചേർന്ന് ഒരു യൂണിയനുണ്ടാക്കി.


കടലിനോടു പ്രതിഷേധിക്കാനായിരുന്നു പുറപ്പാട്. തങ്ങൾ
മലയിൽനിന്നു കൊണ്ടുവരുന്ന ശുദ്ധജലം മുഴുവൻ ഉപ്പു
കലർത്തി അശുദ്ധമാക്കുകയാണു കടൽ. എത്ര നാൾ ഇതു
സഹിക്കും? നദികൾ ജാഥയായി കടലിന്‍റെ അടുക്കൽ ചെന്നു
വർദ്ധിച്ച ദേഷ്യത്തോടെ ചോദിച്ചു: “ഞങ്ങൾ ഞങ്ങളുടെ
ശുദ്ധവും മാധുര്യമൂറുന്നതുമായ ജലവും കൊണ്ട് ഈവഴി
പോകുമ്പോൾ നീ എന്തിനാണു തടയുന്നത്? നിനക്ക്
ആവശ്യമുള്ള വെള്ളം കുടിച്ചോളൂ. പക്ഷേ, നീ അതല്ല ചെയ്യുന്നത്.
ഉപ്പുകലർത്തി ആർക്കും കുടിക്കാൻ
കൊള്ളരുതാതാക്കുകയാണ്. എന്തു പണിയാണിത്?”
നദികളുടെ ക്ഷോഭം കടൽ ശരിക്കും മനസ്സിലാക്കി.
അതുപോലെ അങ്ങോട്ടും ഇപ്പോൾ ക്ഷോഭിക്കുന്നതു കൂടുതൽ
വഴക്കിനേ വഴിവെക്കൂ എന്നു കടലിനറിയാം. അതുകൊണ്ടു
കടൽ ശാന്തമായി ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക്
ഉപ്പുവെള്ളമാകാൻ വിഷമമാണെങ്കിൽ വേണ്ട; മേലിൽ എന്‍റെ
അടുത്തേക്കു വരേണ്ട. അപ്പോൾ കരയിലെങ്ങും ഒഴുകി നിങ്ങൾ
വെള്ളപ്പൊക്ക മുണ്ടാക്കും. ശുദ്ധജലം നൽകുന്നതിൽ
നിങ്ങളോടു നന്ദിയുള്ള ജനങ്ങളെ നിങ്ങൾതന്നെ
മുക്കിക്കൊല്ലുകയും ചെയ്യും.”

സ്വന്തം ശുദ്ധി നിലനിർത്തുന്നതു കൊള്ളാം.


മറ്റുള്ളവർക്ക് അത് നാശം ഉണ്ടാക്കരുത്.
20
ആത്മഹത്യ വേണ്ടെന്നുവച്ചു

ലോകത്തിൽ ഏറ്റവുമധികം ദുരിതവും പ്രാണഭീതിയും


അനുഭവിക്കുന്നവർ തങ്ങളാണെന്നു മുയലുകൾക്ക് ഒരിക്കൽ
തോന്നി. മുയലുകൾ യോഗംകൂടി. “എങ്ങോട്ടു നോക്കിയാലും
ശത്രുക്കളേയുള്ളൂ. മനസ്സമാധാനത്തോടെ ആഹാരം
കഴിക്കാൻപോലും വയ്യ. തിന്നതൊന്നും തടിക്കു തട്ടുന്നുമില്ല.”
മുയൽനേതാവ് പ്രസംഗം തുടർന്നു: “ഇങ്ങനെ
ജീവിക്കുകദുസ്സഹമാണ്. പ്രതീക്ഷയുടെ രശ്മിപോലും
കണ്ണിൽവന്നു വീഴുന്നില്ല. നാം എന്തെങ്കിലും തീരുമാനിച്ചേ പറ്റൂ.”
നേതാവിന്‍റെ പ്രസംഗം മുയലുകളുടെയെല്ലാം മനസ്സിനെ
ഉലച്ചു.
അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന
കാര്യത്തിൽ എല്ലാവർക്കും യോജിപ്പായിരുന്നു.
“നമുക്കെല്ലാവർക്കും ഒരു ജാഥയായി പോയി
ആമ്പൽകുളത്തിൽ ചാടി ആത്മഹത്യ ചെയ്യാം.” ഒരു മുയൽ
അഭിപ്രായപ്പെട്ടു. നേതാവും മറ്റുള്ളവരും അതിനു സമ്മതം
മൂളുകയും ചെയ്തു.
ഭർത്താക്കന്മാർ ഭാര്യമാരെയും അമ്മമാർ മക്കളെയും
സ്നേഹമുള്ളവർതങ്ങൾ സ്നേഹിക്കുന്ന ഓരോരുത്തരെയും
പരസ്പരം ആശ്ലേഷിക്കുന്ന തിരക്കായിരുന്നു പിന്നെഅവസാനം
കണ്ണീർ തുടച്ചു കൊണ്ട് എല്ലാവരും ജാഥയിൽ ചേർന്നു.
ആമ്പൽകുളക്കരയിൽ എത്തിയപ്പോൾ അവിടെ
വെയിൽകായാൻനിന്ന ഒരുപറ്റം തവളകൾ ഭയത്തോടെ
വെള്ളത്തിൽ ചാടി രക്ഷപ്പെടുന്നതാണ് മുയൽനേതാവു കണ്ടത്.
“നില്ക്കു കൂട്ടരേ!” നേതാവ് ജാഥാംഗങ്ങളോടു പറഞ്ഞു:
“നമ്മളെക്കാൾ കഷ്‌ടമായ സ്ഥിതിയിൽ പേടിച്ചു കഴിയുന്ന
വേറൊരു കൂട്ടരെ നിങ്ങൾ കണ്ടില്ലേ? നമ്മൾ അത്ര
നിരാശരാകേണ്ടതില്ല. ഈ പരിപാടി ഉപേക്ഷിച്ച് നമുക്കു
തിരിച്ചുപോകാം.”

നമ്മെക്കാൾ ദുഃഖിതരായി വേറെയും


ആളുകളുണ്ടെന്ന ബോധം നമുക്കു ജീവിക്കാൻ
പ്രേരണ നൽകുന്നു.
21
പ്രേരണക്കുറ്റം

യുദ്ധം അവസാനിച്ചു. വിജയികൾ തടവുകാരായി പിടിച്ചവരിൽ


ശത്രുപക്ഷത്ത് കാഹളമൂതിയ ഒരാളും ഉണ്ടായിരുന്നു.
“എന്നെ കൊല്ലരുതേ.” അയാൾ ജേതാക്കളോട്
അപേക്ഷിച്ചു: “എന്നെ കൊല്ലുന്നതിന് വ്യക്തമായ ഒരു
കാരണവും ഇല്ല. ഞാൻ യാതൊരു ആയുധവും എടുത്തിരുന്നില്ല.
നിങ്ങളുടെ പട്ടാളക്കാരിൽ ആരെയും ഞാൻ കൊന്നിട്ടും ഇല്ല.
ആകെക്കൂടി ഞാൻ ചെയ്തത് കൊമ്പുവിളിക്കുക മാത്രമാണ്.”

“ആ ഒറ്റക്കാരണംകൊണ്ടുതന്നെ നിങ്ങൾ മറ്റ് ആരെക്കാളും


മുമ്പേ കൊല്ലപ്പെടേണ്ടതാണ്.” ശത്രുസൈന്യത്തിന്‍റെ മേധാവി
പറഞ്ഞു: “നിങ്ങളുടെ പടയാളികൾക്ക് ആദ്യമായി ആക്രമണ
സൂചനയും ആവേശവും നൽകിയതു നിങ്ങളുടെ
കൊമ്പുവിളിയാണ്. യുദ്ധത്തിൽ തളരുമ്പോൾ അവരെ വീണ്ടും
വീണ്ടും നിങ്ങൾ കൊമ്പുവിളിയിലൂടെ ഉത്തേജിപ്പിക്കുകയും
ഞങ്ങളുടെ ഭാഗത്തുള്ള കൂടുതൽ ഭടന്മാരെ കൊന്നൊടുക്കാൻ
അതു പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.”

കൊല്ലാൻ പ്രേരിപ്പിക്കുന്നതാണ്
കൊല്ലുന്നതിനെക്കാൾ വലിയ കുറ്റം.
22
പാമ്പിന്‍റെ മുൻകോപം

നല്ല മഞ്ഞുകാലം. തണുപ്പ് അസഹ്യമായതിനാൽ ഒരു പാമ്പ്


കൊല്ലന്‍റെ ആലയിൽ ചെന്നു.
ഉലയിൽനിന്നു പുറപ്പെടുന്ന ചൂടുകൊണ്ട് ആ മുറി വളരെ
സുഖപ്രദമായിരുന്നു. അതിനാൽ അവിടെ ഒരു മൂലയിൽ ചുരുണ്ടു
കിടക്കാമെന്ന് പാമ്പ് തീരുമാനിച്ചു. അപ്പോൾ
അവിടെയുണ്ടായിരുന്ന ഉരുക്കുകൊണ്ടുള്ള അരത്തിൽ ദേഹം
ഉരഞ്ഞ് അതിനു വല്ലാതെ വേദന അനുഭവപ്പെട്ടു.
പാമ്പിനുണ്ടായ കോപത്തിനു കണക്കില്ല. അത് അരം
കടിച്ചെടുത്തുകുടഞ്ഞു. അരത്തിന്‍റെ മൂർച്ചയേറിയ ഭാഗങ്ങളേറ്റു
പാമ്പിന്‍റെ വായ മുറിഞ്ഞു രക്തം ഒഴുകി. അരം
മുറിഞ്ഞുവരുന്നതാണ് ആ ചോരയെന്നത്രേ പാമ്പിന്‍റെ ധാരണ.
അതിനാൽ അതു കുറെക്കൂടി ആഴത്തിൽ പല്ലുകൾ ആഴ്ത്താൻ
ശ്രമമായി. അവസാനം ക്ഷീണത്തോടെ അവിടെ വീണ് ഉറങ്ങി.
കുറേ കഴിഞ്ഞപ്പോൾ പാമ്പിനു ബോധം തെളിഞ്ഞു. അരം
മുറിഞ്ഞില്ലെന്നും മുറിഞ്ഞതു തന്‍റെ വായയാണെന്നും ഒഴുകിയത്
സ്വന്തം ചോരയാണെന്നും അപ്പോഴേ അതു മനസ്സിലാക്കിയുള്ളൂ.
മുൻകോപികളായവർ എപ്പോഴും അവിവേകം
പ്രവർത്തിക്കുന്നു; പിന്നീടു ദുഃഖിക്കുകയുംചെയ്യുന്നു.
23
നല്ലത് ഒന്നു മതി

വാശിയേറിയ ഒരു കണക്കെടുപ്പു നടക്കുകയായിരുന്നു കാട്ടിൽ.


ആർക്കാണ് ഏറ്റവും കൂടുതൽ കുട്ടികളുള്ളത് എന്ന് അറിയണം.
ഒരു പ്രസവത്തിൽ തന്നെ അനേകം കുഞ്ഞുങ്ങളെ
പെറ്റുകൂട്ടുന്നവരും ധാരാളം ഉണ്ടല്ലോ.
‘എനിക്ക് രണ്ട്’, ‘എനിക്ക് മൂന്ന്’, ‘എനിക്ക് ആറ്’, ‘എനിക്ക്
പന്ത്രണ്ട്’ എന്നിങ്ങനെ ഓരോരുത്തരും തങ്ങളുടെ മക്കളുടെ
എണ്ണത്തിൽ അഭിമാനപുളകിതരായി വിവരം
നൽകിക്കൊണ്ടിരുന്നു.
കണക്കെടുപ്പുകമ്മിറ്റി പിന്നീട് സിംഹിയുടെ മുന്നിലെത്തി
ചോദിച്ചു: ‘അവിടുത്തക്ക് എത്ര കുഞ്ഞുങ്ങളുണ്ട്?’ ‘ഒരെണ്ണം
മാത്രം.’ സിംഹിയുടെ മറുപടി വന്നു. ‘അയ്യോ! ഒരെണ്ണം മാത്രമോ?’
കമ്മിറ്റിക്കാർ അദ്ഭുതം കൂറി. ‘അതെ പക്ഷേ, അതൊരു
സിംഹമാണ്.’

എണ്ണമല്ല; ഗുണമാണ് കാര്യം.


24
ഉറുമ്പും പച്ചത്തുള്ളനും

തെളിഞ്ഞ ആകാശം ആഹ്ളാദകരമായ വേനല്ക്കാലം.


വിശപ്പറിയാത്ത ഉദരം.
‘വരൂ, ഉറുമ്പേ. നമുക്ക് ഈ സന്ധ്യയിൽ അല്പം പാട്ടുപാടി
ഉല്ലാസത്തോടെ നടക്കാം.’ പച്ചത്തുള്ളൻ ക്ഷണിച്ചു.

‘എനിക്ക് ഇപ്പോൾ വരാൻ പറ്റില്ല. കുറെ ജോലിയുണ്ട്.’ എന്നു


പറഞ്ഞ് ഉറുമ്പു ധാന്യപ്പുരയിലേക്കു പോയി. അടുത്ത
ശൈത്യകാലത്തിലേക്കു വേണ്ടുന്ന ധാന്യം ശേഖരിക്കുന്ന
ജോലിയിൽ അതു മുഴുകിയിരിക്കുകയായിരുന്നു.
‘അരസികൻ! ഈ ഉറുമ്പ് ഒരു ശുംഭൻ തന്നെ’ എന്നു കുരുതി
പച്ചത്തുള്ളൻ അതിന്‍റെ പാട്ടിനുപോയി.
ശൈത്യകാലം വന്നു. പഞ്ഞവും വന്നു. വയറു
വിശന്നെരിയുന്നു.
പച്ചത്തുള്ളൻ ഉറുമ്പിന്‍റെ വാതിലിൽമുട്ടി, ‘സുഹൃത്തേ,
എനിക്ക് അല്പം ഭക്ഷണം തരൂ. ഇല്ലെങ്കിൽ ഞാൻ വിശന്നു
മരിച്ചുപോകും.’
‘അപ്പോൾ, കൊയ്ത്തുകാലത്ത് താൻ എന്തു
ചെയ്യുകയായിരുന്നു?’ ഉറുമ്പു ചോദിച്ചു. ‘ഞാൻ മടിച്ചുകൂടി
വെറുതെ വീട്ടിൽ ഇരുന്നില്ല. പാട്ടുംപാടി ഉല്ലാസത്തോടെ
തെരുവിലെങ്ങും നടക്കുകയായിരുന്നു.’ തുള്ളൻ അഭിമാനം
വിടാതെ പറഞ്ഞു.
‘വേനല്ക്കാലത്ത് നീ പാട്ടുംപാടി തെരുവിലെങ്ങും
ആഹ്ളാദിച്ചു നടക്കുകയായിരുന്നുവല്ലോ. ഇനി ഈ
ശൈത്യകാലത്ത് ഡാൻസു ചെയ്തുകൊണ്ട്
തെരുവുതെണ്ടുകയും ആകാമല്ലോ!’ ഉറുമ്പു തിരിച്ചടിച്ചു.

ഒരു വേനലിന് ഒരു മഴയുമുണ്ട്, നാളെയെപ്പറ്റി


ഓർത്ത് കരുതലോടെ ജീവിക്കുക.
25
മന്ത്രിയുടെ കഷണ്ടി

ആൾക്കണ്ണാടിയുടെ മുന്നിൽ മന്ത്രി വിഷണ്ണനായിരുന്നു.


പ്രായക്കൂടുതൽ വല്ലാതെ തോന്നുന്നുണ്ട്.
തല കഷണ്ടിയായിപ്പോയതിനാലാകാം അങ്ങനെ
തോന്നുന്നത്. അല്പം മേക്കപ്പ്ചെയ്താല്‍ നന്നായിരിക്കും.
ഭൃത്യനെ വിളിച്ച് എവിടെനിന്നെങ്കിലും രണ്ടുമൂന്നു നല്ല
വിഗ്ഗുകൾ കൊണ്ടുവരാൻ മന്ത്രി കല്പിച്ചു. അതിൽ നിന്നു തനിക്കു
യോജിച്ചതും നല്ലതുമായ ഒരെണ്ണം അദ്ദേഹം സ്വന്തം തലയിൽ
പിടിപ്പിച്ചുനോക്കി. ‘കൊള്ളാം, സുന്ദരമായിരിക്കുന്നു. ഇരുപതു
വയസ്സെങ്കിലും കുറഞ്ഞതുപോലെയുണ്ട്.’
അടുത്ത ദിവസം രാജസദസ്സുണ്ടായിരുന്നു. മന്ത്രി
കുതിരപ്പുറത്തു കയറി യാത്രതിരിച്ചു. പുതിയ പ്രസരിപ്പോടെ,
ഭവ്യതയോടെ നഗരം ചുറ്റിയാണ് അദ്ദേഹം സഭാമണ്ഡപത്തിൽ
എത്തിയത്.
സുഹൃത്തുക്കളും അനുചരന്മാരും വിശിഷ്ടാതിഥികളും
അവിടെ എത്തിച്ചേർന്നിട്ടുണ്ട്. താൻ അല്പം വൈകിപ്പോയോ?
തിരക്കിട്ടു സഭാഗൃഹത്തിൽ പ്രവേശിക്കെ മന്ത്രിക്ക് ഒരബദ്ധം
പറ്റി. അടുത്തുള്ള വിളക്കുകാലിൽ തട്ടിയതുമൂലം തലയിലെ
കൃത്രിമമുടി വീണുപോയി. കണ്ടുനിന്നവർക്കാർക്കും
ചിരിയടക്കാൻ കഴിഞ്ഞില്ല.
പെട്ടെന്നുള്ള അമ്പരപ്പു മാറിയ മന്ത്രിയും മറ്റുള്ളവരുടെ
കൂടെച്ചേർന്നു കൂടുതൽ ഉറക്കെ ചിരിച്ചു. എന്നിട്ട് ഇങ്ങനെ
പറഞ്ഞു:
‘സ്വന്തം തലമുടിതന്നെ എന്‍റെ തലയിൽ നിന്നില്ല. പിന്നെ
മറ്റൊരാളുടെ വച്ചുപിടിപ്പിച്ച തലമുടി അധികനേരം നിൽക്കുമോ?’

ലജ്ജിക്കേണ്ടിടത്തും മനസ്സാന്നിദ്ധ്യമുണ്ടെങ്കിൽ
ചിരിക്കാം.
26
പ്രാവുകൾക്ക് ഒരു രാജാവ്

പരുന്ത് ഒരു പ്രാവിൻകൂട്ടത്തെ കണ്ടു മോഹിച്ചു. ചിറകടിച്ച് താഴെ


എത്തുമ്പോഴേക്കും അവയെല്ലാം കൃഷിക്കാരന്‍റെ വീട്ടിലെ
മേൽക്കൂരയിൽ രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു.
അടുത്ത ദിവസവും ഇതുപോലെ പരുന്തിന്‍റെ ശ്രമവും
പ്രാവുകളുടെ രക്ഷപ്പെടലും നടന്നു. ഒരെണ്ണംപോലും തടഞ്ഞില്ല.
തന്‍റെ നിഴൽ കാണുന്നതിനാലാകാം പ്രാവുകൾക്ക്
ഇത്രവേഗം രക്ഷപ്പെടാൻ കഴിയുന്നതെന്നു പരുന്ത് സംശയിച്ചു.
അതിന് പോംവഴിയും കണ്ടു. മേഘാവൃതമായ ദിവസം നോക്കി
ആക്രമിക്കുക. തന്‍റെ നിഴൽ താഴെ പതിയാനിടയില്ല.
പക്ഷേ, അപ്പോഴും പ്രാവുകൾ എങ്ങനെയോ രക്ഷപ്പെട്ടു.
പരുന്ത് പിന്നെയും വഴികൾ ആലോചിക്കാതിരുന്നില്ല.
ഒടുവിൽ, ഉണങ്ങിയ ഒരു മരത്തിന്‍റെ കൊമ്പിൽ നിരുപദ്രവിയായ
മാന്യനെപ്പോലെ പരുന്ത് ഇരുന്നു.
ആ വഴിയാണ് പ്രാവുകൾ എന്നും മടങ്ങുക. അന്ന്
പ്രാവുകളെ കണ്ടപ്പോൾ പരുന്ത് ഇങ്ങനെ ചോദിച്ചു:
‘സുഹൃത്തുക്കളേ, നിങ്ങൾ എന്തിനാണ് എന്നും ഇങ്ങനെ
ഭയപ്പെട്ടു കഴിയുന്നത്? ഞാനും പക്ഷികുലത്തിൽ പെട്ടവനല്ലേ?
എന്നെ നിങ്ങളുടെ രാജാവായി അംഗീകരിക്കുന്നപക്ഷം അതിന്‍റെ
ഗുണം നിങ്ങളെ അദ്ഭുതപ്പെടുത്തും. ഉയരെ ആകാശത്തിൽ
വട്ടമിട്ടു പറന്നുകൊണ്ട് നിങ്ങൾക്ക് യാതൊരാപത്തും
ഉണ്ടാകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. പിന്നെ
നിങ്ങൾക്ക് ഒട്ടും ഭയപ്പെടേണ്ടിവരില്ല.’
വിഡ്ഢികളായ പ്രാവുകൾ പരുന്തിന്‍റെ നിർദേശം
സ്വീകരിക്കുകയും അതിനെ തങ്ങളുടെ രാജാവായി
വാഴിക്കുകയും ചെയ്തു.
ഒട്ടും താമസിയാതെ പുതിയ രാജാവിന്‍റെ നയപ്രഖ്യാപനം
ഉണ്ടായി:
‘ദിവസവും കാലത്തും വൈകുന്നേരവും ഓരോ പ്രാവു വീതം
എന്‍റെ ഭക്ഷണത്തിനായി ഹാജരാകേണ്ടതാണ്.’

ഒരു ഏകാധിപതിക്ക് സ്വയം സമർപ്പിക്കുന്ന ജനം


ഏതുതരത്തിലുള്ള വിധിയെയും ഏറ്റുവാങ്ങാൻ
പാകത്തിൽ അടിമപ്പെട്ടുപോകുന്നു.
27
ഇടയന്മാരും ചെന്നായയും

ആട്ടിടയന്മാരുടെ വീട്ടിനടുത്തെത്തിയപ്പോൾ ചെന്നായ നിന്നു.


ആടുകളൊക്കെ കൂട്ടിനുള്ളിൽ സുരക്ഷിതരാണ്. തന്നെ അടുത്തു
കണ്ടാൽ അവ ബഹളം കൂട്ടും. അതിനാൽ അങ്ങോട്ടു
പോകാതിരിക്കുകയാണ് ബുദ്ധി. അപ്പോൾ വീടിന്‍റെ അടുക്കള
വശത്തുനിന്ന് ചിരി ഉയർന്നുകേട്ടു ചെന്നായ പതുക്കെ
അവിടേക്കു നടന്നു.
ജനലിലൂടെ ഒന്നു നോക്കിക്കളയാം. കാര്യം അറിയാൻ ഒരു
ഉത്കണ്ഠ.

ഇടയന്മാർ മൂന്നു പേരുണ്ട്! അവർ പാകം ചെയ്ത ഒരു


ആടിന്‍റെ തുടയെല്ലിൽ കടിച്ചുവലിക്കുകയാണ്. മജ്ജ
വലിച്ചൂറ്റിക്കുടിക്കുന്ന ആ കാഴ്ച കണ്ടും ശബ്‍ദം കേട്ടും
ചെന്നായയുടെ വായിൽ വെള്ളമൂറി. പൊരിച്ചെടുത്ത ഇറച്ചി
വേറൊരു പാത്രത്തിൽ കൂട്ടിയിട്ടിട്ടുണ്ട്.
ഇടയന്മാർ എന്തോ പറഞ്ഞു ചിരിക്കുന്നു.
ചെന്നായ സ്വയം പറഞ്ഞു: ‘ഇടയന്മാർ ആടിനെ കൊന്ന്
ഇറച്ചി തിന്നുരസിക്കുകയാണ്. പക്ഷേ, ഇതേ ജോലിതന്നെ ഞാൻ
ചെയ്യുന്നതു കണ്ടാൽ അവർ എന്നെ തല്ലിക്കൊല്ലാൻ വരില്ലേ?’

സ്വയം ചെയ്യുന്ന തെറ്റുകൾതന്നെ മറ്റൊരാൾ


ചെയ്യുന്നതു കണ്ടാൽ അതിനെ ആക്ഷേപിക്കാനും
വിമർശിക്കാനും ചിലർ മുതിരാറുണ്ട്!
28
കഴുതയുടെ നിഴൽ

അതിശക്തമായ വേനൽക്കാലം. ഒരു യുവാവിന്


ആഥൻസിൽനിന്ന് മെഗരവരെ പോകേണ്ടിയിരുന്നു. അതിനായി
അയാൾ ഒരു കഴുതയെ വാടകയ്ക്കെടുത്തു.
മദ്ധ്യാഹ്നമായപ്പോൾ ഉഷ്ണം അസഹ്യമായി.
ബോധംകെട്ടുവീഴും എന്നുവരെ തോന്നി യുവാവിന്. അയാൾ
ഉടനെ താഴെയിറങ്ങി കഴുതയുടെ നിഴലിൽ വിശ്രമിക്കാൻ
മുതിർന്നു.
കഴുതയെ നടത്തിക്കുന്ന ആൾ സമ്മതിച്ചില്ല. ആ നിഴലിൽ
തനിക്കും വിശ്രമിക്കാൻ അവകാശമുണ്ടെന്നായിരുന്നു
അയാളുടെ വാദം.
‘എന്ത്? യാത്ര തീരുംവരെ ഈ കഴുതയെ ഞാൻ
വാടകയ്ക്കെടുത്തിരിക്കയല്ലേ?’ യുവാവ് ചോദിച്ചു.
‘അതെ, സമ്മതിക്കുന്നു.’ കഴുതയെ നടത്തിക്കുന്ന ആൾ
പറഞ്ഞു: ‘പക്ഷേ, നിങ്ങൾ കഴുതയെ മാത്രമേ
വാടകയ്ക്കെടുത്തുള്ളൂ; കഴുതയുടെ നിഴൽ എടുത്തില്ല!’
രണ്ടുപേരും നിഴലിനെ സംബന്ധിച്ചു വഴക്കിട്ടുകൊണ്ടിരിക്കെ
കഴുത തനിക്കു വിശ്രമിക്കാൻ ഒരു തണൽ അന്വേഷിച്ച്
ഓടിപ്പോവുകയും ചെയ്തു.

ഉള്ളത് പങ്കിടാതെ വഴക്കടിച്ചാൽ ഉള്ളതും


നഷ്‌ടമാവും.
29
ഓട്ടത്തിന്‍റെ വ്യത്യാസം

ഒരു ദിവസം ഒരു നായ ഒറ്റയ്ക്കു നായാട്ടിനിറങ്ങി. പെട്ടെന്നാണ്


കുറ്റിക്കാട്ടിലിരുന്ന മുയൽ പുറത്തു ചാടിയത്.
നായ മുയലിനെ പിന്തുടർന്നു. മുയലാകട്ടെ,
മിന്നൽവേഗത്തിൽ കുതിച്ചു നായയുടെ പിടിയിലകപ്പെടാതെ
രക്ഷപ്പെടുകയുംചെയ്തു. പോയതു പോയി. ഇനി വേറേ
വല്ലതിനെയും നോക്കാമെന്നു കരുതി നായ മടങ്ങുകയായിരുന്നു.
വഴിയിലിരുന്ന ഒരു ആട്ടിടയൻ നായയെ കളിയാക്കി പറഞ്ഞു:
‘നീ ഒന്നാംതരം നായാട്ടുകാരൻ തന്നെ! നിന്‍റെ നാലിലൊന്നു
പോലും വലിപ്പമില്ലാത്ത ആ ജന്തുവിനോട് ഓടിത്തോറ്റു വരുന്ന
നിനക്ക് ലജ്ജ തോന്നുന്നില്ലേ?’
‘എന്തിനു ലജ്ജിക്കണം?’ നായ ചോദിച്ചു.’ഞാൻ ഓടിയത്
ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ്.
ഇതല്ലെങ്കിൽ വേറേ എനിക്കുകിട്ടും. പക്ഷേ, മുയൽ ഓടിയത്
സ്വന്തം ജീവനുവേണ്ടിയാണ്.’
ആത്മരക്ഷയോളം പ്രധാനമായ ഒരു ആവശ്യത്തിനു
മുന്നിൽ പ്രയത്നം പലപ്പോഴും പരാജയപ്പെടാറില്ല.
30
ഹെർക്കുലീസ്സും വണ്ടിക്കാരനും

രാത്രിയിലുണ്ടായ മഴ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. പാതയിലെ


കുഴികളിൽ വെള്ളം കെട്ടിനില്പുണ്ട്! നിറയെ ഭാരവും കയറ്റി ഒരു
വണ്ടിക്കാരൻ ആ വഴിയിലൂടെ യാത്ര തിരിച്ചു. അയാൾക്കു
പോകാതെ പറ്റില്ലായിരുന്നു. കുറെ ദൂരം ചെന്നപ്പോൾ വണ്ടി
മുന്നോട്ടുനീങ്ങാൻ കൂട്ടാക്കിയില്ല. വണ്ടിക്കാരൻ തന്‍റെ ചമ്മട്ടി
പലതവണ ആഞ്ഞുവീശി. പാവം കാളകൾ! അവ വീണ്ടും വീണ്ടും
ശ്രമിച്ചു. പക്ഷേ, ചക്രങ്ങൾ നീങ്ങുന്നില്ല.
വണ്ടിക്കാരൻ താഴെയിറങ്ങി നോക്കി. ചക്രങ്ങൾ
ചളിക്കുഴിയിൽ പൂണ്ടുപോയിരിക്കുകയാണ്. ഇനി എന്തു ചെയ്യും?
മുട്ടുകാലിൽ നിന്നുകൊണ്ട് അയാൾ ശക്തിമാനായ
ഹെർക്കുലീസ് ദേവനോടു പ്രാർത്ഥിച്ചു: ‘പ്രഭോ! ഈ വണ്ടിച്ചക്രം
ചളിയിൽനിന്ന് ഉയർത്തിത്തരേണമേ!’
ഹെർക്കുലീസ്സിന് ആ പ്രാർഥന കേട്ടപ്പോൾ കോപമാണ്
ഉണ്ടായത്: ‘എടോ, മടിയനായ വണ്ടിക്കാരാ’ ആകാശത്തിൽ
പ്രത്യക്ഷപ്പെട്ടുകൊണ്ട് ഹെർക്കുലീസ് വിളിച്ചു പറഞ്ഞു: ‘നീ
മുട്ടുകാലിൽനിന്ന് എഴുന്നേൽക്കൂ. എന്നിട്ടു പൂണ്ടുപോയ
ചക്രത്തിനു പിന്നിൽ മുതുക്ചേർത്ത് ശക്തിയായി തള്ളിനോക്കൂ.
കാലുകൾ രണ്ടും ബലമായി ഊന്നി ഒരിക്കൽക്കൂടി
തള്ളിനോക്കൂ.’
അലസന്മാരുടെ പ്രാർത്ഥന ദൈവത്തെക്കൊണ്ട്
അധ്വാനിപ്പിക്കാൻ ഉള്ളതാകുന്നു. പക്ഷേ, സ്വയം
അധ്വാനിക്കുന്നവരെ മാത്രമേ ദൈവം
സഹായിക്കുന്നുള്ളു.
31
രക്ഷകനെ ഭക്ഷിച്ചാൽ

അകലെ ശബ്‍ദകോലാഹലം കേൾക്കുന്നുണ്ട്! അതു


നായാട്ടുകാരുടേതാണെന്നു മനസ്സിലാക്കിയ കാട്ടാട് വളരെ
വേഗത്തിലോടി.
നായാട്ടുകാർ പുറകേതന്നെയുണ്ട്. ഓടിയോടി കാട്ടാട് ഒരു
മുന്തിരിത്തോട്ടത്തിലാണ് എത്തിയത്! വള്ളിപ്പടർപ്പിൽ ശരീരം
മറച്ച് അത് ശ്വാസമടക്കി നിന്നു.
ആട് പോയ വഴിയറിയാതെ നായാട്ടുകാർ വിഷമിച്ചു. എങ്ങും
ഒരു അനക്കവും കാണുന്നില്ല. അത് രക്ഷപ്പെട്ടിരിക്കുമെന്നു
കരുതി അവർ മടക്കയാത്രയുമായി.
ഇനി അത്ര ഭയപ്പെടാനില്ല. ആട് ദീർഘമായി ഒന്നു നിശ്വസിച്ചു.
പിന്നീട് തനിക്കു മറയായിനിന്ന വള്ളിപ്പടർപ്പിലെ ഇലകൾ
തിന്നുതുടങ്ങുകയും ചെയ്തു. നന്നേ
വിശപ്പുണ്ടായിരുന്നതുകൊണ്ട് വേഗത്തിലായിരുന്നു തീറ്റ.
നായാട്ടുകാർ അധികം ദൂരെ എത്തിയിരുന്നില്ല. കൂട്ടത്തിൽ ഒരാൾ
ഒന്നു തിരിഞ്ഞുനോക്കാൻ ഇടയായി. അത്ഭുതം! തങ്ങൾ
പിന്തുടർന്ന ആടുതന്നെയല്ലേ അവിടെ മുന്തിരിയിലകൾ തിന്നു
കൊണ്ടിരിക്കുന്നത്! അയാൾ ഉടനെ ഉന്നംപിടിച്ച് ഒരു അമ്പ്
തൊടുത്തു. കാട്ടാടിന്‍റെ കഥയും കഴിഞ്ഞു.

അഭയം നല്കിയവനെ നശിപ്പിക്കുന്നത് സ്വന്തം


നാശത്തിനുതന്നെ വഴിയൊരുക്കലാണ്.
32
പൊന്മുട്ടയിടുന്ന താറാവ്

കൃഷിക്കാരൻ ഒരു താറാവിനെ വളർത്തിയിരുന്നു. തന്‍റെ താറാവ്


മുട്ടയിടാൻ തുടങ്ങിയോ എന്ന് എല്ലാ ദിവസവും അയാൾ
കൂട്ടിൽച്ചെന്നു നോക്കും.
അങ്ങനെയിരിക്കെ ഒരു ദിവസം കാലത്ത് കൂട്ടിനുള്ളിൽ
അയാൾ ഒരു മുട്ട കണ്ടു. ‘തനി സ്വർണംകൊണ്ടുള്ള മുട്ടയോ?’
അയാൾ അത്ഭുതപ്പെട്ടുപോയി. അയാൾ അതെടുത്ത് ഉടനെ
വീട്ടിലെത്തി ഭാര്യയെ ഏല്പിച്ചു.
അടുത്ത ദിവസം കൂടു പരിശോധിക്കാൻ പോകുമ്പോൾ
ഭാര്യയും ഒപ്പമുണ്ടായിരുന്നു. അന്നും ഒരു സ്വർണമുട്ട കിട്ടി.
ദിവസവും ഇങ്ങനെ മുട്ട കിട്ടിയപ്പോൾ ആ കൃഷിക്കാരൻ
അവിടത്തെ ഏറ്റവും വലിയ പണക്കാരനായി.
ധനികനാകുന്തോറും ധനത്തോടുള്ള അത്യാർത്തിയും
വർദ്ധിക്കും. താറാവിന്‍റെ വയറ്റിൽ നിറയെ
സ്വർണമായിരിക്കുമല്ലോ എന്ന ചിന്ത അപ്പോഴാണ്
കൃഷിക്കാരനിൽ ഉണ്ടായത്.
‘നമുക്ക് താറാവിന്‍റെ വയറു കീറി നോക്കാം.’ ഭാര്യയാണ്
പറഞ്ഞത്.
‘അതു വേണോ?’ അയാൾ ചോദിച്ചു. ആ സ്ത്രീ ഇതിനകം
കത്തി കൊണ്ടുവന്നുകഴിഞ്ഞു: ‘ആ വയറ്റിൽ മുഴുവൻ
സ്വർണമാണെന്നേയ്, നമുക്ക് ഒരു ദിവസം കൊണ്ടു
കോടീശ്വരന്മാരാകാം.’
ഭാര്യ നോക്കിയിരിക്കെ കൃഷിക്കാരൻ താറാവിനെ പിളർന്നു.
സ്വർണത്തിന്‍റെ ഒരു തരിപോലും അവർക്കു കാണാൻ
കഴിഞ്ഞില്ല. ആ സാധുജീവിയാകട്ടെ, ചോരയിൽ മുങ്ങി
പിടഞ്ഞുപിടഞ്ഞു ചാവുകയും ചെയ്തു.

അത്യാർത്തിക്കാരന് കൈയിലുള്ളതും
നഷ്‌ടപ്പെടുന്നു.
33
ചൂണ്ടക്കാരനും മത്സ്യവും

രാവിലെമുതൽ ചൂണ്ടയുമായി കായലോരത്ത് ഇരിപ്പു


തുടങ്ങിയതാണ്. ഒടുവിൽ, സന്ധ്യയായപ്പോൾ ഒരു ചെറിയ
മത്സ്യത്തെ മാത്രം അയാൾക്കുകിട്ടി.
ചൂണ്ടക്കൊളുത്തിൽനിന്ന് അതിനെ ഊരിയെടുത്തപ്പോൾ
മത്സ്യം സംസാരിച്ചു. അത് ഒരു അപേക്ഷയായിരുന്നു:
‘അല്ലയോ, നല്ലവനായ ചൂണ്ടക്കാരാ! ഞാൻ വളരെ ചെറിയ
ഒരു മത്സ്യമാണ്.
നിന്‍റെ ആഹാരത്തിന് ഞാൻ ഒട്ടും മതിയാകില്ല. അതിനാൽ
ദയവായി എന്നെ കായലിലേക്കുതന്നെ വിട്ടയച്ചേക്കൂ.
കുറച്ചുനാൾ കഴിഞ്ഞു ഞാൻ വേണ്ടത്ര വളർന്നാൽ, നിനക്കു
തിന്നാനുള്ള വകയായാൽ, നീ ഇവിടെ വന്ന് എന്നെ വീണ്ടും
പിടിച്ചുകൊള്ളൂ.’
‘അതു വേണ്ട.’ ചൂണ്ടക്കാരൻ പറഞ്ഞു: ‘നീ ഇപ്പോൾ എന്‍റെ
കൈയിൽ അബദ്ധത്തിൽ വന്നു ചാടിയതാണ്. തിരിച്ചു നിന്നെ
വെള്ളത്തിൽ വിട്ടാൽ നിന്‍റെ സ്വരംതന്നെ അങ്ങു മാറും!
ചുണയുണ്ടെങ്കിൽ എന്നെ പിടിച്ചോളൂ എന്നാവും.’
പിടിക്കപ്പെട്ടവന്‍റെ അപേക്ഷാസ്വരം
വിട്ടയയ്ക്കപ്പെടുമ്പോൾ സാരമായി മാറുന്നു.
34
നിഴലിനോടെതിർത്ത നായ

പണ്ട് ഒരു നായ ഇറച്ചിക്കടയുടെ അരികിൽ ചുറ്റിപ്പറ്റി


നിൽക്കുകയായിരുന്നു. ഒടുവിൽ അതിന് ഒരു ഇറച്ചിക്കഷണം
കിട്ടി.
സമാധാനത്തോടെ ഇരുന്ന് തിന്നാൻ പറ്റിയ സ്ഥലമാണ് ഇനി
കണ്ടുപിടിക്കേണ്ടത്! കുറച്ചു ദൂരം ഓടിയപ്പോൾ ഒരു തോടും
അതിനു കുറുകെ മരപ്പാലവും കണ്ടു.
അക്കരയ്ക്കു ചെന്നാൽ അലട്ടില്ലാതെ തിന്നാം. നായ
മരപ്പാലത്തിന്‍റെ മുകളിൽ കയറി. പകുതിവഴിക്ക് എത്തിയപ്പോൾ
അതു പെട്ടെന്നു നിന്നു.
മറ്റൊരു നായ അതാ വായിൽ ഇറച്ചിക്കഷണവുമായി
തനിക്കെതിരെ നിൽക്കുന്നു. സ്വന്തം നിഴലാണ് അതെന്ന് ആ
വിഡ്ഢി മനസ്സിലാക്കിയില്ല.
ആ ഇറച്ചിക്കഷണം കൂടി സ്വന്തമാക്കണം. പാലത്തിനു
മുകളിലെ നായ അത്യാർത്തികലർന്ന ദേഷ്യത്തോടെ
എതിരാളിയെ നോക്കി കുരച്ചു. വായ തുറക്കേണ്ട താമസം,
വായിലുണ്ടായിരുന്ന ഇറച്ചിക്കഷണം വെള്ളത്തിൽ വീഴുകയും
വെള്ളം ഇളകി നായയുടെ നിഴൽ മാഞ്ഞുപോവുകയും ചെയ്തു.

അത്യാർത്തിമൂലം കൈയിലുള്ളതുംകൂടി
നഷ്‌ടപ്പെടുത്തുന്നു.
35
സ്വയം യജമാനനായ കഴുത

കഴുതക്കാരൻ കഴുതയെയുംകൊണ്ട് ചന്തയിൽനിന്നു


മടങ്ങുകയായിരുന്നു. കഴുതപ്പുറത്ത് ഭാരമൊന്നും
ഉണ്ടായിരുന്നില്ല. അയാൾ അതിനെ വെറുതെ നടക്കാൻ വിട്ടു.
അയാളും നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ, തെളിച്ച വഴിയേ
പോകാതെ കഴുത ഓടിക്കളഞ്ഞു. ഓടിയോടി അത് ഒരു
പാറയിടുക്കിന്‍റെ വക്കത്താണ് എത്തിയത്.
തന്‍റെ കഴുതയല്ലേ? ഉപേക്ഷിക്കാൻ പറ്റുമോ? കഴുതക്കാരനും
പുറകേ ഓടിയെത്തി. ‘ഇതാ, ഇപ്പോൾ വീഴും പാറക്കെട്ടിലേക്ക്’
എന്ന മട്ടിൽ നിൽക്കുകയായിരുന്ന കഴുതയുടെ വാലിൽപ്പിടിച്ച്
അയാൾ ശക്തിയായിവലിച്ചു.
‘ഇനിയും എന്നെ അടിമവേല ചെയ്യിക്കാനല്ലേ ഈ മനുഷ്യൻ
പിടിച്ചുവലിക്കുന്നത്?’ എന്നായിരുന്നു കഴുതയുടെ ചിന്ത.
അതിനാൽ അത് മുന്നോട്ടേക്കു കൂടുതൽ ശക്തി പ്രയോഗിച്ചു.
‘ഒരു കഴുതയ്ക്കുവേണ്ടി സ്വന്തം ജീവൻ കളയുന്നതെന്തിന്?’
എന്ന ചിന്തയായി പിന്നീടു കഴുതക്കാരന്. അയാൾ അതിന്‍റെ
വാലിൽനിന്നു പിടിവിട്ടുകൊണ്ടു പറഞ്ഞു:
‘സ്വയം യജമാനനാകാൻ നീ അത്രമേൽ
മോഹിക്കുന്നുവെങ്കിൽ നിന്‍റെ വിധിയെ തടുക്കാൻ
എന്നെക്കൊണ്ടു കഴിയുമോ?’

ധിക്കാരിയായ ഒരാൾ സ്വന്തം നാശത്തിലേക്കുള്ള


വഴി ഒരുക്കുന്നു.
36
സിംഹഭാഗം

സാധാരണയായി ഒറ്റയ്ക്കാണ് സിംഹം നായാട്ടിനു


പോകാറുള്ളത്.വല്ലപ്പോഴുമൊക്കെ അതു മറ്റു മൃഗങ്ങളെ കൂട്ടിനു
വിളിക്കും. അങ്ങനെയുള്ള ഒരു ദിവസം അവർക്കു വലിയ ഒരു
കലമാനിനെ കൊല്ലാൻ കഴിഞ്ഞു.
വിവരമറിയിച്ചപ്പോൾ സിംഹം സ്ഥലത്തെത്തി. മാനിന്‍റെ
ശവശരീരത്തിനു മുന്നിൽ ഒരുപട്ടാളമേധാവിയുടെ മട്ടിൽ
നിന്നുകൊണ്ട് ഒന്നു ഗർജിച്ചശേഷം അത് ഇങ്ങനെ പറഞ്ഞു:
‘മൃഗപ്രജകളേ, ഈ കിടക്കുന്ന മാനിനെ വീതിച്ചെടുക്കാനുള്ള
സമയമായി. ഇതിനെ നാലായി ഭാഗിക്കണമെന്നാണ് എന്‍റെ
ആഗ്രഹം. അതിൽ ആദ്യത്തെ ഭാഗം നിങ്ങളുടെ രാജാവെന്ന
നിലയിൽ എനിക്കുള്ളതാണ്. മദ്ധ്യസ്ഥനെന്ന നിലയ്ക്ക് രണ്ടാം
ഭാഗവും എനിക്കുള്ളതുതന്നെ. നായാട്ടിൽ പങ്കെടുത്തതിനുള്ള
എന്‍റെ ഓഹരിയായി മൂന്നാം ഭാഗവും മാറ്റിവെച്ചാൽ...(മൃഗങ്ങൾ
പരസ്പരം ഉത്കണ്ഠയോടെ നോക്കുന്നു) നാലാമതൊരു ഭാഗം
ബാക്കി കാണുമല്ലോ. അത്...’ അല്പം ഇടവേള നൽകി
എല്ലാവരുടെയും മുഖത്തു മാറിമാറി നോക്കിയശേഷം സിംഹം
തുടർന്നു: അതു ധൈര്യമുള്ളവൻ ഇവിടെ വന്ന്
എടുത്തുകൊള്ളട്ടെ.’
പ്രതീക്ഷയോടെ ധാരാളം പേർ അദ്ധ്വാനത്തിൽ
പങ്കുചേരും. ശക്തന്മാർ അതിന്‍റെ ഫലം മുഴുവൻ
പിടിച്ചുപറ്റുകയും ചെയ്യും.
37
വൃദ്ധയും രണ്ടു ഭൃത്യകളും

പണ്ട് ഒരു വൃദ്ധ വീട്ടുജോലികളിൽ തന്നെ സഹായിക്കുന്നതിനു


രണ്ടു ഭൃത്യകളെ വച്ചിരുന്നു. രണ്ടും ചെറുപ്പക്കാരികൾ.
ജോലിയെല്ലാം കഴിഞ്ഞാൽ അവർ ഒന്നിച്ച് ഉറങ്ങാൻ കിടക്കും.
പിന്നെ ഒന്നും അറിയില്ല. എന്തൊരുറക്കമാണെന്നോ! എന്നാൽ,
മുത്തശ്ശി അങ്ങനെയല്ല. പ്രായമായാൽ ഉറക്കം കുറയുമല്ലോ.
അവർ നന്നേ വെളുപ്പിനുതന്നെ ഉണരും. ഇനിയും കോഴി
കൂകാത്തതെന്താണ് എന്ന് ആലോചിച്ചിരിക്കുമ്പോഴാവും
കോഴികൂകുന്ന ശബ്‍ദം കേൾക്കുക. ഉടനെ ജോലിക്കാരെ
വിളിച്ചുണർത്തുകയായി. നിർദേശങ്ങൾ നൽകുകയായി.
ഇത്ര നേരത്തേ ഉണരുന്നത് രണ്ടു ജോലിക്കാർക്കും
ഇഷ്‌ടമായിരുന്നില്ല. ആ വീട്ടിൽ ഒരു പൂവൻകോഴി ഉണ്ടായിരുന്നു.
അതാണല്ലോ മുത്തശ്ശിയെ ഉണർത്തുന്നത്. അതിനെ
വകവരുത്തിയാൽ ശല്യം ഒഴിയുമല്ലോ എന്ന് അവർ കരുതി.
അങ്ങനെ പ്രവർത്തിക്കയും ചെയ്തു. പിറ്റേന്ന് സൂര്യൻ
ഉദിക്കുവോളം അവർക്ക് ഉറങ്ങാൻ കഴിഞ്ഞു. ‘എന്താ പിള്ളാരെ,
ഇന്നു കോഴി കൂകുന്നതു കേട്ടില്ലല്ലോ?’ മുത്തശ്ശി ചോദിച്ചു. ‘ഇന്നു
കൂടയിൽ നോക്കുമ്പോൾ അതുണ്ട് ചത്തുകിടക്കുന്നു മുത്തശ്ശീ.’
ഭൃത്യകൾ ചിരിയടക്കി പറഞ്ഞു.
കൂടുതൽ നേരം ഇന്നും ഉറങ്ങാമല്ലോ എന്ന
സന്തോഷത്തോടെയാണ് ജോലിക്കാർ ഉറങ്ങാൻ കിടന്നത്.
കോഴി ചത്തു പോയില്ലേ? നേരമറിയാതെതാൻ കൂടുതൽ
ഉറങ്ങിപ്പോകുമോ എന്ന ആശങ്കയോടെ വൃദ്ധയും കിടന്നു.
അർദ്ധരാത്രിയിൽതന്നെ വൃദ്ധ അമ്പരപ്പോടെ ഉണർന്നു.
അവർ വിളക്കുമായി ചെന്നു ജോലിക്കാരെ കുലുക്കി വിളിച്ചു:
‘നേരം നട്ടുച്ചയാകാറായല്ലോ? എന്തൊരുറക്കമാണിത്?
എഴുന്നേറ്റുപോയി മുറ്റമടിച്ചു വെള്ളം കൊണ്ടുവരൂ.’

കുബുദ്ധികൾ തങ്ങൾക്കുതന്നെ കൂടുതൽ


വിഷമങ്ങളുണ്ടാക്കിവെക്കുന്നു.
38
വിരുന്നുകാർ

പണ്ട് ഒരു കലമാനിന് അസുഖം പിടിപെട്ടു. മറ്റുള്ളവരെ


ആശ്രയിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല കലമാൻ. അതിനാൽ
സമൃദ്ധമായി ഇളംപുല്ലുള്ള ഒരു സ്ഥലം തേടിപ്പിടിച്ചശേഷമേ
അവൻ കിടപ്പിലായുള്ളൂ. ഭക്ഷണത്തിന് അധികദൂരം
പോകേണ്ടല്ലോ.
എല്ലാവർക്കും നല്ല ഒരയൽക്കാരനും
സാമൂഹ്യപ്രവർത്തകനുമായിരുന്നു കലമാൻ. അതിനാൽ
നേതാവിന്‍റെ ആരോഗ്യസ്ഥിതി അറിയാൻ കാടിന്‍റെ പല
ഭാഗങ്ങളിൽനിന്നും മൃഗങ്ങൾ അവിടെ എത്തിക്കൊണ്ടിരുന്നു.
സുഖവിവരം അറിയാൻ വരുന്നവരെ വെറും വയറോടെ
അയയ്ക്കുന്നത് മര്യാദയല്ലല്ലോ. അതിനാൽ
വിരുന്നുകാർക്കൊക്കെ അല്പാല്പം ഇളം പുല്ല് നൽകാൻ അവൻ
മടിച്ചില്ല.
അങ്ങനെ വിരുന്നുകാർ തിന്നുതിന്ന് ഇളംപുല്ല് മുഴുവൻ
തീർന്നു. കലമാനിന്‍റെ രോഗം പൂർണമായി ഭേദപ്പെട്ടിരുന്നില്ല.
അവശനിലയിലാണെങ്കിലും അതിനു ഭക്ഷണം തേടി
അലയേണ്ടതായിവന്നു.
വിരുന്നുകാരില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല.
സമീപസ്ഥലത്തെങ്ങും വിശപ്പടക്കാനുള്ള പുല്ലും ഇല്ല. അങ്ങനെ
ആ കലമാൻ പട്ടിണികിടന്നു മരിച്ചു.

അവനവന്‍റെ കാര്യം മറന്ന് സൽക്കാരത്തിനു


തുനിയരുത്.
39
കഴുതയുടെ കണ്ഠശുദ്ധി

നല്ല വേനൽക്കാലം. മധുരമായ ഒരു സംഗീതധാര കഴുതയുടെ


ചെവിയിലെത്തി. അധികം ദൂരെനിന്നല്ല. അന്വേഷിച്ചു
ചെന്നപ്പോൾ അത് ഒരുകൂട്ടം പച്ചത്തുള്ളന്മാരെ കണ്ടു.
‘നിങ്ങളുടെ പാട്ട് എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു’ എന്ന
അഭിനന്ദനവാക്കിനുശേഷം കഴുത ചോദിച്ചു: ‘എന്തു
തരത്തിലുള്ള ഭക്ഷണമാണ് നിങ്ങളെ ഇത്ര മധുരമായ
ശബ്‍ദത്തിന്‍റെ ഉടമകളാക്കുന്നത്?’
വിഡ്ഢിയായ കഴുതയുടെ പരുക്കൻ ശബ്‍ദവും ചോദ്യവും കേട്ട്
പച്ചത്തുള്ളന്മാരിൽ ഒരു വിരുതൻ പറഞ്ഞു: ‘സുഹൃത്തേ,
ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം മാത്രമേയുള്ളൂ. കാലത്ത്
ഈ പുൽക്കൊടികളിൽ കാണുന്ന മഞ്ഞിൻ തുള്ളികളാണ്
ആഹാരം. അത് ഞങ്ങളെ ദിവസം മുഴുവനും
ഉന്മേഷമുള്ളവരാക്കുന്നു; മധുരമായിപാടാൻ കഴിവുള്ളവരും
ആക്കുന്നു.’
മറ്റുള്ളവർ ചിരിയടക്കി നിൽക്കുകയായിരുന്നു. കഴുത
അവർക്കു നന്ദി പറഞ്ഞു കൊണ്ടുതിരിച്ചുപോയി. സ്വരം
നന്നാക്കണം; ഇമ്പമായി പാടണം എന്നു കഴുത തീരുമാനിച്ചു.
ദിവസവും അതു രാവിലെ പുൽക്കൊടികളിൽ കാണുന്ന
മഞ്ഞിൻതുള്ളികൾ മാത്രം ആഹരിക്കുകയും അങ്ങനെ പട്ടിണി
കിടന്നു മരിക്കുകയും ചെയ്തു.

പഠിക്കാനുള്ള ആഗ്രഹം നല്ലതുതന്നെ. പക്ഷേ,


സ്വന്തം അർഹത വിലയിരുത്തിയിട്ടു മതി.
40
തോട്ടക്കാരനും നായയും

തോട്ടക്കാരൻ കിണറ്റിൽനിന്ന് വെള്ളം കോരി ചെടികൾ


നനയ്ക്കുകയായിരുന്നു. അരമതിലില്ലാത്ത ആ കിണറ്റിനു ചുറ്റും
തന്‍റെ വളർത്തുനായ കുരച്ചു ചാടുന്നത് എന്തിനാണെന്ന്
അയാൾക്കു മനസ്സിലായില്ല. നോക്കിയിരിക്കെ നില തെറ്റിയ നായ
കിണറ്റിൽ വീഴുകയും ചെയ്തു.
തോട്ടക്കാരൻ പിന്നെ ഒട്ടും താമസിച്ചില്ല. മേൽവസ്ത്രങ്ങൾ
അഴിച്ചുമാറ്റി അയാൾ കിണറ്റിലിറങ്ങി.
നായ വെള്ളത്തിൽ നീന്തിയും പടവു കേറിപ്പിടിക്കാൻ
പിടഞ്ഞും കൊണ്ടിരിക്കയായിരുന്നു. തോട്ടക്കാരൻ അതിനെ
എടുത്ത് ഒരുവിധം കരയിലെത്തി.
എന്നാൽ, നന്ദിയില്ലാത്ത ആ നായ തന്‍റെ യജമാനന്‍റെ
കൈത്തണ്ടയിൽ കടിക്കുകയാണുണ്ടായത്.
‘എന്ത്?’ തോട്ടക്കാരൻ അത്ഭുതപ്പെട്ടുപോയി: ‘ദിവസവും
ഭക്ഷണം തന്നും കുളിപ്പിച്ചും മടിയിലിരുത്തി ഓമനിച്ചും
ദയാപൂർവം പരിരക്ഷിക്കുന്ന യജമാനനോട് നിന്‍റെ
നന്ദികാണിക്കൽ ഇങ്ങനെയാണോ! എങ്കിൽ, ഇനി സ്വന്തം
കഴിവുപയോഗിച്ചു കയറിവരൂ’ എന്നു പറഞ്ഞുകൊണ്ട് അയാൾ
നായയെ കിണറ്റിലേക്കുതന്നെ തള്ളിയിട്ടു.

ചോറു തരുന്ന കൈയിൽ കടിക്കരുത്.


41
പനീർപ്പൂവും കളിമണ്ണും

ഒരാൾ ഒരു നാട്ടുമ്പുറത്തെ വയൽവരമ്പിലൂടെ


നടന്നുപോവുകയായിരുന്നു. പാടം അവസാനിക്കുന്നിടത്ത്
അയാൾ പെട്ടെന്നു നിന്നു.
എവിടെനിന്നാണെന്നറിയില്ല, അതീവ ഹൃദ്യമായ ഒരു
സുഗന്ധം! അയാൾ ചുറ്റും നോക്കി. പൂക്കളോ അതുപോലുള്ള
മറ്റുവല്ലതുമോ കാണാൻ കഴിഞ്ഞില്ല.
അടുത്തുതന്നെ കുഴഞ്ഞ കുറെകളിമണ്ണു മാത്രം കണ്ടു
അയാൾ അതിൽനിന്ന് അല്പം എടുത്തു മണപ്പിച്ചുനോക്കി.
‘ആഹാ! എന്തു നല്ല പരിമളം! ഒന്നാന്തരം അത്തറിന്‍റെ മണം.’
‘ഈ മണം നിനക്ക് എങ്ങനെ കിട്ടി?’ അയാൾ മണ്ണിനോടു
ചോദിച്ചു.
‘ഇത്രയും നാൾ ഞാൻ പനീർപ്പൂക്കളുടെ കൂടെയായിരുന്നു.’
കളിമണ്ണ് മറുപടി നൽകി.

സജ്ജനങ്ങളുമായുള്ള സഹവാസം സദ്ഗുണങ്ങളെ


ഉണ്ടാക്കുന്നു.
42
അറബിയും ഒട്ടകവും

മുട്ടുമടക്കിയിരിക്കുന്ന ഒട്ടകത്തിന്‍റെ പുറത്തു വേണ്ടതിലേറെ


ഭാരം കയറ്റിയിട്ടുണ്ട്! കയറുകളെല്ലാം മുറുക്കിയശേഷം അറബി
ഒട്ടകത്തിന്‍റെ പുറത്തുതട്ടി പുറപ്പെടാനുള്ള കല്പന നൽകി.
എന്നാൽ, പുറപ്പെടുംമുമ്പ് ഒരു കുശലം എന്ന നിലയിൽ അയാൾ
ചോദിച്ചു:

‘നിനക്ക് ഏതു വഴിയിലൂടെ പോകുന്നതാണ് ഇഷ്‌ട൦?


കുന്നിൻമുകളിലേക്കു കയറിച്ചെല്ലുന്ന വഴിയോ താഴത്തേക്ക്
ഇറങ്ങിച്ചെല്ലുന്ന വഴിയോ?’
‘യജമാനനേ!’ ഒട്ടകം നിസ്സംഗതയോടെ വിളിച്ചു:
‘മരുഭൂമിയിലൂടെ നേരെയുള്ള വഴി ദൈവം അടച്ചുകളയാൻ
പ്രത്യേകിച്ചു വല്ല കാരണവും ഉണ്ടായോ?’
അറബിക്ക് പിന്നെ ഒന്നും പറയാനില്ലായിരുന്നു. അയാൾ
പതിവുവഴിയിലൂടെ ഒട്ടകത്തെയും തെളിച്ചുപോയി.

അദ്ധ്വാനിക്കുന്നവന് എപ്പോഴും നേരായ വഴിയാണ്


അഭികാമ്യം.
43
വേഷം മാറിയ ചെന്നായ

അകലെ ആടുകൾ മേയുന്നു. വെള്ളമൂറുന്ന നാക്കുംനീട്ടി


ചെന്നായ അതുനോക്കിനിന്നു. അത്താഴത്തിന് അതിൽ ഒന്നിനെ
എങ്ങനെയും ശരിപ്പെടുത്തണമെന്ന കൊതി മൂത്തപ്പോൾ ഒരു
കുതന്ത്രം തോന്നി.

ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരാടിനെ


ശാപ്പാടാക്കിയിരുന്നു. തോൽ അവിടെത്തന്നെ ഉണ്ട്. അതെടുത്തു
ധരിച്ചുകൊണ്ട് ചെന്നായ പതുങ്ങിനിന്നു. പൊന്തക്കാടുകളിലൂടെ
കടന്നുപോകുന്ന ആട്ടിൻപറ്റത്തിൽ അവനും അംഗമായിച്ചേർന്നു.
ആടുകൾ കാര്യം അറിഞ്ഞില്ല. ആട്ടിടയനും അറിഞ്ഞില്ല.
ആടുകൾ ഓരോന്നിനെയും മണപ്പിച്ചും ഉരുമ്മിയും
നടക്കുമ്പോൾ ചെന്നായ തന്‍റെ കൊതിയടക്കാൻ
പാടുപെടുകയായിരുന്നു. കുറച്ചുസമയം കൂടി ക്ഷമിക്കണമല്ലോ
എന്നതാണ് വിഷമം. എങ്കിലും ഇന്നത്തെ അത്താഴത്തിന്‍റെയും
നാളത്തെ പ്രാതലിന്‍റെയുംകൂടി രസം അവൻ നുണഞ്ഞു.
സന്ധ്യയോടെ താവളത്തിലെത്തി. ഇടയൻ നന്നേ
ക്ഷീണിതനായിരുന്നു. വിശപ്പുകൊണ്ടു കണ്ണു കാണാൻ വയ്യ
എന്നുതന്നെ പറയാവുന്ന നിലയിലായിരുന്നു അയാൾ.
ഉടനെ വിറകുകൾ കൂട്ടി തീയെരിച്ചു. അടുപ്പത്ത് വെള്ളം
വെച്ചശേഷം അരയിലിരുന്ന കത്തിയെടുത്തു നിവർത്തി
അടുത്തുനിന്ന ഒരാടിനെ പിടിച്ചു കഴുത്തറക്കുകയും ചെയ്തു.
പക്ഷേ, അത് ആട്ടിൻതോൽ ധരിച്ച ചെന്നായ ആയിരുന്നു.
പാവം! അത്താഴം മോഹിച്ചു പോയി. മറ്റൊരാളുടെ
അത്താഴത്തിനു വകയുമായി!

വേഷംകെട്ടൽ ദോഷം ചെയ്യും.


44
ക്ഷമയുടെ രഹസ്യം

കാള സ്വന്തം ജീവനുംകൊണ്ട് വളരെ വേഗത്തിൽ ഓടി. സിംഹം


അതിനെ പിന്തുടരുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ഗുഹ
കണ്ടത് കാളയ്ക്ക് അതിനകത്തു കടക്കുക വളരെ
പ്രയാസമായിരുന്നു എങ്കിലും എങ്ങനെയൊക്കെയോ അത് ആ
ഗുഹയ്ക്കുള്ളിൽ കയറി രക്ഷപ്പെട്ടു.
ഗുഹയിൽ ഏതാനും കാട്ടാടുകൾ ഉണ്ടായിരുന്നു. കാളയുടെ
വരവ് അവർക്കു രസിച്ചില്ല ആകുംവണ്ണം അവർ കാളയെ
കുത്താനും ചവിട്ടാനും തുടങ്ങി.
കാളയാകട്ടെ, പകരമൊന്നും ചെയ്യാതെ എല്ലാം
സഹിച്ചുനിന്നതേയുള്ളൂ. അതു കണ്ട് കാട്ടാടുകളുടെ നേതാവ്
പരിഹസിച്ചു:
‘മഹാ ഭീരു! എവിടെപ്പോയെടോ തന്‍റെ ശക്തിയൊക്കെ?’
‘ഞാൻ നിങ്ങളുടെ അക്രമങ്ങളെ സഹിക്കുന്നത്
ശക്തിയില്ലാഞ്ഞിട്ടല്ല. എന്നെക്കാൾ ശക്തനായ സിംഹം
ഗുഹയുടെ വാതിൽക്കൽ കാത്തുനിൽപ്പുണ്ടല്ലോ എന്ന്
ഓർത്തിട്ടാണ്.’ കാള പ്രതിവചിച്ചു.

വലിയ ആപത്തിനു മുന്നിൽ നിസ്സാരന്‍റെ അക്രമവും


സഹിച്ചേ പറ്റൂ.
45
വൈകിക്കിട്ടിയ ബുദ്ധി

വീട്ടുവരാന്തയിൽ, തൂക്കിയിട്ട കൂട്ടിനുള്ളിൽ ഒരു പക്ഷി ഇരിപ്പുണ്ട്.


പകൽ സമയത്ത് അത് ഒന്നും ശബ്ദിക്കാറില്ല. എന്നാൽ,
രാത്രികാലങ്ങളിൽ ചിലപ്പോഴൊക്കെ മധുരമായി പാടും.
പാട്ടു ശ്രദ്ധിച്ച ഒരു കടവാതിൽ കൂട്ടിനടുത്തുവന്നു
പക്ഷിയോടു ചോദിച്ചു: ‘നീ എന്താണു പകൽ മുഴുവൻ
മൗനംപാലിച്ചു രാത്രിയിൽ മാത്രം പാടുന്നത്?’ ‘അതിനു
കാരണമുണ്ട്.’ പക്ഷി മറുപടി പറഞ്ഞു: ‘മുമ്പൊക്കെ ഞാൻ
പകലായിരുന്നു പാടിയിരുന്നത്. അങ്ങനെ ഒരിക്കൽ
പാടിക്കൊണ്ടിരിക്കുമ്പോഴാണു പക്ഷിപിടിത്തക്കാരന്‍റെ
ശ്രദ്ധയിൽ ഞാൻ പെട്ടതും പിന്നീട് ഈ കൂട്ടിൽ അകപ്പെട്ടതും. ആ
സംഭവം എനിക്കു നല്ല ഒരു പാഠമായിരുന്നു.’
‘ഇനി ഇപ്പോൾ അതേപ്പറ്റി ചിന്തിച്ചും മുൻകരുതലോടെയും
ഇരുന്നിട്ടെന്താ കാര്യം?’ കടവാതിൽ ചോദിച്ചു: ‘കെണിയിൽ
അകപ്പെടും മുമ്പു ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ?’
മുൻകരുതലോടെ ജീവിച്ച് അപകടത്തിൽനിന്ന്
ഒഴിവാകുകയാണ് വേണ്ടത്.
46
ഉറുമ്പും പ്രാവും

ഒരിക്കൽ ഒരു ഉറുമ്പിന് വല്ലാത്ത ദാഹം തോന്നി. അത്


അടുത്തുള്ള നദിക്കരയിൽ ചെന്നു. ഒരു പുൽത്തുമ്പിലൂടെ നീങ്ങി
ദാഹം തീർക്കുവാനുള്ള ശ്രമത്തിൽ ഉറുമ്പ് കാൽ വഴുതി
വെള്ളത്തിലായി. വെള്ളത്തിൽ കിടന്ന് അതു പിടഞ്ഞുതുടങ്ങി.
നേരെ മുകളിൽ, മരക്കൊമ്പിൽ ഇരിക്കുകയായിരുന്ന പ്രാവ്
അതുകണ്ടു. അലിവു തോന്നിയ പ്രാവ് ഒരില കൊത്തി
താഴെയിട്ടു. അത്രയുമല്ലേ അതിനു ചെയ്യാൻ കഴിയൂ. ഇല
ഉറുമ്പിന്‍റെ അടുത്തായിരുന്നില്ല വീണത്. അതിനാൽ വീണ്ടും
ഒരിലകൂടി കൊത്തിയിട്ടു.
നദിയിൽ അധികം ഒഴുക്കുണ്ടായിരുന്നില്ല. അടുത്തു കിട്ടിയ
ഇലയിൽ പിടിച്ചു കയറി ഉറുമ്പ് ഒരുവിധം കരപറ്റി. നന്ദി പറയാൻ
വാക്കുകളില്ലായിരുന്നു. പ്രാവിനെ ഒന്നു നോക്കുകമാത്രം ചെയ്ത്
ഉറുമ്പ് അതിന്‍റെ വഴിക്കുപോയി.
കുറച്ചു ദൂരം ചെന്നപ്പോൾ ഒരു വേടൻ
അമ്പുതൊടുക്കുന്നതായി ഉറുമ്പ് കണ്ടു. തനിക്കു രക്ഷ നൽകിയ
പ്രാവായിരുന്നു വേടന്‍റെ ലക്ഷ്യം.
‘ചതിച്ചോ, ദൈവമേ!’ ഉറുമ്പ് ഓടിക്കിതച്ചു വേടന്‍റെ
അരികിലെത്തലും കാലിൽ ശക്തിയായി കടിക്കലും
ക്ഷണനേരംകൊണ്ടു കഴിഞ്ഞു.
വേടൻ തൊടുത്ത ശരം ലക്ഷ്യം തെറ്റിഎങ്ങോ പോയി.
അതിൽനിന്നു രക്ഷ പ്രാപിച്ച പ്രാവും മരക്കൊമ്പുവിട്ടു
പറന്നുപോയി.
താൻ ചെയ്ത നന്മ തന്‍റെ
രക്ഷയ്ക്കെത്താതിരിക്കില്ല.
47
കള്ളന്‍റെ സൗജന്യം

നിശ്ശബ്‍ദമായ രാത്രി, മതിലിന്നപ്പുറത്ത് എന്തോ ശബ്‍ദം കേട്ടു


വീട്ടിലെ കാവൽനായ ഉണർന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു
കള്ളൻ മതിലുചാടി അകത്തു കടക്കുന്നതാണു കണ്ടത്.
ഭൗ...ഭൗ... ആരാണത് എന്ന ചോദ്യഭാവത്തിൽ നായ രണ്ടു തവണ
കുരച്ചു.
‘മിണ്ടാതിരിക്കൂ’ കള്ളൻ അടുത്തുവന്നു നായയോടു
പറഞ്ഞു.
‘ഞാൻ നിന്‍റെ യജമാനന്‍റെ അടുത്ത സുഹൃത്തുക്കളിൽ
ഒരാളാണ്.’
പക്ഷേ, നായ വീട്ടുകാരെ ഉണർത്താനുള്ള കുരയാണ് ഉടനെ
തുടങ്ങിയത്. അതിന്‍റെ കുര നിർത്തിക്കാമെന്ന വിശ്വാസത്തോടെ
അയാൾ സഞ്ചിയിൽനിന്നു കുറെ ബിസ്കറ്റുകളും മറ്റു
ഭക്ഷ്യവസ്തുക്കളുമെടുത്തു മുന്നിലേക്കിട്ടു.
‘വേണ്ട. എനിക്ക് ഇത് ആവശ്യമില്ല.’ നായ പറഞ്ഞു:
‘നേരത്തെ എനിക്കുനിന്നെപ്പറ്റി സംശയമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോൾ, ലോഭമില്ലാതെ നീ എന്‍റെ മുന്നിൽ ചൊരിഞ്ഞ ഈ
സമ്മാനങ്ങൾ കാര്യം വ്യക്തമാക്കി; നീ
ദുരുദ്ദേശ്യത്തോടെതന്നെയാണ് ഇവിടെ വന്നത്.
ഭൗ...ഭൗ...ഭൗ...ഭൗ...’
പിടികൊടുക്കാതിരിക്കാൻ കള്ളൻ വന്നവഴിയേ മതിലു ചാടി
പോയി.

ലോഭമില്ലാതെയുള്ള സൗജന്യത്തിനു പിന്നിൽ


കൂടുതൽ ലാഭം നേടാനുള്ള ദുരുദ്ദേശ്യമുണ്ട്.
48
കോഴിയും കഴുതയും സിംഹവും

കോഴിയും കഴുതയും ഒരു വീട്ടിൽ ചങ്ങാതികളായി


സമാധാനത്തോടെ കഴിയുകയായിരുന്നു. നല്ല വിശപ്പോടെ ഒരു
സിംഹം ആ വഴികടന്നു പോകാനിടയായി. കൊഴുത്തുരുണ്ട
കഴുതയെ കണ്ട് അത് അവിടെ നിന്നു ചുറ്റുംനോക്കി.
പൂവൻകോഴിയുടെ കൂകലിനോളം വെറുപ്പുളവാക്കുന്നതായി
സിംഹത്തിന് ഒരു ശബ്‍ദവുമില്ല. ആർത്തിപൂണ്ട കണ്ണുകളുമായി
അടുത്തു വരുന്ന സിംഹത്തെക്കണ്ട് മരമുകളിലിരുന്ന
പൂവൻകോഴി ഒന്നു നീട്ടിക്കൂകി. ചുഖപ്പുതൊപ്പിക്കാരനായ
പോലീസുകാരന്‍റെ വിസിൽ കേട്ട കള്ളനെപ്പോലെ സിംഹം ഉടനെ
ഓടിക്കളഞ്ഞു.
കഴുത അതു കണ്ടു. ‘ഒരു കോഴിയുടെ കൂകൽ കേട്ട് സിംഹം
പേടിച്ചോടുമെങ്കിൽ ഞാൻ പോയി ഒന്നു തൊഴിച്ചാൽ അതു
ചത്തു പോകുമല്ലോ’ എന്നായിരുന്നു കഴുതയുടെ ചിന്ത. ഉടനെ
സിംഹത്തിനുപുറകേ കഴുതയും ഓടി. കുറെ ദൂരം ഓടിയപ്പോൾ
സിംഹം പെട്ടെന്നു തിരിഞ്ഞുനിന്ന് അലറുകയും കഴുതയുടെമേൽ
ചാടിവീണ് അതിന്‍റെ കഥകഴിച്ചു ഭക്ഷിക്കാൻ തുടങ്ങുകയും
ചെയ്തു.
തെറ്റിദ്ധാരണയോടെയുള്ള മുന്നേറ്റം
ആത്മനാശത്തിലേക്കുള്ള വീഴ്ചയാണ്!
49
കാക്കയും മൺകുടവും

സഹിക്കാനാവാത്ത ചൂട്. വല്ലാത്ത ദാഹം. കാക്ക വീട്ടുമുറ്റത്തെ


മരത്തണലിൽവെച്ച മൺകുടത്തിന്മേൽ ചെന്നിരുന്നു നോക്കി.
പൊക്കമുള്ള പാത്രമായിരുന്നു. അതിന്‍റെ അടിയിൽ കുറച്ചു
വെള്ളം കാണാനുണ്ട്! അധികം കുനിഞ്ഞു കുടിക്കാൻ ശ്രമിച്ചാൽ
ഒരുപക്ഷേ, കുടത്തിൽ അകപ്പെട്ടുപോകും. പാത്രം
കൊത്തിപ്പൊളിക്കാനും ചരിച്ചു വീഴ്ത്താനും പണിപ്പെട്ടതു
വെറുതെയായി.
മുന്നിൽത്തന്നെ വെള്ളമുണ്ടായിട്ടും അതു കുടിക്കാൻ
പറ്റുന്നില്ലല്ലോ എന്നു ഖേദപൂർവം കാക്ക ആലോചിച്ചു.
പെട്ടെന്നാണ് അതിന് ഒരു ആശയം തോന്നിയത്!
ചുറ്റുമുള്ള നിലത്തു ധാരാളം കല്ലുകളുണ്ട്. അതിൽ നിന്നു
കൊക്കിലൊതുങ്ങുന്ന കൊച്ചുകൊച്ചു കല്ലുകൾ അതു
കൊത്തിയെടുത്തു കലത്തിൽ ഇട്ടുതുടങ്ങി.
ഏറെനേരം അങ്ങനെ അദ്ധ്വാനിച്ചു. കല്ലുകൾ കൊണ്ട്
കുടത്തിന്‍റെ മുക്കാൽഭാഗത്തിലധികം നിറഞ്ഞുകഴിഞ്ഞിട്ടുണ്ട്
വെള്ളം മുകൾപ്പരപ്പിൽ എത്തിയിരിക്കുന്നു. കാക്ക അതുകുടിച്ചു
ദാഹം ശമിപ്പിച്ചശേഷം എങ്ങോട്ടോ പറന്നുപോയി.

ഒഴിച്ചുകൂടാൻ വയ്യാത്ത ആവശ്യം


കണ്ടുപിടിത്തങ്ങളുടെ അമ്മയാണ്.
50
കാളയാകാൻ ശ്രമിച്ച തവള

മൈതാനത്തു മേഞ്ഞുകൊണ്ടിരുന്ന കാളയെ നോക്കി


തവളക്കുഞ്ഞുങ്ങൾ അത്ഭുതത്തോടെ നിന്നു. അവർ അമ്മയുടെ
ചുറ്റും കൂടിനിന്നുപറഞ്ഞു: ‘നോക്കമ്മേ, എന്തുമാത്രം വലിയ
ജീവിയാണത്!’ ‘മക്കളേ, അതു കാളയല്ലേ! അത്ര വലിപ്പമൊന്നും
പറയാനില്ല. വേണമെങ്കിൽ എനിക്കും അങ്ങനെ വലുതാകാൻ
കഴിയും.’ ഇത്രയും പറഞ്ഞ് അമ്മത്തവള ശക്തിയായി
ശ്വാസമെടുത്തു. ‘എനിക്ക് ഇപ്പോൾ ആ കാളയോളം വലിപ്പമില്ലേ?’
‘ഇല്ല.’ കുട്ടികൾ മറുപടി നൽകി.

ഒരിക്കൽക്കൂടി ആദ്യത്തേതിനെക്കാൾ വായു ഉള്ളിലേക്കു


വലിച്ചെടുത്തശേഷം അവൾ മക്കളോടു ചോദിച്ചു: ‘ഞാനാണോ
കാളയാണോ ഇപ്പോൾ വലുത്?’ ‘കാളതന്നെ.’ കുട്ടികൾ ഒരുമിച്ചു
പറഞ്ഞു.
‘എന്നാൽ ഒന്നുകൂടി നോക്കിക്കോളൂ. ഇത്തവണ ഞാൻ
കാളയെക്കാൾ വലുതാകുമെന്നു തീർച്ച.’ തവള
മുമ്പത്തേതിനെക്കാൾ വളരെ വളരെ ശക്തിയായി
ശ്വാസമെടുത്തുതുടങ്ങി. ദേഹത്തിൽ ചുളിഞ്ഞുകിടന്നിരുന്ന
തോൽ വലിഞ്ഞുമുറുകി. കണ്ണുകൾ പൂർവാധികം
തുറിച്ചുനിൽക്കേ എന്തോ ഒരുശബ്‍ദം കേട്ടു. തവള പിടഞ്ഞു
വീഴുന്നതും കണ്ടു. അതു ഹൃദയം പൊട്ടി മരിച്ചിരിക്കുന്നു!

ശക്തനെ അനുകരിക്കാൻ ശ്രമിക്കുന്ന ദുർബലൻ


സ്വന്തം നാശത്തിനു വഴിയൊരുക്കുന്നു.
51
മൂന്നു വ്യാപാരികൾ

ശത്രുസൈന്യം നഗരാതിർത്തിയിൽ എത്തിയിരിക്കയാണ്. എന്തു


ചെയ്തും ശത്രുക്കളിൽനിന്നു നഗരത്തെ രക്ഷിക്കണമെന്നു
നഗരവാസികൾ തീരുമാനിച്ചു. അവർ ഉടനെ നഗരസഭ
വിളിച്ചുകൂട്ടി. ശക്തമായ ഒരു പ്രതിരോധനിര ഉണ്ടാക്കിയേ തീരൂ.
അതിനു കാര്യമായി പ്രവർത്തിക്കേണ്ടവർ ആരാണ്? എന്തുതരം
സാധനങ്ങളാണ് കൂടുതൽ ആവശ്യമായിട്ടുള്ളത്? എന്നൊക്കെ
ആയിരുന്നു ചർച്ച.
‘ബഹുമാനപ്പെട്ടവരേ!’ ഒരു ഇഷ്‌ടികപ്പണിക്കാരൻ
എഴുന്നേറ്റുനിന്നു പറഞ്ഞു: ‘ഇഷ്‌ടികയാണ്
നഗരസംരക്ഷണത്തിന് ഏറ്റവും പറ്റിയ വസ്തു. നമുക്ക് ഒരു
വലിയ മതിൽ പണിതു ശത്രുക്കളുടെ മുന്നേറ്റം തടയാം.’
‘കുശവന്‍റെ അഭിപ്രായത്തോടു യോജിച്ചാൽ നാമെല്ലാം
അപകടത്തിലാകും.’ ഒരു ആശാരി ക്ഷുഭിതനായി:
‘പ്രതിരോധത്തിന് അത്യാവശ്യം മരമാണ്.’
അതു കേട്ടപ്പോൾ ചെരിപ്പുകുത്തിക്കു സഹിച്ചില്ല. അയാൾ
ചാടിയെഴുന്നേറ്റു പറഞ്ഞു: ‘നഗരാധിപന്മാരേ, സ്വന്തം
പാദരക്ഷയെ മറന്നുകൊണ്ടാണ് നിങ്ങൾ സംസാരിക്കുന്നത്.
നഗരരക്ഷയ്ക്ക് അനുപേക്ഷണീയമായി ഈ ലോകത്തിൽ
വല്ലതുമുണ്ടെങ്കിൽ അതു തോലാണ്.’

സ്വന്തം മൂക്കിനപ്പുറം ആർക്കും കാണാൻ


കഴിയുന്നില്ല.
52
സിംഹങ്ങൾ പ്രതിമ നിർമിച്ചാൽ...

പണ്ടൊരിക്കൽ ഒരു സിംഹവും ഒരു മനുഷ്യനും


വഴിയരികിൽവെച്ചു കണ്ടുമുട്ടി. നാട്ടിലും കാട്ടിലുമുള്ള
വിശേഷങ്ങൾ സംസാരിച്ചുകൊണ്ട് അവർ യാത്ര തുടർന്നു.
അവരവരെയും അവരവരുടെ വംശമഹിമയെയും
പുകഴ്ത്തിക്കൊണ്ടുള്ളതായിരുന്നു സംഭാഷണത്തിന്‍റെ ഏറിയ
പങ്കും.
നടന്നുനടന്ന് അവർ ഒരു നാൽക്കവലയിലെത്തി. അവിടെ
ഒരു പ്രതിമയുണ്ടായിരുന്നു. ശക്തനായ ഒരു മനുഷ്യൻ ഒരു
സിംഹത്തിന്‍റെ കഴുത്തുപിടിച്ചു ഞെരിക്കുന്നതായുള്ള ആ
ശില്പത്തെ ചൂണ്ടി മനുഷ്യൻ പറഞ്ഞു:
‘നോക്കൂ, അതു കണ്ടില്ലേ? ഞങ്ങൾ മനുഷ്യരാണ്
നിങ്ങളെക്കാൾ ശക്തരെന്നു തെളിയിക്കാൻ ഇതിലധികം
എന്താണു വേണ്ടത്?’
സിംഹത്തിന്‍റെ മുഖത്തു പരിഹാസച്ഛായ കലർന്ന ഒരു ചിരി
പരന്നു: ‘ഞങ്ങൾക്കു കൊത്തുവേല അറിയില്ലെന്നതു സത്യമാണ്;
പക്ഷേ...’ ഒരുനിമിഷം നിർത്തി സിംഹം പറഞ്ഞു:
‘അറിഞ്ഞിരുന്നെങ്കിൽ, മനുഷ്യന്‍റെ നെഞ്ചത്തു കയറിനിൽക്കുന്ന
സിംഹത്തിന്‍റെ ശില്പമായിരിക്കും അവിടെ നിങ്ങൾ കാണുക.’

സ്വന്തം ധീരതയെ പുകഴ്ത്താനാണ് എല്ലാവർക്കും


താത്പര്യം.
53
സൗന്ദര്യമത്സരം

കുറുക്കനും പുള്ളിപ്പുലിയും തമ്മിൽ പണ്ട് ഒരു മത്സരമുണ്ടായി.


രണ്ടുപേരിലുംവെച്ച് ആർക്കാണ് കൂടുതൽ സൗന്ദര്യം
എന്നതായിരുന്നു കാര്യം.

‘നോക്കൂ! ഇത്രയും ഭംഗി നിനക്കുണ്ടോ?’ പുള്ളിപ്പുലി തന്‍റെ


ശരീരത്തിലെ മനോഹരമായ വർണ്ണപ്പുള്ളികൾ കാണിച്ചുകൊണ്ടു
ചോദിച്ചു. തന്‍റെ മൃദുലമൃദുലവും ഐകരൂപ്യവുമുള്ള
തവിട്ടുരോമങ്ങളെക്കുറിച്ചു പുകഴ്ത്തിപ്പറയാനാണ് കുറുക്കൻ
ആദ്യം ഭാവിച്ചത്. എങ്കിലും പറഞ്ഞത് ഇങ്ങനെയായിരുന്നു:
‘വെളുത്തു ശുദ്ധമായ മനസ്സുണ്ടായിരിക്കുകയാണ്
വർണപ്പൊലിമയുള്ള ശരീരം ഉണ്ടായിരിക്കുന്നതിനെക്കാൾ
ഉത്തമം.’
ശരീരസൗന്ദര്യത്തെക്കാൾ മികവ് മനസ്സിന്‍റെ
ശുദ്ധിക്കാണ്.
54
പൂച്ച പുറത്തു ചാടി

പണ്ടൊരു പെൺപൂച്ചയ്ക്ക് ഒരു ചെറുപ്പക്കാരനോടു പ്രേമം


തോന്നി. ആ യുവാവിനെ എങ്ങനെയും വിവാഹം
കഴിക്കണമെന്നുവരെ അവൾക്ക് ആഗ്രഹമുണ്ടായി. അതിനായി
അവൾ ഇഷ്‌ടദേവതയെ ധ്യാനിച്ചു തപസ്സുതുടങ്ങി.
ദേവി പ്രത്യക്ഷപ്പെട്ടു. ‘എന്നെ അതിസുന്ദരിയായ ഒരു
മനുഷ്യസ്ത്രീയാക്കണം’ ‘പൂച്ച ആവശ്യപ്പെട്ട വരം അതായിരുന്നു.
‘നിന്‍റെ ആഗ്രഹം നടക്കട്ടെ.’ ദേവി അനുഗ്രഹം നൽകി
മറയുകയും ചെയ്തു.
തന്‍റെ പ്രേമഭാജനമായ യുവാവിനെ ആകർഷിക്കാനും
അയാളെ വിവാഹം കഴിക്കാനും അവൾക്ക് അധികനാൾ
കാത്തിരിക്കേണ്ടിവന്നില്ല.
വിവാഹം കഴിഞ്ഞ് ആളുകളൊക്കെ പോയിക്കഴിഞ്ഞു.
മണിയറയിലെ മങ്ങിയ വെളിച്ചത്തിൽ മണവാളനും മണവാട്ടിയും
നാണിച്ചു നില്പാണ്.
പിന്നെ അവർ പതുക്കെ കട്ടിലിൽ ചെന്നിരുന്നു. ‘നല്ല
ചേർച്ചയുണ്ട്.’ അപ്പോൾ അദൃശ്യയായി അവിടെ എത്തിയ ദേവി
ആത്മഗതം ചെയ്തു. പക്ഷേ, പൂച്ചയെ
മനുഷ്യസ്ത്രീയാക്കിയതല്ലേ. അവൾ ദാമ്പത്യജീവിതത്തിലും പഴയ
സ്വഭാവംതന്നെ കാണിച്ചാലോ എന്നായിരുന്നു ദേവിയുടെ ശങ്ക.
ഏതായാലും ഒന്നു പരീക്ഷിച്ചുകളയാം. ദേവി ഒരു
ചുണ്ടെലിയെ ആ മുറിയിലേക്കു പറഞ്ഞയച്ചു.
എലിയെ കാണേണ്ട താമസം, മണവാട്ടിപ്പെണ്ണിന്‍റെ
കണ്ണുതിളങ്ങി. കുതറിക്കുതിച്ച് ഒരു ചാട്ടം. കൂർത്ത
കൈനഖങ്ങളിൽ ചോര. എലിയുടെ കഥ കഴിഞ്ഞിരിക്കുന്നു.
‘ഇത്ര വലിയ നേട്ടമുണ്ടായിട്ടും തന്‍റെ ജീവിതാഭിലാഷം
സാധിച്ചിട്ടും ആ എലിയോടു ദയ കാണിക്കാൻ അവൾക്കു
തോന്നിയില്ലല്ലോ.’ ദേവി കോപത്തോടെ ചിന്തിച്ചു: ‘നീ
പൂച്ചയായിത്തന്നെ ജീവിച്ചാൽ മതി.’
എലിയെ തിന്നശേഷം ‘മ്യാവൂ മ്യാവൂ’ എന്നു
നിലവിളിച്ചുകൊണ്ടു കാൽക്കൽ വീണുരുളുന്ന പൂച്ചയെക്കണ്ട്
മണവാളൻ അമ്പരന്നു നിന്നു.

വലിയ നേട്ടങ്ങൾക്കിടയിലും നീചന്മാർ ജാത്യസ്വഭാവം


കാണിക്കുന്നു.
55
വലയിലകപ്പെട്ട തിത്തിരിപ്പക്ഷി

ഒരു പക്ഷിപിടിത്തക്കാരൻ വല തയ്യാറാക്കി മാറിനിന്നു. വലയിൽ


ഒരു തിത്തിരിപ്പക്ഷി കുടുങ്ങി. ബഹളം കേട്ട് അയാൾ
അടുത്തുചെന്നു.
‘വേട്ടക്കാരാ, എന്നെ വിട്ടയയ്ക്കാൻ അവിടന്ന് ദയ
കാണിക്കേണമേ!?’ ദീനസ്വരത്തിൽ പക്ഷി അപേക്ഷിച്ചു:
‘എന്നെ വിട്ടയയ്ക്കുന്ന പക്ഷം മറ്റു ധാരാളം
തിത്തിരിപ്പക്ഷികളെ ഈ വലയിൽ കുടുക്കിത്തരാമെന്നു ഞാൻ
ഇതാ വാഗ്ദത്തം ചെയ്യുന്നു. എന്നെ ദയവായി വിട്ടയയ്ക്കൂ.’
‘നീ ആദ്യ വാചകത്തിൽ തന്നെ അപേക്ഷ
നിർത്തിയിരുന്നെങ്കിൽ ഞാൻ വിട്ടയയ്ക്കുമായിരുന്നു.’
പക്ഷിപിടിത്തക്കാരൻ പറഞ്ഞു: ‘സ്വന്തം കാര്യത്തിനുവേണ്ടി മറ്റു
നിരപരാധികളായ കൂട്ടുകാരെ ചതി പ്രയോഗിച്ചു വലയിൽ
അകപ്പെടുത്തിത്തരാമെന്ന് ഏറ്റുവല്ലോ. അപ്പോൾ,
മരണത്തേക്കാൾ കഠിനമായ വല്ല ശിക്ഷയും ഉണ്ടെങ്കിൽ
അതാണ് നീ അർഹിക്കുന്നത്!’

ചതിയാണ് ഏറ്റവും വലിയ ദുർഗുണം.


56
ഉത്കണ്ഠ

വിശന്നുവലയുകയായിരുന്ന ഒരു കുറുക്കൻ ഒരു


കോഴിക്കൂടിനടുത്തെത്തി. തുറന്ന വാതിൽ. അകത്തിരിക്കുന്ന
കോഴിയെ ശരിക്കും കാണാം. പക്ഷേ, കൂട് വളരെ
ഉയരത്തിലാണ്. തുള്ളിപ്പിടിക്കാനൊന്നും നിവൃത്തിയില്ല.
എന്തു ചെയ്യും? വിശന്നിട്ടാണെങ്കിൽ വയ്യ. കൺമുന്നിലുള്ള
ഈ ഭാഗ്യത്തെ കൈക്കലാക്കാൻ എന്താണൊരു വഴി? കുറുക്കൻ
ആലോചിച്ചു. ഉടനെ ഒരു യുക്തിയും തോന്നി: ‘ഹലോ, പിടക്കോഴി
സുഹൃത്തേ, നിനക്കു തീരെ സുഖമില്ലെന്നും കിടപ്പിലാണെന്നും
കേട്ടല്ലോ?’ ഉത്കണ്ഠ നിറഞ്ഞ സ്വരത്തിൽ കുറുക്കൻ
വിളിച്ചുചോദിച്ചു: ‘ഞാൻ ആകെ അമ്പരന്നു പോയി, കേട്ടോ!
അതാണ് ഉടനെ ഇങ്ങോട്ടു പോന്നത്. നീ ഒരു പ്രേതത്തെപ്പോലെ
വിളറിപ്പോയിട്ടുണ്ട്! ആ മുഖത്തേക്കു നോക്കാൻ പോലും
കഴിയുന്നില്ല. താഴേക്ക് ഒന്ന് ഇറങ്ങിവരൂ. നിന്‍റെ നാഡിമിടിപ്പും
നാവും കണ്ണും ഞാൻ നോക്കട്ടെ. എനിക്കു ചികിത്സിക്കാൻ
നന്നായി അറിയാം.’ ‘എടോ കുറുക്കച്ചാരേ, തന്‍റെ
ചികിത്സയെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്.’ പിടക്കോഴി പറഞ്ഞു: ‘ഞാൻ
വിളറി അവശയായിരിക്കുന്നു എന്നതു വളരെ ശരിയാണ്!
താഴോട്ട് ഇറങ്ങി വരാൻ പോലും കഴിയാത്ത ഒരവസ്ഥ! അഥവാ
പുറപ്പെട്ടാൽ, താഴെ എത്തും മുമ്പുതന്നെ ഞാൻ മരിച്ചു
പോകുമോ എന്നു ഭയപ്പെടുന്നു. അതുകൊണ്ടു വേറേ രോഗികളെ
അന്വേഷിക്കുകയാവും ഭേദം!’

നിങ്ങളെപ്പറ്റി കവിഞ്ഞ ഉത്കണ്ഠ കാണിക്കുന്നവരെ


സൂക്ഷിക്കുക.
57
മരം മരത്തിനു ശത്രു

കൊല്ലൻ പണിതുകൊടുത്ത മഴുവുമായി കാട്ടിലൂടെ


വരികയായിരുന്നു ആ മനുഷ്യൻ. മഴു മാത്രം പോരല്ലോ.
മരംകൊണ്ട് അതിന് ഒരു പിടി ഉറപ്പിക്കണം.
വഴി നടന്ന ക്ഷീണവും മഴുവിനു പിടിയില്ലാത്തതിന്‍റെ ഖേദവും
താങ്ങി അയാൾ ഒരു മരത്തണലിൽ ഇരുന്നു.
‘ഇതു നമ്മുടെ വീടല്ലേ? ഇയാൾ നമ്മുടെ വിരുന്നുകാരനല്ലേ?
എന്തിനാണ് ദുഃഖിക്കുന്നതെന്നു ചോദിക്കാം.’ ചന്ദനമരം
ഓക്കുവൃക്ഷത്തിന്‍റെ ചെവിയിൽ പറഞ്ഞു.
‘ഹേ! മനുഷ്യാ, നിങ്ങൾ എന്തിനാണ് ദുഃഖിച്ചിരിക്കുന്നത്?’
ഓക്കുവൃക്ഷം ചോദിച്ചു.
‘ഇതു കണ്ടില്ലേ?’ അയാൾ മഴു കാണിച്ചുകൊണ്ടു പറഞ്ഞു:
‘എന്തുകാര്യമാണ്? നല്ല ഒരു മരക്കൊമ്പു കിട്ടിയാൽ ഇതിനു
പറ്റിയ ഒരു പിടി ഉണ്ടാക്കാമായിരുന്നു.
ചന്ദനമരവും ഓക്കുവൃക്ഷവും വീണ്ടും കുശുകുശുത്തു.
പിന്നീട് കുറച്ചപ്പുറത്തുള്ള ഈട്ടിമരം ചൂണ്ടിക്കാട്ടിക്കൊണ്ടു
പറഞ്ഞു: ‘അതിൽനിന്ന് എങ്ങനെയെങ്കിലും ഒരു കൊമ്പ്
ഒടിച്ചെടുത്തുകൊള്ളൂ.’
സമ്മതം കിട്ടിയ ഉടനെ അയാൾ മഴുവിനു
പിടിയുണ്ടാക്കാനുള്ള ശ്രമമായി. പിടി ഉണ്ടാക്കിയപ്പോഴാണ്
മറ്റൊരു മോഹം: കോടാലി ഒന്നു പ്രയോഗിച്ചുനോക്കണം! പിടി
നൽകിയ മരത്തിന്‍റെ കടയ്ക്കൽത്തന്നെയായിരുന്നു അത്.
കുറച്ചു നേരത്തിനുള്ളിൽ ആ മരം നിലംപതിച്ചു. പിന്നീട്
ദിവസവും അയാൾ വന്ന് ഒന്നും രണ്ടും മരങ്ങളുടെ ചുവട്ടിൽ
കോടാലി പ്രയോഗിച്ചുപോന്നു.
മുറിഞ്ഞുവീണ മരങ്ങൾക്കിടയിൽനിന്നു വീണ്ടും
ദയനീയമായ ഒരു സ്വകാര്യംപറച്ചിൽ കേട്ടു: ‘സുഹൃത്തായ
ഈട്ടിവൃക്ഷത്തെ കാണിച്ചു കൊടുത്തു കൊമ്പൊടിച്ചുകൊള്ളാൻ
നാം അനുവദിച്ചത് അബദ്ധമായിപ്പോയി. അങ്ങനെ
ചെയ്തിരുന്നില്ലെങ്കിൽ, നാം ഉൾപ്പെടെ ഇത്രയും മരങ്ങൾക്കു
ജീവനാശം സംഭവിക്കുമായിരുന്നില്ല.’

ശത്രുവിനോട് ഔദാര്യം കാണിച്ചു ചിലർ സ്വന്തം


വംശത്തിനുതന്നെ നാശമുണ്ടാക്കുന്നു.
58
കഴുതപ്പുറത്തെ വിഗ്രഹം

നഗരത്തിലൂടെ ഒരു ഘോഷയാത്ര പോവുകയായിരുന്നു. മുന്നിൽ


ഒരു കഴുത നടക്കുന്നുണ്ട്! കഴുതപ്പുറത്ത് ഒരു ദിവ്യവിഗ്രഹവും
വെച്ചിട്ടുണ്ട്! തെരുവിന്‍റെ ഇരുവശത്തും ജനങ്ങൾ
നിൽക്കുകയാണ്. അവർ ദിവ്യവിഗ്രഹത്തെ ഭക്തിപൂർവം
തൊഴുതുകൊണ്ടത്രേ നിൽക്കുന്നത്.
അങ്ങനെ കുറച്ചുദൂരം നടന്നപ്പോൾ കഴുതയുടെ ബുദ്ധിയും
മനസ്സും ഇളകി. എന്നെ ജനങ്ങൾ എന്തുമാത്രം ആദരവോടെ
ആരാധിക്കുന്നു എന്ന അഹങ്കാരമാണ് കാരണം. പിന്നെ എന്തു
ചെയ്തിട്ടും കഴുത ഒരടിപോലും നടന്നില്ല.
കഴുതയെ നടത്തുന്നവന് കാര്യം മനസ്സിലായി. അയാൾ ആ
ജന്തുവിനെ നല്ലതുപോലെ പ്രഹരിച്ചതിനുശേഷം പറഞ്ഞു:
‘വിഡ്ഢീ! ഒരു ദിവ്യവിഗ്രഹം എടുത്തു നടന്നതുകൊണ്ടു മാത്രം നീ
ഒരു ദൈവമാകാൻ പോകുന്നില്ല. നിന്നെ ആരും തൊഴുതിട്ടുമില്ല.
ങും... നടക്കൂ വേഗം.’
പിന്നിൽ ശക്തിയായ അടിയുടെ മൂളക്കം. വേദനയോടെ
കഴുത വീണ്ടും നടന്നുതുടങ്ങി.

അർഹിക്കാത്ത ബഹുമാനം കിട്ടുമ്പോൾ പലരും


ദുരഭിമാനികളാകാറുണ്ട്.
59
പരുന്തിന്‍റെ മരണം

നായാട്ടുകാരന് അന്ന് ഒന്നും കിട്ടിയില്ല. വെറുംകൈയോടെ


മടങ്ങണമല്ലോ എന്ന വിചാരം അവനെ അലട്ടി.
അപ്പോൾ ഒരു പരുന്ത് ആകാശത്തിൽ അലസമായി
പറക്കുന്നത് അവന്‍റെ ശ്രദ്ധയിൽ പെട്ടു. അതെങ്കിലുമാകട്ടെ
എന്നു കരുതി വില്ലുകുലച്ച് അമ്പ് തൊടുക്കുകയും ചെയ്തു.
അമ്പിന്‍റെ ലക്ഷ്യം തെറ്റിയില്ല. അതു പരുന്തിന്‍റെ
ഹൃദയഭാഗത്തുതന്നെ തുളച്ചുകയറി. നിമിഷങ്ങൾക്കകം അത്
പ്രാണവേദനയോടെ ഭൂമിയിൽ പതിച്ചു.
അപ്പോഴാണ് ഒരു സത്യം പരുന്തിനു ബോദ്ധ്യമായത്. തന്‍റെ
മരണത്തിനു കാരണമാക്കിയ അമ്പിന്‍റെ പിടിയിൽ തന്‍റെതന്നെ
തൂവലാണ് ഘടിപ്പിച്ചിട്ടുള്ളത്!

നമ്മെ നശിപ്പിക്കാനുള്ള വക നാംതന്നെ പലപ്പോഴും


ശത്രുക്കൾക്കു സമ്മാനിക്കുന്നു.
60
ചെന്നായയും ആട്ടിൻകുട്ടിയും

ചെന്നായ ഒരു ആട്ടിൻകുട്ടിയെ പിടികൂടാൻ കുതിച്ചു.


ജീവനുംകൊണ്ട് ഓടിയ ആട്ടിൻകുട്ടി ഒരു
ദേവീക്ഷേത്രത്തിനകത്തു കയറി രക്ഷപ്പെട്ടു. മതിൽക്കെട്ടിനു
വെളിയിൽ ചെന്നായ നിന്നു. അകത്തു പ്രവേശിക്കുക
സുരക്ഷിതമല്ല. അതിനാൽ അത് ഉറക്കെ വിളിച്ചുപറഞ്ഞു:
‘പുരോഹിതന്‍റെ കൈയിൽ കിട്ടിയാൽ അയാൾ നിന്നെ
ബലികഴിക്കും.’
‘സാരമില്ല. അങ്ങനെ ആയിക്കൊള്ളട്ടെ.’ ആട്ടിൻകുട്ടി മറുപടി
നൽകി: ബലാൽക്കാരേണ നിന്‍റെ ഭക്ഷണമാകുന്നതിലും ഭേദം
ദേവീപാദങ്ങളിൽ സന്തോഷത്തോടെ സ്വയം
ബലിയർപ്പിക്കുകയാണ്.’

ശത്രുവിന്‍റെ ഉപദേശം കേൾക്കുന്നതിലും നല്ലത്


സ്വന്തം തീരുമാനം നടപ്പിലാക്കുകയാണ്.
61
ചെന്നായയെ പരിഹസിച്ച ആട്ടിൻകുട്ടി

മേച്ചിൽ കഴിഞ്ഞു മടങ്ങുന്ന ആട്ടിൻകൂട്ടത്തിൽ ചുറുചുറുക്കുള്ള


ഒരു ആട്ടിൻകുട്ടി ഉണ്ടായിരുന്നു. അവിടവിടെ തുള്ളിച്ചാടി
എങ്ങനെയൊക്കെയോ അത് ഇടയഗൃഹത്തിന്‍റെ
മേൽപ്പുരയിലെത്തി.
‘അമ്മേ, എന്നെ നോക്കൂ.’ താഴത്തുകൂടെ പോകുന്ന
തള്ളയെയും മറ്റ് ആടുകളെയും നോക്കി ആട്ടിൻകുട്ടി
വിളിച്ചുപറഞ്ഞു: ‘ഞാൻ നിൽക്കുന്നിടത്തേക്കു വരാൻ
നിങ്ങൾക്കാർക്കും ധൈര്യമില്ലല്ലോ. കഷ്‌ട൦!’ ആട്ടിൻകുട്ടിയുടെ
വീമ്പുപറയലിനെ ആരും ഗൗനിച്ചില്ല. അവരെല്ലാം അടുത്തുള്ള
വിശ്രമസങ്കേതത്തിലേക്കു പോയി.
അപ്പോൾ ‘ഉരുണ്ടുകെട്ടി താഴെവീണു കാലൊടിയരുത്.
സൂക്ഷിച്ചോളൂ’ എന്നു താക്കീതു നല്കാൻ തള്ളയാടു മറന്നില്ല.
കുറച്ചു കഴിഞ്ഞ് ഒരു ചെന്നായ അതുവഴി വന്നു. നല്ലൊരു
ഭക്ഷണത്തിനുള്ള വക ഇടയഗൃഹത്തിന്‍റെ മേൽപ്പുരയിൽ
ഇരിക്കുന്നതായി അതുകണ്ടു. ഉയരത്തിലായിപ്പോയില്ലേ.
കൈക്കലാക്കാൻ പറ്റുകയില്ലെന്ന ഖേദത്തോടെ ചെന്നായ
കടന്നുപോയി.
അപ്പോൾ ആട്ടിൻകുട്ടി പരിഹാസത്തോടെ വിളിച്ചുചോദിച്ചു:
‘ഹേ, പേടിത്തൊണ്ടാ, നീ എന്താണ് എന്നെ പിടിക്കാൻ ഇങ്ങോട്ടു
കേറിവരാത്തത്?’
ചോദ്യം കേട്ട് ചെന്നായ തിരികെവന്നു. മുകളിലിരിക്കുന്ന
ആട്ടിൻ കുട്ടിയെ നോക്കി അതു പറഞ്ഞു: ‘എന്നെ
പേടിത്തൊണ്ടൻ എന്നു വിളിച്ചു പരിഹസിച്ചതു നീയല്ല; നീ
ഇപ്പോൾ ഇരിക്കുന്ന സ്ഥലമാണ്.’

താൻ ഇരിക്കുന്ന സ്ഥലം സുരക്ഷിതമാണെങ്കിൽ


ശത്രുവിനെ പരിഹസിക്കുന്നതിൽ ആരും ദാക്ഷിണ്യം
വിചാരിക്കാറില്ല.
62
പിടക്കോഴിയുടെ അസുഖം

പിടക്കോഴിക്കു സുഖമില്ല. കിടപ്പിലാണ്. വീട്ടുകാരും


അയൽപക്കക്കാരും വിവരമറിഞ്ഞു ദുഃഖിച്ചു. ചിലർ ചെന്നുകണ്ട്
ആശ്വസിപ്പിക്കുകയും ചെയ്തു.
വീട്ടിലെ ബാബുക്കുട്ടനും പട്ടിക്കുട്ടിയും കോഴിയുടെ
രോഗവിവരം അറിയാൻ എന്നും പോകാറുണ്ട്. ‘ഇതുവരെയും
താൻ അന്വേഷിച്ചില്ലല്ലോ’ കണ്ടൻപൂച്ച ആലോചിച്ചു.
‘ഏതായാലും ഒന്നു പൊയ്ക്കളയാം. ഇല്ലെങ്കിൽ ആളുകൾ എന്തു
പറയും?’

‘ഹലോ, ചങ്ങാതീ!’ പിടക്കോഴിയുടെ അടുക്കലെത്തി


കണ്ടൻപൂച്ച അഭിവാദ്യം ചെയ്തു: ‘നിനക്കു സുഖമില്ലെന്നും
കിടപ്പിലാണെന്നും ഞാൻ നേരത്തെ അറിഞ്ഞു. എന്നും
വരണമെന്നു വിചാരിക്കും. പക്ഷേ, ഒഴിവുകിട്ടണ്ടേ?
അടുക്കളയിൽ നല്ല ജോലിയാണ്.’
‘ആകട്ടെ, ഇപ്പോൾ അസുഖം എങ്ങനെയുണ്ട്? എനിക്കു
വളരെ സങ്കടം തോന്നുന്നു, കേട്ടോ.’ പൂച്ച കണ്ണു തുടച്ചു: ‘ഞാൻ
പോയി നിനക്കു കഴിക്കാൻ വല്ലതും കൊണ്ടുവരട്ടെ? എന്താണ്
ഇഷ്‌ട൦?’
‘വളരെ നന്ദി!’ പിടക്കോഴി മറുപടി നൽകി: ‘എനിക്ക് ഇപ്പോൾ
ഒന്നും ആവശ്യമില്ല. നിങ്ങൾ എത്രവേഗം ഇവിടെനിന്നു
പോകുന്നുവോ അപ്പോഴായിരിക്കും എനിക്കു കൂടുതൽ സുഖം
തോന്നുക.’

ആത്മാർത്ഥതയില്ലാത്ത
ആശ്വാസവചനങ്ങൾകൊണ്ട് പ്രയോജനമില്ല.
63
യജമാനന്‍റെ കണ്ണ്

നായാട്ടുകാരാൽ പിന്തുടരപ്പെട്ട ഒരു കലമാൻ അടുത്തുള്ള ഒരു


കർഷകന്‍റെ തൊഴുത്തിൽ കയറി ഒളിച്ചു. ഉലഞ്ഞുകിടന്ന
വൈക്കോൽകൂമ്പാരത്തിൽ ശരീരം മുഴുവൻ മറച്ചുകൊണ്ടാണ്
അതിന്‍റെ കിടപ്പ്. എങ്കിലും ശിഖരങ്ങളോടുകൂടിയ കൊമ്പിന്‍റെ
അഗ്രങ്ങൾ പുറത്തുകാണാനുണ്ട്.
നായാട്ടുകാർ അവിടെയെത്തി. ‘ഇതിലൂടെ വന്ന ഒരു
കലമാനിനെ നിങ്ങൾ കണ്ടോ?’ അവർ അടുത്തുള്ള
കാലിപ്പിള്ളോരോടു ചോദിച്ചു.
‘ഇല്ലല്ലോ. ഞങ്ങൾ കണ്ടില്ല.’ ചുറ്റുപാടും
ഒന്നുകണ്ണോടിച്ചശേഷം കുട്ടികൾ പറഞ്ഞു. നായാട്ടുകാർ
അവരുടെ വഴിക്കും പോയി.
മാനിന് ബഹുസന്തോഷം. ‘ഇരുളു വ്യാപിച്ചുതുടങ്ങി. ഇനി
എല്ലാവരും ഉറങ്ങാൻ പോകും. അപ്പോൾ പുറത്തുവന്നു
രക്ഷപ്പെടാം.’ ആത്മഗതം ഇത്തിരി ഉറക്കെയായിപ്പോയി.
‘അത്ര ഉറപ്പിക്കുകയൊന്നും വേണ്ട.’ അടുത്ത
പുൽത്തൊട്ടിയിൽനിന്ന് ഒരു ശബ്‍ദം! എല്ലാം
കണ്ടുനിൽക്കുകയായിരുന്ന കാളയുടേതാണ്. ‘അത്താഴം
കഴിഞ്ഞാൽ യജമാനന് ഇതിലൂടെ ഒരു നടപ്പുണ്ട്. എല്ലാം
ഭദ്രമാണോ എന്നു നോക്കും. അപ്പോൾ നീ കണ്ടു പിടിക്കപ്പെടുമോ
എന്നാണ് എന്‍റെ ഭയം. കാരണം, അദ്ദേഹത്തിനു പുറകിലും ഒരു
കണ്ണുണ്ട്!’ താമസിയാതെ ഒരു വിളക്കിന്‍റെ പ്രകാശം പരന്നു.
യജമാനന്‍റെ വരവാണ്. പെട്ടെന്ന് അദ്ദേഹം നിന്നു.
‘പിള്ളോരേ, നിങ്ങൾ അവിടെ എന്തുചെയ്യുകയാണ്?’
അദ്ദേഹം ഉറക്കെവിളിച്ചു: ‘ഈ പുൽക്കൂമ്പാരത്തിൽ കണ്ടില്ലേ,
ഏതാനും മരക്കൊമ്പുകൾ കുത്തിനിറുത്തിയതുപോലെ?
ആരുടെ പണിയാണത്? എടുത്തുകൊണ്ടു പോയി
അടുക്കളവശത്തിടൂ.’
കൊമ്പിൽ ചെന്നു പിടിച്ച കുട്ടികൾ മാനിനെ കണ്ടെത്തുകയും
ബന്ധിക്കുകയും ചെയ്തു.

അപകടത്തിൽനിന്നും പൂർണ്ണമായി മോചനം


കിട്ടുംമുൻപേ ആശ്വസിക്കുന്നതു ബുദ്ധിയല്ല.
64
കുരച്ചു ചാടരുത്

ഒരു നായാട്ടുനായ കാട്ടുരാജാവായ സിംഹത്തെ കുരച്ചുചാടി


ഓടിക്കുകയായിരുന്നു. അല്പദൂരം ഓടിയ സിംഹം പെട്ടെന്ന്
തിരിഞ്ഞുനിന്ന് ഒന്നു ഗർജ്ജിച്ചു.
ഗർജ്ജനം കേട്ട് ഭയന്ന നായയെ അവിടെയെങ്ങും പിന്നീട്
കണ്ടില്ല. കൊടുങ്കാറ്റിന്‍റെ വേഗത്തിൽ അതു തിരികെ
ഓടുകയായിരുന്നു.
അധികദൂരം എത്തുംമുമ്പ് നായ ഒരു വള്ളിയിൽ
തടഞ്ഞുവീണു. അതിന്‍റെ ശരീരം മുഴുവൻ
വിറയ്ക്കുന്നുണ്ടായിരുന്നു.
എല്ലാം കണ്ടുനിൽക്കുകയായിരുന്ന കുറുക്കൻ അപ്പോൾ
അടുത്തെത്തി. വള്ളിക്കെട്ടിൽനിന്നും പുറത്തുകടക്കാൻ
നായയെ സഹായിച്ചുകൊണ്ടു പറഞ്ഞു:
‘നിന്നെ പമ്പരവിഡ്ഢി എന്നല്ലാതെ എന്താ വിളിക്കുക! ഒറ്റ
ഗർജ്ജനം കൊണ്ട് നിന്നെ വിരട്ടിയോടിക്കാൻ കഴിവുള്ളവരുടെ
പുറകേ ഇനി ഒരിക്കലും നീ കുരച്ചുചാടരുത്.’

എതിരാളിയുടെ ശക്തിയറിയാതെ ദുർബലന്മാർ


അഹങ്കരിക്കുന്നു.
65
രണ്ടു സുഹൃത്തുക്കൾ

നാട്ടുകാര്യങ്ങൾ സംസാരിച്ചുകൊണ്ട് രണ്ടുസുഹൃത്തുക്കൾ യാത്ര


ചെയ്കയായിരുന്നു. സമയം സന്ധ്യയാകാറായിട്ടുണ്ട്.
യാത്രക്കാരിൽ ഒരാൾ പെട്ടെന്നുനിന്നു. വഴിയരികിൽ ഒരു
മൺവെട്ടി കിടപ്പുണ്ടായിരുന്നു. ഓടിച്ചെന്ന് അത് എടുത്തശേഷം
ആഹ്ളാദത്തോടെ പറഞ്ഞു:
‘കണ്ടോ! എനിക്ക് നല്ല ഒരു മൺവെട്ടി കിട്ടി! വളരെ നാളായി
ഇങ്ങനെ ഒരെണ്ണം വാങ്ങാൻ ഞാൻ ആഗ്രഹിച്ചു തുടങ്ങിയിട്ട്.’
‘എനിക്ക് എന്നല്ല.’ രണ്ടാമത്തെ ആൾ തിരുത്തി: ‘നമ്മൾ
രണ്ടുപേരും ചേർന്നല്ലേ യാത്ര? നമുക്ക് ഒരു മൺവെട്ടി കിട്ടിയതു
കണ്ടില്ലേ എന്നാണ് പറയേണ്ടത്.’
‘പിന്നെ! അവകാശം പറയാൻ നാണമില്ലേ ഇയാൾക്ക്?
സാധനം കണ്ടെടുത്തത് ഞാനാണ്’ എന്ന ഭാവത്തിൽ
വിസമ്മതത്തോടെ അയാൾ തല വെട്ടിച്ചു. കുറച്ചുദൂരംകൂടി
അവർ നടന്നു. അപ്പോൾ നാലഞ്ചുപേർ എതിരെ വരുന്നതായി
കാണപ്പെട്ടു. വഴിയരികിലെങ്ങും കണ്ണോടിച്ച് അവർ എന്തോ
തിരയുന്നുണ്ടായിരുന്നു.
രണ്ടു യാത്രക്കാരിൽ ഒരാളുടെ കൈയിലുള്ള
മൺവെട്ടിയിലേക്ക് ആരോ വിരൽചൂണ്ടി. പിന്നെ പരസ്പരം
എന്തോ പറഞ്ഞ് അവർ തിരച്ചിൽ നിർത്തി അടുത്തേക്കു
വരികയാണ്.
‘അയ്യോ! നമ്മൾ കുഴപ്പത്തിലായെന്ന് തോന്നുന്നു.’ മൺവെട്ടി
കൈവശം വെച്ചിരുന്ന ആൾ പരിഭ്രമത്തോടെ പറഞ്ഞു.
‘എന്ത്! നമ്മളോ?’ സുഹൃത്ത് ചോദിച്ചു: ‘ഞാൻ
കുഴപ്പത്തിലായിഎന്നല്ലേ നിങ്ങൾ ഇപ്പോഴും പറയേണ്ടത്?’

തനിക്കുനേട്ടം വരുമ്പോൾ ചിലർ സുഹൃത്തുക്കളെ


തള്ളിപ്പറയും. ആപത്ത് വരുമ്പോഴാകട്ടെ, കെട്ടിപ്പിടിച്ച്
കരയുകയും ചെയ്യും.
66
രണ്ടു തവളകൾ

കൊടും വേനൽ. കൊച്ചരുവികളും കുളങ്ങളും വറ്റി. ഭൂമി രണ്ടായി


പിളർന്നുകിടപ്പാണ് പലേടത്തും. ദാഹജലം തേടി രണ്ട് തവളകൾ
ഒരു കിണറ്റിൻകരയിലെത്തി. ഒരാൾ എത്തിനോക്കി. വെള്ളമുണ്ട്.
അതുകണ്ടപ്പോൾതന്നെ എന്തൊരാശ്വാസം! ഇനി
എന്തുചെയ്യണം? താഴത്തേക്ക് എടുത്തു ചാടണമോ വേണ്ടയോ
എന്നതിനെപ്പറ്റി അവർ ചർച്ചതുടങ്ങി. ‘വെള്ളം വളരെ
നല്ലതാണെന്നു തോന്നുന്നു. നമുക്ക് കിണറ്റിലേക്ക് ചാടാം.’ ഒരു
തവള പറഞ്ഞു: ‘വേണ്ടത്ര വെള്ളം കുടിക്കാം എന്നു മാത്രമല്ല,
അത് മുഴുവൻ നമ്മുടേത് മാത്രമായിരിക്കുകയും ചെയ്യും!’
‘ഇപ്പോഴത്തെ നിലയിൽ നിങ്ങളുടെ അഭിപ്രായം തരക്കേടില്ല.
പക്ഷേ...’ രണ്ടാമത്തെ തവള ചെറുതായൊന്നു നിർത്തിയശേഷം
പറഞ്ഞു: ‘വേനൽ ഇനിയും ഇങ്ങനെ തുടർന്ന് ഇതിലെ വെള്ളവും
വറ്റിപ്പോയെന്നു കരുതുക. അപ്പോൾ നാം എന്തു ചെയ്യും?
കുടിക്കാൻ വെള്ളവുമില്ല; പുറത്തുകടക്കാൻ വഴിയും ഇല്ല എന്ന
അവസ്ഥയിലാവില്ലേ?’
ഒരു കാര്യം ചെയ്യുന്നതിനുമുമ്പ് രണ്ടുതവണ
ആലോചിക്കണം.
67
അതിപരിചയം

ജനിച്ചിട്ട് ഇതുവരെയായും കാട്ടുരാജാവായ സിംഹത്തെ കാണാൻ


ആ കുറുക്കന് അവസരമുണ്ടായിട്ടില്ല. വലിയ ആളാണെന്ന്
കേട്ടറിഞ്ഞിട്ടുണ്ട്.
കേൾക്കുമ്പോഴൊക്കെ, കാണണമെന്ന മോഹം ശക്തമാകും.
എന്നാണാവോ അതിനു സാധിക്കുക! അങ്ങനെയിരിക്കെ, ഒരു
ദിവസം എന്തോ ആലോചിച്ച് നടക്കുകയായിരുന്നു കുറുക്കൻ.
വഴിയുടെ വളവ് തിരിഞ്ഞതും, ചെന്നുപെട്ടത് സിംഹത്തിന്‍റെ
മുമ്പിലായിരുന്നു.
ഭയംകൊണ്ട് ഹൃദയമിടിപ്പുപോലും ഒരു നിമിഷം നിന്നുപോയി.
അടുത്തനിമിഷത്തിൽ കുറുക്കൻ പ്രാണനുംകൊണ്ട്
കാട്ടിലെങ്ങോ ഓടിമറഞ്ഞു.
പിന്നീടൊരിക്കൽ, എതിരെ വരുന്ന സിംഹത്തെ ദൂരെ
നിന്നുതന്നെ കുറുക്കൻ കണ്ടു. ഭയം പൂർണ്ണമായി മാറിയിരുന്നില്ല.
എങ്കിലും ആദരവോടെ വഴിയിൽനിന്നും മാറിനിൽക്കാം എന്നു
കുറുക്കൻ തീരുമാനിച്ചു. രാജാവ് കടന്നുപൊയ്ക്കോട്ടെ.
മൂന്നാമത്തെ തവണ കണ്ടപ്പോൾ കുറുക്കൻ അല്പദൂരം
സിംഹത്തിന്‍റെ കൂടെ നടന്നു. സൗഹൃദം ഭാവിച്ചു. പിന്നീട്
‘ഭാര്യയ്ക്കും കുട്ടികൾക്കും സുഖംതന്നെയല്ലേ’ എന്നു തുടങ്ങിയ
കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തു.

അതിപരിചയം ബഹുമാനം കുറയ്ക്കുന്നു.


68
ആമയുടെ വീട്

ദൈവത്തിന്‍റെ വിവാഹദിവസം. ആഘോഷങ്ങളുടെ കാര്യം


പറയാനുണ്ടോ! അന്നു മൃഗങ്ങൾക്കെല്ലാമായി വലിയ ഒരു സദ്യ
പ്രത്യേകം ഏർപ്പാടു ചെയ്തിരുന്നു. എല്ലാവരും അതിൽ
പങ്കെടുത്തു. പക്ഷേ, ഒരാൾ കുറവുണ്ടായിരുന്നു. ആമ.
സദ്യയിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ ആമ
വരാതിരുന്നതിന്‍റെ കാരണം ദൈവത്തിനു മനസ്സിലായില്ല.
പിറ്റേന്നു ദൈവം ആമയെ കാണാൻ ഇടയായി.
‘നീ ഇന്നലെ എന്താണ് എന്‍റെ വിവാഹസദ്യയ്ക്ക്
വരാതിരുന്നത്?’ ദൈവം ചോദിച്ചു.
‘സ്വന്തം വീടിനെക്കാൾ സന്തോഷം നൽകുന്നതായി ഈ
ലോകത്തിൽ ഒന്നും ഇല്ല’ എന്നായിരുന്നു അറുമടിയനായ
ആമയുടെ മറുപടി.
അലസതയും ധിക്കാരവും ഇത്രമേൽ ആകാമോ!
ദൈവത്തിന് ആമയുടെ മേൽ കഠിനമായ കോപം തോന്നി.
അദ്ദേഹം ആമയുടെ ശരീരത്തിനു മുകളിൽതന്നെ അതിന്‍റെ
വീടും വെച്ചുകൊടുത്തുകൊണ്ടു പറഞ്ഞു: ‘നീ എവിടെ
പോകുമ്പോഴും ഇനി വീടും ചുമന്നുകൊണ്ടു പോവുക.’

മടിയൻ മല ചുമക്കുന്നു.
69
മല എലിയെ പ്രസവിച്ചു!

ഒരിക്കൽ ഒരു പർവതം വല്ലാതെയൊന്നു ഞരങ്ങുകയും


ഇളകുകയും ചെയ്തു. അടുത്തു താമസിക്കുന്ന ജനങ്ങൾ ആകെ
ഭയന്നുപോയി.
‘പർവതത്തിന് എന്തുപറ്റി?’ എന്ന് അന്യോന്യം
ചോദിച്ചുകൊണ്ട് പലരും അങ്ങോട്ടോടി. ഒഴുകിവരികയായിരുന്ന
ഒരു പുഴയോട് അവരിൽ ഒരാൾ കാര്യം തിരക്കി. പുഴ പറഞ്ഞു:
‘പ്രസവവേദനയാണ്.’
‘അറിഞ്ഞില്ലേ? പർവതത്തിന് പ്രസവവേദനയാണെന്ന്!’
അറിഞ്ഞവർ അറിഞ്ഞവർ, അടുത്തുനിന്നും അകലെനിന്നും
പർവതത്തിന്‍റെ അടുത്തെത്തി.
എന്തു കുട്ടിയെയാണു പർവതം പ്രസവിക്കുക? അത്
എങ്ങനെയിരിക്കും? എത്ര വലിപ്പം കാണും? എന്നു തുടങ്ങിയ
ചോദ്യങ്ങളായിരുന്നു ഓരോരുത്തരുടെ മുഖത്തും.
അങ്ങനെ ഒരു ദിവസം മുഴുവൻ അവർ കാത്തുനിന്നു.
എന്നിട്ടും പർവതം പ്രസവിച്ചില്ല. പർവതമല്ലേ, വിഷമം കൂടുതൽ
കാണും.
അടുത്ത ദിവസവും അവസാനിക്കാറായി. അപ്പോഴാണ്
അകലെനിന്ന് അസാധാരണമായ രീതിയിൽ ഒരു പട്ടിയുടെ
കുരകേട്ടത്. ആളുകൾ അങ്ങോട്ടേയ്ക്കോടി.
മാളത്തിൽനിന്ന് ഒരു എലി പുറത്തുവന്നു. പരിഭ്രമത്തോടെ
ഓടുന്നു. അതിന്‍റെ പുറകേ പട്ടിയും കുരച്ചുകൊണ്ടോടുന്നു.
ഉടനെ ജനങ്ങളുടെ ആർപ്പുവിളികൾ മുഴങ്ങി: ‘പർവതം
പെറ്റേ! മല പെറ്റേ! കുട്ടി ഒരു എലിയാണേ!’

വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സംഭവങ്ങൾ പലതും


ഒടുവിൽ നിസ്സാരമായിരിക്കും.
70
കാറ്റിനെതിരെ

നദിക്കരയിൽ വലിയ ഒരു ഓക്കുവൃക്ഷമുണ്ട്. കാറ്റും മഞ്ഞും


മഴയും പല തവണ ആ വഴി കടന്നുപോയി. എന്നിട്ടും അനേകം
നൂറ്റാണ്ടുകളായി അത് അവിടെ നിൽക്കുന്നു.
എന്നാൽ, ഇത്തവണത്തെ പെരുമഴയോടൊപ്പം
അതിഭയങ്കരമായ ഒരു കൊടുങ്കാറ്റും ഉണ്ടായി. പല കൂറ്റൻ
മരങ്ങളും കടപുഴകിവീണു; കൂട്ടത്തിൽ ശക്തനായ
ഓക്കുവൃക്ഷവും നിലംപതിച്ചു.
കാറ്റ് കടന്നുപോയി; മലവെള്ളം ഇറങ്ങിപ്പോയി. ശാന്തമായ
ആ പ്രകൃതിയിൽ, നദിക്കരയിൽതന്നെയുള്ള ഇളം
ചൂരൽകൂട്ടങ്ങൾ ഇളകിച്ചിരിക്കുന്നതുകണ്ട് ഓക്കുവൃക്ഷം
അദ്ഭുതപ്പെട്ടു: ‘നൂറ്റാണ്ടുകളായി ഞാൻ ഇവിടെ കഴിയുന്നു.
ഇതുവരെ ഇത്ര വലിയ ഒരു കാറ്റുണ്ടായതായി എനിക്ക്
ഓർമ്മയില്ല. ശക്തനെന്നു കരുതിയ ഞാൻപോലും വീണുപോയി!
പക്ഷേ, നിങ്ങൾ ഇപ്പോഴും ഭൂമിയിൽ ഉറച്ചുനിൽക്കുന്നുണ്ടല്ലോ!
എന്താണ് അതിന്‍റെ കാരണം?’ ‘ഓരോ വലിയ കാറ്റു വരുമ്പോഴും
താങ്കൾ ആഴത്തിൽ വേരോടിച്ചു കാറ്റിനെതിരെ തലയുയർത്തി
നിൽക്കുകയാണ് ചെയ്യുന്നത്.’ ചൂരൽക്കൂട്ടം പറഞ്ഞു:
‘ഞങ്ങളാകട്ടെ കാറ്റിന്‍റെ ശക്തി കൂടുന്തോറും ശരീരം വളച്ചും
തലകുനിച്ചും വിനയത്തോടെ നിൽക്കുന്നു. കാറ്റ് ഞങ്ങളെ തഴുകി
കടന്നുപോവുകയും ചെയ്യുന്നു.’
വലിയ ആപത്തുകളെ വിനയംകൊണ്ടു മറികടക്കാം.
71
കഴുതയും യജമാനന്മാരും

ഒരു തോട്ടക്കാരന്‍റെ കീഴിലാണ് കഴുത ആദ്യമായി ജോലിക്കു


ചേർന്നത്. തോട്ടക്കാരൻ ക്രൂരനാണെന്നും തനിക്ക് ഭാരിച്ച
ജോലികൾ നൽകുന്നുവെന്നും അതിനു തോന്നി. ‘പ്രഭോ!
എനിക്കും പുതിയ ഒരുയജമാനനെ നൽകാൻ
കനിവുണ്ടാകണമേ!’ കഴുത ജൂപ്പിറ്റർ ദേവനോട് അപേക്ഷിച്ചു.
ജൂപ്പിറ്റർ ദേവൻ കുപിതനാവുകയാണ് ചെയ്തത്. അദ്ദേഹം
അതിനെ ഒരു കുശവന്‍റെ അടിമയാക്കി. തോട്ടക്കാരൻ
നൽകിയതിനെക്കാൾ ഭാരിച്ച ജോലികളാണ് അയാൾ
കഴുതയെക്കൊണ്ടു ചെയ്യിച്ചുവന്നത്.
വീണ്ടും കഴുത ജൂപ്പിറ്റർദേവനോട് പരാതി ബോധിപ്പിച്ചു.
ദേവൻ അനുഗ്രഹിക്കാതിരുന്നില്ല. കഴുതയ്ക്ക് പുതിയ
യജമാനനെ കിട്ടി. ഒരു ചെരുപ്പുകുത്തിയാണ് അയാൾ.
പക്ഷേ, അധികദിവസം വേണ്ടിവന്നില്ല; മറ്റു രണ്ട്
യജമാനന്മാരെക്കാൾ ക്രൂരനാണ് ചെരുപ്പുകുത്തി എന്ന് കഴുത
അനുഭവത്തിലൂടെ മനസ്സിലാക്കി. ഭാരിച്ച ജോലിയും
ശരീരപീഡനങ്ങളുംകൊണ്ട് അതിന് പൊറുതിമുട്ടി.
‘എന്നോളം ഭാഗ്യഹീനനായി ആരെങ്കിലും കാണുമോ!’
ഒരിക്കൽ കഴുത സ്വയം ചോദിച്ചുപോയി: എനിക്ക് ആദ്യത്തെയോ
രണ്ടാമത്തെയോ യജമാനന്‍റെ അടുക്കൽ ഉള്ളതുകൊണ്ട്
തൃപ്തിപ്പെട്ടു കഴിഞ്ഞാൽ മതിയായിരുന്നു. ഈ മനുഷ്യൻ ഞാൻ
ജീവിച്ചിരിക്കെ ജോലിയെടുപ്പിച്ച് എല്ലൊടിക്കുമെന്നുമാത്രമല്ല,
മരിച്ചാൽ തോലൂരി ചെരുപ്പുണ്ടാക്കുകകൂടി ചെയ്യും.’

ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയാണ് ബുദ്ധി.


72
വ്യത്യസ്തമായ കാഴ്ചപ്പാട്

വീട്ടുകാർ സ്ഥലത്തില്ല. എവിടെയോ വിരുന്നു


പോയിരിക്കുകയാണ്. ‘ഇതുതന്നെയാണു പറ്റിയ സമയം.’
കള്ളന്മാർ രണ്ടുപേരും തീരുമാനിച്ചു.
ജനൽ പൊളിച്ചു കള്ളന്മാർ വീട്ടിനകത്തു കയറി. എല്ലാം
വലിച്ചിട്ട് പരിശോധിച്ചു. കാര്യമായി ഒന്നും കിട്ടിയില്ല.
നിരാശരായി പുറത്തുകടന്നപ്പോൾ കോഴിക്കൂട്ടിലിരുന്ന ഒരു
പൂവൻ കോഴിയുടെ കൂകൽ കേട്ടു. ഇതെങ്കിലും ആകട്ടെ. ഇതിനെ
‘കൊന്നു കൈയിലെടുക്കാം’ എന്നും പറഞ്ഞുകൊണ്ട് ഒരാൾ
കഴുത്തിൽ കയറിപ്പിടിച്ചു.
‘അയ്യോ! എന്നെ കൊല്ലരുതേ!’ കോഴി അപേക്ഷിച്ചു: ‘ഞാൻ
മനുഷ്യർക്ക് ഉപകാരിയാണ്. നിത്യവും പ്രഭാതത്തിൽ
ജോലികളെപ്പറ്റി ഓർമ്മിപ്പിച്ച് അവരെ ഉണർത്തുന്നത് എന്‍റെ
കൂകലാണ്.’
‘നിന്നെ കൊല്ലാൻ ഇതിനപ്പുറം എന്തു കാരണമാണ്
വേണ്ടത്?’ കള്ളന്മാർ പറഞ്ഞു: ‘നീ പറഞ്ഞ ഉപകാരം ഞങ്ങളെ
സംബന്ധിച്ചിടത്തോളം ഉപദ്രവമാണ്. മറ്റുള്ളവരെ നീ
ഉണർത്തുമ്പോൾ ഞങ്ങളുടെ ജോലിനിർത്താൻ ഞങ്ങൾ
നിർബന്ധിതരാകുന്നു.’

മര്യാദക്കാർക്കു ലഭിക്കുന്ന ഒരു സൗകര്യം


തെമ്മാടികൾക്ക് അസൗകര്യമായി മാറുന്നു.
73
രോഗിയായ സിംഹം

കാട്ടുരാജാവായ സിംഹം കിടപ്പിലാണ്. വയസ്സ് കുറെയായി. പണ്ടേ


അല്പം മടിയനാണ്, ഇപ്പോൾ ഇരതേടാൻപോലും വയ്യ. ഒരു
രോഗിയെപ്പോലെ സിംഹം ഗുഹയിൽ കിടന്ന് ഞരങ്ങുകയും
മൂളുകയും ചെയ്തു.
രാജാവ് രോഗശയ്യയിലാണെന്ന് കാട്ടിൽ മുഴുക്കെ വാർത്ത
പരന്നു. പ്രജകളിൽ ഒന്നു രണ്ടു പേരെങ്കിലും ദിവസേന
രാജാവിന്‍റെ വിവരം അറിയാൻ പോകുന്നുണ്ട്.
ഒരു ദിവസം മൃഗരാജന്‍റെ തുടർച്ചയായ കരച്ചിൽകേട്ട്
പ്രജകളിൽ വളരെപ്പേർ ഗുഹയ്ക്കടുത്തെത്തി.
‘ഇന്ന് ആരും എന്‍റെ രോഗവിവരം അറിയാൻ വന്നില്ലല്ലോ.’
സിംഹം ചോദിച്ചു: ‘നിങ്ങൾക്കാർക്കും എന്നോട്
ദയയില്ലാതായോ?’
ആരും ഒന്നും പറഞ്ഞില്ല.
‘എന്താ കുറുക്കച്ചാരേ, നിങ്ങളെങ്കിലും എന്‍റെ അടുത്തുവന്ന്
അല്പം ആശ്വസിപ്പിക്കൂ.’ സിംഹം ആവശ്യപ്പെട്ടു.
‘ഞാൻ തീർച്ചയായും വരുമായിരുന്നു രാജാവേ.’ കുറുക്കൻ
മറുപടി നൽകി: ‘പക്ഷേ, അങ്ങോട്ടു കയറിവന്ന പല
കാൽപ്പാടുകളും തിരികെ ഇറങ്ങിപ്പോയതായി ഞാൻ
കാണുന്നില്ല. അതിനാൽ ക്ഷമിക്കണം. ഇത്രയും ദൂരെ
ഇരുന്നുകൊണ്ടുതന്നെ ഞാൻ അങ്ങയെ
ആശ്വസിപ്പിച്ചുകൊള്ളാം. ദൈവം അങ്ങേയ്ക്ക് വേഗത്തിൽ
രോഗമുക്തി നൽകട്ടെ!’

ശത്രുവിന്‍റെ സമീപനം പലതരത്തിലാകാം. സൂക്ഷ്മ


ദൃഷ്‌ടിയുള്ളവർ എപ്പോഴും വലയിലകപ്പെടാതെ
രക്ഷപ്പെടുന്നു.
74
പ്രവൃത്തി സമയോചിതമാകണം

പണ്ട് ഒരു മുക്കുവൻ ഉണ്ടായിരുന്നു. മീൻപിടിക്കാൻ പോയാൽ


അയാളുടെ മുഖ്യവിനോദം ഓടക്കുഴൽ വായനയാണ്.
ഒരു ദിവസം അയാൾ നദിക്കരയിലിരുന്ന്
അതിമനോഹരമായ രാഗത്തിൽ ഓടക്കുഴൽ
വായിക്കുകയായിരുന്നു. മത്സ്യകന്യകകൾ അതിൽ
ആകൃഷ്‌ടരാകുമെന്നും മതിമറന്ന് അവരെല്ലാം കരയിലേക്ക് ചാടി
നൃത്തം വെക്കുമെന്നും അയാൾ പ്രതീക്ഷിച്ചു.
പക്ഷേ, ഒന്നും സംഭവിച്ചില്ല. അയാൾക്ക് ദേഷ്യം തോന്നി.
അരികിലുണ്ടായിരുന്ന വലയെടുത്ത് അയാൾ
നദിയിലേക്കെറിഞ്ഞു. താമസിയാതെ വല കരയിലേക്ക് വലിച്ചു
കയറ്റുകയും ചെയ്തു.
വല നിറയെ മത്സ്യങ്ങൾ ഉണ്ടായിരുന്നു. അവ
വലയ്ക്കുള്ളിൽ കിടന്നു നൃത്തം വെച്ചു തുടങ്ങി. അതു കണ്ട
മുക്കുവൻ ശുണ്ഠിയോടെ പറഞ്ഞു: ‘മതി.... ഞാൻ ഓടക്കുഴൽ
വായിച്ചിരുന്നപ്പോൾ ഈ ഡാൻസ് എവിടെയായിരുന്നു? പാട്ടിന്
ഇണങ്ങിയ നൃത്തമാണെങ്കിലേ ആസ്വദിക്കാനും
അഭിനന്ദിക്കാനും തോന്നൂ. ഇനി എനിക്ക് ഒന്നും കാണേണ്ട.’
അയാൾ മത്സ്യങ്ങളെ വലയിൽനിന്ന് പെറുക്കിയെടുത്തു
കുട്ടയിൽ ഇട്ടതിനുശേഷം സ്ഥലംവിട്ടു.

സ്ഥലകാലങ്ങൾ നോക്കി ഔചിത്യബോധത്തോടെ


പ്രവർത്തിക്കാൻ കഴിയുക എന്നതു വലിയ ഒരു
കലയാണ്.
75
അരങ്ങിൽ ശോഭിക്കാൻ
അനുഗൃഹീതർക്കേ കഴിയൂ

പാട്ടുകാരനാണെന്നാണ് അയാളുടെ ഭാവം. എപ്പോഴും


പാടിക്കൊണ്ടിരിക്കും. കൈയിൽ ഒരു വീണയുമുണ്ട്.
ഒരിക്കൽ, കനത്ത ഭിത്തികളുള്ളതും
ഇരുട്ടറപോലുള്ളതുമായ ഒരു മുറിയിൽവെച്ച് അയാൾ പാടുവാൻ
ഇടയായി. ഭിത്തികളിൽ തട്ടി അപ്പോഴുണ്ടായ വർദ്ധിച്ച ശബ്‍ദം
കേട്ട് അയാൾക്ക് അഭിമാനം തോന്നി.
‘താൻ വലിയ പാട്ടുകാരനായിരിക്കുന്നു! പൊതുസഭയിൽ
പാടിയാൽ ജനങ്ങളുടെ കൈയടി വാങ്ങുമെന്നതിന് സംശയമില്ല.’
അയാൾ വിചാരിച്ചു.
ഗ്രാമത്തിൽ പതിവിൻപടി കൂടാറുള്ള പൊതുസഭ അടുത്ത
ദിവസമായിരുന്നു. അപ്പോൾ കൈയിൽ വീണയുമായി അയാൾ
സ്‍റ്റേജിൽ കയറി പാട്ടു തുടങ്ങി. അധികം പാടേണ്ടിവന്നില്ല. ചെവി
തുളയ്ക്കുന്ന ആ പാട്ട് ജനങ്ങൾക്ക് അസഹ്യമായിരുന്നു.
കൈയടിക്കു പകരം നാലുഭാഗത്തു നിന്നും
കല്ലേറുകളേറ്റുകൊണ്ട് അയാൾ അതിവേഗം ഓടിമറഞ്ഞു.

അല്പമായ കഴിവിൽ അഹങ്കരിക്കരുത്.


76
ആപത്തിനു മുന്നിൽ

ഒരു കാട്ടുപന്നി വളരെ തിരക്കിട്ട് തന്‍റെ കൊമ്പുകൾ മരത്തിൽ


ഉരച്ച് കൂർപ്പിക്കുകയായിരുന്നു. അപ്പോൾ ആ വഴിക്ക് ഒരു
കുറുക്കൻ കടന്നുവരാനിടയായി.
‘അങ്ങെന്തിനാണ് വെറുതെ കൊമ്പ് കൂർപ്പിച്ചു സമയം
കളയുന്നത്?’ കുറുക്കൻ ചോദിച്ചു: ‘ഇവിടെ അടുത്തെങ്ങും ഒരു
നായാട്ടുകാരനെയും കാണാനില്ല. അകലെനിന്ന് ഒരു നായാട്ടു
നായയുടെയും കുര കേൾക്കുവാനില്ല. മറ്റ് എന്തെങ്കിലും ഒരു
ആപത്തിന്‍റെ മണംപോലും ഇല്ല. എന്നിട്ടും ഇത്ര ധൃതിയിൽ....’
‘വളരെ ശരിയാണ്.’ കുറുക്കൻ പറഞ്ഞു തീരുംമുമ്പ്
കാട്ടുപന്നി മറുപടിനൽകി. ‘പക്ഷേ, ആപത്ത്
മുന്നിലെത്തുമ്പോൾ, ആയുധം കൂർപ്പിക്കുന്നതിനെക്കാൾ
പ്രധാനമായി മറ്റു പലതും എനിക്ക് ചെയ്യാൻ കഴിയും’

ആപത്ത് ദൂരെയല്ലെന്നു കരുതി എപ്പോഴും


ഒരുങ്ങിയിരിക്കണം.
77
കോഴിക്കു കിട്ടിയ മാല

ചവറുകൾക്കിടയിൽ ഭക്ഷണം തേടുകയായിരുന്ന


പൂവൻകോഴിയുടെ കാലിൽ ഒരു സ്വർണ്ണമാല ചുറ്റി.
‘എന്നെ നിനക്ക് കിട്ടിയതിൽ സന്തോഷമില്ലേ?’ മാല
കോഴിയോടു ചോദിച്ചു. ‘നിന്നെ കണ്ടതിൽ സന്തോഷമുണ്ട്. ഒരു
സ്ത്രീയുടെ കൈയിലാണ് ഇങ്ങനെ നിന്നെ കിട്ടിയിരുന്നതെങ്കിൽ
അവർക്കുണ്ടാകുന്ന സന്തോഷത്തിന് അതിരുണ്ടാവില്ല. അവർ
ആഹാരം വെടിഞ്ഞും നിന്നെ അണിഞ്ഞു ലാളിക്കും,
അഭിമാനിക്കും.’
കോഴി തുടർന്നു: ‘എനിക്ക് ഇപ്പോൾ നല്ല വിശപ്പാണുള്ളത്. നീ
ഒരു ധാന്യമാലയായി എന്‍റെ മുന്നിൽ എത്തിയില്ലല്ലോ എന്നത്രെ
എന്‍റെ ഖേദം.’

ഓരോ വസ്തുവും അത് കിട്ടേണ്ടവർക്ക് കിട്ടുമ്പോഴേ


പ്രയോജനപ്പെടുകയുള്ളൂ.
78
കിഴവനും മരണവും

കിഴവന് ഒന്നും വയ്യാതായി. പോറ്റിയെടുത്ത മക്കൾ ആരും


സഹായത്തിനില്ല. ഇത്രയും കാലം അവർക്കുവേണ്ടിയാണ് താൻ
കഠിനമായി അദ്ധ്വാനിച്ചത്. ഇപ്പോൾ തനിക്കുവേണ്ടിത്തന്നെ
അദ്ധ്വാനിക്കാനും ഭാരം ചുമക്കാനും മാത്രമായാണോ
ദൈവംതന്നെ സൃഷ്‌ടിച്ചിട്ടുള്ളത് എന്നുപോലും അയാൾ
സംശയിച്ചു.
കാട്ടിൽ വിറകു ശേഖരിക്കുകയായിരുന്ന വൃദ്ധന്‍റെ മനസ്സിൽ
സങ്കടം നിറഞ്ഞു. തലയിൽ, വിറകുകെട്ടും എടുത്തുവെച്ച്
അയാൾ യാത്രയായി. അധികം നടന്നില്ല. ആരോടെന്നില്ലാതെ,
എന്തിനെന്നില്ലാതെ അയാൾക്ക് കടുത്ത ദേഷ്യം തോന്നി.
പിന്നെ വിറകിൻകെട്ടെടുത്ത് ഒരേറായിരുന്നു.
‘എനിക്ക് വയ്യാ.’ അയാൾ പിറുപിറുത്തു: ‘ഭാരം താങ്ങി
ജീവിതമാകെ മടുത്തു. ഇനിയും ഇങ്ങനെ കഴിയാൻ
എനിക്കാവില്ല. മരണമേ! നിനക്കും എന്നോട് ദയയില്ലെന്നാണോ?’
അപ്പോൾ ഒരു കറുത്ത കുപ്പായമണിഞ്ഞ അസ്ഥികൂടം
കിഴവന്‍റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അത് മരണമായിരുന്നു.
‘അങ്ങ് എന്നെ വിളിക്കുകയുണ്ടായോ?’ മരണം ചോദിച്ചു:
‘അങ്ങേയ്ക്കുവേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്?’
‘അയ്യോ! മരണമേ! അങ്ങ് ഇത്രവേഗം എന്‍റെ വിളി
കേട്ടുവോ?’ വൃദ്ധൻ അമ്പരപ്പോടെ ചോദിച്ചു: ‘ഈ വിറകിൻകെട്ടു
തലയിൽ എടുത്തുവെക്കാൻ വിഷമിക്കുകയായിരുന്നു ഞാൻ.
അങ്ങ് സഹായിച്ചാൽ വലിയ ഉപകാരം!’

ജീവിതം എത്ര ക്ലേശകരമായാലും മരിക്കാൻ


യഥാർത്ഥത്തിൽ ആരും ഇഷ്‌ടപ്പെടുന്നില്ല.
79
മുട്ടക്കൊതി

ഒരു വിധവ ഉണ്ടായിരുന്നു. അവർ ഒരുകോഴിയെ


വളർത്തിയിരുന്നു. തന്നെ സംരക്ഷിച്ചുവരുന്നത് ഈ സ്ത്രീയല്ലേ.
ദിവസവും ഓരോ മുട്ടവീതം കൊടുക്കാമെന്നു കോഴി
തീരുമാനിച്ചു.
ദിവസവും മുട്ട നൽകുന്ന കോഴിയല്ലേ? യജമാനത്തിക്ക്
കോഴിയോടു വലിയ സ്നേഹമായി. അതിനാൽ കോഴിക്ക്
പതിവായി കൊടുക്കാറുള്ള തീറ്റയുടെ അളവ് അവർ
ഇരട്ടിയാക്കാനും തീരുമാനിച്ചു.
വിധവ അതിമോഹക്കാരിയായിരുന്നു. കോഴിയോടുള്ള
സ്നേഹം മൂത്തത് മറ്റൊന്നുകൊണ്ടും ആയിരുന്നില്ല. ഇരട്ടി
ഭക്ഷണം കൊടുത്താൽ കോഴിയും അതുപോലെ മുട്ടയുടെ എണ്ണം
ഇരട്ടിപ്പിക്കും; ദിവസത്തിൽ രണ്ടു മുട്ട വീതം ലഭിക്കും
എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. പക്ഷേ....
കുറച്ചു ദിവസംകൊണ്ട് കോഴി അമിതമായി തടിച്ചു
കൊഴുക്കയും മുട്ടയിടൽ പൂർണ്ണമായി നിർത്തുകയുമാണ്
ഉണ്ടായത്.

അതിരുകടന്ന ആഗ്രഹം നിറവേറപ്പെടുകയില്ല.


80
ശത്രുക്കൾക്ക് സ്വയം
ആഹാരമാകരുത്

കാട്ടിലെങ്ങും വരൾച്ച. നദികളും തടാകങ്ങളുമെല്ലാം


വറ്റിയിരിക്കുന്നു.
ദാഹിച്ച് നടക്കുകയായിരുന്നു ഒരു കാട്ടാടും കലമാനും.
ഏതാണ്ട് ഒരേ സമയമാണ് അവർ നീരുറവയുടെ
അടുത്തെത്തിയത്.
‘ഞാനാണ് ആദ്യം എത്തിയത്. ഞാൻതന്നെ ആദ്യം ദാഹം
ശമിപ്പിക്കട്ടെ. ബാക്കിയുണ്ടെങ്കിൽ നീ കുടിച്ചുകൊള്ളൂ.’ എന്ന
ഭാവത്തോടെ രണ്ടുപേരും പരസ്പരം നോക്കി. പിന്നീട് അവർ
ഏറ്റു മുട്ടാൻ തയ്യാറായി പുറകോട്ട് മാറിനിന്നു.
ഓടിവന്ന് ഒരു തവണ അവർ കൂട്ടിയിടിച്ചു. പിന്മാറിപ്പോയി
കോപത്തോടെ നോക്കി. വീണ്ടും ശൗര്യത്തോടെ കൂട്ടിയിടിച്ച്
പിന്മാറി.
അപ്പോൾ, മുകളിൽ ഏതാനും കഴുകന്മാർ വട്ടമിട്ടു
പറക്കുന്നുണ്ടായിരുന്നു. യുദ്ധത്തിൽ ആരാണ് ആദ്യം
ചത്തുവീഴുക; തങ്ങൾക്ക് ഭക്ഷണമാകുക എന്നതാണ്
കഴുകന്മാരുടെ നോട്ടം. ആടും മാനും അത് കണ്ടു. കാര്യം
മനസ്സിലാക്കിയ രണ്ടുപേരും ഒരേസമയത്തെന്നവണ്ണം
പറഞ്ഞു:’സുഹൃത്തേ, നിങ്ങൾ തന്നെ ആദ്യം വെള്ളം
കുടിച്ചുകൊള്ളൂ.
വിഡ്ഢികളെപ്പോലെ നാം വെറുതെ തമ്മിലടിച്ച് ആ
കഴുകന്മാരുടെ ഭക്ഷണമാകുന്നതെന്തിന്?’

ശത്രുക്കൾക്ക് ആഹാരമായിത്തീരുന്നതിനെക്കാൾ
വിട്ടുവീഴ്ച ചെയ്യലാണ് ബുദ്ധി.
81
പ്രതികാരത്തിന്‍റെ വില

പാമ്പിന് നല്ല കോളായിരുന്നു. ഇനി രണ്ടു ദിവസത്തേക്ക്


ആഹാരം കിട്ടിയില്ലെങ്കിലും സാരമില്ല. എവിടെയെങ്കിലും ഒന്നു
ചുരുണ്ടു കിടക്കണം.
അടുത്തുകണ്ട മരപ്പൊത്തിലേക്ക് പാമ്പ് ഇഴഞ്ഞുകയറി.
അവിടെ ഉണ്ടായിരുന്ന കടന്നലിന് അതിഷ്‌ടമായില്ല. അത്
പാമ്പിന്‍റെ തലയിൽ ഒരുകുത്തു കൊടുത്തു.
പാമ്പ് പടം വിടർത്തി ഒന്നു ചീറി. കടന്നലിന് അത് കൂടുതൽ
സൗകര്യമായതേയുള്ളൂ. വിടർത്തിയ പത്തിയിലെങ്ങും അത്
മാറിമാറി കുത്തിയപ്പോൾ പാമ്പ് ഗത്യന്തരമില്ലാതെ പുറത്തിറങ്ങി
ഓടി.
അപ്പോഴും കടന്നൽ വിട്ടില്ല. അത് പാമ്പിന്‍റെ പത്തിയിൽ
കടിച്ചുപിടിച്ച് ഇരിപ്പായി.
അപ്പോൾ ആ വഴിയിലൂടെ ഒരു കാളവണ്ടി
വരുന്നുണ്ടായിരുന്നു. പാമ്പ് മറ്റൊന്നും ആലോചിച്ചില്ല. സ്വന്തം
ജീവൻ കളഞ്ഞും കടന്നലിനെ കൊല്ലാൻ തീരുമാനിച്ചുകൊണ്ട്
അത് വണ്ടിച്ചക്രത്തിനടിയിൽ തലവെച്ചുകൊടുത്തു.
സ്വന്തം ജീവനെ ബലികൊടുത്തും ചിലർ ശത്രുവിനെ
വകവരുത്തുന്നു.
82
വിഡ്ഢികൾ ഏറ്റുമുട്ടുന്നു

സിംഹവും കരടിയും. കാട്ടിലെ രണ്ട് മല്ലന്മാർ. ഇരതേടി


അലയുകയായിരുന്ന അവർ ഒരേ സമയത്താണ്, അല്പം
അകലെയായി ഒരു മാൻകുട്ടിയുടെ ജഡം കണ്ടത്!
പരസ്പരം തുറിച്ചു നോക്കിക്കൊണ്ട് അവർ അടിവച്ചടിവച്ചു
ജഡത്തിനടുത്തേക്കു നീങ്ങി. ‘ഇത് എനിക്ക്
അവകാശപ്പെട്ടതാണ്; നീ കടന്നുപോകൂ!’ എന്നായിരുന്നു
രണ്ടുപേരുടെയും നോട്ടത്തിന്‍റെ അർത്ഥം.
വളരെ അടുത്തെത്തിയപ്പോൾ അവർ നിന്നു. നോട്ടത്തിന്
ശക്തി കൂടി. പിന്നെ അകലെനിന്നുള്ള ഇടിമുഴക്കംപോലെ
മുരണ്ടു. മുരൾച്ച ഉടനെ അലർച്ചയായി മാറി. തുടർന്ന്
കൈപ്രയോഗങ്ങളായി. കടിക്കലും മാന്തലും കെട്ടുപിണഞ്ഞ്
നിലത്തുവീണുരുളലും ആയപ്പോൾ ആകെ ബഹളമായി.
മരമുകളിലെ കിളിക്കൂട്ടം ഭയന്ന് പറന്നുപോയി.
ബഹളം കേട്ട് ഒരു കുറുക്കൻ സംഭവസ്ഥലത്തു വന്നു.
കാട്ടുമല്ലന്മാരുടെയുദ്ധം അപ്പോൾ അവസാനിക്കാറായിരുന്നു.
അവശനിലയിൽ അവർ വീണുകഴിഞ്ഞു.
വീണ്ടും എഴുന്നേൽക്കണമെന്നും ഏറ്റുമുട്ടണമെന്നും
ആഗ്രഹമുണ്ട്.
പക്ഷേ, സാധിക്കുന്നില്ല. ഏന്തിവലിഞ്ഞു മാൻകുട്ടിയുടെ
ജഡത്തിനടുത്ത് എത്താനെങ്കിലും കഴിഞ്ഞാൽ മതി;
വിശപ്പടക്കണമല്ലോ. പക്ഷേ, അതുകൂടി വയ്യ.
അത്രമേൽ അവശരായി വീണുകിടക്കുന്ന മല്ലന്മാരുടെ
നടുവിലേക്ക് കുറുക്കൻ വന്നുനിന്നു. രണ്ടുപേരെയും ഒന്നു
സന്തോഷത്തോടെ നോക്കി. എന്നിട്ട് ആ ഇളംമാനിന്‍റെ ശരീരം
വലിച്ചിഴച്ച് സ്വന്തം മാളത്തിലേക്കു കൊണ്ടുപോവുകയും
ചെയ്തു.

വിഡ്ഢികൾ വെറുതേ ഏറ്റുമുട്ടി വീഴുന്നു.


അതിനിടയിൽ സമർത്ഥന്മാർ കാര്യം നേടുന്നു.
83
മുഖംമൂടികൾ

കുറുക്കൻ ചെന്നു കയറിയത് ഒരു നാടകക്കാരന്‍റെ


വീട്ടിലായിരുന്നു. അവൻ അവിടെയെങ്ങും തിരഞ്ഞുനോക്കി.
പലതരത്തിലുള്ള വിശേഷപ്പെട്ട വസ്ത്രങ്ങളും
അലങ്കാരസാധനങ്ങളുംകൊണ്ട് ആ മുറി നിറഞ്ഞിരുന്നു.

തിരച്ചിലിന്നിടയിൽ, തറയിൽ ഒരു മനുഷ്യന്‍റെ മുഖം


കിടക്കുന്നതു കണ്ട് കുറുക്കൻ ഒന്നു ഞെട്ടി. ഇല്ല, അനക്കമില്ല.
അവൻ പതുക്കെ വീണ്ടും അടുത്തുചെന്നു നോക്കി.
മനോഹരമായ മുഖം. മെല്ലെ ഒന്നു ചുറ്റിലും നക്കി.
മരവിച്ചതുപോലെ! പിന്നീട് കൈകൾകൊണ്ട് അതിനെ മറിച്ചിട്ടു
നോക്കിയപ്പോൾ അമ്പരന്നു പോയി. തീറ്റയ്ക്കുള്ള വക,
തലച്ചോറ് അതിൽ കണ്ടില്ല!
‘എന്തു നല്ല തല! പക്ഷേ, അതിന് അല്പം
തലച്ചോറുപോലുമില്ല. കഷ്‌ട൦!’ എന്നു പറഞ്ഞുകൊണ്ട്
കുറുക്കൻ അവിടെനിന്നും പോയി.

മുഖംമൂടി അണിയുന്നവരാണ് പലരും. അത്


മാറ്റിനോക്കിയാൽ അവർ ഒന്നിനും
കൊള്ളാത്തവരാണെന്നു ബോദ്ധ്യമാകും.
84
ഭർത്താവിനെ പൊരുത്തപ്പെടുത്തൽ

ഒരാൾക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു. ആദ്യഭാര്യയ്ക്ക്


പ്രായമായി എന്നുകണ്ടപ്പോഴാണ് അയാൾ രണ്ടാം വിവാഹം
കഴിച്ചത്. രണ്ടാമത്തെ ഭാര്യ സുന്ദരിയും യുവതിയുമായിരുന്നു.
കുറെക്കാലം അവർ അങ്ങനെ സുഖമായിജീവിച്ചു.
ഇതിനിടയിൽ ആ മനുഷ്യന്‍റെ തലമുടി ധാരാളമായി
നരച്ചുതുടങ്ങി. ആദ്യഭാര്യ അതിൽ സന്തോഷിച്ചു. കാരണം, ആ
സ്ത്രീയുടെ മുടി നരച്ചുകണ്ടതിന്‍റെ പേരിലാണല്ലോ അയാൾ
രണ്ടാം വിവാഹം കഴിച്ചത്.
ഭർത്താവിന്‍റെ തലയിൽ നരച്ച മുടി അധികമായിക്കാണാൻ
അവൾ ആഗ്രഹിച്ചു. അപ്പോൾ അദ്ദേഹം തനിക്ക് ചേർച്ചയുള്ള
ഒരു ഭർത്താവായിരിക്കുമല്ലോ. അതിനാൽ ഭർത്താവ് തന്‍റെ
സമീപത്തെത്തുമ്പോൾ ഒരു കാര്യം ചെയ്യുന്നതിൽ അവൾ
ശ്രദ്ധിച്ചുപോന്നു. അയാളുടെ തലയിൽ ബാക്കിയുള്ള കറുത്ത
രോമങ്ങൾ സൗകര്യം പോലെ അല്പാല്പം പിഴുതുകളയുക
പതിവാക്കി.
രണ്ടാമത്തെ ഭാര്യയ്ക്ക് ഭർത്താവിന്‍റെ മുടി നരച്ചുകണ്ടതിൽ
കടുത്ത ഖേദമാണു തോന്നിയത്. യുവതിയും സുന്ദരിയുമായ
തനിക്ക് മുടി നരച്ച ഒരാൾ ഭർത്താവായിരിക്കുകയോ? മോശം!
നാലാളുടെ മുന്നിൽ എങ്ങനെ ഇറങ്ങി നടക്കും? തനിക്ക്
പൊരുത്തമുള്ള ഒരു ഭർത്താവ് എന്ന് ആളുകൾ പറയണം.
അതിന് നരച്ചമുടിയില്ലാതാകണം.
അതിനാൽ ഭർത്താവ് തന്‍റെ സമീപത്തുള്ളപ്പോഴൊക്കെ
അദ്ദേഹത്തിന്‍റെ തലയിലെ നരച്ച മുടികൾ പിഴുതുകളയുക
അവളും പതിവാക്കി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ട് ഭാര്യമാരുടെയും ജോലി
അവസാനിച്ചു. ഭർത്താവ് പൂർണ്ണ കഷണ്ടിയായിമാറി.

വ്യത്യസ്ത ലക്ഷ്യങ്ങളുള്ളവരെ സന്തോഷിപ്പിക്കാൻ


ശ്രമിക്കുന്നവന്‍റെ സ്ഥിതി ദയനീയമായിരിക്കും.
85
ഒരു കണ്ണു തുറന്ന് ഉറങ്ങുന്നവർ

കൊല്ലൻ ഒരു നായയെ വളർത്തിയിരുന്നു. അത് സദാസമയവും


ഉറക്കമാണ്.
കൊല്ലൻ ഉലയൂതി പഴുപ്പിച്ച ഇരുമ്പു ചുറ്റികകൊണ്ട് അടിച്ചു
പാകപ്പെടുത്തുന്നു. അതൊന്നും ശ്രദ്ധിക്കാതെ നായ ഒരു
മൂലയിൽ ചുരുണ്ടുകൂടി ഉറക്കമായിരിക്കും.
ഉച്ചയ്ക്ക് അയാൾ പണി നിർത്തും. പിന്നെ കൈകഴുകി
ഭക്ഷണപ്പൊതിയും എടുത്ത് ഒരു പലകയിട്ട് ഇരിക്കും. അപ്പോൾ,
അടുത്തുതന്നെ വായ പൊളിച്ചും നാവുനീട്ടിയും ആ നായ
വാലാട്ടിക്കൊണ്ടു നിൽക്കുന്നതുകാണാം.
‘ഉറക്കപ്പിശാച്!’ ഒരു എല്ലിൻകഷണം
എറിഞ്ഞുകൊടുത്തുകൊണ്ട് കൊല്ലൻ ഒരു ദിവസം പറഞ്ഞു:
‘പഴുപ്പിച്ച ഇരുമ്പും ചുറ്റികയുമായി ഞാൻ മല്ലിടുമ്പോൾ
സുഖമായി ഉറങ്ങുന്ന നീ ഇറച്ചിക്കഷണങ്ങളുമായി എന്‍റെ പല്ലു
പ്രവർത്തിച്ചു തുടങ്ങുമ്പോൾ ഉണരുന്നു എന്നത്
അദ്ഭുതംതന്നെ!’
ഉറക്കംതൂങ്ങികളായ മടിയന്മാർ മറ്റുള്ളവരുടെ
അദ്ധ്വാനഫലത്തിൽ പങ്കുപറ്റാൻ ഉത്സാഹം കാട്ടും.
86
മുന്തിരിങ്ങ പുളിക്കും

കുറുക്കന് നല്ല വിശപ്പുണ്ടായിരുന്നു. ദാഹവും സഹിക്കുകവയ്യ.


തിന്നാൻ എന്തു കിട്ടുമെന്നു കണ്ണോടിച്ചുനടക്കെ അവൻ
വിചാരിച്ചു: ‘കുറുക്കനെ കണികണ്ടാൽ ബഹുവിശേഷമാണെന്നു
മനുഷ്യർ പറയും. പക്ഷേ, കുറുക്കനായ ഞാൻ ഏതു കിറുക്കൻ
നായയെയാണാവോ കണികണ്ടിരിക്കുക?
അടുത്തകാലത്തൊന്നും ഇങ്ങനെ ഒരവസ്ഥ തനിക്ക്
ഉണ്ടായിട്ടില്ല.’
ഇതിനിടയിൽ കുറുക്കൻ ഒരു മുന്തിരിത്തോട്ടത്തിലെത്തി.
പഴുത്ത മുന്തിരിക്കുലകൾ എങ്ങും തൂങ്ങിക്കിടക്കുന്നു. എന്തൊരു
നല്ല കാഴ്ച! താൻ നേരത്തേ ചിന്തിച്ചതൊക്കെ തെറ്റായിപ്പോയി.
ശകുനം അത്ര മോശമല്ലെന്നും തോന്നുന്നു. ഈ മുന്തിരിക്കുലകൾ
പറിച്ചെടുത്തു വിശപ്പും ദാഹവും മാറ്റാമല്ലോ.
പക്ഷേ, അടുത്തെത്തിയപ്പോഴാണ് തനിക്ക് ഉയരം പോരാ
എന്നു തോന്നിയത്.
സാരമില്ല. ചാടിപ്പിടിക്കാവുന്നതേയുള്ളൂ. എല്ലാ
മുന്തിരിക്കുലകളുടെയും ചുവട്ടിലൂടെ നടന്ന് അവൻ
ഉയരംനോക്കി. ഒടുവിൽ അധികം ഉയരത്തിലല്ലെന്നു തോന്നിയ
ഒരു മുന്തിരിക്കുലയുടെ ചുവട്ടിൽ നിന്നുകൊണ്ട് അവൻ
മേൽപ്പോട്ടു ചാടി.
കൈ എത്തിയില്ല. വീണ്ടും ചാടി. കുറെ പുറകോട്ടു പോയി.
ഓടിവന്ന് ശക്തിയോടെയും ചാടിനോക്കി. പക്ഷേ, കുലയിൽ ഒന്നു
തൊടാൻപോലും കഴിഞ്ഞില്ല.
ദുഃഖത്തോടെ പിന്തിരിഞ്ഞു നടക്കാൻ കുറുക്കൻ
തീരുമാനിച്ചു. നോക്കി ഇങ്ങനെ പറഞ്ഞു: ‘എനിക്ക് മുന്തിരിങ്ങ
തിന്നാൻ കൊതിയൊന്നും ഇല്ല. അതിന്‍റെ നിറം ശരിയായൊന്നു
കാണാനാണ് ഞാൻ ചാടിനോക്കിയത്. ഈ നിറത്തിലുള്ള
മുന്തിരിങ്ങ വല്ലാതെ പുളിക്കും!’

ആഗ്രഹിച്ചത് കിട്ടാതെവരുമ്പോൾ ചിലർ അതിനെ


നിന്ദിച്ചു പറയും.
87
കള്ളനെ തോൽപ്പിച്ച പയ്യൻ

കുട്ടി കിണറിനടുത്തുനിന്ന് കളിക്കുകയായിരുന്നു. ഒരു കള്ളൻ


ആ വഴിവരുന്നതായി അവൻ കണ്ടു. കഴുത്തിലുള്ള സ്വർണ്ണമാല
കള്ളൻ പിടിച്ചു പറിക്കുമോ എന്ന് കുട്ടി ഭയപ്പെട്ടു. അവൻ ഉറക്കെ
നിലവിളിച്ചു തുടങ്ങി.
വിജനമായ പ്രദേശമായിരുന്നു. കള്ളൻ അടുത്തെത്തി.
‘എന്തിനാ കുട്ടീ ഇങ്ങനെ കരയുന്നത്?’ കള്ളൻ ചോദിച്ചു.
‘ങും.... അതില്ലേ......ഊൗ.....അതില്ലേ....’
‘നീ പേടിക്കാതെ കാര്യം പറയൂ. നമുക്ക് വഴിയുണ്ടാക്കാം.’
കള്ളൻ
പ്രോത്സാഹിപ്പിച്ചു.
‘എന്‍റെ കൈയിലെ വെള്ളിപ്പാത്രം ഈ കിണറ്റിൽ വീണു.
വീട്ടിൽ അറിഞ്ഞാൽ അച്ഛൻ അടിക്കും.’ ഇതുംപറഞ്ഞ് കുട്ടി
വീണ്ടും കരഞ്ഞു.
‘സാരമില്ല. നീ കരയേണ്ട. ഞാൻ എടുത്തുതരാം.’ കള്ളൻ
മേൽവസ്ത്രങ്ങൾ അഴിച്ചുമാറ്റി കൈയിലുണ്ടായിരുന്ന
പൊതിയും നിലത്തുവച്ചു കിണറ്റിലേക്കിറങ്ങി.
കിണറ്റിൽനിന്ന് വെള്ളിപ്പാത്രം എടുത്തശേഷം കുട്ടിയുടെ
കഴുത്തിലെ സ്വർണമാലയും പറിച്ചെടുത്ത് സ്ഥലം വിടാം
എന്നായിരുന്നു കള്ളന്‍റെ വിചാരം. ആഴമുള്ള കിണറായിരുന്നു.
പല തവണ മുങ്ങിനോക്കിയിട്ടും പാത്രം കിട്ടിയില്ല. നിരാശനായി
കരയ്ക്കു കയറിയപ്പോൾ കള്ളൻ മിഴിച്ചുനിന്നുപോയി.
കരഞ്ഞുകൊണ്ടുനിന്ന കുട്ടിയെ കാണാനില്ല. തന്‍റെ മേൽ
വസ്ത്രങ്ങളും വിലപിടിച്ച പൊതിയും എടുത്തുകൊണ്ടാണ്
അവൻ സ്ഥലംവിട്ടിരിക്കുന്നത്!
നാം ഒരു കളവ് മനസ്സിൽ കരുതുമ്പോൾ നമ്മെക്കാൾ
വലിയ കള്ളൻ വേറേ ഉണ്ടെന്നു കരുതണം.
88
കുട്ടികൾ നിഷ്കളങ്കർ

അന്ധന്മാർക്ക് സ്പർശശക്തി കൂടുതലായിരിക്കും. ഗ്രാമത്തിലെ


ആ അന്ധനെപ്പറ്റി ആളുകൾക്കെല്ലാം അറിയാം. എന്തും അയാൾ
തൊട്ടു നോക്കി തിരിച്ചറിയും.
ആടുകളെയും മേച്ചുവന്ന ഒരു ഇടയന് അന്ധനെ
പരീക്ഷിക്കണമെന്നു തോന്നി. യാദൃച്ഛികമായാണ് അയാൾക്ക് ആ
ദിവസം കാട്ടിൽനിന്നും ചെന്നായ്ക്കുട്ടിയെ ലഭിച്ചത്. അതിനെ
അന്ധന്‍റെ കൈയിൽ കൊടുത്തശേഷം അയാൾ പറഞ്ഞു: ‘എത്ര
നിഷ്കളങ്കനായ ഓമനത്തമുള്ള നായ്ക്കുട്ടിയാണിത്! എന്നാൽ
ഇവൻ ആട്ടിൻപറ്റത്തെ രക്ഷിക്കാൻ ശക്തനാകുമെന്നു
തോന്നുന്നില്ല.
‘നിങ്ങൾ പറയുന്നതുപോലെ ഈ കുട്ടി ഇപ്പോൾ
നിഷ്കളങ്കനായിരിക്കാം. ഓമനത്തവും കണ്ടേക്കാം. പക്ഷേ....’
തന്‍റെ കൈയിലുള്ള ജന്തുവിനെ ആകമാനം ഒന്നു തലോടി
നോക്കിയിട്ട് അന്ധൻ പറഞ്ഞു: ‘ഇവൻ വളർന്നാൽ തന്തയുടെ
സ്വഭാവം കാണിക്കാതിരിക്കില്ല. അപ്പോൾ ആടുകളിൽ
ഓരോന്നിനെ ഭക്ഷിക്കാനുള്ള ശക്തിയും അവനു കാണും.’

വിശ്വസിക്കുംമുമ്പ് ഒരാളുടെ പൈതൃകം,


പാരമ്പര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
89
ഇടയന്‍റെ അത്യാഗ്രഹം
അതികഠിനമായ ശൈത്യകാലം. ആട്ടിടയൻ തന്‍റെ
ആടുകളുമായി മടങ്ങുകയായിരുന്നു. മഞ്ഞുപെയ്ത് ആടുകളുടെ
ശരീരം വെളുത്ത കമ്പളത്താൽ മൂടിയതുപോലെ കാണപ്പെട്ടു.
ഒരു രക്ഷാസങ്കേതം തേടുകയായിരുന്നു ഇടയൻ.
അകലെയല്ലാതെ ഒരു ഗുഹ കാണപ്പെട്ടു. ആട്ടിൻപറ്റങ്ങളുമായി
അയാൾ അതിനകത്ത് കയറിനോക്കി.
ആ ഗുഹയിൽ ഒരുകൂട്ടം കാട്ടാടുകൾ ഉണ്ടായിരുന്നു.
അവയുടെ എണ്ണം തനിക്കുള്ള ആടുകളെക്കാൾ അധികം
വരുമെന്ന് അയാൾ മനസ്സിലാക്കി. നല്ല ആരോഗ്യമുള്ളവയുമാണ്.
‘ഇവയെ സ്വന്തമാക്കണം.’ ആർത്തിപൂണ്ട അയാളുടെ മനസ്സ്
മന്ത്രിച്ചു. തന്‍റെ ആടുകളെ ഗുഹയുടെ ഒരു മൂലയിലേക്ക് അയാൾ
മാറ്റിനിർത്തി. അവയ്ക്കായി കരുതിയ ഇലക്കെട്ടുകൾ
കാട്ടാടുകൾക്ക് സമ്മാനിക്കുകയും അവയെ തടവി മിനുക്കി
പുന്നാരം പറയുകയും ചെയ്തു.
ഏതാനും ദിവസങ്ങൾ കടന്നുപോയി. അന്തരീക്ഷം
തെളിയുകയായിരുന്നു. നാളെ ഈ കാട്ടാടുകളെയും തെളിച്ച്
നാട്ടിലേക്ക് പോകാം എന്ന
ചിന്തയുമായാണ് അയാൾ കിടന്നത്.
നേരം പുലർന്നപ്പോൾ ഇടയൻ അദ്ഭുതപ്പെട്ടു. താൻ
ഇലക്കെട്ടുകൾ സമ്മാനിച്ചും ലാളിച്ചും പോന്ന കാട്ടാടുകളെ
കാണാനില്ല. ഗുഹയുടെ പുറത്തിറങ്ങി നോക്കി. കാട്ടാടുകളുടെ
കാൽപ്പാടുകൾ മാത്രം. അവ കാട്ടിൽ എവിടെയോ പോയി
മറഞ്ഞിരിക്കും.
ദുഃഖത്തോടെ തിരികെ ഗുഹയിൽ ചെന്നു സ്വന്തം ആടുകളെ
നോക്കി. അവയെല്ലാം ഒരു മൂലയിൽ പട്ടിണി കിടന്നു
മരിച്ചിരിക്കുന്നു! കഥയറിഞ്ഞ ഗ്രാമീണർ ഇടയനെ നോക്കി
അർത്ഥവത്തായി ചിരിച്ചു.

അത്യാഗ്രഹംമൂലം ചിലർ സ്വന്തം കൈയിലുള്ളതും


നഷ്‌ടപ്പെടുത്തുന്നു.
90
സിംഹത്തോലണിഞ്ഞ കഴുത

കാട്ടിൽ അലയുകയായിരുന്ന കഴുതയ്ക്ക് ഒരു സിംഹത്തിന്‍റെ


തോൽ കണ്ടുകിട്ടി. അവൻ അത് സ്വന്തം ശരീരത്തിൽ അണിഞ്ഞ്
അടുത്തുള്ള നദിക്കരയിൽ ചെന്നു നോക്കി.
കൊള്ളാം നന്നായിട്ടുണ്ട്. കഴുതയ്ക്ക് ഉത്സാഹവും
അഹങ്കാരവും വർദ്ധിച്ചു. അതു കാട്ടിൽ ഗമയോടെ
ചുറ്റിത്തിരിഞ്ഞു മറ്റു മൃഗങ്ങളെ വിരട്ടിക്കൊണ്ടിരുന്നു.
അപ്പോൾ, ആ വഴി ഒരു കുറുക്കൻ വന്നു. കഴുത
കുറുക്കനെയും വിരട്ടി ഓടിക്കാൻ നോക്കി. പക്ഷേ, കുറുക്കൻ
ഓടിയില്ല.
‘നിനക്ക് എന്നെ ഭയപ്പെടുത്തി ഓടിക്കണമെന്ന കാര്യത്തിൽ
നിർബന്ധമുണ്ടോ?’ കുറുക്കൻ ചോദിച്ചു: ‘എങ്കിൽ ഈ
ഉടുപ്പണിഞ്ഞതുകൊണ്ടു മാത്രമായില്ല. ഗർജ്ജിക്കുവാൻകൂടി
ശീലിക്കണം.’
ഗർജ്ജിക്കാൻ ഒരുങ്ങിയ കഴുത ഉറക്കെ കരഞ്ഞു. ആ
ശ്രമത്തിനിടയിൽ സിംഹത്തോൽ വീണുപോവുകയും ചെയ്തു.
അതു കണ്ട് ചിരിയടക്കാൻ കഴിയാതെ കുറുക്കൻ ഓടിപ്പോയി.

വിലപിടിച്ച വസ്ത്രങ്ങൾ വിഡ്ഢിയെ മാന്യനാക്കി


കാണിച്ചേക്കും. പക്ഷേ, വാക്കുകൾ അവന്‍റെ
തനിനിറം വെളിവാക്കുന്നു.
91
വേലി പൊളിച്ച യുവാവ്

നല്ലവനും ധനികനുമായിരുന്നു അച്ഛൻ. മകന് അച്ഛന്‍റെ മരണം


ദുഃഖമുണ്ടാക്കാതിരുന്നില്ല. പക്ഷേ, ഏതാനും
ദിവസങ്ങൾക്കുള്ളിൽ അതു മാറി.
ഒറ്റ മകനേയുള്ളൂ. ധാരാളം സ്വത്തുക്കളുമുണ്ട്. എല്ലാത്തിനും
അവകാശി അയാളായി. വലിയ ദുർവാശിക്കാരനാണ് അയാൾ.
ബുദ്ധിയാകട്ടെ വളരെ കുറവും! ‘നോക്കൂ, മുന്തിരിത്തോട്ടത്തിനു
ചുറ്റുമുള്ള ഈ വേലിപ്പടർപ്പുകൾ മുഴുവൻ പിഴുതുകളയണം.’
അയാൾ ഒരു ദിവസം ഭൃത്യരെ വിളിച്ച് കല്പന നടത്തി.
‘ഈ ചെടികൾ നമുക്ക് മുന്തിരി തരുന്നില്ല. മാത്രമല്ല, സ്ഥലം
മിനക്കെടുത്തുകയും വളം വലിച്ചെടുക്കുകയും ചെയ്യുന്നു. ആ
സ്ഥലത്തും നമുക്കു മുന്തിരിവള്ളികൾ പിടിപ്പിക്കണം.’
ഭൃത്യരും മറ്റുള്ളവരും യുവാവിനെ ഈ കൃത്യത്തിൽനിന്നു
പിന്മാറാൻ ഉപദേശിച്ചു. അയാളുണ്ടോ വഴങ്ങുന്നു?
വേലിപ്പടർപ്പുകൾ താമസിയാതെ അപ്രത്യക്ഷമായി.
കുറച്ചുദിവസം കഴിഞ്ഞ് യുവാവു തോട്ടത്തിൽ
ചെന്നുനോക്കി. അപ്പോഴത്തെ കാഴ്ച അയാളെ
നടുക്കിക്കളഞ്ഞു. അയാൾ തലകറങ്ങി വീണു.
മനുഷ്യരും മറ്റു ജന്തുക്കളുംകൂടി അവിടം മുഴുവൻ ചവിട്ടി
മെതിച്ചതുമൂലം മുന്തിരിത്തോട്ടം തന്നെ
അപ്രത്യക്ഷമായിരിക്കുന്നു!

സംരക്ഷകനെക്കൊണ്ടുള്ള അസൗകര്യം
സഹിച്ചേപറ്റൂ. ഇല്ലെങ്കിൽ സമ്പൂർണ്ണ
നാശമായിരിക്കും ഫലം.
92
ഭാഗ്യദോഷികൾ

വിശന്നലയുകയായിരുന്ന സിംഹം മരത്തണലിൽ


ഉറങ്ങുകയായിരുന്ന ഒരു മുയലിനെ കണ്ടു. ഒരടിക്ക്
കഥകഴിച്ചുകളയാം എന്നു കരുതി കൈ ഉയർത്തി.
അതാ, ഒരു കലമാൻ വരുന്നു. കുറെക്കൂടി മികച്ച ഭക്ഷണം
അതാണല്ലോ. ഓടിച്ചു പിടിക്കാം എന്ന വിശ്വാസത്തോടെ സിംഹം
മാനിന്‍റെ പുറകേ കുതിച്ചു.
ഓട്ടത്തിന്‍റെ ബഹളം കേട്ട് മുയൽ ഉറക്കമുണർന്നു. അതിന്
കാര്യം മനസ്സിലായി. ഉടനെ സ്വന്തം സങ്കേതത്തിലേക്ക്
ഓടിരക്ഷപ്പെടുകയും ചെയ്തു.
വളരെനേരം പുറകേ ഓടിയെങ്കിലും മാനിനെ കിട്ടുക
വിഷമമാണെന്നു സിംഹത്തിന് ബോധ്യപ്പെട്ടു. മടങ്ങിച്ചെന്ന്
ഉറങ്ങുന്ന മുയലിനെ ശാപ്പാടാക്കാമെന്നായി അടുത്ത ചിന്ത.
പക്ഷേ, മരത്തണലിൽ എത്തി നോക്കിയപ്പോഴോ?
മുയലിനെയും അവിടെ കണ്ടില്ല! ‘ഞാൻ എന്തു വിഡ്ഢിയാണ്!’
സിംഹത്തിന് ഖേദം തോന്നി. ‘കൈയിൽ കിട്ടിയതിനെ
കളഞ്ഞുകൊണ്ടാണല്ലോ മികച്ച മറ്റൊന്നിനുവേണ്ടി ഞാൻ
ഓടിയത്! ഒടുവിൽ രണ്ടും ഇല്ലാതായി.

കൈവന്ന ഭാഗ്യത്തിൽ തൃപ്തരാകാതെ കൂടുതൽ


വലിയ ഭാഗ്യത്തിനുവേണ്ടി ഓടുന്നവർ
നിർഭാഗ്യവാന്മാരാകുന്നു.
93
വിദേശയാത്രയ്ക്കു ശേഷം

യുവാവ് വിദേശയാത്ര കഴിഞ്ഞു നാട്ടിൽ


തിരിച്ചെത്തിയിരിക്കുകയാണ്. പലരും കാണാൻ വന്നു. ചിലരെ
കാണാൻ അയാളും പോകാതിരുന്നില്ല. നടത്തമൊക്കെ വലിയ
ഗമയിലാണ്.

എപ്പോഴും കുറെപ്പേർ അടുത്തുണ്ടാവും. അവരോട്


വിദേശത്ത് താൻ ചെയ്ത അദ്ഭുത കൃത്യങ്ങളും തനിക്കുണ്ടായ
അപൂർവ അനുഭവങ്ങളും അയാൾ സരസമായി വിവരിച്ചു
കൊടുക്കും.
‘ഞാൻ ആഥൻസിലായിരുന്നപ്പോൾ ഒരു മലയിൽനിന്ന്
മറ്റൊരു മലയിലേക്ക് ഒറ്റച്ചാട്ടം വെച്ചുകൊടുക്കുകയുണ്ടായി.’
യുവാവ് അഭിമാനത്തോടെ പറഞ്ഞു: ‘അവിടത്തെ ആളുകൾ
ഉൾക്കിടിലത്തോടെയാണ് ആ കാഴ്ച കണ്ടുനിന്നത്.’
പറയുന്നത് പച്ചക്കള്ളമാണ്. എങ്കിലും ആളുകളെ
വശീകരിച്ചു നിർത്താനുള്ള വാക്ചാതുര്യമുണ്ടായിരുന്നു
അയാൾക്ക്. ഒരു ചെറുപ്പക്കാരന് ഈ വാചകമടിയുടെ ബോറ്
സഹിച്ചില്ല.
‘ഇത്രയും നീട്ടിപ്പറഞ്ഞ് വായിലെ വെള്ളം
വറ്റിക്കുന്നതെന്തിന്?’ ആ ചെറുപ്പക്കാരൻ ചോദിച്ചു: ‘ഒരു
മലയിൽനിന്ന് വേറൊരു മലയിലേക്ക് ചാടിയ നിങ്ങൾ
ഇടത്തുവശത്തുള്ള ഈ കെട്ടിടത്തിന്‍റെ മുകളിൽനിന്നു
റോഡിനപ്പുറത്തെ കെട്ടിടത്തിലേക്ക് ഒന്നു ചാടിക്കാണിച്ചാൽ
മതി, ഞങ്ങൾക്ക് അത് നേരിൽക്കണ്ട് നിങ്ങളുടെ കഴിവു
മനസ്സിലാക്കാനും നിങ്ങളെ അഭിനന്ദിക്കാനും പറ്റുമല്ലോ.’

വലിയ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവർക്ക് സ്വയം


പുകഴ്ത്തേണ്ടിവരില്ല.
94
ഭീരുക്കളുടെ വർഗ്ഗം

ഒരു മാൻകിടാവ് അതിന്‍റെ അച്ഛനോടു ചോദിച്ചു: ‘അച്ഛാ, അച്ഛന്


കരുത്തുറ്റ വലിയ കൊമ്പുകളുണ്ടല്ലോ.’
‘ഭംഗിയുള്ള കൊമ്പുകൾ എന്നുകൂടി പറയൂ മകനേ.’ കലമാൻ
പറഞ്ഞു: ‘നിനക്കും വളരുമ്പോൾ ഇങ്ങനെ കൊമ്പുകൾ
ഉണ്ടാകും.’
‘അതല്ലച്ഛാ!’ മാൻകുട്ടി തിരുത്തി: ‘ഈ കൊമ്പുകൾകൊണ്ട്
എതിരിടാൻ കഴിയുമായിരുന്നിട്ടും ഇന്നലെ നായ്ക്കൾ
കുരച്ചുവന്നപ്പോൾ അച്ഛൻ ഓട്ടംപിടിച്ചത് എന്തിനാണ്?’
‘നീ പറഞ്ഞത് ശരിയാണു കുട്ടാ.’ കലമാൻ ചിരിയോടെ
സമ്മതിച്ചു: ‘പക്ഷേ, അകലെയെങ്ങാനുംനിന്ന് ഒരു നായയുടെ
കുര കേട്ടാൽ മതി;
എന്‍റെ കാലുകൾ അറിയാതെ ഓടിപ്പോകും. എനിക്ക്
നിയന്ത്രിക്കാൻ ആവില്ല. ഒരുപക്ഷേ, നായ്ക്കളെക്കാൾ
വേഗത്തിൽ ഓടാൻ കഴിയും തങ്ങൾക്കെന്ന് ആ കാലുകൾ
തെളിയിക്കുകയാകണം!’

ജനനാൽതന്നെ ഭീരുവായ ഒരാളെ


ഉപദേശങ്ങൾകൊണ്ടു കരുത്തനാക്കുക
അസാധ്യമാണ്.
95
സ്നേഹിതനെ ബലി കൊടുക്കുന്നവർ

കഴുതയും കുറുക്കനും ചങ്ങാതികളായി. അവർ കാട്ടിൽ കളിച്ചും


വേട്ടയാടിയും നടന്നു.
ഒരു ദിവസം വേട്ടയാടാൻ പുറപ്പെട്ടതായിരുന്നു രണ്ടുപേരും.
അധികം നടന്നില്ല. ദൂരെ തിളങ്ങുന്ന രണ്ടു കണ്ണുകൾ കുറുക്കന്‍റെ
ദൃഷ്‌ടിയിൽപ്പെട്ടു. സിംഹരാജനാണ്. എങ്ങോട്ടുതിരിഞ്ഞാലും
ഇനി രക്ഷയുണ്ടെന്നു തോന്നുന്നില്ല.
പെട്ടെന്നാണ് കുറുക്കന് ഒരു ബുദ്ധി തോന്നിയത്. കഴുതയെ
അവിടെ നിർത്തി അവൻ സിംഹത്തിന്‍റെ നേരേ ചെന്നുപറഞ്ഞു:
‘പ്രഭോ! അങ്ങ് വല്ലാതെ വിശന്നിരിക്കുകയാണെന്ന് തോന്നുന്നു.
അമൃതേത്തിന് എന്‍റെ കൂട്ടുകാരനായ കഴുതയെ
കുരുക്കിലാക്കിത്തരാം. പക്ഷേ, എന്നെ ഒരിക്കലും
ഉപദ്രവിക്കില്ലെന്ന് ഉറപ്പുനൽകണം.
സിംഹം സമ്മതിച്ചു. കുറുക്കൻ ഉടനെ കഴുതയുടെ
അടുത്തെത്തി പറഞ്ഞു: ‘നമുക്കിനി വേട്ടയാടൽ തുടരാം.’
വേട്ടയാടുന്നതായി നടിച്ചതേയുള്ളൂ കുറുക്കൻ. താമസിയാതെ
കഴുതയെ കുറുക്കൻ വലയിൽവീഴ്ത്തി സിംഹത്തിന്‍റെ
അരികിലേക്ക് മടങ്ങി.
‘വരൂ! രാജൻ. കെണിയിൽ അകപ്പെട്ടിരിക്കുന്ന കഴുതയെ
കാണിച്ചുതരാം.’ സിംഹം കുറുക്കനെ അനുഗമിച്ചു. കഴുത
കിടക്കുന്ന സ്ഥലത്തെത്തിയ സിംഹത്തിന് ഒരു കാര്യം ഉറപ്പായി:
കഴുതയ്ക്ക് രക്ഷപ്പെടാൻ കഴിയില്ല. അവനെ സൗകര്യത്തോടെ
തിന്നാമല്ലോ എന്നോർത്ത സിംഹം കുറുക്കന്‍റെ നേരേ തിരിഞ്ഞു
ഒന്നു മുരണ്ടു. പിന്നെ അവന്‍റെ കഥ കഴിച്ചു.

സ്നേഹിതനെ ബലി നൽകി ആത്മരക്ഷ


കൊതിക്കുന്നവനെ വിധി ആദ്യം വിഴുങ്ങുന്നു.
96
പട്ടിണിതന്നെ ശരണം

രണ്ടു ദിവസമായി കുറുക്കൻ പട്ടിണിയാണ്. ദേഹം മെലിഞ്ഞു


പകുതി ആയിരിക്കുന്നു. അർദ്ധപ്രാണനുംകൊണ്ട് അത്
ആഹാരം തേടിനടന്നു. ക്ഷീണംമൂലം നടക്കാൻതന്നെ
കഴിയുന്നില്ല. ഇടയ്ക്കിടയ്ക്ക് ഓരോ മരത്തിന്‍റെ കീഴിലിരുന്നു
തളർച്ച തീർത്തുകൊണ്ട് ചുറ്റിലും നോക്കി മണംപിടിക്കും.
സന്ധ്യയായപ്പോൾ കുറുക്കൻ വലിയ ഒരു മരത്തിന്‍റെ
ചുവട്ടിലെത്തി. ആ മരത്തിന്‍റെ തടിയിൽ വലിയൊരു
ദ്വാരമുണ്ടായിരുന്നു. മരപ്പൊത്തിനുള്ളിൽ അവൻ
തലയിട്ടുനോക്കി. പാകം ചെയ്ത ഇറച്ചിയുടെ സുഗന്ധം!
നിമിഷങ്ങൾക്കുള്ളിൽ, അദ്ഭുതവും ആർത്തിയും കലർന്ന
വെപ്രാളത്തോടെ അവൻ മരപ്പൊത്തിൽ കടന്നുകഴിഞ്ഞു.
പാകം ചെയ്ത ധാരാളം ആട്ടിറച്ചിയും കുറെ ചപ്പാത്തിയും
അവിടെ ഉണ്ടായിരുന്നു. ആട്ടിടയന്മാർ മറന്നതോ ഉപേക്ഷിച്ചതോ
ആയിരിക്കണം.
എന്തൊരു സ്വാദ്! കുറുക്കൻ വാരിവലിച്ച് വിഴുങ്ങി. അടുത്ത
കാലത്തൊന്നും ഇത്ര രുചിയും സമൃദ്ധവുമായ ഭക്ഷണം
തരപ്പെട്ടിട്ടില്ല. അവൻ ഏമ്പക്കം വിട്ട് ഒന്ന് ആശ്വസിച്ചു. വയർ
നിറഞ്ഞ് വീർത്തിരിക്കുന്നു. ഇനി മാളത്തിൽ ചെന്നു സുഖമായി
ഉറങ്ങണം. അവൻ പതുക്കെ ശരീരം തിരിച്ചു തല മരപ്പൊത്തിന്
വെളിയിലിട്ടു. ആരെയും കാണുന്നില്ല.
കുറുക്കൻ മരപ്പൊത്തിനു വെളിയിൽ കടക്കാനുള്ള
ശ്രമമായി. നെഞ്ചുവരെ പുറത്തുകടന്നു. ബാക്കിഭാഗം എത്ര
ശ്രമിച്ചിട്ടും മുന്നോട്ടുനീങ്ങുന്നില്ല. മരപ്പൊത്തിന് വിസ്താരം
കുറവായിരുന്നു. അതിനകത്തു കടക്കുമ്പോൾ കുറുക്കന്‍റെ
തടിയും കുറവായിരുന്നു. ഇപ്പോൾ അമിതമായി ഭക്ഷണം കഴിച്ചു
വയർ വീർത്തിരിക്കുകയല്ലേ.
ഇനി എന്തുചെയ്യും? കുറുക്കൻ ദയനീയമായി ഓരിയിട്ടു.
അതുകേട്ട് മറ്റൊരു കുറുക്കൻ അവിടെ എത്തി.
പൊത്തിനുള്ളിലെ കുറുക്കൻ കഥയെല്ലാം വിസ്തരിച്ചു പറഞ്ഞു.
‘ക്ഷമയോടെ അവിടെ രണ്ടു ദിവസം പട്ടിണി കിടന്നാൽ മതി.
ശരീരം പഴയതുപോലെ ക്ഷീണിക്കും. അപ്പോൾ പുറത്തു
കടക്കുകയും ചെയ്യാം.’ പുതിയ കുറുക്കൻ കടന്നുപോയി.
ചില പ്രശ്നങ്ങൾക്ക് ഉത്തരം കാണാൻ കാലത്തിനു
മാത്രമേ കഴിയൂ.
97
കാളക്കൊമ്പിലെ കൊതുക്

ഭക്ഷണം കഴിഞ്ഞ് മരത്തണലിൽ വിശ്രമിക്കുകയായിരുന്നു കാള.


അപ്പോൾ എവിടെനിന്നോ ഒരു കൊതുക് അവിടെ എത്തി.
കാളയുടെ തലയ്ക്കുചുറ്റും തെല്ലിട പറന്നതിനുശേഷം അത്
കാളക്കൊമ്പിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു.
‘ഞാൻ ഇവിടെ ഇരുന്നത് താങ്കൾക്ക് ബുദ്ധിമുട്ടായെങ്കിൽ
എന്നോട് ക്ഷമിക്കൂ, മിസ്റ്റർ കാളേ!’ കൊതുക് പറഞ്ഞു: ‘എന്‍റെ
ഭാരം താങ്കൾക്ക് താങ്ങാൻ വയ്യെന്നു തോന്നുമ്പോൾ എന്നോട്
അപേക്ഷിച്ചാൽ മതി, ആ നിമിഷംതന്നെ ഞാൻ പോയേക്കാം.’
ഓ! അതൊന്നും ഓർത്തു വെറുതെ തല
പുണ്ണാക്കണമെന്നില്ല.’ കാള പുച്ഛസ്വരത്തിൽ പറഞ്ഞു: ‘സത്യം
പറഞ്ഞാൽ നീ അവിടെ ഇരിക്കുന്നു എന്ന വിവരം ഞാൻ
അറിയുന്നതുതന്നെ ഇപ്പോഴാണ്!’

മനസ്സു ചെറുതാകുംതോറും അഹംഭാവം


വലുതായിരിക്കും.
98
കോവർകഴുത

ഗ്രാമത്തിലെ കൃഷിക്കാരൻ ഒരു കോവർ കഴുതയെ


വളർത്തിയിരുന്നു. തിന്നുകയെന്നതൊഴികെ അതിന് കാര്യമായ
ജോലിയൊന്നും ആയിടയ്ക്ക് ഉണ്ടായിരുന്നില്ല.
ഒരു ദിവസം മൈതാനത്ത് മേഞ്ഞുകൊണ്ടിരിക്കെ അത്
ഉത്സാഹത്തോടെ ഓടാൻ തുടങ്ങി. വീട്ടിൽനിന്നും ഇറങ്ങി
വരികയായിരുന്ന കൃഷിക്കാരൻ ആ കാഴ്ചകണ്ട് അദ്ഭുതപ്പെട്ടു.
‘നീ എന്തിനാണ് ഇത്ര സന്തോഷത്തോടെ
ഓടിത്തിമർക്കുന്നത്?’ അയാൾ ചോദിച്ചു.
‘എന്‍റെ അച്ഛൻ ഒരു പന്തയക്കുതിരയായിരുന്നു!’ കോവർ
കഴുത അഭിമാനത്തോടെ പറഞ്ഞു: ‘മിന്നൽവേഗത്തിൽ ഓടുന്ന
ആ അച്ഛന്‍റെ പാരമ്പര്യം എനിക്ക് കിട്ടിയിട്ടുണ്ട്!’
‘ശരി, അത് നല്ല കാര്യംതന്നെ.’ കർഷകൻ ആ ജന്തുവിന്‍റെ
പുറത്ത് തട്ടി അഭിനന്ദിച്ചു: ‘എനിക്ക് ഇപ്പോൾ അടിയന്തരമായി
നഗരത്തിൽ പോകേണ്ടതുണ്ട്. താമസിയാതെ തിരിച്ചുവരാം.’
കൃഷിക്കാരൻ അതിന്‍റെ പുറത്ത് ചാടിക്കയറി. വളരെ
പണിപ്പെട്ടാണ് അത് അല്പദൂരം ഓടിയത്. മുകളിൽനിന്നാകട്ടെ
വേഗം ഓടാനുള്ള കല്പനയും കുത്തും ലഭിച്ചുകൊണ്ടിരുന്നു.
ഇനി വയ്യ, ഒരടിപോലും ഓടാൻ എന്ന ഭാവത്തിൽ ആ
കോവർ കഴുത കിതപ്പോടെ നിന്നു പറഞ്ഞു:
‘ക്ഷമിക്കണം യജമാന്നേ! എന്‍റെ അച്ഛൻ ഒരു പന്തയക്കുതിര
ആയിരുന്നുവെങ്കിലും അമ്മ ഒരു കഴുതയായിരുന്നു.’

ദുരഭിമാനികൾ തങ്ങളുടെ കോട്ടങ്ങളെ


ഓർക്കാനിഷ്‌ടപ്പെടാറില്ല.
99
ദുഷ്‌ടതയുടെ വിത്തുകൾ

കർഷകൻ ചണംവിത്തുമായി എത്തി. അയാൾ


വിത്തുവിതയ്ക്കുന്നത് വേലിപ്പുറത്ത് താവളമടിച്ചിരുന്ന
മീവൽപക്ഷികൾ നോക്കിനിന്നു.
കൂട്ടത്തിൽ ഒരു പക്ഷി പറഞ്ഞു: ‘അയാൾ കൃഷിസ്ഥലം
വിട്ടുപോയാൽ നാം ആ വിത്തുകൾ ഒന്നൊഴിയാതെ
കൊത്തിപ്പൊളിച്ചു നശിപ്പിക്കണം. ഇപ്പോൾ അത്
ചെയ്തില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടിവരും.’
എന്നാൽ, ആ വാക്ക് മറ്റ് പക്ഷികളൊന്നും അത്ര
കാര്യമാക്കിയില്ല. അതിന്‍റെകൂടെ പോയി വിത്തുകൾ
കുത്തിപ്പൊളിക്കാനും ഒരുങ്ങിയില്ല. സഹകരണമില്ലാത്തവരുടെ
കൂടെ താമസിക്കാൻ വിഷമം തോന്നിയ ആ പക്ഷിമറ്റൊരു
താവളം തേടിപ്പോയി.
കുറച്ചുകാലം കഴിഞ്ഞുചണം വിളഞ്ഞു. കർഷകൻ അതു
കൊണ്ട് ധാരാളം പണമുണ്ടാക്കി.
ഇതിനിടയിൽ ചണനാരുപയോഗിച്ച് അയാളുടെ ഭാര്യ വലിയ
ഒരു വലയുണ്ടാക്കിയിരുന്നു. കർഷകൻ ഒരു ദിവസം വലയുമായി
തന്‍റെ കൃഷിസ്ഥലത്തു പോയി.
അവിടെ താമസമാക്കിയിരുന്ന മീവൽപ്പക്ഷികൾക്ക് ആ
വലയിൽ അകപ്പെടേണ്ട ദുര്യോഗവും വന്നു.

ദുഷ്‌ടതയുടെ വിത്തുകളെ അവ വേരുപിടിക്കും


മുമ്പുതന്നെ നശിപ്പിക്കണം. ഇല്ലെങ്കിൽ അവ
നമ്മെത്തന്നെ നശിപ്പിക്കും.
100
തേനീച്ചയ്ക്കു കിട്ടിയ വരം

പണ്ടുപണ്ട്. വളരെ പണ്ടാണ്. കുറെ തേനീച്ചകൾ


അത്യദ്ധ്വാനത്തിന്‍റെ ഫലമായി ധാരാളം തേൻ ശേഖരിച്ചു. കൂട്ടിലെ
എല്ലാ അറകളും തേൻകൊണ്ടു നിറഞ്ഞിരിക്കുകയാണ്.
അപ്പോൾ സ്വർഗത്തോളം ഒന്നു പോയാൽ കൊള്ളാമെന്നു
തോന്നി ഒരു തേനീച്ചയ്ക്ക്. വെറുംകൈയോടെ പോകുന്നതു
ശരിയല്ലല്ലോ. വലിയ ഒരു പാത്രം നിറയെ തേനുംകൊണ്ടാണ്
പോയത്, ജൂപ്പിറ്റർ ദേവന് കാഴ്ച വെക്കാൻ.
ദേവന് വളരെ സന്തോഷമായി. ‘ഈ സമ്മാനത്തിനു പകരം
ഞാൻ ഒരു വരം നൽകാം. നിന്‍റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം
പറയൂ.’
‘പ്രഭോ! എന്‍റെ സ്രഷ്‌ടാവും രക്ഷാകർത്താവുമായ
അവിടത്തേക്ക് ആയിരം പ്രണാമങ്ങൾ.’ തേനീച്ച പറഞ്ഞു:
‘എന്‍റെ കൂടു പൊളിച്ച് തേനെടുക്കാൻ വരുന്നവരെ ഒറ്റക്കുത്തിന്
കൊല്ലാൻ കഴിയണം. അതിനു പറ്റിയ തരത്തിൽ എനിക്ക് ഒരു
കൊമ്പ് നൽകുവാൻ അവിടന്നു കനിയേണമേ എന്നാണ് എന്‍റെ
അപേക്ഷ.’
തേൻകൂട്ടിൽ താമസിക്കുന്ന ഇവന്‍റെ മനസ്സ് ഇത്രമേൽ
വിഷമുള്ളതാണോ? ജൂപ്പിറ്റർ അദ്ഭുതപ്പെട്ടുപോയി.
‘നീ ആഗ്രഹിക്കുന്ന കൊമ്പ് ഞാൻ നൽകുന്നു.’
കോപത്തോടെ അദ്ദേഹം തേനീച്ചയോടു പറഞ്ഞു: ‘അതുകൊണ്ട്
കുത്തുക എന്നത് മാരകവുമായിരിക്കും. പക്ഷേ, കുത്തുകിട്ടുന്ന
ആളല്ല; കുത്തുന്ന നീയാണ് മരിക്കുക എന്ന വ്യത്യാസം മാത്രം
ഞാൻ വരുത്തിയിട്ടുണ്ട്.’

അന്യന്‍റെ നാശത്തിന് പ്രാർത്ഥിക്കുന്നവർ സ്വന്തം


നാശത്തിന്‍റെ ശാപം പേറുന്നു.
101
കുതിരക്കാരനും കുതിരയും

ആ കുതിരക്കാരൻ വളരെ നീചനായിരുന്നു. പണമുണ്ടാക്കുവാൻ


എന്തുവൃത്തികെട്ട മാർഗ്ഗവും സ്വീകരിക്കുന്നതിന് അയാൾ മടി
കാണിച്ചിരുന്നില്ല.

കുതിരയുടെ ഭക്ഷ്യധാന്യത്തിൽനിന്നു നല്ലൊരുപങ്ക് നിത്യവും


കുതിരക്കാരൻ മോഷ്‌ടിച്ചിരുന്നു. അപഹരിച്ചെടുത്ത ധാന്യം
ഗ്രാമത്തിലെ ആർക്കെങ്കിലും വിറ്റു കാശുണ്ടാക്കുകയും ചെയ്യും.
കുതിരയുടെ ഉടമ ഇതൊന്നും അറിഞ്ഞിരുന്നില്ല.
കുതിരയെ പരിചരിക്കുന്ന കാര്യത്തിൽ അത്യധികം
ശ്രദ്ധയുള്ള ആളാണെന്നേ കുതിരക്കാരനെ കണ്ടാൽ തോന്നൂ.
അധിക സമയവും അയാൾ കുതിരയുടെ അടുത്തുചെന്ന്
അതിനെ തടവുകയും മിനുക്കുകയും ചെയ്യുന്നത് കാണാം.
ഒരു ദിവസം കുതിരയെ തടവി മിനുക്കി എന്തോ പുന്നാരം
പറഞ്ഞുനിൽക്കെ കുതിര അയാളോടു പറഞ്ഞു: ‘എന്‍റെ
ആരോഗ്യത്തിലും സൗന്ദര്യത്തിലും നിങ്ങൾക്ക് അത്രയേറെ
താത്പര്യമുണ്ടെങ്കിൽ ഒരു കാര്യം ചെയ്താൽ തരക്കേടില്ല.
നിങ്ങളുടെ തടവലിന്‍റെയും മിനുക്കലിന്‍റെയും അളവ്
കുറച്ചുകൊണ്ട് എനിക്കുള്ള ഭക്ഷ്യധാന്യത്തിന്‍റെ അളവ് കൂട്ടാൻ
ദയവുണ്ടായാൽ മതി.’

പുറമേക്ക് ആത്മാർഥത കാട്ടുന്ന ചിലരുടെ ഉള്ളിലത്


ഉണ്ടാവണമെന്നില്ല.
102
പാൽക്കാരിയുടെ പകൽക്കിനാവ്

പാൽക്കാരി ചന്തയിലേക്ക് പോവുകയായിരുന്നു. തലയിൽ ഒരു


കുടം നിറയെ പാലുമായാണ് യാത്ര.
ചന്തയിൽ ഈ പാല് മുഴുവൻ ചെലവായാൽ കിട്ടുന്ന സംഖ്യ
എത്രയായിരിക്കുമെന്ന് അവൾ കണക്കുകൂട്ടി. ആ പണംകൊണ്ട്
എന്തുചെയ്യണമെന്നായി അവളുടെ ആലോചന. അങ്ങനെ
അവൾ മനോരാജ്യത്തിൽ മുഴുകി.
‘ആദ്യമായി കുറച്ച് കോഴികളെ വാങ്ങും.’ അവൾ
തന്നെത്താൻ പറഞ്ഞു: ‘അവ ദിവസവും മുട്ടയിടും. ആ മുട്ടകൾ
വിറ്റ് ഞാൻ ഭംഗിയുള്ള കുറെ വസ്ത്രങ്ങൾ വാങ്ങിക്കും.’
‘പച്ച സാരിയും പച്ച ബ്ലൗസുമാണ് എനിക്ക് ചേരുക.
സാരിയിൽ സ്വർണ്ണക്കസവ് പിടിപ്പിക്കണം. സ്വർണ്ണക്കമ്മലും
അണിയണം.
‘എല്ലാം അണിഞ്ഞ് ചന്തയിലേക്ക് ഒരു പോക്കുണ്ട്. മുഴുവൻ
ചെറുപ്പക്കാരുടെയും നോട്ടം എന്‍റെ മേലായിരിക്കും. ഹോ.....!
ചിലർ പതുക്കെ എന്‍റെ അടുത്തുകൂടി എന്തെങ്കിലും പുന്നാരം
പറയാനാവും ശ്രമിക്കുക. അപ്പോൾ കണ്ടില്ലെന്ന ഭാവത്തിൽ
ഇങ്ങനെ തല വെട്ടിച്ച് നടക്കണം’ എന്നു പറഞ്ഞുകൊണ്ട് അവൾ
സാരിത്തുമ്പ് നേരെയാക്കുംപോലെ കാണിക്കുകയും തല
വെട്ടിക്കുകയും ചെയ്തു.
‘പ്ധോം....’ തലയിലിരുന്ന പാത്രം താഴെവീണു. അതിലെ
പാലെല്ലാം നിലത്തൊഴുകിപ്പോയി! മനക്കോട്ടയുടെ ശവപ്പറമ്പിൽ
ഒരു ദുഃഖം മാത്രം ബാക്കിയായി, വെറുംകൈയോടെ വീട്ടിൽ
ചെന്നാൽ എന്തു പറയും?
മനോരാജ്യം അധികം കണ്ടാൽ മനസ്സറിയാതെ
അബദ്ധത്തിൽചെന്നു ചാടും.
103
ഒറ്റക്കണ്ണൻ പ്രാവ്

ആ പ്രാവിന്‍റെ ഒരു കണ്ണിനു മാത്രമേ കാഴ്ചശക്തിയുള്ളൂ. മറ്റേ


കണ്ണ് ചെറുപ്പത്തിൽ ഒരബദ്ധത്തിൽപെട്ടു പൊട്ടിപ്പോയതാണ്.
അതിനാൽ ഇപ്പോൾ സ്വന്തം രക്ഷയുടെ കാര്യത്തിൽ കൂടുതൽ
ശ്രദ്ധിക്കുന്നുണ്ട്.
കടൽക്കരയിലുള്ള ഒരു പാറക്കൂട്ടത്തിൽ പ്രാവു
വിശ്രമിക്കുകയായിരുന്നു. തെക്കോട്ട് നോക്കിയാണ് ഇരിപ്പ്.
അപ്പോൾ, കാഴ്ചശക്തിയുള്ള ഇടതുകണ്ണ് കരയിലെ കാര്യങ്ങൾ
ശ്രദ്ധിച്ചുകൊള്ളും. വലതുവശത്ത് സമുദ്രമല്ലേ; കുഴപ്പമൊന്നും
വരില്ലെന്ന് സമാധാനിച്ചു.
അപ്പോഴാണ് ഒരുകൂട്ടം ആളുകൾ തോണി തുഴഞ്ഞ് ആ വഴി
സമുദ്രത്തിലൂടെ വന്നത്. വലതുവശത്ത് പൊട്ടക്കണ്ണായതിനാൽ
പ്രാവ് അവരെ കണ്ടില്ല.
തോണിയാത്രക്കാരിൽ ഒരാൾ ഉടനെ പ്രാവിന്‍റെ നേരെ
അമ്പെയ്തു. അമ്പേറ്റു പിടയുന്ന പ്രാവ് ഖേദത്തോടെസ്വയം
പറഞ്ഞു:
‘കഷ്‌ട൦, ഞാൻ എന്തു ഭാഗ്യ ദോഷിയാണ്! കരയിൽ നിന്ന്
അപകടം പ്രതീക്ഷിച്ചു ഞാൻ അങ്ങോട്ടുതന്നെ ശ്രദ്ധിച്ചു എന്നാൽ
സുരക്ഷിതമെന്നു കരുതിയ സമുദ്രവും ശത്രുവിന്‍റെ
വഴിയാകുമെന്ന് ഞാൻ ഓർത്തില്ല.’

നാം തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽനിന്നാണ്


പലപ്പോഴും അപകടം വരിക.
104
ചെമ്മരിയാടും രോമംവെട്ടുകാരനും

ചെമ്മരിയാടുകളുടെ രോമം ധാരാളം വളർന്നു


കഴിഞ്ഞിരിക്കുകയാണ്. അത് മുറിച്ചെടുക്കുന്ന ജോലി ഇനി
മറ്റൊരു ദിവസത്തേക്കു മാറ്റിവെച്ചാൽ അത് അങ്ങനെ
നീണ്ടുപോകും.
ആട്ടിടയൻ അകത്തുചെന്ന് തന്‍റെ വലിയ കത്രിക
എടുത്തുവന്നു. കൂട്ടത്തിൽ ഒരു ചെമ്മരിയാടിനെ പിടിച്ചുനിർത്തി
ജോലി തുടങ്ങുകയായി.
രോമങ്ങളുടെ ഏറ്റവും അടിവശത്തൂടെ ആയിരുന്നു കത്രിക
നീങ്ങിയിരുന്നത്. ഇടയ്ക്കിടെ ആ സാധുജീവി ദയനീയമായി
കരയുകയും പുളയുകയുംചെയ്തു. കാരണം, ചിലപ്പോഴൊക്കെ
കത്രിക ആട്ടിറച്ചിയുടെ രുചി നോക്കിയിരുന്നു; രോമങ്ങളിൽ
രക്തം പുരണ്ടിരുന്നു.
‘യജമാനനേ!’ ആട് വേദനയോടെ വിളിച്ചു: ‘അങ്ങേയ്ക്ക്
എന്‍റെ രോമമാണ് വേണ്ടതെങ്കിൽ കുറച്ചുകൂടി മുകളിലൂടെ
കത്രിക്കുക. അതല്ല, ഇറച്ചിയാണ് വേണ്ടതെങ്കിൽ എന്‍റെ
കഴുത്തിൽ ആ കത്രിക ഒരു തവണ മാത്രം പ്രയോഗിച്ചാൽ
മതിയല്ലോ. എന്തിനിങ്ങനെ എന്നെ ഇഞ്ചിഞ്ചായികൊല്ലുന്നു?’

കൂടുതൽ നേട്ടമുണ്ടാക്കുവാനുള്ള നിങ്ങളുടെ


പ്രവൃത്തി മറ്റുള്ളവർക്കു കൂടുതൽ വേദന
സമ്മാനിക്കരുത്.
105
കുട്ടികൾ കുറ്റക്കാരല്ല

കാടിന്‍റെ അതിർത്തിയിൽ താമസിക്കുന്ന അയാൾ രണ്ടു


നായ്ക്കളെ വളർത്തിയിരുന്നു. പലപ്പോഴും അയാൾ
നായാട്ടിനുപോകും. അതിൽ സഹായിക്കുന്നതിന് ഒരു നായയെ
വേണ്ടവിധം പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.
നായാടിക്കിട്ടുന്ന മൃഗങ്ങളുടെ മാംസത്തിൽ ഒരു നല്ല പങ്ക്
വീട്ടിൽ വെറുതെയിരിക്കുന്ന നായയ്ക്കും കിട്ടാറുണ്ട്. അതു
കാണുമ്പോൾ നായാട്ടുനായയ്ക്ക് സഹിക്കില്ല. അവൻ
വീട്ടുനായയുടെ നേരേ കുരച്ചു ചാടി ഒരു ദിവസം ചോദിച്ചു: ‘ഞാൻ
അത്യദ്ധ്വാനം ചെയ്തു കൊണ്ടുവരുന്നതിന്‍റെ ഓഹരി പറ്റാൻ
ഇവിടെ ചടഞ്ഞുകൂടി ഇരിക്കുന്ന നിനക്ക് ലജ്ജയില്ലേ?’
‘ചേട്ടാ, അതിൽ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.’ വീട്ടുനായ
പറഞ്ഞു: ‘യജമാനനാണ് കുറ്റക്കാരൻ. അദ്ദേഹം
നിങ്ങളെപ്പോലെ ആഹാരം തേടാനല്ല എന്നെ ശീലിപ്പിച്ചത്;
മറ്റുള്ളവരുടെ അദ്ധ്വാനഫലം തിന്നു സുഖമായി ജീവിക്കാനാണ്.’
കുഞ്ഞുങ്ങൾ മടിയന്മാരായിവളരുന്നതിൽ
അവരെയല്ല, മാതാപിതാക്കളെയാണ്
കുറ്റപ്പെടുത്തേണ്ടത്.
106
എലിയും തവളയും

എലി ഒരിക്കൽ തീർത്ഥാടനത്തിനു പുറപ്പെട്ടു. അന്നു നല്ല


ദിവസമായിരുന്നില്ല. ദുശ്ശകുനങ്ങൾ പലതും കണ്ടു.
യാത്രയ്ക്കിടയിൽ ഒരു തവളയുമായി പരിചയപ്പെട്ടു. അതും
രാഹുകാലത്തിലാണെന്ന് തോന്നുന്നു.
‘ഞാനും വരാം. കൂട്ടുചേർന്നുള്ള യാത്രയാണ്
ആഹ്ളാദകരം.’ തവള പറഞ്ഞു. എലിക്ക് അത് ഇഷ്‌ടമായില്ല.
‘ഞാൻ ഏകാന്തപഥികനാണ്. അങ്ങനെ വേണ്ട’ എലി പറഞ്ഞു.
പക്ഷേ, തവളയ്ക്ക് കൂട്ടുകൂടിയേ കഴിയൂ. എലി ഒടുവിൽ
നിർബന്ധത്തിനു വഴങ്ങിക്കൊടുത്തു. എങ്കിലും തവളയ്ക്ക്
വിശ്വാസമായില്ല. എലി കാലുമാറിയെങ്കിലോ? അതിനാൽ
വഴിയിലുണ്ടായിരുന്ന ഒരു ചാക്കുചരടെടുത്ത് എലിയുടെ
പിൻകാലും തവളയുടെ മുൻകാലും തമ്മിൽ അല്പം
അകലമിട്ടുകൊണ്ടു ബന്ധിച്ചു.
എലി മുന്നിൽ ഓടും. തുള്ളിത്തുള്ളി തവള പിന്നാലെ എത്തും.
അങ്ങനെ ഒരു പുഴക്കരയിലെത്തിയപ്പോൾ എലി നിന്നു: ‘ഇനി
അക്കരയ്ക്ക് എങ്ങനെ പോകും?’
‘സാരമില്ല. എന്‍റെ പുറത്തു കയറിക്കൊള്ളൂ. എനിക്ക് നീന്തൽ
വശമുണ്ടല്ലോ.’ തവള പറഞ്ഞു.
അവർ പകുതിവഴിക്കെത്തി. അപ്പോൾ എതിരെ എന്തോ
ഇളകി ഒഴുകിവരുന്നു. അതു കണ്ട് തവള മുങ്ങിനീന്തുകയാണ്.
എലിയാകട്ടെ, വെള്ളത്തിന് മുകളിൽക്കിടന്ന് പിടയാനും തുടങ്ങി.
ഉയരത്തിൽ പറക്കുകയായിരുന്ന ഒരു പരുന്ത് താഴെ
വെള്ളത്തിലുള്ള ഇളക്കവും ബഹളവും ശ്രദ്ധിച്ചു. നദിപ്പരപ്പിലൂടെ
താഴ്ന്നു പറന്ന് എലിയെ കാൽനഖങ്ങളിൽ കോർത്തു കൊണ്ട്
അത് ഉയരുകയും ചെയ്തു.
പാവം തവള! എലിയുടെ കാലിൽ ചാക്കുചരടിട്ടു
ബന്ധിച്ചിരിക്കയല്ലേ? എലിയോടൊപ്പം ഉയരാതെ പറ്റുമോ?
കൂട്ടുചേർന്നുള്ള യാത്രയുടെ ആനന്ദം അനുഭവിക്കട്ടെ!
പരുന്തിനോ? പരമാനന്ദവും!

യോജിക്കാത്ത ബന്ധങ്ങൾ നല്ലതിനല്ല.


107
പുൽത്തൊട്ടിയിലെ നായ

ഇത്തിരി വിശ്രമിക്കണമെന്നു വിചാരിക്കുകയായിരുന്ന നായ


അടുത്തു കണ്ട പുൽത്തൊട്ടിയിൽ കയറിക്കിടന്നു.
വൈകുന്നേരത്തെ തണുപ്പുകാറ്റ് വീശിത്തുടങ്ങിയിരുന്നു.
അവിടെ ധാരാളമായുണ്ടായിരുന്ന വൈക്കോലിന്‍റെ ഇളംചൂട്
നായയ്ക്ക് ആശ്വാസമരുളി. അതു പതുക്കെഉറങ്ങാൻ
തുടങ്ങുകയായിരുന്നു.
അപ്പോഴാണ് വയലിലെ ജോലിയൊക്കെ കഴിഞ്ഞ്
പുൽത്തൊട്ടിയുടെ ഉടമയായ കാള അവിടെ തിരിച്ചെത്തിയത്.
തന്‍റെ തീറ്റ സ്ഥലം ഒരു നായ കൈയേറിയിരിക്കുന്നതായിക്കണ്ട്
അതു പതുക്കെ ശബ്‍ദമുണ്ടാക്കി.
നായയ്ക്കു വന്ന ദേഷ്യത്തിന് കണക്കില്ല. തന്‍റെ ഉറക്കത്തെ
തടസ്സപ്പെടുത്തിയ കാളയെ കടിച്ചു കീറുമെന്ന ഭാവത്തോടെ അത്
കുരച്ചു. നിർത്താതെ യുള്ള കുര. കാളയാകട്ടെ, ഒഴിഞ്ഞുമാറി
ക്ഷമയോടെ നിന്നതേയുള്ളൂ. പിന്നീട് അത് നായയോടു പറഞ്ഞു:
‘ഇത് എന്‍റെ പുൽത്തൊട്ടിയാണ്. ഞാൻ വയലിലെ
ജോലിയും കഴിഞ്ഞു ക്ഷീണിച്ചാണ് വന്നിരിക്കുന്നത്. എനിക്ക്
അല്പം വൈക്കോൽ തിന്ന് വിശപ്പടക്കുകയും പിന്നെ
വിശ്രമിക്കുകയും വേണം. ദയവായി നീ അവിടെനിന്നു
മാറിത്തരൂ.’
പക്ഷേ, നായയുടെ ചെവിയിൽ ഈ അഭ്യർത്ഥനയൊന്നും
പോയില്ല,. കാളയെ വൈക്കോലിനടുത്തു ചെല്ലാൻ അതു
സമ്മതിച്ചുമില്ല. അപ്പോൾ നിരാശ കലർന്ന ദേഷ്യത്തോടെ കാള
വീണ്ടും പറഞ്ഞു:
‘നീ വൈക്കോൽ തിന്നുന്നുവെങ്കിൽ എനിക്ക്
എതിർപ്പൊന്നുമില്ല. അല്പം മാറി ഒരു ഭാഗത്തുനിന്നു ഞാനും
തിന്നുകൊള്ളാമായിരുന്നു. പക്ഷേ, ഇപ്പോൾ നീയൊട്ടു
തിന്നുന്നുമില്ല; വിശന്നുവന്ന എന്നെ തിന്നാൻ അനുവദിക്കുന്നുമില്ല
എന്ന ഈ അവസ്ഥയാണ് സങ്കടകരം.’

ചിലർ അവസരങ്ങൾ സ്വയം ഉപയോഗിക്കുകയുമില്ല;


മറ്റുള്ളവരെ ഉപയോഗിക്കാൻ അനുവദിക്കുകയുമില്ല.
108
അന്യരെ തീറ്റുന്നവർ

ഒരു മൊട്ടക്കുന്നുണ്ട്. പാറക്കെട്ടുകൾകൊണ്ടു നിറഞ്ഞതാണ്.


ഒഴിഞ്ഞ സ്ഥലങ്ങളിലും പാറകൾക്കിടയിലും പുല്ല്
വളർന്നുനിൽക്കുന്നു. അവിടെ മേഞ്ഞു നടക്കുന്ന ഒരു ആടിനെ
നോക്കി താഴ്വരയിലുള്ള കുറ്റിക്കാട്ടിൽ നിന്നു ചെന്നായ
നാവിളക്കി:
‘ഇത്ര ഉയരമുള്ള പാറക്കെട്ടിൽ പോയി എന്തിനു മേയുന്നു,
സുഹൃത്തേ? കാൽ തെറ്റിയെങ്ങാനും വീണുവെങ്കിൽ എല്ലിന്‍റെ
പൊടിപോലും കാണാൻ പ്രയാസമാണ്.’ മറുപടി ഒന്നും പറയാതെ
ആട് മേഞ്ഞു നിന്നതേയുള്ളൂ.
‘തണുത്ത കാറ്റ് തുറന്നടിക്കുന്ന സ്ഥലമാണത്. ആ കാറ്റ്
കൊണ്ടാൽ പനി പിടിക്കും.’ ചെന്നായ വീണ്ടും പറഞ്ഞു.
അപ്പോഴും ആട് അതു ശ്രദ്ധിക്കാത്തമട്ടിൽ
മേഞ്ഞുകൊണ്ടിരുന്നു.
‘എടോ, ചെകിടാ!’ ചെന്നായയുടെ സ്വരം കനത്തു: ‘ഈ
താഴ്വരയിലേക്ക് വരൂ.
നിന്‍റെ വിശപ്പടക്കാൻ വേണ്ടതിലും അധികം പുല്ല്
ഇവിടെയുണ്ട്. അവിടെ ഉള്ളതിനെക്കാൾ മധുരമുള്ളതാണ്.’
‘ചെന്നായസുഹൃത്തേ!’ ആട് തലയുയർത്തി വിളിച്ചു: ‘എന്‍റെ
വിശപ്പടക്കുന്നതിനെപ്പറ്റിത്തന്നെയാണോ താങ്കൾ ഇത്ര
താത്പര്യത്തോടെ സംസാരിക്കുന്നത്? അതോ, താങ്കളുടെ
വിശപ്പടക്കുന്നതിനെപ്പറ്റിയോ?’

സ്വന്തം കാര്യം സാധിക്കുന്നതിനുവേണ്ടി ദുഷ്‌ടന്മാർ


കൂടുതൽ സ്നേഹം കാണിക്കുകയും
സൽക്കരിക്കുകയും ചെയ്യും.
109
അന്ധയായ വൃദ്ധയും ഡോക്ടറും

ഒരിടത്ത് ഒരു വൃദ്ധ ഉണ്ടായിരുന്നു. അവർക്ക് കാഴ്ചശക്തി


നഷ്‌ടപ്പെട്ടു. പ്രസിദ്ധനായ ഒരു നേത്രരോഗ വിദഗ്ദ്ധനെ
ആളയച്ചുവരുത്തി അവർ പറഞ്ഞു:
‘താങ്കൾ വളരെപ്പേർക്ക് കാഴ്ചശക്തി
തിരിച്ചുനൽകിയിട്ടുണ്ടല്ലോ. ദയവായി എന്നെയും ചികിത്സിച്ച്
സുഖപ്പെടുത്തിയാലും. ഉചിതമായ സമ്മാനങ്ങൾ ഞാൻ
അങ്ങേയ്ക്ക് നൽകുന്നതാണ്. സുഖപ്പെട്ടില്ലെങ്കിൽ ഒന്നും
തരികയുമില്ല. മൂന്നുമാസംവരെ അവധി തരാം, പോരേ?’
‘മതി.’ ഡോക്ടർ സമ്മതിച്ചു. അദ്ദേഹം ദിവസവും വന്ന്
രോഗിയെ പരിശോധിച്ച് മരുന്നുകൾ നൽകി. അവ ഉപയോഗി
ക്കേണ്ട വിധവും സമയവും പ്രത്യേകം പറഞ്ഞുകൊടുക്കും.
തികച്ചും നിരുപദ്രവമായ ലേപനങ്ങളും മറ്റു മരുന്നുകളുമാണ്
അദ്ദേഹം നൽകിയിരുന്നത്. എങ്കിലും കാര്യമായി
ചികിത്സിക്കുന്നുവെന്നു തോന്നത്തക്ക വിധമാണസംസാരം.
പെരുമാറ്റവും അങ്ങനെതന്നെ.
ആ വീട്ടിൽ ധാരാളം വിലപിടിപ്പുള്ള സാധനങ്ങൾ
ഉണ്ടായിരുന്നു. ചികിത്സയ്ക്ക് വന്നു പോകുമ്പോഴെല്ലാം ഡോക്ടർ
അവ ഓരോന്നായി സ്വന്തം വീട്ടിലേക്കു കൊണ്ടു പോവുക
പതിവാക്കി.
ഒടുവിൽ അവധി തീരാൻ ഒരാഴ്ച മാത്രം ബാക്കിയായി.
ഡോക്ടർ ഉടനെ രോഗത്തിനുള്ള ശരിയായ മരുന്നുതന്നെ
കൊടുത്തുതുടങ്ങി. വൃദ്ധയുടെ രോഗം ഭേദമാവുകയുംചെയ്തു.
കാഴ്ചശക്തി തിരിച്ചുകിട്ടിയതിലുള്ള ആഹ്ളാദത്തോടെ
വൃദ്ധ എല്ലായിടത്തും ഓടിനടന്നു. പക്ഷേ, നിമിഷങ്ങൾക്കുള്ളിൽ
അവരുടെ ആഹ്ളാദത്തിനും കണ്ണുകൾക്കും
മങ്ങലേൽക്കുന്നതായി തോന്നി വിലപിടിപ്പുള്ള തന്‍റെ
വീട്ടുസാധനങ്ങളൊന്നും കാണാനില്ല!
‘ഇനി എന്‍റെ ഫീസും വാഗ്ദത്തപ്രകാരമുള്ള സമ്മാനങ്ങളും
തരാമല്ലോ?’ ഡോക്ടർ ചോദിച്ചു.
‘തരാം. കുറച്ചു ദിവസം കഴിഞ്ഞു വരൂ.’ വൃദ്ധയുടെ മറുപടി
ഒട്ടും ഇഷ്‌ടമായില്ലെങ്കിലും ഡോക്ടർ ഒന്നും പറയാതെ പോയി.
കുറച്ച് ദിവസം കഴിഞ്ഞു. വൃദ്ധയിൽനിന്നും പഴയ
ഉത്തരംതന്നെ. അയാൾ വൃദ്ധയുടെ നേരേ ക്ഷോഭിച്ചു. അവരെ
ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഫലമില്ലെന്നു
കണ്ടപ്പോൾ കോടതിയെ ശരണംപ്രാപിച്ചു. ‘ഇയാൾ പറഞ്ഞത്
ഭാഗികമായി ശരിയാണ്.’ വൃദ്ധ കോടതിയിൽ ബോധിപ്പിച്ചു:
‘എന്‍റെ കാഴ്ചശക്തി നഷ്‌ടപ്പെടുംമുമ്പ് വീട്ടിലെ വിലപിടിപ്പുള്ള
സാധനങ്ങളെല്ലാം എനിക്ക് കാണാമായിരുന്നു. ഇപ്പോൾ
അതൊന്നും കാണാൻ കഴിയുന്നില്ല. ഡോക്ടറെ കാണാം.
ജഡ്ജിയെയും കാണാം.
പക്ഷേ, സ്വന്തം വീടിനകം ശൂന്യമാക്കി കാണിച്ചുതന്ന
ഇദ്ദേഹത്തിന്‍റെ ചികിത്സയ്ക്ക് ഇനി എന്തു സമ്മാനമാണു
നൽകേണ്ടതെന്ന് എനിക്ക റിയില്ല. അങ്ങുതന്നെ നിശ്ചയിക്കുക.’

രോഗിയുടെ അജ്ഞതയിൽനിന്ന് പല ഡോക്ടർമാരും


മുതലെടുക്കുന്നു. എന്നിട്ടും കൂടുതൽ പണം
ചോദിക്കുന്നു.
110
കടവാതിലിന്‍റെ അടവ്

കാട്ടിൽ ഒരു യുദ്ധമുണ്ടായി. മൃഗങ്ങളാണ് ഒരുവശത്ത്.


മറുവശത്ത് പക്ഷികളും. പൊരിഞ്ഞ യുദ്ധംതന്നെ!
വളരെ മാസങ്ങളായി യുദ്ധം തുടങ്ങിയിട്ട്. ആര്
ജയിക്കുമെന്നു പറയാനാവാത്ത അവസ്ഥ. അപ്പോഴാണ് കുറെ
പക്ഷിനേതാക്കൾ ചേർന്ന് ഒരു ദിവസം കടവാതിലിനെ
സമീപിച്ചത്: ‘യുദ്ധത്തിൽ താങ്കൾ ഞങ്ങളുടെ പക്ഷത്തു
നിൽക്കണം.’
‘അതിന് ഞാൻ പക്ഷിയല്ലല്ലോ’ എന്നായിരുന്നു
കടവാതിലിന്‍റെ മറുപടി. വിവരമറിഞ്ഞ് മൃഗങ്ങൾ സന്തോഷിച്ചു.
അവർ അടുത്ത ദിവസം കടവാതിലിന്‍റെ അടുക്കൽ പോയി.
‘താങ്കൾ ഞങ്ങളോട്
കൂറ് പ്രഖ്യാപിക്കണം.’ മൃഗങ്ങൾ ആവശ്യപ്പെട്ടു.
‘പക്ഷേ, ചിറകുള്ള ഞാൻ മൃഗമാകുന്നത് എങ്ങനെ?’ എന്ന
കടവാതിലിന്‍റെ ചോദ്യം കേട്ട് മൃഗങ്ങളുടെ നാവിറങ്ങിപ്പോയി.
അവരും മടങ്ങിപ്പോയി.
കുറച്ചുകാലം കൂടി കഴിഞ്ഞു. രണ്ടു ഭാഗത്തുള്ളവർക്കും
യുദ്ധം മടുത്തു. അവർ കൂടിയാലോചന നടത്തി യുദ്ധം
അവസാനി പ്പിക്കുകയും സമാധാനത്തോടെ പുതിയ ജീവിതം
ആരംഭിക്കുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു വിശേഷമുണ്ടായി.
മൃഗരാജാവിന്‍റെ പിറന്നാൾ. ആഘോഷങ്ങളിലും സദ്യയിലും
പങ്കെടുക്കാൻ കടവാതിലും പോയി. ‘ചിറകുള്ളവരെ ഞങ്ങൾ
ക്ഷണിച്ചില്ല. പറന്നു പോ, വേഗം!’ മൃഗങ്ങൾ അലറി.
താമസിയാതെ പക്ഷികളുടെ ഉത്‍സവകാലം വന്നു.
കടവാതിൽ സന്തോഷത്തോടെ ചിറകടിച്ച് അവിടെയെത്തി.
‘നിനക്ക് മൃഗങ്ങളുടെ സ്വഭാവമാണുള്ളതെന്നു നീ അന്ന്
പറഞ്ഞില്ലേ? അങ്ങോട്ടു ചെല്ലൂ.’ പക്ഷികൾ കൊക്കുപിളർത്തി
കടവാതിലിന്‍റെനേരേ ആഞ്ഞു.
പാവം, കടവാതിൽ! രണ്ടിടത്തും സ്ഥാനമില്ലാതായി.
അതിനാലാണ് വല്ല മുക്കിലും മൂലയിലും ചെന്നു തലകീഴായി
തൂങ്ങിക്കിടക്കുന്നത്.
ഇരുളും വെളിച്ചവും അറിയാത്ത സന്ധ്യാസമയങ്ങളിൽ
മാത്രം പുറത്തിറങ്ങി ചിറകിട്ടടിക്കുകയും ഭയപ്പാടോടെ
തിരിച്ചുപോവുകയും ചെയ്യുന്നതു കാണാം.

യുദ്ധത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നവന് സമാധാന


കാലത്ത് ഒറ്റപ്പെട്ടും ഒളിച്ചും കഴിയേണ്ടിവരുന്നു.
111
ആൻഡ്രോക്ളിസ്സും സിംഹവും

ആൻഡ്രോക്ളിസ്സ് എന്നു പേരായി ഒരു അടിമയുണ്ടായിരുന്നു.


യജമാനൻ അയാളെ കഠിനമായി പണിയെടുപ്പിക്കുകയും
ക്രൂരമായി മർദ്ദിക്കുകയും ചെയ്തുപോന്നു. സഹികെട്ട
ആൻഡ്രോക്ളിസ്സ് സൗകര്യം കിട്ടിയപ്പോൾ ഒളിച്ചോടി.
കാട്ടിലൂടെ നടക്കുകയായിരുന്ന ആൻഡ്രോക്ളിസ്സ് ഒരു
സിംഹത്തെ കണ്ടു ഞെട്ടി. ഓടി രക്ഷപ്പെടാനാണ് ആദ്യം
തോന്നിയത്. പക്ഷേ, അടുത്ത നിമിഷത്തിൽ, ആ സിംഹം
അവശനായി കിടക്കുകയാണെന്ന് ആൻഡ്രോക്ളിസ്സിനു
മനസ്സിലായി.
അവൻ പതുക്കെ സിംഹത്തെ സമീപിച്ചു. സിംഹം അപ്പോഴും
അനങ്ങിയില്ല. ആൻഡ്രോക്ളിസ്സിനെ ദീനമായി ഒന്നു
നോക്കുകമാത്രം ചെയ്തു. അതിന്‍റെ വലതുകൈയിൽ ഒരു മുള്ള്
തറച്ചിട്ടുണ്ട്; കൈ പഴുത്തിരിക്കുന്നു. നടക്കാൻ വയ്യ.
ആൻഡ്രോക്ളിസ്സ് സിംഹത്തിന്‍റെ കൈയിലെ മുള്ള്
എടുത്തുകളഞ്ഞു. പിന്നെ അടുത്തുള്ള അരുവിയിൽ പോയി
വെള്ളം കൊണ്ടുവന്നു. ചലവും ചോരയും കഴുകിക്കളഞ്ഞു. ഒരു
പച്ചില കുത്തിപ്പിഴിഞ്ഞതിന്‍റെ നീരു മരുന്നായിവെച്ച് തന്‍റെ
ഉടുവസ്ത്രക്കീറുകൊണ്ടു മുറിവു കെട്ടി. എവിടെനിന്നോ
ചാടിവീണ ഒരു മുയലിനെ ആൻഡ്രോക്ളിസ്സിന് അടിച്ചു കൊല്ലാൻ
പറ്റിയതുകൊണ്ട് രണ്ടുപേർക്കും അല്പം വിശപ്പ് തീർക്കാൻ
കഴിഞ്ഞു. പതുക്കെ നടക്കാമെന്നായി സിംഹത്തിന്. അതിനാൽ,
ആൻഡ്രോക്ളിസ്സിനെയും കൂട്ടി സ്വന്തം ഗുഹയിൽ പോയി
അന്തിയുറങ്ങി.
രണ്ടു ദിവസത്തെ ശുശ്രൂഷ ലഭിച്ചപ്പോൾ സിംഹം
പൂർണ്ണസുഖം പ്രാപിച്ചു. ഇപ്പോൾ അത് പുറത്തിറങ്ങി വല്ല
മൃഗങ്ങളെയും കൊന്നാൽ ആൻഡ്രോക്ളിസ്സിനെയും
കൂട്ടിക്കൊണ്ടുപോയി ഒരുമിച്ചേ ഭക്ഷിക്കാറുള്ളു. പക്ഷേ, ആ
ബന്ധം അധികനാൾ തുടർന്നില്ല. രണ്ടുപേരും നായാട്ടുകാരുടെ
വലയിൽ അകപ്പെട്ടു. സിംഹത്തെ നായാട്ടുകാർ ഒരു സർക്കസ്
കമ്പനിക്കാണ് നൽകിയത്. ആൻഡ്രോക്ളിസ്സിനെ
ഒളിച്ചോടിയതിനുള്ള വിചാരണയ്ക്ക് അധികൃതർ ജയിലിലും ഇട്ടു.
മൂന്നു ദിവസം കഴിഞ്ഞു. രാജധാനിയിൽ ചേർന്ന
പൊതുസഭയിൽവച്ച് ആൻഡ്രോക്ളിസ്സിനെ പട്ടിണിക്കിട്ട ഒരു
സിംഹത്തിന് എറിഞ്ഞുകൊടുക്കാൻ തീരുമാനിച്ചു. അക്കാലത്ത്
ഒളിച്ചോടിയ അടിമകൾക്ക് നൽകുന്ന വലിയ ശിക്ഷ
അതായിരുന്നു.
സഭാമദ്ധ്യത്തിൽ അഴിയെറിഞ്ഞ വലിയ കൂട്. അതിൽ
മെരുക്കിയെടുക്കുന്നതിന് രണ്ടു ദിവസമായി പട്ടിണിക്കിടപ്പെട്ട
സിംഹം മുരണ്ടും അലറിയും നടക്കുന്നു. കൈകൾ പിന്നിലാക്കി
കെട്ടിയ ആൻഡ്രോക്ളിസ്സിനെ രാജകിങ്കരന്മാർ
സിംഹക്കൂട്ടിലേക്ക് തൂക്കിയെറിഞ്ഞു.
സിംഹം ദംഷ്‌ട്രകൾ കാട്ടി വാ പൊളിച്ചുകൊണ്ട് ഇരയുടെ
നേരേ അടുത്തു. ചുറ്റുമുള്ള ജനങ്ങൾ ശ്വാസമടക്കിനിന്നു.
പക്ഷേ, അടുത്തെത്തിയപ്പോൾ സിംഹത്തിന് ആളെ
മനസ്സിലായി. തന്‍റെ കൈയിലെ വ്രണം സുഖപ്പെടുത്തിയ
സുഹൃത്താണ്. അത് ആൻഡ്രോക്ളിസ്സിനെ സ്നേഹത്തോടെ
മണപ്പിക്കുകയും നക്കുകയും ചെയ്തു.
പിന്നെ കൈകളെ ബന്ധിച്ചിരുന്ന കയർ കടിച്ചു മുറിച്ചു.
എഴുന്നേറ്റിരുന്ന ആൻഡ്രോക്ളിസ്സിന്‍റെ മടിയിൽ സിംഹം
തലവെച്ചു കിടക്കുന്നതും അയാൾ അതിനെ തലോടുന്നതുംകൂടി
കണ്ടപ്പോൾ സകലരും അമ്പരന്നുപോയി.
രാജാവ് ഭടന്മാരെ നിയോഗിച്ച് ആൻഡ്രോക്ളിസ്സിനെ
വരുത്തി അന്വേഷിച്ചപ്പോൾ അവൻ വിവരങ്ങളെല്ലാം പറഞ്ഞു.
അതു കേട്ടു സന്തുഷ്‌ടനായ രാജാവ് അടിമയെ മാപ്പുനൽകി
സ്വതന്ത്രനാക്കുകയും സിംഹത്തെ കാട്ടിൽത്തന്നെ
കൊണ്ടുവിടുന്നതിന് കല്പിക്കുകയും ചെയ്തു.

സ്നേഹമുള്ളവരോടു ക്രൂരമൃഗങ്ങൾപോലും
നന്ദിയോടെ പെരുമാറുന്നു.
112
ഒരു കൂട്ടുനായാട്ട്

കാടു ഭരിക്കുന്നത് സിംഹമാണ്. സിംഹത്തിന്‍റെ ഭരണം കുറെ


ഭീകരവുമാണ്. പ്രജകളെ കടിച്ചുകീറി കൊല്ലുന്നതിൽ
യാതൊരുവിധ പരിഗണനയും ദയയും ഇല്ല. അതിനാൽ,
രാജാവിന്‍റെ കണ്ണിൽപ്പെടാതിരിക്കാൻ എല്ലാവരും
ശ്രദ്ധിക്കാറുണ്ട്.
രാജാവിനും അത് അല്പം വിഷമമുണ്ടാക്കി. പള്ളിനായാട്ട്
വേണ്ടതു പോലെ ആകുന്നില്ല. ആരുടെയെങ്കിലും സഹായം
തേടണം. കഴുതയെ ആണ് അതിനു കിട്ടിയത്. തന്‍റെ പ്രശ്നം
അവതരിപ്പിച്ചശേഷം സിംഹം പറഞ്ഞു: ‘നമുക്ക് രണ്ടുപേർക്കും
ഒരുമിച്ച് നായാടാം.’
‘വളരെ സന്തോഷം.’ കഴുത പറഞ്ഞു: ‘ഞാൻ അതിൽ
അഭിമാനിക്കുന്നു.’ മലയുടെ കിഴക്കേ ചെരുവിൽ ഒരു ഗുഹയുണ്ട്.
ഏതാനും കാട്ടാടുകളാണ് അവിടെ താമസം. ഗുഹയുടെ
കവാടത്തിൽ സിംഹം നിൽക്കും. കഴുത അകത്തുചെന്ന്
ആടുകളെ വിരട്ടി പുറത്ത് ചാടിക്കണം. അപ്പോൾ സിംഹത്തിന്
സൗകര്യപ്രദമായി അവയെ വകവരുത്തി ഭക്ഷിക്കാം, ഇതാണ്
പദ്ധതി.
അപ്രകാരം കഴുത ഗുഹയുടെ അകത്തു കയറി ഭീകരമായ
ശബ്‍ദം പുറപ്പെടുവിപ്പിക്കുകയും പിൻകാലുകൾകൊണ്ട്
ആടുകളെ തൊഴിക്കുകയുംചെയ്തു.
ആടുകൾ പലതും സിംഹത്തിന് ഇരയായി. ചിലതൊക്കെ
ഭാഗ്യവശാൽ രക്ഷപ്പെടാതിരുന്നുമില്ല. ഒടുവിൽ, കഴുത
പുറത്തുവന്നു.
സിംഹത്തിന്‍റെ വയർ നിറഞ്ഞിരിക്കുകയാണ്. ബാക്കി ഇറച്ചി
ചിതറികിടപ്പുണ്ട്. കൈ നക്കിത്തുടച്ച് ക്ഷീണത്തോടെ കിടക്കുന്ന
സിംഹത്തിന്‍റെ അടുക്കൽചെന്നു കഴുത ചോദിച്ചു: ‘കാട്ടാടുകളെ
എന്തു തൊഴിയാണ് ഞാൻ തൊഴിച്ചതെന്നോ? തൊഴിയുടെ
ശബ്‍ദം പുറത്തും കേട്ടു അല്ലേ? എന്‍റെ അലർച്ച
കേട്ടപ്പോൾതന്നെ അവ മുക്കാലും ചത്തുകഴിഞ്ഞിരുന്നു.
കാടുതന്നെ കുലുങ്ങുന്നതുപോലെ തോന്നി, ഇല്ലേ?’
‘നീ ഒരു കഴുതയാണെന്ന് എനിക്ക് നേരത്തേ
അറിയുന്നതാണല്ലോ.’ സിംഹം ഉറക്കംതൂങ്ങുന്ന കണ്ണുകളോടെ
പ്രതിവചിച്ചു: ‘ഇല്ലായിരുന്നെങ്കിൽ ഞാൻകൂടി ഭയന്ന്
മരിച്ചുപോകുമായിരുന്നു!’

സ്വയം വീമ്പു പറയുന്നവർ ഒടുവിൽ


അപഹസിക്കപ്പെടുന്നു.
113
മുള്ളു തിന്നുന്ന കഴുത

പാടത്ത് കൊയ്ത്തുത്‍സവമാണ്. ധാരാളം പേർ ജോലി


ചെയ്യുന്നുണ്ട്. അവർക്ക് ആഹാരം തയ്യാറാക്കണം. വീട്ടിൽ
കർഷകപത്നിക്കും നല്ല തിരക്കുതന്നെ.
ഉച്ചയാകുമ്പോഴേക്കും അവർ ഭക്ഷണപ്പൊതികളെല്ലാംകൂടി
ഭദ്രമായി കഴുതപ്പുറത്തു വെച്ചുകൊടുത്തു. വിശിഷ്‌ടവും
വിഭവസമൃദ്ധവുമായ വേറൊരു ഭക്ഷണപ്പൊതി ഭർത്താവിന്
പ്രത്യേകമായും വെച്ചിട്ടുണ്ട്.

ഭക്ഷണപ്പൊതികളുമായി കഴുത പാടത്തേക്കു പുറപ്പെട്ടു.


കുറെ ദൂരം ചെന്നപ്പോൾ അതിനു നല്ല വിശപ്പു തോന്നി.
വഴിയരികിൽ മുള്ളുകളുള്ള ഞെരിഞ്ഞിൽചെടികൾ ധാരാളം
നിൽപ്പുണ്ടായിരുന്നു. കഴുത പതുക്കെ അതു ചവച്ച് ഭക്ഷിച്ചു
തുടങ്ങി.
‘ഇത്ര രുചികരമായ ഭക്ഷ്യപദാർത്ഥങ്ങൾ മുതുകിൽ
വഹിച്ചിരുന്നിട്ടും അതിൽ കൈയിട്ടുവാരാൻ ഞാൻ അത്യാഗ്രഹം
കാണിക്കുന്നില്ലല്ലോ. കഴുത ആത്മഗതം ചെയ്തു: ‘മുള്ളുകൾ
ഉള്ളതും കയ്ക്കുന്നതുമായ ഈ ഞെരിഞ്ഞിൽ ചെടിയാണ്
എനിക്ക് അതിനെക്കാളെല്ലാം രുചികരമായിതോന്നുന്നത്.’

അന്യന്‍റേത് ആഗ്രഹിക്കാതെ അവനവനു


വിധിച്ചതുകൊണ്ട് തൃപ്തിപ്പെടണം.
114
പട്ടിയെ ക്ഷണിച്ച പട്ടി

ഗൃഹനാഥന് വെളുപ്പാൻകാലത്ത് ഒരു നടപ്പുണ്ട്. കൂടെ അയാൾ


വളർത്തുന്ന പട്ടിയെയും കൊണ്ടുപോകും.
അടുത്ത ഗ്രാമത്തിലുള്ള അയാളുടെ സുഹൃത്തും ആ
പതിവുകാരനാണ്. ദേശാതിർത്തി എന്നു പറയാവുന്ന ഒരു
പൊതുസ്ഥലത്തുവെച്ച് അവർ കണ്ടു മുട്ടും. അഞ്ചു നിമിഷം
അവിടിരുന്നു കുശലം പറഞ്ഞു സ്വന്തം വീടുകളിലേക്കു
മടങ്ങുകയും ചെയ്യും.
ഒരു ദിവസം ഗൃഹനാഥൻ അയൽഗ്രാമത്തിലെ
സുഹൃത്തിനോടു പറഞ്ഞു: ‘ഈ വരുന്ന ഞായറാഴ്ച എന്‍റെ
പിറന്നാളാണ്; അറുപത് തികയുകയാണ്. ചെറിയമട്ടിൽ ഒരു
ആഘോഷം ഏർപ്പാട് ചെയ്യുന്നുണ്ട്. താങ്കൾ കുടുംബസമേതം
വരണം.’
അടുത്ത ദിവസം ഗൃഹനാഥന്‍റെ പട്ടി സുഹൃത്തിന്‍റെ പട്ടിയോടു
പറഞ്ഞു:
‘മറ്റെന്നാളാണ് ഗൃഹനാഥന്‍റെ ഷഷ്‌ടിപൂർത്തി. വലിയ സദ്യ
ഉണ്ടാകും. അങ്ങോട്ട് വരൂ; അത്താഴം അവിടെയാകാം.’
ഞായറാഴ്ച വൈകുന്നേരമായി. ഷഷ്‌ടിപൂർത്തി
ആഘോഷങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
അയൽഗ്രാമത്തിലെ സുഹൃത്തിന്‍റെ പട്ടിയും അപ്പോൾ എത്തി.
വിരുന്നുവീട്ടിലെ പട്ടി ഭവ്യതയോടെ അതിനെ സ്വീകരിച്ചു.
അടുക്കളവശത്ത് ഒരു ദിക്കിൽ വിരുന്നുകാരനെ
ഇരുത്തിയശേഷം വേറേ എന്തോ കാര്യത്തിന് പോവുകയും
ചെയ്തു.
അടുക്കളയോടു ചേർത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ
പാചകശാലയിൽ വിശിഷ്‌ടങ്ങളായ ഭക്ഷ്യവസ്തുക്കൾ പാകം
ചെയ്യുന്നത് അവൻ കണ്ടു.

അവയുടെ മണമേൽക്കാൻ മൂക്കും വികസിപ്പിച്ച് നിന്നു.


വയറുനിറയെ ലഭിക്കാൻ പോകുന്ന ഭക്ഷണത്തെപ്പറ്റി ഓർത്ത്
വായിൽ വെള്ളമൂറി. വാൽ ഇളകി. നാവുനീട്ടിയും വാലിളക്കിയും
നിൽക്കുന്ന പട്ടിയെ പാചകക്കാർ ശ്രദ്ധിച്ചു. ‘ഇതേതാണ് ഒരു
തെണ്ടിപ്പട്ടി?’ എന്നു ചോദിച്ചുകൊണ്ട് ആരോഒരാൾ അതിനെ
നാലു കാലും വാരി മതിലിന് പുറത്തേക്ക് എറിയലും കഴിഞ്ഞു.
റോഡിൽവീണ് നിലവിളിക്കുന്ന പട്ടിയുടെ അടുത്ത് അയൽ
പക്കത്തെ മറ്റു പട്ടികൾ ഓടിയെത്തി. ‘അത്താഴം
എങ്ങനെയിരുന്നു? വയറുനിറഞ്ഞതുമൂലം നടക്കാൻകൂടി
വയ്യെന്നു തോന്നുന്നല്ലോ.’ അവർ ചോദിച്ചു: ‘ആട്ടെ, ഇവിടെ
എങ്ങനെ എത്തി?’
‘ഒന്നും പറയേണ്ട ചങ്ങാതീ!’ വിരുന്നുപോയ പട്ടി പറഞ്ഞു:
‘ഞങ്ങൾ കണക്കില്ലാതെ കുടിച്ചു. അതിന്‍റെ ലഹരിയിൽ
കാലുകൾപോലും അറിഞ്ഞില്ല, ഇവിടെ എങ്ങനെയാണ് ഞാൻ
എത്തിയതെന്ന്!’

ആശ്രിതരെ ആശ്രയിച്ചു ചെന്നാൽ പെരുവഴി


ആശ്രയമാകും.
115
പിശുക്കന്‍റെ ധനം

ധനികനായ ഒരു കർഷകൻ. തന്‍റെ മേൽനോട്ടം എല്ലായിടത്തും


എത്തുന്നില്ലേ എന്ന് അയാൾക്ക് ഒരു സംശയം. സൗകര്യം നോക്കി
പലരും സ്വത്തുക്കൾ കൈയേറുന്നു; മോഷ്‌ടിക്കുകയും ചെയ്യുന്നു.
അദ്ദേഹം ഒരു വഴി കണ്ടെത്തി. സ്വത്തിന്‍റെ നല്ലൊരു പങ്ക് വിറ്റ്
സ്വർണ്ണമാക്കി. പിന്നീട് രഹസ്യമായി തോട്ടത്തിൽ മതിലിനോടു
ചേർന്ന് ഒരു കുഴി ഉണ്ടാക്കുകയും സ്വർണ്ണം മുഴുവൻ അതിൽ
സൂക്ഷിക്കുകയും ചെയ്തു.
കർഷകൻ എല്ലാ ദിവസവും തോട്ടത്തിൽ പോകും.
മതിലിനോട് ചേർന്ന് ഉണ്ടാക്കിയ കുഴിയിൽ ഭരണിക്കകത്ത്
സൂക്ഷിച്ച സ്വർണ്ണക്കട്ടി എടുത്ത് കനം നോക്കും. അതിനെ
തടവുകയും ഉമ്മവെക്കുകയും ചെയ്യും. അങ്ങനെ ചെയ്യുമ്പോൾ
കർഷകന്‍റെ മനസ്സിൽ അഭിമാനവും ആഹ്ളാദവും നിറയാറുണ്ട്:
‘താൻ ഇത്രയും വലിയ സ്വർണ്ണക്കട്ടിയുടെ അധിപനല്ലേ!’
കർഷകന്‍റെ ഈ പ്രവൃത്തി നഗരത്തിലെ ഒരു കള്ളൻ
യാദൃച്‍ഛികമായി കാണുന്നതിന് ഇടയായി.
അയാൾ ഒളിഞ്ഞിരുന്ന് എല്ലാം കണ്ടു. കർഷകൻ വീട്ടിലേക്ക്
മടങ്ങിപ്പോകേണ്ട താമസം, കള്ളൻ രംഗത്തുവന്നു. അയാൾ
മതിലിനരുകിലെ കുഴിമാന്തി. ഭരണിക്കകത്തെ സ്വർണ്ണക്കട്ടി
സ്വന്തം ഭാണ്ഡത്തിലാക്കിയ ഉടനെ സ്ഥലം വിടുകയും ചെയ്തു.
അടുത്ത ദിവസം പ്രഭാതകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കെ
ധനികന്‍റെ അയൽക്കാർ ഒരു നിലവിളി കേട്ടു. മതിലിനടുത്തു
നിന്നാണ് ശബ്‍ദമെന്നു മനസ്സിലാക്കാൻ അവർക്ക്
അധികസമയം വേണ്ടിവന്നില്ല. അവർ ഓടിച്ചെന്നു
നോക്കിയപ്പോൾ തുറന്നുകിടക്കുന്ന ഭരണിക്കരികിൽ ഇരുന്ന്
കർഷകധനികൻ നെഞ്ഞത്തടിച്ച് കരയുകയാണ്: ‘അയ്യോ!
എന്‍റെ സ്വർണക്കട്ടി കള്ളൻ കൊണ്ടുപോയേ! എന്‍റെ
സ്വർണക്കട്ടി പോയേ!’
അല്പം കഴിഞ്ഞാണ് വിവരങ്ങളെല്ലാം അയൽക്കാർക്ക്
മനസ്സിലായത്. അപ്പോൾ ഒരു വൃദ്ധൻ മുന്നോട്ടുവന്ന് കർഷകനെ
സമാധാനിപ്പിക്കാൻ പറഞ്ഞു: ‘പോട്ടെ, പോയതു പോയില്ലേ?
സാരമില്ല. നിങ്ങൾ ദിവസവും സ്വർണക്കട്ടി എടുത്തുനോക്കി
ആനന്ദിക്കാറുണ്ടെന്നല്ലേയുള്ളൂ. വേറേ ഒന്നിനും അത്
ഉപയോഗപ്പെടുത്താറുമില്ല. അതിനാൽ സ്വർണക്കട്ടിയുടെതന്നെ
വലിപ്പത്തിലുള്ള കരിങ്കല്ല് ആ ഭരണിയിൽ സൂക്ഷിച്ചുകൊണ്ട്
പതിവുപോലെ നിങ്ങൾക്ക് ആനന്ദിക്കാമല്ലോ! ഇപ്പോൾ
സമാധാനമായിവീട്ടിലേക്കു പോകൂ.’

പണം ആർക്കായാലും ഉപയോഗപ്പെടണം. വെറുതെ


സൂക്ഷിക്കാനുള്ളതാണെങ്കിൽ പണവും കല്ലും
തമ്മിൽ എന്തു വ്യത്യാസം?
116
അതിഥിസൽക്കാരം

ശൈത്യകാലം തുടങ്ങിയിരിക്കുന്നു. മുള്ളൻപന്നിക്ക്


എവിടെയെങ്കിലും ചുരുണ്ടുകൂടി ഉറങ്ങണമെന്നു തോന്നി.
അതിനു പറ്റിയ ഒരു ഗുഹ കണ്ടെത്തുകയും ചെയ്തു.
അകത്ത് കടന്നപ്പോഴാണ് അബദ്ധം മനസ്സിലായത്.
ഗുഹയിൽ ഒരു പാമ്പിൻ കുടുംബം നേരത്തേ താമസമുണ്ട്.
ഏതായാലും കയറിയില്ലേ. ഒന്നു ചോദിച്ചുകളയാം.
‘സുഹൃത്തുക്കളേ, ഞാൻ നിങ്ങളുടെ വിരുന്നുകാരനാണ്.’
മുള്ളൻപന്നി പാമ്പുകളോട് പറഞ്ഞു: ‘ശൈത്യകാലം തീരും വരെ
ഇവിടെ ഒരു മൂലയിൽ കഴിയാൻ എന്നെയും അനുവദിക്കുമോ?’
പാമ്പുകൾക്ക് എതിർപ്പുണ്ടായിരുന്നില്ല. അവർ ഒരു മൂല
ചൂണ്ടിക്കാണിച്ചു. മുള്ളൻപന്നി അങ്ങോട്ടുനീങ്ങി ഒരു
പന്തുകണക്കെ ചുരുണ്ടുകൂടി. തനിക്ക് അസൗകര്യമുണ്ടാക്കുന്ന
മുള്ളുകൾ അത് അവിടെ പൊഴിച്ചിട്ടിരുന്നു.
അധികനാൾ കഴിയുംമുമ്പ് പാമ്പുകൾക്ക് അബദ്ധം
മനസ്സിലായി. കുഞ്ഞുങ്ങൾ പലേടത്തും ഇഴഞ്ഞു നടക്കും.
അപ്പോൾ അതിഥി പൊഴിച്ചിട്ട മുള്ളുകൾ തട്ടി അവരുടെ
ദേഹത്തിൽ മുറിവുപറ്റി. ശ്രദ്ധിച്ചു നടക്കുന്ന വലിയ
പാമ്പുകൾക്കും അപകടം പിണയാതിരുന്നില്ല.
ഒടുവിൽ അവർ മുള്ളൻപന്നിയെ വിളിച്ചുണർത്തുകയും
തങ്ങളുടെ അസൗകര്യം അറിയിക്കുകയുംചെയ്തു.
‘നിങ്ങൾ എന്നെ ഇപ്പോൾ ശല്യപ്പെടുത്തിയതു ശരിയായില്ല.’
വിരുന്നുകാരനായി വന്നു ഗുഹയിൽ സ്ഥലംപിടിച്ച മുള്ളൻപന്നി
പറഞ്ഞു: ‘എനിക്ക് ഇവിടെ വളരെ സുഖം തോന്നുന്നു. നിങ്ങൾ
പാമ്പുകൾക്ക് അസൗകര്യമുണ്ടെങ്കിൽ ഞാൻ ഗുഹയുടെ
വാതിൽ അടച്ചിട്ടില്ലല്ലോ’ പുറത്തുപോയിവേറേ സ്ഥലം
അന്വേഷിക്കാവുന്നതാണ്.’ മുള്ളൻപന്നി തന്‍റെ ഉറക്കം
തുടരുന്നതിനു വീണ്ടും ചുരുണ്ടുകൂടിക്കഴിഞ്ഞു!

അതിഥി ഏതു തരക്കാരനാണെന്നു


മനസ്സിലാക്കിവേണം അയാളെ സൽക്കരിക്കാൻ.
117
നിന്‍റെ പ്രവൃത്തി എന്ത്?

വിതച്ച വിത്തൊക്കെ കാക്കകൾ കൊത്തിത്തിന്നുന്നു. കർഷകന്


പൊറുതിമുട്ടി. അയാൾ പാടത്ത് വലയൊരുക്കി.
ഒരു പ്രാവിന്‍റെ പിന്നാലെ പറക്കുകയായിരുന്നു പരുന്ത്.
ഇന്നത്തെ ആഹാരത്തിന് അതു മതി.
വാശിയോടുള്ള പറക്കലാണു സ്വയം മറന്നുപറന്ന പരുന്ത്
വലയിൽ കുടുങ്ങിപ്പോയി. പ്രാവ് രക്ഷപ്പെടുകയും ചെയ്തു.
ചിറകിട്ടടിക്കുന്ന പരുന്തിന്‍റെ അടുക്കലേക്ക് കർഷകൻ
ചെന്നു. അപ്പോൾ പരുന്ത് പറഞ്ഞു:
‘ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്തിട്ടില്ല. ഞാൻ
മാന്യനും മര്യാദക്കാരനുമാണ്. ഒരു പെറുക്കി പ്രാവിനെ
പിന്തുടർന്ന് ഞാൻ വലയിൽ അകപ്പെട്ടു എന്നതാണ് സത്യം.
അതിനാൽ എന്നെ താങ്കൾ സ്വതന്ത്രനാക്കണം.’
‘നീ മര്യാദക്കാരനായിരിക്കാം. എനിക്ക് ഉപദ്രവം
ചെയ്തിട്ടില്ലെന്നും സമ്മതിക്കാം. പക്ഷേ, നിനക്ക് എന്തു
തരത്തിലുള്ള ഉപദ്രവം ചെയ്തിട്ടാണ് ആ പ്രാവിനെ കൊല്ലാൻ നീ
പറന്നത്?’ കർഷകൻ തന്‍റെ ചോദ്യത്തിനുശേഷം തെല്ലൊന്നു
നിർത്തി. ‘നിനക്ക് ഉത്തരം നൽകാൻ കഴിയില്ലെന്നു തീർച്ച.
അതിനാൽ ബഹുമാന്യനായ പരുന്തേ, നീ പറഞ്ഞ മാന്യത
സൂക്ഷിച്ചു കൊണ്ടുതന്നെ ഞാൻ നിന്നെ കഴുത്തു ഞെരിച്ച്
കൊല്ലട്ടെ.’

മാന്യതയും അന്തസ്സും സംസാരത്തിൽ മാത്രമല്ല


പെരുമാറ്റത്തിലും ഉണ്ടാവണം.
118
സ്നേഹപ്രകടനം

ഒരിടത്ത് ഒരു വ്യാപാരിയുണ്ടായിരുന്നു. ചന്തയിലേക്കുള്ള


സാധനങ്ങൾ അയാൾ കഴുതപ്പുറത്താണ് കൊണ്ടുപോവുക.
തിരിച്ചു വരുമ്പോൾ അപൂർവമായി വീട്ടുസാധനങ്ങൾ
വാങ്ങിക്കും.
വ്യാപാരി ഒരു കൊച്ചു പട്ടിയെയും വളർത്തിയിരുന്നു. നല്ല
ഓമനത്തമുള്ള പട്ടി. ചന്തയിൽനിന്നു തിരിച്ചെത്തുന്ന
യജമാനനുചുറ്റും വാലാട്ടിക്കൊണ്ടുള്ള അതിന്‍റെ
സ്നേഹപ്രകടനം കാണേണ്ടതുതന്നെയാണ്.
പലപ്പോഴും യജമാനൻ ആ പട്ടിയെ കൈയിലെടുത്തും
മടിയിലിരുത്തിയും ലാളിക്കുന്നത് കഴുത കണ്ടിട്ടുണ്ട്.
അടുക്കളയിൽ കൊണ്ടുപോയി തന്‍റെ മുന്നിലുള്ള
ആഹാരപദാർത്ഥങ്ങളിൽനിന്ന് ഒരു പങ്ക് അതിന്
നൽകുന്നതായും കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം കഴുതയ്ക്ക്
അസൂയ തോന്നുക പതിവാണ്. ‘യജമാനനുവേണ്ടി ഏറ്റവും
കൂടുതൽ അദ്ധ്വാനിക്കുന്നത് ഞാനല്ലേ? എന്നിട്ടെന്താ കാര്യം?’
കഴുത ആലോചിച്ചു: ‘തനിക്ക് കിട്ടുന്നത് ഈ പുല്ലും വെള്ളവും
മാത്രം. പട്ടിക്കാകട്ടെ, വിശിഷ്‌ട ഭോജ്യങ്ങൾ, സ്നേഹലാളനങ്ങൾ;
ജോലി വളരെ കുറവും!’
കഴുത അടുക്കളജനലിലൂടെ നോക്കി. തീൻമേശയ്ക്ക്
പുറകിലിരുന്ന് യജമാനൻ ഭക്ഷ്യവസ്തുക്കൾ
എറിഞ്ഞുകൊടുത്തു കൊണ്ട് പട്ടിയെ കളിപ്പിക്കുകയാണ്. ക്ഷമ
നശിച്ച കഴുതയും ഉടനെ അടുക്കളയിലേക്കു കയറിച്ചെന്ന്
യജമാനനു ചുറ്റും വാലിളക്കി തുള്ളിച്ചാടാൻ തുടങ്ങി.
തീൻമേശ മറിഞ്ഞുവീണു. ഭരണികളും പാത്രങ്ങളും ഉടഞ്ഞു.
ഇതിനിടയിൽ പല തവണ യജമാനന്
കഴുതയുടെപിൻകാലുകൊണ്ടുള്ള തൊഴിയും കിട്ടി. എല്ലാം
സ്നേഹപ്രകടനങ്ങളാണ്!
ജോലിക്കാരും വീട്ടുകാരും യജമാനനെ വലയംചെയ്ത
ആപത്തുകണ്ട് അമ്പരന്നുപോയി. അടുത്ത നിമിഷത്തിൽ അവർ
കല്ലും വടികളും ഉലക്ക യുമായി വന്ന് കഴുതയെ പ്രഹരിച്ചു.
പിന്നീട് അതിന് എഴുന്നേൽക്കാൻ കഴിഞ്ഞിട്ടില്ല.

അസൂയയിൽനിന്നു ജനിക്കുന്നതോ
അംഗീകാരത്തിനു വേണ്ടിയുള്ളതോ ആയ
സ്നേഹപ്രകടനങ്ങൾ ആപത്തു വരുത്തിവെക്കുന്നു.
119
കഴുതയെ ചുമന്ന അച്ഛനും മകനും

‘നമുക്ക് ഈ കഴുതയെ വിറ്റുകളയാം അച്ഛാ. എന്നിട്ട് പുതിയ


ഒരെണ്ണത്തിനെ വാങ്ങാം.’ മകൻ പറഞ്ഞു.
‘ഞാനും അക്കാര്യം ആലോചിക്കാതെയല്ല.’ മകന്‍റെ
അഭിപ്രായത്തോട് അച്ഛൻ യോജിച്ചു: ‘ഇന്ന് ചന്തയുള്ള
ദിവസമാണ്. നമുക്ക് അങ്ങോട്ട് കൊണ്ടുപോകാം.’
അവർ കഴുതയെയുംകൊണ്ട് ചന്തയിലേക്കു യാത്രയായി.
അപ്പോൾ ഏതാനും യുവതികൾ എതിരെ വരുന്നുണ്ടായിരുന്നു.
അവർ അച്ഛനെയും മകനെയും കളിയാക്കിക്കൊണ്ടു ചിരിച്ചു.
‘രണ്ടുപേരും നടക്കുന്നതു കണ്ടില്ലേ? വിഡ്ഢികൾ!’ അവർ
പരസ്പരം പറഞ്ഞു: ‘ആർക്കെങ്കിലും ഒരാൾക്കു കഴുതപ്പുറത്ത്
കയറാവുന്നതല്ലേ?’ ‘ഒരുപക്ഷേ, അവരും കഴുതകളായിരിക്കും.’
വേറൊരുത്തി അത് പറഞ്ഞപ്പോൾ കൂട്ടച്ചിരി മുഴങ്ങി.
എത്ര ക്രൂരമായ പരിഹാസം! അച്ഛന് ഒട്ടും സഹിച്ചില്ല.
അയാൾ മകനോടു കഴുതപ്പുറത്ത് കയറിക്കൊള്ളാൻ പറഞ്ഞു.
പെൺകുട്ടികളുടെ പൊട്ടിച്ചിരി അകന്നകന്നുപോയി.
അപ്പോൾ ഒരുകൂട്ടം വൃദ്ധന്മാർ ഗൗരവമുള്ള എന്തോ
കാര്യത്തെക്കുറിച്ച് സംസാരിച്ചുവരികയായിരുന്നു. കൂട്ടത്തിൽ
ഒരാൾ തന്‍റെ വാദഗതിയെ സമർത്ഥിക്കാൻ പഴുതുകിട്ടിയ
ആവേശത്തോടെ പറഞ്ഞു:
‘നോക്കൂ, ഇതാണ് ഞാൻ പറഞ്ഞത്. ഇക്കാലത്തു കുട്ടികൾ
മഹാ ധിക്കാരികളായിരിക്കുന്നു. മുതിർന്നവരോട് അവർക്ക്
ബഹുമാനമേ ഇല്ല.’ പിന്നീട് അയാൾ കഴുതപ്പുറത്ത്
യാത്രചെയ്യുന്ന കുട്ടിയോട് ക്ഷോഭിച്ചു:
‘നീ നല്ല മകൻതന്നെ! അച്ഛനെ നടക്കാൻ വിട്ടു കഴുതപ്പുറത്ത്
സഞ്ചരിക്കുന്നോ? ഇറങ്ങൂ താഴെ!’
ആ വൃദ്ധന്‍റെ വാക്കുകളെ ബഹുമാനിക്കാൻ അവർ
തയ്യാറായി. മകൻ താഴെയിറങ്ങി യാത്ര തുടർന്നു; അച്ഛൻ
കഴുതപ്പുറത്തും.
കുറച്ചു ദൂരം അങ്ങനെ പോയപ്പോൾ അവർക്കെതിരെ
പെണ്ണുങ്ങളും കുഞ്ഞുങ്ങളും അടങ്ങുന്ന വലിയ ഒരു സംഘം
വരുന്നതു കാണാറായി.
പലരുടെയും ഒക്കത്ത് കുഞ്ഞുങ്ങളുണ്ട്. അതിൽ ഒരു സ്ത്രീ
ഇങ്ങനെ അഭിപ്രായം പാസ്സാക്കി:
‘ആ മനുഷ്യൻ എത്ര ക്രൂരനാണ്? കഴുതപ്പുറത്ത് ആ
കുട്ടിയെക്കൂടി ഇരുത്തിയാൽ ആകാശം ഇടിഞ്ഞുവീഴുമോ? പാവം
കുട്ടി! വെയിലത്ത് നടന്ന് ക്ഷീണിച്ചതു കണ്ടില്ലേ?’
ശരിയാണ്. അവർ പറയുന്നതിലും കാര്യമുണ്ടെന്ന്
അയാൾക്ക് തോന്നി. ‘മോനേ, നീയും കഴുതപ്പുറത്തു
കയറിക്കോളൂ.’ അയാൾ പറഞ്ഞു.
അച്ഛനും മകനും അങ്ങനെ കഴുതപ്പുറത്ത് യാത്ര
തുടരുകയാണ്. വഴിക്ക് ഒരു പുഴയുണ്ട്. അതു കടന്ന് അല്പംകൂടി
പോയാൽ നഗരത്തിലെ ചന്തസ്ഥലമായി.
പുഴക്കരയിൽ എത്തുംമുമ്പ് യൂണിഫോറം ധരിച്ച ഒരാൾ
അവരെ തടഞ്ഞുനിർത്തി: ‘ഇതെന്തു കഥ? കഴുതപ്പുറത്ത്
രണ്ടുപേർ യാത്ര ചെയ്യുകയോ? അമിതമായി കഴുതയെക്കൊണ്ട്
ഭാരം ചുമപ്പിച്ചതിന് നിങ്ങളുടെ മേൽ നടപടി
എടുക്കാവുന്നതാണ്.’
അയാൾ തുടർന്നു: ‘ഞാൻ വെറുതെ വിട്ടാലും നഗരത്തിലെ
ഉദ്യോഗസ്ഥർ നിങ്ങളെ വെറുതെ വിടില്ല.’
അതു കേട്ട് അച്ഛനും മകനും കഴുതപ്പുറത്തുനിന്നും ഇറങ്ങി.
നിയമപാലകരിൽനിന്നു രക്ഷപ്പെടണം. അതിനും അവർ വഴി
കണ്ടെത്തി: ‘കഴുത നമ്മളെ ചുമക്കുന്നതിനു പകരം നമുക്ക്
കഴുതയെ ചുമക്കാം. എന്നാൽ, ഒരു കുഴപ്പവും വരില്ല.’
നീളമുള്ള ഒരു മുളക്കഷണവും കുറച്ച് കയറും അവർ
സംഘടിപ്പിച്ചു. പിന്നെ കഴുതയുടെ കാലുകൾ അതിനോട്
ബന്ധിച്ചു. മുളയുടെ ഒരറ്റം മകനും മറ്റേ അറ്റം അച്ഛനും ചുമലിൽ
വെച്ച് യാത്രയായി.
ആ കാഴ്ച പലരെയും രസിപ്പിച്ചു. കുട്ടികൾ ആർത്തുവിളിച്ച്
പുറകേ കൂടി. അവർ നദിക്കു കുറുകെയുള്ള പാലം കടന്ന്
നഗരത്തിലെത്തിയ പ്പോഴേക്കും ആർപ്പുവിളികളുടെ ആക്കവും
കൂടി.
മുളത്തണ്ടിൽ മലർന്ന് തൂങ്ങിയിരുന്ന കഴുതയെ വല്ലാതെ
വെകിളി പിടിപ്പിച്ചിരുന്നു. കല്ലുകൾ, പഴത്തൊലികൾ
മുതലായവയും അതിന്‍റെ മേൽ വീണുതുടങ്ങി. പിടഞ്ഞുപിടഞ്ഞ്
കഴുതയും താഴെ വീണു.
ഇതിനിടയിൽ കഴുതയുടെ കാലിലുള്ള കെട്ടുകൾ
അഴിഞ്ഞ്പോയിരുന്നു. ബഹളത്തിൽനിന്നും രക്ഷപ്പെടാൻ അത്
ഓടിയെങ്കിലും അടുത്തുള്ള പുഴയിൽ വീണ്
മരിക്കുകയാണുണ്ടായത്.
അച്ഛനും മകനും ദുഃഖത്തോടെ വീട്ടിലേക്കു മടങ്ങി. അവർ
പഴയ കഴുതയെ വിറ്റതുമില്ല; പുതിയ കഴുതയെ വാങ്ങിയതുമില്ല.

പലരുടെയും അഭിപ്രായങ്ങൾക്കൊത്തു
പ്രവർത്തിക്കാൻ ശ്രമിക്കുന്നവന് സ്വന്തം ലക്ഷ്യം
നിറവേറ്റാൻ കഴിയാതെവരും.
120
കുറ്റവാളികളോടൊപ്പം

കർഷകൻ വലിയ വിഷമത്തിലായി. വിതച്ച വിത്തൊക്കെ


പ്രാവുകൾ തിന്നു തീർക്കുന്നു.
നിവൃത്തിയില്ലാതെ അയാൾ ഒരു പ്രഭാതത്തിൽ
കൃഷിസ്ഥലത്തു വലയൊരുക്കി.
പ്രാതലും കഴിഞ്ഞ് വീട്ടിൽനിന്നിറങ്ങിപാടത്തെത്തിയ
കർഷകൻ സന്തോഷിച്ചു. ധാരാളം പ്രാവുകൾ വലയിൽ
കുടുങ്ങിയിരിക്കുന്നു. കൂട്ടത്തിൽ നീളൻ കാലും നീളൻ
കൊക്കുമായി ഒരു കൊറ്റിയും നിൽപ്പുണ്ട്. ‘കൃഷിക്കാരാ,
നിങ്ങളുടെ വിത്തൊന്നും ഞാൻ തിന്നില്ല. അബദ്ധത്തിൽ
വലയിലായതാണ്.’ കൊറ്റി പറഞ്ഞു: ‘വീട്ടിൽ ഭാര്യയും
പ്രായമാകാത്ത കുട്ടികളുമേയുള്ളൂ. അവർക്ക് ഭക്ഷണം തേടി
പുറപ്പെട്ടതായിരുന്നു ഞാൻ. എന്നെ കാണാതെ അവർ
വിഷമിക്കുന്നുണ്ടാവും. അതുകൊണ്ട് ദയവായി എന്നെ
വിട്ടയച്ചാലും!’
‘നീ മര്യാദക്കാരനായിരിക്കാം.’ ‘പറയുന്നത്
സത്യവുമായിരിക്കാം.’ കർഷകൻ അനുഭാവം പ്രകടിപ്പിച്ചു.
പക്ഷേ, എന്തു ചെയ്യാം കൊറ്റീ? കുറ്റവാളികളായ
പ്രാവുകൾക്കൊപ്പമാണല്ലോ നീയും പിടിക്കപ്പെട്ടത്! അതിനാൽ
അവരെ കാത്തുനിൽക്കുന്ന അതേ വിധിയിൽനിന്നു നീയും
ഒഴിയാൻ പോകുന്നില്ല.’

എങ്ങനെ ഉള്ളവരുമായാണ് നിങ്ങളുടെ കൂട്ടുകെട്ട്


എന്നു നോക്കിയാവും മറ്റുള്ളവർ നിങ്ങളെ
വിലയിരുത്തുക.
121
പരദൂഷണം മിത്രങ്ങളെ അകറ്റുന്നു

മൂന്നു കാളകൾ ഉറ്റ ചങ്ങാതികളായിരുന്നു. അവർ എന്നും


മലയോരത്തിൽ മേയാൻ പോകും. സിംഹം അക്കാര്യം ശ്രദ്ധിച്ചു.
ഒരു കാളയുടെ നേർക്ക് ചാടാൻ അത് ഭാവിക്കുകയായിരുന്നു.
പക്ഷേ, മറ്റു രണ്ട് കാളകൾ മിന്നൽ വേഗത്തിൽ കൊമ്പു കാണിച്ച്
അവിടെ എത്തിക്കഴിഞ്ഞു.
മൂന്നും കരുത്തരായ കാളകൾ. അവയുടെ ആറ് കൂർത്ത
കൊമ്പുകൾ തന്നെ ലക്ഷ്യംവെച്ച് വരുന്നതുകണ്ട് സിംഹം
ഒഴിഞ്ഞുമാറി. ഏതു വശത്തൂടെ ആക്രമിക്കാൻ മുതിർന്നാലും
രക്ഷയില്ല. എതിരെ നിൽപ്പുണ്ടാവും ആറ് കൊമ്പുകൾ.
ഗത്യന്തരമില്ലാതെ സിംഹം കാട്ടിനുള്ളിലേക്ക് ഓടിപ്പോയി.
അടുത്ത രണ്ട് ദിവസങ്ങൾകൂടി സിംഹം ശ്രമം തുടർന്നു. പക്ഷേ,
ശത്രുവിന്‍റെ നേരെ ഒറ്റക്കെട്ടായി നിന്ന് കാളകൾ എതിർത്തു.
സിംഹം പിന്നീട് അടവ് മാറ്റി. അത് കുറുക്കനെ വിളിച്ചു
പറഞ്ഞു: ‘ഞാൻ നിനക്ക് നല്ല കാളയിറച്ചി തരാം. ഇവിടെ
മേയാൻവരുന്ന ചുട്ടിയുള്ള കാളയോടുമറ്റു രണ്ട് കാളകളും
അതിനെ ദുഷിച്ച് പറയുന്നതായി ചെവിയിൽ പറയണം.
അതുപോലെ ചുട്ടിക്കാളയെപ്പറ്റി മറ്റു രണ്ട് കാളകളോടും
പറയണം.’
കുറുക്കൻ ഏറ്റു. ഏഷണി ഫലിക്കുകയും ചെയ്തു.
ചുട്ടിയുള്ള കാള മറ്റു രണ്ട് കാളകളോടും വിരോധം ഭാവിച്ച്
അടിവാരത്തിലെ ഒഴിഞ്ഞ ഒരുമൂലയിൽ പോയി മേയാൻ തുടങ്ങി.
ഒറ്റയ്ക്കു കിട്ടിയ ആ കാളയെ വക വരുത്തി ശാപ്പാടാക്കാൻ
സിംഹത്തിന് ഒട്ടും പ്രയാസമുണ്ടായില്ല. കുറുക്കനും അതിൽ ഒരു
ഓഹരി കിട്ടി.
അടുത്ത ദിവസം ബാക്കിയുള്ള രണ്ടു കാളകൾ തമ്മിലും
കൂടുതൽ ശക്തിയുള്ള വിദ്വേഷം ഉണ്ടാക്കാൻ കുറുക്കന്‍റെ
പരദൂഷണത്തിനു കഴിഞ്ഞു. അങ്ങനെ അവയെയും
സൗകര്യംപോലെ കൊന്നുതിന്നാൻ സിംഹത്തിന് സാധിച്ചു.

പരദൂഷണത്തിൽ അന്ധമായി വിശ്വസിക്കുന്നർക്ക്


ആത്മ മിത്രങ്ങളെയും സ്വന്തം ജീവനെത്തന്നെയും
നഷ്‌ടപ്പെടുന്നു.
122
ദേവതാരുവൃക്ഷച്ചുവട്ടിൽ

കാട്ടിൽ വലിയ ഒരു ദേവതാരുവൃക്ഷം വളർന്നു നിൽപ്പുണ്ട്;


ചുവട്ടിൽ അല്പം മാറി ഒരു കുറ്റിക്കാടും. ‘നീയൊക്കെ
ജീവിച്ചിരുന്നിട്ട് എന്തു കാര്യമാണെടോ?’ ഒരിക്കൽ
ദേവതാരുവൃക്ഷം കുറ്റിക്കാടിനെ പരിഹസിച്ചു: ‘എന്നെ നോക്കൂ.
എന്‍റെ തല മേഘങ്ങളെ ഉരുമ്മുന്നു. ഇവിടെ ഇരുന്നുകൊണ്ട്
എനിക്ക് അകലെയുള്ള നഗരം കാണാം. പുഴയിലൂടെ വലിയ
വഞ്ചികൾ നീങ്ങുന്നതു കാണാം.’
‘നിന്‍റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ ഇങ്ങനെ
അഹങ്കരിക്കില്ല.’ കുറ്റിക്കാട് പറഞ്ഞു. ‘ഇത്തിരിയുള്ളതും
വൃത്തികെട്ടതുമായ ഒരു കുറ്റിച്ചെടിക്ക് ഉന്നതനും കരുത്തനുമായ
എന്നെപ്പോലുള്ളവരുടെ വികാരങ്ങൾ എങ്ങനെ മനസ്സിലാവും!’
ദേവതാരുവൃക്ഷം നിന്ദ ചൊരിഞ്ഞു.
‘ഇപ്പോൾ ഇങ്ങനെ പറഞ്ഞോളൂ.’ കുറ്റിക്കാടിന്‍റെ സ്വരത്തിൽ
താക്കീതിന്‍റെ സൂചിമുന ഉണ്ടായിരുന്നു: ‘നാളെ മരംവെട്ടുകാർ
വരും. അവർ നിന്‍റെ മേൽ കോടാലിയും അറക്കവാളും
പ്രയോഗിക്കും. അപ്പോൾ, ‘എളിയതും ഉപയോഗം
കുറഞ്ഞതുമായ ഒരു കുറ്റിക്കാടായിരുന്നുവെങ്കിൽ’ എന്ന് നീ
ആഗ്രഹിക്കാതിരിക്കില്ല.’

അഹങ്കാരികൾക്ക് സംഭവിക്കാവുന്ന മിക്ക


വിപത്തുകളിലുംനിന്ന് എളിമയുള്ളവർ
മുക്തരാകുന്നു.
123
പൂച്ചക്കാലൻ സഞ്ചി

പൂച്ചയ്ക്ക് വാർദ്ധക്യം ബാധിച്ചു. പഴയതു പോലെ ഇപ്പോൾ


എലികളെ പിടിക്കാൻ കഴിയുന്നില്ല. ചോരത്തിളപ്പുള്ള യുവത്വ
കാലത്ത്, രാത്രിയെന്നോ പകലെന്നോഭേദമില്ലാതെ,
തട്ടിൻപുറത്ത് കയറി രണ്ടും മൂന്നും എലികളെ വകവരുത്തി
ശാപ്പിടുമായിരുന്നു. ഇന്നതു വെറും ഓർമയായി. ഇപ്പോൾ
ചാടിപ്പിടിക്കാൻ ശ്രമിക്കുമ്പോഴേക്കും
എലികൾരക്ഷപ്പെട്ടുകളയുന്നു. അവ വല്ലാതെ
പുളച്ചിരിക്കുകയാണ്.
അവസാനം പൂച്ച ഒരു വഴി കണ്ടുപിടിച്ചു. സ്‍റ്റോർ മുറിയിൽ
സാധനങ്ങൾ വെക്കാൻ തീർത്ത തട്ടുകളുടെ താങ്ങുവടികളിൽ
ഒരെണ്ണം നീണ്ട് കിടപ്പുണ്ടായിരുന്നു. എലികൾ കടിച്ചുമുറിച്ച ഒരു
മുഷിഞ്ഞ തലയിണയുറയും അത് കണ്ടുപിടിച്ചു.
പൂച്ച ഉറയിൽ കയറി തുളയിലൂടെ തലയും മുൻകാലുകളും
പുറത്തേക്കിട്ടു. പിന്നെ തട്ടിന്‍റെ താങ്ങുവടിയിൽ പിൻകാലുകൾ
ബന്ധിച്ചുകൊണ്ട് അത് അനക്കമില്ലാതെ കിടന്നു. തിന്നാനുള്ള
എന്തോ സാധനം നിറച്ച ഒരു പഴയ സഞ്ചി അവിടെ
തൂക്കിയതാണെന്നേ തോന്നൂ. എലികൾ
അതിനടുത്തുവരുമ്പോൾ പിടികൂടാമല്ലോ എന്നായി പൂച്ചയുടെ
ആലോചന.
രാത്രിയിൽ ഭക്ഷണം തേടി എലികൾ സ്‍റ്റോർ മുറിയിൽ
എത്തി. പുതുതായി തൂക്കിയ സഞ്ചിയിൽ എന്താണെന്നറിയാൻ
ഓടുന്ന കുട്ടികളെ തടഞ്ഞുകൊണ്ട് എലിയമ്മ പറഞ്ഞു:
‘മക്കളേ, നിൽക്കൂ! ഞാൻ ഒരുപാട് സഞ്ചികളും ചാക്കുകളും
കണ്ടിട്ടുണ്ട്. തുളച്ചിട്ടുമുണ്ട്. പക്ഷേ, അടിവശത്ത് ഒരു പൂച്ചയുടെ
തലയും മുൻകാലുകളും തൂക്കിയിട്ടിട്ടുള്ള ഒരു സഞ്ചി ഞാൻ
ആദ്യമായി കാണുകയാണ്. അതിനാൽ നിങ്ങൾ അതുമായുള്ള
അകലം സൂക്ഷിക്കുക.’
പിന്നീട് മാർജാരാകൃതിയിൽ അവതരിച്ച സഞ്ചിയുടെ നേരേ
തിരിഞ്ഞ് എലിയമ്മ പറഞ്ഞു:
‘ഹേ! പൂച്ചമുത്തപ്പാ, നീ അവിടെ അങ്ങനെ തൂങ്ങിയിരിക്കുക.
മരം കൊണ്ടായാലും മണ്ണു കൊണ്ടായാലും നിന്‍റെ രൂപം
കണ്ണിൽപെട്ടാൽ സുരക്ഷിതമായ അകലം സൂക്ഷിച്ചേ ഞങ്ങൾ
എപ്പോഴും ഇരിക്കൂ.’

ശത്രു ഏതു രൂപത്തിൽ പ്രത്യക്ഷപ്പെട്ടാലും


തിരിച്ചറിയാൻ കഴിയണം.
124
കാട്ടുപൂച്ചയുടെ പരദൂഷണം

വലിയ ഒരു മരം. അതിൽ മൂന്ന് കുടുംബങ്ങൾ


താമസമാക്കിയിട്ടുണ്ട്. മുകളിലൊരു കൊമ്പിൽ പരുന്ത്;
നടുവിലൊരു പൊത്തിൽ കാട്ടുപൂച്ച; താഴെ, വേരുകൾക്കിടയിൽ
ഉണ്ടാക്കിയ കുഴിയിൽ പന്നിയും.
കുഞ്ഞുങ്ങളെ വളർത്തുന്നതിലാണ് അവർ
മൂന്നുപേരുടെയും ശ്രദ്ധ. അതിനു പറ്റിയതും വലിയ
ഭയാശങ്കകൾക്ക് ഇടം നൽകാത്തതുമായിരുന്നു ആ സങ്കേതം.
അവർ മൂന്നുപേരും ഒത്തൊരുമയോടെ കുറച്ചുനാൾ
ജീവിക്കുകയുംചെയ്തു.
പക്ഷേ, കാട്ടുപൂച്ച മനസ്സുകൊണ്ട് മറ്റുള്ളവരെ
വെറുത്തിരുന്നു. ഒരുദിവസം അത് തള്ളപ്പരുന്തിനോട് പറഞ്ഞു:
‘നിങ്ങൾ എത്ര ശുദ്ധഗതിക്കാരിയാണ് എന്ന്
ആലോചിക്കുകയായിരുന്നു ഞാൻ.’ ‘എന്താ കാര്യം?’ പരുന്ത്
അന്വേഷിച്ചു. ‘വിശേഷിച്ചൊന്നും ഇല്ല. ഞാൻ എന്തിന്
മറ്റുള്ളവരെക്കൊണ്ട് ദോഷം പറയണം? എനിക്ക് അത് തീരെ
ഇഷ്‌ടമുള്ള കാര്യവുമല്ല. എന്നാലും, ഈ കുഞ്ഞുങ്ങളെ
ഓർക്കുമ്പോഴാണ്....’
പൂച്ച ദുഃഖഭാവത്തോടെ നിർത്തിയപ്പോൾ പരുന്ത് പൂച്ചയുടെ
അടുത്തേക്ക് നീങ്ങിയിരുന്നു.
‘നമ്മുടെ തള്ളപ്പന്നിയില്ലേ?’ പൂച്ച തുടർന്നു: ‘അവൾ
മരച്ചുവട്ടിലും വേരിലും തേറ്റയിട്ട് കുത്തുന്നത് വെറുതെയല്ല. ഈ
മരം വീഴിച്ച് നമ്മളെ കൊല്ലുന്നതിനാണ്.’
പരുന്തിന് അതു കേട്ടപ്പോൾ ഭയമായി. അന്നു രാത്രി
അവൾക്ക് ഉറക്കം വന്നില്ല. കുഞ്ഞുങ്ങളെ ചിറകിനടിയിലാക്കി
ജാഗ്രതയോടെ ഇരുന്നു. അടുത്ത ദിവസം പകൽസമയത്തുകൂടി
അത് പുറത്തെങ്ങും ഭക്ഷണം തേടിപ്പോയില്ല.
കാട്ടുപൂച്ച പിന്നെ തള്ളപ്പന്നിയുടെ അടുക്കൽപോയി.
‘നിങ്ങൾ എങ്ങോട്ടോ പോകാൻ ഒരുങ്ങിയതായി തോന്നുന്നല്ലോ?’
പൂച്ച ചോദിച്ചു.
‘അതെ, കുഞ്ഞുങ്ങൾക്കു ഭക്ഷണത്തിനുള്ള വക
അന്വേഷിക്കേണ്ടേ?’
‘പക്ഷേ, മടങ്ങിവരുമ്പോൾ കുഞ്ഞുങ്ങൾ ഇല്ലെങ്കിലോ?’
‘അതെന്താ പൂച്ചേ, അങ്ങനെ പറയുന്നത്. ഇന്നലെവരെ ഒരു
കുഴപ്പവും ഇല്ലായിരുന്നല്ലോ!’
‘ശരിയായിരിക്കാം. പക്ഷേ, കുഞ്ഞുങ്ങൾക്ക് ആഹാരം
തേടുന്ന കാര്യം മുകളിലെ തള്ളപ്പരുന്തും പറയുന്നതു കേട്ടു’ ഇന്ന്.
പന്നിക്കുഞ്ഞുങ്ങളുടെ ഇറച്ചിയായിരിക്കും അവിടെ ഭക്ഷണം.
കണ്ടില്ലേ, തള്ള മുകളിൽത്തന്നെ ഉണ്ട്.
നിങ്ങൾ പോകാൻ കാത്തിരിക്കുകയാണ്.’ പന്നിയും
പരിഭ്രാന്തയായി. അവൾ യാത്ര വേണ്ടെന്നുവെച്ചു. അങ്ങനെ
മുകളിലെ കൂട്ടിൽ പരുന്തും താഴത്തെ കുഴിയിൽ പന്നിയും
ഭയവിഹ്വലരായി കഴിഞ്ഞു കൂടി.
എന്നാൽ, കാട്ടുപൂച്ച അതിന്‍റെ കുഞ്ഞുങ്ങൾക്ക് എന്നും
ആഹാരം തേടിക്കൊണ്ടുവരുമായിരുന്നു. മറ്റുള്ളവരുടെയും ആ
കുഞ്ഞുങ്ങളുടെയും ഭാഗ്യമെന്നേ പറയേണ്ടൂ; മൂന്നാം ദിവസം
പൂച്ച വേടന്‍റെ വലയിലകപ്പെട്ടു. ഇല്ലായിരുന്നെങ്കിൽ
പരുന്തിന്‍റെയും പന്നിയുടെയും കുടുംബങ്ങൾതന്നെ നശിച്ചു
പോകുമായിരുന്നു.
അനാഥരായ പൂച്ചക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന്
പരുന്തും പന്നിയും യോജിച്ച് മുന്നോട്ടുവന്നു. അവരുടെ
തെറ്റിദ്ധാരണകൾ അപ്പോഴേക്കും നീങ്ങിക്കഴിഞ്ഞിരുന്നു.
പിന്നീടുള്ള കാലം അവരെല്ലാം സമാധാനത്തോടെ ജീവിച്ചു.

അന്യരെക്കുറിച്ച് ദോഷം പറയുന്നതു കേട്ടാൽ


വിശ്വസിക്കരുത്. നേരിട്ട് കാണുമ്പോൾ അനുഭവം
മറിച്ചാകാം.
125
വിളക്കേ, നാവു നീട്ടാതെ!

ചില പ്രത്യേകതരം സസ്യങ്ങളുണ്ട്. അവയുടെ തടി പിളർന്നാൽ


കൊഴുത്തുറച്ച ഒരു പദാർത്ഥം അടർത്തിയെടുക്കാൻ കഴിയും.
അതിന്‍റെ ഒരു വശത്തു തീ കൊളുത്തിയാൽ വളരെനേരം അത്
കത്തിക്കൊണ്ടിരിക്കും. പണ്ടുകാലത്ത് അങ്ങനെയുള്ള
വിളക്കുകളാണ് ആളുകൾ ഉപയോഗിച്ചിരുന്നത്. ഒരുതരം
മെഴുകുതിരി എന്നു പറയാം.
അക്കാലത്ത് ഒരിക്കൽ ഒരുപ്രാർത്ഥനാമന്ദിരത്തിൽ ധാരാളം
ആളുകൾ കൂടി ഇരിക്കുകയായിരുന്നു. വിശേഷപ്പെട്ട ദിവസമാണ്.
വേദിക്കു ചുറ്റിലുമായി അനേകം മെഴുകുതിരികൾ
പ്രകാശിക്കുന്നുണ്ട്.
അതിൽ കൂടുതൽ പ്രകാശമുള്ള ഒരു മെഴുകുതിരിയും
ഉണ്ടായിരുന്നു. ‘ഇവിടെയുള്ള എല്ലാ തിരികളെക്കാളും
അധികമായ പ്രകാശം എനിക്കാണ്.’ ആ മെഴുകുതിരി പറഞ്ഞു:
‘സൂര്യചന്ദ്രന്മാർകൂടി എന്‍റെ മുന്നിൽ നിഷ്പ്രഭരായിപ്പോകും.’
ഉടനെ തെക്കുനിന്ന് ഒരു കാറ്റ് അല്പം ശക്തിയോടെ വീശി.
ഏതാനും വിളക്കുകൾ കെട്ടുപോയി. കൂടുതൽ
പ്രകാശമുണ്ടെന്നഹങ്കരിച്ച തിരിയും അണഞ്ഞുപോയിരുന്നു.
പ്രാർത്ഥനയ്ക്കു വന്നവരിൽ ഒരാൾ മുന്നോട്ടുവന്നു.
അഹങ്കാരം ചൊല്ലി അണഞ്ഞുപോയ തിരിയിൽ അയാൾ തീ
കൊളുത്തി. ‘വിറയ്ക്കാതെ വിളക്കേ! നീ പ്രകാശിച്ചുകൊള്ളൂ.
പക്ഷേ, നാവിന്‍റെ നീളം കുറയ്ക്കണം.’ അയാൾ പറഞ്ഞു:
‘നോക്കൂ! സ്വർഗ്ഗത്തിലെ വിളക്കുകൾ അവിടെത്തന്നെ കാണും.
അവ കെടുത്താൻ ശക്തിയുള്ള കാറ്റ് എങ്ങും വീശുന്നില്ല.’

സ്വന്തം നിലയറിയാതെ അഹങ്കരിക്കുന്നവർക്കു


വേഗത്തിൽ തിരിച്ചടി കിട്ടുന്നു.
126
ചെരിപ്പുകുത്തിയുടെ അയൽക്കാരൻ

നഗരത്തിൽ പുതുതായി ഒരു ഉദ്യോഗസ്ഥൻ വന്നു. വലിയ


ധനികനാണ്. താമസിക്കാൻ അയാൾ ഒരു ബംഗ്ലാവ്
വിലയ്ക്കെടുത്തു.

പക്ഷേ, ഭാര്യ മുഖം ചുളിച്ചും മൂക്ക് പൊത്തിയുമാണ്


ഗൃഹപ്രവേശം ചെയ്തത്. ‘ബംഗ്ലാവ് തരക്കേടില്ല. പക്ഷേ,
എന്തൊരു നാറ്റം! ഇത് എവിടെ നിന്നു വരുന്നു?’ അടുത്ത വീട്ടിൽ
ഒരു ചെരിപ്പുകുത്തിയാണ് താമസം. ഊറയ്ക്കിട്ട തോലിന്‍റെ
ഗന്ധമാണ് അതെന്ന് അറിഞ്ഞു.
ഉദ്യോഗസ്ഥൻ ചെരിപ്പുകുത്തിയെ വരുത്തി: ‘നിങ്ങൾ വേറേ
എവിടേക്കെങ്കിലും മാറണം, ഈ നാറ്റം ഞങ്ങൾക്ക്
സഹിക്കുന്നില്ല.’
‘ഞാൻ സ്ഥലം നോക്കുന്നുണ്ട്. അടുത്തുതന്നെ
മാറിക്കൊള്ളാം.’ ചെരുപ്പുകുത്തി പറഞ്ഞു.
കുറെ ദിവസം കഴിഞ്ഞു. വീണ്ടും ഉദ്യോഗസ്ഥൻ
ചെരിപ്പുകുത്തിയെ വിളിപ്പിച്ചു. ചോദ്യവും ഉത്തരവും
പഴയതുതന്നെ. പലതവണ ഇങ്ങനെ ആവർത്തിച്ചു. മാസങ്ങൾ
കഴിഞ്ഞുപോയി. ഇപ്പോൾ ഉദ്യോഗസ്ഥൻ ചെരിപ്പുകുത്തിയെ
വിളിക്കാറില്ല. ഊറയ്ക്കിട്ട തോലിന്‍റെ ഗന്ധവുമായിഅദ്ദേഹവും
കുടുംബവും ഇണങ്ങിക്കഴിഞ്ഞിരുന്നു.

ഇഷ്‌ടമില്ലാത്ത പലതിനോടും പരിചയംകൊണ്ടു


നമ്മുടെ വെറുപ്പു കുറയുന്നു.
127
പെരുംനുണയൻ

പ്രഭാതമാകാറായിരുന്നു. കുറുക്കൻ തന്‍റെ മാളത്തിലെത്താൻ


തിരക്കിട്ട് നടക്കുകയായിരുന്നു. അപ്പോഴാണ് അടുത്തെവിടെയോ
ഒരു പൂവൻകോഴി കൂവുന്ന ശബ്‍ദം കേട്ടത്.
കുറുക്കൻ തെല്ലിട നിന്നു ചുറ്റുപാടും കണ്ണോടിച്ചു. വലിയ ഒരു
മരത്തിന്‍റെമുകളിൽ നിന്നാണ് ആ മധുരസ്വരം വന്നതെന്ന്
അവനു മനസ്സിലായി.

മരച്ചുവട്ടിലെത്തിയ കുറുക്കൻ വിളിച്ചുചോദിച്ചു: ‘ഹേ!


പൂവൻ കോഴീ, നീ എന്താണ് ഇത്ര ഉയരത്തിൽ ചെന്നിരിക്കുന്നത്?
നല്ല സുഹൃത്തുക്കളെ കണ്ടു മുട്ടുന്നതിനെക്കാൾ മനസ്സിന്
സന്തോഷപ്രദമായി വല്ലതും ഉണ്ടോ? ഇറങ്ങിവരൂ; പരസ്പരം
ആശ്ലേഷിച്ച് നമുക്ക് അഭിവാദ്യം ചെയ്യാം.’
‘എനിക്കും അതിന് ആഗ്രഹമുണ്ട്. പക്ഷേ, ഇവിടത്തെ ചില
മൃഗങ്ങളുടെ സ്വഭാവം നിനക്ക് അറിയുന്നതാണല്ലോ.
സൗഹൃദത്തിലൊന്നും അവർക്കു നോട്ടമില്ല. കണ്ടുകിട്ടിയാൽ
ഉടനെ അവർ എന്നെ കടിച്ചുതിന്നാനാണ് വരിക.’ കോഴി മറുപടി
നൽകി.
‘അതെന്താണ് അങ്ങനെ!’ കുറുക്കൻ അത്ഭുതം ഭാവിച്ചു:
‘കാട്ടിലെ മൃഗങ്ങളെല്ലാം പരസ്പരം സമാധാനത്തോടെ
ജീവിക്കാമെന്നു സമ്മതിച്ചുകൊണ്ട് ഒരു കരാറുണ്ടാക്കിയ
വാർത്ത നീ മാത്രം അറിഞ്ഞില്ലെന്നുണ്ടോ?’
കുറുക്കൻ സംസാരിച്ചുനിൽക്കെ കോഴി താത്പര്യപൂർവം
കഴുത്തുയർത്തി അകലേക്ക് നോക്കുകയായിരുന്നു.
സ്വാഭാവികമായും കാര്യമെന്താണെന്നറിയാൻ കുറുക്കന്
തിടുക്കമായി.
‘ചങ്ങാതീ, നീ എന്താണ് ഇത്ര രസംപിടിച്ചു നോക്കുന്നത്?’ ‘ഓ!
അത്ര വിശേഷിച്ചൊന്നും ഇല്ല. ചില നായാട്ടുനായ്ക്കൾ ഈ
ഭാഗത്തേക്ക് കുതിച്ചുവരുന്നു എന്നു മാത്രം.’ പൂവൻകോഴി
പറഞ്ഞു. ‘എന്നോട് ക്ഷമിക്കൂ സുഹൃത്തേ!’ കുറുക്കന്‍റെ
ശബ്‍ദത്തിൽ ഇടർച്ചയുണ്ടായിരുന്നു. ‘ഞാൻ ഒരു സാധനം
എടുക്കാൻ മറന്നുപോയി. ഇപ്പോഴാണതെപ്പറ്റി ഓർത്തത്. ഉടനെ
വന്നേക്കാം.’
‘അയ്യോ! പോകല്ലേ.’ കോഴി ആവശ്യപ്പെട്ടു. ‘താങ്കളുമായി
അല്പനേരം സംസാരിച്ചിരിക്കാൻ താഴേക്കിറങ്ങിവരികയാണ്
ഞാൻ! മൃഗങ്ങൾ എല്ലാം ചേർന്ന് ഉണ്ടാക്കിയ
സമാധാനക്കരാറിന്‍റെ കൂടുതൽ വിവരങ്ങൾ എനിക്ക്
അറിഞ്ഞാൽകൊള്ളാമെന്നുണ്ട്!’ ‘നല്ലതുതന്നെ.’
ഓട്ടത്തിനിടയിൽ കുറുക്കൻ പറഞ്ഞു: ‘ഒരുപക്ഷേ, ആ
നായാട്ടുനായ്ക്കൾ കാരാറുകാര്യം അറിഞ്ഞിരിക്കില്ല.
ഏതു പെരുംനുണയനും ബുദ്ധിയുള്ളവന്‍റെ മുന്നിൽ
തോറ്റുപോകും.
128
ചെന്നായ വരുന്നേ!

ആടുമേയ്ക്കുന്ന പയ്യന് തന്‍റെ ജോലിയും ജീവിതവും വലിയ


ബോറായിതോന്നി. ദിവസത്തിന്‍റെ നല്ലൊരു പങ്ക് കാട്ടിൽ
ആടുകളോടൊപ്പം അലഞ്ഞുതിരിയണം. ആരോടും
സംസാരിക്കാനില്ല. ആടുകളും മരങ്ങളും മാത്രം.
അങ്ങനെയിരിക്കെ ഇടയന്‍റെ ബുദ്ധിയിൽ ഒരു
തമാശയ്ക്കുള്ള വക കണ്ടുകിട്ടി. ‘അയ്യോ! ചെന്നായ് വരുന്നേ!
രക്ഷിക്കണേ!’ അവൻ ഒരിക്കൽ നിലവിളിച്ചു.
മലയടിവാരത്തിലെ പാടത്ത്
പണിയെടുത്തുകൊണ്ടിരുന്നവരും ദൂരെ കാട്ടിനുള്ളിൽ മരം
വെട്ടുന്നവരും ആ നിലവിളി കേട്ടു. അവർ കൈയിൽ
കൊടുവാളും കോടാലിയും വടിവാളുമായി ഓടിയെത്തി. പക്ഷേ,
ചെന്നായയെ എങ്ങും കണ്ടില്ല.
ഒന്നും അറിയാത്തമട്ടിൽ ആടുകൾ മേയുന്നു. അതിൽ
ഒന്നിനെ ഇടയൻ തലോടുന്നു. അവന്‍റെ മുഖത്ത്,
അടക്കിനിറുത്താനാവാത്ത ഒരുചിരിയുടെ പ്രകാശം,
ഓടിക്കൂടിയവരിൽ ചിലരെങ്കിലും ശ്രദ്ധിക്കാതിരുന്നില്ല.
കുറച്ചു ദിവസം കഴിഞ്ഞു. പയ്യന് വീണ്ടും ബോറടിച്ചു തുടങ്ങി.
പഴയ തമാശ ഒന്നുകൂടി ആവാമെന്ന് അവൻ വിചാരിച്ചു.
ആളുകൾ വെപ്രാളത്തോടെ ഓടിവരുന്നതും ഇളിഭ്യരായി
മടങ്ങിപ്പോകുന്നതും കാണാൻ രസമാണ്.
‘അയ്യോ! ചെന്നായ് വരുന്നേ! ഓടിവരണേ!’ ‘നിലവിളി കേട്ടു
പഴയതുപോലെ ആളുകൾ ഓടിക്കൂടി. പക്ഷേ, ചെന്നായ എവിടെ?
ചിലർക്ക് ദേഷ്യം തോന്നാതിരുന്നില്ല. ഒരാൾ ചോദിച്ചു: ‘കുട്ടീ, നീ
ചെന്നായ് വരുന്നേ എന്ന് നിലവിളിക്കുകയുണ്ടായോ?’
‘ഉവ്വ്. ആ കുറ്റിക്കാട്ടിൽ ഒരു അനക്കം കണ്ടപ്പോൾ ഊഹിച്ച്
വിളിച്ചു പോയതാണ്.’ മനസ്സിൽ ഉയരുന്ന ചിരിയടക്കിക്കൊണ്ട്
ഇടയൻ പറഞ്ഞു.
ആയുധങ്ങളുമായി വന്നവർ പരസ്പരം എന്തോ
പിറുപിറുത്തുകൊണ്ട് തിരിച്ചുപോവുകയുംചെയ്തു.
പിന്നെ ഒരു ദിവസമേ കഴിഞ്ഞുള്ളൂ: ‘അയ്യോ! ചെന്നായ
വന്നേ! ചെന്നായ വന്നേ! ഓടിവരണേ! രക്ഷിക്കണേ!’ ഇടയന്‍റെ
ദീനമായ നിലവിളി എങ്ങും മാറ്റൊലിക്കൊണ്ടു. ഇത്തവണ
ശരിക്കും ചെന്നായ വന്ന് ഇടയനെയും ആടുകളെയും ആക്രമിച്ചു
കഴിഞ്ഞിരുന്നു.
അകലെ ആ നിലവിളി തുടരെത്തുടരെ കേട്ടു. എന്നിട്ടും
ആളുകൾ സ്വന്തം ജോലികളിൽ മുഴുകിയതേയുള്ളൂ. ‘അത് ആ
പയ്യന്‍റെ തമാശയാണ്. രണ്ടു തവണ നമ്മളെ കളിപ്പിച്ചു. എപ്പോഴും
അങ്ങനെ പറ്റ്വോ?’ അടുത്തുള്ളവർ പരസ്പരം പറഞ്ഞു.

നിങ്ങൾ രണ്ടു തവണ നുണ പറഞ്ഞാൽ മൂന്നാമതു


പറയുന്ന സത്യംകൂടി മറ്റുള്ളവർ വിശ്വസിക്കില്ല.
129
കൊക്കും ചെന്നായയും

ചെന്നായ ആർത്തിയോടെ വിശപ്പടക്കുകയായിരുന്നു. പെട്ടെന്ന്


എന്തോ തൊണ്ടയിൽ തടഞ്ഞതായി തോന്നി.
എല്ലിൻകഷണമായിരിക്കണം. ഇനിയും ഇറച്ചി ബാക്കിയുണ്ട്.
എങ്കിലും അതു തിന്നാനാവാതെ വേദന കൊണ്ട് പുളഞ്ഞ്
ചെന്നായ് ഓടി.
വഴിക്കുവെച്ച് കുറുക്കനെ കണ്ടു. ‘എന്‍റെ തൊണ്ടയിൽ ഒരു
എല്ലിൻ കഷണം കുടുങ്ങി. ഒന്ന് എടുത്തുതരാമോ? ചെന്നായ്
ചോദിച്ചു.
അപ്പോൾ, കുറുക്കനിൽനിന്ന് പുറത്തുവന്നതു വേറൊരു
ചോദ്യമാണ്: ‘നീ ഇറച്ചി കഴിച്ചത് എവിടെനിന്നാണ്?’
‘ഇവിടെനിന്നു രണ്ടാംവളവിലുള്ള
അശോകമരച്ചുവട്ടിൽവെച്ച് ഒരു കാട്ടാടിനെ കിട്ടി.’
‘എന്നാൽ, ബാക്കി ഇറച്ചി അവിടെ കാണുമല്ലോ. നിന്‍റെ
തൊണ്ടയിലെ എല്ല് ആർക്കു വേണം!’ കുറുക്കൻ
അശോകമരച്ചുവട്ടിലേക്കു പോയി.
ചെന്നായ് പിന്നെയും കണ്ടവരോടൊക്കെ സഹായം
അപേക്ഷിച്ചു. ആരും അതിനു തയ്യാറായില്ല. ‘ദുഷ്‌ടൻ! അവന്
അത് കിട്ടണം.’ അവർ മനസ്സിൽ പറഞ്ഞു.
ഒടുവിൽ, കൊക്കിനെ കണ്ടപ്പോൾ ചെന്നായ പറഞ്ഞു:
‘സുഹൃത്തേ! എന്തു വേണമെങ്കിലും ഞാൻ സമ്മാനമായി തരാം.
ഒന്നു സഹായിക്കൂ. എന്‍റെ തൊണ്ടയിൽ കുടുങ്ങിയ
എല്ലിൻകഷണം എടുത്തു കളയൂ. ഞാൻ നിന്നോട് എപ്പോഴും
നന്ദിയുള്ളവനായിരിക്കും.’
ചെന്നായയുടെ വിഷമവും ദീനമായ അപേക്ഷയും
കൊക്കിന്‍റെ മനസ്സലിയിച്ചു. കൂടാതെ സമ്മാനവും കിട്ടുമല്ലോ.
കൊക്കിന് ഉത്സാഹമായി. അതുനീളമുള്ള തന്‍റെ കൊക്ക്
ചെന്നായയുടെ പിളർന്ന വായിലേക്കു കടത്തുകയും തൊണ്ടയിൽ
കുടുങ്ങിയിരുന്ന എല്ലിൻകഷണം പുറത്തെടുത്തു ചെന്നായയുടെ
കൈയിൽ കൊടുക്കുകയു ചെയ്തു.
‘ഇനി എനിക്കുള്ള സമ്മാനം തരൂ.’ കൊക്ക് ആവശ്യപ്പെട്ടു.
‘സമ്മാനമോ! എന്തു സമ്മാനം?’ ചെന്നായ് ദേഷ്യത്തോടെ
ചോദിച്ചു: ‘ഭാവിയിൽ നിന്‍റെ പേരക്കിടാങ്ങൾക്ക് ഒരു കഥ
പറഞ്ഞുകൊടുക്കാൻ വകയായില്ലേ?’ ‘ഉണ്ണികളേ, വരൂ. പണ്ട് ഈ
മുത്തച്ഛൻ ചെന്നായയുടെ വായിൽ തല കടത്തിയ കഥ
പറഞ്ഞുതരാം. ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലിൻ
കഷണം കുടുങ്ങിപ്പോയിരുന്നു. അത് ഈ മുത്തച്ഛൻ
പുറത്തെടുത്ത് കൊടുത്തു. അതിന് സമ്മാനമായി ചെന്നായ
നൽകിയ ജീവനുംകൊണ്ടാണ് മുത്തച്ഛൻ ഇപ്പോഴും രണ്ടു
കാലിൽ നടക്കുന്നത്.’
‘ഇനിയും സമ്മാനം ചോദിച്ചാൽ എന്‍റെ ഭാവം മാറും. വേഗം
പൊയ്ക്കോളൂ.’ ചെന്നായ് പറഞ്ഞു.

ദുഷ്‌ടന്മാർക്ക് ഉപകാരം ചെയ്താൽ പ്രത്യുപകാരം


ലഭിച്ചെന്നു വരില്ല.
130
ഒഴുകിപ്പോയ കുട്ടി

മഴക്കാലം കഴിയാറായിരിക്കുന്നു. നല്ല ഒരു ദിവസം. വൈകിട്ട്


വിദ്യാലയം വിട്ട് വരുകയായിരുന്ന കുട്ടി നിറഞ്ഞൊഴുകുന്ന പുഴ
കണ്ട് സന്തോഷിച്ചു.
ഒന്നു നീന്തിക്കുളിച്ചാൽ നന്നായിരിക്കും. കുട്ടികളുമായി
കെട്ടിമറിഞ്ഞുകളിച്ചതുമൂലം ദേഹത്തിൽ അഴുക്കും വിയർപ്പും
ഉണ്ട്. അഴിച്ചുമാറ്റിയ വസ്ത്രങ്ങളും പുസ്തകവും ഒരിടത്തുവെച്ചു
കുട്ടി നദിയിലിറങ്ങി.
കുറച്ചുനേരം അവൻ ആഹ്ളാദത്തോടെ നീന്തി.
നിലകിട്ടാത്തിടത്ത് നദിയുടെ ഒഴുക്കിൽപ്പെട്ടുപോയി താനെന്നു
പെട്ടെന്നാണ് കുട്ടി മനസ്സിലാക്കിയത്. ഒഴുക്കിൽനിന്ന്
രക്ഷപ്പെടുന്നതിനുള്ള വെപ്രാളത്തോടെയുള്ള അവന്‍റെ പ്രയത്നം
വിഫലവുമായി.
അപ്പോൾ നദിക്കരയിലൂടെ ഒരാൾ നടന്നുവരുന്നതു കണ്ട്
കുട്ടി ‘എന്നെ രക്ഷിക്കണേ! രക്ഷിക്കണേ!’ എന്നു നിലവിളിച്ചു:
‘എടോ, തനിക്ക് അറിഞ്ഞുകൂടേ, ഈ മഴക്കാലത്തു നദിയിൽ
ഇറങ്ങി നീന്താൻ പാടില്ലെന്ന്?’ യാത്രക്കാരൻ കുട്ടിയോടു
ദേഷ്യപ്പെട്ടു. ‘പഠിക്കാനെന്നും പറഞ്ഞ് പുറപ്പെട്ടിട്ട് ഇതാണോ
തൊഴിൽ? ഇനി എപ്പോഴാണ് ഒന്നു വീടെത്തുക? നീ ഇത്ര
മണ്ടനായിപ്പോയല്ലോ!
ഞാൻ അങ്ങോട്ടുചെന്നു നിന്‍റെ അച്ഛനെ കാണട്ടേ
ഹെഡ്മാസ്റ്ററോടും പറഞ്ഞേക്കാം.’
‘സാറേ! ദയവായി എന്നെ രക്ഷിക്കൂ ഇപ്പോൾ.’ കുട്ടിവിളിച്ചു
പറഞ്ഞു. ‘പിന്നീട് നിങ്ങൾ എന്തു പ്രസംഗിച്ചാലും ചെയ്താലും
കൊള്ളാം.’

ഉടനെ പ്രവർത്തിക്കേണ്ടിടത്തു വലിയൊരു പ്രസംഗം


നടത്തി ഒഴിഞ്ഞുമാറുന്നവരുണ്ട്.
131
യുവാവും മീവൽപക്ഷിയും

ധനികനായ അച്ഛൻ മരിച്ചു. സ്വത്തു മുഴുവൻ മകന്‍റെ


കൈയിലായി. വിഡ്ഢിയും അലസനുമായിരുന്നു മകൻ.
പണംവെച്ചുള്ള ചീട്ടുകളിയിലും അത്തരത്തിലുള്ള മറ്റു
കളികളിലുമാണ് അയാൾക്ക് കമ്പം. പിതാവിൽ നിന്ന് ലഭിച്ച
സമ്പാദ്യം മുഴുവൻ ഏതാനും മാസങ്ങൾക്കുള്ളിൽ അയാൾ
തുലച്ചു.
അത് മഞ്ഞുകാലമായിരുന്നു. യുവാവ് നഗരത്തിലേക്കുള്ള
യാത്രയിലാണ്. പതിവില്ലാത്തവിധം നല്ല സൂര്യപ്രകാശമുണ്ട്.
അതിനാൽ വസന്തകാലമാണെന്ന ഭാവത്തോടെ ഒരു
മീവൽപക്ഷി പാടിപ്പറക്കുന്നതു കണ്ട് യുവാവ് ചിന്തിച്ചു:
‘ഇത് വസന്തകാലമാണെന്ന് തോന്നുന്നുവല്ലോ! പിന്നെ
ഇത്രയും വസ്ത്രങ്ങൾ ഞാൻ ധരിക്കുന്നത് എന്തിനാണ്?’
അയാൾ ചൂടുനൽകുന്ന മേൽ വസ്ത്രങ്ങളെല്ലാം അഴിച്ചു വിറ്റു.
അങ്ങനെ കിട്ടിയ പണവും ചീട്ടുകളിയിൽ നഷ്‌ടപ്പെട്ടു.
വൈകുന്നേരം വാടിയ മുഖത്തോടെ അയാൾ
നഗരത്തിൽനിന്നു മടങ്ങി.
ഇപ്പോൾ സൂര്യപ്രകാശവും ചൂടും ഇല്ല. കനത്ത മഞ്ഞ്
പെയ്തുകൊണ്ടിരിക്കുകയാണ്. ചരാചരങ്ങളെല്ലാം മഞ്ഞിൽമൂടി
മരവിച്ചിരിക്കുന്നു. കൂട്ടത്തിൽ രാവിലെ ആഹ്ളാദത്തോടെ
പാടിപ്പറന്ന ആ മീവൽപ്പക്ഷിയും മരണം കാത്ത് കിടപ്പുണ്ട്.
യുവാവ് അടിമുടി വിറയ്ക്കുകയായിരുന്നു. എല്ലു
തുളച്ചുകയറുന്ന തണുപ്പ്. പല്ലുകൾ കൂട്ടിയിടിക്കുന്നു.
‘നീ കാരണമാണ് ഞാൻ ഈ അവസ്ഥയിലായത്.’
മരിക്കാറായ മീവൽപക്ഷിയെ നോക്കി യുവാവ് കുറ്റപ്പെടുത്തി.

വിഡ്ഢികളുടെ പ്രവർത്തനം കണ്ട് സ്വയം വിഡ്ഢിത്തം


ചെയ്തശേഷം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ
അർത്ഥമില്ല.
132
വാക്കു പാലിക്കാതിരുന്നാൽ....

‘അപ്പോളോദേവാ, അങ്ങയുടെ ക്ഷേത്രത്തിൽ വന്നു ഞാൻ ഒരു


കൂടു ചന്ദനത്തിരിയും കർപ്പൂരവും നേർച്ചയായി
കത്തിച്ചുകൊള്ളാം. എന്നെ ഈ വലയിൽനിന്ന് രക്ഷിക്കാൻ
കനിയണമേ!’ കാക്ക മനംനൊന്ത് പ്രാർത്ഥിച്ചു.
ദേവൻ കനിഞ്ഞു. കാക്ക രക്ഷപ്പെട്ടു. പക്ഷേ, അത്
വാക്കുപാലിച്ചില്ല. ഇനി വലയിൽ കുടുങ്ങാതെ നോക്കിയാൽ
മതിയല്ലോ? ഓർക്കാപ്പുറത്തായിരുന്നു ആ സംഭവം. ഒട്ടും
പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്തുവെച്ച് അടുത്ത ദിവസം തന്നെ
കാക്ക വലയിൽ കുടുങ്ങി.
ഇനി അപ്പോളോവിനോട് എങ്ങനെ പ്രാർത്ഥിക്കും?
സാരമില്ല. വേറെയും ദേവന്മാർ ഉണ്ടല്ലോ. ഇത്തവണ
ഹെർമിസ്സിനോടു പ്രാർത്ഥിക്കാൻ കാക്ക തീരുമാനിച്ചു.
‘ഹെർമിസ്സ് ദേവാ, അങ്ങയുടെ കാരുണ്യം കൊണ്ട് ഞാൻ
ഇവിടെ നിന്നു രക്ഷപ്പെട്ടാൽ ഉടനെ ഒരു ചുണ്ടെലിയെ
അങ്ങേയ്ക്ക് കുരുതി നൽകിക്കൊള്ളാം.’
‘ദുഷ്‌ടാ! നീ രക്ഷപ്പെടാൻ പോകുന്നില്ല. എനിക്കു നിന്‍റെ
ബലിയും വേണ്ട!’ ഹെർമിസ്സ് ക്ഷോഭത്തോടെ കാക്കയോടു
പറഞ്ഞു: ‘നിന്‍റെ ആദ്യ രക്ഷിതാവായ അപ്പോളോവിനെ വഞ്ചിച്ച
നിന്നെ ഞാൻ വിശ്വസിക്കുമെന്നു നീ കരുതിയല്ലോ! കഷ്‌ട൦!’

രക്ഷിതാവിനെ മറക്കരുത്; നിന്ദിക്കയും അരുത്.


എങ്കിലേ മറ്റുള്ളവരിൽ നിന്നുകൂടി മേലിലും വിശ്വാസ
സഹായങ്ങൾ നേടാൻ കഴിയൂ.
133
രാജാവു വേണമെന്നു ശഠിച്ച തവളകൾ

തവളകൾ ആദ്യകാലത്ത് വളരെ സ്വതന്ത്രമായ ജീവിതമാണു


നയിച്ചു പോന്നത്. സന്തോഷത്തോടെ അവർ
കരയിലുംവെള്ളത്തിലും തുള്ളിച്ചാടി മദിച്ചു.
കുറെക്കാലം ചെന്നപ്പോൾ സമൂഹത്തിൽ ഏതാനും
പുരോഗമനവാദികൾ ഉണ്ടായി. ജീവിതത്തിന് ചില
വ്യവസ്ഥകളൊക്കെ വേണമെന്ന് അവർ വാദിച്ചു:
‘ഇപ്പോൾ ആർക്കും ഉത്തരവാദിത്ത ബോധം ഇല്ല.
സദാചാരചിന്തയും ഇല്ല. ഈ സ്ഥിതിവിശേഷത്തെയാണ്
അരാജകത്വം എന്നു പറയുന്നത്. ഒരു രാജാവുണ്ടെങ്കിലേ
കാര്യങ്ങൾ നേരെയാകൂ.’ പുരോഗമനവാദികളുടെ
പ്രചാരണത്തിനു ശക്തികൂടി. അനുകൂലിക്കാൻ ധാരാളംപേർ
ഉണ്ടായി. തുടർന്ന് തവളകൾ ജൂപ്പിറ്റർ ദേവനെ ചെന്നു കണ്ടു
തങ്ങൾക്ക് ഒരുരാജാവിനെ നൽകണമെന്ന് അപേക്ഷിച്ചു.
തവളകളുടെ അപേക്ഷ വായിച്ചപ്പോൾ ജൂപ്പിറ്ററിനു
ചിരിയടക്കാൻ കഴിഞ്ഞില്ല. എന്തെങ്കിലുമാകട്ടെ,
അപേക്ഷകരുടെ വികാരം മാനിക്കണമല്ലോ എന്നോർത്ത്
അദ്ദേഹം ഒരു വലിയ മരക്കഷണം തവളകളുടെ സങ്കേതമായ
തടാകത്തിലേക്ക് എറിഞ്ഞുകൊടുത്തു. ഉഗ്രശക്തിയോടെയും
ശബ്‍ദഘോഷത്തോടെയുമാണ് മരക്കഷണം തടാകത്തിൽ
വീണത്. തവളകളുടെ പൊടിപോലും പിന്നെ കണ്ടില്ല. രാജാവിന്‍റെ
വരവിൽത്തന്നെ ഭയന്നുപോയ അവർ എവിടൊക്കെയോ ചെന്ന്
ഒളിച്ചുകഴിഞ്ഞിരുന്നു.
ഏറെ സമയം കഴിഞ്ഞു. രാജാവ് വന്നപ്പോഴുണ്ടായ
കോളിളക്കമല്ലാതെ വേറേ ഒന്നും സംഭവിച്ചിട്ടില്ല. തവളപ്രജകൾ
ഉണ്ടക്കണ്ണുകൾ ഉന്തി ഒളിഞ്ഞുനോക്കി. അല്പാല്പമായി ചിലർ
പുറത്തു വന്നു. പലരും കുശുകുശുത്തു. കൂട്ടത്തിൽ രണ്ട്
തവളച്ചട്ടമ്പികൾ ഉണ്ടായിരുന്നു. അവർക്കൊരു മോഹം. രാജാവ്
എന്താണ് അനങ്ങാതിരിക്കുന്നത് എന്ന് അറിയണം. രണ്ടുപേരും
മുങ്ങിനീന്തി രാജാവിന്‍റെ അടുത്തെത്തി.
തടാകത്തിന് ചുറ്റുമുള്ളവർ ശ്വാസമടക്കി നിൽക്കുകയാണ്.
ചട്ടമ്പികൾ രണ്ടുപേരും രാജാവിനെ തൊട്ട് വന്ദിച്ചു. അനക്കമില്ല
എന്നു കണ്ടപ്പോൾ അവർ രാജാവിന്‍റെ പുറത്ത് കയറി. അപ്പോഴും
കാര്യമായ പ്രതികരണം ഉണ്ടായില്ല. പിന്നെ അവർ
ആർത്തുവിളിച്ചു തുള്ളിച്ചാടി.
താമസിയാതെ മറ്റു തവളകളുംവന്ന് ആഹ്ളാദിച്ചു
തിമിർത്തു. പുരോഗമനവാദികൾ വീണ്ടും വിഷമത്തിലായി.
ഇതെന്തു രാജാവ്? എന്തു ഭരണം? ഇതല്ലല്ലോ നമ്മൾ
പ്രതീക്ഷിച്ചത്. അതിനാൽ അവർ വീണ്ടും അപേക്ഷ അയച്ചു:
‘ഞങ്ങളെ ശരിക്കും ഭരിക്കാൻ കഴിവുള്ള ഒരു രാജാവിനെ
അയയ്ക്കണം.’ പുതിയ അപേക്ഷ കിട്ടിയപ്പോൾ ജൂപ്പിറ്റർ തമാശ
വിട്ട്കാര്യത്തിലേക്കു കടന്നു. ഇത്തവണ അദ്ദേഹം തവളകളുടെ
രാജാവായി ഒരു ചേരയെ അയച്ചു. ഒരുമന്ത്രികൂടി ഇരിക്കട്ടെ
എന്നു പറഞ്ഞുകൊണ്ട് നീർക്കോലിയെയും വിട്ടു.
ഒട്ടും താമസമുണ്ടായില്ല; ചില തവളകൾ രാജാവിന്‍റെയും
ചിലവമന്ത്രിയുടെയും വയറ്റിലായി. അവർ, രാജാവും മന്ത്രിയും,
പിന്നെ എല്ലായ്പോഴും പ്രജകളെ അന്വേഷിച്ചിറങ്ങി.

അർഥശൂന്യമായ പുരോഗമനവാദംകൊണ്ട് ദോഷമേ


ഉണ്ടാവൂ.
134
ആര് ഭരിച്ചാലെന്ത്?

അന്നു വിശേഷിച്ചു ജോലിയൊന്നും ഉണ്ടായിരുന്നില്ല. വൃദ്ധൻ


തന്‍റെ കഴുതയെ മൈതാനത്ത് മേച്ചുകൊണ്ടിരുന്നു. യുദ്ധം
നടക്കുന്ന കാലമാണ്. പെട്ടെന്ന് അകലെനിന്നു
ശത്രു’സൈന്യങ്ങളുടെ ആർപ്പുവിളികേട്ട് വൃദ്ധൻ പരിഭ്രമിച്ചു.
‘നമുക്ക് ഓടാം.’ അയാൾ കഴുതയോട് പറഞ്ഞു: ‘ശത്രുക്കൾക്ക്
പിടികൊടുക്കാതെ നോക്കണം.’
പക്ഷേ, കഴുത ഒട്ടും പരിഭ്രമം കാണിച്ചില്ല. ‘ഞാൻ
ശത്രുക്കളുടെ പിടിയിൽ അകപ്പെട്ടു എന്നിരിക്കട്ടെ അവർ എന്നെ
ഒരു ഭാരവും എടുപ്പിക്കുകയില്ലെന്നോ എനിക്ക്
താങ്ങാവുന്നതിന്‍റെ ഇരട്ടി ഭാരം എടുപ്പിക്കുമെന്നോ താങ്കൾ
കരുതുന്നുണ്ടോ?’ കഴുത വൃദ്ധനോടു ചോദിച്ചു.
‘അങ്ങനെ സംഭവിക്കാൻ ഇടയില്ല’ എന്നായിരുന്നു വൃദ്ധന്‍റെ
മറുപടി.
‘പിന്നെ എന്തിന് ഞാൻ ഓടണം?’ കഴുത വീണ്ടും ചോദിച്ചു:
‘താങ്കളുടെ കീഴിലായാലും എനിക്കു ഭാരം ചുമക്കാതെ
പറ്റുകയില്ലല്ലോ!’

പൊതുജനം കഴുതയാണ്. യജമാനന്മാർ മാറിയാലും


അതിന് ഭാരം ചുമക്കാതെ പറ്റില്ല.
135
ചെന്നായയെ വളർത്തിയ ഇടയൻ

ആടുകളെ മേച്ചു മടങ്ങുംവഴിക്ക് ഇടയന് ഒരു ചെന്നായ്ക്കുട്ടിയെ


കിട്ടി. അതിനെ അയാൾ ഗ്രാമത്തിൽ കൊണ്ടുവന്നു.
രണ്ടു നായ്ക്കളെ ഇടയൻ വീട്ടിൽ വളർത്തുന്നുണ്ട്.
അവയോടൊപ്പം ആ ചെന്നായ്ക്കുട്ടിയെയും അയാൾ വളർത്തി.
ഒരു കുഴപ്പവും അവനിൽ നിന്ന് ഉണ്ടായിരുന്നില്ല. പ്രത്യക്ഷത്തിൽ
നാട്ടുനായ്ക്കളെപ്പോലെ വിശ്വസ്തതയും തോന്നിച്ചു. അതിനാൽ
ഗ്രാമത്തിന് വെളിയിൽ പോകേണ്ട ആവശ്യം വന്നാലും
ആടുകളുടെ സംരക്ഷണകാര്യത്തിൽ അയാൾക്ക് ഭയമോ
സംശയമോ ഉണ്ടായിരുന്നില്ല.
ചിലപ്പോൾ കാട്ടിൽനിന്നു വല്ല ചെന്നായയും വന്ന് ആടിനെ
പിടിച്ചുകൊണ്ടു പോവുകയാണെങ്കിൽ നായ്ക്കളോട് ചേർന്ന്
വീട്ടിലെ ചെന്നായയും പുറകേ ഓടും.
കുറെ ദൂരം ഓടിയാൽ നായ്ക്കൾ പിൻവാങ്ങും. പക്ഷേ,
വളർത്തുചെന്നായ വിടില്ല. അത് കള്ളൻ ചെന്നായയുടെ ഒപ്പം
ഓടിയെത്തുകയും അവന്‍റെകൂടെ ചേർന്ന് ആടിനെ പങ്കുവച്ചു
ഭക്ഷിക്കുകയും ചെയ്യുമായിരുന്നു. എന്നിട്ട് ഒന്നും
അറിയാത്തമട്ടിൽ മര്യാദരാമനായി വീട്ടിലേക്കു മടങ്ങുകയും
ചെയ്യും. ആടിനെ തട്ടിക്കൊണ്ടുപോകാൻ കാട്ടിൽ നിന്നു
വരാറുള്ള ചെന്നായയെ കുറെ നാളായി കാണാറേയില്ല. വീട്ടിലെ
ചെന്നായയ്ക്കാണെങ്കിൽ ആട്ടിറച്ചി തിന്നാൻ കൊതിയായിട്ടും
വയ്യ.
അങ്ങനെയിരിക്കെ, ഇടയന് നഗരത്തിൽ പോകേണ്ട
ആവശ്യം വന്നു. ആ തക്കം നോക്കി വളർത്തുചെന്നായ ഒരു
ആട്ടിൻ കുട്ടിയെ വകവരുത്തി. വീട്ടുനായ്ക്കളുമായി ഒരു ധാരണ
ഉണ്ടാക്കിയ ശേഷമാണ് വളർത്തുചെന്നായ അങ്ങനെ ചെയ്തത്.
എതിർപ്പ് ഉണ്ടാകാതിരിക്കാനും ഇടയന്‍റെ അടുക്കൽ പരാതി
എത്താതിരിക്കാനും അത് ആവശ്യമാണല്ലോ.
വീട്ടുനായ്ക്കൾക്കാകട്ടെ, ഒരു പങ്ക് ആട്ടിറച്ചി ലഭിക്കുകയെന്നതു
വലിയ ഒരു സന്തോഷവുമായി. രണ്ടുമൂന്നു തവണ ഇങ്ങനെ
തുടർന്നു. അപ്പോൾ ഇടയന്‍റെ മനസ്സിൽ സംശയം പടർന്നു.
തെളിവുകൾ ധാരാളമുണ്ടായിരുന്നു. പിന്നെ അയാൾ ഒട്ടും
മടിച്ചില്ല. അത്രയുംനാൾ താൻ വളർത്തിയ ചെന്നായയെ
ഒരുമരത്തിൽ കെട്ടിയിട്ട് അയാൾ അടിച്ചുകൊന്നു.
പുറമേക്ക് മാന്യത കാട്ടിയാലും ചതിയന്മാർ തരം
കിട്ടുമ്പോൾ വഞ്ചിക്കും.
136
ആരു പഠിപ്പിച്ചു?

കാട്ടിൽ ഒരു നായാട്ടുപാർട്ടി രൂപംകൊണ്ടു. സിംഹവും കുറുക്കനും


കഴുതയും മാത്രമായിരുന്നു അംഗങ്ങൾ. വളരെ രസകരമായ ഒരു
പിന്തുടരലിനുശേഷം അവർ വലിയ ഒരു കലമാനിന്‍റെ കഥകഴിച്ചു.
മൂന്നുപേർക്കും നല്ല വിശപ്പുണ്ടായിരുന്നു. പ്രത്യേകിച്ചും
സിംഹത്തിന്. ‘നോക്കൂ, സുഹൃത്തേ!’ കഴുതയുടെ നേരേ
തിരിഞ്ഞുകൊണ്ട് സിംഹം അലറി: ‘ഈ മാനിനെ മൂന്നായി
ഭാഗിക്കൂ. നമ്മുടെ ഡിന്നർ ഇനിയും താമസിപ്പിക്കേണ്ട. എന്‍റെ
വയറാണെങ്കിൽ വിശപ്പുകൊണ്ട് കത്തിയെരിയുകയാണ്.’ കഴുത
ഉടനെ ജോലിയിൽ മുഴുകി. അതു മാനിനെ മൂന്ന്
സമഭാഗങ്ങളാക്കാൻ പണിപ്പെടുകയായിരുന്നു. സിംഹത്തിന്
കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അത് ഒരലർച്ചയോടെ ചാടിവീണ്
കഴുതയെ കൊന്ന് കീറി മലർത്തിയിട്ടു. ‘ഇനി കുറുക്കൻസുഹൃത്ത്
വരൂ!’ ഒരിടത്തു മാറിയിരുന്നു കൊണ്ടു സിംഹം വിളിച്ചു:
‘താങ്കൾക്ക് ഈ കലമാനിനെ രണ്ടായി ഭാഗിക്കാൻ എത്ര
മിടുക്കുണ്ടെന്നു കാണട്ടെ.’
കുറുക്കൻ വല്ലാതെ ഒന്നു പരുങ്ങുകയും വിയർക്കുകയും
ചെയ്തു. എങ്കിലും ധൈര്യക്കുറവ് കാട്ടിയില്ല. പതുക്കെ അത്
കലമാനിന്‍റെ ജഡത്തെ സമീപിച്ചു. ശരീരമാകെ
കീറിപ്പൊളിഞ്ഞനിലയിൽ മരിച്ചുകിടക്കുന്ന കഴുതയുടെ നേരേ
ഒന്നു കണ്ണയച്ചശേഷമാണ് കുറുക്കൻ ഭാഗംവെക്കാൻ
തുടങ്ങിയത്.
ഭാഗംവെക്കൽ തീരാൻ ഒട്ടും താമസമുണ്ടായില്ല. തന്‍റെ
വായിൽ ഒരിക്കൽ കൊള്ളാവുന്നത്രയും മാംസം മാത്രമേ
കുറുക്കൻ തനിക്കായിവച്ചുള്ളൂ. ബാക്കി ‘സിംഹഭാഗം’ മുഴുവനും
മൃഗരാജാവിനായിവെച്ച് കുറുക്കൻ മാറിനിന്നു.

‘വളരെ നന്നായിരിക്കുന്നു.’ സിംഹം സസന്തോഷം തല


കുലുക്കികൊണ്ടു പറഞ്ഞു: ‘ആരാണ് നിന്നെ ഇത്രയും നന്നായി
ഭാഗംവെക്കാൻ പഠിപ്പിച്ചത്?’ ‘പ്രത്യേകമായി ആരും പഠിപ്പിച്ചില്ല.’
കുറുക്കൻ മറുപടിനൽകി: ‘തുറന്നുവെച്ച പുസ്തകംപോലെ
അപ്പുറത്ത് മരിച്ചുകിടക്കുന്ന നമ്മുടെ സുഹൃത്തിനെ ‘കഴുതയെ’
ഒരുതവണ നോക്കുകയേവേണ്ടി വന്നുള്ളൂ, എനിക്ക്.’

മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്നും നാം പലതും


പഠിക്കുന്നുണ്ട്.
137
സിംഹത്തിന്‍റെ പ്രേമബന്ധം

ഒരു മരംവെട്ടുകാരൻ ഉണ്ടായിരുന്നു. എന്നും രാവിലെ അയാൾ


കാട്ടിലേക്കു പോകും. ഉച്ചയ്ക്ക് ഭക്ഷണവുമായി അയാളുടെ
ഭാര്യയും മകളും വിറകു വെട്ടുന്ന സ്ഥലത്ത് എത്തുകയാണ്
പതിവ്. വൈകുന്നേരമാകുമ്പോൾ വിറകെല്ലാം ശേഖരിച്ചു
കെട്ടുകളാക്കി അവർ വീട്ടിലേക്കു മടങ്ങുകയും ചെയ്യും.
ഉച്ചഭക്ഷണവുമായി അമ്മയും മകളും എത്തുമ്പോൾ മരം
വെട്ടുന്ന സ്ഥലത്ത് അധികം ദൂരെയല്ലാത്ത ഏതെങ്കിലും
കുറ്റിക്കാട്ടിൽ ഒരു സിംഹവും എത്തുമായിരുന്നു.
മരംവെട്ടുകാരന്‍റെ മകൾ അതീവസുന്ദരിയാണ്. സിംഹം ആ
പെൺകുട്ടിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട്
ഒരേയൊരിരിപ്പിരിക്കും.
ക്രമേണ അതു പെൺകുട്ടിയോടുള്ള പ്രേമമായി മാറി.
സിംഹത്തിനുപിന്നെ ആഹാരവും ഉറക്കവും ഇല്ലാതായി. ഒടുവിൽ,
ഒരു ദിവസം രാവിലെ മരംവെട്ടുകാരനെ സമീപിച്ച് സിംഹം വിവരം
പറഞ്ഞു.
മരംവെട്ടുകാരൻ ആകെ അമ്പരന്നുപോയി. ഒരു സിംഹം
തന്‍റെ മകളെ വിവാഹം കഴിക്കാൻ മുന്നോട്ടുവന്നിരിക്കുന്നു!
എന്ത് മറുപടി പറയും? ഈ ആപത്തിൽനിന്ന് എങ്ങനെ
തലയൂരും? സിംഹത്തെ വെറുപ്പിച്ച് അയയ്ക്കാൻ പറ്റില്ലല്ലോ.
ആലോചിച്ചുനിൽക്കെ അയാൾക്ക് ഒരു ആശയം തോന്നി.
‘ഇരിക്കൂ, സിംഹം.’ വെട്ടിയിട്ട മരത്തടി ചൂണ്ടി അയാൾ ക്ഷണിച്ചു:
‘ഈ വിവാഹാലോചന വളരെ നന്നായിരിക്കുന്നു. ഒരു സിംഹത്തെ
മരുമകനായികിട്ടുകയെന്നത് വലിയ ഭാഗ്യമായി കരുതുന്നവനാണ്
ഞാൻ. എന്‍റെ തീരുമാനങ്ങളെ മകൾ എതിർക്കാറുമില്ല. പക്ഷേ,
ഒരു പ്രശ്നമുണ്ട്. അവൾ ചെറുപ്പമാണ്. മൃദുലമായ ആ
ഇളംശരീരത്തിൽ നിങ്ങളുടെ കൂർത്ത പല്ലുകളും നഖങ്ങളും
സ്നേഹാശ്ലേഷണങ്ങൾക്കിടയിൽ മുറിവേൽപ്പിക്കില്ലേ എന്നാണ്
എന്‍റെ ഭയം. അതിനാൽ ഒരു കാര്യം ചെയ്യൂ. ആ പല്ലും
നഖവുമൊക്കെ പറിച്ചുകളഞ്ഞശേഷം വരൂ. അപ്പോൾ ഞാൻ
നിങ്ങളെ എന്‍റെ മകൾക്ക് പരിചയപ്പെടുത്താം. അടുത്ത ഒരു
തീയതി നിശ്ചയിച്ചു വിവാഹം നടത്തുകയും ചെയ്യാം.’
സിംഹത്തിന് പ്രതീക്ഷ വളർന്നു. ഹൃദയത്തിൽ സന്തോഷം
നിറഞ്ഞു. മരംവെട്ടുകാരനോടു വിടവാങ്ങിയശേഷം നേരേ
പോയതു കൊല്ലന്‍റെ ആലയിലേക്കാണ്.
‘എന്‍റെ പല്ലും നഖവും ഒന്നൊഴിയാതെ പിഴുതുകളയൂ.’
സിംഹം കൊല്ലനോട് ആവശ്യപ്പെട്ടു. ഉളിയും ചുറ്റികയും
ചവണയും ഉപയോഗിച്ച് കൊല്ലൻ ആ കാര്യം നിർവഹിക്കുകയും
ചെയ്തു.
താൻ വളരെ സുന്ദരനായിരിക്കുന്നു എന്ന് സിംഹത്തിന്
തോന്നി. ആ പെൺകുട്ടിയെ ഇന്നു നേരിട്ട് കാണാം. അവൾ
വിവാഹത്തിനു തീർച്ചയായും സമ്മതിക്കാതിരിക്കില്ല എന്ന
വിശ്വാസത്തോടെ സിംഹം നടന്നു.
ഉച്ചഭക്ഷണം കഴിഞ്ഞുള്ള വിശ്രമത്തിനിടയിൽ
മരംവെട്ടുകാരൻ എന്തോ തമാശ പറഞ്ഞു. ഭാര്യയും മകളും
അതുകേട്ടു ചിരിക്കുകയായിരുന്നപ്പോഴാണ് സിംഹത്തിന്‍റെ
വരവുണ്ടായത്. ഒരു നിലവിളിയോടെ അവർ മരംവെട്ടുകാരന്‍റെ
പുറകിലേക്കു മാറി വിറച്ചു.
മരംവെട്ടുകാരൻ കുലുങ്ങി. പക്ഷേ, കുലുങ്ങിയത് ചിരി
തുളുമ്പിയിട്ടായിരുന്നു. പല്ലും നഖവും കളഞ്ഞുവന്ന
സിംഹത്തിന്‍റെ നെഞ്ഞത്തു മഴുത്തായകൊണ്ട് ഒരു കുത്തു
കൊടുത്തശേഷം അയാൾ പറഞ്ഞു: ‘പോടാ കഴുതേ! പെണ്ണ്
ചോദിക്കാൻ വന്നിരിക്കുന്നു, ഒരു വിദ്വാൻ! ഇനി നീ കഴുതയുടെ
കൂട്ടത്തിൽ ജീവിക്കാൻ കൊള്ളാം!’
പ്രേമത്തിനുവേണ്ടി എന്തും ത്യജിക്കാൻ എത്ര
വലിയവനും തയ്യാറാകും.
138
കൊതിയൻപട്ടിയുടെ ഗതി

ഇടയൻ ഒരു പട്ടിയെ വളർത്തിയിരുന്നു. കൂറ്റൻ പട്ടിയാണ്. ആട്ടിൻ


പറ്റത്തിന്‍റെ രക്ഷയ്ക്കും മറ്റും അത് ഒരാവശ്യമായി ഇടയനു
തോന്നിയിരുന്നു. തന്‍റെ ഭക്ഷണത്തിൽനിന്നും ന്യായമായ ഒരു
ഭാഗം അയാൾ പട്ടിക്കും കൊടുക്കാറുണ്ട്.
കൂടാതെ ചാപിള്ളയായി ജനിക്കുന്ന ആട്ടിൻകുട്ടികളെയും
പ്രായാധിക്യംകൊണ്ട് മരിക്കാറായ ആടുകളെയും വല്ലപ്പോഴും
പട്ടിക്കു സമ്മാനിക്കുക ഇടയന്‍റെ പതിവാണ്.
ഒരു ദിവസം ചുറുചുറുക്കുള്ള കുറെ ആട്ടിൻകുട്ടികളുടെ
ഇടയിൽ ചെന്ന് അവയെ മണപ്പിച്ചും ഉരുമ്മിയും നടക്കുന്ന പട്ടിയെ
കണ്ട് ഇടയൻ കുപിതനായി:
‘നിന്‍റെ ഈ സ്നേഹാഭിനയമൊക്കെ എന്തിനാണെന്ന്
എനിക്കറിയാം.’ ഇടയൻ പറഞ്ഞു: ‘പച്ചയിറച്ചി തിന്നുതിന്ന്
നിനക്ക് രസം പിടിച്ചുപോയി. ഓരോ ആടിന്‍റെയും ആയുസ്സ് വേഗം
ഒടുങ്ങണമേ എന്നാണ് നീ കൊതിക്കുന്നത്. പകരം നിന്‍റെ
ആയുസ്സിനുതന്നെ ഇന്നു ഞാൻ അറുതിവരുത്തിയേക്കാം’ എന്നു
പറഞ്ഞുകൊണ്ട് അയാൾ ഒരു കത്തിയെടുത്ത് ആ പട്ടിയുടെ കഥ
കഴിച്ചു.

പുറമേ മറ്റുള്ളവരോട് സ്നേഹം ഭാവിക്കുകയും


യഥാർത്ഥത്തിൽ അവരുടെ പതനം
ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.
139
കുളിച്ചിട്ടും കുളിച്ചിട്ടും വെളുത്തില്ല!

പണ്ട് ഒരു അണ്ടൻകാക്ക ഉണ്ടായിരുന്നു. മിനുക്കം തെല്ലുമില്ലാത്ത


കറുത്ത നിറമാണതിന്. സാധാരണ കാക്കയുടെ ഇരട്ടി കറുപ്പും
ഇരട്ടി മുഴുപ്പും കാണും. കണ്ടാൽ ശകുനപ്പിഴയാണ്.
ശ്മശാനത്തിലാണ് താമസം.
മൃതദേഹങ്ങളാണ് ആഹാരം. ഒരിക്കൽ അത് അകലെയുള്ള
കാട്ടിൽ പോയി. അവിടെ ഒരു തടാകത്തിൽ കുറെ അരയന്നങ്ങൾ
നീന്തിക്കളിക്കുന്നുണ്ടായിരുന്നു.

‘എത്ര നല്ല വെളുത്ത പക്ഷികൾ!’ അണ്ടൻകാക്ക ചിന്തിച്ചു:


‘ഈ തടാകത്തിലെ വെള്ളത്തിന് ദിവ്യമോമാന്ത്രികമോ ആയ
എന്തെങ്കിലും പ്രത്യേകത കാണും. എനിക്കും അങ്ങനെ
ഒരുവെളുത്ത പക്ഷിയാകണം. ഉടനെ അതു തടാകത്തിൽ
ഇറങ്ങി. ചിറകിട്ടടിച്ച് വിശദമായി കുളിയും തുടങ്ങി.
ദിവസങ്ങൾ പലത് കടന്നു പോയി. കുളിച്ചിട്ടും കുളിച്ചിട്ടും
കാക്ക വെളുത്തില്ല. തൂവലുകളുടെ നിറംപോലും ആദ്യന്തം പഴയ
പോലെ കറുപ്പാണ്. നിരന്തരമായ അദ്ധ്വാനം അണ്ടൻകാക്കയെ
വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു.
പതിവുള്ള ഭക്ഷണവും മുടങ്ങിയിരിക്കുകയല്ലേ? ഒരു
ദിവസത്തെ ക്ഷീണംമൂലം അതിന് തടാകക്കരയിൽനിന്നു പറന്നു
പൊങ്ങുവാൻകൂടികഴിഞ്ഞില്ല. അത് ആ വെള്ളത്തിൽത്തന്നെ
പിടഞ്ഞു പിടഞ്ഞു മരിച്ചു.

പ്രകൃതിദത്തമായ ഒരു ഗുണവും പരിശ്രമം കൊണ്ടോ


നിർബന്ധംകൊണ്ടോ മാറ്റാവുന്നതല്ല.
140
ഒരു ശക്തിപരീക്ഷ

ആരോ തൊടുത്തുവിട്ട ചോദ്യംപോലെ ആകാശത്തിൽ സൂര്യനും


കാറ്റിനും മദ്ധ്യേ ഒരു കാർമേഘശകലം പ്രത്യക്ഷപ്പെട്ടു. മേഘം
ചോദിച്ചു:
‘നിങ്ങളിൽ ആരാണു കൂടുതൽ ശക്തിമാൻ?’ രണ്ടുപേർക്കും
പെട്ടെന്ന് ഉത്തരം ഉണ്ടായില്ല. താനാണ് ഏറ്റവും ശക്തിമാനെന്ന
ബോധം കാറ്റിനെന്നപോലെ സൂര്യനും ഉണ്ടായിരുന്നു. അത് ഒരു
കനപ്പെട്ട ചോദ്യമാണ്. ഉത്തരം കാണാൻ എന്താണൊരു വഴി
എന്ന് അവർ ആലോചിച്ചു. അപ്പോൾ താഴെ ഒരു മനുഷ്യൻ
നടന്നുപോകുന്നതു കണ്ട സൂര്യൻ പറഞ്ഞു:
‘ഇത് നല്ല അവസരമാണ്. ആ മനുഷ്യനെ കണ്ടില്ലേ?
അയാളെക്കൊണ്ട് അയാൾ ധരിച്ചിരിക്കുന്ന കോട്ട്
ഊരിപ്പിക്കണം. നമ്മളിൽ ആർക്കാണ് അതു കഴിയുക
എന്നുവെച്ചാൽ അയാളാണ് ഏറ്റവും ശക്തിമാനെന്ന
തീരുമാനത്തിൽ എത്തുന്നതിനു വിരോധമുണ്ടോ?’
‘ഇല്ല.’ കാറ്റ് സമ്മതിച്ചു. ആരാണ് ആദ്യം ശ്രമിച്ചു
നോക്കുന്നത്?’ ‘താങ്കൾ തന്നെ ആയിക്കോളൂ.’ സൂര്യൻ കാറ്റിന്
വിട്ടുകൊടുത്തു. എന്നിട്ട് മേഘത്തണലിൽ മറഞ്ഞുനിന്നു.
പെട്ടെന്ന് തണുത്തകാറ്റ് വീശിത്തുടങ്ങിയതു കണ്ട്
യാത്രക്കാരൻ അമ്പരന്നു. അയാൾ കോട്ടിന്‍റെ വശങ്ങൾ
കൂട്ടിപ്പിടിച്ച് നടപ്പായി. കാറ്റിനെ അത് അരിശംകൊള്ളിച്ചു.
കൂടുതൽ ശക്തിയോടെ, കൂടുതൽ തണുപ്പോടെ കാറ്റ് വീണ്ടും
വീശി. അപ്പോൾ യാത്രക്കാരൻ കോട്ടിന്‍റെ വശങ്ങൾ രണ്ടും
ശരീരത്തിനോടു കൂടുതൽ ചേർത്തുപിടിക്കുകയാണു ചെയ്തത്.
അവസാനം കാറ്റിന് തന്‍റെ ശ്രമത്തിൽനിന്നു
പിൻവാങ്ങേണ്ടിവന്നു. പിന്നെ സൂര്യന്‍റെ ഊഴമായി.
മേഘമറവിൽനിന്ന് പുറത്തു വന്ന് തന്‍റെ ഊഷ്മളരശ്മികളാൽ
സൂര്യൻ യാത്രക്കാരനെ തലോടി. തണുപ്പുകാറ്റിന്‍റെ
ശല്യമൊഴിഞ്ഞ യാത്രക്കാരന് അപ്പോൾ തോന്നിയ
ആശ്വാസത്തിന് അളവുണ്ടായിരുന്നില്ല.
സൂര്യൻ തന്‍റെ രശ്മികളുടെ ശക്തി വർദ്ധിപ്പിച്ചു.
അല്പസമയത്തിനുള്ളിൽ യാത്രക്കാരൻ കോട്ടിനെ വിടർത്തിവിട്ടു.
നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ തുടച്ചുകളഞ്ഞു.
ഉഷ്ണം അസഹ്യമായപ്പോൾ അയാൾ കോട്ട് അഴിച്ചുമാറ്റുകയും
അകലെയുള്ള ഒരു മരത്തിന്‍റെ തണലിൽ ചെന്നിരുന്നു
വീശിത്തുടങ്ങുകയും ചെയ്തു.

ക്രമത്തിൽ പ്രേരിപ്പിക്കുകയാണ് ബലം


പ്രയോഗിക്കുന്നതിനെക്കാൾ ഫലപ്രദം.
141
സിംഹവും ചുണ്ടെലിയും

ഇളംവെയിലിന്‍റെ സുഖം നുണഞ്ഞ് ഉറങ്ങുകയായിരുന്നു സിംഹം.


ഒരു കൊച്ചുചുണ്ടെലി തുള്ളിച്ചാടിക്കളിച്ച് നടന്ന് സിംഹത്തിന്‍റെ
ശരീരത്തിൽ വന്നു കയറി. അത് താഴേക്കുചാടിയും വീണ്ടും
ഉരുണ്ടുപിരണ്ട് സിംഹത്തിന്‍റെ ദേഹത്തു കയറിയും കളി
തുടർന്നു. സിംഹത്തിന് കുറെയായപ്പോൾ ദേഷ്യവും ഒപ്പം ചിരിയും
വന്നു.
മൃഗരാജന്‍റെ കൈകളിൽക്കിടന്ന് എലി വിറച്ചു: ‘പ്രഭോ!
ദയവായി എന്നെ കൊല്ലരുത്.’
അതു വിക്കി: ‘അങ്ങേയ്ക്ക് എപ്പോഴെങ്കിലും ഒരു വിഷമം
നേരിട്ടാൽ എന്‍റെ കഴിവിനൊത്ത ഉപകാരം ഞാൻ
ചെയ്തുകൊള്ളാം. ഇപ്പോൾ വിട്ടയയ്ക്കണേ!’ ‘നിന്‍റെ ഒരു
ഉപകാരം!’ പരിഹാസത്തോടെ സിംഹം ചിരിച്ചു. പിന്നീട് എലിയെ
വിട്ടയയ്ക്കുകയുംചെയ്തു.
അടുത്ത ദിവസം ഇരതേടി നടക്കുന്നതിനിടയിൽ സിംഹം ഒരു
വലയിലകപ്പെട്ടു. വല പൊട്ടിക്കാനുള്ള ശ്രമം കൂടുതൽ വിഷമം
സൃഷ്‌ടിക്കുകയേ ചെയ്തുള്ളു. അവിടെയിരുന്നു സിംഹം
പലതവണ കാട്കുലുങ്ങുംവിധം അലറി.
ആരും സഹായത്തിന് എത്തിയില്ല. ചുണ്ടെലിയുടെ
ചെവിയിൽ ആ അലർച്ച മുഴക്കം സൃഷ്‌ടിച്ചു. അത് ഉടനെ ശബ്‍ദം
കേട്ട സ്ഥലത്തെത്തി. ഒരുനിമിഷം സിംഹത്തിന്‍റെ നേരേ
അർത്ഥവത്തായ ഒരു നോട്ടമയച്ചു. പിന്നീട് വലയുടെ കയറുകൾ
കടിച്ചു മുറിക്കുന്ന ജോലിയിൽ അത് മുഴുകുകയും ചെയ്തു.
അല്പസമയത്തിനുള്ളിൽ വലയിൽനിന്നു സ്വതന്ത്രനായ
സിംഹത്തോട് ചുണ്ടെലി പറഞ്ഞു: പ്രഭോ! മൃഗരാജാവായ
അങ്ങേയ്ക്ക് എന്ത് ഉപകാരം ചെയ്യാനാണ് എന്നെക്കൊണ്ടാവുക
എന്ന അർത്ഥത്തിൽ അങ്ങ് ഇന്നലെ
പരിഹസിക്കുകയുണ്ടായല്ലോ. ഇത് ഉപകാരമാണോ
അപരാധമാണോ എന്നുപോലും എനിക്കറിയില്ല. ഇത്രയുമേ
എനിക്ക് കഴിവുള്ളൂ. ഇതിനുഞാൻ ദൈവത്തോടു നന്ദി പറയട്ടെ!’
സിംഹം ഒരക്ഷരം മിണ്ടാതെ തലയും താഴ്ത്തി നടന്നുപോയി.

എത്ര വലിയ ശക്തനും, ദൗർഭാഗ്യം വരുമ്പോൾ,


അതിനിസ്സാരനായ ഒരു വ്യക്തിയുടെ സഹായം
വേണ്ടിവന്നേക്കാം.
142
ആളായ്മ ചമയൽ

കടലിലെ രണ്ടു ശക്തന്മാരാണ് ഡോൾഫിനും തിമിംഗലവും.


അവർ തമ്മിൽ
ഒരിക്കൽ യുദ്ധമുണ്ടായി. കടൽ മുഴുവൻ ഇളകിമറിഞ്ഞു.
യുദ്ധം കാണാൻ വിവിധ വർഗക്കാരായ കടൽപ്രജകൾ
ചുറ്റിലും വന്ന് നിൽക്കുകയാണ്. ആർക്കും ആ മല്ലന്മാരുടെ
അടുത്തുപോകാൻ ധൈര്യമില്ല. പല ദിവസങ്ങളായി യുദ്ധം
തുടരുകയുമാണ്.
അപ്പോൾ, രണ്ടും കല്പിച്ച് ഒരു കടൽക്കൊഞ്ച് ആ
പോരാളികളുടെ അടുത്തുചെന്ന് വിളിച്ചു പറഞ്ഞു:
‘സുഹൃത്തുക്കളേ, ദയവായി യുദ്ധം നിറുത്തൂ. എന്നിട്ട്
കാര്യമെന്താണെന്ന് പറയൂ. നമുക്ക് വഴി
കണ്ടെത്താവുന്നതല്ലേയുള്ളൂ!’ അതുകേട്ട് ഡോൾഫിൻ പറഞ്ഞു:
‘എടാ, കടൽക്കീടമേ, ഞങ്ങൾ രണ്ടുപേരിൽ ആരെങ്കിലുമോ
രണ്ടുപേരുമോ യുദ്ധം ചെയ്തു മരിക്കട്ടെ; തന്നെപ്പോലെ
ഒരുവന്‍റെ മദ്ധ്യസ്ഥതയെക്കാൾ ഞങ്ങൾ അതാണ്
ആഗ്രഹിക്കുന്നത്.’

ഒന്നുമല്ലാത്ത ആളുകൾ ചിലപ്പോൾ വലിഞ്ഞുകേറി


വലിയ ആളായ്മ ചമയുന്നതു കാണാം.
143
ആമയും മുയലും

ഉച്ചസമയം. തടാകത്തിൽനിന്നും വെള്ളം കുടിച്ചു


കയറുകയായിരുന്നു മുയൽ. കാട്ടിൽ എവിടെയോപോയ ആമ
തിരിച്ചെത്തിയതും അപ്പോഴാണ്. മുയലിന് പണ്ടുമുതലേ
ആമയോടു വെറുപ്പുണ്ട്. കാണുമ്പോഴൊക്കെ കറുമ്പനെന്നോ
തടിയനെന്നോ മടിയനെന്നോ ആണ് വിളിക്കുക! ഇപ്പോൾ
തടാകക്കരയിലുള്ള മറ്റു മൃഗങ്ങൾ കേൾക്കെ അതു പറഞ്ഞു:
‘ഈ പൊണ്ണൻ ആമയെ കണ്ടില്ലേ? നാലു നാഴിക
നടക്കണമെങ്കിൽ നാളു കുറെ പിടിക്കും.’
ആമയ്ക്ക് ആ സംസാരം തീരെ പിടിച്ചില്ല. എത്രകാലമാണ്
ഇത് വകവെച്ചു കൊടുക്കുക! നീ അത്ര വലിയവനാകുകയൊന്നും
വേണ്ട.’ ആമ പറഞ്ഞു: ‘ആർക്കാണ് വേഗം കൂടുതലെന്ന് മത്സരം
വെച്ചു നോക്കാം.’
‘ശരി, ഇപ്പോൾതന്നെ ആകാമല്ലോ.’ മുയൽ പുച്ഛഭാവത്തിൽ
സമ്മതിച്ചു. മറ്റു മൃഗങ്ങൾ മത്സരത്തിനുള്ള വക കണ്ടുപിടിച്ചു.
രണ്ടു പേർക്കും ലക്ഷ്യസ്ഥാനം പറഞ്ഞുകൊടുത്തശേഷം
കുറെപ്പേർ അങ്ങോട്ടേക്കു പോയി.
മത്സരക്കാരെ നിരീക്ഷിക്കാൻ രണ്ടു കൊറ്റികൾ
ആകാശത്തിലൂടെ പറക്കണമെന്നും വ്യവസ്ഥവെച്ചിരുന്നു.
മത്സരം ആരംഭിച്ചു. ലക്ഷ്യസ്ഥാനത്തേക്ക് ദൂരം കുറേയുണ്ട്.
മുയൽ അമ്പുവിട്ടതുപോലെയാണ് പോയത്. പകുതി വഴി
പിന്നിട്ടപ്പോൾ അത് ഒരുകുറ്റിക്കാട്ടിൽ വിശ്രമിക്കാൻ തീരുമാനിച്ചു.
‘ആമയും ഒപ്പം എത്തട്ടെ. ബാക്കി യാത്ര എന്നിട്ടാകാം.’
മുയൽ കരുതിയത് അങ്ങനെയാണ്.
കിടക്കാൻ നല്ല പച്ചപ്പുല്ല്. തഴുകിവീശുന്ന ഇളംകാറ്റ്.
ഓടിയതിന്‍റെ ക്ഷീണം. മുയലിന്‍റെ കൺപോളകൾ പതുക്കെ
അടഞ്ഞു. അവൻ ഉറങ്ങിപ്പോയി.
ഏന്തിവലിഞ്ഞു നടക്കുകയായിരുന്ന ആമ എവിടെയും
തങ്ങിയില്ല. വഴിയിൽ മുയൽ ഉറങ്ങുന്നതു കണ്ടപ്പോൾ
നടത്തത്തിന്‍റെ വേഗം പിന്നെയും കൂടി. സന്ധ്യയാകുംമുമ്പ് ആമ
ലക്ഷൃസ്ഥാനത്ത് എത്തുകയും ചെയ്തു.
അകലെ എന്തോ ബഹളം കേട്ടാണ് മുയൽ ഉണർന്നത്. ചുറ്റും
നോക്കിയ ശേഷം അത് മുന്നോട്ടേക്ക് ഓടി.
അല്പദൂരമേ ഓടിയുള്ളൂ. മുയൽ ആ കാഴ്ച കണ്ട് അമ്പരന്നു.
മത്സരത്തിൽ ജയിച്ച ആമയെ മറ്റു മൃഗങ്ങൾ
ആർപ്പുവിളികളോടെ ആനയിക്കുകയാണ്.
നാണംകെട്ടുപോയ മുയൽ പിന്നീട് ഒരടിപോലും
മുന്നോട്ടുവെച്ചില്ല. തിരിഞ്ഞുനിന്ന് ഒരൊറ്റ ഓട്ടമായിരുന്നു.

അനുഗൃഹീതരെങ്കിലും അശ്രദ്ധയും അഹന്തയും


കാണിക്കുന്നവരെ നിരന്തരം അദ്ധ്വാനിക്കുന്ന
സാധാരണക്കാർ പരാജയപ്പെടുത്തുന്നു.
144
പൂവൻകോഴിയുടെ പ്രഭാതഗീതം

കോഴിയും നായയും ചങ്ങാതിമാരാണ്. അവർ ഒരു യാത്ര


പുറപ്പെട്ടു. വഴിമദ്ധ്യേ ഒരു കാടുണ്ട്. അതു കടന്നുവേണം
ലക്ഷ്യത്തിലെത്താൻ.
കാട്ടിലൂടെ അവർ പോകുമ്പോൾ രാത്രിയായി. ഇനി
എവിടെയെങ്കിലും വിശ്രമിക്കണം. അതിനു പറ്റിയ വലിയ ഒരു
മരവും അവർ കണ്ടെത്തി.
പൂവൻകോഴി നായയോടു പറഞ്ഞു: ‘ഞാൻ മുകളിലുള്ള ഒരു
കൊമ്പിൽ പറന്നുചെന്ന് അവിടെയിരുന്ന് ഉറങ്ങാം. താഴെയുള്ള
മരപ്പൊത്തിൽ താങ്കളും ഉറങ്ങിക്കൊള്ളൂ.’
നേരം പുലരാറായപ്പോൾ പതിവുപോലെ പൂവൻകോഴി
ഉണർന്നു കൂകി. അതുകേട്ട നായ് വിളിച്ചു പറഞ്ഞു: ‘നല്ലവണ്ണം
പുലരട്ടെ സുഹൃത്തേ! എന്നിട്ടാകാം യാത്ര.’ നായ
പൊത്തിനുള്ളിൽ വീണ്ടും ചുരുണ്ടുകൂടി ഉറക്കമായി.
അത്താഴത്തിന് ഒന്നും കിട്ടാതിരുന്നതുമൂലം ക്ഷീണിതനായി
നടന്ന ഒരു കുറുക്കൻ പൂവൻകോഴിയുടെ കൂകൽ കേട്ടു. അത്
ആ വലിയ മരത്തിന്‍റെ ചുവട്ടിലെത്തി.
‘ഹാ! എത്ര അർത്ഥവത്തായ ഗീതം! അതിനു ചേർന്നവിധം
മധുരമായ ശബ്‍ദവും!’ അഭിപ്രായപ്രകടനത്തിനുശേഷം
കുറുക്കൻ ചോദിച്ചു:
‘സുഹൃത്തേ! ദയവായി ഇറങ്ങിവരാമോ? എന്നെക്കൂടി ഈ
പ്രഭാതഗീതം പഠിപ്പിക്കാമോ?’
‘ഓ! അതിനെന്താ? എനിക്ക് സന്തോഷമേയുള്ളൂ.’ അല്പം
ആലോചിച്ചശേഷം പൂവൻകോഴി പറഞ്ഞു: ‘പക്ഷേ, വാതിൽ
പുറത്തുനിന്നും പൂട്ടിയി രിക്കുകയാണ്. എന്‍റെ പോർട്ടർ താഴെ
മുറിയിൽ ഉറങ്ങുന്നുണ്ട്. അയാളെ വിളിച്ചുണർത്തിയാലേ കാര്യം
നടക്കൂ.’
അതു കേട്ട് മരത്തിനു ചുറ്റും നടക്കാൻ തുടങ്ങിയ
കുറുക്കന്‍റെമേൽ നായ ചാടിവീഴുകയും അതിനെ
കടിച്ചുകീറുകയും ചെയ്തു.

ശത്രുവിനെ വകവരുത്താൻ തന്നെക്കാൾ പ്രാപ്തനും


ശത്രുവെക്കാൾ ശക്തനുമായ ആളെ അയച്ച്
ബുദ്ധിമാന്മാർ ആപത്ത് ഒഴിവാക്കുന്നു.
145
ക്രൂരമായ ഒരു ശിക്ഷ

രാത്രിയായാൽ കുറുക്കൻ കൃഷിസ്ഥലത്തേക്കിറങ്ങും.


എവിടെയും വീണുതിരഞ്ഞു കണക്കില്ലാതെ
നാശമുണ്ടാക്കുകയും ചെയ്യും. അത് ഒരു വിനോദം
മാത്രമായിരുന്നു അവന്.
കൃഷിക്കാരനാണെങ്കിൽ പൊറുതിമുട്ടി. കുറുക്കനെ
പിടിക്കാൻ പല ശ്രമങ്ങളും ചെയ്തുനോക്കി. അവസാനം,
പിന്മാറുകയേ വഴിയുള്ളൂ എന്നുകരുതിയപ്പോഴാണ്, ഒരു ദിവസം
അവൻ വലയിൽ കുടുങ്ങിയത്.
കുറുക്കനെ കൈയിൽ കിട്ടിയപ്പോൾ കൃഷിക്കാരനും വളരെ
സന്തോഷം തോന്നി. അതോടൊപ്പം പ്രതികാരാഗ്നിയും ജ്വലിച്ചു.
തലങ്ങും വിലങ്ങും അയാൾ അതിനെ അടിച്ചു.
‘ഇത്രയും പോരാ. ഇവനെ ഇഞ്ചിഞ്ചായി കൊല്ലണം.’
കൃഷിക്കാരൻ തീരുമാനിച്ചു. കുറുക്കനെ ഒരു മരത്തിൽ പഴയ
കയർകൊണ്ടു ബന്ധിച്ച ശേഷം കുറെ പഴന്തുണികളും
മണ്ണെണ്ണയുമായി അയാൾ വന്നു. പിന്നെ കുറുക്കന്‍റെ വാലിൽ
തുണിചുറ്റി എണ്ണയൊഴിച്ചു തീ കൊടുക്കുകയും ചെയ്തു.
പ്രാണവേദനയോടെ പിടയുകയായി കുറുക്കൻ. അതു കണ്ട്
കൃഷിക്കാരനും മറ്റുള്ളവരും പൊട്ടിച്ചിരിച്ചു. പക്ഷേ, കുറുക്കനെ
ബന്ധിച്ചിരുന്ന പഴയ കയർ തീജ്വാലകളേറ്റ് പൊട്ടിപ്പോകാൻ
അധികനേരം വേണ്ടിവന്നില്ല.
പിന്നെ, മരണവെപ്രാളത്തോടെ കുറുക്കൻ
ഓടുകയായിരുന്നു. വിളഞ്ഞുനിൽക്കുന്ന പാടത്തിന്‍റെ
നടുവിലൂടെ. അവിടവിടെ തീകൊളുത്തികൊണ്ട് അവൻ ഓടി.
നിമിഷങ്ങൾക്കുള്ളിൽ വിശാലമായ ആ വിളനിലം മുഴുവൻ
അഗ്നിയുടെ കളിയരങ്ങായി.

ആരെയും രാക്ഷസീയമായി ശിക്ഷിക്കരുത്.


146
പൂച്ചയ്ക്ക് ആര് മണികെട്ടും?

വലിയ വീട്. വേണ്ടുവോളം തിന്നാൻ വകയുണ്ട്. എലികൾ


തട്ടിൻപുറത്തുപുളച്ചുമറിഞ്ഞു. അവർക്ക് ഒരു ദുഃഖം മാത്രമേ
ഉണ്ടായിരുന്നുള്ളൂ. അത് അല്പം കാര്യമായ ദുഃഖവുമാണ്.
അവിടെ ഒരു കാലൻപൂച്ചയുണ്ട്. ഓർക്കാപ്പുറത്താണ് അത്
ചാടിവീഴുക. പിന്നെ ഒന്നോ രണ്ടോ ദീനരോദനം കേൾക്കാം. യാത്ര
പറച്ചിലാണോ? മറ്റുള്ളവർ എവിടെയെങ്കിലും ഓടി രക്ഷപ്പെട്ടു
കിതയ്ക്കുന്നു.
എന്തിന്‍റെ കുറവുകൊണ്ടാണ് ഈ പൂച്ച തങ്ങളെ
ആക്രമിക്കുന്നത്? വീട്ടുകാർ എന്നും അതിന് ചോറും കറിയും
നൽകാറുള്ളതാണ്. അവർ എന്തുകഴിക്കുമ്പോഴും അതിൽ
ഒരോഹരി പൂച്ചയ്ക്കും ലഭിക്കാറുണ്ട്. എന്നിട്ടും വേണോ, ഈ
കൊലപാതകം! ഇങ്ങനെ തുടർന്നാൽ തങ്ങളുടെ വംശംതന്നെ
ഇല്ലാതാകുമല്ലോ എന്ന് എലികളുടെ നേതാക്കൾ ആലോചിച്ചു.
ഒരു പോംവഴി കാണണം. അതിന് അവർ ഒരു പൊതുയോഗം
വിളിച്ചുകൂട്ടി.
പലതരത്തിലുള്ള അഭിപ്രായങ്ങൾ യോഗത്തിൽ
കേൾക്കാറായി. പക്ഷേ, അവയൊന്നും ആർക്കും സ്വീകാര്യമായി
തോന്നിയില്ല. ഇനി എന്തു ചെയ്യും? യോഗത്തിൽ നിശ്ശബ്‍ദത
പരന്നു.
‘എനിക്ക് ഒരു നിർദ്ദേശം വെക്കാനുണ്ട്.’ ചെറുപ്പക്കാരനായ
ഒരു എലി എഴുന്നേറ്റുനിന്നു പറഞ്ഞു: ‘എവിടെനിന്നെങ്കിലും ഒരു
മണി കൊണ്ടുവന്നുപൂച്ചയുടെ കഴുത്തിൽ കെട്ടുക. അപ്പോൾ
പൂച്ച വരുന്നേ! എന്ന താക്കീതുനൽകിക്കൊണ്ട് മണി ശബ്ദിക്കും.
നമുക്ക് ഉടനെ രക്ഷപ്പെടുകയും ചെയ്യാം.’

സകലരും കൈയടിച്ച് ആ നിർദ്ദേശത്തെ സ്വാഗതം ചെയ്തു.


‘മഹാബുദ്ധിമാൻ.’ പലരും അഭിപ്രായപ്പെട്ടു. സദസ്സ് പതുക്കെ
ശാന്തമായപ്പോൾ ഒരു വൃദ്ധൻ എഴുന്നേറ്റു പറഞ്ഞു:
‘ചെറുപ്പക്കാരന്‍റെ നിർദ്ദേശം വളരെ നല്ലതുതന്നെ. അദ്ദേഹം
അനുമോദനം അർഹിക്കുകയുംചെയ്യുന്നു. പക്ഷേ, ഇത്രയും
നേരം നിങ്ങൾ ആരും ചിന്തിച്ചില്ലെന്നു തോന്നുന്ന ഒരു ചോദ്യം
ഓർമയിൽ വന്നതുകൊണ്ട് ഞാൻ ചോദിക്കട്ടെ’ കിഴവൻ
തെല്ലൊന്നുനിർത്തി സദസ്സിന്‍റെ മുഴുവൻ ശ്രദ്ധയും
പിടിച്ചുപറ്റിയശേഷം തുടർന്നു:
‘നിങ്ങളിൽ ആരാണ് പൂച്ചയുടെ കഴുത്തിൽ മണികെട്ടാൻ
പോകുന്നത്?’ ആ ചോദ്യം കേട്ടപ്പോൾതന്നെ എലികളെല്ലാം
പകുതി മരിച്ചതു പോലെയായി.
നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ ധാരാളംപേർ
കാണും. അത് നടപ്പിലാക്കാൻ ആരും
കാണുകയുമില്ല.
147
ഒരു പ്രതിമ സൗജന്യം

മനുഷ്യർക്കിടയിൽ താൻ ഇപ്പോഴും പ്രിയങ്കരനാണോ എന്നു


പരീക്ഷിച്ചറിയാൻ ഒരിക്കൽ മെർക്യുറി ദേവൻ തീരുമാനിച്ചു.
ഉടനെ അദ്ദേഹം മനുഷ്യ രൂപം ധരിച്ച് ഭൂമിയിലെത്തി.
ഒരു ശിൽപ്പിയുടെ പണിപ്പുരയിലാണ് ദേവൻ ആദ്യമായി
കയറിച്ചെന്നത്. ഏതോ യാത്രക്കാരന്‍റെ ഭാവത്തിൽ അദ്ദേഹം
അവിടെ പണിതീർത്തു വെച്ച അനേകം പ്രതിമകളെ ഓരോന്നായി
നോക്കി നടന്നു. ഒപ്പം ശിൽപ്പിയും നടക്കുന്നുണ്ട്.
ജൂപ്പിറ്റർദേവന്‍റെ പ്രതിമയ്ക്കു മുന്നിൽ എത്തിയപ്പോൾ
യാത്രക്കാരൻ ചോദിച്ചു: ‘ഇതിനു നിങ്ങൾ എന്തു വില
ആവശ്യപ്പെടും?’
‘വളരെ കുറഞ്ഞ വിലയ്ക്ക് ഞാൻ അതു നൽകാം, കേവലം
ഒരു ഡ്രാച്മ തന്നാൽ മതി.’ ശിൽപ്പി പറഞ്ഞു: ‘ആളുകൾക്ക്
ജൂപ്പിറ്റർ ദേവനോട് ഒട്ടും മതിപ്പു കാണുന്നില്ല.’
ഉള്ളിൽ ഉയർന്നുവന്ന ചിരി അടക്കിനിർത്താൻ മെർക്യുറി
അല്പം പ്രയാസപ്പെട്ടു. പിന്നീട് ചോദിച്ചു: ‘ഈ സ്ത്രീയുടെ
പ്രതിമയാണെങ്കിലോ?’
‘അത് ജൂണോദേവിയുടേതാണ്.’ ശിൽപ്പി വ്യക്തമാക്കി.
‘സുന്ദരികളുടേതാകുമ്പോൾ സ്വാഭാവികമായും കുറച്ചു വില
കൂടുമല്ലോ. രണ്ടു ഡ്രാച്മയ്ക്ക് തരാം.’
മർക്യുറി പിന്നെയും നീങ്ങി. അപ്പോൾ കണ്ടത് സ്വന്തം
പ്രതിമയായിരുന്നു. അദ്ദേഹം താത്പര്യത്തോടെ തിരക്കി: ‘ഈ
പ്രതിമ അത്യന്തം മനോഹരമായിരിക്കുന്നു. മർക്യുറി
ദേവന്‍റേതല്ലേ?’
‘അതെ.’ ശിൽപ്പി തലകുലുക്കി. ‘ദൈവങ്ങളുടെ
സന്ദേശവാഹകനും ജനങ്ങൾക്കു വ്യാപാരവിജയം
നൽകുന്നവനുമാണ് മർക്യുറി എന്നുകേട്ടിട്ടുണ്ട്. ആ നിലയ്ക്ക്
താങ്കൾ ഇതിന് അല്പംകൂടി വിലക്കൂടുതൽ ആവശ്യപ്പെടുമെന്നു
തോന്നുന്നു, അല്ലേ?’ ചോദ്യമെറിഞ്ഞ യാത്രക്കാരൻ
മറുപടിക്കുവേണ്ടി ചെവി കൂർപ്പിച്ചു.
‘ഞാൻ താങ്കൾക്ക് ഒരു സൗജന്യം ചെയ്യാം’ ശിൽപ്പി പറഞ്ഞു:
‘മറ്റു രണ്ട് പ്രതിമകളും മുൻപറഞ്ഞ വിലയ്ക്കുതന്നെ
വാങ്ങുകയാണെങ്കിൽ മർക്യുറിയുടെ ഈ പ്രതിമ താങ്കൾക്കു
ഞാൻ സൗജന്യമായി നൽകാം. അങ്ങനെയെങ്കിലും അതൊന്ന്
ഒഴിഞ്ഞുപോകട്ടെ! ഒരു കച്ചവടം നടക്കട്ടെ!’

മറ്റുള്ളവരിൽനിന്ന് അഭിനന്ദനമോ പ്രശംസയോ


പതീക്ഷിച്ചു ചെല്ലുന്നവർ സത്യസ്ഥിതിയറിഞ്ഞ്
ചൂളിപ്പോകുന്നു.
148
രാപ്പാടി പറഞ്ഞ സത്യങ്ങൾ

കർഷകൻ അത്താഴം കഴിഞ്ഞു കിടക്കാൻ പോവുകയായിരുന്നു.


മുറ്റത്തെ തേൻമാവിൽനിന്ന് ഒരു രാപ്പാടിയുടെ മധുരമായ ഗാനം
അയാളുടെ ശ്രദ്ധയെ ആകർഷിച്ചു. പക്ഷി
പാടിക്കൊണ്ടേയിരുന്നു. ആ ഗാനം അയാളുടെ മനസ്സിൽ
നിറഞ്ഞുനിന്നു. വളരെനേരം കഴിഞ്ഞാണ് അയാൾ ഉറങ്ങിയത്.
അടുത്ത രാത്രിയിൽ അയാൾ കെണിവെച്ചു രാപ്പാടിയെ
പിടിച്ചു പ്രത്യേകം തയ്യാറാക്കിയ ഒരു കൂട്ടിൽ അതിനെ
അടയ്ക്കുകയും ചെയ്തു. ‘ഹേ, മനോഹരീ!’ കർഷകൻ വിളിച്ചു:
‘നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കുന്നു. ഇനി ഈ കൂട്ടിലിരുന്ന് നീ
എനിക്കുവേണ്ടി എല്ലാ രാത്രിയിലും പാടുക!’ ‘പക്ഷേ, ഞങ്ങൾ
രാപ്പാടികൾ കൂടുകളിൽ ഇരുന്ന് ഒരിക്കലും പാടില്ല.’
പക്ഷി പറഞ്ഞു: ‘ഞാൻ ഈ കൂട്ടിലിരുന്ന് ആഹാരം
കഴിക്കാതെയും രോഗം പിടിച്ചും മരിക്കുകയേ ഉള്ളൂ. നിങ്ങൾ
ഒരിക്കലും എന്‍റെ പാട്ടു കേൾക്കുകയില്ല.’
‘അങ്ങനെയാണെങ്കിൽ ഞാൻ നിന്നെ ഇറച്ചിയട ഉണ്ടാക്കി
കഴിക്കും. രാപ്പാടികളുടെ ഇറച്ചി വിശിഷ്‌ടവും
സ്വാദിഷ്ഠവുമാണെന്നു ഞാൻ കേട്ടിട്ടുണ്ട്.’ ‘അയ്യോ! ദയവായി
എന്നെ കൊല്ലരുത്.’ രാപ്പാടി അപേക്ഷിച്ചു: ‘നിങ്ങൾ എന്നെ
സ്വതന്ത്രയാക്കുകയാണെങ്കിൽ ഞാൻ മഹത്തായ
മൂന്നുസത്യങ്ങൾ പറഞ്ഞുതരാം. അത് എന്‍റെ നിസ്സാരമായ ഈ
ശരീരത്തെക്കാൾ വളരെ വിലപ്പെട്ടതും വിശിഷ്‌ടവും ആണെന്ന്
നിങ്ങൾക്ക് ഉറപ്പിക്കാം.’
കർഷകൻ രാപ്പാടിയെ മോചിപ്പിച്ചു. അത് ഉടനെ
തേന്മാവിന്‍റെ കൊമ്പിൽ പറന്നുചെന്ന് ആഹ്ളാദത്തോടെ
ചിറകിളക്കി.
‘ഇനി ഞാൻ മൂന്നു സത്യങ്ങൾ പറയാം.’ താഴെ നിൽക്കുന്ന
കർഷകനെ നോക്കി രാപ്പാടി മൊഴിഞ്ഞു: ‘കെണിയിൽ അകപ്പെട്ട
ഒരാളുടെയും വാക്ക് വിശ്വസിക്കരുത്. കൈയിലുള്ളത്
നഷ്‌ടപ്പെടാതെ സൂക്ഷിക്കണം. വല്ലതും നഷ്‌ടപ്പെട്ടാൽ അതേപ്പറ്റി
ഓർത്തു ദുഃഖിച്ചുകൊണ്ടിരിക്കാനും പാടില്ല.’ ഇത്രയും
പറഞ്ഞശേഷം രാപ്പാടി വേറെ എവിടേക്കോ പറന്നുപോയി.

കൂട്ടിലുള്ള ഒരു പക്ഷി മരക്കൊമ്പിലുള്ള രണ്ട്


പക്ഷികളെക്കാൾ വിലപ്പെട്ടതാണ്.
149
വ്യർത്ഥമായ ന്യായവാദം

അരുവിയിൽ വെള്ളം കുടിക്കാൻ എത്തിയതായിരുന്നു ചെന്നായ.


അതുചുറ്റിലും ഒന്നു കണ്ണോടിച്ചു.
അതാ, താഴെ കടവിൽ ഒരു ആട്ടിൻകുട്ടി വെള്ളം കുടിക്കാൻ
ഇറങ്ങുന്നു. ഇന്ന് ശാപ്പാടിന് ഇനി വേറേ എങ്ങും പോകേണ്ടല്ലോ.
ചെന്നായ് സന്തോഷിച്ചു. ‘ഹേയ്! നീ എന്താ കുടിക്കാനുള്ള
വെള്ളം കലക്കുന്നത്?’ ചെന്നായ കുഞ്ഞാടിനോടു ദേഷ്യപ്പെട്ടു.
‘ഞാൻ താഴെയല്ലേ നില്ക്കുന്നത്? മുകൾവശത്ത് നിൽക്കുന്ന
താങ്കളുടെ അടുത്തേക്ക് ഈ കലക്കവെള്ളം വരില്ലല്ലോ.’
ആട്ടിൻകുട്ടി മറുപടി നൽകി.
‘നീ എന്നോടു തർക്കിക്കുകയൊന്നും വേണ്ട; ധിക്കാരി!’
ചെന്നായ ക്ഷോഭിച്ചു: ‘എനിക്ക് നിന്നെ നേരത്തേ അറിയാം. ഒരു
വർഷം മുമ്പ് നീ എന്നെ പുറകിൽനിന്നു കൊഞ്ഞനംകാട്ടി
ചിരിച്ചതും കൂട്ടുകാരോടൊപ്പം അസഭ്യം വിളിച്ചുപറഞ്ഞതും
ഞാൻ മറന്നിട്ടില്ല.’
‘എനിക്ക് ഒരു വയസ്സ് തികയാൻ ഇനി രണ്ട് മാസംകൂടി ഉണ്ട്.
അപ്പോൾ, ഒരു വർഷം മുമ്പു താങ്കളെ അസഭ്യം പറഞ്ഞതു
ഞാനായിരിക്കില്ലെന്നു തീർച്ചയല്ലേ?’ ആട് സ്വന്തം ഭാഗം വാദിച്ചു.
‘നീയല്ലെങ്കിൽ നിന്‍റെ തന്തയാണെന്നു തീർച്ച.’ ചെന്നായ്ക്ക്
ക്ഷമ നശിച്ചിരുന്നു. ‘ഇനിയും നിനക്ക് എന്നോടു
തർക്കിക്കണമെങ്കിൽ എന്‍റെ വയറ്റിൽ വേണ്ടത്ര സ്ഥലമുണ്ട്;
അവിടെ ഇരുന്നുകൊണ്ടാകാം’ എന്നും പറഞ്ഞുചെന്നായ
ആടിന്‍റെമേൽ ചാടിവീണ് അതിനെ ഭക്ഷണമാക്കി.

ഒരു സ്വേച്ഛാധിപതിയുടെ മുന്നിൽ


ന്യായവാദങ്ങളൊന്നും വിലപ്പോകില്ല.
150
ലാഭകരമായ തീറ്റ

വയൽക്കരയിൽ ഒരു വീടുണ്ട്. അവിടെ ഒരു നായയുണ്ട്.


വീട്ടുമുറ്റത്തെ ഒരു മൂലയിലാണ് അതിന്‍റെ കിടപ്പ്.
ചിലപ്പോൾ അകലെയുള്ള കാട്ടിൽനിന്നു ചെന്നായ്ക്കളും
പുലികളും മറ്റും ഗ്രാമങ്ങളിൽ മോഷണത്തിനു വരും. കാട്ടിൽ
അത്രമാത്രം വിഷമം നേരിട്ടാലേ അവ നാട്ടിലേക്കിറങ്ങാറുള്ളു.
അങ്ങനെ ഒരു ചെന്നായ് ആ വീട്ടുമുറ്റത്തെത്തി.
പെട്ടെന്നാണ് നായ ഉണർന്നത്. ഒരു നിമിഷംകൂടി
ഉറങ്ങിപ്പോയിരുന്നെങ്കിൽ തന്‍റെ കഥ തീരുമായിരുന്നു. ഇനി
ചെന്നായയുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ ഒരു മാർഗ്ഗം
കാണണം. ആപത്തിൽ അകപ്പെടുമ്പോൾ ബുദ്ധി കൂടുതൽ
ശക്തമായി പ്രവർത്തിക്കുമല്ലോ. ഉടനെ നായയ്ക്ക് ഒരുസൂത്രം
തോന്നുകയും ചെയ്തു:
‘താങ്കൾ വിശന്നുവരികയാണെന്നു തോന്നുന്നു. പക്ഷേ,
ഇപ്പോൾ എന്നെ കൊല്ലുന്നത് ഒട്ടും ലാഭകരമാവില്ല.’ നായ
പറഞ്ഞു: ‘നോക്കൂ, ഞാൻ എത്ര മെലിഞ്ഞിട്ടാണ്!
കുറച്ചുദിവസംകൂടി താങ്കൾക്ക് ക്ഷമിച്ചുകൂടേ? അടുത്ത മാസം
ഈ വീട്ടിൽ ഒരു വിവാഹമുണ്ട്! അത് തീരുന്നതുവരെയും തീർന്നു
കുറെനാൾ വരെയും എനിക്ക് നന്നായി തിന്നാൻ കിട്ടും. തിന്നു
തിന്നു ഞാൻ തടിച്ചു കൊഴുക്കും. അപ്പോൾ, നല്ല വിശപ്പുള്ള ഒരു
ദിവസം നോക്കി ഇങ്ങോട്ട് വന്നാൽ മതി.’ ചെന്നായ അത്
വിശ്വസിച്ച് കാട്ടിലേക്കു പോയി.
‘ഇപ്പോൾ ഒരു മാസത്തിലേറെ കഴിഞ്ഞിരിക്കുന്നു.’
അസഹ്യമായി വിശപ്പുള്ള ദിവസം ചെന്നായ ഓർത്തു:
‘വയൽക്കരയിലുള്ള ആ വീട്ടിലെ നായ ഇപ്പോൾ തടിച്ച്
കൊഴുത്തിട്ടുണ്ടാകും.’
വീട്ടുമുറ്റത്തെത്തിയ ചെന്നായ് വിസ്മയിച്ചു. പതിവുസ്ഥലത്ത്
നായയെ കണ്ടില്ല.
അപ്പോഴാണ് പുരപ്പുറത്തുനിന്നും കുര! ‘നീ എന്താണ്
അവിടെച്ചെന്ന് ഉറങ്ങുന്നത്? ഇറങ്ങിവന്ന് വാക്ക് പാലിക്കൂ.’
ചെന്നായ പറഞ്ഞു. ‘ഇനി എപ്പോഴെങ്കിലും നിലത്ത് ഉറങ്ങുന്ന
എന്നെ പിടിക്കാൻ താങ്കൾക്കു കഴിയുന്ന പക്ഷം വരാനിരിക്കുന്ന
വിവാഹസദ്യയ്ക്കുവേണ്ടി കാത്തിരിക്കാതെ തൽക്കാലത്തെ
വിശപ്പടക്കാൻ ശ്രദ്ധിച്ചാൽ മതി.’ ഇത്രയും പറഞ്ഞു നായ ഉറക്കെ
കുരച്ചു. അതുകേട്ട് വീട്ടുകാർ ഉണരുംമുമ്പേ ചെന്നായ ജീവനും
കൊണ്ട് ഓടിപ്പോയി.

ബുദ്ധിമാൻ ആപത്തിൽനിന്നും രക്ഷപ്പെടും. തുടർന്ന്


അത്തരം ആപത്തുകൾക്കെതിരെ ജാഗ്രത
പാലിക്കുകയും ചെയ്യും.
151
കഴുതയെ ചുമന്ന കുതിര

നഗരത്തിൽ ഒരു വ്യാപാരിയാണ് അയാൾ. എന്നും


ഗ്രാമത്തിൽനിന്നു ചരക്കുകൾ കൊണ്ടുപോകണം, പച്ചക്കറിയും
ധാന്യങ്ങളും മറ്റു പലവകകളും ഉണ്ടാകും. ഒരു കഴുതയും ഒരു
കുതിരയും ചേർന്നാണ് അതെല്ലാം നഗരത്തിൽ എത്തിക്കുന്നത്.

ഏറ്റവും കൂടുതൽ ഭാരം എപ്പോഴും കഴുതപ്പുറത്തായിരിക്കും.


നടക്കുവാൻതന്നെ പ്രയാസമാണതിന്. എന്നാൽ കുതിരയ്ക്ക്
വളരെ കുറച്ചേ ഭാരം വഹിക്കാനേ ഉണ്ടാകൂ. സന്തോഷത്തോടെ
തുള്ളിച്ചാടി നടക്കാം.
ഒരു ദിവസം രണ്ടുപേരും നഗരത്തിലേക്കു
പോവുകയായിരുന്നു. കുറച്ചുനാളായി കഴുതയ്ക്ക് നല്ല സുഖമില്ല.
എങ്കിലും ഭാരം വഹിക്കാതെ പറ്റുമോ? അന്നു തീരെ വയ്യ.
ആരോടു പറയാൻ? കാലുകൾ കുഴഞ്ഞു പോകുന്നു.
‘സുഹൃത്തേ എന്നെ അല്പം സഹായിക്കാമോ? എന്‍റെ
പുറത്തുള്ളതിൽനിന്നും പകുതി ഭാരം താങ്കൾ എടുത്താൽ വലിയ
ഉപകാരമായിരിക്കും.’ കഴുത ദൈന്യതയോടെ അപേക്ഷിച്ചു:
‘ഇല്ലെങ്കിൽ ഞാൻ ഇവിടെ വീണുമരിച്ചുപോകും. തീരെ
വയ്യാഞ്ഞിട്ട് പറയുകയാണ്. താങ്കൾക്ക് കൂടുതൽ വിഷമം
തോന്നുമ്പോൾ ഞാൻ വീണ്ടും എടുത്തുകൊള്ളാം.’
‘ഇത്തരം പരാതിയൊന്നും പറഞ്ഞ് എന്നെ
ശല്യപ്പെടുത്തരുത്’ എന്നായിരുന്നു കുതിരയുടെ പ്രതികരണം.
അതു വളരെ ഗമയിൽ നടപ്പായി.
കഴുത പിന്നെ ഒന്നും മിണ്ടിയില്ല. വേച്ചുവേച്ച് അര നാഴികകൂടി
നടന്നുകാണും. പെട്ടെന്ന്, ഭാരത്തോടെ അത് കുഴഞ്ഞുവീഴുകയും
ഉടനെ മരിക്കുകയും ചെയ്തു.
പിന്നാലെ വന്ന വ്യാപാരി കഴുതയുടെ അടുത്തെത്തി
പരിശോധിച്ചു. അത് ചത്തുപോയി എന്ന കാര്യം അയാൾക്കു
ബോധ്യമായി. കഴുതപ്പുറ ത്തുണ്ടായിരുന്ന ഭാരമെല്ലാം എടുത്ത്
അയാൾ കുതിരപ്പുറത്തുവെച്ചു. കൂടാതെ കഴുതയുടെ ജഡവും
അതിനു മുകളിലായിവച്ചു.
‘ദൈവമേ! എന്‍റെ ക്രൂരമായ അവഗണനയ്ക്ക് ഇതു നല്ല
സമ്മാനം തന്നെ!’ കുതിര ദുഃഖത്തോടെ ആത്മഗതം ചെയ്തു.

കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കണം;


പ്രത്യേകിച്ചും അവശരായവരെ.
152
കുടലിനെതിരെ സമരം

കൂനിക്കൂടി ഇരിക്കുകയായിരുന്ന ഒരാളുടെ കൈയും വായും


കാലും തമ്മിൽ ഒരു സംഭാഷണമുണ്ടായി.
‘ഞാൻ ഭക്ഷണമെടുത്തു വായയ്ക്കു കൊടുക്കും.’ കൈ
പറഞ്ഞു: ‘വായ അതു ചവച്ച് വയറിനു കൊടുക്കും.
ഇതിൽ ഞങ്ങൾക്കെന്തുകാര്യം? കുടലല്ലേ
തടിച്ചുവീർക്കുന്നത്!’ ‘ശരിയാണ്.’ കാലുകൾ പറഞ്ഞു: ‘ഞങ്ങളും
ആലോചിക്കാതിരുന്നില്ല. അവനെ ഞങ്ങൾ ചുമന്ന് നടക്കുകയും
ചെയ്യുന്നു. ഒരു മല ചുമന്നാലും വേണ്ടില്ല; ഈ മടിയനെ ചുമക്കുക
വയ്യാ!’ ‘നമുക്ക് സമരം പ്രഖ്യാപിക്കാം.’ കൈ പറഞ്ഞു: ‘ഇനി ഒരു
സാധനവും ഞാൻ വായിലേക്ക് എടുത്തുകൊടുക്കില്ല.’
അങ്ങനെ കുറെനേരം കഴിഞ്ഞപ്പോൾ അയാൾക്ക്
ഇരിക്കാൻ വയ്യാതായി. തൊണ്ട വരളുകയും തല ചുറ്റുകയും
ചെയ്തു. ക്ഷീണം കൊണ്ട് അയാൾ അവിടെത്തന്നെ കിടപ്പായി.
കൈകൾ തളർന്നിരിക്കുന്നു. കാലുകളിൽ തണുപ്പ് കയറുന്നു.
നിഷ്പക്ഷത പാലിച്ച വായയും വിഷമത്തിലാണ്.
‘നിങ്ങൾ കൊടുക്കുന്ന ഭക്ഷണം കുടൽ വേണ്ടതുപോലെ
പാകപ്പെടുത്തി രക്തത്തിലൂടെ നിങ്ങൾക്കുതന്നെ
തിരിച്ചുതരുന്നുണ്ട്.’ വായ കൈയോടായിപറഞ്ഞു. ‘മാത്രമല്ല, മറ്റ്
അവയവങ്ങളെയും അവയുടെ ആവശ്യം അറിഞ്ഞ്
തൃപ്തിപ്പെടുത്തുന്നു. കുടൽ നിങ്ങളെയും എന്നെയും
ആശ്രയിച്ചിരിക്കുന്നതുപോലെ കുടലിനെ നമ്മളും ആശ്രയിച്ചാണ്
ഇരിക്കുന്നത്. അതിനാൽ പണിമുടക്ക് ഉടനെ പിൻവലിക്കണം.’
കാലുകൾ അക്കാര്യം നേരത്തേ സമ്മതിച്ചതുപോലെ
തോന്നി. അവർ ഉടലിനെ താങ്ങി തീൻമേശയുടെ അടുക്കൽ
എത്തിച്ചു. കൈയും വായും വേഗത്തിൽ അവരുടെ പ്രവൃത്തികൾ
ചെയ്തു.

പരസ്പരം ആശ്രയിക്കാതെയും
സഹകരിക്കാതെയും ഇരുന്നാൽ പൊതുനന്മ
കൈവരില്ല. ജോലിയുടെ ഏറ്റക്കുറച്ചിലോ
മാനാഭിമാനങ്ങളോ അതിൽ പ്രശ്നമാക്കരുത്.
153
മരണാനന്തര ബഹുമതി

കാട്ടിൽ ഒരു മനുഷ്യന്‍റെ മൃതദേഹം കിടപ്പുണ്ടായിരുന്നു. ഒരു


കരടിയും കുറുക്കനും അവിടെ എത്തി. കരടി ആ മനുഷ്യനെ
എല്ലായിടത്തും മണപ്പിച്ചു നോക്കിയശേഷം രണ്ടിറ്റു കണ്ണുനീർ
വീഴ്ത്തിക്കൊണ്ട് പറഞ്ഞു:
‘കഷ്‌ട൦! നല്ല ആരോഗ്യമുള്ള മനുഷ്യനായിരുന്നു. എന്തു
ചെയ്യാം മരിച്ചു പോയി! മരിച്ചവരോട് എനിക്കു വലിയ ദയയും
ബഹുമാനവുമാണ്. ഞാൻ അവരെ ഉപദ്രവിക്കില്ല.’
അതു കേട്ട് കുറുക്കൻ പുഞ്ചിരിച്ചു: ‘ജീവനോടെ കിട്ടിയ ഒരു
മനുഷ്യനെയും ഞാൻ തിന്നിട്ടില്ല എന്നു പറയാൻ താങ്കൾക്ക്
കഴിയുമോ?’ കുറുക്കൻ ചോദിച്ചു: ‘എങ്കിൽ എനിക്ക് താങ്കളെപ്പറ്റി
കൂടുതൽ മതിപ്പ് തോന്നുമായിരുന്നു.’
ജീവിച്ചിരിക്കുന്നവരോട് കരുണ കാണിക്കുകയാണ്
മരണാനന്തരം അവരെ ബഹുമാനിക്കുന്നതിലും
ശ്രേഷ്ഠതരം.
154
തലയിലും വെക്കില്ല, നിലത്തും
വെക്കില്ല

കുരങ്ങുകൾക്ക് ഒരു പ്രസവത്തിൽ രണ്ടു കുട്ടികൾ


ജനിക്കാറുണ്ട്. എന്നാൽ, രണ്ട് കുട്ടികളെയും ഒരുപോലെ
സ്നേഹിക്കുക എന്ന സ്വഭാവം അമ്മമാർ കാണിക്കാറില്ല.
രണ്ടു കുട്ടികളെയും ഒരുപോലെ അവഗണിക്കുന്നുവെങ്കിലും
സാരമില്ലായിരുന്നു. ഇവിടെ അതല്ല സ്ഥിതി.
എങ്ങനെയോ അമ്മ ഒരു കുഞ്ഞിനെ മാത്രം ഇഷ്‌ടപ്പെടുന്നു
അതിനെ തലയിലും നിലത്തും വെക്കാതെ മാറോടമർത്തി
ലാളിക്കുന്നു; പാലും സ്നേഹവും ഊട്ടുന്നു.
പക്ഷേ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ കുഞ്ഞ്
ചത്തുപോവുകയും ചെയ്യുന്നു.
അപ്പുറത്ത്, അച്ഛനാലും അമ്മയാലും ഉപേക്ഷിക്കപ്പെട്ട
കുട്ടിയുണ്ടല്ലോ. അത് ജീവിതത്തിനുവേണ്ടി സ്വയം
പോരാടുകയായിരിക്കും.
ജനിച്ചുപോയില്ലേ? നോക്കാൻ ആളില്ലെങ്കിലും ജീവിക്കാതെ
പറ്റുമോ? ജീവിതവുമായുള്ള ആ പോരാട്ടത്തിൽ അത്
വിജയംവരിച്ച് വളരുകയും ചെയ്യുന്നു.

എത്രതന്നെ മുൻകരുതൽ സ്വീകരിച്ചാലും വിധി


വളർത്തുന്നതേ വളരൂ.
155
വാനമ്പാടിയും മക്കളും

വിശാലമായ ഗോതമ്പുവയൽ. അതിന്‍റെ ഒരു മൂലയിലാണ്


വാനമ്പാടികൂടുണ്ടാക്കിയത്. കുഞ്ഞുങ്ങൾക്ക് ആഹാരം
തേടിക്കൊണ്ടുവരാൻ തള്ളപ്പക്ഷി എന്നും പുറത്തുപോവുക
പതിവായിരുന്നു.
കുറച്ചുനാൾ ചെന്നപ്പോൾ ഗോതമ്പു കൊയ്യാറായി.
കർഷകൻ എന്നാണ് കൊയ്ത്തിനിറങ്ങുക എന്ന് അറിയില്ല.
തള്ളപ്പക്ഷിയുടെ മനസ്സ് ഉത്കണ്ഠപ്പെടാറുണ്ട്. അതിനാൽ,
ആഹാരം തേടുമ്പോൾ അമ്മ മക്കളോടുപറഞ്ഞു:
‘മക്കളേ! ഇവിടെ നിങ്ങൾ കാണുന്നതും കേൾക്കുന്നതുമായ
എല്ലാ കാര്യങ്ങളും ഞാൻ തിരിച്ചുവന്നാൽ ഒന്നൊഴിയാതെ
പറയണം. കൃഷി നോക്കാൻ വരുന്നവരെയാണു പ്രത്യേകം
ശ്രദ്ധിക്കേണ്ടത്.’
ഒരു ദിവസം കർഷകനും മകനും ഗോതമ്പുവയലിലെത്തി.
‘ഇത് കൊയ്യാറായിരിക്കുന്നു.’ അച്ഛൻ പറഞ്ഞു: ‘മോൻ ഒരു
കാര്യം ചെയ്യണം. വീട്ടിൽ തിരിച്ചെത്തിയാൽ അയൽപക്കത്തുള്ള
എല്ലാവരോടും നമ്മുടെ ഗോതമ്പ് മൂരാറായ വിവരം
അറിയിക്കണം.’
വൈകുന്നേരം കുഞ്ഞുങ്ങൾക്കു ഭക്ഷണവുമായി വാനമ്പാടി
കൂടണഞ്ഞു. അപ്പോൾ കുഞ്ഞുങ്ങൾ ബഹളം കൂട്ടി. കർഷകൻ
മകനു നൽകിയ നിർദ്ദേശത്തെപ്പറ്റി പറയാൻ ‘ഞാൻ മുമ്പേ,
ഞാൻ മുമ്പേ’ എന്ന മട്ടിൽ അവ തള്ളയുടെ മുന്നിൽ തൊള്ള
തുറന്നു. സുരക്ഷിതമായ മറ്റൊരുസ്ഥലത്തേക്ക് തങ്ങളെ
കൊണ്ടുപോകണമെന്നും അവ ആവശ്യപ്പെട്ടു.
‘ബഹളം കൂട്ടാതെ കുട്ടികളേ! നിങ്ങൾ എന്തിനു ഭയപ്പെടുന്നു?
ഇനിയും ധാരാളം സമയമുണ്ട്.’ തള്ളപ്പക്ഷി പറഞ്ഞു. അടുത്ത
ദിവസവും കർഷകൻ വന്നു. നല്ല വെയില്. ഗോതമ്പു കൂടുതൽ
വിളഞ്ഞിരിക്കുന്നു. ‘അയൽക്കാരെ കാത്തുനിന്നാൽ കാര്യം
നടക്കില്ല.’ കർഷകൻ പറഞ്ഞു: ‘നീ നിന്‍റെ അമ്മാവനോടും
നമ്മുടെ മറ്റെല്ലാ ബന്ധുക്കളോടും ചെന്നുപറയൂ, ഇവിടെ
ഗോതമ്പു കൊയ്യാറായിട്ടുണ്ട്, നാളെ രാവിലെ
എത്തിച്ചേരണമെന്ന്.’
അന്നു വൈകുന്നേരവും വാനമ്പാടി കൂട്ടിലെത്തിയപ്പോൾ
കുഞ്ഞുങ്ങൾ വിവരം പറഞ്ഞു കലപില കൂട്ടി. പക്ഷേ, തള്ളപ്പക്ഷി
ശാന്തയായിരുന്നു. ‘ഇനിയും സമയമുണ്ടു കുട്ടികളേ!’ അവൾ
പറഞ്ഞു: ‘എന്നാൽ നാളെ നിങ്ങൾ കൂടുതൽ ജാഗ്രതയോടെ
ഇരിക്കണം.’ കുഞ്ഞുങ്ങൾ, അമ്മ പറയുന്നതിന്‍റെ അർത്ഥം
മനസ്സിലാകാതെ, പരസ്പരം നോക്കുക മാത്രം ചെയ്തു.
പിറ്റേദിവസം വന്നപ്പോൾ കർഷകനു ദേഷ്യവും സങ്കടവും
സഹിക്കാൻ കഴിഞ്ഞില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ
ഗോതമ്പു മുഴുവൻ വിളഞ്ഞ് നിലത്തുവീഴും. ‘അയൽക്കാരെ
കാത്തും ബന്ധുക്കളെ ആശ്രയിച്ചും നിന്നാൽ നമ്മുടെ
ഗോതമ്പാണ് നശിക്കുക.’ കർഷകൻ വികാരാധീനനായി
മകനോടു പറഞ്ഞു: ‘ഇന്നു വീട്ടിലെത്തിയാൽ നീ അരിവാളുകൾ
മൂർച്ച കൂട്ടി വെക്കണം. കറ്റ കെട്ടാനുള്ള കയറും കരുതണം.
നാളെ വെളുപ്പിനുവന്ന് നമുക്കുതന്നെ കൊയ്ത്തു തുടങ്ങാം.’
ഈ വിവരം വൈകിട്ട് കുഞ്ഞുങ്ങൾ അറിയിച്ചപ്പോൾ
തള്ളപ്പക്ഷിഅമ്പരപ്പോടെ പറഞ്ഞു: ‘ഇനി സമയമില്ല. ഇത്രയും
നാൾ ആ മനുഷ്യൻ മറ്റുള്ളവരെ ആശ്രയിക്കുകയായിരുന്നു.
അതുകൊണ്ട് കാര്യം നടന്നില്ല. യജമാനൻതന്നെ ജോലിക്ക്
ഇറങ്ങാൻ തീരുമാനിച്ചനിലയ്ക്കു നാളെ കൊയ്ത്തു നടക്കും.
അതിനാൽ ഇന്നുതന്നെ നമുക്കു താമസം മാറ്റണം.’
വാനമ്പാടിയും കുട്ടികളും ഉടനെ താമസം മാറ്റി. അടുത്ത
ദിവസം കർഷകനും മകനും അരിവാളുമായി വന്ന് കൊയ്ത്തു
തുടങ്ങുകയും ചെയ്തു.

കൃത്യസമയത്ത് ജോലി തീരണമോ? അതു


ഭംഗിയാക്കണമോ? എങ്കിൽ സ്വയം മുന്നോട്ടിറങ്ങിയേ
പറ്റൂ.
156
ഒരേ ശ്വാസത്തിൽ തണുപ്പും ചൂടും

കാട്ടിലൂടെ നടക്കുമ്പോൾ അയാൾ വനദേവതയെ കണ്ടുമുട്ടി.


അവർ പരിചയപ്പെട്ടു. പിന്നെ പലതും ചോദിച്ചും സംസാരിച്ചും
അവർ ഒപ്പം നടന്നു.
നല്ല തണുപ്പുള്ള കാലമായിരുന്നു. യാത്രയ്ക്കിടയിൽ ഒരു
പാറപ്പുറത്തിരുന്നു വിശ്രമിക്കെ ആ മനുഷ്യൻ കൈവിരൽ ഒരു
പ്രത്യേക രീതിയിൽ വായിൽവെച്ച് ശക്തിയായി ഊതി. അപ്പോൾ
ചൂളംവിളി ഉയർന്നു.
‘നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?’ വനദേവത
ചോദിച്ചു. ‘ഓ! വിശേഷിച്ചൊന്നുമില്ല.’ അയാൾ പറഞ്ഞു: ‘നല്ല
തണുപ്പ് അനുഭവപ്പെടുമ്പോൾ ഞാൻ ചെയ്യാറുള്ളതാണ്.
അപ്പോൾ ആകെ ഒരു ഉന്മേഷവും ചൂടും തോന്നും.’
അവർ പിന്നെയും യാത്ര തുടർന്നു. കുറച്ചു ചെന്നപ്പോൾ
വനദേവതയുടെ വാസസ്ഥലമായി. അവർ ആ സഹയാത്രികനെ
വീട്ടിലേക്കു ക്ഷണിച്ചു. അതിഥിയെ ഇരുത്തി അടുക്കളയിൽ
ചെന്ന വനദേവത ഒരു പാത്രം നിറയെ സൂപ്പുമായാണ് പിന്നെ
പ്രത്യക്ഷപ്പെട്ടത്.
ചൂടുള്ള സൂപ്പ്! പാത്രത്തിൽനിന്ന് ആവി പറക്കുന്നു. അതിഥി
പാത്രം ഉയർത്തി അതിലേക്ക് ശക്തിയായി ഊതാൻ തുടങ്ങി.
അതു കണ്ടു വനദേവത ചോദിച്ചു: ‘ഇപ്പോഴെന്താണ് നിങ്ങൾ
ചെയ്യുന്നത്?’
‘ഓ! അറിഞ്ഞുകൂടേ?’ അയാൾ ചോദിച്ചു: ‘സൂപ്പു വളരെ
ചൂടായിരുന്നു. അതു തണുപ്പിക്കാൻവേണ്ടിയാണ് ഞാൻ
ഊതുന്നത്.’
പാത്രം ചുണ്ടോടടുപ്പിച്ചും മാറ്റിയും ഊതിക്കൊണ്ടിരിക്കുന്ന
ആ മനുഷ്യനെത്തന്നെ നോക്കി വനദേവത ഇരുന്നുപോയി.

ഒരേ പ്രവൃത്തികൊണ്ട് വ്യത്യസ്ത ഫലങ്ങൾ


ഉണ്ടാവാം.
157
സർപ്പം നൽകിയ സമ്മാനം

ദേവലോകത്ത് എവിടെ നോക്കിയാലും ആഘോഷങ്ങളുടെ


ബഹളംതന്നെ. സർവേശ്വരനായ സിയസ്സ്ദേവന്‍റെ പിറന്നാളാണ്.

ദേവനെ നേരിൽ വന്നു കണ്ട് ആശംസകൾ അർപ്പിക്കാൻ


പക്ഷി മൃഗാദികളെല്ലാം എത്തിയിരിക്കുകയാണ്.
സമ്മാനങ്ങളുമായി വരുന്നവരുടെ എണ്ണം കുറവല്ല.
പൂച്ചെണ്ടുകളും പൂമാലകളുമായി വന്നവർ വേറെയുമുണ്ട്.
പഞ്ചവർണ്ണത്തത്ത ഒരു നെൽക്കതിർ സമ്മാനിച്ചശേഷം
ദേവനെ സ്തുതിച്ചുകൊണ്ടു മനോഹരമായി പാടി. ആന
ഒരുകെട്ടു കരിമ്പുമായാണ് വന്നത്. സിംഹം ഒരു മാൻകുട്ടിയെ
കാഴ്ചവെച്ചു. പശു ഒരു കുടം പാലും തേനീച്ചകൾ തേനും
സമർപ്പിച്ചു.
അപ്പോഴുണ്ട് സർപ്പം ഇഴഞ്ഞിഴഞ്ഞു വരുന്നു. വായിൽ ഒരു
പനിനീർപ്പൂവു കടിച്ചുപിടിച്ചിട്ടുണ്ട്. സിയസ്സ് ദേവന്‍റെ കാൽക്കൽ
ആ പൂവ് സമർപ്പിക്കുവാൻ ഭാവിക്കുകയായിരുന്നു സർപ്പം.
‘വേണ്ട. പൂവുമായി വന്നവഴിയേ തിരിച്ചുപോവുകയാണ്
നിനക്കു നല്ലത്.’
സിയസ്സ് ദേവൻ സർപ്പത്തിനോടു പറഞ്ഞു.
‘മറ്റുള്ളവരിൽനിന്നെല്ലാം ഞാൻ ആശംസകളും സമ്മാനങ്ങളും
സ്വീകരിച്ചു. പക്ഷേ, നിന്‍റെ വായിൽ നിന്ന് യാതൊന്നും
സ്വീകരിക്കാൻ ഞാൻ സന്നദ്ധനല്ല.’

സമ്മാനമായാലും സഹായമായാലും അത്


ദുഷ്‌ടന്മാർ നൽകുമ്പോൾ ഭയാശങ്കകളോടെ മാത്രമേ
നമുക്ക് കാണാൻ പറ്റൂ.
158
പൈക്കിടാവും കാളയും

പ്രസന്നവും പ്രശാന്തവുമായ ഗ്രാമം. അവിടെ ഒരു ദേവാലയം.


അതിനു മുമ്പിൽ വിശാലമായ മൈതാനം. മൈതാനത്തിന്‍റെ
അവസാനത്തിൽ പരന്നുകിടക്കുന്ന പാടം.
‘ഹൊയ്....മൂ.....മുമ്മുമ്.....മൂ....’ ഒരു കർഷകൻ നുകംവച്ച്
കാളയെ നടത്തി നിലം ഉഴുതുകൊണ്ടിരിക്കുന്നു.

മൈതാനത്ത് നല്ല പച്ചപ്പുല്ലുണ്ട്. ഒരു പശുക്കുട്ടി അവിടെ


മേയുന്നു. ചിലപ്പോൾ അത് ആഹ്ളാദത്തോടെ വാലുപൊക്കി
തുള്ളിച്ചാടുന്നതു കാണാം.
കർഷകൻ കാളയെ നിർത്തി വെള്ളം കുടിക്കാൻ
പോയിരിക്കുകയാണ്. അപ്പോൾ പശുക്കുട്ടി കാളയുടെ സമീപം
ചെന്നു പറഞ്ഞു: ‘താങ്കളെപ്പോലെ വിഡ്ഢിയായ ഒരാളെ ഞാൻ
കണ്ടിട്ടില്ല. മുന്നിൽ വിശാലമായ മൈതാനം. നിറയെ പച്ചപ്പുല്ല്.
എന്നിട്ടും അന്തിയാവോളം ഇങ്ങനെ നുകംവെച്ചു
പണിയെടുക്കുന്നല്ലോ! എന്നെ നോക്കൂ. ഞാനിവിടെയെങ്ങും
സ്വതന്ത്രമായി തുള്ളിച്ചാടി നടക്കുന്നു. ജീവിതം
സന്തോഷിക്കാനുള്ളതാണ്.’
കാള മറുപടിയൊന്നും പറഞ്ഞില്ല. താമസിയാതെ കർഷകൻ
അവിടെ എത്തി. കാള വീണ്ടും ജോലിയിൽ മുഴുകി.
സന്ധ്യയാകാറായപ്പോൾ കർഷകൻ നുകം അഴിച്ചുമാറ്റി.
അടുത്തുള്ള പുഴയിൽ കൊണ്ടുപോയി കാളയെ കുളിപ്പിച്ചു.
പിന്നീട് അതിനെ വീട്ടിലേക്ക് പോകാൻ വിടുകയും ചെയ്തു.
വഴിയിലുള്ള ദേവാലയമുറ്റത്ത് ചെറിയ ഒരു ആഘോഷം
നടക്കുന്നുണ്ടായിരുന്നു. കാള അടുത്തു ചെന്നു നോക്കി. തന്നോടു
നേരത്തേ സംസാരിച്ച പശുക്കുട്ടിയെ പൂമാല അണിയിച്ച് ഒരു
കുറ്റിയിൽ കെട്ടിയിരിക്കുകയാണ്. അല്പം മാറി ബലിപീഠത്തിനു
മുന്നിൽ ഒരു പൂജാരി വാളുയർത്തിത്തുള്ളുന്നു. ‘ഇപ്പോൾ
എങ്ങനെയുണ്ട്? ജോലിയൊന്നും ചെയ്യിക്കാതെ
നിന്നെസ്വതന്ത്രമായും സന്തോഷമായും വിഹരിക്കാൻ വിട്ടത്
എന്തിനാണെന്നു മനസ്സിലായില്ലേ?’ കാള പശുക്കുട്ടിയുടെ
അടുത്തുചെന്നു ചോദിച്ചു: ‘എനിക്കു വിയർപ്പിലും ചെളിയിലും
മുങ്ങേണ്ടിവന്നു; കഴുത്തിൽ നുകത്തിന്‍റെ വേദന അറിയേണ്ടിയും
വന്നു. പക്ഷേ, ഇത്രവേഗം കഴുത്തിൽ കത്തി കയറാനും
രക്തത്തിൽ പിടയാനും ഇടവന്നില്ല.’

അലസന്‍റെ പൊട്ടിച്ചിരി എളുപ്പത്തിൽ മായുന്നു.


അദ്ധ്വാനിക്കുന്നവൻ ദീർഘകാലം പുഞ്ചിരിക്കുന്നു.
159
അറിയുമോ എന്ന്!

പണ്ടുകാലത്തു കടലിൽ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക


സ്വഭാവമുണ്ടായിരുന്നു. കുരങ്ങുകളെയോ തത്തകളെയോ
പട്ടിക്കുഞ്ഞുങ്ങളെയോഅവർ ഒപ്പം കൊണ്ടുപോകും. അങ്ങനെ
ധാരാളം മനുഷ്യരും അവരുടെ വളർത്തോമനകളും അടങ്ങുന്ന
ഒരു കപ്പൽ സുനിയം തുറമുഖത്തെ സമീപിച്ചുകൊണ്ടിരുന്നു.
അപ്പോൾ, എവിടെനിന്നെന്നില്ലാതെ ഒരു കൊടുങ്കാറ്റുണ്ടായി.
അല്പ നേരത്തിനുള്ളിൽ കപ്പൽ മറിയുമെന്നായി. ഉടനെ സകലരും
കടലിൽ എടുത്തുചാടി നീന്തുവാൻ ആരംഭിച്ചു. കൂട്ടത്തിൽ ഒരു
കുരങ്ങുണ്ടായിരുന്നു. അതിന് നീന്താൻ അറിയില്ല. വെള്ളത്തിൽ
മുങ്ങിയും പൊങ്ങിയും കൈകാലിട്ടടിക്കുന്ന അതിനെ ഒരു
ഡോൾഫിൻ കണ്ടു. ഏതോ പാവം മനുഷ്യനാണ് എന്ന
ധാരണയോടെ ഡോൾഫിൻ അടുത്തുചെല്ലുകയും കുരങ്ങിനെ
മുതുകിലേറ്റി കരയെ ലക്ഷ്യംവെച്ചു നീന്തിത്തുടങ്ങുകയും
ചെയ്തു.
‘താങ്കൾ അഥീനിയക്കാരനാണോ?’ അഥീനിയൻ
തുറമുഖമായ പീറെയെസ്സിനോടു അടുത്തുകൊണ്ടിരിക്കെ
ഡോൾഫിൻ ചോദിച്ചു.
‘എന്താ സംശയം? എന്‍റെ പിതാമഹന്മാരൊക്കെ
ആഥൻസിലെ കേൾവിപ്പെട്ട പൗരന്മാരായിരുന്നു.’ കുരങ്ങൻ
സാഭിമാനം പറഞ്ഞു.
‘എങ്കിൽ പീറെയസ്സുമായി താങ്കൾക്കു ബന്ധം കാണുമല്ലോ?’
ഡോൾഫിൻ ആരാഞ്ഞു.
‘കാണുമല്ലോ എന്ന്!’ അതിപ്രസിദ്ധനായ ഒരു വ്യക്തിയാണ്
പീറെയസ്സ് എന്ന ധാരണയോടെ കുരങ്ങൻ തുടർന്നു: ‘അത്
എന്‍റെ അമ്മാവന്‍റെ മൂത്ത മകനാണ്. ഞങ്ങൾ ഏറ്റവും അടുത്ത
സുഹൃത്തുക്കളുമാണ്.’

ഇത്രയും കേട്ടപ്പോൾ ഈ പെരുംനുണയനെ ചുമന്നതുതന്നെ


അബദ്ധമായല്ലോ എന്ന വിചാരത്താൽ ഡോൾഫിൻ
വെള്ളത്തിനടിയിലേക്ക് താഴ്ന്നു തിരിച്ചുപോയി. കുരങ്ങൻ
മുങ്ങിപ്പിടഞ്ഞു ചത്തുപോയി.

തന്‍റെ അറിവിൽപെടാത്തതിനെ അറിയുമെന്നു


ഭാവിക്കുന്നതും അഭിമാനിക്കുന്നതും നന്നല്ല.
അറിവുള്ളവരുടെ മുന്നിൽ അബദ്ധങ്ങൾ
എഴുന്നള്ളിച്ചു കുഴിയിൽ വീഴാൻ അത് ഇടയാക്കും.
160
കഴുതത്തടിയുടെ രഹസ്യം

ഒരു ദിവസം കാട്ടുകഴുതയും നാട്ടുകഴുതയും തമ്മിൽ


വഴിക്കുവെച്ച് കാണാൻ ഇടയായി. നാട്ടുകഴുത നല്ലതുപോലെ
തടിച്ചിട്ടാണ്; കാട്ടുകഴുത വളരെ ചടച്ചിട്ടും.
‘നാട്ടിൽ നിനക്ക് വളരെ സുഖമാണെന്നു തോന്നുന്നുവല്ലോ.
ഇങ്ങനെ തടിക്കാൻമാത്രം തിന്നാനുള്ള വക എങ്ങനെ കിട്ടുന്നു?’
കഴുത ചോദിച്ചു.

‘ഓ! തീറ്റയുടെ കാര്യത്തിൽ എനിക്കു ഒരു ബുദ്ധിമുട്ടുമില്ല.’


നാട്ടുകഴുത പറഞ്ഞു: ‘യജമാനനോ യജമാനത്തിയോ അതെല്ലാം
എന്‍റെ മുന്നിൽ എത്തിച്ചുതരും.’
ഓരോരുത്തരുടെ ഭാഗ്യം എന്നല്ലാതെ എന്തു പറയാനാണ്
എന്നു ചിന്തിച്ചുകൊണ്ട് കാട്ടുകഴുത പോയി.
മറ്റൊരിക്കൽ നാട്ടുകഴുത കനത്ത ഭാരവും പുറത്തുകയറ്റി
ആ വഴിക്ക് വരികയായിരുന്നു. കൂടെ അതിന്‍റെ യജമാനൻ
ചമ്മട്ടിയുമായി നടപ്പുണ്ട്. ചിലപ്പോൾ അയാൾ കഴുതയെ
പ്രഹരിച്ചുംകൊണ്ടിരുന്നു.
അല്പം മാറിനിന്ന് കാട്ടുകഴുത ആ കാഴ്ച കണ്ടു. ‘കഷ്‌ട൦!’
അത് സ്വയം പറഞ്ഞു: ‘വേണ്ടുവോളം തിന്നാൻ കിട്ടുന്നുവെന്നു
പറഞ്ഞത് വെറുതെയല്ല. സ്വാതന്ത്ര്യം എന്ന കനത്ത വില
കൊടുത്തിട്ടാണ്.’

നേട്ടങ്ങൾക്കുവേണ്ടി സ്വാതന്ത്ര്യം
പണയപ്പെടുത്തരുത്.
161
സിംഹത്തിന്‍റെ വായനാറ്റം

മൃഗരാജാവിന് അന്നു പതിവില്ലാത്തവിധം കഠിനമായ


ദേഷ്യമുണ്ടായി. സകലതിനെയും ഒരുമിച്ച് തകർക്കാനുള്ള ദേഷ്യം!
അസഹ്യമായ വായനാറ്റമുണ്ട് തനിക്കെന്നു ഭാര്യ
കുറ്റപ്പെടുത്തിയിരിക്കുന്നു! ഇതിൽപ്പരം അപമാനം
വേറെയുണ്ടോ! അവൾ അറപ്പോടെ അകന്നുമാറി
ഇരിക്കുകയാണ്.
ഇനി സത്യമറിഞ്ഞിട്ടുതന്നെ വേറേ കാര്യം എന്നു കരുതി
സിംഹം ഉറക്കെ ഗർജ്ജിച്ചു. ഭൃത്യന്മാർ ഹാജരായി: ‘പ്രജകളുടെ
പ്രതിനിധിയായി ആടിനെ കൊണ്ടുവരൂ.’ ആജ്ഞ.
‘പ്രജകളുടെ പ്രതിനിധി ഇരുന്നാലും.’ വിറയലോടെ വന്നു
വണങ്ങിനിന്ന ആടിനോടു സിംഹം പറഞ്ഞു: ‘ഒരു കാര്യം
അറിയാനാണ് ഞാൻ വിളിച്ചത്. എനിക്ക് വായനാറ്റം ഉള്ളതായി
അനുഭവപ്പെടുന്നുണ്ടോ എന്നു പറയണം.’ സിംഹം തന്‍റെ വായ
പിളർത്തി ഒരു നിമിഷം നിന്നു. സത്യസന്ധമായ മറുപടി
ആയിരിക്കും രാജാവ് ആഗ്രഹിക്കുന്നത് എന്നു കരുതി ആട്
സത്യംതന്നെ പറഞ്ഞു. അതിനാൽ ആടിനു വേഗത്തിൽ മോക്ഷം
കിട്ടി, രാജകരങ്ങളാൽ മരണം.
പിന്നെ വിളിപ്പിച്ചത് ചെന്നായയെ ആണ്. സിംഹം തന്‍റെ
ചോദ്യം ആവർത്തിച്ചു. ആടിന്‍റെ മൃതദേഹത്തിൽ ഒന്നു
നോക്കിയശേഷം ചെന്നായ പറഞ്ഞു: ‘പ്രഭോ, അവിടത്തെ
ശ്വാസം ഒരു പൂന്തോട്ടത്തിൽ ചെന്നതു പോലെ ഹൃദ്യവും
സുഗന്ധപൂർണ്ണവുമാണ്.’
‘എടോ, എന്നോടു കള്ളം പറയുന്നോ?’ അലറിക്കൊണ്ട്
സിംഹം ഒരുചാട്ടം. ചെന്നായയുടെ കഥയും കഴിഞ്ഞു.
മൂന്നാമതായി വിളിച്ചതു കുറുക്കനെയാണ്. പഴയ
ചോദ്യവുമായി സിംഹം വായ പിളർത്തി.
ഇടവും വലവും ഒന്നു നോക്കിയശേഷം കുറുക്കൻ
രണ്ടുതവണ ചുമച്ചും മൂക്കു ചീറ്റിക്കളഞ്ഞും വല്ലായ്മ
ഭാവിച്ചുകൊണ്ട് അറിയിച്ചു:
‘അവിടന്നു ക്ഷമിക്കണം, കഠിനമായ ജലദോഷം
പിടിപെട്ടതുകൊണ്ട് എനിക്ക് ഒരുതരത്തിലുള്ള മണവും ഇപ്പോൾ
അറിയാൻ കഴിയുന്നില്ല.’
അപകടകരമായ ഘട്ടങ്ങളിൽ ബുദ്ധിമാൻ തന്‍റെ
അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറുന്നു.
162
എലുമ്പിച്ച കാലുകൾ

ഒരു കലമാൻ തടാകക്കരയിൽ വെള്ളം കുടിക്കുവാൻ ചെന്നു.


ശാന്തമായ ജലം. അതിൽ നീലാകാശം നിഴലിച്ചു കാണപ്പെട്ടു.
ഒപ്പം തന്‍റെ നിഴലും.
വെള്ളം കുടിക്കാനാണു വന്നതെങ്കിലും കലമാനിന്‍റെ
ശ്രദ്ധമാറിപ്പോയി. പ്രകൃതിഭംഗി നുണഞ്ഞശേഷം അത് സ്വന്തം
നിഴലിനെ നോക്കി.
‘എത്ര മനോഹരമായ, കരുത്തുറ്റ കവരങ്ങളോടുകൂടിയ,
കൊമ്പുകളാണ് ദൈവം തനിക്ക് നൽകിയിട്ടുള്ളത്.’ കലമാൻ
സ്വയം പറഞ്ഞു: ‘പക്ഷേ, എലുമ്പിച്ച ഈ കാലുകൾ കണ്ടില്ലേ;
കിരീടത്തിനും രാജാവിനും ചേരാത്ത സിംഹാസനംപോലെ.’
ചിന്തയിൽ മുഴുകിയ കലമാനിന്‍റെ നാസാദ്വാരങ്ങൾ
അപകടസൂചന കിട്ടി വിടർന്നു. ഉടനെ അത് ഓട്ടവും തുടങ്ങി.
പുറകേ ഓടുന്നത് ഒരു സിംഹമാണ്. മാനിന്‍റെ എലുമ്പിച്ച
കാലുകൾ ശത്രുവിൽനിന്നും സുരക്ഷിതമായ ദൂരത്തിലേക്ക്
അതിനെ എത്തിച്ചുകൊണ്ടിരുന്നു. തുറസ്സായ സ്ഥലംവിട്ട് അവൻ
മരങ്ങൾ നിറഞ്ഞ കാട്ടിലെത്തി.
പെട്ടെന്നാണു ധാരാളം വേടുകളുള്ള ആൽമരത്തിന്‍റെ
ചുവട്ടിലൂടെ മാനിന്‍റെ ഓട്ടം തിരിഞ്ഞത്. അപ്പോൾ കവരങ്ങളുള്ള
മനോഹരമായ ആ കൊമ്പ് വള്ളിക്കെട്ടുപോലെ തൂങ്ങി നിന്ന ഒരു
വേടിൽ ഉടക്കിപ്പോയി. എത്ര ശ്രമിച്ചിട്ടും കൊമ്പുകളെ
കുടുക്കിൽനിന്നും വേർപെടുത്താൻ അതിനുകഴിഞ്ഞില്ല.
അപ്പോഴേക്കും വളരെ പിന്നിലായിരുന്ന സിംഹം അവിടെ
എത്തുകയും മാനിനെ പിടികൂടുകയും ചെയ്തു. സിംഹത്തിന്‍റെ
പിടിയിലകപ്പെട്ടുമരണത്തോടടുക്കെ കലമാൻ ദുഃഖത്തോടെ
ഇങ്ങനെ ഓർത്തു:
‘അശക്തമെന്നു തോന്നിയ എലുമ്പിച്ച കാലുകളാണ് എന്നെ
എത്രയും വേഗം ശത്രുവിൽനിന്നു ദൂരെ എത്തിച്ചത്. എന്നാൽ,
മനോഹരവും ശക്തവും എന്ന് അഭിമാനിച്ച എന്‍റെ കൊമ്പുകൾ
എന്നെ അപകടത്തിലാക്കുകയും ചെയ്തു.

പ്രത്യക്ഷത്തിൽ അശക്തരെന്നു തോന്നുന്നവരാണ്


ആപത്തു വരുമ്പോൾ നമ്മുടെ
സഹായത്തിനെത്തുക. നല്ല സ്നേഹിതരെന്നു നാം
ആരെക്കുറിച്ച് അഭിമാനിച്ചുവോ, അവർ നമ്മെ
അപകടപ്പെടുത്തിയെന്നും വരാം.
163
വിശക്കുന്ന കടൽ

ആടുകളെ മേയ്ക്കാൻ വിട്ടുകൊണ്ട് ഇടയൻ കടൽക്കരയിൽ


ചെന്നിരുന്നു. ശാന്തമായ കടൽ. അതിൽ ഇളംകാറ്റേറ്റ് ഉണ്ടാകുന്ന
അതി ലോലമായ ഓളങ്ങൾ.
ഇടയൻ മനോരാജ്യത്തിൽ മുഴുകി. അയാളുടെ മോഹങ്ങൾ
ചിറകടിച്ചു: ‘ആടുകളെ വിറ്റു ചെറിയ ഒരു കപ്പൽ വാങ്ങണം.
അതിൽ ഈത്തപ്പഴവും നിറച്ച് മറുനാടുകളിൽ കച്ചവടത്തിനു
പോകണം., അയാൾ തീരുമാനിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം തയ്യാറായി. അയാൾ ഈത്തപ്പഴം
നിറച്ച കപ്പലുമായി കടലിന്‍റെ നീലിമയിലേക്ക് നീങ്ങി.
ഉച്ചകഴിഞ്ഞപ്പോൾ കടൽ ഒന്നിളകി. കാറ്റു ചീറിയടിച്ചു.
തിരമാലകൾ വായ പിളർന്നുകൊണ്ട് അടുത്തു. ഉലയുന്ന
കപ്പലിൽ എന്തു ചെയ്യണമെന്ന് അറിയാതെ ഇടയൻ
വിഷമത്തിലായി.
ഒടുവിൽ ഹൃദയഭേദകമായ ഒരു തീരുമാനത്തിലാണ്
അയാൾക്ക് എത്തേണ്ടിവന്നത്. ഈത്തപ്പഴം മുഴുവൻ അയാൾ
കടലിൽ വലിച്ചെറിഞ്ഞു. സ്വന്തം ജീവനും കപ്പലും
അപകടത്തിലാകാതിരിക്കാൻ ആ മാർഗ്ഗമേ ഉണ്ടിയിരുന്നുള്ളൂ.
കാറ്റും കോളും തുടങ്ങുന്നുണ്ടായിരുന്നു. എങ്കിലും വലിയ
ആപത്തൊന്നും കൂടാതെ ഇടയൻ കരയ്ക്കണഞ്ഞു.
രണ്ടുനാൾക്കു ശേഷം പ്രകൃതി ശാന്തമായി. അലയടങ്ങിയ
കടലിൽ ആകാശം മുഖം മിനുക്കി പൊട്ടുതൊട്ടു. അതും നോക്കി
ഇടയൻ ചിന്താമഗ്നനായി ഇരിക്കുകയായിരുന്നു.
അപ്പോൾ ഒരു സ്നേഹിതൻ വന്നു ചോദിച്ചു: ‘കടൽ വളരെ
ശാന്തമായിരിക്കുന്നല്ലോ, സുഹൃത്തേ! കച്ചവടത്തിന്
മറുനാടുകളിലേക്കു പോകുന്നില്ലേ?’

‘താങ്കൾക്ക് അറിയില്ല, ഇവളുടെ സ്വഭാവം.’ ഇടയൻ


നെടുവീർപ്പോടെ പറഞ്ഞു: ‘വിശക്കുമ്പോൾ വളരെ
ശാന്തയായിരിക്കും. ഈത്തപ്പഴവുമായി അങ്ങോട്ടു ചെന്നു
നോക്കൂ; വാ പൊളിച്ചു വിഴുങ്ങാൻ വരും. ഒരിക്കൽ എന്നെ ഇവൾ
വഞ്ചിച്ചു. ജീവൻ കിട്ടിയതുതന്നെ വലിയ ഭാഗ്യം എന്നേ
പറയേണ്ടൂ.’
ശാന്തമായ പ്രകൃതം വിശ്വാസ്യതയുടെ ലക്ഷണമായി
എപ്പോഴും കരുതാൻ പറ്റില്ല.
164
വാലില്ലാക്കുറുക്കൻ

കുറുക്കൻ ഇന്നു കെണിയിൽ അകപ്പെടേണ്ടതായിരുന്നു. പക്ഷേ,


ഭാഗ്യത്തിന് ഒരുവിധം രക്ഷപ്പെട്ടുവെന്നു പറയാം. എന്നിട്ടും, വാൽ
അകത്തിരിക്കെ കെണിയുടെ വാതിൽ വീണു.
വേദനകൊണ്ട് അവൻ പുളഞ്ഞു. ശരീരം പുറത്തും വാൽ
കെണിക്കകത്തുമായി. അറ്റുപോകത്തക്കവിധം വാൽ
മുറിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഇരുന്നാൽ നായാട്ടുകാർ എത്തും.
ജീവരക്ഷയാണല്ലോ വാലിനെക്കാൾ പ്രധാനം.
കുറുക്കൻ ശക്തിയോടെ മുന്നോട്ടേക്കു കുതിച്ചു. അപ്പോൾ
വാൽ മുറിഞ്ഞുകെണിക്കുള്ളിലായി. എന്നാലും നായാട്ടുകാരുടെ
തല്ലേറ്റ് മരിക്കാനുള്ള ഗതികേട് ഒഴിവായ സന്തോഷത്തോടെ
അത് യാത്രയായി.
പക്ഷേ, വാലില്ലാത്ത ഈ നിലയിൽ എങ്ങനെയാണ്
സുഹൃത്തുക്കളെ കാണുക? നാണക്കേടല്ലേ? മുറിവുണങ്ങുംവരെ
കുറുക്കൻ മാളത്തിൽത്തന്നെ കഴിച്ചുകൂട്ടി. ഇതിനിടയിൽ
ചങ്ങാതികളെ ധരിപ്പിക്കാൻ പല സൂത്രങ്ങളും അവൻ
ആലോചിക്കാതിരുന്നില്ല.
അവസാനം നിലാവുള്ള ഒരു രാത്രിയിൽ കുറുക്കൻ
പുറത്തിറങ്ങി. മധുരമായ ശബ്‍ദത്തിൽ അത് മൂന്നുതവണ
ഓരിയിട്ടു. സഖാക്കളെ വിളിച്ചുകൂട്ടാൻ അതാണ് അവരുടെ
പതിവ്.
‘സുപ്രധാനമായ ഒരു കാര്യം ആലോചിക്കാൻവേണ്ടിയാണ്
ഞാൻ ഈ യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്.’ കുറുക്കൻ
പറഞ്ഞു: ‘ഇനിആരെങ്കിലും വരാനുണ്ടെങ്കിൽ അവരെയും
വിളിക്കൂ.’ അപ്പോൾ വീണ്ടും ആരോ മൂന്നുതവണ ഓരിയിട്ടു.
മുറിച്ചിട്ട ഒരു മരത്തിന്‍റെ കുറ്റിത്തടിയിലിരുന്ന കുറുക്കൻ
ചങ്ങാതികളെല്ലാം വന്നു എന്നു ബോധ്യമായപ്പോൾ ഇങ്ങനെ
തുടങ്ങി:
‘സുഹൃത്തുക്കളേ! സ്വാനുഭവത്തിൽനിന്നും നിങ്ങളെ ഒരു
കാര്യം അറിയിക്കാനാണ് ഞാൻ ഈ യോഗം വിളിച്ചുകൂട്ടിയത്.
നമ്മുടെ വാലുണ്ടല്ലോ; അത് തികച്ചും അനാവശ്യമായ ഒരു
ഭാരമാണെന്ന് ഈയിടെ എനിക്കുതോന്നി. ഞാൻ അതു
മുറിച്ചുകളയുകയും ചെയ്തു. ഇപ്പോൾ എന്തു
സൗകര്യമാണെന്നോ!’
കുറ്റിത്തടിയിൽനിന്നും എഴുന്നേറ്റ് കുറുക്കൻ തന്‍റെ
പൃഷ്ഠഭാഗം സദസ്സിനെ കാണിച്ചുകൊണ്ട് ഒരു ചാൽ നടന്നു.
സദസ്സിളകി. ആശ്ചര്യ ദ്യോതകമായ ശബ്‍ദങ്ങളും അടക്കിയ
സംസാരവും കേൾക്കാറായി.
‘ദയവായി ബഹളം ഉണ്ടാക്കാതിരിക്കണം.’ കുറുക്കൻ
തുടർന്നു: ‘ഇത്രയും കാലം നമ്മുടെ വർഗത്തിൽപ്പെട്ട ആർക്കും
ഇങ്ങനെ ഒരു ബുദ്ധി തോന്നിയില്ലല്ലോ എന്ന കാര്യം ഞാൻ
ആലോചിച്ചുപോയി. എന്തൊരു സ്വാതന്ത്ര്യം! എത്ര സുഖപ്രദം!
അനുഭവിച്ചുനോക്കിയാലേ ഇതിന്‍റെ മേന്മ അറിയൂ. അതിനാൽ,
സഖാക്കളേ! നിങ്ങളും നിങ്ങളുടെ വാൽ മുറിച്ചുകളഞ്ഞ്
അനാവശ്യമായ ഭാരം ഒഴിവാക്കി സ്വതന്ത്രരാകാൻ ഞാൻ
ഉപദേശിച്ചു കൊള്ളുന്നു. എത്രയും നേരത്തേ ചെയ്യുന്നുവോ,
അത്രയും നല്ലത്.’
ഏതാനും ചെറുപ്പക്കാർക്ക് അദ്ദേഹം പറഞ്ഞതു മുഴുവൻ
ശരിയാണെന്ന അഭിപ്രായമുണ്ടായി. അപ്പോൾ വൃദ്ധനായ ഒരു
കുറുക്കൻ എഴുന്നേറ്റുനിന്നു പറഞ്ഞു:
‘മാന്യസുഹൃത്തേ! വാൽ മുറിച്ചുകളഞ്ഞതിൽ താങ്കൾക്ക്
വളരെ സുഖം തോന്നുന്നുവെന്നതിനെ ഞങ്ങൾ
അംഗീകരിക്കുന്നു. ജീവൽപ്രധാനമായ ഒരു സാധനമല്ല
വാലെന്നും അറിയാം. ഞങ്ങൾക്കും വാൽ മുറിച്ചുകളയണമെന്ന്
ആഗ്രഹമുണ്ട്.
‘പക്ഷേ, പലരുടെയും സുഖം വ്യത്യസ്തമാണെല്ലോ.
താങ്കൾക്ക് കിട്ടിയത്ര സുഖം ഞങ്ങൾക്ക്
അനുഭവപ്പെടുന്നില്ലെങ്കിൽ എന്തുചെയ്യും? മുറിച്ചുകളഞ്ഞ വാൽ
പഴയ സ്ഥാനത്തുതന്നെ തുന്നിപ്പിടിപ്പിക്കാൻ ചിലെരെങ്കിലും
ആഗ്രഹിച്ചെന്നുവരും. അതിനാൽ, താങ്കളുടെ മുറിഞ്ഞ വാലിന്‍റെ
കഷണം എവിടെയാണെന്നുവെച്ചാൽ ദയവായി എടുത്തു
കൊണ്ടുവരൂ. അതു പഴയ സ്ഥാനത്ത്
തുന്നിച്ചേർക്കുന്നവിധംകൂടി മാതൃകാപരമായി കാണിച്ചുതന്നാൽ
വളരെ ഉപകാരമായിരിക്കും.’
വാലില്ലാക്കുറുക്കൻ ഇളിഭ്യനായി ഓടിപ്പോകുന്നതും നോക്കി
വൃദ്ധനും മറ്റുള്ളവരും പൊട്ടിച്ചിരിച്ചു.

എത്ര നല്ല ഉപദേശമായാലും രണ്ടുവശവും


ആലോചിച്ചേ സ്വീകരിക്കാവൂ.
165
അർഹിക്കാത്ത അംഗീകാരം

മൃഗസഭയുടെ വാർഷിക പൊതുയോഗമായിരുന്നു അന്ന്.


കുരങ്ങാണ് പുതിയ അദ്ധ്യക്ഷനായി, മൃഗങ്ങളുടെ രാജാവായി
തെരഞ്ഞെടുക്കപ്പെട്ടത്.
കുരങ്ങിനു വളരെ സന്തോഷമായി. തന്‍റെ സന്തോഷത്തിന്‍റെ
പങ്ക് സദസ്യർക്കുകൂടി നൽകാൻ തീരുമാനിച്ചുകൊണ്ട് കുരങ്ങൻ
നൃത്തം ചെയ്തു. അത് കാണികളെ മുഴുവൻ രസിപ്പിക്കുകയും
ചെയ്തു.
പക്ഷേ, കുറുക്കനു തോന്നിയത് അസൂയയാണ്. അവൻ ഒരു
വാടിയ പൂമാല സംഘടിപ്പിച്ചു. അതിന്‍റെ നടുവിൽ ചീഞ്ഞതും
ധാരാളം ഉറുമ്പുകൾ അരിച്ചുനടക്കുന്നതുമായ ഒരു
ഇറച്ചിക്കഷണവും തിരുകി.
‘മഹാരാജൻ!’ കുറുക്കൻ കുരങ്ങിനെ സമീപിച്ചു പറഞ്ഞു:
‘അങ്ങയുടെ സ്ഥാനാരോഹണത്തിലും നൃത്തത്തിലും
അനുമോദിച്ചുകൊണ്ട് ഈ പൂമാല ഞാൻ അങ്ങയെ
ചാർത്തുന്നതിൽ വിരോധമില്ലെന്നു കരുതട്ടെയോ?’ ചീഞ്ഞ
ഇറച്ചിയുടെ നാറ്റം ഉണ്ടായിരുന്നിട്ടും കുരങ്ങൻമാലയിൽ
ശ്രദ്ധിക്കാതെ കുറുക്കന്‍റെ മുന്നിൽ തലതാഴ്ത്തി നിന്നു.
അധികം കഴിഞ്ഞില്ല. കുരങ്ങൻ സ്വന്തം ശരീരത്തിൽ
മാന്താനും പുളയാനും തുടങ്ങി. രോമാവൃതമായ അവന്‍റെ
ദേഹത്തിലെങ്ങും ഉറുമ്പുകൾ കയറി കടിക്കുകയായിരുന്നു.
‘ഈ ചതി എന്നോടു വേണ്ടിയിരുന്നില്ല.’ കുരങ്ങൻ
പുളയുന്നതിനിടയിൽ ദയനീയമായി പറഞ്ഞു.
‘എടോ, കുരങ്ങച്ചാരേ!’ കുറുക്കൻ വിളിച്ചു:
‘തന്നെപ്പോലെയുള്ള വിഡ്ഢികൾ രാജാവാകൻ അർഹരല്ലെന്ന്
ഇതുകൊണ്ട് ബോധ്യമായില്ലേ?’

അനുമോദനമായാൽപ്പോലും ശ്രദ്ധിക്കാതെ
സ്വീകരിച്ചാൽ അപഹസിക്കപ്പെടാൻ ഇടയുണ്ട്.
166
പറക്കാൻ മോഹിച്ച ആമ

ഒരു പരുന്തു നിലത്തുനിന്നും വളരെ അനായാസമായി


പറന്നുയരുന്നതുനോക്കിനിന്ന ആമ അത്ഭുതപ്പെട്ടു:
‘എന്തൊരു ഭംഗി! അങ്ങനെ എനിക്കും പറക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ അത് എത്ര സുഖകരമായ
അനുഭവമായിരിക്കും!’ ആമയുടെ ചിന്ത ചിറകിളക്കി.

അടുത്ത ദിവസം വന്നു. കാത്തിരിക്കുകയായിരുന്ന ആമ


പരുന്തിനെ കണ്ടപ്പോൾ ചോദിച്ചു:
‘എന്നെക്കൂടെ പറക്കാൻ പഠിപ്പിക്കാമോ?’ ‘നിനക്ക് അതിന്
ചിറകില്ലല്ലോ!’ പരുന്തു പറഞ്ഞു: ‘പറക്കാൻ ഉദ്ദേശിച്ചല്ല ദൈവം
നിന്നെ സൃഷ്‌ടിച്ചിട്ടുള്ളത്.’ ‘അതുകൊണ്ടുതന്നെയാണ് പറക്കാൻ
പഠിപ്പിക്കാമോ എന്നുചോദിച്ചത്.’ ആമ ദേഷ്യഭാവത്തിലായി.
‘അല്ലെങ്കിൽ ഒരു കാര്യം ചെയ്യൂ. എന്നെയും എടുത്തു താങ്കൾ
പറന്നാലും മതി ഒരാഗ്രഹം തീർക്കാൻവേണ്ടിയാണ്.’
‘എന്നാൽ ശരി.’ പരുന്ത് ആമയെ തന്‍റെ കാലുകളിലിറുക്കി
എടുത്തുകൊണ്ട് ആകാശത്തിലേക്ക് പറന്നു.
കാടും നാടും പുഴയും കടലും, ഹാ! എത്ര മനോഹരമായ
ദൃശ്യം! എത്ര ആനന്ദകരമായ അനുഭവം! ഒരു നിമിഷം.
പക്ഷേ, കൂടുതൽ ഉയരത്തിലെത്തിയതോടെ ആമ വിളിച്ചു
പറഞ്ഞു: ‘പരുന്തുചേട്ടാ, പറന്നതു മതി. എനിക്ക് ശ്വാസം മുട്ടുന്നു.’
‘എങ്കിൽ ഞാൻ വിട്ടേക്കാം. താഴേക്കുള്ള ദൂരം നീ തന്നെ
പറന്നുകൊള്ളൂ. പഠിക്കാനും വളരെ എളുപ്പമാണ്.’
നിമിഷങ്ങൾക്കുള്ളിൽ ആമ അനേകായിരം അടി താഴെ ഒരു
പാറയിൽ ചെന്നു വീണു നൂറു നുറുങ്ങുകളായി.

ഓരോ ജീവിക്കും പ്രത്യേകമായ ഒരു ജീവിതരീതി


ദൈവം നിശ്ചയിച്ചിട്ടുണ്ട്. അതിനെതിരായി
നീങ്ങുകയെന്നാൽ മരണത്തെ സ്വയം
ആശ്ലേഷിക്കലാണ്.
167
കണ്ണു തുറക്കാത്ത കുഞ്ഞുങ്ങൾ

പെൺപന്നി കുഞ്ഞുങ്ങളുമൊത്തു മേയുകയായിരുന്നു. അവിടെ


ഒരു പട്ടിക്കുഞ്ഞു ചെന്ന് ബഹളം കൂട്ടി. അവന് അതൊരു
തമാശമാത്രമായിരുന്നു.
ബഹളംകേട്ടു തള്ളപ്പട്ടി സ്ഥലത്തുചെന്നു. പിന്നെ
പെൺപട്ടിയും പെൺപന്നിയും തമ്മിലായി ബഹളം. വലിയ
കാര്യമൊന്നും ഇല്ലായിരുന്നു.
പറഞ്ഞുപറഞ്ഞ് ആ ബഹളം ഒരു പ്രത്യേക പ്രശ്നത്തിൽ
ഊന്നിക്കൊണ്ടുള്ളതായി. ആരാണ് ഏറ്റവും വേഗത്തിൽ
കുട്ടികളെ പ്രസവിക്കുന്നത് എന്നതായിരുന്നു തർക്കവിഷയം.
‘നാൽക്കാലികളായ മൃഗങ്ങളിലെല്ലാംവെച്ച് ഞങ്ങളുടെ
വർഗക്കാരാണ് ഏറ്റവും വേഗത്തിൽ കുഞ്ഞുങ്ങളെ
പ്രസവിക്കുന്നത്.’ പെൺപട്ടി സാഭിമാനം പറഞ്ഞു.
‘നീ പറഞ്ഞതു ശരിയായിരിക്കാം. വാദത്തിനുവേണ്ടി ഞാൻ
അതു സമ്മതിക്കുകയും ചെയ്യുന്നു.’ പെൺപന്നി തെല്ലിട നിർത്തി:
‘പക്ഷേ, പ്രസവിച്ച ഉടനെ നിന്‍റെ കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ?
അന്ധരായി അവതപ്പിത്തടയുകയാവില്ലേ?’

വേഗമല്ല പൂർണ്ണതയാണ് പ്രധാനം.


168
തോന്നലുകളുടെ പുറകെ

തുറസ്സായ ഒരു സ്ഥലം. അവിടെ ഒരു ബോർഡ് വെച്ചിട്ടുണ്ട്.


അതിൽ വെളുത്ത തുണി വിരിച്ചു ചിത്രകാരൻ തന്‍റെ ജോലിയിൽ
മുഴുകി.
നിറയെ വെള്ളമുള്ള ഒരു പാത്രം താഴെ; അതിലെ വെള്ളം
കുടിക്കാൻ അകലെനിന്നും പറന്നുവരുന്ന ഒരു പ്രാവ്,
ഇത്രയുമാണ് ആ ചിത്രകാരൻ തന്‍റെ ക്യാൻവാസിൽ
പകർത്തിയത്. ചിത്രരചന കഴിഞ്ഞ് അയാൾ എങ്ങോട്ടോ പോയി.
ദാഹിച്ചു വലയുകയായിരുന്ന ഒരു പ്രാവ് ആ ചിത്രം കണ്ടു.
ശരിക്കും അവിടെ ഒരു പാത്രം നിറയെ വെള്ളമുണ്ടെന്നും മറ്റൊരു
പ്രാവ് അതു കുടിക്കാൻ പോവുകയാണെന്നും അതിനു തോന്നി.
മറ്റെ പ്രാവിനെക്കാൾ മുമ്പേ എത്തി തനിക്കുവെള്ളം
കുടിക്കണം എന്ന വാശിയോടെ പ്രാവ് അതിവേഗം പറക്കുകയും
ബോർഡിൽ ചെന്നിടിച്ചു വീഴുകയും ചെയ്തു.
ചിറകൊടിഞ്ഞു കിടക്കുന്ന ആ പ്രാവിനെ ഒരു വഴിപോക്കനു
കിട്ടി. അയാൾ അതിനെ തൂക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോയി
ഭാര്യയെ വിളിച്ച് ഏല്പിച്ചു.

വാസ്തവമല്ലാത്ത തോന്നലുകൾക്ക് പിന്നാലെ


ഓടുന്നത് അപകടമാണ്.
169
പക്ഷേ, എന്തു ചെയ്യാം

ആ മുയലിനെ എല്ലാവർക്കും വളരെ ഇഷ്‌ടമാണ്. കാട്ടിനകത്തും


പുറത്തും സുഹൃത്തുക്കളുണ്ട്. മൃഗലോകത്തിലെ കിരീടം ചൂടാത്ത
രാജാവാണു താനെന്ന് അത് അഭിമാനിക്കുകയും ചെയ്തു.
ഒരു ദിവസം മുയൽ പുൽത്തകിടിയിൽ
വിശ്രമിക്കുകയായിരുന്നു. അകലെനിന്നു കേട്ട ശബ്‍ദം മുയലിനെ
അസ്വസ്ഥനാക്കി, വേട്ടപ്പട്ടികളുടെ കുരയാണ്.
‘സാരമില്ല. ധാരാളം സുഹൃത്തുക്കളുള്ള ഞാൻ ഒരു
നായയുടെ കുര കേൾക്കുമ്പോഴേക്കും ഭയന്ന് ഓടേണ്ട
കാര്യമെന്ത്?’ മുയൽ ചിന്തിച്ചു. ഉടനെ തന്‍റെ ഏറ്റവും അടുത്ത
സുഹൃത്തായ കുതിരയെ ചെന്നു കണ്ടു പറഞ്ഞു: ‘സുഹൃത്തേ,
താങ്കളുടെ പുറത്തു കയറ്റി എന്നെ ദൂരെയുള്ള
രക്ഷാസങ്കേതത്തിലേക്കു കൊണ്ടുപോകുമോ? അതാ
വേട്ടപ്പട്ടികൾ ഇങ്ങോട്ടു വരുന്നുണ്ട്.’
‘താങ്കളെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ.’
കുതിര പറഞ്ഞു: ‘പക്ഷേ, എന്തു ചെയ്യാം! ഒരു യോദ്ധാവിനെയും
കയറ്റിയാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്. അദ്ദേഹം എന്തോ
അന്വേഷിച്ചുപോയിരിക്കുകയാണ്. ഏതുസമയത്തും
തിരിച്ചുവന്നേക്കാം. അതിനാൽ എന്നോടുക്ഷമിക്കൂ. വേറെയും
സുഹൃത്തുക്കളുണ്ടല്ലൊ; സമയം കളയാതെ ചെല്ലൂ.’
മുയൽ പിന്നെ ചെന്നത് കാളയുടെ അടുത്തേക്കാണ്:
‘താങ്കൾ ആ കരുത്തുറ്റ കൊമ്പുകളുമായി വേട്ടപ്പട്ടികളെ എതിരിട്ട്
ഒന്ന് ഓടിക്കുമോ, സുഹൃത്തേ?’
‘എന്തു ചോദ്യമാണിതു ചങ്ങാതീ? താങ്കളെ സഹായിക്കാൻ
ഒരുഅവസരം കിട്ടുക എന്നതുതന്നെ എനിക്ക്
അഭിമാനകരമാണ്.’ കാള പറഞ്ഞു: ‘പക്ഷേ, എന്തു ചെയ്യാം!
ഇന്നു ഞങ്ങളുടെ വിവാഹ വാർഷികമാണ്. ഭാര്യ അപ്പുറത്തുണ്ട്.
അവൾ സമ്മതിക്കില്ല. അവളെ തനിച്ചാക്കി പോകുന്നതും
ശരിയല്ലല്ലോ.’
മുയൽ പിന്നെ കഴുതയെയും പന്നിയെയും ആടിനെയും
കുറുക്കനെയും എല്ലാം ചെന്നുകണ്ടു. അവരും ഓരോ
കാരണങ്ങളാൽ ഒഴിഞ്ഞുമാറി. എന്നാൽ, അഗാധമായ
സ്നേഹവും സഹായസന്നദ്ധതയും പ്രദർശിപ്പിക്കുന്നതിൽ ആരും
പിന്നോക്കമായിരുന്നില്ല.
ഒടുവിൽ ഇതൊരു പാഴ്വേലയാണെന്ന കാര്യം മുയലിനു
ബോധ്യമായി. നായ്ക്കൾ അടുത്തെത്തിക്കഴിഞ്ഞു. ഇനി സ്വന്തം
കാലിൽ ഓടുകയേ വഴിയുള്ളൂവെന്നു കരുതി സർവശക്തിയും
ഉപയോഗിച്ചു മുയൽ കുതിച്ചു.
തലനാരിഴയുടെ ഭാഗ്യത്തിനെന്നുതന്നെ പറയാം;
അത്ഭുതകരമായിരക്ഷപ്പെടുകയുംചെയ്തു.

ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ


സുഹൃത്ത്. അത്തരം സുഹൃത്തുക്കൾ അധികം
ഉണ്ടാവില്ല. അധികം സുഹൃത്തുക്കളുണ്ടെന്ന്
അഭിമാനിക്കുന്നവർ ആ പദത്തിന്‍റെ അർത്ഥം
അറിയുന്നുമില്ല.
170
കൊടുത്തത് തിരിച്ചുകിട്ടുന്നു

കൊറ്റിയെ ഒരു ദിവസം വീട്ടിലേക്കു ക്ഷണിക്കാൻ കുറുക്കൻ


തീരുമാനിച്ചു. ക്ഷണം സ്വീകരിക്കുന്നതിൽ കൊറ്റിക്കും
വിരോധമുണ്ടായിരുന്നില്ല. പണ്ടുതാൻ ചെയ്ത ഉപകാരത്തിനു
വൈകിയാണെങ്കിലും, നന്ദികാണിക്കുകയാവാം കുറുക്കനെന്ന്
അതു ധരിച്ചു.
കുറുക്കൻ നല്ല തമാശക്കാരനാണെന്നാണ് കാട്ടിലെങ്ങും
പ്രസിദ്ധി. ആ ഭാവം വെച്ചുകൊണ്ടാണ് എല്ലാവരോടുമുള്ള
അവന്‍റെ പൊരുമാറ്റവും.
വിരുന്നിനുള്ള ഒരുക്കങ്ങൾ ഒന്നുംതന്നെ കുറുക്കൻ
ചെയ്തിരുന്നില്ല. കൊറ്റി വന്നപ്പോൾ പുഞ്ചിരിയോടെ സ്വീകരിച്ചു.
അല്പനേരം കുശലം പറഞ്ഞു.
പിന്നെ പരന്ന രണ്ടു പാത്രങ്ങളിൽ നേർത്ത കുറച്ചു സൂപ്പു
വിളമ്പിക്കൊണ്ടു വന്നു. ഒരു പാത്രം തനിക്കും, ഒരു പാത്രം
അതിഥിക്കും.
പക്ഷേ, കൊറ്റിക്ക് ആ പരന്ന പാത്രത്തിൽനിന്ന് ഒരു തുള്ളി
സൂപ്പു പോലും അകത്താക്കാൻ കഴിഞ്ഞില്ല. കുറുക്കനാകട്ടെ,
നിമിഷങ്ങൾക്കുള്ളിൽ തന്‍റെ പാത്രം കാലിയാക്കി. ഊറിവന്ന
മുഖത്തെ ചിരി കൈകൊണ്ടു തുടച്ചു മാറ്റിയശേഷം
പരിഭവസ്വരത്തിൽ കുറുക്കൻ പറഞ്ഞു: ‘എന്‍റെ മാന്യാതിഥി
ഒന്നും കഴിച്ചില്ലല്ലൊ. പാചകം ഒട്ടും ഗുണമുണ്ടാവില്ല,
ക്ഷമിക്കണം.’
‘ക്ഷമ ചോദിക്കാൻ മാത്രമൊന്നുമില്ല സുഹൃത്തേ!’ കൊറ്റി
പ്രതിവചിച്ചു: ‘താങ്കളോടൊത്തു കഴിച്ച ഈ ദിവസവും ഈ
സൽക്കാരവും എനിക്ക് ഇഷ്‌ടമായി. ഞാൻ ഇത് എപ്പോഴും
ഓർക്കും. ആകട്ടെ, താങ്കൾ എപ്പോഴാണ് ഒരു ദിവസം എന്‍റെ
വീട്ടിലേക്കു വരുന്നത്? അടുത്ത ഞായറാഴ്ച വേറേ
പരിപാടിയൊന്നുമില്ലല്ലോ.’
അതനുസരിച്ച്, ഞായറാഴ്ച കൊറ്റിയുടെ വീട്ടിൽ കുറുക്കൻ
അതിഥിയായി എത്തി. സൂപ്പിന്‍റെ ഹരം പിടിപ്പിക്കുന്ന മണം
കുറുക്കന്‍റെ നാസാ ദ്വാരങ്ങളെ വിടർത്തി.
രണ്ടു പാത്രങ്ങളിൽ സൂപ്പും നിറച്ചു കൊറ്റി കുറുക്കനെ
എതിരേറ്റു. നീളൻ കഴുത്തും ഇടുങ്ങിയ വായുമുള്ള
കലങ്ങളിലായിരുന്നു സൂപ്പ് കൊണ്ടുവന്നത്. പാത്രത്തിന്‍റെ വക്കു
നക്കിയും മണംപിടിച്ചും കുറുക്കൻ സമയം കഴിക്കെ തന്‍റെ നീളൻ
കൊക്ക് കലത്തിലേക്കു കടത്തി സൂപ്പു മുഴുവൻ കൊറ്റി
കുടിച്ചുതീർത്തു.
വിടവാങ്ങലിനു മുമ്പു സൗഹൃദസൽക്കാരത്തിനു നന്ദി
പറയാൻ ഭാവിക്കുകയായിരുന്ന കുറുക്കനോടു കൊറ്റി
പരുക്കൻമട്ടിൽ പറഞ്ഞു: ‘അതിഥിക്കു ക്ഷമാപണം വിളമ്പാൻ
മറന്നുപോയി, കേട്ടോ! അല്പം എടുത്തു പൊതിഞ്ഞുതരട്ടെ?
വീട്ടിൽ കൊണ്ടുചെന്നാൽ കുഞ്ഞുങ്ങൾക്കു കൊടുക്കാമല്ലോ!’

മറ്റുള്ളവരെ അപഹസിക്കുന്നവർക്ക് അതേ


നാണയത്തിൽ തിരിച്ചുകിട്ടും.
171
അവർ തർക്കത്തിനില്ലല്ലോ!

കുറുക്കനും കുരങ്ങനും ഒരുമിച്ചു യാത്രപോവുകയായിരുന്നു.


യാത്രയ്ക്കിടയിൽ അവർ മുഖ്യമായും സംസാരിച്ചിരുന്നതു
തങ്ങളുടെ വർഗമഹിമയെക്കുറിച്ചാണ്. ഞാനാണ്; എന്‍റെ
വർഗമാണ് മികച്ചതെന്നും കുലീനവുമെന്നും രണ്ടുപേരും വാദിച്ചു.
അങ്ങനെ നടന്നുനടന്ന് വിശാലമായ ഒരു
സ്ഥലത്തെത്തിയപ്പോൾ കുരങ്ങൻ പെട്ടെന്നു നിന്നു. ആ
നിൽപ്പിൽ വികാരപാരവശ്യം നിഴലിച്ചിരുന്നു. കുരങ്ങന്‍റെ
കണ്ണുകൾ അവിടെയെങ്ങും സഞ്ചരിച്ചു. അവയിൽ കണ്ണീർ
നിറഞ്ഞു. അടുത്ത നിമിഷത്തിൽ അവൻ പൊട്ടിക്കരയുകയും
ചെയ്തു.
‘നിനക്ക് എന്തു പറ്റി?’ കുറുക്കൻ ചോദിച്ചു. കുരങ്ങൻ
അപ്പോഴും വികാരനിർഭരനായിരുന്നതിനാൽ സംസാരിക്കാൻ
കഴിയാതെ വിരൽ ചൂണ്ടുകമാത്രം ചെയ്തു.
‘അത് ശവകുടീരങ്ങളാണല്ലോ. അവിടെ എന്താണ്?’
കുറുക്കൻ വീണ്ടും ചോദിച്ചു.
‘നിനക്ക് അതു മനസ്സിലാവില്ല.’ കുരങ്ങൻ ഗദ്ഗദത്തോടെ
പറഞ്ഞു: ‘എന്‍റെ പിതാമഹന്മാർക്ക് ജോലിചെയ്തിരുന്ന
അടിമകളാണ് അവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. അവരുടെ
ശവകുടീരങ്ങൾക്കു മുന്നിൽ ഒരിറ്റു കണ്ണീരെങ്കിലും
അർപ്പിക്കാതെ പോകാൻ എനിക്കു കഴിയുമോ?’
‘അർപ്പിച്ചോളൂ!’ കുറുക്കൻ പുഞ്ചിരിയോടെ പറഞ്ഞു: ‘നീ
തൃപ്തിയാവോളം നുണകൾ ഛർദ്ദിച്ചുകൊള്ളൂ. അവരാരും
നിന്നോട് എതിർത്തുപറയാൻ ശവകുടീരങ്ങളിൽനിന്ന്
എഴുന്നേറ്റുവരില്ലെന്നു തീർച്ചയല്ലേ?’
പൊങ്ങച്ചം പറയുന്നവർ പലപ്പോഴും തങ്ങളുടെ പഴയ
തലമുറകളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചുമാണ്
വീമ്പിളക്കുക.
172
സുരക്ഷിതത്വം

ഒരു കാട്ടാളൻ തന്‍റെ വലയുമായി മലയടിവാരത്തിൽ എത്തി.


വേണ്ട വിധത്തിൽ വലയൊരുക്കിയശേഷം മറ്റു പ്രാവുകളെ
ആകർഷിക്കുന്നതിന് താൻ മെരുക്കിയെടുത്ത പ്രാവുകളെ
അതിൽ ബന്ധിക്കുകയുംചെയ്തു. പിന്നീട് അയാൾ മരച്ചുവട്ടിൽ
മാറിയിരുന്നു.
അല്പം കഴിഞ്ഞു. ഒരുപറ്റം കാട്ടുപ്രാവുകൾ വലയിട്ട
സ്ഥലത്തെ പ്രാവുകളെ കണ്ടു പറന്നിറങ്ങി. അവ വലയിൽ
കുടുങ്ങി പിടഞ്ഞു. സന്തോഷവാനായ കാട്ടാളൻ അവയെ
പിടിക്കാൻ അടുത്തു ചെല്ലുകയായിരുന്നു.
അപ്പോൾ, ഒരു കാട്ടുപ്രാവ് ഇണക്കമുള്ള പ്രാവുകളെ നോക്കി
പറഞ്ഞു: ‘എന്നാലും സുഹൃത്തുക്കളേ! നാം ഒരേ
വർഗത്തിൽപെട്ടവരല്ലേ? ഏതെങ്കിലുംതരത്തിൽ ഒരു സൂചനയോ
ഒരു താക്കീതോ നൽകിയിരുന്നുവെങ്കിൽ ഞങ്ങൾ ഈ
ആപത്തിൽ അകപ്പെടാതെ രക്ഷപ്പെടുമായിരുന്നില്ലേ?’
‘തീർച്ചയായും രക്ഷപ്പെടും!’ മെരുങ്ങിയ പ്രാവുകളിലൊന്നു
മറുപടിപറഞ്ഞു: ‘പക്ഷേ, സ്വന്തം വർഗത്തിലുള്ളവരുടെ നന്ദിയോ
സന്തോഷമോനേടുകയെന്നതല്ല ഞങ്ങളെ സംബന്ധിച്ചിടത്തോളം
പ്രധാനം; യജമാനനെ ധിക്കരിക്കാതെ, അദ്ദേഹത്തിന്‍റെ
വിരോധത്തിനു പാത്രമാകാതെ ജീവിക്കുക എന്നതാണ്.’
യജമാനപ്രീതിക്കുവേണ്ടി രക്തബന്ധങ്ങളെ
വിസ്മരിക്കാനും സ്വവർഗത്തെത്തന്നെ
കുരുതികൊടുക്കാനും മടിക്കാത്തവരുണ്ട്.
173
മുറിവൈദ്യൻ തവള

ചതുപ്പുനിലത്തിലെ ചളിക്കുണ്ടിൽനിന്നും തവള കരയിലെത്തി


പ്രഖ്യാപിച്ചു:
‘മൃഗലോകത്തിലെ എല്ലാവരും ദയവായി ശ്രദ്ധിക്കുക:
നിങ്ങളുടെ രോഗങ്ങൾ എന്തുതന്നെയായാലും എത്ര
പഴക്കമുള്ളതായാലും ഇനി നിങ്ങൾ വിഷമിക്കേണ്ടതില്ല. എന്‍റെ
അടുത്തേക്കുവരൂ. ഞാൻ സുഖപ്പെടുത്തിത്തരാം.’
ഇതു കേട്ട് ധാരാളം മൃഗങ്ങൾ തവളയുടെ അടുത്തുചെന്നു.
തന്‍റെ പ്രഭാഷണം മറ്റുള്ളവർ ശ്രദ്ധിക്കുന്നുവെന്നു
മനസ്സിലായപ്പോൾ തവള അഹംഭാവത്തോടെ തുടർന്നു:
‘രോഗം ശരിയായി കണ്ടെത്താനും ഉചിതമായ മരുന്നു
നിർദേശിക്കാനും എന്നെപ്പോലെ ആർക്കും കഴിയില്ല. സാക്ഷാൽ
ദൈവംപോലും അക്കാര്യത്തിൽ എന്നോടു പരാജയം
സമ്മതിച്ചിരിക്കുകയാണ്. ലോകം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും
വലിയ വൈദ്യന്‍റെ വാക്കുകൾ ആണ് നിങ്ങൾ ഇപ്പോൾ
കേൾക്കുന്നതെന്നു വിശ്വസിച്ചു മുന്നോട്ടുവരിക.’
പെട്ടെന്നു സദസ്സിൽനിന്ന് ഒരു കരച്ചിൽ ഉയർന്നു. കഴുത
പരിഹസിച്ചതാണ്. എങ്കിലും അതേപ്പറ്റി ആടു പറഞ്ഞു:
‘ക്ഷമിക്കണം വൈദ്യരേ! സന്തോഷം വരുമ്പോൾ ഇയാൾക്ക്
ഇങ്ങനെ പതിവുള്ളതാണ്.’
പിന്നീടു കുറുക്കൻ എഴുന്നേറ്റു നിന്നു ചോദിച്ചു: ‘വൈദ്യൻ
മുടന്തിമുടന്തിയാണല്ലോ ഇങ്ങോട്ടു നടന്നുവരുന്നതായി കണ്ടത്?
ആദ്യം അതു ചികിത്സിച്ചുമാറ്റാമായിരുന്നില്ലേ?’
‘വൈദ്യരുടേതുപോലെ ചൊറിപിടിച്ചും ചുക്കിച്ചുളിഞ്ഞുമുള്ള
തൊലിയുള്ളവർക്ക് എണ്ണ എന്താണ്, ഏതു സോപ്പാണ് അങ്ങ്
നിർദ്ദേശിക്കുക?’ മുയൽ ചോദിച്ചു.
‘മുകളിലേക്കുന്തിനിൽക്കുന്ന,
വൈദ്യർക്കുള്ളതുപോലെയുള്ള, സുന്ദരമായ ഉണ്ടക്കണ്ണുകൾ
ഉണ്ടാകാൻ ശസ്ത്രക്രിയ വേണ്ടിവരുമോ?’ കടമിഴികളിൽ
പരിഹാസശരംവെച്ചു കലമാനിന്‍റെ ചോദ്യം.
മുറിവൈദ്യൻ തവള പിന്നെ ഒരു നിമിഷംപോലും
താമസിയാതെ ചാടിച്ചാടി തന്‍റെ സങ്കേതത്തിലേക്കു പോയി.
മൃഗങ്ങൾ അതു കണ്ടു പൊട്ടിച്ചിരിച്ചു.

സ്വന്തം രോഗങ്ങൾ സുഖപ്പെടുത്തൂ, ആദ്യം.


എന്നിട്ടാവാം മറ്റുള്ളവരെ ചികിത്സിക്കുന്നത്.
174
ഐകമത്യം മഹാബലം

പണ്ട് ഒരു കർഷകൻ ഉണ്ടായിരുന്നു. അയാൾക്കു നാലു


മക്കളുണ്ടായിരുന്നു. മൂന്നു പുത്രന്മാരും ഒരു പുത്രിയും.
ആൺമക്കൾ തമ്മിൽ എപ്പോഴും വഴക്കാണ്. ചിലപ്പോൾ
അടികലശലും ഉണ്ടാകും. അച്ഛനും ഇളയമകളും ഇതൊക്കെ
കണ്ടു ദുഃഖിച്ചു.
‘ഈ പെൺകുട്ടിയെ നല്ല ഒരാളുടെകൂടെ അയയ്ക്കണം.
തന്‍റെ കാലശേഷം പുരയിടവും കൃഷിസ്ഥലവും
അന്യാധീനപ്പെടാതെ നോക്കുകയും വേണം.’ ആ പിതാവ്
ആലോചിച്ചു: ‘പക്ഷേ, ഈ കുട്ടികൾ ഇങ്ങനെ ശണ്ഠയും
ശകാരവുമായി നടന്നാൽ എന്തു ചെയ്യും?’
വേലികെട്ടാൻ കൊണ്ടുവന്നിരുന്ന നീളത്തിലുള്ള കുറെ
വടിയുടെ കെട്ടുകൾ പറമ്പിൽ ഉണ്ടായിരുന്നു. അതിൽനിന്നും ഒരു
വടിക്കെട്ടു മുറ്റത്തു കൊണ്ടുവെച്ചശേഷം ആ പിതാവ് ഒരു
ദിവസം മക്കളെയെല്ലാം വിളിച്ചു. എന്നിട്ടു മൂത്ത മകനോടു
പറഞ്ഞു: ‘ഇതൊന്നു പൊട്ടിച്ചുതരൂ മോനെ.’
മകൻ ഉടനെ വടികൾ കെട്ടിയിരുന്ന കയർ
പൊട്ടിക്കുവാനാണ് ശ്രമിച്ചത്. ‘അങ്ങനെയല്ല.’ പിതാവു തടഞ്ഞു:
‘ഈ വടിക്കെട്ടു നെടുകേ രണ്ടായി പൊട്ടിച്ചുതരണം.’
‘അയ്യോ! അതു വയ്യ.’ ഒന്നാമൻ ഒഴിഞ്ഞുമാറി. അപ്പോൾ ആ
പിതാവുരണ്ടാമനെ വിളിച്ചു. പിന്നെ മൂന്നാമനും ശ്രമിച്ചുനോക്കി.
പക്ഷേ, വടിക്കെട്ട് അതേപടി കിടപ്പാണ്.
‘എന്നാൽ, ഇനി നോക്കൂ.’ കെട്ടിൽനിന്നും നാലു വടികൾ
ഊരിയെടുത്ത് ഓരോന്നുവീതം മക്കൾക്കു നൽകിയശേഷം
വൃദ്ധൻ ഒരു വടി തന്‍റെ മടക്കിയ മുട്ടുകാലിൽവെച്ചു രണ്ടു
കഷണങ്ങൾ ആക്കി. ‘എത്ര എളുപ്പം!’ മക്കളും ആ വടികൾ
തുണ്ടുകളാക്കി താഴെയിട്ടു.
‘മക്കളേ,’ ഓരോരുത്തരെയും മാറിമാറി നോക്കിയശേഷം ആ
പിതാവു സ്നേഹത്തോടെ വിളിച്ചു: ‘വഴക്കും വക്കാണവുമായി
ഭാഗം പിരിഞ്ഞുനിന്നാൽ ഈ വടികളെ എന്നപോലെ ആർക്കും
നിങ്ങളെ നശിപ്പിക്കാൻ പ്രയാസം കാണുകയില്ല. മറിച്ച്
ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിലോ? പിന്മാറുകയല്ലാതെ
അക്രമികൾക്ക് ഗത്യന്തരമുണ്ടോ?’ കുറ്റബോധത്തോടെ മക്കൾ
അച്ഛന്‍റെ കാൽക്കീഴിൽ ഇരുന്നു. ‘അച്ഛാ! ഞങ്ങൾക്കു മാപ്പുതരൂ.
ഞങ്ങൾ ഇനി കലഹിക്കില്ല.’
അച്ഛന്‍റെയും എല്ലാം കണ്ടുനിന്ന ഇളയ പെൺകുട്ടിയുടെയും
കണ്ണുകളിൽ ആനന്ദാശ്രുക്കൾ തുളുമ്പിനിന്നു.

ഒന്നിച്ചാൽ ജയിക്കാം; ഭിന്നിച്ചാൽ നശിക്കും.


ഐകമത്യം മഹാബലം.
175
കൊമ്പുവച്ച എലികൾ

എലികളും കീരികളും തമ്മിൽ എന്നും യുദ്ധമാണ്. കീരികളേ


എപ്പോഴും ജയിക്കാറുള്ളൂ. ‘ഇങ്ങനെ പോയാൽ സംഗതി
കുഴപ്പമാകുമല്ലോ. ഒരു പരിഹാരം കാണണം.’ എലികൾ
പരസ്പരം പറഞ്ഞു. അവർ ഒരു യോഗവും വിളിച്ചുകൂട്ടി.
നല്ല നേതൃത്വത്തിന്‍റെ കുറവുകൊണ്ടാണു തങ്ങൾക്ക്
പരാജയം സംഭവിക്കുന്നതെന്നു പലരും അഭിപ്രായപ്പെട്ടു.
അതിനാൽ കരുത്തരായ ചിലരെ തിരഞ്ഞെടുത്ത് അവർ
തങ്ങളുടെ ജനറൽമാരാക്കി.
‘നേതാവിനെ എങ്ങനെ തിരിച്ചറിയും?’ ആരോ ഒരാൾ
ചോദിച്ചു.
അതിനും അവർ പരിഹാരം കണ്ടെത്തി: ‘നേതാക്കളുടെ
തലയിൽ രണ്ടു കൊമ്പുകൾ വീതം വെച്ചുപിടിപ്പിക്കാം.’ കൊട്ടും
കുരവയും കൊമ്പുവിളിയും ഉയർന്നു. എലികളെല്ലാം ഉണർന്നു.
പുതിയ ആവേശത്തോടെ വീണ്ടും ഒരു യുദ്ധം.
പക്ഷേ, കീരികൾ ചാടിവീഴേണ്ട താമസമേ ഉണ്ടായുള്ളൂ;
എലിപ്പടയാളികൾ ഓടിയൊളിച്ചു.
പടയാളികൾ എല്ലാവരും സുരക്ഷിതരായി മാളങ്ങളിൽ
തിരിച്ചെത്തിയിട്ടുണ്ട്. പക്ഷേ, എവിടെ, പടത്തലവന്മാർ?
സാധാരണക്കാരെപ്പോലെ ഭീരുക്കളാകാൻ അവർക്കു പറ്റുമോ?
ശത്രുക്കളോടു ധീരധീരം പൊരുതുകയാവും. പലരും
അങ്ങനെയാണു കരുതിയത്.
പക്ഷേ, കാര്യം അതായിരുന്നില്ല. സൈന്യാധിപന്മാരും
തിരിച്ചോടിയിരുന്നു. വെച്ചുകെട്ടിയ കൊമ്പുകൾമൂലം
അവർക്കുമാളങ്ങളിൽ കടക്കാൻ കഴിഞ്ഞില്ല. അപ്പോൾ
കീരികൾ വന്ന് അവയെ കടിച്ചുകീറി കൊന്നു.

നേതൃത്വം ഏൽക്കുന്നവർക്ക് വേഷപ്പകിട്ടല്ല


പ്രവർത്തനശേഷിയാണ് വേണ്ടത്.
176
ഭരണിക്കകത്ത് പ്രതീക്ഷ മാത്രം

ജീവിതത്തിനു ഗുണകരമായ ലോകത്തിലെ എല്ലാ വസ്തുക്കളും


സ്വഭാവ വിശേഷങ്ങളും സിയസ്സ്ദേവൻ ഒരു ഭരണിക്കകത്താക്കി
ഭദ്രമായിഅടച്ചശേഷം മനുഷ്യന്‍റെ കൈയിൽ സൂക്ഷിക്കാൻ
കൊടുത്തു.
‘ഇതു നിന്‍റെ ജീവിതത്തിന്‍റെ കാതലാണ്.’ ദൈവം പറഞ്ഞു:
‘സൂക്ഷിച്ചു കൊള്ളുക. ഒരിക്കലും ഇതു തുറന്നു നോക്കരുത്.’
ഏതാനും നാൾ മനുഷ്യൻ ഭരണി തുറന്നുനോക്കാതെതന്നെ
സൂക്ഷിച്ചു. പക്ഷ, അതു കൈയിൽ വന്നനാൾമുതൽ
അവനുറക്കം ഇല്ലാതായി. എന്തായിരിക്കും അതിനകത്ത്?
അറിയാൻ അതിയായ മോഹം! ഒരു ദിവസം രണ്ടും കല്പിച്ച് ആ
മനുഷ്യൻ തന്‍റെ കൈയിലുള്ള മൺഭരണിയുടെ അടപ്പുതുറന്നു.
തുറക്കേണ്ട താമസം, അതിലെ വിശിഷ്‌ടവസ്തുക്കളും
ഗുണങ്ങളുമെല്ലാം ഒന്നൊന്നായി ഉയർന്നു പോകുന്നതുകണ്ട്
അമ്പരപ്പോടെ അവൻ ഭരണി മൂടുകയും ചെയ്തു. പക്ഷേ,
വൈകിപ്പോയിരുന്നു.
‘കഷ്‌ട൦! ഞാൻ പറഞ്ഞിരുന്നില്ലേ, അടപ്പുതുറക്കരുതെന്ന്?’
വിവരമറിഞ്ഞ് അവിടെ എത്തിയ ദൈവം മനുഷ്യനോടു
കയർത്തു: ‘ഇനി അതിൽ രക്ഷപ്പെടാത്തതായി ഒന്നേയുള്ളൂ...
പ്രതീക്ഷ മാത്രം. അതാണ് ഇപ്പോഴും നിന്നെ ജീവിപ്പിക്കുന്നത്.’

അടക്കാനാകാത്ത മോഹവും ജിജ്ഞാസയും


എപ്പോഴും ദുഃഖം മാത്രമേ നൽകുകയുള്ളൂ.
177
മടിയൻകഴുത

അരഡസൻ കഴുതകൾ ഉണ്ടായിരുന്നു അയാൾക്ക്. അതിൽ


ഒരെണ്ണം രോഗംപിടിച്ചു മരിച്ചുപോയി. മറ്റൊരെണ്ണം
മഹാമടിയനാണ്. ബാക്കിയുള്ള കഴുതകൾക്കു
തീർക്കാവുന്നതിലേറെ ജോലിയുണ്ട്. അതിനാൽ പുതിയ ഒരു
കഴുതയെ വാങ്ങുവാൻതന്നെ അയാൾ തീരുമാനിച്ചു.
കഴുതയെ കണ്ടു വില ഉറപ്പിച്ചു എങ്കിലും അയാൾ പണം
കൊടുത്തില്ല. ‘രണ്ടു ദിവസം കഴിഞ്ഞു പണം തരാം. ഇതിനെ
ഞാൻ കൊണ്ടുപോയിസ്വഭാവവും ജോലിയും
എങ്ങനെയിരിക്കുന്നുവെന്നു നോക്കട്ടെ.’
വിൽപ്പനക്കാരൻ എതിർപ്പൊന്നും പറഞ്ഞില്ല. പുതിയ
കഴുതയെ അയാൾ കൊണ്ടുപോയി സ്വന്തം തൊഴുത്തിൽ വിട്ടു.
അതു മറ്റു കഴുതകളുമായി എങ്ങനെ പരിചയപ്പെടുന്നു എന്നു
നോക്കാൻ അല്പം സമയം അവിടെ നിൽക്കുകയും ചെയ്തു.
നല്ലപോലെ അദ്ധ്വാനിക്കുന്ന നാലു കഴുതകളുടെ അടുക്കലും
അതു പോയി. അവരെല്ലാം പുഞ്ചിരിപൊഴിച്ചു സൗഹൃദം നീട്ടി.
പക്ഷേ, നവാഗതന് അവരെയൊന്നും അത്ര ഇഷ്‌ടമായില്ല.
കുറച്ചപ്പുറത്ത് അലസനും അത്യാർത്തിക്കാരനുമായ ഒരു
കഴുത മാറിനിൽപ്പുണ്ട്. അതിനെ പുതിയ കഴുത ഇഷ്‌ടപ്പെട്ടു.
പഴയ മടിയൻ കഴുതയ്ക്കും വളരെ സന്തോഷമായി. അവർ
ഉരുമ്മിനിന്നു.
അന്നു സമയം വളരെ വൈകിയിരുന്നു. അതിനാൽ അടുത്ത
ദിവസം രാവിലെതന്നെ അയാൾ പുതിയ കഴുതയെ കെട്ടിവലിച്ച്
അതിന്‍റെ ഉടമയുടെ അടുക്കൽ എത്തി.
‘രണ്ടു ദിവസം കഴിഞ്ഞു വരാം എന്നല്ലേ പറഞ്ഞത്?
ഇത്രവേഗം പരീക്ഷിച്ചുകഴിഞ്ഞോ?’ ഉടമ ചോദിച്ചു.
എന്തിനധികം! ഇതുപോലെ ഒരു കഴുതയെക്കൂടി
താങ്കൾക്കുവേണമെങ്കിൽ പകുതി വിലയ്ക്കു തരാം.’ അയാൾ
പറഞ്ഞു: ‘നല്ലവണ്ണം അദ്ധ്വാനിക്കുന്ന നാലു കഴുതകൾ എന്‍റെ
തൊഴുത്തിലുണ്ട്. എന്നിട്ടും ഏറ്റവും മടിയനായ അഞ്ചാമത്തെ
കഴുതയുമായിട്ടാണ് ഇതു കൂട്ടുകൂടാൻ പോയത്.’

ആരൊക്കെയാണ് നിങ്ങളുടെ കൂട്ടുകാർ എന്നു


നോക്കി മറ്റുള്ളവർക്കു നിങ്ങളെ വിലയിരുത്താൻ
കഴിയും.
178
ഇത് വെറും ചൂഷണമല്ല

ഒരിക്കൽ ഇടയനു കാട്ടിൽനിന്ന് ഒരു പന്നിക്കുട്ടിയെ ലഭിച്ചു.


അയാൾ അതിനെ ആടുകളോടൊപ്പം ഓമനിച്ചു വളർത്തി.
നാളുകൾ കഴിഞ്ഞു. പന്നി വളർന്നു.
ഒരു ദിവസം വൈകിട്ടാണ് ആ സംഭവം ഉണ്ടായത്. മേച്ചിൽ
കഴിഞ്ഞ് ആടുകൾ തിരിച്ചെത്തിയിരുന്നേയുള്ളൂ. ഇടയൻ
ആട്ടിൻപറ്റത്തിൽനിന്ന് തന്‍റെ വളർത്തുപന്നിയെ പിടികൂടി.
അതിനെ അടുക്കളവശത്തേക്കു കൊണ്ടുപോകാനാണ്
അയാളുടെ ശ്രമം.
പക്ഷേ, ഒരടിപോലും മുന്നോട്ടുനീങ്ങാൻ പന്നി കൂട്ടാക്കിയില്ല.
മാത്രമല്ല, ദയനീയമായി നിലവിളിക്കുകയുംചെയ്തു.
‘ഇത് എന്തൊരു പന്നിയാണ്! ഇത്രയൊക്കെ നിലവിളിക്കാൻ
ഇവിടെ എന്തുണ്ടായി.’ ആടുകൾ അദ്ഭുതംകൂറി. ‘ഞങ്ങളെയും
ആ മനുഷ്യൻ പലപ്പോഴുമിങ്ങനെ കൊണ്ടുപോയിട്ടുണ്ട്.
അപ്പോഴൊന്നും ഇതുപോലെ ഞങ്ങൾ നിലവിളിച്ചിട്ടില്ല.’
‘നിങ്ങൾ പറഞ്ഞതു ശരിയാണ്. പക്ഷേ, നിങ്ങളെ
കൊണ്ടുപോകുന്നതും എന്നെ കൊണ്ടുപോകുന്നതും തമ്മിൽ
കാര്യമായ ഒരുവ്യത്യാസമുണ്ട്.’
‘സമൃദ്ധമായ രോമം മുറിച്ചെടുക്കാനോ പാൽ
കറന്നെടുക്കാനോ ആവും നിങ്ങളെ അയാൾ
കൊണ്ടുപോകുന്നത്. എന്നെ കൊണ്ടുപോകുന്നത് എന്‍റെ
ഇറച്ചിക്കുവേണ്ടിയും!’

ചൂഷണം ചെയ്യപ്പെടാൻ നിങ്ങൾ നിശ്ശബ്‍ദരായി


നിന്നുകൊടുത്തേക്കും. പക്ഷേ, ജീവനെത്തന്നെ
അപഹരിക്കാൻ വരുന്നവരോട്
പ്രതിഷേധിക്കാതിരിക്കാൻ നിങ്ങൾക്കു കഴിയുമോ?
179
ചെവി കടിച്ചുകൊണ്ട് ഒരു സ്വകാര്യം

അഞ്ചാം ക്ളാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ഒരിക്കൽ അടുത്തുള്ള


കുട്ടിയുടെ പാഠപുസ്തകം മോഷ്‌ടിച്ചു. അവനു പുസ്തകം
ഇല്ലായിരുന്നു. വീട്ടിലെത്തിയപ്പോൾ അമ്മ പാഠപുസ്തകം കണ്ടു
സന്തോഷിച്ചു. മകനെ അനുമോദിക്കുകയും ചെയ്തു.
അവൻ പത്താം ക്ളാസ്സിലെത്തി. അക്കാലത്താണു
നഗരത്തിലെ ഒരു കടയിൽനിന്ന് അവൻ വാച്ചു മോഷ്‌ടിച്ചത്.
അന്നും അമ്മ മകനെ ശ്ലാഘിച്ചു.
പഠിത്തം തീർന്നു. വിജയത്തെപ്പറ്റിയോ
ഭാവികാര്യങ്ങളെപ്പറ്റിയോ അവന് ഒരു ചിന്തയും ഉണ്ടായില്ല.
മോഷണം അവൻ തൊഴിലാക്കിക്കഴിഞ്ഞിരുന്നു.
നഗരത്തിൽ കളവു വർദ്ധിച്ചപ്പോൾ നിയമപാലകർ
വിഷമത്തിലായി. വളരെക്കാലം അവർ തിരച്ചിൽ നടത്തിയിട്ടും
കള്ളനെ പിടികിട്ടിയില്ല.
ഒടുവിൽ, ദൗർഭാഗ്യംകൊണ്ടുമാത്രം, കളവു
നടത്തിക്കൊണ്ടിരിക്കെ ആ ചെറുപ്പക്കാരൻ പിടിക്കപ്പെട്ടു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ വിചാരണ പൂർത്തിയായി.
വധശിക്ഷയ്ക്കാണു ന്യായാധിപൻ വിധിച്ചത്.
നാട്ടിലെങ്ങും വാർത്ത പരന്നു. കുപ്രസിദ്ധനായ ആ കള്ളനെ
കാണാൻ തെരുവിന്‍റെ ഇരുവശത്തും ജനങ്ങൾ നിരന്നു. ഭടന്മാർ
കള്ളനെ തൂക്കുമരത്തിലേക്കു കൊണ്ടുപോവുകയായിരുന്നു.
അവന്‍റെ കൈകൾ പുറകിലേക്കു പിടിച്ചുകെട്ടിയിട്ടുണ്ട്.
അപ്പോൾ ജനത്തിരക്കിനിടയിൽനിന്നും ഒരു സ്ത്രീയുടെ
നിലവിളി കേൾക്കാറായി. ജനങ്ങളുടെ അണി ഭേദിച്ചു
മുന്നിലെത്തിയ ഒരു മദ്ധ്യവയസ്ക മാറത്തടിച്ചു കരയുകയാണ്.
‘അത് എന്‍റെ അമ്മയാണ്.’ കള്ളൻ ഭടന്മാരോടു പറഞ്ഞു:
‘ഞാൻ അവസാനമായി അമ്മയെ അടുത്തുചെന്നുകണ്ട്
ഒന്നാശ്വസിപ്പിക്കട്ടെ?’ ഒടുക്കത്തെ ആഗ്രഹമല്ലേ. ഭടന്മാർ
അവനെ നിലവിളിക്കുന്ന സ്ത്രീയുടെ അടുത്തു വിട്ടശേഷം അല്പം
മാറിനിന്നു.
ചെവിയിൽ സ്വകാര്യം പറയാനെന്ന ഭാവത്തിലാണു കള്ളൻ
അമ്മയെ സമീപിച്ചത്. അമ്മ മകനെ കെട്ടിപ്പിടിച്ചു കരയാനും
കാത്തുനിന്നു.
പക്ഷേ, അടുത്ത ക്ഷണത്തിൽ അതിദീനമായ
രോദനത്തോടെ ആ സ്ത്രീ പുറകോട്ടുമാറി. ചെവിയിൽനിന്നും
ചോര ധാരധാരയായി ഒലിക്കുന്നു. അതിന്‍റെ മുകൾവശം
കാണാനുമില്ല.
ഉടനെ ഭടന്മാർ എത്തി കള്ളനെ പിടിച്ചുമാറ്റി. അപ്പോൾ
ജനങ്ങൾ കേൾക്കെ കള്ളൻ പറഞ്ഞു: ‘ഈ സ്ത്രീ ഉത്തമയായ
ഒരു അമ്മയല്ല. ചെറുപ്പത്തിൽ ഒരു പുസ്തകം കട്ടപ്പോഴും പിന്നീട്
ഒരു വാച്ചു കട്ടപ്പോഴും അമ്മ എന്നെ തടയുകയുണ്ടായില്ല.
അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് ഇന്നുകഴുമരത്തിൽ
തൂങ്ങേണ്ടിയും വരുമായിരുന്നില്ല. അതിനാൽ എന്‍റെ
ഓർമ്മയ്ക്കായി നൽകിയ സമ്മാനമാണിത്.

തെറ്റു ചെയ്താലും മക്കളെ പ്രോത്സാഹിപ്പിക്കുന്ന


അമ്മമാരുണ്ട്. ശാസിച്ചുവളർത്തിയില്ലെങ്കിൽ
കുട്ടികളുടെ ഭാവിയെ അതു നശിപ്പിക്കുമെന്ന് അവർ
ഓർക്കാറില്ല.
180
അത്ഭുതമാന്ത്രികൻ

നഗരത്തിൽ ഒരു അത്ഭുത മാന്ത്രികൻ വന്നിട്ടുണ്ടെന്നു വാർത്ത


പരന്നു. അല്പസമയത്തിനുള്ളിൽ എല്ലാ ഭാഗങ്ങളിൽനിന്നും
ജനങ്ങൾ പ്രവഹിച്ചു.
‘എവിടെയും പ്രദർശിപ്പിച്ചിട്ടില്ലാത്ത ഒരേ ഒരു വിദ്യ മാത്രമേ
ഞാൻ കാണിക്കുകയുള്ളൂ.’ മാന്ത്രികൻ പറഞ്ഞു: ‘ഈ കോട്ടു
കണ്ടില്ലേ, ഇതുവെറും കോട്ടാണ്. ഞാൻ യാതൊന്നും
ഇതിനകത്ത് ഒളിപ്പിച്ചിട്ടില്ല. ആർക്കും വന്നു പരിശോധിക്കാം.
പക്ഷേ, ഒരുവശത്തു ഞാൻ കടിച്ചാൽ മതി, ഒരുപന്നി
വേദനയോടെ കരയുന്നതു നിങ്ങൾക്കു കേൾക്കാം.’
മാന്ത്രികൻ അങ്ങനെ പ്രവർത്തിച്ചു കാണിക്കുകയും ശബ്‍ദം
കേൾപ്പിക്കുകയും ചെയ്തു. ജനങ്ങൾ ആഹ്ളാദത്തോടെ
കൈയടിച്ചു. പക്ഷേ, സദസ്സിന്‍റെ മൂലയിൽനിന്നും ഒരു കർഷകൻ
എഴുന്നേറ്റു പറഞ്ഞു: ‘സുഹൃത്തുക്കളേ, അതു പന്നിയുടെ
ശബ്‍ദമൊന്നുമല്ല. ഞാൻ ശരിക്കും അതുകേൾപ്പിച്ചുതരാം. നാളെ
വരൂ നമ്മുടെ മാന്ത്രികൻ സ്ഥലംവിടുകയില്ലെന്നുകരുതട്ടേ.’
ജനങ്ങൾ പിറുപിറുത്തുകൊണ്ടു പിരിഞ്ഞു. അടുത്ത ദിവസം
കാണികൾ വളരെ വർദ്ധിച്ചിരുന്നു. സ്റ്റേജിൽ രണ്ടുപേർ
പ്രത്യക്ഷപ്പെട്ടു. ഒന്ന് കർഷകനും മറ്റൊന്നു മാന്ത്രികനും.
വെല്ലുവിളിയല്ലേ! ജനങ്ങൾ ശ്രദ്ധയോടെ ഇരുന്നു. ആദ്യം
കണ്ട മാന്ത്രികൻ കോട്ടിനുള്ളിൽ മുഖമമർത്തി പന്നിയുടെ
ശബ്‍ദമുണ്ടാക്കി. അതു കേട്ടു ജനങ്ങൾ ഹർഷാരവം മുഴക്കി.
പിന്നെ കർഷകനും സ്വന്തം കോട്ടിനുള്ളിൽ മുഖം ചേർത്തു. ഉടനെ
പന്നിയുടെ ദീനരോദനവും കേൾക്കാറായി.
എന്നാൽ ജനം കൂകി വിളിച്ചു പറഞ്ഞു: ‘അതു
പന്നിയുടേതല്ല; ഏതോ കഴുതയുടെ ശബ്‍ദംപോലെ തോന്നുന്നു.’
മറ്റുചിലർ ആർത്തുവിളിച്ചു: ‘ഇറങ്ങിപ്പോടോ! ഉള്ള സമയം പോയി
പാടത്തെ കള പറിക്കുന്നതാണു നല്ലത്.’
കർഷകൻ ഒട്ടും പരുങ്ങിയില്ല. അയാൾ തന്‍റെ കോട്ടിനുള്ളിൽ
ഒളിപ്പിച്ചിരുന്ന പന്നിക്കുട്ടിയെ പുറത്തെടുത്തു. അതിന്‍റെ
ചെവിയിൽ നുള്ളി നോവിച്ചു. അപ്പോൾ അതു ദയനീയമായി
നിലവിളിക്കുകയും ചെയ്തു.
‘ഈ ശബ്‍ദം കഴുതയുടേതാണോ?’ കർഷകൻ
രോഷത്തോടെ ചോദിച്ചു: ‘നിങ്ങൾ എത്ര വിഡ്ഢികളാണെന്നു
മനസ്സിലായില്ലേ? മേലിലെങ്കിലും കേട്ടറിഞ്ഞ വിവരം വെച്ചോ
മുൻധാരണയോടെയോ കാര്യങ്ങളെ സമീപിക്കരുതെന്നേ
എനിക്കു പറയാനുള്ളൂ.’

അനുകരിക്കപ്പെട്ടതിനെ അഭിനന്ദിക്കുന്നതിനുവേണ്ടി
സത്യമായ ഒന്നിനെ പുറന്തള്ളിപ്പറയരുത്.
181
ഒത്തുതീർപ്പു പ്രയാസമാണ്

മുറ്റത്തിരുന്നു കളിക്കുന്ന കുട്ടിയുടെ അടുക്കൽ എവിടെനിന്നോ


ഒരു പാമ്പ് ഇഴഞ്ഞുചെന്നു. അത് ആ കുട്ടിയുടെ കൈയിൽ
കടിച്ചു. നില വിളികേട്ടു കുട്ടിയുടെ അച്ഛനും അമ്മയും
ഓടിയെത്തി. ഇഴഞ്ഞകലുന്ന മൂർഖനെയാണ് അവർ കണ്ടത്.
കൈയിൽ കിട്ടിയ വടിയുമായി ആ പിതാവു പാമ്പിനെ
അടിച്ചു കൊല്ലാൻ ചെന്നു. പക്ഷേ, സാധിച്ചില്ല. അടുത്തുള്ള ഒരു
പാറയോടു ചേർന്ന മാളത്തിൽ കയറി അതു രക്ഷപ്പെട്ടു.
പിന്നീടു കുട്ടിയെയും എടുത്ത് അയാൾ വിഷവൈദ്യന്‍റെ
അടുക്കലേക്ക് ഓടി. വൈദ്യന്‍റെ ശ്രമങ്ങൾ ഒന്നും ഫലിച്ചില്ല. കുട്ടി
മരിച്ചുപോയി.
മാതാപിതാക്കൾ അതീവദുഃഖിതരായി.
ഓർത്തോർത്തിരിക്കേ പിതാവിന്‍റെ രക്തം തിളച്ചു. അയാൾ
കോടാലിയുമായി പാമ്പ് ഒളിച്ച മാളത്തിനടുത്തിരുന്നു.
അവൻ പുറത്തു വരുമല്ലോ. അപ്പോൾ ഒരു വെട്ടിനു കഥ
തീർക്കണം എന്നായിരുന്നു അയാളുടെ നിശ്ചയം.
സന്ധ്യയാകാറായി. പാമ്പു പുറത്തേക്ക് ഇറങ്ങി.
പ്രതികാരത്തോടെ അയാൾ കോടാലി പ്രയോഗിച്ചു.
പക്ഷേ, ഇപ്പോഴും അത്ഭുതകരമായി പാമ്പു
രക്ഷപ്പെടുകയാണുണ്ടായത്. കോടാലി വീണതു പാറയുടെ
അരികിലായിരുന്നു. അരികുചെത്തിക്കൊണ്ട് അതു ദൂരെ
തെറിച്ചുപോയി.
അയാൾ നിരാശയിലാണ്ടു. മുഖത്തു ഭയം നിഴലിച്ചു. തന്നോടു
പ്രതികാരം ചെയ്യാൻ പാമ്പ് ഇനി വന്നുകൂടായ്കയില്ലല്ലോ.
അടുത്ത ദിവസം പാമ്പിനെ കണ്ടപ്പോൾ അയാൾ സൗമ്യമായി
പറഞ്ഞു: ‘നമുക്കു ശത്രുത അവസാനിപ്പിച്ചു സമാധാനത്തോടെ
ജീവിക്കാം.’ ‘സാധ്യമല്ല.’ പാമ്പു വ്യക്തമാക്കി: ‘കോടാലി വീണ്
അരികു ചെത്തിപ്പോയ ആ പാറ കാണുമ്പോൾ എന്‍റെ മനസ്സ്
അസ്വസ്ഥമാകും. പിന്നെ നിങ്ങളോടു സൗഹൃദം ഭാവിക്കാൻ
കഴിയില്ല. അതുപോലെതന്നെ മകന്‍റെ ശവകുടീരം കാണുമ്പോൾ
എനിക്കെതിരെ നിങ്ങളുടെ മനസ്സു പുകയാതിരിക്കുകയുമില്ല.

ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന മുറിവുകൾ


വേഗത്തിൽ ഉണങ്ങുകയില്ല.
182
കിണറ്റിൻപടവിൽ ഉറക്കം

നല്ല വെയിലുണ്ടായിരുന്നു. യാത്രക്കാരൻ നന്നേ ക്ഷീണിച്ചു.


നടപ്പുതുടങ്ങിയിട്ടു വളരെ നേരമായി. ഇനിയും കുറെ
പോകാനുണ്ടുതാനും.
അപ്പോഴാണു ചതുരാകൃതിയിലുള്ള ഒരു കിണർ
യാത്രക്കാരന്‍റെ കണ്ണിൽപ്പെട്ടത്. വഴിയിലുള്ള ഒരു വൻവൃക്ഷം
കിണറിനു തണൽ നൽകുന്നുണ്ടായിരുന്നു.
ചതുരക്കിണറിന്‍റെ കെട്ടിപ്പൊക്കിയ കൽപ്പടവിൽ
യാത്രക്കാരൻ കയറിക്കിടന്നു. നല്ല തണലും തണുത്ത ഇളംകാറ്റും
കിട്ടിയപ്പോൾ അയാൾ വേഗത്തിൽ ഉറങ്ങിപ്പോയി.
മണിക്കൂറുകൾ നീങ്ങിക്കൊണ്ടിരുന്നു. പെട്ടെന്ന്,
ഉറക്കത്തിനിടയിൽ യാത്രക്കാരൻ കിണറ്റിൻ പടവിൽനിന്നു
മറിഞ്ഞുവീണു. പക്ഷേ, വീണത് കരയിലേക്കാണ്.
അപ്പോഴേക്കും ഭാഗ്യദേവത അവിടെ എത്തിയിരുന്നു. അവർ
ചൊരിഞ്ഞ കാരുണ്യം കൊണ്ടു മാത്രമാണ് അയാൾ
കരയിലേക്കു തന്നെ വീഴാനിടയായത്.
‘മറുവശത്തേക്കാണു നിങ്ങൾ മറിഞ്ഞു വീണിരുന്നതെങ്കിൽ
എന്തായിരിക്കും സ്ഥിതി?’ ഭാഗ്യദേവത യാത്രക്കാരനോടു
ചോദിച്ചു: ‘സ്വന്തം അവിവേകത്തെ കുറ്റപ്പെടുത്തുന്നതിനു പകരം
നിങ്ങൾ എന്നെ ആയിരുന്നില്ലേ കുറ്റപ്പെടുത്തുക.

അവിവേകത്തിന്‍റെ ഫലം
അനുഭവിക്കേണ്ടിവരുമ്പോഴും ഭാഗ്യദോഷം എന്നാണ്
നാം പറയുക!
183
സ്രഷ്‌ടാക്കളും വിമർശകരും

വളരെ പണ്ടാണ്. എന്നുവെച്ചാൽ പ്രപഞ്ചത്തിന്‍റെ ആരംഭകാലം.


അന്നു സ്വർഗവും ദേവന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെയിരിക്കെ ദേവന്മാർ തമ്മിൽ ഒരു തർക്കത്തിൽ
ഏർപ്പെട്ടു. എല്ലാം തികഞ്ഞതെന്നു പറയാവുന്ന ഒരു വസ്തു
ആർക്കാണ് ഉണ്ടാക്കാൻ കഴിയുക? അതായിരുന്നു പ്രശ്നം.
ജൂപ്പിറ്റർ, നെപ്ട്യൂൺ, മിനർവ എന്നീ ദേവന്മാർ തമ്മിലായിരുന്നു
തർക്കം. ഒരു മത്‍സരംവെച്ചു തീരുമാനിക്കാം എന്നായി അവർ.
മോമസ്സിനെയാണു ജഡ്ജിയായി വെച്ചത്. അദ്ദേഹം ആറു
ദിവസത്തെ സമയവും നൽകി.
മത്‍സരം തുടങ്ങി. മൂന്നുപേർക്കും വാശിയുണ്ട്. അതിനാൽ
അവർ തങ്ങളുടെ എല്ലാ കഴിവുകളും സംഭരിച്ച് ഓരോ സൃഷ്‌ടി
നടത്തി. ജൂപ്പിറ്റർ തന്‍റെ സൃഷ്‌ടിക്കു മനുഷ്യൻ എന്നു പേരു
നൽകിയപ്പോൾ നെപ്ട്യൂൺ അദ്ദേഹത്തിന്‍റെ സൃഷ്‌ടിക്കു കാള
എന്നു നാമകരണം ചെയ്തു. മിനർവ കൊടുത്ത പേർ വീട്
എന്നാണ്.
സൃഷ്‌ടി കഴിഞ്ഞു. അപ്പോൾ അവയെ വിലയിരുത്തി
വിധിപറയാൻ മോമസ്സും വന്നു. ‘ഈ കാളയുടെ കൊമ്പു നോക്കൂ,
ഇതു കണ്ണിനു താഴെ വെക്കാമായിരുന്നില്ലേ?’ അദ്ദേഹം ചോദിച്ചു:
‘എതിരാളിയെ കുത്തുമ്പോഴും അതിന്‍റെ ചോരയോ അഴുക്കോ
പുരളുമ്പോൾ ഇങ്ങനെയായാൽ കാണാൻ പറ്റുമോ?’
നെപ്ട്യൂൺ വിളറി. പിന്നെ അദ്ദേഹം മനുഷ്യനെ അടിമുടി
പരിശോധിച്ചു: ‘കൊള്ളാം ജൂപ്പിറ്ററിനു നല്ല ശില്പബോധമുണ്ടെന്നു
സമ്മതിക്കണം. പക്ഷേ...’ അല്പം ആലോചിച്ചശേഷം മോമസ്സ്
തുടർന്നു: ‘ഈ മനുഷ്യന്‍റെ വിചാരങ്ങളെ മറ്റുള്ളവർക്കു
കണ്ടറിയാൻ മാറത്ത് ഒരു ജാലകംകൂടി വെച്ചാലേ ഇതു
പൂർണ്ണമായി എന്നു പറയാനാവൂ.’
അടുത്തതായി മോമസ്സ് വീടിന്‍റെ മുന്നിലെത്തി.
താമസിക്കാൻ വീടുവേണമെന്നതു ശരി. പക്ഷേ, അയൽപക്കം
നന്നല്ലെങ്കിലോ എന്ന് മിനർവ ചിന്തിച്ചില്ല. വീട്ടുകാർക്കു വേറേ
സ്ഥലത്തേക്കു മാറിപ്പോകാൻ സൗകര്യപ്പെടുത്തുന്നവിധം വീടിനു
വേണ്ടത്ര ചക്രങ്ങൾകൂടി ഘടിപ്പിക്കേണ്ടതാണ്.
ഇത്രയും കേട്ടപ്പോൾ, ക്ഷമ നശിച്ച ജൂപ്പിറ്റർ ചാടിയെഴുന്നേറ്റു
കൊണ്ടു ഗർജ്ജിച്ചു. എവിടെയും എന്തെങ്കിലും കുറ്റം കാണുന്ന
ഈ പ്രകൃതം ദൈവരാജ്യത്തിനു പറ്റുകയില്ലെന്നു പറഞ്ഞുകൊണ്ട്
അദ്ദേഹം മോമസ്സിനെ ഭൂമിയിലേക്ക് ഓടിക്കുകയുംചെയ്തു.

സൃഷ്‌ടിപരമായി ഒന്നും ചെയ്യാൻ കഴിയാത്തവർ


വിമർശകരും വിധികർത്താക്കളുമായി മറ്റുള്ളവരെ
പീഡിപ്പിക്കുന്നു.
184
നന്ദിപറയാൻ വാക്കുകളില്ല

ഒരിക്കൽ ഒരു പരുന്ത് വലയിൽ കുടുങ്ങി. വലക്കാരൻ അതുകണ്ട്


ഓടിവന്നു. അയാൾ ആ പരുന്തിനെ കൈയിലെടുത്തു കുറച്ച്
അപ്പുറത്തുള്ള മതിലരികിലെ കല്ലിൽച്ചെന്നിരുന്ന് അതിന്‍റെ ഭംഗി
നോക്കി. മൃദുവായി അതിനെ തലോടുകയും ചെയ്തു.

‘എന്തൊരു ഭംഗി! ഇതിനെ കൊല്ലുന്നതെങ്ങനെ? വിട്ടയച്ചു


കളയാം.’ വലക്കാരൻ വിചാരിച്ചു. അയാൾ അതിനെ
വിട്ടയയ്ക്കുകയുംചെയ്തു.
സന്തോഷവാനായ പരുന്ത് അടുത്തുള്ള മരത്തിൽ
ചെന്നിരുന്നു. വലക്കാരനെ നന്ദിപൂർവ്വം നോക്കിയിരിക്കെ അത്
ആ മനുഷ്യൻ ഇരുന്നതിന്‍റെ പുറകിലുള്ള മതിൽ
ഇടിഞ്ഞുവീഴാൻപോവുകയാണെന്നു കണ്ടു.
ക്ഷണനേരത്തിനുള്ളിൽ പരുന്ത് അയാളുടെ തലക്കെട്ടു
കൊത്തിയെടുത്തു പറന്നുപോയി.
വലക്കാരൻ ക്ഷോഭത്തോടെ പെട്ടെന്ന് എഴുന്നേറ്റു.
ഒപ്പംതന്നെ പരുന്തിന്‍റെ പുറകേ ഓട്ടവുമായി.
അപ്പോഴതാ, പിന്നിൽ ഒരു ശബ്‍ദം! നോക്കിയപ്പോൾ, താൻ
ഇരുന്ന സ്ഥലത്തെ മതിൽ ഇടിഞ്ഞുവീണിരിക്കുന്നു! തന്‍റെ
തലപ്പാവ് ആ പരുന്ത് തട്ടിയെടുത്തില്ലായിരുന്നുവെങ്കിൽ
എന്തായിരിക്കും സ്ഥിതി? അന്തിച്ചുനിൽക്കുകയായിരുന്ന
അയാൾ ഒന്നുകൂടി ഞെട്ടി! കഴുത്തിൽ എന്തോ വീണിരിക്കുന്നു!
തന്‍റെ തലപ്പാവുതന്നെ! പറന്നുപോയ പരുന്തു തിരികെ
കൊണ്ടിട്ടതാണ്.
‘ദൈവമേ!’ നന്ദിയും സന്തോഷവും അത്ഭുതവുംകൊണ്ടു
നിറഞ്ഞ അയാളുടെ ഹൃദയത്തിൽനിന്നും വേറേ
വാക്കുകളൊന്നും പുറത്തുവന്നില്ല.

ചിലർ നിശ്ശബ്‍ദരായി നന്ദി കാണിക്കുമ്പോൾ നാം


അത്ഭുതപ്പെട്ടു പോകുന്നു.
185
സ്വർണ്ണക്കോടാലി

ഒരിടത്ത് ഒരു മരംവെട്ടുകാരൻ ഉണ്ടായിരുന്നു.


നദിക്കരയിലായിരുന്നു അന്ന് അയാളുടെ ജോലി. മരത്തടിയിൽ
മഴു ആഞ്ഞാഞ്ഞു പതിച്ചു.
പെട്ടെന്ന്....ബ്ഭ്ളും...!പിടിവിട്ടുപോയ മഴു നദിയുടെ
നടുവിൽച്ചെന്നുവീണു.
ഇനി എന്തുചെയ്യും? ആഴമുള്ള നദി. ഒഴുക്കും ഉണ്ട്. ആ
മഴുവിന്‍റെ സഹായംകൊണ്ടാണ് പിട്ടിണി കൂടാതെ കുടുംബം
പുലരുന്നത്. ഉടനെ വേറൊരെണ്ണം വാങ്ങാൻ പണമില്ല.
ഓർത്തിരിക്കെ മരംവെട്ടുകാരന്‍റെ കണ്ണിൽനിന്നും
കണ്ണീരൊഴുകി നദിയെ നനച്ചു. നദിയുടെ മനസ്സലിഞ്ഞു. പെട്ടെന്ന്
ഒരു ചലനം! നദിയിൽ വെള്ളം പൊങ്ങുകയാണോ?
‘എഴുന്നേൽക്കൂ, മഴുക്കാരാ!’ നദീമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ട
മർക്യുറിദേവൻ വിളിച്ചു. പിന്നീടു കൈയിലെ സ്വർണ്ണമഴു
നീട്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: ‘നിന്‍റെ മഴു ഞാൻ
കൊണ്ടുവന്നിരിക്കുന്നു. ഇതാ, ഇതു വാങ്ങൂ.’ ‘എന്‍റെ മഴു ഇതല്ല.’
മഴുക്കാരൻ ഗദ്ഗദത്തോടെ അറിയിച്ചു.
ദേവൻ ഉടനെ നദിയിൽ മുങ്ങി. ഒരു വെള്ളിമഴുവാണ് വീണ്ടും
നിവർന്നപ്പോൾ അദ്ദേഹത്തിന്‍റെ കൈയിൽ കണ്ടത്. ‘ഇതല്ലേ
നിന്‍റെ മഴു?’ അദ്ദേഹം ചോദിച്ചു.
‘അല്ല; അതും അല്ല!’ ദൃഢസ്വരത്തിലുള്ള ആ മറുപടി കേട്ട്
മർക്യുറിദേവൻ പിന്നെയും നദിയിൽ മുങ്ങി. ഇത്തവണ അദ്ദേഹം
കരയിൽ നിൽക്കുന്ന മഴുക്കാരന്‍റെ അടുത്തേക്കുവന്നു.
കൈയിൽ മൂന്നു കോടാലിയും ഉണ്ടായിരുന്നു.
‘ഇതിൽ നിന്‍റെ മഴു എടുത്തുകൊള്ളൂ.’ ദേവൻ പറഞ്ഞു.
സ്വർണ്ണ മഴുവിന്‍റെ വർണശോഭയോ വെള്ളിമഴുവിന്‍റെ തിളക്കമോ
അയാളെ ആകർഷിച്ചില്ല. അയാൾ തന്‍റെ പഴയ ഇരുമ്പു കോടാലി
തന്നെ എടുത്തതുകണ്ട് സന്തുഷ്‌ടനായ ദേവൻ പറഞ്ഞു:
‘നിങ്ങൾ സത്യസന്ധനാണ്. ഈ മൂന്നു കോടാലികളും നിങ്ങൾക്കു
നൽകുന്നു, സുഖമായി ജീവിക്കാനുള്ള അനുഗ്രഹവും!’
വീട്ടിലെത്തിയ മഴുക്കാരൻ ഭാര്യയോടു കഥകളൊക്കെ
പറഞ്ഞു. അടുത്ത ദിവസം ഗ്രാമം മുഴുക്കെ അത് അറിയുകയും
ചെയ്തു.
ആ ഗ്രാമത്തിൽത്തന്നെ മറ്റൊരു മരംവെട്ടുകാരൻ
ഉണ്ടായിരുന്നു. അസൂയാലുവായ അയാൾ പിറ്റേദിവസംതന്നെ
നദിക്കരയിൽ മരം വെട്ടാൻ പോയി; അബദ്ധത്തിലെന്ന വ്യാജേന
മഴു നദിയിലേക്കെറിഞ്ഞ് ദുഃഖം നടിച്ചിരുന്നു.
അപ്പോൾ, സ്വർണമഴുവും കൈയിലുയർത്തിപ്പിടിച്ചു
പ്രത്യക്ഷനായ മർക്യുറിദേവൻ ചോദിച്ചു: ‘ഹേ മനുഷ്യാ! നദിയിൽ
വീണു പോയ നിങ്ങളുടെ മഴു ഇതാണോ?’ ‘അതെ. അതുതന്നെ!’
എന്ന നിലവിളിയുമായി, അതു പിടിച്ചു വാങ്ങാനുള്ള വെറിയോടെ
അയാൾ മുന്നോട്ടോടി. മുന്നിൽ നദിയാണെന്നുപോലും
ഓർത്തില്ല.
ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോകുന്ന ആ അത്യാഗ്രഹിയെ നോക്കി
മർക്യുറി ചിരിച്ചുകൊണ്ടു പറഞ്ഞു: ‘കള്ളം പറഞ്ഞതിന് അല്പം
വെള്ളം കുടിച്ച ശേഷം കരപറ്റിക്കോളൂ. കൊല്ലാതെ വിടുന്നതു ദയ
വിചാരിച്ചു മാത്രമാണ്.
ഏതായാലും നിന്‍റെ മഴു ഞാൻ എടുത്തുതരില്ല. അതു
നഷ്‌ടപ്പെട്ടതുതന്നെ!’
സത്യസന്ധതയാണ് ഏറ്റവും വലിയ ഗുണം.
186
വലയെറിഞ്ഞ കുരങ്ങൻ

ഒരിക്കൽ നദിക്കരയിൽ രണ്ടു മുക്കുവന്മാർ വന്നു. അവർ


വലയെറിഞ്ഞു മീൻപിടിക്കുന്നത് മരക്കൊമ്പിൽ
ഇരിക്കുകയായിരുന്ന ഒരു കുരങ്ങൻ കൗതുകത്തോടെ
നിരീക്ഷിച്ചു.
ഉച്ചയാകാറായപ്പോൾ മുക്കുവന്മാർ കിട്ടിയിടത്തോളം
മത്സ്യവുമായി അടുത്തുള്ള ചന്തയിലേക്കു പോയി. ഭക്ഷണം
കഴിച്ചുവന്ന് മീൻപിടിത്തം തുടരേണ്ടതാണ്. അതിനാൽ വല
അവിടെത്തന്നെ ഒരു മരക്കൊമ്പിൽ തൂക്കിയിട്ടാണ് അവർ
പോയത്.
കുരങ്ങന് ഒരു ചെറിയ ആലോചന. മൂപ്പർക്കത്
പതിവുള്ളതാണ്. മറ്റുള്ളവർ എന്തെങ്കിലും ചെയ്യുന്നതു കണ്ടാൽ
അതുപോലെ തനിക്കും ചെയ്യണമെന്ന മോഹം.
മീൻപിടിത്തക്കാർ ചെയ്തതുപോലെ കുരങ്ങനും
വലയെടുത്തു നദിയിലേക്കെറിഞ്ഞു. പ്രാപ്തിയും പരിചയവും
തീരെ ഇല്ലല്ലോ. അതുകൊണ്ട് സ്വന്തം ശരീരത്തിൽത്തന്നെ വല
കെട്ടിപ്പിണഞ്ഞു. കുരങ്ങന് രക്ഷപ്പെടാൻ കഴിയാത്ത
സ്ഥിതിയായി. എങ്ങനെയെങ്കിലും കരയ്ക്കു കയറിയാൽ
മതിയെന്നാണിപ്പോൾ വികൃതിക്കുരങ്ങന്‍റെ വിചാരം.
അങ്ങനെ വെള്ളത്തിൽ പിടഞ്ഞും വെള്ളം കുടിച്ചും
മരിച്ചുകൊണ്ടിരിക്കെ കുരങ്ങൻ ചിന്തിച്ചു: ‘ഈ ശിക്ഷ ഞാൻ
അർഹിക്കുന്നതുതന്നെ. മീൻ തിന്നാത്ത ഞാൻ, മീൻ പിടിക്കാൻ
പരിചയമില്ലാത്ത ഞാൻ, അതിനുപുറപ്പെടരുതായിരുന്നുവല്ലോ?’

അപരിചിതമോ അനാവശ്യമോ ആയ കാര്യങ്ങളിൽ


ഇടപെട്ടു തനിക്കുതന്നെ ദുഃഖം വരുത്തിവെക്കരുത്.
187
കരടിയുടെ ഉപദേശം

അടുത്ത ഗ്രാമത്തിൽ ഒരു ഉത്സവമുണ്ട്. രണ്ടു സുഹൃത്തുക്കൾ


അതുകാണാൻ യാത്ര തിരിച്ചു. ഒരാൾ തടിച്ചു നല്ല ആരോഗ്യമുള്ള
ആളാണ്. അപരൻ മെലിഞ്ഞിട്ടാണ്; പൊക്കവും കൂടുതലുണ്ട്.
വലിയ ഒരു മലയും കാടും കടന്നുവേണം അടുത്ത
ഗ്രാമത്തിൽ എത്താൻ. കാട്ടിൽനിന്നും പല ഭീകര ശബ്‍ദങ്ങളും
കേട്ടുതുടങ്ങിയപ്പോൾ മെലിഞ്ഞ സുഹൃത്തു പറഞ്ഞു: ‘ചങ്ങാതീ,
നമുക്കു മടങ്ങാം. ഇനിയങ്ങോട്ട് ഭയങ്കര കാടാണെന്നു
തോന്നുന്നു. എത്ര ദൂരം ഇനിയും പോകണമെന്ന് അറിയാനും വയ്യ.
വല്ല ക്രൂര മൃഗങ്ങളും ആക്രമിച്ചാലോ? എനിക്കു പേടി തോന്നുന്നു.’
‘നീ ഒരു പേടിത്തൊണ്ടൻ തന്നെ!’ തടിച്ചു കുറിയ മനുഷ്യൻ
പറഞ്ഞു: ‘ആപത്തൊന്നും വരില്ല. വന്നാൽതന്നെ ഞാനില്ലേ
കൂടെ? കൈയിൽ ഒരു കത്തിയും ഞാൻ കരുതിയിട്ടുണ്ട്.’
കുറച്ചു ദൂരംകൂടി നടന്നപ്പോൾ അവർ ഒരു മുരൾച്ച കേട്ടു.
അകലെ ഒരു കുറ്റിക്കാട്ടിൽ ഇളക്കം. വരുന്നതു കരടിയാണെന്നു
മനസ്സിലായ ഉടനെ പൊക്കം കുറഞ്ഞ സുഹൃത്ത് അടുത്തുള്ള
ഒരു മരത്തിൽ ചാടിക്കയറി. ഇലക്കൂട്ടങ്ങൾക്കിടയിൽ അയാൾ
ശരീരം മറച്ചു. അയാളുടെ വിറയൽമൂലം ആ മരക്കൊമ്പു മെല്ലെ
വിറയ്ക്കുന്നുണ്ട്.
മെലിഞ്ഞ സുഹൃത്തിനു മരംകയറാൻ വശമുണ്ടായിരുന്നില്ല.
വല്ല വിധേനയും ശ്രമിച്ചു സമയം കളഞ്ഞാൽ കരടി
അടുത്തെത്തി പിടികൂടും;
അതുകൊണ്ട് അയാൾ നിലത്തു കമിഴ്ന്നടിച്ചു വീണു. പിന്നെ
ശ്വാസമടക്കി മരിച്ചതുപോലെ കിടന്നു.
കരടി വന്നു. നിലത്തു കിടക്കുന്ന യുവാവിനെ അടിമുടി
മണത്തു. ചെവിയിലും കവിളിലും മൂക്കത്തും പ്രത്യേകം മണപ്പിച്ചു
നോക്കിയ ശേഷം അതു മറ്റൊരു വഴിക്കു നടന്നുപോവുകയും
ചെയ്തു. കരടികൾ മൃതദേഹങ്ങൾ ഭക്ഷിക്കാറില്ലല്ലോ.
സുഹൃത്തു ഭയംകൊണ്ടു ശരിക്കും മരിച്ചിരിക്കുമോ എന്നു
മരക്കൊമ്പിലിരുന്ന ചങ്ങാതി സംശയിച്ചുപോയി! കരടി
കാട്ടിനകത്തേക്കു മറഞ്ഞുവെന്നു ബോധ്യമായപ്പോൾ അയാൾ
മരത്തിൽനിന്ന് ഇറങ്ങിവന്നു സുഹൃത്തിനെ ദേഹത്തിൽ
തട്ടിവിളിച്ചു: ‘നീ പേടികൊണ്ടു മരിച്ചു പോയി എന്നുതന്നെ ഞാൻ
കരുതിപ്പോയി, കേട്ടോ!’ കുള്ളൻസുഹൃത്ത് എഴുന്നേറ്റിരിക്കുന്ന
മെലിഞ്ഞു നീണ്ട സുഹൃത്തിനോടു പറഞ്ഞു: ‘ആകട്ടെ, നിന്‍റെ
ചെവിയിൽ ആ കരടി എന്തോ പറയുന്നതായി തോന്നിയല്ലോ?
എന്താണത്?’ ‘വീമ്പു പറയുന്നവരെ വിശ്വസിക്കരുത്. അവർ
ഭീരുക്കളും വഞ്ചകരുമാണ്. ആപത്തു വരുമ്പോൾ നിങ്ങളെ
കൈയൊഴിച്ചു സ്വന്തം കാര്യം നോക്കുന്ന അത്തരക്കാരുമായി
മേലിൽ സൗഹൃദം അരുത് എന്നാണ് കരടി എന്‍റെ ചെവിയിൽ
പറഞ്ഞത്.’

ആപദ്ഘട്ടങ്ങളിലാണ് നാം സൗഹൃദത്തിന്‍റെ ആഴം


മനസ്സിലാക്കുന്നത്.
188
കഴുതപ്പുറത്തെ ഭാരം

നഗരത്തിൽ അയാൾക്ക് ഒരു കച്ചവടസ്ഥാപനമുണ്ട്. ചിലപ്പോൾ


ഗ്രാമങ്ങളിൽ നിന്നും മറ്റു ചിലപ്പോൾ കടൽക്കരയിലുള്ള
തുറമുഖത്തുനിന്നും നഗരത്തിലേക്കു സാധനങ്ങൾ
എത്തിക്കേണ്ടതായിവരും. അതിന് ഒരു കഴുതയെ അയാൾ
ഉപയോഗിച്ചുപോന്നു.
അന്നു കുറെ ഉപ്പാണ് അയാൾക്കു നഗരത്തിൽ
എത്തിക്കേണ്ടിയിരുന്നത്. വഴിമദ്ധ്യേ ഒരു പുഴ കടക്കാൻ
ഉണ്ടായിരുന്നു. പാലമൊന്നും ഇല്ല. ആഴം കുറവായതിനാൽ
ഇറങ്ങി നടക്കാവുന്നതേയുള്ളൂ.
പുഴ കടക്കുന്നതിനിടയിൽ വലിയ ഒരു കല്ലിൽ തട്ടി കഴുത
വീണു പോയി.
പ്രയാസപ്പെട്ടാണെങ്കിലും അതു വീണ്ടും എഴുന്നേറ്റു നടന്നു.
കരയിൽ എത്തിയപ്പോഴേക്കും കഴുതയ്ക്കു തീരെ ഭാരം
തോന്നിയില്ല. വെള്ളം കയറിയതുമൂലം ഉപ്പു മുഴുവൻ
അലിഞ്ഞലിഞ്ഞു തീർന്നിരുന്നു.
കച്ചവടക്കാരൻ ദുഃഖിച്ചു. എന്നാൽ കഴുതയ്ക്കു
സന്തോഷമാണ് ഉണ്ടായത്. അടുത്ത ദിവസവും കച്ചവടക്കാരൻ
കഴുതപ്പുറത്ത് ഉപ്പുമായി യാത്രതിരിച്ചു.
ഇന്നലെ അബദ്ധത്തിലാണ് കഴുത പുഴയിൽ വീണത്.
എന്നാൽ ഇന്നു കരുതിക്കൂട്ടിത്തന്നെ അതു പുഴയിൽ വീണു.
കരയിൽ എത്തുമ്പോഴേക്കും ഉപ്പു മുഴുവൻ തീർന്നിരുന്നു. കഴുത
വീണ്ടും ആഹ്ളാദിച്ചു. കച്ചവടക്കാരനെ താൻ പറ്റിച്ചുവല്ലോ
എന്നായിരുന്നു അതിന്‍റെ വിചാരം.
‘എന്തോ പന്തികേടുണ്ട്.’ കച്ചവടക്കാരൻ ചിന്തിച്ചു. ഭാരം
ചുമക്കാനുള്ള മടികൊണ്ടു കഴുത മനഃപൂർവം ചെയ്യുന്നതാവണം
ഇത്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. അയാൾ തീരുമാനിച്ചു.
അടുത്ത ദിവസം ഉപ്പിനുപകരം മറ്റൊരു വലിയകെട്ടാണ്
അയാൾ കഴുതപ്പുറത്തു വച്ചത്. കെട്ടു വലുതാണെങ്കിലും ഉപ്പിന്‍റെ
അത്ര ഭാരം ഉണ്ടായിരുന്നില്ല.
പതിവുപോലെ അന്നും കഴുത തന്‍റെ സൂത്രം പ്രയോഗിച്ചു,
വെള്ളത്തിൽ വീണു. നിവരാൻ വളരെ പണിപ്പെടേണ്ടിവന്നു.
ഒരുവിധം ഏന്തിവലിഞ്ഞു കരയിലെത്തി.
പഞ്ഞിക്കെട്ടായിരുന്നു കഴുതയുടെ പുറത്ത്. പുഴയിൽ
വീണപ്പോൾ അതിൽ മുഴുവൻ വെള്ളം കയറി. നനഞ്ഞുവീർത്ത
പഞ്ഞിക്കെട്ട് ഉപ്പുചാക്കിന്‍റെ ഇരട്ടി ഭാരമുള്ളതായിത്തീർന്നു.
കരയിലെത്തിയ കഴുത അവിടെ കുഴഞ്ഞുവീണു
കിതച്ചുതുടങ്ങി. അതു കണ്ട് കച്ചവടക്കാരൻ പൊട്ടിച്ചിരിച്ചു.

ഒരേ സൂത്രംതന്നെ പല തവണ പ്രയോഗിച്ചാൽ അതു


കണ്ടുപിടിക്കപ്പെടും, തിരിച്ചടിയും കിട്ടും.
189
ദൈവം എന്തു ചെയ്യും?

ഒരച്ഛന് രണ്ടു മക്കളുണ്ടായിരുന്നു. രണ്ടും പെൺമക്കൾ.


പ്രായമായപ്പോൾ അയാൾ അവരെ കല്യാണം കഴിച്ചുകൊടുത്തു.
മൂത്തമകളെ ഒരുതോട്ടക്കാരനും ഇളയവളെ ഒരു കുശവനുമാണ്
വിവാഹം കഴിച്ചത്. അവർ ഭർത്താക്കന്മാരോടൊപ്പം
പോയതോടെ അച്ഛൻ തനിച്ചായി.
അടുത്ത വസന്തം വന്നു. തനിച്ചിരുന്നു മടുത്ത അച്ഛനു
മക്കളെ കാണാൻ മോഹം. അയാൾ ആദ്യത്തെ മകളുടെ
വീട്ടിലെത്തി: ‘എങ്ങനെയിരിക്കുന്നു മകളേ, നിനക്കും
ഭർത്താവിനും സുഖംതന്നെയല്ലേ!’ ‘അതെ അച്ഛാ.’ അവൾ
മറുപടി പറഞ്ഞു: ‘ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം
ഇവിടെയുണ്ട്. അതിനാൽ സുഖമായി കഴിഞ്ഞുകൂടുന്നു.
ഒരാഗ്രഹമേ എനിക്ക് ഇപ്പോഴുള്ളൂ. നല്ല ഒരു മഴ
കിട്ടിയിരുന്നുവെങ്കിൽ ഈ ചെടികൾക്കുവളരെ വലിയ
അനുഗ്രഹമായിരിക്കും.’
പിന്നീട് രണ്ടാമത്തെ മകളുടെ വീട്ടിലും അയാൾ
വിരുന്നുപോയി. ‘എന്തൊക്കെയുണ്ടു മോളേ വിശേഷം?’ അച്ഛൻ
ചോദിച്ചു: ‘നിങ്ങൾക്കു രണ്ടു പേർക്കും അസുഖമൊന്നും
ഇല്ലല്ലോ. കാലാവസ്ഥയും വളരെ നന്നായിരിക്കുന്നു, ഇല്ലേ?’
‘ദൈവകൃപകൊണ്ട് ഞങ്ങൾക്ക് ഒരസുഖവുമില്ലച്ഛാ.’ മകൾ
പറഞ്ഞു:’വേണ്ടത്ര ഇഷ്‌ടികയും മൺപാത്രങ്ങളും
ഉണ്ടാക്കിയെടുക്കാൻ പറ്റിയ കാലാവസ്ഥയും കിട്ടിയിട്ടുണ്ട്. ഇത്
ഇങ്ങനെ തന്നെ തുടരണമെന്നും അടുത്തെങ്ങും മഴ പെയ്യരുതേ
എന്നുമാണ് എന്‍റെ ഏക പ്രാർത്ഥന.’
‘ദൈവമേ!’ ആ പിതാവ് ആശ്ചര്യത്തോടെ വിളിച്ചു. ‘മോളേ,
നിനക്ക് ഈ കാലാവസ്ഥ തുടരണമെന്നാണു പ്രാർത്ഥന. നിന്‍റെ
ചേച്ചിക്കാകട്ടെ വേഗത്തിൽ നല്ലൊരു മഴ കിട്ടണമെന്നും!
അപ്പോൾ നിങ്ങളുടെ അച്ഛനെന്ന നിലയിൽ ഞാൻ എന്താണു
പ്രാർത്ഥിക്കുക!’

ഓരോരുത്തരുടെയും ആഗ്രഹങ്ങൾ
വ്യത്യസ്തങ്ങളാണ്. എല്ലാവരെയും
തൃപ്തിപ്പെടുത്താൻ ദൈവത്തിനുപോലും പലപ്പോഴും
സാധ്യമാവുകയില്ല.
190
പാറുന്നതിന്‍റെ പുറകേ

ഒരു വലിയ മരക്കൊമ്പിലിരുന്നു രാപ്പാടി പാടുകയായിരുന്നു.


പാട്ടിന്‍റെ ലഹരിയിൽ അതു സ്വയം മറന്നു.
മുകളിൽ ഒരു കഴുകൻ പറക്കുന്നുണ്ടായിരുന്നു. അന്നു
വിശപ്പടക്കാൻ അതിന് ഒന്നും കിട്ടിയിരുന്നില്ല. താഴേക്കു പറന്ന്
ആ രാപ്പാടിയെ റാഞ്ചിയെടുക്കൻ കഴുകന് ഒട്ടും
വിഷമമുണ്ടായില്ല.
മരണത്തിന്‍റെ നിർദ്ദയകരങ്ങളിൽ അമർന്ന രാപ്പാടി
പറഞ്ഞു: ‘ഞാൻ വളരെ ചെറിയ ഒരു പക്ഷിയാണ്.
അങ്ങയെപ്പോലെ പ്രതാപിയായ ഒരാളുടെ ഭക്ഷണമാണു
ഞാനെന്ന് ആരെങ്കിലും മനസ്സിലാക്കിയാൽ നാണക്കേടാണ്.
അതിനാൽ എന്നെ വിട്ടയച്ചു വേറേ വലിയ വല്ലതിനയും
വിശപ്പടക്കാൻ കിട്ടുമോ എന്നു ശ്രമിക്കുകയാവും ഭേദം.’
‘കൊള്ളാം. നല്ല ഉപദേശം!’ കഴുകൻ പ്രതിവചിച്ചു:
‘ചെറുതെങ്കിലും കൈയിലുള്ളതിനെ ഉപേക്ഷിച്ച്, എവിടെ
കിട്ടുമെന്ന് ഒരു രൂപവും ഇല്ലാത്ത, വലിയ മറ്റൊന്നിനെ
അന്വേഷിച്ചു പോകണം, അല്ലേ? ഞാൻ അത്ര വിഡ്ഢിയാണോ,
കുട്ടീ?’

കൈയിലുള്ള ചെറുതിനെ കളഞ്ഞ് മറ്റൊരു വലിയ


പ്രലോഭനത്തിന്‍റെ പുറകേ ഓടി രണ്ടും നഷ്‌ടപ്പെടാൻ
ഇടയാക്കരുത്.
191
ചേർച്ചയില്ലാത്ത ചങ്ങാത്തം

മൂന്നു വശവും കടൽ. കടലിലേക്കു തള്ളിനിൽക്കുന്ന വലിയ മല.


അതിലെ വന്യമൃഗങ്ങൾ പലപ്പോഴും കടൽക്കരയിൽ വന്നു
വിഹരിക്കാറുണ്ട്.
ഒരിക്കൽ കാട്ടുരാജാവായ സിംഹം കടൽക്കാറ്റും
ഏറ്റുകൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോൾ
കടൽത്തിരകൾക്കു മുകളിൽ ഒരുഡോൾഫിൻ മുഖം കാണിച്ചു.
‘ഹലോ! ഡോൾഫിൻ, താങ്കളെ കണ്ടതിൽ വലിയ
സന്തോഷമുണ്ട്.’ സിംഹം പറഞ്ഞു:
‘നമ്മൾ ഇങ്ങനെ കണ്ടുമുട്ടിയതു വളരെ
അത്ഭുതമായിരിക്കുന്നു. മൃഗങ്ങളുടെ രാജാവാണു ഞാൻ.
അങ്ങാകട്ടെ മത്സ്യങ്ങളുടെ രാജാവും. രണ്ടുപേരും
മഹാശക്തന്മാർ. നമുക്ക് എന്തുകൊണ്ട് രാജകീയമായ ഒരു
സൗഹൃദത്തിനു രൂപം കൊടുത്തുകൂടാ?’ ‘താങ്കൾ പറയുന്നത്
വളരെ ശരിയാണ്. ഞാൻ എപ്പോഴും റെഡി!’ ഡോൾഫിൻ
സമ്മതിച്ചു.
മറ്റൊരു ദിവസം മൃഗരാജാവു കടൽക്കരയിലേക്ക്
ഇറങ്ങിവരികയായിരുന്നു. അപ്പോൾ ഒരു കാട്ടുപോത്ത്
രാജാവിനെ ആക്രമിച്ചു.
രണ്ടുപേരും തമ്മിൽ കടുത്ത പോരാട്ടം തുടങ്ങി. ചെറുത്തു
നിൽക്കാൻ പ്രയാസമായപ്പോൾ സിംഹം ഡോൾഫിനെ
സഹായത്തിനു വിളിച്ചു.
സഹായിച്ചാൽ കൊള്ളാമെന്നുണ്ട് ഡോൾഫിന്. നേരത്തേ
ഒരു സൗഹൃദക്കരാർ ഉണ്ടാക്കിയതല്ലേ? പക്ഷേ, കരയിൽ ചെന്നു
യുദ്ധം ചെയ്യുക എന്ന കാര്യത്തിൽ ഡോൾഫിൻ തികച്ചും
നിസ്സഹായനായിപ്പോയി.
ഒടുവിൽ, എങ്ങനെയൊക്കെയോ സിംഹം കാട്ടുപോത്തിനെ
ഓടിച്ചു. പിന്നെ കിതച്ചുകൊണ്ടു കടൽക്കരയിലുള്ള ഒരു
പാറപ്പുറത്ത് ഇരിക്കെ അത് ഡോൾഫിനോടു പറഞ്ഞു:
‘നല്ല ചങ്ങാതിതന്നെ! ആ കാട്ടുപോത്തിന്‍റെ കുത്തുകൊണ്ട്
ഞാൻ മരിക്കുമായിരുന്നു. ദൈവം സഹായിച്ചു രക്ഷപ്പെട്ടു.
പക്ഷേ, ഇതെല്ലാം നോക്കിനിന്നതല്ലാതെ താങ്കൾ എന്നെ
സഹായിക്കാൻ മുന്നോട്ടു വന്നില്ലല്ലോ!’ ‘അതിന് എന്നെ
കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം, സുഹൃത്തേ?’ ഡോൾഫിൻ
ചോദിച്ചു: ‘സർവശക്തനായ ദൈവത്തോടുതന്നെ ചോദിക്കൂ,
കടലിൽ ശക്തനായ ഡോൾഫിനെ കരയിൽ കടക്കാൻ
അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന്.’

ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുമ്പോൾ


അയാളുടെ ശക്തിയും ദൗർബല്യവും
പരിമിതികളുംകൂടി അറിഞ്ഞിരിക്കണം.
192
നല്ലതു ചെയ്താൽ നല്ലത്

പരുന്തും കുറുക്കനും നല്ല അയൽക്കാരായിരുന്നു. പരുന്തു വലിയ


ഒരുമരത്തിന്‍റെ മുകളിൽ കൂടുകെട്ടിയാണ് താമസം. കുറുക്കൻ
താഴെ അല്പം മാറി മാളത്തിലും.
കുറുക്കനു കൊച്ചുകുഞ്ഞുങ്ങളുണ്ട്. പരുന്തും
ആയിടയ്ക്കാണ് മുട്ടകൾ വിരിയിച്ചത്. തള്ളക്കുറുക്കൻ ആഹാരം
തേടിപ്പോയ ഒരു ദിവസം പരുന്തിന്‍റെ മനസ്സിൽ ചെറിയ ഒരു
ദുഷ്‌ടത്തരം തോന്നി. കുറച്ചുനാളായി തന്‍റെ കുഞ്ഞുങ്ങൾക്ക്
ഇളം ഇറച്ചി നൽകാൻ കൊതിക്കുന്നു. ഈ അവസരം
പാഴാക്കരുതെന്നു കരുതി താഴെയുള്ള
കുറുക്കൻകുഞ്ഞുങ്ങളിൽ ഒന്നിനെ റാഞ്ചിയെടുത്തു മരമുകളിൽ
എത്തി.
തള്ളക്കുറുക്കൻ ആഹാരവുമായിവന്നു. പക്ഷേ, ഒരു
കുഞ്ഞിനെ കാണുന്നില്ല. ആരു കൊണ്ടുപോയി എന്നറിയാതെ
അവൾ ദുഃഖിച്ചു. അപ്പോഴാണ് മുകളിൽ കുഞ്ഞിന്‍റെ ശബ്‍ദം
കേട്ടത്. പരുന്തു റാഞ്ചിക്കൊണ്ടു പോയതാകണം.
‘എന്നാലും എന്നോട് ഇതു വേണ്ടായിരുന്നു.’ മുകളിലുള്ള
പരുന്തിനെ നോക്കി തള്ളക്കുറുക്കൻ പറഞ്ഞു: ‘നാം വളരെ
നാളായി സുഹൃത്തുക്കളും അയൽക്കാരുമാണ്.
വിശ്വസിക്കുന്നവരെ ചതിക്കുന്നത് ഒട്ടും ശരിയല്ല. അതിനാൽ
ദയവായി എന്‍റെ കുഞ്ഞിനെ തിരിച്ചുതരൂ.’
കുറുക്കന്‍റെ അഭ്യർത്ഥനയും പ്രതിഷേധവും എല്ലാം പരുന്ത്
അവഗണിച്ചുകളഞ്ഞു. തന്‍റെ കൂടും കുട്ടികളും ഏറെ
ഉയരത്തിലാണല്ലോ എന്ന അഹങ്കാരമായിരുന്നു അതിന്.
കുറുക്കന് പ്രതികാരം ചെയ്യാൻ സാധിക്കില്ല എന്ന
വിശ്വാസത്തോടെ അതു കൂട്ടിലേക്കു പറന്നു.
തള്ളക്കുറുക്കനിൽ ദുഃഖവും രോഷവും ആളിക്കത്തി. കുറച്ച്
അപ്പുറത്തായി മെഴുകുതിരികൾ സദാ
എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു പള്ളിമണ്ഡപമുണ്ട്.
അവിടെചെന്നു വലിയ രണ്ടു കത്തുന്ന
മെഴുകുതിരികളുമായി വന്ന തള്ളക്കുറുക്കൻ ഇലകളും
ചുള്ളിക്കമ്പുകളും വാരിക്കൂട്ടി മരച്ചുവട്ടിൽ തീകൊടുക്കാൻ ശ്രമം
തുടങ്ങി. മുകളിൽ, കുറുക്കൻ കുഞ്ഞിനെ സ്വന്തം
കുഞ്ഞുങ്ങൾക്കു ഭക്ഷണമായി കൊക്കു പിളർത്തി കൊടുക്കാൻ
തുടങ്ങുമ്പോഴാണ് പരുന്ത് താഴെ ഈ കാഴ്ച കണ്ടത്. താൻ
കൂടുകെട്ടിയ മരവും തന്‍റെ കുഞ്ഞുങ്ങളും താമസിയാതെ
അഗ്നിക്കിരയാകുമെന്നു പരുന്ത് പരിഭ്രമത്തോടെ മനസ്സിലാക്കി.
‘എന്‍റെ പൊന്നയൽക്കാരീ, അതു ചെയ്യല്ലേ!’ പരുന്ത്
ദയനീയമായി വിളിച്ചു പറഞ്ഞു: ‘ഈ മരത്തിനു തീ വെക്കല്ലേ.
നിന്‍റെ കുഞ്ഞിനെ യാതൊരു കേടും കൂടാതെ ഞാൻ താഴെ
കൊണ്ടുവന്നു തന്നുകൊള്ളാം. എനിക്ക് മാപ്പുതരൂ.’

നിങ്ങൾ ഉയരത്തിലാണെന്ന അഹംഭാവംവച്ച്


താഴേക്കിടയിലുള്ളവരോടു അധർമം
പ്രവർത്തിക്കരുത്.
193
കേട്ടതെല്ലാം സത്യമാകണമെന്നില്ല

നിർത്താതെ കരയുകയാണു കുട്ടി. ‘നീ ഉടനെ കരച്ചിൽ


നിർത്തിയില്ലെങ്കിൽ ഈ ജനലിലൂടെ നിന്നെ ചെന്നായയ്ക്ക്
എറിഞ്ഞുകൊടുക്കും.’ അമ്മ പറഞ്ഞു.
അപ്പോൾ ജനലിന്‍റെ ചുവടേകൂടി പോവുകയായിരുന്ന ഒരു
ചെന്നായ അതു കേട്ടു: ‘കൊള്ളാം. ഇന്നു ഭാഗ്യമുള്ള ഒരു
ദിവസമാണെന്നു തോന്നുന്നു.
എന്‍റെ അത്താഴം ആ ജനലിലൂടെ ഏതു നിമിഷവും
പുറത്തേക്കെറിഞ്ഞുകിട്ടാം’ എന്ന ചിന്തയോടെ ചെന്നായ
അവിടെ ഇരിപ്പുറപ്പിച്ചു.
കാത്തിരിപ്പു തുടങ്ങിയിട്ടു നേരം ഏറെയായി. കുട്ടി കരച്ചിൽ
നിർത്തി ഉറങ്ങിയെന്നു തോന്നുന്നു. തണുപ്പുകൂടിയ ആ
രാത്രിയിൽ ചെന്നായ ഒരേ ഇരിപ്പായിരുന്നു. നല്ല ഇളപ്പമുള്ള ഇറച്ചി
കിട്ടുന്നതും ഓർത്തു വായിലൂറിയ വെള്ളം ഇറക്കിക്കൊണ്ടിരുന്നു.
പാവം! പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല.
പ്രഭാതമാകാറായിരിക്കുന്നു. അപ്പോൾ സന്തോഷത്തോടെ
ഉണർന്നു കളിക്കുന്ന കുട്ടിയുടെ ശബ്‍ദമാണു ചെന്നായയുടെ
കാതിൽ വീണത്. ഇനിയും കാത്തിരിക്കാൻ വയ്യ എന്നു കരുതി
ചെന്നായ് ആർത്തിയോടെ അകത്തേക്ക് എത്തിനോക്കി.
കുഞ്ഞിന്‍റെ അമ്മ അതു കണ്ടു. ഉടനെ ജനൽ വലിച്ചടച്ചശേഷം
അവർ മുറ്റത്തുചെന്നു പട്ടികളെ അഴിച്ചു വിട്ടു ബഹളംകൂട്ടി.
ചെന്നായ ജീവനുംകൊണ്ട് കാട്ടിലേക്ക് ഓടിപ്പോയി.
സുരക്ഷിതമായ സ്ഥലത്തെത്തിയെന്ന് ഉറപ്പായപ്പോൾ ഒരു
ദീർഘനിശ്വാസത്തോടെ അതു പറഞ്ഞു: ‘കേൾക്കുന്നതെല്ലാം
സത്യമാണെന്ന് ഇനി ഒരിക്കലും ഞാൻ വിശ്വസിക്കില്ല.’
എന്തെങ്കിലും കേട്ടാൽ അപ്പടി വിശ്വസിക്കാതെ
അതിന്‍റെ സാധ്യതയെത്രയുണ്ടെന്ന്
ആലോചിക്കണം.
194
കള്ളനെ കണ്ടാൽ പേടിക്ക്വോ?

ഒരു കാലിച്ചെറുക്കൻ പൈക്കളെ മേച്ചു മടങ്ങുകയായിരുന്നു.


കാടിന്‍റെ അതിർത്തിയിലെ അരുവിക്കരയിലെത്തിയപ്പോൾ
കൂട്ടത്തിൽ ഒരു പൈക്കിടാവിന്‍റെ കുറവുള്ളതായി അവൻ കണ്ടു.
ഒരിക്കൽക്കൂടി ശ്രദ്ധാപൂർവം നോക്കി. ‘ഇല്ല; ആ
പൈക്കുട്ടിമാത്രം ഇല്ല.’
പശുക്കൂട്ടത്തെ അവിടെ നിർത്തി അവൻ വന്ന വഴിയേതന്നെ
കാട്ടിലേക്കുകയറി: ‘സയസ്ദേവാ, കള്ളനെ കണ്ടുകിട്ടിയാൽ
അങ്ങേയ്ക്കു ഞാൻ ഒരു ആട്ടിൻകുട്ടിയെ ബലി നൽകാം.’
അവൻ യാത്രാമദ്ധ്യേ പ്രാർത്ഥിച്ചു.
കുറെക്കൂടി ഉള്ളിൽ ചെന്നപ്പോൾ ഒരു സിംഹം ഒരു
പശുക്കുട്ടിയെ തിന്നാനുള്ള ശ്രമത്തിൽ മുഴുകിയിരിക്കുന്നതു
കണ്ട് പയ്യൻ ഭയപ്പെട്ടു വിറച്ചു. പിന്നെ തിരിഞ്ഞ്
ഒരോട്ടമായിരുന്നു.
ഓട്ടത്തിനിടയിൽ അവൻ സയസ്ദേവനെ വിളിച്ചു
പ്രാർത്ഥിച്ചു: ‘ദേവാ, കള്ളനെ കണ്ടുകിട്ടിയാൽ ഒരു
ആട്ടിൻകുട്ടിയെ അങ്ങേയ്ക്കു ബലി നൽകാമെന്നു ഞാൻ
നേർന്നിരുന്നുവല്ലോ. ഇപ്പോൾ ആ ക്രൂരന്‍റെ പിടിയിലകപ്പെടാതെ
എന്നെ വീട്ടിലെത്തിച്ചാൽ ഒരു കാളയെത്തന്നെ ഞാൻ
ബലിനൽകുന്നതാണ് എന്നെ രക്ഷിക്കണേ!’

അപ്പപ്പോഴത്തെ ആവശ്യങ്ങൾക്കനുസരിച്ച്
ദൈവത്തോടു പ്രാർത്ഥിക്കുന്നവരാണ് മിക്കവരും!
195
മുറിവ് ശത്രുവിനേ പറ്റാവൂ

നായാട്ടുനായ്ക്കൾ എത്രയും വേഗത്തിൽ കുറുക്കനെ


പിന്തുടർന്നു. അതിനെക്കാൾ വേഗത്തിൽ കുറുക്കനും ഓടി.
‘നായ്ക്കൾ ഒന്നിലധികമുണ്ടല്ലോ.’ അതിനാൽ ആക്രമണം
മറ്റുവശങ്ങളിൽനിന്നും വന്നേക്കാം.’ കുറുക്കന്‍റെ ബുദ്ധി
ബഹുദൂരം മുൻകൂട്ടികണ്ടു. ഉടനെ നേർവഴി വിട്ട് അതു വലിയ ഒരു
മുൾപ്പടർപ്പിനുള്ളിലേക്കു നുഴഞ്ഞുകയറുകയും ചെയ്തു.
‘ആ നായ്ക്കൾ മുള്ളുനിറഞ്ഞ ഈ വഴിയിലൂടെ വരില്ലെന്നു
തീർച്ച.’ കുറുക്കൻ ആത്മഗതം ചെയ്തു. അപ്പോഴാണു കൂർത്ത
ഒരു മുള്ള് കാലിൽ നുഴഞ്ഞുകയറിയത്.
‘നാശംതന്നെ!’ വേദനകലർന്ന ദേഷ്യത്തോടെ കുറുക്കൻ
പറഞ്ഞു: ‘എടോ, മുൾപ്പടർപ്പേ! നീ എന്തൊരു പോക്രിത്തരമാണ്
കാട്ടിയത്? ഞാൻ ഇവിടെ വന്നത് നിന്‍റെ സഹായം തേടിയല്ലേ?
എന്നിട്ടും നീ എന്നെ കുത്തിനോവിക്കുകയാണല്ലോ!’ ‘അങ്ങനെ
പറയാതെ കുറുക്കച്ചാരേ!’ മുൾപ്പടർപ്പു പറഞ്ഞു:
‘വാസ്തവത്തിൽ ദേഷ്യം വരേണ്ടത് എനിക്കാണ്. പേടിച്ചോടിയ
നീ, പിൻ കാലുകൾക്കിടയിൽവാലും തിരുകി ഇങ്ങോട്ടു വലിഞ്ഞു
കയറുകയായിരുന്നുവല്ലോ. ഞാൻ നിന്നോട് ഇതുവഴി വരാൻ
ആവശ്യപ്പെടുകയോ നിന്നെ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നു
തീർച്ച.
‘നീ പറയുന്നു, എന്‍റെ സഹായം തേടിയാണ് നീ വന്നതെന്ന്.
ആ പറച്ചിലും ഒരു തട്ടിപ്പുതന്നെയല്ലേ? എനിക്കു മുള്ളുണ്ടെന്ന
കാര്യം നിനക്കു നന്നായി അറിയാം. എന്നിട്ടും നീ കടന്നുവന്നു.
പിൻതുടർന്നുവരുന്ന നായ്ക്കളുടെ ദേഹത്തിൽ ഈ മുള്ളുകൾ
മുറിവുണ്ടാക്കണം എന്ന ദുഷ്‌ടവിചാരമാണ് അതിനു നിന്നെ
പ്രേരിപ്പിച്ചത്.
‘പക്ഷേ, നിനക്കുതന്നെ മുറിവിന്‍റെ സ്വാദ് അറിയേണ്ടിവന്നു.
അതിൽ എന്നെ പഴിച്ചിട്ടു കാര്യമില്ല. നിനക്ക് യാതൊന്നും പറ്റരുത്.
മറ്റുള്ളവർക്ക് എന്താപത്തും വന്നുകൊള്ളട്ടെ എന്ന
സ്വാർത്ഥവിചാരം നീ ഉപേക്ഷിക്കണം. ഈ സംഭവം ഭാവിയിൽ
നിന്നെ അതിനു പ്രേരിപ്പിക്കുമെങ്കിൽ എനിക്കു തൃപ്തിയായി.’
മുൾപ്പടർപ്പിന്‍റെ നീണ്ട പ്രഭാഷണം കേട്ടും കാട്ടുനായ്ക്കൾ
വരുന്നുണ്ടോ എന്നു ശ്രദ്ധിച്ചും കുറുക്കൻ തന്‍റെ കാലിലെ
മുറിപ്പാടിൽ പൊടിയുന്ന രക്തം നക്കിത്തുടച്ചുകൊണ്ട് അവിടെ
ഇരുന്നു.

സ്വാർത്ഥികൾ കത്തിയുടെ പിടി എപ്പോഴും തന്‍റെ


കൈയിലാണെന്നു കരുതുന്നു. മുന കൊള്ളുമ്പോൾ
കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
196
നീയോ സംരക്ഷകൻ?

വിശന്നു പറക്കുന്ന പരുന്തിന്‍റെ കണ്ണിൽ ഒരു മുയൽ വന്നുപെട്ടു.


ഭയന്നോടുന്ന മുയലിന് രക്ഷാസങ്കേതങ്ങളൊന്നും കാണാൻ
കഴിഞ്ഞില്ല. അവസാനം ഒരു മഴവണ്ടിനെ കണ്ടുമുട്ടി. അവൾ
വണ്ടിനോട് അഭയം ചോദിച്ചു.
‘ഭയപ്പെടേണ്ട. നീ എന്‍റെ പിന്നിലേക്ക് മാറി ഇരുന്നുകൊള്ളൂ.’
വണ്ടു പറഞ്ഞു. അപ്പോഴേക്കും പരുന്ത് അവിടെ എത്തി.
‘മുയലിനെ പിടിക്കരുത്.’ പരുന്തിനെ തടഞ്ഞുകൊണ്ട് വണ്ട്
മുരണ്ടു: ‘അവൾ എന്‍റെ അടുക്കൽ അഭയം തേടിയതാണ്.’
‘കൊള്ളാം! അടയ്ക്കായോളം ഇല്ലാത്ത നീയോ
സംരക്ഷകൻ?’ എന്നുപരിഹാസപൂർവം ചോദിച്ചുകൊണ്ട് പരുന്ത്
ചിറകുവിടർത്തി വണ്ടിനെ തട്ടിദൂരെ എറിഞ്ഞു. പിന്നെ വണ്ട്
നോക്കിയിരിക്കേ മുയലിന്‍റെ മേൽ കൂർത്ത നഖങ്ങളും കൊക്കും
ആഴ്ത്തി.
വണ്ടിനതു സഹിക്കാൻ കഴിഞ്ഞില്ല. വിശപ്പടക്കി
പറന്നുപോയ പരുന്തിനെ, അവശനെങ്കിലും അതുപിൻതുടർന്നു.
എവിടെയാണ് പരുന്തിന്‍റെകൂട് എന്നു കണ്ടുപിടിക്കുകയും
ചെയ്തു.
അടുത്ത ദിവസം വണ്ട് പരുന്തിന്‍റെ കൂട്ടിൽ ചെന്നു നോക്കി.
പരുന്ത് ആഹാരം തേടി എങ്ങോ പോയിരിക്കുകയാണ്.
വിരിയാൻവച്ച മുട്ടകൾ കണ്ട് വണ്ടിന്‍റെ പ്രതികാരാഗ്നി ജ്വലിച്ചു.
മുട്ടകൾ ഓരോന്നായി മരക്കൊമ്പിലുള്ള കൂട്ടിൽനിന്നും ഉരുട്ടി
താഴെ വീഴ്ത്തിയശേഷം അത് പറന്നുപോവുകയും ചെയ്തു.
തിരിച്ചുവന്ന പരുന്ത് പൊട്ടിക്കരഞ്ഞുപോയി. ആരാണ് ഈ
കൊടും ക്രൂരത തന്നോടു കാണിച്ചതെന്ന് അതിനു മനസ്സിലായില്ല.
അടുത്ത തവണ കുറെക്കൂടി ഉയരത്തിലാണ് പരുന്ത് മുട്ടകൾ
വിരിയാൻ വച്ചത്. പക്ഷേ, അനുഭവം ഇത്തവണയും
പഴയതുതന്നെയായിരുന്നു. മഴവണ്ടിന്‍റെ പകപോക്കലാണോ
ഇതെന്ന് പരുന്തിനു ചെറിയ സംശയം തോന്നി. ഏതായാലും ഇനി
അങ്ങനെ സംഭവിക്കരുതെന്നു കരുതി അത് ജൂപ്പിറ്റർ ദേവനെ
ചെന്നു കണ്ടു.
വിവരങ്ങൾ എല്ലാം ധരിപ്പിച്ചശേഷം പരുന്ത് ജൂപ്പിറ്ററിനോട്
അപേക്ഷിച്ചു: ‘പ്രഭോ! ഈ മുട്ടകൾ ദയവായി അങ്ങു
സൂക്ഷിക്കണം. ഇത്തവണയും കുഞ്ഞുങ്ങളെ കിട്ടിയില്ലെങ്കിൽ
ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമില്ല.’ ‘ഞാൻ സംരക്ഷിച്ചുകൊള്ളാം.’
ജൂപ്പിറ്റർ പരുന്തിനെ ആശ്വസിപ്പിച്ചു. എന്നിട്ട് ആ മുട്ടകളെ സ്വന്തം
മടിയിൽത്തന്നെ വച്ച് അദ്ദേഹം ഇരിപ്പായി.
മഴവണ്ട് അപ്പോഴും അടങ്ങിയിരുന്നില്ല. ചളിയും ചവറുമെല്ലാം
ചേർത്ത് ഒരുണ്ടയാക്കിയെടുത്ത വണ്ട് ജൂപ്പിറ്റർ ഇരിക്കുന്നതിന്‍റെ
മുകളിലൂടെ പറക്കുകയും ആ ഉണ്ട അദ്ദേഹത്തിന്‍റെ മടിയിൽ
ഇടുകയും ചെയ്തു. വൃത്തികെട്ട എന്തോ സാധനം മടിയിൽ
വീണതിലുള്ള അറപ്പോടെ ജൂപ്പിറ്റർ ചാടിയെഴുന്നേറ്റ് ഉടുവസ്ത്രം
കുടഞ്ഞു. അപ്പോഴും പരുന്തിന്‍റെ മുട്ടകൾ നഷ്‌ടമായി.
ഇങ്ങനെയായാൽ പരുന്തിന്‍റെ വംശംതന്നെ നശിച്ചുപോകില്ലേ
എന്നുചിന്തിച്ച ജൂപ്പിറ്റർ രണ്ടുപേരെയും വിളിപ്പിച്ചു. വിരോധം
അവസാനിപ്പിക്കാൻ അദ്ദേഹം മഴവണ്ടിനോട്
അപേക്ഷിക്കുകയും ചെയ്തു. പക്ഷേ, വണ്ട് സമ്മതിച്ചില്ല.
ഒടുവിൽ ജൂപ്പിറ്റർ ഒരു വഴി കണ്ടു. പരുന്തു മുട്ടയിടുന്ന കാലം
അല്പം ഒന്നു മാറ്റി. ആ കാലം മഴവണ്ടുകളുടെ കാലമല്ല. അവയെ
കണികാണാൻ പോലും അക്കാലത്തു കിട്ടുകയുമില്ല.
ശക്തനാണെന്നു കരുതി മര്യാദകേടു കാണിക്കരുത്.
എത്ര നിസ്സാരനും നിങ്ങളെ ജീവിതകാലം മുഴുവൻ
അസ്വസ്ഥനാക്കാൻ കഴിയും.
197
കാക്കയുടെ ലളിതഗാനം

എവിടെനിന്നോ മോഷ്‌ടിച്ചെടുത്ത ഇറച്ചിക്കഷണവും


കൊക്കിലൊതുക്കി പറക്കുകയായിരുന്നു കാക്ക. അതു നോക്കി
വെള്ളമിറക്കി പിന്നാലെ കുറുക്കനും. അല്പം അകലെയുള്ള ഒരു
മരക്കൊമ്പിൽ കാക്ക പറന്നുചെന്ന് ഇരിക്കുന്നതു കണ്ട്
കുറുക്കന്‍റെ മനസ്സിൽ കൗശലം തോന്നി. അവൻ ആ
മരച്ചുവട്ടിലെത്താൻ അധികസമയം എടുത്തില്ല.
‘സുന്ദരിക്കാക്കേ, നിനക്ക് എന്‍റെ വന്ദനം. ഇന്നു നീ വളരെ
സുന്ദരിയും സന്തോഷവതിയുമായി കാണപ്പെടുന്നുവല്ലോ.’
കുറുക്കൻ പ്രസംഗം തുടങ്ങി: ‘ആ ചിറകുകൾക്ക് എന്തൊരു
ഭംഗിയാണ്! കൊക്കു കണ്ടാൽ ഉരുക്കിന്‍റെ കരുത്തു
തോന്നിക്കുന്നു. മാറിടം പരുന്തിന്‍റേതുപോലെ
വിരിഞ്ഞിരിക്കുന്നു!’ ‘പക്ഷേ, ഇതുവരെയും നിന്‍റെ മധുരമായ
പാട്ട് എനിക്കു കേൾക്കാൻ സാധിച്ചിട്ടില്ല. എന്തായാലും ഇത്രയും
സുന്ദരിയായ നിന്‍റെ പാട്ടും അത്യധികം മാധുര്യമുള്ള
ഒന്നായിരിക്കുമെന്ന് അറിയാം. ഒന്നു പാടുമോ?’ തന്നെക്കുറിച്ച്
ഇത്രയും പറഞ്ഞതു കേട്ടപ്പോൾ കാക്കയ്ക്കു രോമാഞ്ചമുണ്ടായി.
അത് വാൽപൊക്കി ചിറകിളക്കി ആഹ്ളാദം സൂചിപ്പിച്ച്
അവിടെത്തന്നെ ഇരുന്നു. തന്‍റെ ശബ്‍ദമാധുര്യം ഇതുവരെ
കേൾക്കാൻ കഴിയാതെ വന്നതിൽ കുറുക്കനുള്ള ദുഃഖം അവൾ
മനസ്സിലാക്കി. തുരുമ്പുപിടിച്ച ശബ്ദമാണ് തനിക്കുള്ളതെന്നു
മുമ്പ് ആരോ പറഞ്ഞത് അസൂയകൊണ്ടായിരിക്കണം. അവൾ
തൊണ്ടയനക്കി കണ്ഠ ശുദ്ധിയോടെ കുറുക്കനുവേണ്ടിപാടാൻ
തീരുമാനിച്ചു.
പക്ഷേ, പാടുന്നതിന് വായ മുഴുവൻ തുറന്നില്ല;
ഇറച്ചിക്കഷണം കൊക്കിൽനിന്നു താഴെ വീണു. എന്നാൽ, അത്
നിലത്തെത്തുകയും ഉണ്ടായില്ല. തക്കസമയത്തുതന്നെ
കുറുക്കൻ തന്‍റെ വായ പൊളിച്ച് ഇറച്ചിക്കഷണത്തെ സ്വീകരിച്ചു.
കുറുക്കനു വളരെ സന്തോഷമായി. കാക്ക മുകളിലിരുന്നു
നിലവിളിക്കുന്നുണ്ടായിരുന്നു.
‘നീ പാടുകയാണോ, കരയുകയാണോ?’ കുറുക്കൻ ചോദിച്ചു:
‘മേലിൽ ഒരു കാര്യം നീ ഓർത്താൽ നന്ന്, നിന്നെപ്പറ്റിയോ നിന്‍റെ
സൗന്ദര്യത്തെപ്പറ്റിയോ ആരെങ്കിലും പുകഴ്ത്തിപ്പറയുന്നതു
കേട്ടാൽ ഞെളിയരുത്. നാവടക്കിയിരിക്കാനാണ് ശീലിക്കേണ്ടത്.
ഇല്ലെങ്കിൽ പ്രിയപ്പെട്ട പലതും നിനക്ക് നഷ്‌ടപ്പെട്ടേക്കും.’
മയങ്ങുന്നവർ വിഡ്ഢികളാണ്.
198
നിധി തേടിയ മക്കൾ

കൃഷിക്കാരനു മൂന്നു മക്കളുണ്ടായിരുന്നു. വലിയ ഒരു


മുന്തിരിത്തോട്ടത്തിന്‍റെ ഉടമയായ അയാൾക്ക് ഒന്നിനും
കുറവുണ്ടായിരുന്നില്ല. പക്ഷേ, തന്‍റെ മക്കൾ മടിയന്മാരാണല്ലോ
എന്ന ദുഃഖം മാത്രം അദ്ദേഹത്തിന്‍റെ മനസ്സിനെ ഉലച്ചു.
വയസ്സു വളരെയായി. രോഗശയ്യയിൽ മരണവുംകാത്ത്
കഴിയുന്ന ആ മനുഷ്യൻ മക്കളെ അടുത്തു വിളിച്ചു പറഞ്ഞു:
‘മക്കളേ, ഞാൻ അധിക ദിവസം ഇനി ജീവിച്ചിരിക്കില്ല. എന്‍റെ
എല്ലാ സ്വത്തും നിങ്ങൾക്കു ഞാൻ എഴുതിവെച്ചു കഴിഞ്ഞു.
എന്നാൽ, എഴുതി വെക്കാൻ പറ്റാത്ത ഒരു നിധി
മുന്തിരിത്തോട്ടത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെന്നു കരുതി നിങ്ങൾ
എപ്പോഴും അവിടെ അദ്ധ്വാനിക്കണം.’
പിതാവിന്‍റെ വാക്കുകൾ മക്കളിൽ ദുഃഖം ഉളവാക്കി. അന്നു
രാത്രിയിൽത്തന്നെ അദ്ദേഹം മരിക്കുകയുംചെയ്തു.
അന്ത്യോപചാരങ്ങളും മറ്റും കഴിഞ്ഞപ്പോൾ മക്കൾ മൂന്നുപേരും
കൂടിയിരുന്ന് അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തു: ‘ഒരു നിധി
മുന്തിരിത്തോട്ടത്തിലുണ്ടെന്നാണല്ലോഅച്ഛൻ പറഞ്ഞത്.
ഒരുപക്ഷേ, സ്വർണ്ണക്കട്ടികളോ, രത്നങ്ങളോ ഒക്കെയായിരിക്കാം
മുന്തിരിത്തോട്ടത്തിൽ കുഴിച്ചിട്ടിരിക്കുന്നത്. നമുക്ക് അവിടെ
കിളച്ചു നോക്കാം.’ ഒരാൾ അഭിപ്രായപ്പെട്ടു. മൂന്നുപേരുംകൂടി കിള
തുടങ്ങി.
മുന്തിരിയുടെ ഇട വരികളിലും തോട്ടത്തിന്‍റെ മുക്കിനും
മൂലയിലും തൂമ്പാ ചെന്നു. കൂട്ടത്തിൽ മുന്തിരിവള്ളി ശ്രദ്ധിക്കാതെ
പറ്റുമോ? നിധിയൊന്നും കിട്ടിയില്ല. കിട്ടുമായിരിക്കാം. എപ്പോഴും
അദ്ധ്വാനിക്കണമെന്നാണല്ലോ അച്ഛൻ പറഞ്ഞിരിക്കുന്നത്!
മുന്തിരിവള്ളികൾ കായ്ച്ചു. മറ്റു തോട്ടങ്ങളുടെ ഉടമകൾ
അസൂയപ്പെട്ടു. അവർക്കുള്ളതിനെക്കാൾ മൂന്നിരട്ടിവിളവുണ്ട്
അപ്പുറത്ത്. മക്കൾ മൂന്നുപേരും സന്തോഷിച്ചു. അവർ ലാഭം
പങ്കുവെച്ചു.

‘തോട്ടത്തിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് അച്ഛൻ പറഞ്ഞ നിധി


ഈ മികച്ച വിളവുതന്നെയാണ്.’ മൂത്ത സഹോദരൻ
ഇളയവരോടായി പറഞ്ഞു:
‘നമ്മെ അദ്ധ്വാനശീലരാക്കാൻവേണ്ടിയായിരിക്കും അദ്ദേഹം
അങ്ങനെ പറഞ്ഞിരിക്കുക.’
മനുഷ്യന്‍റെ ഏറ്റവും വലിയ നിധി കഠിനാദ്ധ്വാനം ഒന്നു
മാത്രമാണ്.
199
മയിൽപ്പീലി ചൂടിയ കാക്ക

മലയോരത്തെ മൈതാനത്തുനിന്നും കാക്കയ്ക്ക് ഒരു മയിൽപ്പീലി


കളഞ്ഞുകിട്ടി. അതു കൊത്തിയെടുത്തു സ്വന്തം
തൂവലുകൾക്കിടയിൽ തിരുകിയശേഷം കാക്ക ഇടവും വലവും
തലചരിച്ചു നോക്കി.
‘കൊള്ളാം! വളരെ മനോഹരമായിട്ടുണ്ട്.’ കാക്ക
സന്തോഷത്തോടെ അല്പനേരം അവിടെ തത്തിത്തത്തി നടന്നു.
മരക്കൊമ്പിലിരിക്കുന്ന മറ്റുകാക്കകളെ പുച്ഛഭാവത്തിൽ
നോക്കിക്കൊണ്ടായിരുന്നു അതിന്‍റെ നടപ്പ്.
ആകാശത്തിൽ നേരിയ മഴക്കാറു പരക്കുന്നുണ്ടായിരുന്നു.
അകലെ ഒരുകൂട്ടം മയിലുകൾ അതാ നൃത്തം ചെയ്യുന്നു. കാക്ക
അവിടെച്ചെന്നു മയിലുകളെ അനുകരിച്ചു പാദങ്ങൾ
ചലിപ്പിക്കാൻ തുടങ്ങി. മയിലുകൾക്ക് സഹിക്കുമോ! നീണ്ട
കഴുത്തും കൊക്കുംനീട്ടി അവ കാക്കയെ ഓടിച്ചുകളഞ്ഞു.
കാക്ക അല്പം വിഷമിക്കാതിരുന്നില്ല. എങ്കിലും തന്‍റെ പഴയ
സങ്കേതത്തിലെത്തി മറ്റു കാക്കകളുടെ സൗഹൃദം നേടാൻ ശ്രമം
തുടങ്ങി.
‘ഒരിക്കൽ നിന്‍റെ കൂട്ടുകാരായ ഞങ്ങളെ പുച്ഛിച്ചു
പറയുകയും അഹന്തയോടെ നടക്കുകയും ചെയ്തില്ലേ, നീ?
പോകൂ ദൂരെ; ഇനി ഇവിടെ കണ്ടുപോകരുത്!’ മറ്റു കാക്കകൾ
ആക്രോശിച്ചു.
നിവൃത്തിയില്ലാതെ അതു പറന്നുപോയി. ‘പ്രകൃതി നിനക്ക്
എന്തു നൽകിയോ, അതിൽ സംതൃപ്തി അടയുകയാണ്
വേണ്ടത്.’ ഒരു മൂലയിൽ ദുഃഖിച്ചിരിക്കുന്ന കാക്കയോട് വൃദ്ധനായ
മറ്റൊരു കാക്ക പറഞ്ഞു: ‘ഇല്ലെങ്കിൽ സ്വന്തക്കാരിൽനിന്നു
നിന്ദയും മേലേക്കിടയിലുള്ളവരിൽനിന്നു ശിക്ഷയും
അനുഭവിക്കേണ്ടിവരും.’

തലയ്ക്കിണങ്ങിയ തൊപ്പിയേ ധരിക്കാവൂ.


200
വാക്കൊന്ന്; നോക്കൊന്ന്

കുറുക്കൻ അബദ്ധത്തിൽ കുറെ നായാട്ടുനായ്ക്കളുടെ


കണ്ണിലകപ്പെടാൻ ഇടയായി. കുന്നും കുഴിയും താണ്ടി അവൻ
ഓടി. നായ്ക്കൾ പിന്തുടരുന്നുണ്ടായിരുന്നു. വഴിയിൽ ഒരു
മരംവെട്ടുകാരനെ കണ്ടപ്പോൾ കുറുക്കൻ അപേക്ഷിച്ചു:
‘പ്രഭോ! എനിക്ക് അഭയം നൽകിയാലും! എന്നെ കൊല്ലാൻ
പാഞ്ഞടുക്കുന്നവരിൽനിന്നു രക്ഷപ്പെടാൻ ഒരു സ്ഥലം കാണിച്ചു
തന്നാലും!’ മരം വെട്ടുകാരൻ തന്‍റെ കുടിൽ കാണിച്ചുകൊടുത്തു.
കുറുക്കൻ അകത്തേക്കുനുഴഞ്ഞു കയറി ഒരു മൂലയിൽ
പതുങ്ങിക്കിടന്നു. അപ്പോഴേക്കും നായാട്ടുകാർ അവിടെ
എത്തിക്കഴിഞ്ഞിരുന്നു.
‘ഈ വഴി ഒരു കുറുക്കൻ ഓടിപ്പോകുന്നത് താങ്കൾ
കാണുകയുണ്ടായോ?’ അവർ മരംവെട്ടുകാരനോടു ചോദിച്ചു.
‘ഹേയ്! കണ്ടില്ല.’ അയാൾ പറഞ്ഞു: ‘രാവിലെമുതൽ ഞാൻ
ഇവിടെ മരംവെട്ടിക്കൊണ്ടിരിക്കുകയാണ്. ഒരു ജീവിയും
ഇതിലൂടെ കടന്നു വന്നിട്ടില്ല.’ ഇങ്ങനെ പറയുമ്പോഴും
മരംവെട്ടുകാരൻ തന്‍റെ കുടിലിൽ കുറുക്കൻ ഒളിച്ചിരിക്കുന്ന
സ്ഥലം ലക്ഷ്യമാക്കി എന്തിനെന്നില്ലാതെ വിരൽ
ചൂണ്ടുന്നുണ്ടായിരുന്നു. സംസാരത്തിനിടയിലുള്ള ഈ
വിരൽചൂണ്ടൽ അയാളുടെ സ്ഥിരം ഗോഷ്‌ടികളിൽ ഒന്നാവാം
എന്നത്രെ നായാട്ടുകാർ കരുതിയത്. അവർ നായ്ക്കളെയുംകൂട്ടി
തിരിച്ചുപോയി.
ആപത്തൊഴിഞ്ഞു എന്നു ബോദ്ധ്യമായപ്പോൾ കുറുക്കൻ
പതുക്കെ കുടിലിനു വെളിയിൽവന്നു. മരംവെട്ടുകാരനോട് ഒരു
വാക്കുപോലും ഉരിയാടാതെ അതു സ്ഥലംവിടാൻ
ഭാവിക്കുകയായിരുന്നു.
‘ഒരുനിമിഷം നിൽക്കൂ സുഹൃത്തേ!’ മരംവെട്ടുകാരൻ വിളിച്ചു
പറഞ്ഞു: ‘ജീവൻ രക്ഷിച്ചതിൽ ആതിഥേയനോട് ഒരു
നന്ദിവാക്കുപോലും പറയാതെയാണല്ലോ നിങ്ങൾ
ഓടിപ്പോകുന്നത്? ഇത് എവിടത്തെ മര്യാദയാണ്?’ ‘ഹൂങ്!
മഹാനായ ആതിഥേയൻ!’ കുറുക്കൻ പുച്ഛഭാവത്തിൽ പറഞ്ഞു:
‘നാവിനോടു കാണിച്ച സത്യസന്ധത താങ്കൾ സ്വന്തം വിരലിനോടു
കാണിച്ചിരുന്നുവെങ്കിൽ താങ്കളെ നമസ്കരിച്ചും നന്ദി പറഞ്ഞും
മാത്രമേ ഞാൻ സ്ഥലംവിടുമായിരുന്നുള്ളൂ.’
വാക്കിലുള്ള ശുദ്ധി പ്രവൃത്തിയിലും
കാണിക്കാത്തവരുടെ സഖ്യം സുരക്ഷിതമല്ല.
201
അശ്വവിജയം

ഒരേ കാട്ടിൽ, ഒരേ ആറ്റിന്‍റെ തീരത്തെ പുൽപ്പരപ്പിൽ അവർ


ജീവിച്ചു; ഒരു കാട്ടുപന്നിയും കുതിരയും. പക്ഷേ, അവക്ക് ഒരേ
മനസ്സല്ലായിരുന്നു.
കാട്ടുപന്നിയാണ് കുഴപ്പക്കാരൻ. കുതിരയെ എപ്പോഴും
ദ്രോഹിക്കും. ഇളംപുല്ലൊക്കെ ചവിട്ടിക്കുത്തി
തിന്നാൻകൊള്ളാത്ത വിധത്തിലാക്കും. കുടിക്കാനുള്ള വെള്ളം
കലക്കുകയുംചെയ്യും. അതേച്ചൊല്ലികുതിരയും പന്നിയും തമ്മിൽ
വാക്കേറ്റം നടക്കാറുണ്ട്.
പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്നായപ്പോൾ കുതിര ഒരു
നായാട്ടുകാരനെ ചെന്നുകണ്ട് വിവരം ധരിപ്പിച്ചു: ‘ആ
കാട്ടുപന്നിയെ ഓടിച്ചുതരണം; കൊന്നാലും വിരോധമില്ല.’
‘അതിനെന്താ? ഞാൻ സാധിച്ചുതരാം.’ നായാട്ടുകാരൻ പറഞ്ഞു:
‘പക്ഷേ, ഒരു വ്യവസ്ഥയുണ്ട്. നിന്‍റെ വായിൽ ഇരുമ്പുപട്ടയുള്ള
കടിഞ്ഞാൺ കെട്ടുവാനും മുതുകിൽ ജീനിവെച്ച് അതിൽ എന്നെ
ഇരിക്കുവാനും അനുവദിക്കണം.’ ‘ഓഹോ! എനിക്ക്
സമ്മതംതന്നെ. ആ ദുഷ്‌ടപ്പന്നിയെ ഒന്നു നാടുകടത്തിവിട്ടാൽ
മതി.’ കുതിര പറഞ്ഞു.
നായാട്ടുകാരൻ കുതിരപ്പുറത്തുകയറി കടിഞ്ഞാൺ വലിച്ചു.
മൈതാനത്തു കൊമ്പുകുത്തിക്കളിക്കുകയായിരുന്ന കാട്ടുപന്നി
ജീവനുംകൊണ്ട് ഓടി. അത് കാട്ടിനകത്ത് എവിടെയോ പോയി
മറഞ്ഞു.
മടക്കയാത്രയിൽ സ്വന്തം മേച്ചിൽസ്ഥലത്തെത്തിയ കുതിര
നായാട്ടുകാരനോടു പറഞ്ഞു: ‘ഇനി കടിഞ്ഞാണും ജീനിയും
അഴിച്ചെടുത്തു താങ്കൾ പൊയ്ക്കോളൂ. എന്നെ സ്വതന്ത്രനാക്കൂ.’
‘അതെങ്ങനെ?, നായാട്ടുകാരൻ ചോദിച്ചു: ‘എന്‍റെ
കടിഞ്ഞാണും ജീനിയും മാത്രമല്ല, ഞാനും നിനക്ക്
ഉപയോഗത്തിനെത്തിയില്ലേ? മേലിൽ എന്‍റെ ഉപയോഗത്തിനായി
നീ എന്നും എന്‍റെകൂടെത്തന്നെ കഴിയുക!’ അയാൾ
കുതിരയെയും തെളിച്ചു നേരേ വീട്ടിൽച്ചെന്നു. തൊഴുത്തിലെ
തൂണിൽ അതിനെ കെട്ടിയിട്ടശേഷം കുറെ ഉണക്കപ്പുല്ലും ഒരു
പാത്രം വെള്ളവും അതിന്‍റെ മുമ്പിൽ നീക്കിവെച്ചു.
ശത്രുവിനെ തോൽപ്പിക്കാനുണ്ടാക്കുന്ന സഖ്യം
ചിലപ്പോൾ തനിക്കുതന്നെ ആപത്തായിത്തീരാം.
202
ദൈവവിധി നടക്കട്ടെ!

കടലിൽ അകലെയായി ഒരു കപ്പൽ മുങ്ങുന്നത് അയാൾ കണ്ടു.


‘എന്തു ക്രൂരമായ വിധിയാണിത്! ദൈവത്തിന് ഒരു
കരുണയുമില്ലെന്നോ?’ കുറ്റപ്പെടുത്തലിന്‍റെ സ്വരത്തിൽ അയാൾ
ചോദിച്ചു.

ദുഷ്‌ടനായ ഒരു മനുഷ്യൻ ആ കപ്പലിൽ ഉണ്ടെന്നതു


ശരിതന്നെ. പക്ഷേ, ആ ദുഷ്‌ടനെ നശിപ്പിക്കുന്നതിന് അതിലുള്ള
നിരപരാധികളായ മറ്റനേകം മനുഷ്യരെക്കൂടി നശിപ്പിക്കുന്നതു
ന്യായമാണോ?’ പ്രതിഷേധം അയാളിൽ
തിളച്ചുമറിയുകയായിരുന്നു.
ഇതിനിടയിൽ, പ്രതിഷേധക്കാരനെ ഒരു ഉറുമ്പു കടിച്ചു. താഴെ
നോക്കിയപ്പോൾ ഉറുമ്പിൻപറ്റം വരിവരിയായി
നീങ്ങുകയായിരുന്നു. അയാൾ ദേഷ്യത്തോടെ കാലുയർത്തി
വരിയിലുള്ള ധാരാളം ഉറുമ്പുകളെ ചവിട്ടിയരച്ചു കളഞ്ഞു.
അപ്പോൾ ഹെർമിസ് ദേവൻ അവിടെ എത്തി; തന്‍റെ
കൈയിലുള്ള വടികൊണ്ട് അയാളുടെ തലയിൽ ഒന്നു കൊട്ടി.
എന്നിട്ടു ചോദിച്ചു: ‘ഹേ, മനുഷ്യാ! നിങ്ങൾ
ഉറുമ്പുകളുടെമേൽ ഇത്ര ക്രൂരമായ വിധി നടപ്പാക്കിയത്
ന്യായമാണോ?”മറുപടി പറയാനാവാതെ അയാൾ ലജ്ജിച്ച്
തലതാഴ്ത്തി.

സ്വന്തം പ്രവൃത്തി ന്യായമാണോ എന്നു ചിന്തിക്കാതെ


അന്യരുടെ പ്രവൃത്തിയെ അന്യായമെന്ന്
കുറ്റപ്പെടുത്തരുത്.
203
നഗരത്തിലെ എലിയും

ഗ്രാമത്തിലെ എലിയും

ഒരിക്കൽ നഗരത്തിലെ എലി ഗ്രാമത്തിലുള്ള സുഹൃത്തിന്‍റെ


വീട്ടിൽച്ചെന്നു. ‘എന്താ? വഴിതെറ്റി വന്നതാണോ?
നമ്മളെയൊക്കെ മറന്നുപോയോ?’ എന്നു സന്തോഷപൂർവ്വം
ചോദിച്ചുകൊണ്ട് ഗ്രാമച്ചുണ്ടെലി അതിഥിയെ സ്വീകരിച്ചു.
കുശലങ്ങൾക്കുശേഷം അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു.
അതിഥിക്ക് ബാർലിയും നെല്ലും ഗോതമ്പും ഗ്രാമച്ചുണ്ടെലി
ബഹുസന്തോഷത്തോടെ വിളമ്പി. പക്ഷേ, അതിഥിക്ക് ഒന്നും
ഇഷ്‌ടമായില്ല. വിഭവങ്ങളെല്ലാം മാറ്റിവെച്ച് ചുളിഞ്ഞ മുഖവുമായി
അതിഥി പറഞ്ഞു: ‘എന്‍റെ പൊന്നു സുഹൃത്തേ!
ഇതൊക്കെയാണോ താങ്കളുടെ ആഹാരം? ഒരു
ഉറുമ്പിന്‍റേതിനെക്കാൾ കഷ്‌ടമാണല്ലോ ഈ ജീവിതം. എനിക്ക്
ഓർക്കാൻപോലും വയ്യ!’ നഗരച്ചുണ്ടെലി തുടർന്നു: ‘ആകട്ടെ,
താങ്കൾ നഗരത്തിലേക്കു വരുന്നോ? അവിടത്തെ വിഭവങ്ങൾ
കണ്ടാലും രുചിച്ചാലും പിന്നെ ഇങ്ങോട്ടു തിരിച്ചുവരില്ല.’
ഗ്രാമച്ചുണ്ടെലി സമ്മതിച്ചു. രണ്ടുപേരും നഗരത്തിൽ എത്തി.
തന്‍റെ കൊട്ടാരസദൃശമായ വീട്ടിലെ സ്‍റ്റോർമുറിയിലേക്ക്
അതിഥിയെ കൂട്ടിക്കൊണ്ടു പോയശേഷം നഗരച്ചുണ്ടെലി
വിഭവങ്ങൾ ഓരോന്നായി കാട്ടിക്കൊടുത്തു.
‘ഭാഗ്യം ചെയ്യണം. എന്നാലേ ഇതൊക്കെ
അനുഭവിക്കാനൊക്കൂ.’ ഗ്രാമച്ചുണ്ടെലി ആത്മഗതം ചെയ്തു:
‘ഇവിടെത്തന്നെ തങ്ങിയാലോ?’ അവർ ഭക്ഷണം കഴിക്കാൻ
തുടങ്ങുകയായിരുന്നു. പെട്ടെന്ന്, നായ കുരയ്ക്കുന്ന ശബ്‍ദം
കേട്ടു. രണ്ടുപേരും ചാടിപ്പിടഞ്ഞ് ഒരു മൂലയിൽ ഒളിച്ചു.
‘കൊച്ചമ്മയുടെ കാലുനക്കി നടക്കുന്ന ഒരു
ഓമനപ്പട്ടിയുണ്ടിവിടെ. അതു മുറിയിലും എല്ലായിടത്തും ഇങ്ങനെ
ഓടിനടക്കും. ഭയപ്പെടാനൊന്നുമില്ല.’ നഗരച്ചുണ്ടെലി പറഞ്ഞു.
അല്പം കഴിഞ്ഞ് അവർ വീണ്ടും ഭക്ഷണത്തിനിരുന്നു.
അപ്പോൾ കുഞ്ഞു കരയുന്ന ശബ്‍ദം കേട്ടു. തുടർന്നു കേട്ടത്
പൂച്ചയുടെ ശബ്‍ദവും. അതു കേൾക്കേണ്ട താമസം,
രണ്ടെലികളും വെപ്രാളത്തോടെ ഒളിവിൽപ്പോയി.
‘കൊച്ചമ്മ കുഞ്ഞിനെ കളിപ്പിക്കുകയാണ്. ഭയപ്പെടാൻ
ഒന്നുമില്ല.’ ആതിഥേയനായ എലി പറഞ്ഞു: ‘പൂച്ചയുടെ
ആകൃതിയിൽ ഒരു കളിപ്പാവയുണ്ട്. അതിനെ അമർത്തിയാൽ
പൂച്ച കരയുന്ന ശബ്‍ദവും വരും. അത്രയേയുള്ളൂ.’
‘എന്തായാലും എനിക്കു മതിയായി. പട്ടിണി കിടന്നാലും
വേണ്ടില്ല ഞാൻ പോട്ടെ!’ ഗ്രാമച്ചുണ്ടെലി പറഞ്ഞു: ‘അവിടെ
ബാർലിയും നെല്ലും മാത്രമേയുള്ളൂ. എങ്കിലും
മനസ്സമാധാനത്തോടെ ഇരുന്നു കഴിക്കാമല്ലോ. ഇതുപോലെ
ജീവൻ കൈയിലെടുത്തുപിടിച്ച്, കണ്ണും ചെവിയും കൂർപ്പിച്ചു
കഴിയുന്ന വിദ്യ ഇനി എനിക്കു വശത്താക്കാൻ വിഷമമാണ്.
താങ്കൾ സുഖമായി ജീവിച്ചാലും!’ സുഹൃത്തിന്‍റെ യാത്രയും
നോക്കി നഗരച്ചുണ്ടെലി മിഴിച്ചിരുന്നു.

എളിയമട്ടിലായാലും മനസ്സമാധാനത്തോടെയുള്ള
ജീവിതമാണ് അഭികാമ്യം; ഭീഷണികളുടെ നടുവിലെ
സമൃദ്ധിയല്ല.
204
സൂത്രങ്ങൾ അധികമായാൽ

‘മൃഗലോകം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ


സൂത്രശാലിയാണു ഞാൻ.’ സ്വയം പുകഴ്ത്തുന്ന
സ്വഭാവക്കാരനായ കുറുക്കൻ പൂച്ചയോടു പറഞ്ഞു: ‘ഒരു സഞ്ചി
നിറയെ സൂത്രങ്ങളുണ്ട് എന്‍റെ വശം. ശത്രുക്കളായ നായ്ക്കളിൽ
നിന്നു രക്ഷപ്പെടുന്നതിനു മാത്രം നൂറു സൂത്രങ്ങൾ കാണും.’
‘അത്ഭുതംതന്നെ!’ പൂച്ചയുടെ കണ്ണുകൾ വിടർന്നു തിളങ്ങി.
‘എനിക്കാണെങ്കിൽ ഒറ്റ സൂത്രമേ അറിയൂ. സാധാരണ
നിലയിലുള്ള മിക്ക ആപത്തുകളിൽനിന്നും രക്ഷപ്പെടാൻ
എനിക്കത് ഉപകരിച്ചിട്ടുണ്ട്. എങ്കിലും താങ്കളിൽ നിന്ന് ഏതാനും
സൂത്രങ്ങൾ പഠിച്ചാൽ കൊള്ളാമെന്ന് ഇപ്പോൾ തോന്നുന്നു.’ ‘ശരി
എനിക്കു വേറേ ജോലിത്തിരക്കൊന്നും ഇല്ലാത്തപ്പോൾ ഏറ്റവും
എളുപ്പമുള്ള ഒന്നോ രണ്ടോ വിദ്യകൾ പഠിപ്പിച്ചുതരാൻ നോക്കാം.’
കുറുക്കൻ ഇത്രയും പറഞ്ഞുതീരുംമുമ്പ് അകലെനിന്ന്
നായാട്ടുനായ്ക്കളുടെ കുര കേൾക്കാറായി. അവ
ഇങ്ങോട്ടുതന്നെയാണ് വരുന്നത്. പൂച്ച അടുത്തുള്ള മരത്തിൽ
ഒരു മിന്നൽപ്പിണർപോലെ ചാടിക്കയറിക്കഴിഞ്ഞു. പിന്നെ
താഴെയുള്ള കുറുക്കനോടു പറഞ്ഞു: ‘കണ്ടില്ലേ? ഇതാണ് ഞാൻ
നേരത്തേ പറഞ്ഞ സൂത്രം. ഇതൊന്നുമാത്രമേ എനിക്ക്
അറിയാൻ കഴിയൂ. ഇനി താങ്കൾ ഏതു സൂത്രമാണ്
പ്രയോഗിക്കുന്നതെന്നു കാണാൻ ആഗ്രഹമുണ്ട്.’
തന്‍റെ അനേകം സൂത്രങ്ങളിൽ ഏതാണ് ഇവിടെ
ഉപയോഗിക്കുക? കുറുക്കൻ ഓരോന്നായി ആലോചിച്ചശേഷം
പറയും: ‘ഛെ! ഇതല്ല. മറ്റൊരുനല്ല സൂത്രമുണ്ടല്ലോ!
അതായാലോ?’ ഇതിനിടയിൽ നായാട്ടുനായ്ക്കളുടെ ശബ്‍ദം
അടുത്തെത്തിയെന്നു കുറുക്കനു തോന്നി. ഇനി
ഓടിപ്പോവുകതന്നെ നല്ല സൂത്രം എന്നു തീരുമാനിച്ചപ്പോഴേക്കും
വളരെ വൈകിപ്പോയിരുന്നു.
നായ്ക്കൾ കുറുക്കന്‍റെമേൽ ചാടിവീണു. അതോടെ
കുറുക്കന്‍റെയും നൂറു നൂറു സൂത്രങ്ങളുടെയും കഥ അവസാനിച്ചു.

സംശയാസ്പദമായ നൂറു സൂത്രങ്ങളെക്കാൾ


തികച്ചും ഫലപ്രദമായ ഒരു സൂത്രം
അറിഞ്ഞിരിക്കുകയാണ് നല്ലത്.
205
കീരിയും പാമ്പും എലികളും

വലിയ പറമ്പാണ്. വീടും വലുതു തന്നെ. അവിടെ ഓരോ


മൂലകളിലായി ഒരു കീരിയും പാമ്പും താമസിച്ചിരുന്നു. അനേകം
മാളങ്ങളിലായി അനേകം എലികളും താമസിക്കുന്നുണ്ട്.

എലികൾ വളരെ ഭയന്നാണ് അവിടെ ജീവിച്ചുപോന്നിരുന്നത്.


‘കീരിയുടെ വായിലോ പാമ്പിന്‍റെ വായിലോ ചെന്നുവീഴാതെ
നോക്കണം.’ മുതിർന്ന എലികൾ കുഞ്ഞുങ്ങളെ പ്രത്ര്യകം
ഓർമിപ്പിക്കും.
ഒരിക്കൽ പാമ്പും കീരിയും തമ്മിൽ യുദ്ധമുണ്ടായി.
എലികളെ വേട്ടയാടുന്ന ജോലിതന്നെ അവർ മറന്നു.
എലികൾ അത്യധികം സന്തോഷിച്ചു: ‘കീരിയും പാമ്പും
തമ്മിലടിച്ചു മുടിയട്ടെ. കിട്ടിയ സന്ദർഭം പാഴാക്കാതെ നമുക്കു
നമ്മുടെ കാര്യം നോക്കാം.’ എന്നു പറഞ്ഞുകൊണ്ടു പല
എലികളും ധൈര്യസമേതം പുറത്തിറങ്ങി നടന്നു.
എലികളെ കാണേണ്ട താമസം, പാമ്പും കീരിയും യുദ്ധം
നിർത്തി. അവർ ധാരാളം എലികളെ വകവരുത്തി.

പൊതുപ്രശ്നത്തിനു മുന്നിൽ ജന്മശത്രുക്കൾപോലും


വൈരം ഉപേക്ഷിക്കുന്നു.
206
ഒരുക്കം

അയാൾ യാത്രയ്ക്കുള്ള ഒരുക്കമാണ്. പലരെയും കാണാനുണ്ട്,


പലതും കൊടുക്കാനുണ്ട്; വാങ്ങാനുമുണ്ട്. രണ്ടുമൂന്നു ദിവസം
കഴിഞ്ഞേ തിരിച്ചുവരാൻ പറ്റൂ.
അയാൾ തന്‍റെ പെട്ടിയിലും ഭാണ്ഡങ്ങളിലും ഓരോ
സാധനങ്ങൾ അടുക്കിവച്ചുകൊണ്ടിരുന്നു.

ഇടയ്ക്ക് ഒരു ഭാണ്ഡമഴിച്ച് അതിലെ ചില സാധനങ്ങൾ മറ്റേ


ഭാണ്ഡത്തിലാക്കും. അതിൽ നിന്ന് വേറേ ചിലതെടുത്തു
പെട്ടിയിൽ വെക്കും. പെട്ടിയിൽനിന്നു ചിലതെടുത്തു.... തിരിച്ചും...
അങ്ങനെയിരിക്കെ മുറ്റത്തു നില്ക്കുന്ന കഴുതയെയും
പട്ടിയെയുംകണ്ട് യജമാനൻ ശുണ്ഠിയെടുത്തു:
‘നിങ്ങൾ രണ്ടുമെന്താണ് കുന്തം വിഴുങ്ങിയ പോലെ
നിൽക്കുന്നത്? എന്‍റെകൂടെ പുറപ്പെടാൻ ഉടൻ തയ്യാറായി വരൂ.’
കഴുത ഒന്നു ചിരിച്ചു. പട്ടി വാലിളക്കി, കുരച്ചു. ‘ഞങ്ങൾ എപ്പോഴേ
റെഡിയായിരിക്കുന്നു! അങ്ങാണ് ഇനിയും ഭാണ്ഡങ്ങളഴിച്ചും
കെട്ടിയും സമയം വൈകിക്കുന്നത്.’

അന്യരെ ശ്രദ്ധിക്കുംമുമ്പ് അവനവനെ ശ്രദ്ധിക്കുക.


207
കൂട്ടിലെ തത്തകൾ

തത്തകളെ വളർത്തുകയെന്നത് അയാൾക്കു വലിയ


രസമായിരുന്നു. രണ്ടു തത്തകളാണുണ്ടായിരുന്നത്. ഇപ്പോൾ
രണ്ടു പുതിയ തത്തകളെക്കൂടി അയാൾ കൊണ്ടുവന്ന് പ്രത്യേകം
കൂടുകളിലാക്കി വരാന്തയിൽ തൂക്കിയിട്ടു.
പഴയ തത്തകൾ പുതിയവയെ സന്തോഷത്തോടെ
സ്വീകരിച്ചു. കുശലങ്ങൾ പറഞ്ഞു.
അപ്പോൾ മുറ്റത്തെ മരക്കൊമ്പിൽ ഒരു കാക്ക എത്തിപ്പെട്ടു.
പഴയ തത്തകളിൽ ഒന്ന് കാക്കയോടു പറഞ്ഞു:
‘നോക്കൂ. ഞങ്ങൾക്കു രണ്ടു പുതിയ സുഹൃത്തുക്കളെക്കൂടി
കിട്ടിയിരിക്കുന്നു. ഞങ്ങളുടെ വംശം ഇനിയും വളരും. ഇവിടെ
വൃത്തിയുള്ള കൂടുകളിൽ നല്ല ഭക്ഷണവും കഴിച്ചു ഞങ്ങൾ
സുഖമായി കഴിയുന്നു.’
‘പൊന്നു സുഹൃത്തേ, ഇതിൽ ഇത്ര സന്തോഷിക്കാൻ
എന്താണുള്ളത്?’ കാക്ക ചോദിച്ചു: ‘എത്ര വൃത്തിയുണ്ടെങ്കിലും
കൂട്ടിനുള്ളിലെ ജീവിതമല്ലേ? നിങ്ങളുടെ വംശം എത്ര വർദ്ധിച്ചാലും
കുറെ അടിമകൾ കൂടുകളിലായി എന്നല്ലാതെ എന്താണൊരു
ഗുണം!’ ഇത്രയും പറഞ്ഞു കാക്ക ചിറകടിച്ചു നീലാകാശത്തേക്കു
പറന്നുയർന്നു.
അടിമയായിരുന്നുകൊണ്ട് അനുഭവിക്കുന്ന
സുഖങ്ങളൊന്നും സുഖങ്ങളല്ല.
208
ആനയെപ്പോലെ മുയലും

ആനയും മുയലും വലിയ ചങ്ങാതിമാരായിരുന്നു. ദിവസവും


അവർ തമ്മിൽ കണ്ടു കുശലം പറയാറുണ്ട്. ഭക്ഷണം കഴിഞ്ഞു
തണൽമരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന ഗജവീരനെ അന്നു
കണ്ടപ്പോൾ മുയൽ ചോദിച്ചു:
‘കാടുകുലുക്കി നടക്കുന്ന, കരിമലപോലെയുള്ള വലിയ
അങ്ങ് ഒരു കാട്ടുപന്നിയുടെ മുരൾച്ച കേട്ടാൽ പേടിച്ചോടുമെന്നു
കേൾക്കുന്നല്ലോ, ശരിയാണോ?’ ‘പേടികൊണ്ടാണോ
എന്നറിയില്ല, എന്തായാലും പന്നിയുടെ ശബ്‍ദം കേട്ടാൽ ഞാൻ
അറിയാതെ ഓടിപ്പോകുന്നു.’ ആന പറഞ്ഞു.
‘ഇത്രയും വലിയ അങ്ങ് എത്രയും ചെറിയ ഒരു പന്നിയെ
പേടിച്ച് ഓടിപ്പോകുന്നതു നാണക്കേടല്ലേ?’ ‘എന്തു നാണക്കേട്?’
ആന ചോദിച്ചു: ‘എന്നെപ്പോലെതന്നെ കരുത്തനായ
സിംഹത്തിന്‍റെ കാര്യം അറിയാമോ?’ ‘ഇല്ലല്ലോ. ആള്
ഭയങ്കരനല്ലേ!’ മുയലിനൊരു വിറയൽ.
‘ഹും! ഭയങ്കരൻപോലും! ഒരു കോഴി കൂകുന്ന ശബ്‍ദം
കേട്ടാൽ മതി; ആശാൻ പേടിച്ച് നെട്ടോട്ടമാണ് പിന്നെ.’ ആന
പുഞ്ചിരിയോടെ പറഞ്ഞു.
‘ആണോ?’ മുയലിന് അത്ഭുതം: ‘ഒരുപക്ഷേ, വലിയവരും
കരുത്തന്മാരുമായവർക്ക് ഇങ്ങനെ ഒരു ഗുണംകൂടി
കാണുമായിരിക്കും. അതാണ് ഞങ്ങളും പട്ടികളുടെ കുര കേട്ടാൽ
ഓടിപ്പോകുന്നത്!’ ഇത്രയും പറഞ്ഞു കുലുങ്ങിച്ചിരിച്ച
മുയലിനോടൊപ്പം ആനയും കുമ്പകുലുക്കി ചിരിച്ചു.

വലിയവരുടെ ഗുണദോഷങ്ങൾ പറഞ്ഞ് അല്പന്മാരും


ഞെളിയുന്നു.
209
വിലയും വിലകേടും

കഴുതയും നായും കൂട്ടുകാരായിരുന്നു. അവർ വൈകീട്ട് ഒന്നു


നടക്കാനിറങ്ങി. വഴിക്ക് ഒരു നോട്ടീസ് വീണുകിടക്കുന്നതു കണ്ട്
കഴുത അതു കൗതുകപൂർവ്വം എടുത്തു. ആരോ വായിച്ചു
ചുരുട്ടിയെറിഞ്ഞതാവണം.

കഴുത കടലാസ്സിന്‍റെ മടക്കുകൾ നിവർത്തി ഉറക്കെ വായന


തുടങ്ങി. നായ ചെവി കൂർപ്പിച്ച് കേട്ടുകൊണ്ടിരുന്നു.
പച്ചയായതും ഉണങ്ങിയതുമായ വിവിധയിനം
പുല്ലുകളെപ്പറ്റിയാണ് നോട്ടീസിൽ പ്രതിപാദിച്ചിരുന്നത്. അവ
തന്‍റെ അഭിരുചിക്ക് ഇണങ്ങാത്തതാകയാൽ നായ
അക്ഷമയോടെ പറഞ്ഞു:
‘സുഹൃത്തേ, കുറെക്കൂടി താഴോട്ടു കടന്നു വായിക്കൂ.
അവിടെ ചിലപ്പോൾ എല്ലിനെയും ഇറച്ചിയെയും കുറിച്ചു വല്ലതും
പറയുന്നുണ്ടാകും.’ പക്ഷേ, കഴുത നോട്ടീസ് മുഴുവൻ വായിച്ചിട്ടും
അതിൽ സസ്യേതര വിഷയങ്ങൾ ഒന്നും കേൾക്കാതെവന്നപ്പോൾ
നായ പറഞ്ഞു; ‘വലിച്ചെറിഞ്ഞേക്കൂ, ചവറ് നോട്ടീസ്!’

സ്വന്തം അഭിരുചികളാണ് ഒരു വസ്തുവിന്‍റെ വില


നിർണ്ണയിക്കുന്നത്.
210
തിരിഞ്ഞോടുന്നവർ

രണ്ടു പട്ടാളക്കാർ രാജ്യാതിർത്തിയിലൂടെ നടക്കുകയായിരുന്നു.


ഒരു ആടിന്‍റെ ദീനമായ കരച്ചിൽ അവരുടെ ശ്രദ്ധയാകർഷിച്ചു.
അയൽരാജ്യത്തുനിന്നുള്ള കൊള്ളക്കാർ അതിർത്തി
കടന്നുവന്ന് ആടുമാടുകളെ മോഷ്‌ടിച്ചു പോവുക പതിവാണ്. ഈ
ശബ്‍ദവും അതിന്‍റെ സൂചനതന്നെ.
പട്ടാളക്കാരെ കണ്ടപ്പോൾ കൊള്ളക്കാർ ഓടിയില്ല,
ആക്രമണത്തിനാണ് അവരുടെ ഒരുക്കം.
അതു കണ്ട് പട്ടാളക്കാരിൽ ഭീരുവായ ഒരാൾ തിരിഞ്ഞോടി.
ദൂരെ ഒരു മരച്ചുവടുപറ്റി അയാൾ ഒളിച്ചു. മറ്റേയാളാകട്ടെ
ധീരതയോടെ കൊള്ളക്കാരെ എതിരിടുകയും ചെയ്തു. നല്ല
ഒരഭ്യാസിയായ അയാൾക്കു കൊള്ളക്കാരെ തോല്പിച്ചോടിക്കാൻ
പ്രയാസമുണ്ടായില്ല.
രംഗം ശാന്തമായപ്പോൾ, ഒളിച്ചോടിയ പട്ടാളക്കാരൻ
തിരിച്ചുവന്നു. ശൗര്യത്തോടെ വാൾ വലിച്ചൂരി അയാൾ ചോദിച്ചു:
‘എവിടെ, ആ കള്ളക്കഴുവേറികൾ? അവരെ ഈ
വാളുകൊണ്ട് തുണ്ടം തുണ്ടമാക്കി എറിയും ഞാൻ.’
‘നന്ന്, സുഹൃത്തേ! കൊള്ളക്കാരെ കണ്ടയുടനെയാണ് താൻ
ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ അവർക്ക് ഭയവും എനിക്ക്
ആത്മവിശ്വാസവും തോന്നുമായിരുന്നു. നമുക്ക് അവരെ ഈ
മരത്തിൽ പിടിച്ചുകെട്ടാൻ പോലുംകഴിഞ്ഞേനെ!’ ധീരനായ
പട്ടാളക്കാരൻ തുടർന്നു: ‘പക്ഷേ, കഷ്‌ട൦! തന്‍റെ തിരിഞ്ഞോട്ടം
എത്ര വേഗത്തിൽ ആയിരുന്നു! അത്രയും കണ്ടു കഴിഞ്ഞ എന്‍റെ
മുന്നിൽവന്നു വേണോ ഈ ശൗര്യപ്രകടനം? മറ്റു വല്ലവരുടെയും
മുന്നിലായിക്കോളൂ.’
‘തത്കാലം ആ വാൾ ഉറയിലിടൂ. നാവും ഇളക്കാതിരിക്കൂ.
രണ്ടും ഒരുപോലെ ഉപയോഗശൂന്യമാണ്. ഒറ്റയ്ക്കു പോകാൻ
പേടി കാണുമെന്നതുകൊണ്ട് എന്‍റെകൂടെ പോരുന്നതിൽ
വിരോധമില്ല. വീട്ടിൽ തിരിച്ചെത്തിച്ചേക്കാം, പോരൂ.’ ഭീരുവിന്‍റെ
വാളുയർത്തിയ കൈ താനേ താണു. ഒന്നും മിണ്ടാതെ അയാൾ
നടന്നു.

കുഴപ്പമില്ലാത്തപ്പോൾ ചിലർ ധീരന്മാരായി ഭാവിക്കും.


കുഴപ്പം വരുമ്പോൾ പിന്തിരിഞ്ഞോടുകയുംചെയ്യും.
211
അമ്പിളിക്കുട്ടി

അമ്മയായ ആകാശത്തിനോട് ഒരിക്കൽ അമ്പിളി പറഞ്ഞു:


‘അമ്മേ എനിക്കൊരു പുതിയ ഉടുപ്പ് തയ്പിച്ചു തരാമോ?
അമ്മേടെ പൊന്നുമോളല്ലേ!’ ‘അല്ല! നീതന്നെ പൊന്നുമോളെന്നു
പറഞ്ഞാൽ എന്താ ചെയ്യുക? നിന്നെപ്പോലെ വികൃതിത്തരം മറ്റു
സഹോദരങ്ങൾക്കൊന്നും ഇല്ലെന്നാണ് എന്‍റെ അഭിപ്രായം.
അവരെല്ലാം എത്ര മര്യാദക്കാരാണെന്നോ!’ ‘ഞാൻ എന്തു
തെറ്റാണമ്മേ ചെയ്തത്?’ അമ്പിളി ചോദിച്ചു.
‘മൂന്നു ദിവസം മുമ്പ് എന്‍റെ കൺമഷി മുഴുവൻ എടുത്ത്
ദേഹത്തു തേച്ചു നീ ഒളിച്ചുകളഞ്ഞില്ലേ? എനിക്കു വന്ന
ദേഷ്യത്തിന് അതിരില്ല. പക്ഷേ, നിന്‍റെ ചിരികണ്ടാൽ തല്ലാനും
തോന്നുകയില്ല.’
അമ്പിളി മൗനമായി ഇരുന്നു.’മാത്രമല്ല, ഇപ്പോൾ നീ
ആഹാരമൊക്കെ വേണ്ടവണ്ണം കഴിച്ചു തടിച്ചുവരികയാണ്.
കുറച്ചു കഴിഞ്ഞാൽ മെലിയുന്നതാണ് ഭംഗി എന്നു പറഞ്ഞു നീ
ഭക്ഷണം ഉപേക്ഷിക്കുകയും ചെയ്യും. ഇങ്ങനെയുള്ള നിനക്ക്
ഏത് അളവിലാണ് ഞാൻ ഉടുപ്പ് തയ്പിച്ചു തരേണ്ടത്?’

സ്വഭാവസ്ഥിരതയില്ലാത്തവർക്കുവേണ്ടി
എന്തെങ്കിലും നന്മചെയ്യാൻ പ്രയാസമാണ്.
212
ദൈവത്തിനോടും വഞ്ചന!

യാത്രയ്ക്കിടയിൽ അയാൾ ആലോചിച്ചു: പലരും


പറഞ്ഞുകേട്ടിട്ടുണ്ട്, അവർക്കു വഴിയിൽവച്ചു വിലപ്പെട്ട
സാധനങ്ങൾ കളഞ്ഞുകിട്ടിയ കാര്യം.
താൻ എപ്പോഴും യാത്ര ചെയ്യാറുള്ള ആളാണ്.
പക്ഷേ, ഇന്നുവരെ വഴിയിൽനിന്ന് ഒരു വസ്തുവും തനിക്ക്
വീണുകിട്ടുകയുണ്ടായില്ല. ഭാഗ്യമുള്ളവർക്കല്ലേ കിട്ടൂ! ഒരുപക്ഷേ,
നേർച്ചയൊന്നും നേരാത്തതുകൊണ്ടാകുമോ തനിക്കു ഭാഗ്യം
വരാത്തത് എന്ന് യാത്രക്കാരൻ ശങ്കിച്ചു. അതിനാൽ അയാൾ
ഹെർമിസ്ദേവന് ഒരു നേർച്ച നല്കുവാൻ തീരുമാനിക്കുകയും
ചെയ്തു.
‘ഹെർമിസ്ദേവാ, ഈ യാത്രയിൽ എനിക്ക് എന്തെങ്കിലും
കളഞ്ഞു കിട്ടുകയാണെങ്കിൽ അതിന്‍റെ പകുതി ഞാൻ
അങ്ങേയ്ക്കു സമർപ്പിക്കുന്നതാണ്. എന്നെ അനുഗ്രഹിച്ചാലും.’
അല്പദൂരമേ ചെന്നുള്ളൂ. യാത്രക്കാരൻ അത്ഭുതപ്പെട്ടു.
മുന്നിൽ കാണുന്നത് പണക്കിഴിയാണോ? അയാൾ ഓടിച്ചെന്ന്
അതെടുത്തു തുറന്നുനോക്കി.
ആഗ്രഹിച്ചതുപോലെ പണമല്ല; കുറച്ചു മുന്തിരിയാണ്.
എങ്കിലും സാരമില്ല. തത്കാലം ഇതുകൊണ്ട് വിശപ്പും ദാഹവും
തീർക്കാം. യാത്രാക്ഷീണവും കുറയ്ക്കാമല്ലോ.
അയാൾ അടുത്തുള്ള ഒരു മരത്തണലിലേക്ക് മാറിയിരുന്ന്
ഓരോന്നായി മുന്തിരി മുഴുവൻ തിന്നു. ഉള്ളിലെ കുരുവെല്ലാം
പ്രത്യേകം മാറ്റിവച്ച് അതും സഞ്ചിയിൽ
പൊതിഞ്ഞെടുത്തുകൊണ്ടാണ് അയാൾ യാത്ര തുടർന്നത്.
വഴിയരികിൽ കണ്ട ഹെർമിസ്ദേവന്‍റെ പ്രതിമയ്ക്കു മുന്നിൽ
അയാൾ നിന്നു. മുന്തിരിക്കുരു പൊതിഞ്ഞ സഞ്ചി ആ
പ്രതിമയ്ക്കു മുന്നിൽവച്ചുകൊണ്ടു അയാൾ പറഞ്ഞു:
‘പ്രഭോ! ഇത് അങ്ങേയ്ക്കുള്ളതാണ്. കളഞ്ഞുകിട്ടുന്നതിന്‍റെ
പകുതി നൽകാമെന്ന് ഞാൻ നേർന്നിരുന്നുവല്ലോ, ആ വാക്ക്
ഞാനിതാ പാലിച്ചിരിക്കുന്നു. എനിക്കു കിട്ടിയ സഞ്ചിയും
അതിനകത്തുണ്ടായിരുന്നതിന്‍റെ അകത്തുണ്ടായിരുന്നതുംകൂടി
അങ്ങേയ്ക്കുതന്നെ തരികയാണ്. അപ്പോൾ ഞാനെടുത്തത്
പകുതിയിലും കുറച്ചാണെന്ന് അങ്ങ് മനസ്സിലാക്കുമല്ലോ!’
വഞ്ചകന്മാർ ദൈവങ്ങളെയും വഞ്ചിക്കാൻ മടിക്കുകയില്ല.
213
ഉറുമ്പിന്‍റെ സ്വഭാവം

ഉറുമ്പിന് പണ്ടുകാലത്ത് മനുഷ്യന്‍റെ രൂപംതന്നെയായിരുന്നു.


കൃഷിയായിരുന്നു മുഖ്യതൊഴിൽ. പക്ഷേ, സ്വന്തം
അദ്ധ്വാനത്തിന്‍റെ ഫലംകൊണ്ടുമാത്രം ഉറുമ്പ് തൃപ്തനായില്ല,
അന്യന്‍റെ ധാന്യശേഖരത്തിലാണ് അവന്‍റെ അസൂയ നിറഞ്ഞ
കണ്ണുകൾ ചെല്ലുക. തരംപോലെ അവിടന്ന് മോഷണം
നടത്തുന്നതും പതിവാക്കി.
സ്യൂസ്ദേവന് ഉറുമ്പുമനുഷ്യന്‍റെ മോഷണവൃത്തി സഹിച്ചില്ല.
ഉള്ളതുകൊണ്ട് ഒതുങ്ങിക്കഴിയുവാൻ അദ്ദേഹം
ഉപദേശിച്ചുനോക്കി എന്നിട്ടും ഫലമില്ലെന്നു വന്നപ്പോൾ
കോപാകുലനായ ദേവൻ ശാപവാക്കുകൾ ചൊരിയുകയും
ചെയ്തു.
അതിനു ശേഷമാണ് ഇന്നു നാം കാണുന്ന ഉറുമ്പുകൾ
ഉണ്ടായത്. ശ്രദ്ധിച്ചിട്ടുണ്ടോ, അവയുടെ അസൂയ നിറഞ്ഞ
കണ്ണുകൾ അത്ര ചെറുതായിട്ടില്ല; അന്യരുടെ
ഭക്ഷ്യശേഖരത്തിൽനിന്ന് മോഷണം നടത്തുന്ന പതിവ്
ഉപേക്ഷിച്ചിട്ടുമില്ല!

ഏറ്റവും കഠിനമായ ശിക്ഷകൊണ്ടുപോലും ചിലരുടെ


ദുഷ്‌ടസ്വഭാവം മാറ്റാൻ പ്രയാസമാണ്.
214
കഴുത്തിൽ രണ്ടു സഞ്ചികൾ

ദേവൻമാരാലും ആദരിക്കപ്പെട്ട മനുഷ്യരിൽ ഒരാളാണ്


പ്രൊമിത്തിയൂസ്. അഗ്നി മനുഷ്യർക്ക് എത്തിച്ചുകൊടുത്തത്
അദ്ദേഹത്തിന്‍റെ ധീരതകൊണ്ടുമാത്രമാണ്. അതിന്‍റെ പേരിൽ
ഒട്ടേറെ ക്ലേശങ്ങൾ അദ്ദേഹത്തിനു സഹിക്കേണ്ടതായുംവന്നു.
ഒരിക്കൽ പ്രൊമിത്തിയൂസ് മനുഷ്യരെ മുഴുവൻ തന്‍റെ
മുമ്പിൽ അണിനിരത്തി. അവർ ഓരോരുത്തരുടെയും കഴുത്തിൽ
അദ്ദേഹം രണ്ടു സഞ്ചികൾ വീതം കെട്ടിത്തൂക്കി. ഒരു സഞ്ചി
കഴുത്തിനു മുന്നിലും മറ്റേ സഞ്ചി കഴുത്തിനു പിറകിലുമാണ്
തൂക്കിയിരുന്നത്.
അവ വെറും സഞ്ചികളായിരുന്നില്ല. കഴുത്തിനു മുന്നിലുള്ള
സഞ്ചിയിൽ മറ്റു മനുഷ്യരുടെ കുറ്റങ്ങളും കുറവുകളും
പ്രൊമിത്തിയൂസ് നിറച്ചിരുന്നു. ആ വ്യക്തിയുടേതായ കുറ്റങ്ങളും
കുറവുകളുമാകട്ടെ കഴുത്തിനു പിന്നിലുള്ള സഞ്ചിയിലും
തൂക്കിയിട്ടു.
അതിനാൽ എന്തു സംഭവിച്ചുവെന്നോ? തന്‍റെ മുന്നിലുള്ള
സഞ്ചിയിൽ നോക്കുമ്പോൾ ഒരു വ്യക്തി കാണുന്നത് മുഴുവൻ മറ്റു
മനുഷ്യരുടെ കുറ്റങ്ങളാണ്. അകലെ നടന്നുപോകുന്ന ഒരാളുടെ
കഴുത്തിനിരുവശത്തുമുള്ള സഞ്ചികൾ അയാൾക്കു കാണാം.
അവയിൽ കാണപ്പെടുന്നതാകട്ടെ ദൂരെ നില്ക്കുന്ന
മനുഷ്യന്‍റെയും മറ്റ് മനുഷ്യരുടെയും ദോഷവശങ്ങൾ മാത്രമാണ്.
പക്ഷേ, തന്‍റേതായ കുറ്റങ്ങളും കുറവുകളും അടങ്ങുന്ന
സഞ്ചി സ്വന്തം കഴുത്തിനു പിന്നിലാവുകയാൽ അയാൾക്ക് അത്
ഒരിക്കലും കാണാൻ കഴിയുന്നില്ല. സഞ്ചി മുന്നിലേക്ക്
വലിച്ചെടുത്തിട്ട് നോക്കുവാനും ആവശ്യമായ തിരുത്തലുകൾ
നടത്തുവാനും അനേക ലക്ഷം പേരിൽ ചിലർ മാത്രം ശ്രമിക്കുന്നു.

മറ്റുള്ളവരുടെ കുറ്റം കാണുന്നവർ സ്വന്തം കുറ്റങ്ങൾ


കാണുന്നില്ല.
215
വലയിലെ മത്സ്യങ്ങൾ

മുക്കുവൻ പതുക്കെ വല വലിച്ചു. ‘നല്ല കനം തോന്നുന്നുണ്ട്.


ധാരാളം മത്സ്യം കാണും,’ അയാൾ വിചാരിച്ചു: ‘ഇനി
താമസിക്കേണ്ട.’ അയാൾ വല ഉയർത്തുകയായി. അപ്പോൾ
വലക്കണ്ണികളിലൂടെ ചെറിയ മത്സ്യങ്ങൾ ഓരോന്നായി
വെള്ളത്തിലേക്കുതന്നെ എടുത്തുചാടി രക്ഷപ്പെട്ടുകൊണ്ടിരുന്നു.
വലിയ മത്സ്യങ്ങളാകട്ടെ വലയ്ക്കകത്തു കിടന്നു തുള്ളിയും
കുതറിയും മുക്കുവനോടുള്ള പ്രതിഷേധം പ്രകടമാക്കി. വല
നിവർത്തി തോണിയിലിട്ടശേഷവും അവ കൂടുതൽ ശക്തിയായി
പ്രതിഷേധിച്ചുകൊണ്ടിരുന്നു.
ഏറെ തുള്ളുന്ന മത്സ്യങ്ങളെ മുക്കുവൻ
തോണിത്തുഴകൊണ്ട് അടിച്ചമർത്തി. മറ്റുള്ളവ തനിയെ തളർന്നു
വീണു മരിക്കുകയും ചെയ്തു.
ചെറിയവർ പഴുതുകിട്ടിയാൽ രക്ഷപ്പെടും. വലിയവർ
അനീതിക്കെതിരെ പൊരുതി മരിക്കും.
216
കളഞ്ഞുപോയ ശബ്‍ദം

പരുന്ത് നന്നായി പാടുമായിരുന്നു; കുയിലിനെപ്പോലെ,


രാപ്പാടിയെപ്പോലെ അതിമനോഹരമായ പാട്ട്. മനുഷ്യർക്കാർക്കും
ആ പാട്ട് കേൾക്കാൻ കഴിഞ്ഞിട്ടില്ല. വളരെ പണ്ടത്തെ കഥയാണ്.
അന്നു ഭൂമിയിൽ സസ്യലതാദികളും പക്ഷിമൃഗാദികളും
ജലജീവികളുമേ ഉണ്ടായിരുന്നുള്ളൂ.
ഒരു മരക്കൊമ്പിലിരുന്നു പാടുകയായിരുന്നു പരുന്ത്. തന്നെ
മറന്നുള്ള പാട്ടുതന്നെ.
പെട്ടെന്ന് മറ്റൊരു ശബ്‍ദം അവിടേക്കു കടന്നുവന്നു. ഒരു
കുതിരയുടെ കരച്ചിൽ.
പരുന്ത് പാട്ടു നിർത്തി ശ്രദ്ധിച്ചു. താൻ ഇരിക്കുന്ന മരത്തിന്‍റെ
തണലിൽ വന്നുനിന്നാണ് കുതിരയാശാന്‍റെ കച്ചേരി!
‘കൊള്ളാമല്ലോ. എത്ര മധുരമായ ശബ്‍ദമാണ് ദൈവം ഈ
കുതിരയ്ക്ക് കൊടുത്തിരിക്കുന്നത്!’ അല്പം അസൂയയോടെ
പരുന്ത് ചിന്തിച്ചു: തനിക്കും അങ്ങനെ പാടാൻ കഴിയുമോ? പരുന്ത്
ഉടനെ ശ്രമം തുടങ്ങി. കുതിരയുടെ ശബ്‍ദം അനുകരിക്കുവാനുള്ള
നിരന്തരമായ ആ യത്നത്തിൽ നേരത്തെ ഉണ്ടായിരുന്ന സ്വന്തം
ശബ്‍ദമാധുരി അതിനു നഷ്‌ടപ്പെട്ടു. മോശമാണെങ്കിലും
കുതിരയുടെ ശബ്‍ദം കിട്ടിയതുമില്ല.

സ്വന്തം കഴിവുകളെ പോഷിപ്പിക്കാതെ ചിലർ


അനുകർത്താക്കളായി, അപഹാസ്യരായി മാറുന്നു.
217
വെറുതെ നോവിക്കരുത്

ശക്തനും ദേവതുല്യനുമായ ഹെറാക്കിൾസ് ഒരിക്കൽ ഒരു


ഇടവഴിയിലൂടെ പോവുകയായിരുന്നു. അജയ്യനെന്ന
ഭാവത്തോടെയുള്ള ആ നടത്തത്തിൽ ഭൂമി
കുലുങ്ങുന്നതുപോലെയുണ്ട്.
വഴിക്ക് ഒരു നാരങ്ങയുടെ വലിപ്പമുള്ള മൺപുറ്റ്
അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു.
കവച്ചുവെച്ചുപോകാവുന്നതെയുള്ളൂവെങ്കിലും തന്‍റെ
കാൽക്കീഴിൽ ചവിട്ടിപ്പൊട്ടിച്ചുപോകാനാണ് ഹെറാക്കിൾസിനു
തോന്നിയത്. ചവിട്ടാൻ ഓങ്ങിയപ്പോഴേക്കും മൺപുറ്റ് പതിന്മടങ്ങ്
വലുതായി ഹെറാക്കിൾസിന്‍റെ അരയോളം വളർന്നുകഴിഞ്ഞു.
‘ഇതെന്തു കഥ!’ ഹെറാക്കിൾസിന് ചെറുതായി അമ്പരപ്പ്
തോന്നി. ‘ഓ! സാരില്ല. കൈയിൽ ഗദയുണ്ടല്ലോ. ഒറ്റയടിമതി;
തവിടുപൊടിയായിക്കോളും.’
ഹെറാക്കിൾസ് തന്‍റെ ഗദ ചുഴറ്റി ഒരടിയടിച്ചു. പക്ഷേ,
മൺപുറ്റ് തകർന്നു വീണില്ല. എന്നു മാത്രമല്ല ഗദ
തെറിച്ചുപോവുകയും ചെയ്തു! കാരണം, ആ മൺപുറ്റ് ഇതിനകം
ഒരു പർവ്വതമായി വളർന്നുകഴിഞ്ഞിരുന്നു.
മുന്നോട്ടുപോകാൻ വഴിയില്ലാതെ
അത്ഭുതസ്തബ്ധനായിനിന്ന ഹെറാക്കിൾസിന്‍റെ മുന്നിൽ
അഥീനാദേവി പ്രത്യക്ഷപ്പെട്ടു പറഞ്ഞു:
‘അത്രയും മതി സഹോദരാ! ആ മൺപുറ്റ് കുഴപ്പത്തിന്‍റെയും
എന്നാൽ സംതൃപ്തിയുടെയും ആത്മവീര്യമാണ്!
നോവിച്ചുണർത്താത്ത കാലത്തോളം അതു പഴയപടി
കഴിഞ്ഞുകൊള്ളും. അതല്ല ചവിട്ടിത്താഴ്ത്താനും
അടിച്ചുടയ്ക്കാനുമാണ് ശ്രമിക്കുന്നതെങ്കിൽ എന്തു
സംഭവിക്കുമെന്നു കണ്ടില്ലേ?’

ചെറുതിനെ വെറുതെ വിടുക,


പ്രകോപനമുണ്ടാക്കിയാൽ ചെറുതിന്‍റെ ശക്തി
ചെറുതാവില്ല. വലിയവൻ ചെറിയവനായെന്നുംവരാം.
218
സ്വാതന്ത്ര്യംതന്നെ ജീവിതം

മഞ്ഞുകാലം തീരാറായിരിക്കുന്നു. വസന്തത്തിന്‍റെ വരവായി.


ശിശിരവും വസന്തവും തമ്മിലുള്ള ആ കൂടിക്കാഴ്ചയിൽ ശിശിരം
വസന്തത്തിനോടു പറഞ്ഞു:
‘തനിക്ക് ഒട്ടും പൗരുഷം പോരടോ, ഈ മനുഷ്യരെയൊക്കെ
നീ കയറൂരി വിട്ടിരിക്കുകയല്ലേ! ചിലർ കൂവിവിളിച്ചു നടക്കുന്നു.
മറ്റു ചിലർ ആടിപ്പാടി തിമർക്കുന്നു. കുറെപ്പേർ ദൂരയാത്ര
പോവുകയും ചെയ്യുന്നു. എന്തൊരു ബഹളമാണെന്നു നോക്കൂ!’
‘അതിനു ഞാനിപ്പോൾ എന്തു ചെയ്യണമെന്നാണ് സുഹൃത്തേ, നീ
പറയുന്നത്?’ വസന്തം ചോദിച്ചു.
‘ഒന്നും വേണ്ട. നിന്‍റെ മുൻഗാമിയായ എന്നെ കണ്ടുപഠിക്കൂ.’
ശിശിരം പറഞ്ഞു.’
‘അല്പംകൂടി തെളിച്ചു പറയൂ.’ വസന്തം ആവശ്യപ്പെട്ടു.
‘ഞാൻ ഒരു ശക്തനായ ഭരണാധികാരിയെപ്പോലെയാണ്.
ഏകാധിപതിയെന്നുതന്നെ പറയാം’ ശിശിരം വ്യക്തമാക്കി:
‘മനുഷ്യർ എത്ര അടങ്ങിയൊതുങ്ങിയാണ് എന്‍റെ മുന്നിൽ
പെരുമാറുന്നത്. പലരും വീട്ടിൽനിന്നു പുറത്തിറങ്ങുകയില്ല. എന്‍റെ
നേരേ തലയുയർത്തിനോക്കാൻപോലും ഭയമാണ്. ഞാൻ
ദേഷ്യപ്പെട്ടാൽ ആരും അടിമുടി വിറച്ചുപോകും!’ ‘കൊള്ളാം.
താങ്കളുടെ ഭരണം വേഗത്തിലൊന്നുതീരണേ എന്നാണവർ വീട്ടിൽ
എപ്പോഴും പ്രാർത്ഥിക്കുന്നത്. താങ്കൾ പോയതിന്‍റെ
സന്തോഷപ്രകടനം അവർ എന്‍റെ മുമ്പിൽ കാഴ്ചവെക്കുകയും
ചെയ്യുന്നു. മറ്റൊരു വ്യത്യാസംകൂടിയുണ്ട്.’ വസന്തം തുടർന്നു:
‘എന്‍റെ ഭരണകാലം അവസാനിച്ചാലും ഞാൻ നല്കിയ
സ്വാതന്ത്ര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ആനന്ദത്തിന്‍റെയും
സ്മരണകൾ അവരുടെ മനസ്സിൽ തങ്ങിനിൽക്കും.

താങ്കളുടെ ഏകാധിപത്യത്തിൻകീഴിൽ ജനങ്ങൾ


പ്രാർത്ഥിക്കുന്നതും സ്വപ്നങ്ങൾ കാണുന്നതുമെല്ലാം
എന്നെക്കുറിച്ചാണെന്ന സത്യം താങ്കൾ അറിയുന്നുണ്ടോ?’

ഏകാധിപതികളെ ജനങ്ങൾ ഒരിക്കലും


ഇഷ്‌ടപ്പെടുകയില്ല.
219
നിസ്സഹായത

മകന് സുഖമില്ലാതായിട്ടു വളരെ നാളായി. മരുന്നുകൾ പലതും


കൊടുത്തു. നല്ല ആഹാരം കൊടുത്തു. എന്നിട്ടും കാര്യമായ
ആശ്വാസം ഒന്നും കാണുന്നില്ല. തളർന്നിരിക്കുന്ന അമ്മയോട്
മകൻ പറഞ്ഞു: ‘അമ്മ ഇങ്ങനെ വിഷമിച്ചിരുന്നിട്ടും കരഞ്ഞിട്ടും
എന്താണ് കാര്യം? എന്‍റെ അസുഖം ദൈവകോപം
കൊണ്ടാണെന്നാണ് എനിക്കു തോന്നുന്നത്. അതിനാൽ അമ്മ
ദൈവത്തിനോടു പ്രാർത്ഥിക്കൂ. തീർച്ചയായും രോഗം
ഭേദപ്പെടാതിരിക്കില്ല.’
‘എന്‍റെ മനസ്സും അങ്ങനെതന്നെ പറയുന്നു. പക്ഷേ....’ അമ്മ
നിർത്തി. ‘എന്താണമ്മേ അതിനു തടസ്സം?’ മകൻ ചോദിച്ചു:
‘നേർച്ചപ്പെട്ടിയിൽ ഇടാൻ പണമില്ലാഞ്ഞിട്ടാണോ?’ ‘അല്ല മോനേ’
അമ്മ കണ്ണീർതുടച്ചുകൊണ്ടു തുടർന്നു: ‘ഞാൻ മോഷണം
നടത്താത്ത ഒരു ദേവാലയവും സമീപത്തെങ്ങുമില്ല.
ദൈവങ്ങളുടെ മുന്നിൽ ഞാൻ കുറ്റവാളിയാണ്; അവരുടെ
ശത്രുവാണ്, പിന്നെ എങ്ങനെയാണ്, ആരെ വിളിച്ചാണ് ഞാൻ
പ്രാർത്ഥിക്കുക!’

കുറച്ചുപേരെയെങ്കിലും നാം ആത്മ


സുഹൃത്തുക്കളായി നിലനിർത്തണം.
220
സത്യമാണ്; പക്ഷേ....

രണ്ടു കുട്ടികൾ ഇറച്ചി വാങ്ങാൻ കടയിൽ പോയി. അവർ


മേശയ്ക്കരികിൽനിന്ന് ഇറച്ചി ആവശ്യപ്പെട്ടു.
മേശപ്പുറത്തു നാലഞ്ചു ഇറച്ചിക്കഷണങ്ങൾ
നിരത്തിവച്ചിട്ടുണ്ടായിരുന്നു. എങ്കിലും കശാപ്പുകാരൻ
പിന്തിരിഞ്ഞുനിന്ന് വേറേ ഇറച്ചി മുറിച്ചെടുക്കാൻ തുടങ്ങി.
അപ്പോൾ കുട്ടികൾ പരസ്പരം നോക്കി.
ഒന്നാമൻ മേശപ്പുറത്തെ ഒരു കഷണം ഇറച്ചിയെടുത്ത്
രണ്ടാമന്‍റെ ട്രൗസർകീശയിൽ തിരുകി.
മുന്നിലേക്കു തിരിഞ്ഞുവന്ന കശാപ്പുകാരന് കുട്ടികൾ
എന്തോ കളവു ചെയ്തതായി ബോധ്യപ്പെട്ടു. മേശപ്പുറത്തെ
ഇറച്ചിക്കഷണങ്ങളിലൊന്നു കാണാനില്ല. അയാൾ കുട്ടികളെ
ചോദ്യം ചെയ്തു.
‘ഞാനെടുത്തില്ല കേട്ടോ. സത്യമാണ് ഞാൻ പറയുന്നത്.’
രണ്ടാമൻ പറഞ്ഞു. അപ്പോൾ കശാപ്പുകാരൻ ഒന്നാമന്‍റെ നേരേ
തിരിഞ്ഞു.
‘കടയിൽ വരുന്നവരെ ഇങ്ങനെ സംശയിക്കാൻ
തുടങ്ങിയാൽ വളരെ കഷ്‌ടമാണ്.’ കശാപ്പുകാരനു ശരിയായി
കാണാൻപാകത്തിൽ മേശയ്ക്കരികിൽനിന്ന് അകലേക്കു
മാറിക്കൊണ്ടാണ് ഒന്നാമൻ പറഞ്ഞത്.
‘സത്യമാണോ നീ പറയുന്നത്?’ കശാപ്പുകാരൻ ചോദിച്ചു.
‘അതെ, സത്യം.’ ഒന്നാമൻ പറഞ്ഞു.
‘നീ പറഞ്ഞതോ?’ ‘സത്യംതന്നെ, ഞാനെടുത്തില്ല.’
രണ്ടാമനും പറഞ്ഞു. പിന്നെ അവരിൽനിന്നു പണം വാങ്ങി
ആവശ്യപ്പെട്ട ഇറച്ചിയും കൊടുത്തശേഷം കശാപ്പുകാരൻ
പറഞ്ഞു:
‘ഞാൻ നിങ്ങളെ വിശ്വസിക്കാം. പക്ഷേ, ദൈവത്തെക്കൂടി
പിന്നീടു നിങ്ങൾ വിശ്വസിപ്പിക്കേണ്ടതുണ്ടെന്ന് ഓർത്താൽ മതി.
ദൈവത്തിന്‍റെ കണ്ണുകളെ നിങ്ങൾക്ക് ഒളിക്കാൻ കഴിയില്ല.
ശിക്ഷയിൽനിന്നു രക്ഷപ്പെടാനും സാധിക്കില്ല.’
221
കാറ്റും കോളും

നടുക്കടലിൽ ഒരു കപ്പൽ. ഇളകിമറിയുന്ന തിരമാലകളാൽ അത്


ആടിയുലഞ്ഞുകൊണ്ടിരുന്നു. പരിഭ്രാന്തനായ ഒരു യാത്രക്കാരൻ
ക്ഷോഭവും സങ്കടവും സഹിക്കാൻ കഴിയാതെ കടലിനോടു
പറഞ്ഞു:
‘പെരുംകടലേ! മഹാദുഷ്ടേ! പഞ്ചപാപീ! നീ എന്താണിങ്ങനെ
ക്രൂരയാകുന്നത്? ഈ കപ്പലിൽ കുറെ മനുഷ്യരുണ്ടെന്നും
കരയിൽ അവരുടെ ബന്ധുക്കൾ കാത്തിരിക്കുന്നുണ്ടെന്നും നീ
ഓർക്കാ ത്തതെന്ത്?’ അതുകേട്ട് കടൽ ഒരു യുവതിയുടെ
ശബ്‍ദത്തിൽ ഇങ്ങനെ മറുപടി നൽകി:
‘നീ എന്നോടു ദേഷ്യപ്പെട്ടിട്ടെന്താ കാര്യം? കപ്പൽ ഉലയുന്നതിന്
ഞാനല്ല, ഈ കാറ്റാണ് കാരണക്കാരൻ. അവൻ എന്‍റെമേൽ
എപ്പോഴും ആഞ്ഞടിച്ചുകൊണ്ട് എന്നെ ദ്രോഹിക്കുന്നു. നിന്‍റെ
ഭാര്യയുടെ വസ്ത്രങ്ങൾ കാറ്റിലുലഞ്ഞാലും നീ ഇങ്ങനെ
ക്ഷോഭിക്കുമോ? അതുപോട്ടെ, കാറ്റില്ലെങ്കിൽ ഈ യാത്രപോലും
നിനക്ക് സാധ്യമാകുമോ?’

പെട്ടെന്നുണ്ടായ അസ്വാസ്ഥ്യത്താൽ ക്ഷോഭിച്ച്


അവിവേകം പറയരുത്.
222
പദവിയല്ല മുഖ്യം

ഹെർക്യുലീസ് മനുഷ്യനായി ജനിച്ചു. എങ്കിലും പ്രവൃത്തിയിലൂടെ


അദ്ദേഹം മഹത്ത്വത്തിലേക്കുയർന്നു. ഭയം തീണ്ടാത്തതും
സ്നേഹം നിറഞ്ഞതും നീതിപൂർവ്വവുമായിരുന്നു അദ്ദേഹത്തിന്‍റെ
പ്രവർത്തനങ്ങൾ. അതിനാൽ ദേവദേവനായ സ്യൂസ്,
ഹെർക്യുലീസിനെ സ്വർഗ്ഗത്തിലേക്കു വിളിപ്പിച്ച് ദേവപദവി നൽകി.
സ്വർഗ്ഗത്തിൽ അന്ന് പ്രത്യേകമായി ഒരു ചടങ്ങ്
ഏർപ്പെടുത്തിയിരുന്നു. മറ്റു ദേവൻമാരെ ഓരോരുത്തരെയായി
സ്യൂസ് ഹെർക്യുലീസിന് പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹം
വളരെ വിനയത്തോടെയാണ് അവരെ അഭിവാദനം
ചെയ്തുകൊണ്ടിരുന്നത്. പക്ഷേ, ഒടുവിൽ പ്ലൂട്ടസ്
കടന്നുവന്നപ്പോൾ ഹെർക്യുലീസ് ദേഷ്യത്തോടെ മുഖം
തിരിച്ചുകളഞ്ഞു.
സ്യൂസിന് അത്ഭുതമായി, ഇത്രയും നേരം പ്രസന്നതയോടെ,
വിനയത്തോടെ, പെരുമാറിയ താങ്കൾക്ക് എന്താണ് ഒരു ഭാവമാറ്റം
എന്നു ചോദിച്ചപ്പോൾ ഹെർക്യുലീസ് പറഞ്ഞു:
‘ദേവനാണെന്നു പറഞ്ഞിട്ടെന്താ കാര്യം? ഇയാളെ ഞാൻ
ഭൂമിയിലിരിക്കെ, ചെകുത്താന്‍റെ മനസ്സുള്ള പല മനുഷ്യരുടെയും
കൂട്ടുകെട്ടുകളിൽ കണ്ടിട്ടുണ്ട്, അതെനിക്കു സഹിച്ചില്ല.’

പദവികൊണ്ടല്ല, പ്രവൃത്തികൊണ്ടാണ്
മഹാനാകുന്നത്.
223
കഴുതകളുടെ പരാതി

ഒരു മരത്തണലിൽ ഏകനായി വിശ്രമിക്കുകയായിരുന്നു


ഈസോപ്പ്. ദൂരെ മേഞ്ഞുകൊണ്ടിരുന്ന ഒരു കഴുത
ഈസോപ്പിനെ തിരിച്ചറിഞ്ഞു. വളരെനാളായി അദ്ദേഹത്തെ
ഒറ്റയ്ക്കൊന്നു കണ്ടുകിട്ടാൻ അത് ആഗ്രഹിക്കുകയായിരുന്നു.
കഴുത ഓടിപ്പോയി തന്‍റെ ചില അടുത്ത സുഹൃത്തുക്കളെയും
വിളിച്ച് ഈസോപ്പിന്‍റെ അടുക്കലെത്തി, തൊണ്ടയനക്കി.
‘എന്താ കാര്യം?’ ഈസോപ്പ് ചോദിച്ചു.
‘ഒരു പരാതിയുണ്ടായിരുന്നു.’ കഴുതനേതാവ് അറിയിച്ചു.
‘പറഞ്ഞോളൂ.’
‘അങ്ങയുടെ കഥകളിലെല്ലാം ഞങ്ങളെ വിവരംകെട്ടവരും
മഹാ വിഡ്ഢികളുമായിട്ടാണല്ലോ ചിത്രീകരിച്ചിരിക്കുന്നത്.
ഞങ്ങൾക്ക് അതിൽ കഠിനമായ ഖേദമുണ്ട്.’
ഈസോപ്പ് ഒന്നു മൂളുകമാത്രം ചെയ്തു.
കഴുതനേതാവ് തുടർന്നു: ‘ഇനിയും അങ്ങു പറയുന്ന
കഥകളിൽ ഞങ്ങളെ കുറച്ചൊക്കെ ബുദ്ധിയുള്ളവരായി
ചിത്രീകരിച്ചാൽ തരക്കേടില്ല. ഇത് ഒരപേക്ഷയാണ്.’
‘എന്ത്! നിങ്ങളെ ബുദ്ധിയുള്ളവരും ഉപദേശികളുമാക്കി
ചിത്രീകരിച്ചാൽ ജനങ്ങൾ സമ്മതിക്കുമോ? അഥവാ
സമ്മതിച്ചാലും അവർ നിങ്ങളെ ഉപദേശികളായി കാണുന്നതോടെ
എന്നെ നോക്കി എന്താ വിളിക്കുക എന്ന് അറിയാമോ?’ഒരു
നിമിഷത്തെ മൗനം. ഈസോപ്പു തുടർന്നു: ‘കഴുത, എന്ന്!
നിങ്ങൾക്കുപോലും അതു സഹിക്കുന്ന കാര്യമാണോ?’
ഈസോപ്പിന്‍റെ ചോദ്യം കേട്ടു കഴുതകൾ കുനിഞ്ഞ ശിരസ്സുമായി
തിരിച്ചുപോയി.

കഴുതയെ കഴുതയെന്നുതന്നെ വിളിക്കാത്തവൻ


പിന്നീട് കഴുതയായി ചിത്രീകരിക്കപ്പെടാം.
224
തത്തമ്മേ, പൂച്ച... പൂച്ച

ഒരു ദിവസം വീട്ടിലേക്കു പോരുമ്പോൾ, ചന്തയിൽനിന്ന് അയാൾ


ഒരു തത്തയെ വാങ്ങി. ചുവന്ന ചുണ്ടും പച്ച തളിർമേനിയും
സുന്ദരമായ വാലുമുള്ള ആ തത്തയെ അയാൾക്ക് ഏറെ
ഇഷ്‌ടമായി.
പലപ്പോഴും അയാളെ കൂട്ടിനടുത്തു കാണാം. തത്തയെ
പഠിപ്പിക്കലും അതിനോടൊത്തു കളിക്കലും ചിരിക്കലുംതന്നെ!
നല്ല ഇണക്കമുള്ള തത്ത. ചിലപ്പോൾ അയാൾ അതിനെ കൂടു
തുറന്നുവിടും. അതു തുള്ളിച്ചാടിയും ശബ്‍ദമുണ്ടാക്കിയും
അവിടെയെല്ലാം പറന്നു നടക്കും.
വീട്ടിലെ വളർത്തുപൂച്ചയ്ക്ക് ഇതൊന്നും
രസിക്കുന്നുണ്ടായിരുന്നില്ല. ‘നിനക്കു പേടിയില്ലേ!’ പൂച്ച
തത്തയോടു ചോദിച്ചു.
‘എന്തിന്? എന്നെ സ്നേഹിക്കുന്ന യജമാനനുണ്ട്. എനിക്ക്
ചിറകുമുണ്ട്. പിന്നെ പേടിക്കുന്നതെന്തിന്?’ തത്ത
തിരിച്ചുചോദിച്ചു.
‘എന്നാലും.... ഇതല്പം കൂടുതലാണേ! ഈയിടെ വന്ന നിനക്ക്
ഇവിടെ ബഹളംവച്ചു നടക്കാൻ അനുവാദം കിട്ടിയിരിക്കുന്നു!
ഇവിടെത്തന്നെ ജനിച്ചുവളർന്ന എനിക്ക് ‘മ്യാവു’ എന്ന്
മിണ്ടിക്കൂടാ. ഉടനെ കേൾക്കാം ശകാരം! പുറകേ അടിയോ
തൊഴിയോ സമ്മാനം!’ പൂച്ച കണ്ണീർ തുടച്ചു.
‘അസൂയപ്പെട്ടിട്ടെന്താ കാര്യം പൂച്ചമ്മേ?’ പരിഹാസപൂർവ്വം
തത്ത ചോദിച്ചു: ‘എന്നോടുള്ളത്ര സ്നേഹം ഈ
കുടുംബത്തിലുള്ളവർക്ക് നിന്നോടില്ല. അതിനാൽ
നീണ്ടുവലിഞ്ഞു നടന്നു ദൂരെ എവിടെയെങ്കിലും പോയി നീ
കരഞ്ഞോളൂ.’

സ്നേഹമുള്ളിടത്തേ പറ്റൂ കളിയും ചിരിയും.


225
വെള്ളംകലക്കികൾ

ഗ്രാമത്തിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. അതിർത്തിയിലെ വളവു


തിരിഞ്ഞാൽ അത് പുഴയിലേക്കു ചേരും. വളവിനു തൊട്ടുമുമ്പ്,
തോടിന്‍റെ ഒരു കരയിൽ നിന്നു മറുകരയിലോളം വല വിരിച്ച്,
ഒരാൾ മീൻപിടിക്കുക പതിവാക്കി.
ആദ്യം അയാൾ തോട്ടിലിറങ്ങി കുറെദൂരം
മുകളിലോട്ടുപോയി വെള്ളം കലക്കിമറിക്കും. മത്സ്യങ്ങളെ
ഇളക്കിവിടുകയാണയാൾ. അതുകഴിഞ്ഞു വലയുടെ
അടുക്കൽച്ചെന്നു തകരപ്പാത്രത്തിൽ നാണ്യങ്ങളിട്ടു കുലുക്കി
ശബ്‍ദമുണ്ടാക്കും. അപ്പോൾ മത്സ്യങ്ങൾ അവിടേക്ക്
ആകർഷിക്കപ്പെടും. അങ്ങനെ അയാൾക്ക് വല നിറയെ നല്ല
മത്സ്യങ്ങൾ കിട്ടുകയുംചെയ്യും.
മീൻപിടിത്തക്കാരന്‍റെ ഈ പ്രവൃത്തി ഗ്രാമവാസികൾക്ക്
വിഷമമുണ്ടാക്കി. അവർക്ക് കുടിക്കാനുള്ള ശുദ്ധജലം മുഴുവൻ
ഈ തോടാണ് നല്കുന്നത്.
മീൻപിടിത്തക്കാരൻ ദിവസവും വെള്ളം കലക്കുന്നതുമൂലം
കുറെദൂരം മുകളിലേക്കു നടന്നുചെന്നാലേ ഗ്രാമസ്ത്രീകൾക്ക്
ശുദ്ധജലം ശേഖരിക്കാൻ കഴിയൂ എന്ന നിലയിലായി.
സ്ത്രീകളുടെ വിഷമം പുരുഷന്മാരെയും വിഷമിപ്പിക്കുമല്ലോ.
ഒരു ദിവസം ഒരുകൂട്ടം ഗ്രാമീണർ മീൻപിടിത്തക്കാരനെ
സമീപിച്ച് പരാതിപ്പെട്ടു:
‘നിങ്ങളുടെ മീൻപിടിത്തംകൊണ്ടു ഞങ്ങളുടെ കുടിവെള്ളം
കലങ്ങുന്നുവല്ലോ ചങ്ങാതീ? നിങ്ങൾക്ക് പുഴയിലേക്കു
പോയിക്കൂടേ?’ ‘അതു പറ്റില്ല. വെള്ളം കലക്കിയാലേ
മീൻപിടിക്കാൻ സാധിക്കൂ. എന്നാലേ എന്‍റെ പട്ടിണിമാറൂ. ഞാൻ
പണക്കാരനാകൂ.’ മീൻപിടിത്തക്കാരൻ വ്യക്തമാക്കി: ‘പുഴയിലെ
മീൻപിടിത്തത്തിന് ഇത്രയും സൗകര്യമില്ല, അതാണ് ഞാൻ
ഇവിടെത്തന്നെ കഴിയുന്നത്.’

സമൂഹത്തിൽ അസ്വസ്ഥത സൃഷ്‌ടിച്ചു പലരും


സ്വാർത്ഥം നേടാറുണ്ട്.
226
ശത്രുതയുടെ ആഴം

ആജന്മശത്രുക്കളായ രണ്ടുപേർ ഒരു തോണിയിൽ


സഞ്ചരിക്കാൻ ഇടയായി. അവിടെയും അവർ അകലം
പാലിക്കാൻ ശ്രമിച്ചു. ഒരാൾ അണിയത്തും മറ്റേയാൾ
പിൻവശത്ത് അമരക്കാരന്‍റെ അടുക്കലും ഇരുന്നു.
പെട്ടെന്ന് കാറ്റും മഴയും വന്നു. കായൽ ക്ഷോഭിച്ചു.
തോണിക്കകത്ത് ഒരു തുളയിലൂടെ വെള്ളവും
നിറഞ്ഞുകൊണ്ടിരുന്നു. ഏതു നിമിഷവും തോണി മറിയുകയോ
മുങ്ങുകയോ ചെയ്യാം.
അമരത്തിലിരിക്കുന്ന ആൾ അപ്പോൾ അമരക്കാരനോടു
ചോദിച്ചു: ‘തോണിയുടെ ഏതുവശമാണ് ആദ്യം മുങ്ങുകയെന്ന്
പറയാമോ?” ഇപ്പോഴത്തെ അവസ്ഥയിൽ മുൻവശമാണ് ആദ്യം
മുങ്ങുക; അയാൾ പറഞ്ഞു.
‘ഭാഗ്യം, ഞാൻ പിൻവശത്താണല്ലോ ഇരിക്കുന്നത്.’ ‘എന്തു
ഭാഗ്യം, നിങ്ങളും ഞാനുമെല്ലാം മുങ്ങിമരിക്കുമെന്നാണ്
തോന്നുന്നത്. ആരും രക്ഷപ്പെടാനിടയില്ല?’ അമരക്കാരൻ
പറഞ്ഞു.
‘ഭാഗ്യംതന്നെ സുഹൃത്തേ, ഞാൻ പിന്നീടല്ലേ മരിക്കൂ.
അതിനുമുമ്പ് അണിയത്തിരിക്കുന്ന എന്‍റെ ശത്രു ആദ്യം
വെള്ളത്തിൽ പിടയുന്നതും ഒരുപക്ഷേ, മരിക്കുന്നതും കാണാൻ
കഴിയുമല്ലോ എന്നതാണ് ഭാഗ്യമായി ഞാൻ കരുതുന്നത്.’
227
സ്വന്തം കൈ കാണുന്നില്ല

ചന്തസ്ഥലം. അവിടെനിന്ന് അല്പം അകലെ വഴിയരികിൽ രണ്ടു


പേർ ഇരിക്കുന്നു. ഒരാൾ പറയുകയും മറ്റേയാൾ ശ്രദ്ധാപൂർവ്വം
കേൾക്കുകയുമാണ്! പറയുന്നത് ഹസ്തരേഖാവിദഗ്ദ്ധനാണ്.
മുന്നിലിരിക്കുന്ന ആളിന്‍റെ ആപൽക്കാലവും നല്ലകാലവും
എണ്ണിപ്പറയുകയാണദ്ദേഹം.
പെട്ടെന്ന് ഒരു പയ്യൻ ഓടിവന്ന് ഹസ്തരേഖക്കാരനോടു
പറഞ്ഞു: ‘നിങ്ങളുടെ വീടിന് തീപിടിച്ചിരിക്കുന്നു.’
അത്രയും കേൾക്കേണ്ട താമസം ഹസ്തരേഖക്കാരൻ ഒരു
നിലവിളിയോടെ പുസ്തകങ്ങളും പണസഞ്ചിയുമെല്ലാം
വഴിയരികിൽതന്നെ വലിച്ചെറിഞ്ഞ് വീട്ടിലേക്ക് ഓടി.
അതുകണ്ട് ഒരു വഴിപോക്കൻ പറഞ്ഞു: ‘മറ്റു മനുഷ്യരുടെ
നല്ല കാലവും ചീത്തക്കാലവും പ്രവചിക്കുന്ന ഈ മനുഷ്യന് സ്വന്തം
ജീവിതത്തിലെ അപകടങ്ങളെ മുൻകൂട്ടി കാണാൻ
കഴിഞ്ഞില്ലല്ലോ, കഷ്‌ട൦!’
തന്നെപ്പറ്റിയല്ലാത്ത കാര്യങ്ങളിൽ
ദീർഘദൃഷ്‌ടിയുള്ളവരായി, പണ്ഡിതന്മാരായി ചിലർ
ഭാവിക്കുന്നു.
228
റോസയും വാടാമല്ലിയും

ഒരു വീടിന്‍റെ മുന്നിലെ പൂന്തോപ്പിൽ പലതരത്തിലുള്ള ചെടികളും


പൂക്കളുമുണ്ടായിരുന്നു അവിടെ ഒരു റോസാച്ചെടിക്കരികെ ഒരു
വാടാമല്ലിയും പുഷ്പിച്ചു നിന്നു.

ഒരിക്കൽ റോസാപ്പൂവിനോട് വാടാമല്ലി പറഞ്ഞു: ‘എന്‍റെ


റോസച്ചേച്ചീ, ചേച്ചി എത്ര ഭാഗ്യവതിയാണ്! ചേച്ചിയുടെ
സൗന്ദര്യത്തിൽ മനുഷ്യർ മാത്രമല്ല ദേവതകൾപോലും
ആകൃഷ്‌ടരായിത്തീരുന്നു. സുഗന്ധംകൊണ്ട് ചേച്ചി അവരെ
ആനന്ദിപ്പിക്കുന്നു. അതുപോലെ അവരുടെ ലാളനയും
ചുംബനവുമേറ്റ് ചേച്ചിയും ആനന്ദിക്കാറില്ലേ? പക്ഷേ, എന്‍റെ
കഥയോ?’ ‘അനിയത്തീ, നീയാണ് യഥാർത്ഥത്തിൽ ഭാഗ്യവതി;
സങ്കടപ്പെടേണ്ടത് ഞാനുമാണ്.’ റോസാപ്പൂവ് പറഞ്ഞു. ‘ഈ
ഗുണങ്ങളൊക്കെയുള്ളതുകൊണ്ടാവാം ആളുകൾ വേഗത്തിൽ
എന്നെപ്പോലുള്ളവരെ അറുത്തെടുക്കുന്നത് നീ കാണാറില്ലേ?
അവർ അറുത്തില്ലെങ്കിൽതന്നെയും ഇതളുകൾ കൊഴിഞ്ഞ്
എന്‍റെ സൗന്ദര്യവും ആയുസ്സും വേഗത്തിൽ ഇല്ലാതാവുന്നില്ലേ?’
റോസാപ്പൂവ് തുടർന്നു: ‘അനിയത്തിയുടെ വാടാമല്ലി എന്ന
പേരുതന്നെ എത്ര അർത്ഥവത്താണ്! ചെറുതെങ്കിലും നീ
സൗന്ദര്യത്തിൽ അത്ര മോശമല്ല. സുഗന്ധമില്ലെങ്കിലും നിനക്ക്
ദുർഗന്ധമൊന്നുമില്ല. മാത്രമല്ല, നീ
ദീർഘായുസ്സുള്ളവളുമാണല്ലോ!’

ആർഭാടജീവിതം അധികനാൾ തുടരാനാവില്ല.


229
ശിക്ഷ അധികമല്ല

പട്ടാപ്പകലാണ് ആ സംഭവം നടന്നത്. അതും പെരുവഴിയിൽവച്ച്!


ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന ഒരാളെ ഒരു കൊള്ളക്കാരൻ
തടഞ്ഞുനിർത്തി. പണം പിടിച്ചുപറിക്കാനുള്ള ശ്രമത്തിൽ,
യാത്രക്കാരൻ ബഹളംവച്ചപ്പോൾ, കൊള്ളക്കാരൻ അയാളെ
കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും ഓടിപ്പോവുകയും
ചെയ്തു.
സംഭവം ദൂരെനിന്നു കണ്ട മറ്റുചിലർ അക്രമിയുടെ പുറകേ
ഓടി, കൊലപാതകി ഏറെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു.
എങ്കിലും അവർ ഓടി.
ഒന്നുരണ്ടു വളവും തിരിവും കഴിഞ്ഞപ്പോൾ കൊലപാതകി
ഓട്ടം നിർത്തി നടത്തമാക്കി. ആരും പിന്തുടരുന്നുണ്ടാവില്ല എന്ന്
അയാൾ ആശ്വസിച്ചു.
‘നിങ്ങളുടെ ഉടുപ്പിലും കൈയിലും ചോരപ്പാടുകൾ എങ്ങനെ
പറ്റി?’ എതിരെവന്ന രണ്ടുപേർ ചോദിച്ചു. ‘ഓ! അത് ഒരു
മൾബറിമരത്തിൽ കയറിയപ്പോൾ പറ്റിയതാണ്, കൊള്ളക്കാരൻ
മറുപടി നല്കി.
വേഗത്തിൽ സ്ഥലംവിടാനുള്ള ശ്രമത്തിലായിരുന്നു അയാൾ.
അപ്പോഴേക്കും പിന്തുടർന്നവർ അവിടെ എത്തിക്കഴിഞ്ഞിരുന്നു.
വീണ്ടും ഓടി രക്ഷപ്പെടുവാൻ കഴിയുംമുമ്പ് കൊള്ളക്കാരനെ
അവർ പിടികൂടി.
പലരും അയാളെ മർദ്ദിച്ചു. പിന്നെ അടുത്തുള്ള ഒരു മൾബറി
മരത്തിൽ കെട്ടി നിർത്തുകയും അയാളുടെ നെഞ്ചത്തും
വയറ്റത്തും ഓരോ കൂർത്ത മരക്കൊമ്പുകൾ തറച്ചുകയറ്റുകയും
ചെയ്തു.
വേദനകൊണ്ടു പുളഞ്ഞും രക്തം വാർന്നു.
മരിച്ചുകൊണ്ടിരുന്ന അയാളോട് മൾബറിമരം പറഞ്ഞു:
‘എടോ! നീ ഒരാളെ കൊള്ളചെയ്യാൻ ശ്രമിച്ചു. അയാളെ
കൊല്ലുകയുംചെയ്തു. എന്നിട്ടു കളവും പറഞ്ഞു. നിന്‍റെ
കൈയിലെ രക്തക്കറ മറയ്ക്കാൻ നീ എന്‍റെ പേരാണ് പറഞ്ഞത്.
എന്‍റെ മേലാണ് ആ പാപക്കറ തുടച്ചത്. അതിനാൽ, ഇപ്പോൾ
നിന്‍റെ രക്തം എന്‍റെമേൽ പുരളുന്നതിലും നിന്‍റെ ദയനീയമായ
ഈ മരണം കാണുന്നതിലും എനിക്കു സങ്കടമേ തോന്നുന്നില്ല.’
തന്‍റെ കൈയിലെ പാപക്കറ മറ്റൊരാളുടെമേൽ
തേച്ചതുകൊണ്ട് പൂർണ്ണമായും രക്ഷപ്പെടാനാവില്ല.
230
ഇത് നിന്‍റെ സമ്മാനം

താഴ്വരയിൽ പറ്റംപറ്റമായി ആടുകൾ മേയുന്നു. ചെന്നായ് ഒരു


കുറ്റിക്കാട്ടിൽ പതുങ്ങിനിന്നു കൊതിവെള്ളമിറക്കി.
ഇടയന്മാരുടെ കണ്ണു വെട്ടിച്ച് തഞ്ചത്തിൽ ഒരു കൊഴുത്ത
ആടിനെ തട്ടിയെടുക്കാൻ കഴിഞ്ഞതോടെ ചെന്നായയ്ക്ക്
സമാധാനമായി. നല്ല ഒന്നാം തരം സാധനം.
ആട്ടിൻപറ്റവും ഇടയന്മാരും കടന്നുപോയപ്പോൾ ചെന്നായ
തന്‍റെ ഇരയെയും വലിച്ചിഴച്ചു ഗുഹയിലേക്കു നടന്നു.
അവിടെവച്ചാകുമ്പോൾ ആരെയും ഭയപ്പെടാതെ, ആരുടെയും
ശല്യമില്ലാതെ വിശപ്പടക്കാം.
മനോരാജ്യം കണ്ടുകൊണ്ടാണ് ചെന്നായയുടെ നടപ്പ്. രണ്ടു
കവിൾ ഇറച്ചി വഴിക്കുവച്ചുതന്നെ രുചിച്ചുനോക്കിയാലോ എന്നും
ചിന്തിക്കാതിരുന്നില്ല.
പക്ഷേ, ഘനഗംഭീരമായ മുരൾച്ച സ്വന്തം
ചെവിക്കകത്തുനിന്നോ എന്നു തോന്നുംവണ്ണം കേട്ടതോടെ
ചെന്നായ ഞെട്ടിപ്പോയി. മുന്നിൽ നിൽക്കുന്നു, മൃഗരാജൻ!
ഇരയെ അവിടെയിട്ട് ചെന്നായ ഓടി അല്പം അകലെയുള്ള ഒരു
മരത്തിനരികെനിന്നുകൊണ്ട് വിറയലോടെ പറഞ്ഞു:
‘ഇത് ഞാൻ സമ്പാദിച്ചതാണ്, അങ്ങേയ്ക്ക് തട്ടിയെടുക്കാൻ
ഒരവകാശവുമില്ല.’
‘നല്ല കാര്യം. ഞാൻ ഇത് നിന്നിൽനിന്ന് തട്ടിയെടുത്തില്ലല്ലോ.’
സിംഹം പുഞ്ചിരിയോടെ പറഞ്ഞു: ‘ഇത് നിന്‍റെ
സമ്പാദ്യമാണെന്നും സമ്മതിക്കുന്നു. പക്ഷേ, ഒരു സുഹൃത്തിന്‍റെ
സമ്മാനമെന്നനിലയിൽ ഇതു സ്വീകരിക്കുവാൻ എനിക്ക്
സന്തോഷമുണ്ട്. നന്ദിയും!’ സിംഹം ആടിനെ ഭക്ഷിച്ചുതുടങ്ങി.
അതു കണ്ടുനിൽക്കാൻ കഴിയാതെ ചെന്നായ കണ്ണീരോടെ
അവിടെനിന്നും പോയി.

ചെറിയ കള്ളൻ ചിലപ്പോൾ വലിയ കള്ളന്‍റെ മുന്നിൽ


ചാടി നിസ്സഹായനാകും.
231
കക്കത്തർക്കം

കടൽക്കരയിലൂടെ രണ്ടുപേർ നടക്കുകയായിരുന്നു.


ഓടിയണയുന്ന തിരമാലകൾ. ഓടിയൊളിക്കുന്ന
ചെറുഞണ്ടുകൾ. പെട്ടെന്ന് ഒരാൾ കൈചൂണ്ടിപറഞ്ഞു: ‘അതാ
ഒരു കക്ക.’
രണ്ടാമൻ ഓടിച്ചെന്ന് അതെടുത്തു. അയാൾ അത്
തനിക്കവകാശപ്പെട്ടതാണെന്ന ഭാവത്തിൽ തോടു പൊളിച്ചു
തിന്നാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ ഒന്നാമൻ പറഞ്ഞു:
‘കക്ക ആദ്യമായി കണ്ടത് ഞാനാണ്, അതിനാൽ അത് എനിക്ക്
അവകാശപ്പെട്ടതാണ്!’ ‘അല്ല, മാവിൽ മാങ്ങ കണ്ടാലും നിങ്ങൾ
അങ്ങനെ പറയുമോ? അതു മാവിൽ കയറുന്ന ആൾക്കോ
മാവിന്‍റെ ഉടമയ്ക്കോ ഉള്ളതല്ലേ? ഓടിച്ചെന്നെടുത്ത എനിക്കാണ്
ഈ കക്കയുടെ അവകാശം.’ രണ്ടാമൻ സ്ഥാപിച്ചു.
അവർ അങ്ങനെ തർക്കിച്ചുനിൽക്കെ മൂന്നാമതൊരാൾ
അവിടെയെത്തി. രണ്ടുപേരും അയാളുടെ മുന്നിൽ തങ്ങളുടെ
തർക്കം അറിയിച്ചു.
മൂന്നാമൻ രണ്ടാമനിൽനിന്ന് കക്ക വാങ്ങിയിട്ടു പറഞ്ഞു:
‘നിങ്ങൾ രണ്ടുപേരും ഇതിന്‍റെ തുല്യ അവകാശികളാണെന്നാണ്
എന്‍റെ അഭിപ്രായം, അതിനാൽ ഞാൻ ഒരു കാര്യം ചെയ്യാം.’
ഉടനെ അയാൾ കക്ക പിളർന്ന് അതിന്‍റെ നടുവിലുള്ള ഇറച്ചി
തന്‍റെ വായിലിട്ടു. പിന്നെ കക്കത്തോടിന്‍റെ ഓരോ പകുതി
ഓരോരുത്തർക്കുമായി കൊടുക്കുകയുംചെയ്തു.

രണ്ടുപേർ തർക്കിച്ചാൽ മൂന്നാമനു ലാഭം.


232
കഴുതേ, നീയുമോ?

വൃദ്ധനായ സിംഹം ഇര തേടുന്നതിനിടയിൽ ചാട്ടം പിഴച്ച് ഒരു


പാറക്കെട്ടിൽ വീണു. അവസാനത്തെ വീഴ്ചതന്നെ! മൃഗരാജന്‍റെ
ദീനരോദനം കേട്ട് പ്രജകളിൽ ചിലർ സ്ഥലത്തെത്തി.
എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലാണ് സിംഹമെന്നു
മനസ്സിലാക്കിയ കരടി അടുത്തുചെന്നു.
‘മുമ്പൊരിക്കൽ തന്നെ ആക്രമിച്ചവനാണിവൻ’ എന്ന ചിന്ത
കരടിയിൽ പ്രതികാരമോഹം വളർത്തി. അതു രണ്ടു
കൈകൾകൊണ്ടും സിംഹത്തിന്‍റെ ജടാരോമങ്ങൾ
പിടിച്ചുവലിക്കുകയും ശക്തിയായി ഒരടി
കൊടുക്കുകയുംചെയ്തു.
ആ അവശതയിലും സിംഹം രോഷത്തോടെ അലറി.
അപ്പോഴതാ വയറ്റത്ത് ശക്തിയായി ഒരിടി. ഒരു ഞടുക്കത്തോടെ
അത് പുളഞ്ഞുപോയി.
സിംഹം പതുക്കെ തലയുയർത്തിനോക്കി. ആ ഇടി
കാട്ടുപോത്തിന്‍റേതായിരുന്നു. ‘അവനും എന്നോടു പ്രതികാരം
ചെയ്യാൻ കാരണമുണ്ട്.’ സിംഹം ആലോചിച്ചു മുരണ്ടു.
കരടിയുടെ അടിയും കാട്ടുപോത്തിന്‍റെ ഇടിയും
കണ്ടുകൊണ്ട് അവിടെ എത്തിയ കഴുത തന്‍റെ വകയായി
പിൻകാലുകൊണ്ട് സിംഹത്തിന്‍റെ തലയിൽ കനത്ത ഒരു
തൊഴിയാണ് നൽകിയത്.
‘എടാ കഴുതേ, നീയുമോ?’ അഭിമാനിയായ സിംഹം
ഒരലർച്ചയോടെ പറഞ്ഞു: ‘ധീരരും ശക്തരുമായ ആ മൃഗങ്ങൾ
ചെയ്തതു സഹിക്കാം.
പക്ഷേ, കേവലമൊരു കഴുതയായ നിന്‍റെ തൊഴിയേറ്റു ഞാൻ
മരിക്കുകയെന്നുവച്ചാൽ അതു രണ്ടുവട്ടം മരിക്കുന്നതിനു
തുല്യമായല്ലോ കീടമേ! സഹിക്കാനാവാത്ത വേദനയിലും
ആത്മവീര്യം മുഴുവൻ സംഹരിച്ച് സിംഹം ഒരുവിധം
എഴുന്നേറ്റുനിന്ന് അലറിയപ്പോൾ കഴുത നെട്ടോട്ടം പിടിച്ചു.
താമസിയാതെ സിംഹം വീണുമരിക്കുകയും ചെയ്തു.

വീണുകിടക്കുന്ന ശക്തന്‍റെ മുന്നിൽ ഭീരുക്കളും


ധീരരാകുന്നു. തരംപോലെ പ്രതികാരവും ചെയ്യുന്നു.
233
ദയാലുവായ സിംഹം

സിംഹത്തിന് അന്നു കിട്ടിയത് ഒരു കാളയെ ആയിരുന്നു.


അതിനെ അടിച്ചുകൊന്നു ഭക്ഷിക്കാൻ തുടങ്ങുമ്പോൾ ദൂരെ ഒരു
ശബ്‍ദം കേട്ടു.
കൈയിൽ കുന്തവും ചുമലിൽ ഭാണ്ഡവുമായി ഒരാൾ
വരുന്നു. കൊള്ളക്കാരനാണെന്നു കണ്ടാലറിയാം. സിംഹത്തിനെ
ഓടിച്ചു കാളയെ സ്വന്തമാക്കാനുള്ള ആഗ്രഹത്തോടെ അയാൾ
ബഹളം വെച്ച് കുന്തമെറിയാൻ ഭാവിച്ചു.
‘ഇതിൽനിന്ന് ഒരു പങ്ക് ഞാൻ നിനക്ക് തരുമായിരുന്നു.
പക്ഷേ, നീ ഒരു കൊള്ളക്കാരനും അത്യാഗ്രഹിയും
അക്രമിയുമാണ്. അതിനാൽ ജീവനുംകൊണ്ട് ഓടിക്കോളൂ’എന്ന
ഭാവത്തിൽ സിംഹം ഒരലർച്ചയോടെ മുന്നോട്ടു ചാടി.
കൊള്ളക്കാരൻ ഞെട്ടിത്തിരിഞ്ഞ് ഓടിപ്പോയി. സിംഹമാകട്ടെ
വീണ്ടും തന്‍റെ ഭക്ഷണത്തിനിരുന്നു. അപ്പോൾ നിരായുധനും
അവശനുമായ ഒരു സാധുമനുഷ്യൻ ആ വഴി വന്നു. അയാൾ
സിംഹത്തിനെ കണ്ട് രണ്ടടി പിന്നോക്കം മാറി.
സിംഹത്തിന് അസൗകര്യവും കോപവും ഉണ്ടാക്കാതെ തന്‍റെ
ജീവൻ രക്ഷപ്പെടുത്താനാണ് അയാളുടെ ശ്രമം. സിംഹത്തിന്
അയാളോട് അലിവു തോന്നി.
‘ഭയപ്പെടേണ്ട! നിനക്ക് ആവശ്യമുള്ളത്ര ഇറച്ചി ഇവിടെ വന്ന്
എടുക്കാം.’ ആ സാധുമനുഷ്യനോട് ഇങ്ങനെ പറയുംവിധം
തനിക്കു വേണ്ടുന്നത്ര മാംസവും കടിച്ചെടുത്ത് സിംഹം
കാട്ടിനുള്ളിലേക്കു പോയി.

സാധുക്കളോട് അലിവുകാട്ടണം.
234
കുരയ്ക്കാത്ത നായ്ക്കൾ

ആട്ടിടയന്മാർ ആടുകളുടെ സംരക്ഷണത്തിന് തങ്ങളുടെ


വളർത്തുനായ്ക്കളെയും കൊണ്ടുപോകാറുണ്ട്.
ഒരിക്കൽ കാട്ടിൽവച്ച് സൗകര്യത്തോടെ കണ്ടപ്പോൾ
ചെന്നായ്ക്കൾ വളർത്തുനായ്ക്കളുമായി ലോഹ്യംകൂടി ഇങ്ങനെ
പറഞ്ഞു:
‘കാഴ്ചയിൽ ഞങ്ങളും നിങ്ങളും തമ്മിൽ നേരിയ വ്യത്യാസമേ
ഉള്ളൂ. പേരിലും അങ്ങനെതന്നെ. എന്നിട്ടും ഞങ്ങളുടെ നേരേ
കുരച്ചുചാടി ബഹളം വയ്ക്കുന്നതെന്തിന്? നിങ്ങളുടെ
യജമാനന്മാർക്കുവേണ്ടിയോ? അവർ നിങ്ങളെ അടിമകളെ
എന്നപോലെ തല്ലുന്നില്ലേ? ചങ്ങലയ്ക്കിടുന്നില്ലേ? എന്നിട്ടും അവർ
തിന്നതിന്‍റെ ബാക്കിയും ഈമ്പിയെറിഞ്ഞ
എല്ലിൻകഷണങ്ങളുമല്ലേ നിങ്ങൾക്കു കിട്ടുന്നുള്ളൂ! അതിനാൽ
ഞങ്ങളുടെ ഉപദേശം സ്വീകരിച്ചു ഞങ്ങളുടെ
സുഹൃത്തുക്കളാകൂ.’
‘ഞങ്ങൾ എന്താണു വേണ്ടത്?’ ഒരു നായ ചോദിച്ചു. ‘നാളെ
ആട്ടിടയന്മാർ അകലെ ആയിരിക്കുമ്പോൾ ഞങ്ങൾ വരും.
അപ്പോൾ കുരച്ച് ബഹളം വയ്ക്കാതിരുന്നാൽ മാത്രം മതി.’
ചെന്നായ്ക്കളുടെ നേതാവ് പറഞ്ഞു: ‘എങ്കിൽ ഞങ്ങളോടൊപ്പം
ഇഷ്‌ട൦പോലെ നിങ്ങൾക്കും ഒന്നാന്തരം ആടുകളെ തിന്നാം.
സ്വതന്ത്രരായി നടക്കാം.’
‘നായ്ക്കൾക്കു സമ്മതമായി. അവ അടുത്ത ദിവസം
ചെന്നായ്ക്കളെ കണ്ടപ്പോൾ കുരച്ചില്ല. പിന്നീടൊരിക്കലും
കുരയ്ക്കേണ്ടിയും വന്നില്ല. കാരണം, നായ്ക്കളുടെ കഥ
കഴിച്ചതിനുശേഷമേ ചെന്നായ്ക്കൾ ആടുകളെ തിന്നുവാൻ
തുടങ്ങിയുള്ളൂ.

ശത്രുവിനെ വിശ്വസിക്കുന്നവൻ സ്വയം


വഞ്ചിതനാകുന്നു.
235
മുട്ടയിലെന്ത്?

ചിക്കിപ്പെറുക്കി നടക്കുകയായിരുന്ന പിടക്കോഴി ഒരു


കുറ്റിച്ചെടിക്കരികെ ഏതാനും മുട്ടകൾ കണ്ടു—പാമ്പിൻമുട്ടകൾ.
പിടക്കോഴി തലയുയർത്തി എല്ലാ വശവും നോക്കി,
തള്ളപ്പാമ്പിനെ കാണുന്നില്ല. ഒരു പക്ഷേ, ചത്തുപോയിക്കാണും.
അല്ലെങ്കിൽ ഇത്രയും നേരം ഇവയെ വിട്ട് അകന്നിരിക്കുമോ?
അനാഥമായ ഈ മുട്ടകളെ സംരക്ഷിക്കേണ്ടത് തന്‍റെ
ചുമതലയാണെന്ന് പിടക്കോഴിക്കു തോന്നി. അത് ആ
മുട്ടകൾക്കുമീതെ അടയിരിക്കുകയും ചെയ്തു.
ഇതെല്ലാം കണ്ടുനിന്ന ഒരു മണ്ണാത്തിക്കിളി അപ്പോൾ
പിടക്കോഴിയുടെ അരികിലെത്തി പറഞ്ഞു:
‘എടോ വിഡ്ഢിക്കോഴീ! നീ ആരോടാണ് കരുണ
കാണിക്കുന്നതെന്ന് അറിയുന്നുണ്ടോ? മുട്ടയിൽനിന്നു
പുറത്തുവന്നാൽ ഉടനെ അവ നിന്നെയല്ലേ വിഷപ്പെടുത്തുക?’

നന്മയ്ക്കു മുകളിൽ അടയിരുന്നു നന്മയെ വേണം


വിരിയിക്കാൻ.
236
ദൈവത്തെ സഹായിക്കൂ

ആതൻസുകാരനായ ഒരു ധനികൻ മറ്റു പലരോടുമൊപ്പം


സമുദ്രയാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നു കാലാവസ്ഥയാകെ
മാറി. കൊടുങ്കാറ്റു വീശി. കപ്പൽ എങ്ങോട്ടെന്നില്ലാതെ കടലിൽ
ഒഴുകി നടപ്പായി.
കപ്പലിലുള്ള സകലരും ഭയംകൊണ്ടു വിറച്ചു. അവർ
അവരുടെ ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിച്ചു. അതിനാലാകാം
കപ്പൽ കരയുടെ ദിശയിലേക്കാണ് നീങ്ങിയിരുന്നത്. വളരെ ദൂരെ
കര ദൃശ്യവുമായിരുന്നു.
പക്ഷേ, സകലരുടെയും ആഗ്രഹങ്ങൾക്കു വിപരീതമായി
കാറ്റ് കപ്പലിനെ ഒരു പാറക്കൂട്ടത്തിലടിച്ചു തകർത്തുകളഞ്ഞു.
ചിലർക്കൊക്കെ നേരിയ തോതിൽ മുറിവും ചതവും
പറ്റാതിരുന്നില്ല. എങ്കിലും അവർ കരയെ ലക്ഷ്യമാക്കി വേഗത്തിൽ
നീന്തിത്തുടങ്ങി.
എന്നാൽ ധനികനാകട്ടെ തകർന്ന കപ്പലിന്‍റെ
അവശിഷ്‌ടത്തിൽ പിടിച്ചു നിന്ന് അപ്പോഴും അഥീനാദേവിയോട്
‘എന്നെ രക്ഷിക്കണമേ!’ എന്നു പ്രാർത്ഥിക്കുകയായിരുന്നു.
കരയിലേക്ക് നീന്തിക്കൊണ്ടിരുന്ന മറ്റൊരാൾ അതു കണ്ട്
ഉറക്കെ വിളിച്ചു പറഞ്ഞു:
‘ഹേ, മനുഷ്യാ! അഥീനാദേവിയുടെ കരങ്ങൾ നിങ്ങളെ
കരയുടെ അടുത്തുവരെ എത്തിച്ചുതന്നില്ലേ? ഇനിയുള്ള ദൂരം
നിങ്ങളുടെ കരങ്ങളും ഉപയോഗിച്ചു നീന്തൂ. എല്ലാ ജോലിയും
അഥീനയെ ഏല്പിച്ച് അവരെ വിഷമിപ്പിക്കരുത്. മറ്റൊരു
കാറ്റിലകപ്പെട്ട് വീണ്ടും നടുക്കടലിൽ എത്തുംമുമ്പ് വേഗമാകട്ടെ.’
ദൈവത്തിന്‍റെ കരങ്ങൾ നിങ്ങളെ
സഹായിക്കുന്നുണ്ട്. അതോടൊപ്പം നിങ്ങളുടെ
കരങ്ങളും പ്രവർത്തനനിരതമാക്കി നിങ്ങളെ
സഹായിക്കാൻ ദൈവത്തെ സഹായിക്കൂ.
237
നീ അറിയുന്നില്ല!

ഉൽപത്തിക്കാലം. ഭൂമിയിൽ പക്ഷിമൃഗാദികളെയും മറ്റു


ജീവജാലങ്ങളെയും മനുഷ്യനെയും സൃഷ്‌ടിച്ചുകഴിഞ്ഞശേഷം
ദേവദേവനായ സ്യൂസിന് ഒരാശയം തോന്നി, തന്‍റെ എല്ലാ
സൃഷ്‌ടികളെയും വിളിച്ചുവരുത്തി ഒന്നു കാണുക.
അങ്ങനെ എല്ലാവരും സ്യൂസിന്‍റെ മുന്നിലെത്തി. വേഗത്തിൽ
പറക്കുന്നവ, വേഗത്തിൽ ഓടുന്നവ, വേഗത്തിൽ നീന്തുന്നവ,
വലിയ ശരീരവും കരുത്തുമുള്ളവ, ഭംഗിയുള്ളവ എന്നിങ്ങനെ
ഓരോ തരത്തിൽ കഴിവുള്ള, വൈവിധ്യമുള്ള ആ ജീവജാലങ്ങളെ
കണ്ടു സ്യൂസ് സംതൃപ്തിയുടെ ചിരിപൊഴിച്ചു.
പക്ഷേ, മനുഷ്യൻ അസ്വസ്ഥനായിരുന്നു. മറ്റുള്ളവരുടെ ആ
കഴിവുകളൊന്നും തനിക്കില്ലല്ലോ എന്നായിരുന്നു അയാളുടെ
ദുഃഖം.
സ്യൂസ് ആ പരാതികേട്ടു പൊട്ടിച്ചിരിയോടെ പറഞ്ഞു: ‘ഹേ
മനുഷ്യാ! നീ മറ്റുള്ളവരെ നോക്കി വെറുതെ
അസൂയപ്പെടുകയാണ്. നിനക്ക് നല്കിയിട്ടുള്ള മനസ്സെന്ന
മാന്ത്രികച്ചെപ്പ് മറ്റാർക്കും ഞാൻ നല്കിയിട്ടില്ല. അതിന്‍റെ
ശക്തിവിശേഷംകൊണ്ട് നിനക്ക് നേടാൻ കഴിയാത്ത വേഗമോ
കരുത്തോ ഭംഗികളോ ഭൂമിയിലെന്നല്ല, സ്വർഗ്ഗത്തിൽപോലും ഇല്ല.’
‘ശരിയാണ് പ്രഭോ! ഞാൻ അക്കാര്യം ഓർത്തില്ല,
ക്ഷമിച്ചാലും.’ മനുഷ്യൻ കൃതജ്ഞതയോടെ സ്യൂസിനോട്
വിടചോദിച്ചു.

മറ്റുള്ളവരുടെ ചെറിയ നേട്ടങ്ങളിൽപോലും


അസൂയപ്പെടുന്നവർ സ്വന്തം കഴിവുകളെ
മറന്നുപോകുന്നു.
238
കുതിരയെ കഴുതയാക്കുന്നവർ

ഒരു യോദ്ധാവുണ്ടായിരുന്നു; അയാൾക്ക് ഒരു പടക്കുതിരയും.


നല്ല ബുദ്ധിശക്തിയും കരുത്തുമുള്ള കുതിരയായിരുന്നു അത്.
യുദ്ധം നടക്കുന്ന കാലമാണ്. ഒഴിവുസമയങ്ങളിൽ യോദ്ധാവ്
എപ്പോഴും തന്‍റെ കുതിരയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ
വ്യാപൃതനായിരിക്കും. അതിനു വേണ്ടുവോളം നല്ല
ഭക്ഷ്യപദാർത്ഥങ്ങൾ നൽകിയും അതിനെ കുളിപ്പിച്ചു
വൃത്തിയാക്കിയും കുശലം പറഞ്ഞു രസിപ്പിച്ചും യുദ്ധകാര്യങ്ങൾ
ധരിപ്പിച്ചും അയാൾ സമയം കഴിക്കും. കുതിര ഈ
സ്നേഹത്തിനെല്ലാം നന്ദി കാണിക്കാറുണ്ട്. പടക്കളത്തിലെ
അപകടങ്ങളിൽനിന്ന് അത് അത്ഭുതകരമാംവിധം തന്‍റെ
യജമാനനെ രക്ഷപ്പെടുത്തുകയും വിജയത്തിന്‍റെ പാതയിലേക്കു
നയിക്കുകയും ചെയ്തുപോന്നു.
വളരെനാളുകൾക്കുശേഷം യുദ്ധം അവസാനിച്ചു. ശത്രുക്കൾ
ആയുധം വച്ചു കീഴടങ്ങി. നാട്ടിലെങ്ങും സമാധാനം പുലർന്നു.
യോദ്ധാവ് ഇപ്പോൾ സ്വസ്ഥനാണ്. അയാൾ വിശ്രമസമയം
മുഴുവൻ ഭാര്യയോടും കുട്ടികളോടും സല്ലപിക്കുന്നതിൽ
വ്യാപൃതനായി. അല്പം കൃഷികാര്യങ്ങളുമുണ്ട്. കുതിരയുടെ ജോലി
ഭാരം ചുമക്കലായി. തിന്നാൻ കിട്ടുന്നതോ? വലിച്ചെറിയപ്പെടുന്ന
വല്ല ഭക്ഷണവും വൈക്കോലും! പക്ഷേ, പെട്ടെന്നൊരു ദിവസം
രണഭേരി മുഴങ്ങി. ഒളിസങ്കേതങ്ങളിൽ നിന്ന് ശത്രുക്കൾ
പുറത്തുവന്നിരിക്കുന്നു. ആയുധങ്ങൾ കൂട്ടിമുട്ടുന്ന ശബ്‍ദം.
പോർവിളികേട്ട നമ്മുടെ യോദ്ധാവും പടച്ചട്ടയണിഞ്ഞു.
ധൃതിയിൽ ആയുധമേന്തി അയാൾ തന്‍റെ കുതിരപ്പുറത്തു
ചാടിക്കയറി.
പക്ഷേ, യോദ്ധാവിന്‍റെ കരുത്തും ചാടിക്കയറ്റവും താങ്ങാൻ
ആ കുതിരയ്ക്കു കഴിഞ്ഞില്ല. ഞെട്ടിത്തെറിച്ച് അതു
വീണുപോയി. പ്രഹരം നല്കി തന്നെ എഴുന്നേല്പിക്കാൻ
ശ്രമിക്കുന്ന യോദ്ധാവിനോട് കുതിര പറഞ്ഞു: ‘യജമാനൻ,
താങ്കൾ ഇനി കാലാൾപ്പടയിൽ ചേരുകയോ വേറൊരു കുതിരയെ
അന്വേഷിക്കുകയോ ചെയ്തുകൊള്ളുക. ഈ നിൽക്കുന്ന ഞാൻ
കുതിരയെന്നു വിളിക്കപ്പെടുവാൻ യോഗ്യമല്ല.
ആവശ്യമില്ലാതായപ്പോൾ എന്നെ കഴുതയെപ്പോലെയാണല്ലോ
താങ്കൾ കരുതിപ്പോന്നത്. വീണ്ടും കുതിരയുടെ ജോലി ചെയ്യാൻ
എന്നെ പ്രഹരിച്ചിട്ടു കാര്യമുണ്ടോ?’

അപകടഘട്ടങ്ങളിൽ സഹായിച്ചവരെ നല്ലകാലം


വരുമ്പോൾ അവഗണിക്കരുത്.
239
വിഷചികിത്സ

ഒരു ചെരിപ്പുകുത്തിയുണ്ടായിരുന്നു. എന്നാൽ അയാൾ


ഉണ്ടാക്കുന്ന ചെരിപ്പുകളൊന്നും ഭംഗിയോ ഉറപ്പോ
ഉള്ളതായിരുന്നില്ല. മോശം സാധനം നല്കിയതിന് ആളുകൾ
പലപ്പോഴും അയാളെ ചീത്ത വിളിച്ചു. ചിലപ്പോൾ കൈയേറ്റവും
ചെയ്തു.
പലതുകൊണ്ടും പൊറുതിമുട്ടിയ ആ ചെരിപ്പുകുത്തി തന്‍റെ
ഗ്രാമം ഉപേക്ഷിച്ച് മറ്റൊരു ഗ്രാമത്തിലെത്തി. സന്ദർഭവശാൽ
അവിടെ അയാൾ എന്തോ പച്ചമരുന്നു നൽകി ഒരു രോഗിയെ
സുഖപ്പെടുത്തുകയുണ്ടായി. അയാൾ ഒരു ഡോക്ടറാണെന്ന
ധാരണയാണ് ആ പ്രവൃത്തി മറ്റുള്ളവരിൽ ഉണ്ടാക്കിയത്.
അത്ഭുതമെന്നു പറയട്ടെ, അടുത്ത ദിവസം ഒന്നിലധികംപേർ
ചികിത്സയ്ക്കായി അയാളുടെ അടുക്കലെത്തി. കിട്ടിയ സന്ദർഭം
പാഴാക്കേണ്ടെന്നു കരുതി അയാൾ ഓരോ ലൊട്ടുവിദ്യകൾ
പ്രയോഗിച്ച് അവരെ രോഗവിമുക്തരാക്കി. ആരെയും മയക്കുന്ന
വാചകമടിയാണയാളുടേത്. ക്രമേണ ഗ്രാമം മുഴുവൻ അയാളെ
ഡോക്ടറായി ബഹുമാനിച്ചു.
പക്ഷേ, രാജാവിന് അയാളെപ്പറ്റി സംശയം തോന്നി.
വിഷചികിത്സയിലും കേമനെന്നായിരുന്നു കേൾവി. പക്ഷേ,
കൊട്ടാരസേവകരിൽ ഒരാളുടെ കുഞ്ഞിനെ
വിഷബാധയിൽനിന്നു രക്ഷിക്കാൻ അയാൾക്കു കഴിഞ്ഞില്ല.
രാജാവ് അതിനാൽ ചാരൻമാരെവിട്ടു രഹസ്യമായി വിവരങ്ങൾ
ശേഖരിച്ചു.
ഒരു ദിവസം രാജാവ് ഡോക്ടറെ വരുത്തിയിട്ടു പറഞ്ഞു:
‘വിഷചികിത്സയ്ക്കും മറ്റുതരത്തിലുള്ള ചികിത്സയ്ക്കും
പേരുകേട്ട ആളാണല്ലോ താങ്കൾ. അക്കാര്യം ഒന്നു
പരീക്ഷിച്ചറിയാനാണ് ഞാൻ വിളിപ്പിച്ചത്.’
വിവരമറിഞ്ഞ് ധാരാളം ജനങ്ങൾ കൊട്ടാരത്തിൽ
എത്തിയിരുന്നു. രാജാവ് ഒരു ഗ്ലാസ്സിൽ പാമ്പിൻവിഷം
കൊണ്ടുവരാൻ ഭൃത്യനോടു പറഞ്ഞു.
രാജാവ് ഡോക്ടറുടെ നേരേ ഗ്ലാസ് നീട്ടി.’ ‘ഇത്
നിങ്ങൾക്കുള്ളതാണ്. ഇതിന്‍റെ പ്രതിവിധി നിങ്ങളുടെ പക്കൽ
ഉണ്ടല്ലോ. അത് എന്നെ ഏല്പിച്ചു വിവരം പറഞ്ഞുതന്നാൽ മതി,
വിഷബാധയകറ്റി ഞാൻ നിങ്ങളെ ജീവിപ്പിച്ചുകൊള്ളാം. മാത്രമല്ല,
വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി കൊട്ടാരവൈദ്യനായി
നിയമിക്കുകയും ചെയ്യാം.’
ഡോക്ടർ നിന്നു വിയർത്തു. മരണഭയത്താൽ അയാൾക്കു
വാക്കു പുറത്തുവരാതായി.
‘ഇത് കഴിക്കാനല്ലേ പറഞ്ഞത്! പ്രതിവിധി അറിവുള്ള നിങ്ങൾ
എന്തിന് വിഷമിക്കണം?’ രാജാവ് ചോദിച്ചു.
‘ക്ഷമിക്കണം തിരുമേനീ, എനിക്കു ചികിത്സാവിധിയൊന്നും
അറിയില്ല. അടുത്ത ഗ്രാമത്തിലെ ചെരിപ്പുകുത്തിയായ ഞാൻ
ജീവിക്കാൻവേണ്ടി ഇങ്ങനെ വേഷംകെട്ടിയതാണ്.’
‘കണ്ടില്ലേ, മഹാജനങ്ങളേ!’ രാജാവ് വിളിച്ചുചോദിച്ചു:
‘അയൽ ഗ്രാമത്തിലുള്ളവർ തങ്ങൾക്കുള്ള പാദരക്ഷകൾ
പണിയാൻപോലും ഏല്പിക്കാത്ത ഒരാളുടെ കൈകളിലാണ്
നിങ്ങൾ നിങ്ങളുടെ ജീവരക്ഷ ഏല്പിച്ചതെന്ന് ഇപ്പോഴെങ്കിലും
അറിയുന്നുണ്ടോ? ഇയാളുടെ വാചകമടിയിലും സൂത്രപ്പണിയിലും
മയങ്ങി ആർക്കെല്ലാം എന്തെല്ലാം നഷ്‌ടങ്ങളാണ്
സംഭവിച്ചിരിക്കുക!’ രാജാവ് പിന്നെ ഭടൻമാരെ വിളിച്ചു ഡോക്ടറെ
തടവറയിലേക്കയച്ചു.

സൂത്രപ്പണികൾകൊണ്ട് ജനങ്ങളുടെ ആദരം


നേടുന്നവർ പരീക്ഷിക്കപ്പെടുമ്പോൾ
പഴഞ്ചെരിപ്പുപോലെ ആകുന്നു.
240
സൂത്രം പിഴച്ചാൽ?

കർഷകൻ ഒരു കഴുതയെ വളർത്തിയിരുന്നു. നഗരത്തിലേക്കു


സാധനങ്ങൾ കൊണ്ടുപോകാനും കൊണ്ടുവരാനും ചിലപ്പോൾ
തനിക്കുതന്നെ യാത്രചെയ്യാനും അയാൾ കഴുതയെ
ഉപയോഗിച്ചുപോന്നു.
അങ്ങനെയിരിക്കെ, ഭാര്യയുടെ നിർദ്ദേശപ്രകാരം അയാൾ
ഒരു ആടിനെ വാങ്ങി. ആടിനു വേണ്ടത്ര തീറ്റയൊന്നും അവിടെ
കിട്ടിയിരുന്നില്ല. ചെടികളെല്ലാം തിന്നു നശിപ്പിക്കുമെന്നതിനാൽ
അതിനെ സ്വതന്ത്രമായി അഴിച്ചുവിട്ടിരുന്നുമില്ല.
തൊഴുത്തിൽ കഴുതയ്ക്ക് വേണ്ടുവോളം തിന്നുവാനുള്ള വക
കൃഷിക്കാരൻ ദിവസവും എത്തിക്കാറുണ്ട്. അസൂയാലുവായ
ആട് കഴുതയോട് ഒരിക്കൽ പറഞ്ഞു:
‘നിന്‍റെ ജോലി വളരെ കഠിനംതന്നെ. പകൽനേരത്ത് നീ
എപ്പോഴെങ്കിലും വിശ്രമിക്കാറുണ്ടോ? യജമാനനുവേണ്ടി ഇങ്ങനെ
പണിയെടുത്തിട്ടെന്താ കാര്യം?’ ‘ശരിയാണ്. എനിക്ക് ചിലപ്പോൾ
വിശ്രമിക്കാൻ തോന്നാറുണ്ട്. പക്ഷേ, അത് മനസ്സിലാക്കേണ്ട
താമസം യജമാനന്‍റെ ചാട്ടവാർ പുറത്തു വീണിരിക്കും.’ കഴുത
സങ്കടപ്പെട്ടു.
‘അതിന് വഴിയുണ്ട്.’ ആട് ഉപദേശിച്ചു: ‘അങ്ങനെ വീണ്ടും
അടിക്കുമ്പോൾ നീ നിലത്തുവീണ്, കൈകാലിട്ടടിച്ച്, ബോധം
കെട്ടതുപോലെ കിടക്കണം. അപ്പോൾ യജമാനൻ മൃഗഡോക്ടറെ
വരുത്തി ചികിത്സിക്കാതിരിക്കില്ല. കുറച്ചുകാലമെങ്കിലും
വിശ്രമിക്കാൻ പറ്റും.’
കഴുത ഈ ഉപദേശം അടുത്ത ദിവസംതന്നെ നടപ്പിലാക്കി.
കഴുതയുടെ അസുഖം മാറുന്നതുവരെയെങ്കിലും തനിക്ക്
കൂടുതൽ ഭക്ഷണം കിട്ടുമെന്നായിരുന്നു ആടിന്‍റെ
കണക്കുകൂട്ടൽ.

യജമാനൻ കഴുതയെ ചികിത്സിക്കാൻ മൃഗഡോക്ടറെ


വരുത്തി. പരിശോധനയ്ക്കുശേഷം അദ്ദേഹം പറഞ്ഞു:
‘ആട്ടിൻകരള് സൂപ്പുണ്ടാക്കി കൊടുത്താൽ മതി. ഇതാ ഈ
മരുന്നും അതിൽ ചേർത്തോളൂ.’ കൃഷിക്കാരന്‍റെ വശം
പണമൊന്നും സൂക്ഷിപ്പുണ്ടായിരുന്നില്ല. അയാൾ ഭാര്യയോട്
പറഞ്ഞു: ‘നീ വിഷമിക്കണ്ടാ. നമുക്ക് ഈ ആടിനെത്തന്നെ
അറുക്കാം. കഴുതയുടെ അസുഖം മാറട്ടെ. പിന്നെ
സൗകര്യംപോലെ വേറൊരാടിനെ വാങ്ങാം, പോരേ?’
കെണിയൊരുക്കുന്നവർതന്നെ പലപ്പോഴും
കെണിയിൽ അകപ്പെടുന്നു.
241
തടവിലായ സിംഹം

നാലുനിലമാളികയും അതിനോടു ചേർന്നുതന്നെ വിശാലമായ


ഒരു കളപ്പുരയും അയാൾക്കുണ്ടായിരുന്നു.
കളപ്പുരയ്ക്കു ചുറ്റും കനത്ത മതിലുണ്ട്.
കോട്ടവാതിൽപോലെ ഒരു വാതിലേയുള്ളൂ. മതിലിനു
മുകളിലിരുന്നുകൊണ്ട് അത് അടയ്ക്കാനും തുറക്കാനുമുള്ള
സംവിധാനവും ഉണ്ട്.
ഒരിക്കൽ വഴിതെറ്റിവന്ന ഒരു സിംഹം കൃഷിക്കാരന്‍റെ
കളപ്പുരയ്ക്കകത്ത് കയറി. അകത്തുണ്ടായിരുന്ന ആട്ടിൻപറ്റം
പ്രാണനുംകൊണ്ട് ഓട്ടമായി.
സിംഹം കെണിയിലായല്ലോ എന്ന സന്തോഷത്തോടെ
കളപ്പുര വാതിൽ അടയ്ക്കുകയാണ് കൃഷിക്കാരൻ ചെയ്തത്.
തന്മൂലം ആടുകൾക്കോ സിംഹത്തിനോ പുറത്തുപോകാൻ
കഴിഞ്ഞില്ല. സിംഹമാകട്ടെ, ആടുകൾ മിക്കതിനെയും കൊന്നു
വിശപ്പടങ്ങുവോളം സാവധാനത്തിൽ തിന്നു.
പിന്നെ ഗർജ്ജിച്ചുകൊണ്ട് കളപ്പുരയ്ക്കകത്ത് ഓട്ടം തുടങ്ങി.
ബഹളംകേട്ടു മാളികയുടെ ജനാലയ്ക്കൽ വന്ന വീട്ടുകാരി
അന്തം വിട്ടുപോയി. മതിലിന്‍റെ മുകളിൽ നിൽക്കുന്ന
ഭർത്താവിനോട് അവൾ വിളിച്ചുപറഞ്ഞു:
‘ഹേ, മനുഷ്യാ! വാതിൽ തുറന്നുകൊടുക്കൂ. ആ സിംഹം
പൊയ്ക്കോട്ടെ. നുകംവച്ചു നിലം ഉഴാൻ വേണ്ടിയാണോ,
അതിനെ നിങ്ങൾ കൂട്ടിലാക്കിയത്? പുറംപോക്കിൽ വച്ചു
കണ്ടാൽ നിങ്ങൾ ഓടിയ വഴിക്ക് പുല്ലുപോലും
മുളയ്ക്കുകയില്ലെന്നിരിക്കെ, ഈ വിഡ്ഢിത്തം
കാണിക്കണമായിരുന്നോ?’ കൃഷിക്കാരൻ അല്പം ഇളിഭ്യതയോടെ
വാതിൽ തുറന്നുകൊടുത്തു. സിംഹം ഓടി ഗ്രാമാതിർത്തി കടന്നു
കാട്ടിനുള്ളിൽ മറയുകയും ചെയ്തു.

മെരുക്കാൻ കഴിയാത്തതിനെ പിടിക്കാൻ ശ്രമിച്ചാൽ


തടി കേടാകും.
242
പണച്ചാക്കെടുത്ത കഴുത

രണ്ടു കഴുതകളുടെ പുറത്തു നിറയെ ഭാരവും കയറ്റി അവർ


യാത്രയായി.മുന്നിൽ നടക്കുന്ന കഴുതയുടെ പുറത്ത് കുറച്ചേ
ഭാരമേയുള്ളൂ. പക്ഷേ, അതു മുഴുവൻ പണക്കിഴികളാണ്.

അക്കാര്യം അറിയാവുന്ന കഴുത വളരെ ഗർവ്വോടെ


തലയുയർത്തിപ്പിടിച്ചും ഞെളിഞ്ഞുമാണ് നടന്നത്.
ഇടയ്ക്കിടെ വികൃതശബ്‍ദങ്ങളും പുറപ്പെടുവിച്ചു. പിന്നിലെ
കഴുതപ്പുറത്ത് ബാർലിച്ചാക്കുകളായിരുന്നു. ഭാരവും കൂടുതലുണ്ട്.
എങ്കിലും ആ കഴുത പരിഭവമില്ലാതെ നിശ്ശബ്‍ദനായി, ശാന്തനായി
നടന്നു.
പെട്ടെന്നാണ്, ഒരുകൂട്ടം കൊള്ളക്കാർ അവരെ ആക്രമിച്ചത്.
കഴുതകളുടെ യജമാനൻമാർ കൊള്ളക്കാരെ എതിരിട്ടു. ഒരു
മല്പിടിത്തം നടന്നു.
ഇതിനിടയിൽ ചില കൊള്ളക്കാർ കഴുതപ്പുറത്തെ
ഭാണ്ഡങ്ങൾ പരിശോധിക്കാൻ എത്തി. വിസമ്മതത്തോടെ
അവരെ തൊഴിക്കാൻ ശ്രമിച്ച മുന്നിലെ കഴുതയ്ക്കു കാര്യമായ
വെട്ടേറ്റു. അതു വീണുപോയി. കൊള്ളക്കാർ പണക്കിഴികളുമായി
പോവുകയും ചെയ്തു.
അഹങ്കരിച്ചും എതിർത്തും നിന്നതിന്‍റെ ഫലമാണ്
തനിക്കുവന്ന ദുർവിധിയെന്ന് ആദ്യകഴുത വിലപിച്ചു.
ബാർലിച്ചാക്കും പേറി ശാന്തനായി നിൽക്കുന്ന മറ്റേ കഴുതയെ
കൊള്ളക്കാർ ശ്രദ്ധിക്കുകപോലും ചെയ്തില്ലല്ലോ!

പണത്തിന്‍റെ ഗർവ്വിൽ വിപത്തിന്‍റെ വരവ്.


243
രോഗിയുടെ വേദന

മുത്തച്ഛന് സുഖമില്ലാതായിട്ട് കുറച്ചു നാളായി. വീട്ടിൽ ആരും


അദ്ദേഹത്തെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. എങ്കിലും ഒടുവിൽ
ആർക്കോ ദയതോന്നി ഒരു ഡോക്ടറെ വരുത്തി.
ഡോക്ടർ രോഗിയെ പരിശോധിച്ചു. വിവരങ്ങൾ ചോദിച്ചു.
‘ദേഹം മുഴുവൻ വേദനയുണ്ട്. നടക്കാൻ തീരെ വയ്യ.
വിയർക്കുകയും കിതയ്ക്കുകയും ചെയ്യുന്നു.’ രോഗി പറഞ്ഞു.
‘സാരമില്ല. ഇന്നലെ പനിച്ചുകാണും. ഇത്തിരി കുരുമുളകു
വെള്ളം ഉണ്ടാക്കി കുടിച്ചാൽ മതി.’ നാളെ വരാമെന്നും പറഞ്ഞ്
ഡോക്ടർ പോയി.അടുത്ത ദിവസം ഡോക്ടർ ചെന്നപ്പോൾ രോഗി
കക്കൂസിൽ പോയിരിക്കുകയാണ്. തിരിച്ചുവന്ന രോഗി പറഞ്ഞു:
‘ഇത് പത്താമത്തെ തവണയാണ് പോകുന്നത് സാർ. രണ്ടുവട്ടം
ഛർദ്ദിക്കുകയും ചെയ്തു. വയറുവേദനയും കഠിനമായിട്ടുണ്ട്!’
‘വയറ് ശുദ്ധമാവുകയല്ലേ! നല്ലതാണ്, വേണമെങ്കിൽ അല്പം
മലരുവെള്ളം ഉണ്ടാക്കി കഴിച്ചാൽ മതി. ആശ്വാസം കിട്ടും.’ പിന്നെ
രണ്ടു ദിവസം കഴിഞ്ഞാണ് ഡോക്ടർ രോഗിയെ സന്ദർശിച്ചത്.
‘എങ്ങനെയുണ്ട്?’ ഡോക്ടർ ചോദിച്ചു.
‘ഒരു സുഖവുമില്ല സാർ, ശരീരത്തിലെങ്ങും തണുപ്പ് അരിച്ചു
കയറുന്നു. കൈകാലുകൾ കോച്ചുന്നു. വിറയലുണ്ട്. ശ്വാസം
കഴിക്കാൻ പ്രയാസവും.’ ‘കൊള്ളാം! ഇതൊരു രോഗമാണോ?
കാലാവസ്ഥയുടെ മാറ്റംകൊണ്ടു തോന്നുന്നതാണ്. കമ്പിളിയിട്ട്
പുതച്ച് സുഖമായി ഉറങ്ങൂ.’ മുത്തച്ഛന്‍റെ നില
മോശമായിക്കൊണ്ടിരുന്നു. അടുത്തനാൾ അദ്ദേഹത്തെ ഒരു
ബന്ധു സന്ദർശിച്ചു വിവരങ്ങളാരാഞ്ഞു.
‘ഓ! സാരമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്, എല്ലാം നല്ല
ലക്ഷണങ്ങളാണത്രെ. പക്ഷേ, അവ എന്തിന്‍റേതാണെന്ന് മാത്രം
അദ്ദേഹം പറഞ്ഞില്ല. ഞാൻ അതു മനസ്സിലാക്കുന്നു.’ രോഗിയായ
മുത്തച്ഛൻ ബന്ധുവിനെ നോക്കി ചിരിച്ചുകൊണ്ടു തുടർന്നു: ‘ഈ
ചിരിയും അതിന്‍റെ ലക്ഷണമാണ്--മരണത്തിന്‍റെ!’

കേൾക്കുന്നവർക്ക് മറ്റൊരാളുടെ വിഷമം അത്ര


കാര്യമായി തോന്നുകയില്ല. അനുഭവിക്കുന്നത്
അവരല്ലല്ലോ.
244
അതുതന്നെ കാരണം

മലവേടൻ അത്താഴം കഴിച്ചു കിടപ്പായി. നാളെ


പക്ഷിപിടിത്തത്തിനു കൂടുതൽ കോളു കിട്ടാവുന്ന സ്ഥലവും
ആലോചിച്ചുകിടക്കെ, വാതിൽക്കൽ മുട്ടുകേട്ടു.
അടുത്ത മലയിലെ സുഹൃത്താണ്. ഒരു അപകടത്തിൽനിന്ന്
രക്ഷപ്പെട്ട് വിശപ്പോടെ വന്ന അതിഥിക്കു നല്കാൻ
ആഹാരമൊന്നും ഇല്ലല്ലോ എന്നോർത്ത് അയാൾ വിഷമിച്ചു.
ഒടുവിൽ, വഴി കണ്ടെത്തി: പക്ഷിപിടിത്തത്തിനു
സഹായിക്കാൻ താൻ ഇണക്കി വളർത്തുന്ന പ്രാവിനെ അയാൾ
കൈക്കലാക്കി. ഇതിനെ ശരിപ്പെടുത്തി തീയിൽ ചുട്ടുകൊടുക്കാം.
തൽക്കാലത്തെ വിശപ്പടങ്ങാൻ മതി.
അതു കേട്ടു പ്രാവ് ചോദിച്ചു: ‘നിങ്ങൾ ഇത്ര
നന്ദികെട്ടവനാണോ? നിങ്ങൾ വിരിച്ച വലയിലേക്ക് എന്‍റെ
വർഗ്ഗക്കാരെ തന്ത്രപൂർവ്വം നയിച്ചു കൊണ്ടുവരാറുള്ള എന്നോട്
ഇങ്ങനെ ഒരു ക്രൂരതയോ?’ ‘ഞാൻ ക്രൂരനും നന്ദിയില്ലാത്തവനും
ആയിരിക്കാം.’ മലവേടൻ പറഞ്ഞു: ‘പക്ഷേ, നീ നിന്‍റെ
വർഗ്ഗത്തിൽപ്പെട്ടവരോടുതന്നെ ദയ കാണിച്ചിട്ടുണ്ടോ? അവരെ
വഞ്ചിച്ച് എന്‍റെ കൊലക്കുരുക്കിലേക്കു നയിക്കുകയായിരുന്നില്ലേ
ഇത്രയും നാൾ? ആ കുറ്റത്തിനാണ് ഞാൻ നിന്നെ
കൊല്ലുന്നതെന്നു വച്ചോളൂ.’

വർഗ്ഗവഞ്ചകൻ രണ്ടിടത്തും സുരക്ഷിതനാകുന്നില്ല.


245
പരലോകത്തിൽ സുഖംതന്നെ!

രോഗിയുടെ നില പെട്ടെന്നു വഷളായതുകണ്ട് ബന്ധുക്കൾ


ഡോക്ടറെ വിളിപ്പിച്ചു. രോഗി ധനികനായതുകൊണ്ട് ബന്ധുക്കളും
സുഹൃത്തുക്കളും ധാരാളമുണ്ടായിരുന്നു. അവർ പലവഴിക്കും
ഓടി. തന്മൂലം ഒന്നിനു പുറകേ ഒന്നായി നാലഞ്ചു ഡോക്ടർമാരാണ്
എത്തിച്ചേർന്നത്.
ഡോക്ടർമാർ രോഗിയെ പരിശോധിച്ചു. ഒരാളൊഴികെ
ബാക്കിയെല്ലാവരും രോഗിക്കു താൽക്കാലികമായുണ്ടായ ഒരു
വിഷമാവസ്ഥയാണതെന്നും ക്രമേണ അദ്ദേഹം സുഖം
പ്രാപിക്കുമെന്നുമാണ് അഭിപ്രായപ്പെട്ടത്.
എന്നാൽ ഒരു ഡോക്ടർ മാത്രം തന്‍റെ വിയോജിപ്പു
പ്രകടമാക്കി. അയാൾ രോഗിയുടെ മുഖത്തുനോക്കി തറപ്പിച്ചു
പറഞ്ഞു:
‘നിങ്ങളുടെ ഇടപാടുകളും ആഗ്രഹങ്ങളുമെല്ലാം ഉടനെ
തീർത്തുകൊള്ളൂ. ഏറിയാൽ നാളെക്കൂടിയേ നിങ്ങൾ ജീവിക്കൂ.
മറ്റന്നാളത്തെ പ്രഭാതം കാണാൻ യോഗമുണ്ടാവില്ല.’
ഒരു മയവുമില്ലാത്ത ഈ പ്രസ്താവന മറ്റു ഡോക്ടർമാർക്കോ
ബന്ധുക്കൾക്കോ ഇഷ്‌ടപ്പെട്ടില്ല. വാസ്തവത്തിൽ അയാളൊരു
വ്യാജ ഡോക്ടറായിരുന്നു. വ്യത്യസ്തവും ആധികാരികവുമെന്നു
തോന്നുംവിധം വല്ലതുമൊക്കെ പറഞ്ഞ് ഡോക്ടറായി
ഞെളിയുകയാണയാൾ.
ഒരു ദിവസം കഴിഞ്ഞു. രോഗിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.
അടുത്ത പ്രഭാതത്തിൽ നേരിയ ക്ഷീണമേ തോന്നിയുള്ളൂ.
അദ്ദേഹം കിടക്കവിട്ട് വരാന്തയിൽ നടക്കുകയാണ്.
‘ഗുഡ്മോർണിങ്! പരലോകത്തിലുള്ളവർക്കെല്ലാം
സുഖംതന്നെയല്ലേ?’ ധനികന്‍റെ വീട്ടിലെത്തിയ വ്യാജഡോക്ടർ
ചോദിച്ചു.
‘എല്ലാവരും സുഖമായിരിക്കുന്നു.’ ധനികൻ പറഞ്ഞു.
‘പക്ഷേ, ഇന്നലെ അന്തകന്‍റെ മന്ത്രിസഭയിൽ സുപ്രധാനമായ
ഒരു ചർച്ചയും തീരുമാനവും ഉണ്ടായി.’
‘എന്താണത്?’ ഡോക്ടർ അന്വേഷിച്ചു.
‘രോഗികളെയൊന്നും ഡോക്ടർമാർ മരിക്കാൻ
അനുവദിക്കാത്തതുകൊണ്ട് അന്തകഭടന്മാർ
ജോലിയില്ലാതെയിരിക്കുകയാണ്. അതിനാൽ അത്തരം
ഡോക്ടർമാരെ തട്ടിക്കളയാൻ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.’
‘എന്നെ അതിലുൾപ്പെടുത്തിയോ?’ വ്യാജഡോക്ടർ
ഉത്കണ്ഠാകുലനായി.
‘താങ്കളെ ഉൾപ്പെടുത്താൻ ഭാവിച്ചതായിരുന്നു. അപ്പോൾ
ഞാൻ തടഞ്ഞു. മരുന്നുകൊണ്ടും വാക്കുകൊണ്ടും രോഗികളെ
വേഗത്തിൽ പരലോകത്തേക്കു പറഞ്ഞയയ്ക്കുന്ന ഒരു
ഡോക്ടറാണ് താങ്കളെന്ന് ഞാൻ അവരെ മനസ്സിലാക്കിച്ചു.’
‘അതു നന്നായി.’ ഡോക്ടർ ആശ്വാസത്തോടെ പറഞ്ഞു.
‘പക്ഷേ, വിദഗ്ദ്ധപരിശീലനം നല്കാൻ താങ്കളെ ഇന്നുതന്നെ
പരലോകത്തേക്കു കൊണ്ടുപോകുമെന്നും അവർ
പറയുകയുണ്ടായി.’ ധനികൻ വിശദീകരിച്ചു. അത്രയും
കേട്ടതോടെ ആ വ്യാജഡോക്ടർ മോഹാലസ്യപ്പെട്ടു വീണുപോയി.

ചില ഡോക്ടർമാരുടെ പെരുമാറ്റം കണ്ടാൽ അവർ


പരലോകത്തിൽ നിന്നു പരിശീലനം
നേടിയവരാണെന്നു തോന്നിപ്പോകും.
246
തിരിഞ്ഞോടാൻ ഒരു വഴി

സിംഹങ്ങളുള്ള കാട്. താൻ ഇന്ന് ഒറ്റയ്ക്ക് കാട്ടിൽ


പോയിവരുമെന്ന് അയാൾ കൂട്ടുകാരോട് പന്തയംവച്ചു.
കൈയിൽ കുന്തമുണ്ട്. കുതിരപ്പുറത്താണ് യാത്ര. സിംഹം
വന്നാൽ എന്ത്? ഈ കുന്തം അതിന്‍റെ അന്ത്യം
കുറിക്കുമെന്നായിരുന്നു അയാളുടെ ഭാവം.
കാട്ടിനുള്ളിൽ എത്തിയപ്പോൾ ഭാവം മാറി. ഇടതൂർന്ന കാട്.
എപ്പോഴാണ് വന്യമൃഗങ്ങളുടെ മുന്നിൽ ചെന്നുപെടുക
എന്നറിയാതെ അയാൾ പരിഭ്രമിച്ചു. തിരിച്ചുപോകാനുള്ള വഴിയും
നിശ്ചയമില്ലാതായിട്ടുണ്ട്.
ദൂരെ ആരോ മരം വെട്ടുന്നതിന്‍റെ ശബ്‍ദം കേട്ടപ്പോൾ
ആശ്വാസമായി. അയാൾ മരംവെട്ടുകാരന്‍റെ അടുക്കലെത്തി
ചോദിച്ചു:
‘ഈ കാട്ടിൽ സിംഹങ്ങൾ ഉള്ളതായി കേട്ടിട്ടുണ്ട്. പക്ഷേ,
ഒരെണ്ണത്തിന്‍റെ കാല്പാടുപോലും കാണാനില്ല. താങ്കൾ
കാണുകയുണ്ടായോ? അവയുടെ ഗുഹ അടുത്തെങ്ങാനും
ഉണ്ടോ?’ ‘എന്തിന് കാല്പാടുകളും ഗുഹയും? സിംഹത്തിനെത്തന്നെ
കാണിച്ചുതരാമല്ലോ! വരൂ.’ മരംവെട്ടുകാരൻ പറഞ്ഞു.
അതു കേട്ട് രക്തമെല്ലാം വാർന്നുപോയതുപോലെ
നായാട്ടുകാരന്‍റെ മുഖം വിളറി.
‘അയ്യോ, വേണ്ട! ഞാൻ സിംഹത്തിന്‍റെ കാല്പാടുകൾ
ചോദിച്ചത് പിന്തുടരാനല്ല; പിന്നോട്ടേക്ക് ഓടിപ്പോകാനാണ്.
താങ്കൾ ദയവായി കാടിനു വെളിയിലേക്കുള്ള വഴി പറഞ്ഞുതരൂ.’
വിറയ്ക്കുന്ന കുതിരക്കാരനെ നോക്കി മരംവെട്ടുകാരൻ
ചിരിയടക്കിയശേഷം കൈ ചൂണ്ടിക്കൊണ്ടു പറഞ്ഞു: ‘അതാ ആ
വലിയ മരത്തിന്‍റെ അപ്പുറത്തുള്ള വഴിയിലൂടെ നേരേ
പടിഞ്ഞാട്ടേക്കു വിട്ടോളൂ.’ വീമ്പു പറയുന്നവർ
പ്രവർത്തിക്കേണ്ടപ്പോൾ ഒളിച്ചോടും.
247
പുലിവക്കീൽ

ഒരു ദിവസം മുയൽ ആഹാരം തേടി പുറപ്പെട്ടു.


തിരികെവന്നപ്പോൾ തന്‍റെ മാളം ഒരു കീരിയും കുടുംബവും
കൈയടക്കിയിരിക്കുന്നതാണ് അവൻ കണ്ടത്.
‘ഇതെന്ത് കഥ? വേഗം സ്ഥലംവിടൂ. എന്‍റെ മാളമാണിത്.’
മുയൽ കീരിയോടു പറഞ്ഞു. ‘നീ ഉണ്ടാക്കിയ വീടാണോ ഇത്?’
കീരി ചോദിച്ചു. ‘അല്ല, പക്ഷേ, ഇത് എന്‍റെ അച്ഛൻ
ഉണ്ടാക്കിയതാണ്.’ ‘നിന്‍റെ അച്ഛനെയൊന്നും എനിക്കറിയില്ല.
നിന്നെയും അറിയില്ല.’ കീരി വ്യക്തമാക്കി: ‘ഞാൻ വരുമ്പോൾ ഈ
മാളം ഒഴിഞ്ഞുകിടപ്പാണ്. അതിനാൽ ഞാൻ താമസമാക്കുകയും
ചെയ്തു.’ ‘അതു പറ്റില്ല. ഞാൻ ഇവിടത്തെ താമസക്കാരനാണ്.
എന്‍റെ അച്ഛൻ ഉണ്ടാക്കിത്തന്ന വീടാണിത്. ഭക്ഷണം
കഴിക്കാൻവേണ്ടി ഞാൻ പുറത്തുപോയതാണ്.’
‘എങ്കിൽ, തർക്കം തീർക്കാൻ പുലിവക്കീലിന്‍റെ അടുക്കൽ
പോകാം.’ കീരി പറഞ്ഞു. മുയലിനു സമ്മതമായി. രണ്ടുപേരും
പുലിമടയുടെ മുന്നിലെത്തിയപ്പോൾ പുലി പുറത്തിറങ്ങിവന്ന്
കാര്യം അന്വേഷിച്ചു.
‘ഞാൻ നേരത്തേ താമസിച്ചിരുന്ന ദിക്കിൽ
വെള്ളപ്പൊക്കമുണ്ടായി. തല ചായ്ക്കാൻ ഇടംതേടി
അലയുമ്പോഴാണ് ആ ഒഴിഞ്ഞ മാളം കണ്ടത്. അവിടെ
താമസമാക്കുകയും ചെയ്തു.’ കീരി പറഞ്ഞു.
‘പക്ഷേ, അതിനു വേറേ ഉടമസ്ഥൻ ഉണ്ടെന്ന് അറിയുമ്പോൾ
ഒഴിഞ്ഞു കൊടുക്കേണ്ടതല്ലേ?’ പുലി ദേഷ്യഭാവത്തിൽ ചോദിച്ചു.
‘ഈ മാളം ഇയാളുടേതാണ് എന്നതിന് തെളിവൊന്നും ഇല്ല.
ഞാനാണ് കൂടുതൽ ദയ അർഹിക്കുന്നത്.’ കീരിക്ക് കണ്ഠമിടറി.
‘നിനക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്നതിന് എന്താണ്
തെളിവ്? ഉണ്ടെങ്കിൽ അവരെ കൂട്ടിക്കൊണ്ടു വാ!’ പുലി
ആജ്ഞാപിച്ചു.
കീരി ഉടനെ പോയി ഭാര്യയെയും കുട്ടികളെയും കൂട്ടിക്കൊണ്ടു
വന്നു. അത്രയുമായപ്പോൾ പുലി പറഞ്ഞു:
‘പാവം. കീരി! നീ മുയലിന്‍റെ വീട് കയ്യേറിയത് ശരിയാണെന്ന്
ഞാൻ ഇപ്പോഴും കരുതുന്നില്ല. പക്ഷേ, നിനക്കൊരു
താമസസ്ഥലം അത്യാവശ്യമാണ്. തൽക്കാലം നീ എന്‍റെ മടയിൽ
താമസിച്ചുകൊള്ളൂ. ഞാൻ വേറേ സ്ഥലം അന്വേഷിച്ചുകൊള്ളാം.’
എത്ര ഉദാരമായ നീതിനിർവ്വഹണം! നന്ദി പറയാൻ വാക്കു
കിട്ടാത്തവിധം വണക്കത്തോടെ, കീരിയും ഭാര്യയും
കുഞ്ഞുങ്ങളും പുലിമടയ്ക്കകത്തേക്കുപോയി. അപ്പോൾ
മുയലിനെ അടുത്തുവിളിച്ച് പുലി ചോദിച്ചു: ‘നിനക്ക്
സന്തോഷമായില്ലേ? ഇനി നിനക്കും സുഖമായി താമസിക്കാൻ
സ്ഥലം തരാം; എന്‍റെ വയറ്റിൽ.’ മുയലിനെ പുലി കടിച്ചുതിന്നാൻ
തുടങ്ങി.
‘നീ പേടിക്കേണ്ട!’ പുലി തുടർന്നു: ‘മടയ്ക്കകത്തുപോയ
കീരിയും ഭാര്യയും കുഞ്ഞുങ്ങളും ഇപ്പോൾ എന്‍റെ ഭാര്യയുടെയും
കുഞ്ഞുങ്ങളുടെയും വയറ്റിൽ സുരക്ഷിതരായിട്ടുണ്ടാകും!’

വക്കീൽ നല്ലതല്ലെങ്കിൽ കക്ഷികൾ രണ്ടും


നശിക്കുന്നു.
248
ചെന്നായയും നിഴലും

സൂര്യൻ അസ്തമിച്ച് തുടങ്ങിയിരിക്കുന്നു. ഇരതേടിയിറങ്ങിയ


ചെന്നായ തെല്ലിട പോക്കുവെയിലേറ്റു നിന്നു.
എന്തോ ശബ്‍ദം കേട്ടു കിഴക്കോട്ടു
തിരിഞ്ഞുനോക്കിയപ്പോൾ ചെന്നായ തന്‍റെ നിഴൽ കണ്ട്
അത്ഭുതപ്പെട്ടു.

ഇത്രയേറെ തടിയും വലിപ്പവുമുള്ള ഞാൻ സിംഹത്തിനെയും


ആനയെയുമൊക്കെ എന്തിനാണ് ഭയപ്പെടുന്നത്?
എനിക്കെന്തുകൊണ്ടു കാട്ടിലെ രാജാവായിക്കൂടാ? വീണ്ടും
അപ്പുറത്ത്, അല്പം അകലെ നേർത്ത ചലനം കണ്ടപ്പോൾ
ചെന്നായ ഗൗരവത്തോടെ ഒന്നു നോക്കിയിട്ടു ചോദിച്ചു:
‘ആരാണെടാ? സിംഹരാജനാണോ? ആരായാലെന്താ! ഈ
കാട്ടിലെ സകല ജന്തുക്കളെയും വരച്ച വരയിൽ നിർത്തി
ഭരിക്കാൻ പോകുന്നവനാണ് ഈ ചെന്നായ, എന്‍റെ ശക്തി ഞാൻ
കാണിച്ചുതരുന്നുണ്ട്?’ അപ്പോഴേക്കും സിംഹം അടുത്തെത്തി
ഒരലർച്ചയോടെ ചെന്നായയുടെ മേൽ വീണു കഴിഞ്ഞു. സിംഹം
കടിച്ചു കീറാൻ തുടങ്ങുംമുമ്പ് ചെന്നായ ആലോചിച്ചു: ഞാൻ
കൂടുതൽ അഹങ്കരിച്ചുപോയി. സ്വന്തം ഇരതേടി നേരത്തേ
പോയിരുന്നെങ്കിൽ എനിക്ക് ഈ ഗതി സംഭവിക്കില്ലായിരുന്നു.

അഹന്ത ആത്മനാശം വരുത്തും.


249
ഹെർമിസിന്‍റെ വണ്ടി

അറബിരാജ്യക്കാരോട് ഒട്ടും മതിപ്പുള്ള ആളായിരുന്നില്ല


ഈസോപ്പ് എന്നു വേണം കരുതാൻ. അതിനെ ഉദാഹരിക്കുന്ന
ഒരു കഥയുണ്ട്.
ഒരു വണ്ടി നിറയെ കള്ളത്തരവും പൊള്ളത്തരവും
കൊള്ളരുതായ്മകളും നിറച്ച് ഒരിക്കൽ ഹെർമിസ് ദേവൻ ലോകം
ചുറ്റുവാൻ പുറപ്പെട്ടു. ഓരോ രാജ്യത്തിലുള്ളവർക്കും
വണ്ടിയിലുള്ളതിന്‍റെ ഓരോ പങ്കു വിതരണം ചെയ്യുകയായിരുന്നു
അദ്ദേഹത്തിന്‍റെ ലക്ഷ്യം.
ഹെർമിസ് ആദ്യംതന്നെ എത്തിയത് അറബിനാടുകളിലാണ്.
നിർഭാഗ്യവശാൽ വണ്ടിക്ക് അപകടം സംഭവിച്ചു. അതിലുള്ള
സാധനങ്ങളെല്ലാം പൊട്ടിച്ചിതറി. അതു കണ്ട് നാട്ടുകാർ മുഴുവൻ
ഓടിക്കൂടുകയും എന്തോ വിലപിടിപ്പുള്ള സാധനങ്ങളാണെന്ന്
ധരിച്ച് എടുക്കാവുന്നതത്രയും എടുത്തു പോവുകയും ചെയ്തു.
ഇത് വളരെ പഴയ ഒരു കഥയാണ്. അക്കാലത്തെ
അറബിനാടുകൾ അത്രയ്ക്കും മോശമായിരുന്നുവോ എന്ന്
പറയുക വയ്യ. പിന്നീട് രാജ്യാന്തര വ്യാപാരത്തിൽ ഏർപ്പെട്ട
അറബികൾ ഹെർമിസിന്‍റെ വണ്ടിയിൽനിന്നു കിട്ടിയ
സാധനങ്ങൾ മറ്റു രാജ്യങ്ങളിൽ വിറ്റഴിച്ചു എന്നു
കരുതാവുന്നതാണ്. നന്മ നിറഞ്ഞ ഒരു ഭൂവിഭാഗവും നമുക്കു
കാണാൻ പ്രയാസമായിരിക്കുന്നത് അതുകൊണ്ടാവാം.

തിന്മയെ ആളുകൾ വേഗത്തിൽ സ്വീകരിക്കുന്നു,


വ്യാപിപ്പിക്കുകയും ചെയ്യുന്നു.
250
എന്തിനിങ്ങനെ...?

ധാരാളം ഇളംപുല്ലുള്ള സ്ഥലം. മുയലും കുടുംബവും


വിശപ്പടക്കിക്കൊണ്ടിരിക്കെ, പെട്ടെന്ന് എന്തോ ഇടിഞ്ഞു
വീഴുന്നപോലെ ഒരു ശബ്‍ദം.... നായാട്ടുനായ്ക്കളുടെ വരവാണ്!
പലരും പല വഴിക്ക് ഓടി. പക്ഷേ, ഒരു കാലിന് നേരത്തേ മുറിവു
പറ്റിയിരുന്ന പെൺമുയലിനു വേണ്ടത്ര വേഗത്തിൽ ഓടാൻ
കഴിഞ്ഞില്ല. ആ മുയലിനെ നായാട്ടുനായ പിടികൂടി. അത്
മുയലിനെ കടിക്കുകയും കടിവായിലെ രക്തം ഇറുമ്പി
കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്‍റെ നിമിഷങ്ങൾ
എണ്ണപ്പെട്ടുവെന്ന് അറിയാമെങ്കിലും മുയൽ നായാട്ടു നായയോടു
ചോദിച്ചു: ‘അങ്ങ് എന്‍റെ സുഹൃത്താണെങ്കിൽ എന്നെ
എന്തിനിങ്ങനെ കടിച്ചു നോവിക്കുന്നു? അതോ, അങ്ങ് എന്‍റെ
ശത്രുവാണോ? എങ്കിൽ എന്തിനെന്നെ ചുംബിക്കുന്നു?’
ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാൻ
വയ്യാത്തവിധം ചിലർ നമ്മോടു പെരുമാറുന്നു.
251
ദൈവം വില്പനയ്ക്ക്!

മരംകൊണ്ടുള്ള ഓരോതരം സാധനങ്ങളുണ്ടാക്കി ചന്തയിൽ


വില്ക്കുകയായിരുന്നു അയാളുടെ ജോലി.
അന്ന്, വ്യാപാരികളുടെ രക്ഷകനും ഭാഗ്യദാതാവുമായ
ഹെർമിസ് ദേവന്‍റെ പ്രതിമയാണ് വില്പനയ്ക്കു കൊണ്ടുപോയത്.
പക്ഷേ, വളരെനേരമായിട്ടും ആരും വാങ്ങാൻവന്നില്ല. അയാൾ
വിളിച്ചുപറഞ്ഞു: ‘നോക്കൂ. ഹെർമിസ്ദേവന്‍റെ പ്രതിമയാണിത്.
ഈ പ്രതിമ സൂക്ഷിക്കുന്ന നിങ്ങൾക്കും കുടുംബത്തിനും ദേവൻ
ഐശ്വര്യം നല്കിക്കൊണ്ടിരിക്കും. കുറഞ്ഞ വിലയേ ഉള്ളൂ ഇതു
വാങ്ങൂ.’
‘അങ്ങനെയോ!’ അടുത്തുനിന്ന ഒരാൾ ചോദിച്ചു: ‘എങ്കിൽ
വിൽക്കുന്നതെന്തിന്? നിങ്ങൾതന്നെ സൂക്ഷിച്ച് ദൈവാനുഗ്രഹം
നേടി സമ്പന്നനാകുകയല്ലേ ബുദ്ധി?’ ‘പക്ഷേ, എനിക്ക് ഇന്നത്തെ
ചെലവിനുള്ള പണമാണ് വേണ്ടത്.’ വ്യാപാരിപറഞ്ഞു: ‘ഈ
ദേവൻ സാധാരണനിലയിൽ, വളരെക്കാലം കഴിഞ്ഞേ ഭക്തനെ
അനുഗ്രഹിക്കൂ.’

ഇന്നത്തെ ജീവിതം കഴിഞ്ഞേയുള്ളൂ ഭാവിചിന്തയും


ദൈവചിന്തയും.
252
രാജാവാകാൻ പോയ കാക്ക

പക്ഷികൾക്ക് ഒരു രാജാവിനെ നിശ്ചയിക്കണമെന്ന ആഗ്രഹം


ദേവദേവനായ സ്യൂസിനു തോന്നി. അദ്ദേഹം ഒരു മാലാഖയെ
അയച്ചു പക്ഷികളെ വിവരം അറിയിച്ചു.
നാളെകഴിഞ്ഞുള്ള പ്രഭാതത്തിൽ സ്യൂസ് ദേവന്‍റെ
അടുക്കലെത്തണം. ആരെയാണദ്ദേഹം
രാജാവാക്കുന്നതെന്നറിയില്ലല്ലോ. ഓരോ പക്ഷിയും സ്വന്തം ശരീരം
വൃത്തിയാക്കുന്നതിലും ഭംഗിയാക്കുന്നതിലും വ്യാപൃതരായി. ആ
പ്രഭാതം വന്നു. പക്ഷികളെല്ലാം തടാകക്കരയിൽ ചെന്നു
കുളിച്ചൊരുങ്ങുകയാണ്. കാക്കയും അവിടെ എത്തിയിരുന്നു.
മറ്റുള്ളവർ തടാകക്കരയിൽ പൊഴിച്ചു കളഞ്ഞ തൂവലുകൾ
കണ്ടപ്പോൾ കാക്കയ്ക്ക് ഒരാശയം തോന്നി. അത് അവയൊക്കെ
കൊത്തിയെടുത്തു തന്‍റെ ശരീരത്തിൽ ഘടിപ്പിച്ചാണ്
ദേവലോകത്തെത്തിയത്.
സ്യൂസ് ദേവൻ പക്ഷികളെയെല്ലാം നിരീക്ഷിച്ചു നടന്നു.
പലതരം വർണ്ണത്തൂവലുകളുമായി നില്ക്കുന്ന കാക്കയെ
അദ്ദേഹത്തിനിഷ്‌ടമായി.
സ്യൂസ് കാക്കയെയും വിളിച്ച് തന്‍റെ
സിംഹാസനത്തിനടുത്തേക്കു നടന്നു. അവിടെ പക്ഷിരാജാവിനു
നൽകാനുള്ള കിരീടവും മറ്റും പ്രത്യേകം ഒരുക്കിവച്ചിരുന്നു. മറ്റു
പക്ഷികൾ അപ്പോൾ പരസ്പരം കുശുകുശുത്തു: ‘ആ മുശടൻ
കാക്കയ്ക്കാണ് ദേവൻ രാജപദവി നൽകുകയെന്നു
തോന്നുന്നുവല്ലോ. നമുക്കു നമ്മുടെ തൂവലുകൾ അവന്‍റെ
ശരീരത്തിൽ നിന്നു കൊത്തിയെടുക്കാം!’ മയിൽ പറഞ്ഞു.
മയിലിന്‍റെ അഭിപ്രായത്തെ മറ്റുള്ളവർ അനുകൂലിക്കുകയും
അപ്രകാരം പ്രവർത്തിക്കുകയും ചെയ്തു.
അതോടെ കാക്ക കാക്കതന്നെയായി. കൊത്തുകളേറ്റു
കൂടുതൽ അവശനുമായി.
പരിപാടി ആകെ ബഹളമായതുകണ്ട് സ്യൂസ് ദേവൻ
അമ്പരന്നു. രാജാവിനെ നിശ്ചയിക്കുന്ന കാര്യം
മറ്റൊരിക്കലാകാമെന്നു പറഞ്ഞ് അദ്ദേഹം സഭ
പിരിച്ചുവിടുകയുംചെയ്തു.
കടമെടുത്ത ആർഭാടങ്ങൾകൊണ്ട് ഒന്നും
നേടാനാവില്ല, നേടിയത് നിൽക്കുകയുമില്ല.
253
വിധിതന്നെ വിധി

ധനികനായ ഒരു കർഷകൻ. അയാൾക്കുള്ളത് ഒരേയൊരു


മകൻ. ധീരനായ ആ ചെറുപ്പക്കാരൻ നായാട്ടിൽ വലിയ
താത്പര്യമുള്ളവനായിരുന്നു.
ഒരിക്കൽ കർഷകൻ ഒരു സ്വപ്നം കണ്ടു. തന്‍റെ മകൻ ഒരു
സിംഹത്തിനാൽ കൊല്ലപ്പെട്ടിരിക്കുന്നു.

അയാൾക്കു വലിയ പേടിയായി. സ്വപ്നം ചിലപ്പോൾ


സത്യമായിത്തീർന്നേക്കാം. എങ്കിൽ മകനെക്കൂടാതെയുള്ള ഈ
ജീവിതത്തിന് എന്താണൊരുവില? അതു പറ്റില്ല, മകൻ
കൊല്ലപ്പെടാതെ നോക്കണം. അതാണു ബുദ്ധി.
അതിനാൽ നായാട്ടിനു പോകുന്നതിൽനിന്ന് അയാൾ മകനെ
വിലക്കി. ഒരു വിശാലമായ ഹാൾ പണിയിച്ച് അയാൾ മകനെ
അതിൽ പാർപ്പിക്കുകയും ചെയ്തു; വീട്ടുതടങ്കൽപോലെ.
സിംഹം ഇവിടംവരെ വരില്ലല്ലോ എന്നതായിരുന്നു അയാളുടെ
ആശ്വാസം. മകന് ബോറടിക്കാതിരിക്കാൻ ഹാളിനകത്ത് നിരവധി
വന്യമൃഗങ്ങളുടെ ചിത്രങ്ങളും പ്രതിമകളും മറ്റും കലാപരമായി
ഏർപ്പാടു ചെയ്തിരുന്നു.
ബോറടി നന്നേയുണ്ടെങ്കിലും യുവാവ് ഒന്നുരണ്ടുനാൾ തള്ളി
നീക്കി. മൂന്നാം ദിവസം അയാൾക്ക് ദേഷ്യമാണ് തോന്നിയത്.
എത്ര ദിവസമാണ് ഇങ്ങനെ തടവറയിൽ കഴിയുക? മുന്നിൽ
നില്ക്കുന്ന സിംഹപ്രതിമ അയാളെ കൂടുതൽ
കോപമുള്ളവനാക്കി.
സിംഹത്തെക്കുറിച്ചുള്ള അച്ഛന്‍റെ പേടിസ്വപ്നമാണല്ലോ ഈ
അവസ്ഥയ്ക്ക് കാരണം.
ആ നോട്ടം കണ്ടില്ലേ! അടുത്തുള്ള ഒരു വലിയ ദണ്ഡെടുത്ത്
അയാൾ ശക്തിയായി സിംഹത്തിന്‍റെ തലയ്ക്കടിച്ചു. സിംഹം
എന്നെ കൊല്ലുന്നതിനു പകരം ഞാൻ സിംഹത്തിനെ കൊന്നു
എന്ന് ഇങ്ങനെയെങ്കിലും പറയാമല്ലോ.
പക്ഷേ, ഗ്ലാസുകൊണ്ടു നിർമ്മിതമായ ആ സിംഹപ്രതിമ
തകരുമ്പോൾ ചില്ലിൻകഷണങ്ങൾ യുവാവിന്‍റെ ദേഹത്തിൽ
പലയിടത്തും തുളഞ്ഞു കയറി.
രക്തത്തിന്‍റെ നിലയ്ക്കാത്ത ഒഴുക്കായി. നിലവിളികേട്ട്
ഓടിയെത്തിയ പിതാവ് മകന്‍റെ അവസ്ഥ കണ്ട് വല്ലാതെ
പരിഭ്രമിച്ചു. അയാൾ ജോലിക്കാരെ വിളിച്ചു മകനെയുമെടുത്തു
ഡോക്ടറുടെ അടുക്കലെത്തിയെങ്കിലും ഫലമുണ്ടായില്ല.
ആ യുവാവ് മരിച്ചു. അച്ഛൻ കണ്ട സ്വപ്നം അതേപടി
സത്യമായി എന്നു പറയാമോ? ഇല്ല, ജീവനുള്ള
സിംഹത്തിനുപകരം സിംഹത്തിന്‍റെ പ്രതിമയാണ് യുവാവിന്‍റെ
മരണത്തിനു കാരണമായത് എന്ന നേരിയ വ്യത്യാസം മാത്രമുണ്ട്.
പ്രതിവിധികളെടുത്താലും വിധിവിഹിതം തടയുക
പ്രയാസമാണ്.
254
പൊണ്ണന്മാരുടെ ബുദ്ധി

സ്യൂസ് ദേവൻ ഒരിക്കൽ മനുഷ്യരെ മുഴുവൻ വിളിച്ചുകൂട്ടി.


മെലിഞ്ഞും തടിച്ചും നീളം കൂടിയും കുറഞ്ഞും പലതരക്കാരായ
മനുഷ്യർ. അക്കാലത്ത് അവർക്ക് ബുദ്ധിശക്തിയുണ്ടായിരുന്നില്ല.
സ്യൂസ് ദേവൻ ആ കുറവു പരിഹരിക്കാൻ തീരുമാനിച്ചു.
ഹെർമിസിനെ വിളിച്ച് അദ്ദേഹം പറഞ്ഞു:

‘ഇവർക്കെല്ലാം ഓരോ ഔൺസ് വീതം ബുദ്ധിശക്തി


കൊടുത്തേക്കൂ.’ ഹെർമിസ് ഉടനെ ദേവലോകത്തിലെ
കലവറയിൽനിന്ന് ഒരു വലിയ പാത്രം ബുദ്ധി ശക്തിയും അത്
അളന്നു കൊടുക്കാനുള്ള ഔൺസ് പാത്രവുമായി എത്തി.
അദ്ദേഹത്തിന്‍റെ മുന്നിൽ മനുഷ്യർ ഓരോരുത്തരായി ചെന്ന് വാ
പൊളിച്ചു.
ഒരേ അളവിലാണ് അദ്ദേഹം പലതരക്കാരായ മനുഷ്യർക്ക്
ബുദ്ധി ശക്തി കൊടുത്തത് എങ്കിലും തടിമാടന്മാർക്ക് അത് ഒട്ടും
മതിയായില്ല. ഒരു കുടംവെള്ളം കുടിക്കുന്ന ഒരാൾക്ക് ഒരു തുടം
വെള്ളം കിട്ടിയാൽ ദാഹം തീരുമോ? എന്നാൽ മെലിഞ്ഞവർക്ക്
അതു തൃപ്തി നൽകുകയും ചെയ്തു. അങ്ങനെയാണ്
മെലിഞ്ഞവരോളം ബുദ്ധി തടിമാടന്മാർക്ക് ഇല്ലാതെപോയത്!

തടി കുറഞ്ഞിരുന്നാൽ പല ഗുണങ്ങളുണ്ട്.


255
മാമ്പഴക്കൊതി

മാങ്ങയുണ്ടാകുന്ന കാലമായിരുന്നില്ല അത്. എങ്കിലും ഒരു


ചെറിയ മാവിൽ ഒരു മാങ്ങമാത്രം കാണപ്പെട്ടു. ആ കുലയിൽ
വേറെയും ഉണ്ണിമാങ്ങകൾ ഉണ്ടായി
പൊഴിഞ്ഞുപോയതായിരിക്കണം. എന്നാൽ ഈ മാങ്ങ
ബാലാരിഷ്‌ടതയൊക്കെ മാറി അല്പം
ആരോഗ്യത്തോടെയാണിരിക്കുന്നത്.
വിശന്നുവന്ന ഒരു കാക്ക അവിടെ എത്തിപ്പെടാൻ
സംഗതിയായി. കാലമല്ലാത്ത കാലത്ത് ഒരു മാങ്ങ കണ്ട് അതിനു
വായിൽ വെള്ളമൂറി. പക്ഷേ, എന്തു ചെയ്യാം! വേണ്ടത്ര
പാകമായിട്ടില്ല. എങ്കിലും കാത്തിരിക്കുകതന്നെയെന്നു
തീരുമാനിച്ച് അത് കൊമ്പിൽ മാങ്ങയെത്തന്നെ
നോക്കിയിരിപ്പായി.
ആ മാവിൽ താമസക്കാരനായി ഒരു
അണ്ണാറക്കണ്ണനുണ്ടായിരുന്നു. ഏറെ നേരമായിട്ടും
ഇളകാതെയിരിക്കുന്ന കാക്കയോട് അണ്ണാൻ വിവരം
അന്വേഷിച്ചു.
‘ഈ മാങ്ങ കണ്ടില്ലേ?’ കാക്ക മറുപടി പറഞ്ഞു: ‘പഴുത്താൽ
ബഹുരുചിയായിരിക്കും. അതിനുവേണ്ടി പ്രാർത്ഥിച്ചും
പ്രതീക്ഷിച്ചുമിരിക്കുകയാണ് ഞാൻ.’
‘മാങ്ങ പഴുക്കാൻ കുറെ ദിവസങ്ങൾ പിടിക്കും. അതുവരെ
ഇങ്ങനെ ഇരുന്നാൽ നീ പട്ടിണികിടന്ന് ചത്തുപോകുമല്ലോ!’
അണ്ണാറക്കണ്ണൻ പറഞ്ഞു: ‘ഇന്നത്തെ വിശപ്പുമാറ്റാൻ
ഇന്നുതന്നെ പ്രയത്നിക്കണം. സമയം കളയാതെ ആവശ്യമുള്ളത്
അന്വേഷിച്ചുകണ്ടെത്തൂ.’

പ്രാർത്ഥനയും പ്രതീക്ഷയും കൊണ്ടുമാത്രം ആവശ്യം


നിറവേറില്ല, പ്രയത്നിക്കുകതന്നെ വേണം.
256
ഹൃദയമെവിടെ?

വാർദ്ധക്യംമൂലമുള്ള രോഗം ബാധിച്ച് സിംഹരാജൻ കിടപ്പിലായി.


ഒരിക്കൽ കാടു വിറപ്പിച്ചിരുന്ന ആ ഗർജ്ജനത്തിനുപോലും ശക്തി
കുറഞ്ഞിട്ടുണ്ട്.
വല്ല ഇരയും തടയുമോ എന്ന ചിന്തയോടെ ഗുഹാമുഖത്തു
കിടക്കുന്ന സിംഹം വിശപ്പുകൊണ്ട് ഒന്നലറി. വഴിയേ
പോവുകയായിരുന്ന കുറുക്കൻ അതു കേട്ടു രാജാവിന്‍റെ
അടുക്കൽ ചെന്നു: ‘എടോ കുറുക്കച്ചാരേ! വിശപ്പുകൊണ്ടു
ഞാനിതാ മരിക്കാറായിരിക്കുന്നു. നീ സൂത്രശാലിയല്ലേ? എവിടെ
നിന്നെങ്കിലും ഒരു ഇരയെ എനിക്കു സംഘടിപ്പിച്ചു തന്നുകൂടേ?’
സിംഹം ദീനമായ സ്വരത്തിൽ ചോദിച്ചു.
‘ഞാൻ ശ്രമിച്ചു നോക്കട്ടെ’ എന്നു പറഞ്ഞ് കുറുക്കൻ
യാത്രയായി. ഏറെ ദൂരം ചെന്നപ്പോൾ അവൻ വലിയ മാൻ
ഒറ്റയ്ക്കുനിന്നു മേയുന്നതു കണ്ടു.
‘ഒറ്റയ്ക്കു നിൽക്കുന്നവൻ ശക്തൻ. ഞാൻ നിനക്കൊരു നല്ല
വാർത്തയുമായാണ് വന്നിരിക്കുന്നത്.’ കുറുക്കൻ മാനിനോടു
പറഞ്ഞു.
‘എന്താണത്?’ ‘നമ്മുടെയൊക്കെ രാജാവായ സിംഹം
ഇപ്പോൾ മരണശയ്യയിലാണ്. മരിക്കുംമുമ്പുതന്നെ ശക്തനായ
ഒരാളെ കണ്ടെത്തി രാജ്യഭാരം ഏല്പിക്കണമെന്നാണ്
അദ്ദേഹത്തിന്‍റെ ആഗ്രഹം.’
‘എന്നിട്ട് കണ്ടെത്തിയോ?’ മാൻ ചോദിച്ചു.
‘ഇല്ല, പുലിയും കടുവയും ക്രൂരന്മാരായ കൊള്ളക്കാരാണ്.
പന്നിയും കഴുതയും ബുദ്ധിയില്ലാത്തവരാണല്ലോ. കരടി
വികൃതരൂപിയും ആന കേവലമായ സസ്യഭോജിയുമാണ്.
അതിനാൽ താങ്കളെപ്പറ്റിയാണ് സിംഹരാജനു മതിപ്പുള്ളത്.
സുന്ദരമായ ശരീരവും ശക്തമായ കൊമ്പുകളുമുള്ള താങ്കളെ
രാജാവാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. താങ്കൾ എന്‍റെകൂടെ
ഇപ്പോൾതന്നെ വരണം.’
കുറുക്കന്‍റെ ഈ വാക്കുകൾ കേട്ടു സ്വയം ഒന്നു
ഞെളിഞ്ഞശേഷം മാൻ യാത്രയായി. നാളെ
രാജാവാകാൻപോകുന്ന ആളല്ലേ എന്ന അഹന്തയോടെ ഒട്ടും
സംശയമില്ലാതെയാണ് മാൻ സിംഹത്തിന്‍റെ അടുക്കലെത്തിയത്.
വിശന്നിരിക്കുകയായിരുന്ന സിംഹം മാനിനെ
കടന്നുപിടിക്കുവാൻ ശ്രമിച്ചു. പക്ഷേ, ശരിക്കും പിടിത്തം
കിട്ടിയില്ല. ചെവിയുടെ ഒരു കഷണം മാത്രം പറിഞ്ഞുപോയി.
ചോരയൊലിക്കുന്ന ചെവിയുമായി മാൻ സ്വന്തം
താവളത്തിലേക്കു തിരിഞ്ഞോടുകയും ചെയ്തു.
‘ഛീ! എന്തൊരു വെപ്രാളമാണങ്ങു കാട്ടിയത്! എത്ര
പണിപ്പെട്ട് അടുപ്പിച്ച മുതലാ ഇത്!’ കുറുക്കൻ സിംഹത്തിനെ
കുറ്റപ്പെടുത്തി.
സിംഹത്തിനു നന്നേ വിഷമം തോന്നാതിരുന്നില്ല, എങ്കിലും
അതു പറഞ്ഞു:
‘എന്‍റെ പൊന്നു കുറുക്കച്ചാരല്ലേ, ഒരു ശ്രമംകൂടി
നടത്തിനോക്കൂ. ഇല്ലെങ്കിൽ ഞാൻ ഉടനെ മരിച്ചുപോകും.’
കുറുക്കൻ പിന്നെയും വനാന്തരങ്ങളിലേക്കു നടന്നു. മാനിനെ
കണ്ടെത്തുകയും ചെയ്തു.
മാൻ അത്യധികം ക്ഷോഭിച്ചിരുന്നു: ‘ഞാൻ കൊമ്പുകൊണ്ട്
നിന്‍റെ കുടൽ തുളച്ചുകളയും: ഇങ്ങോട്ടടുക്കണ്ട.’
‘ക്ഷമിക്കൂ സുഹൃത്തേ, നിങ്ങൾ വല്ലാതെ
തെറ്റിദ്ധരിച്ചിരിക്കുകയാണ്. എനിക്കു നിങ്ങളെ ചതിക്കാൻ ഒട്ടും
ആഗ്രഹമില്ല. സിംഹത്തിന് നിങ്ങളെ കൊല്ലണമെന്നും ഇല്ല.’
കുറുക്കൻ തുടർന്നു: ‘ഈ രാജ്യം അനാഥമാകരുതെന്നേ
ഞങ്ങൾക്കാഗ്രഹമുള്ളൂ. ഭരണതന്ത്രങ്ങൾ രഹസ്യമായി പറഞ്ഞു
തരേണ്ടുന്നവയാണ്. അതിനു നിങ്ങളുടെ ചെവി
പിടിച്ചടുപ്പിക്കുമ്പോഴാണ് നിങ്ങൾ ഓടിക്കളഞ്ഞത്. അത്
ശരിയായില്ല. ദയവായി വീണ്ടും എന്‍റെകൂടെ വരൂ. ഇല്ലെങ്കിൽ
ചെന്നായയാണ് രാജാവായി വരാൻ സാധ്യത. ശക്തിയും
സൗന്ദര്യവുമുള്ള താങ്കൾ ഉണ്ടായിരിക്കെ അത് അനുവദിച്ചുകൂടാ,
എന്നെ വിശ്വസിക്കൂ. എന്നോടൊപ്പം വരൂ.’
ഇത്രയും കേട്ടപ്പോൾ മാൻ തെല്ലൊന്നു വിജൃംഭിതനായി.
അതു കുറുക്കനെ പിന്തുടർന്ന് എത്തിച്ചേർന്നത് സിംഹത്തിന്‍റെ
വായിൽതന്നെയായിരുന്നു.
മാനിനെ തല്ലിക്കീറി തിന്നുന്നതിനിടയിൽ മാനിന്‍റെ ഹൃദയം
തെറിച്ചു വീണത് സിംഹം കണ്ടില്ല. അതു പതുക്കെ വലിച്ചെടുത്തു
കുറുക്കൻ ശാപ്പാടാക്കുകയും ചെയ്തു. താൻ എന്തുമാത്രം
ജോലി ചെയ്തതാണ്! സിംഹം മാനിന്‍റെ ശരീരത്തിലെ
മാംസളമായതെല്ലാം നക്കിത്തുടച്ചെടുത്തിട്ടു മറ്റെന്തോ
തിരയുന്നതായി കുറുക്കനു തോന്നി.
‘താങ്കൾ മാനിന്‍റെ ഹൃദയമല്ലേ തിരയുന്നത്?’ കുറുക്കൻ
ചോദിച്ചു.
‘അതെ, ഇതുവരെയും അതു കിട്ടിയില്ല.’
‘എങ്ങനെ കിട്ടാനാണ്? ഹൃദയമുണ്ടായിട്ടുവേണ്ടേ?’ അല്പം
അകലെ മാറിനിന്ന് കുറുക്കൻ ചോദിച്ചു:
‘ഒരിക്കൽ സിംഹത്തിന്‍റെ പിടിയിൽനിന്നും ചാടിപ്പോയിട്ടു
പിന്നെയും സിംഹത്തിന്‍റെ വായിൽ വന്നുചാടിയ ആ
മണ്ടശിരോമണിക്ക് ഒരു ഹൃദയമുണ്ടായിരിക്കുമെന്നു കരുതുന്ന
താങ്കളല്ലേ മഹാവിഡ്ഢി?’
അഹന്തയും ചിന്തയില്ലായ്മയുംമൂലം ചിലർ
പിന്നെയും പിന്നെയും അപകടത്തിൽ ചാടുന്നു.
257
നേതാവിന്‍റെ രഹസ്യം

ചെന്നായ്ക്കളും കുറുക്കന്മാരും കഴുകന്മാരും ചേർന്ന് ഒരു കരാർ


ഉണ്ടാക്കുന്നതിന്‍റെ മുന്നോടിയായി കാട്ടിൽ ഒരു സഭ ചേർന്നു. ഇര
തേടുന്നതിനും അതു പങ്കിടുന്നതിനുമുള്ള ഒരു
ഐക്യമുന്നണിയാണ് എല്ലാവരുടെയും ലക്ഷ്യം. സഭാനേതാവായി
ഒരു ചെന്നായെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നേതാവ് പറഞ്ഞു:
‘നാം ഇങ്ങനെയൊരു സംയുക്തയോഗം ചേർന്നത്
എന്തിനാണെന്ന കാര്യം നിങ്ങൾക്കെല്ലാം അറിയാമെന്നാണ്
എന്‍റെ വിശ്വാസം. നമ്മുടെ സുഹൃത്തുക്കളിൽ ചിലർ
ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടിവരുന്നുണ്ട്. അവർക്ക് മറ്റു
സാധുമൃഗങ്ങളെ ആക്രമിച്ചു കൊല്ലുവാൻ സൗകര്യം കിട്ടുന്നില്ല.
സിംഹം, പുലി എന്നിവ കൊന്നുതിന്നതിന്‍റെ അവശിഷ്‌ട൦ പോലും
കിട്ടുന്നില്ല. ഭാഗ്യദോഷമെന്നേ പറയാവൂ.’
തെല്ലിട നിർത്തിയശേഷം നേതാവു തുടർന്നു:
‘ഭാഗ്യദോഷംകൊണ്ടാണെങ്കിലും സുഹൃത്തുക്കളിൽ ചിലർ
പട്ടിണി കിടക്കുന്നത് നമുക്ക് അഭിമാനകരമല്ല. മൃഷ്‌ടാന്നം
ഭക്ഷണം ലഭിക്കുന്നവരാണ് ഈ കാര്യം ഓർക്കേണ്ടത്. അവർ
തങ്ങൾക്കു കിട്ടുന്ന മാംസം കൂട്ടുകാരെക്കൂടി സഹായത്തിനു
വിളിച്ചു പൊതുവായ ഒരു ഗുഹയിൽ കൊണ്ടുവന്നു
സൂക്ഷിക്കണം. ഉയരത്തിൽ പറക്കുന്ന കഴുകന്മാർക്ക് ശവങ്ങൾ
എവിടെയൊക്കെയുണ്ടെന്നു കണ്ടുപിടിക്കുവാനും വിവരം
നല്കുവാനും സാധിക്കും. അങ്ങനെ നമുക്ക് വലിയൊരു
മാംസശേഖരം ഉണ്ടാക്കാം. അതിൽനിന്ന് എല്ലാവർക്കും ഒരു
പോലെ വീതിച്ചെടുക്കുകയും ചെയ്യാം. ആരും
പട്ടിണികിടക്കേണ്ടിവരില്ല. ഈ വ്യവസ്ഥിതിക്കാണ് സോഷ്യലിസം
എന്നു പറയുന്നത്. നിങ്ങളെല്ലാം ഈ വ്യവസ്ഥിതിയെ
അനുകൂലിക്കുമെന്നാണ് എന്‍റെ വിശ്വാസം.’
എല്ലാവരും നേതാവിന്‍റെ പ്രസംഗത്തിനെ കൈയടിച്ച്
അനുമോദിച്ചു. ‘എന്തു നല്ല പ്രസംഗം! നേതാവിന്‍റെ അറിവ്
അപാരംതന്നെ!’ അവർ പരസ്പരം പറഞ്ഞു. അപ്പോൾ ഒരു
വൃദ്ധക്കുറുക്കൻ എഴുന്നേറ്റ് പറഞ്ഞു:
‘കൂട്ടുകാരേ, ഈ ആശയത്തിനനുബന്ധമായി എനിക്കു
നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്.’ സദസ്സ് മുഴുവൻ
കാതുകൂർപ്പിച്ചുനിൽക്കെ കുറുക്കൻ തുടർന്നു:
‘സ്ഥിതിസമത്വത്തെക്കുറിച്ച് നമുക്കു പറഞ്ഞുതന്ന
നേതാവുതന്നെ ഇന്നു കാലത്ത് ഒരു മാൻകുട്ടിയുടെ ജഡം
ഒറ്റയ്ക്ക് കടിച്ചുവലിച്ചു തന്‍റെ മാളത്തിൽ ഒളിച്ചുവെക്കുന്നത്
ഞാൻ കണ്ടതാണ്. അങ്ങനെ ഓരോരുത്തരും സൗകര്യംപോലെ
ചെയ്താൽ ഇന്നത്തെക്കാൾ പട്ടിണിയായിരിക്കും നമ്മുടെ ഗതി.
അതിനാൽ തന്‍റെ രഹസ്യസമ്പാദ്യം പൊതു ശേഖരത്തിലേക്കുള്ള
ആദ്യസംഭാവനയായി നൽകാൻ നാം നേതാവിനോട്
അപേക്ഷിക്കേണ്ടിയിരിക്കുന്നു.’
‘സത്യമോ? നേതാവ് ഇങ്ങനെയോ?’ ചിലർ ചോദിച്ചു.
‘മൂരാച്ചിച്ചെന്നായ സ്ഥാനമൊഴിയണം!’ സഭാവാസികൾ
വിളിച്ചു പറഞ്ഞു.
അതിനിടയിൽ, ‘ത്യാഗം ചൊല്ലിയ നേതാവേ?!’ ഒളിവിൽ
നേടും നേതാവേ!—ഇതെന്തു ന്യായം നേതാവേ?’ എന്ന
മുദ്രാവാക്യവുമായി ഒരു വിഭാഗം ചെറുപ്പക്കാർ ചെന്നായയുടെ
ഗുഹയിലേക്കു മാർച്ചുചെയ്തു തുടങ്ങിയിരുന്നു.

സ്വന്തമായി നല്ല പ്രവർത്തി ചെയ്യാത്തവർ,


മറ്റുള്ളവരെ ഉപദേശിക്കാൻ യോഗ്യരല്ല.
258
ഹംസഗീതം

ഹംസങ്ങൾക്ക് വളരെ നന്നായി പാടുവാൻ കഴിയുമെന്ന് അയാൾ


കേട്ടിട്ടുണ്ട്. ഒരെണ്ണത്തിനെ കിട്ടിയാൽകൊള്ളാമെന്ന്
ആഗ്രഹിക്കുകയും ചെയ്തു. ആയിടയ്ക്കാണ് ചന്തയിൽ
വിൽക്കാൻവെച്ച അരയന്നങ്ങളെ അയാൾ കണ്ടത്. ഉടനെ
ഒരെണ്ണത്തിനെ വാങ്ങി.
ഒരു ദിവസം ഏതാനും ബന്ധുക്കൾ അയാളുടെ വീട്ടിൽ
വിരുന്നു വന്നു. വീഞ്ഞും അത്താഴവും അതിഥികൾക്ക്
വിളമ്പിക്കൊണ്ടിരുന്നപ്പോൾ അയാൾ ഹംസത്തിനോട്
ആവശ്യപ്പെട്ടു:
‘ഹംസമേ! നീ മധുരമായി പാടുമെന്നാണല്ലോ കേട്ടിട്ടുള്ളത്.
ഈ അതിഥികൾക്കായി ഒരു പാട്ടു പാടൂ.’
എത്ര നിർബന്ധിച്ചിട്ടും അതിഥികൾ പ്രോത്സാഹിപ്പിച്ചിട്ടും
ഫലമുണ്ടായില്ല.
അരയന്നം ഒന്നു മൂളുകപോലും ചെയ്തില്ല.
ഏതാനും മാസങ്ങൾക്കുശേഷം ഭാര്യയുടെ ബന്ധുക്കളായ
ചിലർ വന്നപ്പോഴും അയാൾ ഓർത്തു. കേവലം
കാഴ്ചവസ്തുവായിരിക്കുന്ന ഈ അരയന്നത്തിനെ ഇനി കശാപ്പു
ചെയ്യുകയാണ് നല്ലത്.
പക്ഷേ, അന്ന് ആ അത്ഭുതം സംഭവിച്ചു! അരയന്നം
മധുരമായി പാടുന്നത് കേൾക്കാൻ അയാൾക്കു കഴിഞ്ഞു.
‘ഈ അരയന്നത്തിന്‍റെ മരണം അടുത്തിരിക്കുന്നുവെന്നു
തോന്നുന്നു. അത് മനസ്സിലാക്കാൻ അവയ്ക്ക് പ്രത്യേകമായ ഒരു
കഴിവുണ്ട്. അപ്പോഴേ അരയന്നങ്ങൾ ഇങ്ങനെ പാടാറുള്ളൂ.’ ഒരു
അതിഥി പറഞ്ഞു.
‘ഹാ! ഇക്കാര്യം ഞാൻ അറിഞ്ഞിരുന്നില്ലല്ലോ.’ ഗൃഹനാഥൻ
പറഞ്ഞു: ‘എങ്കിൽ മുമ്പ് എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും
വന്ന ദിവസംതന്നെ ഇതിനെ കറിയാക്കാമായിരുന്നല്ലോ.
അവർക്ക് ഹംസഗീതം കേൾക്കാനും കഴിഞ്ഞേനേ.’
‘പക്ഷേ, ഞങ്ങൾക്കാണ് ആ ഭാഗ്യം വിധിച്ചിരിക്കുന്നത്.’
മറ്റൊരതിഥി പുഞ്ചിരിയോടെ അറിയിച്ചപ്പോൾ എല്ലാവരും ആ
ചിരിയിൽ പങ്കു ചേർന്നു. അപ്പോഴും അരയന്നം വേദനയോടെ
പാടുന്നുണ്ടായിരുന്നു.

സ്വന്തം ആനന്ദത്തിനുവേണ്ടി മറ്റൊരാളുടെ മരണം


നേരത്തെയാക്കുവാനും ചിലർ മടിക്കുന്നില്ല.
259
രാജാവിനെ തോല്പിച്ചു; പക്ഷേ...

നല്ലൊരു മാനിനെ ഭക്ഷണമാക്കി ഒന്നു മയങ്ങുകയായിരുന്ന


സിംഹത്തിനെ കടന്നലാണ് വിളിച്ചുണർത്തിയത്.
തന്‍റെ ഉറക്കത്തെ ശല്യപ്പെടുത്തിയതിൽ സിംഹം
കടന്നലിനോടു വല്ലാതെ ക്ഷോഭിച്ചു;
‘എടാ കീടമേ! നിനക്ക് പറന്നിരിക്കാനും പാട്ടു മൂളുവാനും
വേറേ സ്ഥലമൊന്നും കണ്ടില്ലേ?’ ‘കാട്ടുരാജാവ് ഇങ്ങനെ
കോപിച്ചാലോ?’ കളിയാക്കുന്നമട്ടിൽ കടന്നൽ പറഞ്ഞു: ‘എനിക്ക്
മറ്റെങ്ങും പോകാൻ തത്കാലം മനസ്സില്ല. രാജാവിന്‍റെ തലയിൽ
തന്നെയിരിക്കണമെന്നൊരു പൂതി! എന്തോ ചെയ്യും?’ ഇത്രയും
പറഞ്ഞ് കടന്നൽ സിംഹത്തിന്‍റെ നെറ്റിയിൽ ഇരുന്നു തന്‍റെ സൂചി
കുത്തിയിറക്കി. സിംഹത്തിനു വേദന പറ്റുകയും കടന്നലിനെ
കൊല്ലാൻ തലയ്ക്കടിക്കുകയും ചെയ്തു.
പക്ഷേ, കടന്നൽ പാറിക്കളഞ്ഞു. സിംഹത്തിന് വേദനയും
ദേഷ്യവും കൂടി. അതുകണ്ട് കടന്നൽ പൊട്ടിച്ചിരിയോടെ ചോദിച്ചു:
‘മഹാരാജാവിനു മൂക്കത്താണല്ലോ കോപം? എന്നാൽ മൂക്കത്ത്
വന്നിരുന്നു ഞാനതെടുത്തോളാം.’ രോമങ്ങളൊന്നുമില്ലാത്ത
മാംസളമായ മൂക്കിന്മേൽ കടന്നൽ വീണ്ടും കുത്തി. സിംഹം
വേദനയോടെ മൂക്കിൽ മാന്തുകയും മാംസം പറിഞ്ഞു ചോര
കുടുകുടെ ചാടുകയും ചെയ്തു.
രക്ഷപ്പെട്ട കടന്നൽ പാറിനടന്നു സിംഹത്തിന്‍റെ ഗോഷ്‌ടികൾ
കണ്ടു പൊട്ടിപ്പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു:
‘അങ്ങയെ കാണാൻ ഇപ്പോൾ നല്ല ഭംഗിയുണ്ട്. ആ കണ്ണിൽ
എന്നെ കൊല്ലാൻ കോപാഗ്നി ആളുന്നതുപോലെയുണ്ടല്ലോ.
അതു ഞാൻ അണച്ചോട്ടെ?’ കടന്നൽ സിംഹത്തിന്‍റെ
കൺപോളയിലാണ് ഇത്തവണ ഇരുന്നു കുത്തിയത്.
സിംഹത്തിന് ആ കണ്ണും അടിച്ചു പൊളിക്കാനല്ലാതെ കടന്നലിനെ
കൊല്ലുവാൻ സാധിച്ചില്ല.
ഇതിനിടയിൽ കടന്നൽ സിംഹത്തിന്‍റെ ഇരുകവിളിലും
ദേഷ്യത്തോടെ മാറി മാറി കുത്തുകയായിരുന്നു. അതിലേറെ
ശക്തിയോടെ സിംഹം അവിടെയെല്ലാം അടിച്ചും
മാന്തിയുംകൊണ്ടിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ സിംഹം
ഓടിക്കളഞ്ഞു.

കടന്നൽ ആ കാഴ്ചകണ്ട് പൊട്ടിച്ചിരിച്ചു. കാടു മുഴുവൻ


അടക്കി ഭരിക്കുന്ന, കാട്ടിലെ ഏറ്റവും ശക്തനായ
സിംഹത്തിനെയല്ലേ താൻ തോല്പിച്ചിരിക്കുന്നത്!
സന്തോഷംകൊണ്ട് അത് അവിടെ അല്പനേരം പാട്ടുപാടുകയും
നൃത്തമാടുകയും ചെയ്തു.
ഇനി ഈ വിവരം തന്‍റെ കൂട്ടുകാരെ അറിയിക്കണം.
അതിനുള്ള ഉത്സാഹത്തോടെ കൂട്ടിലേക്ക് പറക്കുകയായിരുന്ന
കടന്നൽ ഒരു വലിയ ചിലന്തിവലയിൽ അകപ്പെട്ടുപോയി.
വല പൊട്ടിക്കാൻ കടന്നൽ ഒന്നു കുതറിനോക്കി. ആ ശ്രമം
വിജയിച്ചില്ല. അപ്പോഴേക്കും ചിലന്തി വന്ന് കടന്നലിനെ
ബന്ധിച്ചുകഴിഞ്ഞിരുന്നു. പതുക്കെ അത് ചിലന്തിയുടെ
ആഹാരമായിത്തീരുകയും ചെയ്തു.

സൂത്രംകൊണ്ടായാലും ശക്തികൊണ്ടായാലും
ആരെയെങ്കിലും പരാജയപ്പെടുത്തിയെന്നുവച്ച്
ഞെളിയുന്നവർ അനേകമുണ്ട്. പക്ഷേ, അവരെ
പരാജയപ്പെടുത്താൻ പ്രകൃതിയുണ്ടാക്കിയ
കെണിയെപ്പറ്റി അവരുണ്ടോ അറിയുന്നു.
260
ഒട്ടകത്തെ കാണ്മാനില്ല

വിശാലമായ തരിശുഭൂമി. അതിലൂടെ ഒരു പണ്ഡിതൻ


നടക്കുകയായിരുന്നു. അടുത്ത ഗ്രാമത്തിലെ ഒരു
വിശേഷയോഗത്തിലേക്ക് അയാൾ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
ഏറെ ദൂരം നടന്നപ്പോൾ എതിരെ രണ്ടുപേർ വരുന്നത്
അദ്ദേഹം കണ്ടു. അടുത്തെത്തിയപ്പോൾ അദ്ദേഹം അവരോടു
ചോദിച്ചു:
‘നിങ്ങളുടെ മുഖം കണ്ടിട്ട് എന്തിനെയോ അന്വേക്ഷിക്കുന്നതു
പോലെ തോന്നുന്നു. ഒരു ഒട്ടകത്തിനെ നഷ്‌ടപ്പെട്ടിട്ടുണ്ട്, അല്ലേ?’
‘ശരിയാണ്. ഞങ്ങൾ അതിനെ അന്വേഷിക്കുകയാണ്.’
‘വലതുകണ്ണിന് കാഴ്ചയില്ലാത്ത ഒട്ടകമല്ലേ?’ പണ്ഡിതൻ
ചോദിച്ചു.
‘അതെ. കാഴ്ചയില്ലാത്തതു വലതുകണ്ണിനുതന്നെ.’
‘ഇടതുകാലിന് അല്പം മുടന്തുണ്ടോ?’ ‘ഉണ്ട്.’ രണ്ടുപേരും ഒപ്പം
പറഞ്ഞു. ‘മാത്രമല്ല. ഒരു പല്ലും നഷ്‌ടപ്പെട്ടതായി
തോന്നുന്നു.’പണ്ഡിതൻ പറഞ്ഞു. ‘അതെ. പല്ലു പോയതാണ്.’
‘ആ ഒട്ടകത്തിന്‍റെ ഒരുവശത്ത് തേനും മറുവശത്ത്
ഗോതമ്പുമാണ് കയറ്റിയിരുന്നത് അല്ലേ?’ പണ്ഡിതന്‍റെ അടുത്ത
ചോദ്യം.
‘ദൈവമേ! അങ്ങനെതന്നെ!’ രണ്ടുപേരും ഉത്കണ്ഠയോടെ
പറഞ്ഞു: ‘താങ്കൾ എവിടെയാണ് ഒട്ടകത്തെ കണ്ടെതെന്നുകൂടി
ദയവായി വേഗം പറയൂ.’
‘ഹേയ്! ഞാൻ നിങ്ങളുടെ ഒട്ടകത്തെയൊന്നും കണ്ടിട്ടില്ല.
നിങ്ങൾ പറഞ്ഞിട്ടാണ് ഞാനും അറിയുന്നത്.’ പണ്ഡിതൻ
കൈമലർത്തി.
‘പച്ചക്കള്ളം. ഞങ്ങൾക്കത് വിശ്വസിക്കാൻ കഴിയില്ല.’ പിന്നെ
അവർ പണ്ഡിതനെ കയറിപ്പിടിച്ചുകൊണ്ട് ചോദിച്ചു: ‘പറയൂ.
ഒട്ടകത്തിന്‍റെ പുറത്തുള്ള രത്നങ്ങൾ എവിടെയുണ്ട്? ഊം....
വേഗം.’
‘അയ്യോ. എന്നെ ഉപദ്രവിക്കാതിരിക്കൂ. ഞാൻ പറയുന്നത്
സത്യമാണ്. എനിക്കു നിങ്ങളുടെ ഒട്ടകത്തെപ്പറ്റിയോ
രത്നങ്ങളെപ്പറ്റിയോ ഒരു വിവരവും ഇല്ല.’
‘അങ്ങനെയാണോ? എങ്കിൽ അക്കാര്യം നാട്ടുമൂപ്പന്‍റെ
മുന്നിൽ പറഞ്ഞാൽമതി, നടക്കൂ.’
അവർ മൂവരും നാട്ടുമൂപ്പന്‍റെ അടുക്കലെത്തി,
വിവരങ്ങളെല്ലാം മനസ്സിലാക്കിയശേഷം മൂപ്പൻ ചോദിച്ചു:
‘നിങ്ങൾ ഒട്ടകത്തെ കണ്ടിട്ടില്ലെങ്കിൽ ഒട്ടകത്തെക്കുറിച്ചുള്ള
ഇത്രയേറെ കാര്യങ്ങൾ എങ്ങനെ പറയാൻ കഴിഞ്ഞു? ജ്യോതിഷം
വശമുണ്ടോ? അതോ മന്ത്രവാദമോ?’ ‘ജ്യോതിഷവും
മന്ത്രവാദവുമൊന്നും വേണ്ട. സൂക്ഷ്മമായി കാര്യങ്ങൾ
കാണാനുള്ള കണ്ണും അതു വിശകലനം ചെയ്യുവാനുള്ള
ബുദ്ധിയും ഉണ്ടായാൽ മതി.’ പണ്ഡിതൻ അക്കാര്യം
വ്യക്തമാക്കുവാൻ ഇങ്ങനെ തുടർന്നു:
‘ഒട്ടകത്തിന്‍റെ കാല്പാടുകളാണ് എന്‍റെ ശ്രദ്ധയെ
ആകർഷിച്ചത്. കൂടെ മനുഷ്യരുടെ കാല്പാടുകൾ
കാണാതിരുന്നതുകൊണ്ട് അത് ഒറ്റപ്പെട്ട അഥവാ നഷ്‌ടപ്പെട്ട
ഒട്ടകമാണെന്നു ഞാൻ മനസ്സിലാക്കി. അവിടവിടെയുള്ള
പുൽനാമ്പുകളിൽ ഇടതുവശത്തുള്ളവ മാത്രമേ അതു
തിന്നിരുന്നുള്ളു. വലതു കണ്ണിനുകാഴ്ചയില്ലാത്തതാവാം കാരണം.
കാർന്നുതിന്നുന്ന പുൽക്കൂട്ടത്തിൽ കുറച്ച് പുല്ലുകൾ
എഴുന്നുനില്ക്കുന്നതായി കണ്ടതിനാലാണ് ഒരു പല്ല്
നഷ്‌ടപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞത്. മൂന്നു കാലുകളും ഭൂമിയിൽ
ശരിക്കു പതിഞ്ഞിരുന്നു. എന്നാൽ ഇടത്തേ പിൻകാൽ പതുക്കെ
തൊടുവിച്ചതായേ തോന്നിയുള്ളൂ. മുടന്തുണ്ടെന്നു കരുതുവാൻ
അതും കാരണമായി.’
‘ഒട്ടകത്തിന്‍റെ പുറത്ത് എന്താണ് കയറ്റിയിരുന്നതെന്നു
പറഞ്ഞുവല്ലോ അതെങ്ങനെ?’ മൂപ്പൻ ചോദിച്ചു.
‘വലതുവശത്ത് ഒരുകൂട്ടം ഉറുമ്പുകൾ ഗോതമ്പുമണികൾ
കൊണ്ടു പോകുന്നു. ഇടതുവശത്ത് അവിടവിടെ തേനീച്ചകൾ
ആർക്കുന്നു. ഒട്ടകപ്പുറത്ത് എന്താണെന്ന് മനസ്സിലാക്കാൻ പിന്നെ
പ്രയാസമുണ്ടോ? പക്ഷേ, ഇവർ പറയുന്ന രത്നക്കിഴിയുടെ
സത്യസ്ഥിതി എനിക്കറിയില്ല. ഒരുപക്ഷേ, അത് ഗോതമ്പു
ചാക്കിനുള്ളിൽ ഭദ്രമായി ഒളിപ്പിച്ചുവെച്ചിരിക്കയാകാം.
രത്നക്കിഴിയും ഒട്ടകവും എവിടെയെന്നു നിങ്ങൾ കണ്ടുപിടിക്കുക.’
പണ്ഡിതന്‍റെ കഴിവിൽ നാട്ടുമൂപ്പന്നു മതിപ്പുതോന്നി.
‘താങ്കളെ ബുദ്ധിമുട്ടിച്ചതിൽ മാപ്പുചോദിക്കുന്നു.’ അദ്ദേഹം
പറഞ്ഞു. പിന്നെ തന്‍റെ ആളുകളെ വിളിച്ചു പണ്ഡിതനെ
ഉചിതമായി സൽക്കരിക്കുകയും അയൽഗ്രാമത്തിലേക്കു
യാത്രയാക്കുകയും ചെയ്തു.

കണ്ണു തുറന്നു നടന്നാൽ മാത്രം പോരാ, കാണുകയും


വേണം.
261
ഉപദേശി

അയാൾ മരിച്ചു. പാവം! അത്രയ്ക്കൊന്നും വയസ്സായിരുന്നില്ല.


എന്തു ചെയ്യാം! ഇടയ്ക്കിടെ അദ്ദേഹം കിടപ്പിലാകുമായിരുന്നു.
അമിതമായ മദ്യപാനത്തിന്‍റെ ഫലം.
ശവസംസ്കാരച്ചടങ്ങിനു ബന്ധുക്കളും സുഹൃത്തുക്കളും
വന്നു. കൂട്ടത്തിൽ പരേതനെ വല്ലപ്പോഴും ചികിത്സിക്കാൻ
എത്തിയിരുന്ന ഡോക്ടറും ഉണ്ടായിരുന്നു. അദ്ദേഹം ഒരു
ബന്ധുവിനോടു പറഞ്ഞു:
‘കഷ്‌ടമായിപ്പോയി! തന്‍റെ ജോലിയിൽ ശ്രദ്ധിക്കുകയും
മദ്യപാനം ഒഴിവാക്കി സമയത്തിന് ആഹാരം, മരുന്ന് എന്നിവ
കഴിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇയാൾക്കു
കുറെക്കാലംകൂടി ജീവിക്കാൻ പറ്റുമായിരുന്നു.’
‘ആൾ മരിച്ചതിനുശേഷം ഇങ്ങനെ മരുന്നു കുറിച്ചിട്ടും
ഉപദേശിച്ചിട്ടും എന്താ കാര്യം ഡോക്ടറേ?’ കേട്ടുനിന്ന ഒരു
സുഹൃത്ത് ചോദിച്ചു: ‘താങ്കൾ നേരത്തേ ഈ രോഗിയെ
ശ്രദ്ധിക്കുകയും ഇടയ്ക്കിടെ വന്ന് ഉപദേശിക്കുകയും മരുന്നു
നല്കുകയും ചെയ്തിരുന്നുവെങ്കിൽ ഇയാൾ ഇപ്പോൾ
മരിക്കുകയില്ലായിരുന്നു എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്.’
‘പണത്തെക്കാൾ മനുഷ്യനെ സ്നേഹിക്കുന്ന ഡോക്ടർമാർ
നമ്മുടെ നാട്ടിൽ കുറവാണല്ലോ. അപ്പോൾ ഇങ്ങനെയേ
സംഭവിക്കൂ.’ മറ്റൊരാളിൽ നിന്നും ഇങ്ങനെയൊരഭിപ്രായം
ഉണ്ടായി. അതോടെ ഡോക്ടർ പതുക്കെ രംഗത്തുനിന്നും
പിൻവലിഞ്ഞു.

ചെയ്യേണ്ട കാര്യങ്ങൾ സമയത്തുചെയ്യാതെ,


അഭിപ്രായം പറഞ്ഞിട്ടു കാര്യമില്ല.
262
തൈരിൽ വീണ തവളകൾ

കാച്ചിയ പാലിൽ ഉറതൈരൊഴിച്ച് വീട്ടമ്മ പോയി.


ജോലിത്തിരക്കിനിടയിൽ പാത്രം അടയ്ക്കാതെയാണ് പോയത്.
തന്മൂലം, രാത്രിയിൽ ചാടിച്ചാടി വന്ന രണ്ട് തവളകൾ ആ
പാത്രത്തിൽ വീഴാൻ ഇടയായി.
കഷ്‌ടകാലം! രണ്ട് തവളകളും പാലിൽ ഏറെനേരം
നീന്തിക്കുഴഞ്ഞു. പുറത്തുകടക്കാൻ ഒരു പിടിപാടും ഇല്ല.
എന്തുചെയ്യും? രണ്ടുപേരും ആലോചിച്ചു.
‘ഇങ്ങനെ തലങ്ങും വിലങ്ങും നീന്തിയിട്ട് ഒരു കാര്യവുമില്ല.’
ഇളയ തവള പറഞ്ഞു: ‘അടങ്ങിയിരിക്കുകയാണ് ഭേദം.
ഏതായാലും അന്ത്യം ഉറപ്പായിരിക്കുന്നു.’
‘അത്രയ്ക്ക് പറയാറായില്ല. നാം
ആലോചിച്ചുകൊണ്ടിരിക്കണം,
പ്രവർത്തിച്ചുകൊണ്ടിരിക്കുകയുംവേണം. നന്മയോ തിന്മയോ
സംഭവിക്കട്ടെ. അത് സ്വീകരിക്കാം.’
മൂത്ത തവളയുടെ വാക്കുകൾ കേട്ട് പരിഹാസത്തോടെ
ഇളയ തവള പറഞ്ഞു: ‘തത്ത്വപ്രസംഗത്തിന് കണ്ട ഒരു നേരം
കണ്ടില്ലേ!’ ‘അതല്ലനിയാ. നീ എന്‍റെ പുറത്തു കയറി പാത്രത്തിന്
വെളിയിൽ ചാടാമോ എന്ന് നോക്ക്.’
‘അപ്പോൾ ചേട്ടനോ?’ ഗൗരവവും ഉത്കണ്ഠയും നിറഞ്ഞ
തുറുകണ്ണുകളോടെ കുഞ്ഞിത്തവള ചോദിച്ചു.
‘സാരമില്ലെടോ! നാം രണ്ടുപേരും മരിക്കുന്നതിൽ ഭേദമല്ലേ
ഒരാൾ രക്ഷപ്പെടുന്നത്? ഉം പുറത്തു കയറിക്കോളൂ.’
‘എന്നോടു ക്ഷമിക്കൂ ചേട്ടാ, ഞാൻ നേരത്തെ ചേട്ടനെ
കളിയാക്കി.’കുഞ്ഞിത്തവളയുടെ സ്വരം ഇടറി: ‘അല്ലെങ്കിൽ
വേണ്ട. എന്‍റെ പുറത്തു കയറി ചേട്ടൻ രക്ഷപ്പെട്ടോളൂ.’
‘ഞാൻ പറയുന്നത് അനുസരിച്ചാൽ മതി. ഉം! പുറത്തുകയറ്.’
മൂത്ത തവള പിന്നെ ആജ്ഞാപിക്കുകയായിരുന്നു.
കുഞ്ഞിത്തവള ചേട്ടനെ അനുസരിച്ചു. പാത്രത്തിനു
വെളിയിൽ ചാടി രക്ഷപ്പെടുകയുംചെയ്തു.
പാത്രത്തിനകത്തെ തവള പിന്നെയും നീന്തിക്കൊണ്ടിരുന്നു.
കൈ കാലുകൾ കുഴയുമ്പോൾ തെല്ലൊന്നു നിൽക്കും. വീണ്ടും
നീന്തും.
ഉറതൈരിലൂടെയുള്ള തവളയുടെ നീന്തൽ ഒരു കടകോലിന്‍റെ
പ്രയോജനമാണ് ചെയ്തത്. അങ്ങനെ വെണ്ണ ഉരുണ്ടുകൂടി. അതു
വലിയ ഒരു ഉരുളയായി.
അപ്പോൾ മൂത്തതവള ആ വെണ്ണപ്പുറത്തു കയറി
പാത്രത്തിനു വെളിയിൽ ചാടി രക്ഷപ്പെട്ടു.
അധ്വാനിക്കുന്നവനു ഫലം കിട്ടുമെന്നതു തീർച്ചയാണ്
263
നടുക്കടലിൽ

പെട്ടെന്നു കടൽ ക്ഷോഭിച്ചിളകി. ചീറിയടിക്കുന്ന കാറ്റ്.


പൊങ്ങിവരുന്ന തിരമാലകൾ. അവയിൽപ്പെട്ടു
ഭീതിജനകമാംവിധം ഉലയുന്ന കപ്പൽ.
യാത്രക്കാർ പരിഭ്രാന്തരായി. സ്ത്രീകൾ കുട്ടികളെയും
ചേർത്തുപിടിച്ചു നിലവിളിയായി. അവർ കരയിലെ
ദൈവങ്ങളെയെല്ലാം സഹായത്തിനു വിളിച്ചു.
അപകടം കൂടാതെ എത്തിയാൽ പലതരത്തിലുള്ള
നേർച്ചകളും നൽകാമെന്നേറ്റു.
എന്തുകൊണ്ടോ പതുക്കെ കാറ്റടങ്ങി. കടൽ ശാന്തമായി.
യാത്രക്കാർക്ക് ആശ്വാസമായി. അവർ പഴയതുപോലെ
പൊട്ടിച്ചിരികളിലും കളികളിലും മുഴുകി.
കപ്പിത്താൻ അതിലൊന്നും പങ്കുകൊണ്ടില്ല. കടലിനെയും
ആകാശത്തിനെയും നിരീക്ഷിച്ചുകൊണ്ട് കരയെ സ്വപ്നം
കണ്ടുകൊണ്ട് കപ്പലിന്‍റെ നിയന്ത്രണത്തിൽ
ശ്രദ്ധിക്കുകയായിരുന്ന അദ്ദേഹം യാത്രക്കാരോടു പറഞ്ഞു:
‘സുഹൃത്തുക്കളേ, നാം ഇപ്പോഴും നടുക്കടലിൽതന്നെയാണ്,
ഏതു സമയവും കാലാവസ്ഥ മോശമായേക്കാം.
കൂട്ടനിലവിളിയാകും ഫലം. അതിനാൽ ഈ അമിതാഹ്ലാദങ്ങളെ
നിങ്ങൾതന്നെ നിയന്ത്രിക്കുക.’
‘നല്ലകാലത്ത് ദൈവത്തെ ഓർക്കാൻ ആർക്കും നേരമില്ലല്ലോ
കപ്പിത്താനേ!’ ഒരു വൃദ്ധൻ പറഞ്ഞു: ‘നിങ്ങൾ പറഞ്ഞതു
മുഴുവൻ ആരും കേട്ടതായിത്തന്നെ തോന്നുന്നില്ല. കേട്ടവരിൽ
ചിലർക്കാകട്ടെ നിങ്ങളോടു പുച്ഛമായിരിക്കും തോന്നിയിരിക്കുക.’
അമിതാഹ്ലാദം ആപത്തു വരുത്തിവയ്ക്കും പക്ഷേ,
അതാരും മനസ്സിലാക്കാറില്ല.
264
ഏഷണിക്കാരന്‍റെ അന്ത്യം

സിംഹരാജന് നല്ല സുഖമില്ല. നേരിയ തൊണ്ടവേദന. അത്രമാത്രം.


എങ്കിലും രാജാവിന്‍റെ അസുഖമല്ലേ! വിവരം കാടു മുഴുവൻ
വിളംബരം ചെയ്തു.
രാജാവ് ഗുഹാമുഖത്ത് വിശ്രമിക്കുകയാണ്. പ്രജകളെല്ലാം
രാജക്ഷേമം അറിയാൻ അവിടെ എത്തി. രാജാവ് എല്ലാവരെയും
കടാക്ഷിച്ചു.
‘കുറുക്കനെ കണ്ടില്ലല്ലോ!’ സിംഹം അടുത്തുനിന്ന
ചെന്നായയോടു ചോദിച്ചു.
‘പ്രഭോ! അവന് അങ്ങയെ ഒട്ടും ബഹുമാനമില്ല ഭയവുമില്ല.’
കിട്ടിയ സന്ദർഭം ഉപയോഗിച്ച് ചെന്നായ് പറഞ്ഞു: ‘അല്ലെങ്കിൽ
നോക്കൂ, ഇത്രയൊക്കെ ആയിട്ടും അവൻ ഇവിടെ മുഖം
കാണിക്കാൻ വന്നോ?’ ചെന്നായ പറയുന്നതു കേട്ടുംകൊണ്ടാണ്
കുറുക്കൻ അവിടെ എത്തിയത്. തന്നെക്കുറിച്ചുതന്നെയാവും
അവൻ ഏഷണി പറഞ്ഞതെന്ന് സിംഹരാജന്‍റെ ജ്വലിക്കുന്ന
നോട്ടം കണ്ടപ്പോൾ കുറുക്കനു മനസ്സിലായി.
‘തിരുമേനീ, അല്പം താമസിച്ചുപോയതിൽ ക്ഷമിക്കണം.’
വിറയൽ ഒതുക്കിക്കൊണ്ട് കുറുക്കൻ അറിയിച്ചു: ‘അങ്ങയുടെ
രോഗവിവരം അറിഞ്ഞ് ഇവിടെ കൂടിയ എല്ലാവരെക്കാളും
അസ്വസ്ഥനായത് അടിയനാണ്! ഒരു ഡോക്ടറെ കണ്ടുപിടിക്കാൻ
നടന്ന നടപ്പ്!’ സിംഹത്തിന്‍റെ കണ്ണിലെ കോപം അപ്രത്യക്ഷമായി.
പകരം ജിജ്ഞാസയായി.
‘അവസാനം അടിയൻ ഒരു ഡോക്ടറെ കണ്ടുപിടിച്ചു.
അദ്ദേഹം പറഞ്ഞത്, ഒരു ചെന്നായയുടെ തോൽ പൊളിച്ചെടുത്ത്
ചൂടോടെ കഴുത്തിൽ ചുറ്റിയാൽ രോഗം മാറുമെന്നാണ്.’
ഇത്രയും കേൾക്കേണ്ട താമസം, സിംഹം ചെന്നായയുടെ
മേൽ ചാടിവീഴുകയും അതിന്‍റെ തോൽ ഉരിഞ്ഞെടുത്തു
കഴുത്തിൽ ചുറ്റുകയും ചെയ്തു.

ഏഷണികൊണ്ട് ചിലപ്പോൾ തിരിച്ചടിയായിരിക്കും


ലഭിക്കുക.
265
ദുഷ്‌ടന്മാർ എങ്ങനെ ഉണ്ടായി?

ദേവദേവനായ സ്യൂസ് ഒരിക്കൽ പ്രൊമിത്തിയൂസിനോടു കല്പിച്ചു:


‘എന്‍റെ സൃഷ്‌ടികളെ മുഴുവൻ ഇവിടേക്കു
തെളിച്ചുകൊണ്ടുവരൂ. ഞാൻ വിശദമായി ഒന്നു കാണട്ടെ.’
മനുഷ്യരും മൃഗങ്ങളും പക്ഷികളുമെല്ലാം താമസിക്കാതെ
സ്യൂസ് ദേവന്‍റെ മുമ്പിൽ ഹാജരാക്കപ്പെട്ടു. എല്ലാവരെയും ഒന്നു
കടാക്ഷിച്ചശേഷം അദ്ദേഹം പറഞ്ഞു:
‘മൃഗങ്ങളാണല്ലോ, പ്രൊമിത്തിയൂസ്, എണ്ണത്തിൽ വളരെ
കൂടുതലായി കാണുന്നത്! താങ്കൾ ഒരു കാര്യം ചെയ്യൂ. അതിൽ
കുറെ എണ്ണത്തിനെ മനുഷ്യരാക്കി മാറ്റൂ.’
പ്രൊമിത്തിയൂസ് അപ്രകാരം ചെയ്തപ്പോൾ ഉണ്ടായ പുതിയ
മനുഷ്യർ രൂപത്തിൽ ആദ്യം വന്നവരെപ്പോലെതന്നെ കാണപ്പെട്ടു.
പക്ഷേ, മനസ്സിലെ മൃഗസ്വഭാവം മാറ്റത്തിനു വിധേയമായിരുന്നില്ല.
അക്കാര്യം ശ്രദ്ധിക്കാതെ സ്യൂസ് എല്ലാവരെയും ഭൂമിയിലേക്കു
തിരിച്ചയയ്ക്കുകയും ചെയ്തു.
അങ്ങനെ, രണ്ടാമതായി മനുഷ്യരൂപം ലഭിച്ചവരുടെ
പിൻമുറക്കാരാണ് നമ്മുടെ ഇടയിൽ ഇപ്പോഴും മൃഗങ്ങളെപ്പോലെ
പെരുമാറുന്നത്.

മനുഷ്യരുടെ രൂപവും മൃഗങ്ങളുടെ സ്വഭാവവും


കാണിക്കുന്നവർ മൃഗങ്ങൾക്കു തുല്യമാണ്.
266
ചന്ദ്രനെ കാണുന്ന കാലം

അന്ധൻമാരുടെ ആ കോളനിയിൽ ഒരമ്മയും മകളും


താമസിച്ചിരുന്നു.
ഒരുനാൾ മകൾ പറഞ്ഞു: ‘എനിക്കിപ്പോൾ ചന്ദ്രനെ കാണാൻ
കഴിയുന്നുണ്ടമ്മേ.’
‘ഉവ്വോ?’ അമ്മ സന്തോഷത്തോടെ ചോദിച്ചു: ‘പക്ഷേ,
ഇപ്പോൾ രാത്രിയല്ലല്ലോ മോളേ!
വൈകുന്നേരമാകുന്നതേയുള്ളുവെന്നാണ് എനിക്കു
തോന്നുന്നത്.’ ‘ഈ അമ്മയ്ക്കൊന്നുമറിയില്ല! ഞാൻ പറഞ്ഞില്ലേ,
എനിക്കു ചന്ദ്രനെ കാണാമെന്ന്.’ ഏതു ചന്ദ്രനാണാവോ!
ഏതായാലും നല്ലതുതന്നെ. അമ്മ വിചാരിച്ചു. നുണ പറഞ്ഞിട്ടു
മകൾക്ക് എന്താണു നേട്ടം? എങ്കിലും അതൊന്നു
പരിശോധിച്ചുകളയാമെന്ന് ഒരു തോന്നൽ അമ്മയ്ക്കുണ്ടായി.
അവർ അലമാരിയിലെ പാത്രങ്ങളിലൊന്നു തപ്പിയെടുത്തു
തുറന്നു. പ്രാർത്ഥനാവേളയിൽ കനലിൽ പൊടിച്ചിട്ടു
പുകയ്ക്കുവാനുപയോഗിക്കുന്ന ഒരു സുഗന്ധവസ്തുവായിരുന്നു
അതിൽ ഉണ്ടായിരുന്നത്. അമ്മ അതിലൊരു കഷണമെടുത്തു
മകളുടെ കൈയിൽ കൊടുത്തുകൊണ്ട് ചോദിച്ചു:
‘മോൾക്കു നന്നായി കാണാമെന്നല്ലേ പറഞ്ഞത്. എങ്കിൽ
ഇത് എന്താണെന്ന് അമ്മയ്ക്കു പറഞ്ഞുതരൂ.’
‘ഇതോ? ഇതു വെറുമൊരു കല്ലിൻകഷ്ണമല്ലേ അമ്മേ?’
‘എന്‍റെ കുട്ടീ. നിനക്കിപ്പോൾ കണ്ണും മൂക്കും ഇല്ലെന്നാണ് എനിക്കു
തോന്നുന്നത്. മണംകൊണ്ടെങ്കിലും അതു സാമ്പ്രാണിയാണെന്നു
നീ മനസ്സിലാക്കേണ്ടതായിരുന്നു. എന്നോടെന്തിനു നീ നുണ
പറഞ്ഞു?’ അമ്മ വ്യാകുലപ്പെട്ടു.
‘മോള് കേൾക്കുന്നുണ്ടോ?’ അമ്മ തുടർന്നു: ‘നീ വളരെ
സൂക്ഷിക്കേണ്ടുന്ന പ്രായമാണിത്, സ്വർഗ്ഗം കാണിച്ചു തരാമെന്നു
പറഞ്ഞ് വല്ലവരും നിന്നെ കൂട്ടിക്കൊണ്ടുപോയെന്നുവരും.
പാതാളത്തിലാണ് ചെല്ലുന്നതെന്നു നീ അപ്പോൾ അറിയില്ല.
അതുകൊണ്ട് എന്‍റെ മോള് ഈ അമ്മയോട് ഒരിക്കലും കള്ളം
പറയല്ലേ!’ അടഞ്ഞ മിഴികൾക്കുള്ളിൽ, ആ മകളുടെ
മനസ്സിന്നുള്ളിൽ അപ്പോൾ ഒരു സൂര്യൻ ഉദിക്കുകയായിരുന്നു.
കള്ളത്തരം ആപത്തിലെ ചാടിക്കൂ.
267
സ്നേഹം മരിക്കുവോളം

ഭർത്താവിന്‍റെ മരണം അവളെ ഒരു ഭ്രാന്തിയെപ്പോലെയാക്കി. ഈ


ലോകത്തിൽ തന്നെ ഏറ്റവും സ്നേഹിച്ച പുരുഷൻ, തന്‍റെ
എല്ലാമെല്ലാമായിരുന്നവൻ, പോയില്ലേ! പ്രിയതമന്‍റെ ജഡം
ശ്മശാനത്തിലേക്കെടുത്തപ്പോൾ അവളും കൂടെപ്പോയി.
പൊട്ടിപ്പൊളിഞ്ഞ ഒരു ശവകുടീരത്തിനകത്ത് ശവപ്പെട്ടി
ഇറക്കിവെച്ചപ്പോൾ അവൾ അതിനെ കെട്ടിപ്പിടിച്ചുകൊണ്ടു
പറഞ്ഞു: ‘പോ, എല്ലാവരും പോ. ഇത് സംസ്കരിക്കണ്ട, എന്‍റെ
പ്രിയപ്പെട്ടവനെ എനിക്ക് പിരിഞ്ഞിരിക്കുവാൻ വയ്യ. ഞാൻ
ഇവിടെത്തന്നെ കഴിഞ്ഞു കൊള്ളാം. നിങ്ങളെല്ലാം പോകൂ.’
സാന്ത്വനിപ്പിച്ചും നയം പറഞ്ഞും അവളെ പിന്തിരിപ്പിക്കാനുള്ള
ശ്രമങ്ങളെല്ലാം വിഫലമായി. ആളുകൾ പിരിഞ്ഞുപോയി. അവർ
അവളുടെ ഭർത്തൃസ്നേഹത്തെയും പാതിവ്രത്യത്തെയും
വാഴ്ത്തി. അടുത്തദിവസം വേലക്കാരി ശവകുടീരത്തിലെത്തി.
യജമാനത്തിക്ക് അവൾ ഭക്ഷണം കൊണ്ടുവന്നിരുന്നു.
അതൊന്നും ആ സ്ത്രീ കഴിച്ചില്ല. വീട്ടിലേക്ക് തിരിച്ചുവരാനുള്ള
അപേക്ഷയും കൈക്കൊണ്ടില്ല.
അതിന്‍റെ അടുത്ത ദിവസവും വേലക്കാരി വന്നു.
ഭക്ഷണത്തിൽ എന്തോ ചിലത് അവൾ കഴിച്ചുവെന്നു വരുത്തി.
ഭർത്താവിന്‍റെ ശവപ്പെട്ടിക്കടുത്തുതന്നെ അന്നും അവളുറങ്ങി.
ഒരു ദേവാലയം കൊള്ളയടിച്ച മൂന്നു മോഷ്‌ടാക്കളെ അന്നു
വൈകിട്ട് അവിടെ കുരിശിലേറ്റാൻ കൊണ്ടുവന്നിരുന്നു.
അവരുടെ ജഡം ബന്ധുക്കൾ വന്നു കൊണ്ടുപോകാതിരിക്കാൻ
ഒരു പട്ടാളക്കാരനെ കാവലിനും നിർത്തിയിരുന്നു.
ഒറ്റയ്ക്ക് ഒരു സ്ത്രീ ശ്മശാനത്തിൽ കഴിയുന്നതു കണ്ട് ആ
കാവൽക്കാരൻ അത്ഭുതപ്പെട്ടു. രാത്രിയിൽ അല്പം വെള്ളം
കുടിക്കാനെന്ന വ്യാജേന അയാൾ അങ്ങോട്ടു ചെന്നു.
അയാളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമൊന്നും
അവൾ പറഞ്ഞില്ല.
‘എന്നോടൊന്നും ചോദിക്കരുത്. നിങ്ങൾ ഇവിടെനിന്നു
പോകുന്നുണ്ടോ?’ അവൾ ദേഷ്യപ്പെട്ടു.
അടുത്തദിവസം യജമാനത്തിയെ അന്വേഷിച്ചുചെന്ന
വേലക്കാരിയിൽനിന്നാണ് അയാൾ കാര്യങ്ങൾ സൂത്രത്തിൽ
ഗ്രഹിച്ചത്. അതിനുശേഷം പട്ടാളക്കാരൻ ആ വിധവയുടെ
അടുക്കൽപ്പോയി സാന്ത്വനവാക്കുകൾ പറഞ്ഞു.
വിധവ അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രാത്രിയിൽ
മെഴുകുതിരി വെളിച്ചത്തിൽ എന്തോ
ആലോചിച്ചിരിക്കുകയായിരുന്ന ആ സ്ത്രീയുടെ അടുക്കൽ
പട്ടാളക്കാരൻ വീണ്ടും ചെന്നു:
‘ഇങ്ങനെ ദുഃഖിച്ചിരുന്നിട്ടെന്താ കാര്യം. വിളക്കു കെടുത്തി
കിടക്കരുതോ?’ അയാൾ ചോദിച്ചു.
അവൾ അതിന് ഉത്തരം പറയാതെ മറ്റൊരു ചോദ്യമാണ്
ചോദിച്ചത്:
‘നിങ്ങൾ ഭക്ഷണം കഴിച്ചുവോ?’ ‘ഇല്ല.’ ‘എങ്കിൽ അകത്തു
വരൂ. എന്‍റെ ഭക്ഷണം ഇരിപ്പുണ്ട്.’ അവൾ ക്ഷണിച്ചു. ‘അപ്പോൾ
നിങ്ങളുടെ ഭക്ഷണം?’ അയാൾ അകത്തു കടന്നുകൊണ്ടു
ചോദിച്ചു.
‘എനിക്കു വേണമെന്നില്ല.’
‘അതു പറ്റില്ല, ഞാൻ ഒറ്റയ്ക്ക് കഴിക്കില്ല.’
‘എങ്കിൽ ശരി. ഞാൻ അല്പം കഴിക്കാം.’ അവൾ
ഭക്ഷണത്തിൽ നിന്നും അല്പം മാത്രമെടുത്തു.
‘പോരാ, നിങ്ങൾ ആദ്യം കഴിക്കണം. വാ പൊളിക്കൂ.’ എന്നു
പറഞ്ഞുകൊണ്ടു പട്ടാളക്കാരൻ ഒരു റൊട്ടിക്കഷണം അവളുടെ
വായോടടുപ്പിച്ചു.
അവൾ ഒരു ചിരിയോടെ അതു സ്വീകരിച്ചു. ഭക്ഷണം
കഴിഞ്ഞു രണ്ടുപേരും അവിടെത്തന്നെയാണ് ഉറങ്ങിയത്.
പിറ്റേ ദിവസവും അവർ കൂടുതൽ സന്തോഷത്തോടെ
ഭർത്താവിന്‍റെ ശവപ്പെട്ടിക്കരികിൽ ഉറങ്ങി.
പക്ഷേ, വെളുപ്പാൻകാലത്ത് കള്ളന്മാരുടെ ജഡങ്ങൾ
കുരിശിൽത്തന്നെയുണ്ടോ എന്നു പരിശോധിക്കാൻ ചെന്ന
പട്ടാളക്കാരൻ ഞെട്ടിപ്പോയി.
മദ്ധ്യത്തിലെ കുരിശിലുള്ള ജഡം ആരോ
കൊണ്ടുപോയിരിക്കുന്നു.
ഇനി എന്തു ചെയ്യും? തിരിച്ചു ശവകുടീരത്തിൽ വന്നു തന്‍റെ
കൂട്ടുകാരിയോട് അയാൾ വിറയലോടെ വിവരം പറഞ്ഞു:
‘രാജാവറിഞ്ഞാൽ കിട്ടുന്ന ശിക്ഷ എന്താണെന്നറിയാമോ?
പകരം എന്നെയാവും ആ കുരിശിൽ തറയ്ക്കുന്നത്.’
‘ഓ! അത്രയ്ക്കൊന്നും ഭയപ്പെടാനില്ലെന്നേ!’ അവൾ
അയാളെ ആശ്വസിപ്പിച്ചു:
‘നോക്കൂ, ഈ ശവപ്പെട്ടി തുറന്ന് ഉടനെ ജഡം പുറത്തെടുത്തു
നമുക്കത് ആ ഒഴിഞ്ഞ കുരിശിൽ ബന്ധിപ്പിച്ചു നിർത്താം.’
ആ ആശയം പട്ടാളക്കാരനു വളരെ ഇഷ്‌ടമായി. സ്വന്തം
നാഥന്‍റെ ജഡം മറ്റു കള്ളന്മാരുടെ ജഡങ്ങൾക്കൊപ്പം കുരിശിൽ
തറപ്പിച്ചു നിർത്തിയശേഷം അവൾ ആശ്വാസത്തോടെ
പട്ടാളക്കാരന്‍റെ കൂടെ മടങ്ങി; വീണ്ടും ജീവിതത്തിലേക്ക്.

ഏതു ദുഃഖത്തെയും കാലം മായിക്കും.


268
ഇതു സത്യം

രണ്ട് അയൽക്കാരുണ്ടായിരുന്നു. അതിൽ ഒരാൾക്കു


പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ മോഹം തോന്നി. കൈയിലുള്ള
സമ്പാദ്യമെല്ലാം അയൽക്കാരനെ സൂക്ഷിക്കുവാൻ ഏല്പിച്ച്
അയാൾ തീർത്ഥാടനത്തിനിറങ്ങി.
അയാളുണ്ടോ ഇനി തിരിച്ചുവരുന്നു! വല്ല കാട്ടുമൃഗങ്ങളും
ഭക്ഷണമാക്കിയിട്ടുണ്ടാകും. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ
അയൽക്കാരൻ വിചാരിച്ചു. പിന്നെ അല്പാല്പമായി ആ പണം
തന്‍റെ സുഖഭോഗങ്ങൾക്കായി ചെലവഴിച്ചുതുടങ്ങി.
തീർത്ഥാടനത്തിനു പോയ ആൾ പെട്ടെന്നൊരു ദിവസം
തിരിച്ചുവന്നു. അയാൾ അയൽക്കാരനോടു താൻ
സൂക്ഷിക്കുവാൻ ഏല്പിച്ച പണക്കിഴി ആവശ്യപ്പെട്ടു.
‘എന്തു പണക്കിഴി? ആരുടെ പണക്കിഴി?’ അയൽക്കാരൻ
കൈ മലർത്തി.
‘ങേ? നിങ്ങൾ എന്‍റെ പണക്കിഴി സൂക്ഷിക്കുവാൻ
വാങ്ങിയില്ലെന്നോ?’ തീർത്ഥാടകൻ അമ്പരപ്പും ദുഃഖവും കലർന്ന
സ്വരത്തിൽ ചോദിച്ചു: ‘നിങ്ങൾക്ക് ക്ഷേത്രനടയിൽവച്ചു
പ്രതിജ്ഞ ചെയ്യാൻ കഴിയുമോ?’ അയൽക്കാരൻ അല്പമൊന്നു
പരുങ്ങി. എങ്കിലും ഉടനെ പറഞ്ഞു: ‘ഓഹോ! അതിനെന്താ?
നാളെ ആയാൽ പോരേ?’ ‘നാളെയെങ്കിൽ നാളെ.’ തീർത്ഥാടകൻ
പറഞ്ഞു. രണ്ടുപേരും പിരിഞ്ഞു.
പക്ഷേ, അയൽക്കാരൻ, തന്‍റെ അവശേഷിച്ച സമ്പാദ്യമെല്ലാം
എടുത്ത് നഗരം വിടാൻ ഒരുങ്ങുകയാണുണ്ടായത്.
നഗരാതിർത്തിയിൽവച്ച് അയാൾ ഒരു മുടന്തനെ കണ്ടു.
മുടന്തനും തന്‍റെ വഴിക്കാണെന്നറിഞ്ഞപ്പോൾ അയാൾ കുശലം
ചോദിച്ചു: ‘താങ്കളുടെ പേരെന്താണ്?’ ‘പ്രതിജ്ഞ എന്നാണ് എന്‍റെ
പേര്. വാക്കു പാലിക്കാത്തവരെയും വഞ്ചന
കാണിക്കുന്നവരെയും ശിക്ഷിക്കാൻ അടുത്ത നഗരത്തിലേക്കു
പോവുകയാണ്.’
‘ഇങ്ങോട്ട് ഇനി എപ്പോഴാണ് തിരിച്ചുവരിക?’ അയൽക്കാരന്
ഉത്സാഹമായി.
‘സാധാരണ ഗതിയിൽ നാല്പതു വർഷം കഴിയും. ചിലപ്പോൾ
അതു മുപ്പതായി ചുരുങ്ങുകയുംചെയ്യും.’
പെട്ടെന്ന് അബദ്ധം പറ്റിയപോലെ ഭാവിച്ച് അയൽക്കാരൻ
പറഞ്ഞു: ‘അയ്യോ! സുഹൃത്തേ! വീടു പൂട്ടാതെയാണ് ഞാൻ
പോന്നത്. വല്ല പട്ടികളോ കള്ളന്മാരോ കയറും. ഞാൻ
തിരിച്ചുചെല്ലട്ടേ. താങ്കൾ യാത്ര തുടർന്നോളൂ. അയൽക്കാരൻ
വീട്ടിൽ തിരിച്ചെത്തി. അടുത്ത ദിവസം അയാൾ തീർത്ഥാടനം
കഴിഞ്ഞുവന്ന സുഹൃത്തിനെ വിളിച്ചുപറഞ്ഞു: ‘വരൂ,
ക്ഷേത്രത്തിൽവച്ചു ഞാൻ സത്യം ചെയ്യാം.’
രണ്ടുപേരും ക്ഷേത്രനടയിൽ ഇരുവശത്തും നിന്നശേഷം
അയൽ ക്കാരൻ പറഞ്ഞു:
‘എതിരെ നില്ക്കുന്ന ഈ മനുഷ്യൻ പണക്കിഴിയോ മറ്റ്
എന്തെങ്കിലും വിലപ്പെട്ട സാധനങ്ങളോ എന്നെ സൂക്ഷിക്കാൻ
ഏല്പിച്ചിട്ടില്ലെന്നു ഞാനിതാ സത്യം ചെയ്യുന്നു. ഇതു സത്യം! ഇത്...’
‘കള്ളം!’ പിറകിൽനിന്ന് കനപ്പെട്ട ഒരു ശബ്‍ദം കേട്ട് സകലരും
തിരിഞ്ഞു നോക്കി.
‘നിങ്ങളോ?’ വിളർച്ചയോടെ അയൽക്കാരൻ ചോദിച്ചു.
‘അതെ.’ ഇന്നലെ രാത്രി നഗരാതിർത്തിയിൽവച്ചു കണ്ട,
പ്രതിജ്ഞ എന്നു പേരുള്ള മുടന്തൻ പറഞ്ഞു.
‘മുപ്പതോ നാല്പതോ വർഷം കഴിഞ്ഞേ തിരിച്ചുവരൂ
എന്നാണല്ലോ താങ്കൾ പറഞ്ഞിരുന്നത്? എന്നിട്ടിപ്പോൾ...’
‘ശരിയാണ്. ചിലർ മനഃപൂർവ്വം കള്ളം പറയാനും
വഞ്ചിക്കാനും ഒരുങ്ങിയാൽ അവരെ ശിക്ഷിക്കാൻ എനിക്ക്
ഉടനെ തിരിച്ചെത്തേണ്ടതായി വരാറുണ്ട്?’ എന്നിട്ട്
അധികാരസ്വരത്തിൽ അദ്ദേഹം നാട്ടുകാരോടു പറഞ്ഞു: ‘ഈ
ചതിയനെ കൈകാലുകൾ കെട്ടി മലമുകളിൽ കൊണ്ടുപോയി
പാറക്കെട്ടിലേക്കു വലിച്ചെറിയൂ.’
സത്യത്തിനു നിരക്കാത്ത കള്ളം പറയുന്നവൻ
എപ്പോഴെങ്കിലും ശിക്ഷിക്കപ്പെട്ടിരിക്കും.
269
മരിച്ചാലും പിരിയാത്ത സ്നേഹം

അവൾക്ക് സഹികെട്ടു. എത്ര കാലമാണ് ഇങ്ങനെ ജീവിക്കുക?


എന്നും മദ്യപിച്ചു വരുന്ന ഭർത്താവിന്‍റെ ശകാരവാക്കുകളുടെ
അഭിഷേകം. പുറകേ ഇടിയും തൊഴിയും വസ്ത്രാക്ഷേപവും!
പിന്നെ ശ്മശാനമൂകതയിൽ ശവത്തിനു കാവലിരിക്കുംപോലുള്ള
തന്‍റെ ഇരിപ്പ്. അയാൾക്ക് മദ്യപാനം; തനിക്ക് അശ്രുപാനവും.
കുഞ്ഞുങ്ങൾ ഇല്ലാത്തത് ഭാഗ്യം. ഉണ്ടെങ്കിൽ അവർകൂടി
ഇതൊക്കെ കണ്ടും സഹിച്ചും കഴിയേണ്ടിവരില്ലേ? എത്ര
പറഞ്ഞിട്ടും മനസ്സിലാകാത്ത ഈ മനുഷ്യനെ ഒന്നു
നേരെയാക്കിയെടുക്കാൻ എന്താണ് ചെയ്യുക എന്ന് അവൾ
പലപ്പോഴും ആലോചിക്കാറുള്ളതാണ്. ഒരു തന്ത്രവും ഇതുവരെ
വിജയിക്കുകയുണ്ടായില്ല.
ഒടുവിൽ ഒരു ദിവസം അവൾ കുറെ മദ്യം വീട്ടിൽ വാങ്ങിവച്ചു.
മദ്യപിചുവന്ന ഭർത്താവിനെ അവൾ സന്തോഷത്തോടെയാണ്
അന്ന് എതിരേറ്റത്. ഭാര്യ മദ്യക്കുപ്പിയുമായി വരുന്നതു കണ്ടപ്പോൾ
ഭർത്താവിന്‍റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.
‘നീയാണെടീ ഭാര്യ!’ അയാൾ കുഴഞ്ഞ ശബ്‍ദത്തിൽ
പറഞ്ഞു. അവളാകട്ടെ പിന്നെയും പിന്നെയും അയാൾക്ക് മദ്യം
ഒഴിച്ചുകൊടുത്തുകൊണ്ട് പിറുപിറുത്തു: ‘കുടിക്ക്. നിങ്ങളുടെ
ഒടുക്കത്തെ കുടി. മുഴുവൻ കുടിക്ക്.’
മദ്യപിച്ച് ബോധമില്ലാതെ തറയിൽ ശവംപോലെ കിടക്കുന്ന
ഭർത്താവിനെ അവൾ പ്രയാസപ്പെട്ടാണെങ്കിലും ഒരുവിധം
താങ്ങിയെടുത്ത് ആ ഇരുട്ടിൽ പുറത്തേക്കു നടന്നു. അധികം
ദൂരെയല്ലാത്ത ശ്മശാനത്തിലേക്കായിരുന്നു ആ യാത്ര. അവിടെ
ഒരു ശവക്കല്ലറയുടെ മുകളിൽ ഭർത്താവിനെ കിടത്തി അവൾ
വീട്ടിൽ തിരിച്ചുവന്നു ചെറുതായൊന്ന് ഉറങ്ങുകയും ചെയ്തു.
പുലരാറായപ്പോൾ അവൾ ഉണർന്നു. മദ്യലഹരിയിലുള്ള
ഭർത്താവിന്‍റെ ഉറക്കം ഇപ്പോൾ തീർന്നുകാണണം. ഇനി
അങ്ങോട്ടുചെന്ന് ഭക്ഷണം കൊടുക്കാം. വിശക്കുന്നുണ്ടാകും.
പിന്നെ വിവരം ധരിപ്പിച്ചു കുടിക്കരുതെന്ന് അപേക്ഷിക്കുകയും
ചെയ്യാമെന്ന വിചാരത്തോടെ അവൾ ശ്മശാനത്തിലെത്തി.
ഭർത്താവ് നല്ല ഉറക്കത്തിൽതന്നെയാണ്. അവൾ കുലുക്കി
വിളിച്ചു. പിന്നെ ഒരുവിധം താങ്ങിപ്പിടിച്ച് ഇരുത്തി. പാതി തുറന്ന
കണ്ണിലൂടെ ഒന്നു നോക്കിക്കൊണ്ട് അയാൾ ചോദിച്ചു:
‘ഇതേതാ സ്ഥലം?’ ‘മരിച്ചവരെ അടക്കുന്ന സ്ഥലം.’
‘നീയേതാ?’ ‘നിങ്ങളെ കുഴിച്ചിടാൻ വന്നവൾ. അതിനുമുമ്പ്
വേണമെങ്കിൽ ഈ ഭക്ഷണം കഴിക്ക്.’
മനഃപ്രയാസത്തോടെയാണെങ്കിലും അവൾ പറഞ്ഞു.
‘എനിക്കെന്തിനാ ഭക്ഷണം? കുടിക്കാൻ കുറച്ച് മദ്യം തരൂ.
നിനക്ക് പെരുത്ത പുണ്യമുണ്ടാകും!’ താൻ ഉദ്ദേശിച്ചതിൽനിന്നും
വിപരീതമായി, ഒട്ടും പ്രതീക്ഷ നല്കാത്ത ആ ഉത്തരം കേട്ട്
അവൾ പൊട്ടിക്കരഞ്ഞു.
‘കുടിക്കാൻ തരൂ പെണ്ണേ.’ അയാൾ ശരീരം കുഴഞ്ഞ് വീണ്ടും
ആ ശവക്കല്ലറയിൽ വീണുകിടന്നുകൊണ്ടു പുലമ്പി: ‘എന്നെ
കുഴിച്ചിട്ടാലും നീ ദിവസേന കുറച്ചു മദ്യം എന്‍റെ കുഴിമാടത്തിൽ
കൊണ്ടുവന്ന് ഒഴിക്കണം. ഒഴിക്കൂല്ലേ? നീയെന്താ മിണ്ടാത്തത്?’
മനുഷ്യരോടുള്ളതിനെക്കാൾ സ്നേഹം ചിലർക്ക്
ദുശ്ശീലങ്ങളോടാണ്. എന്തു ചെയ്യാം! മരണത്തിനുപോലും
വേർപിരിക്കാൻ കഴിയാത്ത ആ സ്നേഹം കണ്ട് ഒരു
തേങ്ങിക്കരച്ചിലോടെ അവൾ തന്‍റെ വീട്ടിലേക്കോടി.
എത്ര പരിശ്രമിച്ചാലും മാറാത്ത ചില ദുശ്ശീലങ്ങളുണ്ട്,
മരണത്തിന് മാത്രം മാറ്റാൻ പറ്റുന്നവ.
270
ആരാണ് രാജാവ്?

കാട്ടിലെ മൃഗങ്ങൾക്കിടയിൽ ഒരിക്കൽ ഒരു


ആശയക്കുഴപ്പമുണ്ടായി. കഴിവുകൾ വച്ചുനോക്കുമ്പോൾ
ആരാണ് ഒന്നാമൻ എന്ന് അറിയണം. രണ്ടാമനും മൂന്നാമനും
ആരൊക്കെയെന്നു നിശ്ചയിക്കണം. അതിന് എന്താണൊരു വഴി?
മൃഗങ്ങൾ അതേപ്പറ്റി സംസാരിച്ചു. തർക്കിക്കുകയും ചെയ്തു.

ഓരോരുത്തർക്കും കഴിവുകളിൽ അവരാണ് മുമ്പരെന്ന ബോധം


ഉണ്ടായിരുന്നു. സിംഹവും ആനയും പുലിയും കരടിയുമൊക്കെ
മത്സരിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, ചിതലുപോലും
വിട്ടുകൊടുക്കുന്നില്ല. എത്ര വമ്പനെയും കുറച്ചുനേരം
ഇളകാതിരുന്നാൽ ഒരു മൺപുറ്റാക്കിമാറ്റാൻ ഞങ്ങൾക്കു
കഴിയുമെന്നു ചിതലുകൾ വാദിച്ചു.
തർക്കങ്ങളും അവകാശവാദങ്ങളും വർദ്ധിച്ചപ്പോൾ കുതിര
ഒരാശയം മുന്നോട്ടുവച്ചു:
‘നാമെല്ലാം തർക്കകക്ഷികളാണല്ലോ. അതിനാൽ
തർക്കപരിഹാരം നമുക്ക് എളുപ്പത്തിലൊന്നും കാണാനാവില്ല.
നിഷ്പക്ഷനായ മറ്റൊരാളെ പുറത്തുനിന്നു കൊണ്ടുവരികയാണ്
ഉത്തമം. എന്തുകൊണ്ട് മനുഷ്യനെ ജഡ്ജിയായി നമുക്കു
വിളിച്ചുകൂടാ? അയാളുടെ തീരുമാനം സ്വീകരിക്കുകയും ചെയ്യാം.’
‘പക്ഷേ, അയാൾക്ക് നമ്മുടെ പ്രശ്നം ശരിയായി
മനസ്സിലാകുമോ? എനിക്കു സംശയമുണ്ട്.’ ചിതൽ പറഞ്ഞു.
ചിതലിനെ അനുകൂലിച്ചുകൊണ്ട് മുള്ളൻപന്നി വാദിച്ചു:
‘ഓരോ തരത്തിൽ ശക്തരായ നമ്മുടെ കഴിവുകളെ
എങ്ങനെയാണ് അയാൾ അളക്കുക?’ ‘മനുഷ്യന് മൃഗബുദ്ധിയും
കാണുമായിരിക്കും!’ കുറുക്കനാണ് ആ തമാശ പൊട്ടിച്ചത്. മറ്റു
മൃഗങ്ങൾ അതുകേട്ട് ആഹ്ലാദശബ്‍ദങ്ങൾ പുറപ്പെടുവിച്ചു.
‘ശബ്ദിക്കരുത്!’ അതു സിംഹത്തിന്‍റെ കല്പനയായിരുന്നു:
‘നമുക്ക് ഏതായാലും മനുഷ്യനെ ജഡ്ജിയായി വിളിക്കാം.’
‘പക്ഷേ, ഒരു കാര്യമുണ്ട്.’ കുതിര പറഞ്ഞു: ‘ജഡ്ജിയുടെ
അറിവിനെ ചോദ്യംചെയ്യുന്ന ആൾ മഹാധിക്കാരിയും മറ്റുള്ളവരെ
മനസ്സിലാക്കാൻ കൂട്ടാക്കാത്തവനുമായി കരുതപ്പെടുമെന്ന
ഓർമ്മവേണം. നാം ഒരാളെ വിളിച്ചുവരുത്തി അപമാനിക്കുന്നതും
ശരിയല്ലല്ലോ.’
എതിർപ്പുള്ളവരും തത്കാലം ആ തീരുമാനത്തെ
അംഗീകരിച്ചു. അങ്ങനെ ഒരു മനുഷ്യനെ അവർ കാട്ടിലേക്കു
വരുത്തുകയും ചെയ്തു.
മൃഗങ്ങൾ ഓരോരുത്തരായി ജഡ്ജിയുടെ മുന്നിൽ തങ്ങളുടെ
ശക്തിവിശേഷങ്ങളും അവകാശവാദങ്ങളും അവതരിപ്പിച്ചു.
മനുഷ്യൻ എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവ്വം
കുറിച്ചെടുത്തിരുന്നു. അവ അയാൾ പരസ്പരം ഒത്തുനോക്കി.
ഗുണദോഷങ്ങളെ വിലയിരുത്തി. ഇനി വിധി പ്രഖ്യാപിക്കുകയേ
വേണ്ടൂ.
മനുഷ്യന്‍റെ നോട്ടവും ഭാവവും ഇഷ്‌ടപ്പെടാതിരുന്ന സിംഹം
അപ്പോൾ ഇടയ്ക്കു കയറി ഒരു ചോദ്യം ചോദിച്ചു:
‘പ്രഭോ! രൂപത്തിലും കഴിവുകളിലും വളരെ വ്യത്യസ്തരായ
ഞങ്ങളെ എന്തു മാനദണ്ഡമനുസരിച്ചാണ് അങ്ങു
വിലയിരുത്തുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം.’
‘അളവുകോൽ എന്തെന്നോ? പറയാം.’ മനുഷ്യൻ തുടർന്നു:
‘നിങ്ങളിൽ ഓരോരുത്തരും എനിക്ക് എത്ര കൂടുതൽ
ഉപയോഗമുള്ളവരാണ്, അല്ലെങ്കിൽ എത്ര കുറച്ച്
ഉപയോഗമുള്ളവരാണ് എന്നു നോക്കിയാണ് ഞാൻ മാർക്കു
നൽകുന്നത്.’ ‘ഓഹോ! അങ്ങനെയോ?’ സിംഹം ക്ഷോഭത്തോടെ
ചോദിച്ചു: ‘എങ്കിൽ കഴുതയുടെയും എത്ര പിന്നിലായിരിക്കും
സിംഹത്തിന്‍റെ സ്ഥാനം? എടോ, വിധികർത്താവേ! എന്‍റെ
കൈകൊണ്ടു മരിക്കാനാണോ നിന്‍റെ വിധി?’ സിംഹം
ഉടലാകെയിളക്കി ഒന്നു ഗർജ്ജിച്ചു.
അതു കേട്ടു മനുഷ്യൻ പിന്തിരിഞ്ഞോടി, കൊടുങ്കാറ്റിന്‍റെ
വേഗത്തിൽ! ‘നോക്കൂ, നമ്മുടെമേൽ വിധിപറയാൻ അർഹനല്ല
മനുഷ്യനെന്നു സിംഹവും പറഞ്ഞിരിക്കുന്നു.’ ചിതൽ തന്‍റെ
ആദ്യവാദം കുതിരയോട് ആവർത്തിച്ചു.
‘ശരിയാണ്, ഞാനും അതു നേരത്തേ പറഞ്ഞതല്ലേ?’
‘ഇപ്പോൾ സിംഹവും അതു പറയേണ്ടിവന്നു നിങ്ങൾക്കു
ബോദ്ധ്യമാകാൻ!’ മുള്ളൻ പന്നിയും തന്‍റെ ഭാഗം വിശദമാക്കി.
‘മനുഷ്യനെക്കൊണ്ടുതന്നെ അവന്‍റെ കഴിവുകേടു
ബോദ്ധ്യമാക്കിയ സിംഹത്തിന്‍റെ ബുദ്ധി അപാരംതന്നെ.’
കുറുക്കൻ സ്തുതിഗീതം മുഴക്കി.
‘എന്നെ ആരും അങ്ങനെ പുകഴ്ത്തുകയൊന്നും വേണ്ട.’
സിംഹം പറഞ്ഞു:
‘ഞാനാണ് ഏറ്റവും ശക്തൻ അല്ലെങ്കിൽ ഏറ്റവും ശക്തി
കുറഞ്ഞവൻ എന്ന് നിങ്ങളുടെ ഇഷ്‌ട൦പോലെ വിചാരിക്കാം.
പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം വേണ്ടത്ര ശക്തിയുണ്ടെന്ന
പൂർണ്ണ വിശ്വാസം എനിക്കുണ്ട്. വേണ്ടിടത്ത് ആ ശക്തി ഞാൻ
പ്രയോഗിക്കുകയുംചെയ്യും.’
സിംഹം ഇത്രയും പറഞ്ഞ് അതിന്‍റെ വഴിക്കുപോയി. സ്വന്തം
ശക്തിയിൽ വിശ്വാസമുള്ള ഗജവീരനും പുലിയും കരടിയുമെല്ലാം
ഓരോരുത്തരായി സഭയിൽനിന്ന് എഴുന്നേററുപോയി.
ഒടുവിൽ രണ്ടുപേർമാത്രം അവിടെ ശേഷിച്ചു—ഒരു
കുരങ്ങനും ഒരു കഴുതയും. അല്പനേരം അവർ
പിറുപിറുത്തുകൊണ്ടിരുന്നു.
പിന്നെ, ‘ഞാൻ രാജാവ്! നീ പ്രജ.’ എന്നു പറഞ്ഞുകൊണ്ട്
കുരങ്ങൻ കഴുതപ്പുറത്തു സ്ഥലംപിടിച്ചു.
‘നട കഴുതേ നട!’ കുരങ്ങൻ കഴുതയുടെ വയറ്റത്തടിച്ചു
ഗോഷ്‌ടികൾ കാണിക്കുകയും ചിരിക്കുകയുംചെയ്തു. അവർ
അങ്ങനെ കാട്ടിനുള്ളിലേക്കു നീങ്ങി.

ശക്തിയും ദൗർബല്യവും ഓരോരുത്തരുടെ


കാഴ്ചപ്പാടനുസരിച്ചു മാറിക്കൊണ്ടിരിക്കും.
271
നാവുകൊണ്ടു നാട്

ക്രോയ്സസ് രാജാവിന്‍റെ അടിമയായിരുന്നു ഈസോപ്പ്. എങ്കിലും


അക്കാലത്തെ അടിമകൾക്ക് ലഭിച്ചിരുന്നതുപോലുള്ള
പീഡനങ്ങളൊന്നും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നിരുന്നില്ല.
വേണ്ട സന്ദർഭങ്ങളിലെല്ലാം രാജാവിന് ഒരു സഹായിയായി
അദ്ദേഹം പ്രവർത്തിച്ചും ഉപദേശിച്ചും പോന്നു.
നേരിട്ടങ്ങ് ഉപദേശിക്കുകയായിരുന്നില്ല ഈസോപ്പ്.
ലഘുവായ ചില പ്രവൃത്തികളിലൂടെയോ കഥകളിലൂടെയോ കാര്യം
ധ്വനിപ്പിക്കുക മാത്രമേ ചെയ്യൂ.
ഒരിക്കൽ രാജാവിന്‍റെ അതിഥികളായി ഏതാനും
തത്ത്വചിന്തകന്മാർ എത്തിച്ചേർന്നു. അവർക്ക് ഏറ്റവും
വിശിഷ്‌ടമായ ഭക്ഷണം ഏതെന്നു നിശ്ചയിക്കാനും
പാചകശാലയിൽ അതിന്‍റെ മേൽനോട്ടം വഹിക്കാനും
ഈസോപ്പിനെയാണ് രാജാവ് നിയോഗിച്ചത്.
ഭക്ഷണം ഒരുങ്ങി. മൂന്നുതരം കറികളുണ്ടായിരുന്നു. എല്ലാം
മൃഗങ്ങളുടെ നാവുകൊണ്ടുണ്ടാക്കിയതാണ്. എങ്കിലും വളരെ
രുചികരം. ഏവർക്കും ഇഷ്‌ടമായി. രാജാവിനും സന്തോഷമായി.
തത്ത്വചിന്തകന്മാർ ഒരു തീർത്ഥയാത്രയിലായിരുന്നു. വിശുദ്ധ
ദേവാലയങ്ങളും മറ്റും സന്ദർശിച്ചു മടങ്ങുംവഴി അവർ വീണ്ടും
ക്രോയ്സസ് രാജാവിന്‍റെ കൊട്ടാരത്തിലെത്തി.
എന്നാൽ ഇത്തവണ രാജാവിന് അവരുടെ വരവ് അത്ര
ഹൃദ്യമായിരുന്നില്ല. മടിയന്മാർ! വീണ്ടും വിരുന്നുണ്ടുകഴിയാൻ
വന്നിരിക്കുന്നു എന്നാണ് തോന്നിയത്.
രാജാവ് ഈസോപ്പിനെ വിളിച്ചു സ്വകാര്യമായി പറഞ്ഞു:
‘നമ്മുടെ അതിഥികളെ കണ്ടില്ലേ? അവർക്ക് ഏറ്റവും മോശപ്പെട്ട
ഭക്ഷണം വേണം തയ്യാറാക്കിക്കൊടുക്കാൻ. ഞാൻ അവരുടെ
മുന്നിൽവച്ച് ദേഷ്യപ്പെട്ടെന്നിരിക്കും, അതു സാരമാക്കണ്ടാ.’
ഉച്ചയൂണിനു സമയമായി. രാജാവും അതിഥികളും
തീൻമേശയ്ക്ക് മുന്നിലിരുന്നു. ഈസോപ്പ് വന്നു കറികൾ വിളമ്പി.
മൂന്നുതരംതന്നെ! എല്ലാം മൃഗങ്ങളുടെ നാവുകൊണ്ടുണ്ടാക്കിയത്.
കറികളെല്ലാം രുചിച്ചുനോക്കിയ രാജാവ് ഈസോപ്പിനോടു
ദേഷ്യപ്പെട്ടു:
‘എന്തു ധിക്കാരമാണ് നീ കാണിച്ചിരിക്കുന്നത്? ചീഞ്ഞ
നാവേയുള്ളോ ചന്തയിൽ വാങ്ങിക്കാൻ? അതും
മസാലയൊന്നുമില്ലാതെ വെച്ചിരിക്കുന്നു. ഒരു രുചിയുമില്ല.
അതോ നീ പഴയ കറികൾതന്നെ എടുത്തു വെച്ചതാണോ?’
ഈസോപ്പ് മിണ്ടിയില്ല. രാജാവ് ഭക്ഷണമൊന്നും കഴിക്കാതെ
എഴുന്നേറ്റുപോയി. അതേത്തുടർന്ന് അതിഥികളും എഴുന്നേറ്റു.
അവർ അന്നു വൈകീട്ടുതന്നെ വേറേ തിരക്കുകൾ പറഞ്ഞ്
രാജാവിനോടു വിടവാങ്ങുകയും ചെയ്തു.
പിന്നീട് രാജാവ് ഈസോപ്പിനെ വിളിച്ചുചോദിച്ചു:
‘ഈസോപ്പെന്താ വിശിഷ്‌ടമായ കറികളുണ്ടാക്കാൻ
പറഞ്ഞപ്പോഴും മോശമായ കറികൾ ഉണ്ടാക്കാൻ പറഞ്ഞപ്പോഴും
നാവുകൊണ്ടുള്ള കറികൾതന്നെ വച്ചത്?’
‘പ്രഭോ! അതിന്‍റെ അർത്ഥം സുവ്യക്തമല്ലേ? നാവുകൊണ്ട്
നല്ല കറി വെച്ചതിനാലാണ് അവർ സന്തോഷത്തോടെ വീണ്ടും
ഇതിലൂടെ വന്നത് നാവുകൊണ്ടുതന്നെ മോശം കറി
നല്കിയതിനാലാണ് അവർ ഇഷ്‌ടപ്പെടാതെ ഉടനെ യാത്ര പറഞ്ഞ്
പോയതും.’
‘മറ്റ് ഇറച്ചികൾകൊണ്ടും നല്ല കറിയും മോശം കറിയും
ഉണ്ടാക്കാമല്ലോ. എന്തിനു മൃഗങ്ങളുടെ നാവുതന്നെ രണ്ടു
തവണയും വാങ്ങി?’ രാജാവു ചോദിച്ചു.
‘മനുഷ്യരുടെ നാക്കിലൂടെ വരുന്ന വാക്കുകളും
ഇങ്ങനെയാണ് പ്രഭോ! അടുപ്പിക്കാനും അകറ്റാനും
സന്തോഷിപ്പിക്കാനും ദുഃഖിപ്പിക്കാനും, നേടാനും നഷ്‌ടപ്പെടാനും
ഉയർത്താനും താഴ്ത്താനും നിർമ്മിക്കാനും നശിപ്പിക്കാനും,
യുദ്ധമുണ്ടാക്കാനും യുദ്ധമൊതുക്കി ശാന്തി
പരത്താനുമെല്ലാം നമ്മുടെ നാവിനു കഴിവുണ്ട്. നാവു നന്നെങ്കിൽ
നല്ല ഫലം; നാവു ചീത്തയെങ്കിൽ ചീത്ത ഫലം എന്ന്
അതുപയോഗിക്കുന്ന മനുഷ്യർ പലപ്പോഴും ഓർക്കാറില്ല.’
‘ഭക്ഷണം നല്ലതായി കിട്ടുമ്പോൾ ഈസോപ്പിന് എന്നോടിഷ്‌ട൦.
ഭക്ഷണം മോശമാകുമ്പോൾ എന്നോട് പിണക്കം എന്നുകൂടി
ഞാൻ കരുതണമോ?’ രാജാവ് ഒരു പുഞ്ചിരിയോടെ ചോദിച്ചു.
‘പക്ഷേ, എന്നോട്...?’ ഈസോപ്പ് ആ വാക്യം മുഴുമിക്കാതെ
തലകുനിച്ച് അകത്തേക്കു മടങ്ങി.

നാവു നന്നെങ്കിൽ നല്ല ഫലം, നാവു ചീത്തയെങ്കിൽ


ചീത്ത ഫലം.
272
സത്യദേവതയുടെ കണ്ണീർ

കണ്ണെത്താത്ത മരുഭൂമി. ക്രോയ്സസ് രാജാവ് ഡൽഫിയിലെ


ജനങ്ങൾക്കു നൽകാൻ ഏല്പിച്ച സമ്മാനപ്പൊതിയുമായി
പോവുകയായിരുന്നു, ഈസോപ്പ്.
നേരം ഇരുട്ടിത്തുടങ്ങിയിട്ടുണ്ട്. ഇനിയും ഏറെ നടന്നാലേ
ഡൽഫിയിലെത്തൂ.
ദൂരെ ഒരു മനുഷ്യരൂപം ഈസോപ്പിന്‍റെ ദൃഷ്‌ടിയിൽപ്പെട്ടു.
അടുത്തു ചെന്നപ്പോൾ അത് ഒരു സ്ത്രീയാണെന്നും അവർ
കരയുകയാണെന്നും അദ്ദേഹത്തിനു മനസ്സിലായി.
‘നിങ്ങളാരാണ്?’ ഈസോപ്പു ചോദിച്ചു.
‘ഞാൻ സത്യദേവതയാണ്.’
‘എങ്കിൽ നഗരം വെടിഞ്ഞ് ഇവിടെ വന്നു കരയുന്നതെന്തിന്?’
‘എന്തു ചെയ്യാം! നഗരത്തിൽ എനിക്ക് ഒരു വിലയുമില്ല. പണ്ടു
വളരെ കുറച്ചു പേരേ കള്ളം പറഞ്ഞിരുന്നുള്ളൂ.
പിടിക്കപ്പെട്ടവർക്കുനല്ല ശിക്ഷയും കിട്ടിയിരുന്നു.’ സത്യദേവത
പറഞ്ഞു: ‘എന്നാൽ ഇന്ന് അങ്ങനെയല്ല. കള്ളം പറയാത്തവരായി
വളരെ കുറച്ചു പേരേയുള്ളൂ. സത്യം പറയുന്നതിന് അവർ
ശിക്ഷിക്കപ്പെട്ടുകൊണ്ടും ഇരിക്കുന്നു. ആ ദുഃഖം
താങ്ങാനാവാതെയാണ് ഞാൻ ഈ ഏകാന്തതയിൽ, ഈ
മരുഭൂമിയിൽ വന്നു കണ്ണീരൊഴുക്കുന്നത്!’ ഈസോപ്പിന്
അത്രയും കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. അദ്ദേഹം
സത്യദേവതയുടെ കണ്ണീർക്കണങ്ങൾ തുടച്ചുകൊണ്ടു പറഞ്ഞു:
‘ഭവതിയുടെ ഒരു തുള്ളിക്കണ്ണീരെങ്കിലും തുടയ്ക്കാൻ
എനിക്കു കഴിഞ്ഞുവല്ലോ, ഭാഗ്യം.’ ‘ആകട്ടെ, അങ്ങ്
ഡൽഫിയിലേക്കാണോ പോകുന്നത്?’ സത്യദേവത ചോദിച്ചു.
‘അതേ, അവർക്കായി എന്‍റെ യജമാനൻ തന്നയച്ച സമ്മാനങ്ങൾ
എത്തിക്കാനുണ്ട്.’
‘അയ്യോ. അങ്ങു മടങ്ങിപ്പോവുകയാണ് ഉത്തമം. അവർ
നിങ്ങളെ പിച്ചിച്ചീന്തും.’
‘ഞാൻ പോകാതിരുന്നാൽ അതു സത്യലംഘനമാവില്ലേ?
സത്യത്തിനുവേണ്ടി മരിക്കേണ്ടിവന്നാലും എനിക്കു സങ്കടമില്ല.’
ഇത്രയും പറഞ്ഞ്’ ഈസോപ്പ് മുന്നോട്ടു നടന്നു.
അത് ഈസോപ്പിന്‍റെ അവസാന യാത്രയായിരുന്നു.
ഡൽഫിയിലെ ജനങ്ങൾ മോഷണക്കുറ്റം ചുമത്തി ഈസോപ്പിനെ
മലമുകളിൽനിന്ന് എറിഞ്ഞുകൊല്ലുകയാണുണ്ടായത്.

ചിലപ്പോഴെങ്കിലും സത്യത്തിനുപോലും ഒരാളെയും


രക്ഷിക്കാൻ കഴിഞ്ഞില്ലെന്നുവരാം.
273
കഥയല്ല കാര്യം

ക്രിസ്തുവിനു മുമ്പ് ആതൻസിൽ ജീവിച്ചിരുന്ന ഒരു പ്രസിദ്ധ


വാഗ്മിയായിരുന്നു ഡിമാഡസ്. അദ്ദേഹം ധീരനായ നേതാവും
രാജ്യസ്നേഹിയുമായിരുന്നു.
ഒരിക്കൽ, രാജ്യം നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ജനങ്ങളെ
ബോധവാന്മാരാക്കുവാൻ കവലകളിൽ യോഗങ്ങൾ വിളിച്ചുകൂട്ടി
ഡിമാഡസ് പ്രസംഗിച്ചു. എന്നാൽ ആ ആവേശത്തിന്
അനുസൃതമായ പ്രതികരണം ജനങ്ങളിൽ നിന്നും ഉണ്ടായില്ല.
തന്‍റെ പ്രസംഗം ജനങ്ങൾ വേണ്ടത്ര ഗൗരവത്തോടെ
ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലാക്കിയപ്പോൾ ഡിമാഡസ് പറഞ്ഞു:
‘കൂട്ടുകാരേ ശ്രദ്ധിക്കൂ! ഞാനൊരു കഥ പറയാൻ
പോവുകയാണ്. ഈസോപ്പ് പറഞ്ഞ ഒരു നല്ല കഥ.’
ഇടപ്പറച്ചിലുകളൊക്കെ നിർത്തി സദസ്യർ വിളിച്ചുപറഞ്ഞു:
‘പറയൂ, പറയൂ കേൾക്കട്ടെ.’
‘വനദേവത ഒരിക്കൽ ഒരു കൊക്കിനെയും ആമയെയുംകൂട്ടി
കാട്ടിൽ യാത്ര ചെയ്യുകയായിരുന്നു.’
ഡിമാഡസ് കഥ തുടങ്ങി: ‘അവർ ഓരോരോ
വർത്തമാനങ്ങൾ പറഞ്ഞും രസിച്ചും നടക്കുകയായിരുന്നു.
നടന്നു നടന്ന് അവർ ഒരു നദിക്കരയിലെത്തി.
ഒന്നിച്ചു യാത്ര തുടരണമെങ്കിൽ നദി കടക്കണം. ആമ ഉടനെ
വെള്ളത്തിലേക്ക് എടുത്തുചാടി. കൊക്ക് ആകാശത്തിലേക്ക്
പറന്നുയരുകയും ചെയ്തു.’
ഡിമാഡസ് മനഃപൂർവം ചെറുതായൊന്നു നിർത്തി. അപ്പോൾ
സദസ്സിൽ നിന്ന് ഒരാൾ വിളിച്ചുചോദിച്ചു:
‘അപ്പോൾ വനദേവതയോ?’
‘വനദേവതയ്ക്ക് കഠിനമായ ദേഷ്യം തോന്നി.’ ഡിമാഡസ്
രോഷത്തോടെ, ആവേശത്തോടെ, പറഞ്ഞു: ‘നോക്കൂ,
നിങ്ങൾക്ക് ഈ നാടിന്‍റെ നീറുന്ന പ്രശ്നങ്ങളെപ്പറ്റി വല്ല
ചിന്തയുമുണ്ടോ? കഥകൾ കേട്ടും, കൊച്ചുവർത്തമാനങ്ങൾ
പറഞ്ഞും, സ്വന്തം കാര്യങ്ങൾ നോക്കിയും കഴിയുകയല്ലേ
നിങ്ങൾ? തടസ്സങ്ങൾ മാറ്റി മുന്നേറാൻ ശരീരംകൊണ്ടും
ബുദ്ധികൊണ്ടും പ്രയത്നിക്കണം സുഹൃത്തുക്കളേ. അതാണ്,
അതുമാത്രമാണെനിക്കു പറയാനുള്ളത്.’

ബുദ്ധികൊണ്ടും ശരീരംകൊണ്ടും പ്രവർത്തിക്കുക,


വിജയം നിങ്ങളെ തേടിവരും.
274
ഞാണിന്‍റെ കെട്ടഴിക്കുക

ഈസോപ്പ് ഒരു ദിവസം കുട്ടികളോടൊപ്പം ചാടിമറിഞ്ഞു


കളിക്കുകയായിരുന്നു. ആ വഴി വന്ന ഒരു അഥീനിയക്കാരൻ
അതു കണ്ട് അത്ഭുതപ്പെട്ടു.
ഇത്രയും മുതിർന്ന ഒരാൾ കുട്ടികളോടൊപ്പം നിലവിട്ടു
കളിക്കുന്ന കാഴ്ച അയാൾക്ക് പുത്തനായിരുന്നു. അയാൾ
അല്പനേരം അതു നോക്കി നിന്നു. പിന്നെ കൈകൊട്ടി
ഈസോപ്പിനെ വിളിച്ചു ചോദിച്ചു:
‘ഹേ ചങ്ങാതീ! നിങ്ങളിങ്ങനെ സ്വയം മറന്നു
കുട്ടികളോടൊപ്പം കളിച്ച് സമയം നഷ്‌ടപ്പെടുത്തുന്നതെന്താണ്?’
കളി നിർത്തി മുന്നോട്ടുവന്ന ഈസോപ്പ് തന്‍റെ
ഭാണ്ഡത്തിനടുത്തുള്ള വില്ലിന്‍റെ ഞാണറ്റം അഴിച്ചു നിലത്തുവച്ചു.
ഒരു ചെറുചിരിയോടെ അവിടെ ഇരിക്കുകയും ചെയ്തു.
‘അങ്ങെന്താണ് ഉത്തരം പറയാതെ ചിരിക്കുന്നത്?’
വഴിപോക്കൻ ചോദിച്ചു. ‘ഉത്തരം തന്നുവല്ലോ. നിങ്ങൾ
ശ്രദ്ധിച്ചില്ലേ; ഞാൻ ഈ വില്ലിന്‍റെ കെട്ടഴിച്ചുവിട്ടത് കണ്ടില്ലേ?’
‘അതെങ്ങനെ എന്‍റെ ചോദ്യത്തിനുള്ള ഉത്തരമാകും? എനിക്കു
മനസ്സിലാകുന്നില്ല. ദയവായി നിങ്ങൾതന്നെ വ്യക്തമാക്കിത്തരൂ.’
വഴിപോക്കൻ ആവശ്യപ്പെട്ടു.
‘ഒരു വില്ല് എപ്പോഴും ഞാൺ കെട്ടി മുറുക്കിയിരുന്നാൽ അത്
എന്നും വളഞ്ഞേ ഇരിക്കൂ. നിവർന്നു നിൽക്കാനുള്ള കഴിവും
ശക്തിയും അതിനു നഷ്‌ടമാകും. മറിച്ച്, ഇടയ്ക്കൊന്നു
കെട്ടഴിച്ചുവിട്ടാലോ? പഴയ നിലയിലെ സുഖവും സന്തോഷവും
അതിനനുഭവിക്കാൻ പറ്റും. ആവശ്യം വരുമ്പോൾ വളയ്ക്കാൻ
വിഷമംതോന്നുകയില്ലെന്നു മാത്രമല്ല; കൂടുതൽ ഉണർവ്
അനുഭവപ്പെടുകയുംചെയ്യും. അതുപോലെയല്ലേ നമ്മുടെ
ജീവിതവും?’ ഈസോപ്പ് ചോദിച്ചു.
‘ശരിയാണ്. വില്ലിന് ഒരു ഞാണേയുള്ളൂ. നമുക്കാണെങ്കിൽ
നൂറുകൂട്ടം കെട്ടുകളുണ്ട്. ഒന്നഴിച്ചാലും കാര്യമില്ല; കൂനിക്കൂടിയേ
നടക്കാൻ പറ്റൂ.’ വഴിപോക്കൻ നെടുവീർപ്പിട്ടു.
‘സാരമില്ല. ആദ്യത്തെ ഒരു കെട്ടുമാത്രം അഴിക്കാൻ നിങ്ങൾ
തയ്യാറായാൽ മതി. ബാക്കിയെല്ലാം ഈ കുട്ടികൾ
അഴിച്ചുമാറ്റിക്കോളും, വരൂ, അല്പം കളിക്കുന്നോ?’ ഈസോപ്പ്
ചിരിച്ചുകൊണ്ട് എഴുന്നേറ്റ് ഒരു മലക്കം മറിഞ്ഞു
കുട്ടികൾക്കരികിൽ എത്തി. അവർ ആർത്തുവിളിക്കെ, തെല്ലിട
ശങ്കിച്ചുനിന്ന വഴിപോക്കനും ആ സംഘത്തിലെ ഒരംഗമായി.
എപ്പോഴും ജീവിതത്തിലെ പ്രശ്നങ്ങൾ മാത്രം
ചിന്തിച്ചു നടക്കാതെ സന്തോഷത്തിനുള്ള വക സ്വയം
കണ്ടെത്തുക.
ഈസോപ്പിനെക്കുറിച്ച് അല്പം

ജന്തുക്കളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് നിരവധി നീതികഥകൾ


രചിച്ചുവിശ്വസാഹിത്യത്തിൽ ലബ്‍ധപ്രതിഷ്ഠനായ ഈസോപ്പ്
ആരായിരുന്നു? അദ്ദേഹത്തിന്‍റെ കാലം, ജീവിതം
എന്നിവയെക്കുറിച്ച് വിശ്വാസയോഗ്യമായ യാതൊരു
തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല. ചരിത്രകാരന്മാർ
ഈസോപ്പിനെക്കുറിച്ചു ഭിന്നാഭിപ്രായക്കാരാണ്.
സാമോസ് ദ്വീപിൽ ഒരടിമയായാണ് ഈസോപ്പ്
ജീവിതമാരംഭിച്ചതെന്ന് ഒരു പക്ഷമുണ്ട്. എ.ഡി. ഒന്നാം
ശതകത്തിൽ ഈജിപ്തിൽ ഈസോപ്പിന്‍റെ ഒരു ജീവചരിത്രം
രചിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ചു രസകരമായ
വിവരങ്ങൾ ഇതിൽനിന്നും ലഭിക്കുന്നുണ്ട്. തന്‍റെ ഗുരുവിനെ
വാദത്തിൽ തോല്പിച്ചുവെന്നും ബാബിലോണിലെ ലൈക്കർഗസ്
രാജാവിന്‍റെ മന്ത്രിയും ഉപദേഷ്‌ടാവുമായി ജീവിച്ചുവെന്നും
ഡൽഫിയിൽവെച്ചു മരണപ്പെട്ടുവെന്നുമുള്ള വിവരങ്ങൾ ഈ
പുസ്തകത്തിൽനിന്നു ലഭിക്കുന്നു. പല അംഗവൈകൃതങ്ങളുള്ള,
വിരൂപിയായിരുന്നു ഈസോപ്പ് എന്നും, ഡൽഫിയിലെ അപ്പോളോ
ക്ഷേത്രത്തിൽനിന്നും ഒരു ചഷകം മോഷ്‌ടിച്ച കുറ്റത്തിന്
നാട്ടുകാർ അദ്ദേഹത്തെ വിചാരണ ചെയ്തുവെന്നും
ഡൽഫിയന്മാർ അദ്ദേഹത്തെ ഒരു പാറക്കെട്ടിൽനിന്നും താഴേക്കു
വലിച്ചെറിഞ്ഞു കൊല്ലുകയായിരുന്നു എന്നും പറയപ്പെടുന്നു.
പണ്ഡിതന്മാരുടെ അഭിപ്രായം ഈസോപ്പ് കഥകളൊന്നും
എഴുതിവെച്ചിരിക്കാൻ ഇടയില്ലെന്നാണ്. എന്നാൽ, അദ്ദേഹം
പലപ്പോഴായി പല സദസ്സുകളെ കഥപറഞ്ഞു കേൾപ്പിച്ചിരിക്കാം.
ആ കഥകൾ ജനങ്ങളെ രസിപ്പിച്ചിരിക്കും.
അവ ക്രമേണ ജനങ്ങളുടെ ഇടയിൽ പ്രചരിച്ചു. ബി.സി. 320
ൽ ആതൻസിലെ ഡമട്രിയസ് ഫലേറിയസ് ഈ കഥകൾ
സമാഹരിച്ചു ഗ്രന്ഥ രൂപത്തിലാക്കി. എ.ഡി. ഒന്നാം നൂറ്റാണ്ടിലോ
രണ്ടാം നൂറ്റാണ്ടിലോ 230 ഈസോപ്പുകഥകളുടെ ഗദ്യസമാഹാരം
തയ്യാറായി; 1479 ൽ അത് ആദ്യമായിഅച്ചടിച്ചു.
സാരോപദേശസാഹിത്യത്തിൽ ഈസോപ്പുകഥകൾക്ക്
ഉന്നതമായ ഒരു സ്ഥാനമാണുള്ളത്.

You might also like