Hsslive-xi-1. Statistics - Scope and Development-malayalam

You might also like

Download as pdf or txt
Download as pdf or txt
You are on page 1of 6

അദ്ധ്യായം 1

സ്റ്റാറ്റിസ്റ്റിക്‌സ് - വ്യാപ്തിയും വികാസവും


പഠന കുറിപ്പുകൾ

 സ്റ്റാറ്റിസ്റ്റിക്‌സ് എന്ന വാക്കിന്റെ ഉത്ഭവം ‘Status’ എന്ന ലാറ്റിൻ വക്കിൽ നിന്നോ ‘Statista’

എന്ന ഇറ്റാലിയൻ വക്കിൽ നിന്നോ ആണ്. ഇവയുടെ അർത്ഥം രാഷ്ട്രം അല്ലെങ്കിൽ ഭരണകൂടം

എന്നാണ്.

 ശ്രീ R A ഫിഷർ നെയാണ് ആധുനിക സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്.

സ്റ്റാറ്റിസ്റ്റിക്സിന്റെ നിർവചനം

Croxton, Cowden എന്നിവർ സ്റ്റാറ്റിസ്റ്റിക്സിനെ നിർവചിച്ചിരിക്കുന്നത് താഴെ

പറയുംപ്രകാരമാണ്.

"സംഖ്യാപരമായ ഡാറ്റകളുടെ ശേഖരണവും അവതരണവും വ്യാഖ്യാനവുമാണ്

സ്റ്റാറ്റിസ്റ്റിക്‌സ്.”

സ്റ്റാറ്റിസ്റ്റിക്സിന്റെ ധർമങ്ങൾ (Functions of Statistics)

1. സ്റ്റാറ്റിസ്റ്റിക്‌സ് സങ്കീർണത ലഘൂകരിക്കുന്നു.

2. സ്റ്റാറ്റിസ്റ്റിക്‌സ് വസ്തുതകളെ കൃത്യമായും സംഗ്രഹീത രൂപത്തിലും അവതരിപ്പിക്കുന്നു.

3. സ്റ്റാറ്റിസ്റ്റിക്‌സ് താരതമ്യം സാധ്യമാക്കുന്നു.

4. സ്റ്റാറ്റിസ്റ്റിക്‌സ് അറിവും അനുഭവവും വികസിപ്പിക്കുന്നു.

5. നയരൂപീകരണത്തിലും അനുമാനങ്ങളുടെ പരിശോധനക്കും ഭാവികാര്യങ്ങളുടെ

പ്രവചനത്തിനും സ്റ്റാറ്റിസ്റ്റിക്‌സ് സഹായിക്കുന്നു.

Downloaded from www.hsslive.in


സ്റ്റാറ്റിസ്റ്റിക്സിന്റെ വ്യാപ്തിയും പ്രാധാന്യവും

 സ്റ്റാറ്റിസ്റ്റിക്‌സും ആസൂത്രണവും

ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ അനിശ്ചിതാവസ്ഥയും സങ്കീർണതകളും

പരിഹരിക്കുന്നതിന് ആസൂത്രണം ആവശ്യമാണ്. ആധുനിക കാലഘട്ടത്തിൽ

സ്റ്റാറ്റിസ്റ്റിക്‌സ് ആസൂത്രണത്തിനും നയരൂപീകരണത്തിനും ഒഴിച്ചുകൂടാനാകാത്ത ഒരു

ഉപാധിയാണ്.

 സ്റ്റാറ്റിസ്റ്റിക്‌സും സാമ്പത്തികശാസ്ത്രവും

സാമ്പത്തികശാസ്ത്രത്തിൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രാധാന്യം വലുതാണ്. സമയ ശ്രേണി

വിശകലനം, സൂചികകൾ കണക്കാക്കാൻ തുടങ്ങി സാമ്പത്തിക ശാസ്ത്രത്തിലെ നിരവധി

മേഖലകളിൽ സ്റ്റാറ്റിസ്റ്റിക്‌സ് ഉപയോഗിക്കുന്നു.

 സ്റ്റാറ്റിസ്റ്റിക്‌സും വ്യവസായവും

ഗുണ നിലവാര നിയന്ത്രണങ്ങൾക്ക് വ്യവസായത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് വ്യാപകമായി

ഉപയോഗിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സിലെ ഉപകരണങ്ങളായ പരിശോധന പ്ലാനുകൾ, നിയന്ത്രണ

ചാർട്ടുകൾ തുടങ്ങിയവ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്

ഉപയോഗിക്കുന്നു.

 സ്റ്റാറ്റിസ്റ്റിക്‌സും ഗണിതശാസ്ത്രവും

സ്റ്റാറ്റിസ്റ്റിക്‌സും ഗണിതശാസ്ത്രവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്.

സ്റ്റാറ്റിസ്റ്റിക്‌സ് തന്ത്രങ്ങൾ ഗണിതശാസ്ത്രത്തിന്റെ വിവിധങ്ങളായ

പ്രയോഗികഫലങ്ങളാണ്.

 സ്റ്റാറ്റിസ്റ്റിക്‌സും ആരോഗ്യശാസ്ത്രവും

ആരോഗ്യശാസ്ത്രത്തിൽ രോഗത്തിന്റെ കാരണങ്ങൾ, വിവിധ മരുന്നുകളുടെ

പ്രയോഗങ്ങളുടെ ഫലം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഡാറ്റകളുടെ ശേഖരണം,

അവതരണം, വിശകലനം എന്നിവക്ക് സ്റ്റാറ്റിസ്റ്റിക്‌സ് രീതികൾ ഉപയോഗിക്കുന്നു.

Downloaded from www.hsslive.in


 സ്റ്റാറ്റിസ്റ്റിക്‌സും മനശ്ശാസ്ത്രവും വിദ്യാഭാസവും

മനശ്ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും സ്റ്റാറ്റിസ്റ്റിക്സിന് വിപുലമായ പ്രായോഗിക

തലങ്ങളുണ്ട്. ഒരു പരീക്ഷയുടെ വിശ്വാസ്യതയും സാധുതയും കണക്കാക്കുന്നതിന്, IQ

അളക്കുന്നതിനു തുടങ്ങി വ്യാപകമായി സ്റ്റാറ്റിസ്റ്റിക്‌സ് ഉപയോഗിക്കുന്നു.

 സ്റ്റാറ്റിസ്റ്റിക്‌സും നേതൃത്വപഠനവും

ഉത്പാദനം, വിപണനം, ധനകാര്യം, ബാങ്കിങ്, അക്കൗണ്ടിംഗ് തുടങ്ങിയ വിവിധ

മേഖലകളിൽ തീരുമാനങ്ങൾ എടുക്കുന്നതിനാവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ

സ്റ്റാറ്റിസ്റ്റിക്‌സ് വിശകലനം ധാരാളമായി ഉപയോഗിക്കുന്നു.

സ്റ്റാറ്റിസ്റ്റിക്‌സിന്റെ പരിമിതികൾ

സ്റ്റാറ്റിസ്റ്റിക്സിന്റെ ഉപയോഗം വിപുലമാണെങ്കിലും അതിനു ചില പരിമിതികളും ഉണ്ട്. അവയിൽ

ചിലത് താഴെ പറയുന്നു.

1. വിവരങ്ങൾ സംഖ്യാരൂപത്തിൽ രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യങ്ങളിൽ

സ്റ്റാറ്റിസ്റ്റിക്സിന് പ്രാധാന്യം ഒന്നും ഇല്ല. ഉദാഹരണത്തിന് സൗന്ദര്യം, ബുദ്ധി, ധൈര്യം തുടങ്ങി

സംഖ്യകളായി സൂചിപ്പിക്കാൻ കഴിയാത്തവയുടെ പഠനത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് നേരിട്ട്

ഉപയോഗിക്കാൻ കഴിയില്ല.

2. സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തിഗത ഇനങ്ങളെപ്പറ്റി പഠിക്കുന്നില്ല മറിച്ച് കാര്യങ്ങൾ സംഗ്രഹിച്ചു

കൈകാര്യം ചെയ്യുന്നു.

3. ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ശേഖരിക്കപ്പെട്ട ഡാറ്റ മറ്റൊരു സന്ദർഭത്തിൽ

അനുയോജ്യമായിരിക്കണമെന്നില്ല.

4. സ്റ്റാറ്റിസ്റ്റിക്‌സ് പൂർണമായും കൃത്യതയുള്ളതായിരിക്കില്ല.

സ്റ്റാറ്റിസ്റ്റിക്‌സിന്റെ ദുരുപയോഗങ്ങൾ

സ്റ്റാറ്റിസ്റ്റിക്‌സ് പലപ്പോഴും ദുരുപയോഗം ചെയ്യാറുണ്ട്. ദുരുപയോഗത്തിന്റെ മുഖ്യ കാരണങ്ങൾ താഴെ

പറയുന്നു.

Downloaded from www.hsslive.in


1. ഡാറ്റയുടെ ഉറവിടം നല്കപ്പെടുന്നില്ല.

2. തെറ്റായ ഡാറ്റ

3. യഥാർത്ഥ പ്രധിനിത്യമില്ലാത്ത സാമ്പിൾ.

4. അപര്യാപ്തമായ സാമ്പിൾ.

5. നീതിയുക്തമല്ലാത്ത താരതമ്യങ്ങൾ.

6. അനാവശ്യമായ നിഗമനങ്ങൾ.

7. സന്ദർഭത്തിനു അനുയോജ്യമല്ലാത്ത സ്റ്റാറ്റിസ്റ്റിക്‌സ് ഉപാധികൾ.

സ്റ്റാറ്റിസ്റ്റിക്സിലെ ചില പ്രായോഗിക മേഖലകൾ

ആക്‌ച്വറിയൽ ശാസ്ത്രം (Actuarial Science)

ഇൻഷുറൻസ് മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടാകുന്ന നഷ്ടസാധ്യതകളെ

അളക്കുന്നതിനു സ്റ്റാറ്റിസ്റ്റിക്‌സും ഗണിതശാസ്ത്രവും ഉപയോഗിക്കുന്ന പഠന മേഖലയാണ്

ആക്‌ച്വറിയൽ ശാസ്ത്രം. കാലങ്ങളായി ഇൻഷുറൻസ് പ്രീമിയം കണക്കാക്കുന്നതിനുള്ള പട്ടികകൾ

രൂപീകരിക്കുന്നതിന് ആക്‌ച്വറിയൽ ശാസ്ത്രത്തിലെ ചില മോഡലുകൾ ഉപയോഗിക്കുന്നുണ്ട്.

ജൈവ സംഖികം (Biostatistics)

ജൈവ സംഖികം എന്നത് ജീവശാസ്ത്രത്തിലെ വിവിധ മേഖലകളിലുള്ള സ്റ്റാറ്റിസ്റ്റിക്സിന്റെ

പ്രയോഗമാണ്. ഇതിനെ ബയോമെട്രി എന്നും പറയുന്നു. ജീവശാസ്ത്രത്തിൽ സ്റ്റാറ്റിസ്റ്റിക്സിന്റെ

ഉപയോഗം സ്ഥിരമായി വർധിച്ചുവരികയാണ്. ജൈവസിദ്ധാന്തങ്ങളുടെ വികസനത്തിന്

സ്റ്റാറ്റിസ്റ്റിക്സിന്റെ ഉപകാരങ്ങൾ ആവശ്യമാണ്. ശരീരശാസ്ത്രം (Physiology), ശരീരഘടനാശാസ്ത്രം

(anatomy), ഔഷധശാസ്ത്രം (pharmacology), വൈദ്യശാസ്ത്രം (medicine), സാമൂഹികാരോഗ്യം

(community medicine), പൊതുജനാരോഗ്യം (public health) തുടങ്ങിയവയിലെല്ലാം ജൈവ

സംഖികം ഉപയോഗിക്കുന്നു.

Downloaded from www.hsslive.in


കാർഷിക സംഖികം (Agricultural statistics)

സ്റ്റാറ്റിസ്റ്റിക്സിന്റെ തത്വങ്ങളും രീതികളും കാർഷികമേഖലയിൽ ഉപയോഗിക്കുന്നതാണ്

കാർഷിക സംഖികം. കാർഷിക മേഖലയിലെ ഗവേഷണങ്ങൾ സ്റ്റാറ്റിസ്റ്റിക്സിന്റെ രീതികളും

നിര്വഹണക്രമങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് നടത്തുന്നത്. ജൈവികവും കാർഷികവുമായ

ഡാറ്റയിൽ അടങ്ങിയിരിക്കുന്ന വൈവിധ്യം മനസിലാക്കുന്നതിനും വ്യാഖാനിക്കുന്നതിനും

സ്റ്റാറ്റിസ്റ്റിക്‌സ് ആവശ്യമാണ്. അനുമാനങ്ങൾ പരിശോധിക്കുന്നതിനും പരാമീറ്ററുകൾ

കണക്കാക്കുന്നതിനുമെല്ലാം ഇതുപയോഗിക്കുന്നു.

ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്‌സ് (Official Statistics)

സംഖിക പദ്ധതി നിർവഹണ മന്ത്രാലയം (MOSPI)

കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരു സ്വതന്ത്ര മന്ത്രാലയമാണ് MOSPI. ശ്രീ റാവു ഇന്ദർജിത്

സിംഗ് ആണ് ഈ മന്ത്രാലയത്തെ നിയന്ത്രിക്കുന്ന നിലവിലെ കേന്ദ്ര മന്ത്രി. ഈ മന്ത്രാലയത്തിന്റെ

രണ്ടു വിഭാഗങ്ങളാണ് സംഖികവും (Statistics) പദ്ധതി നിർവഹണവും (programme

implementation). സംഖിക വിഭാഗത്തെ ദേശീയ സംഖിക കാര്യാലയം (NSO) എന്നറിയപ്പെടുന്നു.

ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്, കേന്ദ്ര സംഖിക കാര്യാലയം (CSO), ദേശീയ സാമ്പിൾ

സർവ്വേ കാര്യാലയം (NSSO) എന്നിവ.

പദ്ധതി നിർവഹണ വിഭാഗത്തിന് താഴെപ്പറയുന്ന ശാഖകൾ ഉണ്ട്.

1 . ഇരുപതിന പരിപാടി

2 . അടിസ്ഥാന സൗകര്യങ്ങളുടെയും പദ്ധതികളുടെയും നിരീക്ഷണം.

3 . MP മാരുടെ പ്രാദേശിക വികസന പദ്ധതി.

കേന്ദ്ര സംഖിക കാര്യാലയം (CSO)

NSO യുടെ ഒരു ശാഖയാണ് CSO. രാജ്യത്തെ സംഖിക പ്രവർത്തനങ്ങളുടെ ഏകോപനമാണ്

CSO യുടെ മുഖ്യ ചുമതല. സംഖിക നിലവാരം ആവിഷ്കരിക്കുകയും നിലനിർത്തുകയും ചെയ്യുക

Downloaded from www.hsslive.in


എന്നതും CSO യുടെ ഉത്തരവാദിത്തമാണ്. ദേശീയ അക്കൗണ്ടുകളുടെ സമാഹരണം, വാർഷിക

സാമ്പത്തിക വ്യാവസായിക സർവ്വേ നടത്തൽ, വ്യവസായ സൂചികകളുടെ സമാഹരണം, ഉപഭോക്തൃ

വിലസൂചിക കണക്കാക്കൽ തുടങ്ങിയവയെല്ലാം CSO കൈകാര്യം ചെയ്യുന്നു. CSO സ്ഥിതി

ചെയ്യുന്നത് ന്യൂ ഡൽഹിയിലാണ്. CSO യുടെ വ്യവസായ സംഖിക വിഭാഗം കൽക്കത്ത യിലാണ്

സ്ഥിതി ചെയ്യുന്നത്. CSO യുടെ കമ്പ്യൂട്ടർ വിഭാഗം ഡൽഹിയിലാണ്.

ദേശീയ സാമ്പിൾ സർവ്വേ കാര്യാലയം (NSSO)

കൃത്യമായി സാമൂഹിക സാമ്പത്തിക സർവ്വേകൾ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ

സംഘടനയാണ് NSSO. NSSO ക്ക് 4 വിഭാഗങ്ങളുണ്ട്.

1. സർവ്വേ ഡിസൈൻ ആൻഡ് റിസേർച് ഡിവിഷൻ (SDRO)

2. ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ (FOD) 3. ഡാറ്റ പ്രോസസിങ് ഡിവിഷൻ (DPD)

4. കോ ഓർഡിനേഷൻ ആൻഡ് പുബ്ലിക്കേഷൻ ഡിവിഷൻ (CPD)

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI)

സ്റ്റാറ്റിസ്റ്റിക്സിലെ ഗവേഷണം, അധ്യാപനം, പ്രായോഗിക പഠനം കൂടാതെ പ്രകൃതി ശാസ്ത്രം,

സാമൂഹിക ശാസ്‌ത്രം എന്നിവയിലെ പഠനങ്ങൾ നടത്തുന്ന ഒരു സ്ഥാപനമാണ് ISI. .പ്രൊഫ. P C

മഹലനോബിസ് ആണ് കൽക്കത്തയിൽ ISI സ്ഥാപിച്ചത്. അദ്ദേഹത്തെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ

പിതാവ് എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 29, ദേശീയ സംഖിക ദിനമായി

ആചരിക്കുന്നു. ISI പ്രസിദ്ധീകരിക്കുന്ന ജേർണലാണ് SANKHYA.

സാമ്പത്തിക സംഖിക വകുപ്പ് - കേരളം

കേരളം സമ്പദ് ഘടനയിലെ വിവിധ മേഖലകളിൽ ഡാറ്റ ശേഖരണം, സമാഹരണം, വിവിധ

സ്ഥിതിവിവര കണക്കുകളുടെ വിശകലനം, വ്യാഖ്യാനം, പ്രചാരണം എന്നിവക്കായുള്ള സംസ്ഥാന

സർക്കാരിന്റെ ഒരു ഏജൻസിയാണിത്‌. ഈ വകുപ്പ് സംസ്ഥാനത്തിന്റെ സംഖിക വ്യവസ്ഥയുടെ

നാഡീകേന്ദ്രമാണ്.

Downloaded from www.hsslive.in

You might also like