Download as pdf or txt
Download as pdf or txt
You are on page 1of 2

WEDNESDAY, MAR 27, 2024 TODAY'S E-PAPER

വഴുതനങ്ങ നിസാരക്കാരനല്ല, ഇങ്ങനെയൊരു കറിയോ?


ദീപ്തി ,തൃശൂർ
PUBLISHED: FEBRUARY 25 , 2024 08:00 AM IST
1 MINUTE READ

കുറുകിയ ചാറോടെ പുതുരുചിയിൽ നാടൻ വഴുതനങ്ങ രുചിക്കൂട്ട്.


ഇതുപോലൊരു കറിയുണ്ടെങ്കിൽ ആരായാലും ചോറ് കഴിച്ചു പോകും.
തിരക്കേറിയ ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ രുചിയൂറും വിഭവം
ആണിത്. എങ്ങന തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
•ഇടത്തരം വലുപ്പമുള്ള വഴുതനങ്ങ – 3 എണ്ണം
•ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
•വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
•കറിവേപ്പില - ഒരു പിടി
•വറ്റൽ മുളക് - 3
•ചെറിയ ഉള്ളി അരിഞ്ഞത് - 1/4 കപ്പ്
•പച്ചമുളക് - 2
•കടുക് - ഒരു ടീസ്പൂൺ
•ഉലുവ - 1/4 ടീസ്പൂൺ
•ജീരകപ്പൊടി - 1/4 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•മുളക് പൊടി - 1/2 ടീസ്പൂൺ
•വെളിച്ചെണ്ണ - 1 & 1/2 ടേബിൾസ്പൂൺ
•തൈര് - 1 കപ്പ്
•വെള്ളം - 1/2 കപ്പ്
തയാറാക്കുന്ന വിധം
•വഴുതനങ്ങ നുറുക്കി വെള്ളത്തിൽ ഇട്ടു വയ്ക്കുക. •ഒരു മൺചട്ടി
അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു
പൊട്ടിക്കുക. ശേഷം ഉലുവയും, വറ്റൽ മുളകും, കറിവേപ്പിലയും,
അരിഞ്ഞു വെച്ച ഇഞ്ചിയും, വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ഇട്ടു
കുറച്ചു സമയം വഴറ്റുക. ഇതിലേക്ക് നുറുക്കി വെച്ച വഴുതനങ്ങയും ഉപ്പും
ചേർത്ത് വീണ്ടും വഴറ്റുക.
ശേഷം മുളക് പൊടിയും, മഞ്ഞൾ പൊടിയും, ജീരക പൊടിയും ഇട്ട്
ചെറുതായി വഴന്നു വരുമ്പോൾ കാൽ കപ്പ് വെള്ളം ഒഴിച്ച് ചെറിയ തീയിൽ
വേവിക്കുക. മറ്റൊരു പാത്രത്തിൽ തൈരും അര കപ്പ് വെള്ളവും ചേർത്ത്
നന്നായി അടിച്ചെടുക്കുക. ഈ സമയം കൊണ്ട് വഴുതനങ്ങ നന്നായി
വെന്തു കാണും. തീ ഓഫ് ആക്കിയതിനു ശേഷം അടിച്ചു വച്ച തൈര്
കൂടെ ചേർത്തി കുറച്ചു സമയം ഇളക്കി കൊടുക്കുക. സ്വാദിഷ്ടമായ കറി
തയാർ.
English Summary:
Easy and Tasty Brinjal Curry for Rice

Loading

You might also like