ബുക്കിനോ ഫാസോയിലെ ജനകിയ വിപ്ലവവും തോമസ് സങ്കരയും

You might also like

Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 8

1

ബുക്കിനോ ഫാസോയിലെ ജനകിയ വിപ്ലവവും സഖാവ് തോമസ് സങ്കരയും

Naveen Prasad Alex

ആമുഖം

പശ്ചിമാഫ്രിക്കയിലെ 274,200 കിലോമീറ്റർ വിസ്തൃതിയുള്ള ഒരു രാജ്യമാണ് ബുർക്കിന ഫാസോ. സ്വാതന്ത്ര്യം


ലഭിക്കുന്നതിന് മുൻപ് ഇത് ഒരു ഫ്രഞ്ച് കോളനി ആയിരുന്നു, ആ കാലഘത്തിൽ "അപ്പ വോട്ട" എന്ന്
അറിയാപ്പെട്ടു. തുടർച്ചയായ രാഷ്ട്രീയ അസ്ഥിരതയും, തീവ്രവാദ ഭീഷണികളും ബുക്കിനോ ഫാസോയിൽ
പിടിമുറുക്കുന്ന സാഹചര്യം ആണ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഈ ബുക്കിനോ
ഫാസോയുടെ സോഷ്യലിസ്റ്റ് സുവർണ്ണ കാലഘട്ടവും സഖാവ് തോമസ് സങ്കരയെയും നാം ഓക്കേണ്ടത്. ഒരു
ഫ്രഞ്ച് കോളനി ആയിരുന്ന "അപ്പർ വോട്ടയെ" ബുക്കിനോ ഫാസോയായി വികസിപ്പിക്കുന്നതിൽ സഖാവ്
തോമസ് സങ്കര വഹിച്ച പങ്ക് നിർണായമാണ്. ഇദ്ദേഹത്തിന്റെ ഊജ്ജസ്വലമായ നേതൃത്വപാഠവം "ആഫ്രിക്കൻ
ചെ ഗുവേര" എന്ന പേര് നേടി കൊടുത്തു. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നി മേഖലകളിൽ
സങ്കരയുടെ ഭരണ കാലഘത്തിൽ നേടിയ പുരോഗതി വളരെ വലുതാണ്. അതോടൊപ്പം തന്നെ, സങ്കരയുടെ
മുന്നോട് വച്ച സാമ്രജ്യത്വ വിരുദ്ധ ആശയങ്ങ വളരെ പ്രസ്ക്തമാണ് . ഇന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന
സാമ്രജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ഇദ്ദേഹത്തിന്റെ ആശയങ്ങളുടെ സ്വാധീനവും പ്രചോദനവും പ്രകമാണ്.
സാമ്രാജ്യത്വ ശക്തികക്ക് എതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരാനായി ആഫ്രിക്കൻ സോഷ്യലിസ്റ്റ്
രാജ്യങ്ങൾ മുന്നോട് വച്ച "ആഫ്രിക്കൻ ഐക്യ നാടുക " എന്ന പോരാട്ടത്തിന്റെ ശക്തനായ പ്രചാരകൻ
ആയിരുന്നു ഇദ്ദേഹം.

ബുക്കിനോ ഫാസോയിലെ കൊളോണിയൽ കാലഘട്ടം

1983-1987 കാലഘട്ടത്തിൽ ബുക്കിനോ ഫാസോയിൽ നടന്ന ജനകീയ വിപ്ലവറും തുടർന്നുണ്ടായ


സംഭവങ്ങളും മനസിലാക്കാൻ ആ കാലഘത്തിലെ ആ രാജ്യത്തിൻറെ അവസ്‌ഥ മനസ്സിലാക്കേണ്ടതുണ്ട്.,
വിപ്ലവത്തിന് മുൻപ് ആ രാജ്യത്തിന് കൊളോണിയൽ കാലഘട്ടത്തിൽ, ഫ്രഞ്ച് അധികാരികൾ അപ്പർ വോൾട്ട
എന്നാണ് പേരിട്ടത്. ഫ്രഞ്ച് കോളോണിയലിസ്റ്കൾക്ക് ചൂഷണം ചെയ്യാൻ യോഗ്യമെന്ന് കണക്കാക്കിയ ചില
പ്രകൃതി വിഭവങ്ങളും തൊഴിലാളി വർഗ്ഗവും ഉള്ള ഒരു ഭൂപ്രദേശം മാത്രം ആയിരുന്നു അക്കാലത്ത് "അപ്പർ
വോട്ട". ഈ കോളോണിയലിസ്റ് ഭരണത്തിന്റെ ഫലമായി തന്നെ, പല ആഫ്രിക്കൻ കോളനികളെയും
അപേക്ഷിച്ച് പോലും ആരോഗ്യം, വിദ്യാഭ്യാസം മുതലായ അടിസ്ഥാന സൗകര്യങ്ങളിൽ ഈ നാട് വളരെ
പിന്നിൽ ആയിരുന്നു. 1890-കളുടെ തുടക്കത്തിൽ ആഫ്രിക്കയെ കീഴ്പ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ
മത്സരം നടക്കുന്ന സമയത്ത് തന്നെ ബുർക്കിന ഫാസോയുടെ ഭാഗങ്ങൾ അവകാശപ്പെടാൻ പല യൂറോപ്യൻ
2

സൈനിക ഉദ്യോഗസ്ഥരും ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഈ കാലഘട്ടങ്ങളിൽ കൊളോണിയലിസ്റ്റുകളും


അവരുടെ സൈന്യങ്ങളും പ്രാദേശിക ജനങ്ങളുമായി യുദ്ധം ചെയ്യുകയും അവരുമായി ഉടമ്പടികൾ ഉണ്ടാക്കുകയും
ചെയ്തുപോന്നു. 1896 ഓട് കൂടി ഫ്രാൻസ് ബുക്കിനോ ഫാസോ ആക്രമിക്കുകയും ഈ പ്രദേശം ഫ്രഞ്ച് സംരക്ഷിത
പ്രദേശമായി മാറ്റുകയും ചെയ്തു. 1898 ജൂൺ 14-ലെ ഫ്രാങ്കോ-ബ്രിട്ടീഷ് കൺവെൻഷൻ രാജ്യത്തിന്റെ ആധുനിക
അതിർത്തികൾ സൃഷ്ടിച്ചു. 1904-ൽ, ഫ്രഞ്ച് പശ്ചിമാഫ്രിക്കൻ കൊളോണിയൽ സാമ്രാജ്യത്തിന്റെ
പുനഃസംഘടനയുടെ ഭാഗമായി "അപ്പർ വോൾട്ട" ഫ്രഞ്ച് അധിനതയിലുള്ള നൈഗർ കോളനികളുമായി
സംയോജിപ്പിച്ചു. കോളനിയുടെ തലസ്ഥാനം ബമാകോയിലായിരുന്നു. 1915-നും 1916-നും ഇടയിൽ, നൈഗർ
കോളനിയുടെ അതിർത്തി മേഖലയിൽ കൊളോണിയൽ ഗവൺമെന്റിനെതിരായ ചില സായുധ മുന്നേറ്റങ്ങൾ
ഉണ്ടായി. ഇവ ഫ്രഞ്ച് കോളോണിയലിസ്റ്റുകൾ അടിച്ചമർത്തി എങ്കിലും, സായുധ മൂന്നേറ്റങ്ങൾ വീണ്ടും
ഉണ്ടായേക്കാം എന്ന് ഫ്രഞ്ചുകാർ ഭയപ്പെട്ടു. തുടർന്ന് നൈഗർ കോളനിയിൽ നിന്ന് വേർപെടുത്തി ഫ്രഞ്ച്
അപ്പർ വോൾട്ട 1919 മാർച്ച് 1 ന് സ്ഥാപിതമായി. കൂടാതെ ഫ്രാൻസ്വാ ചാൾസ് അലക്സിസ് എഡ്വാർഡ്
ഹെസ്ലിംഗ് അതിന്റെ ആദ്യത്തെ ഗവണറായി. റിപ്പബ്ലിക് ഓഫ് അപ്പർ വോൾട്ട (ഫ്രഞ്ച്: République de
Haute-Volta) 1958 ഡിസംബർ 11-ന് ഫ്രഞ്ച് കമ്മ്യൂണിറ്റിക്കുള്ളിൽ ഒരു സ്വയം ഭരണ കോളനിയായി
സ്ഥാപിതമായി. അപ്പർ വോൾട്ട എന്ന പേര് വോൾട്ട നദിയുടെ മുകൾ ഭാഗത്തുള്ള രാജ്യത്തിന്റെ സ്ഥാനവുമായി
ബന്ധപ്പെട്ടിരിക്കുന്നു. നദിയുടെ മൂന്ന് പോഷകനദികളെ ബ്ലാക്ക്, വൈറ്റ്, റെഡ് വോൾട്ട എന്ന് വിളിക്കുന്നു. മുൻ
ദേശീയ പതാകയുടെ മൂന്ന് നിറങ്ങളിൽ ഇവ പ്രകടിപ്പിക്കപ്പെട്ടു.

തുടർന്ന് നടന്ന വിവിധ ഭരണ അട്ടിമറികൾ നടന്നെകിലും, ആകാലത്തെ ഇടതുപക്ഷ നേതാവായ ക്യാപ്റ്റൻ
തോമസ് സങ്കരയുടെ നേതൃത്വത്തിൽ ജനകിയ വിപ്ലവം നടന്നു, എന്നാൽ അദ്ദേഹം വലത്തുപക്ഷ ശക്തികളാൽ
അറസ്റ്റ് ചെയ്യപ്പെട്ടു. ഇടതുപക്ഷ നേതാവായ ക്യാപ്റ്റൻ ബ്ലെയ്‌സ് കംപോറെയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ
സായുധ വിപ്ലവത്തിലൂടെ മോചിപ്പിച്ചു.

തുടർന്ന് അദ്ദേത്തിന്റെ നേതൃത്വത്തിൽ വലിയ വിപ്ലവകരമായ ഭരണപരിഷ്കാരങ്ങൾക്ക് തുടക്കം ആയി.

സഖാവ് തോമസ് സങ്കാര: ജനനം, വിദ്യാഭ്യാസം, രാഷ്ട്രീയം.

1949 ഡിസംബർ 21-ന് ഫ്രഞ്ച് അപ്പർ വോൾട്ടയിലെ യാക്കോയിൽ ജോസഫിന്റെയും സങ്കാരയുടെയും


മാർഗരിറ്റ് ന്റെയും പത്ത് മക്കളിൽ മൂന്നാമനായി തോമസ് ഐസിഡോർ നോയൽ ശങ്കര ജനിച്ചു.
അദ്ദേഹത്തിന്റെ പിതാവ്, ഒരു സമ്മിശ്ര മോസി-ഫുലാനി ഗോത്ര പാരമ്പര്യമുള്ളയാളായിരുന്നു, അമ്മ മാർഗരിറ്റ്
മോസി ഗോത്ര വംശജയായിരുന്നു. ഒരു ആഫ്രിക്കൻ കുഗ്രാമത്തിൽ വളരെ അധിയകം പിന്തള്ളപ്പെട്ട ഒരു ഗോത്ര
വംശത്തിൽ ആണ് തോമസ് സങ്കര ജനിച്ചത്. സ്കൂൾ പഠനകാലത്തു മുതൽ പിന്നീട് പട്ടാളത്തിൽ എത്തുന്നത്
വരെ അദ്ദേഹത്തിന് കഠിനമായ വംശീയ ആധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതായി അദ്ദേഹത്തിന്റെ പല
അഭിമുഖങ്ങളിലും അദ്ദേഹം ഓർക്കുന്നുണ്ട്. 1966-ൽ 17-mw വയസ്സിൽ സങ്കര ഔഗാഡൗഗൂവിലെ
കാഡിയോഗോയിലെ സൈനിക അക്കാദമിയിൽ പ്രവേശിച്ചു. സിവിലിയൻ പ്രൊഫസർമാരാണ് ട്രെയിനി
ഓഫീസർമാരെ പഠിപ്പിച്ചിരുന്നത്. ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കുകയും പുരോഗമന ആശയങ്ങൾ ഉള്ളതായി
അറിയപ്പെടുകയും ചെയ്തിരുന്ന അദാമ ടൂറെ, ഇവിടെ അക്കാദമിക് ഡയറക്ടറായിരുന്നു.

സാമ്രാജ്യത്വം, നിയോകൊളോണിയലിസം, സോഷ്യലിസം, കമ്മ്യൂണിസം, സോവിയറ്റ്, ചൈനീസ്


വിപ്ലവങ്ങ, ആഫ്രിക്കയിലെ വിമോചന പ്രസ്ഥാനങ്ങൾ, ക്ലാസ് മുറിക്ക് പുറത്തുള്ള സമാന വിഷയങ്ങൾ
എന്നിവയെക്കുറിച്ചുള്ള അനൗപചാരിക ചർച്ചകളിൽ പങ്കെടുക്കാൻ രാഷ്ട്രീയ താല്പര്യം ഉള്ള വിദ്യാർത്ഥികളെ
സങ്കര അദാമ ടൂറെ ക്ഷണിക്കുമായിരുന്നു. ഇവിടെ നിന്നാണ് കമ്മ്യൂണിസത്തിന്റെയും ഇടതുപക്ഷ പുരോഗമന
രാഷ്ട്രീയത്തിന്റെയും ആദ്യ പാഠങ്ങൾ ഇദ്ദേഹം പഠിക്കുന്നത്, പിന്നീട് ക്യൂബ, ചൈന മുതലായ രാജ്യങ്ങളിലെ
വിപ്ലവ പ്രസ്ഥാങ്ങനളെ പറ്റി കൂടുതൽ മനസ്സിലാകുവാൻ ഈ ചർച്ചാവേദികൾ സഹായിച്ചു. കൂടുതൽ പട്ടാള
പരിശീലനത്തിനായി സങ്കരയെ സർക്കാർ മഡഗാസ്കറിലെക് അയച്ചു, ഈ കാലത്ത് സങ്കര മഡഗാസ്കറിലെ
പ്രാദേശിക ഇടതു നേതാക്കളുമായി ഇടപഴകുകയും തന്റെ ആശയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തകയും ചെയ്തു.
തുടർന്ന് സ്വന്തം രാജ്യത്ത് തിരിച്ചെത്തിയ ഇദ്ദേഹം പട്ടാള ഭരണകൂടത്തിലെ വാർത്താവിനിമയ മന്ത്രി എന്ന
പദവിയിൽ പ്രവർത്തിച്ചു. ഈ കാലഘത്തിൽ നടപ്പിലാക്കിയ പുരോഗമനപരമായ നടപടികൾ ഫ്രാൻസിനെയും
പട്ടാള ഭരണകൂടത്തെയും ഒരുപോലെ അസഹ്യപ്പെടുത്തി. ഭരണകൂടത്തിന്റെ തൊഴിലാളി- വിരുദ്ധത്തയിലും
3

സാമ്രാജ്യത്വത്തിലും ഫ്രഞ്ച് പ്രീണനം പോലെയുള്ള നയങ്ങളിൽ വ്യാപകമായ അഴിമതിയിലും പ്രധിഷേധിച്ചു


രാജി വെച്ചു.

രാജ്യത്തിന് ഒരു സ്വതന്ത്ര സ്വത്വം കെട്ടിപ്പടുക്കൽ

തന്റെ രാജ്യത്തെ കെട്ടിപ്പടുക്കാനും പ്രതിരോധിക്കാനും നവീകരിക്കാനും ‘ദേശസ്നേഹ’ത്തിന്റെ


ആവശ്യകതയെക്കുറിച്ച് ശങ്കര തുടർച്ചയായി സംസാരിച്ചു. എന്നിട്ടും സങ്കുചിതമായ അർത്ഥത്തിൽ
ദേശീയതയിലേക്കുള്ള ആഹ്വാനങ്ങൾ അദ്ദേഹം ഒഴിവാക്കി. ശങ്കരയുടെ കീഴിൽ അഴിച്ചുവിട്ട മാറ്റത്തിന്റെ
പ്രക്രിയ രാഷ്ട്രനിർമ്മാണത്തിൽ മുമ്പെങ്ങുമില്ലാത്തതിനേക്കാൾ ശക്തമായിരുന്നു. ഒരുകാലത്ത് അപ്പർ വോൾട്ട
എന്നറിയപ്പെട്ടിരുന്ന പ്രദേശത്തെ വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ നിന്ന് ദേശബോധം രൂപപ്പെടുത്താൻ
ശ്രമിക്കുകയയും അതേസമയം കൊളോണിയൽ ഭൂതകാലം നൽകിയ ബാഹ്യ ആധിപത്യത്തിന്റെ വംശീയ
വേർതിരിവിനെ വെല്ലുവിളിക്കാനും അദ്ദേഹം ശ്രമിച്ചു. തന്റെ വിപ്ലവ മുന്നേറ്റങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു
ലക്ഷ്യം ആയി ആണ് അദ്ദേഹം ഇതിനെ കണ്ടത്. വിപ്ലവകരമായ ഈ പ്രയത്‌നം തീർച്ചയായും പ്രത്യേക
അതിർത്തികൾക്കുള്ളിൽ ആണ് വികസിച്ചുകൊണ്ടിരുന്നത്ത്, എന്നാൽ ഇത് ഒരു വിശാലമായ പ്രാദേശിക,
ഭൂഖണ്ഡ, ആഗോള പോരാട്ടത്തിന്റെ ഭാഗമാണെന്ന് ശങ്കര ആവർത്തിച്ചു പറഞ്ഞു. മാർക്‌സിസ്റ്റ്
വിശകലനത്തിന്റെ രീതികളിൽ നിലയുറപ്പിച്ച ഒരാൾ എന്ന നിലയിൽ, വിപ്ലവത്തിന്റെ സ്വഭാവവും സാധ്യതകളും
പ്രധാനമായും നിർണ്ണയിക്കുന്നത് നിലവിലുള്ള യാഥാർത്ഥ്യങ്ങളാൽ, 'വസ്തുനിഷ്ഠ ഭൗതീക സാഹചര്യങ്ങ '
ആണെന്ന് ശങ്കര മനസ്സിലാക്കിയിരുന്നു. ഫ്യൂഡൽ മാതൃകയിലുള്ള ഒരു സാമൂഹിക സംഘടനയിൽ നിന്ന്
ഉത്ഭവിക്കുന്ന പാരമ്പര്യത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ഭാരം ജനകീയ ജനവിഭാഗങ്ങളെ വളരെയധികം
അടിച്ചമർത്തുന്ന' പിന്നാക്ക, കാർഷിക രാജ്യത്താണ് വിപ്ലവം സംഭവിക്കുന്നതെന്ന് ശങ്കര സമ്മതിച്ചു.

1983-ലെ തന്റെ ഭരണം ഏറ്റെടുക്കലിന്റെ ഒന്നാം വാർഷികത്തിൽ ശങ്കര രാജ്യത്തിന് 'ബുർക്കിന


ഫാസോ' (Burkino Faso) എന്ന് പുനർനാമകരണം ചെയ്തു ('നേരുള്ളവരുടെ നാട്' ഈ വാക്കിനെ വിവർത്തനം
ചെയ്യാം). ഈ പേര് ആ പ്രദേശത്തെ വിവിധ ഗോത്ര ഭാഷകളിൽ നിന്നും രൂപം കൊടുത്തിട്ടുള്ളത് ആണ്.
മുന്നോട്ടുള്ള പ്രവർത്തനത്തെ "ജനകീയ ജനാധിപത്യ വിപ്ലവം" എന്നാണ് സങ്കര
വിശേഷിപ്പിച്ചത്.പാർലമെന്റിനു സമാനമായി പ്രവർത്തിച്ചിരുന്ന പ്രതിനിധി സഭയിൽ എല്ലാ ഗോത്ര
സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഉള്ളവരുടെ പ്രാതിനിധ്യം ഉറപ്പു വരുത്തിയിരുന്നു. ചരിത്രപരമായി
രാജ്യത്ത് സമ്പത്തിന്റെയും സാമൂഹിക സ്ഥാനങ്ങളുടെയും അടിസ്ഥാനത്തിൽ മേൽകൈ നേടിയിരുന്നത് മോസി
വംശം ആയിരുന്നു, എന്നാൽ സങ്കരയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച പ്രതിനിധി സഭയിൽ ബോബോ,
ഗൗറൂൺസി, പ്യൂൾ തുടങ്ങിയ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളിൽ നിന്നും ഉള്ള
പ്രതിനിധികൾ ഉണ്ടായിരുന്നു. കൂടാതെ 33 % സ്ത്രീ പ്രതിനിധ്യംവും ഉറപ്പ് വരുത്തിയിരുന്നു. മറ്റൊരു
വിപ്ലവകരമായ പ്രവർത്തനം, ടെലിവിഷൻ വാർത്തകൾ റേഡിയോ മുതലായവ പ്രാദേശിക ഭാഷകളിൽ
അവതരിപ്പിച്ചു എന്നതാണ്, മുൻപ് ഇവ ഫ്രഞ്ചിൽ മാത്രമാണ് ലഭ്യമായിരുന്നത്. ഈ പ്രവർത്തനങ്ങളുടെ
ഫലമായി തന്നെ ജനകീയ ജനാധിപത്യ വിപ്ലവ കാലഘട്ടത്തിൽ, പൗരന്മാർ തങ്ങളുടെ ആഫ്രിക്കൻ
സ്വത്വത്തിലും രാജ്യത്തിന്റെ സാംസ്കാരിക സമ്പന്നതയിലും ശക്തമായ അഭിമാനബോധം നേടിയെടുത്തു.

അധികാരത്തിന്റെ ജനാധിപത്യവൽക്കരണം

അധികാരത്തെ ജനാധിപത്യവൽക്കരിച്ചുകൊണ്ട് പ്രാദേശിക പ്രശ്നങ്ങളെ അടുത്തറിഞ്ഞുകൊണ്ട്


സോഷ്യ ലി സ്റ്റ് മാതൃകയിലുള വി പ്ലവകരമായ വി കസന പ്രക്രി യകൾ നടപ്പി ലാക്കി എന്നത് സങ്കരയെ മറ്റു
നേതാകളിൽ നിന്നും വേറിട്ടു നിർത്തി. ആദ്യ റേഡിയോ പ്രക്ഷേപണത്തി ൽ അധികാരത്തെ
ജനാതിപത്യവത്കരിക്കും എന്ന് സങ്കര പ്രഖ്യാപിച്ചു. അതിനു വേണ്ടി ശേഷം ഗവണ്മെന്റ് സഹായതോടുകൂടെ
തുറന്ന തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുമായി ഒരു താൽക്കാലിക അടിസ്ഥാനത്തിൽ CDR-ക
(Committees for the Defense of the Revolution ) സ്ഥാപിക്കാൻ തുടങ്ങി. രാജ്യ ത്തുടനീ ളമുള്ള പ്രധാന നഗര
കേന്ദ്രങ്ങളിൽ നിന്നും ഏകദേശം 7000 ഗ്രാമങ്ങളിൽ മിക്കതിലേക്കും CDR-കൾ ഏതാനും മാസങ്ങൾക്കു ള്ളിൽ
വ്യാപിച്ചു. CDR കൾ മുഖേന പ്രാദേശികമായ ആവശ്യങ്ങൾ തിരിചറിയുകയും, ദേശിയ വി കസന പദ്ധതി കളിൽ
ഇവ ഉൾപ്പെടുത്തുകയും, CDR കൾക്ക് നേരിട്ട് വികസന പദ്ധതികൾ നടപ്പിലാക്കാൻ ഉള്ള സാമ്പത്തികവും,
ഭൗതികവും ആയ എല്ലാ പിന്തുണകളും നൽകുകയും ചെയ്തു. സിഡിആറുകളുടെ പദ്ധതികളിൽ ശുചികരണം,
മിനി ഡാമുകൾ വഴി ഉള്ള ജലസേചനം, പ്രാദേശിക റോഡുകളുടെ വികസനം, പ്രാദേശിക വ്യവസായവികസനം
4

എന്നിവ ഉപ്പെട്ടു. ദേശിയ സർക്കാർ സ്‌കൂളുകളും ആശുപത്രികളും നിർമിച്ചപ്പോൾ, പ്രാദേശികമായി ഇവയ്ക് വേണ്ട
അനുബന്ധ സൗകര്യ വികസനകൾ നടപ്പിലാക്കൻ CDR കൾ മുന്നോട് വന്നിരുന്നു. ഗ്രാമവാസികളിൽ നിന്നും
നഗരങ്ങളിലെ ദരിദ്രരിൽ നിന്നും അവർ ഇതോടെ ആവേശഭരിതവുമായ പ്രതികരണം CDR ക നേടിയെടുത്തു.
കാരണം പദ്ധതികൾ പ്രാദേശിക സമൂഹങ്ങൾക്ക് ഉടനടി പ്രയോജനകരമായിരുന്നു ഇവയിലെല്ലാം പ്രാദേശിക
ജനതയുടെ കൂടിയാലോചനകളും അഭിപ്രയങ്ങളും വരെ പരിഗണിച്ചിരുന്നു. CDR-കൾക്ക് ഒരു ജനപ്രിയ സ്വഭാവം
ഉണ്ടായിരുന്നു. രാഷ്ട്രീയമോ സംഘടനാപരമോ ആയ പ്രവർത്തനങ്ങളിൽ മുമ്പ് പങ്കെടുത്തിട്ടില്ലാത്ത നിരവധി
ആളുകൾ CDR കളിൽ അംഗങ്ങളായിരുന്നു . മുൻപ് പരമ്പരാഗത അധികാര ബന്ധങ്ങൾ മൂപ്പന്മാർക്കും കുടുംബ
പിതാക്കന്മാർക്കും ഔപചാരിക അധികാരം നൽകുന്ന സമൂഹങ്ങളിൽ അടിസ്ഥാന ജീവിത തീരുമാനങ്ങളിൽ
യുവാക്കൾക്കോ സ്ത്രീകൾക്കോ അഭിപ്രായ സ്വതന്ത്രവും അനുവദിച്ചിരുന്നില്ല. CDR- ലൂടെ ഈ സാമൂഹിക
സാഹചര്യങ്ങളിൽ മാറ്റം കൊണ്ടുവരാനും സമൂഹത്തിന്റെ ഘടനയിൽ പുരോഗമനപരമായ മാറ്റങ്ങൾ
വ്യതിയാനങ്ങ വരുത്തുവാനും സാധിച്ചു. ഓരോ പ്രദേശത്തെയും CDR ഭാരവാഹികളിൽ പ്രദേശത്തെ CDR
ഭാരവാഹികളിൽ യുവാക്കളുടെയും, എല്ലാ ഗോത്ര വിഭാഗങ്ങളുടെയും, സ്ത്രീകളുടയും പ്രാതിനിധ്യം വേണമെന്ന്
സങ്കര നിയമം മൂലം ഉറപ്പാക്കിയിരുന്നു. എല്ലാ CDR കളും കണക്കിലെടുത്താൽ 40 % സ്ത്രീ പ്രാധിനിത്യം
ഭാരവാഹകളുടെ ഇടയിൽ ഉണ്ടായിരിന്നു എന്നത് എടുത്തു പറയേണ്ടതാണ്.

ദേശീയ സമ്പദ്‌വ്യവസ്ഥ

ആഭ്യന്തര വിപണികളിലും തദ്ദേശ താൽപ്പര്യങ്ങളിലും അധിഷ്‌ഠിതമായ ഒരു ദേശീയ സമ്പദ്‌വ്യവസ്ഥ


കെട്ടിപ്പടുക്കാൻ ശ്രമിച്ചപ്പോൾ, പ്രതിനിധി സഭ ഒരു വിരോധാഭാസ സാഹചര്യത്തെ അഭിമുഖീകരിച്ചു.
സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും ഇപ്പോഴും ഉപജീവനമാർഗമായ കൃഷിയുടെ ആധിപത്യം
പുലർത്തിയിരുന്നതിനാലും ഏതെങ്കിലും തരത്തിലുള്ള വ്യവസായങ്ങൾ വളരെ കുറവായതിനാലും, ബുർക്കിന
ഫാസോ അതിന്റെ ചില അയൽ രാജ്യങ്ങളെ ബാഹ്യ വിപണി ബന്ധങ്ങളിൽ ആഴത്തിൽ ഉൾപ്പെട്ടിരുന്നില്ല.
അതിനാൽ പ്രധാന നയ പുനഃക്രമീകരണത്തിന് തടസ്സങ്ങൾ കുറവായിരുന്നു. എന്നിട്ടും ഉൽപ്പാദന ശക്തികൾ
വളരെ ദുര്‍ബ്ബലമായിരുന്നതിനാൽ, രാജ്യത്തിന് കയറ്റുമതി സാധ്യത ഉള്ള വിഭവങ്ങൾ വിരളം ആയിരുന്നു.
തുടർന്ന് റഷ്യൻ മാതൃകയിൽ രൂപീകരിച്ച പഞ്ചവത്സര പദ്ധതി ആത്യന്തിക ലക്ഷ്യമായി പ്രഖ്യാപിക്കുന്നത്
'ജനാധിപത്യവും ജനകീയവുമായ ഒരു സമൂഹത്തിന്റെ സേവനത്തിൽ സ്വതന്ത്രവും സ്വയംപര്യാപ്തവും
ആസൂത്രിതവുമായ ദേശീയ സമ്പദ്‌വ്യവസ്ഥ' എന്നായിരുന്നു. അവരുടെ മുഖ്യ സാമ്പത്തിക ദാദാക്കളായ
ഫ്രാൻസും ലോക ബാങ്കും സോഷ്യലിസ്റ്റ് പാതയിലേക്കുള്ള ബുക്കിനോ ഫാസോയുടെ യാത്രയിൽ പ്രദിഷേധിച്ച
എല്ലാ സാമ്പത്തിക സാഹായങ്ങളും നിർത്തലാക്കി. തുടർന്ന് സ്വന്തം വിപണിയെ ശക്തിപെടുത്തി സാമ്പത്തിക
സ്വതത്രത്തിനുള്ള പോരാട്ടം ആരംഭിച്ചു. ലിബിയയുടെയും ഉത്തര കൊറിയയുടെയും ചെറിയ സാമ്പത്തിക
സഹായങ്ങൾ ലഭിച്ചിരുന്നു. അതിനു ശേഷം ഈ വിപ്ലവ ഭരകൂടം അവതരിപ്പിച്ച ബഡ്ജറ്റുകളിൽ ആരോഗ്യം,
വിദ്യാഭ്യാസം, മറ്റ് സാമൂഹിക പരിപാടികൾ എന്നിവയ്ക്കായി കൂടുതൽ തുക മാറ്റിവെക്കകയുംഅടിസ്ഥാന
സൗകര്യങ്ങൾക്കും ഉൽപ്പാദനക്ഷമമായ പദ്ധതികൾക്കും വലിയ നിക്ഷേപം അനുവദിക്കുകയും ചെയ്തു. ഗ്രാമീണ
വികസനത്തിന് കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചു. ഗ്രാമീണ കർഷകർക്കും കന്നുകാലികളെ വളർത്തുന്നവർക്കും
സർക്കാർ കൂടുതൽ വിപുലമായ പൊതുസേവനങ്ങൾ, വില ആനുകൂല്യങ്ങൾ, വിപണന സഹായം, ജലസേചനം,
പരിസ്ഥിതി സംരക്ഷണം മുതലായ പിന്തുണ എന്നിവ നൽകി. പഞ്ചവത്സര പദ്ധതിയിൽ, ഉൽപാദന
മേഖലകളിലെ നിക്ഷേപത്തിന്റെ 71% കൃഷി, കന്നുകാലി, മത്സ്യബന്ധനം, വന്യജീവി, വനം എന്നിവയ്ക്കായി
നീക്കിവച്ചിരിക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ കൂടിയ നിക്ഷേപം ഗ്രാമവാസികൾക്കും
പ്രയോജനപ്പെട്ടു.

സാമൂഹിക ക്ഷേമ മേഖല

1986 ജനുവരി ആയപ്പോഴേക്കും 7460 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു. ഓരോ ഗ്രാമത്തിനും
ഏകദേശം ഒന്ന്. കുട്ടികളിലെ പ്രധാന രോഗങ്ങൾക്കെതിരെ ഏകദേശം 2 ദശലക്ഷം കുട്ടികൾക്ക് വാക്സിനേഷൻ
നൽകി. തുടർന്ന് മെനിഞ്ചൈറ്റിസ്, മഞ്ഞപ്പനി, അഞ്ചാംപനി എന്നിവയിൽ രാജ്യത്ത് ഗണ്യമായ കുറവ് ഉണ്ടായി.
ഏകദേശം 36,000 ഗ്രാമീണരെ അടിസ്ഥാന സാക്ഷരത പഠിപ്പിച്ചു. സാമൂഹിക സേവനങ്ങൾ
വിപുലീകരിക്കുന്നതിനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ സംരംഭങ്ങൾ. 1983 നും 1987 നും
ഇടയിൽ, പൊതുജനാരോഗ്യ ചെലവുകൾ 27% ഉം വിദ്യാഭ്യാസ ചെലവുകൾ 42% ഉം വർദ്ധിച്ചു . പാർപ്പിടം,
ഗതാഗതം, ശിശുസഹായം, തൊഴിലവസരങ്ങൾ, ജലം, കുടുംബാസൂത്രണം എന്നിവയുൾപ്പെടെ സാമൂഹിക
5

ക്ഷേമത്തിന് സുപ്രധാനമായ മറ്റ് മേഖലകളിലും സുപ്രധാനമായ പുതിയ സംരംഭങ്ങൾ കൈക്കൊണ്ടു. ശങ്കര


പ്രസിഡന്റാകുന്നതിന് മുമ്പ് ബുർക്കിന ഫാസോയിൽ ശിശുമരണനിരക്ക് ഏകദേശം 20.8% ആയിരുന്നു,
അദ്ദേഹത്തിന്റെ പ്രസിഡണ്ടായിരിക്കുമ്പോൾ അത് 14.5% ആയി കുറഞ്ഞു. എയ്ഡ്സ് പകർച്ചവ്യാധി
ആഫ്രിക്കയ്‌ക്ക് വലിയ ഭീഷണിയാണെന്ന് പരസ്യമായി അംഗീകരിച്ച ആദ്യത്തെ ആഫ്രിക്കൻ സർക്കാർ
കൂടിയാണ് ശങ്കരയുടെ ഭരണം, തുടർന്ന് എയ്ഡ്സ് രോഗികൾക്ക് ഗുണമേന്മയുള്ള ചികിൽത്സാ സഹായം
ഉറപ്പാക്കി. ഇത്തരത്തിൽ ഓരോ ഗ്രാമങ്ങളുടെയും ആവശ്യങ്ങൾ എന്താണ് എന്ന് അവിടുത്തെ ഗ്രാമവാസികളുടെ
വ്യക്തമായ പങ്കാളിത്തതോടുകൂടെ അറിഞ്ഞ് നടപ്പിലാക്കിയ ഈ വികസന പ്രക്രിയകൾ CDR വികേന്ദ്രിരിത
ഭരണ രീതികളിലൂടെ ആണ് നടപ്പാക്കാൻ സാധിച്ചത്.

അടിസ്ഥാന സൗകര്യ പദ്ധതികൾ

വൻതോതിലുള്ള ഭവന, അടിസ്ഥാന സൗകര്യ പദ്ധതികളും ഏറ്റെടുത്തു. നഗര ചേരികൾ


അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ വീടുകൾ നിർമ്മിക്കാൻ സഹായിക്കുന്നതിനായി ഇഷ്ടിക ഫാക്ടറികൾ
സൃഷ്ടിച്ചു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളും ഒരു വലിയ റോഡ്-റെയിൽ-നിർമ്മാണ പരിപാടിയാൽ ഉടൻ
ബന്ധിപ്പിക്കപ്പെട്ടു. ഇത്തരത്തിൽ ഗ്രാമ-നഗര വ്യത്യാസം ഇല്ലാതെ തൊഴിലവസങ്ങളും സൃഷ്ട്ടിച്ചു.
വികസനത്തോടുള്ള ശങ്കര ഗവൺമെന്റിന്റെ സമീപനത്തിന്റെ പ്രത്യേകിച്ച് ശ്രദ്ധേയമായ ഒരു സവിശേഷത,
സാമൂഹിക സമാഹരണങ്ങളിലും പ്രാദേശിക സ്വാശ്രയ പദ്ധതികളിലും അതിന്റെ ആശ്രയമായിരുന്നു. CDR വഴി
ഭക്ഷ്യ വിതരണം ശക്തിപ്പെടുത്തി കൊണ്ട്, ഭക്ഷ്യ നീതി (ഫുഡ് ജസ്റ്റിസ്) ഉറപ്പ് വരുത്തി.

സ്ത്രീകളുടെ അവകാശങ്ങൾ

സ്ത്രീകളുടെ പങ്കാളിത്തവും വിമോചനവും ഇല്ലെങ്കിൽ ബുർക്കിന ഫാസോയുടെ വിപ്ലവം അപൂർണ്ണമാകുമെന്ന്


അദ്ദേഹത്തിന് അറിയാമായിരുന്നു. സ്ത്രീകളെ അടിമകളാക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന, രാഷ്ട്രീയത്തിലും
സാമ്പത്തിക ശാസ്ത്രത്തിലും, ഇത് ഒരു സാമൂഹിക ക്രമം ആയി നിലനില്കുന്നതിലാൽ തന്നെ സ്ത്രീകൾ അവരുടെ
സാമൂഹികമായ പങ്കോ ശക്തിയോ തിരിച്ചറിയുന്നില്ല എന്ന് സങ്കര വ്യക്തമാക്കിയിരുന്നു. ഈ സാമൂഹിക
സാഹചര്യം മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വ അടിച്ചമർത്തലിന്റെയും കൂടെ ഫലം ആണ് ഈ
പുരുഷാധിപത്യ വ്യവസ്ഥ എന്നും സങ്കര പലപ്പോഴും പറഞ്ഞിരുന്നു. ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത്,
സ്ത്രീകളുടെ കീഴ്‌പ്പെടുത്തൽ പുരുഷാധിപത്യ വർഗ്ഗീയ മുതലാളിത്തത്തിന്റെ വർഗ്ഗത്തിന്റെ അജണ്ട ആണെന്
സങ്കര ഒരു പ്രസംഗത്തിൽ പ്രതിപാദിച്ചിരുന്നു. ഈ വ്യവസ്‌ഥയിൽ മുതലാളി വർഗ്ഗത്തിന്റെ സാമ്പത്തിക
ലാഭത്തിനായി അടിച്ചമർത്തപ്പെട്ടവരെ ചൂഷണം ചെയ്തുകൊണ്ട് മൂലധനം വളരുന്നു. ഈ അടിച്ചമർത്തപ്പെട്ട
വിഭാഗത്തിൽ സ്ത്രീകൾ, ഗോത്ര വർഗക്കാർ, ന്യൂനപക്ഷങ്ങൾ മുതലായവർ ഉൾപ്പെടുന്നു. ഇത്തരത്തിൽ
വംശീയത, മുതലാളിത്തം, നവ കൊളോണിയലിസം മുതലാവയുടെ സ്ത്രീ ചൂഷണത്തിൽ ഉള്ള പങ്ക്
വ്യക്തമാക്കിക്കൊണ്ട് ഇതിന്റെ നേരിടാൻ ആണ് സങ്കര നിലകൊണ്ടത്. ഓരോ സ്ത്രീയും വിവേചനം
അനുഭവിക്കുന്ന വിവിധ വഴികൾ കണക്കിലെടുക്കുന്നു സാമൂഹിക വിമോചനം ആണ് സങ്കര ലക്‌ഷ്യം വച്ചിരുന്നത്.
അക്കാലത്തെ ലോകത്തിലെ ഒട്ടുമിക്ക നേതാക്കളിൽ നിന്നും വ്യത്യസ്തമായി, വിപ്ലവം വിജയകരമാകാൻ
വിപ്ലവപ്രക്രിയയിൽ സ്ത്രീകൾ തുല്യ പങ്കാളികളായി സ്വയം ഉറപ്പിക്കണമെന്ന് സങ്കര വാദിച്ചു. ഒഴിവാക്കലുകളിലും
വ്യത്യാസങ്ങളിലും സ്വാതന്ത്ര്യം ഉറപ്പാക്കി സ്ത്രീകളുടെ അന്തസ്സ് പുനഃസ്ഥാപിക്കുന്നത് പരമപ്രധാനമാണെന്ന്
അദ്ദേഹം വാദിച്ചു.

ഇന്നും സ്ത്രീ വിമോചനം മിക്ക ഭരണകൂടങ്ങളും നേതാക്കളും കേവലം പ്രശ്നങ്ങളിലും പ്രാധ്യാപനങ്ങളിലും


ഒതുക്കുന്നു. ഈ സാഹചര്യത്തിൽ ആണ് ശങ്കര വ്യത്യസ്ഥൻ ആവുന്നത്. ദേശിയ വിപ്ലവ പ്രസ്ഥാനത്തിന്റെയും
പട്ടാളത്തിന്റെയും നിർണായകം ആയ പദവികളിലേക്ക് സങ്കര സ്ത്രീകളെ നിയമിച്ചിരുന്നു. ഏതൊരു
പ്രസിഡന്റ്റ്റെയും ക്യാബിനറ്റിൽ 5 സ്ത്രീകളെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണം എന്ന് ശങ്കര
ഭരണഘടനാപ്രകാരം ഉറപ്പാക്കിയിരുന്നു. ഈ സ്ത്രീകളിൽ തന്നെ വിവിധ ഗോത്ര വിഭാഗങ്ങളിൽ നിന്നും
ഉള്ളവരും ഉണ്ടായിരിക്കണം എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ "ബുക്കിനാബെ വുമൺ യൂണിയനും"
"കുടുംബ വികസന മന്ത്രാലയവും" സ്ഥാപിച്ചു. തുടർന്ന നിയമം മൂലം ബഹു-ഭാര്യത്വം, സ്ത്രീ പരിച്ഛേദനം,
6

നിർബന്ധിത വിവാഹം, ശൈശവ വിവാഹം മുതലായവ നിയമം മൂലം സങ്കര നിരോധിച്ചു. കൂടാതെ സാമ്പത്തിക
സാക്ഷരത, രക്ഷാകർതൃത്വം, രോഗ നിവാരണം, ലിംഗ സമത്വം മുതലായ വിഷയങ്ങളിൽ സാമൂഹിക
വിദ്യാഭ്യാസ ശ്രമങ്ങൾ ആരംഭിക്കുകയും ഇവയൊക്കെ പാഠ്യ പദ്ധതിയുടെ ഭാഗം ആകുകയും ചെയ്തു.
ആഫ്രിക്കയിൽ സംഭവിക്കുന്ന കടുത്ത വന നശീകരണം, സ്ത്രീകളെയാണ് കൂടുതൽ പ്രതികൂലം ആയി ബാധിക്കുക
എന്ന് സങ്കര മുൻക്കൂട്ടി കണ്ടിരുന്നു. ഈ വനനശീകരണം വരൾച്ചയിലേക് നയിക്കാൻ ഉള്ള സാധ്യത ഇദ്ദേഹം
മുൻകൂട്ടി കണ്ടു. സ്ത്രീകൾ പ്രത്യേകമായും ജലവുമായും പ്രകൃതി വിഭവങ്ങളും ആയും കൂടുതൽ അടുത്ത നിൽക്കുന്നു
എന്നതിനാലും, പ്രകൃതി സംരക്ഷണ യജ്ഞകളെ സ്ത്രീ വിമോചനത്തിനുള്ള ഒരു മാർഗം ആയി ആണ് സങ്കര
കണ്ടിരുന്നത്. ആരോഗ്യ മേഖലയുടെ ശക്തികരണത്തെ പറ്റി നേരത്തെ പറഞ്ഞിരുന്നു. സ്ത്രീകൾക്ക് ആരോഗ്യ
സംവിധാനത്തിലേക് ഉള്ള ലഭ്യത ഉറപ്പാക്കുക എന്നത് സങ്കരയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.

പരിസ്ഥിതി സംരക്ഷണം

വന നശിക്കരണവും, തുടർന്ന് ഉണ്ടാകുന്ന മരുഭൂവൽക്കരണവും രാജ്യത്തെ എല്ലാ രീതിയിലും ബാധിക്കും എന്ന്


സങ്കര മറ്റു ലോക നേതാക്കളെക്കാളും മുൻപ് തന്നെ സങ്കാര തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് അദ്ദേഹം പരിസ്ഥിതി
പ്രസ്ഥാനത്തിന്റെ മുൻ നിരപ്രചാരകരിൽ ഒരാളായി. മരുഭൂവൽക്കരണം ചെറുക്കുന്നതിനായി, ശങ്കര വൃക്ഷത്തൈ
നടൽ പരിപാടി ആരംഭിച്ചു, അവിടെ 15 മാസത്തിനുള്ളിൽ 10.5 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചു. കൂടാതെ,
ക്രമരഹിതമായി മരം മുറിക്കുന്ന രീതി അദ്ദേഹം നിരോധിച്ചു. കാർബൺ ബഹിർഗമണത്തെ പറ്റിയും ഇത്
ഉണ്ടാകുന്ന പ്രത്യഗാതങ്ങളെ പറ്റിയും ഇദ്ദേഹത്തിന് വ്യക്തമായ ധർണ്ണ ഉണ്ടായിരുന്നു. അതിനാൽ തന്നെ,
ഉയർന്ന കാർബൺ ബഹിർഗമണം ഉള്ള അടുപ്പുകൾക് പകരം വീടുകളിൽ ആധുനിക അടുപ്പുകൾ സ്ഥാപിക്കാൻ
ഉള്ള പദ്ധതിക് അദ്ദേഹം തുടക്കം കുറിച്ചു.

പാൻ-ആഫ്രിക്കനിസം , മാർക്സിസം, ആഫ്രിക്കൻ സോഷ്യലിസം ഫെമിനിസം , പരിസ്ഥിതിവാതം:


സങ്കാറിസം

അപ്പർ വോൾട്ടയിൽ സഖാവ് സങ്കരയുടെ നേതൃത്വത്തിൽ നടന്ന സംഭവങ്ങളെ ഒരു വിപ്ലവം എന്ന വിളിക്കാമോ
എന്നത് വളരെ അധികം ചർച്ച ചെയ്യപ്പെട്ട ഒരു ചോദയം ആണ്. പലരും ഇതിനെ ഒരു കപട- വിപ്ലവം എന്ന്
വിശേഷിപ്പിച്ചിട്ടുണ്ട്. സാധാരമായി വർഗ്ഗ സമരങ്ങളുടെ വിവിധഘട്ടങ്ങളുടെയും സാമൂഹിക മാറ്റത്തിന്റെയും
ഫലമായി ഒരു സംഘടിത തൊഴിലാളി വർഗത്തെ കേന്ദ്രികരിച്ചാണ് വിപ്ലവം നടക്കേണ്ടത്. എന്നാൽ
ബുക്കിനോ ഫാസോയിൽ മാർക്സിസ്റ്റ് ആശയങ്ങളിൽ വിശ്വസിച്ചിരുന്ന ഒരു കൂട്ടം യുവ സൈനികരെ
കേന്ദ്രികരിച്ചാണ് വിപ്ലവം നടന്നത്. ആഫ്രിക്കയിലും, വിശേഷിച്ച്‌ബുക്കിനോ ഫാസോയിലും നിലനിന്നിരുന്ന
സാമൂഹിക-രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തു കൊണ്ട് മാത്രമേ നമ്മുക്ക് ഈ ചർച്ചയെ മുന്നോട്
കൊണ്ടുപോകാൻ പറ്റുകയുള്ളു. ജന്മിത്വത്തിന്റെയും സാമ്രാജിത്വത്തിന്റെയും അപ്രമാദിത്വം മൂലം ഒരു സംഘടിത
തൊഴിലാളി വർഗ്ഗത്തിന്റെ അഭാവം പ്രകടമായിരുനന്നെങ്കിലും തൊഴിലാളി വർഗ്ഗത്തിന്റെ ദീര്‍ഘകാല ശത്രുവായ
ഈ രണ്ടു വ്യവഥകൾക്ക് എതിരെ ഉള്ള പോരാട്ടം ആയിരുന്നു. 1983 ഓഗസ്റ്റിലെ സംഭവങ്ങളെ കേവലം
വിപ്ലവത്തിന്റെ ഒരു തുടകമായി ആണ് സങ്കര തന്നെ കണക്കായിരുന്നത്, തുടർന്ന് നടപ്പിലാക്കുന്ന
വിപ്ലവകാരമായ പദ്ധതികളിലൂടെയും പുരോഗമന നിലപാടുകളിലൂടെയും വിപ്ലവ പ്രക്രിയ തുടരണം എന്ന് സങ്കര
തുടർച്ചയായി പറഞ്ഞിരുന്നു. സങ്കരയുടെ ആശയങ്ങളെ നാം അടുത്ത പരിശോദിക്കുമ്പോൾ സോഷ്യലിസ്റ്റ്
സാമൂഹിക മാറ്റത്തിന്റെ ആവശ്യകത, പ്രത്യേകമായും സങ്കര ഊന്നി പറഞ്ഞിരുന്നു. ഇദ്ദേഹം പ്രാദേശിക
സ്വഭാവങ്ങൾ ഉൾക്കൊണ്ട് കൊണ്ടുള്ള സോഷ്യലിസ്റ്റ് ആശയത്തിന് ആഫ്രിക്കൻ പശ്ചാത്തലത്തുള്ള
ഭൗതികവീക്ഷങ്ങൾക് വളരെ അധികം സംഭവനങ്ങൾ നൽകുകയും ഈ ആശയത്തെ അടിസ്ഥാനപ്പെടുത്തി
പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു. ഈ ആശയധാരയുടെ രൂപാന്തരത്തിൽ ബുക്കിനോ ഫാസോയെ പറ്റിയുള്ള
ഇദേഹത്തനത്തിന്റെ അനുഭവങ്ങളും മാർക്സ്, എൻക്രമഃ മുതലായ പ്രമുഖ സോഷ്യലിസ്റ്റ് മാർക്സിറ്റ്‌ചിന്തകരുടെ
സാമ്പത്തിക സാമൂഹിക ചിന്തകളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടതായിരുന്നു. ഇദ്ദേഹം മുന്നോട് വെച്ച
പ്രാക്സിസിൽ സാമ്രജ്യത്വ വിരുദ്ധത, നിയോകോളോണിയൽ വിരുദ്ധതത, അപകോളനിവൽകരണം, മാർക്സിസം,
ആഫ്രിക്കൻ സോഷ്യലിസം മുതായവ നിഴലിച്ചു നില്കുന്നത് കാണാം. ആഫ്രിക്കൻ രാഷ്ട്രീയത്തോടുള്ള ഈ
നോവൽ സമീപനത്തെ ശങ്കരിസം എന്ന് വിളിക്കാം. പ്രത്യയശാസ്ത്രത്തേക്കാൾ രാഷ്ട്രീയ ദിശാബോധം ശങ്കര
ഉപയോഗിച്ചത് ഈ വിപ്ലവത്തെ ഭൂഖണ്ഡത്തിൽ വേറിട്ടുനിർത്തി. മുതലാളിത്ത- സാമ്രാജ്യത്വ വാദികളും
(അവരുടെ കൂട്ടാളികളും) തൊഴിലാളി വർഗ്ഗവും തമ്മിലുള്ള പോരാട്ടത്തിന്റെ സങ്കൽപ്പത്തെക്കുറിച്ചുള്ള സ്വദേശീയ
ധാരണയിലൂടെ സാമൂഹിക മാറ്റത്തെ യുക്തിസഹമാക്കാനുള്ള ശങ്കരന്റെ കഴിവ് മാർക്സിസ്റ്റ് വിപ്ലവത്തിന്റെ മറ്റ്
7

പരമ്പരാഗതമായ സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഒരു യൂറോസെ ൻട്രിക് മാർക്സിസ്റ്റ് ലെൻസ്


ഉപയോഗിക്കാതെ പ്രാദേശിക ശക്തികളുടെ (പലപ്പോഴും ആന്തരികമായി ഏറ്റുമുട്ടുന്ന ശക്തികൾ) സങ്കീർ ണ്ണമായ
ഭൂപ്രകൃതിയിൽ നാവിഗേറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ യുക്തിസഹീകരണത്തിൽ ഉൾപ്പെടുന്നു. ഈ
വിപ്ലവം ഒരു വർഗ്ഗസമരമെന്ന നിലയിൽ സാമ്രാജ്യത്വ വിരുദ്ധതയുടെ ഒരു ഉൽപന്നവും സംഭവവുമായിരുന്നു,
എന്നാൽ ഒരു ആഗോള രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലെ കൊളോണിയൽ, വംശീയ വർഗ്ഗസമരം എന്ന നിലയിൽ
ഈ കാഴ്ചപ്പാട് അതിനെ സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുകയും മാർ ക്സിസ്റ്റ് വിപ്ലവങ്ങൾ എന്ന്
വിളിക്കപ്പെടുകയും ചെയ്തു. ബുക്കിനാബെ വിപ്ലവം മറ്റ് മാർ ക്സിസ്റ്റ് വിപ്ലവങ്ങളുടെ തനി പകർ പ്പോ പറിച്ചുനടലോ
ആയിരുന്നില്ല എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. മറിച്ചു അത് ബുക്കിനോ ഫാസോയിലെ രാഷ്ട്രീയ രാഷ്ട്രീയ
ചലനാത്മകതയിൽ നങ്കുരമിട്ടതും, പോസ്റ്റ്- കൊളോണിയ ൽ ആഫ്രിക്കയുടെ പ്രശ്നങ്ങളിൽ രാജ്യത്തിൻ റെ
സ്വന്തം വിഹിതത്തിൽ ആഴത്തിൽ വേരൂന്നിയ സാമൂഹിക മാറ്റത്തിന്റെ ഒരു പ്രക്രിയയും ആയിരുന്നു .

ആഫ്രിക്കൻ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്തും തദ്ദേശീയ സാമൂഹിക ബന്ധങ്ങൾ നശിപ്പിച്ചും


ആഫ്രിക്കൻ വിപണികൾ പിടിച്ചടക്കിയതോടെ യൂറോപ്യൻ കോളോണിയലിസ്റ് ശക്തികൾ സമ്പന്നരും
ശക്തരുമായി വളർന്നു. ഒരു വശത്ത് ആഫ്രിക്കയുടെയും മറുവശത്ത് യൂറോപ്പിന്റെയും വേറിട്ട
പരിണാമത്തിലൂടെയല്ല, മറിച്ച് ആഫ്രിക്കൻ സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തെയും ഭൗതിക
അടിത്തറയെയും (ഭൂമി, അധ്വാനം, വിഭവങ്ങൾ) ചൂഷണം ചെയ്താണ് ആഫ്രിക്കയും യൂറോപ്പും ഇന്നത്തെ
നിലയിലെത്തിയത്. അതിർത്തി തർക്കങ്ങൾ, മതപരമായ വ്യത്യാസങ്ങൾ, ലിംഗപരമായ അസമത്വങ്ങൾ
എന്നിവയിൽ ആഭ്യന്തര രാഷ്ട്രീയ കലഹങ്ങൾ സൃഷ്ടിച്ച ബുർക്കിന ഫാസോയുടെയും പടിഞ്ഞാറൻ
സഹാറയുടെയും സാമൂഹികവും സാമ്പത്തികവുമായ ഘടന ഉൾപ്പെടെ കൊളോണിയലിസം വരുത്തിയ
നാശത്തിന്റെ ബഹുമുഖ പാളികൾ ചിത്രീകരിക്കുന്നു. ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ തർക്കങ്ങൾ
(രാഷ്ട്രീയത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും പരസ്പര ബന്ധമുള്ള വിഷയങ്ങൾ) പശ്ചിമ സഹാറ,
മൊറോക്കോ എന്നിവിടങ്ങളിലും ബുർക്കിന ഫാസോയിലും മാലിയിലും കാണപ്പെടുന്നു. ഈ ആഭ്യന്തര
കലഹങ്ങളിൽ നിന്നും എങ്ങനെ സാമ്പത്തിക ലാഭം ഉണ്ടാക്കാം എന്നതായിരുന്നു കൊളോണിയൽ
ശക്തികളുടെ ലക്‌ഷ്യം. ആഫ്രിക്കയിലെ ആഭ്യന്തര സംഘട്ടനങ്ങളെ മുൻ കൊളോണിയൽ ശക്തികൾക്ക്
പ്രയോജനം ചെയ്യുന്ന വിവേകശൂന്യമായ തർക്കങ്ങളായി വിമർശിക്കാനുള്ള വിപ്ലവകരമായ കാഴ്ചപ്പാടും രാഷ്ട്രീയ
ഇച്ഛാശക്തിയും ശങ്കരയ്ക്ക് ഉണ്ടായിരുന്നു . ഇന്നും, ആഫ്രിക്കയിൽ നാം കാണുന്ന സംഘർഷങ്ങൾക്ക്
കൊളോണിയലിസത്തിലും നവകൊളോണിയൽ ബന്ധങ്ങളിലും ഭൂമിശാസ്ത്രത്തിലും രാഷ്ട്രീയത്തിലും
വേരുകളുണ്ട്, നവ സാമ്രാജ്യത്വത്തിന്റെയും നവലിബറലിസത്തിന്റെയും മറവിൽ മുതലാളിത്തത്തിന്റെ
നവീകരണത്തോടെ. നമ്മുടെ സമകാലിക യുഗത്തിൽ, കൊളോണിയലിസത്തിന്റെ അഞ്ച് പ്രധാന മാനങ്ങളിൽ
ഓരോന്നിന്റെയും അപകോളനിവൽക്കരണം ഒരു മുൻ‌ഗണനയായി തുടരുന്നു. കൊളോണിയൽ- സാമ്രാജ്യത്വ
ശക്തികളെ ശതമായി എതിർത്ത സങ്കര. ശങ്കര മനുഷ്യത്വത്തിന്റെ പുനഃസ്ഥാപനത്തിനും കോളനികളുടെ
സ്വാതന്ത്ര്യത്തിനും ആഹ്വാനം ചെയ്തു. കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ ഈ സുസ്ഥിര
പോരാട്ടത്തിൽ ഇന്റർനാഷണലിസത്തിന്റെ ആഴം വ്യക്തമാണ്, ബുർക്കിന ഫാസോയുടെ
സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ കൂടാതെ , ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിന്റെ
ശക്തമായ വിമർശകനായിരുന്ന അദ്ദേഹം നിക്കരാഗ്വ, പാലസ്തീൻ, അംഗോള, നമീബിയ എന്നിവിടങ്ങളിലെ
സാമ്രാജ്യത്വ വിരുദ്ധ വിപ്ലവ പ്രസ്ഥാനങ്ങളെ പിന്തുണച്ചു ശങ്കരയുടെ ജനകീയവും സാമൂഹികവുമായ
ജനാധിപത്യ വിപ്ലവം ആഫ്രിക്കയിലെ മാത്രമല്ല, ഏഷ്യ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ലാറ്റിൻ അമേരിക്ക,
കരീബിയൻ എന്നിവിടങ്ങളിലെ തൊഴിലാളിവർഗ്ഗ- പുരോഗമന പ്രസ്ഥാനങ്ങളെ സ്പർശിച്ചു.
നിയോകൊളോണിയൽ ശക്തികൾ നമ്മുടെ മനസ്സിനെ പോലും കോളനിവത്കരിക്കുന്ന ഈ സമയത്ത്,
അപകൊളോണീവത്കരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ചരിത്രത്തിന് നഷ്ടമാകാതിരിക്കേണ്ടത്
നമ്മുടെ കടമയാണ്. സങ്കരയുടെ ഹൃസ്വമായ കാലഘട്ടം അഗാധമായ രാഷ്ട്രീയ പരിവർത്തങ്ങൾ
നിറഞ്ഞാതായിരുന്നു. ഇവ നവ-ലിബറൽ കാലഘത്തിൽ പ്രസ്കതമായ പാഠങ്ങളായി തുടരുന്നു.

ആരാണ് ശങ്കരയെ കൊന്നത്?

മൂന്ന് പതിറ്റാണ്ടിലേറെയായി, ശങ്കരയുടെ മരണം ഒരു മുറിവായി തുടരുന്നു. 1987 ഒക്‌ടോബർ 15-ന്, തന്റെ മുൻ
സഹപ്രവർത്തകൻ ബ്ലെയ്‌സ് കംപയോറെ സംഘടിപ്പിച്ച ഒരു അട്ടിമറിയിൽ മറ്റ് പന്ത്രണ്ട്
ഉദ്യോഗസ്ഥരോടൊപ്പം ഒരു സായുധ സംഘം ശങ്കരയെ വധിച്ചു. കൊലപാതകത്തിൽ നിന്ന് രക്ഷപ്പെട്ട ഏക
വ്യക്തി. Halouna Traoré, പതിവായി അഭിമുഖം നടത്തിയിട്ടുണ്ട്: അന്നത്തെ സംഭവങ്ങളുടെ അതേ പതിപ്പ്
8

അദ്ദേഹം എല്ലായ്പ്പോഴും സ്ഥിരീകരിച്ചിട്ടുണ്ട്.സായുധരായ സൈനികർ കോൺസെയിൽ CNR ആസ്ഥാനത്ത്


എത്തിയപ്പോൾ തോമസ് ശങ്കരൻ തന്റെ സഹകാരികളുമായി ഒരു കൂടിക്കാഴ്ചയിൽ ആയിരുന്നു. 'അവർ
അന്വേഷിക്കുന്നത് എന്നെയാണ്" എന്ന് പ്രഖ്യാപിച്ച സങ്കര തന്റെ കൊലയാളികളെ നേരിടാൻ പുറത്തേക്ക്
പോയി. സങ്കരയ്ക് നേരേയും തുടർന്ന് സങ്കരയുടെ സഹപ്രവർത്തക്ക് നേരെയും ഇവർ വെടി ഉതിർത്തു. ഇതിനു
പിന്നിൽ ഫ്രാൻസിനും CIA ക്കും വ്യക്‌തമായ പങ്ക് ഉണ്ട് എന്നതിന് പിന്നീട് തെളിവുകൾ ലഭിച്ചിട്ടുണ്ട്. നിയോ
കൊളോണിയൽ ഭരണം നിലവിൽ ഉണ്ടായിരുന്ന അയൽ രാജ്യങ്ങളിൽ സങ്കരയുടെ ആശയങ്ങൾ ശക്തമായ
പ്രക്ഷബോങ്ങൾക്ക് പ്രചോദനം ആയിരുന്നു എന്നത് ആണ് അമേരിക്കയെയും ഫ്രാൻസിനെയും പോലെ ഉള്ള
സാമ്രാജിത്വ- മുതാളിത്വ ശക്തികളെ ചൊടിപ്പിച്ചത്. സങ്കരയുടെ മരണത്തിന് 35 വര്ഷണങ്ങൾക്ക് ശേഷം, 2022
ഏപ്രിലിൽ, ബുർക്കിന ഫാസോയുടെ മുൻ പ്രസിഡന്റ് ബ്ലെയ്‌സ് കംപയോർ, തോമസ് ശങ്കരനെ
കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടു. 2015 ൽ മാത്രം പുറത്തു വന്ന പോസ്റ്റ്-മോർട്ടം റിപ്പോർട്ടിൽ
ഇങ്ങനെ പറയുന്നു "ഇടതു കൈ ഉയർത്തി പിടിച്ചു നിൽക്കേ ആണ് സങ്കരയ്ക്ക് വെടിയേറ്റത്".

“നമ്മൾ സങ്കരയുടെ മക്കൾ” ആഫ്രിക്കൻ മുതലാളിത്വ- സാമ്രാജിത്വ വിരുദ്ധ പോരാടങ്ങളിലൂടെ ഇന്നും


ജീവിക്കുന്ന സങ്കര

ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പുരോഗമന ആശയങ്ങൾ ഉയത്തിപ്പിച്ചുകൊണ്ടുള്ള


പ്രക്ഷോഭങ്ങളിൽ കേൾക്കുന്ന ഒരു മുദ്രാവാക്യം ആണ് "നമ്മൾ സങ്കരയുടെ മക്കൾ" എന്നത്. ക്യൂബൻ
വിപ്ലവത്തിന്റെ ദീർഘകാല ആരാധകനായിരുന്ന അദ്ദേഹം ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തിന്റെ
തുടർച്ചയായ ദുരിതത്തിൽ നിന്ന് രാജ്യത്തെ നയിച്ചു. "ആഫ്രിക്കയുടെ ചെഗുവേര" എന്ന് അദ്ദേഹം
അറിയപ്പെട്ടിരുന്നു. അധികം അറിയപ്പെടാത്ത ആളാണ് അദ്ദേഹം, പക്ഷേ ആഫ്രിക്കയിലുടനീളമുള്ള
അദ്ദേഹത്തിന്റെ പാരമ്പര്യം വളരെ വലുതാണ്. പ്രകടനങ്ങൾ, പിക്കറ്റ് ലൈനുകൾ, പ്രതിഷേധങ്ങൾ
എന്നിവയിൽ അദ്ദേഹത്തിന്റെ ചിത്രമുള്ള ടീ-ഷർട്ടുകൾ ഇപ്പോഴും ആഫ്രിക്കയിൽ ഉടനീളം പ്രത്യക്ഷപ്പെടുന്നു,
പക്ഷേ തീർച്ചയായും ആഫ്രിക്കയ്ക് പുറത്തു സങ്കരയെ പറ്റിയുള്ള അറിവ് വളരെ കുറവാണ്.
കൊളോണിയലിസത്തിന്റെ തുടർച്ചയെന്ന നിലയിൽ സഹായങ്ങളും വായ്പകളും നിരസിച്ചുകൊണ്ട്
ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ സ്റ്റേറ്റിലെ ശങ്കരന്റെ പ്രസംഗങ്ങൾ ഐതിഹാസികമാണ്.
ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു: "നിങ്ങൾക്ക് ഭക്ഷണം
നൽകുന്നവൻ നിങ്ങളെ നിയന്ത്രിക്കുന്നു." ശങ്കരന്റെ വിപ്ലവ ഗവൺമെന്റിന്റെ രാഷ്ട്രീയം ആഫ്രിക്കയിലെ ഫ്രഞ്ച്
പോസ്റ്റ്-കൊളോണിയൽ ഭരണത്തിനും പ്രത്യേകിച്ച്, അയൽരാജ്യമായ ഐവറി കോസ്റ്റിന്റെ വലിയ
സമ്പദ്‌വ്യവസ്ഥയ്ക്കും കടുത്ത വെല്ലുവിളിയായിരുന്നു.(ഐവറി കോസ്റ്റിൽ നിലവിൽ ഉണ്ടായിരുന്നത് ഒരു നിയോ-
കൊളോണിയൽ ഭരണ കൂടം ആയിരുന്നു). സർക്കാർ കെട്ടിടങ്ങളിൽ തന്റെ പൊതു ഛായാചിത്രങ്ങ
ഉണ്ടാകരുതെന്ന് അദ്ദേഹം നിർബന്ധിച്ചിരുന്നു. എന്തുകൊണ്ടെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
"ബുർക്കിന ഫാസോയിൽ ഏഴ് ദശലക്ഷം തോമസ് ശങ്കരന്മാരുണ്ട്." നാല് വർഷത്തെ ശങ്കര ഭരണം
ആഫ്രിക്കൻ സഖാക്കക്ക് അന്നും ഇന്നും വലിയ പ്രചോദനമാണ്. അദ്ദേഹം പറഞ്ഞതുപോലെ, "ജനങ്ങ
സംഘടിക്കുമ്പോൾ, സാമ്രാജ്യത്വം വിറയ്ക്കുന്നു."

You might also like