Download as doc, pdf, or txt
Download as doc, pdf, or txt
You are on page 1of 12

ആമുഖം

ഇതര ദേശങ്ങളിൽ നിന്ന് വ്യതിരിക്തമായി സൂഫി സാഹിത്യത്തിന് വ്യത്യസ്ത ഭാഷയും ശൈലിയും കേരളത്തിൽ
കാണാവുന്നതാണ്. മാലപ്പാട്ടുകൾ (മുഹിയുദ്ദീൻ മാല, നഫീസത്ത് മാല, രിഫാഇ മാല, സഫലമാല, മമ്പുറം മാല
തുടങ്ങിയവ), നൂൽ മദ്ഹ്, കപ്പപ്പാട്ട് വിരുത്തങ്ങൾ എന്നിങ്ങനെ നീളുന്ന വലിയ സാഹിത്യശാഖയാണ് മലയാള
സൂഫി രംഗം. സൂഫി കവികളുടെ പ്രത്യേകത, പൂർവസൂരികളായ സൂഫി ശ്രേഷ്ഠന്മാരെ അവ സ്‌നേഹിക്കുകയും
ബഹുമാനിക്കുകയും ചെയ്തിരുന്നു എന്നതാണ്. മലയാളസാഹിത്യത്തിൽ സൂഫികളുടെ സ്വാധീനം ഇതര ഭാഷകളെ
അപേക്ഷിച്ച് കുറവായിരുന്നു എന്നുതന്നെ പറയാം.

ദഫ്മുട്ട്, വട്ടപ്പാട്ട്, അറബന തുടങ്ങിയ മാപ്പിള കലകളിലും ലക്ഷദ്വീപിലെ ഔദ്യോഗിക കലാരൂപമായ


പരിചകളിയിലും സൂഫി സാഹിത്യത്തിന്റെ സ്വാധീനം വ്യക്തമാണ്.

ഇസ്‌ലാമിന്റെ അടിസ്ഥാനമായ ഖുർആനും സുന്നത്തും തന്നെയാണ് സൂഫിസത്തിന്റെയും അടിസ്ഥാനം. ആൻ മേരി


ഷിമ്മൽ, വില്ല്യം സി ചിറ്റെക്ക തുടങ്ങിയ ചിന്തകന്മാർ സൂഫിസം ഇസ്‌ലാമിന്റെ സന്തതിയാണെന്ന്
വിശ്വസിക്കുന്നവരാണ്.

ദഫ് അറവന , കോൽക്കളി എന്നിവയുടെ ഉപയോഗവും പക്ഷിപ്പാട്ട് , മാലപ്പാട്ട് ,നൂൽപാട്ട് ,പടപ്പാട്ട് എന്നിങ്ങനെ
മാപ്പിള പാട്ടുകളുടെ രൂപീകരണവും അറബി മലയാള എഴുത്തു രീതിയുമൊക്കെ സൂഫികളുടെ കീഴിൽ വികാസം
പ്രാപിച്ചു.സൈനുദ്ധീൻ മഖ്ദൂം , ജിഫ്രികൾ, മമ്പുറം സൈതലവി തങ്ങൾ , ഉമ ഖാദി, ഖാദി മുഹമ്മദ് , ആലി മുസ്ലിയാർ
, കണ്ണിയത്‌അഹമ്മദ്‌, മടവൂർ സി എം അബൂബക്കർ ,കണിയാപുരം അബ്ദുറസാഖ് വലിയുള്ളാഹി, കുണ്ടൂർ അബ്ദുൽ
ഖാദിർമുസ്ലിയാർ എന്നിവർ കേരളത്തിലെ സൂഫി പ്രമുഖരാണ്. ,അത് പോലെ തന്നെ സൂഫിസത്തിലും,കേരളത്തിലെ
ഇസ്ലാമിക വളർച്ചയിലും വളരെ അധികം പ്രാധാന്യം അർഹിക്കുന്ന വരാണ് ശംസുൽ ഉലമ Ek.അബൂബക്കർ
മുസ്‌ലിയാർ.

മലയാളത്തിലേക്ക് കടന്നുവന്ന സൂഫി വിശ്വാസ-ആചാര-ഉപചാരങ്ങൾ പരസ്പരം ആശ്ലേഷിച്ചത് രണ്ട്


ധാരകളിലൂടെയാണെന്ന് നിരീക്ഷിക്കാം: ഹദ്റമൗത്തിൽ (യമൻ) നിന്നും, ബുഖാറയിൽ നിന്നുമുള്ള ജ്ഞാനികളും
കർമ്മ-നേതൃ പടുക്കളുമായ സയ്യിദുമാരുടെ സർവാംഗീകൃതവും, ജനകീയവുമായ ഒരു ധാരയും വിവിധ കാല-
വേഷങ്ങളിലേക്ക് അവ്യാഖ്യേയമായ പ്രചോദനങ്ങളാൽ കടന്നുവന്ന അവധൂതരായ സൂഫി സഞ്ചാരികളുടെ (മസ്താൻ-
പീർ-ദർവേഷ്) വിഭിന്നമായ മറ്റൊരു ധാരയും. വിദൂര പൗരസ്ത്യ ദേശങ്ങൾ മുതൽ ആഫ്രിക്കൻ വൻകരയിൽ നിന്ന്
വരെ ഇപ്രകാരം ഒറ്റയും, തെറ്റയുമായി സൂഫി പ്രസ്ഥാനങ്ങൾ കടന്നുവന്നിട്ടുണ്ട്. ആച്ചെ ദ്വീപിൽ നിന്ന് വന്ന
ജമലുല്ലൈലി തങ്ങന്മാരും, ആഫ്രിക്കൻ പ്രഭവമവകാശപ്പെടുന്ന ഐദീദ് തങ്ങന്മാരും ഖുറാസാനിൽ നിന്നുള്ള
കലന്ദർമാരും ഇങ്ങനെ എത്തിയവരിൽ പെടുന്നു .
മുഹിയുദ്ദീൻ മാല

ദിവ്യാത്മാവിനോടുള്ള അദ്ദേഹത്തിന്റെ പ്രണയം മനസ്സിലാക്കിയ മുഹിയുദ്ദീൻ ശൈഖ് (റ), ഹല്ലാജിനെ


അംഗീകരിക്കുന്നതായും ബഹുമാനിക്കുന്നതായും മുഹിയുദീൻ മാലയുടെ രചയിതാവ് ഖാളി മുഹമ്മദ് (റ)
വ്യക്തമാക്കുന്നു.അറബി മലയാള സാഹിത്യത്തിൽ ഇന്ന് നമുക്ക് അറിവുള്ള ഏറ്റവും പഴയ കാവ്യമാണ് മുഹ്‌യദ്ദീൻ
മാല. ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ്
മുഹ്‌യദ്ദീൻ മാല.സാധാരണക്കാർക്ക് ശൈഖ് മുഹിയുദ്ധീൻ (റ)വിനെ പരിചയപ്പെടുത്താനും അവരെ ഖാദിരിയ്യാ
ത്വരീഖത്തിലേക്ക് ക്ഷണിക്കാനും വേണ്ടിയാണ് അദ്ദേഹം മനോഹരമായ മുഹിയുദ്ധീൻ മാല രചിച്ചത്.കൊല്ലവർഷം
782-ൽ മുഹിയുദ്ധീൻ മാല രചിക്കപ്പെട്ടു...

അച്ചടി വരുന്നതിന് മുമ്പുള്ള ഏതാണ്ട് മൂന്നു നൂറ്റാണ്ട് കാലം മുഹിയുദ്ധീൻ മാല മനുഷ്യമനസ്സുകളിലാണ്
സൂക്ഷിക്കപ്പെട്ടത്. ഒരു തലമുറ അടുത്ത തലമുറയെ പാടിപ്പിച്ചു കാണാതെ പഠിച്ചു. ഇശാ - മഗ്രിബിന്നിടയിൽ അവരത്
പാടിക്കൊണ്ടിരുന്നു.

വിരുത്തുകൾ (ഇച്ച മസ്താൻ )

വടക്കൻ കേരളത്തിൽ ജീവിച്ച സൂഫിവര്യനായിരുന്നു അബ്ദുൽ ഖാദർ ഇച്ച എന്ന ഇച്ച മസ്താൻ. നടവഴിയിലും
ചുമരുകളിലും എഴുതി വച്ച അർഥഗർഭമായ കവിതകളാണ് ഇച്ച മസ്താന്റെ വിരുത്തുകൾ എന്നപേരിൽ പിൽക്കാലത്ത്
പ്രസിദ്ധമായത്.

സാഹിത്യ രംഗത്തെ സൂഫി സ്വാധീനം .തന്റെ ജ്ഞാനാംശങ്ങളും സ്വകീയ ഭാവനകളും ആത്മീയ ചിന്തകളും
ഇടകലർത്തിയുള്ള രചനാ വൈഭവം കാരണമായി കേരളത്തിലെ ഉമ ഖയ്യാം എന്ന വിശേഷണത്തിനർഹനായ
വ്യക്തിയാണദ്ധേഹം. പരമ്പരാഗത കച്ചവടമായ പിച്ചള വിൽപ്പനയിൽ വ്യാപൃതനായ ഇദ്ദേഹത്തിന് ഒരിക്കൽ
അബിയിലും മിഴിലും എഴുതിയ ഏതാനും ചില ചെമ്പോല തകിടുകൾ ലഭിക്കുകയുണ്ടായി. അതിന്റെ അർത്ഥതലങ്ങൾ
സ്വായത്തമാക്കാനുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തെ സൂഫി മാർഗത്തിലേക്ക് നയിക്കുകയാണുണ്ടായത്. നീണ്ട
കാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഒരു സൂഫിയുമായി സന്ധിക്കുകയും ചെമ്പോലയിൽ ഉല്ലേഖനം
ചെയ്തിരിക്കുന്നത് അല്ല ഫൽ അലിഫ് എന്ന കാവ്യശകലങ്ങളാണെന്ന് വ്യക്തമാവുകയും തുടർന്ന്, ആത്മീയ
വ്യവസ്ഥയായ സൂഫി മാർഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു ഇച്ച മസ്താൻ.
കടായിക്കൽ പുലവർ മൊയ്തീൻ കുട്ടി ഹാജി (മരണം 1962)

രചനാ വൈപുല്യം കൊണ്ടും ആശയ ഗാംഭീര്യം കൊണ്ടും ആധുനിക സൂഫി കവിത്രയത്തിലെ പ്രഥമ ഗണനീയൻ
തന്നെയാണ് മഹാനായ കടായിക്കൽ മൊയ്തീൻകുട്ടി ഹാജി. മലപ്പുറം ജില്ലയിലെ തിരൂർ പുല്ലൂരിനടുത്ത് നല്ലപറമ്പ്
സ്വദേശിയായ ഹാജി തന്റെ സൂഫി സാധനയുടെ ഭാഗമായുള്ള സുദീർഘമായ അലച്ചിലുകളും തപസ്യകളും
ജീവിതത്തിന്റെ ഭാഗമാക്കിയ ആളായിരുന്നു. അപ്രകാരം ബാഗ്ദാദിൽ നിന്നുള്ള ഒരുൾവെളിച്ചത്തെ അനുധാവനം
ചെയ്ത അദ്ദേഹമെത്തിയത് പിന്നീട് തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ച മംഗലാപുരം ബന്തർ ജലാൽ മസ്താൻ
മൗലാ അവർകളെയായിരുന്നു.

ആത്മീയ ഉപാസകൻ, സമുദായ സേവകൻ, സ്വതന്ത്ര സമര സേനാനി, കവി എന്നിങ്ങനെ ബഹുതല
സ്പർശിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നാനാമുഖങ്ങളിലുള്ള സാമൂഹിക ജീവിതം പോലെത്തന്നെ തന്റെ
കാവ്യ സപര്യയും അങ്ങേയറ്റം വൈവിധ്യപൂർണവും ബഹുലവുമായിരുന്നുവെന്ന് കാണാം. സാമ്പ്രദായികമായ
മാപ്പിളപ്പാട്ട് ശൈലിയിൽ സാമൂഹിക മത വിഷയങ്ങളിലും മറ്റുമുള്ള അദ്ദേഹത്തിന്റെ കെസ്സുകൾ മാത്രമാണ്
സാധാരണയായി പരിഗണിക്കപ്പെടാറുള്ളത്. ‘കെസ്സ്’ മാപ്പിളപ്പാട്ടുകളുടെ മുഖ്യധാരക്കപ്പുറത്ത് അദ്ദേഹത്തിന്റെ
അസംഖ്യമായ ആത്മജ്ഞാനപരങ്ങളായ രചനകൾ ഏറെ പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട്. ആയിരക്കണക്കായ
രചനകളാണ് ഈ ജനുസ്സിൽ പ്രസിദ്ധ സൂഫി ഗായകനും, രചനകളുടെ വലിയ സമ്പാദകനുമായ തവക്കൽ മുസ്തഫ
കടലുണ്ടിയുടെ കൈവശമുള്ളത്.രചനാ സങ്കേതത്തിലും, ശൈലിയിലും ഏതാണ്ട് ഇച്ച മസ്താൻ രചനകളുടെ നേർ
പിന്തുടർച്ചക്കാരൻ തന്നെയാണ് കടായിക്കൽ മൊയ്തീൻ കുട്ടി ഹാജിയെന്ന് പറയാവുന്നതാണ്. ആധ്യാത്മ സ്വകാര്യ
അനുഭൂതികൾ ദുർഗ്രഹ പദങ്ങളുടെ മറ നീങ്ങുമ്പോൾ വെളിവാക്കുന്ന സൗന്ദര്യം അവാച്യമാണ്. . മസ്താൻ രചനകളിൽ
നിന്ന് കടായിക്കൽ കൃതികളെ വേർതിരിക്കുന്ന പ്രധാന ഘടകം അവയിലെ സാമൂഹികപരത തന്നെയാണെന്ന്
പറയാം. പ്രകൃതത്തിൽ മൂന്നോളം കൈവഴികളിലായി വേർതിരിക്കാവുന്ന അദ്ദേഹത്തിന്റെ കാവ്യസരണികൾ ഒരേ
ആത്മീയ ജലധിയിലേക്ക് തന്നെയായിരുന്നു നയിക്കപ്പെട്ടിരുന്നത്. അതായത്, സാമൂഹിക-രാഷ്ട്രീയമോ
ചരിത്രാഖ്യാനമോ വിഷയമാകുന്ന കവിതകൾ പോലും അന്തർധാരയായി തസവ്വുഫിന്റ ഒരു മായാനാദി
ഒഴുകിക്കൊണ്ടിരുന്നു.

അദ്ദേഹത്തിന്റെ കവിതകൾ തന്നെ പറയട്ടെ :

ജന്നാത്തുൽ ഫിർദൗസിലിരിക്കും ഹേമക്കിരികിടരാകിയ

മുന്നൂറ്റിപ്പതിമൂന്ന് മുർസലീങ്കളേ,

ശിക്ഷയിലുൾപ്പെട്ടുങ്കളെ-

മുഹ്‌യുദ്ദീൻ, ജയിലിൽ കിടന്നിട്ട്

വിളിച്ചിടും സങ്കടമൊക്കെ നിവർത്ത് മഹാങ്കളേ,

മുന്നിലെയാ അബുൽ ബാശ്റാകിയ


എന്നുടെ ആദം ബാവാവെ – – – – (കെസ്സ് )

മാപ്പിള സമരങ്ങളിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നുണ്ട് പ്രസ്തുത വരികൾ. ജയിൽ വാസത്തെ


സൂചിപ്പിക്കുന്നതും മോചനത്തിനായി ഇരവോതുന്നതുമാണ് പ്രതിപാദ്യം. എന്നാൽ പ്രാർത്ഥനയുടെ
ഫലശ്രുതിയെന്നോണം ജയിലനുഭവം അദ്ദേഹത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയാണുണ്ടായതെന്ന് പറയപ്പെടുന്നു.
അപ്രകാരം ബെല്ലാരി തടവറയുടെ നിഴലിൽ നിന്ന് കുറിച്ച തവസ്സുൽ ഗീതമായ:

ഖുതുബുഷുഹദാക്കളിലും ബന്ദാർ

ബദ്‌റിൽ പടവെട്ടി ജയിത്തൊരു പോരിശ

ദുനിയാവുള്ളൊരു ഹബ്സെ

നരകം ജയിലാണ് നഫ്സെ

കാണും ഖിലാഫത്ത് കാരെ

കണ്ണൂരിലേക്കാമം വെയ്തും

കണ്ണൂരു ജയിലുകളൊക്കെ

തണിച്ചു വളച്ചു കെണിച്ചു നിറത്തും

കോയമ്പത്തൂർക്കെന്നെ മാറ്റും

കുറ്റമില്ലാതെ ചുമത്തും

കടായിക്കലിന്റെ കാവ്യ-വ്യക്തി പ്രഭാവങ്ങൾ നിറവ് നേടുന്നത് അദ്ദേഹത്തിന്റെ ആത്മജ്ഞാന പ്രധാനങ്ങളായ


കാവ്യങ്ങളിൽ തന്നെയാണ്. ഏതു കവനങ്ങളിലും നിഴലായും വെളിച്ചമായും കാണപ്പെടുന്ന ജ്ഞാന സ്വത്വം കൂടുതൽ
മിഴിവോടെ വെളിപ്പെടുന്ന രചനകൾ അധികമായുണ്ട്. അദ്ദേഹത്തിന്റെ ആത്മജ്ഞാന-തസ്വവ്വുഫ്- സംബന്ധിയായ
രചനകളാണ് ഇവിടെ പ്രധാനമായും പരിഗണിക്കുന്നത്. പൂർവ്വസൂരികളായ ഗുണംകൂടി മസ്താൻ, ഇച്ച മസ്താൻ
എന്നിവരുടെ രചനകളോട് സാധർമ്മ്യം പുലർത്തുന്നതാണ് അദ്ദേഹത്തിന്റെ രചനകൾ എന്ന് സാമാന്യ വിവക്ഷയിൽ
കാണാമെങ്കിലും തനതായ രചനാ ശൈലിയും, സങ്കേതങ്ങളും ആ രചനകളിൽ പ്രകടമാണ്.

ദണ്ഡം ചെയ്യ് ദണ്ഡം ചെയ്യ് ജീവൻ ചെറുതല്ലോ,

ചിങ്കപ്പയലേ പൊൻകുയിലേ

ചിന്തിക്കേണ്ടത് നീയല്ലോ,

പണ്ടേക്കും പാണ്ടെയുള്ളൊരു
മണ്ഡോത്തിന്റെ നടുക്കന്ന്

പങ്കില്ലാ പൂവൻ മയിലതാ

പാട്ടും പാടീട്ടാടുന്നു ..

താരതമ്യേന ലളിത സ്വഭാവം പ്രകടിപ്പിക്കുന്ന ഈ രചനകളിൽ ആധ്യാത്മ വഴികളിലെ ദുഷ്കര ജീവിതവും, ആ


പാതയുടെയറ്റത്ത് ജ്ഞാനത്താൽ ദൃശ്യമാകുന്ന പരമാത്മന്റെ വിലോല നൃത്തവും ആ വരികളിൽ അനുഭവവേദ്യമാണ്.

പണ്ടം കെട്ടിയ പെടമയിലേ

ഫലം കുടിക്കേണ്ടത് നീയല്ലോ…

ഈ വരികളിൽ മിസ്റ്റിക് രചനകളിൽ സുവിദിത്തമായ ജീവാത്മാ-പരമാത്മാ പ്രണയത്തിന്റെ തുടർച്ച തന്നെയാണ്


നാം ദർശിക്കുക.

ഈമാൻ കാളോട്ടു കഴിച്ച്

ഇസ്‌ലാമി വിത്ത് വിതച്ച്

ഈടത്തെ പാടം നട്ടുള്ള ചെന്നെല്ലിൻ കുലകൾ കണ്ടോ

ഈടത്തെ പാടം നട്ടുള്ള ചെന്നെല്ലിൻ കുലകൾ

‘ഇല്ലല്ലാഹ്’ എന്നു തുടങ്ങി

‘ഹീ’ യെന്നുള്ളോലയും തിങ്ങി

‘ഇല്ല’ത്തേക്കാകയും പൊങ്ങി

പൂവാടി കൊയ്യാതെ .. കണ്ടോ..

ഇല്ലത്തേക്കാകയും പൊങ്ങി ..

ആത്മീയ സാധനയുടെ വികാസ പരിണാമങ്ങളെയാണ് കവി വർണിക്കുന്നത്. ഈമാൻ (സത്യവിശ്വാസം) കൊണ്ട്


ഉഴുതു പാകമാക്കിയ നിലത്ത് ഇസ്‌ലാമിക പ്രഭാവത്തിന്റെ വിത്തിട്ട് ജീവിതത്തിന്റെ കൃഷിയിടത്തിൽ
വിതയൊരുക്കേണ്ടതത്രേ ആത്മീയത .

ഖുർആൻ, സുന്നത്ത് വിജ്ഞാനീയങ്ങളിലും തസ്വവ്വുഫിന്റെ ജ്ഞാന ശാസ്ത്രങ്ങളിലുമുള്ള ജ്ഞാന വിജ്ഞാനീയങ്ങളും


അനുഭവ സാക്ഷ്യങ്ങളും അദ്ദേഹത്തിന്റെ വരികൾക്ക് അസാമാന്യമായ ഒരുൾക്കനം നൽകിയിട്ടുണ്ട്. മറ്റു പല സൂഫീ
കവികളിലുമെന്നപോലെ സ്വർഗീയ അനുഭവങ്ങളുടെ രഹസ്യാനുഭൂതികൾ പകരുമ്പോൾ സ്വാഭാവികമായും
പദങ്ങളിലും ശൈലികളിലും ആലങ്കാരിക പ്രയോഗങ്ങളിലും സ്വീകരിക്കേണ്ടി വരുന്ന ഗൂഢാത്മകത കടായിക്കൽ
കൃതികളെയും ചൂഴ്ന്ന് നിൽപ്പുണ്ട്.

അലാ ഖബ്ലുൽ അഅ്ലാ തള്ളും

ഖാലൂ ബലാ റസൂലുല്ലാഹ്

ആലിമുൽ ഗൈബിൽ ആയെത്വബീനെ

ഹാഷിം ഗോത്രത്തിൽ ഐനൽ യഖീനെ

ഫാലികുൽ ഇസ്ബാഹിയ ദാലിൽ ബാക്കാനേ

ആയതെല്ലാം പാലമായ

സ്വിറാതുൽ ലിഖാ അല്ലാഹ്…

‘ആലമുൽ അർവാഹ്‌’ എന്ന ആത്മാക്കളുടെ ലോകത്തിൽ വെച്ച് നേതൃ പദവി നേടുകയും അദൃശ്യ ലോകത്തെ കുറിച്ച
ജ്ഞാനമുടയവരാവുകയും ഹാഷിം ഗോത്രത്തിൽ ഭൂജാതനായി ദൃഷ്ടിഗോചരനാവുകയും പ്രകാശ ഗോളങ്ങൾക്ക് മൂല
ജ്യോതിയായവരും ആയ റസൂലുല്ലാഹി (സ)യെ ഏകനായ (അഹദ്) അല്ലാഹുവിന്റെ ‘ദാലിൽ’
ബാക്കിയാക്കിയിരിക്കുന്നു; ഇപ്രകാരം അല്ലാഹുവിന്റെ ദർശനത്തിനുള്ള (ലിഖാഅ്) യഥാർത്ഥമായ പാലം (സ്വിറാത്)
യഥാർത്ഥത്തിൽ റസൂലുല്ലാഹ് തന്നെ.

ഗൈബുൽ ഹുയാനി

തെരഞ്ഞോ ഉദ്ദേശം വരഞ്ഞോ

പറഞ്ഞോ, കരഞ്ഞോ

ഐബ് മസാക്ഷിക്ക്

ഉണ്ടാവാൻ പാടില്ല

അതിൽ പ്രത്യക്ഷപ്പെടും അല്ലാഹ്

ഹേതല്ല

റൈബില്ല മൊഴിഞ്ഞോ

ഗൈബുൽ ഹുയാനി തിരഞ്ഞോ…


അദൃശ്യവും അഗോചരവുമെന്ന് നിരൂപിക്കുന്ന ‘ഹൂ’വെന്ന ചൈതന്യത്തെ ഭയാശങ്കകളും സങ്കോചവും വെടിഞ്ഞ്‌സ്വ
പ്രയത്നത്താൽ കണ്ടെത്തണമെന്ന് ഇവിടെ ആത്മ കവി ആഹ്വാനം ചെയ്യുന്നു.

മണിപ്രവാള ഭാഷക്ക് പുതിയ രൂപപ്രഭാവങ്ങൾ നൽകി വികസ്വരമാക്കുകയും ഒപ്പം ‘കവിത’യുടെ പണ്ഡിത ഗർവ്
തകർത്ത് അതിന് ഗീതങ്ങളുടെ ലാളിത്യവും ജനകീയതയും നൽകിയെന്നിടത്താണ് കടായിക്കൽ അടക്കമുള്ള സൂഫി
കവികളുടെ കാവ്യധർമത്തിലെ മർമ്മം. മലയാളം, തമിഴ് തുടങ്ങിയ ദ്രാവിഡ ഭാഷാ പദങ്ങളും മാപ്പിള കാവ്യങ്ങളുടെ
നടപ്പു കോർവകൾക്ക് പുറമെ അറബി, സംസ്‌കൃതം, ഉർദു, ആംഗലേയ പദങ്ങളും ‘പുലവർ’ പരീക്ഷിക്കുകയുണ്ടായി

ഹലോ മിസ്റ്റർ മുഹമ്മദലി

അറിഞ്ഞു സുജൂദ് ചെയ്യൂ ജ്വലി

ഇമാമും ജമാഅത്‌ഇമാദുദ്ദീൻ തൊടുത്ത്‌

ഇമാമിൽ ഉൾപ്പെടുത്ത്‌അതാഅത്ത്‌…

‘ഹമാര സാഅതിൻ മസൂലിൻ

അറിഞ്ഞു സുജൂദ് ചെയ്യ് ജ്വലി……

അലം തറ കൈഫ കൊണ്ടലമ്പലുണ്ടാക്കിയതറിവുണ്ടോ my dear

Ics ഓഫീസർ അഡ്വക്കേറ്റ് ഇവർകളെ അടുത്തറി my dear

അവയിൽ ആ knowledge അധികരിച്ചു ഹാജിയിൽ

അനുഗ്രഹിപ്പാൻ ഓർഡർ

അർഹമുറാഹീമേ തിരു നബിയാൽ ജയം

Urgent sight leader

കടായിക്കൽ (പുലവർ) നല്ലാപറമ്പൻ മൊയ്തീൻ കുട്ടി ഹാജി എന്ന ബഹുമുഖ വ്യക്തിത്വത്തെയും കാവ്യ ജീവിതത്തിന്റെ
നാനാത്വത്തെയും പകർത്തുന്നത് വിസ്താരഭയം നിമിത്തം തത്കാലം വിരാമമിടട്ടെ ......

അദ്കിയ
ശരീഅത്തി (മത നിയമം)ന്‍റെ കപ്പലില്‍ സഞ്ചരിച്ച്തരീഖത്തി (സൂഫിമാര്‍ഗം) ന്‍റെ സമുദ്രത്തില്‍ആഴത്തില്‍മുങ്ങി
ഹഖീഖത്തി (ദിവ്യയാഥാര്‍ഥ്യം)ന്‍റെ മുത്തുമണികള്‍മഖ്ദൂം തപ്പിയെടുത്തു. പൂര്‍ണ്ണമായും തസ്വവ്വുഫി (സൂഫിസം)
ലധിഷ്ഠിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ആത്മീയമായ പരിഷ്കരണമാണ് സര്‍വ്വതിനും നിദാനമെന്ന്
ഗ്രഹിച്ച മഖ്ദൂം അതു പ്രാവര്‍ത്തികമാക്കി. തഹ്രീള് രചിച്ച മഖ്ദൂം തന്നെയാണ് ആത്മീയ ചൈതന്യം സംരക്ഷിക്കാന്‍
ഉതകുന്ന അത്യുത്തമ കൃതിയായ അത്ഖിയയും രചിച്ചത്.

അത്ഖിയ രചിക്കാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ മകന്‍അല്ലാമാ അബ്ദുല്‍ അസീസ്


വിശദീകരിക്കുന്നത് നോക്കു.

ഏത് മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടതെന്ന അവസ്ഥയിലായിരുന്നു എന്‍റെ പിതാവ്. അങ്ങനെയിരിക്കെ 1508


ഡിസംബര്‍ 18 ന് (ഹിജ്റ 914 ശഅ്ബാന്‍ 24 ന്) തിങ്കളാഴ്ച രാത്രി അദ്ദേഹം ഒരു സ്വപ്നം കണ്ടു. ജീവിത
ലക്ഷ്യപ്രാപ്തിക്ക് ആത്മീയ മാര്‍ഗ്ഗമാണ് മികച്ചതെന്ന് ആരോ പറയുന്നതായുള്ള സ്വപ്നം. ഒരു കരയില്‍നിന്ന് നേരെ
മറുകരയിലേക്ക് നീന്തുന്നൊരാള്‍ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ കുറച്ചുകൂടി മേല്‍ഭാഗത്തുനിന്ന് നീന്തണം.
അല്ലാത്തപക്ഷം ഒഴുക്കില്‍പ്പെട്ട് താഴേക്ക് നീങ്ങും. ഉദ്ധിഷ്ഠസ്ഥാനത്തെത്താന്‍പറ്റില്ല. ഇതായിരുന്നു സ്വപ്നത്തിന്‍റെ
സംഗ്രഹം.

ഇർശാദുൽ ഇബാദ്

ഇസ് ലാമിക സമൂഹത്തിന് ഏറെ പരിചിതമാണ് ഇര്‍ശാദുല്‍ഇബാദ്. സൈനുദ്ദീന്‍മഖ്ദൂമിന്റെ പൗത്രനായ ശൈഖ്


സൈനുദ്ദീന്‍മഖ്ദൂം രണ്ടാമനാണ് ഗ്രന്ഥകാരന്‍. തന്റെ ഗുരുനാഥനായ ഇബ്‌നു ഹജര്‍ഹൈതമിയുടെ അസ്സവാജിര്‍,
മഖ്ദൂം ഒന്നാമന്റെ മുര്‍ശിദുത്തുല്ലാബ് എന്നിവയുടെ വ്യാഖ്യാന സംഗ്രഹമായിട്ടാണ് ഇര്‍ഷാദുല്‍ഇബാദ് അദ്ദേഹം
തയ്യാറാക്കിയിരിക്കുന്നത്. ഫത്‌വ സമാഹാരം എന്ന നിലയില്‍കേരളത്തിലെ ആദ്യത്തെ ഗ്രന്ഥമാണ്
അജ്‌വിബത്തുല്‍ അജീബ. ബകരിയെ വളരെ ആദരവോടെയാണ് മഖ്ദൂം തന്‍റെ കൃതികളായ ഇര്‍ശാദിലും
അജ്വിബത്തുല്‍ അജീബയിലും സ്മരിക്കുന്നത്.

മുർശിദുത്തുല്ലാബ് ,സിറാജുൽ ഖുലൂബ്,ശംസുൽ ഹുദാ,തുഹ്ഫതുൽ അഹിബ്ബാഅ്,ശുഅബുൽ ഈമാൻ

,കിതാബുസ്സഫാ,തസ്ഹീലുൽ കാഫിയ എന്നിവയും ഇദ്ദേഹത്തിന്റെ തസ്വവുഫിയായ രചനകളാണ്.


നൂൽ മദ്ഹ്

സൃഷ്ടികൾ

കപ്പ പാട്ട് (കപ്പൽ പാട്ട് )നൂൽ മദ്ഹ്, നൂൽ മാല.

മലയാളത്തിലെ നസറുദ്ദീൻ ഹോജ എന്ന് വിശേഷിപ്പിക്കപ്പെട്ട[അവലംബം ആവശ്യമാണ്] സരസനായ കുഞ്ഞായിൻ


മുസ്ലിയാർ ആണ് ഈ കൃതിയുടെ രചയിതാവ്. ഖാദിരിയ്യ സരണിയിലെ ഖലീഫയായിരുന്ന കുഞ്ഞായിൻ മുസ്ലിയാർ
സരണി സ്ഥാപകൻ അബ്ദുൽ ഖാദിർ കൈലാനിയെ പ്രകീർത്തിച്ചു എഴുതിയ ഈ കീർത്തന കാവ്യം അറബി
മലയാളത്തിലാണെങ്കിലും അന്നത്തെ ബഹുഭൂരിഭക്ഷം ജനങ്ങളുടെയും വാമൊഴി ഭാഷയായ ദ്രാവിഡിയൻ ഭാഷാ
ശൈലിയാണ് കവി തൻറെ രചനയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.[2] യമൻ കെട്ട് എന്ന സാമ്പ്രദായിക
ഇശൽ ശൈലിയാണ് സാധാരണ ഗതിയിൽ മാല പാട്ടുകൾ അനുവർത്തിക്കാറുള്ളതെങ്കിൽ നൂൽമാലയിൽ അത്
പൂർണ്ണമായും തമിഴ് ശൈലികളിലുള്ള ഇശലുകളായി മാറുന്നു. മാലപ്പാട്ടുകളിൽ കാണാറുള്ള ഇരവുകൾ എന്ന പ്രാർത്ഥന
ഭാഗവും ഇതിലില്ല. ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്ന എൺപത് ശതമാനത്തിലേറെ വാക്കുകളും തമിഴ് പദങ്ങൾ
ആണെന്ന് സാഹിത്യ പണ്ഡിതർ നിരൂപണം ചെയ്യുന്നു.[3] തമിഴ് , മലയാളം തുടങ്ങിയ ദ്രവീഡിയൻ ഭാഷകൾക്ക്
പുറമെ അറബി, ഉറുദു, പേർഷ്യൻ പദങ്ങളും കവി ഈ കൃതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും സമൂഹത്തിലെ
മേൽത്തട്ടുകാരുടെ ഭാഷയായ സംസ്കൃതം അശേഷം മൊഴികളിലെവിടെയും കടന്നു വരുന്നില്ല എന്നത്
പ്രസ്ത്യാവ്യമാണ്. ദക്ഷിണേന്ത്യയിലെ ഖാദിരിയ്യ സൂഫി സന്യാസികൾ അവരുടെ സാഹിത്യ രചനകൾക്ക്
അറബിത്തമിഴ് ഉപയോഗപ്പെടുത്തിയതിനാലും , ഇത്തരം സൂഫി സന്യാസികളുടെ ആവാസസ്ഥാനം തമിഴ്നാട്ടിലെ
കായൽപട്ടണമായതുമെല്ലാം നൂൽമാല രചനകളിലും സ്വാധീനിക്കപ്പെട്ടിരിക്കാം. മാത്രമല്ല ന്യൂനാൽ ന്യൂന പക്ഷമായ
മേൽത്തട്ടുകാരേക്കാൾ ബഹുഭൂരിപക്ഷമായ കീഴ്ത്തട്ടുകാരെയായിരിക്കാം തൻറെ ശ്രോതാക്കളായി കവി
ഉദ്ദേശിച്ചിരിക്കുക. നൂൽമാലയിൽ കാണുന്ന ദ്രവീഡിയൻ ഭാഷാ സ്വാധീനം ഇവകളുടെ സമ്മർദ്ദ
ഫലമായിരിക്കാനാണ് സാധ്യത. [4]

സൂഫി രചനകളിൽ കാണപ്പെടാറുള്ള പ്രണയം,വിരഹം , വിരക്തി, ഗാനാത്മകത,ധ്യാനാത്മകത, മൊഴിച്ചിട്ട,


പ്രാസദീക്ഷ, ഗൂഢാന്തരികാർത്ഥങ്ങൾ എന്നിവയെല്ലാം നൂൽമാലയിലും കടന്നു വരുന്നുണ്ട്. ഒരു ബമ്പും (ഗദ്യവർണ്ണന),
14 ഇശലുകളും, 600 ൽ അധികം മൊഴികളും ചേർന്ന ഘടനയിലാണ് ഇവ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യ
ഇശലിൽ ദൈവത്തോട് അനുഗ്രഹം ചൊരിയാനുള്ള പ്രാർത്ഥന , അന്ത്യപ്രവാചകനും, കുടുംബത്തിനും നാല്
പ്രവാചക അനുചരന്മാർക്കും വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥന, അവരെ സ്തുതിച്ചു കൊണ്ട് ആശംസകൾ എന്നിവ
ഉൾക്കൊള്ളിച്ചിരിക്കുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഇശലുകൾ അനുരാഗവും സ്നേഹവായ്പ്പും ബഹുമാനവും
ഇടകലർത്തി ആചാര്യനായ ശൈഖ് ജീലാനിയുടെ മഹത്ത്വങ്ങളും അപദാനങ്ങളും വാഴ്ത്തുന്നവയാണ്. തുടർന്നുള്ള
ഇശലുകൾ ജീലാനിയുടെ ജീവചരിത്രത്തെയും അത്ഭുതസിദ്ധികളെയും അനാവരണം ചെയ്യുന്നവയുമായി മാറുന്നു. [5]
കൈയെഴുത്ത് പ്രതിയായി രചിക്കപ്പെട്ട ഈ പുരാതന കൃതിയുടെ അച്ചടി ഭാഷ്യം 1883 ലും [6], മലയാള വിവർത്തനം
2015 ലും പുറത്തിറങ്ങിയിട്ടുണ്ട്.

രസിക ശിരോമണി കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ടും, നൂൽ മദ്ഹും ശൈഖ് ജീലാനിയെ വാഴ്ത്തുന്നതാണ്

നൂൽ മദ്ഹ്

ആദ്യകൃതി നൂൽ മദ്ഹ് എന്ന ഭക്തിഗാനം ആണ്. ഹിജ്‌റ 1151 ൽ എഴിതിയതാണിത്. തമിഴ് കലർന്ന പ്രാചീന
ഭാഷാശൈലിയിലുള്ള ഈ കൃതിയിൽ 15 ഇശലുകളുള്ള 666 വരികളുണ്ട്. പ്രവാചകൻ മുഹമ്മദ് നബി (സ) യോടുള്ള
അതിരറ്റ സ്‌നേഹത്തിന്റ പ്രകാശനവും പുകഴ്തലുമാണിതിലെ ഇതിവൃത്തം.

കപ്പ പാട്ട് (കപ്പൽ പാട്ട്)

കുഞ്ഞായിൻ മുസ്ലിയാർ പൊന്നാനിയിലുള്ള പഠന സമയത്തിനു ശേഷമാണ് പ്രസിദ്ധമായ കപ്പപ്പാട്ടിന്റെ


പശ്ചാത്തലമൊരുങ്ങുന്നത്. അതിന്റെ പശ്ചാത്തലം ഇങ്ങനെ വിവരിക്കുന്നുണ്ട്. മുസ്ലിയാർ പൊന്നാനിയിൽ പഠിക്കുന്ന
സമയത്ത് ഗുരുവായ നൂറുദ്ദീൻ മഖ്ദൂമിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഒരിക്കൽ മഖ്ദൂമിന്റെ ഭാര്യ
മുസ്ലിയാരോട് ഉറങ്ങുന്നതിന് മുമ്പ് എന്താണ് ചൊല്ലേണ്ടതെന്ന് ചോദിച്ചു. രസികനായ കുഞ്ഞായിൽ ഏലാമാലെ
എന്ന് ചൊല്ലുവാൻ പറഞ്ഞു. ഇതു ചൊല്ലുന്നതായി കേട്ട ദിവസം മഖ്ദും അന്വേഷിച്ചപ്പോഴാണ് കുഞ്ഞായിൻ
പറ്റിച്ചതാണെന്ന് മനസ്സിലായത്. ഇതിന് ശേഷം കുഞ്ഞായനെ കണ്ടപ്പോൾ മഖ്ദും ചോദിച്ചു നീ മനുഷ്യനെ
കപ്പലാക്കുകയാണോ എന്ന്. ഈ സംഭവത്തിന് ശേഷമാണ് കുഞ്ഞായിൻ മുസ്ലിയാർ മനുഷ്യനെ
പായക്കപ്പലിനോടുപമിച്ച് തത്ത്വജ്ഞാന പരമായ കപ്പപ്പാട്ട് എന്ന ഖണ്ഡകാവ്യം രചിക്കുന്നത്.

കുത്ത് റാത്തീബ്

രിഫാഇ ആചാര്യരെ പ്രകീർത്തിച്ചുള്ള പക്ഷിപ്പാട്ട് , മാലപ്പാട്ട് എന്നിവ അറബിയിലും, അറബി മലയാള ഭാഷകളിലും
കേരളത്തിൽ പ്രചാരത്തിലുണ്ട് . രിഫാഇയ്യ സൂഫികളുടെ അനുഷ്ഠാനമായ രിഫാഇയ്യ റാത്തീബ് എന്ന കുത്ത്
റാത്തീബ് ആദ്യകാലങ്ങളിൽ കേരള മുസ്ലിം ഭവനങ്ങളിലെ ഒഴിച്ച് കൂടാനാവാത്ത കർമ്മങ്ങളിലൊന്നായിരുന്നു.
യോഗിയും രിഫാഇയ്യ സൂഫി താരിഖയുടെ സ്ഥാപകനുമായ ശൈഖ് അഹമ്മദുൽ കബീർ അൽ-രിഫായിയുടെ പേരിൽ
നടത്തപ്പെടുന്ന പ്രതേക റാതീബ് (സ്തോത്ര സദസ്സ്) ആണ് കുത്തു റാത്തീബ് , വെട്ടും കുത്തും റാത്തീബ് എന്ന
പേരുകളിൽ കേരളത്തിൽ അറിയപ്പെടുന്നത്. സാധാരണ റാതീബുകളിൽ നിന്നും വ്യത്യസ്തമായി റാത്തീബ്
നടത്തുന്നടിന്നിടയിലോ ശേഷമോ ആയുധാഭ്യാസം ഉണ്ടായിരിക്കും.[1] ഷിയാ വിഭാഗത്തിന്റെയും സൂഫി
സരണിയുടെയും ഒരു സംയുക്ത രീതിയായിട്ടാണ് കുത്ത് റാത്തീബിന്റെ ഉൽഭവം [2]

നെഞ്ചിലും തലയിലും മൊട്ടു സൂചിയോ കത്തിയോ ഉപയോഗിച്ച് കുത്തുക, തീ ചുമക്കുക, കത്തി കാളുന്ന തീ
കുണ്ഡത്തിൽ ഇരിക്കുക ,തീ തിന്നുകെടുത്തുക,കത്തി മറിയുന്ന തീകൊണ്ട് കളിക്കുക. ജീവനുള്ള പാമ്പിനെ തിന്നുക,
സിംഹങ്ങളെ വാഹനമായി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ഇത്തരം റാത്തീബുകൾക്കിടയിൽ അരങ്ങേറും .
തങ്ങളുടെ ഗുരുവിന്റെ കറാമത്ത് (ആത്മീയ ശക്തി) വെളിപ്പെടുത്താനുള്ള മാർഗ്ഗമായാണ് രിഫായിയുടെ
അനുയായികൾ ഇതിനെ കാണുന്നത്.[3] റാത്തീബുകൾക്കു ശേഷം പുണ്യം പ്രതീക്ഷിച്ചു ഭക്ഷണ വിതരണവും
നടത്തുക പതിവാണ്

നാവിനു സൂചി കുത്തുക , കത്തിയും വാളും ഉപയോഗിച്ച് മുറിവേൽപ്പിക്കുക്ക തുടങ്ങിയ കൃത്യങ്ങളാണ് സാധാരണ
ഗതിയിൽ കേരളത്തിലെ രിഫാഇയ്യ റാത്തീബുകളിൽ കണ്ടുവരുന്നത്. സദസ്സ് പിരിയുന്നതോടു കൂടി അത്തരം
മുറിവുകൾ ഉണങ്ങുമെന്നു വിശ്വസിക്കപ്പെടുന്നു. കണ്ണൂരിൽ അറക്കൽ രാജവംശത്തിൻറെ അതിഥിയായി വന്ന രിഫാഇ
സൂഫി പ്രമുഖനായിരുന്ന ശൈഖ് മുഹമ്മദ് ഖാസിം വലിയുള്ള യിലൂടെയാണ് ഈ കല കേരളത്തിലെത്തുന്നത് .
ശൈഖ് സബ്ഹാൻ വലിയുള്ള എന്ന സൂഫി ഗുരുവിൻറെ നിർദ്ദേശ പ്രകാരമാണ് ഇദ്ദേഹം കണ്ണൂരിൽ എത്തുന്നത് .
ഖാസി വലിയുള്ള ഭജനമിരുന്ന പള്ളി ഇന്ന് ഹൈദ്രോസ് പള്ളിയെന്നു അറിയപ്പെടുന്നു . അദ്ദേഹത്തിൽ നിന്നും
ഇജാസിയത് (അനുമതി) ലഭിച്ച ദ്വീപ് തങ്ങന്മാർ (ലക്ഷദ്വീപിൽ നിന്നും ഖാസിമിൻറെ ശിഷ്വത്യം സ്വീകരിക്കാൻ
വന്ന സൂഫികൾ ) അടക്കമുള്ള ശിഷ്യന്മാർ ദേശാടനം നടത്തിയ നാടുകളിൽ റാത്തീബ് പുരകൾ എന്ന പേരിൽ
ചെറിയ സാവിയകൾ (സൂഫി ആശ്രമങ്ങൾ) നിർമ്മിച്ച് റാത്തീബുകൾ അവിടെ വെച്ച് നടത്തി പോന്നു.
ഇത്തരത്തിലുള്ള ഒരു റാത്തീബ് പുര ഇന്നും നശിക്കാതെ മാഹിയിലുള്ള അഴിയൂരിൽ ബാക്കി നിൽപ്പുണ്ട്.[4]

പണ്ടുകാലങ്ങളിൽ യുദ്ധത്തിന് പുറപ്പെടുന്ന നാളിലും, മറ്റു യാത്ര വേളകളിലും, മറ്റു ശുഭ കാര്യങ്ങൾക്കായും വീടുകളിലും
പള്ളികളിലുംഈ റാത്തീബുകൾ ഒരു ചടങ്ങായി തന്നെ നടത്തിയിരുന്നു. അതിനായി ഭക്ഷണം തയ്യാറാക്കാനായി
കോഴി, ആട് എന്നിവയെ നേർച്ചയാക്കി വളർത്തുകയും പതിവായിരുന്നു . മുൻകാലങ്ങളിൽ മാപ്പിള പോരാളികളിൽ
പലരും വലിയ തോതിൽ ഈ റാത്തീബ് വീട്ടിൽ നടത്തുകയും സദ്യ വിളമ്പുകയും ചെയ്തത് കാരണം വൈദേശിക
ഭരണ കൂടങ്ങൾ ചിലയിടങ്ങളിൽ ഇവയ്ക്കു നിയന്ത്രണമേർപ്പെടുത്തി.[5] പിന്നീട് കാല ക്രമേണ ഈ കല കേരളത്തിൽ
ഭാഗികമായി അന്യവത്കരിക്കപ്പെട്ടു. 1950 ഉകൾക്കു ശേഷം മുസ്ലിം വിഭാഗത്തിൽ പരിഷ്കരണ പ്രവർത്തനങ്ങൾ
ഊർജ്ജിതമാവുകയും ഇത്തരം ആചാരങ്ങൾ ശോഷിക്കപ്പെടുകയും ചെയ്തു.എന്നിരുന്നാലും എൺപതുകളുടെ
അവസാനം വരെ മുസ്ലിം സമൂഹത്തിൽ കുത്തു റാത്തീബ് പോലുള്ള സൂഫി അനുഷ്‌ഠാനങ്ങൾ ഭാഗികമായി
നടക്കാറുണ്ടായിരുന്നു. ഇപ്പോഴും പാരമ്പര്യ വാദികൾക്ക് ഭൂരിപക്ഷമുള്ള മേഖലകളിൽ ചെറിയ അളവിൽ ഇവകൾ
നടന്നു വരുന്നുണ്ട്. ഇസ്‌ലാമിലെ യാഥാസ്ഥിതികർ ഇതൊരു പുണ്യ പ്രവർത്തിയായി കാണുമ്പോൾ മൗലിക
വാദികൾ ഇസ്‌ലാമുമായി ബന്ധമില്ലാത്ത നടപടിയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്
ശൈഖ് അബ്ദുറഹ്മാന് നഖ്ശബന്ദി താനൂര് രചനകൾ

ആദ്ധ്യാത്മിക വിജ്ഞാനീയങ്ങളില്‍സമകാലിക പണ്ഡിതര്‍ക്കിടയില്‍ അദ്വിതീയനാണ് ശൈഖ് അബ്ദുറഹ്മാന്‍


നഖ്ശബന്ദി. കേരളത്തിലെ ഇബ്‌നു അറബി എന്നാണ് പണ്ഡിതന്‍മാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നിരവധി
ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൈഖ് അവര്‍കളുടെ രചനകള്‍ആദ്ധ്യാത്മിക വിഷയങ്ങളില്‍കേന്ദ്രീകരിച്ചുള്ളതാണ്.
ഇസ്ആദുല്‍ഇബാദ് ഫീ ദിക്‌രില്‍മൗതി വല്‍മആദ്, അവാരിഫുല്‍ മആരിഫ്, ശറഹുന്‍ ബസീഥ് അലാ കിതാബി
തുഹ്ഫതില്‍മുര്‍സല ഫീഇല്‍മില്‍ഹഖാഇഖ്, അല്‍ ഇഫാളത്തുല്‍ഖുദ്‌സിയ്യ ഫിഖ്തിലാഫി തുറുഖിസ്വൂഫിയ്യ,
അസ്‌റാറുല്‍ മുഹഖിഖീന്‍ഫീ മഅ്‌രിഫത്തി റബ്ബില്‍ആലമീന്‍തുടങ്ങിയവ പ്രധാന രചനകളാണ്.

You might also like