Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 7

1980 കളിൽ പാലക്കാട് ‌ബോർഡരിലുള്ള ഒരു ഗ്രാമം.

ആ നാട്ടി ലെ ജനങ്ങളുടെ
പ്രധാന വിനോദവും ലഹരിയും എല്ലാം ചീട്ടുകാളിയാണ്. "അകം -പുറം " അഥവാ
"വെട്ടി മലർത്തൽ "എന്ന കളിയാണ് അവിടെ കളിച്ചിരുന്നത്..

ആ നാട്ടിൽ മാത്രം 3 വർഷം കൂടുമ്പോൾ ഉണ്ടാവുന്ന 3 ദേശക്കാ ഒരുമിച്ച് നടക്കുന്ന


ഒരു ദേശവേലക്കാണ് ആ നാട്ടിലെ ഏറ്റവും വലിയ രീതിയിൽ ഉള്ള കളികൾ
നടന്നിരുന്നത്. ഈ ഉത്സവത്തിന് നടക്കുന്ന കളിയിൽ പങ്കെടുക്കാൻ പല പല
ഭാഗത്തുനിന്നും ആളുകൾ വരുമായിരുന്നു...

രാജമാണിക്യം ആ ഗ്രാമം ഉൾപ്പടെ ചുറ്റുപാടുമുള്ള 7-8 ഗ്രാമങ്ങളിലും അത്യാവശ്യം


ജനസംമ്മതനായ വ്യക്തി ആയിരുന്നു.. രാജമണികത്തിന് പക്ഷെ
ഗോവിന്ദപുരത്തിനോട് അല്പം ഇഷ്ടം കൂടുതലാണ്.. കാരണം ചീട്ടുകളി തന്നെ
ആണ്.. അന്നേ വരെ ആ നാട്ടിലെ അത്യാവശ്യം അറിയപ്പെടുന്ന കളിക്കാരനാണ്
രാജമാണിക്യം..

അങ്ങനെ ഒരു ഉത്സാവകാലത്ത് തന്റെ മകനായ ഗോപന്റെ നിർബന്ധപ്രകാരം


വളരെ വി ല കൂടി യ പുത്തൻ വസ്ത്രം ധരിച്ച ഇരുവരും ചേർന്നാണ് അന്ന്
ഉത്സവത്തിന് പോയത്... ഉത്സവ പറമ്പിലെ കളി സ്ഥലങ്ങളിൽ ഗോപനെ
നിർത്തി രാജമാണിക്യം പറമ്പിലെ കളിക്കളത്തിലേക് നടന്നു... പക്ഷെ അന്ന്
രാജമാണിക്യം പതിവിലുപരി കളിയിൽ തോൽക്കുകയും അവസാനം തന്റെ പുതിയ
വസ്ത്രം വരെ പണയം വെച്ച് കളിച് തോറ്റ് മടങ്ങുകയാണു ണ്ടായത്...

ഉത്സവപറമ്പിൽ സുഹൃത്തുക്കളുടെ കൂടെ കളിച്ചു കൊണ്ടിരിക്കുന്ന ഗോപൻ കണ്ടത്


ഞെട്ടിക്കുന്ന കാഴ്ചയാണ്... നാട്ടുകാരുടെ എല്ലാവരുടെയും മുന്നിലൂടെ ആ
ഉത്സവപറമ്പിലൂടെ അടിവസ്ത്രം മാത്രം ധരിച്ച ഓരോരുത്തരുടെ പരിഹാസങ്ങളും
കുത്തുവാക്കുകളും ഏറ്റുവാങ്ങി തല കുനിച്ചു വരുന്ന രാജമാണിക്കത്തിനെ കണ്ട
ഗോപന്റെ കുഞ്ഞു മനസ്സിൽ വളരെ വലിയ രീതിയിൽ ബാധിക്കുകയും അത് ആ
നാട്ടുകാരോട് ഉള്ള ഒരു പക ആയി മാറുകയും ചെയ്തു..
കുറച്ചു വർഷങ്ങൾക് ശേഷം...

രാജമണികത്തിന്റെ മരണത്തോടെ ആ നാട്ടിൽ നിന്ന് പോയ ചീട്ടുകളി വീണ്ടും


തിരിച്ചു കൊണ്ടുവന്നുകൊണ്ട് ഗോപൻ വളർന്നു വന്നു... ഒരുപാട് ചെറിയ ചെറിയ
രീതിയിൽ കളികാർക് കളിസ്ഥലം ഒരുക്കിയും പലിശക്ക് കാശ്കൊടുത്തും
പോലീസ്കാർക്കും കാശു കൊടുത്ത് ആ ഗ്രാമത്തിൽ വീണ്ടും കളി സജീവമാക്കി...

തുടർന്ന് തന്റെ ആളുകളെ കൊണ്ട് കളിച് തോൽക്കുന്നവർക് പലിശക്ക് കാശു


കൊടുത്ത് തിരിച് തരാത്തവരെ നാട്ടുകാരുടെ മുന്നിലൂടെ തന്റെ അച്ഛനെ
അപമാനിച്ചു പോലെ അപമാനിച്ച് ആ നാട്ടിലെ ജനങളുടെ ഇടയിൽ ഒരു പേടി
സ്വപ്നമായി മാറി വളർന്നു നിന്നു ഗോപൻ...

അതേസമയം തന്നെ വളരെ ചെറുപ്പത്തിൽ തന്നെ ഉത്സവ പറമ്പുകളിലും ചീട്ടു കളി


നടക്കുന്ന സ്ഥലങ്ങളിലും എല്ലാം കളിക്കാൻ വരുന്നവർക് വേണ്ട ബീഡി തീപ്പെട്ടി
ചീട്ടുകെട്ട് കട്ടൻ ചായ തുടങ്ങിയവ വിറ്റു നടന്ന പയ്യനാണ് **അബു **

ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായ ഒരു പ്രശ്നത്തെ തുടർന്ന് വലിയുമ്മ (മുത്തശ്ശി)യോടും


പെങ്ങളോടും പിണങ്ങി തന്റെ അയൽവാസിയും സുഹൃത്തുമായ "രാജന്റെ" വീ ടി ന്റെ
തിണ്ണയിലായരിന്നു അബു കിടന്നിരുന്നത്...ഈ പിണക്കം പെങ്ങളുടെ കല്യാണം
വയ്ക്കുന്നതി ലേക്കും എത്തി യിരുന്നു..

രാജനും അബുവും ചെറുപ്പം തൊട്ടുതന്നെ ഒരുമിച്ച് എന്തിനും ഏതിനും ഒപ്പമുള്ള


ആത്മസുഹൃത്‌ക്കൾ ആണ്..
ചെറിയ പ്രായം തൊട്ടേ ചീട്ടുകാളികാരുടെ കൂടെ കണ്ട് വളർന്ന അബു ചീട്ടുകളിയിലും
ചീട്ടുകെട്ടുകൾക്കൊണ്ട് മായാജാലം കാണിക്കുന്ന ഒരു വിദഗ്ധനും ആണ്.. ചീട്ടു കേട്ട്
ഷഫിൾ ചെയ്യുന്നതിൽ അബുവിനോളം സ്പീഡ് ഉം ഭംഗിയും ആ ഗ്രാമത്തിൽ തന്നെ
ആർക്കും ഉണ്ടായിരുന്നില്ല... ഒരു കളി നടക്കുന്ന സ്ഥലത്തെ എല്ലാരേയും രാജനെ
ഇരുത്തി കളിപിച്ചു എതിർ കലാകാരനെ കുറിച് പൂർണമായും പഠിച്ച ശേഷമേ അബു
കളിക്കളത്തിലേക് ഇറങ്ങാറുള്ളു... അതിൽ വിജയത്തിൽകുറഞ്ഞൊന്നും
ഉണ്ടായിരുന്നില്ല...

ഗോപൻ നടത്തിവരുന്ന ചീട്ടുകളി ക്ലബ്ബുകളിലാണ് അബു തന്റെ കച്ചവടം ചെയ്തു


വന്നത്... അതിലൂടെ തന്നെ ഗോപന്റെ കയ്യിൽ നിന്നും കൊറച്ചു കാശും അബു
വാങ്ങി യിട്ടുമുണ്ട് ... ഒരത്യാവശ്യ ഘട്ടത്തിൽ സഹായിച്ച ഗോപനോട് അബു വിന്
ഒരു സ്മരണയും ഉണ്ടായിരുന്നു...

കുറച്ചു ദിവസങ്ങൾക്കു ശേഷം.....

ഹൈദർ എന്ന ഒരു 60 വയസ്സുതോന്നി ക്കു ന്ന ഒരു വ്യ ക്തി തന്റെ സുഹൃത്തി നൊപ്പം
ഗോപന്റെ ചീട്ടുകളി കേന്ദ്രത്തിലെക്ക് വരുകയും...ഹൈദറിന്റെ കൈവശം
കൊറച്ചുകൂടുതൽ കാശുണ്ടെന്ന് മനസ്ലാക്കിയ ഗോപൻ താൻ അബുവിന് ചെയ്ത
സഹായത്തിനു പ്ര ത്യുപകാരമായി ഗോപന് വേണ്ടി ഹൈദറിനെതിരെ കളിക്കാൻ
ഇരുത്തുകയും ഹൈദറിനെ തോല്പിക്കുകയും അതിനായി ചീട്ടുകെട്ടുകളിൽ അല്പം
കള്ളത്തരം അബു പോലും അറിയാതെ കാണിക്കുകയും ചെയുന്നു... പക്ഷെ കാശ്
മൊത്തം കൈക്കലാക്കി ഹൈദറിനെ പറഞ്ഞയ്ക്കുന്നു...
കുറച്ചു ദിവസങ്ങൾക്കു ശേഷം നാട്ടിലെ ഒരു മറച്ചുവട്ടിൽ ഒരു ആൾക്കൂട്ടം കാണുകയും
കാര്യം എന്തെന്ന് അന്വേഷിച്ച അബുവിന് ഹൈദറ്കാ തൂങ്ങിയെന്നും തന്റെ
മോൾടെ കല്യാണത്തിന് വെച്ച കാശ് ചീട്ടുകളിച്ചു നഷ്ടപ്പെട്ടതിൽ കല്യാണം
മുടങ്ങിയെന്നും പറഞ്ഞാണ് തൂങ്ങിയതെന്നും അറിയുന്നു... തൊട്ടപ്പുറത്ത് നിന്ന്
ഒറ്റക് കരയുന്നു ഹൈദറിന്റെ മോളായ റാവിയുടെ മുഖം അബുവിന്റെ മനസ്സിൽ
എന്തെന്നില്ലാത്ത കുറ്റബോധവും വിഷമവും ഉണ്ടാക്കി... ആ ഒരു സംഭവം അബു ഇനി
ചീട്ടുകളിയിലേക് ഇല്ല എന്ന ശബദം എടുക്കാൻ പ്രേരിപ്പിക്കുന്നു...

തുടർന്ന് ചീട്ടുകളി സ്ഥലവുമായി തന്നെ പൂർണമായും വിറ്റു നിന്ന അബു റാവിയെ


വീ ണ്ടും അവി ടത്തെ സ്കൂളിൽ വെച്ച് കാണാനി ടയാവുകയും ശേഷം വീ ണ്ടും വീ ണ്ടും
കാണുകയും അത് പ്രണയത്തിലേക് മാറുകയും ചെയ്യുന്നു... അങ്ങനെ രാജനും
അബുവും പല പല വഴികളിലൂടെ തന്റെ ഇഷ്ടം പറയാൻ ശ്രമിച്ചെങ്കിലും പറ്റാതെ
വരുകയും തുടർന്ന് അവരുടെ നാട്ടി ലെ ഒരു കല്യാ ണത്തി ന് റാവി യും ഉണ്ടാവുമെന്ന്
അറിഞ്ഞ അബു കല്യാണ സ്ഥലത്ത് വെച്ച് തന്റെ ഇഷ്ടം പറയാനായി
തീരുമാനിക്കുകയും പോവുകയും ചെയ്യുന്നു...

അങ്ങനെ കല്യാണ തലേന്ന് ഒപ്പന പാട്ടുകളുടെയും മൈലാഞ്ചി ഇടലിന്റെയുമെല്ലാം


ഇടയിൽ ഭക്ഷണം വിളമ്പുന്ന ഭാഗത്തു നിന്ന് തന്റെ ഇഷ്ടം പറയാനായി
തീരുമാനിക്കുന്ന അബു.. പക്ഷെ തൊട്ടപ്പുറത്ത് ചീട്ടുകളിക്കുന്ന സ്ഥലത്ത് ഒരു
കശപിശ ശബ്ദം കേട്ട് നോക്കിയ അബു കാണുന്നത് അടി കൊണ്ട് വീണു കിടക്കുന്ന
രാജനെ ആണ്... അത് അബുവിന്റെ കയ്യിൽ നിക്കാതെ വരുകയും രാജനെ
തള്ളിയ ആളെ പുറകിൽ നിന്നും ചവിട്ടി വീഴ്ത്തി രാജനെ എണീപ്പിക്കുകയും ചെയ്ത്
ആളുകളെ നോക്കുമ്പോൾ എല്ലാവരും വളരെ നിശബ്ദരായി അബുവിനെ തന്നെ
നോക്കുന്നു... അത് കണ്ട് തിരിഞ്ഞു നോക്കിയ അബു കാണുന്നത് താഴെ
വീ ണുകി ടക്കു ന്ന ഗോപനെ ആണ്... തനിക്ക് പറ്റിയ തെറ്റ് മനസ്ലാക്കി വേഗം ക്ഷമ
പറഞ്ഞുകൊണ്ട് ഗോപനെ എണീപ്പിക്കാൻ തുടങ്ങിയ സമയത്ത് ഒരൊറ്റ
നിമിഷത്തിൽ അബുവിനെ തിരിച്ചടിച്ചു താഴെ മുണ്ടും പറിച്ച് നിർത്തുന്നു... അത്
അബുവിന് ആകെ നാണക്കേടും അപമാനവും ആവുകയും റാവിയുടെ മുന്നിൽ
ഇങ്ങനെ നിക്കണ്ടവന്നതോർത്തു അവിടെന്ന് ഇരുട്ടിലേക് ഓടിപ്പോവുകയും
ചെയ്യുന്നു...

കുറച്ചു ദിവസം അബു വീട്ടിൽനിന്ന് പുറത്തേക്കിറങ്ങാതെ റൂമിൽ തന്നെ കിടക്കുന്നു...


ദിവസവും കണ്ടു കൊണ്ടിരുന്ന അബുവിനെ കാണാത്തത് റാവിക്ക് അബുവിനോടുള്ള
ഇഷ്ടത്തെ അറിയിക്കുന്നു..പക്ഷെ റാവിയെ കാണാനുള്ള മടി അബുവിനെ അവളുടെ
മുന്നിലേക്ക് കൊണ്ട് പോവുന്നില്ല... അതിനു ശേഷം രാജനോട് സംസാരിച്ചതിൽ
അബു തീരുമാനിക്കുന്നത് ഇനി താൻ റാവിയുടെ മുന്നിൽ പോവുന്നത് ഗോപനെ
ഈ നാട്ടുകാരുടെ മുന്നിൽ മുണ്ടില്ലാതെ ഇരുത്തിട്ടായിരിക്കുമെന്ന്...

അങ്ങനെ ഇരുവരും ചേർന്ന് ഗോപന്റെ കാര്യങ്ങളെല്ലാം വളരെ കൃത്യമായി


മനസ്സിലാക്കി ഒരു രാത്രിയിൽ ഇരുട്ടടി അടിച്ചു ജംഗ്ഷനിൽ ഉള്ള പോസ്റ്റിൽ
അടിവസ്ത്രത്തോടെ കെട്ടി ഇടുന്നു... നാട്ടുകാർ കൂട്ടത്തോടെ ഗോപനെ
നോക്കുന്നതിനിടയിൽ റാവിയും നോക്കുന്നു... റാവി നോക്കുന്നത്
എതിർദിശയിലുള്ള ഒരു കെട്ടിടത്തിൽ നിന്നുകൊണ്ട് നോക്കി നിക്കുന്ന അബു...
അബുവിന്റെ ആണ് നോട്ടത്തിൽ തന്നെ താൻ ഒരു വലിയ സാഹസം ചെയ്ത
അഹങ്കാരം ഉണ്ടായിരുന്നു..

ഇന്റർവെൽ

You might also like