Pravasam Last

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 4

‭പ്രവാസം,തിരഞ്ഞെടുത്ത മലയാള ചെറുകഥകളെ‬

‭മുൻനിർത്തി ഒരു പഠനം‬


‭മുഹമ്മദ് സാദിഖ് കെ .പി‬
‭മലയാളവിഭാഗം‬
‭കേരളസർവ്വകലാശാല‬

‭ആമുഖം‬

‭സമകാലിക കേരളീയ സാഹചര്യത്തിൽ ഏറെ പ്രസക്തിയർഹിക്കുന്ന‬

‭ഒരു‬ ‭വിഷയമാണ്‬ ‭പ്രവാസ‬ ‭പഠനങ്ങൾ.‬ ‭എങ്കിലും‬ ‭മലയാള‬ ‭സാഹിത്യത്തിൽ‬ ‭ചെറുകഥകളെ‬

‭മുൻനിർത്തി‬ ‭ഗൗരവപൂർവമായ‬ ‭പഠനങ്ങൾ‬ ‭ഒന്നും‬ ‭വന്നതായി‬ ‭കാണുന്നില്ല.‬ ‭ജനിച്ചുവളർന്ന‬

‭സാഹചര്യങ്ങളിൽ‬‭നിന്ന്‬‭താൽക്കാലികമായോ‬‭സ്ഥിരമായോ‬‭മറ്റൊരുദേശത്ത്‬‭ജീവിക്കേണ്ടിവരുന്ന‬

‭മനുഷ്യാവസ്ഥയാണ്‬ ‭പ്രവാസം.‬ ‭പ്രവാസത്തിന്‬ ‭മനുഷ്യവംശത്തിന്റെ‬ ‭ചരിത്രത്തോളം‬ ‭പഴക്കമുണ്ട്.‬

‭പ്രധാനമായും‬ ‭തൊഴിൽതേടിയും‬ ‭കലാപങ്ങളിൽ‬ ‭നിന്നും‬ ‭യുദ്ധസാഹചര്യങ്ങളിൽ‬ ‭നിന്നും‬

‭പ്രകൃതിദുരന്തങ്ങളിൽ‬ ‭നിന്നും‬ ‭രക്ഷനേടാനും‬ ‭സാമൂഹികമായ‬ ‭ഉയർച്ച‬ ‭ലക്ഷ്യമിട്ടും‬ ‭ജനങ്ങൾ‬

‭പ്രവാസം‬ ‭അനുഭവിക്കുന്നു‬ ‭.‬ ‭എന്നാലിന്നത്തെ‬ ‭കേരളീയ‬‭സാഹചര്യത്തിൽ‬‭തൊഴിൽ‬‭തേടിയുള്ള‬

‭പ്രവാസത്തെക്കാൾ‬ ‭വിദ്യാർത്ഥികൾ‬‭ഉൾപ്പടെയുള്ള‬‭യുവജനങ്ങളുടെ‬‭അന്താരാഷ്ട്ര‬‭പ്രവാസമാണ്‬

‭കാണുന്നത്‬‭.‬‭ഉന്നതവിദ്യഭ്യാസത്തിനുവേണ്ടിയും‬ ‭മെച്ചപ്പെട്ട‬‭ജീവിതസാഹചര്യങ്ങൾക്ക്‬‭വേണ്ടിയും‬

‭ഒട്ടേറെപ്പേർ സ്വദേശം വിട്ടുപോയി .‬

‭“പ്രവാസം‬‭തിരഞ്ഞെടുത്ത‬‭മലയാള‬‭ചെറുകഥകളെ‬‭മുൻനിർത്തി‬‭ഒരു‬‭പഠനം”‬

‭എന്ന‬ ‭വിഷയത്തെയാണ്‬ ‭ഈ‬ ‭പ്രബന്ധത്തിലൂടെ‬ ‭ലക്ഷ്യംവെക്കുന്നത്‬ ‭.‬ ‭സോണിയ‬ ‭റഫീഖ്,‬ ‭കെ.വി‬

‭മണികണ്ഠൻ, സി.വി ശ്രീരാമൻ,‬

‭ബെന്യാമിൻ,‬ ‭ശിഹാബുദ്ധീൻ‬ ‭പൊയ്ത്തുംകടവ്,‬ ‭എം.ടി‬ ‭വാസുദേവൻ‬ ‭നായർ,‬ ‭എം‬ ‭.എ‬ ‭റഹ്മാൻ‬

‭എന്നിവരുടെ‬ ‭പ്രവാസം‬ ‭പ്രധാനമായി‬ ‭വരുന്ന‬ ‭ചെറുകഥകളെ‬ ‭മുൻനിർത്തിയാണ്‬ ‭പഠനം‬

‭നിർവഹിക്കുന്നത്‬
‭പഠനലക്ഷ്യം‬

‭പ്രവാസം‬ ‭ആധുനികകാലത്തെ‬ ‭പ്രധാനപ്പെട്ട‬ ‭മനുഷ്യാനുഭവങ്ങളിൽ‬ ‭ഒന്നാണ്‬ ‭.മലയാള‬

‭ചെറുകഥയുടെ‬ ‭വിവിധ‬ ‭ഘട്ടങ്ങളിൽ‬ ‭എപ്രകാരമാണ്‬ ‭പ്രവാസാനുഭവങ്ങൾ‬ ‭കടന്നുവരുന്നത്‬

‭എന്നപഗ്രഥിക്കുകയാണ്‬ ‭പഠനലക്ഷ്യം‬ ‭.‬ ‭തെരഞ്ഞെടുത്ത‬ ‭ചെറുകഥകളെ‬ ‭മുൻനിർത്തി‬ ‭മലയാള‬

‭സാഹിത്യത്തിൽ‬ ‭പ്രവാസം‬ ‭എങ്ങനെ‬ ‭പ്രധാന‬ ‭വിഷയമായി‬ ‭കടന്നുവരുന്നു‬ ‭എന്ന്‬ ‭വിശദമാക്കുന്നു‬

‭.കേരളത്തിന്റെ‬ ‭സാമൂഹിക,സാംസ്‌കാരിക,‬ ‭രാഷ്ട്രീയസാഹചര്യങ്ങൾ‬ ‭നിമിത്തം‬ ‭മലയാള‬

‭സാഹിത്യത്തിൽ‬ ‭പ്രവാസം‬ ‭ഒരു‬ ‭പ്രധാന‬ ‭വിഷയമായി‬ ‭രംഗപ്രവേശം‬ ‭ചെയ്യുന്നതിന്‬ ‭കാരണമായി‬

‭.തങ്ങൾക്ക്‬ ‭അന്യമായ‬ ‭നാട്‬ ‭ഒരു‬ ‭ദാർശനിക‬ ‭പ്രശ്നമായി‬ ‭കഥകളിൽ‬ ‭നിറഞ്ഞുനിൽക്കുന്നത്‬

‭കാണാം.‬ ‭വ്യക്തിയുടെ‬ ‭സ്വത്വത്തിന്റെ‬ ‭ഭാഗമായ‬‭നാടും‬‭അതിന്റെ‬‭ഓർമകളും‬‭എത്തിപ്പെട്ട‬‭നാട്ടിലെ‬

‭അനിശ്ചിതത്വവും‬ ‭സംഘർഷങ്ങളും‬ ‭അവൻ്റെ‬ ‭സർഗ്ഗപ്രവർത്തങ്ങളിലും‬ ‭പ്രതിഫലിക്കുന്നത്‬

‭കാണാം.‬ ‭ചെറുകഥയുടെ‬ ‭പ്രാരംഭം‬ ‭മുതൽതന്നെ‬ ‭പ്രവാസം‬ ‭വിഷയമായി‬ ‭വരുന്നുണ്ടെങ്കിലും‬

‭പഠനസൗകര്യാർത്ഥം ഒരു തെരഞ്ഞെടുപ്പ് ആവശ്യമായി വരുന്നു .‬

‭പഠനത്തിന്റെ പ്രസക്തിയും പ്രാധാന്യവും‬

‭പ്രവാസം‬ ‭കേരളീയ‬ ‭സംസ്കാരത്തിലും‬ ‭ജീവിതശൈലിയിലും‬ ‭പ്രത്യക്ഷമായ‬ ‭മാറ്റങ്ങൾ‬

‭വരുത്തിയതായി‬ ‭കാണാം‬ ‭.നമ്മുടെ‬ ‭ഉപഭോക്തൃ‬ ‭സംസ്കാരത്തിലും‬ ‭സമ്പത്തിന്റെ‬

‭അഭിവൃദ്ധിയിലും‬ ‭ഭക്ഷണരുചിയിലും‬ ‭വസ്ത്രധാരണത്തിലും‬ ‭വന്ന‬ ‭മാറ്റങ്ങളിൽ‬ ‭പ്രവാസത്തിന്റെ‬

‭സ്വാധീനം‬ ‭പ്രകടമാണ്‬ ‭.‬ ‭പ്രവാസവും‬ ‭കുടിയേറ്റവും‬ ‭എങ്ങനെ‬ ‭വ്യത്യസ്തപ്പെടുന്നു‬ ‭എന്ന‬

‭വിഷയത്തെക്കുറിച്ച്‬ ‭വില്യം‬ ‭സഫ്രാൻ‬ ‭രേഖപ്പെടുത്തുന്നത്‬ ‭“സ്വന്തം‬ ‭നാടിനെക്കുറിച്ചുള്ള‬

‭കാൽപ്പനികമായ‬ ‭കഥകൾ,അതേക്കുറിച്ചുള്ള‬ ‭ഓർമകൾ‬ ‭കൊണ്ടുനടക്കുമ്പോഴും‬ ‭സ്വദേശം‬

‭യഥാർത്ഥ‬ ‭നാടാണെന്ന്‬ ‭വിശ്വസിക്കുകയും,അതിന്റെ‬ ‭പുനർനിർമ്മിതിയിലും‬ ‭സംരക്ഷണത്തിലും‬

‭പങ്കാളിത്തം‬ ‭വഹിക്കുകയും,‬ ‭അവരുടെ‬ ‭സ്വത്വരൂപീകരണത്തിന്റെ‬ ‭ഓരോ‬ ‭ഘട്ടത്തിലും‬ ‭സ്വന്തം‬

‭നാടുമായി ബന്ധപ്പെടുന്നവരാണ് പ്രവാസികൾ. (Safran,William 1991 : 85).‬


‭ഇത്തരത്തിൽ‬ ‭സ്വദേശം‬ ‭വിട്ടുപോകുമ്പോഴും‬ ‭ഭാഷാപരവും‬ ‭സാംസ്‌കാരികവുമായ‬

‭പൈതൃകങ്ങളെ‬ ‭മുറുകെപ്പിടിക്കുകയും‬ ‭നാടിനെ‬ ‭സംബന്ധിച്ച‬ ‭ഭാവിസാങ്കൽപ്പനങ്ങളിൽ‬

‭കഴിയുകയും‬ ‭ചെയ്യുന്നവരാണ്‬ ‭പ്രവാസികൾ‬ ‭.‬ ‭സംസ്കാരപഠനത്തിന്‬ ‭ഏറെ‬ ‭പ്രസക്തിയുള്ള‬ ‭ഈ‬

‭സാമൂഹിക‬ ‭ചുറ്റുപാടിൽ‬ ‭പ്രവാസ‬ ‭പഠനത്തിന്റെ‬ ‭പുത്തൻ‬ ‭പ്രവണതകളും‬

‭പഠനവിധേയമാക്കേണ്ടതുണ്ട് .‬

‭രീതിശാസ്ത്രം‬

‭മലയാള‬ ‭ചെറുകഥാസാഹിത്യത്തിലെ‬ ‭പ്രവാസപ്രധിനിധാനങ്ങൾ‬ ‭പഠനവിധേയമാക്കുന്നതിന്‬

‭സംസ്കാരപഠനത്തിന്റെ‬ ‭സൈദ്ധാന്തിക‬ ‭പശ്ചാത്തലത്തിൽ‬ ‭അധിഷ്ഠിതമായ‬ ‭രീതിശാസ്ത്രം‬

‭അവലംബിക്കുന്നു .‬

‭കൂടാതെ‬ ‭ഡയസ്‌പെറയുടെയും‬ ‭കുടിയേറ്റത്തിന്റെയും‬ ‭രീതിശാസ്ത്രത്തെ‬ ‭അടിസ്ഥാനമാക്കിയും‬

‭അപഗ്രഥിക്കുന്നു.‬ ‭കഥാപഠനം‬ ‭ആയതിനാൽ‬ ‭ചെറുകഥയുടെ‬ ‭തിയറികളും‬ ‭ഉപയോഗിക്കുന്നു.‬

‭പ്രബന്ധശരീരത്തിൽ‬ ‭ഉൾപ്പെടുത്തിയിട്ടുള്ള‬ ‭ഉദ്ധരണികളോട്‬ ‭ചേർത്ത്‬ ‭രചയിതാവിന്റെ‬ ‭പേര്,‬

‭പുസ്തകത്തിന്റെ‬‭വർഷം‬‭,‬‭പേജ്‬‭നമ്പർ‬ ‭എന്ന‬‭ക്രെമത്തിൽ‬‭ബ്രാക്കറ്റിൽ‬‭കൊടുക്കുന്നു‬‭.പ്രബന്ധ‬

‭വായനയെ‬ ‭പൂരിപ്പിക്കുന്ന‬ ‭കുറിപ്പുകൾ‬ ‭ഓരോ‬ ‭അദ്ധ്യായത്തിൻെറയും‬ ‭അവസാനത്തിൽ‬

‭കൊടുക്കുന്നു .‬

‭പൂർവ്വപഠനങ്ങൾ‬

‭പ്രവാസസാഹിത്യം‬ ‭മലയാളത്തിൽ‬ ‭പുസ്തകങ്ങളായും‬ ‭ലേഖനങ്ങളായും‬ ‭മറ്റും‬ ‭രചനകൾ‬

‭ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്‬ ‭.എന്നാൽ‬ ‭പ്രവാസ‬ ‭ചെറുകഥകളെ‬ ‭സംബന്ധിച്ച‬ ‭പഠനങ്ങൾ‬ ‭കുറവയാണ്‬

‭കാണുന്നത്.‬ ‭മലയാള‬ ‭ചെറുകഥാസാഹിത്യത്തിൽ‬ ‭പ്രവാസപ്രധിനിധാനം‬ ‭ആദ്യ‬ ‭ചെറുകഥയായ‬

‭വാസനാവികൃതിയിൽ‬ ‭തന്നെ‬ ‭കാണാനാകും.‬ ‭പിന്നീടിങ്ങോട്ട്‬ ‭ബഷീറും,‬ ‭പൊറ്റെക്കാട്ടും,‬ ‭എം.ടിയും‬ ‭ഈ‬

‭സാഹിത്യശാഖയെ‬ ‭ബലപ്പെടുത്തി.‬ ‭ഒ.വി.‬ ‭വിജയയൻ,‬ ‭ടി.പത്മനാഭൻ,‬ ‭എം,മുകുന്ദൻ,ആനന്ദ്,തുടങ്ങിയ‬

‭ആധുനികരുടെ‬ ‭കഥകളിലും‬ ‭പ്രവാസത്തിന്റെ‬ ‭ആഖ്യാനങ്ങൾ‬ ‭കാണാം.‬ ‭ബെന്യാമിനും,‬ ‭ടി.വി‬

‭കൊച്ചുബാവയും,‬ ‭ബാബുരാജുമെല്ലാം‬ ‭പ്രവാസകഥകളിലൂടെ‬ ‭ശ്രെദ്ധിക്കപെട്ടവരാണ്.‬ ‭നസീം‬ ‭പുന്നയൂർ‬


‭എഡിറ്റ്‬ ‭ചെയ്ത‬ ‭“പ്രതീക്ഷ”‬ ‭“മരുപ്പച്ച”‬ ‭എന്നീ‬ ‭കൃതികൾ‬ ‭ആദ്യകാലഗൾഫ്‬ ‭പ്രവാസത്തെ‬ ‭കുറിക്കുന്നു.‬

‭അശോകൻ‬ ‭ചെരുവിൽ‬ ‭എഡിറ്റ്‬ ‭ചെയ്ത‬ ‭“ഗൾഫ്‬ ‭മലയാളി‬ ‭കഥകൾ”‬ ‭ഇ,കെ‬ ‭ദിനേശന്റെ‬ ‭“കഥാപ്രവാസം”‬

‭ബെൻസിയുടെ “പ്രവാസികഥകൾ” എന്നിവ പ്രധാനമാണ് .‬

‭പഠനമേഖല‬

‭മലയാള‬ ‭കഥാസാഹിത്യത്തിൽ‬ ‭പ്രധാനികളായ‬ ‭സോണിയ‬ ‭റഫീഖിന്റെ‬ ‭“സക്കർഫിഷ്”‬ ‭കെ.വി‬

‭മണികണ്ഠന്റെ‬ ‭“അഫ്‌റാജ്”‬ ‭സി.വി‬ ‭ശ്രീരാമന്റെ‬ ‭“വാസ്‌തുഹാര”‬ ‭ബെന്യാമിന്റെ‬ ‭“ആഡിസ്അബാബ”‬

‭ശിഹാബുദ്ധീൻ‬ ‭പൊയ്ത്തുംകടവിന്റെ‬ ‭“രണ്ട്‬ ‭എളേപ്പമാർ”‬ ‭എം.ടി‬ ‭വാസുദേവൻ‬ ‭നായരുടെ‬ ‭“നിന്റെ‬

‭ഓർമ്മക്ക്”,‬ ‭എം‬‭എ‬‭റഹ്മാന്റെ‬‭“മേൽവിലാസം”‬‭എന്നിവരുടെ‬‭പ്രവാസം‬‭പ്രധാനമായി‬‭വരുന്ന‬ ‭ചെറുകഥകളെ‬

‭മുൻനിർത്തിയാണ്‬ ‭പഠനം‬ ‭നിർവഹിക്കുന്നത്.‬ ‭ഇവരുടെ‬ ‭തെരഞ്ഞെടുത്ത‬ ‭ചെറുകഥകളിൽ‬

‭എപ്രകാരമാണ് പ്രവാസപ്രധിനിധാനം കടന്നുവരുന്നത് എന്ന് പഠനവിധേയമാക്കുന്നു .‬

‭പ്രബന്ധസ്വരൂപം‬

‭ആമുഖം,‬ ‭ഉപസംഹാരം‬ ‭എന്നിവ‬ ‭കൂടാതെ‬ ‭മൂന്ന്‬ ‭അദ്ധ്യായങ്ങളാണ്‬ ‭പ്രബന്ധത്തിനുള്ളത്‬ ‭.‬

‭“പ്രവാസം,ചരിത്രം‬ ‭,‬ ‭സങ്കല്പം,‬ ‭സാഹചര്യം”‬ ‭എന്ന‬ ‭ഒന്നാം‬ ‭അദ്ധ്യായത്തിലൂടെ‬ ‭പ്രവാസത്തിന്റെ‬ ‭ചരിത്രവും‬

‭അതിലേക്ക്‬ ‭നയിക്കുന്ന‬ ‭സാഹചര്യങ്ങളും‬ ‭വിശദമാക്കുന്നു‬ ‭.‬ ‭“പ്രവാസപ്രധിനിധാനങ്ങൾ‬ ‭മലയാള‬

‭ചെറുകഥാ‬‭സാഹിത്യത്തിൽ”‬‭എന്ന‬‭രണ്ടാം‬‭അദ്ധ്യായത്തിൽ‬‭മലയാളത്തിലെ‬ ‭പ്രവാസകഥകളെ‬‭വിശദമായി‬

‭പഠനവിധേയമാക്കുന്നു‬ ‭.‬ ‭മൂന്നാം‬ ‭അദ്ധ്യായത്തിൽ‬ ‭തെരഞ്ഞെടുത്ത‬ ‭ചെറുകഥകളിലെ‬ ‭പ്രവാസ‬

‭അനുഭവങ്ങളും ആവിഷ്ക്കരണങ്ങളും അവലോകനം ചെയ്ത അവതരിപ്പിക്കുന്നു .‬

‭ഉപസംഹാരത്തിൽ‬ ‭പഠനത്തിലൂടെ‬ ‭എത്തിച്ചേരുന്ന‬ ‭നിഗമനങ്ങളും‬ ‭കണ്ടെത്തെലുകളും‬ ‭സംഗ്രഹിച്ച്‌‬

‭അവയിലെ സങ്കൽപനങ്ങളെ അവതരിപ്പിക്കുന്നു .‬

You might also like