KSR Leave

You might also like

Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 14

Earned Leave ആർജിത അവധി

ഒരു സർക്കാർ ഉദ്യോഗസ്ഥൻ അയാളുടെ ഡ്യൂട്ടിക്ക്/സേവനത്തിന്


ആനുപാതികമായി നേടിയ അവധികളിൽ ഒന്നാണ് ആർജിത അവധി.
ഇത് കേരള സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള ഒരു സ്വാഭാവിക
അവധിയാണ്. കേരള സർക്കാർ സേവന ചട്ടം 78 ൽ ആണ് ആർജിത
അവധിയേക്കുറിച്ചു പറയുന്നത്.

സർക്കാർ ജീവനത്തിൽ പ്രവേശിച്ച ആദ്യവർഷ ജീവനക്കാരന്, 22


ദിവസത്തെ സേവനത്തിനു 1 ആർജിത അവധി, എന്ന കണക്കിലാണ്
അവധി അനുവദിക്കുന്നത്.

പിന്നീടുള്ള വർഷങ്ങളിൽ 11 ദിവസത്തെ സേവനത്തിനു 1 അവധി, എന്നത്


പ്രകാരവും.

3 വർഷത്തെ സേവന കാലാവധി പൂർത്തീകരിക്കുമ്പോൾ, 22 ന് 1 എന്ന


കണക്കിൽ ആദ്യ വർഷം അനുവദിച്ച ആർജിത അവധി, 11 ന് 1 എന്ന
കണക്കിൽ റെഗുലറൈസ് ചെയ്യുന്നതാണ്. അങ്ങനെ ആദ്യ വർഷത്തെ
ശേഷിക്കുന്ന അവധികൾ മുൻ‌ കാല പ്രാബല്യത്തോടെ ലീവ്
അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.

ഒരാൾക്ക് പരമാവധി 300 ആർജിത അവധികളെ സമ്പാദിക്കുവാൻ


കഴിയുള്ളു ഒരു സമയത്ത്.

അതേ പോലെ പരമാവധി 180 ലീവുകളേ ഒരാൾക്ക് ഒറ്റ സമയത്ത്‌


ആർജിത അവധിയുപയോഗിച്ചു എടുക്കുവാൻ കഴിയുകയുള്ളു. എന്നാൽ
വിരമിക്കൽ സമയത്തിന് അടുത്ത് പരമാവധി 300 ലീവുകൾ വരെ
എടുക്കാവുന്നതാണ്.

 പ്രൊബേഷൻ സമയത്ത് ഒരു ജീവനക്കാരൻ ആർജിത അവധി


എടുക്കുകയാണെങ്കിൽ, ഇത് പ്രൊബേഷൻ ഡിക്ലറേഷൻ തീയതിയെ
ബാധിച്ചേക്കാം, കാരണം പ്രൊബേഷൻ കാലയളവ്
കണക്കാക്കുമ്പോൾ ആർജിത അവധി എടുത്തത് കൂട്ടുകയില്ല.

Earned Leave Calculation / ആർജിത അവധി കണക്കുകൂട്ടൽ

ആർജിത അവധി നേടുന്നതിന്റെ നിരക്ക് മാറുമ്പോഴെല്ലാം, മുമ്പത്തെ


നിരക്കിൽ ശേഖരിക്കപ്പെട്ട/സമ്പാദിച്ച അവധിയിലെ ഭിന്നസംഖ്യ (fraction)
അടുത്തുള്ള ദിവസത്തിലേക്ക് മാറ്റണം. അങ്ങനെ മാറ്റുമ്പോൾ, പകുതിക്ക്
താഴെയുള്ള ഭിന്നസംഖ്യ അവഗണിക്കണം, പകുതിയോ അതിൽ
കൂടുതലോ ഉള്ള ഭിന്നസംഖ്യ ഒരു ദിവസമായി കണക്കാക്കുകയും
ചെയ്യണം.

1. ആദ്യ വർഷം 22 ന് 1 എന്ന കണക്കിലാണ് ആർജിത അവധി


നിശ്ചയിക്കുന്നത്. അതായത് 365/22 = 16(13/22) ~ 17 എണ്ണം. (ഭിന്നസംഖ്യ
13/22=0.59 എന്നത് 0.5 ക്ക് മുകളിലാണ്. അപ്പോൾ അത് 1 ആയി
കണക്കാക്കും. അങ്ങനെ 16 + 1 = 17)
2. രണ്ടാം വർഷം 11 ന് 1 എന്ന കണക്കിലാണ് ആർജിത അവധി.
അതായത് 365/22 + 365/11 = 16(13/22) + 33(2/11) = 49(17/22) ~ 50 എണ്ണം.
(ആദ്യ വർഷത്തെ 365/22 + രണ്ടാം വർഷത്തെ 365/11.)
3. മൂന്നാം വർഷം 11 ന് 1 എന്ന കണക്കിൽ കിട്ടുന്ന ആർജിത
അവധിക്ക് പുറമെ ആദ്യ വർഷത്തെ റെഗുലറൈസ് ചെയ്തു
കിട്ടിയ ബാക്കിയെണ്ണം അവധികൾ കൂടെ ചേരും അക്കൗണ്ടിൽ.
അതായത് 365/22 + 365/11 + 365/11 + 365/22 = 16(13/22) + 33(2/11) + 33(2/11) +
16(13/22) = 99(6/11) ~ 100 എണ്ണം.

Earned Leave Allowances / അവധിക്കാല ശമ്പളം

ആർജിത അവധി ഉപയോഗിച്ച് ലീവ് എടുക്കുന്ന കാലയളവിൽ


മൊത്തം ശമ്പളം തന്നെ ആണ് ലഭിക്കുന്നത്.

എന്നാൽ ആർജിത അവധി ഉപയോഗിച്ച് ലീവ് എടുത്ത സമയത്താണ്


പ്രൊമോഷൻ കിട്ടുന്നതെങ്കിൽ, പുതിയ തസ്തികയിൽ ചാർജ്
എടുക്കുന്ന തീയതി മുതൽ മാത്രമേ പ്രമോഷന്റെ സാമ്പത്തിക
ആനുകൂല്യങ്ങൾ അനുവദിക്കുകയുള്ളു.

Vacation Departments / അവധിക്കാല വകുപ്പുകൾ

അവധിക്കാലമുള്ള വകുപ്പുകളിൽ (Vacation Department), എത്ര അവധിക്കാല


ദിനങ്ങളിൽ ഡ്യൂട്ടിക്ക് വന്നിട്ടുണ്ട്, എന്നത് നോക്കിയാണ് ആർജിത
അവധി നിശ്ചയിക്കുന്നത്. ഒരാൾ ഒരു അവധിക്കാല ഡ്യൂട്ടിക്കും
വന്നില്ലെങ്കിൽ അയാൾക്ക് ഒരു ആർജിത അവധിയും
അനുവദിക്കുന്നതല്ല.
ആദ്യ വർഷ സേവനത്തിനു ആർജിത അവധി ഉണ്ടായിരിക്കുന്നതല്ല
എന്നതും ശ്രദ്ധേയമാണ് - അവധിക്കാല ഡ്യൂട്ടിക്ക് വന്നാലും
ഇല്ലെങ്കിലും.

അവധിക്കാല ജീവനക്കാരുടെ ആർജിത അവധി കാണാൻ


ഉപയോഗിക്കുന്ന സമവാക്യം:

Number of Earned Leave = N/V x 30

N = എത്ര ദിവസം ഡ്യൂട്ടി ചെയ്തു അവധിക്കാലത്ത്.

V = എത്ര ദിവസം ഉണ്ട് അവധിക്കാലം.

Earned Leave Surrender / സറണ്ടർ

സമ്പാദിച്ച ആർജിത അവധിയുപയോഗിച്ചു ലീവ് എടുക്കുകയോ


അല്ലെങ്കിൽ എൻക്യാഷ് ചെയ്തു പണമായി മാറ്റിയെടുക്കുവാനോ
സാധിക്കുന്നതാണ്. സറണ്ടർ ചെയ്യുന്ന അത്രയും ആർജിത അവധികൾ
ലീവ് അക്കൗണ്ടിൽ നിന്നും കുറയ്ക്കുന്നതാണ്.

ഒരു സാമ്പത്തിക വർഷം പരമാവധി 30 ആർജിത അവധികളെ


എൻക്യാഷ് (encash) ചെയ്തു പണമാക്കി മാറ്റാൻ കഴിയുകയുള്ളു.
അങ്ങനെ മൊത്തം 30 ആർജിത അവധികൾ എൻക്യാഷ് ചെയ്തു, ഒരു
മാസത്തെ ശമ്പളമാക്കി മാറ്റുവാൻ കഴിയുന്നതാണ്.

എന്നാൽ വിരമിക്കാൻ നേരം 300 ആർജിത അവധികൾ വരെ ഒരുമിച്ച്


എൻക്യാഷ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ, വിരമിക്കൽ
സമയത്തെ ശമ്പള സ്കേലിൽ ഉള്ള 10 മാസത്തെ ശമ്പളമാണ്
ലഭിക്കുന്നത്.

Ordinary Leave സ്വാഭാവിക അവധി

കേരളാ സർവീസ് റൂൾസ് Part I Chapter IX Section III Rule 77 ലാണ്


സ്വാഭാവിക അവധികളെക്കുറിച്ചു പറയുന്നത്.

ഒരു സർക്കാർ ഉദ്യോഗസ്ഥൻ അവന്റെ/അവളുടെ ഡ്യൂട്ടി അല്ലെങ്കിൽ


സേവനത്തിന് ആനുപാതികമായി നേടിയ അവധിയാണിത്. ഒരു അവധി
അക്കൗണ്ട് ഇതിനുവേണ്ടി പരിപാലിക്കപ്പെടുന്നു. എൽ‌
ഡബ്ല്യുഎ (LWA)
ഒഴികെയുള്ള എല്ലാ അവധിയും ഈ അക്കൗണ്ടിന് എതിരായി
ഡെബിറ്റ് ചെയ്യപ്പെടും. അതായത് എത്ര എണ്ണം ലീവ് എടുക്കുന്നുവോ,
അതിനനുസരിച്ചു അക്കൗണ്ടിൽ നിന്നും കുറവു ചെയ്യപ്പെടും.

സ്വാഭാവിക അവധികൾ 5 എണ്ണമാണുള്ളത്‌:

1. Earned Leave
2. Half Pay Leave
3. Commuted Leave
4. Leave not Due
5. Leave Without Allowance (LWA)

Half Pay Leave


അർദ്ധ വേതന അവധി

അർദ്ധ വേതന അവധി അല്ലെങ്കിൽ ഹാഫ്-പേ ലീവ്, ഒരു സ്വാഭാവിക


അവധിയായാണ് (Ordinary Leave) KSR ൽ പറയുന്നത്. ഒരു വർഷത്തെ
സേവന കാലാവധി പൂർത്തീകരിക്കുമ്പോൾ, 20 ഹാഫ്-പേ ലീവ് ഒരാൾക്ക്
അനുവദിക്കപ്പെടുന്നതാണ്.[Rule 83]

സ്വകാര്യ കാര്യങ്ങൾക്ക്, അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രം (Medical


Certificate) ആവശ്യമുള്ള സന്ദർഭങ്ങളിലും മറ്റുമാണ് ഹാഫ്-പേ ലീവ്
അനുവദിക്കുന്നത്. പ്രസവാവധി ഉൾപ്പെടെയുള്ള ലീവുകൾ, അർദ്ധ വേതന
അവധിക്ക് പരിഗണിക്കുന്നതാണ്. ഹാഫ്-പേ ലീവ് സമയത്താണ് ഒരാൾ
പ്രൊമോഷൻ (promotion) ആവുന്നതെങ്കിൽ, ആ ഉദ്യോഗസ്ഥൻ വീണ്ടും
ചാർജ് എടുക്കുന്ന ദിവസം മുതൽ മാത്രമേ പ്രൊമോഷൻറ്റെ
സാമ്പത്തിക നേട്ടങ്ങൾ അനുവദിക്കുകയുള്ളു.

അവധിക്കാല ശമ്പളം

1 July 2019 മുതൽ ഹാഫ്-പേ ലീവ് സമയത്തെ ശമ്പളം കണക്കാക്കാൻ


ഉപയോഗിക്കുന്ന സമവാക്യം ഇങ്ങനെയാണ്: [ GO(P) No 79/2021/Fin dated
01.06.2021 ]

₹50,200 ൽ കൂടുതൽ മാസ ശമ്പളം ലഭിക്കുന്ന ഗസറ്റഡ് ജീവനക്കാരൻ


അല്ലാത്ത ഉദ്യോഗസ്ഥന്:
 പാതി ശമ്പളവും + പാതി ശമ്പളത്തിന്റെ DA യും
അലവൻസുകളും ആണ് ഹാഫ്-പേ ലീവ് സമയത്തെ ശമ്പളം.

₹50,200 ൽ താഴെ മാസ ശമ്പളം ലഭിക്കുന്ന ഗസറ്റഡ് ജീവനക്കാരൻ


അല്ലാത്ത ഉദ്യോഗസ്ഥന്:

 പാതി ശമ്പളവും + മൊത്തം ശമ്പളത്തിന്റെ DA യും


അലവൻസുകളും.
 അല്ലെങ്കിൽ (പൂർണ്ണ ശമ്പളം + DA) എന്നതിന്റ്റെ 65%, ഇതിൽ
ഏതാണോ കൂടുതൽ അത്. അങ്ങനെ ഉണ്ടായ ശമ്പള
വ്യത്യാസത്തിനെ Special Leave Allowance എന്ന് വിളിക്കുന്നു.

Leave Not Due


മുൻ‌
കൂർ അവധി

ഇത് ഒരു സ്ഥിരം ജീവനക്കാരന് മുൻകൂട്ടി (advanced) അനുവദിക്കുന്ന


അർദ്ധ വേതന അവധിയാണ്. [Half Pay Leave in Advance]

മറ്റു ഏതെങ്കിലും അവധി സമ്പാദ്യത്തിൽ (credit) ഇല്ലെങ്കിൽ മാത്രമേ


ഇത് അനുവദിക്കുകയുള്ളു.

ലീവ് കാലാവധി കഴിയുമ്പോൾ, ജീവനക്കാരൻ ഡ്യൂട്ടിയിൽ


തിരിച്ചെത്തുന്നതിന് ന്യായമായ സാധ്യതയുണ്ടെന്ന്, ലീവ് അനുവദിക്കുന്ന
അധികാരിക്ക് (Leave Sanctioning Authority) ബോധ്യമുണ്ടെങ്കിൽ മാത്രമേ ഈ
അവധി അനുവദിക്കുകയുള്ളു. എടുത്ത അവധിയുടെ എണ്ണം എത്രയോ,
അത്ര തന്നെ അർദ്ധ വേതന അവധി ഭാവിയിൽ അയാൾ സർവീസിൽ
സമ്പാദിക്കും എന്നു ഉറപ്പു ഉണ്ടെങ്കിൽ മാത്രമേ ലീവ്
അനുവദിക്കപ്പെടു. അതിനാൽ തന്നെ വിരമിക്കുന്നതിനു മുന്നോടിയായി
ഈ അവധി അനുവദിക്കുന്നതല്ല.

ഒരാളുടെ സർവീസ് സേവന കാലയളവിൽ പരമാവധി 360 ലീവ്-നോട്ട്-


ഡ്യൂ (മുൻ‌
കൂർ) അവധികൾ മാത്രമേ അനുവദിക്കുകയുള്ളു. അതിൽ 180
ദിവസം വൈദ്യ സാക്ഷ്യപത്രം (medical certificate) ഇല്ലാതെ തന്നെ
അനുവദിച്ചേക്കാം. ശേഷമുള്ള 180 ദിവസങ്ങൾക്ക് വൈദ്യ സാക്ഷ്യപത്രം
ഉണ്ടായിരിക്കണം.

ഒറ്റ പ്രാവശ്യം അനുവദിക്കാൻ കഴിയുന്ന പരമാവധി മുൻ‌


കൂർ അവധി
90 ദിവസമാണ്.

ഈ അവധി വോളണ്ടറി റിട്ടയർമെന്റ് ഒഴികെയുള്ള മറ്റൊരു


കാരണത്താലും ക്യാൻസൽ ചെയ്യുവാൻ കഴിയുകയില്ല. ഏതെങ്കിലും
കാരണത്താൽ അനുവദിക്കപ്പെട്ട മുൻ‌
കൂർ അവധി പിന്നീടുള്ള
സേവനകാലയളവിൽ ആർജിക്കാൻ കഴിയാതെ വന്നാൽ പോലും
റിക്കവറിയോ മറ്റ് അഡ്ജസ്റ്മെന്റുകളോ നടത്താൻ കഴിയില്ല.

Compensation Leave
കോമ്പൻസേഷൻ ലീവ്

കോമ്പൻസേഷൻ അവധിയേക്കുറിച്ചു (Compensation Leave) KSR പാർട്ട് 1 & 2


Appendix VII ൽ ആണ് വിവരിക്കുന്നത്.

കോമ്പൻസേഷൻ അവധി ഒരു പ്രത്യേക അവധിയാണ്. ഒരു പൊതു


അവധി ദിനത്തിൽ ജോലി ചെയ്തതിനുള്ള പ്രതിഫലമായാണ്
കോമ്പൻസേഷൻ അവധി അനുവദിക്കുന്നത്.

ഒരു അവധി ദിനത്തിൽ ജോലിക്ക് വരുമ്പോൾ, ഒരു കോമ്പൻസേഷൻ


അവധി ഒരാൾക്ക് സമ്പാദിക്കാം. അങ്ങനെ എത്ര അവധി ദിനത്തിൽ
ജോലിക്ക് വരുന്നുവോ, അത്രയും അവധി സമ്പാദിക്കാം. എന്നാൽ ഒരു സമയം (at a time),
പരമാവധി 10 കോമ്പൻസേഷൻ അവധികൾ മാത്രമേ സമ്പാദിക്കാൻ കഴിയു.

സമ്പാദിച്ച കോമ്പൻസേഷൻ അവധികൾ 3 മാസത്തിനുള്ളിലേ ഉപയോഗിക്കുവാൻ


കഴിയുകയുള്ളു.

ഒരു കലണ്ടർ വർഷത്തിൽ മൊത്തം 15 കോമ്പൻസേഷൻ അവധികൾ മാത്രമേ


അനുവദിക്കുകയുള്ളു.

കോമ്പൻസേഷൻ അവധികൾ കാഷ്വൽ ലീവിന്റെ കൂടെ ഇടകലർത്താം. എന്നാൽ മറ്റു


സ്വാഭാവിക അവധികളുടെ കൂടെ, അതായത് ആർജിത അവധി, പകുതി ശമ്പള അവധി
തുടങ്ങിയവയുടെ കൂടെ ഇടകലർത്താൻ കഴിയില്ല. കാഷ്വൽ ലീവിന്റെ കൂടെ
ഇടകലർത്തുമ്പോൾ ഇടയ്ക്കുള്ള പൊതു അവധികൾ കൂടെ കോമ്പൻസേഷൻ അവധിയുടെ
ഭാഗമായി കണക്കാക്കും. അങ്ങനെ അവധികൾ ഇടകലർത്തിയാലും മൊത്തം അഭാവം 15
ദിവസം കവിയരുത്.

ഓഫീസ് മേധാവിക്ക് കോമ്പൻസേഷൻ അവധി ലഭിക്കുന്നതല്ല എന്നതും ശ്രദ്ധേയം.

Casual Leave
കാഷ്വൽ ലീവ് (ആകസ്മിക അവധി)

കേരളാ സർവീസ് റൂൾസ് (KSR) പാർട്ട് 1 Rule 111 & Appendix VII എന്നിവയിലാണ്
കാഷ്വൽ ലീവ് അല്ലെങ്കിൽ ആകസ്മിക അവധിയെ കുറിച്ചു പറയുന്നത്.

കെ‌എസ്‌ആർ(KSR) പ്രകാരം സർക്കാർ ജീവനക്കാർക്ക് കാഷ്വൽ ലീവ് ഒരു അവകാശമല്ല.

ആകസ്മിക അവധിയുടെ പേരിൽ "അവധി" ഉണ്ടെങ്കിലും അതിനേയൊരു അവധിയായല്ല


പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഡ്യൂട്ടിയ്ക്ക് ഹാജർ ആവാത്തതായി കണക്കാക്കുന്നില്ല;
പകരം ഡ്യൂട്ടിയ്ക്ക് വന്നതുപോലെ തന്നെയാണ് ആകസ്മിക അവധിയിലുള്ള ആളെ
പരിഗണിക്കുന്നത്. അതിനാൽ, മറ്റു ലീവുകളേപ്പോലെ കാഷ്വൽ ലീവ് ശമ്പളത്തേയോ
അലവൻസുകളെയോ ബാധിക്കുന്നതല്ല.

കാഷ്വൽ അവധി കണക്കാക്കാൻ ഉപയോഗിക്കുന്നത് കലണ്ടർ വർഷം ആണ്. അതായത്


ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള സമയം. ഒരു കലണ്ടർ വർഷത്തിൽ പരമാവധി
കാഷ്വൽ അവധി ഇരുപതാണ്(20). അധ്യാപകർക്ക് പതിനഞ്ച്(15) ദിവസത്തേക്ക് മാത്രം
കാഷ്വൽ അവധിക്ക് അർഹതയുണ്ട്. പി.ടി.സ് (PTS) വിഭാഗത്തിന് ഇരുപത്(20)
എണ്ണവുമാണ് ഉള്ളത്. താൽകാലികം അല്ലെങ്കിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി
ചെയ്യുന്ന ജീവനക്കാർക്കും ഒരു വർഷം 20 ആകസ്മിക അവധി അനുവദിച്ചിട്ടുണ്ട്.

എന്നാൽ അത്രയും ദിവസത്തെ അവധിക്ക് ഒരു ജീവനക്കാരന് അവകാശമോ അർഹതയോ


ഉള്ളതായി കണക്കാക്കുന്നില്ല. സ്ഥാപന മേധാവിക്ക് കാഷ്വൽ അവധി നിരസിക്കുക വരെ
ചെയ്യാം.

ഒരു വർഷത്തിൽ കുറഞ്ഞ സർവീസ് ഉള്ള ഉദ്യോഗസ്ഥർക്ക്, അനുമതി നൽകുന്ന ഉയർന്ന


ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിന് വിധേയമായി ഇരുപത്(20) ദിവസങ്ങളിൽ
കാഷ്വൽ അവധി അനുവദിക്കാം. ഒരു കലണ്ടർ വർഷത്തിൽ ജോലിയിൽ ചേരുന്ന തീയതി
എന്തായാലും, ഒരാൾക്ക് കാഷ്വൽ അവധി എടുക്കാം. എന്നാൽ അത് മേലുദ്യോഗസ്ഥരുടെ
വിവേചനാധികാരത്തിന് വിധേയമാണ്. അതായത്, ഡിസംബറിൽ സർവീസിൽ
പ്രവേശിക്കുന്നയാൾക് പോലും 20 ദിവസത്തെ കാഷ്വൽ അവധിയും ലഭിക്കാം. അതേ
സമയം, ഇത് നിങ്ങളുടെ മേലുദ്യോഗസ്ഥൻ അനുവദിക്കുന്നില്ലെങ്കിൽ, അതിനെതിരെ
പരാതികളൊന്നും സമർപ്പിക്കുവാൻ കഴിയില്ല.
കാഷ്വൽ അവധി ഞായറാഴ്ചകളുമായും മറ്റ് അവധിദിനങ്ങളുമായും സംയോജിപ്പിക്കാം,
പരമാവധി അഭാവം പതിനഞ്ച്(15) ദിവസം കവിയരുത് എന്നൊരു നിബന്ധനയുണ്ട്.
ഡൽഹിയിൽ ജോലി ചെയ്യുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രം ഇരുപത്(20)
ദിവസം വരെ അടുപ്പിച്ചു ലീവ് എടുക്കുവാനുള്ള പ്രത്യേക അനുമതിയുണ്ട്. കെ‌.എസ്‌.ആർ
അംഗീകരിച്ച മറ്റ് ലീവുകൾക്കൊപ്പം (അതായത് ഓർഡിനറി ലീവ്, സ്പെഷ്യൽ ലീവ്) കാഷ്വൽ
ലീവ് എടുത്തു സംയോജിപ്പിക്കാൻ കഴിയില്ല, വെക്കേഷനുകൾക് ഒപ്പവും കാഷ്വൽ ലീവ്
സംയോജിപ്പിക്കാൻ കഴിയില്ല. എന്നിരുന്നാലും, വകുപ്പ് മേധാവികൾ പ്രത്യേക
അവസരങ്ങളിൽ അത്തരം സംയോജനം അനുവദിച്ചേക്കാം.

എന്നാൽ സ്പെഷ്യൽ കാഷ്വൽ ലീവുകളുമായി, കാഷ്വൽ ലീവ് സംയോജിപ്പിച്ചു


എടുക്കാവുന്നതാണ്. അതുപോലെ ഹോളിഡേ ഡ്യൂട്ടി ചെയ്താൽ എടുക്കുന്ന കോമ്പൻസേഷൻ
(Compensation) ലീവിനൊപ്പവും കാഷ്വൽ ലീവ് സംയോജിപ്പിച്ചു എടുക്കാവുന്നതാണ്.
അങ്ങനെ ലീവുകൾ സംയോജിപ്പിച്ചാലും പരമാവധി അഭാവം 15 ദിവസം കവിയരുത്.

കാഷ്വൽ ലീവ് മുൻകാല പ്രാബല്യത്തോടെ കമ്മ്യൂട് (Commute) ചെയ്തു മറ്റു ലീവായി മാറ്റാൻ
കഴിയില്ല. എന്നാൽ ഒരു ജീവനക്കാരൻ കാഷ്വൽ അവധിയിൽ പോയിട്ട്, പിന്നീട് കാഷ്വൽ
അവധിയുടെ പിന്തുടർച്ചയായി മറ്റെന്തെങ്കിലും അവധിയിൽ പ്രവേശിച്ചാൽ, ആ അവധിയുടെ
തുടക്കം കാഷ്വൽ ലീവ് എടുത്ത തീയതി മുതലായാണ് കണക്കാക്കുന്നത്.

ആകസ്മിക അവധി അനുവദിക്കാനുള്ള അധികാരി

1. ഒരു ഓഫീസിലെ കീഴ്ജീവനക്കാർക്ക്‌= ആ ഓഫീസിലെ മേധാവി


2. ഓഫീസിൽ മേധാവി = തൊട്ടടുത്ത മേലധികാരി
3. വകുപ്പധ്യക്ഷന്മാർ = സെക്രട്ടറിയേറ്റിലെ വകുപ്പ് സെക്രട്ടറി

കീഴ്ജീവനക്കാർ അവധി എടുക്കുന്നതിനു മുന്നേ അനുവാദം വാങ്ങിയിരിക്കേണ്ടതാണ്,

ഫോം നമ്പർ 19 കാഷ്വൽ ലീവ് രജിസ്റ്റർ എല്ലാ ഓഫീസുകളിലും സൂക്ഷിക്കണം. ഒരു


ഉദ്യോഗസ്ഥനെ ഒരു ഡിപ്പാർട്ട്മെൻറ്/ ഓഫീസ്/ സെക്ഷനിൽ നിന്ന് മറ്റൊന്നിലേക്ക്
മാറ്റുമ്പോൾ, മുൻ കൺട്രോളിംഗ് ഓഫീസർ, ഓഫീസറുമായി ബന്ധപ്പെട്ട കാഷ്വൽ ലീവ്
രജിസ്റ്ററിന്റെ എക്‌സ്‌ട്രാക്റ്റ് (extract) യഥാസമയം സാക്ഷ്യപ്പെടുത്തി (authenticate)
ഉദ്യോഗസ്ഥൻ പോവുന്ന ഓഫീസിലേക്ക് അയക്കണം. അതിനു ശേഷം മാത്രമേ പുതിയ
ഓഫീസിൽ നിന്നും ബാക്കി കാഷ്വൽ ലീവ് അനുവദിക്കേണ്ടതുള്ളു.

National Pension Scheme ദേശീയ പെൻഷൻ പദ്ധതി

എൻ‌പി‌എസ് (NPS) അല്ലെങ്കിൽ ദേശീയ പെൻഷൻ പദ്ധതി, സർക്കാർ സ്പോൺസർ


ചെയ്യുന്നൊരു പെൻഷൻ പദ്ധതിയാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 2004
ജനുവരിയിൽ ഇത് ആരംഭിച്ചു. 1 ഏപ്രിൽ 2013 ദിവസം തൊട്ടു സർവീസിൽ പ്രവേശിച്ച
എല്ലാ കേരള സർക്കാർ ജീവനക്കാരും NPS പെൻഷൻ പദ്ധതിയുടെ കീഴിലാണ് വരുക.
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (PFRDA) ആണ്
എൻ‌പി‌എസ് നിയന്ത്രിക്കുന്നത്.

ചിട്ടയായ/പതിവ് നിക്ഷേപം നടത്താൻ ദേശീയ പെൻഷൻ പദ്ധതി വ്യക്തികളെ


സഹായിക്കുന്നു. വരിക്കാരുടെ സർവീസ് കാലയളവിൽ, പെൻഷൻ അക്കൗണ്ടിലേക്ക്
പതിവായി ഒരു തുക സംഭാവന ചെയ്യിക്കുന്നു ഈ പദ്ധതി വഴി. വിരമിക്കുമ്പോൾ, വരിക്കാർക്ക്
മൊത്തം തുകയുടെ ഒരു ഭാഗം പിൻവലിക്കുവാനും, ശേഷിക്കുന്ന തുക ഉപയോഗിച്ച്
റിട്ടയർമെന്റിനുശേഷം ഒരു സ്ഥിര വരുമാന മാർഗ്ഗം നേടുന്നതിന് ഒരു ആന്വിറ്റി (annuity)
വാങ്ങാനും കഴിയുന്നതാണ്.

നിലവിൽ, ഫണ്ട് മാനേജരെ (Fund Manager) തിരഞ്ഞെടുക്കുന്നതിനോ എൻ‌പി‌എസിലെ


നിക്ഷേപം ഏതൊക്കെ അനുപാതത്തിൽ എവിടെയൊക്കെ (Stock Market + India Govt
Bond) വീതിക്കണം എന്നതിനോ സംബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ഒന്നും പറയാൻ
കഴിയില്ല, ഇവ രണ്ടും സർക്കാർ ആണ് തീരുമാനിക്കുന്നത്.

ദേശീയ പെൻഷൻ സംവിധാനത്തിൽ അക്കൗണ്ട് തുറന്നതിനു ശേഷം ഓരോ വരിക്കാർക്കും


Permanent Retirement Account Number അല്ലെങ്കിൽ PRAN (പ്രാൺ) സൃഷ്ടിക്കുന്നു. PRAN
വഴിയാണ് പെൻഷൻ അക്കൗണ്ടിലേക്കുള്ള ഇടപാടുകൾ നടക്കുന്നത്. വരിക്കാർക്ക് എപ്പോൾ
വേണമെങ്കിലും അക്കൗണ്ടിൽ എത്ര തുക ഉണ്ടെന്നു നോക്കാനുള്ള സൗകര്യവും ഉള്ളതാണ്.

എൻപിഎസ് ബാധകമായ ജീവനക്കാരൻ/ജീവനക്കാരി താമസിച്ചാണ് പ്രാൺ സൃഷ്ടിച്ചു


ദേശീയ പെൻഷൻ പദ്ധതിയിൽ ചേരുന്നതെങ്കിൽ, എത്ര കാലത്തെ സംഭാവന
കൊടുക്കുവാനുണ്ടോ അത്രയും കാലത്തെ പണം ശമ്പളത്തിൽ നിന്നും പിടിക്കുന്നതാണ്.
എന്നാൽ അത് എത്ര തവണയായി വേണം എന്ന് ഉദ്യോഗസ്ഥന് തീരുമാനിക്കാം.

NPS vs Statutory Pension Scheme


കേരള സർക്കാരിന്റെ പഴയ പെൻഷൻ പദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി (Statutory
Pension) ജീവനക്കാരന്റെ അവസാന ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പക്ഷേ
എൻ‌പി‌എസ് ഡിഫൈൻ‌ഡ് കോൺ‌ട്രിബ്യൂഷൻ പെൻ‌ഷൻ സിസ്റ്റം (DCPS)
അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ റിട്ടയർമെൻറ് സമയത്ത് നൽകേണ്ട പെൻഷൻ,
തൊഴിലുടമയും(സർക്കാർ) ജീവനക്കാരും ചേർന്നു സംഭാവന (contribute) ചെയ്യുന്നു. KSR
Part III മൊത്തം സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംബന്ധിച്ചാണ് പറയുന്നത്. നിശ്ചയിച്ചുറപ്പിച്ച ഒരു
മിനിമം തുക ഉറപ്പാണെന്നുള്ളതാണ് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയുടെ ഗുണം. എന്നാൽ
എൻപിഎസ് പദ്ധതിയിൽ കുറഞ്ഞ ഒരു മിനിമം തുക ഉറപ്പ് പറയുന്നില്ല. എൻപിഎസ്
നിക്ഷേപങ്ങൾ വളരുകയോ ചെറുതാവുകയോ ആവാം. ഉറപ്പില്ല എന്നുള്ളതാണ് പ്രത്യേകത.

How NPS Works


എൻപിഎസ് പദ്ധതി പ്രകാരം പെൻഷൻ അക്കൗണ്ടിലേക്ക് ഇടുന്ന പണം, ജീവനക്കാരനും
തൊഴിലുടമയും ചേർന്നാണ് സംഭാവന ചെയ്യുന്നത്. ജീവനക്കാരന്റെ ബേസിക് പേ(Basic
Pay) + ഡി‌എ(DA) എന്നിവ രണ്ടും കൂടെ കൂട്ടിയിട്ട്, ആ തുകയുടെ 10% ജീവനക്കാരന്റെ
എൻ‌പി‌എസ് അക്കൗണ്ടിലേക്ക് എല്ലാ മാസവും ഇടുന്നു. അത്ര തന്നെ തുക സർക്കാരും
ജീവനക്കാരന്റെ പെൻഷൻ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു. ഈ തുക സ്റ്റോക്ക്
മാർക്കറ്റിലേക്ക് വിന്യസിക്കുന്നു. ജീവനക്കാരൻ വിരമിക്കുന്ന സമയം ആവുമ്പോഴേക്കും ഈ
തുക ഗണ്യമായ വളരും എന്നാണ് വിശ്വസിക്കുന്നത്. വിരമിച്ച ശേഷം ജീവനക്കാരന് മൊത്തം
തുകയുടെ 60% തിരിച്ചു തരുകയും, ബാക്കി 40% തുക ഏതെങ്കിലും annuity പദ്ധതി പ്രകാരം
എല്ലാ മാസവും ഒരു നിശ്ചിത തുകയായി തിരികെ തരും എന്നും എൻപിഎസ് വിഭാവനം
ചെയ്യുന്നു.

NPS in the event of death

സർക്കാർ ജീവനക്കാരുടെ നോമിനീയ്ക് മൊത്തം തുകയുടെ 20% മാത്രമേ ഒറ്റ തവണയായി


പിൻവലിക്കാൻ കഴിയു. ബാക്കി 80% പണം ആന്വിറ്റി (annuity) ആയി മാത്രമേ
പിൻവലിക്കാൻ കഴിയുകയുള്ളു. എന്നാൽ മൊത്തം തുക 2 ലക്ഷമോ അതിലും കുറവുമോ
ആണെങ്കിൽ നോമിനീയ്ക് മൊത്തം തുകയും പിൻവലിക്കുവാൻ സാധിക്കും.

Tax Benefits under NPS

പി‌പി‌എഫ്(PPF), ഇ‌പി‌എഫ്(EPF) എന്നിവയേ പോലെ, ദേശീയ പെൻഷൻ പദ്ധതി ഒരു


എക്സംപ്റ്റ്-എക്സംപ്റ്റ്-എക്സംപ്റ്റ് (Exempt-Exempt-Exempt) ഉപകരണമാണ്. അതായത്
പെൻഷൻ പദ്ധതിയിൽ ഇടുന്ന തുക മുഴുവൻ നികുതി രഹിതമാണ്‌; ആ തുക അക്കൗണ്ടിൽ
കിടന്നു വളരുന്നതിനും നികുതി അടയ്‌ക്കേണ്ട; അവസാനം പണം പിൻവലിക്കുമ്പോഴും
നികുതി വേണ്ട.

Section 80CCD (1)

 ദേശീയ പെൻഷൻ പദ്ധതി നിക്ഷേപങ്ങൾക്ക്, ആദായനികുതി നിയമത്തിലെ


സെക്ഷൻ 80 സി (80C) പ്രകാരം ആദായനികുതി ആനുകൂല്യങ്ങൾ ലഭ്യമാണ്. ഈ
നിയമ പ്രകാരം ഒരു വർഷം എൻപിഎസ് അക്കൗണ്ടിലേക്ക് ഇടുന്ന ഒന്നര ലക്ഷം
രൂപ (Rs 1,50,000) വരെ ആദായ നികുതിയിളവിന് യോഗ്യമാണ്.

Section 80CCD (1B)

 ദേശീയ പെൻഷൻ പദ്ധതി നിക്ഷേപങ്ങൾക്ക്, സെക്ഷൻ 80C പ്രകാരം ഉള്ള


നികുതിയിളവ് കൂടാതെ, അധികമായി അൻപതിനായിരം രൂപയുടെ കൂടെ
നികുതിയിളവ് ക്ലെയിം ചെയ്യാൻ കഴിയും സെക്ഷൻ 80CCD (1B) പ്രകാരം. അതായത്
മൊത്തം 2 ലക്ഷം രൂപ നികുതിയിളവിന് യോഗ്യമാണ്.

Section 80CCD (2)


 സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളനികുതി കിഴിവിന്റെ (salary tax
deduction) 10% ഈ വകുപ്പ് പ്രകാരം അവകാശപ്പെടാം. കേന്ദ്ര സർക്കാർ
ജീനക്കാർക്ക് ഇത് 14% ആണ്.

 Maternity Leave
 പ്രസവാവധി

ഗർഭിണിയായ അല്ലെങ്കിൽ ഒരു കുട്ടിക്ക് ജന്മം നൽകിയ വനിതാ ജീവനക്കാരിക്ക്


അനുവദിക്കുന്ന ഒരു പ്രത്യേക തരം അവധിയാണ് പ്രസവാവധി. അമ്മയെ
വിശ്രമിക്കാനും അവളുടെ ആരോഗ്യത്തെയും കുഞ്ഞിനെയും പരിപാലിക്കാനും
അനുവദിക്കുക എന്നതാണ് പ്രസവാവധിയുടെ ഉദ്ദേശ്യം.[KSR Part 1, Rule 100]
 ഈ നിയമം എല്ലാ വനിതാ ജീവനക്കാർക്കും ബാധകമാണ്, അവർ സ്ഥിരമോ
താൽക്കാലികമോ പ്രൊബേഷണറിയോ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി
ചെയ്യുന്നവരോ ആകട്ടെ.
 How long is maternity leave?
 പരമാവധി 180 ദിവസം വരെ ജീവനക്കാരിക്ക് ഈ ലീവ് എടുക്കുവാൻ അവകാശം
ഉണ്ട്
 PSC വഴിയാണ് നിയമനമെങ്കിൽ, സർവ്വീസിൽ കയറുന്നതിന് മുൻപ് പ്രസവം
നടന്നവർക്കും ഈ ലീവ് അനുവദിക്കുന്നതാണ്. പ്രസവം നടന്ന തീയതി മുതൽ, 180
ദിവസത്തിൽ എത്ര നാൾ ബാക്കിയുണ്ടോ; അത്രയും നാൾ സർവ്വീസിൽ പ്രവേശിച്ച്
അടുത്ത ദിവസം മുതൽ അവധി എടുക്കാം. പ്രസവം നടന്നതിന് ശേഷം സർവീസിൽ
വന്നവർ ആ വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ്
സമ്മറിയുടെ കോപ്പിയോ അവധി അപേക്ഷയോടൊപ്പം സമർപ്പിക്കണം.
 പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെങ്കിൽ പ്രസവാവധി
എടുക്കാവുന്നതാണ്. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ
നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.
 How much salary will I get during maternity leave?
 മെറ്റേണിറ്റി ലീവ് പൂർണ്ണ വേതനത്തിലാണ് (Full Pay) നൽകുന്നത്, അതായത്
നിങ്ങളുടെ പ്രസവാവധി കാലയളവിൽ നിങ്ങൾക്ക് മുഴുവൻ ശമ്പളവും അലവൻസുകളും
ലഭിക്കും. പ്രസവാവധിയിലായിരിക്കുമ്പോൾ എന്തെങ്കിലും കിഴിവുകളെക്കുറിച്ചോ
വരുമാന നഷ്ടത്തെക്കുറിച്ചോ വിഷമിക്കേണ്ടതില്ല.
 Can I combine maternity leave with other types of leave?
 കാഷ്വൽ ലീവ് ഒഴികെയുള്ള മറ്റേതെങ്കിലും തരത്തിലുള്ള അവധിയുമായി നിങ്ങൾക്ക്
പ്രസവാവധി സംയോജിപ്പിക്കാം. കുഞ്ഞിന് പ്രത്യേക പരിഗണന ആവശ്യം
ഉണ്ടെന്നും, മാതാവിന്റെ സാന്നിധ്യം അനുപേക്ഷണീയമാണെന്നും കാണിച്ചുള്ള
മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലും ലീവുകൾ സംയോജിപ്പിച്ചു
എടുക്കാവുന്നതാണ്.
 പ്രസവാവധിയുടെ തുടർച്ചയായി ആവശ്യമെങ്കിൽ 60 ദിവസത്തെ ശൂന്യ-വേതനാവധി
( Leave without Allowance) എടുക്കാവുന്നതാണ്. ഇതിനു പ്രത്യേകം മെഡിക്കൽ
സർട്ടിഫിക്കറ്റ് ആവശ്യമില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ
എടുക്കുന്ന ശൂന്യ-വേതനാവധിപോലെ തന്നെ, ഈ കാലഘട്ടം എല്ലാ
ആനുകൂല്യങ്ങൾക്കും യോഗ്യ-കാലമായി (eligible period) പരിഗണിക്കുകയും ചെയ്യും.
ഇത് പ്രസവാവധിയുടെ തുടർച്ചയായി എടുക്കേണ്ടതാണ് എന്നത് പ്രത്യേകം
ശ്രദ്ധിക്കുക. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച് ഒരു ദിവസം
എങ്കിലും ജോലി ചെയ്താൽ പിന്നെ ഈ അവധിക്കു അർഹതയില്ല. ഇത് ശൂന്യ-
വേതനാവധി ആണെങ്കിലും- ഇൻക്രിമെൻറ്, ഗ്രേഡ്, പെൻഷൻ ഇവക്കെല്ലാം ഈ
കാലാവധി പരിഗണിക്കുന്നതാണ്, എന്നാൽ പ്രൊബേഷന് വേണ്ട യോഗ്യ-കാലമായി
പരിഗണിക്കുന്നതല്ല.
 What if you have a miscarriage or undergo a hysterectomy?
 ഗർഭച്ഛിദ്രം (miscarriage) സംഭവിച്ചാൽ, കെഎസ്ആറിന്റെ ഭാഗം I ലെ റൂൾ 101
അനുസരിച്ച്, ആറാഴ്ചയിൽ (6 weeks) കൂടാത്ത കാലയളവിലേക്ക് മുഴുവൻ
വേതനത്തോടും കൂടി അവധിയെടുക്കാൻ ഒരു വനിതാ ജീവനക്കാരിക്ക് അർഹതയുണ്ട്.
അപേക്ഷയോട് ഒന്നിച്ചു വിവരത്തിനു മെഡിക്കൽ സർട്ടിഫിക്കറ്റ്
ഹാജാരാക്കിയിരിക്കണം.
 ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ (hysterectomy) കാര്യത്തിൽ KSR ന്റെ
ഭാഗം I റൂൾ 101A പ്രകാരം 45 ദിവസം വരെ മുഴുവൻ വേതനത്തോടെ കൂടെ അവധി
എടുക്കുവാൻ ഒരു വനിതാ ജീവനക്കാരിക്ക് അർഹതയുണ്ട്. ഇതിനും മെഡിക്കൽ
സർട്ടിഫിക്കറ്റ് ആവശ്യമാണ്.
 Will maternity leave affect my service record or pension?
 പ്രസവാവധി പ്രൊബേഷനെ ബാധിക്കുകയില്ല. അതെ പോലെ പെൻഷൻ
കണക്കാക്കുന്നതിനും ഈ കാലയളവ് പരിഗണിക്കുന്നതാണ്. ഇൻക്രിമെന്റ്, ഗ്രേഡ്,
പെൻഷൻ ഇവയെ ഒന്നും പ്രസവാവധി ബാധിക്കുന്നതല്ല.

 Joining Time
 പ്രവേശനകാലം

പ്രവേശനകാലം (joining time) എന്നത് സ്ഥലം മാറ്റം / ട്രാൻസ്ഫർ ചെയ്യപ്പെടുന്ന ഒരു


ഉദ്യോഗസ്ഥന് പുതിയ സ്റ്റേഷനിൽ അല്ലെങ്കിൽ ഓഫീസിൽ ഡ്യൂട്ടിയിൽ ചേരാൻ അനുവദിച്ച
സമയമാണ്.

പൊതു താല്പര്യങ്ങളെ (public interest) മുൻനിർത്തിയുള്ള സ്ഥലം മാറ്റത്തിന് മാത്രമേ


പ്രവേശന കാലത്തിനു അവകാശം ഉള്ളു. സ്വയം അഭ്യർഥിച്ചു ("On request") കിട്ടിയ സ്ഥലം
മാറ്റത്തിന് പ്രവേശന കാലം അനുവദനീയമല്ല; യഥാർത്ഥ യാത്രാ സമയം (actual journey
time) മാത്രം അനുവദിക്കും. [Vide GO(P) 116/81/Fin. Dated 12.2.1981]
ആർജിത അവധി (earned leave) ലീവിലിരിക്കുന്ന ഒരു ജീവനക്കാരന് സ്ഥലം മാറ്റം വന്നാലും
അയാൾക്ക് പ്രവേശന കാലം ലഭിക്കുന്നതാണ്. എന്നാൽ ആർജിത അവധിയല്ലാതെ മറ്റു
അവധികളിൽ ഉള്ള ഒരാൾക്ക് സാധാരണ ഗതിയിൽ പ്രവേശന കാലം അനുവദിക്കുന്നതല്ല.

അനുവദിക്കാവുന്ന ദിവസങ്ങൾ

 അതേ ഓഫീസിൽ തന്നെ ഉള്ള സ്ഥലം മാറ്റത്തിന് പ്രവേശനകാലം അനുവദനീയമല്ല (Rule


126)
 8 കിലോമീറ്ററിന് ഉള്ളിലുള്ള സ്ഥലം മാറ്റത്തിന്, 1 ദിവസം പ്രവേശന കാലമായി
ലഭിക്കുന്നതാണ് (Rule 126)
 8 കിലോമീറ്ററിന് മുകളിൽ ഉള്ള സ്ഥലത്തേക്ക് ആണ് മാറ്റമെങ്കിൽ, 6 ദിവസം തയ്യാറെടുപ്പ്
സമയവും (preparation time) യാത്രാ കാലവും ചേർന്നുള്ളതായിരിക്കും പ്രവേശനകാലം (Rule
127)

Special Disability Leave


അവശതാവധി

തന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ചതിന്റെ ഫലമായോ; അല്ലെങ്കിൽ ഔദ്യോഗിക


സ്ഥാനത്തിന്റെ അനന്തരഫലമായോ ഉണ്ടായ പരിക്കുകൾ മൂലം അംഗവൈകല്യം സംഭവിച്ച
ഒരു ഉദ്യോഗസ്ഥന് അനുവദിക്കുന്ന അവധിയാണ് അവശതാവധി. [Rule 97]

ശാരീരികാവശത അഥവാ അതിന്റെ കാരണം, സംഭവം കഴിഞ്ഞു എത്രയും വേഗം മേലധികാരികളെ


അറിയിച്ചിരിക്കണം. പരമാവധി 3 മാസകാലയളവിനുള്ളിൽ അറിയിച്ചിരിക്കണം. ന്യായമെന്ന് തോന്നുന്ന
സാഹചര്യങ്ങളിൽ 3 മാസ പരിധിയിൽ മാറ്റം വരുത്താനുള്ള അധികാരം സർക്കാരിനുണ്ട്. [Rule 97(2)]

അനുവദിക്കുന്ന പരമാവധി അവധി 24 മാസമോ അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രത്തിൽ (medical


certificate) രേഖപ്പെടുത്തിയിരിക്കുന്ന കാലയളവോ; ഇതിൽ ഏതാണോ കുറവ് അതായിരിക്കും. അതായത്
പരമാവധി അവധി 24 മാസമായിരിക്കും. [Rule 97(3)]

മറ്റു അവധിയുടെ കൂടെ ചേർത്ത് എടുക്കാവുന്നതാണ് അവശതാവധി.[Rule 97(4)]

പെൻഷൻ കണക്കാക്കാൻ നേരം ഈ അവധി കാലയളവ് ഡ്യൂട്ടിയായിയാണ് പരിഗണിക്കുന്നത്. [Rule


97(6)]

ഈ അവധി താൽകാലിക ജീവനക്കാർക്കും അനുവദനീയമാണ്.

അവധി വേതനം
 ആദ്യത്തെ 4 മാസത്തേക്ക് ആർജിത അവധിയെന്ന പോലെ അവധിവേതനം
നൽകുന്നതാണ്.
 4 മാസം കഴിഞ്ഞുള്ള കാലയളവിൽ അർദ്ധവേതന അവധിയ്ക്ക് നൽകുന്ന നിരക്കിൽ വേതനം
നൽകുന്നതാണ്.

 Dies Non
 ശൂന്യ വേതനം

 ഡയസ് നോൺ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് : No work No pay


 പണിമുടക്കിൽ (strike) പങ്കെടുക്കുന്നതിനായി ഒരു ജീവനക്കാരൻ അനധികൃതമായി ജോലിക്ക്
ഹാജാരാകാതിരുന്നാൽ, ആ കാലയളവ് ഡയസ്-നോൺ ആയാണ് പരിഗണിക്കുന്നത്.
 ഡയസ് നോൺ എന്നത് KSR ൽ നിന്നും എടുത്തു കളഞ്ഞ ഒരു ഭാഗമായിരുന്നു. എന്നാൽ അത്
2002 ൽ വീണ്ടും പുനഃസ്ഥാപിച്ചു.
 ഡയസ്-നോൺ കാലയളവിൽ ജീവനക്കാരന് ശമ്പളത്തിനും ബത്തയ്ക്കും അർഹതയില്ലായിരിക്കും.
അതേ പോലെ ഈ കാലയളവ് ആർജിത അവധിക്കും യോഗ്യകാലമായി പരിഗണിക്കുകയില്ല.
എന്നാൽ ഇൻക്രിമെന്റിനും ഹാഫ് പേ ലീവിനു ഈ കാലയളവ് പരിഗണിക്കുന്നതാണ്.
 പ്രൊബേഷൻ കാലയളവിനെ ഡയസ്-നോൺ ബാധിക്കുന്നതാണ്.
 ഡയസ്-നോൺ കാലയളവ് പെൻഷനെ ബാധിക്കുന്നതല്ല.
 [ Vide GO(P)No.165/2019/Fin Dated 27/11/2019 ]

You might also like