Download as odt, pdf, or txt
Download as odt, pdf, or txt
You are on page 1of 2

നോമ്പിലെ ധ്യാനം

സ്വർഗ്ഗീയ നന്മകൾ വെടിഞ്ഞൊരു നാഥനായ്

ക്രിസ്തേശു ഭൂവിലവതരിച്ചു

വഴിയും സത്യവും ജീവനുമേകിയോൻ

നിത്യമാം സ്നേഹത്താൽ നടത്തിയല്ലോ

പരിശുദ്ധ ആത്മാവാൽ ഉത്പാദിതനായി

വിശുദ്ധനായ് പാരിൽ വസിച്ചിടുവാൻ

ദൈവത്തിൻ പുത്രനായ് ഈ ലോകയാത്രയിൽ

ലോകത്തിൻ രക്ഷയായ് തീർന്നുവല്ലോ

ദൈവത്തിൻ സ്നേഹത്തിൻ ഉറ്റിന്നുറവായി

വറ്റാത്ത സ്നേഹം ചൊരിഞ്ഞിടുന്നു

പുല്ലിന്മേൽ പെയ്തിടും മഞ്ഞുതുള്ളിപോലെ

ആ ദിവ്യസ്നേഹം പൊഴിഞ്ഞിടുന്നു

അനന്തമാം സ്നേഹത്തിൻ രൂപമാം ക്രിസ്തുവെ

ക്രൂശുമരണത്തിന്നേല്പിച്ചല്ലോ

ലോകത്തിൻ രക്ഷകനായിട്ട് വന്നവൻ

ലോകത്തിൻ ശാപമായ് തീർന്നുവല്ലോ

ക്രൂശിലെ ധ്യാനത്താൽ നമ്മുടെ വാഴ്വിലും

പാപത്തിൻ ഭാരങ്ങൾ ക്രൂശിക്കേണം

വസ്ത്രങ്ങളെയല്ല ഹൃദയത്തെക്കീറുവാൻ

നോമ്പിന്റെ നാളുകൾ മാറിടേണം

വിശ്വാസ പാതയിൽ നോമ്പിന്റെ പ്രാധാന്യം

പ്രാർത്ഥനയിലൂടെ നാം പ്രാപിച്ചിടാം

ഉപവാസമാകുന്ന ധ്യാനാർപ്പണത്തിങ്കൽ

ഉറ്റിരിപ്പാൻ നമ്മുക്കായിടേണം
പാപങ്ങൾ ക്രൂശിച്ച നമ്മുടെ ‍ജീവിതം

ലോകത്തിൽ മാതൃകയായിടേണം

You might also like