Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 4

I. 2) പുസ്തകങ്ങൾ വായിച്ചു കുറിപ്പ് എടുക്കുന്നതിലൂടെ നമുക്ക് കൈവരുന്ന നേട്ടങ്ങൾ ചുരുക്കി വിവരിക്കുക?

Ans) മാനസിക വികാസത്തിന് ഉത്തമ ഉപാധിയാണ് പുസ്തക വായന. എന്നാൽ എല്ലാ പുസ്തകങ്ങളും
അതിനുതകണം എന്നില്ല. നല്ല പുസ്തകങ്ങളാണ് നാം വായിക്കേണ്ടത്. നല്ല പുസ്തകങ്ങളിൽ പുതിയ
ആശയങ്ങളും അറിവുകളും ഉണ്ടായിരിക്കും. അവ നമ്മുടെ ചിന്തകളിലേക്കും പടരുന്നു. അത്തരം പുസ്തകങ്ങൾ
വായിച്ചാൽ പുസ്തകക്കുറിപ്പ് തയ്യാറാക്കുന്നത് നല്ലതാണ്.

പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഭാഗങ്ങളാണ് കുറിപ്പിൽ ഉൾപ്പെടുത്തേണ്ടത്. വായിച്ച


പുസ്തകങ്ങളിൽ വിവരിച്ചിട്ടുള്ള ആശയങ്ങൾ പിൽക്കാലത്ത് മറന്നു പോയെന്നു വരാം. അവ ഓർത്തെടുക്കുന്നതിന്
കുറിപ്പുകൾ സഹായിക്കുന്നു. കുറിപ്പുകൾ രേഖപ്പെടുത്തിയ ഗ്രന്ഥം ഒരു റഫറൻസ് ഗ്രന്ഥമായും
പ്രയോജനപ്പെടുത്താം.

II. 2) പട്ടികയും ചാർട്ടും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയെന്ന് വിശദമാക്കുക?

Ans) കുറെയധികം വിവരങ്ങളെ അടുക്കും ചിട്ടയോടും കൂടി രേഖപ്പെടുത്താനുള്ള വഴിയാണ് പട്ടികയും ചാർട്ടും.
ചിതറിക്കിടക്കുന്ന ആശയങ്ങൾ ഒറ്റനോട്ടത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ പട്ടികകളുടെയും ചാട്ടുകളുടെയും
രൂപത്തിൽ ചേർത്ത് വയ്ക്കാൻ കഴിയും. വീട്ടിലോ, നാട്ടിലോ, ജോലി സ്ഥലത്തോ ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും
ഇപ്രകാരം രേഖപ്പെടുത്താം.

പട്ടികയിൽ ഉള്ള വിവരങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പരിശോധിക്കാനും അപഗ്രഥിക്കാനും


കഴിയും. എന്നാൽ ചാർട്ടിൽ താരതമ്യത്തിനുള്ള സാധ്യത കുറവാണ്. ചാർട്ടിൽ നിന്നും വസ്തുതകൾ ഒറ്റനോട്ടത്തിൽ
മനസ്സിലാക്കാം.

III. 2) പുരാവസ്തു പഠനത്തിന്റെ പ്രാധാന്യമെന്ത്? വിശദമാക്കുക?

Ans) സ്ഥലങ്ങളുടെ ഉത്ഖനനത്തിലൂടെയും പുരാവസ്തുക്കളുടെയും മറ്റ് ഭൗതിക അവശിഷ്ടങ്ങളുടെയും


വിശകലനത്തിലൂടെയും മനുഷ്യ ചരിത്രത്തെയും ചരിത്രാതീതത്തെയും കുറിച്ചുള്ള പഠനമാണ് പുരാവസ്തു ശാസ്ത്രം.

ഈ ഭൂമിയിലെ ഓരോ മണൽത്തരിയും ഓരോ ജീവി വർഗ്ഗത്തിന്റെയും ചരിത്ര അവശിഷ്ടങ്ങൾ


സൂക്ഷിച്ചു വയ്ക്കുന്നു. അവയിൽ എല്ലിൻ കഷണങ്ങൾ, തലയോടുകൾ, മൺപാത്രങ്ങൾ, ശിലായുധങ്ങൾ,
ശിലാലിഹിതങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ പുരാവസ്തുക്കൾ എന്നറിയപ്പെടുന്നു. പുരാവസ്തു ശാസ്ത്രജ്ഞന്മാർ
ഇവയെക്കുറിച്ച് പഠിക്കുന്നു. ഈ പഠനം പഴയകാല മനുഷ്യ ജീവിതത്തെക്കുറിച്ചും ജീവികളുടെ
പരിണാമത്തെക്കുറിച്ചും അറിവുകൾ നൽകുന്നു. അവയിൽ പ്രധാനപ്പെട്ടതാണ് മനുഷ്യരുടെ പൂർവികരായ
മനുഷ്യക്കുരങ്ങുകളെ കുറിച്ചുള്ള പഠനം.

IV. 1) വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്


ഗതാഗത മന്ത്രിക്ക് സമർപ്പിക്കാനുള്ള അപേക്ഷ തയ്യാറാക്കുക?

Ans) പ്രേഷിതൻ,

ദിവ്യ.പി.കെ
കിഴക്കയിൽ ഹൗസ്

എറണാകുളം

സ്വീകർത്താവ്,

ഗതാഗത മന്ത്രി,

കേരളം മെയിൻ ബ്ലോക്ക്

ഗവൺമെന്റ് സെക്രട്ടറിയേറ്റ്

തിരുവനന്തപുരം

കേരളം

പിൻ : 695001

വിഷയം: വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ.

സർ,

ഇക്കാലത്തെ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് വാഹനാപകടങ്ങൾ. ഇത് ദിനംപ്രതി കൂടി വരികയാണ്.


2020 ൽ 27877 വാഹനാപകടങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. അതിൽ 2979 പേർ മരിച്ചു. 2021 ൽ
അപകടങ്ങൾ 33296 ആവുകയും മരണം 3422 ആവുകയും ചെയ്തു. 2022 ഇൽ ഒൿടോബർ വരെയുള്ള
കണക്കനുസരിച്ച് അപകടങ്ങൾ 36142 ആയിരിക്കുന്നു. മരണം 3526 ആയിരിക്കുന്നു. ഈ സ്ഥിതി തുടർന്നാൽ
കേരളത്തിന്റെ യുവത്വം വാഹനങ്ങൾക്കടിയിൽ തീരും.

ഇതിന്റെ പ്രധാന കാരണങ്ങൾ നമ്മുടെ പൊട്ടിപ്പൊളിഞ്ഞ റോഡും അമിത വേഗതയും ആണ്. നാട്ടിലെ
കുഴികൾ നികത്തുക മാത്രമല്ല ഒരു പരിഹാരം. വാഹനങ്ങളുടെ വർദ്ധനവ് പരിഗണിച്ച് റോഡിന്റെ വീതി കൂട്ടുകയും
മറ്റ് മാർഗ്ഗങ്ങൾ അവലംബിക്കുകയും വേണം. റോഡിലെ മത്സരയോട്ടം കാരണം എത്ര പേരാണ് ദിവസവും
മരിക്കുന്നത്. എത്ര പേരാണ് മരിച്ചു ജീവിക്കുന്നത്. കേരളത്തിൽ സ്പീഡ് ഗവേർണറുകൾ നിർബന്ധമാക്കിയിരുന്ന
കാലത്ത് വാഹനാപകടങ്ങളുടെ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. അത് ഇനിയും സജീവമാക്കേണ്ടതാണ്. യുവാക്കളെ
കൃത്യമായി ബോധവൽക്കരിക്കേണ്ടതുണ്ട്.

ഈ വിഷയത്തിൽ ഒരു നല്ല തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ചോര വീഴാത്ത റോഡുകൾ നമുക്ക്
ഉണ്ടാവട്ടെ .

സ്ഥലം: ******* പേര്: ദിവ്യ

തീയതി: 15/12/2022 ഒപ്പ്:

V. 2) "വിരിഞ്ഞ മാറിലായ് ഞങ്ങൾ

തറയ്ക്കുന്ന മടുപ്പാടു

മണിഞ്ഞു നിൽക്കുമാ നീർന്ന


നില തൊഴുന്നേൻ." - ഈ വരികളുടെ പ്രയോഗ ഭംഗി വിശദമാക്കുക?

Ans) സുഗതകുമാരിയുടെ മരത്തിനു സ്തുതി എന്ന കവിതയിലേതാണ് പ്രസ്തുത വരികൾ.


മനുഷ്യകുലത്തിന് എല്ലാ തരത്തിലുo നന്മകൾ നൽകുന്ന മരങ്ങളുടെ മാറിൽ മനുഷ്യൻ ഏൽപ്പിക്കുന്ന മഴുപ്പാടുകൾ
ഏറെ വേദനാജനകമാണ്. മരങ്ങൾ മനുഷ്യന് നൽകുന്ന സഹായങ്ങൾ കണ്ടില്ല എന്ന് നടിച്ചാണ് പ്രകൃതിയിലെ
മരങ്ങൾ വെട്ടി നശിപ്പിക്കാൻ മനുഷ്യൻ തയ്യാറാവുന്നത്.

" വിരിഞ്ഞമാറിലെ പാട് " എന്ന പ്രയോഗത്തിലൂടെ പുരാണകഥയുടെ സൂചനയാണ് കവി


തരുന്നത്. ഇവിടെ മരത്തെ വിഷ്ണു ദേവനായി കൽപ്പിക്കുന്നു. ഒരിക്കൽ ഒരു കൂട്ടം ഋഷിമാർ ചേർന്ന് ത്രിമൂർത്തികളായ
ശിവൻ, ബ്രഹ്മാവ്,വിഷ്ണു എന്നിവരെ പരീക്ഷിക്കാനും ആരാണ് പൂജാർഹൻ എന്ന് കണ്ടെത്തുന്നതിനും ഭ്രിഗു
മഹർഷിയെ പറഞ്ഞു വിട്ടു. ശിവനും ബ്രഹ്മാവും തന്നെ അവഗണിച്ചതിനാൽ ശിവൻ ലിംഗ രൂപനാകട്ടെ എന്നും
ബ്രഹ്മാവ് പൂജയ്ക്ക് അനർഹനാകട്ടെ എന്നും ശപിച്ചു. ഭ്രിഗു മഹർഷി ചെല്ലുമ്പോൾ മഹാവിഷ്ണു നിദ്രയിലായിരുന്നു.
തന്നെ സ്വീകരിക്കാത്തതിനാൽ കോപിച്ച മഹർഷി ഇടതുകാൽ കൊണ്ട് വിഷ്ണുവിന്റെ നെഞ്ചിൽ ചവിട്ടി. മഹാവിഷ്ണു
ഉണർന്ന് മഹർഷിയുടെ കാൽ തടവി വേദനിച്ചോ എന്ന് ചോദിച്ചു. സന്തുഷ്ടനായ മഹർഷി മഹാവിഷ്ണുവാണ്
പൂജാർഹൻ എന്ന് നിശ്ചയിച്ചു. അന്നുണ്ടായ പാടാണ് മഹാവിഷ്ണുവിന്റെ നെഞ്ചിലെ ശ്രീവത്സം എന്ന മറുക്.

മനുഷ്യൻ ആർത്തിപൂണ്ട് മരങ്ങളുടെ മേൽ ഏൽപ്പിക്കുന്ന മുറിവുകൾ ഉണങ്ങുകയില്ല.


മഹാവിഷ്ണുവിനെ പോലെ ആരാധ്യനും പൂജാർഹനുമാണ് മരങ്ങൾ എന്നും കവി പറയുന്നു.

PROJECT

VI. 1) വനനശീകരണം മനുഷ്യവംശത്തിന് വരുത്തിവയ്ക്കുന്ന ദുരന്തത്തെക്കുറിച്ച് ഉപന്യാസം തയ്യാറാക്കുക?

Ans) വനങ്ങളാണ് ഭൂമിയുടെ ശ്വാസകോശങ്ങൾ.വനനശീകരണം ഭൂമിയുടെ നാശത്തിന് വഴി വെക്കും


എന്നതിൽ സംശയമില്ല. വനങ്ങൾ എന്നാൽ ഒരു കൂട്ടം മരങ്ങൾ അല്ല, അതൊരു വലിയ
ആവാസവ്യവസ്ഥയാണ്. പലതരത്തിലുള്ള ഒട്ടനവധി മരങ്ങളും ചെടികളും വൈവിധ്യമാർന്ന ജീവജാലങ്ങളും ഉള്ള
ആവാസവ്യവസ്ഥ. അതിലെ ഓരോന്നിനും ഈ ഭൂമിയിൽ അതിന്റെതായ പ്രാധാന്യം ഉണ്ട്.

എല്ലാ തരത്തിലും വനങ്ങൾ മനുഷ്യനെ സേവിക്കുന്നു. നമ്മുടെ ഭൂരിഭാഗം നദികളും ഉദ്ഭവിക്കുന്നത്


കാടുകളിൽ നിന്നാണ്. വനങ്ങൾ അതിന്റെ കൊഴിഞ്ഞുവീണ ഇലകളുടെ അടുക്കുകളിൽ വെള്ളം സംഭരിക്കുന്നു. അത്
മണ്ണിൽ ഊർന്നിറങ്ങി നദിയായി ഒഴുകുന്നു. കുന്നിലെയും മലകളിലെയും കാടുകളിലാണ് മേഘങ്ങൾ
തങ്ങിനിൽക്കുന്നതും അത് മഴയ്ക്ക് കാരണമാകുന്നതും. ഭൂമിയുടെ കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ കാടുകൾക്ക് വളരെ
പ്രാധാന്യമുണ്ട്. മാത്രമല്ല തേൻ,വിറക്, തടി തുടങ്ങിയ വനവിഭവങ്ങളും മനുഷ്യന് ഉപകാരപ്രദമാണ്.

സുഗതകുമാരി തന്റെ 'മരത്തിനു സ്തുതി' എന്ന കവിതയിൽ മരങ്ങളോടുള്ള നന്ദിയും നന്മയും


വ്യക്തമാക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ട്. കവയത്രി പറയുന്നു - കാരുണ്യത്തോടെ
പൂക്കളും,പഴങ്ങളും,തേനും നീട്ടി നൽകുന്ന അങ്ങയുടെ കൈകളെ ഞാൻ വണങ്ങുന്നു. മഴയും,തണലും, കുളിരും
ഞങ്ങൾക്ക് സമ്മാനിക്കുന്നത് മരങ്ങളാണ്. വിശക്കുന്നവർക്ക് പഴമായും രോഗത്തിന് മരുന്നായും കുഞ്ഞുങ്ങൾക്ക്
കളിപ്പാട്ടമായും ചെറുപ്പക്കാർക്ക് പണികരുത്തായും വൃദ്ധന്മാർക്ക് ഊന്ന് വടിയായും ഇളം കുഞ്ഞുങ്ങൾക്ക് തൊട്ടിലായും
വിവിധ അവസ്ഥാനന്തരങ്ങളിലൂടെ മരം നമ്മെ സഹായിക്കുന്നു. കവിതയുടെ അവസാനം കവയത്രി മാപ്പു
ചോദിക്കുകയാണ്. മരങ്ങളെ വെട്ടി നശിപ്പിക്കുന്നതിനും തീയിൽ ചുട്ടു കളയുന്നതിനും എല്ലാം. മരങ്ങൾ നശിച്ചാൽ
കൊടും വരൾച്ച ഉണ്ടാകും എന്ന സൂചന നൽകിയാണ് കവിത അവസാനിക്കുന്നത്.

വനനശീകരണം ഒരിക്കലും ഭൂമിക്ക് നല്ലതല്ല.ഭൂമിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കാൻ ഇതു മതി.


എല്ലാ വനവും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതാണ് . കാട്- ജീവന്റെ അടിസ്ഥാനമാണ്.കേരളത്തിന്റെ
പരിസ്ഥിതി തകർച്ചയുടെ മുഖ്യകാരണം വനനശീകരണമാണ്. ജൈവവൈവിധ്യത്താലും ദ്രവ്യസമ്പത്താലും
നമ്മുടെ വനങ്ങൾ ‍സമ്പന്നമാണ്. വായുവിനെ ശുദ്ധീകരിച്ചും പ്രകൃതിദുരന്തങ്ങളിൽ ‍നിന്ന് സംരക്ഷണം നൽ കിയും
ജലസംഭരണം, മണ്ണുസംരക്ഷണം, ആഗോള താപനിയന്ത്രണം, കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയ ധർമങ്ങൾ
നിർവഹിച്ചും ഔഷധങ്ങളും ഓക്സിജനും നൽകിയും വനങ്ങൾ ‍ആവാസവ്യവസ്ഥയെ സമ്പുഷ്ടമാക്കി. മണ്ണും മരങ്ങളും
മഴവെള്ളം മണ്ണിലേക്കിറങ്ങാൻ ‍മരങ്ങൾ കൂടിയേതീരു. കാട് കത്തലും മരം മുറിക്കലും വനനശീകരണം വ്യാപകമായി
തുടരുന്നതിനു പ്രധാനകാരണം കാട്ടുതീയാണ്. മരം മുറിക്കലാണ് മറ്റൊരു ഘടകം. പുതിയ പകർച്ചവ്യാധികളുടെ
കടന്നുവരവ്, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങൾ ‍ഇവയെല്ലാം വനനശീകരണത്തിന്റെ
പ്രത്യാഘാതങ്ങളാണ്. വനനശീകരണം മനുഷ്യന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. പല
വൈറസുകൾക്കും മനുഷ്യനിൽ കാണുന്നതുകൂടാതെ വനത്തിനുള്ളിലെ പക്ഷിമൃഗാദികളിൽ ‍ഒതുങ്ങിക്കൂടിയുള്ള ഒരു
ജീവിതചക്രവുംകൂടിയുണ്ട്. ചിക്കൻഗുനിയ, യെല്ലോഫീവർ ‍, ഡെങ്കിപ്പനി തുടങ്ങിയവയ്ക്ക് കാരണമായ
വൈറസുകൾക്കൊക്കെ ഇത്തരം ഒരു ജീവിതചക്രം ഉണ്ട്. വനനശീകരണത്തെത്തുടർന്ന് വൈറസുകൾ ‍പുതിയ
താവളങ്ങളിൽ ‍അഭയംതേടാൻ ശ്രമിക്കുന്നത് രോഗം മനുഷ്യരിലേക്കു പകരാൻ ഇടയാക്കി. കൂടാതെ വനം
കത്തിനശിക്കുമ്പോൾ ‍ഉയരുന്ന പുക ദീർഘകാല ശ്വാസരോഗങ്ങൾക്ക് ഇടയാക്കാറുണ്ട്. ഇതുപോലുള്ള പല
ദുരന്തങ്ങളും മനുഷ്യവംശത്തിന് നേരിടേണ്ടതായി വരും.

You might also like