Download as pdf or txt
Download as pdf or txt
You are on page 1of 9

ഒരു പൗരന്റെ

മൗലികാവകാശങ്ങളും കടമകളും
ANILA M R

മൗലിക അവകാശങ്ങൾ
❏ ജനാധിപത്യ രാജ്യത്തിൽ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും
നിലനിർത്തുന്നതിന് ഒഴിവാക്കാൻ പാടില്ലാത്ത ചില പ്രാഥമിക
അവകാശങ്ങൾ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങൾ
(Fundamental Rights) എന്നറിയപ്പെടുന്നത്.
1. മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് എവിടെ നിന്ന്?
● അമേരിക്കൻ ഭരണഘടനയിൽ നിന്ന്
2. ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നത്
എവിടെ?
● ഭാഗം മൂന്നിൽ - അനുഛേദം 12 മുതൽ 35 വരെ
● മൗലികാവകാശങ്ങൾ
ഇന്ത്യയുടെ മാഗ്നാ കാര്‍ട്ട, ഭരണഘടനയുടെ ആണിക്കല്ല്‌, ഭരണഘടനയുടെ
മനഃസാക്ഷി
3. മൗലികാവകാശങ്ങളുടെ ശില്പി -
സർദാർ വല്ലഭായിപട്ടേൽ
4. മൗലിക അവകാശങ്ങൾ എത്ര - 6. (ഭരണഘടന രൂപം കൊള്ളുമ്പോൾ
മൗലിക അവകാശങ്ങൾ 7 എണ്ണം ഉണ്ടായിരുന്നു.)
5. ഏത് മൗലിക അവകാശമാണ് എടുത്തു മാറ്റിയത്?
സ്വത്തവകാശം
● മൗലികാവകാശമായിരുന്ന സ്വത്തവകാശം ഇപ്പോൾ മൗലികാവകാശമല്ല
● സ്വത്തവകാശം ഇപ്പോൾ ഒരു നിയമവകാശം ആണ് (legal right)
● സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത
ഭേദഗതി?
1978 ലെ 44-ാം ഭേദഗതി
7. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത
പ്രധാനമന്ത്രി?
മൊറാർജി ദേശായി
● രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പാക്കേണ്ട അവകാശങ്ങളുടെ ഒരു പട്ടിക 1928 ലെ
നെഹ്റു റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്
മൗലികാവകാശങ്ങൾക്ക് രൂപംനൽകിയത്.
8. മൗലികാവകാശങ്ങൾ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?
1931 ലെ കറാച്ചി സമ്മേളനം
● രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പാക്കേണ്ട അവകാശങ്ങളുടെ ഒരു പട്ടിക 1928 ലെ
നെഹ്റു റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്
മൗലികാവകാശങ്ങൾക്ക് രൂപംനൽകിയത്.
9. മൗലികാവകാശങ്ങൾ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?
1931 ലെ കറാച്ചി സമ്മേളനം
10. കരട് തയ്യാറാക്കി അവതരിപ്പിച്ചത് .
ജവാഹർലാൽ നെഹ്‌റു
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആറ് മൗലികാവകാശങ്ങൾ :
1. തുല്യതയ്ക്കുള്ള അവകാശം
2. സ്വാതന്ത്ര്യത്തിനുള്ളg അവകാശം
3. ചൂഷണത്തിനെതിരായ അവകാശം
4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ
6. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം.
● ഭരണഘടനയുടെ അനുഛേദം 12 ൽ ഭരണകൂടം എന്നതിന്റെ നിർവചനം
നൽകിയിരിക്കുന്നു.
● അനുഛേദം 13 ൽ മൗലികാവകാശങ്ങൾക്ക് വിരുദ്ധമായി നിർമ്മിക്കപ്പെടുന്ന
നിയമങ്ങൾ അസാധുവാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
● 14 മുതൽ 32 വരെയുള്ള അനുഛേദങ്ങളിൽ പ്രധാനമായും ആറുതരം
അവകാശങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.

1. സമത്വം. (Article 14-18)


★ ആർട്ടിക്കിൾ 14: നിയമത്തിന് മുമ്പിലുള്ള സമത്വം.
(നിയമത്തിനു മുന്നിൽ തുല്യത, തുല്യ നിയമ പരിരക്ഷ)
★ അനുച്ഛേദം 15: മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജന്മസ്ഥലം
എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുക.
★ ആർട്ടിക്കിൾ 16: പൊതു തൊഴിലിന്റെ കാര്യങ്ങളിൽ അവസര സമത്വം.
★ ആർട്ടിക്കിൾ 17: തൊട്ടുകൂടായ്മ നിർത്തലാക്കൽ.
★ ആർട്ടിക്കിൾ 18: തലക്കെട്ടുകൾ നിർത്തലാക്കൽ:
(റായ് ബഹദൂർ,റായ് ബഹദൂർ, രാജ് ബഹദൂർ, മഹാരാജ, താലുഖ്ദാർ, ജമീന്ദാർ
തുടങ്ങിയ സ്ഥാനപ്പേരുകൾ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നു , കാരണം അത്തരം
തലക്കെട്ടുകൾ ഉപയോഗിക്കുന്നത് എല്ലാവർക്കും തുല്യ പദവി നൽകുന്നില്ല .)
2. സ്വാതന്ത്ര്യത്തിനുള്ള അവകാശം ( Art 19-22)
❏ ആർട്ടിക്കിൾ 19: അഭിപ്രായ സ്വാതന്ത്ര്യം
❏ ആർട്ടിക്കിൾ 20: കുറ്റങ്ങൾക്കുള്ള ശിക്ഷയുമായി ബന്ധപ്പെട്ട സംരക്ഷണം.
❏ ആർട്ടിക്കിൾ 21: ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം.
❏ ആർട്ടിക്കിൾ 21-എ: വിദ്യാഭ്യാസത്തിനുള്ള അവകാശം
❏ ആർട്ടിക്കിൾ 22: ചില കേസുകളിൽ അറസ്റ്റിനും തടങ്കലിനും എതിരായ
സംരക്ഷണം
● 19A- സംസാരത്തിനും ആശയ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം
● 19B - ആയുധങ്ങൾ കൂടാതെ സമാധാനപരമായി സമ്മേളിക്കാൻ ഉള്ള
സ്വാതന്ത്ര്യം
● 19 C - സംഘടനകൾ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം
● 19 D- ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം
● 19E - ഇന്ത്യയിൽ എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം
● 19G - ഏതു തൊഴിലിലും വ്യാപാര വാണിജ്യ പ്രവർത്തനങ്ങളിലും
ഏർപ്പെടുന്നതിനുള്ള സ്വാതന്ത്ര്യം
● 21A - 2010 ൽ 86 -ാം ഭരണഘടനാ ഭേദഗതിയിലൂടെ 6- 14
വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ഒരു
മൗലികാവകാശമായി മാറ്റി.
3. ചൂഷണത്തിനെതിരായുള്ള അവകാശം
( Art 2,3,24)
★ Article 23: നിർബന്ധിത തൊഴിൽ, മനുഷ്യ കച്ചവടം എന്നിവ
നിരോധിച്ചിരിക്കുന്നു.
★ Art 24 - വ്യവസായശാലകൾ, ഖനികൾ തുടങ്ങി അപകടകരമായ
മേഖലകളിൽ 14 വയസിൽ താഴെയുള്ള കുട്ടികളെ പണിയെടുപ്പിക്കുന്നത്
നിരോധിക്കുന്നു
4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
( Article 25-28)
➔ ആർട്ടിക്കിൾ 25: സ്വതന്ത്രമായി ഏതു മതത്തിലും വിശ്വസിക്കുന്നതിനും
ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശം
➔ ആർട്ടിക്കിൾ 26: മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള
സ്വാതന്ത്ര്യം,മതവിഭാഗങ്ങൾക്ക് മത -ജീവകാരുണ്യ സ്ഥാപനങ്ങൾ
സ്ഥാപിക്കുന്നതിനും നോക്കി നടത്തുന്നതിനുള്ള സ്വാതന്ത്ര്യം
➔ ആർട്ടിക്കിൾ 27: ഏതെങ്കിലും പ്രത്യേക മതത്തിന്റെ പ്രോത്സാഹനത്തിനു
വേണ്ടി നികുതികൾ കൊടുക്കാൻ നിർബന്ധിക്കുന്നതിനെതിരായ
അവകാശം.
➔ അനുച്ഛേദം 28: ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ
പ്രബോധനത്തിലോ മതപരമായ ആരാധനയിലോ പങ്കെടുക്കുന്നതുമായി
ബന്ധപ്പെട്ട സ്വാതന്ത്ര്യം
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ (Art29,30)
❖ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ്
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ഭരണഘടനയിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്.
❖ Art 29 : ന്യൂനപക്ഷങ്ങളുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം
❖ Art 30 : മത- ഭാഷ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ
സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം
6. ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം( Art 32 )
● ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ
പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ നേരിട്ട്
സമീപിക്കാനുള്ള അവകാശമാണ് ഇത് ഉറപ്പുവരുത്തുന്നത്.
● ഇപ്രകാരം മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ
പുറപ്പെടുവിക്കുന്ന ഉത്തരവുകൾ റിട്ട് എന്ന പേരിൽ അറിയപ്പെടുന്നു.
റിട്ടുകൾ
● മൗലികാവകാശ സംരക്ഷണത്തിനായി അഞ്ചുതരത്തിലുള്ള റിട്ടുകൾ
പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും അധികാരമുണ്ട്.
1. ഹേബിയസ് കോർപ്പസ്,
2. മാൻഡമസ്,
3. ക്വോ വാറന്റോ,
4. പ്രൊഹിബിഷൻ
5. സെർഷ്യോററി
★ ഹേബിയസ് കോർപ്പസ്: നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുന്ന ഒരു
വ്യക്തിയെ മോചിപ്പിക്കാൻ നിർദേശിക്കുന്നതാണ് ഈ റിട്ട്.
★ മാൻഡമസ്: ഈ റിട്ട് ഉപയോഗിച്ച്, കോടതിക്ക് ഒരു പൊതു അധികാരിയോട്
അതിന്റെ കടമ നിർവഹിക്കാൻ നിർദേശിക്കാം.
★ ക്വോ വാറന്റോ - തെറ്റായി അനുമാനിക്കപ്പെട്ട ഒരു ഓഫീസ് ഒഴിയാൻ ഒരു
വ്യക്തിയെ നിർദ്ദേശിക്കുക.
★ പ്രോഹിബിഷൻ (നിരോധനം )
ഒരു കീഴ് കോടതിയെ ഒരു കേസിൽ തുടരുന്നതിൽ നിന്ന് വിലക്കുന്നത്
★ Certiorari - ഒരു കീഴ്‌ക്കോടതിയിൽ നിന്ന് ഒരു വ്യവഹാരം നീക്കം ചെയ്യാനും
അത് സ്വയം മുമ്പാകെ കൊണ്ടുവരാനുമുള്ള ഉയർന്ന കോടതിയുടെ അധികാരം.

● ആർട്ടിക്കിൾ 33: സായുധ സേനാംഗങ്ങൾ, അർദ്ധസൈനിക സേനകൾ,


പോലീസ് സേനകൾ, രഹസ്യാന്വേഷണ ഏജൻസികൾ, സമാന സേനകൾ
എന്നിവയുടെ മൗലികാവകാശങ്ങൾ നിയന്ത്രിക്കാനോ റദ്ദാക്കാനോ
(നീക്കംചെയ്യാനോ) ഈ ആർട്ടിക്കിൾ പാർലമെന്റിന് അധികാരം
നൽകുന്നു.
● ആർട്ടിക്കിൾ 34: ഈ ആർട്ടിക്കിൾ അനുസരിച്ച്, സൈനിക നിയമം
(സൈനിക ഭരണം) നടപ്പിലാക്കുമ്പോൾ മൗലികാവകാശങ്ങൾ
നിയന്ത്രിക്കാവുന്നതാണ്.
● ആർട്ടിക്കിൾ 35: ഈ ആർട്ടിക്കിൾ മൗലികാവകാശങ്ങൾ സംബന്ധിച്ച
നിയമങ്ങൾ ഉണ്ടാക്കാൻ പാർലമെന്റിന് അധികാരം നൽകുന്നു

THANK YOU
മൗലിക കടമകൾ
ANILA M.R

● ദേശസ്‌നേഹം പ്രോത്സാഹിപ്പിക്കാനും നമ്മുടെ രാജ്യത്തിന്റെ ഐക്യം


ഉയർത്തിപ്പിടിക്കാനും സഹായിക്കുന്നതിനുള്ള ഇന്ത്യൻ പൗരന്മാരുടെ
ധാർമ്മിക ഉത്തരവാദിത്തങ്ങളാണ് അടിസ്ഥാന കടമകൾ.
● സോവിയറ്റ് യൂണിയന്റെ കൂടി ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇന്ത്യൻ
മൗലിക കർത്തവ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
● 1976 ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇവ നിലവിൽ വന്നത്.
● സ്വരൺ സിംഗിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇവ നിർദ്ദേശിച്ചത്.
● ആദ്യകാലങ്ങളിൽ 10 കർത്തവ്യങ്ങൾ മാത്രം ആയിരുന്നു
ഇതിലുണ്ടായിരുന്നത്.
● 2002 ലെ 86-ാം ഭേദഗതിയിലൂടെയാണ് 11-ാം കർത്തവ്യം
ഉൾപ്പെടുത്തിയത്.
● ഭരണഘടനയിൽ ഇപ്പോൾ ആകെ 11 മൗലിക കടമകൾ ആണ് ഉള്ളത്.
● മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം -
4A
● മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് -
ആർട്ടിക്കിൾ 51 A

മൗലിക കടമകൾ
1. ഭരണഘടന അനുസരിക്കുക. ഭരണഘടനയേയും ദേശീയ ഗാനത്തേയും ദേശീയ
പതാകയേയും ആദരിക്കുക.
2. സ്വാതന്ത്ര്യ സമരത്തിന് ഉത്തേജനം പകര്‍ന്ന ഉന്നതമായ ആദര്‍ശങ്ങള്‍
പിന്തുടരുക.
3. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക.
4. രാജ്യരക്ഷാ പ്രവര്‍ത്തനത്തിനും രാഷ്ട്ര സേവനത്തിനും സന്നദ്ധരാവുക.
5. മതപരമോ ഭാഷാപരമോ പ്രാദേശികമോ വിഭാഗപരമോ ആയ
വൈവിധ്യങ്ങൾക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഇടയിൽ
ഐക്യവും പൊതുവായ സാഹോദര്യത്തിന്റെ ചൈതന്യവും
പ്രോത്സാഹിപ്പിക്കുന്നതിന്; സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന രീതികൾ
ഉപേക്ഷിക്കുക.
6. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുക,
ബഹുമാനിക്കുക
7. പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. വനം, തടാകം,
നദികള്‍, വന്യജീവികള്‍ എന്നിവ കാത്തു സൂക്ഷിക്കുക. ജീവനുള്ളവയോട്
അനുകമ്പ കാട്ടുക.
8. ശാസ്ത്രീയ വീക്ഷണവും മാനവികതയും അന്വേഷണാത്മകതയും പരിഷ്കരണ
ത്വരയും വികസിപ്പിക്കുക.

9. പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക.


10. എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്‍റ പാതയിൽ
മുന്നേറാൻ സഹായിക്കുക.
11. 6-14 വയസ്സ് പ്രായമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കേണ്ടത് എല്ലാ
മാതാപിതാക്കളുടെയും/ രക്ഷകരുടേയും കടമയാണ്.
● മൗലിക കടമകൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു,
അതേസമയം മൗലികാവകാശങ്ങൾ എല്ലാ വ്യക്തികളിലേക്കും വ്യാപിക്കുന്നു

അടിസ്ഥാന കടമകളുടെ നിർവ്വഹണം


❏ ഇന്ത്യൻ ഭരണഘടന പ്രകാരം കോടതിക്ക് മൗലിക കടമകൾ നേരിട്ട്
നടപ്പിലാക്കാൻ കഴിയില്ല.
❏ ഈ കർത്തവ്യങ്ങൾ നേരിട്ട് നടപ്പിലാക്കുന്നതിനോ അവയുടെ ലംഘനങ്ങൾ
പരിഹരിക്കുന്നതിനോ ഉള്ള ഒരു നിയമവും ഭരണഘടനയിൽ പരാമർശിച്ചിട്ടില്ല .
❏ എന്നാൽ അനുയോജ്യമായ നിയമനിർമ്മാണത്തിലൂടെ (Article 14ഉം 19ഉം
കണക്കിലെടുത്ത്) അവ നടപ്പിലാക്കാൻ പാർലമെന്റിന് സ്വാതന്ത്ര്യമുണ്ട്.

THANK YOU

You might also like