Download as txt, pdf, or txt
Download as txt, pdf, or txt
You are on page 1of 102

Monday 1 January 2024

Mary, Mother of God - Solemnity

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം

സ്വര്‍ഗവും ഭൂമിയും എന്നാളും വാണരുളുന്ന രാജാവിനു

ജന്മം നല്കുന്ന പരിശുദ്ധജനനീ, സ്വസ്തി.

Or:
cf. ഏശ 9:1,5; ലൂക്കാ 1:33

ഇന്ന് നമ്മുടെമേല്‍ ഒരു പ്രകാശംവീശും.

എന്തെന്നാല്‍, കര്‍ത്താവ് നമുക്കായി ജനിച്ചിരിക്കുന്നു.
വിസ്മയാവഹനായ ദൈവം, സമാധാനരാജന്‍,
വരാനിരിക്കുന്ന യുഗപിതാവ്
എന്നെല്ലാം അവിടന്ന് വിളിക്കപ്പെടും;
അവിടത്തെ ഭരണത്തിന് അവസാനമുണ്ടാകില്ല.

________

സമിതിപ്രാര്‍ത്ഥന

പരിശുദ്ധ മറിയത്തിന്റെ ഫലദായകമായ കന്യാത്വംവഴി,

മനുഷ്യവര്‍ഗത്തിന് നിത്യരക്ഷയുടെ സമ്മാനം
പ്രദാനംചെയ്ത ദൈവമേ,
ജീവന്റെ ഉടയവനായ അങ്ങേ പുത്രനെ സ്വീകരിക്കാന്‍
ഞങ്ങളെ അര്‍ഹരാക്കിയ അവള്‍ വഴി,
ഞങ്ങള്‍ക്കു വേണ്ടിയുള്ള അവളുടെ മാധ്യസ്ഥ്യമനുഭവിക്കാന്‍
അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
സംഖ്യ 6:22-27
അവര്‍ ഇസ്രായേല്‍ മക്കളുടെമേല്‍ എന്റെ നാമം ഉറപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും.

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: അഹറോനോടും പുത്രന്മാരോടും പറയുക, നിങ്ങള്‍ ഇങ്ങനെ പറഞ്ഞ് ഇസ്രായേല്‍
ജനത്തെ അനുഗ്രഹിക്കണം:

കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.

അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.
കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ.
ഇപ്രകാരം അവര്‍ ഇസ്രായേല്‍ മക്കളുടെമേല്‍ എന്റെ നാമം ഉറപ്പിക്കട്ടെ.
അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 67:1-2,4,5,7

ദൈവമേ, ഞങ്ങളോടു കൃപ കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവം നമ്മോടു കൃപ കാണിക്കുകയും

നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
അങ്ങേ വഴി ഭൂമിയിലും അങ്ങേ രക്ഷാകര ശക്തി
സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനുതന്നെ.

ദൈവമേ, ഞങ്ങളോടു കൃപ കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

ജനതകളെല്ലാം ആഹ്‌ളാദിക്കുകയും
ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ!
അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും
ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.

ദൈവമേ, ഞങ്ങളോടു കൃപ കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ!

എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
അവിടുന്നു നമ്മെ അനുഗ്രഹിച്ചു.
ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!

ദൈവമേ, ഞങ്ങളോടു കൃപ കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

________

രണ്ടാം വായന
ഗലാ 4:4-7
കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്നു ജാതനായി.

കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്നു ജാതനായി; നിയമത്തിന്
അധീനനായി ജനിച്ചു. അങ്ങനെ, നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനരായി കഴിഞ്ഞവരെ
വിമുക്തരാക്കി. നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ!-പിതാവേ! എന്നു വിളിക്കുന്നതന്റെ പുത്രന്റെ ആത്മാവിനെ ദൈവം
നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു. ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍
ദൈവഹിതമനുസരിച്ച് അവകാശിയുമാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
ഹെബ്രാ 1:1-2

അല്ലേലൂയാ, അല്ലേലൂയാ!
പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി
വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും
ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.
എന്നാല്‍, ഈ അവസാന നാളുകളില്‍
തന്റെ പുത്രന്‍വഴി അവിടന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.
അല്ലേലൂയാ!
________

സുവിശേഷം
ലൂക്കാ 2:16-21
ആട്ടിടയന്മാര്‍ മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു.

ആട്ടിടയന്മാര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു.

അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു. അതു കേട്ടവരെല്ലാം
ഇടയന്മാര്‍ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു. മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്
ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയും ചെയ്ത സകല കാര്യങ്ങളെയും
കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടയന്മാര്‍ തിരിച്ചുപോയി.
ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍ നിര്‍
ദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നല്‍കി.

________

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ കാരുണ്യത്താല്‍

അങ്ങ് എല്ലാ നന്മകളും ആരംഭിക്കുകയും
പൂര്‍ത്തീകരിക്കുകയും ചെയ്യുന്നുവല്ലോ,
പരിശുദ്ധ ദൈവമാതാവിന്റെ മഹോത്സവത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
അങ്ങേ കൃപയുടെ ആരംഭത്തെക്കുറിച്ച്
അഭിമാനിക്കുന്നപോലെ,
അതിന്റെ പൂര്‍ത്തീകരണത്തിലും
ആനന്ദിക്കാന്‍ ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ഹെബ്രാ 13:8

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരാള്‍ തന്നെയാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശകള്‍
ഞങ്ങള്‍ സന്തോഷപൂര്‍വം സ്വീകരിച്ചുവല്ലോ.
നിത്യകന്യകയായ പരിശുദ്ധ മറിയത്തെ
അങ്ങേ പുത്രന്റെ മാതാവും
സഭയുടെ അമ്മയുമായി പ്രകീര്‍ത്തിക്കുന്നതില്‍
അഭിമാനം കൊള്ളുന്ന ഞങ്ങളെ,
അവ നിത്യജീവിതത്തിലേക്കു നയിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 2 January 2024

Saints Basil the Great and Gregory Nazianzen, Bishops, Doctors

on 2 January

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. പ്രഭാ 44:15,14

വിശുദ്ധരുടെ വിജ്ഞാനം ജനതകള്‍ വിവരിക്കുകയും

അവരുടെ സ്തുതികള്‍ സഭ പ്രകീര്‍ത്തിക്കുകയും ചെയ്യട്ടെ.
അവരുടെ പേരുകള്‍ യുഗങ്ങള്‍തോറും നിലനില്ക്കും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, മെത്രാന്മാരായ വിശുദ്ധ ബെയ്‌സിലിന്റെയും വിശുദ്ധ ഗ്രിഗരിയുടെയും

ജീവിതമാതൃകയാലും പ്രബോധനങ്ങളാലും
അങ്ങേ സഭയെ പ്രബുദ്ധമാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
അങ്ങേ സത്യം വിനയപൂര്‍വം പഠിക്കാനും
അത് പരസ്‌നേഹത്തില്‍ വിശ്വസ്തതയോടെ പ്രാവര്‍ത്തികമാക്കാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Tuesday)

There is a choice today between the readings for the ferial day (Tuesday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
1 യോഹ 2:22-28
ആരംഭം മുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്‍ക്കട്ടെ.

യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍?

പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു.
പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല.
പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും.
ആരംഭം മുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്‍ക്കട്ടെ.
അതു നിങ്ങളില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്‍ക്കും.
അവന്‍ നമുക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം ഇതാണ് – നിത്യജീവന്‍.
നിങ്ങളെ വഴിതെറ്റിക്കുന്നവര്‍ നിമിത്തമാണ് ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്.
ക്രിസ്തുവില്‍ നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു.
അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല.
അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെയും കുറിച്ചു നിങ്ങളെ പഠിപ്പിക്കും.
അതു സത്യമാണ്, വ്യാജമല്ല.
അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍.
കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നമുക്ക് ആത്മധൈര്യം ഉണ്ടായിരിക്കാനും
അവന്റെ മുമ്പില്‍ ലജ്ജിക്കാതിരിക്കാനും വേണ്ടി അവനില്‍ വസിക്കുവിന്‍.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 98:1bcde,2-3ab,3cd-4

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;

അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധ ഭുജവും വിജയം നേടിയിരിക്കുന്നു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;

അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 1:14,12

അല്ലേലൂയാ, അല്ലേലൂയാ!
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു.
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം
ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
അല്ലേലൂയാ!

Or:
ഹെബ്രാ 1:1-2

അല്ലേലൂയാ, അല്ലേലൂയാ!
പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി
വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും
ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.
എന്നാല്‍, ഈ അവസാന നാളുകളില്‍
തന്റെ പുത്രന്‍ വഴി അവിടന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.
അല്ലേലൂയാ!

Or:
അല്ലേലൂയാ, അല്ലേലൂയാ!
വിശുദ്ധ ദിനം ഉദയം ചെയ്തിരിക്കുന്നു.
ജനപദങ്ങളേ വരുവിന്‍; കര്‍ത്താവിനെ ആരാധിക്കുവിന്‍.
എന്തുകൊണ്ടെന്നാല്‍, ഇന്നു ദിവ്യജ്യോതിസ്
ഭൂതലത്തില്‍ അവതരിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
യോഹ 1:19-28
എന്റെ പിന്നാലെ വരുന്നവന്റെ ചെരിപ്പിന്റെ വാറഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല.

നീ ആരാണ് എന്നു ചോദിക്കാന്‍ യഹൂദര്‍ ജറുസലെമില്‍ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അയച്ചപ്പോള്‍ യോഹന്നാന്റെ
സാക്ഷ്യം ഇതായിരുന്നു: ഞാന്‍ ക്രിസ്തുവല്ല, അവന്‍ അസന്ദിഗ്ദമായി പ്രഖ്യാപിച്ചു. അവര്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ നീ
ആരാണ്? ഏലിയായോ? അല്ല എന്ന് അവന്‍ പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: എങ്കില്‍, നീ പ്രവാചകനാണോ? അല്ല
എന്ന് അവന്‍ മറുപടി നല്‍കി. അവര്‍ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ആരാണ്, ഞങ്ങളെ അയച്ചവര്‍ക്കു ഞങ്ങള്‍
എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തു പറയുന്നു? അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി
പ്രവചിച്ചതുപോലെ, കര്‍ത്താവിന്റെ വഴികള്‍ നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍.
ഫരിസേയരാണ് അവരെ അയച്ചത്. അവര്‍ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കില്‍,
പിന്നെ സ്‌നാനം നല്‍കാന്‍ കാരണമെന്ത്? യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ജലം കൊണ്ടു സ്‌നാനം നല്‍കുന്നു. എന്നാല്‍,
നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്. എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കുവാന്‍
പോലും ഞാന്‍ യോഗ്യനല്ല. യോഹന്നാന്‍ സ്‌നാനം നല്‍കിക്കൊണ്ടിരുന്ന ജോര്‍ദാന്റെ അക്കരെ ബഥാനിയായിലാണ് ഇതു
സംഭവിച്ചത്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി സ്വീകരിക്കണമേ.

അങ്ങനെ, വിശുദ്ധരായ ബെയ്‌സിലിന്റെയും ഗ്രിഗരിയുടെയും ബഹുമാനാര്‍ഥം
അങ്ങേ മഹത്ത്വത്തിനുവേണ്ടി അര്‍പ്പിക്കപ്പെടുന്ന
ഈ ബലി അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. 1 കോറി 1:23-24

ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമായ

ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഞങ്ങള്‍ പ്രസംഗിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
വിശുദ്ധരായ ബെയ്‌സിലിന്റെയും ഗ്രിഗരിയുടെയും
തിരുനാള്‍ ആഘോഷിക്കുന്ന എല്ലാവരിലും
സ്വര്‍ഗീയവിരുന്ന് അതിസ്വാഭാവിക വരങ്ങള്‍
ദൃഢീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, വിശ്വാസത്തിന്റെ ദാനം
സമഗ്രതയില്‍ ഞങ്ങള്‍ കാത്തുപാലിക്കുകയും
വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ മാര്‍ഗത്തിലൂടെ
ഞങ്ങള്‍ ചരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 3 January 2024

3 January
or The Most Holy Name of Jesus

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
ഏശ 9:1

അന്ധകാരത്തില്‍ നടന്നിരുന്ന ജനത വലിയൊരു പ്രകാശം കണ്ടു;

മരണത്തിന്റെ നിഴലില്‍ വസിച്ചിരുന്നവര്‍ക്ക് പ്രകാശം ഉദയം ചെയ്തു.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ലോകത്തിന്റെ പരിത്രാണത്തിനുവേണ്ടി
സ്വര്‍ഗത്തിന്റെ നവ്യപ്രകാശത്തോടെ
ആഗതമായ അങ്ങേ രക്ഷ,
എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍
പുതുമയോടെ ഉദയംചെയ്യാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 യോഹ 2:29-3:6
അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല.

ദൈവം നീതിമാനാണെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍

നീതി പ്രവര്‍ത്തിക്കുന്ന ഏവനും
അവനില്‍ നിന്നു ജനിച്ചവനാണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം.

കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്.

ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.
ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല.
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്.
നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല.
എങ്കിലും ഒരു കാര്യം നാമറിയുന്നു:
അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും.
അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.

ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ

തന്നെത്തന്നെ വിശുദ്ധനാക്കുന്നു.
പാപം ചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്.
പാപങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടിയാണ്
അവന്‍ പ്രത്യക്ഷനായത് എന്നു നിങ്ങളറിയുന്നു.
അവനില്‍ പാപമില്ല.
അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല.
പാപം ചെയ്യുന്ന ഒരുവനും അവനെ കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 98:1, 3cd-4, 5-6

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;

അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

കിന്നരംമീട്ടി കര്‍ത്താവിനു സ്തുതികളാലപിക്കുവിന്‍.

വാദ്യഘോഷത്തോടെ അവിടുത്തെ പുകഴ്ത്തുവിന്‍.
കൊമ്പും കാഹളവും മുഴക്കി രാജാവായ കര്‍ത്താവിന്റെ സന്നിധിയില്‍
ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
വിശുദ്ധ ദിനം ഉദയം ചെയ്തിരിക്കുന്നു.
ജനപദങ്ങളേ വരുവിന്‍; കര്‍ത്താവിനെ ആരാധിക്കുവിന്‍.
എന്തുകൊണ്ടെന്നാല്‍, ഇന്നു ദിവ്യജ്യോതിസ്
ഭൂതലത്തില്‍ അവതരിച്ചിരിക്കുന്നു.
അല്ലേലൂയാ!

Or:
യോഹ 1:14,12

അല്ലേലൂയാ, അല്ലേലൂയാ!
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു.
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം
ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
അല്ലേലൂയാ!
Or:
ഹെബ്രാ 1:1-2

അല്ലേലൂയാ, അല്ലേലൂയാ!
പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി
വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും
ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.
എന്നാല്‍, ഈ അവസാന നാളുകളില്‍
തന്റെ പുത്രന്‍ വഴി അവിടന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
യോഹ 1:29-34
ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.

അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന
ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത്
ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ
ഇസ്രായേലിനു വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്‌നാനം നല്‍കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ
സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്ന് അവന്റെമേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍
അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലം കൊണ്ടു സ്‌നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു:
ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആ വസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവു കൊണ്ടു സ്‌നാനം
നല്‍കുന്നവന്‍. ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

യഥാര്‍ഥ ആരാധനയുടെയും ശാന്തിയുടെയും ഉടയവനായ ദൈവമേ,

ഈ കാഴ്ചദ്രവ്യം വഴി അങ്ങേ മഹിമ
അര്‍ഹമാംവിധം ഞങ്ങള്‍ ആദരിക്കാനും
ദിവ്യരഹസ്യങ്ങളുടെ ഭാഗഭാഗിത്വംവഴി
സര്‍വാത്മനാ വിശ്വസ്തതയോടെ ഐക്യപ്പെടാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
1 യോഹ 1:2

പിതാവിനോടുകൂടെ ആയിരുന്ന ജീവന്‍ വെളിപ്പെടുത്തപ്പെടുകയും

നമുക്ക് പ്രത്യക്ഷമാവുകയും ചെയ്തു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിവിധമാര്‍ഗങ്ങളിലൂടെ പരിപാലിക്കപ്പെടുന്ന

അങ്ങേ ജനം ഇപ്പോഴും വരുംകാലത്തും
അങ്ങേ കാരുണ്യത്തിന്റെ സൗഖ്യം അനുഭവിക്കുമാറാകട്ടെ.
അങ്ങനെ, കടന്നുപോകുന്ന വസ്തുക്കളുടെ
അനിവാര്യമായ സമാശ്വാസത്താല്‍ ശക്തിപ്പെട്ട്
ശാശ്വതമായവയ്ക്കു വേണ്ടി കൂടുതല്‍ വിശ്വസ്തതയോടെ
പരിശ്രമിക്കാന്‍ ഇടയാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 4 January 2024

4 January

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. യോഹ 1:1

ആദിയിലേ, യുഗങ്ങള്‍ക്കുമുമ്പേ വചനം ദൈവമായിരുന്നു.

അവിടന്ന് ലോകരക്ഷകനായി ജനിക്കാന്‍ തിരുമനസ്സായി.

________

സമിതിപ്രാര്‍ത്ഥന

അങ്ങേ ഏകജാതന്റെ ജനനംവഴി

അങ്ങേ ജനത്തിനായി
പരിത്രാണകര്‍മം അദ്ഭുതകരമാംവിധം ആരംഭിച്ച ദൈവമേ,
അങ്ങേ ദാസര്‍ക്ക് വിശ്വാസത്തിന്റെ ഉറപ്പുനല്കണമേ.
അങ്ങനെ അവിടത്തെ മാര്‍ഗനിര്‍ദേശത്താല്‍
മഹത്ത്വത്തിന്റെ വാഗ്ദാനംചെയ്യപ്പെട്ട സമ്മാനത്തിലേക്ക്
എത്തിച്ചേരാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 യോഹ 3:7-10
ദൈവത്തില്‍ നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല.

കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ.

നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതു പോലെ, നീതിമാനാണ്.
പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്,
എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്.
പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനു വേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്.
ദൈവത്തില്‍ നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല.
കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു.
അവന്‍ ദൈവത്തില്‍ നിന്നു ജനിച്ചവനായതുകൊണ്ട്
അവനു പാപം ചെയ്യാന്‍ സാധ്യമല്ല.
ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്.
നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല;
തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 98:1,7-8,9

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;

അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും

ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ!
ജലപ്രവാഹങ്ങള്‍ കരഘോഷം മുഴക്കട്ടെ!
കര്‍ത്താവിന്റെ മുന്‍പില്‍ പര്‍വതങ്ങള്‍ ഒത്തൊരുമിച്ച്
ആനന്ദകീര്‍ത്തനമാലപിക്കട്ടെ!

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു;

അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ ന്യായത്തോടുംകൂടെ വിധിക്കും.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 1:14,12

അല്ലേലൂയാ, അല്ലേലൂയാ!
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു.
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം
ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
അല്ലേലൂയാ!

Or:
ഹെബ്രാ 1:1-2

അല്ലേലൂയാ, അല്ലേലൂയാ!
പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി
വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും
ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.
എന്നാല്‍, ഈ അവസാന നാളുകളില്‍
തന്റെ പുത്രന്‍ വഴി അവിടന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.
അല്ലേലൂയാ!

Or:

അല്ലേലൂയാ, അല്ലേലൂയാ!
വിശുദ്ധ ദിനം ഉദയം ചെയ്തിരിക്കുന്നു.
ജനപദങ്ങളേ വരുവിന്‍; കര്‍ത്താവിനെ ആരാധിക്കുവിന്‍.
എന്തുകൊണ്ടെന്നാല്‍, ഇന്നു ദിവ്യജ്യോതിസ്
ഭൂതലത്തില്‍ അവതരിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
യോഹ 1:35-42
ഞങ്ങള്‍ മിശിഹായെ കണ്ടു.

അടുത്ത ദിവസം യോഹന്നാന്‍ തന്റെ ശിഷ്യന്മാരില്‍ രണ്ടു പേരോടു കൂടെ നില്‍ക്കുമ്പോള്‍ യേശു നടന്നുവരുന്നതു കണ്ടു
പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്! അവന്‍ പറഞ്ഞതു കേട്ട് ആ രണ്ടു ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചു. യേശു
തിരിഞ്ഞ്, അവര്‍ തന്റെ പിന്നാലെ വരുന്നതു കണ്ട്, ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ – ഗുരു
എന്നാണ് ഇതിനര്‍ഥം – അങ്ങ് എവിടെയാണു വസിക്കുന്നത്? അവന്‍ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന് അവന്‍
വസിക്കുന്നിടം കാണുകയും അന്ന് അവനോടു കൂടെ താമസിക്കുകയും ചെയ്തു. അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍
ആയിരുന്നു. യോഹന്നാന്‍ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടു പേരില്‍ ഒരുവന്‍ ശിമയോന്‍ പത്രോസിന്റെ
സഹോദരന്‍ അന്ത്രയോസായിരുന്നു. അവന്‍ ആദ്യമേ തന്റെ സഹോദരനായ ശിമയോനെ കണ്ട് അവനോട്, ഞങ്ങള്‍
മിശിഹായെ – ക്രിസ്തുവിനെ – കണ്ടു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി
പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ കൈമാറ്റം സാക്ഷാത്കരിക്കുന്ന

ഞങ്ങളുടെ കാഴ്ചവസ്തുക്കള്‍ അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങു നല്കിയവ സമര്‍പ്പിക്കുന്ന ഞങ്ങളെ
അങ്ങയെത്തന്നെ സ്വീകരിക്കാന്‍ യോഗ്യരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
യോഹ 3:16

അവനില്‍ വിശ്വസിക്കുന്ന ഏതു വ്യക്തിയും നശിച്ചുപോകാതെ

നിത്യജീവന്‍ പ്രാപിക്കുന്നതിന്
തന്റെ ഏകജാതനെ നല്കാന്‍ തക്ക വിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
പരിശുദ്ധമായ ഈ ദിവ്യരഹസ്യങ്ങളുടെ ശക്തിയാല്‍
ഞങ്ങളുടെ ജീവിതം നിരന്തരം ശക്തിപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 5 January 2024

5 January

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 112:4

പരമാര്‍ഥഹൃദയര്‍ക്ക് അന്ധകാരത്തില്‍ ഒരു പ്രകാശം ഉദയംചെയ്തു.

കര്‍ത്താവ് കാരുണ്യവാനും കൃപാലുവും നീതിമാനുമാണ്.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളെ

കനിവാര്‍ന്ന് പ്രകാശിപ്പിക്കുകയും
അങ്ങേ മഹത്ത്വത്തിന്റെ പ്രഭകൊണ്ട്
അവരുടെ ഹൃദയങ്ങള്‍ സദാ ജ്വലിപ്പിക്കുകയും ചെയ്യണമേ.
അങ്ങനെ, അവരുടെ രക്ഷകനെ അവിരാമം ഏറ്റുപറയുന്നതിനും
അവിടത്തെ സത്യമായും ഉള്‍ക്കൊള്ളുന്നതിനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 യോഹ 3:11-21
സഹോദരരെ സ്‌നേഹിക്കുന്നതു കൊണ്ടു നമ്മള്‍ മരണത്തില്‍ നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു.

ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്ദേശം ഇതാണ്:

നാം പരസ്പരം സ്‌നേഹിക്കണം.
തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെ ആകരുത്.
എന്തു കാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്?
തന്റെ പ്രവൃത്തികള്‍ ദുഷിച്ചതും
തന്റെ സഹോദരന്റെ പ്രവൃത്തികള്‍ നീതിയുക്തവും ആയിരുന്നതു കൊണ്ടുതന്നെ.

സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ.

സഹോദരരെ സ്‌നേഹിക്കുന്നതു കൊണ്ടു നമ്മള്‍
മരണത്തില്‍ നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു;
സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു.
സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്.
കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ.

ക്രിസ്തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍ നിന്നു

സ്‌നേഹം എന്തെന്നു നാമറിയുന്നു.
നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ
സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും
അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍
അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?

കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്;

പ്രവൃത്തിയിലും സത്യത്തിലുമാണ്.
ഇതുമൂലം നമ്മള്‍ സത്യത്തില്‍ നിന്നുള്ളവരാണെന്നു നാം അറിയുന്നു.
നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ,
ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍,
അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.
പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍,
ദൈവത്തിന്റെ മുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 100:1-2,3,4,5

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.

സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍;
ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.

കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;

അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്;
നമ്മള്‍ അവിടുത്തേതാണ്;
നാം അവിടുത്തെ ജനവും
അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.

കൃതജ്ഞതാഗീതത്തോടെ
അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍;
സ്തുതികള്‍ ആലപിച്ചുകൊണ്ട്
അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.

അവിടുത്തേക്കു നന്ദിപറയുവിന്‍;
അവിടുത്തെ നാമം വാഴ്ത്തുവിന്‍.
കര്‍ത്താവു നല്ലവനാണ്,
അവിടുത്തെ കാരുണ്യം ശാശ്വതമാണ്;
അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.

________

സുവിശേഷ പ്രഘോഷണവാക്യം
ഹെബ്രാ 1:1-2

അല്ലേലൂയാ, അല്ലേലൂയാ!
പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി
വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും
ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.
എന്നാല്‍, ഈ അവസാന നാളുകളില്‍
തന്റെ പുത്രന്‍ വഴി അവിടന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.
അല്ലേലൂയാ!

Or:

അല്ലേലൂയാ, അല്ലേലൂയാ!
വിശുദ്ധ ദിനം ഉദയം ചെയ്തിരിക്കുന്നു.
ജനപദങ്ങളേ വരുവിന്‍; കര്‍ത്താവിനെ ആരാധിക്കുവിന്‍.
എന്തുകൊണ്ടെന്നാല്‍, ഇന്നു ദിവ്യജ്യോതിസ്
ഭൂതലത്തില്‍ അവതരിച്ചിരിക്കുന്നു.
അല്ലേലൂയാ!

Or:
യോഹ 1:14,12

അല്ലേലൂയാ, അല്ലേലൂയാ!
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു.
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം
ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
അല്ലേലൂയാ!

________

സുവിശേഷം
യോഹ 1:43-51
റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്.

പിറ്റേ ദിവസം അവന്‍ ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെ കണ്ടപ്പോള്‍ യേശു അവനോടു പറഞ്ഞു: എന്നെ
അനുഗമിക്കുക. പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്സയ്ദായില്‍ നിന്നുള്ളവനായിരുന്നു.
പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി
എഴുതിയിരിക്കുന്നുവോ അവനെ – ജോസഫിന്റെ മകന്‍, നസറത്തില്‍ നിന്നുള്ള യേശുവിനെ – ഞങ്ങള്‍ കണ്ടു. നഥാനയേല്‍
ചോദിച്ചു: നസ്രത്തില്‍ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക! നഥാനയേല്‍ തന്റെ
അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍!
അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ
വിളിക്കുന്നതിനു മുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു. നഥാനയേല്‍ പറഞ്ഞു: റബ്ബീ,
അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്. യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടില്‍ നിന്നെ കണ്ടു എന്നു
ഞാന്‍ പറഞ്ഞതുകൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു, അല്ലേ? എന്നാല്‍ ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും.
അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍
കയറിപ്പോകുന്നതും മനുഷ്യപുത്രന്റെമേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍

പ്രീതിപൂര്‍വം സ്വീകരിക്കണമേ.
ഭക്തിപുരസ്സരമുളള വിശ്വാസത്താല്‍
അവര്‍ പ്രഖ്യാപിക്കുന്നവ സ്വര്‍ഗീയ കൂദാശകളാല്‍ സ്വന്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
1 യോഹ 4:9
തന്റെ ജാതനായ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിന്
ദൈവം അവനെ ലോകത്തിലേക്കയച്ചു;
അങ്ങനെ ദൈവത്തിന്റെ സ്‌നേഹം
നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

അങ്ങേ കൂദാശയുടെ പങ്കാളിത്തംവഴി

ഞങ്ങളെ സ്പര്‍ശിക്കുന്ന ദൈവമേ,
അതിന്റെ ശക്തിയുടെ ഫലം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കണമേ.
അങ്ങനെ അങ്ങേ ദാനം സ്വീകരിക്കാന്‍,
അതേ ദാനത്തിലൂടെ ഞങ്ങള്‍ യോഗ്യരാക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 6 January 2024

6 January (before Epiphany)

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
ഗലാ 4:4-5

നമുക്ക് ദത്തുപുത്രസ്ഥാനം ലഭിക്കാന്‍

സ്ത്രീയില്‍നിന്നു ജാതനായ തന്റെ പുത്രനെ ദൈവം അയച്ചു.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,

അങ്ങേ ഏകജാതന്റെ ആഗമനംവഴി,
നവ്യദീപ്തിയാല്‍ ഞങ്ങളെ പ്രകാശിപ്പിക്കാന്‍
അങ്ങ് തിരുമനസ്സായല്ലോ.
കന്യകയുടെ പ്രസവംവഴി
ഞങ്ങളുടെ ശാരീരികപ്രകൃതിയില്‍
അവിടന്ന് പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരായതുപോലെ,
അവിടത്തെ കൃപയുടെ രാജ്യത്തില്‍ പങ്കുകാരാകാനും
ഞങ്ങളെ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________
ഒന്നാം വായന
1 യോഹ 5:5-13
ആത്മാവ്, ജലം, രക്തം.

യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?

ജലത്താലും രക്തത്താലും വന്നവന്‍ ഇവനാണ് – യേശുക്രിസ്തു.
ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്.
ആത്മാവാണ് സാക്ഷ്യം നല്‍കുന്നത്. ആത്മാവ് സത്യമാണ്.
മൂന്നു സാക്ഷികളാണുള്ളത് – ആത്മാവ്, ജലം, രക്തം.
ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു.
മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍,
ദൈവത്തിന്റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്.
ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നല്‍കിയിരിക്കുന്ന സാക്ഷ്യം.
ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് അവനില്‍ത്തന്നെ സാക്ഷ്യമുണ്ട്.
ദൈവത്തെ വിശ്വസിക്കാത്തവന്‍,
ദൈവം തന്റെ പുത്രനെക്കുറിച്ച് നല്‍കിയ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട്
അവിടുത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു.
ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്‍കി.
ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്.
പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു.
ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല.

ഞാന്‍ ഇവയെല്ലാം എഴുതിയതു

ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു
നിത്യജീവനുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 147:12-13,14-15,19-20

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.

or
അല്ലേലൂയ!

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക;

സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍
അവിടുന്നു ബലപ്പെടുത്തുന്നു;
നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
അവിടുന്ന് അനുഗ്രഹിക്കുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.

or
അല്ലേലൂയ!

അവിടുന്നു നിന്റെ അതിര്‍ത്തികളില്‍

സമാധാനം സ്ഥാപിക്കുന്നു;
അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു
നിന്നെ തൃപ്തയാക്കുന്നു.
അവിടുന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു;
അവിടുത്തെ വചനം പാഞ്ഞു വരുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.

or
അല്ലേലൂയ!
അവിടുന്ന് യാക്കോബിനു തന്റെ കല്‍പനയും
ഇസ്രായേലിനു തന്റെ ചട്ടങ്ങളും
പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
മറ്റൊരു ജനതയ്ക്കുവേണ്ടിയും
അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല;
അവിടുത്തെ പ്രമാണങ്ങള്‍
അവര്‍ക്ക് അജ്ഞാതമാണ്.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.

or
അല്ലേലൂയ!

________

സുവിശേഷ പ്രഘോഷണവാക്യം
cf. മര്‍ക്കോ 9:6

അല്ലേലൂയാ, അല്ലേലൂയാ!
മേഘത്തില്‍നിന്ന് ഒരു സ്വരം പുറപ്പെട്ടു:
ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 1:6-11
നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

അക്കാലത്ത് യോഹന്നാന്‍ ഇപ്രകാരം ഉദ്‌ഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ്
അവന്റെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്‌നാനം നല്‍കി.
അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്‌നാനം നല്‍കും.
അന്നൊരിക്കല്‍, യേശു ഗലീലിയിലെ നസറത്തില്‍ നിന്നു വന്ന്, ജോര്‍ദാനില്‍വച്ച് യോഹന്നാനില്‍ നിന്നു സ്‌നാനം
സ്വീകരിച്ചു. വെള്ളത്തില്‍ നിന്നു കയറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവു പ്രാവിന്റെ രൂപത്തില്‍ തന്റെമേല്‍
ഇറങ്ങിവരുന്നതും അവന്‍ കണ്ടു. സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍
പ്രസാദിച്ചിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

യഥാര്‍ഥ ആരാധനയുടെയും ശാന്തിയുടെയും ഉടയവനായ ദൈവമേ,

ഈ കാഴ്ചദ്രവ്യംവഴി അങ്ങേ മഹിമ
അര്‍ഹമാംവിധം ഞങ്ങള്‍ ആദരിക്കാനും
ദിവ്യരഹസ്യങ്ങളുടെ ഭാഗഭാഗിത്വം വഴി
സര്‍വാത്മനാ വിശ്വസ്തതയോടെ ഐക്യപ്പെടാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
യോഹ 1:16

അവന്റെ പൂര്‍ണതയില്‍നിന്ന് നാമെല്ലാം

കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.
________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിവിധമാര്‍ഗങ്ങളിലൂടെ പരിപാലിക്കപ്പെടുന്ന അങ്ങേ ജനം,

ഇപ്പോഴും വരുംകാലത്തും
അങ്ങേ കാരുണ്യത്തിന്റെ സൗഖ്യം അനുഭവിക്കുമാറാകട്ടെ.
അങ്ങനെ, കടന്നുപോകുന്ന വസ്തുക്കളുടെ
അനിവാര്യമായ സമാശ്വാസത്താല്‍ ശക്തിപ്പെട്ട്
ശാശ്വതമായവയ്ക്കു വേണ്ടി കൂടുതല്‍ വിശ്വസ്തതയോടെ
പരിശ്രമിക്കാന്‍ ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 7 January 2024

The Epiphany of the Lord - Mass of the Day

(see also Vigil Mass)

Liturgical Colour: White.

Readings at Mass

These readings are for the day of the feast itself:

________

പ്രവേശകപ്രഭണിതം
cf. മലാ 3:1; 1 ദിന 29:12

ഇതാ, സര്‍വാധീശനായ കര്‍ത്താവ് എഴുന്നള്ളുന്നു;

രാജ്യവും അധികാരവും ആധിപത്യവും അവിടത്തെ കരങ്ങളില്‍.

________

സമിതിപ്രാര്‍ത്ഥന

അങ്ങേ ഏകജാതനെ നക്ഷത്രത്തിന്റെ മാര്‍ഗദര്‍ശനത്താല്‍

ഈദിനത്തില്‍ ജനപദങ്ങള്‍ക്കു വെളിപ്പെടുത്തിയ ദൈവമേ,
വിശ്വാസം വഴി അങ്ങയെ അറിഞ്ഞ ഞങ്ങള്‍,
അങ്ങേ ഉദാത്തമായ മഹത്ത്വത്തിന്റെ സൗന്ദര്യം
ദര്‍ശിച്ചാനന്ദിക്കുന്നതുവരെ നയിക്കപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 60:1-6
കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.
ഉണര്‍ന്നു പ്രശോഭിക്കുക;
നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു.
കര്‍ത്താവിന്റെ മഹത്വം
നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.

അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും.

എന്നാല്‍, കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും
അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും.
ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും
രാജാക്കന്മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും.

കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുക;

അവര്‍ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു.
നിന്റെ പുത്രന്മാര്‍ ദൂരെനിന്നു വരും;
പുത്രിമാര്‍ കരങ്ങളില്‍ സംവഹിക്കപ്പെടും.

ഇതെല്ലാം ദര്‍ശിച്ചു നീ തേജസ്വിനിയാകും.

സമുദ്രത്തിലെ സമ്പത്ത് നിന്റെ അടുക്കല്‍ കൊണ്ടുവരുകയും
ജനതകളുടെ ധനം നിനക്കു ലഭിക്കുകയും ചെയ്യുമ്പോള്‍
നിന്റെ ഹൃദയം ആനന്ദപുളകിതമാകും.

ഒട്ടകങ്ങളുടെ ഒരു പറ്റം,

മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്മാരുടെ കൂട്ടം,
നിന്നെ മറയ്ക്കും.
ഷേബായില്‍ നിന്നുള്ളവരും വരും.
അവര്‍ സ്വര്‍ണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും
കര്‍ത്താവിന്റെ കീര്‍ത്തനം ആലപിക്കുകയും ചെയ്യും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 72:1-2,7-8,10-11,12-13

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും

രാജകുമാരന് അങ്ങേ ധര്‍മനിഷ്ഠയും നല്‍കണമേ!
അവന്‍ അങ്ങേ ജനത്തെ ധര്‍മനിഷ്ഠയോടും
അങ്ങേ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ!

ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
സമുദ്രം മുതല്‍ സമുദ്രം വരെയും
നദി മുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും
അവന്റെ ആധിപത്യം നിലനില്‍ക്കട്ടെ!

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

താര്‍ഷീഷിലെയും ദ്വീപുകളിലെയും
രാജാക്കന്മാര്‍ അവനു കപ്പം കൊടുക്കട്ടെ!
ഷേബായിലെയും സേബായിലെയും രാജാക്കന്മാര്‍
അവനു കാഴ്ചകള്‍ കൊണ്ടുവരട്ടെ!
എല്ലാ രാജാക്കന്മാരും അവന്റെ മുന്‍പില്‍
സാഷ്ടാംഗം പ്രണമിക്കട്ടെ!
എല്ലാ ജനതകളും അവനെ സേവിക്കട്ടെ!
എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

നിലവിളിക്കുന്ന പാവപ്പെട്ടവനെയും
നിസ്സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും.
ദുര്‍ബലനോടും പാവപ്പെട്ടവനോടും അവന്‍ കരുണ കാണിക്കുന്നു;
അഗതികളുടെ ജീവന്‍ അവന്‍ രക്ഷിക്കും.

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

________

രണ്ടാം വായന
എഫേ 3:2-3,5-6
ഈ വെളിപാടനുസരിച്ച് വിജാതീയര്‍ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളാണ്.

സഹോദരരേ, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതുപോലെ, വെളിപാടു വഴിയാണ് രഹസ്യം എനിക്ക് അറിവായത്. ഇപ്പോള്‍
അവിടുത്തെ വിശുദ്ധരായ അപ്പോസ്തലന്മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ടതുപോലെ, മറ്റു
തലമുറകളിലെ മനുഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. ഈ വെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ
ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 2:2

അല്ലേലൂയാ, അല്ലേലൂയാ!
അവിടത്തെ നക്ഷത്രം ഞങ്ങള്‍ കിഴക്കു കണ്ടു;
കര്‍ത്താവിനെ ആരാധിക്കാന്‍ ഞങ്ങള്‍ കാഴ്ചകളുമായി വന്നിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 2:1-12
ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്.

ഹേറോദേസ് രാജാവിന്റെ കാലത്ത്‌ യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍

ജറുസലെമിലെത്തി. അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ
നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി;
അവനോടൊപ്പം ജറുസലെം മുഴുവനും. അവന്‍ പ്രധാനപുരോഹിതന്മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി,
ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു: യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാചകന്‍
എഴുതിയിരിക്കുന്നു: യൂദയായിലെ ബേത്‌ലെഹെമേ, നീ യൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ
ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക. അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി
വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവന്‍ അവരെ
ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ
കണ്ടുകഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. രാജാവു പറഞ്ഞതു കേട്ടിട്ട് അവര്‍ പുറപ്പെട്ടു.
കിഴക്കു കണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു.
നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടു
കൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും
കാഴ്ചയര്‍പ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു
വഴിയേ സ്വദേശത്തേക്കു പോയി.

________
നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സഭയുടെ കാഴ്ചവസ്തുക്കള്‍

ദയാപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ.
ഞങ്ങള്‍ ഇവയിലൂടെ അര്‍പ്പിക്കുന്നത്,
പൊന്നും കുന്തിരിക്കവും മീറയുമല്ല;
പ്രത്യുത അതേ കാഴ്ചവസ്തുക്കള്‍ വഴി,
പ്രഘോഷിക്കപ്പെട്ടവനും ബലിയര്‍പ്പിക്കപ്പെട്ടവനും
സ്വീകരിക്കപ്പെട്ടവനുമായ യേശുക്രിസ്തുവിനെയാണ്.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 2:2

അവിടത്തെ നക്ഷത്രം ഞങ്ങള്‍ കിഴക്കു കണ്ടു;

കര്‍ത്താവിനെ ആരാധിക്കാന്‍ ഞങ്ങള്‍ കാഴ്ചകളുമായി വന്നിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദീപ്തിയോടെ
എല്ലായ്‌പ്പോഴും എല്ലായേടത്തും
ഞങ്ങള്‍ക്കു മുമ്പേ അങ്ങു വരണമേ.
അങ്ങനെ അങ്ങ് ഞങ്ങളോടു
പങ്കുവയ്ക്കാനാഗ്രഹിച്ച രഹസ്യം
വ്യക്തമായ ഉള്‍ക്കാഴ്ചയോടെ തിരിച്ചറിയുന്നതിനും
ഉചിതമായ താത്പര്യത്തോടെ ഗ്രഹിക്കുന്നതിനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 8 January 2024

The Baptism of the Lord - Feast

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. മത്താ 3:16-17

കര്‍ത്താവ് ജ്ഞാനസ്‌നാനം സ്വീകരിച്ചപ്പോള്‍

സ്വര്‍ഗം തുറക്കപ്പെടുകയും
ആത്മാവ് പ്രാവിനെപ്പോലെ അവിടത്തെമേല്‍ ആവസിക്കുകയും
പിതാവിന്റെ സ്വരം മുഴങ്ങുകയും ചെയ്തു:
ഇവന്‍ എന്റെ പ്രിയപുത്രനാകുന്നു;
ഇവനില്‍ ഞാന്‍ സംപ്രീതനാണ്.
________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,

ജോര്‍ദാന്‍ നദിയില്‍ ക്രിസ്തു ജ്ഞാനസ്‌നാനം സ്വീകരിച്ചശേഷം
പരിശുദ്ധാത്മാവ് അവിടത്തെമേല്‍ ഇറങ്ങിവന്നപ്പോള്‍,
അങ്ങേ പ്രിയപുത്രനായി അവിടത്തെ
സാഘോഷം അങ്ങ് പ്രഖ്യാപിച്ചുവല്ലോ.
ജലത്താലും പരിശുദ്ധാത്മാവാലും പുതുജന്മംപ്രാപിച്ച
അങ്ങേ ദത്തുപുത്രര്‍ അങ്ങേ പ്രീതിയില്‍
എന്നും നിലനില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
ദൈവമേ, അങ്ങേ ഏകജാതന്‍
ഞങ്ങളുടെ ശരീരത്തിന്റെ സത്തയില്‍ പ്രത്യക്ഷപ്പെട്ടുവല്ലോ.
ബാഹ്യമായി ഞങ്ങള്‍ക്കു സദൃശനാണെന്ന്
ഞങ്ങള്‍ തിരിച്ചറിഞ്ഞ അവിടന്നു വഴി,
ആന്തരികമായി നവീകരിക്കപ്പെടാന്‍ ഞങ്ങളെ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 55:1-11
നമ്മുടെ രക്ഷ ദൈവത്തിന്റെ സൗജന്യദാനം.

കര്‍ത്താവ് അരുള്‍ ചെയ്യുന്നു: ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും
പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കു വേണ്ടിയല്ലാതെ
എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും
ചെയ്യുക. എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി ശാശ്വതമായ ഒരു
ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്ന പോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്‌നേഹം കാട്ടും. ഇതാ, ഞാന്‍ അവനെ
ജനതകള്‍ക്കു സാക്ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു. നിനക്ക് അജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ
അറിയാത്ത ജനതകള്‍ നിന്റെ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ്, ഇസ്രായേലിന്റെ
പരിശുദ്ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു. കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ
അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. ദുഷ്ടന്‍ തന്റെ മാര്‍ഗവും അധര്‍മി തന്റെ
ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ
ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍
നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റെതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ
എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.
മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം
നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന വാക്കും
അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം
വിജയപ്രദമായി ചെയ്യും.

________

പ്രതിവചന സങ്കീര്‍ത്തനം
ഏശ 12:2-6
രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

ദൈവമാണ് എന്റെ രക്ഷ,

ഞാന്‍ അങ്ങയില്‍ ആശ്രയിക്കും;
ഞാന്‍ ഭയപ്പെടുകയില്ല.
എന്തെന്നാല്‍, ദൈവമായ കര്‍ത്താവ്
എന്റെ ബലവും എന്റെ ഗാനവും ആണ്.
അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
രക്ഷയുടെ കിണറ്റില്‍ നിന്ന്
നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

കര്‍ത്താവിനു നന്ദിപറയുവിന്‍.
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍.
ജനതകളുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍.
അവിടുത്തെ നാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

കര്‍ത്താവിനു സ്തുതിപാടുവിന്‍.
അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു.
ഭൂമിയിലെല്ലാം ഇത് അറിയട്ടെ.
സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍;
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍.
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍
മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

________

________

സുവിശേഷ പ്രഘോഷണവാക്യം
cf. യോഹ 1:29

അല്ലേലൂയാ, അല്ലേലൂയാ!
യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട്
യോഹന്നാന്‍ പറഞ്ഞു:
ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 1:7-11
നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

അക്കാലത്ത് യോഹന്നാന്‍ ഇപ്രകാരം ഉദ്‌ഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ്
അവന്റെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്‌നാനം നല്‍കി.
അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്‌നാനം നല്‍കും.
അന്നൊരിക്കല്‍, യേശു ഗലീലിയിലെ നസറത്തില്‍ നിന്നു വന്ന്, ജോര്‍ദാനില്‍വച്ച് യോഹന്നാനില്‍ നിന്നു സ്‌നാനം
സ്വീകരിച്ചു. വെള്ളത്തില്‍ നിന്നു കയറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവു പ്രാവിന്റെ രൂപത്തില്‍ തന്റെമേല്‍
ഇറങ്ങിവരുന്നതും അവന്‍ കണ്ടു. സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍
പ്രസാദിച്ചിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പ്രിയപുത്രന്റെ ഈ വെളിപ്പെടുത്തലില്‍

ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ വിശ്വാസികളുടെ ബലിവസ്തു,
ലോകത്തിന്റെ പാപങ്ങള്‍ കരുണാപൂര്‍വം കഴുകിക്കളയാന്‍
തിരുവുള്ളമായ അവിടത്തെ ബലിയായി
പരിണമിപ്പിക്കുമാറാകണമേ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
യോഹ 1:32,34

ഇതാ, അവനെക്കുറിച്ച് യോഹന്നാന്‍ പറഞ്ഞത്:

ഞാന്‍ അതു കാണുകയും അവന്‍ ദൈവപുത്രനാണെന്ന്
സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ പരിപോഷിതരായി

ഞങ്ങള്‍ അങ്ങേ കാരുണ്യത്തിന് വിനയപൂര്‍വം പ്രാര്‍ഥിക്കുന്നു.
അങ്ങേ ഏകജാതനെ വിശ്വസ്തതയോടെ ശ്രവിച്ചുകൊണ്ട്
ഞങ്ങള്‍ അങ്ങേ യഥാര്‍ഥ മക്കളെന്നു വിളിക്കപ്പെടാനും
അപ്രകാരമായിരിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 9 January 2024

Tuesday of week 1 in Ordinary Time

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം

ഉന്നതസിംഹാസനത്തില്‍ ഒരു മനുഷ്യനിരിക്കുന്നത് ഞാന്‍ കണ്ടു;

മാലാഖവൃന്ദം, ഏകസ്വരത്തില്‍ ഉദ്‌ഘോഷിച്ചുകൊണ്ട്
അവിടത്തെ ആരാധിക്കുന്നു:
ഇതാ, അവിടത്തെ രാജ്യത്തിന്റെ നാമം എന്നേക്കും നിലനില്ക്കും.
________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥന

സ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനും
കണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 സാമു 1:9-20
കര്‍ത്താവ് ഹന്നായെ അനുസ്മരിക്കയും അവള്‍ ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു.

അക്കാലത്ത്, ഷീലോയില്‍വച്ച് എല്ക്കാനയോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തതിനുശേഷം ഹന്ന എഴുന്നേറ്റ് കര്‍
ത്താവിന്റെ സന്നിധിയില്‍ ചെന്നു. പുരോഹിതനായ ഏലി ദേവാലയത്തിന്റെ വാതില്‍പടിക്കു സമീപം ഒരു പീഠത്തില്‍
ഇരിക്കുകയായിരുന്നു. അവള്‍ കര്‍ത്താവിനോടു ഹൃദയം നൊന്തു കരഞ്ഞു പ്രാര്‍ഥിച്ചു. അവള്‍ ഒരു നേര്‍ച്ച നേര്‍ന്നു:
സൈന്യങ്ങളുടെ കര്‍ത്താവേ, ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ അനുസ്മരിക്കണമേ! അങ്ങേ ദാസിയെ
വിസ്മരിക്കരുതേ! എനിക്കൊരു പുത്രനെ നല്‍കിയാല്‍ അവന്റെ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേക്കു പ്രതിഷ്ഠിക്കും.
അവന്റെ ശിരസ്സില്‍ ക്ഷൗരക്കത്തി സ്പര്‍ശിക്കുകയില്ല.
ഹന്നാ ദൈവസന്നിധിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കവേ ഏലി അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവള്‍ ഹൃദയത്തില്‍
സംസാരിക്കുകയായിരുന്നു; അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നതുമില്ല. അതിനാല്‍, അവള്‍ മദ്യപിച്ചിട്ടുണ്ടെന്ന്
ഏലിക്കു തോന്നി. ഏലി അവളോടു പറഞ്ഞു: എത്രനേരം നീ ഉന്മത്തയായിരിക്കും? നിന്റെ ലഹരി അവസാനിപ്പിക്കുക. ഹന്നാ
പ്രതിവചിച്ചു: എന്റെ ഗുരോ, അങ്ങനെയല്ല, വളരെയേറെ മനോവേദന അനുഭവിക്കുന്നവളാണു ഞാന്‍. വീഞ്ഞോ
ലഹരിപാനീയമോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിന്റെ മുമ്പില്‍ എന്റെ ഹൃദയവികാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു. ഈ
ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ! അത്യധികമായ ആകുലതയും അസ്വസ്ഥതയും മൂലമാണ് ഞാനിതുവരെ
സംസാരിച്ചത്. അപ്പോള്‍ ഏലി പറഞ്ഞു: സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ഥന
സാധിച്ചുതരട്ടെ! അവള്‍ പ്രതിവചിച്ചു: ഈ ദാസിക്ക് അങ്ങേ കൃപാകടാക്ഷമുണ്ടാകട്ടെ. അനന്തരം, അവള്‍ പോയി ഭക്ഷണം
കഴിച്ചു. പിന്നീടൊരിക്കലും അവളുടെ മുഖം മ്‌ളാനമായിട്ടില്ല.
എല്ക്കാനയും കുടുംബവും അതിരാവിലെ എഴുന്നേറ്റ് കര്‍ത്താവിനെ ആരാധിച്ചതിനുശേഷം റാമായിലുള്ള തങ്ങളുടെ
ഗൃഹത്തിലേക്കു മടങ്ങി. എല്ക്കാന ഹന്നായെ പ്രാപിക്കുകയും കര്‍ത്താവ് അവളെ അനുസ്മരിക്കുകയും ചെയ്തു. അവള്‍ ഗര്‍
ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ അവനെ കര്‍ത്താവിനോടു ചോദിച്ചു വാങ്ങിയതാണ് എന്നു പറഞ്ഞ് അവള്‍ അവനു
സാമുവല്‍ എന്നു പേരിട്ടു.

________

പ്രതിവചന സങ്കീര്‍ത്തനം
1 സാമു 2:1,4-8

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

എന്റെ ശിരസ്സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു.
എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു.
എന്തെന്നാല്‍, അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

വീരന്മാരുടെ വില്ലുകള്‍ തകരുന്നു.

ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു.
സുഭിക്ഷം അനുഭവിച്ചിരുന്നവര്‍
ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു.
വിശപ്പ് അനുഭവിച്ചിരുന്നവര്‍ സംതൃപ്തി അടയുന്നു,
വന്ധ്യ ഏഴു പ്രസവിക്കുന്നു.
സന്താന സമ്പത്തുള്ളവള്‍ നിരാലംബയാകുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു.

അവിടുന്നു പാതാളത്തിലേക്കിറക്കുകയും
അവിടെനിന്നു കയറ്റുകയും ചെയ്യുന്നു.
ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്.
താഴ്ത്തുന്നതും ഉയര്‍ത്തുന്നതും അവിടുന്നു തന്നെ.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

ദരിദ്രനെ അവിടുന്നു ധൂളിയില്‍ നിന്ന് ഉയര്‍ത്തുന്നു.

അഗതിയെ കുപ്പയില്‍ നിന്നു സമുദ്ധരിക്കുന്നു.
അങ്ങനെ അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തി,
ഉന്നതസ്ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
യാക്കോ 1:21

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങളില്‍ പാകിയിരിക്കുന്നതും
നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍
കഴിവുള്ളതുമായ വചനത്തെ
വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍.
അല്ലേലൂയാ!

Or:
cf.1 തെസ 2:13

അല്ലേലൂയാ, അല്ലേലൂയാ!
ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല,
യഥാര്‍ത്ഥ ദൈവത്തിന്റെ വചനമായിട്ട് സ്വീകരിക്കുവിന്‍.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 1:21-28
അധികാരമുള്ളവനെപ്പോലെയാണ് അവിടുന്നു പഠിപ്പിച്ചത്.

അക്കാലത്ത്, യേശു കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു. അവന്റെ
പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെ പോലെയാണ്
അവന്‍ പഠിപ്പിച്ചത്. അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ അലറി: നസറായനായ യേശുവേ,
നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന്
എനിക്കറിയാം – ദൈവത്തിന്റെ പരിശുദ്ധന്‍. യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ
പുറത്തുവരുക. അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു. എല്ലാവരും അദ്ഭുതപ്പെട്ടു
പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന്‍
ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു
വ്യാപിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചയര്‍പ്പണം

അങ്ങേക്ക് പ്രീതികരമാകണമേ.
അതുവഴി വിശുദ്ധീകരണം വീണ്ടെടുക്കാനും
ഭക്തിയോടെ പ്രാര്‍ഥിക്കുന്നവ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 36:9

കര്‍ത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.

അങ്ങേ പ്രകാശത്തിലാണ് ഞങ്ങള്‍ പ്രകാശം കാണുന്നത്.

Or:
യോഹ 10:10

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും
അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങയോട് കേണുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ രഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
അങ്ങേക്ക് പ്രീതികരമായ പ്രവര്‍ത്തനശൈലിയിലൂടെ
യോഗ്യമായി ശുശ്രൂഷചെയ്യാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 10 January 2024

Wednesday of week 1 in Ordinary Time

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം

ഉന്നതസിംഹാസനത്തില്‍ ഒരു മനുഷ്യനിരിക്കുന്നത് ഞാന്‍ കണ്ടു;

മാലാഖവൃന്ദം, ഏകസ്വരത്തില്‍ ഉദ്‌ഘോഷിച്ചുകൊണ്ട്
അവിടത്തെ ആരാധിക്കുന്നു:
ഇതാ, അവിടത്തെ രാജ്യത്തിന്റെ നാമം എന്നേക്കും നിലനില്ക്കും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥന

സ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനും
കണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 സാമു 3:1-10,19-20
കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങേ ദാസന്‍ ഇതാ ശ്രവിക്കുന്നു.

അക്കാലത്ത്, ഏലിയുടെ സാന്നിധ്യത്തില്‍ ബാലനായ സാമുവല്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തുപോന്നു. അക്കാലത്ത് കര്‍
ത്താവിന്റെ അരുളപ്പാടു ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളു. ദര്‍ശനങ്ങള്‍ വിരളമായിരുന്നു. ഏലി ഒരു ദിവസം തന്റെ മുറിയില്‍
കിടക്കുകയായിരുന്നു. അവന് ഒന്നും കാണാന്‍ കഴിയാത്തവിധം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. ദൈവത്തിന്റെ മുന്‍പിലെ ദീപം
അണഞ്ഞിരുന്നില്ല. സാമുവല്‍ ദേവലായത്തില്‍ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു.
അപ്പോള്‍ കര്‍ത്താവ് സാമുവലിനെ വിളിച്ചു: സാമുവല്‍! സാമുവല്‍! അവന്‍ വിളികേട്ടു: ഞാന്‍ ഇതാ! അവന്‍
ഏലിയുടെ അടുക്കലേക്കോടി, അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഏലി പറഞ്ഞു: ഞാന്‍
നിന്നെ വിളിച്ചില്ല; പോയിക്കിടന്നുകൊള്ളുക, അവന്‍ പോയിക്കിടന്നു. കര്‍ത്താവ് വീണ്ടും സാമുവലിനെ വിളിച്ചു: സാമുവല്‍!
അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. ഏലി
പറഞ്ഞു: മകനേ, നിന്നെ ഞാന്‍ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക.
കര്‍ത്താവാണ് വിളിച്ചതെന്നു സാമുവല്‍ അപ്പോഴും അറിഞ്ഞില്ല; കാരണം, അതുവരെ കര്‍ത്താവിന്റെ ശബ്ദം അവനു
വെളിവാക്കപ്പെട്ടിരുന്നില്ല. മൂന്നാമതും കര്‍ത്താവ് സാമുവലിനെ വിളിച്ചു. അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുത്തു ചെന്നു പറഞ്ഞു:
അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. കര്‍ത്താവാണ് ബാലനെ വിളിച്ചതെന്ന് അപ്പോള്‍ ഏലിക്ക് മനസ്സിലായി.
അതിനാല്‍, ഏലി സാമുവലിനോടു പറഞ്ഞു: പോയിക്കിടന്നുകൊള്ളുക. ഇനി നിന്നെ വിളിച്ചാല്‍, കര്‍ത്താവേ,
അരുളിച്ചെയ്താലും, അങ്ങേ ദാസന്‍ ഇതാ ശ്രവിക്കുന്നു എന്നുപറയണം. സാമുവല്‍ പോയി കിടന്നു.
അപ്പോള്‍ കര്‍ത്താവ് വന്നുനിന്ന് മുന്‍പിലത്തെപ്പോലെ സാമുവല്‍! സാമുവല്‍! എന്നുവിളിച്ചു. സാമുവല്‍ പ്രതിവചിച്ചു:
അരുളിച്ചെയ്താലും, അങ്ങേ ദാസനിതാ ശ്രവിക്കുന്നു.
സാമുവല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വാക്കുകളിലൊന്നും വ്യര്‍ഥമാകാന്‍
അവിടുന്ന് ഇടവരുത്തിയില്ല. സാമുവല്‍ കര്‍ത്താവിന്റെ പ്രവാചകനായി തീര്‍ന്നിരിക്കുന്നു എന്ന് ദാന്‍ മുതല്‍ ബേര്‍ഷെബ
വരെയുള്ള ഇസ്രായേല്‍ജനം മുഴുവനും അറിഞ്ഞു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 40:1,4,6-9

കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

ഞാന്‍ ക്ഷമാപൂര്‍വം കര്‍ത്താവിനെ കാത്തിരുന്നു;

അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു.
കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍;
വഴിതെറ്റി വ്യാജദേവന്മാരെ അനുഗമിക്കുന്ന
അഹങ്കാരികളിലേക്ക് അവന്‍ തിരിയുന്നില്ല.

കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല;
എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു.
ദഹന ബലിയും പാപപരിഹാരബലിയും
അവിടുന്ന് ആവശ്യപ്പെട്ടില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.

കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്.

എന്റെ ദൈവമേ, അങ്ങേ ഹിതം
നിറവേറ്റുകയാണ് എന്റെ സന്തോഷം,
അങ്ങേ നിയമം എന്റെ ഹൃദയത്തിലുണ്ട്.

കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ

സന്തോഷവാര്‍ത്ത അറിയിച്ചു;
കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ
ഞാന്‍ എന്റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.

കര്‍ത്താവേ, ഇതാ ഞാന്‍ വരുന്നു; അങ്ങേ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

________

സുവിശേഷ പ്രഘോഷണവാക്യം
cf. കൊളോ 3:16a,17

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും
അതെല്ലാം കര്‍ത്താവായ യേശുവഴി
പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട്
അവന്റെ നാമത്തില്‍ ചെയ്യുവിന്‍.
അല്ലേലൂയാ!

Or:
യോഹ 10:27

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു.
എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 1:29-39
വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി.

അക്കാലത്ത്, യേശു സിനഗോഗില്‍ നിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും

അന്ത്രയോസിന്റെയും ഭവനത്തിലെത്തി. ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍
അവനോടു പറഞ്ഞു. അവന്‍ അടുത്തുചെന്ന് അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍
അവരെ ശുശ്രൂഷിച്ചു.
അന്നു വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്റെ
അടുത്തു കൊണ്ടുവന്നു. നഗരവാസികളെല്ലാം വാതില്‍ക്കല്‍ സമ്മേളിച്ചു. വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍
സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കള്‍ തന്നെ അറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാന്‍ അവരെ
അവന്‍ അനുവദിച്ചില്ല.
അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: എല്ലാവരും നിന്നെ
അന്വേഷിക്കുന്നു. അവന്‍ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു
പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാന്‍ വന്നിരിക്കുന്നത്. സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ
പുറത്താക്കിക്കൊണ്ടും അവന്‍ ഗലീലിയിലുടനീളം സഞ്ചരിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചയര്‍പ്പണം

അങ്ങേക്ക് പ്രീതികരമാകണമേ.
അതുവഴി വിശുദ്ധീകരണം വീണ്ടെടുക്കാനും
ഭക്തിയോടെ പ്രാര്‍ഥിക്കുന്നവ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 36:9

കര്‍ത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.

അങ്ങേ പ്രകാശത്തിലാണ് ഞങ്ങള്‍ പ്രകാശം കാണുന്നത്.

Or:
യോഹ 10:10

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും
അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങയോട് കേണുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ രഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
അങ്ങേക്ക് പ്രീതികരമായ പ്രവര്‍ത്തനശൈലിയിലൂടെ
യോഗ്യമായി ശുശ്രൂഷചെയ്യാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 11 January 2024

Thursday of week 1 in Ordinary Time

Liturgical Colour: Green.

Readings at Mass
________

പ്രവേശകപ്രഭണിതം

ഉന്നതസിംഹാസനത്തില്‍ ഒരു മനുഷ്യനിരിക്കുന്നത് ഞാന്‍ കണ്ടു;

മാലാഖവൃന്ദം, ഏകസ്വരത്തില്‍ ഉദ്‌ഘോഷിച്ചുകൊണ്ട്
അവിടത്തെ ആരാധിക്കുന്നു:
ഇതാ, അവിടത്തെ രാജ്യത്തിന്റെ നാമം എന്നേക്കും നിലനില്ക്കും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥന

സ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനും
കണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 സാമു 4:1-11
ഇസ്രായേല്‍ പരാജയപ്പെട്ടു; ദൈവത്തിന്റെ പേടകം ശത്രുക്കള്‍ കൈവശപ്പെടുത്തി.

അക്കാലത്ത്, സാമുവലിന്റെ വാക്ക് ഇസ്രായേല്‍ മുഴുവന്‍ ആദരിച്ചു. അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനെതിരേ യുദ്ധത്തിനു
വന്നു. ഇസ്രായേലും അവരെ നേരിടാന്‍ സന്നദ്ധമായി. ഇസ്രായേല്‍ എബനേസറിലും ഫിലിസ്ത്യര്‍ അഫെക്കിലും പാളയമടിച്ചു.
ഫിലിസ്ത്യര്‍ ഇസ്രായേലിനെതിരേ അണിനിരന്നു. യുദ്ധത്തില്‍ ഇസ്രായേല്യര്‍ പരാജയപ്പെട്ടു. യുദ്ധക്കളത്തില്‍ വച്ചുതന്നെ
നാലായിരത്തോളം ആളുകളെ ഫിലിസ്ത്യര്‍ വധിച്ചു. ശേഷിച്ചവര്‍ പാളയത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്രായേലിലെ
ശ്രേഷ്ഠന്മാര്‍ പറഞ്ഞു: ഫിലിസ്ത്യര്‍ ഇന്നു നമ്മെ പരാജയപ്പെടുത്താന്‍ എന്തുകൊണ്ട് കര്‍ത്താവ് അനുവദിച്ചു? നമുക്ക് ഷീലോയില്‍
നിന്നു കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം. അവിടുന്ന് നമ്മുടെ മധ്യേവന്ന് ശത്രുക്കളില്‍ നിന്നു നമ്മെ രക്ഷിക്കും.
അങ്ങനെ, അവര്‍ ഷീലോയിലേക്ക് ആളയച്ച് കെരൂബുകളുടെമേല്‍ എഴുന്നള്ളിയിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവിന്റെ
ഉടമ്പടിയുടെ പേടകം കൊണ്ടുവന്നു. പേടകത്തോടൊപ്പം ഏലിയുടെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസും ഉണ്ടായിരുന്നു.
കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം കൂടാരത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍ മുഴുവന്‍ ആനന്ദംകൊണ്ട് ആര്‍ത്തുവിളിച്ചു. അതു
ഭൂമിയിലെങ്ങും പ്രതിധ്വനിച്ചു.
ആ ശബ്ദം ഫിലിസ്ത്യര്‍ കേട്ടു. ഹെബ്രായരുടെ കൂടാരത്തില്‍ നിന്ന് പുറപ്പെടുന്ന ഈ ഉഗ്രാട്ടഹാസത്തിന്റെ
സൂചനയെന്തെന്ന് അവര്‍ തിരക്കി. കര്‍ത്താവിന്റെ പേടകം കൂടാരത്തിലെത്തിയെന്ന് അവര്‍ മനസ്സിലാക്കി. അപ്പോള്‍
ഫിലിസ്ത്യര്‍ ഭയചകിതരായി. അവര്‍ പറഞ്ഞു: പാളയത്തില്‍ ദേവന്മാര്‍ എത്തിയിട്ടുണ്ട്. നമ്മള്‍ നശിച്ചു! മുന്‍പൊരിക്കലും
ഇതുപോലെ സംഭവിച്ചിട്ടില്ല. ആ ദേവന്മാരുടെ ശക്തിയില്‍ നിന്ന് ആരു നമ്മെ രക്ഷിക്കും? മരുഭൂമിയില്‍വച്ച് നിരവധി
ബാധകള്‍കൊണ്ട് ഈജിപ്തുകാരെ ഞെരുക്കിയ ദേവന്മാരാണവര്‍. ഫിലിസ്ത്യരേ, നിങ്ങള്‍ ധീരതയോടും പൗരുഷത്തോടുംകൂടെ
യുദ്ധംചെയ്യുവിന്‍; അല്ലെങ്കില്‍ ഹെബ്രായര്‍ നമുക്ക് അടിമകളായിരുന്നതുപോലെ നാം അവര്‍ക്ക് അടിമകളാകേണ്ടിവരും.
അതുകൊണ്ട് പൗരുഷത്തോടെ പൊരുതുവിന്‍. ഫിലിസ്ത്യര്‍ യുദ്ധം ചെയ്തു. ഇസ്രായേല്‍ പരാജയപ്പെട്ട് കൂടാരത്തിലേക്ക്
പലായനം ചെയ്തു. വലിയൊരു നരവേട്ട നടന്നു. മുപ്പതിനായിരം പടയാളികള്‍ നിലംപതിച്ചു. ദൈവത്തിന്റെ പേടകം ശത്രുക്കള്‍
കൈവശപ്പെടുത്തി. ഏലിയുടെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസും വധിക്കപ്പട്ടു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 44:9-10,13-14,23-24

കര്‍ത്താവേ, അവിടുത്തെ കാരുണ്യത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.

അവിടുന്നു ഞങ്ങളെ തള്ളിക്കളയുകയും

അപമാനത്തിലാഴ്ത്തുകയും ചെയ്തു;
ഞങ്ങളുടെ സൈന്യങ്ങളോടൊപ്പം വന്നതുമില്ല.
ശത്രുവിന്റെ മുന്‍പില്‍ തോറ്റോടാന്‍ അവിടുന്നു
ഞങ്ങള്‍ക്കിടവരുത്തി; അവര്‍ ഞങ്ങളെ കൊള്ളയടിച്ചു.

കര്‍ത്താവേ, അവിടുത്തെ കാരുണ്യത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.

അവിടുന്നു ഞങ്ങളെ അയല്‍ക്കാര്‍ക്ക് അപമാനപാത്രവും,

ചുറ്റുമുള്ളവര്‍ക്കു നിന്ദാവിഷയവും പരിഹാസപാത്രവുമാക്കി.
അവിടുന്നു ഞങ്ങളെ ജനതകള്‍ക്കിടയില്‍ പഴമൊഴിയാക്കി;
രാജ്യങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ അവഹേളിതരായി.

കര്‍ത്താവേ, അവിടുത്തെ കാരുണ്യത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.

കര്‍ത്താവേ, ഉണര്‍ന്നെഴുന്നേല്‍ക്കണമേ!
അവിടുന്ന് ഉറങ്ങുന്നതെന്ത്? ഉണരണമേ!
എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ!
അവിടുന്നു മുഖം മറയ്ക്കുന്നതെന്ത്?
ഞങ്ങള്‍ ഏല്‍ക്കുന്ന പീഡനങ്ങളും മര്‍ദനങ്ങളും
അവിടുന്നു മറക്കുന്നതെന്ത്?

കര്‍ത്താവേ, അവിടുത്തെ കാരുണ്യത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:88

അല്ലേലൂയാ, അല്ലേലൂയാ!
കരുണതോന്നി എന്റെ ജീവന്‍ രക്ഷിക്കണമേ!
അങ്ങേ നാവില്‍നിന്നു പുറപ്പെടുന്ന കല്‍പനകള്‍
ഞാന്‍ അനുസരിക്കട്ടെ.
അല്ലേലൂയാ!

Or:
cf. മത്താ 4:23

അല്ലേലൂയാ, അല്ലേലൂയാ!
യേശു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും
ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 1:40-45
തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു.

അക്കാലത്ത് ഒരു കുഷ്ഠരോഗി യേശുവിന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു: അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ
ശുദ്ധനാക്കാന്‍ കഴിയും. അവന്‍ കരുണതോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു
ശുദ്ധിയുണ്ടാകട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു. യേശു അവനെ കര്‍ശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: നീ
ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക.
മോശയുടെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. എന്നാല്‍,
അവന്‍ പുറത്തുചെന്ന് വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തന്മൂലം, പിന്നീട് പട്ടണത്തില്‍
പരസ്യമായി പ്രവേശിക്കാന്‍ യേശുവിനു സാധിച്ചില്ല. അവന്‍ പുറത്ത് വിജനപ്രദേശങ്ങളില്‍ തങ്ങി. ജനങ്ങളാകട്ടെ,
എല്ലായിടങ്ങളിലും നിന്ന് അവന്റെ അടുത്തു വന്നുകൊണ്ടിരുന്നു.
________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചയര്‍പ്പണം

അങ്ങേക്ക് പ്രീതികരമാകണമേ.
അതുവഴി വിശുദ്ധീകരണം വീണ്ടെടുക്കാനും
ഭക്തിയോടെ പ്രാര്‍ഥിക്കുന്നവ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 36:9

കര്‍ത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.

അങ്ങേ പ്രകാശത്തിലാണ് ഞങ്ങള്‍ പ്രകാശം കാണുന്നത്.

Or:
യോഹ 10:10

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും
അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങയോട് കേണുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ രഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
അങ്ങേക്ക് പ്രീതികരമായ പ്രവര്‍ത്തനശൈലിയിലൂടെ
യോഗ്യമായി ശുശ്രൂഷചെയ്യാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 12 January 2024

Friday of week 1 in Ordinary Time

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം

ഉന്നതസിംഹാസനത്തില്‍ ഒരു മനുഷ്യനിരിക്കുന്നത് ഞാന്‍ കണ്ടു;

മാലാഖവൃന്ദം, ഏകസ്വരത്തില്‍ ഉദ്‌ഘോഷിച്ചുകൊണ്ട്
അവിടത്തെ ആരാധിക്കുന്നു:
ഇതാ, അവിടത്തെ രാജ്യത്തിന്റെ നാമം എന്നേക്കും നിലനില്ക്കും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥന

സ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനും
കണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 സാമു 8:4-7,10-22
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവു നിമിത്തം അന്നു നിങ്ങള്‍ വിലപിക്കും. എന്നാല്‍ കര്‍ത്താവ് നിങ്ങളുടെ പ്രാര്‍ഥന കേള്‍
ക്കുകയില്ല.

അക്കാലത്ത്, ഇസ്രായേലിലെ ശ്രേഷ്ഠന്മാര്‍ റാമായില്‍ സാമുവലിന്റെ സന്നിധിയില്‍ ഒരുമിച്ചുകൂടി. അവര്‍ പറഞ്ഞു: അങ്ങു
വൃദ്ധനായി; പുത്രന്മാരാകട്ടെ അങ്ങേ മാര്‍ഗം പിന്തുടരുന്നുമില്ല. അതുകൊണ്ട് മറ്റു ജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ
ഞങ്ങള്‍ക്കും നിയമിച്ചുതരുക. ഞങ്ങള്‍ക്ക് ഒരു രാജാവിനെ തരുക എന്ന് അവര്‍ പറഞ്ഞത് സാമുവലിന് ഇഷ്ടമായില്ല. അവന്‍
കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. അവിടുന്നു സാമുവലിനോടു പറഞ്ഞു: ജനം പറയുന്നതു കേള്‍ക്കുക. അവര്‍ നിന്നെയല്ല തങ്ങളുടെ
രാജാവായ എന്നെയാണ് തിരസ്‌കരിച്ചിരിക്കുന്നത്.
രാജാവിനെ ആവശ്യപ്പെട്ടവരോടു കര്‍ത്താവിന്റെ വാക്ക് സാമുവല്‍ അറിയിച്ചു. നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ്
നിങ്ങളോട് ഇങ്ങനെ ചെയ്യും: തന്റെ രഥത്തിന്റെ മുമ്പില്‍ ഓടാന്‍ തേരാളികളും അശ്വഭടന്മാരുമായി അവന്‍ നിങ്ങളുടെ
പുത്രന്മാരെ നിയോഗിക്കും. ആയിരങ്ങളുടെയും അന്‍പതുകളുടെയും അധിപന്മാരായി അവന്‍ അവരെ നിയമിക്കും. ഉഴവുകാരും
കൊയ്ത്തുകാരും ആയുധപ്പണിക്കാരും രഥോപകരണ നിര്‍മാതാക്കളുമായി അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ
സുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളും ആക്കും. നിങ്ങളുടെ വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും
ഒലിവുതോട്ടങ്ങളിലുംവച്ച് ഏറ്റവും നല്ലത് അവന്‍ തന്റെ സേവകര്‍ക്കു നല്‍കും. നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും
ദശാംശ മെടുത്ത് അവന്‍ തന്റെ കിങ്കരന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും നല്‍കും. നിങ്ങളുടെ ദാസന്മാരെയും ദാസികളെയും ഏറ്റവും നല്ല
കന്നുകാലികളെയും കഴുതകളെയും അവന്‍ തന്റെ ജോലിക്കു നിയോഗിക്കും. അവന്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തിന്റെ ദശാംശം
എടുക്കും. നിങ്ങള്‍ അവന്റെ അടിമകളായിരിക്കും. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവു നിമിത്തം അന്നു നിങ്ങള്‍ വിലപിക്കും.
എന്നാല്‍, കര്‍ത്താവ് നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല.
സാമുവലിന്റെ വാക്കുകള്‍ ജനം അവഗണിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു രാജാവിനെ കിട്ടണം. ഞങ്ങള്‍ക്കും മറ്റു
ജനതകളെപ്പോലെയാകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും
ചെയ്യണം. ജനങ്ങള്‍ പറഞ്ഞത് സാമുവല്‍ കര്‍ത്താവിന്റെ മുന്‍പില്‍ ഉണര്‍ത്തിച്ചു. അവിടുന്ന് അവനോടു പറഞ്ഞു: അവരുടെ
വാക്കനുസരിച്ച് അവര്‍ക്ക് ഒരു രാജാവിനെ വാഴിച്ചുകൊടുക്കുക.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 89:15-16,17-18

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.

ഉത്സവഘോഷത്താല്‍ അങ്ങയെ സ്തുതിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;

കര്‍ത്താവേ, അവര്‍ അങ്ങേ മുഖത്തിന്റെ പ്രകാശത്തില്‍ നടക്കുന്നു.
അവര്‍ നിത്യം അങ്ങേ നാമത്തില്‍ ആനന്ദിക്കുന്നു;
അങ്ങേ നീതിയെ പുകഴ്ത്തുന്നു.

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.

അങ്ങാണ് അവരുടെ ശക്തിയും മഹത്വവും;
അങ്ങേ പ്രസാദം കൊണ്ടാണു
ഞങ്ങളുടെ കൊമ്പ് ഉയര്‍ന്നു നില്‍ക്കുന്നത്.
കര്‍ത്താവാണു ഞങ്ങളുടെ പരിച;
ഇസ്രായേലിന്റെ പരിശുദ്ധനാണു ഞങ്ങളുടെ രാജാവ്.

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.

________

സുവിശേഷ പ്രഘോഷണവാക്യം
cf. എഫേ 1:17,18

അല്ലേലൂയാ, അല്ലേലൂയാ!
ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ്
നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അറിയാന്‍
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവ്
നമ്മുടെ ആന്തരികനേത്രങ്ങളെ പ്രകാശിപ്പിക്കട്ടെ.
അല്ലേലൂയാ!

Or:
ലൂക്കാ 7:16

അല്ലേലൂയാ, അല്ലേലൂയാ!
ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു.
ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 2:1-12
ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്.

കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു.
വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം
പ്രസംഗിച്ചുകൊണ്ടിരുന്നു. അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു. ജനക്കൂട്ടം നിമിത്തം അവന്റെ
അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍
വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി. അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു:
മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു:
എന്തുകൊണ്ടാണ് ഇവന്‍ ഇപ്രകാരം സംസാരിക്കുന്നത്? ഇവന്‍ ദൈവദൂഷണം പറയുന്നു. ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ്
പാപം ക്ഷമിക്കാന്‍ സാധിക്കുക? അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു.
എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്? ഏതാണ് എളുപ്പം? തളര്‍വാതരോഗിയോട് നിന്റെ പാപങ്ങള്‍
ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നുപറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ? എന്നാല്‍, ഭൂമിയില്‍
പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് – അവന്‍ തളര്‍വാതരോഗിയോടു
പറഞ്ഞു – ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക. തത്ക്ഷണം അവന്‍
എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍
ഒരിക്കലും കണ്ടിട്ടില്ല എന്നുപറഞ്ഞ് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചയര്‍പ്പണം

അങ്ങേക്ക് പ്രീതികരമാകണമേ.
അതുവഴി വിശുദ്ധീകരണം വീണ്ടെടുക്കാനും
ഭക്തിയോടെ പ്രാര്‍ഥിക്കുന്നവ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 36:9

കര്‍ത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.

അങ്ങേ പ്രകാശത്തിലാണ് ഞങ്ങള്‍ പ്രകാശം കാണുന്നത്.

Or:
യോഹ 10:10

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും
അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങയോട് കേണുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ രഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
അങ്ങേക്ക് പ്രീതികരമായ പ്രവര്‍ത്തനശൈലിയിലൂടെ
യോഗ്യമായി ശുശ്രൂഷചെയ്യാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 13 January 2024

Saturday of week 1 in Ordinary Time

or Saint Hilary, Bishop, Doctor
or Saturday memorial of the Blessed Virgin Mary

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം

ഉന്നതസിംഹാസനത്തില്‍ ഒരു മനുഷ്യനിരിക്കുന്നത് ഞാന്‍ കണ്ടു;

മാലാഖവൃന്ദം, ഏകസ്വരത്തില്‍ ഉദ്‌ഘോഷിച്ചുകൊണ്ട്
അവിടത്തെ ആരാധിക്കുന്നു:
ഇതാ, അവിടത്തെ രാജ്യത്തിന്റെ നാമം എന്നേക്കും നിലനില്ക്കും.

________

സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥന
സ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനും
കണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 സാമു 9:1-4,17-19,10:1
ഞാന്‍ നിന്നോടു പറഞ്ഞത് ഇവനെപ്പറ്റിയാണ്. എന്റെ ജനത്തെ ഭരിക്കുന്നവന്‍ ഇവനാണ്.

ബഞ്ചമിന്‍ ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു. അവന്‍ അബിയേലിന്റെ മകനായിരുന്നു. അബിയേല്‍

സെരോറിന്റെയും സെരോര്‍ ബക്കോറാത്തിന്റെയും ബക്കോറാത്ത് അഫിയായുടെയും പുത്രനായിരുന്നു. അഫിയാ ബഞ്ചമിന്‍
ഗോത്രക്കാരനും ധനികനുമായിരുന്നു. കിഷിന് സാവൂള്‍ എന്നൊരു പുത്രനുണ്ടായിരുന്നു. അവനെക്കാള്‍ കോമളനായി
ഇസ്രായേലില്‍ മറ്റാരുമില്ലായിരുന്നു. അവന്റെ തോളൊപ്പം ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ സാവൂളിന്റെ
പിതാവായ കിഷിന്റെ കഴുതകള്‍ കാണാതായി. അവന്‍ സാവൂളിനോടു പറഞ്ഞു: ഒരു ഭൃത്യനെയുംകൂട്ടി കഴുതകളെ
അന്വേഷിക്കുക. അവര്‍ എഫ്രായിം മലനാട്ടിലും ഷലീഷാ ദേശത്തും അന്വേഷിച്ചു; കണ്ടെത്തിയില്ല. ഷാലിം ദേശത്തും തിരക്കി;
അവിടെയും ഇല്ലായിരുന്നു. അനന്തരം, ബഞ്ചമിന്റെ നാട്ടില്‍ അന്വേഷിച്ചു; കണ്ടെത്തിയില്ല.
സാവൂള്‍ സാമുവലിന്റെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഞാന്‍ നിന്നോടു പറഞ്ഞത്
ഇവനെപ്പറ്റിയാണ്. എന്റെ ജനത്തെ ഭരിക്കുന്നവന്‍ ഇവനാണ്. സാവൂള്‍ പട്ടണവാതില്‍ക്കല്‍വച്ച് സാമുവലിനെ സമീപിച്ചു
ചോദിച്ചു: ദീര്‍ഘദര്‍ശിയുടെ ഭവനം എവിടെയാണെന്നു കാണിച്ചുതരാമോ? സാമുവല്‍ പറഞ്ഞു: ഞാന്‍ തന്നെയാണ് അവന്‍.
മലമുകളിലേക്ക് എന്റെ മുന്‍പേ നടന്നുകൊള്ളുക. ഇന്ന് എന്റെകൂടെ ഭക്ഷണം കഴിക്കണം. പ്രഭാതത്തില്‍ മടങ്ങിപ്പോകാം.
അപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളതു പറഞ്ഞുതരാം.
സാമുവല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു സാവൂളിന്റെ ശിരസ്സില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: കര്‍ത്താവു
തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു. അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്കളിലും
നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണം. തന്റെ അവകാശമായ ജനത്തിനു രാജാവായി കര്‍ത്താവ് നിന്നെ വാഴിച്ചിരിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 21:1-6

കര്‍ത്താവേ, രാജാവ് അങ്ങേ ശക്തിയില്‍ സന്തോഷിക്കുന്നു.

കര്‍ത്താവേ, രാജാവ് അങ്ങേ ശക്തിയില്‍ സന്തോഷിക്കുന്നു;

അങ്ങേ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ളാദിക്കുന്നു!
അവന്റെ ഹൃദയാഭിലാഷം അങ്ങു സാധിച്ചുകൊടുത്തു;
അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല.

കര്‍ത്താവേ, രാജാവ് അങ്ങേ ശക്തിയില്‍ സന്തോഷിക്കുന്നു.

സമൃദ്ധമായ അനുഗ്രഹങ്ങളുമായി
അവിടുന്ന് അവനെ സന്ദര്‍ശിച്ചു;
അവന്റെ ശിരസ്സില്‍ തങ്കക്കിരീടം അണിയിച്ചു.
അവന്‍ അങ്ങയോടു ജീവന്‍ യാചിച്ചു;
അവിടുന്ന് അതു നല്‍കി;
സുദീര്‍ഘവും അനന്തവുമായ നാളുകള്‍ തന്നെ.

കര്‍ത്താവേ, രാജാവ് അങ്ങേ ശക്തിയില്‍ സന്തോഷിക്കുന്നു.

അങ്ങേ സഹായത്താല്‍ അവന്റെ മഹത്വം വര്‍ധിച്ചു;

അങ്ങ് അവന്റെമേല്‍ തേജസ്സും പ്രതാപവും ചൊരിഞ്ഞു.
അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹപൂര്‍ണനാക്കി;
അങ്ങേ സാന്നിധ്യത്തിന്റെ സന്തോഷംകൊണ്ട്
അവനെ ആനന്ദിപ്പിച്ചു.

കര്‍ത്താവേ, രാജാവ് അങ്ങേ ശക്തിയില്‍ സന്തോഷിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:36,29

അല്ലേലൂയാ, അല്ലേലൂയാ!
ദൈവമേ, അങ്ങേ കല്പനകളിലേക്ക് എന്റെ ഹൃദയത്തെ തിരിക്കണമേ;
കാരുണ്യപൂര്‍വ്വം അങ്ങേ നിയമം എന്നെ പഠിപ്പിക്കണമേ.
അല്ലേലൂയാ!

Or:
ലൂക്കാ 4:17

അല്ലേലൂയാ, അല്ലേലൂയാ!
ദരിദ്രരെ സുവിശേഷം അറിയിക്കാനും
ബന്ധിതര്‍ക്കു മോചനം നല്കാനും
കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 2:13-17
നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാന്‍ വന്നത്.

അക്കാലത്ത്, യേശു വീണ്ടും കടല്‍ത്തീരത്തേക്കുപോയി. ജനക്കൂട്ടം അവന്റെ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിച്ചു. അവന്‍
കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ട് അവനോടു പറഞ്ഞു: എന്നെ
അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. അവന്‍ ലേവിയുടെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍
അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയും കൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവര്‍
നിരവധിയായിരുന്നു. അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പെട്ട ചില
നിയമജ്ഞര്‍ ശിഷ്യന്മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്? ഇതു കേട്ട് യേശു
പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ
വിളിക്കാനാണു ഞാന്‍ വന്നത്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചയര്‍പ്പണം

അങ്ങേക്ക് പ്രീതികരമാകണമേ.
അതുവഴി വിശുദ്ധീകരണം വീണ്ടെടുക്കാനും
ഭക്തിയോടെ പ്രാര്‍ഥിക്കുന്നവ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 36:9
കര്‍ത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.
അങ്ങേ പ്രകാശത്തിലാണ് ഞങ്ങള്‍ പ്രകാശം കാണുന്നത്.

Or:
യോഹ 10:10

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും
അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങയോട് കേണുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ രഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
അങ്ങേക്ക് പ്രീതികരമായ പ്രവര്‍ത്തനശൈലിയിലൂടെ
യോഗ്യമായി ശുശ്രൂഷചെയ്യാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 14 January 2024

2nd Sunday in Ordinary Time

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 66:4

അത്യുന്നതനായ ദൈവമേ,
ഭൂമി മുഴുവനും അങ്ങയെ ആരാധിക്കുകയും
അങ്ങയെ പാടിപ്പുകഴ്ത്തുകയും
അങ്ങേ നാമത്തിന് സ്‌തോത്രമാലപിക്കുകയും ചെയ്യുന്നു.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,

സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍
ദയാപൂര്‍വം ശ്രവിക്കുകയും
ഞങ്ങളുടെ കാലയളവില്‍
അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 സാമു 3:3-10,19
അരുളിച്ചെയ്താലും, അങ്ങേ ദാസനിതാ ശ്രവിക്കുന്നു.

സാമുവല്‍ ദേവലായത്തില്‍ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു. അപ്പോള്‍ കര്‍ത്താവ്

സാമുവലിനെ വിളിച്ചു: സാമുവല്‍! സാമുവല്‍! അവന്‍ വിളികേട്ടു: ഞാന്‍ ഇതാ! അവന്‍ ഏലിയുടെ അടുക്കലേക്കോടി,
അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഏലി പറഞ്ഞു: ഞാന്‍ നിന്നെ വിളിച്ചില്ല;
പോയിക്കിടന്നുകൊള്ളുക, അവന്‍ പോയിക്കിടന്നു. കര്‍ത്താവ് വീണ്ടും സാമുവലിനെ വിളിച്ചു: സാമുവല്‍! അവന്‍ എഴുന്നേറ്റ്
ഏലിയുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. ഏലി പറഞ്ഞു: മകനേ,
നിന്നെ ഞാന്‍ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക. കര്‍ത്താവാണ് വിളിച്ചതെന്നു സാമുവല്‍ അപ്പോഴും അറിഞ്ഞില്ല; കാരണം,
അതുവരെ കര്‍ത്താവിന്റെ ശബ്ദം അവനു വെളിവാക്കപ്പെട്ടിരുന്നില്ല.
മൂന്നാമതും കര്‍ത്താവ് സാമുവലിനെ വിളിച്ചു. അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുത്തു ചെന്നു പറഞ്ഞു: അങ്ങ് എന്നെ
വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. കര്‍ത്താവാണ് ബാലനെ വിളിച്ചതെന്ന് അപ്പോള്‍ ഏലിക്ക് മനസ്സിലായി. അതിനാല്‍,
ഏലി സാമുവലിനോടു പറഞ്ഞു: പോയിക്കിടന്നുകൊള്ളുക. ഇനി നിന്നെ വിളിച്ചാല്‍, കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങേ
ദാസന്‍ ഇതാ ശ്രവിക്കുന്നു എന്നുപറയണം. സാമുവല്‍ പോയി കിടന്നു. അപ്പോള്‍ കര്‍ത്താവ് വന്നുനിന്ന് മുന്‍പിലത്തെപ്പോലെ
സാമുവല്‍! സാമുവല്‍! എന്നുവിളിച്ചു. സാമുവല്‍ പ്രതിവചിച്ചു: അരുളിച്ചെയ്താലും, അങ്ങേ ദാസനിതാ ശ്രവിക്കുന്നു.
സാമുവല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വാക്കുകളിലൊന്നും വ്യര്‍ഥമാകാന്‍
അവിടുന്ന് ഇടവരുത്തിയില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 40:1,3,6-9

എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.

ഞാന്‍ ക്ഷമാപൂര്‍വം കര്‍ത്താവിനെ കാത്തിരുന്നു;

അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു.
അവിടുന്ന് ഒരു പുതിയ ഗാനം
എന്റെ അധരങ്ങളില്‍ നിക്‌ഷേപിച്ചു,
നമ്മുടെ ദൈവത്തിന് ഒരു സ്‌തോത്രഗീതം.

എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.

ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല;

എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു.
ദഹനബലിയും പാപപരിഹാരബലിയും
അവിടുന്ന് ആവശ്യപ്പെട്ടില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.

എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.

പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്.

എന്റെ ദൈവമേ, അങ്ങേ ഹിതം
നിറവേറ്റുകയാണ് എന്റെ സന്തോഷം,
അങ്ങേ നിയമം എന്റെ ഹൃദയത്തിലുണ്ട്.

എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.

ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ

സന്തോഷവാര്‍ത്ത അറിയിച്ചു;
കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ
ഞാന്‍ എന്റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.
എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.

________

രണ്ടാം വായന
1 കോറി 6:13-15,17-20
നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണ്.

ശരീരം ദുര്‍വൃത്തിക്കുവേണ്ടി ഉള്ളതല്ല; പ്രത്യുത, ശരീരം കര്‍ത്താവിനും കര്‍ത്താവ് ശരീരത്തിനും വേണ്ടിയുള്ളതാണ്. ദൈവം
കര്‍ത്താവിനെ ഉയിര്‍പ്പിച്ചു; അവിടുത്തെ ശക്തിയാല്‍ നമ്മെയും അവിടുന്ന് ഉയിര്‍പ്പിക്കും. നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ
അവയവങ്ങളാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ?
ഒരിക്കലുമില്ല!
കര്‍ത്താവുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് ഏകാത്മാവായി തീരുന്നു. വ്യഭിചാരത്തില്‍ നിന്ന് ഓടിയകലുവിന്‍.
മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം
ശരീരത്തിനെതിരായി പാപം ചെയ്യുന്നു. നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ
ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍,
നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
1 സാമു 3:9, യോഹ 6:68

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങേ ദാസന്‍ ഇതാ ശ്രവിക്കുന്നു
നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
അല്ലേലൂയാ!

Or:
യോഹ 1:41,17

അല്ലേലൂയാ, അല്ലേലൂയാ!
ഞങ്ങള്‍ മിശിഹായെ – ക്രിസ്തുവിനെ – കണ്ടു.
കൃപയും സത്യവും അവിടന്നു വഴി ഉണ്ടായി.
അല്ലേലൂയാ!

________

സുവിശേഷം
യോഹ 1:35-42
ഞങ്ങള്‍ മിശിഹായെ കണ്ടു.

അടുത്ത ദിവസം യോഹന്നാന്‍ തന്റെ ശിഷ്യന്മാരില്‍ രണ്ടു പേരോടു കൂടെ നില്‍ക്കുമ്പോള്‍ യേശു നടന്നുവരുന്നതു കണ്ടു
പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്! അവന്‍ പറഞ്ഞതു കേട്ട് ആ രണ്ടു ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചു. യേശു
തിരിഞ്ഞ്, അവര്‍ തന്റെ പിന്നാലെ വരുന്നതു കണ്ട്, ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ – ഗുരു
എന്നാണ് ഇതിനര്‍ഥം – അങ്ങ് എവിടെയാണു വസിക്കുന്നത്? അവന്‍ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന് അവന്‍
വസിക്കുന്നിടം കാണുകയും അന്ന് അവനോടു കൂടെ താമസിക്കുകയും ചെയ്തു. അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍
ആയിരുന്നു. യോഹന്നാന്‍ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടു പേരില്‍ ഒരുവന്‍ ശിമയോന്‍ പത്രോസിന്റെ
സഹോദരന്‍ അന്ത്രയോസായിരുന്നു. അവന്‍ ആദ്യമേ തന്റെ സഹോദരനായ ശിമയോനെ കണ്ട് അവനോട്, ഞങ്ങള്‍
മിശിഹായെ – ക്രിസ്തുവിനെ – കണ്ടു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി
പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.

________
നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിയുടെ ഓര്‍മ ആഘോഷിക്കുമ്പോഴെല്ലാം

ഞങ്ങളുടെ പരിത്രാണ കര്‍മമാണല്ലോ നിവര്‍ത്തിക്കപ്പെടുന്നത്.
അതിനാല്‍ ഈ ദിവ്യരഹസ്യങ്ങളില്‍
യഥായോഗ്യം പങ്കെടുക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:5

എന്റെ മുമ്പില്‍ അങ്ങ് വിരുന്നൊരുക്കി;

എന്റെ അമൂല്യമായ പാനപാത്രം കവിഞ്ഞൊഴുകുന്നു.

Or:
1 യോഹ 4:16

ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും

അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ ചൈതന്യം

ഞങ്ങളില്‍ നിറയ്ക്കണമേ.
ഒരേ സ്വര്‍ഗീയ അപ്പത്താല്‍ അങ്ങ് പരിപോഷിതരാക്കിയ ഇവരെ
ഒരേ ഭക്താനുഷ്ഠാനത്താല്‍ ഒരുമയുള്ളവരാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 15 January 2024

Monday of week 2 in Ordinary Time

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 66:4

അത്യുന്നതനായ ദൈവമേ,
ഭൂമി മുഴുവനും അങ്ങയെ ആരാധിക്കുകയും
അങ്ങയെ പാടിപ്പുകഴ്ത്തുകയും
അങ്ങേ നാമത്തിന് സ്‌തോത്രമാലപിക്കുകയും ചെയ്യുന്നു.

________
സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,

സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍
ദയാപൂര്‍വം ശ്രവിക്കുകയും
ഞങ്ങളുടെ കാലയളവില്‍
അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 സാമു 15:16-23
അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം; അവിടുന്ന് രാജത്വത്തില്‍ നിന്ന് നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു.

അക്കാലത്ത്, സാമുവല്‍ സാവൂളിനോടു പറഞ്ഞു, കര്‍ത്താവ് ഈ രാത്രിയില്‍ എന്നോടു പറഞ്ഞതെന്തെന്നു ഞാന്‍

അറിയിക്കാം. പറഞ്ഞാലും, സാവൂള്‍ പ്രതിവചിച്ചു. സാമുവല്‍ ചോദിച്ചു: സ്വന്തം ദൃഷ്ടിയില്‍ നിസ്സാരനെങ്കിലും ഇസ്രായേല്‍
ഗോത്രങ്ങളുടെ നേതാവല്ലേ നീ? ഇസ്രായേലിന്റെ രാജാവായി കര്‍ത്താവ് നിന്നെ അഭിഷേകംചെയ്തു. പിന്നീടു കര്‍ത്താവ് ഒരു
ദൗത്യമേല്‍പിച്ചുകൊണ്ട്, പോയി പാപികളായ അമലേക്യരെയെല്ലാം നശിപ്പിക്കുക, അവര്‍ നശിക്കുന്നതുവരെ അവരോടു
പോരാടുക എന്നു നിന്നോടു പറഞ്ഞു. എന്തുകൊണ്ടാണ്, നീ കര്‍ത്താവിനെ അനുസരിക്കാതിരുന്നത്? കവര്‍ച്ചവസ്തുക്കളുടെമേല്‍
ചാടിവീണ് കര്‍ത്താവിന് അനിഷ്ടമായതു ചെയ്തതെന്തിനാണ്? സാവൂള്‍ പറഞ്ഞു: ഞാന്‍ കര്‍ത്താവിന്റെ വാക്ക് അനുസരിച്ചു.
കര്‍ത്താവ് എന്നെ ഏല്‍പിച്ച ദൗത്യം ഞാന്‍ നിറവേറ്റി. അമലേക്യരാജാവായ അഗാഗിനെ ഞാന്‍ പിടിച്ചുകൊണ്ടുവന്നു.
അമലേക്യരെയെല്ലാം നശിപ്പിച്ചു. എന്നാല്‍, നശിപ്പിക്കപ്പെടേണ്ട കൊള്ളവസ്തുക്കളില്‍ ഏറ്റവും നല്ല ആടുമാടുകളെ നിന്റെ
ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ജനം ഗില്‍ഗാലില്‍ കൊണ്ടുവന്നു.
സാമുവല്‍ പറഞ്ഞു: തന്റെ കല്‍പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിനു
പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം; മുട്ടാടുകളുടെ മേദസ്സിനെക്കാള്‍ ഉത്കൃഷ്ടം. മാത്സര്യം മന്ത്രവാദംപോലെ
പാപമാണ്; മര്‍ക്കടമുഷ്ടി വിഗ്രഹാരാധന പോലെയും. കര്‍ത്താവിന്റെ വചനം നീ തിരസ്‌കരിച്ചതിനാല്‍, അവിടുന്ന്
രാജത്വത്തില്‍ നിന്ന് നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 50:8-9,16bc-17,21,23

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

നിന്റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല;

നിന്റെ ദഹനബലികള്‍ നിരന്തരം എന്റെ മുന്‍പിലുണ്ട്.
നിന്റെ വീട്ടില്‍ നിന്നു കാളയെയോ നിന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നു
മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

എന്റെ നിയമങ്ങള്‍ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച്

ഉരിയാടാനോ നിനക്കെന്തു കാര്യം?
നീ ശിക്ഷണത്തെ വെറുക്കുന്നു;
എന്റെ വചനത്തെ നീ അവഗണിക്കുന്നു.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു;

നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി;
ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു;
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു
ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചു കൊടുക്കും.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

________

സുവിശേഷ പ്രഘോഷണവാക്യം
cf.1 തെസ 2:13

അല്ലേലൂയാ, അല്ലേലൂയാ!
ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല,
യഥാര്‍ത്ഥ ദൈവത്തിന്റെ വചനമായി നിങ്ങള്‍ സ്വീകരിക്കുവിന്‍.
അല്ലേലൂയാ!

Or:
ഹെബ്രാ 4:12

അല്ലേലൂയാ, അല്ലേലൂയാ!
ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്;
ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും
വിവേചിക്കുന്നതുമാണ്.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 2:18-22
മണവാളന്‍ അവരോടുകൂടെ ഉണ്ട്.

അക്കാലത്ത്, യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന് യേശുവിനോടു ചോദിച്ചു:

യോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുകയും നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത്
എന്തുകൊണ്ട്? യേശു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക് ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍
കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക് ഉപവസിക്കാനാവില്ല. മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന്
അവര്‍ ഉപവസിക്കും. ആരും പഴയ വസ്ത്രത്തില്‍ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തുന്നിച്ചേര്‍ത്ത
കഷണം അതില്‍ നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും. ആരും പുതിയ വീഞ്ഞു പഴയ തോല്‍ക്കുടങ്ങളില്‍
ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പിളരുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ
വീഞ്ഞിനു പുതിയ തോല്‍ക്കുടങ്ങള്‍ വേണം.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിയുടെ ഓര്‍മ ആഘോഷിക്കുമ്പോഴെല്ലാം

ഞങ്ങളുടെ പരിത്രാണ കര്‍മമാണല്ലോ നിവര്‍ത്തിക്കപ്പെടുന്നത്.
അതിനാല്‍ ഈ ദിവ്യരഹസ്യങ്ങളില്‍
യഥായോഗ്യം പങ്കെടുക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:5
എന്റെ മുമ്പില്‍ അങ്ങ് വിരുന്നൊരുക്കി;
എന്റെ അമൂല്യമായ പാനപാത്രം കവിഞ്ഞൊഴുകുന്നു.

Or:
1 യോഹ 4:16

ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും

അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ ചൈതന്യം

ഞങ്ങളില്‍ നിറയ്ക്കണമേ.
ഒരേ സ്വര്‍ഗീയ അപ്പത്താല്‍ അങ്ങ് പരിപോഷിതരാക്കിയ ഇവരെ
ഒരേ ഭക്താനുഷ്ഠാനത്താല്‍ ഒരുമയുള്ളവരാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 16 January 2024

Saint Joseph Vaz

on Tuesday of week 2 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം

ദിവ്യസത്യത്തിന്റെ മഹത്ത്വപൂര്‍ണമായ പ്രഘോഷണത്താല്‍,

ഈ വിശുദ്ധര്‍ ദൈവത്തിന്റെ സ്‌നേഹിതരായിത്തീര്‍ന്നു.

Or:
സങ്കീ 18:49; 22:22

കര്‍ത്താവേ, ജനതകളുടെ മധ്യേ

ഞാനങ്ങയെ ഏറ്റുപറയും;
ഞാന്‍ അങ്ങേ നാമം
എന്റെ സഹോദരരോടു വിവരിക്കും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ ജോസഫ് വാസിന്‍റെ

മാതൃകയിലൂടെയും വൈദികശുശ്രൂഷയിലൂടെയും
ഏഷ്യയിലെ സഭയെ അങ്ങ് സമ്പന്നമാക്കിയല്ലോ.
അങ്ങേ ദാസന്‍ സത്യത്തിന്‍റെ വചനത്താല്‍ സജീവമാക്കിയവരും
ജീവന്‍റെ കൂദാശയാല്‍ പരിപോഷിപ്പിച്ചവരുമായ
അങ്ങേ ജനത്തെ കടാക്ഷിക്കണമേ.
അദ്ദേഹത്തിന്‍റെ മാധ്യസ്ഥ്യത്താല്‍,
അവര്‍ നിരന്തരം വിശ്വാസത്തില്‍ വളരാനും
സുവിശേഷത്തിന് ഫലപ്രദമായ സാക്ഷികളായിത്തീരാനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Tuesday)

There is a choice today between the readings for the ferial day (Tuesday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
1 സാമു 16:1-13
സാമുവല്‍ ദാവീദിനെ അവന്റെ സഹോദരന്മാരുടെ മുമ്പില്‍വച്ച് അഭിഷേകം ചെയ്തു. കര്‍ത്താവിന്റെ ആത്മാവ് അവന്റെമേല്‍
ശക്തമായി ആവഹിച്ചു.

അക്കാലത്ത്, കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിന്റെ രാജത്വത്തില്‍ നിന്ന് സാവൂളിനെ ഞാന്‍

തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോര്‍ത്ത് നീ എത്രനാള്‍ വിലപിക്കും? കുഴലില്‍ തൈലംനിറച്ചു പുറപ്പെടുക. ഞാന്‍ നിന്നെ
ബേത്‌ലെഹെംകാരനായ ജെസ്സെയുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു.
സാമുവല്‍ ചോദിച്ചു: ഞാന്‍ എങ്ങനെ പോകും? സാവൂള്‍ ഇതു കേട്ടാല്‍ എന്നെ കൊന്നുകളയും. കര്‍ത്താവ് പറഞ്ഞു: ഒരു
പശുക്കിടാവിനെക്കൂടെ കൊണ്ടുപോവുക, കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുകയാണെന്നു പറയുക. ജെസ്സെയെയും
ബലിയര്‍പ്പണത്തിനു ക്ഷണിക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ കാണിച്ചുതരാം. ഞാന്‍ പറയുന്നവനെ എനിക്കായി നീ
അഭിഷേകംചെയ്യണം.
കര്‍ത്താവ് കല്‍പിച്ചതുപോലെ സാമുവല്‍ പ്രവര്‍ത്തിച്ചു. അവന്‍ ബേത്‌ലെഹെമിലെത്തി. നഗരത്തിലെ ശ്രേഷ്ഠന്മാര്‍
ഭയപരവശരായി അവനെ കാണാന്‍ വന്നു. അവര്‍ ചോദിച്ചു: അങ്ങേ വരവ് ശുഭസൂചകമോ? അതേ, അവന്‍ പറഞ്ഞു,
ഞാന്‍ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് ബലിയര്‍പ്പണത്തിന് എന്നോടൊത്തു
വരുവിന്‍. അനന്തരം, അവന്‍ ജെസ്സെയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് ബലിയര്‍പ്പണത്തിനു ക്ഷണിച്ചു. അവന്‍ വന്നപ്പോള്‍
സാമുവല്‍ ഏലിയാബിനെ ശ്രദ്ധിച്ചു. കര്‍ത്താവിന്റെ അഭിഷിക്തനാണ് മുന്‍പില്‍ നില്‍ക്കുന്നതെന്ന് അവനു തോന്നി. എന്നാല്‍,
കര്‍ത്താവ് സാമുവലിനോടു കല്‍പിച്ചു: അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്‌കരിച്ചതാണ്.
മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.
ജെസ്സെ അബിനാദാബിനെ സാമുവലിന്റെ മുന്‍പില്‍ വരുത്തി. ഇവനെയും കര്‍ത്താവ് തിരഞ്ഞെടുത്തിട്ടില്ല എന്ന് സാമുവല്‍
പറഞ്ഞു. പിന്നെ ജെസ്സെ ഷമ്മായെ വരുത്തി. കര്‍ത്താവ് തിരഞ്ഞെടുത്തവനല്ല ഇവനും എന്ന് അവന്‍ പറഞ്ഞു. ജെസ്സെ
തന്റെ ഏഴു പുത്രന്മാരെ സാമുവലിന്റെ മുന്‍പില്‍ കൊണ്ടുവന്നു. അവന്‍ ജെസ്സെയോടു പറഞ്ഞു: ഇവരെയാരെയും കര്‍ത്താവ്
തിരഞ്ഞെടുത്തിട്ടില്ല. നിന്റെ പുത്രന്മാര്‍ എല്ലാവരുമായോ എന്ന് സാമുവല്‍ അവനോടു ചോദിച്ചു. ഇനി ഇളയ മകനുണ്ട്;
അവന്‍ ആടുകളെ മേയിക്കാന്‍ പോയിരിക്കുകയാണ്. അവന്‍ പറഞ്ഞു. അവനെ ആളയച്ചു വരുത്താന്‍ സാമുവല്‍
ആവശ്യപ്പെട്ടു. അവന്‍ വന്നിട്ടേ ഞങ്ങള്‍ ഭക്ഷണം കഴിക്കുകയുള്ളു എന്നും പറഞ്ഞു. ജെസ്സെ അവനെ ആളയച്ചു വരുത്തി.
പവിഴനിറവും മനോഹര നയനങ്ങളുമുള്ള അവന്‍ സുന്ദരനായിരുന്നു. കര്‍ത്താവ് കല്‍പിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകം
ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍ തന്നെ. സാമുവല്‍ അവനെ സഹോദരന്മാരുടെ മുന്‍പില്‍വച്ച്, കുഴലിലെ
തൈലംകൊണ്ട് അഭിഷേകം ചെയ്തു. അന്നുമുതല്‍ കര്‍ത്താവിന്റെ ആത്മാവ് ദാവീദിന്റെമേല്‍ ശക്തമായി ആവസിച്ചു. സാമുവല്‍
റാമായിലേക്കു പോയി.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 89:19,20-21,26-27
ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി.

പണ്ട് ഒരു ദര്‍ശനത്തില്‍ അവിടുന്നു തന്റെ വിശ്വസ്തനോട് അരുളിച്ചെയ്തു:

ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചു;
ഒരുവനെ ഞാന്‍ ജനത്തില്‍ നിന്നു തിരഞ്ഞെടുത്ത് ഉയര്‍ത്തി.

ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി.

ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;

വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു.
എന്റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും.
എന്റെ ഭുജം അവനു ശക്തി നല്‍കും.

ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി.

അവന്‍ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും

എന്റെ രക്ഷാശിലയും അവിടുന്നാണ് എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
ഞാന്‍ അവനെ എന്റെ ആദ്യജാതനും
ഭൂമിയിലെ രാജാക്കന്മാരില്‍ അത്യുന്നതനും ആക്കും.

ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:18

അല്ലേലൂയാ, അല്ലേലൂയാ!
അങ്ങേ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദര്‍ശിക്കാന്‍
എന്റെ കണ്ണുകള്‍ തുറക്കണമേ!
അല്ലേലൂയാ!

Or:
cf. എഫേ 1:17,18

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവ്
ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ്
നിങ്ങളെ വിളിച്ചിരിക്കുന്നതെന്നറിയാന്‍
നിങ്ങളുടെ ആന്തരിക നേത്രങ്ങളെ പ്രകാശിപ്പിക്കട്ടെ.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 2:23-28
സാബത്ത് മനുഷ്യനു വേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല.

ഒരു സാബത്തു ദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്മാര്‍ കതിരുകള്‍
പറിക്കാന്‍ തുടങ്ങി. ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്ധമായത് അവര്‍ ചെയ്യുന്നത് എന്തുകൊണ്ട്? അവന്‍
ചോദിച്ചു: ദാവീദും അനുചരന്മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും
ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ? അവന്‍ അവരോടു
പറഞ്ഞു: സാബത്ത് മനുഷ്യനു വേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല. മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍
ത്താവാണ്.
________

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാളില്‍,
ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍ തൃക്കണ്‍പാര്‍ക്കണമേ.
കര്‍ത്താവിന്റെ പീഡാസഹനരഹസ്യം കൊണ്ടാടുന്ന ഞങ്ങള്‍,
അനുഷ്ഠിക്കുന്നത് അനുകരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
എസെ 34:15

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനെന്റെ ആടുകളെ മേയിക്കുകയും
ഞാനവര്‍ക്ക് വിശ്രമസ്ഥലം നല്കുകയുംചെയ്യും.

Or:
മത്താ 10:27

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അന്ധകാരത്തില്‍ നിങ്ങളോടു പറയുന്നവ
പ്രകാശത്തില്‍ പറയുവിന്‍;
ചെവിയില്‍ മന്ത്രിച്ചത്
പുരമുകളില്‍ നിന്നു ഘോഷിക്കുവിന്‍.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ രഹസ്യങ്ങളുടെ ശക്തിയാല്‍,

അങ്ങേ ദാസരെ സത്യവിശ്വാസത്തില്‍ സ്ഥിരീകരിക്കണമേ.
അങ്ങനെ, വിശുദ്ധ N അവിരാമം പ്രയത്‌നിച്ചതും
തന്റെ ജീവിതം സമര്‍പ്പിച്ചതുമായ ആ വിശ്വാസം,
വാക്കാലും പ്രവൃത്തിയാലും എല്ലായിടത്തും
അങ്ങേ ദാസര്‍ ഏറ്റുപറയുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 17 January 2024

Saint Antony, Abbot

on Wednesday of week 2 in Ordinary Time

Liturgical Colour: White.

Readings at Mass

________
പ്രവേശകപ്രഭണിതം
cf. സങ്കീ 92:13-14

കര്‍ത്താവിന്റെ ഭവനത്തില്‍,
നമ്മുടെ ദൈവത്തിന്റെ ഭവനാങ്കണത്തില്‍ നട്ടിരിക്കുന്ന
നീതിമാന്‍ പനപോലെ തഴയ്ക്കും;
ലെബനോനിലെ ദേവദാരുപോലെ പെരുകി വര്‍ധിക്കും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, മരുഭൂമിയില്‍ അദ്ഭുതകരമായ ജീവിതശൈലിയിലൂടെ

അങ്ങയെ ശുശ്രൂഷിക്കാന്‍
ആശ്രമശ്രേഷ്ഠനായ വിശുദ്ധ അന്തോനിക്ക് ഇടവരുത്തിയല്ലോ.
അങ്ങനെ, അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ ഞങ്ങളെത്തന്നെ പരിത്യജിച്ച്,
എപ്പോഴും എല്ലാറ്റിനുമുപരിയായി അങ്ങയെ സ്‌നേഹിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Wednesday)

There is a choice today between the readings for the ferial day (Wednesday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
1 സാമു 17:32-33,37,40-51
ദാവീദ് ഒരു കവണയും കല്ലുംകൊണ്ട് ഗോലിയാത്തിനെ കൊന്ന് വിജയം വരിച്ചു.

അക്കാലത്ത്, ദാവീദ് സാവൂളിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെയോര്‍ത്ത് ആരും അധൈര്യപ്പെടേണ്ടാ: അവനോട് അങ്ങേ

ദാസന്‍ യുദ്ധം ചെയ്യാം. സാവൂള്‍ ദാവീദിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെ നേരിടാന്‍ നീ ശക്തനല്ല. നീ ചെറുപ്പമല്ലേ?
അവനാകട്ടെ ചെറുപ്പം മുതല്‍ യോദ്ധാവാണ്. ദാവീദ് പറഞ്ഞു: സിംഹത്തിന്റെയും കരടിയുടെയും കൈയില്‍ നിന്ന് എന്നെ
രക്ഷിച്ച കര്‍ത്താവ് ഈ ഫിലിസ്ത്യന്റെ കൈയില്‍ നിന്നും എന്നെ രക്ഷിക്കും. സാവൂള്‍ ദാവീദിനോടു പറഞ്ഞു: പോവുക; കര്‍
ത്താവ് നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ!
അനന്തരം ദാവീദ് തന്റെ വടിയെടുത്തു. തോട്ടില്‍ നിന്നു മിനുസമുള്ള അഞ്ചു കല്ലു തിരഞ്ഞെടുത്ത് സഞ്ചിയില്‍ ഇട്ടു.
കവിണ അവന്റെ കൈയിലുണ്ടായിരുന്നു. അവന്‍ ഫിലിസ്ത്യനെ സമീപിച്ചു. ഗോലിയാത്ത് ദാവീദിനോടടുത്തു. ആയുധവാഹകന്‍
മുന്‍പേ നടന്നു. ദാവീദിനെ കണ്ടപ്പോള്‍ ഫിലിസ്ത്യന് പുച്ഛം തോന്നി. എന്തെന്നാല്‍, അവന്‍ തുടുത്തു കോമളനായ ഒരു കുമാരന്‍
മാത്രമായിരുന്നു. ഗോലിയാത്തു ദാവീദിനോടു ചോദിച്ചു: എന്റെ നേരേ വടിയുമായി വരാന്‍ ഞാനൊരു പട്ടിയോ? അവന്‍
ദേവന്മാരുടെ പേരു ചൊല്ലി ദാവീദിനെ ശപിച്ചു. അവന്‍ ദാവീദിനോടു പറഞ്ഞു: വരൂ; ഞാന്‍ നിന്റെ മാംസം പറവകള്‍ക്കും
കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കും. ദാവീദ് പ്രതിവചിച്ചു: വാളും കുന്തവും ചാട്ടുളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ
നീ നിന്ദിച്ച ഇസ്രായേല്‍ സേനകളുടെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമത്തിലാണ് വരുന്നത്. കര്‍ത്താവ്
നിന്നെ ഇന്ന് എന്റെ കൈയില്‍ ഏല്‍പിക്കും. ഞാന്‍ നിന്നെ വീഴ്ത്തും. നിന്റെ തല വെട്ടിയെടുക്കും. ഫിലിസ്ത്യരുടെ
ശവശരീരങ്ങള്‍ പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഇരയാകും. ഇസ്രായേലില്‍ ഒരു ദൈവമുണ്ടെന്ന് ലോകമെല്ലാം അറിയും. കര്‍
ത്താവ് വാളും കുന്തവും കൊണ്ടല്ല രക്ഷിക്കുന്നതെന്ന് ഈ ജനതതി മനസ്സിലാക്കും. ഈ യുദ്ധം കര്‍ത്താവിന്റെതാണ്;
അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയിലേല്‍പിക്കും. തന്നെ നേരിടാന്‍ ഫിലിസ്ത്യന്‍ അടുക്കുന്നതുകണ്ട് ദാവീദ് അവനോടെതിര്‍
ക്കാന്‍ വേഗത്തിലോടി മുന്നണിയിലെത്തി. ദാവീദ് സഞ്ചിയില്‍ നിന്ന് ഒരു കല്ലെടുത്ത് കവിണയില്‍വച്ച് ഗോലിയാത്തിന്റെ
നെറ്റിക്ക് ആഞ്ഞെറിഞ്ഞു. കല്ല് നെറ്റിയില്‍ത്തന്നെ തറച്ചുകയറി. അവന്‍ മുഖം കുത്തി നിലംപതിച്ചു. അങ്ങനെ ദാവീദ് കല്ലും
കവിണയുമായി ഗോലിയാത്തിനെ നേരിട്ട് അവനെ എറിഞ്ഞു വീഴ്ത്തി. അവന്റെ കൈയില്‍ വാളില്ലായിരുന്നു. ദാവീദ് ഓടിച്ചെന്ന്
ഗോലിയാത്തിന്റെമേല്‍ കയറിനിന്ന് അവന്റെ വാള് ഉറയില്‍ നിന്ന് വലിച്ചൂരി. അവനെ കഴുത്തു വെട്ടിമുറിച്ചു കൊന്നു.
ഫിലിസ്ത്യര്‍ തങ്ങളുടെ മല്ലന്‍ വധിക്കപ്പെട്ടെന്നു കണ്ടപ്പോള്‍ ഓടിക്കളഞ്ഞു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 144:1b,2,9-10

എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.

എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!

യുദ്ധംചെയ്യാന്‍ എന്റെ കൈകളെയും
പടപൊരുതാന്‍ എന്റെ വിരലുകളെയും
അവിടുന്നു പരിശീലിപ്പിക്കുന്നു.

എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.

അവിടുന്നാണ് എന്റെ അഭയശിലയും,

ദുര്‍ഗവും, ശക്തികേന്ദ്രവും;
എന്റെ വിമോചകനും പരിചയും ആയ
അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
അവിടുന്നു ജനതകളെ കീഴടക്കുന്നു.

എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.

ദൈവമേ, ഞാന്‍ അങ്ങേക്കു പുതിയ കീര്‍ത്തനം പാടും.

ദശതന്ത്രീനാദത്തോടെ ഞാന്‍ അങ്ങയെ പുകഴ്ത്തും.
അങ്ങാണു രാജാക്കന്മാര്‍ക്കു വിജയം നല്‍കുകയും
അങ്ങേ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്നത്.

എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.

________

സുവിശേഷ പ്രഘോഷണവാക്യം
ഹെബ്രാ 4:12

അല്ലേലൂയാ, അല്ലേലൂയാ!
ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്;
ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും,
ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും
മജ്ജയിലും തുളച്ചുകയറി
ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും
വിവേചിക്കുന്നതുമാണ്.
അല്ലേലൂയാ!

Or:
cf. മത്താ 4:23

അല്ലേലൂയാ, അല്ലേലൂയാ!
യേശു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും
ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു.
അല്ലേലൂയാ!

________
സുവിശേഷം
മാര്‍ക്കോ 3:1-6
സാബത്തില്‍ ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് നിയമാനുസൃതം.

അക്കാലത്ത്, യേശു വീണ്ടും സിനഗോഗില്‍ പ്രവേശിച്ചു. കൈ ശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു. യേശുവില്‍
കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അറിയാന്‍ അവര്‍
ഉറ്റുനോക്കിക്കൊണ്ടിരുന്നു. കൈ ശോഷിച്ചവനോട് അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. അനന്തരം, അവന്‍
അവരോടു ചോദിച്ചു: സാബത്തില്‍ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ,
ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ
നോക്കിക്കൊണ്ട്, യേശു അവനോടു പറ ഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു. ഫരിസേയര്‍ ഉടനെ
പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാന്‍ വേണ്ടി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തി.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ അന്തോനിയുടെ സ്മരണയ്ക്കായി

അങ്ങേ അള്‍ത്താരയില്‍ അര്‍പ്പിക്കുന്ന
ഞങ്ങളുടെ ശുശ്രൂഷയുടെ ഈ കാണിക്കകള്‍
അങ്ങേയ്ക്ക് സ്വീകാര്യമാക്കി തീര്‍ക്കണമേ.
ഐഹിക പ്രതിബന്ധങ്ങളില്‍ നിന്നു വിമുക്തരായി,
ഞങ്ങളുടെ സര്‍വസമ്പാദ്യവും
അങ്ങു മാത്രമായി തീരാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 19:21

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നീ പരിപൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
പോയി നിനക്കുള്ളതെല്ലാം വില്ക്കുകയും
ദരിദ്രര്‍ക്കു കൊടുക്കുകയും എന്നെ അനുഗമിക്കുകയും ചെയ്യുക.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അന്ധകാരശക്തികളുടെമേല്‍
വ്യക്തമായ വിജയം വരിക്കാന്‍വേണ്ട അനുഗ്രഹം
വിശുദ്ധ അന്തോനിക്ക് അങ്ങ് നല്കിയല്ലോ.
അങ്ങേ രക്ഷാകരമായ കൂദാശകളാല്‍ സംപുഷ്ടരായ ഞങ്ങളെ,
ശത്രുക്കളുടെ എല്ലാ കെണികളും കീഴടക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 18 January 2024

Thursday of week 2 in Ordinary Time

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 66:4

അത്യുന്നതനായ ദൈവമേ,
ഭൂമി മുഴുവനും അങ്ങയെ ആരാധിക്കുകയും
അങ്ങയെ പാടിപ്പുകഴ്ത്തുകയും
അങ്ങേ നാമത്തിന് സ്‌തോത്രമാലപിക്കുകയും ചെയ്യുന്നു.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,

സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍
ദയാപൂര്‍വം ശ്രവിക്കുകയും
ഞങ്ങളുടെ കാലയളവില്‍
അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 സാമു 18:6-9,19:1-7
എന്റെ പിതാവ് സാവൂള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്.

അക്കാലത്ത്, ദാവീദ് ഗോലിയാത്തിനെ സംഹരിച്ചതിനുശേഷം അവര്‍ മടങ്ങിവരുമ്പോള്‍ ഇസ്രായേലിലെ എല്ലാ നഗരങ്ങളിലും

സ്ത്രീകള്‍ തപ്പും മറ്റു വാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ സാവൂളിനെ എതിരേറ്റു. അവര്‍ സന്തോഷം കൊണ്ട്
മതിമറന്നു പാടി: സാവൂള്‍ ആയിരങ്ങളെക്കൊന്നു. ദാവീദ് പതിനായിരങ്ങളെയും. ഇത് സാവൂളിന് ഇഷ്ടപ്പെട്ടില്ല.
കോപാകുലനായി അവന്‍ പറഞ്ഞു: അവര്‍ ദാവീദിനു പതിനായിരങ്ങള്‍ കൊടുത്തു; എനിക്കോ ആയിരങ്ങളും. ഇനി
രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്? അന്നുമുതല്‍ സാവൂള്‍ ദാവീദിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ തുടങ്ങി.
ദാവീദിനെ കൊന്നുകളയണമെന്നു സാവൂള്‍ ജോനാഥാനോടും ഭൃത്യന്മാരോടും കല്‍പിച്ചു. എന്നാല്‍, സാവൂളിന്റെ മകന്‍
ജോനാഥാന്‍ ദാവീദിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. ജോനാഥാന്‍ ദാവീദിനോടു പറഞ്ഞു: എന്റെ പിതാവ് സാവൂള്‍
നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ നാളെ രാവിലെ നീ എവിടെയെങ്കിലും പോയി കരുതലോടെ ഒളിച്ചിരിക്കുക.
നീ ഒളിച്ചിരിക്കുന്ന വയലില്‍ വന്ന് എന്റെ പിതാവിനോടു നിന്നെപ്പറ്റി ഞാന്‍ സംസാരിക്കാം; എന്തെങ്കിലും അറിഞ്ഞാല്‍
നിന്നോടു പറയാം. ജോനാഥാന്‍ തന്റെ പിതാവ് സാവൂളിനോട് ദാവീദിനെപ്പറ്റി നന്നായി സംസാരിച്ചു. അവന്‍ പറഞ്ഞു:
ദാസനായ ദാവീദിനോട് രാജാവ് തിന്മ പ്രവര്‍ത്തിക്കരുതേ! അവന്‍ അങ്ങയോട് തിന്മ പ്രവര്‍ത്തിച്ചിട്ടില്ല. അവന്റെ പ്രവൃത്തികള്‍
അങ്ങേക്ക് ഗുണകരമായിരുന്നതേയുള്ളു. അവന്‍ സ്വജീവനെ അവഗണിച്ചുപോലും ഗോലിയാത്തിനെ വധിച്ചു; മഹത്തായ വിജയം
കര്‍ത്താവ് ഇസ്രായേല്യര്‍ക്കു നല്‍കി. അതുകണ്ട് അങ്ങു സന്തോഷിച്ചതാണ്. അകാരണമായി ദാവീദിനെ കൊന്ന്,
നിഷ്‌കളങ്കരക്തം ചൊരിഞ്ഞ്, പാപം ചെയ്യുന്നതെന്തിന്? സാവൂള്‍ ജോനാഥാന്റെ വാക്കു കേട്ടു; ദാവീദിനെ കൊല്ലുകയില്ലെന്നു
കര്‍ത്താവിന്റെ നാമത്തില്‍ ശപഥം ചെയ്തു. ജോനാഥാന്‍ ദാവീദിനെ വിളിച്ച് ഇതറിയിച്ചു. അവന്‍ ദാവീദിനെ സാവൂളിന്റെ
അടുക്കല്‍കൊണ്ടുവന്നു. ദാവീദ് മുന്‍പത്തെപ്പോലെ അവനെ സേവിച്ചു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 56:1-2,8-9a,9b-11,12-13

ദൈവത്തില്‍ നിര്‍ഭയനായി ഞാന്‍ ആശ്രയിക്കുന്നു.

ദൈവമേ, എന്നോടു കരുണ തോന്നണമേ!
മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു;
ദിവസം മുഴുവനും ശത്രുക്കള്‍ എന്നെ പീഡിപ്പിക്കുന്നു.
ദിവസം മുഴുവനും എന്റെ ശത്രുക്കള്‍ എന്നെ ചവിട്ടിമെതിക്കുന്നു;
അനേകര്‍ എന്നോടു ഗര്‍വോടെ യുദ്ധം ചെയ്യുന്നു.

ദൈവത്തില്‍ നിര്‍ഭയനായി ഞാന്‍ ആശ്രയിക്കുന്നു.

അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്;

എന്റെ കണ്ണീര്‍ക്കണങ്ങള്‍
അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്;
അവ അങ്ങേ ഗ്രന്ഥത്തിലുണ്ടല്ലോ.
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍
എന്റെ ശത്രുക്കള്‍ പിന്തിരിയും.

ദൈവത്തില്‍ നിര്‍ഭയനായി ഞാന്‍ ആശ്രയിക്കുന്നു.

ദൈവം എന്റെ പക്ഷത്താണെന്നു ഞാനറിയുന്നു.

ഞാന്‍ ആരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍,
ഞാന്‍ ആരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ, ആ കര്‍ത്താവില്‍,
നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും;
മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?

ദൈവത്തില്‍ നിര്‍ഭയനായി ഞാന്‍ ആശ്രയിക്കുന്നു.

ദൈവമേ, അങ്ങേക്കുള്ള നേര്‍ച്ചകള്‍

നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും.
ഞാന്‍ ദൈവസന്നിധിയില്‍
ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്,
അവിടുന്ന് എന്റെ ജീവനെ മരണത്തില്‍ നിന്നും,
എന്റെ പാദങ്ങളെ വീഴ്ചയില്‍ നിന്നും രക്ഷിച്ചിരിക്കുന്നു.

ദൈവത്തില്‍ നിര്‍ഭയനായി ഞാന്‍ ആശ്രയിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
cf. യോഹ 6:63,68

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.
നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.
അല്ലേലൂയാ!

Or:
cf.2 തിമോ 1:10

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ രക്ഷകനായ യേശുക്രിസ്തു
മരണത്തെ ഇല്ലാതാക്കുകയും
തന്റെ സുവിശേഷത്തിലൂടെ
ജീവന്‍ വെളിപ്പെടുത്തുകയും ചെയ്തു.
അല്ലേലൂയാ!
________

സുവിശേഷം
മാര്‍ക്കോ 3:7-12
അശുദ്ധാത്മാക്കള്‍ ‘അങ്ങു ദൈവപുത്രനാണ്’ എന്നു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ആരെന്ന് വെളിപ്പെടുത്തരുതെന്ന്
അവിടുന്ന് അവര്‍ക്കു കര്‍ശനമായ താക്കീത് നല്കി.

അക്കാലത്ത് യേശു ശിഷ്യന്മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍ നിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ
അനുഗമിച്ചു. യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍ നിന്നും ജോര്‍ദാന്റെ മറുകരെനിന്നും ടയിര്‍, സീദോന്‍
എന്നിവയുടെ പരിസരങ്ങളില്‍ നിന്നും ധാരാളം ആളുകള്‍, അവന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി.
ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്, അവന്‍ ശിഷ്യന്മാരോട് ഒരു വള്ളം ഒരുക്കി നിറുത്താന്‍ ആവശ്യപ്പെട്ടു.
എന്തെന്നാല്‍, അവന്‍ പലര്‍ക്കും രോഗശാന്തി നല്‍കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പര്‍ശിക്കാന്‍
തിക്കിത്തിരക്കിക്കൊണ്ടിരുന്നു. അശുദ്ധാത്മാക്കള്‍ അവനെ കണ്ടപ്പോള്‍ അവന്റെ മുമ്പില്‍ വീണ്, നീ ദൈവപുത്രനാണ് എന്നു
വിളിച്ചുപറഞ്ഞു. തന്നെ വെളിപ്പെടുത്തരുതെന്ന് അവന്‍ അവയ്ക്കു കര്‍ശനമായ താക്കീതു നല്‍കി.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിയുടെ ഓര്‍മ ആഘോഷിക്കുമ്പോഴെല്ലാം

ഞങ്ങളുടെ പരിത്രാണ കര്‍മമാണല്ലോ നിവര്‍ത്തിക്കപ്പെടുന്നത്.
അതിനാല്‍ ഈ ദിവ്യരഹസ്യങ്ങളില്‍
യഥായോഗ്യം പങ്കെടുക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:5

എന്റെ മുമ്പില്‍ അങ്ങ് വിരുന്നൊരുക്കി;

എന്റെ അമൂല്യമായ പാനപാത്രം കവിഞ്ഞൊഴുകുന്നു.

Or:
1 യോഹ 4:16

ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും

അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ ചൈതന്യം

ഞങ്ങളില്‍ നിറയ്ക്കണമേ.
ഒരേ സ്വര്‍ഗീയ അപ്പത്താല്‍ അങ്ങ് പരിപോഷിതരാക്കിയ ഇവരെ
ഒരേ ഭക്താനുഷ്ഠാനത്താല്‍ ഒരുമയുള്ളവരാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 19 January 2024

Friday of week 2 in Ordinary Time

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 66:4

അത്യുന്നതനായ ദൈവമേ,
ഭൂമി മുഴുവനും അങ്ങയെ ആരാധിക്കുകയും
അങ്ങയെ പാടിപ്പുകഴ്ത്തുകയും
അങ്ങേ നാമത്തിന് സ്‌തോത്രമാലപിക്കുകയും ചെയ്യുന്നു.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,

സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍
ദയാപൂര്‍വം ശ്രവിക്കുകയും
ഞങ്ങളുടെ കാലയളവില്‍
അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 സാമു 24:3-21
അവനെതിരെ ഞാന്‍ കൈയുയര്‍ത്തുകയില്ല; എന്തുകൊണ്ടെന്നാല്‍, അവന്‍ കര്‍ത്താവിന്റെ അഭിഷിക്തനാണ്.

അക്കാലത്ത്, സാവൂള്‍ വഴിയരികിലുള്ള ആലകളിലെത്തി. അവിടെ ഒരു ഗുഹയില്‍ വിസര്‍ജനത്തിനായി കടന്നു. അതേ
ഗുഹയുടെ ഉള്ളറകളിലായിരുന്നു ദാവീദും അനുയായികളും ഒളിച്ചിരുന്നത്. ദാവീദിനോട് അനുയായികള്‍ പറഞ്ഞു: ഞാന്‍ നിന്റെ
ശത്രുവിനെ നിന്റെ കൈയില്‍ ഏല്‍പിക്കും; നിനക്കിഷ്ടമുള്ളത് അവനോടു ചെയ്യാം എന്നു കര്‍ത്താവ് അങ്ങയോടു പറഞ്ഞിരുന്ന
ആ ദിവസം ഇതാണ്. ദാവീദ് എഴുന്നേറ്റു സാവൂളിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. അതോര്‍ത്ത് അവന്‍
പിന്നീട് വ്യസനിച്ചു. അവന്‍ അനുയായികളോടു പറഞ്ഞു: എന്റെ യജമാനനെതിരേ കൈയുയര്‍ത്താന്‍ അവിടുന്ന്
ഇടവരുത്താതിരിക്കട്ടെ. എന്തെന്നാല്‍, അവന്‍ കര്‍ത്താവിന്റെ അഭിഷിക്തനാണ്. ഇങ്ങനെ പറഞ്ഞു ദാവീദ് തന്റെ
അനുയായികളുടെമേല്‍ നിയന്ത്രണം ചെലുത്തി; സാവൂളിനെ ആക്രമിക്കാന്‍ അനുവദിച്ചില്ല. സാവൂള്‍ ഗുഹയില്‍ നിന്നിറങ്ങി
തന്റെ വഴിക്കു പോയി.
ദാവീദും ഗുഹയില്‍ നിന്നു പുറത്തിറങ്ങി, എന്റെ യജമാനനായ രാജാവേ എന്നു സാവൂളിനെ പുറകില്‍ നിന്നു വിളിച്ചു.
സാവൂള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവീദ് സാഷ്ടാംഗം വീണു വിധേയത്വം കാണിച്ചു. അവന്‍ സാവൂളിനോടു ചോദിച്ചു: ദാവീദ്
അങ്ങേ ശത്രുവാണെന്നു പറയുന്നവരുടെ വാക്കുകള്‍ അങ്ങു കേള്‍ക്കുന്നതെന്തിന്? കര്‍ത്താവ് ഇന്ന് ഈ ഗുഹയില്‍വച്ച്
അങ്ങയെ എന്റെ കൈയില്‍ ഏല്‍പിച്ചതെങ്ങനെയെന്ന് അങ്ങുതന്നെ കണ്ടില്ലേ? അങ്ങയെ കൊല്ലണമെന്നു ചിലര്‍
പറഞ്ഞെങ്കിലും ഞാനതു ചെയ്തില്ല. എന്റെ യജമാനനെതിരേ ഞാന്‍ കൈയുയര്‍ത്തുകയില്ല. അങ്ങു കര്‍ത്താവിന്റെ
അഭിഷിക്തനാണെന്നു ഞാന്‍ അവരോടു പറഞ്ഞു. എന്റെ പിതാവേ, ഇതാ, എന്റെ കൈയില്‍ അങ്ങേ മേലങ്കിയുടെ ഒരു
കഷണം. ഞാന്‍ അതിന്റെ അറ്റം മുറിക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ ദ്രോഹിയോ
തെറ്റുകാരനോ അല്ലെന്ന് അങ്ങ് അറിഞ്ഞാലും. ഞാന്‍ അങ്ങേക്കെതിരേ തെറ്റുചെയ്തിട്ടില്ല. എന്നിട്ടും അങ്ങ് എന്റെ ജീവന്‍
അപഹരിക്കാന്‍ അവസരം തേടി നടക്കുന്നു. നാമിരുവര്‍ക്കുമിടയില്‍ കര്‍ത്താവു ന്യായം വിധിക്കട്ടെ! കര്‍ത്താവ് എനിക്കുവേണ്ടി
അങ്ങയോടു പ്രതികാരം ചെയ്യട്ടെ! എന്റെ കരം അങയുടെ മേല്‍ പതിക്കുകയില്ല. ദുഷ്ടത ദുഷ്ടനില്‍ നിന്നു
പുറപ്പെടുന്നുവെന്നാണല്ലോ പഴമൊഴി; അങ്ങേമേല്‍ എന്റെ കൈ പതിക്കുകയില്ല. ആരെത്തേടിയാണ് ഇസ്രായേല്‍ രാജാവ്
പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് അനുധാവനം ചെയ്യുന്നത്? ചത്ത പട്ടിയെയോ? ഒരു ചെള്ളിനെയോ? വിധിയാളനായ
കര്‍ത്താവ് എന്നെയും അങ്ങയെയും വിധിക്കട്ടെ! അവിടുന്ന് എന്നെ പരിശോധിച്ച് അങ്ങേ കൈയില്‍ നിന്നു രക്ഷിക്കട്ടെ!
ദാവീദ് സാവുളിനോട് ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവന്‍ എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരം തന്നെയോ
എന്നു ചോദിച്ചുകൊണ്ട് ഉറക്കെക്കരഞ്ഞു. അവന്‍ ദാവീദിനോടു പറഞ്ഞു: നീ എന്നെക്കാള്‍ നീതിമാനാണ്; ഞാന്‍ നിനക്കു
ചെയ്ത തിന്മയ്ക്കു പകരം നീ നന്മ ചെയ്തിരിക്കുന്നു. കര്‍ത്താവ് എന്നെ നിന്റെ കൈയില്‍ ഏല്‍പിച്ചിട്ടും നീ എന്നെ കൊല്ലാതെ
വിട്ട് എന്നോട് എങ്ങനെ പെരുമാറിയെന്ന് ഇന്നു നീ കാണിച്ചുതന്നു. ശത്രുവിനെ കൈയില്‍ കിട്ടിയാല്‍ ആരെങ്കിലും
വെറുതെവിടുമോ? ഇന്നു നീ എനിക്കു ചെയ്ത നന്മയ്ക്ക് കര്‍ത്താവ് നിനക്കു നന്മ ചെയ്യട്ടെ! നീ തീര്‍ച്ചയായും രാജാവാകുമെന്നും
ഇസ്രായേലിന്റെ രാജത്വം നിന്നില്‍ സ്ഥിരപ്പെടുമെന്നും എനിക്കറിയാം.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 57:1,2-3,5,10

എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!

എന്നോടു കൃപയുണ്ടാകണമേ!
ദൈവമേ, എന്നോടു കൃപതോന്നണമേ!
അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്;
വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം
ഞാന്‍ അങ്ങേ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു.

എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!

അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു;

എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന ദൈവത്തെത്തന്നെ.
അവിടുന്നു സ്വര്‍ഗത്തില്‍ നിന്നു സഹായമയച്ച് എന്നെ രക്ഷിക്കും,
എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും;
ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും.

എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!

ദൈവമേ, അങ്ങ് ആകാശത്തിനു മേല്‍ ഉയര്‍ന്നുനില്‍ക്കണമേ;

അങ്ങേ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ!
അങ്ങേ കാരുണ്യം ആകാശത്തോളവും
അങ്ങേ വിശ്വസ്തത മേഘങ്ങളോളവും വലുതാണ്.

എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!

________

സുവിശേഷ പ്രഘോഷണവാക്യം
cf. 2 തെസ 2:14

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വം
നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി
ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടന്നു നിങ്ങളെ വിളിച്ചു.
അല്ലേലൂയാ!

Or:
2 കോറി 5:19

അല്ലേലൂയാ, അല്ലേലൂയാ!
ദൈവം രമ്യതയുടെ സന്ദേശം
ഞങ്ങളെ ഭരമേല്പിച്ചുകൊണ്ട്
ക്രിസ്തുവഴി ലോകത്തെ
തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 3:13-19
തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു.

അക്കാലത്ത്, യേശു ഒരു മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു
ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്‍
കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു. അവര്‍, പത്രോസ് എന്ന് അവന്‍ പേരു നല്‍കിയ ശിമയോന്‍,
ഇടിമുഴക്കത്തിന്റെ പുത്രന്മാര്‍ എന്നര്‍ഥമുള്ള ബൊവനെര്‍ഗെസ് എന്നു പേരു നല്‍കിയ സെബദീപുത്രന്മാരായ യാക്കോബും
സഹോദരന്‍ യോഹന്നാനും, അന്ത്രയോസ്, പീലിപ്പോസ്, ബര്‍ത്തലോമിയ, മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രന്‍
യാക്കോബ്, തദേവൂസ്, കാനാന്‍കാരനായ ശിമയോന്‍, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്താ.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിയുടെ ഓര്‍മ ആഘോഷിക്കുമ്പോഴെല്ലാം

ഞങ്ങളുടെ പരിത്രാണ കര്‍മമാണല്ലോ നിവര്‍ത്തിക്കപ്പെടുന്നത്.
അതിനാല്‍ ഈ ദിവ്യരഹസ്യങ്ങളില്‍
യഥായോഗ്യം പങ്കെടുക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:5

എന്റെ മുമ്പില്‍ അങ്ങ് വിരുന്നൊരുക്കി;

എന്റെ അമൂല്യമായ പാനപാത്രം കവിഞ്ഞൊഴുകുന്നു.

Or:
1 യോഹ 4:16

ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും

അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ ചൈതന്യം

ഞങ്ങളില്‍ നിറയ്ക്കണമേ.
ഒരേ സ്വര്‍ഗീയ അപ്പത്താല്‍ അങ്ങ് പരിപോഷിതരാക്കിയ ഇവരെ
ഒരേ ഭക്താനുഷ്ഠാനത്താല്‍ ഒരുമയുള്ളവരാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 20 January 2024

Saint Sebastian, Martyr

or Saturday of week 2 in Ordinary Time
or Saint Fabian, Pope, Martyr
or Saturday memorial of the Blessed Virgin Mary

Liturgical Colour: Red.

Readings at Mass

________

പ്രവേശകപ്രഭണിതം

ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടി

മരണംവരെ പോരാടുകയും
ദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;
എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്.

Or:
cf. ജ്ഞാനം 10:12

ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,

കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ധീരതയുടെ ചൈതന്യം ഞങ്ങള്‍ക്കു നല്കണമേ.

അങ്ങനെ, അങ്ങേ രക്തസാക്ഷിയായ വിശുദ്ധ സെബാസ്റ്റ്യന്റെ
മഹനീയമാതൃകയാല്‍ ഉദ്‌ബോധിതരായി,
മനുഷ്യരെക്കാളുപരി അങ്ങയെ അനുസരിക്കാന്‍
ഞങ്ങള്‍ പരിശീലിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Saturday)

There is a choice today between the readings for the ferial day (Saturday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
2 സാമു 1:1-4,11-12,17,19,23-27
യുദ്ധത്തില്‍ ശക്തന്മാര്‍ വീണതെങ്ങനെ?

സാവൂളിന്റെ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്നു സിക്‌ലാഗില്‍ രണ്ടു ദിവസം പാര്‍ത്തു.
മൂന്നാംദിവസം സാവൂളിന്റെ പാളയത്തില്‍ നിന്ന് ഒരാള്‍ വസ്ത്രം കീറിക്കൊണ്ടും തലയില്‍ പൂഴിവാരിയിട്ടുകൊണ്ടും ദാവീദിന്റെ
അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്‌കരിച്ചു. നീ എവിടെനിന്നു വരുന്നു എന്ന് ദാവീദ് ചോദിച്ചതിന് ഇസ്രായേല്‍ പാളയത്തില്‍
നിന്ന് ഞാന്‍ ഓടിപ്പോന്നിരിക്കയാണ് എന്ന് അവന്‍ മറുപടി നല്‍കി. ദാവീദ് വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവന്‍
മറുപടി പറഞ്ഞു: നമ്മുടെ സൈന്യം തോറ്റോടി. ഒട്ടേറെപ്പേര്‍ മരിച്ചുവീണു. സാവൂളും മകന്‍ ജോനാഥാനും കൊല്ലപ്പെട്ടു.
അപ്പോള്‍, ദാവീദ് ദുഃഖാതിരേകത്താല്‍ വസ്ത്രം കീറി. കൂടെയുള്ളവരും അങ്ങനെ ചെയ്തു. സാവൂളും മകന്‍ ജോനാഥാനും
കര്‍ത്താവിന്റെ ജനമായ ഇസ്രായേല്‍ കുടുംബാംഗങ്ങളും യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനാല്‍ അവര്‍ ദുഃഖിച്ച് വിലപിക്കുകയും സന്ധ്യ
വരെ ഉപവസിക്കുകയും ചെയ്തു.
ദാവീദ് പറഞ്ഞു: ഇസ്രായേലേ, നിന്റെ മഹത്വം നിന്റെ ഗിരികളില്‍ നിഹതമായി ശക്തന്മാര്‍ നിപതിച്ചതെങ്ങനെ?
ഗത്തില്‍ ഇതു പറയരുത്. സാവൂളും ജോനാഥാനും, പ്രിയരും പ്രാണപ്രിയരും, ജീവിതത്തിലും മരണത്തിലും, അവര്‍ വേര്‍
പിരിഞ്ഞില്ല. കഴുകനെക്കാള്‍ വേഗമുള്ളവര്‍! സിംഹത്തെക്കാള്‍ ബലമുള്ളവര്‍! ഇസ്രായേല്‍ പുത്രിമാരേ, സാവൂളിനെച്ചൊല്ലി
കരയുവിന്‍. അവന്‍ നിങ്ങളെ മോടിയായി കടുംചെമപ്പുടുപ്പിച്ചു; ആടകളില്‍ പൊന്നാഭരണമണിയിച്ചു. യുദ്ധത്തില്‍ ശക്തന്മാര്‍
വീണതെങ്ങനെ? നിന്റെ ഗിരികളില്‍ ജോനാഥാന്‍ വധിക്കപ്പെട്ടു കിടക്കുന്നു. സോദരാ, ജോനാഥാന്‍, നിന്നെയോര്‍ത്തു ഞാന്‍
ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലനായിരുന്നു; എന്നോടുള്ള നിന്റെ സ്‌നേഹം സ്ത്രീകളുടെ പ്രേമത്തെക്കാള്‍
അഗാധമായിരുന്നു. ശക്തന്മാര്‍ വീണുപോയതും ആയുധങ്ങള്‍ തകര്‍ന്നുപോയതുമെങ്ങനെ?

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 80:1-2,4-6

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

ഇസ്രായേലിന്റെ ഇടയനേ,
ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ,
ചെവിക്കൊള്ളണമേ!
കെരൂബുകളിന്മേല്‍ വസിക്കുന്നവനേ, പ്രകാശിക്കണമേ!
എഫ്രായിമിനും ബഞ്ചമിനും മനാസ്സെക്കും
അങ്ങയെത്തന്നെ വെളിപ്പെടുത്തണമേ!
ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ,

അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍
എത്രനാള്‍ അങ്ങു കേള്‍ക്കാതിരിക്കും?
അങ്ങ് അവര്‍ക്കു ദുഃഖം ആഹാരമായി നല്‍കി;
അവരെ അളവില്ലാതെ കണ്ണീര്‍ കുടിപ്പിച്ചു.
അങ്ങു ഞങ്ങളെ അയല്‍ക്കാര്‍ക്കു നിന്ദാപാത്രമാക്കി;
ഞങ്ങളുടെ ശത്രുക്കള്‍ പരിഹസിച്ചു ചിരിക്കുന്നു.

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

________

സുവിശേഷ പ്രഘോഷണവാക്യം
2 കോറി 5:19

അല്ലേലൂയാ, അല്ലേലൂയാ!
ദൈവം രമ്യതയുടെ സന്ദേശം
ഞങ്ങളെ ഭരമേല്പിച്ചുകൊണ്ട്
ക്രിസ്തുവഴി ലോകത്തെ
തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു.
അല്ലേലൂയാ!

Or:
cf. അപ്പോ. പ്രവ. 16:14

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ പുത്രന്റെ വചനങ്ങള്‍ സ്വീകരിക്കാന്‍
ഞങ്ങളുടെ ഹൃദയത്തെ തുറക്കേണമേ.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 3:20-21
അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കേട്ടിരുന്നു.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോടൊപ്പം ഒരു ഭവനത്തില്‍ പ്രവേശിച്ചു. ജനങ്ങള്‍ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു.
തന്മൂലം, ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല. അവന്റെ സ്വന്തക്കാര്‍ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാന്‍
പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കേട്ടിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിച്ച ഈ കാഴ്ചദ്രവ്യങ്ങള്‍,

അങ്ങേ ആശീര്‍വാദത്താല്‍ പവിത്രീകരിക്കണമേ.
അങ്ങേ സ്‌നേഹാഗ്നിയാല്‍ വിശുദ്ധ N
സകല ശാരീരിക പീഡനങ്ങളും തരണം ചെയ്തുവല്ലോ.
അതേ സ്‌നേഹാഗ്നി, അങ്ങേ കൃപയാല്‍,
ഞങ്ങളെയും ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, രക്തസാക്ഷിയായ അങ്ങേ വിശുദ്ധന്‍ (വിശുദ്ധ)
N ന്റെ (യുടെ) സ്മരണാഘോഷത്തില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍
അങ്ങേക്ക് സ്വീകാര്യമായിത്തീരട്ടെ.
ഈ പുണ്യവാന്‍ (പുണ്യവതി) ചൊരിഞ്ഞ രക്തം
അങ്ങേ തിരുമുമ്പില്‍ അമൂല്യമായിരുന്നപോലെ,
ഈ കാണിക്കകളും അങ്ങേ മഹിമയ്ക്ക്
പ്രീതികരമായിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 16:24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
അവന്‍ തന്നത്തന്നെ പരിത്യജിച്ച്,
തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.

Or:
മത്താ 10:39

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍,
നിത്യമായി അതു കണ്ടെത്തും.

________
ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ രക്തസാക്ഷിയായ

വിശുദ്ധ N ന്റെ ആത്മധൈര്യം
അദ്ദേഹത്തെ അങ്ങേ ശുശ്രൂഷയില്‍ വിശ്വസ്തനും
പീഡാസഹനത്തില്‍ വിജയിയും ആക്കിത്തീര്‍ത്തുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍,
അതേ ആത്മധൈര്യം ഞങ്ങള്‍ക്കും പ്രദാനം ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 21 January 2024

3rd Sunday in Ordinary Time (Sunday of the Word of God)

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 96:1,6

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,

ഭൂമിമുഴുവനും കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ.
സ്തുതിയും സൗന്ദര്യവും അവിടത്തെ സന്നിധിയിലുണ്ട്,
വിശുദ്ധിയും തേജസ്സും അവിടത്തെ വിശുദ്ധമന്ദിരത്തിലും.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,

ഞങ്ങളുടെ പ്രവൃത്തികള്‍
അങ്ങേ ഇഷ്ടാനുസരണം നയിക്കണമേ.
അങ്ങനെ, അങ്ങേ പ്രിയപുത്രന്റെ നാമത്തില്‍
സത്പ്രവൃത്തികളാല്‍ അഭിവൃദ്ധിപ്രാപിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
യോനാ 3:1-5,10
നിനെവേയിലെ ജനങ്ങള്‍ തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് പിന്‍തിരിഞ്ഞു.

യോനായ്ക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എഴുന്നേറ്റ് മഹാനഗരമായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന
സന്ദേശം നീ അവിടെ പ്രഘോഷിക്കുക. കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കുപോയി. അതു
വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍ മൂന്നു ദിവസത്തെ യാത്ര വേണ്ടിയിരുന്നു. യോനാ, നഗരത്തില്‍ കടന്ന്
ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേ
നശിപ്പിക്കപ്പെടും. നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും
ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു
പറഞ്ഞതിന്മ അയച്ചില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 25:4-5,6-7,8-9

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!

അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ!
എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച

അങ്ങേ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
കര്‍ത്താവേ, അങ്ങേ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി
കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

കര്‍ത്താവു നല്ലവനും നീതിമാനുമാണ്.

പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

________

രണ്ടാം വായന
1 കോറി 7:29-31
ഈ ലോകത്തിന്റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.

സഹോദരരേ, സമയം പരിമിതമാണ്. ഇനിമേല്‍ ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെ പോലെയും വിലപിക്കുന്നവര്‍

വിലപിക്കാത്തവരെ പോലെയും ആഹ്ളാദിക്കുന്നവര്‍ ആഹ്ളാദിക്കാത്തവരെ പോലെയും വാങ്ങുന്നവര്‍ ഒന്നും
കൈവശമില്ലാത്തവരെ പോലെയും ലോകകാര്യങ്ങളില്‍ ഇടപെടുന്നവര്‍ ഇടപെടാത്തവരെ പോലെയും ആയിരിക്കട്ടെ.
എന്തെന്നാല്‍, ഈ ലോകത്തിന്റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
മര്‍ക്കോ 1:15

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ദൈവരാജ്യം സമീപിച്ചിരിക്കുന്നു.
അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
അല്ലേലൂയാ!
________

സുവിശേഷം
മാര്‍ക്കോ 1:14-20
ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.

അക്കാലത്ത്, യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു

വന്നു. അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍
വിശ്വസിക്കുവിന്‍.
യേശു ഗലീലിക്കടല്‍ത്തീരത്തു കൂടെ കടന്നുപോകുമ്പോള്‍, ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും
കണ്ടു. മീന്‍പിടിത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നു. യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍;
ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ഉടനെ വലയുപേക്ഷിച്ച്, അവര്‍ അവനെ അനുഗമിച്ചു. കുറച്ചുദൂരം കൂടി
പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍
വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു. ഉടനെ അവന്‍ അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ
സേവകരോടൊപ്പം വള്ളത്തില്‍ വിട്ട് അവനെ അനുഗമിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍

പ്രീതിയോടെ സ്വീകരിക്കണമേ.
അവ വിശുദ്ധീകരിച്ച്,
ഞങ്ങള്‍ക്ക് രക്ഷയായി ഭവിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 34:6

കര്‍ത്താവിലേക്കു വരുകയും പ്രകാശിതരാകുകയും ചെയ്യുവിന്‍,

നിങ്ങളുടെ മുഖം ലജ്ജിക്കാതിരിക്കട്ടെ.

Or:
യോഹ 8:12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്;
എന്നെ അനുഗമിക്കുന്നവന്‍
ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ ജീവദായകമായ കൃപ സ്വീകരിച്ചുകൊണ്ട്,
അങ്ങേ ദാനത്തില്‍ എപ്പോഴും ഞങ്ങള്‍
അഭിമാനം കൊള്ളാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
Monday 22 January 2024

Monday of week 3 in Ordinary Time

or Saint Vincent, Deacon, Martyr

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 96:1,6

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,

ഭൂമിമുഴുവനും കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ.
സ്തുതിയും സൗന്ദര്യവും അവിടത്തെ സന്നിധിയിലുണ്ട്,
വിശുദ്ധിയും തേജസ്സും അവിടത്തെ വിശുദ്ധമന്ദിരത്തിലും.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,

ഞങ്ങളുടെ പ്രവൃത്തികള്‍
അങ്ങേ ഇഷ്ടാനുസരണം നയിക്കണമേ.
അങ്ങനെ, അങ്ങേ പ്രിയപുത്രന്റെ നാമത്തില്‍
സത്പ്രവൃത്തികളാല്‍ അഭിവൃദ്ധിപ്രാപിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
2 സാമു 5:1-7,10
എന്റെ ജനമായ ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും.

അക്കാലത്ത്, ഇസ്രായേല്‍ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുത്തു വന്നുപറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും

മാംസവുമാണ്. സാവൂള്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോള്‍ പോലും നീയത്രേ ഇസ്രായേലിനെ നയിച്ചത്. എന്റെ ജനമായ
ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഇസ്രായേലിലെ ശ്രേഷ്ഠന്മാര്‍
ഹെബ്രോണില്‍ രാജാവിന്റെ അടുത്തുവന്നു. ദാവീദ് രാജാവ് അവിടെവച്ചു കര്‍ത്താവിന്റെ സന്നിധിയില്‍ അവരുമായി ഉടമ്പടി
ചെയ്തു. ഇസ്രായേലിന്റെ രാജാവായി ദാവീദിനെ അവര്‍ അഭിഷേകം ചെയ്തു. ഭരണമേല്‍ക്കുമ്പോള്‍ ദാവീദിനു മുപ്പതു
വയസ്സായിരുന്നു. അവന്‍ നാല്‍പതു വര്‍ഷം ഭരിച്ചു. ഹെബ്രോണില്‍ യൂദായെ ഏഴു വര്‍ഷവും ആറുമാസവും അവന്‍ ഭരിച്ചു;
ജറുസലെമില്‍ ഇസ്രായേലിനെയും യൂദായെയും മുപ്പത്തിമൂന്നു വര്‍ഷവും.
രാജാവും സൈന്യവും ജറുസലേമിലേക്ക് ജബൂസ്യര്‍ക്കെതിരേ പുറപ്പെട്ടു. ദാവീദിന് ഇവിടെ കടക്കാന്‍ കഴിയുകയില്ല എന്നു
വിചാരിച്ച് അവര്‍ അവനോടു പറഞ്ഞു: നിനക്കിവിടെ കടക്കാനാവില്ല. നിന്നെ തടയാന്‍ കുരുടനും മുടന്തനും മതി. ദാവീദ്
സീയോന്‍കോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ദാവീദിന്റെ നഗരം എന്ന് അത് അറിയപ്പെടുന്നു. ദാവീദ് മേല്‍ക്കുമേല്‍ പ്രാബല്യം
നേടി. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അവനോടു കൂടെ ഉണ്ടായിരുന്നു.

________
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 89:19,20-21,24-25

എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും.

പണ്ട് ഒരു ദര്‍ശനത്തില്‍

അവിടുന്നു തന്റെ വിശ്വസ്തനോട് അരുളിച്ചെയ്തു:
ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചു;
ഒരുവനെ ഞാന്‍ ജനത്തില്‍ നിന്നു തിരഞ്ഞെടുത്ത് ഉയര്‍ത്തി.

എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും.

ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;

വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു.
എന്റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും.
എന്റെ ഭുജം അവനു ശക്തി നല്‍കും.

എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും.

എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും;

എന്റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തി നില്‍ക്കും.
ഞാന്‍ അവന്റെ അധികാരം സമുദ്രത്തിന്മേലും
അവന്റെ ആധിപത്യം നദികളുടെമേലും വ്യാപിപ്പിക്കും.

എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 25:4,5

അല്ലേലൂയാ, അല്ലേലൂയാ!
എന്റെ ദൈവമേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ.
അല്ലേലൂയാ!

Or:
cf. 2 തിമോ 1:10

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ രക്ഷകനായ യേശുക്രിസ്തു
മരണത്തെ ഇല്ലാതാക്കുകയും
സുവിശേഷത്തിലൂടെ ജീവന്‍ വെളിപ്പെടുത്തുകയും ചെയ്തു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 3:22-30
അത് സാത്താന്റെ അവസാനമായിരിക്കും.

അക്കാലത്ത്, ജറുസലെമില്‍ നിന്നു വന്ന നിയമജ്ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ
തലവനെക്കൊണ്ടാണ് അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്. യേശു അവരെ അടുത്തുവിളിച്ച്, ഉപമകള്‍ വഴി അവരോടു
പറഞ്ഞു: സാത്താന് എങ്ങനെയാണ് സാത്താനെ പുറത്താക്കാന്‍ കഴിയുക? അന്തശ്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല.
അന്തശ്ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല. സാത്താന്‍ തനിക്കുതന്നെ എതിരായി തലയുയര്‍ത്തുകയും ഭിന്നിക്കുകയും
ചെയ്താല്‍ അവനു നിലനില്‍ക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും. ശക്തനായ ഒരുവന്റെ ഭവനത്തില്‍
പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ച ചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവര്‍ച്ച നടത്താന്‍
കഴിയൂ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും
ക്ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തില്‍ നിന്നു മോചനമില്ല.
അവന്‍ നിത്യപാപത്തിന് ഉത്തരവാദിയാകും. അവന്‍ ഇങ്ങനെ പറഞ്ഞത്, തനിക്ക് അശുദ്ധാത്മാവുണ്ട് എന്ന് അവര്‍
പറഞ്ഞതിനാലാണ്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍

പ്രീതിയോടെ സ്വീകരിക്കണമേ.
അവ വിശുദ്ധീകരിച്ച്,
ഞങ്ങള്‍ക്ക് രക്ഷയായി ഭവിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 34:6

കര്‍ത്താവിലേക്കു വരുകയും പ്രകാശിതരാകുകയും ചെയ്യുവിന്‍,

നിങ്ങളുടെ മുഖം ലജ്ജിക്കാതിരിക്കട്ടെ.

Or:
യോഹ 8:12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്;
എന്നെ അനുഗമിക്കുന്നവന്‍
ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ ജീവദായകമായ കൃപ സ്വീകരിച്ചുകൊണ്ട്,
അങ്ങേ ദാനത്തില്‍ എപ്പോഴും ഞങ്ങള്‍
അഭിമാനം കൊള്ളാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 23 January 2024

Tuesday of week 3 in Ordinary Time

Liturgical Colour: Green.

Readings at Mass

________
പ്രവേശകപ്രഭണിതം
cf. സങ്കീ 96:1,6

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,

ഭൂമിമുഴുവനും കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ.
സ്തുതിയും സൗന്ദര്യവും അവിടത്തെ സന്നിധിയിലുണ്ട്,
വിശുദ്ധിയും തേജസ്സും അവിടത്തെ വിശുദ്ധമന്ദിരത്തിലും.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,

ഞങ്ങളുടെ പ്രവൃത്തികള്‍
അങ്ങേ ഇഷ്ടാനുസരണം നയിക്കണമേ.
അങ്ങനെ, അങ്ങേ പ്രിയപുത്രന്റെ നാമത്തില്‍
സത്പ്രവൃത്തികളാല്‍ അഭിവൃദ്ധിപ്രാപിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
2 സാമു 6:12-15,17-19
ദാവീദും ഇസ്രായേല്‍ഭവനവും ആര്‍പ്പുവിളിച്ചും കാഹളം മുഴക്കിയും കര്‍ത്താവിന്റെ പേടകം കൊണ്ടുവന്നു.

അക്കാലത്ത്, ദാവീദ് ദൈവത്തിന്റെ പേടകം ഓബദ് ഏദോമിന്റെ ഭവനത്തില്‍ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷപൂര്‍
വം കൊണ്ടുവന്നു. കര്‍ത്താവിന്റെ പേടകം വഹിച്ചിരുന്നവര്‍ ആറു ചുവടു നടന്നപ്പോള്‍ അവന്‍ ഒരു കാളയെയും തടിച്ച
കിടാവിനെയും ബലികഴിച്ചു. ദാവീദ് കര്‍ത്താവിന്റെ മുന്‍പാകെ സര്‍വശക്തിയോടുംകൂടെ നൃത്തം ചെയ്തു. ചണനൂല്‍കൊണ്ടുള്ള
ഒരു അരക്കച്ച മാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ. അങ്ങനെ ദാവീദും ഇസ്രായേല്‍ഭവനവും ആര്‍പ്പുവിളിച്ചും കാഹളം മുഴക്കിയും കര്‍
ത്താവിന്റെ പേടകം കൊണ്ടുവന്നു.
അവര്‍ കര്‍ത്താവിന്റെ പേടകം കൊണ്ടുവന്ന് ദാവീദ് പ്രത്യേകം നിര്‍മിച്ചിരുന്ന കൂടാരത്തിനുള്ളില്‍ അതിന്റെ സ്ഥാനത്തു
പ്രതിഷ്ഠിച്ചു. ദാവീദ് കര്‍ത്താവിന്റെ മുന്‍പില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. അര്‍പ്പണം കഴിഞ്ഞപ്പോള്‍ ദാവീദ്
സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമത്തില്‍ ജനങ്ങളെ അനുഗ്രഹിച്ചു. സ്ത്രീപുരുഷഭേദമെന്നിയേ ഇസ്രായേല്‍ സമൂഹത്തിനു
മുഴുവന്‍ ആളൊന്നിന് ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം വിതരണം ചെയ്തു. പിന്നെ ജനം വീട്ടിലേക്കു
മടങ്ങി.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 24:7,8,9,10

മഹത്വത്തിന്റെ രാജാവ് കര്‍ത്താവുതന്നെ.

കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍;
പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍,
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ!

മഹത്വത്തിന്റെ രാജാവ് കര്‍ത്താവുതന്നെ.

ആരാണ് ഈ മഹത്വത്തിന്റെ രാജാവ്?

പ്രബലനും ശക്തനുമായ കര്‍ത്താവ്,
യുദ്ധവീരനായ കര്‍ത്താവുതന്നെ.

മഹത്വത്തിന്റെ രാജാവ് കര്‍ത്താവുതന്നെ.

കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍;
പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍,
മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ!

മഹത്വത്തിന്റെ രാജാവ് കര്‍ത്താവുതന്നെ.

ആരാണ് ഈ മഹത്വത്തിന്റെ രാജാവ്?

സൈന്യങ്ങളുടെ കര്‍ത്താവു തന്നെ;
അവിടുന്നാണു മഹത്വത്തിന്റെ രാജാവ്.

മഹത്വത്തിന്റെ രാജാവ് കര്‍ത്താവുതന്നെ.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:135

അല്ലേലൂയാ, അല്ലേലൂയാ!
ഈ ദാസന്റെമേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ,
അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
അല്ലേലൂയാ!

Or:
മത്താ 11:25

അല്ലേലൂയാ, അല്ലേലൂയാ!
ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍
ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയ
സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ്
വാഴ്ത്തപ്പെട്ടവനാകട്ടെ.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 3:31-35
ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.

അക്കാലത്ത്, യേശുവിന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാന്‍ ആളയച്ചു. ജനക്കൂട്ടം
അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും നിന്നെക്കാണാന്‍
പുറത്തു നില്‍ക്കുന്നു. അവന്‍ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്
അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ്
എന്റെ സഹോദരനും സഹോദരിയും അമ്മയും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍

പ്രീതിയോടെ സ്വീകരിക്കണമേ.
അവ വിശുദ്ധീകരിച്ച്,
ഞങ്ങള്‍ക്ക് രക്ഷയായി ഭവിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 34:6

കര്‍ത്താവിലേക്കു വരുകയും പ്രകാശിതരാകുകയും ചെയ്യുവിന്‍,

നിങ്ങളുടെ മുഖം ലജ്ജിക്കാതിരിക്കട്ടെ.

Or:
യോഹ 8:12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്;
എന്നെ അനുഗമിക്കുന്നവന്‍
ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ ജീവദായകമായ കൃപ സ്വീകരിച്ചുകൊണ്ട്,
അങ്ങേ ദാനത്തില്‍ എപ്പോഴും ഞങ്ങള്‍
അഭിമാനം കൊള്ളാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 24 January 2024

Saint Francis de Sales, Bishop, Doctor

on Wednesday of week 3 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. പ്രഭാ 15:5

സഭാമധ്യേ അവന്റെ അധരം തുറക്കുകയും

കര്‍ത്താവ് ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം
അവനില്‍ നിറയ്ക്കുകയും ചെയ്തു;
മഹത്ത്വത്തിന്റെ വസ്ത്രം അവനെ ധരിപ്പിച്ചു.

Or:
സങ്കീ 37:30-31
നീതിമാന്റെ അധരം ജ്ഞാനം സംസാരിക്കുന്നു;
അവന്റെ നാവില്‍ നിന്ന് നീതി ഉതിരുന്നു.
ദൈവത്തിന്റെ നിയമം
അവന്റെ ഹൃദയത്തില്‍ത്തന്നെ കുടികൊള്ളുന്നു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, മെത്രാനായ വിശുദ്ധ ഫ്രാന്‍സിസ് സാലസ്

ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി,
എല്ലാവര്‍ക്കും എല്ലാമായിത്തീരാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
അദ്ദേഹത്തിന്റെ മാതൃകയാല്‍ ഞങ്ങള്‍ എപ്പോഴും
ഞങ്ങളുടെ സഹോദരങ്ങളുടെ സേവനത്തില്‍
അങ്ങേ സ്‌നേഹത്തിന്റെ സൗമ്യശീലം പ്രകടമാക്കാന്‍
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Wednesday)

There is a choice today between the readings for the ferial day (Wednesday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
2 സാമു 7:4-17
നിന്റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും.

അക്കാലത്ത്, കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു: എന്റെ ദാസനായ ദാവീദിനോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു,
എനിക്കു വസിക്കാന്‍ നീ ആലയം പണിയുമോ? ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്നതു മുതല്‍ ഇന്നുവരെ
ഞാന്‍ ഒരാലയത്തിലും വസിച്ചിട്ടില്ല; കൂടാരത്തില്‍ വസിച്ചുകൊണ്ട് ഞാനും സഞ്ചരിക്കുകയായിരുന്നു. ഇസ്രായേല്‍ക്കാരോടുകൂടെ
സഞ്ചരിക്കുന്നതിനിടയ്ക്ക് എവിടെവച്ചെങ്കിലും എന്റെ ജനമായ ഇസ്രായേലിനെ നയിക്കാന്‍ ഞാന്‍ നിയമിച്ച നേതാക്കന്മാരില്‍
ആരോടെങ്കിലും നിങ്ങള്‍ എനിക്ക് ദേവദാരുകൊണ്ട് ഒരു ആലയം പണിയാത്തതെന്ത് എന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?
അതുകൊണ്ട് നീ ഇപ്പോള്‍ എന്റെ ദാസനായ ദാവീദിനോടു പറയണം: സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു,
ആട്ടിടയനായിരുന്ന നിന്നെ മേച്ചില്‍സ്ഥലത്തു നിന്ന് എടുത്ത് എന്റെ ജനമായ ഇസ്രായേലിന് അധിപനായി ഞാന്‍ നിയമിച്ചു.
നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടുകൂടെയുണ്ടായിരുന്നു. നിന്റെ മുന്‍പില്‍ നിന്റെ ശത്രുക്കളെയെല്ലാം ഞാന്‍ നശിപ്പിച്ചു;
ഭൂമിയിലുള്ള മഹാത്മാക്കളെപ്പോലെ നിന്നെ ഞാന്‍ മഹാനാക്കും. എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ഒരു സ്ഥലം കല്‍
പിച്ചുകൊടുക്കും. അവര്‍ ഇനിയും സുരക്ഷിതരായി സ്വന്തം സ്ഥലത്തു പാര്‍ക്കേണ്ടതിന് ഞാന്‍ അവരെ നട്ടുപിടിപ്പിക്കും. എന്റെ
ജനമായ ഇസ്രായേലിനു ഞാന്‍ ന്യായാധിപന്മാരെ നിയമിച്ചാക്കുന്നതിനു മുന്‍പുള്ള കാലത്തെപ്പോലെ ദുഷ്ടന്മാര്‍ അവരെ ഇനി
പീഡിപ്പിക്കുകയില്ല. ശത്രുക്കളില്‍ നിന്ന് നിനക്കു ഞാന്‍ ശാന്തി നല്‍കും. നിന്നെ ഒരു വംശമായി വളര്‍ത്തുമെന്നും കര്‍ത്താവ്
അരുളിച്ചെയ്യുന്നു. ദിനങ്ങള്‍ തികഞ്ഞു നീ പൂര്‍വികരോടു ചേരുമ്പോള്‍ നിന്റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ രാജ്യം
സുസ്ഥിരമാക്കും. അവന്‍ എനിക്ക് ആലയം പണിയും; അവന്റെ രാജസിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും.
ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. അവന്‍ തെറ്റുചെയ്യുമ്പോള്‍ മാനുഷികമായ ദണ്ഡും
ചമ്മട്ടിയുമുപയോഗിച്ച് ഞാന്‍ അവനെ ശിക്ഷിക്കും.
എങ്കിലും നിന്റെ മുന്‍പില്‍ നിന്ന് ഞാന്‍ തള്ളിക്കളഞ്ഞ സാവൂളില്‍ നിന്നെന്നപോലെ അവനില്‍ നിന്ന് എന്റെ
സ്ഥിരസ്‌നേഹം ഞാന്‍ പിന്‍വലിക്കുകയില്ല. നിന്റെ കുടുംബവും രാജത്വവും എന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും. നിന്റെ
സിംഹാസനം എന്നേക്കും നിലനില്‍ക്കും. ഈ വാക്കുകളും ദര്‍ശനവും നാഥാന്‍ ദാവീദിനെ അറിയിച്ചു.
________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 89:3-4,26-27,28-29

എന്റെ കരുണ എപ്പോഴും അവന്റെമേല്‍ ഉണ്ടായിരിക്കും.

അവിടുന്ന് അരുളിച്ചെയ്തു:
എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി;
എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.
നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും;
നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.

എന്റെ കരുണ എപ്പോഴും അവന്റെമേല്‍ ഉണ്ടായിരിക്കും.

അവന്‍ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും

എന്റെ രക്ഷാശിലയും അവിടുന്നാണ്
എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
ഞാന്‍ അവനെ എന്റെ ആദ്യജാതനും
ഭൂമിയിലെ രാജാക്കന്മാരില്‍ അത്യുന്നതനും ആക്കും.

എന്റെ കരുണ എപ്പോഴും അവന്റെമേല്‍ ഉണ്ടായിരിക്കും.

എന്റെ കരുണ എപ്പോഴും അവന്റെമേല്‍ ഉണ്ടായിരിക്കും;

അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും.
ഞാന്‍ അവന്റെ വംശത്തെ ശാശ്വതമാക്കും;
അവന്റെ സിംഹാസനം ആകാശമുള്ളിടത്തോളം കാലം നിലനില്‍ക്കും.

എന്റെ കരുണ എപ്പോഴും അവന്റെമേല്‍ ഉണ്ടായിരിക്കും.

________

സുവിശേഷ പ്രഘോഷണവാക്യം
1 സാമു 3:9, യോഹ 6:68

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങേ ദാസന്‍ ഇതാ ശ്രവിക്കുന്നു:
നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
അല്ലേലൂയാ!

Or:

അല്ലേലൂയാ, അല്ലേലൂയാ!
വിത്ത് ദൈവത്തിന്റെ വചനമാണ്;
ക്രിസ്തു വിതക്കാരനും;
വിത്തിനെ കണ്ടെത്തുന്നവന്‍ നിത്യമായി നിലനില്ക്കും.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 4:1-20
ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു.

അക്കാലത്ത്, കടല്‍ത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി.
അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ അവന്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു.
അവന്‍ ഉപമകള്‍വഴി പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു. അവരെ ഉപദേശിച്ചുകൊണ്ട് അവന്‍ പറഞ്ഞു: കേള്‍ക്കുവിന്‍, ഒരു
വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. വിതച്ചപ്പോള്‍ വിത്തുകളില്‍ ചിലതു വഴിയരികില്‍ വീണു. പക്ഷികള്‍വന്ന് അവ
തിന്നുകളഞ്ഞു. മറ്റുചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്നു
മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. വേറെ
ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല.
ശേഷിച്ച വിത്തുകള്‍ നല്ല മണ്ണില്‍ പതിച്ചു. അവ തഴച്ചുവളര്‍ന്ന്, മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയിച്ചു.
അവന്‍ പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
അവന്‍ തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു. അവന്‍
പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ
മാത്രം. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്സുതിരിഞ്ഞ് മോചനം
പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.
അവന്‍ അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലേ? അങ്ങനെയെങ്കില്‍, ഉപമകളെല്ലാം നിങ്ങള്‍
എങ്ങനെ മനസ്സിലാക്കും? വിതക്കാരന്‍ വചനം വിതയ്ക്കുന്നു. ചിലര്‍ വചനം ശ്രവിക്കുമ്പോള്‍ത്തന്നെ സാത്താന്‍വന്ന്, അവരില്‍
വിതയ്ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു. ഇവരാണ് വഴിയരികില്‍ വിതയ്ക്കപ്പെട്ട വിത്ത്. ചിലര്‍ വചനം കേള്‍ക്കുമ്പോള്‍
സന്തോഷപൂര്‍വം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്. വേരില്ലാത്തതിനാല്‍, അവ അല്‍
പസമയത്തേക്കു മാത്രം നിലനില്‍ക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്ക്ഷണം അവര്‍ വീണുപോകുന്നു.
മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടത് മറ്റുചിലരാണ്. അവര്‍ വചനം ശ്രവിക്കുന്നു. എന്നാല്‍, ലൗകികവ്യഗ്രതയും ധനത്തിന്റെ
ആകര്‍ഷണവും മറ്റു വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു
ഫലശൂന്യമാവുകയും ചെയ്യുന്നു. നല്ല മണ്ണില്‍ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം ശ്രവിക്കുകയും സ്വീകരിക്കുകയും
ചെയ്യുന്നവരാണ്. അവര്‍ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ഫ്രാന്‍സിസിന്റെ മനസ്സിനെ

പരിശുദ്ധാത്മാവിന്റെ ദിവ്യാഗ്നിയാല്‍
അദ്ഭുതകരമായ വിധത്തില്‍
ഏറ്റവും സൗമ്യശീലമുള്ളതായി അങ്ങ് ജ്വലിപ്പിച്ചുവല്ലോ.
അതേ അഗ്നിയാല്‍ അങ്ങേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്ന
ഈ രക്ഷാകര ബലിയിലൂടെ ഞങ്ങളുടെ ഹൃദയങ്ങളെയും ജ്വലിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്

കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

Or:
cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,

അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഇഹത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ
സ്‌നേഹവും സൗമ്യശീലവും അനുകരിച്ച്,
ഞങ്ങള്‍ സ്വീകരിച്ച കൂദാശ വഴി
സ്വര്‍ഗത്തില്‍ മഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.

Thursday 25 January 2024

The Conversion of Saint Paul, Apostle - Feast

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
2 തിമോ 1:12; 4:8

ആരിലാണ് ഞാന്‍ വിശ്വസിച്ചിരിക്കുന്നതെന്ന് എനിക്കറിയാം.

എന്നെ ഭരമേല്പിച്ചിരിക്കുന്നവ ആ ദിവസം വരെയും കാത്തുസൂക്ഷിക്കാന്‍
നീതിമാനായ ന്യായാധിപനു കഴിയുമെന്ന് എനിക്കു ബോധ്യമുണ്ട്.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ പ്രഭാഷണത്താല്‍

അഖിലലോകത്തെയും അങ്ങ് പഠിപ്പിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാനസാന്തരം ഇന്ന് ആഘോഷിക്കുന്ന ഞങ്ങള്‍,
അദ്ദേഹത്തിന്റെ മാതൃകയാല്‍ അങ്ങിലേക്ക് കൂടുതല്‍ അടുത്തുവന്ന്
ലോകസമക്ഷം അങ്ങേ സത്യത്തിന്
സാക്ഷികളായിത്തീരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
അപ്പോ. പ്രവ. 22:3-16
എഴുന്നേറ്റ് സ്‌നാനം സ്വീകരിക്കുക. അവന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് നിന്റെ പാപങ്ങള്‍ കഴുകിക്കളയുക.

പൗലോസ് യഹൂദരോടു പറഞ്ഞു: ഞാന്‍ ഒരു യഹൂദനാണ്. കിലിക്യായിലെ താര്‍സോസില്‍ ജനിച്ചു. എങ്കിലും, ഈ
നഗരത്തിലാണ് ഞാന്‍ വളര്‍ന്നത്. ഗമാലിയേലിന്റെ പാദങ്ങളിലിരുന്ന് പിതാക്കന്മാരുടെ നിയമത്തില്‍ നിഷ്കൃഷ്ടമായ ശിക്ഷണം
ഞാന്‍ നേടി. ഇന്ന് നിങ്ങളെല്ലാവരും ആയിരിക്കുന്നതുപോലെ ഞാനും ദൈവത്തെക്കുറിച്ചു തീക്ഷ്ണത നിറഞ്ഞവനായിരുന്നു.
പുരുഷന്മാരെയും സ്ത്രീകളെയും ബന്ധിച്ച് കാരാഗൃഹത്തിലടച്ചുകൊണ്ട് ഈ മാര്‍ഗത്തെ നാമാവശേഷമാക്കത്തക്ക വിധം
പീഡിപ്പിച്ചവനാണു ഞാന്‍. പ്രധാനാചാര്യനും ജനപ്രമാണികളുടെ സംഘം മുഴുവന്‍തന്നെയും എനിക്കു സാക്ഷികളാണ്.
ദമാസ്‌ക്കസിലുള്ളവരെയും ബന്ധനത്തിലാക്കി ജറുസലെമില്‍ കൊണ്ടുവന്നു ശിക്ഷിക്കുന്നതിനുവേണ്ടി ഞാന്‍ അവരില്‍ നിന്നു
സഹോദരന്മാര്‍ക്കുള്ള കത്തുകളും വാങ്ങി അവിടേക്കു യാത്രപുറപ്പെട്ടു.
ഞാന്‍ യാത്രചെയ്ത് മധ്യാഹ്‌നത്തോടെ ദമാസ്‌ക്കസിനടുത്തെത്തിയപ്പോള്‍, പെട്ടെന്നു സ്വര്‍ഗത്തില്‍ നിന്ന് ഒരു വലിയ
പ്രകാശം എന്റെ ചുറ്റും വ്യാപിച്ചു. ഞാന്‍ നിലത്തുവീണു. ഒരു സ്വരം എന്നോട് ഇങ്ങനെ പറയുന്നതു കേട്ടു: സാവൂള്‍,
സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്നത് എന്തുകൊണ്ട്? ഞാന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അവന്‍ പറഞ്ഞു: നീ
പീഡിപ്പിക്കുന്ന നസറായനായ യേശുവാണു ഞാന്‍. എന്റെ കൂടെയുണ്ടായിരുന്നവര്‍ പ്രകാശം കണ്ടു; എന്നാല്‍, എന്നോടു
സംസാരിച്ചവന്റെ സ്വരം കേട്ടില്ല. ഞാന്‍ ചോദിച്ചു: കര്‍ത്താവേ, ഞാന്‍ എന്തുചെയ്യണം? കര്‍ത്താവ് എന്നോടു പറഞ്ഞു:
എഴുന്നേറ്റ് ദമാസ്‌ക്കസിലേക്കു പോവുക. നിനക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അവിടെവച്ചു നിന്നോടു പറയും.
പ്രകാശത്തിന്റെ തീക്ഷ്ണത കൊണ്ട് എനിക്ക് ഒന്നും കാണാന്‍ സാധിക്കാതെ വന്നപ്പോള്‍, എന്റെ കൂടെയുണ്ടായിരുന്നവര്‍ കൈയ്ക്കു
പിടിച്ച് എന്നെ നടത്തി. അങ്ങനെ, ഞാന്‍ ദമാസ്‌ക്കസിലെത്തി. അവിടെ താമസിച്ചിരുന്ന സകല യഹൂദര്‍ക്കും സുസമ്മതനും
നിയമം അനുസരിക്കുന്നതില്‍ നിഷ്ഠയുള്ളവനുമായിരുന്ന അനനിയാസ് എന്ന ഒരു മനുഷ്യന്‍ എന്റെ അടുത്തുവന്നു പറഞ്ഞു:
സഹോദരനായ സാവൂള്‍, നിനക്കു കാഴ്ച തിരിച്ചുകിട്ടട്ടെ. ഉടന്‍തന്നെ എനിക്കു കാഴ്ച തിരിച്ചുകിട്ടുകയും ഞാന്‍ അവനെ
കാണുകയുംചെയ്തു. അവന്‍ പറഞ്ഞു: നമ്മുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ ഹിതമറിയാനും നീതിമാനായവനെ ദര്‍ശിക്കാനും
അവന്റെ അധരത്തില്‍ നിന്നുള്ള സ്വരം ശ്രവിക്കാനും നിന്നെ അവിടുന്നു നിയമിച്ചിരിക്കുന്നു. നീ കാണുകയും കേള്‍ക്കുകയും
ചെയ്തതിനെക്കുറിച്ച് എല്ലാ മനുഷ്യരുടെയും മുമ്പാകെ അവനു നീ സാക്ഷിയായിരിക്കും. ഇനി നീ എന്തിനു കാത്തിരിക്കുന്നു?
എഴുന്നേറ്റ് സ്‌നാനം സ്വീകരിക്കുക. അവന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് നിന്റെ പാപങ്ങള്‍ കഴുകിക്കളയുക.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 117:1bc,2

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.

or
അല്ലേലൂയ!

ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍;

ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.

or
അല്ലേലൂയ!

നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്;

കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.

or
അല്ലേലൂയ!

________

സുവിശേഷ പ്രഘോഷണവാക്യം
cf.യോഹ 15:16

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും
നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി
ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 16:15-18
നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.

യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച്
സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍
ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍
പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍
വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യങ്ങള്‍ ആഘോഷിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.

അങ്ങേ മഹത്ത്വത്തിന്റെ പ്രചാരണത്തിനായി
വിശ്വാസ വെളിച്ചത്താല്‍ പരിശുദ്ധാത്മാവ്
വിശുദ്ധ പൗലോസ് അപ്പോസ്തലനെ നിരന്തരം ഉജ്ജ്വലിപ്പിച്ചുവല്ലോ.
അതേ വെളിച്ചത്താല്‍ അവിടന്ന് ഞങ്ങളെയും നിറയ്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. ഗലാ 2: 20

എന്നെ സ്‌നേഹിക്കുകയും തന്നത്തന്നെ

എനിക്കു വേണ്ടി ബലിയര്‍പ്പിക്കുകയും ചെയ്ത
ദൈവപുത്രനിലുള്ള വിശ്വാസത്തിലാണ് ഞാന്‍ ജീവിക്കുന്നത്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,

വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ എല്ലാ സഭകളുടെയും
താത്പര്യങ്ങളില്‍ വ്യാപൃതനായിരുന്നപ്പോള്‍
ദിവ്യസ്‌നേഹത്തിന്റെ അഗ്നിയാല്‍ അദ്ദേഹം തീവ്രമായി ജ്വലിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 26 January 2024

Saints Timothy and Titus, Bishops

on Friday of week 3 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 96:3-4

ജനതകളുടെ ഇടയില്‍ അവിടത്തെ മഹത്ത്വവും

ജനപദങ്ങളുടെ ഇടയില്‍ അവിടത്തെ
അദ്ഭുതപ്രവൃത്തികളും പ്രഘോഷിക്കുവിന്‍,
എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്.
________

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരായ തിമോത്തിയെയും തീത്തൂസിനെയും

അപ്പസ്‌തോലിക പുണ്യങ്ങളാല്‍ അങ്ങ് അലങ്കരിച്ചുവല്ലോ.
ഇവര്‍ ഇരുവരുടെയും മധ്യസ്ഥത വഴി
ഈ കാലയളവില്‍ നീതിയോടും ഭക്തിയോടുംകൂടെ ജീവിതം നയിച്ച്,
സ്വര്‍ഗീയ പിതൃരാജ്യത്തില്‍ എത്തിച്ചേരാന്‍
ഞങ്ങള്‍ അര്‍ഹരാകുന്നതിന് അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Friday)

There is a choice today between the readings for the ferial day (Friday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

The following reading is proper to the memorial, and must be used even if you have
otherwise chosen to use the ferial readings.

ഒന്നാം വായന
2 തിമോ 1:1-8b
നിന്റെ നിര്‍വ്യാജമായ വിശ്വാസം ഞാന്‍ അനുസ്മരിക്കുന്നു.

യേശുക്രിസ്തുവിനോടുള്ള ഐക്യംവഴി ലഭിക്കുന്ന ജീവനെ സംബന്ധിക്കുന്ന വാഗ്ദാനമനുസരിച്ച് ദൈവഹിതത്താല്‍ യേശുക്രിസ്തുവിന്റെ

അപ്പോസ്തലനായ പൗലോസ്, പ്രേഷ്ഠപുത്രനായ തിമോത്തേയോസിന് പിതാവായ ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവായ
യേശുക്രിസ്തുവില്‍ നിന്നും കൃപയും കാരുണ്യവും സമാധാനവും.
രാവും പകലും എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ സദാ നിന്നെ സ്മരിക്കുമ്പോള്‍, എന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ നിര്‍
മ്മല മനഃസാക്ഷിയോടുകൂടെ ഞാന്‍ ആരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു. നിന്റെ കണ്ണീരിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ
നിന്നെ ഒന്നു കണ്ടു സന്തോഷഭരിതനാകാന്‍ ഞാന്‍ അതിനായി ആഗ്രഹിക്കുന്നു. നിന്റെ നിര്‍വ്യാജമായ വിശ്വാസം ഞാന്‍
അനുസ്മരിക്കുന്നു. നിന്റെ വലിയമ്മയായ ലോവീസിനും അമ്മയായ എവുനിക്കെയിക്കും ഉണ്ടായിരുന്ന വിശ്വാസം ഇപ്പോള്‍
നിനക്കും ഉണ്ടെന്ന് എനിക്കു ബോധ്യമുണ്ട്. എന്റെ കൈവയ്പിലൂടെ നിനക്കുലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു
ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു. എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും
സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്. നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ
ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട്
അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക.

________

The following reading is proper to the memorial, and must be used even if you have
otherwise chosen to use the ferial readings.

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 96:1-2a,2b-3,7-8a,10

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍.

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.

ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍;
മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം
അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍:

കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:27

അല്ലേലൂയാ, അല്ലേലൂയാ!
ദൈവമേ, അങ്ങേ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി
എനിക്കു കാണിച്ചുതരണമേ!
ഞാന്‍ അങ്ങേ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും
അല്ലേലൂയാ!

Or:
മത്താ 11:25

അല്ലേലൂയാ, അല്ലേലൂയാ!
ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍
ശിശുക്കള്‍ക്കു വെളിപ്പെടുത്തിയ
സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ്
വാഴ്ത്തപ്പെട്ടവനാകട്ടെ.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 4:26-34
അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു.
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്ക്കുന്നതിനു സദൃശം. അവന്‍ രാവും
പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു. ആദ്യം ഇല, പിന്നെ
കതിര്‍, തുടര്‍ന്ന് കതിരില്‍ ധാന്യമണികള്‍ – ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. ധാന്യം വിളയുമ്പോള്‍ കൊയ്ത്തിനു
കാലമാകുന്നതുകൊണ്ട് അവന്‍ അരിവാള്‍ വയ്ക്കുന്നു.
അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമ കൊണ്ട് അതിനെ
വിശദീകരിക്കും? അത് ഒരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍
ചെറുതാണ്. എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതു വളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍
പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികള്‍ക്ക് അതിന്റെ തണലില്‍ ചേക്കേറാന്‍ കഴിയുന്നു. അവര്‍
ക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു. ഉപമകളിലൂടെയല്ലാതെ അവന്‍ അവരോടു
സംസാരിച്ചിരുന്നില്ല. എന്നാല്‍, ശിഷ്യന്മാര്‍ക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചു കൊടുത്തിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ വിശുദ്ധരായ

തിമോത്തിയുടെയും തീത്തൂസിന്റെയും തിരുനാളില്‍ അര്‍പ്പിക്കുന്ന
അങ്ങേ ജനത്തിന്റെ കാണിക്കകള്‍ സ്വീകരിക്കുകയും
ആത്മാര്‍ഥഹൃദയത്തോടെ ഞങ്ങളെ അങ്ങേക്ക്
കാരുണ്യപൂര്‍വം സ്വീകാര്യരാക്കിത്തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
മര്‍ക്കോ 16:15; മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിക്കുവിന്‍;
എല്ലാ ദിവസവും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,

അപ്പസ്‌തോലിക പ്രബോധനങ്ങള്‍ പഠിപ്പിച്ചതും
വിശുദ്ധരായ തിമോത്തിയുടെയും തീത്തോസിന്റെയും
പ്രയത്‌നത്താല്‍ സംരക്ഷിച്ചതുമായ വിശ്വാസത്തെ
ഞങ്ങള്‍ സ്വീകരിച്ച കൂദാശ ഞങ്ങളിലും പരിപോഷിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 27 January 2024

Saturday of week 3 in Ordinary Time

or Saint Angela Merici, Virgin
or Saturday memorial of the Blessed Virgin Mary

Liturgical Colour: Green.

Readings at Mass

________
പ്രവേശകപ്രഭണിതം
cf. സങ്കീ 96:1,6

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,

ഭൂമിമുഴുവനും കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ.
സ്തുതിയും സൗന്ദര്യവും അവിടത്തെ സന്നിധിയിലുണ്ട്,
വിശുദ്ധിയും തേജസ്സും അവിടത്തെ വിശുദ്ധമന്ദിരത്തിലും.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,

ഞങ്ങളുടെ പ്രവൃത്തികള്‍
അങ്ങേ ഇഷ്ടാനുസരണം നയിക്കണമേ.
അങ്ങനെ, അങ്ങേ പ്രിയപുത്രന്റെ നാമത്തില്‍
സത്പ്രവൃത്തികളാല്‍ അഭിവൃദ്ധിപ്രാപിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
2 സാമു 12:1-7,10-17
ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തുപോയി.

അക്കാലത്ത്, കര്‍ത്താവ് നാഥാന്‍ പ്രവാചകനെ ദാവീദിന്റെ അടുക്കലേക്കയച്ചു. അവന്‍ രാജാവിനോടു പറഞ്ഞു: ഒരു
നഗരത്തില്‍ രണ്ടാളുകളുണ്ടായിരുന്നു; ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനും. ധനവാനു വളരെയധികം
ആടുമാടുകളുണ്ടായിരുന്നു. ദരിദ്രനോ താന്‍ വിലയ്ക്കു വാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്‍
അതിനെ വളര്‍ത്തി. അത് അവന്റെ കുട്ടികളോടൊപ്പം വളര്‍ന്നു. അവന്റെ ഭക്ഷണത്തില്‍ നിന്ന് അതു തിന്നു; അവന്റെ
പാനീയത്തില്‍ നിന്ന് അതു കുടിച്ചു; അത് അവന്റെ മടിയില്‍ ഉറങ്ങി; അത് അവനു മകളെപ്പോലെയായിരുന്നു.
അങ്ങനെയിരിക്കേ, ധനവാന്റെ ഭവനത്തില്‍ ഒരു യാത്രക്കാരന്‍ വന്നു. അവനുവേണ്ടി സ്വന്തം ആടുകളിലൊന്നിനെ കൊന്നു
ഭക്ഷണമൊരുക്കാന്‍ ധനവാനു മനസ്സില്ലായിരുന്നു. അവന്‍ ദരിദ്രന്റെ ആട്ടിന്‍കുട്ടിയെ പിടിച്ചു തന്റെ അതിഥിക്കു
ഭക്ഷണമൊരുക്കി.
ഇതു കേട്ടപ്പോള്‍ ക്രുദ്ധനായി ദാവീദ് പറഞ്ഞു: കര്‍ത്താവാണേ, ഇതു ചെയ്തവന്‍ മരിക്കണം. അവന്‍ നിര്‍ദയം ഇതു
ചെയ്തതുകൊണ്ട് നാലുമടങ്ങു മടക്കിക്കൊടുക്കണം. നാഥാന്‍ പറഞ്ഞു: ആ മനുഷ്യന്‍ നീ തന്നെ.
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം
ചെയ്തു. സാവൂളില്‍ നിന്നു നിന്നെ രക്ഷിച്ചു. എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ
സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തില്‍ നിന്നു വാള്‍ ഒഴിയുകയില്ല. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം
ഭവനത്തില്‍ നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കും. നിന്റെ കണ്‍മുന്‍പില്‍വച്ച് ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു
കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്തു. ഞാനിതു ഇസ്രായേലിന്റെ മുഴുവന്‍
മുന്‍പില്‍ വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും.
ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തു പോയി, ദാവീദു പറഞ്ഞു. നാഥാന്‍ പറഞ്ഞു: കര്‍ത്താവ് നിന്റെ പാപം
ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും, ഈ പ്രവൃത്തികൊണ്ടു നീ കര്‍ത്താവിനെ അവഹേളിച്ചതിനാല്‍, നിന്റെ കുഞ്ഞു
മരിച്ചുപോകും. നാഥാന്‍ വീട്ടിലേക്കു മടങ്ങി. ഊറിയായുടെ ഭാര്യ പ്രസവിച്ച ദാവീദിന്റെ കുഞ്ഞിനു കര്‍ത്താവിന്റെ പ്രഹരമേറ്റു.
അതിനു രോഗം പിടിപെട്ടു. കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോടു പ്രാര്‍ഥിച്ചു. അവന്‍ ഉപവസിച്ചു. രാത്രി മുഴുവന്‍ മുറിയില്‍
നിലത്തുകിടന്നു. കൊട്ടാരത്തിലെ ശ്രേഷ്ഠന്മാര്‍ അവനെ നിലത്തുനിന്ന് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു; അവന്‍ അതു കൂട്ടാക്കിയില്ല;
അവരോടൊത്തു ഭക്ഷണം കഴിച്ചുമില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 51:10-15

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!

അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങേ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ!
അങ്ങേ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!

അങ്ങേ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!

ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങേ വഴി പഠിപ്പിക്കും;
പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!

ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,

രക്തപാതകത്തില്‍ നിന്ന് എന്നെ രക്ഷിക്കണമേ!
ഞാന്‍ അങ്ങേ രക്ഷയെഉച്ചത്തില്‍ പ്രകീര്‍ത്തിക്കും.
കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ!
എന്റെ നാവ് അങ്ങേ സ്തുതികള്‍ ആലപിക്കും.

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!

________

സുവിശേഷ പ്രഘോഷണവാക്യം
cf. സങ്കീ 27:11

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വഴി എനിക്കു കാണിച്ചുതരണമേ;
എന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ.
അല്ലേലൂയാ!

Or:
യോഹ 3:16

അല്ലേലൂയാ, അല്ലേലൂയാ!
അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 4:35-41
ഇവന്‍ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!

അക്കാലത്ത്, അന്നു സായാഹ്നമായപ്പോള്‍ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കുപോകാം. അവര്‍
ജനക്കൂട്ടത്തെ വിട്ട്, അവന്‍ ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും
കൂടെയുണ്ടായിരുന്നു. അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍
വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു:
ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു
പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍
ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ? അവര്‍ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവന്‍ ആരാണ്! കാറ്റും
കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍

പ്രീതിയോടെ സ്വീകരിക്കണമേ.
അവ വിശുദ്ധീകരിച്ച്,
ഞങ്ങള്‍ക്ക് രക്ഷയായി ഭവിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 34:6

കര്‍ത്താവിലേക്കു വരുകയും പ്രകാശിതരാകുകയും ചെയ്യുവിന്‍,

നിങ്ങളുടെ മുഖം ലജ്ജിക്കാതിരിക്കട്ടെ.

Or:
യോഹ 8:12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്;
എന്നെ അനുഗമിക്കുന്നവന്‍
ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ ജീവദായകമായ കൃപ സ്വീകരിച്ചുകൊണ്ട്,
അങ്ങേ ദാനത്തില്‍ എപ്പോഴും ഞങ്ങള്‍
അഭിമാനം കൊള്ളാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 28 January 2024

4th Sunday in Ordinary Time

Liturgical Colour: Green.

Readings at Mass

________
പ്രവേശകപ്രഭണിതം
സങ്കീ 106:47

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,

ഞങ്ങളെ രക്ഷിക്കുകയും
ജനതകളുടെ ഇടയില്‍നിന്ന്
ഞങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യണമേ.
അങ്ങേ പരിശുദ്ധ നാമത്തിന് കൃതജ്ഞതയര്‍പ്പിക്കാനും
അങ്ങയെ സ്തുതിക്കുന്നതില്‍ അഭിമാനം കൊള്ളാനും ഇടയാകട്ടെ.

________

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,

പൂര്‍ണമനസ്സോടെ അങ്ങയെ ആരാധിക്കാനും
എല്ലാ മനുഷ്യരെയും ആത്മാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
നിയ 18:15-20
ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും.

അക്കാലത്ത് മോശ ജനക്കൂട്ടത്തോടു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവു നിന്റെ സഹോദരങ്ങളുടെ ഇടയില്‍ നിന്ന്
എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്. ഹോറെബില്‍
സമ്മേളിച്ച ദിവസം നിന്റെ ദൈവമായ കര്‍ത്താവിനോടു നീ യാചിച്ചതനുസരിച്ചാണ് ഇത്. ഞാന്‍ മരിക്കാതിരിക്കേണ്ടതിന്
എന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്‌നി ഒരിക്കലും കാണാതിരിക്കട്ടെ
എന്ന് അന്നു നീ പറഞ്ഞു. അന്നു കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു. അവരുടെ
സഹോദരന്മാരുടെ ഇടയില്‍ നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍
ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍
പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും. എന്നാല്‍, ഒരു പ്രവാചകന്‍ ഞാന്‍ കല്‍
പിക്കാത്ത കാര്യം എന്റെ നാമത്തില്‍ പറയുകയോ അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ആ
പ്രവാചകന്‍ വധിക്കപ്പെടണം.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 95:1-2, 6-7, 8-9

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കര്‍ത്താവിനു സ്‌തോത്രമാലപിക്കാം;

നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം.
കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം.
ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം;

നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.
എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം.
നാം അവിടുന്നു മേയ്ക്കുന്ന ജനവും;
അവിടുന്നു പാലിക്കുന്ന അജഗണം.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍,

ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

________

രണ്ടാം വായന
1 കോറി 7:32a-35
കന്യക ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരയാണ്.

നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കാമെന്നു

ചിന്തിച്ച് കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച്
ലൗകികകാര്യങ്ങളില്‍ തത്പരനാകുന്നു. അവന്റെ താത്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്ത്രീയും കന്യകയും
ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരരാണ്. വിവാഹിതയായ സ്ത്രീയാകട്ടെ,
ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച് ലൗകിക കാര്യങ്ങളില്‍ തത്പരയാകുന്നു. ഞാന്‍ ഇതു പറയുന്നത്
നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്; നിങ്ങളുടെ സ്വാതന്ത്ര്യത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്ക് ഉചിതമായ ജീവിതക്രമവും കര്‍
ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 11:25

അല്ലേലൂയാ, അല്ലേലൂയാ!
ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍
ശിശുക്കള്‍ക്കു വെളിപ്പെടുത്തിയ
സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ്
വാഴ്ത്തപ്പെട്ടവനാകട്ടെ.
അല്ലേലൂയാ!

Or:
മത്താ 4:16

അല്ലേലൂയാ, അല്ലേലൂയാ!
അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍
വലിയ പ്രകാശം കണ്ടു.
മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി
ഒരു ദീപ്തി ഉദയം ചെയ്തു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 1:21-28
അധികാരമുള്ളവനെപ്പോലെയാണ് അവിടുന്നു പഠിപ്പിച്ചത്.
അക്കാലത്ത്, യേശു കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു. അവന്റെ
പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെ പോലെയാണ്
അവന്‍ പഠിപ്പിച്ചത്. അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ അലറി: നസറായനായ യേശുവേ,
നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന്
എനിക്കറിയാം – ദൈവത്തിന്റെ പരിശുദ്ധന്‍. യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ
പുറത്തുവരുക. അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു. എല്ലാവരും അദ്ഭുതപ്പെട്ടു
പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന്‍
ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു
വ്യാപിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ അള്‍ത്താരയിലേക്കു കൊണ്ടുവന്നിരിക്കുന്ന

ഞങ്ങളുടെ ശുശ്രൂഷയുടെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിയോടെ സ്വീകരിച്ച്
ഞങ്ങളുടെ പരിത്രാണത്തിന്റെ
കൂദാശയായി രൂപാന്തരപ്പെടുത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 31:17-18

അങ്ങേ മുഖം അങ്ങേ ദാസന്റെമേല്‍ പതിക്കണമേ.

അങ്ങേ കാരുണ്യത്തില്‍ എന്നെ രക്ഷിക്കണമേ.
കര്‍ത്താവേ, എന്നെ ലജ്ജിതനാക്കരുതേ,
എന്തെന്നാല്‍, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു.

Or:
മത്താ 5:3-4

ആത്മാവില്‍ ദരിദ്രര്‍ അനുഗൃഹീതര്‍;

എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്;
ശാന്തശീലര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ഭൂമി അവകാശമാക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ പരിത്രാണത്തിന്റെ ദാനങ്ങളാല്‍

പരിപോഷിതരായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
നിത്യരക്ഷയുടെ ഈ സഹായത്താല്‍
സത്യവിശ്വാസം എന്നും പുഷ്ടിപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 29 January 2024

Monday of week 4 in Ordinary Time

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 106:47

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,

ഞങ്ങളെ രക്ഷിക്കുകയും
ജനതകളുടെ ഇടയില്‍നിന്ന്
ഞങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യണമേ.
അങ്ങേ പരിശുദ്ധ നാമത്തിന് കൃതജ്ഞതയര്‍പ്പിക്കാനും
അങ്ങയെ സ്തുതിക്കുന്നതില്‍ അഭിമാനം കൊള്ളാനും ഇടയാകട്ടെ.

________

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,

പൂര്‍ണമനസ്സോടെ അങ്ങയെ ആരാധിക്കാനും
എല്ലാ മനുഷ്യരെയും ആത്മാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
2 സാമു 15:13-14,30,16:5-13
അബ്‌സലോമിന്റെ മുമ്പില്‍ നിന്ന് നമുക്ക് ഓടി രക്ഷപ്പെടാം. കര്‍ത്താവ് കല്പിച്ചതുകൊണ്ടത്രേ ഷിമെയി ശപിക്കുന്നത്.

അക്കാലത്ത്, ഇസ്രായേല്യര്‍ അബ്‌സലോമിനോടു കൂറു പ്രഖ്യാപിച്ചിരിക്കുന്നു എന്ന് ഒരു ദൂതന്‍ ദാവീദിനെ അറിയിച്ചു. അപ്പോള്‍
ദാവീദ് ജറുസലേമില്‍ തന്നോടു കൂടെയുള്ള അനുചരന്മാരോടു പറഞ്ഞു: നമുക്ക് ഓടി രക്ഷപെടാം. അല്ലെങ്കില്‍, നമ്മില്‍ ആരും
അബ്‌സലോമിന്റെ കൈയില്‍ നിന്നു രക്ഷപെടുകയില്ല; വേഗമാകട്ടെ; അവന്‍ നമ്മെ പിന്തുടര്‍ന്നു നശിപ്പിക്കുകയും
നഗരത്തിലുള്ള സകലരെയും കൊന്നുകളയുകയും ചെയ്യും.
ദാവീദ് നഗ്നപാദനായി, തല മൂടി കരഞ്ഞുകൊണ്ട്, ഒലിവുമലയുടെ കയറ്റം കയറി. അവനോടുകൂടെയുള്ളവരെല്ലാം തല
മൂടിയിരുന്നു. അവരും കരഞ്ഞുകൊണ്ട് അവനെ പിന്തുടര്‍ന്നു.
ദാവീദ്‌ രാജാവ് ബഹൂറിമില്‍ എത്തിയപ്പോള്‍ സാവൂളിന്റെ ബന്ധുവായ ഗേരയുടെ മകന്‍ ഷിമെയി ശാപം
ചൊരിഞ്ഞുകൊണ്ട് പുറപ്പെട്ടു വന്നു. അവന്‍ ദാവീദിന്റെയും ദാസന്മാരുടെയും നേരേ കല്ലെറിയാന്‍ തുടങ്ങി. അനുചരന്മാരും
അംഗരക്ഷകന്മാരും രാജാവിന്റെ ഇടത്തും വലത്തും നിന്നു. ഷിമെയി ശപിച്ചു പറഞ്ഞു: കൊലപാതകീ, നീചാ, കടന്നുപോകൂ.
സാവൂളിന്റെ സ്ഥാനത്തു വാഴുന്ന നീ അവന്റെ കുടുംബാംഗങ്ങളെ കൊന്നതിനു കര്‍ത്താവു പ്രതികാരം ചെയ്തിരിക്കുന്നു. കര്‍ത്താവ്
നിന്റെ മകന്‍ അബ്‌സലോമിനു രാജത്വം നല്‍കിയിരിക്കുന്നു. നിന്റെ നാശമടുത്തു. നീ രക്തം ചൊരിഞ്ഞവനാണ്.
അപ്പോള്‍, സെരൂയയുടെ മകന്‍ അബിഷായി പറഞ്ഞു: ഈ ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ
ശപിക്കുന്നുവോ? ഞാന്‍ അവന്റെ തല വെട്ടിക്കളയട്ടെ? എന്നാല്‍, രാജാവു പറഞ്ഞു: സെരൂയപുത്രന്മാരേ നിങ്ങള്‍ക്ക്
എന്തുകാര്യം? ദാവീദിനെ ശപിക്കുക എന്നു കര്‍ത്താവ് കല്‍പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കില്‍ അരുതെന്നു പറയുവാന്‍
ആര്‍ക്കു കഴിയും? ദാവീദ് അബിഷായിയോടും തന്റെ ദാസന്മാരോടും പറഞ്ഞു: ഇതാ, എന്റെ മകന്‍ തന്നെ എന്നെ കൊല്ലാന്‍
ശ്രമിക്കുന്നു. ഈ ബഞ്ചമിന്‍ വംശജന്‍ ഇങ്ങനെ ചെയ്യുന്നതില്‍ പിന്നെ എന്തദ്ഭുതം? അവനെ വെറുതെ വിട്ടേക്കൂ, അവന്‍
ശപിക്കട്ടെ. കര്‍ത്താവ് കല്‍പിച്ചതുകൊണ്ടത്രേ അവന്‍ ശപിക്കുന്നത്. കര്‍ത്താവ് എന്റെ കഷ്ടത കണ്ട് അവന്റെ ശാപത്തിനു
പകരം എന്നെ അനുഗ്രഹിച്ചേക്കും. അങ്ങനെ, ദാവീദും കൂടെയുള്ളവരും യാത്ര തുടര്‍ന്നു.
________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 3:1-2,3-4,5-6

കര്‍ത്താവേ എഴുന്നേല്‍ക്കണമേ! എന്നെ രക്ഷിക്കണമേ!

കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്;

അനേകര്‍ എന്നെ എതിര്‍ക്കുന്നു.
ദൈവം അവനെ സഹായിക്കുകയില്ല എന്നു
പലരും എന്നെക്കുറിച്ചു പറയുന്നു.

കര്‍ത്താവേ എഴുന്നേല്‍ക്കണമേ! എന്നെ രക്ഷിക്കണമേ!

കര്‍ത്താവേ, അങ്ങാണ്
എന്റെ രക്ഷാകവചവും എന്റെ മഹത്വവും;
എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു;
തന്റെ വിശുദ്ധപര്‍വതത്തില്‍ നിന്ന്
അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.

കര്‍ത്താവേ എഴുന്നേല്‍ക്കണമേ! എന്നെ രക്ഷിക്കണമേ!

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,

ഉണര്‍ന്നെഴുന്നേല്‍ക്കുന്നു;
എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.
എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ
ഞാന്‍ ഭയപ്പെടുകയില്ല.

കര്‍ത്താവേ എഴുന്നേല്‍ക്കണമേ! എന്നെ രക്ഷിക്കണമേ!

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 17:17

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വചനമാണ് സത്യം;
സത്യത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ.
അല്ലേലൂയാ!

Or:
ലൂക്കാ 7:16

അല്ലേലൂയാ, അല്ലേലൂയാ!
ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു.
ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 5:1-20
അശുദ്ധാത്മാവേ, ആ മനുഷ്യനില്‍ നിന്നു പുറത്തുവരൂ.

അക്കാലത്ത്, യേശുവും ശിഷ്യന്മാരും കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി. അവന്‍ വഞ്ചിയില്‍ നിന്ന്
ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍ നിന്ന് എതിരേ വന്നു. ശവകുടീരങ്ങള്‍ക്കിടയില്‍
താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും
ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍വിലങ്ങുകള്‍ തകര്‍ത്തുകളയുകയും
ചെയ്തിരുന്നു. അവനെ ഒതുക്കിനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും
ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു.
അകലെവച്ചുതന്നെ അവന്‍ യേശുവിനെക്കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവന്‍
പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു?
ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! കാരണം,
അശുദ്ധാത്മാവേ, ആ മനുഷ്യനില്‍ നിന്നു പുറത്തുവരൂ എന്ന് യേശു ആജ്ഞാപിച്ചിരുന്നു. നിന്റെ പേരെന്താണ്? യേശു
ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്. തങ്ങളെ ആ നാട്ടില്‍ നിന്നു
പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു.
വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു. ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍
പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. അവന്‍ അനുവാദം നല്‍കി. അശുദ്ധാത്മാക്കള്‍ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍
പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍
മുങ്ങിച്ചത്തു. പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഓടിപ്പോയി നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും വിവരമറിയിച്ചു.
സംഭവിച്ചതെന്തെന്നു കാണാന്‍ ജനങ്ങള്‍ വന്നുകൂടി. അവര്‍ യേശുവിന്റെ അടുത്തെത്തി, ലെഗിയോന്‍ ആവേശിച്ചിരുന്ന
പിശാചുബാധിതന്‍ വസ്ത്രം ധരിച്ച്, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു. അവര്‍ ഭയപ്പെട്ടു. പിശാചുബാധിതനും
പന്നികള്‍ക്കും സംഭവിച്ചതു കണ്ടവര്‍ അക്കാര്യങ്ങള്‍ ജനങ്ങളോടു പറഞ്ഞു. തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവര്‍
യേശുവിനോട് അപേക്ഷിച്ചു.
അവര്‍ വഞ്ചിയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍, പിശാചു ബാധിച്ചിരുന്ന മനുഷ്യന്‍ അവനോടുകൂടെ പോകുന്നതിന്
അനുവാദം ചോദിച്ചു. എന്നാല്‍, യേശു അനുവദിച്ചില്ല. അവന്‍ പറഞ്ഞു: നീ വീട്ടില്‍ സ്വന്തക്കാരുടെ അടുത്തേക്കു പോവുക.
കര്‍ത്താവു നിനക്കുവേണ്ടി എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും എങ്ങനെ നിന്നോടു കരുണ കാണിച്ചുവെന്നും അവരെ അറിയിക്കുക.
അവന്‍ പോയി, യേശു തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. ജനങ്ങള്‍
അദ്ഭുതപ്പെട്ടു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ അള്‍ത്താരയിലേക്കു കൊണ്ടുവന്നിരിക്കുന്ന

ഞങ്ങളുടെ ശുശ്രൂഷയുടെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിയോടെ സ്വീകരിച്ച്
ഞങ്ങളുടെ പരിത്രാണത്തിന്റെ
കൂദാശയായി രൂപാന്തരപ്പെടുത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 31:17-18

അങ്ങേ മുഖം അങ്ങേ ദാസന്റെമേല്‍ പതിക്കണമേ.

അങ്ങേ കാരുണ്യത്തില്‍ എന്നെ രക്ഷിക്കണമേ.
കര്‍ത്താവേ, എന്നെ ലജ്ജിതനാക്കരുതേ,
എന്തെന്നാല്‍, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു.

Or:
മത്താ 5:3-4

ആത്മാവില്‍ ദരിദ്രര്‍ അനുഗൃഹീതര്‍;

എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്;
ശാന്തശീലര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ഭൂമി അവകാശമാക്കും.

________
ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ പരിത്രാണത്തിന്റെ ദാനങ്ങളാല്‍

പരിപോഷിതരായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
നിത്യരക്ഷയുടെ ഈ സഹായത്താല്‍
സത്യവിശ്വാസം എന്നും പുഷ്ടിപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 30 January 2024

Tuesday of week 4 in Ordinary Time

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 106:47

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,

ഞങ്ങളെ രക്ഷിക്കുകയും
ജനതകളുടെ ഇടയില്‍നിന്ന്
ഞങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യണമേ.
അങ്ങേ പരിശുദ്ധ നാമത്തിന് കൃതജ്ഞതയര്‍പ്പിക്കാനും
അങ്ങയെ സ്തുതിക്കുന്നതില്‍ അഭിമാനം കൊള്ളാനും ഇടയാകട്ടെ.

________

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,

പൂര്‍ണമനസ്സോടെ അങ്ങയെ ആരാധിക്കാനും
എല്ലാ മനുഷ്യരെയും ആത്മാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
2 സാമു 18:9-10,14,24-25,30-19:3
എന്റെ മകനേ, അബ്‌സലോമേ, നിനക്കുപകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍.

അക്കാലത്ത്, അബ്‌സലോം ദാവീദിന്റെ പടയാളികളുടെ ദൃഷ്ടിയില്‍പ്പെട്ടു. അവന്‍ കോവര്‍കഴുതപ്പുറത്ത്

ഓടിച്ചുപോകുകയായിരുന്നു. അത് ഒരു വലിയ ഓക്കുമരത്തിന്റെ കീഴിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ തലമുടി മരക്കൊമ്പില്‍
കുരുങ്ങി, കോവര്‍കഴുത ഓടിപ്പോയി. ആകാശത്തിനും ഭൂമിക്കും മധ്യേ അവന്‍ തൂങ്ങിനിന്നു. ഒരുവന്‍ അതുകണ്ടു
യോവാബിനോടു പറഞ്ഞു: അബ്‌സലോം ഒരു ഓക്കുമരത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു.
യോവാബ് മൂന്നു കുന്തമെടുത്ത് ഓക്കുമരത്തില്‍ ജീവനോടെ തൂങ്ങിക്കിടന്ന അബ്‌സലോമിന്റെ നെഞ്ചില്‍ കുത്തിയിറക്കി.
ദാവീദ് പടിപ്പുരകള്‍ക്കിടയില്‍ ഇരിക്കുകയായിരുന്നു. കാവല്‍ക്കാരന്‍ മതിലിനുമീതേ പടിപ്പുരയുടെ മുകളില്‍ കയറി നോക്കി;
ഒരുവന്‍ തനിയേ ഓടിവരുന്നു. കാവല്‍ക്കാരന്‍ രാജാവിനോടു വിളിച്ചു പറഞ്ഞു. രാജാവു പറഞ്ഞു: അവന്‍ തനിച്ചെങ്കില്‍
സദ്വാര്‍ത്ത കൊണ്ടുവരുന്നു. അവന്‍ അടുത്തടുത്ത് വന്നു.
രാജാവു പറഞ്ഞു: നീ അങ്ങോട്ടു മാറിനില്‍ക്കുക. അവന്‍ മാറിനിന്നു. പിന്നെ കുഷ്യന്‍ എത്തി. രാജാവിനോടു പറഞ്ഞു:
എന്റെ യജമാനനായ രാജാവിനു സദ്‌വാര്‍ത്ത! അങ്ങേക്കെതിരേ ഉയര്‍ന്ന എല്ലാവരുടെയും പിടിയില്‍ നിന്നു കര്‍ത്താവ്
അങ്ങയെ മോചിപ്പിച്ചിരിക്കുന്നു. രാജാവു കുഷ്യനോടു ചോദിച്ചു: അബ്‌സലോം കുമാരന്‍ സുഖമായിരിക്കുന്നുവോ? അവന്‍
പറഞ്ഞു: അവനു സംഭവിച്ചത്, യജമാനന്റെ എല്ലാ ശത്രുക്കള്‍ക്കും അങ്ങേക്കെതിരേ ഉയരുന്ന എല്ലാവര്‍ക്കും സംഭവിക്കട്ടെ.
രാജാവ് വികാരാധീനനായി പടിപ്പുരമുകളില്‍ കയറി വിലപിച്ചു. പോയവഴി അവന്‍ പറഞ്ഞു: എന്റെ മകനേ, അബ്‌സലോമേ,
എന്റെ മകനേ, എന്റെ മകനേ, അബ്‌സലോമേ, നിനക്കു പകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ മകനേ,
അബ്‌സലോമേ, എന്റെ മകനേ!
അബ്‌സലോമിനെ കുറിച്ചു രാജാവു വിലപിക്കുന്നതായി യോവാബ് കേട്ടു. രാജാവു തന്റെ മകനെക്കുറിച്ച് ദുഃഖിച്ചിരിക്കുന്നു
എന്ന് കേട്ടതുകൊണ്ട് അന്നത്തെ വിജയം ജനത്തിനും ദുഃഖമായിത്തീര്‍ന്നു. തോറ്റോടുന്നവരെപ്പോലെ ലജ്ജിച്ച് അവര്‍
പട്ടണത്തിലേക്കു പതുങ്ങിക്കയറി.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 86:1-2,3-4,5-6

കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ!

കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ!

ഞാന്‍ ദരിദ്രനും നിസ്സഹായനുമാണ്.
എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാന്‍ അങ്ങേ ഭക്തനാണ്;
അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ!
അങ്ങാണ് എന്റെ ദൈവം.

കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ!

കര്‍ത്താവേ, എന്നോടു കരുണ കാണിക്കണമേ!

ദിവസം മുഴുവനും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
അങ്ങേ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ!
കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക് എന്റെ മനസ്സിനെ ഉയര്‍ത്തുന്നു.

കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ!

കര്‍ത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്;

അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട്
അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!

കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ!

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 14:6

അല്ലേലൂയാ, അല്ലേലൂയാ!
യേശു പറഞ്ഞു:
വഴിയും സത്യവും ജീവനും ഞാനാണ്.
എന്നിലൂടെയല്ലാതെ ആരും
പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
അല്ലേലൂയാ!
Or:
മത്താ 8:17

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും
രോഗങ്ങള്‍ വഹിക്കുകയും ചെയ്തു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 5:21-43
ബാലികേ, എഴുന്നേല്‍ക്കൂ, എന്ന് യേശു പറഞ്ഞു.

അക്കാലത്ത്, യേശു വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനു ചുറ്റും കൂടി. അവന്‍ കടല്‍ത്തീരത്തു
നില്‍ക്കുകയായിരുന്നു. അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ്‌റോസ് അവിടെ വന്നു. അവന്‍
യേശുവിനെക്കണ്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു: എന്റെ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെമേല്‍
കൈകള്‍വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!
യേശു അവന്റെ കൂടെപോയി. വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിന്തുടര്‍ന്നു. പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള
ഒരു സ്ത്രീ ഉണ്ടായിരുന്നു. പല വൈദ്യന്മാരുടെ അടുത്തു പോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും
ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്തത്. അവള്‍ യേശുവിനെക്കുറിച്ചു കേട്ടിരുന്നു.
ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്റെ പിന്നില്‍ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു. അവന്റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം
മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍
രോഗവിമുക്തയായിരിക്കുന്നുവെന്ന് അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു.
യേശുവാകട്ടെ, തന്നില്‍ നിന്നു ശക്തി പുറപ്പെട്ടെന്ന് അറി ഞ്ഞ്, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു:
ആരാണ് എന്റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത്? ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ജനം മുഴുവന്‍ നിനക്കുചുറ്റും തിക്കിക്കൂടുന്നതു
കാണുന്നില്ലേ? എന്നിട്ടും, ആരാണ് എന്നെ സ്പര്‍ശിച്ചത് എന്നു നീ ചോദിക്കുന്നുവോ? ആരാണ് അതു ചെയ്തതെന്നറിയാന്‍
അവന്‍ ചുറ്റും നോക്കി. ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞ് ഭയന്നുവിറച്ച് അവന്റെ കാല്‍ക്കല്‍ വീണ് സത്യം തുറന്നുപറഞ്ഞു.
അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍
നിന്നു വിമുക്തയായിരിക്കുക.
യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍ നിന്ന് ചിലര്‍ വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു;
ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ,
വിശ്വസിക്കുക മാത്രം ചെയ്യുക. പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരന്‍ യോഹന്നാനുമൊഴികെ മറ്റാരും
തന്നോടുകൂടെ പോരാന്‍ അവന്‍ അനുവദിച്ചില്ല.
അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആ ളുകള്‍ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും
അലമുറയിടുന്നതും അവന്‍ കണ്ടു. അകത്തു പ്രവേശിച്ച് അവന്‍ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളം വയ്ക്കുകയും
വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുക യാണ്. അവര്‍ അവനെ പരിഹസിച്ചു. അവനാകട്ടെ, അവരെ
എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്മാരെയും തന്റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട്
അവളെ കിടത്തിയിരുന്നിടത്തേക്ക് അവന്‍ ചെന്നു. അവന്‍ അവളുടെ കൈയ്ക്കുപിടിച്ചുകൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍
ഥമുള്ള തലീത്താകും എന്നുപറഞ്ഞു. തത്ക്ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്സു പ്രായമുണ്ടായിരുന്നു.
അവര്‍ അത്യന്തം വിസ്മയിച്ചു. ആരും ഈ വിവരം അറിയരുത് എന്ന് യേശു അവര്‍ക്കു കര്‍ശനമായ ആജ്ഞ നല്‍കി. അവള്‍
ക്കു ഭക്ഷണം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ അള്‍ത്താരയിലേക്കു കൊണ്ടുവന്നിരിക്കുന്ന

ഞങ്ങളുടെ ശുശ്രൂഷയുടെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിയോടെ സ്വീകരിച്ച്
ഞങ്ങളുടെ പരിത്രാണത്തിന്റെ
കൂദാശയായി രൂപാന്തരപ്പെടുത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 31:17-18

അങ്ങേ മുഖം അങ്ങേ ദാസന്റെമേല്‍ പതിക്കണമേ.

അങ്ങേ കാരുണ്യത്തില്‍ എന്നെ രക്ഷിക്കണമേ.
കര്‍ത്താവേ, എന്നെ ലജ്ജിതനാക്കരുതേ,
എന്തെന്നാല്‍, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു.

Or:
മത്താ 5:3-4

ആത്മാവില്‍ ദരിദ്രര്‍ അനുഗൃഹീതര്‍;

എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്;
ശാന്തശീലര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ഭൂമി അവകാശമാക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ പരിത്രാണത്തിന്റെ ദാനങ്ങളാല്‍

പരിപോഷിതരായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
നിത്യരക്ഷയുടെ ഈ സഹായത്താല്‍
സത്യവിശ്വാസം എന്നും പുഷ്ടിപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 31 January 2024

Saint John Bosco, Priest

on Wednesday of week 4 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 132:9

കര്‍ത്താവേ, അങ്ങേ പുരോഹിതര്‍ നീതി ധരിക്കുകയും

അങ്ങേ വിശുദ്ധര്‍ ആഹ്ളാദിക്കുകയും ചെയ്യട്ടെ.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, യുവജനങ്ങളുടെ പിതാവും ഗുരുനാഥനുമായി

വൈദികനായ വിശുദ്ധ ജോണ്‍ ബോസ്‌കോയെ അങ്ങ് നിയോഗിച്ചുവല്ലോ.
ഈ വിശുദ്ധന്റെ സ്‌നേഹാഗ്നിയാല്‍ ഉജ്ജ്വലിച്ച്,
ആത്മാക്കളെ തേടാനും അങ്ങയെമാത്രം ശുശ്രൂഷിക്കാനും
ഞങ്ങള്‍ പ്രാപ്തരാകാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Wednesday)

There is a choice today between the readings for the ferial day (Wednesday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
2 സാമു 24:2,8-17
തെറ്റുചെയ്തത് ഞാനല്ലേ? ഈ പാവപ്പെട്ട ജനം എന്തു ദോഷം ചെയ്തു.

അക്കാലത്ത്, ദാവീദു രാജാവ് യോവാബിനോടും സൈന്യത്തലവന്മാരോടും പറഞ്ഞു: ദാന്‍ മുതല്‍ ബേര്‍ഷെബാവരെയുള്ള

ഇസ്രായേല്‍ ഗോത്രങ്ങളിലെ ജനത്തെ എണ്ണുക. എനിക്കു സംഖ്യ അറിയണം. യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു.
സൈന്യസേവനത്തിനു പറ്റിയവര്‍ ഇസ്രായേലില്‍ എട്ടു ലക്ഷവും യൂദായില്‍ അഞ്ചു ലക്ഷവും ഉണ്ടായിരുന്നു.
ജനസംഖ്യ എടുത്തു കഴിഞ്ഞപ്പോള്‍ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. ദാവീദ് കര്‍ത്താവിനോടു പറഞ്ഞു: ഞാന്‍
കൊടുംപാപം ചെയ്തിരിക്കുന്നു. കര്‍ത്താവേ, അങ്ങേ ദാസന്റെ പാപം പൊറുക്കണമേ! ഞാന്‍ വലിയ ഭോഷത്തം പ്രവര്‍
ത്തിച്ചിരിക്കുന്നു. ദാവീദ് രാവിലെ എഴുന്നേറ്റപ്പോള്‍ അവന്റെ ദീര്‍ഘദര്‍ശിയായ ഗാദ് പ്രവാചകനോടു കര്‍ത്താവ് അരുളിച്ചെയ്തു:
നീ ചെന്ന് ദാവീദിനോടു പറയുക. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ മൂന്നു കാര്യങ്ങള്‍. അതിലൊന്നു
തിരഞ്ഞെടുത്തുകൊള്ളുക. അതു ഞാന്‍ നിന്നോടു ചെയ്യും.
ഗാദ്, ദാവീദിന്റെ അടുക്കല്‍ വന്നു പറഞ്ഞു: നിന്റെ രാജ്യത്ത് മൂന്നുവര്‍ഷം ക്ഷാമമുണ്ടാകുകയോ, നീ ശത്രുക്കളില്‍ നിന്നു
മൂന്നു മാസം ഒളിവില്‍ പാര്‍ക്കുകയോ നിന്റെ രാജ്യത്ത് മൂന്നു ദിവസം പകര്‍ച്ചവ്യാധി ഉണ്ടാവുകയോ ഏതു വേണം? എന്നെ
അയച്ചവനു ഞാന്‍ മറുപടി കൊടുക്കേണ്ടതിന് നീ ആലോചിച്ച് ഉത്തരം നല്‍കുക. ദാവീദ് ഗാദിനോടു പറഞ്ഞു: ഞാന്‍ വലിയ
വിഷമത്തിലായിരിക്കുന്നു. കര്‍ത്താവിന്റെ കരംതന്നെ നമ്മുടെമേല്‍ പതിച്ചുകൊള്ളട്ടെ; എന്തെന്നാല്‍, അവിടുന്നു
അതിദയാലുവാണല്ലോ. എന്നാല്‍, ഞാന്‍ മനുഷ്യരുടെ പിടിയിലകപ്പെടാതിരിക്കട്ടെ!
അങ്ങനെ അന്നു പ്രഭാതം മുതല്‍ നിശ്ചിതസമയം വരെ കര്‍ത്താവ് ഒരു പകര്‍ച്ചവ്യാധി അയച്ചു. ദാന്‍ മുതല്‍ ബേര്‍
ഷെബാ വരെ ജനത്തില്‍ എഴുപതിനായിരം പേര്‍ മരിച്ചു. കര്‍ത്താവിന്റെ ദൂതന്‍ ജറുസലെം നശിപ്പിക്കാന്‍ കൈനീട്ടിയപ്പോള്‍
കര്‍ത്താവ് ആ തിന്മയെപ്പറ്റി അനുതപിച്ചു. സംഹാരദൂതനോട് അവിടുന്നു കല്‍പിച്ചു: മതി, കൈ പിന്‍വലിക്കുക. കര്‍ത്താവിന്റെ
ദൂതന്‍ ജബൂസ്യനായ അരവ്‌നായുടെ മെതിക്കളത്തിനടുത്തായിരുന്നു. സംഹാരദൂതനെ കണ്ടിട്ട് ദാവീദ് കര്‍ത്താവിനോട്
അപേക്ഷിച്ചു: ഞാനല്ലേ കുറ്റക്കാരന്‍? തെറ്റുചെയ്തത് ഞാനല്ലേ? ഈ പാവപ്പെട്ട ജനം എന്തു ദോഷം ചെയ്തു? എന്നെയും
എന്റെ പിതൃഭവനത്തെയും ശിക്ഷിച്ചാലും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 32:1-2,5,6,7

കര്‍ത്താവേ, എന്റെ പാപം ക്ഷമിക്കണമേ.

അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു

മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.
കര്‍ത്താവു കുറ്റം ചുമത്താത്തവനും
ഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍.

കര്‍ത്താവേ, എന്റെ പാപം ക്ഷമിക്കണമേ.

എന്റെ പാപം അവിടുത്തോടു ഞാന്‍ ഏറ്റു പറഞ്ഞു;

എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല;
എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും
എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്റെ പാപം അവിടുന്നു ക്ഷമിച്ചു.

കര്‍ത്താവേ, എന്റെ പാപം ക്ഷമിക്കണമേ.

ആകയാല്‍, ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ;

കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല.

കര്‍ത്താവേ, എന്റെ പാപം ക്ഷമിക്കണമേ.

അവിടുന്ന് എന്റെ അഭയസങ്കേതമാണ്;

അനര്‍ഥങ്ങളില്‍ നിന്ന് അവിടുന്നെന്നെ രക്ഷിക്കുന്നു;
രക്ഷകൊണ്ട് എന്നെ പൊതിയുന്നു.

കര്‍ത്താവേ, എന്റെ പാപം ക്ഷമിക്കണമേ.

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 4:4

അല്ലേലൂയാ, അല്ലേലൂയാ!
മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല,
ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന
ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്
അല്ലേലൂയാ!

Or:
യോഹ 10:27

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു.
എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 6:1-6
സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല.

അക്കാലത്ത്, യേശു സ്വന്തം നാട്ടിലെത്തി. ശിഷ്യന്മാര്‍ അവനെ അനുഗമിച്ചു. സാബത്തു ദിവസം സിനഗോഗില്‍ അവന്‍
പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ
ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങള്‍വഴി സംഭവിക്കുന്നത്! ഇവന്‍ മറിയത്തിന്റെ മകനും
യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും
ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി. യേശു അവരോടു പറഞ്ഞു: സ്വദേശത്തും
ബന്ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല. ഏതാനും രോഗികളുടെമേല്‍
കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അദ്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല. അവരുടെ
വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന്‍ വിസ്മയിച്ചു. അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശുദ്ധ N ന്റെ സ്മരണയ്ക്കായി

അങ്ങേ അള്‍ത്താരയില്‍ കൊണ്ടുവന്നിരിക്കുന്ന
കാണിക്കകള്‍ സ്വീകരിക്കണമേ.
ഈ ദിവ്യരഹസ്യങ്ങള്‍വഴി
അദ്ദേഹത്തിന് മഹത്ത്വം അങ്ങു നല്കിയപോലെ,
ഞങ്ങള്‍ക്കു പാപമോചനവും നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 24:46-47

കര്‍ത്താവ് വരുമ്പോള്‍ ജാഗരൂകനായി

കാണപ്പെടുന്ന ഭൃത്യന്‍ അനുഗൃഹീതന്‍;
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
അവിടന്ന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം
മേല്‌നോട്ടക്കാരനായി നിയോഗിക്കും.

Or:
ലൂക്കാ 12: 42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്

കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാള്‍ ആഘോഷിക്കുന്ന എല്ലാവരിലും
സ്വര്‍ഗീയവിരുന്ന് ഉന്നതത്തില്‍ നിന്നുള്ള ശക്തി
ദൃഢീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, വിശ്വാസദാനം അതിന്റെ സമഗ്രതയില്‍
ഞങ്ങള്‍ കാത്തുസൂക്ഷിക്കുകയും
വെളിപ്പെടുത്തപ്പെട്ട രക്ഷാമാര്‍ഗത്തിലൂടെ
ചരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

You might also like