Malayalam Patients' Rights Final

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 2

രോഗികളുടെ അവകാശദിനം

2016 ജൂണ് 25
രോഗികളുടെ അവകാശങ്ങള്

രോഗിയെന്ന നിലയില് നിങ്ങളുടെ അവകാശങ്ങളെ ഞങ്ങള്


പിന്തുണയ്ക്കുന്നു!!!

1. വംശം, മതം, വൈകല്യങ്ങള്, ലിംഗ വ്യത്യാസം, ലൈംഗിക ചായ്വ്, പ്രായം, പണത്തിന്റെ


ഉറവിടം എന്നിവയുടെ അടിസ്ഥാനത്തിലൊന്നും വിവേചനമില്ലാതെ മികച്ച
ആരോഗ്യ പരിചരണം ലഭിക്കാന് നിങ്ങള്ക്ക് അവകാശമുണ്ട.്
2. അടിയന്തര ഘട്ടങ്ങളില് ചികിത്സാ ചെലവിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ
തന്നെ വിവേചനമോ അമാന്തമോ കൂടാതെ ജീവന്രക്ഷയ്ക്കാവശ്യമായ വൈദ്യസഹായം
ലഭിക്കാനുള്ള അവകാശം.
3. ആരോഗ്യ പരിചരണം സംബന്ധിച്ച ഏതുകാര്യവും തീരുമാനിക്കുമ്പോള് അതില്
ഭാഗഭാക്കാകാനുള്ള അവകാശമുണ്ട.് പരിചരണത്തെക്കുറിച്ചുള്ള വിവരങ്ങള് ഉചിതമായ
സമയത്ത് മനസിലാക്കാനും ബോധവത്കരിക്കപ്പെടാനും അവകാശമുണ്ട.്
4. ചില പ്രത്യേക സന്ദര്ഭങ്ങളിലൊഴികെ സ്വകാര്യതയ്ക്കുള്ള അവകാശം രോഗിക്കുണ്ട.്
ചികിത്സയുമായി ബന്ധമില്ലാത്ത ഏതെങ്കിലും നിരീക്ഷണത്തിന്
വിധേയമാകുന്നുവെങ്കില് അതെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ട.്
5. പരിചരണത്തില് പങ്കാളികളാകുന്നവര് ആരൊക്കെയാണെന്നും അവരുടെ ചുമതലകള്
എ്ന്താണെന്നും അറിയാനുള്ള അവകാശമുണ്ട.്
6. രോഗിയുടെ പേര്, സാംസ്കാരികവും വ്യക്തിപരവുമായ മൂല്യങ്ങള്, വിശ്വാസങ്ങള്,
അഭിരുചികള്, വിദ്യാഭ്യാസ പശ്ചാത്തലം എന്നിവയുള്പ്പെടെയുള്ള കാര്യങ്ങളോട്
ആരോഗ്യസേവകരില് നിന്ന് മാന്യത ഉറപ്പാക്കാന് അവകാശമുണ്ട.്
7. രോഗി അനുഭവിക്കുന്ന വേദന കണക്കാക്കപ്പെടാനും അതിനെ മറികടക്കാനുമുള്ള
അവകാശം.
8. വൈദ്യപരിചരണ കേന്ദ്രത്തില് കഴിയുന്ന സമയത്ത് രോഗിയുടെ
ഇഷ്ടത്തിനനുസരിച്ച-് പങ്കാളി, മറ്റുകുടുംബാംഗങ്ങള്, സുഹൃത്ത് എന്നിങ്ങനെ
സന്ദര്ശകരെ തിരഞ്ഞെടുക്കാനും സ്വീകരിക്കാനും അവകാശമുണ്ട്
9. സുരക്ഷയ്ക്ക് ഭംഗമുണ്ടാകുകയോ അണുബാധയുണ്ടാകുകയോ ചെയ്താല് ഡോക്ടറുടെ
ഉപദേശത്തിന് വിരുദ്ധമായി തന്നെ വൈദ്യസഹായ കേന്ദ്രം വിടാനും ചികിത്സ
വേണ്ടെന്ന് വെക്കാനുമുള്ള അവകാശം.
10. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്-ചികിത്സാച്ചെലവ്, ഫലം,
പരിഹാരമാര്ഗങ്ങള്, മെഡിക്കല് റെക്കോര്ഡ് തുടങ്ങിയവ 72 മണിക്കൂറിനകം തന്നെ
അറിയാനുള്ള അവകാശമുണ്ട്

STOP MEDICAL TERRORISM


വൈദ്യശാസ്ത്ര തീവ്രവാദം അവസാനിപ്പിക്കുക : ഭാരതത്തില് മികച്ചതും സുതാര്യവുമായ
ആരോഗ്യസേവനങ്ങള്ക്കുള്ള പ്രചാരണം
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോ വളച്ചൊടിച്ചതോ ആയ വാദങ്ങളില്
വശംവദരാകരുതെന്നും ഈ പ്രസ്ഥാനത്തെ പിന്തുണയ്ക്കണമെന്നും ഡോ.അനാമിക റായ് മെമ്മോറിയല്
ട്രസ്റ്റ് ആഹ്വാനം ചെയ്യുന്നു. ഈ ഉദ്യമത്തെ പിന്തുണയ്ക്കാന് JOIN ATRUST എന്ന് ടൈപ്പ് ചെയ്ത്
9220092200 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയോ 02262116842 എന്ന നമ്പറിലേക്ക് മിസ്
കോള് അടിക്കുകയോ ചെയ്യാം. വിവരങ്ങള്ക്ക് http://smt.armt.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.
രോഗികള്ക്കിടയില് ഇത് പ്രചരിപ്പിക്കുക. വലിച്ചെറിയാതിരിക്കുക...... മറ്റുള്ളവര്ക്ക് ഇത് ഉപകാരപ്രദമായേക്കും........ അതിനാല് കൈമാറുക.
രോഗികളുടെ അവകാശദിനം
2016 ജൂണ് 25
രോഗികളുടെ ഉത്തരവാദിത്തങ്ങള്
രോഗിയെന്ന നിലയില് നിങ്ങളുടെ ഉത്തരവാദിത്തങ്ങള് നിര്വഹിക്കൂ
1.ഡോക്ടറെയോ ചികിത്സാരീതിയിലോ നിങ്ങള്ക്ക് തൃപ്തിയില്ലെങ്കില്
മോശമായി പെരുമാറുകയോ മര്യാദകേട് കാണിക്കുകയോ ചെയ്യാതിരിക്കാനുള്ള
ഉത്തരവാദിത്തം
2.സാഹചര്യങ്ങള് തൃപ്തികരമല്ലെന്നു തോന്നുമ്പോള് വൈദ്യപരിചരണ
കേന്ദ്രത്തിലെ ജീവനക്കാരെ ശാരീരികമായി ഉപദ്രവിക്കുകയോ കേന്ദ്രത്തിന്
ഭൗതികമായി കേടുപാടുവരുത്താതിരിക്കുയോ ചെയ്യാനുള്ള ഉത്തരവാദിത്തം
3.സത്യസന്ധനായിരിക്കുക. നിങ്ങളുടെ ആവശ്യങ്ങള് കൃത്യമായി ഡോക്ടറെ
ബോധ്യപ്പെടുത്തുക
4.മുന്കാല അസുഖത്തിന്റെ വിശദാംശങ്ങള്, കുടുംബപരമായ രോഗബാധകള്,
ആസ്പത്രി പ്രവേശനങ്ങള് എന്നിവ സംബന്ധിച്ച് പൂര്ണവും കൃത്യവുമായ
വിവരങ്ങള് നല്കാനുള്ള ഉത്തരവാദിത്തം.
5.ചികിത്സയുമായി പൂര്ണമായും സഹകരിക്കുകയും നിര്ദേശങ്ങള് പാലിക്കുകയും
ചെയ്യുക. ചികിത്സയില് മാറ്റം വേണമെന്നു തോന്നിയാല് അത് സൂചിപ്പിക്കുക.
6.സാമ്പത്തികമായ തടസങ്ങള് ചികിത്സയെ ബാധിക്കാത്ത രീതിയില്
പരിഹരിക്കുക അല്ലെങ്കില് ഡോക്ടറുമായി ഇക്കാര്യങ്ങല് പങ്കുവെക്കുക
7.ഗര്ഭസ്ഥശിശുവിന്റെ ലിംഗ നിര്ണയം പോലുള്ള നിയമവിരുദ്ധമായതോ
വ്യാജമായതോ ആയ ആരോഗ്യസേവന രീതികളെ പിന്തുണയ്ക്കുകയോ അതില്
പങ്കാളികളാകുയോ ചെയ്യാതിരിക്കുക.
8.ഡോക്ടര്മാരുടെയോ സേവനദാതാക്കളുടെയോ നിയമവിരുദ്ധവും അധാര്മികവുമായ
പെരുമാറ്റങ്ങളെ യോജ്യമായ മെഡിക്കല് സൊസൈറ്റികളെയോ നിയന്ത്രണ
ബോര്ഡുകളെയോ നിയമ സ്ഥാപനങ്ങളെയോ അറിയിക്കുക.
9.വൈദ്യശാസ്ത്ര സംബന്ധമായ പിഴവുകളോ അവഗണനയോ കാരണം
അത്യാഹിതങ്ങളുണ്ടായാല് പോസ്റ്റ് മോര്ട്ടം ചെയ്യിക്കാനുള്ള ഉത്തരവാദിത്തം.
അല്ലാത്തപക്ഷം പിഴവുകള് തെളിയിക്കാനുള്ള അവസരം ഇല്ലാതെ വരും.
10. മരണം സംഭവിക്കുകയാണെങ്കില് അവയവദാനമടക്കമുള്ള ആഗ്രഹങ്ങള് നേരത്തെ
തന്നെ വ്യക്തമായി അറിയിക്കുക.

STOP MEDICAL TERRORISM


വൈദ്യശാസ്ത്ര തീവ്രവാദം അവസാനിപ്പിക്കുക : ഭാരതത്തില് മികച്ചതും സുതാര്യവുമായ
ആരോഗ്യസേവനങ്ങള്ക്കുള്ള പ്രചാരണം
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോ വളച്ചൊടിച്ചതോ ആയ വാദങ്ങളില്
വശംവദരാകരുതെന്നും ഈ പ്രസ്ഥാനത്തെ പിന്തുണയ്ക്കണമെന്നും ഡോ.അനാമിക റായ് മെമ്മോറിയല്
ട്രസ്റ്റ് ആഹ്വാനം ചെയ്യുന്നു. ഈ ഉദ്യമത്തെ പിന്തുണയ്ക്കാന് JOIN ATRUST എന്ന് ടൈപ്പ് ചെയ്ത്
9220092200 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയോ 02262116842 എന്ന നമ്പറിലേക്ക് മിസ്
കോള് അടിക്കുകയോ ചെയ്യാം. വിവരങ്ങള്ക്ക് http://smt.armt.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.
രോഗികള്ക്കിടയില് ഇത് പ്രചരിപ്പിക്കുക. വലിച്ചെറിയാതിരിക്കുക...... മറ്റുള്ളവര്ക്ക് ഇത് ഉപകാരപ്രദമായേക്കും........ അതിനാല് കൈമാറുക.

You might also like