Mar 2024

You might also like

Download as txt, pdf, or txt
Download as txt, pdf, or txt
You are on page 1of 114

Friday 1 March 2024

Friday of the 2nd week of Lent

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 31:1,4

കര്‍ത്താവേ, അങ്ങില്‍ ഞാന്‍ പ്രത്യാശ വച്ചു.


ഒരുനാളും ഞാന്‍ ലജ്ജിതനാകാന്‍ ഇടയാക്കരുതേ.
അവര്‍ എനിക്കായി ഒളിപ്പിച്ചിരിക്കുന്ന കെണിയില്‍ നിന്ന്
എന്നെ രക്ഷിക്കണമേ.
എന്തെന്നാല്‍, അങ്ങാണല്ലോ എന്റെ സംരക്ഷകന്‍.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
പ്രായശ്ചിത്തത്തിന്റെ ശുദ്ധീകരിക്കുന്നതും
വിശുദ്ധവുമായ അനുശീലനംവഴി
ആത്മാര്‍ഥമായ മനസ്സോടെ,
വരാനിരിക്കുന്ന വിശുദ്ധമായവയിലേക്ക്
എത്തിച്ചേരാന്‍ അങ്ങ് ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഉത്പ 37:3-4,12-13,17-28
സ്വപ്നക്കാരന്‍ വരുന്നുണ്ട്. വരുവിന്‍, നമുക്ക് അവനെ കൊല്ലാം.

ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്‌നേഹിച്ചിരുന്നു. കാരണം, അവന്‍ തന്റെ വാര്‍ധക്യത്തിലെ


മകനായിരുന്നു. കൈനീളമുള്ള ഒരു നീണ്ട കുപ്പായം അവന്‍ ജോസഫിനു വേണ്ടി ഉണ്ടാക്കി. പിതാവ് ജോസഫിനെ
തങ്ങളെക്കാളധികമായി സ്‌നേഹിക്കുന്നു എന്നു കണ്ടപ്പോള്‍ സഹോദരന്മാര്‍ അവനെ വെറുത്തു. അവനോടു സൗമ്യമായി
സംസാരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
അവന്റെ സഹോദരന്മാര്‍ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ ഷെക്കെമിലേക്കു പോയി. ഇസ്രായേല്‍ ജോസഫിനോടു
പറഞ്ഞു: നിന്റെ സഹോദരന്മാര്‍ ഷെക്കെമില്‍ ആടുമേയ്ക്കുകയല്ലേ? ഞാന്‍ നിന്നെ അങ്ങോട്ടു വിടുകയാണ്. ഞാന്‍ പോകാം,
അവന്‍ മറുപടി പറഞ്ഞു. സഹോദരന്മാരുടെ പുറകേ ജോസഫും പോയി, ദോത്താനില്‍ വച്ച് അവന്‍ അവരെ കണ്ടുമുട്ടി.
ദൂരെവച്ചു തന്നെ അവര്‍ അവനെ കണ്ടു. അവന്‍ അടുത്തെത്തും മുന്‍പേ, അവനെ വധിക്കാന്‍ അവര്‍ ഗൂഢാലോചന
നടത്തി. അവര്‍ പരസ്പരം പറഞ്ഞു: സ്വപ്നക്കാരന്‍ വരുന്നുണ്ട്. വരുവിന്‍, നമുക്ക് അവനെ കൊന്നു കുഴിയിലെറിയാം. ഏതോ
കാട്ടുമൃഗം അവനെ പിടിച്ചുതിന്നെന്നു പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്നു കാണാമല്ലോ.
റൂബന്‍ ഇതു കേട്ടു. അവന്‍ ജോസഫിനെ അവരുടെ കൈയില്‍ നിന്നു രക്ഷിച്ചു. അവന്‍ പറഞ്ഞു: നമുക്കവനെ
കൊല്ലേണ്ടാ. രക്തം ചിന്തരുത്. അവനെ നിങ്ങള്‍ മരുഭൂമിയിലെ ഈ കുഴിയില്‍ തള്ളിയിടുക. പക്‌ഷേ, ദേഹോപദ്രവമേല്‍
പിക്കരുത്. അവനെ അവരുടെ കൈയില്‍ നിന്നു രക്ഷിച്ച് പിതാവിനു തിരിച്ചേല്‍പിക്കാനാണ് റൂബന്‍ ഇങ്ങനെ പറഞ്ഞത്.
അതിനാല്‍, ജോസഫ് അടുത്തെത്തിയപ്പോള്‍, സഹോദരന്മാര്‍ അവന്‍ ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം
ഊരിയെടുത്തു. അവനെ ഒരു കുഴിയില്‍ തള്ളിയിട്ടു. അതു വെള്ളമില്ലാത്ത പൊട്ടക്കിണറായിരുന്നു.
അവര്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഗിലയാദില്‍ നിന്നു വരുന്ന ഇസ്മായേല്യരുടെ ഒരു യാത്രാസംഘത്തെ കണ്ടു.
അവര്‍ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു. അപ്പോള്‍ യൂദാ
തന്റെ സഹോദരന്മാരോടു പറഞ്ഞു: നമ്മുടെ സഹോദരനെ കൊന്ന് അവന്റെ രക്തം മറച്ചുവച്ചതുകൊണ്ടു നമുക്കെന്തു
പ്രയോജനമാണുണ്ടാവുക? വരുവിന്‍, നമുക്കവനെ ഇസ്മായേല്യര്‍ക്കു വില്‍ക്കാം. അവനെ നമ്മള്‍ ഉപദ്രവിക്കേണ്ടാ. അവന്‍
നമ്മുടെ സഹോദരനാണ്. നമ്മുടെ തന്നെ മാംസം. അവന്റെ സഹോദരന്മാര്‍ അതിനു സമ്മതിച്ചു.
അപ്പോള്‍ കുറെ മിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരന്മാര്‍ അവനെ കുഴിയില്‍
നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു. അവര്‍ അവനെ ഈജിപ്തിലേക്കു കൊണ്ടുപോയി.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 105:16-17,18-19,20-21

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.

കര്‍ത്താവ് നാട്ടില്‍ ക്ഷാമം വരുത്തുകയും


അപ്പമാകുന്ന താങ്ങു തകര്‍ത്തു കളയുകയും ചെയ്തു.
അപ്പോള്‍, അവര്‍ക്കു മുന്‍പായി
അവിടുന്ന് ഒരുവനെ അയച്ചു;
അടിമയായി വില്‍ക്കപ്പെട്ട ജോസഫിനെത്തന്നെ.

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.

അവന്റെ കാലുകല്‍ വിലങ്ങുകൊണ്ടു മുറിഞ്ഞു;


അവന്റെ കഴുത്തില്‍ ഇരുമ്പുപട്ട മുറുകി.
അവന്‍ പ്രവചിച്ചതു സംഭവിക്കുവോളം
കര്‍ത്താവിന്റെ വചനം അവനെ പരീക്ഷിച്ചു.

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.

രാജാവ് അവനെ ആളയച്ചു വിടുവിച്ചു;


ജനതകളുടെ അധിപന്‍ അവനെ സ്വതന്ത്രനാക്കി.
തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ
ഭരണാധിപനുമായി അവനെ നിയമിച്ചു.

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 3:16

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


തന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി,
തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
മത്താ 21:33-43,45-46
ഇവനാണ് അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം.
യേശു പ്രധാനപുരോഹിതന്മാരോടും ജനപ്രമാണികളോടും പറഞ്ഞു: മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്ഥന്‍ ഒരു
മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനു ചുറ്റും വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിര്‍മിക്കുകയും
ചെയ്തു. അനന്തരം അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ പോയി. വിളവെടുപ്പുകാലം വന്നപ്പോള്‍ അവന്‍ പഴങ്ങള്‍
ശേഖരിക്കാന്‍ ഭൃത്യന്മാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. എന്നാല്‍, കൃഷിക്കാര്‍ ഭൃത്യന്മാരില്‍ ഒരുവനെ പിടിച്ച് അടിക്കുകയും
മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്തു. വീണ്ടും അവന്‍ ആദ്യത്തേതില്‍ കൂടുതല്‍ ഭൃത്യന്മാരെ
അയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെ പ്രവര്‍ത്തിച്ചു. പിന്നീട് അവന്‍ , എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും
എന്നു പറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു. അവനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു:
ഇവനാണ് അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം. അവര്‍ അവനെ പിടിച്ച്
മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ വരുമ്പോള്‍
അവന്‍ ആ കൃഷിക്കാരോട് എന്തുചെയ്യും? അവര്‍ പറഞ്ഞു: അവന്‍ ആ ദുഷ്ടരെ നിഷ്ഠുരമായി നശിപ്പിക്കുകയും യഥാകാലം
ഫലംകൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്‍പിക്കുകയും ചെയ്യും. യേശു അവരോടുചോദിച്ചു: പണിക്കാര്‍
ഉപേക്ഷിച്ചുകളഞ്ഞ കല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികള്‍ക്ക് ഇത്
അദ്ഭുതകരമായിരിക്കുന്നു എന്നു വിശുദ്ധലിഖിതത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു,
ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്‍കപ്പെടും.
പ്രധാന പുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകള്‍ കേട്ടപ്പോള്‍, അവന്‍ തങ്ങളെപ്പറ്റിയാണു
സംസാരിക്കുന്നതെന്നു മനസ്സിലാക്കി. അവര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, ജനങ്ങള്‍
അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, ഈ ദിവ്യരഹസ്യങ്ങള്‍ പരികര്‍മംചെയ്യാന്‍,


അങ്ങേ കാരുണ്യം അങ്ങേ ദാസരെ
യഥായോഗ്യം ഒരുക്കുകയും
സുകൃത ജീവിതശൈലിയാല്‍
ഈ രഹസ്യങ്ങളിലേക്കു നയിക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
1 യോഹ 4:10

ദൈവം നമ്മെ സ്‌നേഹിക്കുകയും


നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി
സ്വപുത്രനെ അയയ്ക്കുകയും ചെയ്തു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യരക്ഷയുടെ അച്ചാരം സ്വീകരിച്ച്


അതിലേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ക്കു കഴിയുന്നതിനുവേണ്ടി
യഥോചിതം മുന്നേറാന്‍ ഞങ്ങളെ ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്


മനസ്സിന്റെയും ശരീരത്തിന്റെയും സൗഖ്യം നല്കണമേ.
അങ്ങനെ, സത്പ്രവൃത്തികളില്‍ സ്ഥിരതയുള്ളവരായി
അങ്ങേ സംരക്ഷണത്തിന്റെ സഹായത്തിന്
നിരന്തരം അവര്‍ അര്‍ഹരായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Saturday 2 March 2024

Saturday of the 2nd week of Lent

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 145:8-9

കര്‍ത്താവ് കാരുണ്യവാനും കൃപാലുവുമാണ്;


അവിടന്ന് ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.
തന്റെ സര്‍വസൃഷ്ടിയുടെയും മേല്‍ അവിടന്ന് കരുണ കാണിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെ
മഹത്ത്വപൂര്‍ണമായ പരിരക്ഷയാല്‍
സ്വര്‍ഗീയകാര്യങ്ങളില്‍ ഞങ്ങളെ പങ്കുകാരാക്കുന്നുവല്ലോ.
അങ്ങുതന്നെ വസിക്കുന്ന ആ പ്രകാശത്തിലേക്ക് ആനയിക്കുന്നതിന്,
ഞങ്ങളുടെ ഈ ജീവിതത്തില്‍
ഞങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
മിക്കാ 7:14-15,18-20
ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും.

കര്‍ത്താവേ, കാര്‍മലിലെ വനാന്തരത്തില്‍ ഏകരായിക്കഴിയുന്നവരും അങ്ങേ അവകാശവുമായ അജഗണത്തെ അങ്ങേ


ദണ്ഡുകൊണ്ടു മേയ്ക്കണമേ! മുന്‍കാലങ്ങളിലെപ്പോലെ അവര്‍ ബാഷാനിലും ഗിലയാദിലും മേയട്ടെ! നീ ഈജിപ്തില്‍ നിന്നു
പുറത്തുവന്ന നാളുകളിലെന്നപോലെ അദ്ഭുതകരമായ കാര്യങ്ങള്‍ ഞാന്‍ അവര്‍ക്കു കാണിച്ചു കൊടുക്കും.
തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങള്‍ പൊറുക്കുകയും അതിക്രമങ്ങള്‍
ക്ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടുന്നു തന്റെ കോപം എന്നേക്കുമായി വച്ചു പുലര്‍
ത്തുന്നില്ല; എന്തെന്നാല്‍, അവിടുന്ന് കാരുണ്യത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും.
നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും.
പൂര്‍വകാലം മുതല്‍ ഞങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അങ്ങ് യാക്കോബിനോടു വിശ്വസ്തതയും
അബ്രാഹത്തോടു കാരുണ്യവും കാണിക്കും.
________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 103:1-2,3-4,9-10,11-12

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!


എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;


നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;


അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല;
നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരം ചെയ്യുന്നില്ല.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണ്


തന്റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം.
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍
നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റിനിര്‍ത്തി.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
ലൂക്കാ 15:18

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും.
ഞാന്‍ അവനോടു പറയും:
പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും
ഞാന്‍ പാപം ചെയ്തു.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
ലൂക്കാ 15:1-3,11-32
നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു.

അക്കാലത്ത്, ചുങ്കക്കാരും പാപികളുമെല്ലാം യേശുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തു വന്നുകൊണ്ടിരുന്നു. ഫരിസേയരും


നിയമജ്ഞരും പിറുപിറുത്തു: ഇവന്‍ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവന്‍
അവരോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഇളയവന്‍ പിതാവിനോടു പറഞ്ഞു: പിതാവേ,
സ്വത്തില്‍ എന്റെ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത് അവര്‍ക്കായി ഭാഗിച്ചു. ഏറെ താമസിയാതെ, ഇളയമകന്‍
എല്ലാം ശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, സ്വത്തു നശിപ്പിച്ചുകളഞ്ഞു. അവന്‍ എല്ലാം
ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത് ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവന്‍ ഞെരുക്കത്തിലാവുകയും ചെയ്തു. അവന്‍ ,
ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയം തേടി. അയാള്‍ അവനെ പന്നികളെ മേയിക്കാന്‍ വയലിലേക്കയച്ചു. പന്നി
തിന്നിരുന്ന തവിടെങ്കിലും കൊണ്ടു വയറു നിറയ്ക്കാന്‍ അവന്‍ ആശിച്ചു. പക്‌ഷേ, ആരും അവനു കൊടുത്തില്ല. അപ്പോള്‍
അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു!
ഞാനോ ഇവിടെ വിശന്നു മരിക്കുന്നു! ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും:
പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി
യോഗ്യനല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ. അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു.
ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകന്‍ പറഞ്ഞു:
പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി
യോഗ്യനല്ല. പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍.
ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു
ഭക്ഷിച്ച് ആഹ്ളാദിക്കാം. എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു;
ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ളാദിക്കാന്‍ തുടങ്ങി.
അവന്റെ മൂത്തമകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും
ശബ്ദം കേട്ടു. അവന്‍ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരന്‍ പറഞ്ഞു: നിന്റെ സഹോദരന്‍
തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം തിരിച്ചുകിട്ടിയതുകൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു.
അവന്‍ കോപിച്ച് അകത്തു കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു. എന്നാല്‍,
അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്‍പന
ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ളാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല.
എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെ ഈ മകന്‍ തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി നീ
കൊഴുത്ത കാളയെ കൊന്നിരിക്കുന്നു. അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ.
എനിക്കുള്ളതെല്ലാം നിന്റെതാണ്. ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ആഹ്ളാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ
സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശകള്‍വഴി
ഞങ്ങളില്‍ പരിത്രാണത്തിന്റെ ഫലം ഉളവാക്കണമേ.
മാനുഷിക ദുരാശകളില്‍നിന്ന് എപ്പോഴും ഞങ്ങളെ പിന്തിരിപ്പിക്കുകയും
രക്ഷാകര ദാനങ്ങളിലേക്ക് നയിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 15:32

മകനേ, ഇപ്പോള്‍ നമ്മള്‍ ആഹ്ളാദിക്കുകയും സന്തോഷിക്കുകയും വേണം;


എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു.
അവന്‍ ജീവിക്കുന്നു.
നഷ്ടപ്പെട്ടവനായിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയുടെ വിശുദ്ധമായ സ്വീകരണം


ഞങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക് ഇറങ്ങുകയും
ഞങ്ങളെ അതിന്റെ പ്രബലരായ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, വിളിച്ചപേക്ഷിക്കുന്നവരുടെ പ്രാര്‍ഥനകളിലേക്ക്


അങ്ങേ കാരുണ്യത്തിന്റെ ചെവിചായ്ക്കാനും
ചോദിക്കുന്നവര്‍ക്ക് ആഗ്രഹിച്ചതു നല്കുന്നതിന്,
അങ്ങേക്കു പ്രീതികരമായവ യാചിക്കാനും
അവരെ ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Sunday 3 March 2024

3rd Sunday of Lent - Proper Readings


(see also The Samaritan Woman)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 25:15-16

എന്റെ കണ്ണുകള്‍ സദാ കര്‍ത്താവിലേക്ക് തിരിഞ്ഞിരിക്കുന്നു.


എന്തെന്നാല്‍, അവിടന്ന് എന്റെ പാദങ്ങള്‍
കെണിയില്‍നിന്നു വിടുവിക്കും.
എന്നെ കടാക്ഷിക്കുകയും എന്നില്‍ കനിയുകയും ചെയ്യണമേ.
എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്.

Or:
cf. എസെ 36:23-26

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങളില്‍ ഞാന്‍ സംപൂജിതനാകുമ്പോള്‍
ഞാന്‍ നിങ്ങളെ സര്‍വദേശങ്ങളിലും നിന്ന് ഒരുമിച്ചുകൂട്ടും.
നിങ്ങളുടെ മേല്‍ ഞാന്‍ ശുദ്ധജലം തളിക്കുകയും
നിങ്ങളുടെ സകലമാലിന്യങ്ങളിലും നിന്ന്
നിങ്ങള്‍ സംശുദ്ധരാക്കപ്പെടുകയും ചെയ്യും.
ഞാന്‍ നിങ്ങള്‍ക്ക് നവചൈതന്യം നല്കും.

________

സമിതിപ്രാര്‍ത്ഥന

സര്‍വകാരുണ്യത്തിന്റെയും സകലനന്മയുടെയും ഉടയവനായ ദൈവമേ,


ഉപവാസം, പ്രാര്‍ഥന, ദാനധര്‍മം എന്നിവയില്‍
പാപങ്ങളുടെ പരിഹാരം കാണിച്ചുതന്ന അങ്ങ്
ഞങ്ങളുടെ എളിമയുടെ ഈ ഏറ്റുപറച്ചില്‍
ദയാപൂര്‍വം ശ്രവിക്കണമേ.
അങ്ങനെ, മനസ്സാക്ഷിയാല്‍ എളിമപ്പെട്ട ഞങ്ങള്‍
അങ്ങേ കാരുണ്യത്താല്‍ എപ്പോഴും ഉയര്‍ത്തപ്പെടട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
പുറ 20:1-17
ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്.

അക്കാലത്ത്, ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ: അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്നു നിന്നെ പുറത്തു
കൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍
ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;
അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍
ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും
തലമുറവരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്
ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ
ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിടുകയില്ല. സാബത്തു വിശുദ്ധ
ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക. ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാം
ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ
നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍, കര്‍ത്താവ് ആറുദിവസം
കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ
അവിടുന്ന് സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു
നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാ വിനെയും ബഹുമാനിക്കുക. കൊല്ലരുത്. വ്യഭിചാരം
ചെയ്യരുത്. മോഷ്ടിക്കരുത്. അയല്‍ക്കാരനെതിരായി വ്യാജസാക്ഷ്യം നല്‍കരുത്. അയല്‍ക്കാരന്റെ ഭവനം മോഹിക്കരുത്;
അയല്‍ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ
മോഹിക്കരുത്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 19:7-10

കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.

കര്‍ത്താവിന്റെ നിയമം അവികലമാണ്;


അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു:

കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.

കര്‍ത്താവിന്റെ കല്‍പ്പനകള്‍ നീതിയുക്തമാണ്;


അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.

ദൈവഭക്തി നിര്‍മ്മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.
കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.

അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്;


അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.

കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.

________

രണ്ടാം വായന
1 കോറി 1:22-25
യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.

യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും


വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു. വിളിക്കപ്പെട്ടവര്‍ക്ക് – യഹൂദരോ ഗ്രീക്കുകാരോ
ആകട്ടെ – ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്. എന്തെന്നാല്‍, ദൈവത്തിന്റെ ഭോഷത്തം
മനുഷ്യരെക്കാള്‍ ജ്ഞാനമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ശക്തവുമാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 11:25,26

കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.


കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ഞാനാണ് പുനരുത്ഥാനവും ജീവനും.
എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല.
കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.

Or:
യോഹ 3:16

കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.


തന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി,
തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.

________

സുവിശേഷം
യോഹ 2:13-25
നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും.

യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്‍
ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി
അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍ നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍
ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്‍പിച്ചു: ഇവയെ ഇവിടെനിന്ന്
എടുത്തുകൊണ്ടു പോകുവിന്‍. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള
തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ അനുസ്മരിച്ചു. യഹൂദര്‍ അവനോടു
ചോദിച്ചു: ഇതു ചെയ്യുവാന്‍ നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക? യേശു മറുപടി
പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും. യഹൂദര്‍ ചോദിച്ചു: ഈ
ദേവാലയം പണിയുവാന്‍ നാല്‍പത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ?
എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്. അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍,
അവന്റെ ശിഷ്യന്മാര്‍ അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ച
വചനവും വിശ്വസിക്കുകയും ചെയ്തു. പെസഹാത്തിരുനാളിന് അവന്‍ ജറുസലെമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍
കണ്ട് വളരെപ്പേര്‍ അവന്റെ നാമത്തില്‍ വിശ്വസിച്ചു. യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം
അറിഞ്ഞിരുന്നു. മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവന് ആവശ്യമായിരുന്നില്ല; മനുഷ്യനിലുള്ളത് എന്താണെന്ന് അവന്‍
വ്യക്തമായി അറിഞ്ഞിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിവസ്തുക്കളില്‍ അങ്ങ് സംപ്രീതനാകണമേ.


സ്വന്തം പാപങ്ങളില്‍ നിന്നു മോചിപ്പിക്കപ്പെടാന്‍ പ്രാര്‍ഥിക്കുന്ന ഞങ്ങള്‍,
സഹോദരരുടെ പാപങ്ങള്‍ ക്ഷമിക്കാന്‍
പരിശ്രമിക്കുന്നതിന് അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം

എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ,


കുരുകില്‍പക്ഷി തനിക്കായി ഒരു ഭവനവും
മീവല്‍പക്ഷി തന്റെ കുഞ്ഞുങ്ങളെ വയ്ക്കാന്‍ ഒരു കൂടും കണ്ടെത്തുന്നു:
അങ്ങേ അള്‍ത്താരകളില്‍!
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
അവര്‍ എന്നേക്കും അങ്ങയെ സ്തുതിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയ രഹസ്യത്തിന്റെ അച്ചാരം സ്വീകരിച്ചു കൊണ്ടും


ഇഹത്തില്‍ ആയിരുന്നുകൊണ്ട്
ഉന്നതത്തില്‍ നിന്നുള്ള അപ്പത്താല്‍ സംതൃപ്തരായും
ഞങ്ങള്‍ അങ്ങയോട് വിനയപൂര്‍വം പ്രാര്‍ഥിക്കുന്നു.
ഈ രഹസ്യത്താല്‍ ഞങ്ങളില്‍ നിവര്‍ത്തിതമായത്,
പ്രവൃത്തിയാല്‍ പൂര്‍ത്തീകരിക്കപ്പെടട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നയിക്കുകയും


കാരുണ്യപൂര്‍വം അങ്ങേ ദാസര്‍ക്ക് ഈ കൃപ നല്കുകയും ചെയ്യണമേ.
അങ്ങനെ, ഇവര്‍ അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ നിലനിന്ന്
അങ്ങേ കല്പനകളുടെ പൂര്‍ണത കൈവരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Monday 4 March 2024


Monday of the 3rd week of Lent
with a commemoration of Saint Casimir

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 84:2

എന്റെ ആത്മാവ് കര്‍ത്താവിന്റെ അങ്കണത്തിനായി ആഗ്രഹിച്ചു തളരുന്നു.


ജീവിക്കുന്നവനായ ദൈവത്തില്‍ എന്റെ ഹൃദയവും ശരീരവും ആഹ്ളാദിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഭരിക്കുക എന്നാല്‍, അങ്ങേക്ക് ശുശ്രൂഷ ചെയ്യുക എന്നതാണല്ലോ.
വിശുദ്ധ കസിമീറിന്റെ മധ്യസ്ഥ സഹായത്താല്‍,
വിശുദ്ധിയിലും നീതിയിലും അങ്ങേക്ക്
നിരന്തരം ശുശ്രൂഷചെയ്യാനുള്ള അനുഗ്രഹം
ഞങ്ങള്‍ക്കു തരണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
2 രാജാ 5:1-15
ഏലീശാപ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ സിറിയാക്കാരനായ
നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല. (ലൂക്കാ 4: 27)

സിറിയാ രാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍. രാജാവിന് അവനോടു പ്രീതിയും ബഹുമാനവുമായിരുന്നു. കാരണം,


അവന്‍ മുഖാന്തരം കര്‍ത്താവ് സിറിയായ്ക്കു വിജയം നല്‍കി. ധീരനും പരാക്രമിയും ആയിരുന്നെങ്കിലും അവന്‍
കുഷ്ഠരോഗിയായിരുന്നു. ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ സിറിയാക്കാര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. അവള്‍
നാമാന്റെ ഭാര്യയുടെ പരിചാരികയായി. അവള്‍ തന്റെ യജമാനത്തിയോടു പറഞ്ഞു: എന്റെ യജമാനന്‍ സമരിയായിലെ
പ്രവാചകന്റെ അടുത്തായിരുന്നെങ്കില്‍! അവന്‍ യജമാനന്റെ കുഷ്ഠം മാറ്റുമായിരുന്നു. ഇസ്രായേല്‍ക്കാരി പെണ്‍കുട്ടി
പറഞ്ഞവിവരം നാമാന്‍ രാജാവിനെ അറിയിച്ചു. സിറിയാരാജാവു പറഞ്ഞു: ഉടനെ പോവുക. ഞാന്‍ ഇസ്രായേലില്‍
രാജാവിന് ഒരു കത്തു തരാം. നാമാന്‍ പത്തു താലന്ത് വെള്ളിയും ആറായിരം ഷെക്കല്‍ സ്വര്‍ണവും പത്തു വിശിഷ്ടവസ്ത്രങ്ങളും
എടുത്തു യാത്രയായി. അവന്‍ കത്ത് ഇസ്രായേല്‍ രാജാവിനെ ഏല്‍പിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: എന്റെ ദാസന്‍
നാമാനെ കുഷ്ഠരോഗത്തില്‍ നിന്നു സുഖപ്പെടുത്തണമെന്ന് അപേക്ഷിക്കാനാണ് ഈ എഴുത്ത്. ഇസ്രായേല്‍ രാജാവു കത്തു
വായിച്ചിട്ട് വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: കുഷ്ഠരോഗിയെ സുഖപ്പെടുത്താന്‍ എന്നോടാവശ്യപ്പെടുന്നു! ജീവന്‍ എടുക്കാനും
കൊടുക്കാനും ഞാന്‍ ദൈവമാണോ? കണ്ടോ എന്നോടു മല്ലിടാന്‍ അവന്‍ പഴുതു നോക്കുന്നു!
ഇസ്രായേല്‍ രാജാവു വസ്ത്രം കീറിയെന്നു കേട്ട് ദൈവപുരുഷനായ എലീഷാ രാജാവിനെ അറിയിച്ചു: നീ എന്തിനാണ്
വസ്ത്രം കീറിയത്? അവന്‍ എന്റെ അടുത്തുവരട്ടെ! ഇസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടെന്ന് അറിയട്ടെ! നാമാന്‍ രഥങ്ങളും
കുതിരകളുമായി എലീഷായുടെ വീട്ടുപടിക്കല്‍ എത്തി. എലീഷാ ദൂതനെ അയച്ച് അവനോടു പറഞ്ഞു: നീ ജോര്‍ദാനില്‍ പോയി
ഏഴു പ്രാവശ്യം കുളിക്കുക; നീ ശുദ്ധനായി, ശരീരം പൂര്‍വസ്ഥിതിയെ പ്രാപിക്കും. എന്നാല്‍ നാമാന്‍ കുപിതനായി
മടങ്ങിപ്പോയി. അവന്‍ പറഞ്ഞു: എലീഷാ എന്റെ അടുത്ത് ഇറങ്ങിവന്ന് തന്റെ ദൈവമായ കര്‍ത്താവിന്റെ നാമം
വിളിച്ചപേക്ഷിക്കുമെന്നും കരംവീശി കുഷ്ഠം സുഖപ്പെടുത്തുമെന്നും ഞാന്‍ വിചാരിച്ചു. ദമാസ്‌ക്കസിലെ അബാനായും ഫാര്‍പാറും
ഇസ്രായേലിലെ നദികളെക്കാള്‍ ശ്രേഷ്ഠമല്ലേ? അവയില്‍ കുളിച്ച് എനിക്കു ശുദ്ധി പ്രാപിച്ചുകൂടേ? അങ്ങനെ, അവന്‍ ക്രുദ്ധനായി
അവിടെനിന്നു തിരിച്ചുപോയി. എന്നാല്‍, ഭൃത്യന്മാര്‍ അടുത്തുചെന്നു പറഞ്ഞു: പിതാവേ, പ്രവാചകന്‍ ഭാരിച്ച ഒരു കാര്യമാണു
കല്‍പിച്ചിരുന്നതെങ്കില്‍ അങ്ങ് ചെയ്യുമായിരുന്നില്ലേ? അപ്പോള്‍, കുളിച്ചു ശുദ്ധനാകുക എന്നു പറയുമ്പോള്‍ എത്രയോ കൂടുതല്‍
താത്പര്യത്തോടെ അങ്ങ് അതു ചെയ്യേണ്ടതാണ്. അങ്ങനെ, ദൈവപുരുഷന്റെ വാക്കനുസരിച്ച് അവന്‍ ജോര്‍ദാനിലിറങ്ങി
ഏഴുപ്രാവശ്യം മുങ്ങി. അവന്‍ സുഖം പ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി.
അവന്‍ ഭൃത്യന്മാരോടൊത്ത് ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയില്‍ ഇസ്രായേലിന്റേതല്ലാതെ മറ്റൊരു
ദൈവമില്ലെന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 42:1-2; 43:3,4

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!

നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,


ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു;


ജീവിക്കുന്ന ദൈവത്തിനു വേണ്ടി ത്തന്നെ.
എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി
അവിടുത്തെ കാണാന്‍ കഴിയുക!

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!

അങ്ങേ പ്രകാശവും സത്യവും അയയ്ക്കണമേ!


അവ എന്നെ നയിക്കട്ടെ,
അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും നിവാസത്തിലേക്കും
അവ എന്നെ നയിക്കട്ടെ.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!

അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും,


എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു തന്നെ;
ദൈവമേ, എന്റെ ദൈവമേ,
കിന്നരംകൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കും.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!

________

സുവിശേഷ പ്രഘോഷണവാക്യം
2 കോറി 6:2

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം.
ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

Or:
cf.സങ്കീ 130:5,7

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു.
അവിടത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.
എന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്;
അവിടന്ന് ഉദാരമായി രക്ഷ നല്‍കുന്നു.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
ലൂക്കാ 4:24-30
ഏലിയായെയും ഏലിശായെയും പോലെ യേശുവും യഹൂദര്‍ക്ക് വേണ്ടി മാത്രമല്ല അയക്കപ്പെട്ടത്.

യേശു നസറത്തിലെ സിനഗോഗില്‍ വച്ച് പറഞ്ഞു: ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല. സത്യമായി
ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ പ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായിരുന്നു. അന്ന്
മൂന്നു വര്‍ഷവും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടാവുകയും ചെയ്തു. എന്നാല്‍,
സീദോനില്‍ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല. ഏലീശാ
പ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ
നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല. ഇതു കേട്ടപ്പോള്‍ സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി.
അവര്‍ അവനെ പട്ടണത്തില്‍ നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍ നിന്നു താഴേക്കു
തള്ളിയിടാനായികൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, അവന്‍ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ ദാസ്യത്തിന്റെ കാഴ്ചദ്രവ്യം


ഞങ്ങള്‍ അങ്ങേക്ക് അര്‍പ്പിക്കുന്നു.
അതിനെ അങ്ങ് രക്ഷയുടെ കൂദാശയായി രൂപാന്തരപ്പെടുത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 117:1,2

സകലജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.


എന്തെന്നാല്‍, നമ്മുടെ മേലുള്ള അവിടത്തെ കാരുണ്യം ഉറപ്പുള്ളതാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയുടെ സ്വീകരണം


ഞങ്ങള്‍ക്ക് ശുദ്ധീകരണം നല്‍കുകയും ഐക്യം തരുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, വിളിച്ചപേക്ഷിക്കുന്ന ജനത്തെ


അങ്ങേ വലത്തുകരം സംരക്ഷിക്കുകയും
ശുദ്ധീകരിക്കപ്പെട്ടവരായി, ഇക്കാലയളവിലെ സമാശ്വാസംവഴി,
വരാനിരിക്കുന്ന നന്മയില്‍ അവര്‍ എത്തിച്ചേരാന്‍
കനിവാര്‍ന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ആമേന്‍.

Tuesday 5 March 2024

Tuesday of the 3rd week of Lent - Proper Readings


(see also The Samaritan Woman)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 17:6,8

ദൈവമേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു;


അതിനാല്‍, അങ്ങെന്നെ ശ്രവിച്ചു.
അങ്ങേ ചെവിചായ്ക്കുകയും
എന്റെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്യണമേ.
കര്‍ത്താവേ, കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ.
അങ്ങേ ചിറകുകളുടെ നിഴലില്‍ എന്നെ സംരക്ഷിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധശുശ്രൂഷയില്‍ ഞങ്ങളെ സമര്‍പ്പിതരാക്കുകയും


അങ്ങേ സഹായം ഞങ്ങള്‍ക്ക് നിരന്തരം സംലഭ്യമാക്കുകയും ചെയ്യുന്ന
അങ്ങേ കൃപ ഞങ്ങളെ പരിത്യജിക്കരുതേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ദാനി 3:25,34-43
പശ്ചാത്താപവിവശമായ ഹൃദയത്തോടും വിനീതമനസ്സോടും കൂടെ അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ!

അസറിയാ എഴുന്നേറ്റു നിന്നു പ്രാര്‍ഥിച്ചു; അഗ്‌നിയുടെ മധ്യത്തില്‍ അവന്റെ അധരങ്ങള്‍ കര്‍ത്താവിനെ പുകഴ്ത്തി:

അങ്ങേ നാമത്തെപ്രതി,ഞങ്ങളെ തീര്‍ത്തും പരിത്യജിക്കരുതേ;


അങ്ങേ ഉടമ്പടി ലംഘിക്കരുതേ.
അങ്ങേ സ്‌നേഹഭാജനമായ അബ്രാഹത്തെയും,
അങ്ങേ ദാസനായ ഇസഹാക്കിനെയും
അങ്ങേ പരിശുദ്ധനായ ഇസ്രായേലിനെയും അനുസ്മരിച്ച്,
അങ്ങേ കാരുണ്യം ഞങ്ങളില്‍ നിന്നു പിന്‍വലിച്ചുകളയരുതേ!
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും
കടല്‍ത്തീരത്തെ മണല്‍പോലെയും
അവരുടെ സന്തതികളെ വര്‍ധിപ്പിക്കുമെന്ന്
അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.
കര്‍ത്താവേ, ഞങ്ങള്‍ മറ്റേതൊരു ജനതയെയുംകാള്‍
എണ്ണത്തില്‍ കുറവായി.
ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം ഞങ്ങള്‍ ഇപ്പോഴിതാ,
ലോകത്തില്‍ ഏറ്റവും നിന്ദ്യരായിരിക്കുന്നു.
ഇക്കാലത്ത്, രാജാവോ പ്രവാചകനോ നായകനോ
ദഹനബലിയോ മറ്റുബലികളോ അര്‍ച്ചനയോ ധൂപമോ ഞങ്ങള്‍ക്കില്ല.
അങ്ങേക്കു ബലിയര്‍പ്പിക്കുന്നതിനോ
അങ്ങേ കാരുണ്യം തേടുന്നതിനോ ഒരിടവും ഞങ്ങള്‍ക്കില്ല.
പക്‌ഷേ, മുട്ടാടുകളും കാളകളും പതിനായിരക്കണക്കിന്
ആടുകളും കൊണ്ടുള്ള ബലിയാലെന്നപോലെ,
പശ്ചാത്താപ വിവശമായ ഹൃദയത്തോടും വിനീത മനസ്സോടും കൂടെ
അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ!
ഇന്ന് അങ്ങേ സന്നിധിയില്‍ ഞങ്ങളുടെ ബലി ഇങ്ങനെയാണ്.
ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെ അങ്ങയെ അനുഗമിക്കും;
എന്തെന്നാല്‍, അങ്ങയില്‍ ആശ്രയിക്കുന്ന ആരും ലജ്ജിക്കേണ്ടി വരുകയില്ല.
ഇപ്പോള്‍ പൂര്‍ണ ഹൃദയത്തോടെ ഞങ്ങള്‍ അങ്ങയെ അനുഗമിക്കുന്നു;
ഞങ്ങള്‍ അങ്ങയെ ഭയപ്പെടുകയും അങ്ങേ മുഖം തേടുകയും ചെയ്യുന്നു.
ഞങ്ങള്‍ ലജ്ജിക്കാന്‍ ഇടയാക്കരുതേ!
അങ്ങേ അനന്തകാരുണ്യത്തിനും ക്ഷമയ്ക്കും അനുസൃതമായി
ഞങ്ങളോടു വര്‍ത്തിക്കണമേ!
അങ്ങേ അദ്ഭുതപ്രവൃത്തികള്‍ക്കൊത്ത്
ഞങ്ങള്‍ക്കു മോചനം നല്‍കണമേ!
കര്‍ത്താവേ, അങ്ങേ നാമത്തിനു മഹത്വം നല്‍കണമേ!

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 25:4-5,6-7,8-9

കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!


അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ!
എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.

കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!

കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച


അങ്ങേ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
കര്‍ത്താവേ, അങ്ങേ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി
കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!

കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!

കര്‍ത്താവു നല്ലവനും നീതിമാനുമാണ്.


പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!

________

സുവിശേഷ പ്രഘോഷണവാക്യം
cf. ലൂക്കാ 8:15
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.
ദൈവത്തിന്റെ വചനം കേട്ട്
ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്,
ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ അനുഗ്രഹീതര്‍.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

Or:
ജോയേല്‍ 2:12-13

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും
നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ
എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍.
ഞാന്‍ ഉദാരമതിയും കാരുണ്യവാനും
ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
മത്താ 18:21-35
ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.

അക്കാലത്ത്, പത്രോസ് മുന്നോട്ടു വന്ന് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു
ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു
ഞാന്‍ നിന്നോടു പറയുന്നു.
സ്വര്‍ഗരാജ്യം, തന്റെ സേവകന്മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം. കണക്കു തീര്‍
ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. അവന് അതു
വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്തവസ്തുക്കളെയും വിറ്റു കടം വീട്ടാന്‍
യജമാനന്‍ കല്‍പിച്ചു. അപ്പോള്‍ സേവകന്‍ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാന്‍
എല്ലാം തന്നുവീട്ടിക്കൊള്ളാം. ആ സേവകന്റെ യജമാനന്‍ മനസ്സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും
ചെയ്തു.
അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി.
അവന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: എനിക്ക് തരാനുള്ളതു തന്നുതീര്‍ക്കുക. അപ്പോള്‍ ആ
സഹസേവകന്‍ അവനോട് വീണപേക്ഷിച്ചു: എന്നോടു ക്ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, അവന്‍
സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു.
സംഭവിച്ചതറിഞ്ഞ് മറ്റു സേവകന്മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു.
യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ടു നിന്റെ കടമെല്ലാം ഞാന്‍
ഇളച്ചുതന്നു. ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ
കാണിക്കേണ്ടതായിരുന്നില്ലേ? യജമാനന്‍ കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍
പിച്ചുകൊടുത്തു. നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും
ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ ഈ ബലിവസ്തു,


ഞങ്ങളുടെ പാപങ്ങളുടെ ശുദ്ധീകരണവും
അങ്ങേ ശക്തിയുടെ പ്രീതികരണവുമായി ഭവിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം തരണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 15:1-2

കര്‍ത്താവേ, അങ്ങേ കൂടാരത്തില്‍ ആരു വസിക്കും?


അങ്ങേ വിശുദ്ധഗിരിയില്‍ ആരു വാസമുറപ്പിക്കും?
നിഷ്‌കളങ്കനായി പ്രവേശിക്കുന്നവനും നീതി പ്രവര്‍ത്തിക്കുന്നവനും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിവ്യരഹസ്യത്തിന്റെ വിശുദ്ധ പങ്കാളിത്തം


ഞങ്ങളെ ഉജ്ജീവിപ്പിക്കണമെന്നും
അതുപോലെ ഞങ്ങള്‍ക്ക് പാപമോചനവും
സംരക്ഷണവും നല്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

അങ്ങേ ജനത്തിന്റെ സംസ്ഥാപകനും നിയന്താവുമായ ദൈവമേ,


അവരെ അലട്ടുന്ന പാപങ്ങള്‍ അകറ്റണമേ.
അങ്ങനെ, അവര്‍ അങ്ങേക്ക്
എപ്പോഴും പ്രീതിയുള്ളവരായിരിക്കുകയും
അങ്ങേ സംരക്ഷണത്തില്‍ സുരക്ഷിതരായിരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Wednesday 6 March 2024

Wednesday of the 3rd week of Lent - Proper Readings


(see also The Samaritan Woman)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 119:133

അങ്ങേ വചനമനുസരിച്ച് എന്റെ കാലടികള്‍ നയിക്കണമേ.


ഒരു അനീതിയും എന്നെ കീഴടക്കാതിരിക്കട്ടെ.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, തപസ്സുകാലാനുഷ്ഠാനം വഴി പരിശീലനം ലഭിച്ചവരും


അവിടത്തെ വചനത്താല്‍ പരിപോഷിതരുമായ ഞങ്ങള്‍
വിശുദ്ധമായ ആത്മസംയമനത്താല്‍
പൂര്‍ണഹൃദയത്തോടെ അങ്ങേക്കു സമര്‍പ്പിതരും
സര്‍വദാ പ്രാര്‍ഥനയില്‍ ഐക്യപ്പെട്ടവരുമാകുന്നതിനുള്ള
അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
നിയ 4:1,5-9
നിങ്ങള്‍ ജീവിക്കേണ്ടതിനു ചട്ടങ്ങളും കല്‍പനകളും അനുസരിക്കുവിന്‍.

മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു:


ഇസ്രായേലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്ന് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു തരുന്ന
ദേശം കൈവശമാക്കേണ്ടതിനും ഞാനിപ്പോള്‍ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്‍പനകളും അനുസരിക്കുവിന്‍.
ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ടതിന് എന്റെ ദൈവമായ കര്‍ത്താവ് എന്നോടു
കല്‍പിച്ച പ്രകാരം അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍.
എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്‍പനകളെപ്പറ്റി
കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍ തന്നെ എന്നുപറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ
നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതു പോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ
ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതു പോലെ നീതിയുക്തമായ ചട്ടങ്ങളും
നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്? നിങ്ങളുടെ കണ്ണുകള്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും ജീവിതകാലം മുഴുവന്‍
അവ ഹൃദയത്തില്‍ നിന്നു മായാതിരിക്കാനും ശ്രദ്ധിക്കുവിന്‍; ജാഗരൂകരായിരിക്കുവിന്‍. അവയെല്ലാം നിങ്ങളുടെ മക്കളെയും
മക്കളുടെ മക്കളെയും അറിയിക്കണം.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 147:12-13, 15-16, 19-20

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക;


സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍
അവിടുന്നു ബലപ്പെടുത്തുന്നു;
നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
അവിടുന്ന് അനുഗ്രഹിക്കുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.

അവിടുന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു;


അവിടുത്തെ വചനം പാഞ്ഞു വരുന്നു.
അവിടുന്ന് ആട്ടിന്‍രോമം പോലെ മഞ്ഞു പെയ്യിക്കുന്നു;
ചാരംപോലെ ഹിമധൂളി വിതറുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.

അവിടുന്ന് യാക്കോബിനു തന്റെ കല്‍പനയും


ഇസ്രായേലിനു തന്റെ ചട്ടങ്ങളും
പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
മറ്റൊരു ജനതയ്ക്കുവേണ്ടിയും
അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല;
അവിടുത്തെ പ്രമാണങ്ങള്‍
അവര്‍ക്ക് അജ്ഞാതമാണ്.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 8:12

കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.


യേശു അവരോടു പറഞ്ഞു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും
അന്ധകാരത്തില്‍ നടക്കുകയില്ല.
അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.

Or:
cf. യോഹ 6:63,68

കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.


കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.
നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.

________

സുവിശേഷം
മത്താ 5:17-19
അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍


വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും
കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍ നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍
നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ
പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും
പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കാഴ്ചവസ്തുക്കളുടെ സമര്‍പ്പണത്തോടൊപ്പം


അവിടത്തെ ജനത്തിന്റെ പ്രാര്‍ഥനകളും സ്വീകരിക്കുകയും
അവിടത്തെ രഹസ്യങ്ങള്‍ ആഘോഷിക്കുന്ന ഞങ്ങളെ
സകല അപകടങ്ങളിലും നിന്ന് സംരക്ഷിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 16:11
കര്‍ത്താവേ, അങ്ങ് എനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു.
അങ്ങേ മുഖദര്‍ശനത്തിന്റെ ആനന്ദംകൊണ്ട് എന്നെ നിറയ്ക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളെ പരിപോഷിപ്പിച്ച സ്വര്‍ഗീയവിരുന്ന്,


ഞങ്ങളെ വിശുദ്ധീകരിക്കുകയും
സകല തിന്മകളിലും നിന്നു ശുദ്ധീകൃതരായി
ഉന്നതങ്ങളില്‍ നിന്നുള്ള വാഗ്ദാനങ്ങള്‍ക്കു യോഗ്യരാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമേ,
അങ്ങേക്കു പ്രീതികരമായ ഒരു മനോഭാവം
അങ്ങേ ജനത്തിനു നല്‌കേണമേ.
എന്തെന്നാല്‍, അവിടത്തെ പ്രബോധനങ്ങളോട്
അവരെ അനുയുക്തരാക്കുമ്പോള്‍,
അവരില്‍ എല്ലാവിധ അനുഗ്രഹങ്ങളും
അങ്ങു വര്‍ഷിക്കുകയും ചെയ്യുന്നുവല്ലോ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Thursday 7 March 2024

Thursday of the 3rd week of Lent


(optional commemoration of Saints Perpetua and Felicity, Martyrs)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ജനത്തിന്റെ രക്ഷ ഞാന്‍ ആകുന്നു.
ഏതു ദുരിതത്തില്‍ നിന്ന് അവര്‍ എന്നെ വിളിച്ചപേക്ഷിച്ചാലും
ഞാന്‍ അവരെ ശ്രവിക്കുകയും
ഞാന്‍ എന്നേക്കും അവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ ആഘോഷങ്ങളുടെ ദിവസം


എത്ര കൂടുതല്‍ ആസന്നമാകുന്നുവോ,
അത്ര കൂടുതല്‍ ഭക്തിയോടെ പെസഹാ രഹസ്യം ആഘോഷിക്കാന്‍
ഞങ്ങള്‍ മുന്നേറുന്നതിനുവേണ്ടി
മഹാപ്രതാപവാനായ അങ്ങയോട് താഴ്മയോടെ അപേക്ഷിക്കുന്നു.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ജെറ 7:23-28
അവര്‍ എന്നെ അനുസരിക്കുകയോ ശ്രവിക്കുക പോലുമോ ചെയ്തില്ല.

കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു: ഒരു കാര്യം ഞാന്‍ അവരോടു കല്‍പിച്ചിരുന്നു: എന്റെ വാക്ക് അനുസരിക്കുവിന്‍;
ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമായിരിക്കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍;
നിങ്ങള്‍ക്കു ശുഭമായിരിക്കും. അവരാകട്ടെ, അനുസരിക്കുകയോ കേള്‍ക്കുക പോലുമോ ചെയ്തില്ല. തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ
പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ അവര്‍ നടന്നു; അവരുടെ നടപ്പ് മുന്നോട്ടല്ല, പിന്നോട്ടായിരുന്നു. നിങ്ങളുടെ പിതാക്കന്മാര്‍
ഈജിപ്തില്‍ നിന്നു പുറപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി എന്റെ ദാസന്മാരായ പ്രവാചകന്മാരെ അവരുടെ
അടുക്കലേക്കു ഞാന്‍ അയച്ചു. എന്നാല്‍ അവര്‍ എന്നെ അനുസരിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. പ്രത്യുത മര്‍
ക്കടമുഷ്ടിയോടെ അവര്‍ തങ്ങളുടെ പൂര്‍വികന്മാരെക്കാളധികം തിന്മചെയ്തു. ആകയാല്‍ നീ ഇക്കാര്യങ്ങളെല്ലാം അവരോടു
പറയണം; എന്നാല്‍, അവര്‍ കേള്‍ക്കുകയില്ല. നീ അവരെ വിളിക്കണം; അവര്‍ വിളി കേള്‍ക്കുകയില്ല. നീ അവരോട്
പറയണം: തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാത്ത, ശിക്ഷണം സ്വീകരിക്കാത്ത, ഒരു ജനമാണിത്. സത്യം
അസ്തമിച്ചിരിക്കുന്നു; അവരുടെ നാവില്‍ നിന്ന് അതു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 95:1-2, 6-7, 8-9

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കര്‍ത്താവിനു സ്‌തോത്രമാലപിക്കാം;


നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം.
കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം.
ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം;


നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.
എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം.
നാം അവിടുന്നു മേയ്ക്കുന്ന ജനവും;
അവിടുന്നു പാലിക്കുന്ന അജഗണം.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍,


ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

________
സുവിശേഷ പ്രഘോഷണവാക്യം
എസെ 18:31

കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.


ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
എനിക്കെതിരായി നിങ്ങള്‍ ചെയ്ത
അതിക്രമങ്ങള്‍ ഉപേക്ഷിക്കുവിന്‍.
ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിന്‍.
കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.

Or:
ജോയേല്‍ l2:12-13

കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.


ഇപ്പോഴെങ്കിലും നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ
എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍.
ഞാന്‍ ഉദാരമതിയും കാരുണ്യവാനും
ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.

________

സുവിശേഷം
ലൂക്കാ 11:14-23
എന്നോടു കൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്.

അക്കാലത്ത്, യേശു ഊമനായ ഒരു പിശാചിനെ ബഹിഷ്‌കരിക്കുകയായിരുന്നു. ജനങ്ങള്‍ അദ്ഭുതപ്പെട്ടു. അവരില്‍ ചിലര്‍
പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെ കൊണ്ടാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്. വേറെ
ചിലര്‍ അവനെ പരീക്ഷിക്കുവാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു. അവരുടെ വിചാരങ്ങള്‍
അറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: അന്തശ്ഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തശ്ഛിദ്രമുള്ള ഭവനവും വീണുപോകും.
സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെ കൊണ്ടു
പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. ബേല്‍സെബൂലിനെ കൊണ്ടാണ് ഞാന്‍ പിശാചുക്കളെ
ബഹിഷ്‌കരിക്കുന്നതെങ്കില്‍ നിങ്ങളുടെ പുത്രന്മാര്‍ ആരെക്കൊണ്ടാണ് അവയെ ബഹിഷ്‌കരിക്കുന്നത്? അതുകൊണ്ട് അവര്‍
നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും. എന്നാല്‍, ദൈവകരം കൊണ്ടാണ് ഞാന്‍ പിശാചുക്കളെ പുറത്താക്കുന്നതെങ്കില്‍,
ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു. ശക്തന്‍ ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍ നില്‍
ക്കുമ്പോള്‍ അവന്റെ വസ്തുക്കള്‍ സുരക്ഷിതമാണ്. എന്നാല്‍, കൂടുതല്‍ ശക്തനായ ഒരുവന്‍ അവനെ ആക്രമിച്ചു
കീഴ്‌പ്പെടുത്തിയാല്‍ അവന്‍ ആശ്രയിച്ചിരുന്ന ആയുധങ്ങള്‍ മറ്റവന്‍ അപഹരിക്കുകയും കൊള്ളമുതല്‍ ഭാഗിച്ചെടുക്കുകയും ചെയ്യും.
എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍


അങ്ങേക്കു പ്രീതികരമായിരിക്കുന്നതിനു വേണ്ടി
എല്ലാ പാപമാലിന്യങ്ങളുടെയും സ്പര്‍ശനത്തില്‍നിന്ന്
അവരെ ശുദ്ധീകരിക്കണമേ.
അങ്ങേ സത്യത്തിന്റെ സമ്മാനങ്ങള്‍ ലഭിക്കുമെന്ന്
അങ്ങു വാഗ്ദാനം നല്കിയവരെ,
തെറ്റായ സന്തോഷങ്ങളില്‍ മുഴുകാന്‍
അനുവദിക്കാതിരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്


അങ്ങു കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കാന്‍
എന്റെ വഴികള്‍ തെളിക്കപ്പെട്ടിരുന്നെങ്കില്‍!

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യങ്ങളും ജീവിതരീതികളും വഴി


അങ്ങേ രക്ഷയുടെ ഫലം ഞങ്ങള്‍ സ്വാംശീകരിക്കാന്‍ വേണ്ടി
കൂദാശകളാല്‍ അങ്ങു പരിപോഷിപ്പിക്കുന്നവരെ
അങ്ങേ സഹായത്താല്‍ കാരുണ്യപൂര്‍വം ഉയര്‍ത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദയയില്‍ ആശ്രയിച്ചുകൊണ്ട്


അങ്ങേ കാരുണ്യം ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഞങ്ങള്‍ എന്തായിരിക്കുന്നുവോ
അത് അങ്ങില്‍നിന്നു ഞങ്ങള്‍ക്കു ലഭിക്കുന്നപോലെ,
അങ്ങേ കൃപയാല്‍ ശരിയായവ ആഗ്രഹിക്കാനും
ആഗ്രഹിക്കുന്ന നന്മചെയ്യാനും പ്രാപ്തരാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Friday 8 March 2024

Friday of the 3rd week of Lent


with a commemoration of Saint John of God, Religious

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 86:8,10

കര്‍ത്താവേ, ദേവന്മാരില്‍ അങ്ങേക്കു തുല്യനായി ആരുമില്ല,


എന്തെന്നാല്‍, അങ്ങ് വലിയവനാണ്,
വിസ്മയകരമായ കാര്യങ്ങള്‍ അങ്ങു നിര്‍വഹിക്കുന്നു.
അങ്ങു മാത്രമാണ് ദൈവം.

________
സമിതിപ്രാര്‍ത്ഥന

ദൈവമേ, കരുണയുടെ ചൈതന്യംകൊണ്ട്


വിശുദ്ധ ജോണിനെ അങ്ങ് നിറച്ചുവല്ലോ.
അങ്ങനെ, പരസ്‌നേഹപ്രവൃത്തികള്‍ ചെയ്തുകൊണ്ട്,
അങ്ങേ രാജ്യത്തില്‍
തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ കാണപ്പെടാന്‍
ഞങ്ങള്‍ അര്‍ഹരാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഹോസി 14:2-10

കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേല്‍, നിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക. നിന്റെ


അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്. കുറ്റം ഏറ്റുപറഞ്ഞ് കര്‍ത്താവിന്റെ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു
പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്മയായത് അവിടുന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍
പ്പിക്കും. അസ്സീറിയായ്ക്കു ഞങ്ങളെ രക്ഷിക്കാനാവുകയില്ല. സവാരി ചെയ്യാന്‍ ഞങ്ങള്‍ കുതിരകളെ തേടുകയില്ല. ഞങ്ങളുടെ
കരവേലകളെ ഞങ്ങളുടെ ദൈവമേ എന്ന് ഒരിക്കലും വിളിക്കുകയില്ല. അനാഥര്‍ അങ്ങയില്‍ കാരുണ്യം കണ്ടെത്തുന്നു.
ഞാന്‍ അവരുടെ അവിശ്വസ്തതയുടെ മുറിവ് ഉണക്കും. ഞാന്‍ അവരുടെ മേല്‍ സ്‌നേഹം ചൊരിയും. കാരണം,
അവരോടുള്ള എന്റെ കോപം അകന്നിരിക്കുന്നു. ഇസ്രായേലിനു ഞാന്‍ തുഷാരബിന്ദു പോലെയായിരിക്കും. ലില്ലിപോലെ അവന്‍
പുഷ്പിക്കും. ഇലവുപോലെ അവന്‍ വേരുറപ്പിക്കും. അവന്റെ ശാഖകള്‍ പടര്‍ന്നു പന്തലിക്കും. അവന് ഒലിവിന്റെ മനോഹാരിതയും
ലബനോന്റെ പരിമളവും ഉണ്ടായിരിക്കും. അവര്‍ തിരിച്ചുവന്ന് എന്റെ തണലില്‍ വസിക്കും. പൂന്തോട്ടം പോലെ അവര്‍ പുഷ്പിക്കും.
ലബനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും. എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്ധം? നിനക്ക്
ഉത്തരമരുളുന്നതും നിന്നെ സംരക്ഷിക്കുന്നതും ഞാനാണ്. നിത്യഹരിതമായ സരളമരം പോലെയാണ് ഞാന്‍. നിനക്കു ഫലം
തരുന്നത് ഞാനാണ്. ജ്ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കട്ടെ! വിവേകമുള്ളവന്‍ ഇക്കാര്യങ്ങള്‍ അറിയട്ടെ! കര്‍
ത്താവിന്റെ വഴികള്‍ ഋജുവാണ്. നീതിമാന്മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 81:5b-7ab,7bc-8,9-10ab,13,16

ഞാനാണ് കര്‍ത്താവായ ദൈവം. നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുവിന്‍.

അപരിചിതമായ ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു:


ഞാന്‍ നിന്റെ തോളില്‍ നിന്നു ഭാരം ഇറക്കിവച്ചു;
നിന്റെ കൈകളെ കുട്ടയില്‍ നിന്നു വിടുവിച്ചു.
കഷ്ടകാലത്തു നീ വിളിച്ചപേക്ഷിച്ചു;
ഞാന്‍ നിന്നെ മോചിപ്പിച്ചു.

ഞാനാണ് കര്‍ത്താവായ ദൈവം. നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുവിന്‍.

അദൃശ്യനായി ഇടിമുഴക്കത്തിലൂടെ നിനക്ക് ഉത്തരമരുളി;


മെരീബാ ജലാശയത്തിനരികെ വച്ചു ഞാന്‍ നിന്നെ പരീക്ഷിച്ചു.
എന്റെ ജനമേ, ഞാന്‍ മുന്നറിയിപ്പു നല്‍കുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കുക;
ഇസ്രായേലേ, നീ എന്റെ വാക്കു കേട്ടിരുന്നെങ്കില്‍!

ഞാനാണ് കര്‍ത്താവായ ദൈവം. നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുവിന്‍.

നിങ്ങളുടെയിടയില്‍ അന്യദൈവമുണ്ടാകരുത്;
ഒരന്യദൈവത്തെയും നീ വണങ്ങരുത്.
ഈജിപ്തു ദേശത്തു നിന്നു നിന്നെ മോചിപ്പിച്ച
ദൈവമായ കര്‍ത്താവു ഞാനാണ്;

ഞാനാണ് കര്‍ത്താവായ ദൈവം. നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുവിന്‍.

എന്റെ ജനം എന്റെ വാക്കു കേട്ടിരുന്നെങ്കില്‍,


ഇസ്രായേല്‍ എന്റെ മാര്‍ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍,
ഞാന്‍ മേല്‍ത്തരം ഗോതമ്പുകൊണ്ടു
നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു;
പാറയില്‍ നിന്നുള്ള തേന്‍കൊണ്ടു
നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു.

ഞാനാണ് കര്‍ത്താവായ ദൈവം. നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


വിത്ത് ദൈവവചനമാകുന്നു;
വിതക്കാരന്‍ ക്രിസ്തുവും.
ഈ വിത്തു കണ്ടെത്തുന്നവന്‍ നിത്യം നിലനില്ക്കും.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

Or:
മത്താ 4:17

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


കര്‍ത്താവ് അരുള്‍ചെയ്യുന്നു: മാനസാന്തരപ്പെടുവിന്‍;
സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
മാര്‍ക്കോ 12:28-34
എല്ലാറ്റിലും പ്രധാനമായ കല്പന ഇതാണ് ... ഇതുപോലെ തന്നെയത്രേ രണ്ടാമത്തെ കല്പനയും.

അക്കാലത്ത്, ഒരു നിയമജ്ഞന്‍ വന്ന് യേശുവിനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്? യേശു
പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍
ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണ മനസ്സോടും, പൂര്‍ണ
ശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.
ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല. നിയമജ്ഞന്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന്
ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടുത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍
ണശക്തിയോടും കൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹനബലികളെയും
യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്. അവന്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞു എന്നു
മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍ നിന്ന് അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും
ധൈര്യപ്പെട്ടില്ല.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അര്‍പ്പിക്കുന്ന കാണിക്കകള്‍


കാരുണ്യപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ.
അങ്ങനെ, ഇവ അങ്ങേക്ക് പ്രീതികരമായി ഭവിക്കുകയും
ഞങ്ങള്‍ക്ക് എന്നും രക്ഷാകരമായി തീരുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. മര്‍ക്കോ 12:33

ദൈവത്തെ പൂര്‍ണഹൃദയത്തോടെയും
അയല്ക്കാരനെ തന്നെപ്പോലെയും സ്‌നേഹിക്കുന്നത്
എല്ലാ ബലികളെയുംകാള്‍ ശ്രേഷ്ഠമത്രേ.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അവിടത്തെ ശക്തിയുടെ പ്രവര്‍ത്തനം


ഞങ്ങളുടെ മനസ്സും ശരീരവും നിറയ്ക്കട്ടെ.
അങ്ങനെ, പങ്കാളിത്തത്തിലൂടെ ഞങ്ങള്‍ സ്വീകരിച്ചത്
പൂര്‍ണരക്ഷയിലൂടെ സ്വന്തമാക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കാരുണ്യത്തിനായി കേണപേക്ഷിക്കുന്ന


അങ്ങേ വിശ്വാസികളെ ദയാപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ.
അങ്ങനെ, അങ്ങേ ദയയില്‍ ആശ്രയിക്കുന്നവര്‍,
അങ്ങേ സ്‌നേഹത്തിന്റെ ദാനങ്ങള്‍
എല്ലായിടത്തും വ്യാപിപ്പിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Saturday 9 March 2024

Saturday of the 3rd week of Lent


with a commemoration of Saint Frances of Rome, Religious

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 103:2-3

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.


നിന്റെ അകൃത്യങ്ങളെല്ലാം ക്ഷമിക്കുന്ന
അവിടത്തെ അനുഗ്രഹങ്ങളൊന്നും നീ വിസ്മരിക്കരുത്.
________

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിവാഹജീവിതത്തിന്റെയും
സന്ന്യസ്തജീവിതത്തിന്റെയും ഉത്തമ മാതൃക
വിശുദ്ധ ഫ്രാന്‍സിസ്‌കയില്‍ അങ്ങ് ഞങ്ങള്‍ക്കു നല്കിയല്ലോ.
അങ്ങേക്ക് നിരന്തരം ശുശ്രൂഷ ചെയ്യാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, സകല ജീവിതമേഖലകളിലും
അങ്ങയെ ദര്‍ശിക്കാനും അനുഗമിക്കാനും
ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഹോസി 5:15b-6:6
ബലിയല്ല സ്‌നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കര്‍ത്താവ് അരുള്‍ചെയ്യുന്നു:

അവര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് എന്റെ സാന്നിധ്യം തേടുകയും


തങ്ങളുടെ വ്യഥയില്‍ എന്നെ അന്വേഷിക്കുകയും ചെയ്യുന്നതുവരെ
ഞാന്‍ എന്റെ വാസസ്ഥലത്തേക്കു മടങ്ങും.
അവര്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിങ്കലേക്കു മടങ്ങിപ്പോകാം.
അവിടുന്ന് നമ്മെ ചീന്തിക്കളഞ്ഞു; അവിടുന്നു തന്നെ സുഖപ്പെടുത്തും.
അവിടുന്ന് നമ്മെ പ്രഹരിച്ചു; അവിടുന്നു തന്നെ മുറിവുകള്‍ വച്ചുകെട്ടും.
രണ്ടു ദിവസത്തിനു ശേഷം അവിടുന്ന് നമുക്കു ജീവന്‍ തിരിച്ചുതരും.
മൂന്നാം ദിവസം അവിടുന്ന് നമ്മെ ഉയിര്‍പ്പിക്കും.
നാം അവിടുത്തെ സന്നിധിയില്‍ ജീവിക്കേണ്ടതിനു തന്നെ.
കര്‍ത്താവിനെ അറിയാന്‍ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം.
അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്ചിതമാണ്.
മഴപോലെ, ഭൂമിയെ നനയ്ക്കുന്ന വസന്തവൃഷ്ടിപോലെ,
അവിടുന്ന് നമ്മുടെമേല്‍ വരും.

എഫ്രായിം, ഞാന്‍ നിന്നോടെന്തു ചെയ്യും?


യൂദാ, ഞാന്‍ നിന്നോടെന്തു ചെയ്യും?
നിന്റെ സ്‌നേഹം പ്രഭാതമേഘം പോലെയും
മാഞ്ഞുപോകുന്ന മഞ്ഞുതുള്ളി പോലെയുമാണ്.
അതുകൊണ്ട്, പ്രവാചകന്മാര്‍ വഴി അവരെ ഞാന്‍ വെട്ടിവീഴ്ത്തി.
എന്റെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന വാക്കുകളാല്‍
അവരെ ഞാന്‍ വധിച്ചു.
എന്റെ വിധി പ്രകാശം പോലെ പരക്കുന്നു.
ബലിയല്ല സ്‌നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ദഹനബലികളല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 51:1-2,16-17,18-19

ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.


ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത്
എന്നോടു ദയ തോന്നണമേ!
അങ്ങേ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല;


ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍
അങ്ങു സന്തുഷ്ടനാവുകയുമില്ല.
ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി;
ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.

ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അങ്ങു പ്രസാദിച്ചു സീയോനു നന്മ ചെയ്യണമേ!


ജറുസലെമിന്റെ കോട്ടകള്‍ പുതുക്കിപ്പണിയണമേ!
അപ്പോള്‍ അവിടുന്നു നിര്‍ദിഷ്ട ബലികളിലും ദഹനബലികളിലും
സമ്പൂര്‍ണ ദഹനബലികളിലും പ്രസാദിക്കും;
അപ്പോള്‍ അങ്ങേ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.

ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 95:8

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


ഇന്ന് നിങ്ങള്‍ ഹൃദയം കഠിനമാക്കാതെ
അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
ലൂക്കാ 18:9-14
ചുങ്കക്കാരന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി.

തങ്ങള്‍ നീതിമാന്മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട്


യേശു ഈ ഉപമ പറഞ്ഞു: രണ്ടു പേര്‍ പ്രാര്‍ഥിക്കാന്‍ ദേവാലയത്തിലേക്കു പോയി – ഒരാള്‍ ഫരിസേയനും മറ്റേയാള്‍
ചുങ്കക്കാരനും. ഫരിസേയന്‍ നിന്നുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു: ദൈവമേ, ഞാന്‍ നിനക്കു നന്ദി പറയുന്നു. എന്തെന്നാല്‍,
ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. ഞാന്‍
ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. ആ
ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്,
ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍
നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ
താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.

________

നൈവേദ്യപ്രാര്‍ത്ഥന
അനുഗ്രഹത്തിന്റെ സ്രോതസ്സായ ദൈവമേ,
സംശുദ്ധമായ മനസ്സോടെ അങ്ങേ രഹസ്യങ്ങളിലേക്കു
വന്നണയാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, അവയുടെ അനുഷ്ഠാനം ആഘോഷപൂര്‍വം ആദരിക്കുന്നതില്‍
അര്‍ഹമായ ബഹുമാനം ഞങ്ങള്‍ നല്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 18:13

ചുങ്കക്കാരന്‍ ദൂരെനിന്ന് മാറത്തടിച്ചുകൊണ്ടു പറഞ്ഞു:


ദൈവമേ, പാപിയായ എന്നില്‍ കനിയണമേ.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
ഞങ്ങളെ നിരന്തരം പരിപോഷിപ്പിക്കുന്ന അങ്ങേ ദിവ്യദാനങ്ങള്‍
ഞങ്ങള്‍ തികഞ്ഞ ബഹുമാനത്തോടെ കൈകാര്യം ചെയ്യുന്നതിനും
വിശ്വസ്തമായ മനസ്സോടെ എപ്പോഴും സ്വീകരിക്കുന്നതിനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സ്വര്‍ഗീയമായ സഹായത്തിന്റെ വലത്തുകരം


അങ്ങേ വിശ്വാസികളുടെ മേല്‍ നീട്ടണമേ.
അങ്ങനെ, പൂര്‍ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാനും
അവര്‍ യോഗ്യതയോടെ ചോദിക്കുന്നത് പ്രാപിക്കാനും
അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Sunday 10 March 2024

4th Sunday of Lent - Proper Readings


(see also The Man Born Blind)

Liturgical Colour: Rose or Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ഏശ 66:10-11

ജറുസലേമേ, സന്തോഷിച്ചാലും,
അവളെ സ്‌നേഹിക്കുന്ന നിങ്ങളെല്ലാവരും ഒരുമിച്ചുകൂടുവിന്‍.
ദുഃഖത്തിലായിരുന്ന നിങ്ങള്‍ ആനന്ദിച്ച് ആഹ്ളാദിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ ആര്‍ത്തുല്ലസിക്കുകയും
അവളുടെ സാന്ത്വനസ്തന്യത്താല്‍ സംതൃപ്തിയടയുകയും ചെയ്യുവിന്‍.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, മാനവരാശിയുടെ അനുരഞ്ജനം


അങ്ങേ വചനത്താല്‍ വിസ്മയകരമാംവിധം അങ്ങ് നിറവേറ്റിയല്ലോ.
അങ്ങനെ, തീക്ഷ്ണമായ ഭക്തിയോടും
തീവ്രമായ വിശ്വാസത്തോടും കൂടെ ക്രൈസ്തവ ജനത,
ആസന്നമാകുന്ന മഹോത്സവങ്ങളിലേക്ക്
വേഗത്തില്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
2 ദിന 36:14-16,19-23
കര്‍ത്താവിന്റെ ക്രോധവും കരുണയും പ്രവാസത്തിലും ജനതയുടെ വിമോചനത്തിലും പ്രകടമായിരുന്നു.

ജനതകളുടെ മ്‌ളേച്ഛതകള്‍ അനുകരിച്ച് പുരോഹിത പ്രമുഖരും ജനവും അത്യധികം അവിശ്വസ്തരായിത്തീര്‍ന്നു. ജറുസലെമില്‍ കര്‍
ത്താവിനു പ്രതിഷ്ഠിതമായിരുന്ന ആലയം അവര്‍ അശുദ്ധമാക്കി. പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു തന്റെ ജനത്തോടും
വാസസ്ഥലത്തോടും കരുണ തോന്നി അവരുടെ അടുത്തേക്കു തുടര്‍ച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. എന്നാല്‍, അവര്‍
ദൈവത്തിന്റെ ദൂതന്മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകള്‍ പുച്ഛിച്ചുതള്ളുകയും പ്രവാചകന്മരെ അവഹേളിക്കുകയും
ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കര്‍ത്താവിന്റെ ക്രോധം അപ്രതിഹതമാം വിധം അവിടുത്തെ ജനത്തിനെതിരേ ഉയര്‍ന്നു.
അവന്‍ ദേവാലയം അഗ്‌നിക്കിരയാക്കി. ജറുസലെമിന്റെ മതിലുകള്‍ ഇടിച്ചുനിരത്തി. അതിലെ മന്ദിരങ്ങള്‍ ചുട്ടെരിച്ചു.
വിലപിടിപ്പുള്ള പാത്രങ്ങള്‍ നശിപ്പിച്ചു. വാളില്‍ നിന്നു രക്ഷപെട്ടവരെ അവന്‍ ബാബിലോണിലേക്കു തടവുകാരായി
കൊണ്ടുപോയി. പേര്‍ഷ്യാരാജ്യം സ്ഥാപിതമാകുന്നതുവരെ അവര്‍ അവനും അവന്റെ പുത്രന്മാര്‍ക്കും ദാസന്മാരായി കഴിഞ്ഞു.
അങ്ങനെ ജറെമിയാ വഴി കര്‍ത്താവരുളിച്ചെയ്ത വചനം പൂര്‍ത്തിയായി. ദേശം അതിന്റെ സാബത്ത് ആസ്വദിച്ചു. എഴുപതു വര്‍
ഷം പൂര്‍ത്തിയാകുന്നതുവരെ ശൂന്യമായിക്കിടന്ന നാളുകളത്രയും ദേശം സാബത്ത് ആചരിച്ചു. ജറെമിയാ വഴി കര്‍ത്താവ്
അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പേര്‍ഷ്യാരാജാവായ സൈറസ് ഭരണം തുടങ്ങിയ ഒന്നാം ആണ്ടില്‍ത്തന്നെ
സാമ്രാജ്യത്തിലെങ്ങും ഈ കല്‍പന വിളംബരം ചെയ്യാനും അത് എഴുതി പ്രദര്‍ശിപ്പിക്കാനും കര്‍ത്താവ് അവനെ ഉത്തേജിപ്പിച്ചു.
പേര്‍ഷ്യാ രാജാവായ സൈറസ് ആജ്ഞാപിക്കുന്നു, ആകാശത്തിന്റെ ദൈവമായ കര്‍ത്താവ് ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും
എനിക്കു കീഴ്‌പെടുത്തിയിരിക്കുന്നു. യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ഒരു ആലയം പണിയാന്‍ അവിടുന്ന് എന്നോടു കല്‍
പിച്ചിരിക്കുന്നു. അവിടുത്തെ ജനത്തില്‍പ്പെട്ട ആരെങ്കിലും നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ അവന്‍ പുറപ്പെടട്ടെ. അവന്റെ
ദൈവമായ കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരിക്കട്ടെ!

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 137:1-2,3,4-5,6

ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു


സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു.
അവിടെയുള്ള അലരിവൃക്ഷങ്ങളില്‍
ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു.

ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!


ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു
പാട്ടുപാടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു;
ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച്
തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു.

ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

വിദേശത്തു ഞങ്ങള്‍ എങ്ങനെ


കര്‍ത്താവിന്റെ ഗാനം ആലപിക്കും?
ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍,
എന്റെ വലത്തുകൈ എന്നെ മറക്കട്ടെ!

ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍,


ജറുസലെമിനെ എന്റെ ഏറ്റവും വലിയ
സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍,
എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

________

രണ്ടാം വായന
എഫേ 2:4-10
നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കൃപയാല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടു.

സഹോദരരേ, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ


സ്‌നേഹത്താല്‍, ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു. യേശുക്രിസ്തുവിനോടുകൂടെ അവിടുന്നു
നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു. അവിടുന്ന് യേശുക്രിസ്തുവില്‍ നമ്മോടു കാണിച്ച
കാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം
ചെയ്തത്. വിശ്വാസം വഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ
ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. നാം ദൈവത്തിന്റെ
കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍
സൃഷ്ടിക്കപ്പെട്ടവരാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 3:16

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


തന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി,
തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
യോഹ 3:14-21
ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്.

യേശു നിക്കൊദേമോസിനോട് പറഞ്ഞു: മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു


നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍
ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ
ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ
ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ
നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം
ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ
പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍
വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ,
അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിച്ചുകൊണ്ട്,
നിത്യൗഷധത്തിന്റെ കാണിക്കകള്‍ സന്തോഷപൂര്‍വം ഞങ്ങളര്‍പ്പിക്കുന്നു.
അങ്ങനെ, അവയെ ഞങ്ങള്‍ വിശ്വസ്തതയോടെ വണങ്ങാനും
ലോകരക്ഷയ്ക്കു വേണ്ടി അനുയുക്തമാംവിധം കാഴ്ചവയ്ക്കാനും
ഞങ്ങളെ പ്രാപ്തരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം

ജറുസലേം, നന്നായി പണിതിണക്കപ്പെട്ട നഗരം.


കര്‍ത്താവേ, അങ്ങേ നാമം ഏറ്റുപറയാന്‍ ഗോത്രങ്ങള്‍,
കര്‍ത്താവിന്റെ ഗോത്രങ്ങള്‍ അതിലേക്ക് കയറിക്കൊണ്ടിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ഈ ലോകത്തിലേക്കു വരുന്ന എല്ലാ മനുഷ്യരെയും


പ്രകാശിപ്പിക്കുന്ന ദൈവമേ,
അങ്ങേ കൃപയുടെ ദീപ്തിയാല്‍
ഞങ്ങളുടെ ഹൃദയങ്ങള്‍ പ്രകാശിപ്പിക്കണമേ.
അങ്ങനെ, അങ്ങേ മഹിമയ്ക്ക്
യോഗ്യവും പ്രീതികരവുമായവ
എപ്പോഴും മനനം ചെയ്യാനും
അങ്ങയെ ആത്മാര്‍ഥമായി സ്‌നേഹിക്കാനും
ഞങ്ങള്‍ ശക്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെ കടാക്ഷിക്കണമേ.


ബലഹീനരെ ശക്തിപ്പെടുത്തണമേ.
മരണത്തിന്റെ ഇരുളില്‍ നടക്കുന്നവരെ
അങ്ങേ പ്രകാശത്താല്‍ സദാ ഉജ്ജീവിപ്പിക്കുകയും
എല്ലാ തിന്മകളിലും നിന്ന് കരുണാപൂര്‍വം രക്ഷിക്കപ്പെട്ടവര്‍,
സമുന്നതമായ നന്മയില്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Monday 11 March 2024

Monday of the 4th week of Lent - Proper Readings


(see also The Man Born Blind)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 31:7-8

കര്‍ത്താവില്‍ ഞാന്‍ ശരണംവയ്ക്കും.


അങ്ങേ കാരുണ്യത്തില്‍ ഞാന്‍
ആഹ്ളാദിക്കുകയും ആനന്ദിക്കുകയും ചെയ്യും.
എന്തുകൊണ്ടെന്നാല്‍, അവിടന്ന് എന്റെ താഴ്മ തൃക്കണ്‍പാര്‍ത്തിരിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

അവര്‍ണനീയമായ കൂദാശകളാല്‍ ലോകം നവീകരിക്കുന്ന ദൈവമേ,


അങ്ങേ തിരുസഭയെ
അങ്ങേ അനന്തമായ പദ്ധതിയാല്‍ നയിക്കുകയും
സമയോചിതമായ സഹായം നിരസിക്കാതിരിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 65:17-21
വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല.

ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു.


പൂര്‍വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്സില്‍ വരുകയോ ഇല്ല.

ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം


സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിന്‍.
ജറുസലെമിനെ ഒരു ആനന്ദമായും
അവളുടെ ജനത്തെ ആഹ്‌ളാദമായും
ഞാന്‍ സൃഷ്ടിക്കുന്നു.

ജറുസലെമിനെ കുറിച്ചു ഞാന്‍ ആനന്ദിക്കും:


എന്റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കും;
വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ
ഇനി അവിടെ കേള്‍ക്കുകയില്ല.

ശിശുക്കളോ ആയുസ്സു തികയ്ക്കാത്ത വൃദ്ധരോ,


ഇനി അവിടെ മരിക്കുകയില്ല.
നൂറാം വയസ്സില്‍ മരിച്ചാല്‍
അത് ശിശുമരണമായി കണക്കാക്കും.
നൂറു തികയുന്നതിനു മുന്‍പുള്ള മരണം
ശാപലക്ഷണമായി പരിഗണിക്കും.

അവര്‍ ഭവനങ്ങള്‍ പണിത് വാസമുറപ്പിക്കും;


മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 30:1,3-5a,10-12

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും,


അവിടുന്ന് എന്നെ രക്ഷിച്ചു;
എന്റെ ശത്രു എന്റെമേല്‍
വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
കര്‍ത്താവേ, അവിടുന്ന് എന്നെ
പാതാളത്തില്‍ നിന്നു കരകയറ്റി;
മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന്
എന്നെ ജീവനിലേക്ക് ആനയിച്ചു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവിന്റെ വിശുദ്ധരേ,
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍;
അവിടുത്തെ പരിശുദ്ധ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കുവിന്‍.
എന്തെന്നാല്‍, അവിടുത്തെ കോപം
നിമിഷനേരത്തേക്കേ ഉള്ളൂ;
അവിടുത്തെ പ്രസാദം
ആജീവനാന്തം നിലനില്‍ക്കുന്നു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവേ, എന്റെ യാചന കേട്ട്


എന്നോടു കരുണ തോന്നണമേ!
കര്‍ത്താവേ, അവിടുന്ന്
എന്നെ സഹായിക്കണമേ!
അവിടുന്ന് എന്റെ വിലാപത്തെ
ആനന്ദനൃത്തമാക്കി മാറ്റി;
ദൈവമായ കര്‍ത്താവേ,
ഞാനങ്ങേക്ക് എന്നും നന്ദി പറയും.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

________

സുവിശേഷ പ്രഘോഷണവാക്യം
cf.സങ്കീ130:5,7

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു.
അവിടത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.
എന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്;
അവിടന്ന് ഉദാരമായി രക്ഷ നല്‍കുന്നു.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

Or:
cf. ആമോ 5:14

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


തിന്‍മയല്ല, നന്‍മ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും.
നിങ്ങള്‍ പറയുന്നതുപോലെ, അപ്പോള്‍
സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്
നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
എന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്;
അവിടന്ന് ഉദാരമായി രക്ഷ നല്‍കുന്നു.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
യോഹ 4:43-54
പൊയ്‌ക്കൊള്ളുക. നിന്റെ മകന്‍ ജീവിക്കും.

യേശു അവിടെനിന്നു ഗലീലിയിലേക്കു പോയി. പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന് യേശുതന്നെ
സാക്ഷ്യപ്പെടുത്തിയിരുന്നു. അവന്‍ ഗലീലിയില്‍ വന്നപ്പോള്‍ ഗലീലിയാക്കാര്‍ അവനെ സ്വാഗതം ചെയ്തു. എന്തെന്നാല്‍,
തിരുനാളില്‍ അവന്‍ ജറുസലെമില്‍ ചെയ്ത കാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.
അവന്‍ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് അവന്‍ വെള്ളം വീഞ്ഞാക്കിയത്. കഫര്‍ണാമില്‍ ഒരു
രാജസേവകന്‍ ഉണ്ടായിരുന്നു. അവന്റെ മകന്‍ രോഗബാധിതനായിരുന്നു. യേശു യൂദയായില്‍ നിന്നു ഗലീലിയിലേക്കു വന്നെന്നു
കേട്ടപ്പോള്‍ അവന്‍ ചെന്ന് തന്റെ ആസന്നമരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന് അവനോട് അപേക്ഷിച്ചു. അപ്പോള്‍
യേശു പറഞ്ഞു: അടയാളങ്ങളും അദ്ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ. അപ്പോള്‍, ആ
രാജസേവകന്‍ അവനോട് അപേക്ഷിച്ചു: കര്‍ത്താവേ, എന്റെ മകന്‍ മരിക്കുംമുമ്പ് വരണമേ! യേശു പറഞ്ഞു:
പൊയ്‌ക്കൊള്ളുക. നിന്റെ മകന്‍ ജീവിക്കും. യേശു പറഞ്ഞ വചനം വിശ്വസിച്ച് അവന്‍ പോയി. പോകുംവഴി മകന്‍ സുഖം
പ്രാപിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായി ഭൃത്യന്മാര്‍ എതിരേ വന്നു. ഏതു സമയത്താണ് അവന്റെ സ്ഥിതി മെച്ചപ്പെട്ടത് എന്ന്
അവന്‍ അന്വേഷിച്ചു. ഇന്നലെ ഏഴാം മണിക്കൂറില്‍ പനി വിട്ടുമാറി എന്ന് അവര്‍ പറഞ്ഞു. നിന്റെ മകന്‍ ജീവിക്കും എന്ന്
യേശു പറഞ്ഞത് ആ മണിക്കൂറില്‍ത്തന്നെയാണെന്ന് ആ പിതാവു മനസ്സിലാക്കി; അവനും കുടുംബം മുഴുവനും വിശ്വസിച്ചു. ഇത്‌
യൂദയായില്‍ നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ യേശു പ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളമാണ്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സമര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങളുടെ ഫലം


ഞങ്ങള്‍ സ്വീകരിക്കട്ടെ.
ഈ ലോകത്തിന്റെ പഴയ ജീവിതശൈലികളില്‍ നിന്ന് ശുദ്ധീകൃതരായി,
സ്വര്‍ഗീയ ജീവന്റെ അഭിവൃദ്ധിയിലൂടെ
ഞങ്ങള്‍ നവീകരിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
എസെ 36:27

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളില്‍ നിവേശിപ്പിക്കും.
നിങ്ങള്‍ എന്റെ കല്പനകള്‍ കാക്കുന്നവരും
നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാകും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദിവ്യദാനങ്ങള്‍


ഞങ്ങളെ നവീകരിച്ച് ഉജ്ജീവിപ്പിക്കുകയും
പവിത്രീകരിച്ച് നിത്യജീവിതത്തിലേക്കു നയിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തെ


ആന്തരികമായും ബാഹ്യമായും നവീകരിക്കണമേ.
അങ്ങനെ, ശാരീരികാഭിലാഷങ്ങളാല്‍ തടസ്സപ്പെടാതിരിക്കാന്‍
അങ്ങ് ആഗ്രഹിക്കുന്ന അവരെ
ആത്മീയചിന്തയാല്‍ അഭിവൃദ്ധിപ്പെടുത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Tuesday 12 March 2024

Tuesday of the 4th week of Lent - Proper Readings


(see also The Man Born Blind)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ഏശ 55:1

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍,
നിര്‍ധനരായ നിങ്ങള്‍ വരുകയും
സന്തോഷത്തോടെ പാനം ചെയ്യുകയും ചെയ്യുവിന്‍.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യമായ ഭക്തിയുടെ ആദരപൂര്‍വകമായ അനുഷ്ഠാനം,


അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ രൂപപ്പെടുത്തട്ടെ.
യോഗ്യമായ മനസ്സുകളോടെ പെസഹാരഹസ്യം സ്വീകരിക്കാനും
അങ്ങേ രക്ഷയുടെ പ്രഘോഷണം
വിളംബരം ചെയ്യാനും ഇടവരുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
എസെ 47:1-9,12
ദേവാലയ പൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. അത് സ്പര്‍ശിക്കുന്നവരെല്ലാം രക്ഷ പ്രാപിക്കും.

പിന്നെ അവന്‍ എന്നെ ദേവാലയ വാതില്‍ക്കലേക്കു തിരിയെ കൊണ്ടുവന്നു. അതാ, ദേവാലയ പൂമുഖത്തിന്റെ അടിയില്‍ നിന്നു
കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. ദേവാലയ പൂമുഖത്തിന്റെ വലത്തുഭാഗത്ത്,
ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയില്‍ നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു. പിന്നെ അവന്‍ എന്നെ വടക്കേ
പടിപ്പുരയിലൂടെ പുറത്തു കൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയും ചെയ്തു. വെള്ളം തെക്കുവശത്തു
കൂടെ ഒഴുകിയിരുന്നു. കൈയില്‍ ചരടുമായി അവന്‍ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. എന്നിട്ട് വെള്ളത്തിലൂടെ എന്നെ
നയിച്ചു. അവിടെ കണങ്കാല്‍ വരെ വെള്ളമുണ്ടായിരുന്നു. പിന്നെയും അവന്‍ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ
നയിച്ചു. അവിടെ മുട്ടോളം വെള്ളമുണ്ടായിരുന്നു. വീണ്ടും അവന്‍ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു.
അവിടെ അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നു. പിന്നെയും അവന്‍ ആയിരം മുഴം അളന്നു. എനിക്കു കടന്നുപോകാന്‍ പറ്റാത്ത
ഒരു നദിയായിരുന്നു അത്. വെള്ളം അത്രയ്ക്ക് ഉയര്‍ന്നിരുന്നു. നീന്താന്‍ വേണ്ടുന്ന ആഴമുണ്ടായിരുന്നു അതിന് – നടന്ന്
അക്കരെപറ്റാന്‍ വയ്യാത്ത ഒരു നദി.
അവന്‍ എന്നോടു ചോദിച്ചു: മനുഷ്യപുത്രാ നീ ഇതു കണ്ടോ? പിന്നെ അവന്‍ എന്നെ നദീതീരത്തൂടെ തിരിച്ചു
കൊണ്ടുവന്നു. ഞാന്‍ തിരിച്ചു പോന്നപ്പോള്‍ നദിയുടെ ഇരുകരയിലും വളരെയധികം വൃക്ഷങ്ങള്‍ കണ്ടു. അവന്‍ എന്നോടു
പറഞ്ഞു: ഈ വെള്ളം കിഴക്കന്‍ പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന കടലില്‍ ചെന്ന്
അതിനെ ശുദ്ധജലമാക്കുന്നു. നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങള്‍ പറ്റംചേര്‍ന്ന് ജീവിക്കും. അവിടെ ധാരാളം മത്സ്യങ്ങളും
ഉണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ് നദി അങ്ങോട്ട് ഒഴുകുന്നത്. അങ്ങനെ നദി
ഒഴുകുന്നിടത്തെല്ലാം ജീവന്‍ നിറഞ്ഞുനില്‍ക്കും.
നദിയുടെ ഇരുകരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവയുടെ ഇലകള്‍ വാടിക്കൊഴിയുകയോ അവ ഫലം
നല്‍കാതിരിക്കുകയോ ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധ സ്ഥലത്തു നിന്ന് ഒഴുകുന്നതുകൊണ്ട് മാസംതോറും പുത്തന്‍ ഫലം
പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകള്‍ രോഗശമനത്തിനും ഉപകരിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 51:12,14

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
അങ്ങേ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
യോഹ 5:1-3,5-16
അവന്‍ തത്ക്ഷണം സുഖം പ്രാപിച്ചു.

യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്കു പോയി. ജറുസലെമില്‍ അജകവാടത്തിനടുത്ത് ഹെബ്രായഭാഷയില്‍


ബേത്സഥാ എന്നു വിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു; അതിന് അഞ്ചു മണ്ഡപങ്ങളും. അവിടെ കുരുടരും മുടന്തരും തളര്‍
വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു. മുപ്പത്തിയെട്ടു വര്‍ഷമായി രോഗിയായിരുന്ന ഒരുവന്‍
അവിടെയുണ്ടായിരുന്നു. അവന്‍ അവിടെ കിടക്കുന്നത് യേശു കണ്ടു. അവന്‍ വളരെ നാളായി കിടപ്പിലാണെന്ന് അറിഞ്ഞ്
യേശു ചോദിച്ചു: സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ? അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ
കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും. യേശു അവനോടു
പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക. അവന്‍ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു. അന്ന് സാബത്ത്
ആയിരുന്നു. അതിനാല്‍, സുഖം പ്രാപിച്ച ആ മനുഷ്യനോടു യഹൂദര്‍ പറഞ്ഞു: ഇന്നു സാബത്താകയാല്‍ കിടക്ക ചുമക്കുന്നത്
നിഷിദ്ധമാണ്. അവന്‍ മറുപടി പറഞ്ഞു: എന്നെ സുഖപ്പെടുത്തിയവന്‍ നിന്റെ കിടക്കയെടുത്തു നടക്കുക എന്ന് എന്നോടു
പറഞ്ഞു. അപ്പോള്‍ അവര്‍ ചോദിച്ചു: കിടക്കയെടുത്തു നടക്കുക എന്ന് നിന്നോടു പറഞ്ഞവന്‍ ആരാണ്? അവിടെ
ഉണ്ടായിരുന്ന ജനക്കൂട്ടത്തില്‍ യേശു മറഞ്ഞുകഴിഞ്ഞിരുന്നതിനാല്‍ അവന്‍ ആരാണെന്നു സുഖം പ്രാപിച്ചവന്‍ അറിഞ്ഞിരുന്നില്ല.
പിന്നീട് യേശു ദേവാലയത്തില്‍വച്ച് അവനെ കണ്ടപ്പോള്‍ പറഞ്ഞു: ഇതാ, നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതല്‍
മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുത്. അവന്‍ പോയി, യേശുവാണു തന്നെ
സുഖപ്പെടുത്തിയതെന്ന് യഹൂദരെ അറിയിച്ചു. സാബത്തില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ യഹൂദര്‍ യേശുവിനെ ദ്വേഷിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങുതന്നെ നല്കിയ ദാനങ്ങള്‍


അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
അങ്ങനെ, അവ ഞങ്ങളുടെ നശ്വരതയില്‍പ്പോലും,
അങ്ങു സൃഷ്ടിച്ചവ നല്കുന്ന സഹായത്തിനു സാക്ഷ്യം വഹിക്കുകയും
ഞങ്ങള്‍ക്ക് അമര്‍ത്യതയുടെ ഔഷധമായി ഭവിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:1-2

കര്‍ത്താവ് എന്നെ നയിക്കുന്നു.


എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല,
പച്ചപ്പുല്പുറങ്ങളില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു,
പ്രശാന്തമായ നീരുറവയിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ മനസ്സുകള്‍ കനിവാര്‍ന്ന് ശുദ്ധീകരിക്കുകയും


സ്വര്‍ഗീയ കൂദാശകളാല്‍ നവീകരിക്കുകയും ചെയ്യണമേ.
ഇപ്പോഴത്തെപ്പോലെ വരുംകാലത്തും
ഞങ്ങളുടെ ശരീരങ്ങള്‍ക്കുള്ള സഹായം ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കരുണാമയനായ ദൈവമേ,
അങ്ങേ ജനം എപ്പോഴും അങ്ങേക്ക് സമര്‍പ്പിതരായിരിക്കാനും
അങ്ങേ കാരുണ്യത്തില്‍ നിന്ന് അവര്‍ക്ക് ഉപകാരപ്രദമായത്
അനവരതം ലഭിക്കാനും ഇടയാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.
Wednesday 13 March 2024

Wednesday of the 4th week of Lent - Proper Readings


(see also The Man Born Blind)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 69:14

കര്‍ത്താവേ, അങ്ങേക്ക് പ്രീതികരമായ സമയത്ത്


എന്റെ പ്രാര്‍ഥന ഞാന്‍ സമര്‍പ്പിക്കുന്നു.
ദൈവമേ, അങ്ങേ കാരുണ്യാതിരേകത്തിലും
അങ്ങേ രക്ഷയുടെ സത്യത്തിലും എന്നെ ശ്രവിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, നീതിമാന്മാര്‍ക്ക് യോഗ്യതകള്‍ക്കനുസരിച്ച് സമ്മാനങ്ങളും


പ്രായശ്ചിത്തം വഴി പാപികള്‍ക്കു മോചനവും നല്കുന്ന അങ്ങ്
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരില്‍ കനിയണമേ.
അങ്ങനെ, ഞങ്ങളുടെ കുറ്റങ്ങളുടെ ഏറ്റുപറച്ചില്‍
പാപപ്പൊറുതി പ്രാപിക്കാന്‍ സഹായകമാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 49:8a-15
രാജ്യം സ്ഥാപിക്കാനായി ഞാന്‍ നിന്നെ സംരക്ഷിച്ച് ജനത്തിന് ഉടമ്പടിയായി നല്‍കിയിരിക്കുന്നു.

കര്‍ത്താവ് അരുളിച്ചെയ്യുന്നു:

പ്രസാദകാലത്ത് ഞാന്‍ നിനക്ക് ഉത്തരമരുളി.


രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു.
രാജ്യം സ്ഥാപിക്കാനും ശൂന്യമായ അവകാശഭൂമി
പുനര്‍വിഭജനം ചെയ്തു കൊടുക്കാനും
ഞാന്‍ നിന്നെ സംരക്ഷിച്ച്
ജനത്തിന് ഉടമ്പടിയായി നല്‍കിയിരിക്കുന്നു.

ബന്ധിതരോടു പുറത്തുവരാനും
അന്ധകാരത്തിലുള്ളവരോടു വെളിച്ചത്തുവരാനും
ഞാന്‍ പറഞ്ഞു.
യാത്രയില്‍ അവര്‍ക്കു ഭക്ഷണം ലഭിക്കും;
വിജനമായ കുന്നുകളെല്ലാം
അവരുടെ മേച്ചില്‍പുറങ്ങളായിരിക്കും.
അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല;
ചുടുകാറ്റോ വെയിലോ അവരെ തളര്‍ത്തുകയില്ല.
എന്തുകൊണ്ടെന്നാല്‍, അവരുടെമേല്‍ ദയയുള്ളവന്‍
അവരെ നയിക്കും;
നീര്‍ച്ചാലുകള്‍ക്കരികിലൂടെ അവരെ കൊണ്ടുപോകും.

മലകളെ ഞാന്‍ വഴിയാക്കി മാറ്റും; രാജവീഥികള്‍ ഉയര്‍ത്തും.


അങ്ങ് ദൂരെനിന്ന് – വടക്കുനിന്നും പടിഞ്ഞാറുനിന്നും
സിയെന്‍ ദേശത്തുനിന്നും – അവന്‍ വരും.

ആകാശമേ, ആനന്ദഗാനം ആലപിക്കുക;


ഭൂമിയേ, ആര്‍ത്തുവിളിക്കുക;
മലകളേ, ആര്‍ത്തു പാടുക;
കര്‍ത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു.
ദുരിതമനുഭവിക്കുന്ന തന്റെ ജനത്തോട്
അവിടുന്ന് കരുണ കാണിക്കും.
എന്നാല്‍, സീയോന്‍ പറഞ്ഞു:
കര്‍ത്താവ് എന്നെ ഉപേക്ഷിച്ചു;
എന്റെ കര്‍ത്താവ് എന്നെ മറന്നു കളഞ്ഞു.
മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ?
പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ?
അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 145:8-9, 13cd-14, 17-18

കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.

കര്‍ത്താവു കൃപാലുവും കരുണാമയനും


ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്ടിയുടെയുംമേല്‍
അവിടുന്നു കരുണ ചൊരിയുന്നു.

കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.

കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും


പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.
കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു,
നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.

കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.

കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠവും


അവിടുത്തെ പ്രവൃത്തികള്‍ കൃപാപൂര്‍ണവുമാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
കര്‍ത്താവു സമീപസ്ഥനാണ്.

കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 3:16

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


തന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

Or:
യോഹ 11:25,26

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ഞാനാണ് പുനരുത്ഥാനവും ജീവനും.
എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
യോഹ 5:17-30
പിതാവ് മരിച്ചവരെ എഴുന്നേല്‍പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍
കുന്നു.

യേശു യഹൂദരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു. ഇതുമൂലം അവനെ
വധിക്കാന്‍ യഹൂദര്‍ കൂടുതലായി പരിശ്രമിച്ചു. കാരണം, അവന്‍ സാബത്തു ലംഘിക്കുക മാത്രമല്ല തന്നെത്തന്നെ
ദൈവതുല്യനാക്കിക്കൊണ്ട് ദൈവത്തെ തന്റെ പിതാവെന്നു വിളിക്കുകയുംചെയ്തു.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം
ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും
ചെയ്യുന്നു. എന്തെന്നാല്‍, പിതാവു പുത്രനെ സ്‌നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ വിസ്മയിക്കത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികളും അവിടുന്ന് അവനെ കാണിക്കും. പിതാവ് മരിച്ചവരെ
എഴുന്നേല്‍പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു. പിതാവ്
ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്‍പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ,
എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും
ആദരിക്കുന്നില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ
വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍ നിന്നു
ജീവനിലേക്കു കടന്നിരിക്കുന്നു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന
സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും. എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ
ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട്
വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍,
കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ
ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും.
സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി
നീതിപൂര്‍വകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിയുടെ ശക്തി


ഞങ്ങളുടെ പഴയ ജീവിതാവസ്ഥ
കാരുണ്യപൂര്‍വം തുടച്ചുനീക്കുകയും
പുതുജീവനും രക്ഷയും
ഞങ്ങളില്‍ വര്‍ധമാനമാക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________
ദിവ്യകാരുണ്യപ്രഭണിതം
യോഹ 3:17

ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്


ലോകത്തെ ശിക്ഷ വിധിക്കാനല്ല;
പ്രത്യുത, അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികള്‍ക്ക്


ഔഷധമായി അങ്ങു നല്കിയ സ്വര്‍ഗീയ ദാനങ്ങള്‍ സ്വീകരിച്ചവരെ
ശിക്ഷാവിധിയില്‍ എത്തിച്ചേരാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കരുണയുടെ സംരക്ഷണത്താല്‍,


അങ്ങേ ദാസര്‍ ശക്തിപ്പെടട്ടെ.
അങ്ങനെ, ഈ കാലയളവില്‍ നന്മ ചെയ്തുകൊണ്ട്
പരമോന്നത നന്മയായ അങ്ങിലേക്ക്
അവര്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Thursday 14 March 2024

Thursday of the 4th week of Lent - Proper Readings


(see also The Man Born Blind)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 105:3-4

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ.


കര്‍ത്താവിനെ അന്വേഷിക്കുകയും ശക്തരാകുകയും ചെയ്യുവിന്‍.
അവിടത്തെ മുഖം എപ്പോഴും അന്വേഷിക്കുവിന്‍.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കരുണയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.


പ്രായശ്ചിത്തംവഴി തെറ്റുതിരുത്തിയവരും
സല്‍പ്രവൃത്തികളില്‍ പരിശീലനം നേടിയവരുമായ അങ്ങേ ദാസരെ,
അങ്ങേ കല്പനകളില്‍ ആത്മാര്‍ഥമായി നിലനില്ക്കുന്നവരും
പെസഹാ ആഘോഷങ്ങളില്‍ എത്തിച്ചേരുന്നവരും ആക്കിത്തീര്‍ക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
പുറ 32:7-14
കര്‍ത്താവു ശാന്തനായി. തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍ നിന്ന് അവിടുന്നു പിന്മാറി.

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന നിന്റെ ജനം
തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. ഞാന്‍ നിര്‍ദേശിച്ച മാര്‍ഗത്തില്‍ നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു
കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ
ഈ ജിപ്തില്‍ നിന്നു കൊണ്ടുവന്ന ദേവന്മാര്‍ ഇതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്ന് ഞാന്‍ കണ്ടുകഴിഞ്ഞു. അതിനാല്‍, എന്നെ തടയരുത്; എന്റെ ക്രോധം
ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാല്‍, നിന്നില്‍ നിന്ന് ഒരു വലിയ ജനതയെ ഞാന്‍ പുറപ്പെടുവിക്കും. മോശ
ദൈവമായ കര്‍ത്താവിനോടു കാരുണ്യം യാചിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, വലിയ ശക്തിയോടും കരബലത്തോടും കൂടെ
അങ്ങുതന്നെ ഈജിപ്തില്‍ നിന്നു പുറത്തു കൊണ്ടുവന്ന അങ്ങേ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്?
മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടു കൂടിയാണ് അവന്‍ അവരെ
കൊണ്ടുപോയത് എന്ന് ഈജിപ്തുകാര്‍ പറയാന്‍ ഇടവരുത്തുന്നതെന്തിന്? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങേ
ജനത്തിനെതിരായുള്ള തീരുമാനത്തില്‍ നിന്നു പിന്മാറണമേ! അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും
ഇസ്രായേലിനെയും ഓര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ധിപ്പിക്കും, ഞാന്‍
വാഗ്ദാനം ചെയ്തിട്ടുള്ള ഈ നാടു മുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അത് എന്നേക്കും
കൈവശമാക്കുകയും ചെയ്യും എന്ന് അവിടുന്നു തന്നെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ.
കര്‍ത്താവു ശാന്തനായി. തന്റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍ നിന്ന് അവിടുന്നു പിന്മാറി.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 106:19-20,21-22,23

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.

അവര്‍ ഹോറബില്‍ വച്ചു കാളക്കുട്ടിയെ ഉണ്ടാക്കി;


ആ വാര്‍പ്പുവിഗ്രഹത്തെ അവര്‍ ആരാധിച്ചു.
അങ്ങനെ അവര്‍ ദൈവത്തിനു നല്‍കേണ്ട മഹത്വം
പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നല്‍കി.

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.

ഈജിപ്തില്‍വച്ചു വന്‍കാര്യങ്ങള്‍ ചെയ്ത


തങ്ങളുടെ രക്ഷകനായ ദൈവത്തെ അവര്‍ മറന്നു.
ഹാമിന്റെ നാട്ടില്‍വച്ചു വിസ്മയനീയമായ പ്രവൃത്തികളും
ചെങ്കടലില്‍വച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്തവനെ
അവര്‍ വിസ്മരിച്ചു.

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.

അവരെ നശിപ്പിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തു;


അവിടുന്ന് തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി.
അവിടുത്തെ മുന്‍പില്‍ നിന്നു തടഞ്ഞില്ലായിരുന്നെങ്കില്‍
ക്രോധം അവരെ നശിപ്പിക്കുമായിരുന്നു.
കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.

________

സുവിശേഷ പ്രഘോഷണവാക്യം
cf. യോഹ 6:63,68

കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.


കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.
നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.

Or:
യോഹ 3:16

കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.


തന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി,
തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.

________

സുവിശേഷം
യോഹ 5:31-47
നിങ്ങള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുക.

യേശു യഹൂദരോടു പറഞ്ഞു: ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കില്‍ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു
സാക്ഷ്യം നല്‍കുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം. നിങ്ങള്‍
യോഹന്നാന്റെ അടുത്തേക്ക് ആളയച്ചു. അവന്‍ സത്യത്തിനു സാക്ഷ്യം നല്‍കുകയും ചെയ്തു. ഞാന്‍ മനുഷ്യരുടെ സാക്ഷ്യം
സ്വീകരിക്കുന്നു എന്നു വിചാരിക്കേണ്ടാ; നിങ്ങള്‍ രക്ഷിക്കപ്പെടേണ്ടതിനാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. കത്തിജ്വലിക്കുന്ന ഒരു
വിളക്കായിരുന്നു അവന്‍ . അല്‍പസമയത്തേക്ക് അവന്റെ പ്രകാശത്തില്‍ ആഹ്‌ളാദിക്കാന്‍ നിങ്ങള്‍ ഒരുക്കവുമായിരുന്നു.
എന്നാല്‍, യോഹന്നാന്റെതിനേക്കാള്‍ വലിയ സാക്ഷ്യം എനിക്കുണ്ട്. എന്തെന്നാല്‍, ഞാന്‍ പൂര്‍ത്തിയാക്കാനായി പിതാവ്
എന്നെ ഏല്‍പിച്ച ജോലികള്‍ – ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍തന്നെ – പിതാവാണ് എന്നെ അയച്ചതെന്നു
സാക്ഷ്യപ്പെടുത്തുന്നു. എന്നെ അയച്ച പിതാവു തന്നെ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ സ്വരം നിങ്ങള്‍
ഒരിക്കലും കേട്ടിട്ടില്ല, രൂപം കണ്ടിട്ടുമില്ല. അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ട് അവിടുത്തെ വചനം
നിങ്ങളില്‍ വസിക്കുന്നില്ല. വിശുദ്ധ ലിഖിതങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍
വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്നത്. എന്നിട്ടും നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന് എന്റെ
അടുത്തേക്കു വരാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു. മനുഷ്യരില്‍ നിന്നു ഞാന്‍ മഹത്വം സ്വീകരിക്കുന്നില്ല. എനിക്കു നിങ്ങളെ
അറിയാം. നിങ്ങളില്‍ ദൈവസ്‌നേഹമില്ല. ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ
സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും. പരസ്പരം മഹത്വം
സ്വീകരിക്കുകയും ഏകദൈവത്തില്‍ നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ
വിശ്വസിക്കാന്‍ കഴിയും? പിതാവിന്റെ സന്നിധിയില്‍ ഞാനായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുന്നത് എന്നു നിങ്ങള്‍ വിചാരിക്കേണ്ടാ.
നിങ്ങള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുക. നിങ്ങള്‍ മോശയെ വിശ്വസിച്ചിരുന്നെങ്കില്‍
എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം, എന്നെക്കുറിച്ച് അവന്‍ എഴുതിയിരിക്കുന്നു. എന്നാല്‍, അവന്‍ എഴുതിയവ നിങ്ങള്‍
വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും?

________

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
സമര്‍പ്പിക്കപ്പെട്ട ഈ ബലിയുടെ കാഴ്ചവസ്തു
ഞങ്ങളുടെ ബലഹീനതയെ എല്ലാ തിന്മകളിലും നിന്ന്
നിരന്തരം ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ജെറ 31:33

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ നിയമം ഞാന്‍ അവരുടെ ഉള്ളില്‍ നിക്ഷേപിക്കും;
അവരുടെ ഹൃദയങ്ങളില്‍ ഞാന്‍ അവ ഉല്ലേഖനം ചെയ്യും.
ഞാന്‍ അവര്‍ക്ക് ദൈവവും അവര്‍ എനിക്ക് ജനവുമായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച കൂദാശകള്‍


ഞങ്ങളെ ശുദ്ധീകരിക്കുകയും
അങ്ങേ ദാസരെ
എല്ലാ പാപങ്ങളിലുംനിന്നു മോചിതരാക്കുകയും ചെയ്യട്ടെ.
അങ്ങനെ, കുറ്റബോധം നിമിത്തം ഞെരുങ്ങുന്നവര്‍
സ്വര്‍ഗീയൗഷധത്തിന്റെ സമ്പൂര്‍ണതയാല്‍
മഹത്ത്വപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ,


അങ്ങേ ജനത്തെ ആശീര്‍വദിക്കുകയും
രക്ഷിക്കുകയും പരിപാലിക്കുകയും ഒരുക്കുകയും ചെയ്യണമേ.
അങ്ങനെ, പാപങ്ങളില്‍നിന്നു മോചിതരായി,
ശത്രുവില്‍നിന്നു സുരക്ഷിതരായി
അങ്ങേ സ്‌നേഹത്തില്‍ നിരന്തരം നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Friday 15 March 2024

Friday of the 4th week of Lent - Proper Readings


(see also The Man Born Blind)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 54:1-2

ദൈവമേ, അങ്ങേ നാമത്തില്‍ എന്നെ രക്ഷിക്കുകയും


അങ്ങേശക്തിയില്‍ എന്നെ സ്വതന്ത്രനാക്കുകയും ചെയ്യണമേ.
ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ.
എന്റെ അധരങ്ങളില്‍ നിന്ന് ഉതിരുന്ന വാക്കുകള്‍ ശ്രവിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ഞങ്ങളുടെ ബലഹീനതയില്‍,


അനുയുക്തമായ സഹായം അങ്ങ് ഒരുക്കിയല്ലോ.
അവിടത്തെ പുനരുദ്ധാരണത്തിന്റെ ഫലം
ആഹ്ളാദപൂര്‍വം സ്വീകരിക്കുന്നതിനും
സുകൃതജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുന്നതിനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ജ്ഞാനം 2:1,12-22
നമുക്ക് അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം.

അധര്‍മ്മികള്‍ മിഥ്യാസങ്കല്‍പത്തില്‍ മുഴുകി:

ജീവിതം ഹ്രസ്വവും ദുഃഖകരവുമാണ്,


മരണത്തിനു പ്രതിവിധിയില്ല.
പാതാളത്തില്‍ നിന്ന് ആരും മടങ്ങിവന്നതായി അറിവില്ല.
നീതിമാനെ നമുക്കു പതിയിരുന്ന് ആക്രമിക്കാം;
അവന്‍ നമുക്കു ശല്യമാണ്;
അവന്‍ നമ്മുടെ പ്രവൃത്തികളെ എതിര്‍ക്കുന്നു,
നിയമം ലംഘിക്കുന്നതിനെയും
ശിക്ഷണവിരുദ്ധമായി പ്രവൃത്തിക്കുന്നതിനെയും കുറിച്ച്
അവന്‍ നമ്മെ ശാസിക്കുന്നു.
തനിക്കു ദൈവികജ്ഞാനമുണ്ടെന്നും
താന്‍ കര്‍ത്താവിന്റെ പുത്രനാണെന്നും അവന്‍ പ്രഖ്യാപിക്കുന്നു.
അവന്‍ നമ്മുടെ ചിന്തകളെ കുറ്റംവിധിക്കുന്നു.
അവനെ കാണുന്നതുതന്നെ നമുക്കു ദുസ്സഹമാണ്.
അവന്റെ ജീവിതം നമ്മുടേതില്‍ നിന്നു വ്യത്യസ്തമാണ്;
മാര്‍ഗങ്ങള്‍ അസാധാരണവും.
അവന്‍ നമ്മെ അധമരായി കരുതുന്നു.
നമ്മുടെ മാര്‍ഗങ്ങള്‍ അശുദ്ധമെന്നപോലെ
അവന്‍ അവയില്‍ നിന്നൊഴിഞ്ഞുമാറുന്നു.
നീതിമാന്റെ മരണം അനുഗൃഹീതമെന്ന് അവന്‍ വാഴ്ത്തുന്നു;
ദൈവം തന്റെ പിതാവാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു.
അവന്റെ വാക്കുകള്‍ സത്യമാണോ എന്നു പരീക്ഷിക്കാം;
അവന്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നു നോക്കാം.
നീതിമാന്‍ ദൈവത്തിന്റെ പുത്രനാണെങ്കില്‍
അവിടുന്ന് അവനെ തുണയ്ക്കും,
ശത്രുകരങ്ങളില്‍ നിന്നു മോചിപ്പിക്കും.
നിന്ദനവും പീഡനവും കൊണ്ട്
അവന്റെ സൗമ്യതയും ക്ഷമയും നമുക്കു പരീക്ഷിക്കാം.
അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം.
അവന്റെ വാക്കു ശരിയെങ്കില്‍ അവന്‍ രക്ഷിക്കപ്പെടുമല്ലോ.
അവര്‍ ഇങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി.
ദുഷ്ടത അവരെ അന്ധരാക്കി.
ദൈവത്തിന്റെ നിഗൂഢ ലക്ഷ്യങ്ങള്‍ അവര്‍ അറിഞ്ഞില്ല,
വിശുദ്ധിയുടെ പ്രതിഫലം പ്രതീക്ഷിച്ചില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 34:16-17,18-19,20,22

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്.

ദുഷ്‌കര്‍മികളുടെ ഓര്‍മ ഭൂമിയില്‍ നിന്നു വിച്‌ഛേദിക്കാന്‍


കര്‍ത്താവ് അവര്‍ക്കെതിരേ മുഖം തിരിക്കുന്നു.
നീതിമാന്മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍
കര്‍ത്താവു കേള്‍ക്കുന്നു;
അവരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു.

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്.

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌ സമീപസ്ഥനാണ്;


മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
നീതിമാന്റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്,
അവയില്‍ നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു.

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്.

അവന്റെ അസ്ഥികളെ കര്‍ത്താവു കാത്തുസൂക്ഷിക്കുന്നു;


അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല.
കര്‍ത്താവു തന്റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു,
അവിടുത്തെ ശരണം പ്രാപിക്കുന്നവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
ജോയേല്‍ 2:12-13

കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.


കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും
നെടുവീര്‍പ്പോടും കൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ
എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍.
ഞാന്‍ ഉദാരമതിയും കാരുണ്യവാനും
ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.

Or:
മത്താ 4:4

കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.


മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല,
ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന
ഓരോ വാക്കു കൊണ്ടുമാണു ജീവിക്കുന്നത്
കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.

________

സുവിശേഷം
യോഹ 7:1-2,10,25-30
അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും
വന്നിരുന്നില്ല.

യേശു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ യൂദയായില്‍


സഞ്ചരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. യഹൂദരുടെ കൂടാരത്തിരുനാള്‍ സമീപിച്ചിരുന്നു. എന്നാല്‍, അവന്റെ സഹോദരന്മാര്‍
തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി. ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞു:
ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്? എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍
ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്തുവെന്ന് ഒരുപക്ഷേ അധികാരികള്‍ യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കുമോ?
ഇവന്‍ എവിടെനിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന് ആരും
അറിയുകയില്ലല്ലോ. ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും
എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍
സത്യവാനാണ്. അവിടുത്തെ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ
അടുക്കല്‍ നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്. അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും
അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും വന്നിരുന്നില്ല.

________

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ മഹിതശക്തിയാല്‍ സംശുദ്ധരാക്കപ്പെട്ട ഞങ്ങളെ
ഈ യാഗദ്രവ്യങ്ങള്‍ അതിന്റെ സ്രോതസ്സിലേക്ക്
കൂടുതല്‍ വിശുദ്ധിയോടെ എത്തിച്ചേരാന്‍ പ്രാപ്തരാക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
എഫേ 1:7

അവിടത്തെ കൃപയുടെ സമ്പന്നതയ്‌ക്കൊത്ത്


ക്രിസ്തുവില്‍ അവന്റെ രക്തംവഴിയുളള വീണ്ടെടുപ്പും
അപരാധങ്ങളുടെ മോചനവും നമുക്കുണ്ട്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, പഴയ ഉടമ്പടിയില്‍നിന്ന്


പുതിയതിലേക്ക് ഞങ്ങള്‍ പ്രവേശിച്ചിരിക്കുന്നപോലെ,
പഴയ ജീവിതശൈലി പരിത്യജിച്ച്
പവിത്രീകരിക്കപ്പെട്ട മനസ്സുകളോടെ
നവീകരിക്കപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന


കര്‍ത്താവേ, അങ്ങേ ദാസരെ കടാക്ഷിക്കുകയും
അങ്ങേ കാരുണ്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ
സ്വര്‍ഗീയ സഹായത്താല്‍ ദയാപൂര്‍വം സംരക്ഷിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Saturday 16 March 2024

Saturday of the 4th week of Lent - Proper Readings


(see also The Man Born Blind)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 18:5,7

മരണത്തിന്റെ രോദനം എന്നെ വലയം ചെയ്തു.


പാതാളപാശങ്ങള്‍ എന്നെ വരിഞ്ഞുകെട്ടി.
എന്റെ ദുരിതങ്ങളില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു,
അവിടന്ന് തന്റെ വിശുദ്ധ ആലയത്തില്‍ നിന്ന് എന്റെ ശബ്ദം കേട്ടു.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയെക്കൂടാതെ
അങ്ങയെ പ്രീതിപ്പെടുത്താന്‍ ഞങ്ങള്‍ക്കു സാധ്യമല്ലാത്തതിനാല്‍,
അങ്ങേ കാരുണ്യത്തിന്റെ പ്രവര്‍ത്തനം ഞങ്ങളുടെ ഹൃദയങ്ങളെ നയിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ജെറ 11:18-20
കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാന്‍.

കര്‍ത്താവ് ഇതെനിക്കു വെളിപ്പെടുത്തി. അങ്ങനെ ഞാന്‍ അറിയാനിടയായി. അവിടുന്ന് അവരുടെ ദുഷ്‌കൃത്യങ്ങള്‍ എനിക്കു
കാണിച്ചുതന്നു. എന്നാല്‍ കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെ ആയിരുന്നു ഞാന്‍.
ഫലത്തോടുകൂടെത്തന്നെ വൃക്ഷത്തെ നമുക്കു നശിപ്പിക്കാം; ജീവിക്കുന്നവരുടെ നാട്ടില്‍ നിന്നു നമുക്കവനെ പിഴുതെറിയാം; അവന്റെ
പേര് ഇനിമേല്‍ ആരും ഓര്‍മിക്കരുത് എന്നുപറഞ്ഞ് അവര്‍ ഗൂഢാലോചന നടത്തിയത് എനിക്കെതിരേയാണെന്നു ഞാന്‍
അറിഞ്ഞില്ല.

നീതിയായി വിധിക്കുന്നവനും
ഹൃദയവും മനസ്സും പരിശോധിക്കുന്നവനുമായ
സൈന്യങ്ങളുടെ കര്‍ത്താവേ,
അവരുടെമേലുള്ള അങ്ങേ പ്രതികാരം കാണാന്‍
എന്നെ അനുവദിക്കണമേ;
അവിടുന്നാണല്ലോ എന്റെ ആശ്രയം.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 7:1-2,8-9,10-11

എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയംതേടുന്നു.

എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയംതേടുന്നു;


എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന്
എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!
അല്ലെങ്കില്‍, സിംഹത്തെപ്പോലെ അവര്‍ എന്നെ ചീന്തിക്കീറും;
ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും.

എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയംതേടുന്നു.

കര്‍ത്താവു ജനതകളെ വിധിക്കുന്നു;


കര്‍ത്താവേ, എന്റെ നീതിനിഷ്ഠയ്ക്കും
സത്യസന്ധതയ്ക്കും ഒത്തവിധം എന്നെ വിധിക്കണമേ!
നീതിമാനായ ദൈവമേ, മനസ്സുകളെയും
ഹൃദയങ്ങളെയും പരിശോധിക്കുന്നവനേ,
ദുഷ്ടരുടെ തിന്മയ്ക്ക് അറുതിവരുത്തുകയും
നീതിമാന്മാര്‍ക്കു പ്രതിഷ്ഠനല്‍കുകയും ചെയ്യണമേ!

എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയംതേടുന്നു.

ഹൃദയനിഷ്‌കളങ്കതയുള്ളവരെ
രക്ഷിക്കുന്ന ദൈവമാണ് എന്റെ പരിച.
ദൈവം നീതിമാനായ ന്യായാധിപനാണ്;
അവിടുന്നു ദിനംപ്രതി രോഷം കൊള്ളുന്ന ദൈവമാണ്.

എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയംതേടുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
എസെ 33:11

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗത്തില്‍ നിന്ന്
പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

Or:
cf.ലൂക്കാ 8:15

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


ദൈവത്തിന്റെ വചനം കേട്ട്
ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്,
ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ അനുഗ്രഹീതര്‍.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.
________

സുവിശേഷം
യോഹ 7:40-52
ക്രിസ്തു ഗലീലിയില്‍ നിന്നാണോ വരുക?

യേശുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍, ഇവന്‍ യഥാര്‍ഥത്തില്‍ പ്രവാചകനാണ് എന്നു ചിലര്‍ പറഞ്ഞു. മറ്റു ചിലര്‍ പറഞ്ഞു:
ഇവന്‍ ക്രിസ്തുവാണ്. എന്നാല്‍, വേറെ ചിലര്‍ ചോദിച്ചു: ക്രിസ്തു ഗലീലിയില്‍ നിന്നാണോ വരുക? ക്രിസ്തു ദാവീദിന്റെ
സന്താനപരമ്പരയില്‍ നിന്നാണെന്നും ദാവീദിന്റെ ഗ്രാമമായ ബേത്‌ലെഹെമില്‍ നിന്ന് അവന്‍ വരുമെന്നുമല്ലേ വിശുദ്ധ ലിഖിതം
പറയുന്നത്? അങ്ങനെ അവനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായി. ചിലര്‍ അവനെ ബന്ധിക്കാന്‍ ആഗ്രഹിച്ചു.
എന്നാല്‍, ആരും അവന്റെ മേല്‍ കൈവച്ചില്ല.
സേവകന്മാര്‍ തിരിച്ചുചെന്നപ്പോള്‍ പുരോഹിതപ്രമുഖന്മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍
അവനെ കൊണ്ടുവരാഞ്ഞത്? അവര്‍ മറുപടി പറഞ്ഞു: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല. അപ്പോള്‍
ഫരിസേയര്‍ അവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ? അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനില്‍
വിശ്വസിച്ചിട്ടുണ്ടോ? നിയമം അറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്. മുമ്പൊരിക്കല്‍ യേശുവിന്റെ അടുക്കല്‍
പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോള്‍ അവരോടു ചോദിച്ചു: ഒരുവനു പറയാനുള്ളത് ആദ്യംകേള്‍
ക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ? അവര്‍
മറുപടി പറഞ്ഞു: നീയും ഗലീലിയില്‍ നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍ നിന്നു വരുന്നില്ല
എന്ന് അപ്പോള്‍ മനസ്സിലാകും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങു സ്വീകരിച്ച


ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങളില്‍ സംപ്രീതനാകാനും
ഞങ്ങളുടെ കര്‍ക്കശമാനസങ്ങളെപ്പോലും
അങ്ങിലേക്കു ദയാപൂര്‍വം തിരിക്കാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. 1 പത്രോ 1:18-19

കളങ്കമോ കറയോ ഇല്ലാത്ത കുഞ്ഞാടിന്റെതുപോലുളള


ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടാണ് നാം വീണ്ടെടുക്കപ്പെട്ടിരിക്കുന്നത്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദിവ്യദാനങ്ങള്‍ ഞങ്ങളെ ശുദ്ധീകരിക്കുകയും


അവയുടെ പ്രവര്‍ത്തനത്താല്‍ ഞങ്ങളെ അങ്ങേക്ക്
പ്രിയങ്കരരാക്കിത്തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, ആസന്നമായ വിശുദ്ധ ആഘോഷങ്ങളിലേക്ക്


ത്വരിതഗമനം ചെയ്തുകൊണ്ടിരിക്കുന്ന
അങ്ങേ ജനത്തെ സംരക്ഷിക്കുകയും
സ്വര്‍ഗീയകൃപയുടെ സമൃദ്ധി
ഇവരുടെമേല്‍ ചൊരിയുകയും ചെയ്യണമേ.
അങ്ങനെ, ഇവര്‍ ദൃശ്യമായ സമാശ്വാസത്താല്‍ സഹായിക്കപ്പെട്ട്
അദൃശ്യമായ നന്മയിലേക്ക് തീക്ഷ്ണതയോടെ നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Sunday 17 March 2024

5th Sunday of Lent - Proper Readings


(see also Lazarus)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 43:1-2

ദൈവമേ, എനിക്ക് നീതി നടത്തിത്തരണമേ.


അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ.
വഞ്ചകരും നീതിരഹിതരുമായവരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ.
എന്തെന്നാല്‍, അങ്ങാണ് എന്റെ ദൈവവും എന്റെ ശക്തിയും.

________

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,


അങ്ങേ പ്രിയസുതന്‍ ലോകത്തെ സ്‌നേഹിച്ചുകൊണ്ട്
തന്നത്തന്നെ മരണത്തിന് ഏല്പ്പിച്ചു കൊടുത്ത അതേ സ്‌നേഹത്തില്‍,
ഞങ്ങളും അങ്ങേ സഹായത്താല്‍
ഉത്സാഹപൂര്‍വം ചരിക്കുന്നവരായി കാണപ്പെടാന്‍
ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ജെറ 31:31-34
ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യും; അവരുടെ പാപം ഞാന്‍ ഇനി ഓര്‍മ്മിക്കയില്ല.

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഗോത്രത്തോടും യൂദാ ഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം
ഇതാ, വരുന്നു. ഞാന്‍ അവരെ കൈയ്ക്കുപിടിച്ച് ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന നാളില്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത
ഉടമ്പടി പോലെ ആയിരിക്കുകയില്ല അത്. ഞാന്‍ അവരുടെ കര്‍ത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവര്‍ ലംഘിച്ചു. കര്‍
ത്താവ് അരുളിച്ചെയ്യുന്നു: ആ ദിവസം വരുമ്പോള്‍ ഞാന്‍ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാന്‍ എന്റെ
നിയമം അവരുടെ ഉള്ളില്‍ നിക്‌ഷേപിക്കും; അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ
ജനവും ആയിരിക്കും. കര്‍ത്താവിനെ അറിയുക എന്ന് ഇനി ആരും സഹോദരനെയോ അയല്‍ക്കാരനെയോ
പഠിപ്പിക്കേണ്ടിവരുകയില്ല. അവര്‍ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരും എന്നെ അറിയും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.
അവരുടെ അകൃത്യത്തിനു ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 51:1-2,10-11,12-13

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!

ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത്


എന്നോടു ദയ തോന്നണമേ!
അങ്ങേ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!


അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങേ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ!
അങ്ങേ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!

അങ്ങേ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!


ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങേ വഴി പഠിപ്പിക്കും;
പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!

________

രണ്ടാം വായന
ഹെബ്രാ 5:7-9
തന്റെ സഹനത്തിലൂടെ ക്രിസ്തു അനുസരണം അഭ്യസിച്ചു, തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.

തന്റെ ഐഹിക ജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍ നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ
വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ഥന കേട്ടു.
പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണനാക്കപ്പെട്ടതു വഴി അവന്‍ തന്നെ
അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 12:26

കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.


യേശു പറഞ്ഞു:
എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍
എന്നെ അനുഗമിക്കട്ടെ.
അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത്
എന്റെ ശുശ്രൂഷകനും ആയിരിക്കും.
കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.
________

സുവിശേഷം
യോഹ 12:20-33
ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.

തിരുനാളില്‍ ആരാധിക്കാന്‍ വന്നവരില്‍ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. ഇവര്‍ ഗലീലിയിലെ ബേത്സയ്ദായില്‍ നിന്നുള്ള


പീലിപ്പോസിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്നു. പീലിപ്പോസ് പോയി
അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു. യേശു പറഞ്ഞു: മനുഷ്യപുത്രന്‍
മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ്
അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. തന്റെ ജീവനെ
സ്‌നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ
കാത്തുസൂക്ഷിക്കും. എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത്
എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.
ഇപ്പോള്‍ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍ നിന്ന്
എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്. പിതാവേ, അങ്ങേ നാമത്തെ
മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും
മഹത്വപ്പെടുത്തും. അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്, ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു. എന്നാല്‍ ചിലര്‍ ഒരു ദൂതന്‍
അവനോടു സംസാരിച്ചു എന്നു പറഞ്ഞു. യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്.
ഇപ്പോഴാണ് ഈ ലോകത്തിന്റെ ന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും. ഞാന്‍ ഭൂമിയില്‍ നിന്ന്
ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും. അവന്‍ ഇതു പറഞ്ഞത്, താന്‍ ഏതു വിധത്തിലുള്ള
മരണമാണു വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കാനാണ്.

________

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഞങ്ങളെ ശ്രവിക്കുകയും
ക്രൈസ്തവ വിശ്വാസത്തിന്റെ പ്രബോധനങ്ങളാല്‍
അങ്ങു നിവേശിപ്പിച്ച അങ്ങേ ദാസരെ
ഈ ബലിയുടെ പ്രവര്‍ത്തനംവഴി
ശുദ്ധീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:


ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍,
അത് അതേപടി ഇരിക്കും.
അഴിയുന്നെങ്കിലോ,
അത് ഏറെ ഫലം പുറപ്പെടുവിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ക്രിസ്തുവിന്റെ ശരീരരക്തങ്ങള്‍ സ്വീകരിക്കുന്ന ഞങ്ങള്‍,
എപ്പോഴും അവിടത്തെ അംഗങ്ങളുടെ ഗണത്തില്‍
എണ്ണപ്പെടാന്‍ ഇടയാക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കാരുണ്യത്തിന്റെ ദാനം പ്രതീക്ഷിക്കുന്ന


അങ്ങേ ജനത്തെ ആശീര്‍വദിക്കുകയും
അങ്ങേ പ്രചോദനത്താല്‍ അവര്‍ ആഗ്രഹിക്കുന്നത്,
അങ്ങേ ഔദാര്യത്താല്‍ പ്രാപിക്കാന്‍ കനിയുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Monday 18 March 2024

Monday of the 5th week of Lent


with a commemoration of Saint Cyril of Jerusalem, Bishop, Doctor

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 56:2

കര്‍ത്താവേ, എന്നോട് കരുണതോന്നണമേ!


എന്തെന്നാല്‍, മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു,
ദിവസം മുഴുവന്‍ ശത്രുക്കള്‍ പടപൊരുതി എന്നെ പീഡിപ്പിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, മെത്രാനായ ജറുസലേമിലെ വിശുദ്ധ സിറിള്‍ വഴി,


രക്ഷാകരരഹസ്യങ്ങളുടെ കൂടുതല്‍ ആഴത്തിലുള്ള
അര്‍ഥതലങ്ങളിലേക്ക് അങ്ങേ സഭയെ
വിസ്മയകരമായി അങ്ങ് നയിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ഞങ്ങള്‍ക്ക് സമൃദ്ധമായ ജീവന്‍ ഉണ്ടാകുന്നതിന്
അങ്ങേ പുത്രനെ ഏറ്റുപറയാനുള്ള
അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ദാനി 13:1-9,15-17,19-30,33-62
ഞാനിതാ മരിക്കാന്‍ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാന്‍ ചെയ്തിട്ടില്ല.

യൊവാക്കിം എന്നൊരുവന്‍ ബാബിലോണില്‍ ജീവിച്ചിരുന്നു. ഹില്‍ക്കിയായുടെ മകളും അതീവസുന്ദരിയും ദൈവഭക്തയും ആയ


സൂസന്നയെ അവന്‍ വിവാഹംചെയ്തു. അവളുടെ മാതാപിതാക്കന്മാര്‍ നീതിനിഷ്ഠരായിരുന്നു; മോശയുടെ നിയമമനുസരിച്ച് അവര്‍
തങ്ങളുടെ മകളെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടായിരുന്നു. യൊവാക്കിം വളരെ സമ്പന്നനായിരുന്നു; വീടിനോടു ചേര്‍ന്ന്
അവനു വിസ്തൃതമായ ഒരു ഉദ്യാനമുണ്ടായിരുന്നു; അവന്‍ എല്ലാവരെയുംകാള്‍ ആദരണീയനായിരുന്നതിനാല്‍ യഹൂദര്‍ അവനെ
കാണാന്‍ വരുക പതിവായിരുന്നു. അക്കൊല്ലം ജനത്തിന്റെ ഇടയില്‍ നിന്നു രണ്ടു ശ്രേഷ്ഠന്മാര ന്യായാധിപന്മാരായി
നിയമിക്കപ്പെട്ടു. അവരെപ്പറ്റി കര്‍ത്താവ് അരുളിച്ചെയ്തിരുന്നു: ബാബിലോണില്‍ നിന്ന് ജനത്തെ ഭരിക്കേണ്ടവരും
ന്യായാധിപന്മാരുമായ ശ്രേഷ്ഠന്മാരില്‍ നിന്ന് അകൃത്യം പുറപ്പെട്ടു. ഇവര്‍ കൂടെക്കൂടെ യൊവാക്കിമിന്റെ വീട്ടില്‍ പോയിരുന്നു.
വ്യവഹാരങ്ങളുള്ളവര്‍ അവരെ സമീപിക്കുമായിരുന്നു. ഉച്ചയ്ക്ക് ആളുകള്‍ പിരിഞ്ഞു പോയതിനുശേഷം, സൂസന്ന ഭര്‍ത്താവിന്റെ
ഉദ്യാനത്തില്‍ ഉലാത്താന്‍ പോകും. എല്ലാ ദിവസവും അവളെ ഈ രണ്ടു ശ്രേഷ്ഠന്മാരും കാണാറുണ്ട്. അവര്‍ക്ക് അവളില്‍
അഭിലാഷം ജനിച്ചു. അവര്‍ വിവേകശൂന്യരായി ദൈവവിചാരവും ധര്‍മബോധവും കൈവെടിഞ്ഞു. അവര്‍ തക്കം
നോക്കിയിരിക്കവേ, പതിവുപോലെ അവള്‍ രണ്ടു തോഴിമാരോടൊപ്പം ഉദ്യാനത്തില്‍ കടന്നു. വലിയ ചൂടായിരുന്നതുകൊണ്ട്
അവള്‍ കുളിക്കാന്‍ ഒരുങ്ങി. ഒളിച്ചുനിന്ന് നോക്കിയിരുന്ന ആ രണ്ടുശ്രേഷ്ഠന്മാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അവള്‍
തോഴിമാരോടു പറഞ്ഞു: എനിക്കു കുളിക്കാന്‍ എണ്ണയും ലേപനങ്ങളും കൊണ്ടുവരുവിന്‍.
തോഴിമാര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആ രണ്ടു ശ്രേഷ്ഠന്മാര്‍ അവളുടെ അടുത്ത് ഓടിയെത്തി പറഞ്ഞു: ഇതാ,
ഉദ്യാനകവാടങ്ങള്‍ അടച്ചിരിക്കുന്നു; ആരും നമ്മെ കാണുന്നില്ല; ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു. അതുകൊണ്ട്, നീ
മടികൂടാതെ ഞങ്ങളോടൊത്തു ശയിക്കുക. നീ വിസമ്മതിച്ചാല്‍, നിന്റെ കൂടെ ഒരുയുവാവ് ഉണ്ടായിരുന്നതു കൊണ്ടാണ്
തോഴിമാരെ നീ പറഞ്ഞയച്ചതെന്ന് ഞങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തും. സൂസന്ന നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു:
എല്ലാത്തരത്തിലും ഞാന്‍ അകപ്പെട്ടു. ഞാന്‍ സമ്മതിച്ചാല്‍, അതെന്റെ മരണമാണ്. സമ്മതിച്ചില്ലെങ്കില്‍, നിങ്ങളുടെ
കൈയില്‍ നിന്ന് രക്ഷപെടുകയില്ല. കര്‍ത്താവിന്റെ മുന്‍പില്‍ പാപം ചെയ്യുന്നതിനെക്കാള്‍ നിങ്ങള്‍ക്കു വഴങ്ങാതെ നിങ്ങളുടെ
പിടിയില്‍പ്പെടുന്നതാണു ഞാന്‍ ഇഷ്ടപ്പെടുന്നത്. സൂസന്ന ഉച്ചത്തില്‍ നിലവിളിച്ചു. ആ ശ്രേഷ്ഠന്മാര്‍ അവള്‍ക്കെതിരേ
അട്ടഹസിച്ചു.
അവരിലൊരാള്‍ ഓടിച്ചെന്ന് ഉദ്യാനവാതില്‍ തുറന്നു. ഉദ്യാനത്തില്‍ നിന്ന് അട്ടഹാസം കേട്ടപ്പോള്‍ സൂസന്നയ്ക്ക് എന്താണ്
സംഭവിച്ചതെന്നറിയാന്‍ വീട്ടിലെ വേലക്കാരെല്ലാവരും ഉദ്യാനത്തിലെ പിന്‍വാതിലിലൂടെ ഓടിക്കൂടി. ശ്രേഷ്ഠന്മാര്‍ പറഞ്ഞകഥ കേട്ട്
വേലക്കാര്‍ അത്യന്തം ലജ്ജിച്ചു; ഇത്തരത്തിലൊന്നും ഒരിക്കലും സൂസന്നയെപ്പറ്റി അവര്‍ കേട്ടിരുന്നില്ല. അടുത്തദിവസം,
അവളുടെ ഭര്‍ത്താവായ യൊവാക്കിമിന്റെ വീട്ടില്‍ ആളുകള്‍ കൂടിയപ്പോള്‍, സൂസന്നയെ കൊല്ലാനുള്ള ദുരാലോചനയുമായി ആ
രണ്ടു ശ്രേഷ്ഠന്മാരും എത്തിച്ചേര്‍ന്നു. അവര്‍ ജനത്തോടു പറഞ്ഞു: ഹില്‍ക്കിയായുടെ മകളും യൊവാക്കിമിന്റെ ഭാര്യയുമായ
സൂസന്നയെ കൊണ്ടുവരുവിന്‍. അവര്‍ അവളെ കൊണ്ടുവന്നു. തന്റെ മാതാപിതാക്കന്മാരോടും കുട്ടികളോടും ബന്ധുക്കളോടും
കൂടെയാണ് അവള്‍ വന്നത്.
അവളുടെ കുടുംബാംഗങ്ങളും കൂട്ടുകാരും അവളെ കണ്ട എല്ലാവരും കരഞ്ഞു. അപ്പോള്‍ ആ രണ്ടു ശ്രേഷ്ഠന്മാര്‍ ജനമധ്യേ
എഴുന്നേറ്റുനിന്ന് അവളുടെ തലയില്‍ കരങ്ങള്‍ വച്ചു. അവള്‍ കരഞ്ഞുകൊണ്ട് സ്വര്‍ഗത്തിലേക്കു ദൃഷ്ടികളുയര്‍ത്തി; അവള്‍ കര്‍
ത്താവില്‍ ആശ്രയം അര്‍പ്പിച്ചു.
ശ്രേഷ്ഠന്മാര്‍ പറഞ്ഞു: ഞങ്ങള്‍ തനിച്ച് ഉദ്യാനത്തില്‍ നടക്കുമ്പോള്‍, ഇവള്‍ രണ്ടു തോഴിമാരോടൊപ്പം വരുകയും
ഉദ്യാനവാതില്‍ അടച്ചതിനുശേഷം തോഴിമാരെ പറഞ്ഞുവിടുകയും ചെയ്തു. അപ്പോള്‍ അവിടെ ഒളിച്ചിരുന്ന ഒരു യുവാവു വന്ന്
ഇവളോടുകൂടെ ശയിച്ചു. ഞങ്ങള്‍ ഉദ്യാനത്തില്‍ ഒരു കോണിലായിരുന്നു; ഈ ദുഷ്ടത കണ്ട് ഞങ്ങള്‍ ഓടിച്ചെന്നു. അവര്‍
ആലിംഗനം ചെയ്യുന്നതു ഞങ്ങള്‍ കണ്ടു; അവന്‍ ഞങ്ങളെക്കാള്‍ ശക്തനായിരുന്നതിനാല്‍, ഞങ്ങള്‍ക്ക് അവനെ പിടിക്കാന്‍
കഴിഞ്ഞില്ല; അവന്‍ വാതില്‍ തുറന്ന് ഓടിമറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ ഇവളെ പിടിച്ച്, അവന്‍ ആരാണെന്നു ചോദിച്ചു;
അവള്‍ പറഞ്ഞില്ല. ഇതു ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടിയിരുന്നവര്‍ അവരെ വിശ്വസിച്ചു; കാരണം, അവര്‍ ജനത്തിന്റെ
ശ്രേഷ്ഠന്മാരും ന്യായാധിപന്മാരുമായിരുന്നു; അവര്‍ അവളെ മരണത്തിനു വിധിച്ചു.
അപ്പോള്‍ സൂസന്ന അത്യുച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: നിത്യനായ ദൈവമേ, രഹസ്യങ്ങളെ വിവേചിക്കുന്നവനേ,
വസ്തുക്കള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ അവയെ അറിയുന്നവനേ, ഇവര്‍ എനിക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞെന്ന് അങ്ങ്
അറിയുന്നുവല്ലോ. ഞാനിതാ മരിക്കാന്‍ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും
ഞാന്‍ ചെയ്തിട്ടില്ല.
കര്‍ത്താവ് അവളുടെ നിലവിളി കേട്ടു. അവള്‍ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോള്‍ ദാനിയേലെന്നു പേരുള്ള ഒരു
ബാലന്റെ പരിശുദ്ധമായ ആത്മാവിനെ കര്‍ത്താവ് ഉണര്‍ത്തി. അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ഇവളുടെ രക്തത്തില്‍
എനിക്കു പങ്കില്ല. ജനം അവന്റെ നേരേ തിരിഞ്ഞു: നീ എന്താണു പറഞ്ഞത്? അവരുടെ മധ്യേ നിന്നുകൊണ്ട് അവന്‍
പറഞ്ഞു: ഇസ്രായേല്‍ മക്കളേ, നിങ്ങള്‍ ഇത്ര ഭോഷന്മാരാണോ? വിചാരണ നടത്താതെയും വസ്തുതകള്‍ ഗ്രഹിക്കാതെയും ഒരു
ഇസ്രായേല്‍ പുത്രിയെ നിങ്ങള്‍ ശിക്ഷയ്ക്കു വിധിക്കുന്നുവോ? വിചാരണ സ്ഥലത്തേക്കു മടങ്ങുവിന്‍, കാരണം, ഈ മനുഷ്യര്‍
ഇവള്‍ക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നു. അവര്‍ വേഗം മടങ്ങി.
ശ്രേഷ്ഠന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങളുടെ ഇടയിലിരുന്ന് നിന്റെ വാദം ഉന്നയിക്കുക; ദൈവം നിനക്ക് ശ്രേഷ്ഠസ്ഥാനം
നല്‍കിയിട്ടുണ്ടല്ലോ. ദാനിയേല്‍ പറഞ്ഞു: അവരെ രണ്ടുപേരെയും പരസ്പരം ദൂരെ മാറ്റി നിര്‍ത്തുക; ഞാന്‍ അവരെ
വിസ്തരിക്കാം. അവരെ തമ്മില്‍ അകറ്റിനിര്‍ത്തിയിട്ട്, അവന്‍ അവരില്‍ ഒരുവനെ വിളിച്ചുപറഞ്ഞു: ദുഷ്ടതയില്‍ തഴക്കം
നേടിയവനേ, നിന്റെ മുന്‍കാല പാപങ്ങള്‍ നിന്റെമേല്‍ പതിച്ചിരിക്കുന്നു. നിരപരാധനും നീതിമാനുമായ ഒരുവനെ കൊല്ലരുത്
എന്ന് കര്‍ത്താവ് കല്‍പിച്ചിട്ടുണ്ടെങ്കിലും നീ നിരപരാധിനിയെ ശിക്ഷയ്ക്കു വിധിച്ചു. തെറ്റു ചെയ്തവനെ വെറുതെവിട്ടു; അങ്ങനെ
അന്യായമായ വിധികള്‍ നീ പ്രസ്താവിച്ചു. എന്നാല്‍, നീ അവളെ കണ്ടു എന്നത് സത്യമാണെങ്കില്‍ ഞാന്‍ ചോദിക്കുന്നതിന്
ഇപ്പോള്‍ ഉത്തരം പറയുക. ഏതു വൃക്ഷത്തിന്റെ ചുവട്ടിലാണ് ആലിംഗനബദ്ധരായി അവരെ നീ കണ്ടത്? ഒരു
കരയാമ്പൂമരത്തിന്റെ ചുവട്ടില്‍ – അവന്‍ മറുപടി പറഞ്ഞു. ദാനിയേല്‍ പറഞ്ഞു: കൊള്ളാം. നിന്റെ നുണ നിന്റെ
തന്നെതലയ്ക്കു തിരിഞ്ഞടിക്കും. ദൈവദൂതന്, ദൈവത്തില്‍ നിന്നു കല്‍പന ലഭിച്ചിരിക്കുന്നു. അവന്‍ ഉടനെ നിന്നെ രണ്ടായി
പിളര്‍ന്നുകളയും. അവനെ മാറ്റി നിര്‍ത്തിയിട്ട് അപരനെ കൊണ്ടു വരാന്‍ ദാനിയേല്‍ ആജ്ഞാപിച്ചു. ദാനിയേല്‍ അവനോടു
പറഞ്ഞു: കാനാന്റെ സന്തതീ, നീ യൂദാഗോത്രത്തില്‍പ്പെട്ടവനല്ല. സൗന്ദര്യം നിന്നെ വഞ്ചിക്കുകയും, വിഷയാസക്തി നിന്റെ
ഹൃദയത്തെ വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയാണു നിങ്ങള്‍ ഇരുവരും ഇസ്രായേല്‍ പുത്രിമാരോടു പെരുമാറിയത്.
ഭയംമൂലം അവര്‍ നിങ്ങളോടൊപ്പം ശയിച്ചു; പക്‌ഷേ, യൂദായുടെ ഒരു പുത്രി നിങ്ങളുടെ ദുഷ്ടതയ്ക്കു വഴങ്ങിയില്ല. എന്നാല്‍,
ഇപ്പോള്‍ എന്നോടു പറയുക, ഏതു വൃക്ഷത്തിന്റെ ചുവട്ടില്‍വച്ചാണ് ആലിംഗനബദ്ധരായി അവരെ നീ കണ്ടത്? തഴച്ചുവളരുന്ന
ഒരുകരുവേലകത്തിന്റെ ചുവട്ടില്‍ – അവന്‍ മറുപടി നല്‍കി. ദാനിയേല്‍ പറഞ്ഞു: കൊള്ളാം. നിന്റെ നുണ നിന്റെ തലയ്ക്കു
തിരിഞ്ഞടിച്ചിരിക്കുന്നു. നിന്നെ രണ്ടായി അറുത്തു മുറിക്കുന്നതിന് ദൈവദൂതന്‍ വാളുമായി കാത്തുനില്‍ക്കുന്നു; അവന്‍ നിങ്ങള്‍
ഇരുവരെയും നശിപ്പിക്കും.
അപ്പോള്‍ കൂടിയിരുന്നവര്‍ അത്യുച്ചത്തില്‍ അട്ടഹസിക്കുകയും, തന്നില്‍ പ്രത്യാശ വയ്ക്കുന്നവരെ രക്ഷിക്കുന്ന ദൈവത്തെ
സ്തുതിക്കുകയും ചെയ്തു. അവര്‍ ആ രണ്ടു ശ്രേഷ്ഠന്മാര്‍ക്കെതിരേ തിരിഞ്ഞു: എന്തെന്നാല്‍, അവര്‍ കള്ളസാക്ഷ്യം പറയുന്നെന്ന്
അവരുടെ വാക്കുകൊണ്ടുതന്നെ ദാനിയേല്‍ തെളിയിച്ചു. തങ്ങളുടെ അയല്‍ക്കാരിക്ക് അവര്‍ നല്‍കാന്‍ ദുഷ്ടതയോടെ
തീരുമാനിച്ച ശിക്ഷ അവര്‍ക്കു നല്കി. മോശയുടെ നിയമമനുസരിച്ച് ജനം അവരെ വധിച്ചു. അങ്ങനെ നിഷ്‌കളങ്കയായ ഒരുവള്‍
അന്നു രക്ഷപെട്ടു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 23:1-3a,3b-4,5,6

മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും ഞാന്‍ ഭയപ്പെടുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;


എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും ഞാന്‍ ഭയപ്പെടുകയില്ല.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും ഞാന്‍ ഭയപ്പെടുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍


അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും ഞാന്‍ ഭയപ്പെടുകയില്ല.

അവിടുത്തെ നന്മയും കരുണയും


ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും ഞാന്‍ ഭയപ്പെടുകയില്ല.


________

സുവിശേഷ പ്രഘോഷണവാക്യം
2 കോറി 6:2

കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.


ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം.
ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.
കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.

Or:
എസെ 33:11

കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.


ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗത്തില്‍ നിന്ന്
പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം.
കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.

________

സുവിശേഷം
യോഹ 8:1-11
നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.

യേശു ഒലിവുമലയിലേക്കു പോയി. അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ
അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും
ഫരിസേയരുംകൂടെ അവന്റെ അടുക്കല്‍ കൊണ്ടുവന്ന് നടുവില്‍ നിര്‍ത്തി. അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്. നീ
എന്തു പറയുന്നു? ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ,
കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന്
അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത്
എഴുതിക്കൊണ്ടിരുന്നു. എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും
നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും
നിന്നെ വിധിച്ചില്ലേ? അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല;
പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യങ്ങള്‍ അനുഷ്ഠിക്കാനൊരുങ്ങുന്ന ഞങ്ങള്‍


ശാരീരിക തപശ്ചര്യകളുടെ ഫലമായി
മാനസങ്ങളുടെ സന്തോഷനിര്‍ഭരമായ പരിശുദ്ധി
അങ്ങേ മുമ്പില്‍ പ്രകാശിപ്പിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം

വ്യഭിചാരിണിയെപ്പറ്റിയുള്ള സുവിശേഷമാണ് വായിക്കുന്നതെങ്കില്‍:


സ്ത്രീയേ, ആരും നിന്നെ വിധിച്ചില്ലേ?
ഇല്ല, കര്‍ത്താവേ. ഞാനും നിന്നെ വിധിക്കുന്നില്ല;
ഇനിമേല്‍ പാപം ചെയ്യരുത്.
വേറെ സുവിശേഷഭാഗമാണ് വായിക്കുന്നതെങ്കില്‍:
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു,
എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശകളുടെ


അനുഗ്രഹത്താല്‍ ശക്തിപ്പെട്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു:
അവ വഴി തിന്മകളില്‍നിന്ന്
എപ്പോഴും ഞങ്ങള്‍ ശുദ്ധീകൃതരാകാനും
ക്രിസ്തുവിനെ പിഞ്ചെന്നുകൊണ്ട്,
അങ്ങിലേക്ക് വേഗത്തില്‍ എത്തിച്ചേരാനും അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധമായ ജീവിതശൈലിയിലൂടെ നീങ്ങി,


ഒരു വിപത്തും ബാധിക്കാതിരിക്കേണ്ടതിന്
അങ്ങയെ വിളിച്ചപേക്ഷിക്കുന്ന ഈ ജനത്തെ
പാപങ്ങളില്‍നിന്നു മോചിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Tuesday 19 March 2024

Saint Joseph, husband of the Blessed Virgin Mary - Solemnity

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ലൂക്കാ 12:42

ഇതാ, കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ ഭരമേല്പിച്ച


വിശ്വസ്തനും വിവേകിയുമായ ദാസന്‍.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
മാനവരക്ഷാരഹസ്യങ്ങളുടെ ആരംഭം
വിശുദ്ധ യൗസേപ്പിന്റെ വിശ്വസ്ത സംരക്ഷണത്തിന്
അങ്ങ് ഭരമേല്പിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ അവയുടെ നിര്‍വഹണം,
അങ്ങേ സഭ നിരന്തരം കാത്തുപാലിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
2 സാമു 7:4-5,12-14,16
അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. (ലൂക്കാ 1:32).

അക്കാലത്ത്, കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു: എന്റെ ദാസനായ ദാവീദിനോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു,
എനിക്കു വസിക്കാന്‍ നീ ആലയം പണിയുമോ?
ദിനങ്ങള്‍ തികഞ്ഞു നീ പൂര്‍വികരോടു ചേരുമ്പോള്‍ നിന്റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ രാജ്യം
സുസ്ഥിരമാക്കും. അവന്‍ എനിക്ക് ആലയം പണിയും; അവന്റെ രാജസിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും.
ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. അവന്‍ തെറ്റുചെയ്യുമ്പോള്‍ മാനുഷികമായ ദണ്ഡും
ചമ്മട്ടിയുമുപയോഗിച്ച് ഞാന്‍ അവനെ ശിക്ഷിക്കും. നിന്റെ കുടുംബവും രാജത്വവും എന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും. നിന്റെ
സിംഹാസനം എന്നേക്കും നിലനില്‍ക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 89:1-2,3-4,26,28

അവന്റെ വംശം എന്നേക്കും നിലനില്‍ക്കും.

കര്‍ത്താവേ, ഞാന്‍ എന്നും


അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട്
അങ്ങേ വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങേ കൃപ എന്നേക്കും നിലനില്‍ക്കുന്നു;
അങ്ങേ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.

അവന്റെ വംശം എന്നേക്കും നിലനില്‍ക്കും.

എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി;


എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.
നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും;
നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.

അവന്റെ വംശം എന്നേക്കും നിലനില്‍ക്കും.

അവന്‍ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും


എന്റെ രക്ഷാശിലയും അവിടുന്നാണ്
എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
എന്റെ കരുണ എപ്പോഴും അവന്റെ മേല്‍ ഉണ്ടായിരിക്കും;
അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും.

അവന്റെ വംശം എന്നേക്കും നിലനില്‍ക്കും.

________
രണ്ടാം വായന
റോമാ 4:13,16-18,22
പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അബ്രാഹം വിശ്വസിച്ചു.

സഹോദരരേ, ലോകത്തിന്റെ അവകാശിയാകും എന്ന വാഗ്ദാനം അബ്രാഹത്തിനോ അവന്റെ സന്തതിക്കോ ലഭിച്ചത്


നിയമത്തിലൂടെയല്ല, വിശ്വാസത്തിന്റെ നീതിയിലൂടെയാണ്. അതിനാല്‍, വാഗ്ദാനം നല്‍കപ്പെട്ടത് വിശ്വാസത്തിന്റെ
അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹത്തിന്റെ എല്ലാ സന്തതിക്കും – നിയമം ലഭിച്ച
സന്തതിക്കു മാത്രമല്ല, അബ്രാഹത്തിന്റെ വിശ്വാസത്തില്‍ പങ്കുചേരുന്ന സന്തതിക്കും – ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും
വേണ്ടിയാണ്. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്. ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്ന്
എഴുതിയിരിക്കുന്നുവല്ലോ. മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും നല്‍കുന്നവന്റെ മുമ്പില്‍, അവന്‍ വിശ്വാസമര്‍
പ്പിച്ച ദൈവത്തിന്റെ സന്നിധിയില്‍, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം. നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്നു
പറയപ്പെട്ടിരുന്നതനുസരിച്ച് താന്‍ അനേകം ജനതകളുടെ പിതാവാകും എന്ന്, പ്രതീക്ഷയ്ക്ക്‌ സാധ്യത ഇല്ലാതിരുന്നിട്ടും,
പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു.
അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 84:4

കര്‍ത്താവായ യേശുക്രിസ്തുവേ അങ്ങേയ്ക്ക് മഹത്വവും സ്തുതിയും.


കര്‍ത്താവേ, എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
കര്‍ത്താവായ യേശുക്രിസ്തുവേ അങ്ങേയ്ക്ക് മഹത്വവും സ്തുതിയും.

________

സുവിശേഷം
മത്താ 1:16,18-21,24
ജോസഫ് കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു

യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു
ജനിച്ചു.
യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം
കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍
ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി
ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്
അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം
ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം.
എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. ജോസഫ് നിദ്രയില്‍ നിന്ന് ഉണര്‍ന്ന്,
കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പരിശുദ്ധ കന്യകമറിയത്തില്‍ നിന്നു പിറന്ന


അങ്ങേ ഏകജാതനെ ഭക്ത്യാദരപൂര്‍വം
വിശുദ്ധ യൗസേപ്പ് ശുശ്രൂഷിച്ചപോലെ,
നിര്‍മല ഹൃദയത്തോടെ അങ്ങേ അള്‍ത്താരയെ ശുശ്രൂഷിക്കാന്‍
ഞങ്ങളെയും അര്‍ഹരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________
ദിവ്യകാരുണ്യപ്രഭണിതം
മത്താ 25:21

കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ,


നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ യൗസേപ്പിന്റെ മഹോത്സവത്തില്‍


ആനന്ദിക്കുന്ന അങ്ങേ കുടുംബത്തെ
ഈ അള്‍ത്താരയില്‍ നിന്നുള്ള ഭോജ്യത്താല്‍
അങ്ങ് പരിപോഷിപ്പിച്ചുവല്ലോ.
നിരന്തരസംരക്ഷണത്താല്‍
അങ്ങേ കുടുംബത്തെ പരിരക്ഷിക്കുകയും
അങ്ങേ ദാനങ്ങള്‍ കുടുംബത്തില്‍
കാരുണ്യപൂര്‍വം കാത്തുപാലിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

ദൈവമേ, അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരോട്,


കോപിക്കുന്നതിനെക്കാളേറെ, കരുണ കാണിക്കുന്നതിന്
അങ്ങ് തിരുമനസ്സായല്ലോ.
ചെയ്തുപോയ തിന്മകളെക്കുറിച്ച്
ആത്മാര്‍ഥമായി വിലപിക്കുന്ന അങ്ങേ വിശ്വാസികള്‍ക്ക്
അങ്ങേ സമാശ്വാസത്തിന്റെ കൃപ
കണ്ടെത്താനുളള അര്‍ഹത നല്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Wednesday 20 March 2024

Wednesday of the 5th week of Lent - Proper Readings


(see also Lazarus)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 18:48-49

കര്‍ത്താവേ, കോപാക്രാന്തരായ ജനതകളില്‍നിന്ന് എന്നെ രക്ഷിക്കുന്നവനേ,


എന്നെ എതിര്‍ക്കുന്നവര്‍ക്കു മേലേ അങ്ങ് എന്നെ ഉയര്‍ത്തും.
അക്രമിയില്‍നിന്ന് അങ്ങ് എന്നെ വിടുവിക്കും.
________

സമിതിപ്രാര്‍ത്ഥന

കരുണാമയനായ ദൈവമേ,
പ്രായശ്ചിത്തത്താല്‍ സംശുദ്ധമാക്കപ്പെട്ട
അങ്ങേ മക്കളുടെ ഹൃദയങ്ങള്‍ പ്രകാശിപ്പിക്കുകയും
അങ്ങേ ഭക്തിചൈതന്യം വിളിച്ചപേക്ഷിക്കുന്നവരിലേക്ക്
അനുകമ്പാപൂര്‍വം ചെവിചായ്ക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ദാനി 3:14-20,24-25,28
കര്‍ത്താവ് തന്റെ ദാസന്മാരെ സ്വന്തം ദൂതനെ അയച്ചു മോചിപ്പിച്ചു

നബുക്കദ്‌നേസര്‍ ചോദിച്ചു: ഹേ ഷദ്രാക്, മെഷാക്, അബെദ്‌നെഗോ, നിങ്ങള്‍ എന്റെ ദേവന്മാരെ സേവിക്കുന്നില്ലെന്നും


ഞാന്‍ സ്ഥാപിച്ച പ്രതിമയെ ആരാധിക്കുന്നില്ലെന്നും കേട്ടതു സത്യമാണോ? കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ,
നാഗസ്വരം തുടങ്ങിയവയുടെ നാദം കേള്‍ക്കുമ്പോള്‍, ഞാന്‍ പ്രതിഷ്ഠിച്ച പ്രതിമയെ താണുവീണ് ആരാധിക്കുന്നെങ്കില്‍ നിങ്ങള്‍ക്കു
നന്ന്, അല്ലെങ്കില്‍ ഉടന്‍ തന്നെ നിങ്ങളെ എരിയുന്നതീച്ചൂളയില്‍ എറിഞ്ഞുകളയും; ഏതു ദേവന്‍ എന്റെ കരങ്ങളില്‍ നിന്നു
നിങ്ങളെ രക്ഷിക്കും? ഷദ്രാക്കും മെഷാക്കും അബെദ്‌നെഗോയും രാജാവിനോടു പറഞ്ഞു: അല്ലയോ, നബുക്കദ്‌നേസര്‍,
ഇക്കാര്യത്തില്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടതില്ല. രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്ന തീച്ചൂളയില്‍
നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്റെ കൈയില്‍ നിന്നു മോചിപ്പിക്കും. ഇക്കാര്യം നീ
അറിഞ്ഞുകൊള്ളുക. അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍പ്പോലും ഞങ്ങള്‍ നിന്റെ ദേവന്മാരെയോ നീ നിര്‍മിച്ച സ്വര്‍ണ
ബിംബത്തെയോ ആരാധിക്കുകയില്ല. ഷദ്രാക്കിനും മെഷാക്കിനും അബെദ്‌നെഗോയ്ക്കും നേരേ കോപംകൊണ്ടു നിറഞ്ഞ
നബുക്കദ്‌നേസറിന്റെ മുഖഭാവം മാറി. ചൂള പതിവില്‍ ഏഴു മടങ്ങ് ജ്വലിപ്പിക്കാന്‍ അവന്‍ കല്‍പിച്ചു. ഷദ്രാക്കിനെയും
മെഷാക്കിനെയും അബെദ്‌നെഗോയെയും ബന്ധിച്ച് ആളിക്കത്തുന്ന ചൂളയിലേക്കു വലിച്ചെറിയാന്‍ തന്റെ ശക്തരായ ഭടന്മാരോട്
ആജ്ഞാപിച്ചു.
നബുക്കദ്‌നേസര്‍ പരിഭ്രമിച്ചു പിടഞ്ഞെഴുന്നേറ്റു. തന്റെ ഉപദേശകന്മാരോട് അവന്‍ ചോദിച്ചു: മൂന്നുപേരെയല്ലേ നാം
ബന്ധിച്ചു തീയിലെറിഞ്ഞത്? അതേ, രാജാവേ, അവര്‍ പറഞ്ഞു. രാജാവ് പറഞ്ഞു: എന്നാല്‍, അഗ്‌നിയുടെ നടുവില്‍
ബന്ധനം കൂടാതെ നാലുപേര്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്ക് ഒരുപദ്രവവും ഏറ്റിട്ടില്ല; നാലാമത്തവന്‍ കാഴ്ചയില്‍
ദേവകുമാരനെ പോലെയിരിക്കുന്നു.
നബുക്കദ്‌നേസര്‍ പറഞ്ഞു: ഷദ്രാക്കിന്റെയും മെഷാക്കിന്റെയും അബെദ്‌നെഗോയുടെയും ദൈവം വാഴ്ത്തപ്പെടട്ടെ! സ്വന്തം
ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നതിനെക്കാള്‍ സ്വശരീരങ്ങളെ പീഡനത്തിനു
വിട്ടുകൊടുക്കുന്നതിനും രാജകല്‍പനയെപ്പോലും അവഗണിക്കുന്നതിനും തക്കവിധം, തന്നില്‍ ആശ്രയിച്ച തന്റെ ദാസന്മാരെ
അവിടുന്ന് സ്വന്തം ദൂതനെ അയച്ചു മോചിപ്പിച്ചുവല്ലോ.

________

പ്രതിവചന സങ്കീര്‍ത്തനം
ദാനി 3:52-56

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ,


അങ്ങ് വാഴ്ത്തപ്പെട്ടവനാണ്;
അങ്ങ് എന്നുമെന്നും സ്തുത്യര്‍ഹനും അത്യുന്നതനുമാണ്.
അങ്ങേ മഹത്വപൂര്‍ണമായ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ!
അത് എക്കാലവും എല്ലാറ്റിനും ഉപരി മഹത്വപ്പെടുകയും
സ്തുതിക്കപ്പെടുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.


പരിശുദ്ധിയും മഹത്വവും നിറഞ്ഞു തുളുമ്പുന്ന
അങ്ങേ ആലയത്തില്‍ അങ്ങ് വാഴ്ത്തപ്പെടട്ടെ!
അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും
അത്യധികം മഹത്വപ്പെടുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

കെരൂബുകളുടെമേല്‍ ഇരുന്ന്
അഗാധങ്ങളെ വീക്ഷിക്കുന്ന അങ്ങ് വാഴ്ത്തപ്പെടട്ടെ!
അങ്ങ് എന്നേക്കും സ്തുതിക്കപ്പെടുകയും
അത്യധികം വാഴ്ത്തപ്പെടുകയും ചെയ്യട്ടെ!
രാജകീയ സിംഹാസനത്തില്‍
ഉപവിഷ്ടനായിരിക്കുന്ന അങ്ങ് വാഴ്ത്തപ്പെട്ടവനാണ്.
അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും
അത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 4:4

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല,
ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന
ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

Or:
cf.ലൂക്കാ 8:15

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


ദൈവത്തിന്റെ വചനം കേട്ട്
ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്,
ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ അനുഗ്രഹീതര്‍.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
യോഹ 8:31-42
പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും.

തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്റെ
ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അവര്‍ അവനോടു പറഞ്ഞു:
ഞങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ്
നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,
പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും
വസിക്കുന്നു. അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും. നിങ്ങള്‍
അബ്രാഹത്തിന്റെ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നു. കാരണം,
എന്റെ വചനം നിങ്ങളില്‍ വസിക്കുന്നില്ല. എന്റെ പിതാവിന്റെ സന്നിധിയില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ
പിതാവില്‍ നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
അവര്‍ പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ അബ്രാഹത്തിന്റെ
മക്കളാണെങ്കില്‍ അബ്രാഹത്തിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു. എന്നാല്‍, ദൈവത്തില്‍ നിന്നു കേട്ട സത്യം നിങ്ങളോടു
പറഞ്ഞഎന്നെ കൊല്ലാന്‍ നിങ്ങള്‍ ആലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്തിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ
പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവ് ഒന്നേ ഉള്ളൂ –
ദൈവം. യേശു അവരോടു പറഞ്ഞു: ദൈവം ആണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു.
കാരണം, ഞാന്‍ ദൈവത്തില്‍ നിന്നാണു വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന് എന്നെ അയച്ചതാണ്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്ത്വത്തിനായി സമര്‍പ്പിക്കാന്‍


അങ്ങു നല്കിയ യാഗദ്രവ്യങ്ങള്‍ സ്വീകരിക്കപ്പെടുമാറാകട്ടെ.
അങ്ങനെ, അവ ഞങ്ങള്‍ക്ക് ഔഷധമായിത്തീരാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
കൊളോ 1:13-14

ദൈവം തന്റെ പ്രിയപുത്രന്റെ രാജ്യത്തിലേക്ക് നമ്മെ കൊണ്ടു വന്നു.


അവനില്‍, അവന്റെ രക്തത്തിലൂടെയാണല്ലോ
നമുക്ക് രക്ഷയും പാപമോചനവും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ കൈക്കൊണ്ട രഹസ്യങ്ങള്‍


സ്വര്‍ഗീയ ഔഷധം ഞങ്ങള്‍ക്കു നല്കട്ടെ.
അങ്ങനെ, അവ ഞങ്ങളുടെ ഹൃദയത്തിലെ
തിന്മകള്‍ നിര്‍മാര്‍ജനം ചെയ്യുകയും
നിത്യമായ സംരക്ഷണം ഞങ്ങള്‍ക്ക്
ഉറപ്പാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ ജനത്തിന്റെ യാചനകള്‍ ശ്രവിക്കുകയും
പ്രത്യാശയാര്‍ന്ന കാരുണ്യത്തിന്റെ സ്ഥൈര്യം ഇവര്‍ക്കു നല്കുകയും
എന്നത്തെയും പോലുള്ള കാരുണ്യത്തിന്റെ ഫലം
ദയാപൂര്‍വം നല്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Thursday 21 March 2024

Thursday of the 5th week of Lent - Proper Readings


(see also Lazarus)
Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
ഹെബ്രാ 9:15

വിളിക്കപ്പെട്ടവര്‍ നിത്യാവകാശത്തിന്റെ വാഗ്ദാനംപ്രാപിക്കുന്നതിന്,


മരണത്തിലൂടെ ക്രിസ്തു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്


സമീപസ്ഥനായിരിക്കുകയും
അങ്ങേ കാരുണ്യത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവരെ
ദയാപൂര്‍വം സംരക്ഷിക്കുകയും ചെയ്യണമേ.
അങ്ങനെ, അവര്‍ പാപക്കറകളില്‍ നിന്നു ശുദ്ധീകൃതരായി
സുകൃതജീവിതത്തില്‍ നിലനില്ക്കാനും
അങ്ങേ വാഗ്ദാനത്തിന്റെ അവകാശികളായി തീരാനും
അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഉത്പ 17:3-9
ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.

അബ്രാം സാഷ്ടാംഗം പ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു: ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി
ജനതകള്‍ക്കു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും.
ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്നു ജനതകള്‍
പുറപ്പെടും. രാജാക്കന്മാരും നിന്നില്‍ നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറ
തലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും
ദൈവമായിരിക്കും. നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍
ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കുകയും ചെയ്യും. ദൈവം
അബ്രാഹത്തോടു കല്‍പിച്ചു: നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 105:4-5,6-7,8-9

കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍;


നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയും തന്നെ.
കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ,


അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ
യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍.
അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്;
അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.

കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

അവിടുന്നു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും;


തന്റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മിക്കും.
അബ്രാഹത്തോടു ചെയ്ത ഉടമ്പടി,
ഇസഹാക്കിനു ശപഥപൂര്‍വം നല്‍കിയ വാഗ്ദാനം തന്നെ.

കര്‍ത്താവ് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.

________

സുവിശേഷ പ്രഘോഷണവാക്യം
cf.യോഹ 6:63,68

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.
നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

Or:
സങ്കീ 95:8

കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


ഇന്ന് നിങ്ങള്‍ ഹൃദയം കഠിനമാക്കാതെ
അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!
കര്‍ത്താവായ യേശുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
യോഹ 8:51-59
എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു.

യേശു യഹൂദരോടു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍
ഒരിക്കലും മരിക്കുകയില്ല. യഹൂദര്‍ പറഞ്ഞു: നിനക്കു പിശാചുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അബ്രാഹം
മരിച്ചു; പ്രവാചകന്മാരും മരിച്ചു. എന്നിട്ടും, എന്റെ വചനം പാലിക്കുന്ന ഒരുവനും ഒരിക്കലും മരിക്കുകയില്ല എന്നു നീ പറയുന്നു.
ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തെക്കാള്‍ വലിയവനാണോ നീ? പ്രവാചകന്മാരും മരിച്ചുപോയി.
ആരാണെന്നാണ് നീ അവകാശപ്പെടുന്നത്? യേശു പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വത്തിനു
വിലയില്ല. എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്.
എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു
പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാല്‍, ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ വചനം
പാലിക്കുകയും ചെയ്യുന്നു. എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍
അതു കാണുകയും സന്തോഷിക്കുകയും ചെയ്തു. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും
നീ അബ്രാഹത്തെ കണ്ടുവെന്നോ? യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം
ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്. അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ യേശു അവരില്‍ നിന്നു
മറഞ്ഞ് ദേവാലയത്തില്‍ നിന്നു പുറത്തു പോയി.
________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിക്കപ്പെട്ട യാഗദ്രവ്യങ്ങള്‍


സംപ്രീതിയോടെ കടാക്ഷിക്കണമേ.
അങ്ങനെ, അവ ഞങ്ങളുടെ മാനസാന്തരത്തിനും
സര്‍വലോകത്തിന്റെയും രക്ഷയ്ക്കും ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
റോമാ 8:32

സ്വപുത്രനെപ്പോലും ഒഴിവാക്കാതെ
നമുക്കെല്ലാവര്‍ക്കും വേണ്ടി അവനെ ഏല്പിച്ചുതന്ന ദൈവം
അവനോടു കൂടെ സമസ്തവും നമുക്കു ദാനം നല്കി.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ ദാനത്താല്‍ പരിപോഷിതരായി,


അങ്ങേ കാരുണ്യം ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങനെ, ഈ കൂദാശയാല്‍ ഇക്കാലയളവില്‍
ഞങ്ങളെ അങ്ങ് പരിപോഷിപ്പിക്കുന്നപോലെ,
നിത്യജീവനിലും ഞങ്ങള്‍ പങ്കാളികളാകാന്‍
കാരുണ്യപൂര്‍വം അങ്ങ് ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തോട് കരുണയായിരിക്കണമേ.


അനുദിനം അങ്ങേക്ക് പ്രീതികരമല്ലാത്തവ വര്‍ജിച്ചുകൊണ്ട്,
പൂര്‍വോപരി അങ്ങേ കല്പനകളുടെ സന്തോഷത്താല്‍
ഇവര്‍ നിറയുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Friday 22 March 2024

Friday of the 5th week of Lent - Proper Readings


(see also Lazarus)

Liturgical Colour: Violet.

Readings at Mass
________

പ്രവേശകപ്രഭണിതം
സങ്കീ 31:9,15,17

കര്‍ത്താവേ, എന്നോട് കരുണ തോന്നണമേ!


എന്തുകൊണ്ടെന്നാല്‍, ഞാന്‍ ദുരിതമനുഭവിക്കുന്നു;
എന്റെ ശത്രുക്കളുടെയും മര്‍ദകരുടെയും കരങ്ങളില്‍നിന്ന്
എന്നെ രക്ഷിക്കുകയും എന്നെ മോചിപ്പിക്കുകയും ചെയ്യണമേ.
കര്‍ത്താവേ, എന്നെ ലജ്ജിതനാക്കരുതേ.
എന്തെന്നാല്‍, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനങ്ങളുടെ തെറ്റുകള്‍ പൊറുക്കണമേ.


അങ്ങനെ, ഞങ്ങളുടെ ബലഹീനതയാല്‍ ചെയ്തുപോയ
പാപങ്ങളുടെ ബന്ധനങ്ങളില്‍നിന്ന്
അങ്ങേ കാരുണ്യത്താല്‍ ഞങ്ങള്‍ മോചിതരാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
ദൈവമേ, ക്രിസ്തുവിന്റെ പീഡാസഹനം ധ്യാനിക്കുന്നതില്‍
പരിശുദ്ധമറിയത്തെ ഭക്തിപൂര്‍വം അനുകരിക്കാന്‍,
കനിവോടെ അങ്ങേ സഭയ്ക്ക്
ഇക്കാലയളവില്‍ അങ്ങു നല്കിയല്ലോ.
ഈ കന്യകയുടെ മധ്യസ്ഥതയാല്‍
അങ്ങേ ജാതനായ ഏകപുത്രനോട്
ദിനംപ്രതി ഒന്നുചേര്‍ന്നു നില്ക്കാനും
അവസാനം അവിടത്തെ കൃപയുടെ പൂര്‍ണതയിലേക്ക്
എത്തിച്ചേരാനും അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ജെറ 20:10-13
ദുഷ്ടരുടെ കൈയില്‍ നിന്ന് ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു.

ജെറമിയ പറഞ്ഞു:

പലരും അടക്കം പറയുന്നതു ഞാന്‍ കേള്‍ക്കുന്നു:


സര്‍വത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക,
നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം.
എന്റെ കൂട്ടുകാരായിരുന്നവര്‍
ഞാന്‍ വീഴുന്നതു കാണാന്‍ കാത്തിരിക്കുകയാണ്.
അവനു വഴിതെറ്റിയേക്കാം.
അപ്പോള്‍ നമുക്ക് അവന്റെ മേല്‍ വിജയം നേടാം;
പ്രതികാരം നടത്തുകയും ചെയ്യാം.
എന്നാല്‍ വീരയോദ്ധാവിനെപ്പോലെ കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്.
അതിനാല്‍ എന്റെ പീഡകര്‍ക്കു കാലിടറും.
അവര്‍ എന്റെ മേല്‍ വിജയം വരിക്കുകയില്ല.
വിജയിക്കാതെ വരുമ്പോള്‍ അവര്‍ വല്ലാതെ ലജ്ജിക്കും.
അവര്‍ക്കുണ്ടാകുന്ന നിത്യമായ അവമാനം
ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല.
സൈന്യങ്ങളുടെ കര്‍ത്താവേ, നീതിമാനെ പരിശോധിക്കുകയും
ഹൃദയവും മനസ്സും കാണുകയും ചെയ്യുന്നവനേ,
അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു കാണാന്‍
എന്നെ അനുവദിക്കണമേ.
അങ്ങിലാണല്ലോ ഞാന്‍ ആശ്രയിക്കുന്നത്.
കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍; അവിടുത്തെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, ദുഷ്ടരുടെ കൈയില്‍ നിന്ന്
ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 18:1-3,4-5,6

കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.

കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ,


ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,
എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും,
എന്റെ പരിചയും രക്ഷാശൃംഗവും അഭയ കേന്ദ്രവും.
സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു;
അവിടുന്ന് എന്നെ ശത്രുക്കളില്‍ നിന്നു രക്ഷിക്കും.

കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.

മരണപാശം എന്നെ ചുറ്റി,


വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.
പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി,
മരണത്തിന്റെ കുരുക്ക് എന്റെ മേല്‍ ഇതാ വീഴുന്നു.

കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.

കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു;


എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു;
അവിടുന്നു തന്റെ ആലയത്തില്‍ നിന്ന് എന്റെ അപേക്ഷ കേട്ടു;
എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.

കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.

________

സുവിശേഷ പ്രഘോഷണവാക്യം
cf.യോഹ 6:63,68

കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.


കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.
നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
കര്‍ത്താവായ യേശുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.

________

സുവിശേഷം
യോഹ 10:31-42
അവര്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ കൈയില്‍ നിന്ന് രക്ഷപെട്ടു.

യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍ നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍
ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തി മൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? യഹൂദര്‍ പറഞ്ഞു:
ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂലമല്ല, ദൈവദൂഷണം മൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം,
മനുഷ്യനായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു. യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍
പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? വിശുദ്ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം
ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു. അങ്ങനെയെങ്കില്‍, പിതാവ് വിശുദ്ധീകരിച്ച്
ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍
കുറ്റപ്പെടുത്തുന്നുവോ? ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. എന്നാല്‍,
ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍,
പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്‍ക്കുകയും ചെയ്യും. വീണ്ടും
അവര്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ കൈയില്‍ നിന്ന് രക്ഷപെട്ടു.
ജോര്‍ദാന്റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്‌നാനം നല്‍കിയിരുന്ന സ്ഥലത്തേക്ക് അവന്‍ വീണ്ടും പോയി അവിടെ
താമസിച്ചു. വളരെപ്പേര്‍ അവന്റെ അടുത്തു വന്നു. അവര്‍ പറഞ്ഞു: യോഹന്നാന്‍ ഒരടയാളവും പ്രവര്‍ത്തിച്ചില്ല. എന്നാല്‍,
ഈ മനുഷ്യനെപ്പറ്റി യോഹന്നാന്‍ പറഞ്ഞിരുന്നതെല്ലാം സത്യമാണ്. അവിടെവച്ച് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, കരുണാമയനായ അങ്ങേ ബലിപീഠങ്ങളില്‍,


യോഗ്യതയോടെ നിരന്തരം ശുശ്രൂഷചെയ്യാന്‍
ഞങ്ങളെ അര്‍ഹരാക്കുകയും
അവയുടെ നിത്യമായ പങ്കാളിത്തംവഴി
രക്ഷിക്കപ്പെടാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
1 പത്രോ 2:24

നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്


യേശു കുരിശിലേറി.
അത് നാം പാപത്തിനു മരിച്ച് നീതിക്കായി ജീവിക്കേണ്ടതിനാണ്.
അവന്റെ മുറിവിനാല്‍ നമ്മള്‍ സൗഖ്യമാക്കപ്പെട്ടിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച ബലിയുടെ നിത്യമായ സംരക്ഷണം


ഞങ്ങളില്‍നിന്ന് നീക്കിക്കളയാതിരിക്കുകയും
ദോഷകരമായതെല്ലാം ഞങ്ങളില്‍നിന്ന്
എപ്പോഴും അകറ്റുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ സംരക്ഷണത്തിന്റെ കൃപ തേടുന്ന അങ്ങേ ദാസര്‍ക്ക്,
സകല തിന്മകളിലുംനിന്നു മോചിതരായി,
സ്വസ്ഥമായ മനസ്സോടെ അങ്ങേക്കു ശുശ്രൂഷചെയ്യാനുള്ള
അനുഗ്രഹം നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Saturday 23 March 2024

Saturday of the 5th week of Lent


(optional commemoration of Saint Turibius of Mongrovejo, Bishop)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 22:19,6

കര്‍ത്താവേ, അങ്ങ് എന്നില്‍ നിന്ന് അകന്നിരിക്കരുതേ.


എനിക്ക് തുണയായവനേ, എന്റെ സഹായത്തിന് വേഗം വരണമേ.
എന്തെന്നാല്‍, ഞാന്‍ മനുഷ്യനല്ല, കൃമിയത്രേ.
മനുഷ്യര്‍ക്ക് നിന്ദാപാത്രവും ജനത്തിന് പരിഹാസവിഷയവുമാണ്.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ക്രിസ്തുവില്‍ നവജന്മംകൊണ്ട എല്ലാവരെയും


അങ്ങ്, തിരഞ്ഞെടുക്കപ്പെട്ടവ വംശവും
രാജകീയപുരോഹിത ഗണവുമാക്കിയല്ലോ.
അങ്ങു കല്പിക്കുന്നവ ആഗ്രഹിക്കാനും ചെയ്യാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, നിത്യതയിലേക്കു വിളിച്ചിരിക്കുന്ന ജനത്തിന്
ഹൃദയങ്ങളുടെ വിശ്വാസവും ഭക്തകൃത്യങ്ങളും
ഒന്നാക്കിത്തീര്‍ക്കാന്‍ അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
എസെ 37:21-28
ഞാന്‍ അവരെ ഒരൊറ്റ ജനതയാക്കും.

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെ ഇടയില്‍ നിന്ന് ഇസ്രായേല്‍ ജനത്തെ
ഞാന്‍ കൊണ്ടുവരും; എല്ലാ ദിക്കുകളിലും നിന്ന് ഞാന്‍ അവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും. സ്വദേശത്ത്
ഇസ്രായേലിന്റെ മലകളില്‍ ഞാന്‍ അവരെ ഒരൊറ്റ ജനതയാക്കും. ഒരു രാജാവ് അവരുടെ മേല്‍ ഭരണം നടത്തും.
ഇനിയൊരിക്കലും അവര്‍ രണ്ടു ജനതകളായിരിക്കുകയില്ല; രണ്ടു രാജ്യങ്ങളായി ഭിന്നിച്ചു നില്‍ക്കുകയുമില്ല. തങ്ങളുടെ
വിഗ്രഹങ്ങളാലോ മ്ലേച്ഛപ്രവൃത്തികളാലോ മറ്റേതെങ്കിലും അപരാധങ്ങളാലോ അവര്‍ മേലില്‍ തങ്ങളെത്തന്നെ
മലിനപ്പെടുത്തുകയില്ല. അവര്‍ പാപംചെയ്ത എല്ലാ വസതികളിലും നിന്ന് അവരെ ഞാന്‍ രക്ഷിച്ച് നിര്‍മലരാക്കും. അങ്ങനെ
അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും. എന്റെ ദാസനായ ദാവീദ് അവര്‍ക്ക് രാജാവായിരിക്കും.
അവര്‍ക്കെല്ലാം കൂടി ഒരിടയനേ ഉണ്ടായിരിക്കുകയുള്ളു. അവര്‍ എന്റെ നിയമങ്ങള്‍ അനുസരിക്കുകയും കല്‍പനകള്‍ ശ്രദ്ധാപൂര്‍വം
പാലിക്കുകയും ചെയ്യും. ഞാന്‍ എന്റെ ദാസനായ യാക്കോബിനു കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍ അധിവസിച്ചതുമായ
ദേശത്ത് അവര്‍ വസിക്കും. അവരും അവരുടെ സന്തതിപരമ്പരയും ആ ദേശത്ത് നിത്യമായി വസിക്കും; എന്റെ ദാസനായ
ദാവീദ് എന്നേക്കും അവരുടെ രാജാവായിരിക്കും. സമാധാനത്തിന്റെ ഒരു ഉടമ്പടി അവരുമായി ഞാന്‍ ഉണ്ടാക്കും. അതു
നിത്യമായ ഉടമ്പടിയായിരിക്കും. അവരെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അവരുടെ മധ്യേ എന്റെ
ആലയം ഞാന്‍ എന്നേക്കുമായി സ്ഥാപിക്കും. എന്റെ വാസസ്ഥലം അവരുടെ മധ്യേ ആയിരിക്കും; ഞാന്‍ അവരുടെ ദൈവവും
അവര്‍ എന്റെ ജനവുമായിരിക്കും. എന്റെ ആലയം അവരുടെ മധ്യേ നിത്യമായി സ്ഥിതി ചെയ്യുമ്പോള്‍ ഇസ്രായേലിനെ
വിശുദ്ധീകരിക്കുന്ന കര്‍ത്താവ് ഞാനാണ് എന്ന് ജനതകള്‍ അറിയും.

________

പ്രതിവചന സങ്കീര്‍ത്തനം
ജെറ 31:10-13 2

ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ കര്‍ത്താവു നമ്മെ പാലിക്കുന്നു.

ജനതകളേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍,


വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍;
ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും
ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും
എന്നുപറയുവിന്‍.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ കര്‍ത്താവു നമ്മെ പാലിക്കുന്നു.

കര്‍ത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു;


ബലിഷ്ഠകരങ്ങളില്‍ നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.
ആഹ്ളാദാരവത്തോടെ അവര്‍ സീയോന്‍ മലയിലേക്കു വരും.
അവര്‍ ജലസമൃദ്ധമായ തോട്ടംപോലെയാകും.
അവര്‍ ഇനി ഒരിക്കലും ദുഃഖിക്കുകയില്ല.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ കര്‍ത്താവു നമ്മെ പാലിക്കുന്നു.

അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്ത് ആനന്ദിക്കും;


യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും.
ഞാന്‍ അവരുടെ വിലാപം ആഹ്ളാദമാക്കി മാറ്റും;
അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും
ആശ്വസിപ്പിക്കുകയും ചെയ്യും.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ കര്‍ത്താവു നമ്മെ പാലിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
എസെ 18:31

കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.


ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
എനിക്കെതിരായി നിങ്ങള്‍ ചെയ്ത അതിക്രമങ്ങള്‍ ഉപേക്ഷിക്കുവിന്‍.
ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിന്‍.
കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.

Or:
യോഹ 3:16
കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.
തന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
കര്‍ത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.

________

സുവിശേഷം
യോഹ 11:45-56
ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടി.

മറിയത്തിന്റെ അടുക്കല്‍ വന്നിരുന്ന യഹൂദരില്‍ വളരെപ്പേര്‍ അവന്‍ പ്രവര്‍ത്തിച്ചതു കണ്ട് അവനില്‍ വിശ്വസിച്ചു. എന്നാല്‍,
അവരില്‍ ചിലര്‍ ചെന്ന് യേശു പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ഫരിസേയരോടു പറഞ്ഞു. അപ്പോള്‍, പുരോഹിതപ്രമുഖന്മാരും
ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടി പറഞ്ഞു: നാം എന്താണു ചെയ്യേണ്ടത്? ഈ മനുഷ്യന്‍ വളരെയധികം
അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നല്ലോ. അവനെ നാം ഇങ്ങനെ വിട്ടാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍
റോമാക്കാര്‍ വന്ന് നമ്മുടെ വിശുദ്ധസ്ഥലത്തെയും ജനത്തെയും നശിപ്പിക്കും. അവരില്‍ ഒരുവനും ആ വര്‍ഷത്തെ പ്രധാന
പുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു: നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ. ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍
ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല. അവന്‍ ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത,
ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍ എന്ന നിലയില്‍, ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു
പ്രവചിക്കുകയായിരുന്നു – ജനത്തിനു വേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനു വേണ്ടിയും.
അന്നുമുതല്‍ അവനെ വധിക്കാന്‍ അവര്‍ ആലോചിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍
പരസ്യമായി സഞ്ചരിച്ചില്ല. അവന്‍ പോയി, മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തില്‍, ശിഷ്യരോടൊത്തു വസിച്ചു.
യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. ഗ്രാമങ്ങളില്‍ നിന്നു വളരെപ്പേര്‍ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി
പെസഹായ്ക്കുമുമ്പേ ജറുസലെമിലേക്കു പോയി. അവര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ട് ദേവാലയത്തില്‍വച്ചു പരസ്പരം ചോദിച്ചു:
നിങ്ങള്‍ എന്തു വിചാരിക്കുന്നു? അവന്‍ തിരുനാളിനു വരികയില്ലെന്നോ?

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പാപപരിഹാരം ചെയ്തുകൊണ്ട്


അങ്ങേ കൃപയ്ക്ക് ഞങ്ങളെ അര്‍ഹരാക്കുകയും
നിത്യമായ വാഗ്ദാനത്തിലേക്കു നയിക്കുകയും ചെയ്യുന്ന
ഞങ്ങളുടെ ഉപവാസത്തിന്റെ ദാനങ്ങള്‍,
അങ്ങേക്കു സ്വീകാര്യമായി ഭവിക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 11:52

ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനു വേണ്ടി


ക്രിസ്തു തന്നത്തന്നെ ഏല്പിച്ചുകൊടുത്തു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, പരമപരിശുദ്ധ ശരീരരക്തങ്ങളുടെ പോഷണംവഴി


അങ്ങു ഞങ്ങളെ പോറ്റുന്നതുപോലെ,
ദൈവികപ്രകൃതിയുടെ പങ്കാളികളുമാക്കിത്തീര്‍ക്കാന്‍
മഹിമപ്രതാപവാനായ അങ്ങയോടു ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്ന


അങ്ങേ സഭയോട് കരുണകാണിക്കുകയും
തങ്ങളുടെ ഹൃദയങ്ങള്‍ അങ്ങിലേക്കു തിരിക്കുന്നവരെ
കരുണയോടെ കടാക്ഷിക്കുകയും ചെയ്യണമേ.
അങ്ങേ ജാതനായ ഏകപുത്രന്റെ മരണംവഴി
അങ്ങു വീണ്ടെടുത്തവരെ,
പാപങ്ങളാല്‍ ഹനിക്കപ്പെടാനും
പരീക്ഷണങ്ങളാല്‍ ഞെരുക്കപ്പെടാനും അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Sunday 24 March 2024

Palm Sunday

Liturgical Colour: Red.

Readings at Mass

This gospel is read at the procession with palms before Mass:

The following are the readings at the Mass itself:

________

പ്രവേശകപ്രഭണിതം
cf. യോഹ 12:1,12-13; സങ്കീ 24:9-10

ഒലിവുശാഖയും വഹിച്ചെബ്രായ ബാലകര്‍


സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാ
ഉടനെ ഉച്ചരിച്ചിതാര്‍പ്പു വിളിയോടൊത്തഹോ!
‘ഉയരെ സ്വര്‍ഗ്ഗമായതില്‍ ഹോസാന.’
ജനതതി കുതുകമായ് കരമുയര്‍ത്തവേ
വഴിയില്‍ നീളെ വസ്ത്രവും വിരിച്ചു മോടിയില്‍
മഹിതനീശസുതനു നിത്യം ഹോസാന, ഹോസാന.

ഭൂമിയും, അതിങ്കലുള്ള സര്‍വവസ്തുവും


ഭൂതലം, അതില്‍ വസിച്ചിടുന്ന സര്‍വരും
ദൈവമായ നാഥനൊക്കെ സ്വന്തമാകുന്നു.
ആഴിമേല്‍ ഈ ഭൂതലത്തെയങ്ങു സ്ഥാപിച്ചു.
പുഴകള്‍ തന്നില്‍ ആയതിനെയങ്ങുറപ്പിച്ചു.

രക്ഷകന്റെ മാമലയില്‍ ആര്‍ പ്രവേശിക്കും?


തന്റെ ദിവ്യസന്നിധിയിലാരു നിന്നിടും?
സ്വച്ഛമാം കരങ്ങളും മനസ്സുമുള്ളവന്‍,
വ്യര്‍ത്ഥമായി തന്‍മനസ്സു മാറ്റിടാത്തവന്‍
കള്ളസത്യമേതുമങ്ങു ചൊല്ലിടാത്തവന്‍.
അവന്, തന്നില്‍ നിന്നനുഗ്രഹം ലഭിക്കുമേ,
അവനു രക്ഷകങ്കല്‍നിന്നു കൂലി കിട്ടുമേ.
മഹിത യാക്കോബിന്റെ ശക്തനായ ദൈവമേ,
അങ്ങയെ തിരഞ്ഞിടുന്ന തലമുറയിതാ,
തവമുഖം തിരഞ്ഞിടുന്ന തലമുറയിതാ.

നല്ക്കമാനമേകുവിന്‍ പടിപ്പുരകളെ,
നിത്യമാം കവാടമേ, ഉയര്‍ന്നു നില്ക്കുവിന്‍;
മഹിതരാജനീശനു പ്രവേശമേകുവിന്‍.
ആരുതാന്‍ മഹോന്നതനീ രാജനെന്നോ?
ധീര, ശക്ത, യുദ്ധവീരനാം കര്‍ത്താവുതാന്‍.

നല്ക്കമാനമേകുവിന്‍ പടിപ്പുരകളേ,
നിത്യമാം കവാടമേ, ഉയര്‍ന്നു നില്ക്കുവിന്‍;
മഹിതരാജനീശനു പ്രവേശമേകുവിന്‍.
ആരുതാന്‍ മഹോന്നതനീ രാജനെന്നോ?
സൈന്യനാഥനും മഹത്ത്വപൂര്‍ണ്ണരാജനും.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,


എളിമയുടെ മാതൃക അനുകരിക്കാന്‍
മനുഷ്യകുലത്തിനായി ഞങ്ങളുടെ രക്ഷകന്‍
മാംസം ധരിക്കുന്നതിനും കുരിശിലേറുന്നതിനും
അങ്ങ് തിരുമനസ്സായല്ലോ.
അവിടത്തെ സഹനത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും
ഉത്ഥാനത്തിന്റെ പങ്കുചേരലിന് അര്‍ഹരാകുകയും ചെയ്യാന്‍
ഞങ്ങളെ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 50:4-7
നിന്ദയില്‍ നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല.

പരിക്ഷീണന് ആശ്വാസം നല്‍കുന്ന വാക്ക് ദൈവമായ കര്‍ത്താവ് എന്നെ ശിഷ്യനെയെന്ന പോലെ അഭ്യസിപ്പിച്ചു. പ്രഭാതം
തോറും അവിടുന്ന് എന്റെ കാതുകളെ ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു. ദൈവമായ കര്‍ത്താവ് എന്റെ കാതുകള്‍ തുറന്നു.
ഞാന്‍ എതിര്‍ക്കുകയോ പിന്മാറുകയോ ചെയ്തില്ല. അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍
കാണിച്ചുകൊടുത്തു. നിന്ദയില്‍ നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല. ദൈവമായ കര്‍ത്താവ് എന്നെ
സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു
ഞാനറിയുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 22:7-8ab,16-17a,18-19,22-23

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു;


അവര്‍ കൊഞ്ഞനം കാട്ടുകയും പരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു:
അവന്‍ കര്‍ത്താവില്‍ ആശ്രയിച്ചല്ലോ; അവിടുന്ന് അവനെ രക്ഷിക്കട്ടെ;
അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ.

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു;


അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു;
അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു;
എന്റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി.

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

അവര്‍ എന്റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു;


എന്റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു.
കര്‍ത്താവേ, അങ്ങ് അകന്നിരിക്കരുതേ!
എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗം വരണമേ!

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

ഞാന്‍ അവിടുത്തെ നാമം എന്റെ സഹോദരരോടു പ്രഘോഷിക്കും,


സഭാമധ്യത്തില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
കര്‍ത്താവിന്റെ ഭക്തരേ,അവിടുത്തെ സ്തുതിക്കുവിന്‍;
യാക്കോബിന്റെ സന്തതികളേ, അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;

എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?

________

രണ്ടാം വായന
ഫിലി 2:6-11
ക്രിസ്തു തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി.

ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;


തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍
മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി.
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്,
യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍
ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
ഫിലി 2:8-9

കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.


ക്രിസ്തു മരണംവരെ, അതേ കുരിശുമരണം വരെ,
അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി.
എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്ക് സ്തുതി.

________

സുവിശേഷം
മാര്‍ക്കോ 14:1-15:47
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവചരിത്രം

( ✠ യേശു, C വ്യാഖ്യാതാവ്, S ഒരു വ്യക്തി, G ഒന്നിലധികം പേര്‍ )

C പെസഹായ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിനും രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. യേശുവിനെ ചതിവില്‍ പിടികൂടി
വധിക്കേണ്ടത് എങ്ങനെയെന്ന് പ്രധാന പുരോഹിതന്മാരും നിയമജ്ഞരും ആലോചിച്ചുകൊണ്ടിരുന്നു. അവര്‍ പറഞ്ഞു:
G തിരുനാളില്‍ വേണ്ട; ജനങ്ങള്‍ ബഹളമുണ്ടാക്കും.
C അവന്‍ ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കവേ, ഒരു വെണ്‍കല്‍ഭരണി നിറയെ
വിലയേറിയ ശുദ്ധ നാര്‍ദീന്‍ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള്‍ ഭരണി തുറന്ന് അത് അവന്റെ
ശിരസ്സില്‍ ഒഴിച്ചു. അവിടെയുണ്ടായിരുന്ന ചിലര്‍ അമര്‍ഷത്തോടെ പരസ്പരം പറഞ്ഞു:
G ഈ തൈലം പാഴാക്കിക്കളഞ്ഞത് എന്തിന്? ഇതു മുന്നൂറിലധികം ദനാറയ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ.
C അവര്‍ അവളെ കുറ്റപ്പെടുത്തി. യേശു പറഞ്ഞു:
✠ ഇവളെ സ്വൈരമായി വിടുക, എന്തിന് ഇവളെ വിഷമിപ്പിക്കുന്നു? ഇവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം
ചെയ്തിരിക്കുന്നു. ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും അവര്‍ക്കു നന്മ ചെയ്യാന്‍ സാധിക്കും.
ഞാനാകട്ടെ, എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല. ഇവള്‍ക്കു സാധിക്കുന്നത് ഇവള്‍ ചെയ്തു. എന്റെ
സംസ്കാരത്തിനുവേണ്ടി ഇവള്‍ എന്റെ ശരീരം മുന്‍കൂട്ടി തൈലം പൂശുകയാണു ചെയ്തത്. ഞാന്‍ സത്യമായി നിങ്ങളോടു
പറയുന്നു: ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ
സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.
C പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്‌ക്കറിയോത്താ യേശുവിനെ ഒറ്റിക്കൊടുക്കാന്‍വേണ്ടി പ്രധാനപുരോഹിതന്മാരുടെ
അടുത്തു ചെന്നു. അവര്‍ ഇതറിഞ്ഞു സന്തോഷിച്ച്, അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. അവനെ എങ്ങനെ
ഒറ്റിക്കൊടുക്കാമെന്നു വിചാരിച്ച് അവന്‍ അവസരം പാര്‍ത്തിരുന്നു.
പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു:
G നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
C അവന്‍ രണ്ടു ശിഷ്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു:
✠ നിങ്ങള്‍ നഗരത്തിലേക്കുചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ടു ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവനെ
അനുഗമിക്കുക. അവന്‍ എവിടെ ചെന്നു കയറുന്നുവോ അവിടത്തെ ഗൃഹനാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ
ശിഷ്യന്മാരുമൊത്തു പെസഹാ ഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാല എവിടെയാണ്? സജ്ജീ കൃതമായ ഒരു വലി യ മാളി കമുറി
അവര്‍ കാണിച്ചുതരും. അവി ടെ നമുക്കു വേണ്ടി ഒരുക്കു ക.
C ശിഷ്യന്മാര്‍ പുറപ്പെട്ട് നഗരത്തിലെത്തി, അവന്‍ പറഞ്ഞിരുന്നതു പോലെ കണ്ടു. അവര്‍ പെസഹാ ഒരുക്കി.
സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു. അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു പറഞ്ഞു:
✠ ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: എന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന നിങ്ങളിലൊരുവന്‍ എന്നെ
ഒറ്റിക്കൊടുക്കും.
C അവര്‍ ദുഃഖിതരായി. ഓരോരുത്തരും അവനോടു ചോദിച്ചു:
G അതു ഞാനല്ലല്ലോ
C അവന്‍ പറഞ്ഞു:
✠ പന്ത്രണ്ടുപേരില്‍ എന്നോടൊപ്പം പാത്രത്തില്‍ കൈമുക്കുന്നവന്‍ തന്നെ. മനുഷ്യപുത്രന്‍ തന്നെക്കുറിച്ച്
എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു
നന്നായിരുന്നു.
C അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട്
അരുളിച്ചെയ്തു:
✠ ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്.
C അനന്തരം, പാനപാത്രം എടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, അവര്‍ക്കു നല്‍കി. എല്ലാവരും അതില്‍ നിന്നു
പാനംചെയ്തു. അവന്‍ അവരോട് അരുളിച്ചെയ്തു:
✠ ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. സത്യമായി ഞാന്‍ നിങ്ങളോടു
പറയുന്നു, ദൈവരാജ്യത്തില്‍ ഞാന്‍ ഇതു നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഇനി ഞാന്‍
കുടി ക്കു കയില്ല.
C സ്‌തോത്രഗീതം ആലപിച്ചതിനുശേഷം അവര്‍ ഒലിവുമലയിലേക്കു പോയി. യേശു അവരോടു പറഞ്ഞു:
✠ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടര്‍ച്ചയുണ്ടാകും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്ന്
എഴുതപ്പെട്ടിരിക്കുന്നു. ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകും.
C പത്രോസ് പറഞ്ഞു:
S എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല.
C യേശു അവനോടു പറഞ്ഞു:
✠ സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഇന്ന്, ഈ രാത്രിയില്‍ത്തന്നെ, കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനു മുമ്പ് നീ
എന്നെ മൂന്നു പ്രാവശ്യം നി ഷേധി ച്ചു പറയും.
C അവന്‍ തറപ്പിച്ചു പറഞ്ഞു:
S നിന്നോടുകൂടെ മരിക്കേണ്ടി വന്നാലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല.
C അങ്ങനെതന്നെ എല്ലാവരും പറഞ്ഞു.
അവര്‍ ഗത്സെമനി എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു:
✠ ഞാന്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുവിന്‍.
C അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി, പര്യാകുലനാകാനും
അസ്വസ്ഥനാകാനും തുടങ്ങി. അവന്‍ അവരോടു പറഞ്ഞു:
✠ എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ഉണര്‍ന്നിരിക്കുവിന്‍.
C അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന്, നിലത്തുവീണ്, ഇങ്ങനെ പ്രാര്‍ഥിച്ചു:
✠ സാധ്യമെങ്കില്‍ ആ മണിക്കൂര്‍ എന്നെ കടന്നുപോകട്ടെ. ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ
പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്റെ ഹിതമല്ല അങ്ങേ ഹിതം മാത്രം.
C അനന്തരം അവന്‍ വന്ന്, അവര്‍ ഉറങ്ങുന്നതു കണ്ട്, പത്രോസിനോടു ചോദിച്ചു:
✠ ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ? പ്രലോഭനത്തില്‍
അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍. ആത്മാവ് സന്നദ്ധമെങ്കി ലും ശരീ രം ബലഹീ നമാണ്.
C അവന്‍ വീണ്ടും പോയി, അതേ വചനം പറഞ്ഞു പ്രാര്‍ഥിച്ചു. തിരിച്ചു വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതാണ് കണ്ടത്.
അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. അവനോട് എന്തു മറുപടി പറയണമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു.
അവന്‍ മൂന്നാമതും വന്ന് അവരോടു പറഞ്ഞു:
✠ ഇനിയും നിങ്ങള്‍ ഉറങ്ങി വിശ്രമിക്കുന്നുവോ? മതി. സമയമായിരിക്കുന്നു. ഇതാ, മനുഷ്യപുത്രന്‍ പാപികളുടെ
കൈകളില്‍ ഏല്‍പിക്കപ്പെടുന്നു. എഴുന്നേല്‍ക്കുവിന്‍; നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്‍
അടുത്തെത്തി യിരിക്കു ന്നു.
C അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ
പ്രധാന പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും ജനപ്രമാണികളുടെയും അടുത്തുനിന്നു വാളും വടിയുമായി ഒരു ജനക്കൂട്ടവും
വന്നിരുന്നു. ഒറ്റുകാരന്‍ അവര്‍ക്ക് ഒരടയാളം നല്‍കിയിരുന്നു:
S ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ. അവനെ പിടിച്ച് സുരക്ഷിതമായി കൊണ്ടുപൊയ്‌ക്കൊള്ളുക.
C അവന്‍ യേശുവിനെ സമീപിച്ച്, അവനെ ഗാഢമായി ചുംബിച്ചു കൊണ്ട് പറഞ്ഞു:
S ഗുരോ സ്വസ്തി.
C അപ്പോള്‍ അവര്‍ അവനെ പിടിച്ചു ബന്ധിച്ചു. സമീപത്തു നിന്നിരുന്ന ഒരുവന്‍ വാള്‍ ഊരി പ്രധാന പുരോഹിതന്റെ
സേവകനെ വെട്ടി അവന്റെ ചെവി ഛേദിച്ചുകളഞ്ഞു. യേശു അവരോടു പറഞ്ഞു:
✠ കവര്‍ച്ചക്കാരനെതിരേ എന്നതുപോലെ, വാളും വടിയുമായി എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ വന്നിരിക്കുന്നുവോ? ഞാന്‍
ദിവസവും ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ട് നിങ്ങളോടുകൂടെ ഉണ്ടായിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍,
വിശുദ്ധലിഖിതങ്ങള്‍ പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു.
C അപ്പോള്‍, ശിഷ്യന്മാരെല്ലാവരും അവനെ വിട്ട് ഓടിപ്പോയി. എന്നാല്‍, ഒരു യുവാവ് അവനെ അനുഗമിച്ചു. അവന്‍
ഒരു പുതപ്പു മാത്രമേ തന്റെ ശരീരത്തില്‍ ചുറ്റിയിരുന്നുള്ളൂ. അവര്‍ അവനെ പിടിച്ചു. അവന്‍ പുതപ്പുപേക്ഷിച്ച് നഗ്നനായി
ഓടിപ്പോയി.
അവര്‍ യേശുവിനെ പ്രധാന പുരോഹിതന്റെ അടുത്തേക്കു കൊണ്ടുപോയി. എല്ലാ പുരോഹിതപ്രമുഖന്മാരും ജനപ്രമാണികളും
നിയമജ്ഞരും ഒരുമിച്ചുകൂടി. പത്രോസ് പ്രധാന പുരോഹിതന്റെ മുറ്റം വരെ അവനെ അല്‍പം അകലെയായി അനുഗമിച്ചു.
പിന്നീട്, അവന്‍ പരിചാരകരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു. പുരോഹിത പ്രമുഖന്മാരും ന്യായാധിപസംഘം മുഴുവനും
യേശുവിനെ വധിക്കുന്നതിന് അവനെതിരേ സാക്ഷ്യം അന്വേഷിച്ചു. പക്‌ഷേ, അവര്‍ കണ്ടെത്തിയില്ല. പലരും അവനെതിരേ
കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവ തമ്മില്‍ പൊരുത്തപ്പെട്ടില്ല. ചിലര്‍ എഴുന്നേറ്റ് അവനെതിരേ ഇപ്രകാരം കള്ളസാക്ഷ്യം
പറഞ്ഞു:
G കൈകൊണ്ടു പണിത ഈ ദേവാലയം ഞാന്‍ നശിപ്പിക്കുകയും കൈകൊണ്ടു പണിയാത്ത മറ്റൊന്ന് മൂന്നു
ദിവസംകൊണ്ടു നിര്‍മിക്കുകയും ചെയ്യും എന്ന് ഇവന്‍ പറയുന്നതു ഞങ്ങള്‍ കേട്ടിട്ടുണ്ട്.
C ഇക്കാര്യത്തിലും അവരുടെ സാക്ഷ്യങ്ങള്‍ പൊരുത്തപ്പെട്ടില്ല. പ്രധാന പുരോഹിതന്‍ മധ്യത്തില്‍ എഴുന്നേറ്റുനിന്ന്
യേശുവിനോടു ചോദിച്ചു:
S ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതിന് നിനക്കു മറുപടിയൊന്നും പറയാനില്ലേ?
C അവന്‍ നിശ്ശബ്ദനായിരുന്നു: മറുപടിയൊന്നും പറഞ്ഞില്ല. പ്രധാന പുരോഹിതന്‍ വീണ്ടും ചോദിച്ചു:
S നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു?
C യേശു പറഞ്ഞു:
✠ ഞാന്‍ തന്നെ. മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും
നിങ്ങള്‍ കാണും.
C അപ്പോള്‍ പ്രധാന പുരോഹിതന്‍ വസ്ത്രം വലിച്ചുകീറിക്കൊണ്ടു പറഞ്ഞു:
S ഇനി സാക്ഷികളെക്കൊണ്ട് നമുക്ക് എന്താവശ്യം? ദൈവദൂഷണം നിങ്ങള്‍കേട്ടുവല്ലോ? നിങ്ങള്‍ക്ക് എന്തു തോന്നുന്നു?
C അവന്‍ മരണത്തിന് അര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു. ചിലര്‍ അവനെ തുപ്പാനും അവന്റെ മുഖം മൂടിക്കെട്ടി
മുഷ്ടികൊണ്ട് ഇടിക്കാനും, നീ പ്രവചിക്കുക എന്ന് അവനോടു പറയാനും തുടങ്ങി. ഭൃത്യന്മാര്‍ അവന്റെ ചെകിട്ടത്തടിച്ചു.
പത്രോസ് താഴെ മുറ്റത്തിരിക്കുമ്പോള്‍, പ്രധാനപുരോഹിതന്റെ പരിചാരികമാരില്‍ ഒരുവള്‍ വന്ന്, അവന്‍ തീ
കാഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട് അവനെ നോക്കിപ്പറഞ്ഞു:
S നീയും നസറായനായ യേശുവിന്റെ കൂടെയായിരുന്നല്ലോ.
C അവനാകട്ടെ, അത് നിഷേധിച്ചു പറഞ്ഞു:
S നീ പറയുന്നതെന്തെന്നു ഞാന്‍ അറിയുന്നില്ല; എനിക്കു മനസ്സിലാകുന്നുമില്ല.
C പിന്നെ, അവന്‍ പുറത്ത് പടിവാതില്‍ക്കലേക്കു പോയി. ആ പരിചാരിക അവനെ പിന്നെയും കണ്ടപ്പോള്‍, അടുത്തു
നിന്നവരോടു പറഞ്ഞു:
S ഇവന്‍ അവരില്‍ ഒരുവനാണ്.
C അവന്‍ വീണ്ടും അതു നിഷേധിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍, അടുത്തു നിന്നവര്‍ പത്രോസിനോടു പറഞ്ഞു:
S നിശ്ചയമായും നീ അവരില്‍ ഒരുവനാണ്. നീയും ഗലീലിയക്കാരനാണല്ലോ.
C അവന്‍ ശപിക്കാനും ആണയിടുവാനും തുടങ്ങി കൊണ്ട് പറഞ്ഞു:
S നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല.
C ഉടന്‍തന്നെ കോഴി രണ്ടാം പ്രാവശ്യം കൂവി. കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനു മുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ
നിഷേധിക്കുമെന്ന് യേശു പറഞ്ഞ വാക്ക് അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ ഉള്ളുരുകിക്കരഞ്ഞു.
അതിരാവിലെതന്നെ, പുരോഹിത പ്രമുഖന്മാര്‍ ജനപ്രമാണികളോടും നിയമജ്ഞരോടും ന്യായാധിപസംഘം മുഴുവനോടും ചേര്‍
ന്ന് ആലോചന നടത്തി. അവര്‍ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തോസിനെ ഏല്‍പിച്ചു. പീലാത്തോസ്
അവനോടു ചോദിച്ചു:
S നീ യഹൂദരുടെ രാജാവാണോ?
C അവന്‍ മറുപടി പറഞ്ഞു:
✠ നീ തന്നെ പറയുന്നു.
C പുരോഹിതപ്രമുഖന്മാര്‍ അവനില്‍ പല കുറ്റങ്ങളും ആരോപിച്ചു. പീലാത്തോസ് വീണ്ടും ചോദിച്ചു:
S നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ! എത്ര കുറ്റങ്ങളാണ് അവര്‍ നിന്റെ മേല്‍ ആരോപിക്കുന്നത്!
C എന്നാല്‍, യേശു മറുപടി ഒന്നും പറഞ്ഞില്ല. തന്മൂലം പീലാത്തോസ് വിസ്മയിച്ചു.
ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ അവന്‍ തിരുനാളില്‍ മോചിപ്പിക്കുക പതിവായിരുന്നു. വിപ്ലവത്തിനിടയില്‍
കൊലപാതകം നടത്തിയ ബറാബ്ബാസ് എന്നൊരുവന്‍ വിപ്ലവകാരികളോടൊപ്പം തടങ്കലില്‍ ഉണ്ടായിരുന്നു. ജനക്കൂട്ടം
പീലാത്തോസിന്റെ അടുത്തുചെന്ന് പതിവുള്ള ആനുകൂല്യത്തിന് അപേക്ഷിച്ചു. അവന്‍ പറഞ്ഞു:
S യഹൂദരുടെ രാജാവിനെ ഞാന്‍ മോചിപ്പിച്ചു തരണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?
C എന്തെന്നാല്‍, അസൂയ നിമിത്തമാണു പുരോഹിത പ്രമുഖന്മാര്‍ അവനെ ഏല്‍പിച്ചുതന്നതെന്ന് അവന്
അറിയാമായിരുന്നു. എന്നാല്‍, ബറാബ്ബാസിനെയാണു വിട്ടുതരേണ്ടതെന്ന് ആവശ്യപ്പെടാന്‍ പുരോഹിത പ്രമുഖന്മാര്‍ ജനക്കൂട്ടത്തെ
പ്രേരിപ്പിച്ചു. പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു:
S യഹൂദരുടെ രാജാവെന്നു നിങ്ങള്‍ വിളിക്കുന്നവനെ ഞാന്‍ എന്തു ചെയ്യണം?
C അവര്‍ വിളിച്ചുപറഞ്ഞു:
G അവനെ ക്രൂശിക്കുക!
C പീലാത്തോസ് ചോദിച്ചു:
S അവന്‍ എന്തു തിന്മ പ്രവര്‍ത്തിച്ചു?
C അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
G അവനെ ക്രൂശിക്കുക!
C അപ്പോള്‍, പീലാത്തോസ് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ തീരുമാനിച്ചുകൊണ്ട്, ബറാബ്ബാസിനെ അവര്‍ക്കു
വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചതിനുശേഷം ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു.
അനന്തരം, പടയാളികള്‍ യേശുവിനെ കൊട്ടാരത്തിനുള്ളില്‍ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അവര്‍
സൈന്യവിഭാഗത്തെ മുഴുവന്‍ അണിനിരത്തി. അവര്‍ അവനെ ചെമപ്പുവസ്ത്രം ധരിപ്പിക്കുകയും ഒരു മുള്‍ക്കിരീടം മെടഞ്ഞ്
അണിയിക്കുകയും ചെയ്തു. അവര്‍ അവനെ അഭിവാദനം ചെയ്ത് പറഞ്ഞു:
G യഹൂദരുടെ രാജാവേ, സ്വസ്തി!
C പിന്നീട് ഞാങ്ങണകൊണ്ട് അവന്റെ ശിരസ്സില്‍ അടിക്കുകയും അവന്റെ മേല്‍ തുപ്പുകയും മുട്ടുകുത്തി അവനെ
പ്രണമിക്കുകയും ചെയ്തു. അവനെ പരിഹസിച്ചശേഷം ചെമപ്പുവസ്ത്രം അഴിച്ചുമാറ്റി. അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ചു. പിന്നീട്
അവര്‍ അവനെ കുരിശില്‍ തറയ്ക്കാന്‍ കൊണ്ടു പോയി.
അലക്‌സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നു വന്ന്, അതിലേ
കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. തലയോടിടം എന്നര്‍ഥമുള്ള ഗോല്‍
ഗോഥായില്‍ അവര്‍ അവനെ കൊണ്ടുവന്നു. മീറ കലര്‍ത്തിയ വീഞ്ഞ് അവര്‍ അവനു കൊടുത്തു. അവന്‍ അതു കുടിച്ചില്ല.
പിന്നീട്, അവര്‍ അവനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട
വീതത്തിനു കുറിയിട്ടു. അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂറായിരുന്നു. ‘യഹൂദരുടെ രാജാവ്’ എന്ന്
അവന്റെ പേരില്‍ ഒരു കുറ്റപത്രവും എഴുതിവച്ചിരുന്നു. അവനോടുകൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു –
ഒരുവനെ അവന്റെ വലത്തുവശത്തും അപരനെ ഇടത്തുവശത്തും. അതിലെ കടന്നുപോയവര്‍ തല കുലുക്കികൊണ്ട് അവനെ
ദുഷിച്ചുപറഞ്ഞു:
G ദേവാലയം നശിപ്പിച്ച്, മൂന്നു ദിവസംകൊണ്ടു വീണ്ടും പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; കുരിശില്‍ നിന്ന്
ഇറങ്ങിവരുക.
C അതുപോലെതന്നെ, പുരോഹിത പ്രമുഖന്മാരും നിയമജ്ഞരും പരിഹാസപൂര്‍വം പരസ്പരം പറഞ്ഞു:
G ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഞങ്ങള്‍ കണ്ടു
വിശ്വസിക്കുന്നതിനുവേണ്ടി ഇസ്രായേലിന്റെ രാജാവായ ക്രിസ്തു ഇപ്പോള്‍ കുരിശില്‍ നിന്ന് ഇറങ്ങിവരട്ടെ.
C അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.
ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. ഒമ്പതാം മണിക്കൂറായപ്പോള്‍
യേശു ഉച്ചത്തില്‍ നിലവിളിച്ചു:
✠ എലോയ്, എലോയ്, ലാമാ സബക്ക്ത്താനി?
C അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? അടുത്തു നിന്നിരുന്ന
ചിലര്‍ അതുകേട്ടു പറഞ്ഞു:
G ഇതാ, അവന്‍ ഏലിയായെ വിളിക്കുന്നു.
C ഒരുവന്‍ ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, അവനു കുടിക്കാന്‍
കൊടുത്തുകൊണ്ടു പറഞ്ഞു:
S ആകട്ടെ, അവനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം.
യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു.
(ഇവിടെ എല്ലാവരും അല്‍പസമയം മുട്ടുകുത്തുന്നു)
C അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍ നിന്ന് താഴെവരെ രണ്ടായി കീറി. അവന് അഭിമുഖമായി നിന്നിരുന്ന
ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ട് പറഞ്ഞു:
S സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.
C ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയവും യോസേയുടെയും ചെറിയ
യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. യേശു ഗലീലിയിലായിരുന്നപ്പോള്‍ അവനെ
അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണ് ഇവര്‍. കൂടാതെ, അവനോടുകൂടെ ജറുസലേമിലേക്കു വന്ന മറ്റനവധി സ്ത്രീകളും
അവിടെ ഉണ്ടായിരുന്നു.
അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു. അതിനാല്‍, വൈകുന്നേരമായപ്പോള്‍
അരിമത്തെയാക്കാരനായ ജോസഫ് ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാ സംഘത്തിലെ
ബഹുമാന്യനായ ഒരംഗവും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ
ശരീരം ചോദിച്ചു. അവന്‍ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ് വിസ്മയിച്ചു. അവന്‍ ശതാധിപനെ വിളിച്ച്, അവന്‍
ഇതിനകം മരിച്ചുകഴിഞ്ഞോ എന്ന് അന്വേഷിച്ചു. ശതാധിപനില്‍ നിന്നു വിവരമറിഞ്ഞതിനുശേഷം അവന്‍ മൃതദേഹം ജോസഫിനു
വിട്ടുകൊടുത്തു. ജോസഫ് ഒരു തുണി വാങ്ങി അവനെ താഴെയിറക്കി, അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയൊരുക്കിയ
കല്ലറയില്‍ അവനെ സംസ്‌കരിക്കുകയും കല്ലറയുടെ വാതില്‍ക്കല്‍ ഒരു കല്ല് ഉരുട്ടിവയ്ക്കുകയും ചെയ്തു. അവനെ സംസ്‌കരിച്ച
സ്ഥലം മഗ്ദലേനമറിയവും യോസേയുടെ അമ്മയായ മറിയവും കണ്ടു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ഏകപുത്രന്റെ പീഡാസഹനംവഴി


അങ്ങേ സംപ്രീതി ഞങ്ങള്‍ക്കു സമീപസ്ഥമാക്കിയല്ലോ.
അതേ സംപ്രീതി ഞങ്ങളുടെ പ്രവൃത്തികളുടെ
യോഗ്യതകളാലല്ലെങ്കിലും
അവിടത്തെ സനാതനമായ ഏകബലിവഴി
അങ്ങേ കാരുണ്യത്താല്‍
മുന്‍കൂട്ടി ഞങ്ങള്‍ അനുഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
മത്താ 26:42

പിതാവേ, ഞാന്‍ കുടിക്കാതെ ഈ പാനപാത്രം


കടന്നുപോകാന്‍ സാധ്യമല്ലെങ്കില്‍
നിന്റെ ഹിതം ഭവിക്കട്ടെ!

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ സംതൃപ്തരായി


അങ്ങയോടു ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ പുത്രന്റെ മരണംവഴി,
ഞങ്ങള്‍ വിശ്വസിക്കുന്നവ പ്രത്യാശിക്കാന്‍
ഞങ്ങളെ ഇടയാക്കിയ അങ്ങ്,
അവിടത്തെ ഉത്ഥാനത്തിലൂടെ
ഞങ്ങള്‍ ലക്ഷ്യംവയ്ക്കുന്നേടത്ത്
എത്തിച്ചേരാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ..

________
ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു


ദുഷ്ടരുടെ കരങ്ങളില്‍ തന്നത്തന്നെ ഏല്പിക്കാന്‍
വൈമനസ്യം കാണിക്കാതെ
കുരിശിന്റെ യാതനയ്ക്ക് വിധേയനാകാന്‍ തിരുമനസ്സായി.
അങ്ങേ ഈ കുടുംബത്തിനുമേല്‍
അങ്ങേ കടാക്ഷമുണ്ടാകണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Monday 25 March 2024

Monday of Holy Week

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 35:1-2; 140:8

കര്‍ത്താവേ, എന്നെ കുറ്റപ്പെടുത്തുന്നവരെ അങ്ങു വിധിക്കണമേ.


എന്നോടു പൊരുതുന്നവരോട് അങ്ങ് പൊരുതണമേ.
കവചവും പരിചയും ധരിക്കുകയും
എന്റെ സഹായത്തിനു വരുകയും ചെയ്യണമേ.
കര്‍ത്താവേ, അങ്ങാണ് എന്റെ രക്ഷയുടെ ശക്തി.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഞങ്ങളുടെ ബലഹീനതയാല്‍ ന്യൂനതയുള്ളവരായിത്തീര്‍ന്ന ഞങ്ങള്‍,
അങ്ങേ ജാതനായ ഏകപുത്രന്റെ പീഡാസഹനംവഴി
ഉജ്ജീവിപ്പിക്കപ്പെടാന്‍ കനിയണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 42:1-7
അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല. കര്‍ത്തൃദാസന്റെ ഒന്നാം
ഗാനം.
ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു
നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും. അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍
ആ സ്വരം കേള്‍ക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍
വിശ്വസ്തതയോടെ നീതി പുലര്‍ത്തും. ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല.
തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു. ആകാശത്തെ സൃഷ്ടിച്ചു വിരിച്ചുനിര്‍ത്തുകയും ഭൂമിയെയും അതിലെ
വിഭവങ്ങളെയും വ്യാപിപ്പിക്കുകയും അതിലെ നിവാസികള്‍ക്കു ജീവന്‍ നല്‍കുകയും അതില്‍ ചരിക്കുന്നവര്‍ക്ക് ആത്മാവിനെ നല്‍
കുകയും ചെയ്യുന്ന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണു കര്‍ത്താവ്, ഞാന്‍ നിന്നെ നീതി സ്ഥാപിക്കാന്‍
വിളിച്ചു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി സംരക്ഷിച്ചു. അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍
നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും
ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 27:1,2,3,13-14

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,


ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍


ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോള്‍,
അവര്‍ തന്നെ കാലിടറി വീഴും.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

ഒരു സൈന്യംതന്നെ എനിക്കെതിരേ പാളയമടിച്ചാലും


എന്റെ ഹൃദയം ഭയം അറിയുകയില്ല;
എനിക്കെതിരേ യുദ്ധമുണ്ടായാലും
ഞാന്‍ ആത്മധൈര്യം വെടിയുകയില്ല.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ


കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.
കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,
ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;
കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

________

സുവിശേഷ പ്രഘോഷണവാക്യം

കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


ഞങ്ങളുടെ രാജാവേ, വാഴ്ക!
ഞങ്ങളുടെ തെറ്റുകളില്‍ അങ്ങേയ്ക്ക് മാത്രം അലിവു തോന്നിയല്ലോ.
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________
സുവിശേഷം
യോഹ 12:1-11
എന്റെ ശവസംസ്‌കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവള്‍ കരുതിക്കൊള്ളട്ടെ.

മരിച്ചവരില്‍ നിന്നു താന്‍ ഉയിര്‍പ്പിച്ച ലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു
വന്നു. അവര്‍ അവന് അത്താഴം ഒരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ലാസറും
ഉണ്ടായിരുന്നു. മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളില്‍
പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളം കൊണ്ടു വീടു നിറഞ്ഞു.
അവന്റെ ശിഷ്യന്മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്‌കറിയോത്താ പറഞ്ഞു: ‘‘എന്തുകൊണ്ട്
ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല?’’ അവന്‍ ഇതു പറഞ്ഞത് അവനു ദരിദ്രരോടു
പരിഗണനയുണ്ടായിരുന്നതു കൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ
കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍ നിന്ന് അവന്‍ എടുത്തിരുന്നതു കൊണ്ടുമാണ്. യേശു പറഞ്ഞു: ‘‘അവളെ
തടയേണ്ടാ. എന്റെ ശവസംസ്‌കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവള്‍ കരുതിക്കൊള്ളട്ടെ. ദരിദ്രര്‍ എപ്പോഴും നിങ്ങളോടു
കൂടെയുണ്ട്; ഞാന്‍ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല.’’ അവന്‍ അവിടെയുണ്ടെന്നറിഞ്ഞ് വലിയ ഒരു ഗണം
യഹൂദര്‍ അവിടേക്കു വന്നു. അവര്‍ വന്നത് യേശുവിനെ ഉദ്ദേശിച്ചു മാത്രമല്ല; അവന്‍ മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച ലാസറിനെ
കാണാന്‍ കൂടിയാണ്. ലാസറിനെക്കൂടി കൊല്ലാന്‍ പുരോഹിതപ്രമുഖന്മാര്‍ ആലോചിച്ചു. എന്തെന്നാല്‍, അവന്‍ നിമിത്തം
യഹൂദരില്‍ വളരെപ്പേര്‍ അവരെ വിട്ടു യേശുവില്‍ വിശ്വസിച്ചിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അനുഷ്ഠിക്കുന്ന ഈ ദിവ്യരഹസ്യങ്ങള്‍


കാരുണ്യപൂര്‍വം തൃക്കണ്‍പാര്‍ക്കുകയും
ഞങ്ങളുടെ ശിക്ഷാവിധി ഇല്ലായ്മചെയ്യാന്‍
അങ്ങ് കനിവാര്‍ന്ന് മുന്‍കൂട്ടിക്കണ്ടത്
ഞങ്ങളില്‍ നിത്യജീവന്റെ ഫലം പുറപ്പെടുവിക്കാന്‍
അനുഗ്രഹം നല്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 102:2

ദൈവമേ, എന്റെ കഷ്ടതയുടെ ദിനത്തില്‍


അങ്ങ് എന്നില്‍നിന്ന് മുഖം മറയ്ക്കരുതേ.
അങ്ങ് എനിക്ക് ചെവിതരണമേ.
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍
വേഗം എനിക്ക് ഉത്തരം നല്കണമേ.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തെ സന്ദര്‍ശിക്കുകയും


ദിവ്യരഹസ്യങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ട ഹൃദയങ്ങള്‍
നിതാന്തജാഗ്രതയാര്‍ന്ന കാരുണ്യത്താല്‍
സംരക്ഷിക്കുകയും ചെയ്യണമേ.
അങ്ങനെ, അങ്ങേ ദയാവായ്പിനാല്‍
ഇവര്‍ ഉള്‍ക്കൊള്ളുന്ന നിത്യരക്ഷയുടെ ഔഷധം
അങ്ങേ സംരക്ഷണത്താല്‍
കാത്തുസൂക്ഷിക്കാന്‍ ഇടയാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സംരക്ഷണം


എളിയവര്‍ക്ക് സമീപസ്ഥമായിരിക്കുകയും
അങ്ങേ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ
അനവരതം കാത്തുപാലിക്കുകയും ചെയ്യണമേ.
അങ്ങനെ, ശാരീരികമായ പ്രായശ്ചിത്തത്താല്‍ മാത്രമല്ല,
അതിലുപരി മാനസികമായ പരിശുദ്ധതയോടെയും
പെസഹാത്തിരുനാള്‍ ആഘോഷിക്കാന്‍
ഇവര്‍ക്കിടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Tuesday 26 March 2024

Tuesday of Holy Week

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 27:12

കര്‍ത്താവേ, വൈരികളുടെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ;


എന്തെന്നാല്‍, കള്ളസാക്ഷികള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നു;
അവര്‍ ക്രൂരത നിശ്വസിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,


കര്‍ത്താവിന്റെ പീഡാസഹനത്തിന്റെ കൂദാശകള്‍ അനുഷ്ഠിക്കാന്‍
ഞങ്ങളെ അങ്ങ് അനുഗ്രഹിക്കുന്നപോലെ,
പാപപ്പൊറുതി പ്രാപിക്കാനും ഞങ്ങളെ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 49:1a-6
എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും. കര്‍ത്തൃദാസന്റെ രണ്ടാം
ഗാനം.

തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ
ഉദരത്തില്‍ വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു. എന്റെ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളുപോലെയാക്കി.
തന്റെ കൈയുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്രമാക്കി, തന്റെ ആവനാഴിയില്‍ അവിടുന്ന്
ഒളിച്ചുവച്ചു. ഇസ്രായേലേ, നീ എന്റെ ദാസനാണ്, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തു. ഞാന്‍
പറഞ്ഞു: ഞാന്‍ വ്യര്‍ഥമായി അധ്വാനിച്ചു; എന്റെ ശക്തി വ്യര്‍ഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അവകാശം
കര്‍ത്താവിലും പ്രതിഫലം ദൈവത്തിലുമാണ്. യാക്കോബിനെ തിരികെ കൊണ്ടുവരാനും ഇസ്രായേലിനെ തന്റെ അടുക്കല്‍ ഒന്നിച്ചു
ചേര്‍ക്കാനും ഗര്‍ഭത്തില്‍ വച്ചുതന്നെ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്തെന്നാല്‍,
കര്‍ത്താവ് എന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്തി ആവുകയും ചെയ്തിരിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു:
യാക്കോബിന്റെ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്റെ
ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ
പ്രകാശമായി നല്‍കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 71:1-2,3-4a,5-6ab,15ab,17

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;


ഞാന്‍ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ!
അങ്ങേ നീതിയില്‍ എന്നെമോചിപ്പിക്കുകയും
രക്ഷിക്കുകയും ചെയ്യണമേ!
എന്റെ യാചന കേട്ട് എന്നെ രക്ഷിക്കണമേ!

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

അങ്ങ് എനിക്ക് അഭയശിലയും


ഉറപ്പുള്ള രക്ഷാദുര്‍ഗവും ആയിരിക്കണമേ!
അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗവും.
എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍ നിന്ന്,
നീതികെട്ട ക്രൂരന്റെ പിടിയില്‍ നിന്ന്,
എന്നെ വിടുവിക്കണമേ!

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;


ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം.
ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു.
മാതാവിന്റെ ഉദരത്തില്‍ നിന്ന്
അങ്ങാണ് എന്നെ എടുത്തത്;
ഞാന്‍ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു.

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും


രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും;
അവ എന്റെ അറിവിന് അപ്രാപ്യമാണ്.
ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു;
ഞാനിപ്പോഴും അങ്ങേ
അത്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

________

സുവിശേഷ പ്രഘോഷണവാക്യം

കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് മഹത്വവും സ്തുതിയും.


ഞങ്ങളുടെ രാജാവേ, വാഴ്ക! പിതാവിനെ അനുസരിച്ച്,
കൊല്ലാന്‍ കൊണ്ടുപോകുന്ന ശാന്തമായ കുഞ്ഞാടിനെപ്പോലെ,
കുരിശു മരണത്തിനു അങ്ങ് ആനയിക്കപ്പെട്ടു.
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് മഹത്വവും സ്തുതിയും.

________

സുവിശേഷം
യോഹ 13:21-33b,36-38
നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും; നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല.

യേശു തന്റെ ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരിക്കവേ ആത്മാവില്‍ അസ്വസ്ഥനായി അരുളിചെയ്തു: ‘‘സത്യം സത്യമായി


ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.’’ അവന്‍ ആരെപ്പറ്റി പറയുന്നു എന്നറിയാതെ
ശിഷ്യന്മാര്‍ ആകുലചിത്തരായി പരസ്പരം നോക്കി. ശിഷ്യന്മാരില്‍ യേശു സ്‌നേഹിച്ചിരുന്നവന്‍ അവന്റെ വക്ഷസ്സിലേക്കു
ചാരിക്കിടന്നിരുന്നു. ശിമയോന്‍ പത്രോസ് അവനോട് ആംഗ്യം കാണിച്ചു പറഞ്ഞു: അവന്‍ ആരെപ്പറ്റി പറയുന്നു എന്നു
ചോദിക്കുക. യേശുവിന്റെ വക്ഷസ്സില്‍ ചേര്‍ന്നു കിടന്നുകൊണ്ട് അവന്‍ ചോദിച്ചു: ‘‘കര്‍ത്താവേ, ആരാണത്?’’ അവന്‍
പ്രതിവചിച്ചു: ‘‘അപ്പക്കഷണം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ തന്നെ.’’ അവന്‍ അപ്പക്കഷണം മുക്കി
ശിമയോന്‍ സ്‌കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു. അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍
പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: ‘‘നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക.’’ എന്നാല്‍, ഭക്ഷണത്തിനിരുന്നവരില്‍
ആരും അവന്‍ ഇത് എന്തിനു പറഞ്ഞുവെന്ന് അറിഞ്ഞില്ല. പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നതിനാല്‍ , നമുക്കു
തിരുനാളിനാവശ്യമുള്ളതു വാങ്ങുക എന്നോ ദരിദ്രര്‍ക്ക് എന്തെങ്കിലും കൊടുക്കുക എന്നോ ആയിരിക്കാം യേശു അവനോട്
ആവശ്യപ്പെട്ടതെന്നു ചിലര്‍ വിചാരിച്ചു. ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവന്‍ പുറത്തു പോയി. അപ്പോള്‍
രാത്രിയായിരുന്നു.
അവന്‍ പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ‘‘ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍
ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. ദൈവം അവനില്‍ മഹത്വപ്പെട്ടുവെങ്കില്‍ ദൈവം അവനെ തന്നില്‍ മഹത്വപ്പെടുത്തും; ഉടന്‍
തന്നെ മഹത്വപ്പെടുത്തും. എന്റെ കുഞ്ഞുങ്ങളേ, ഇനി അല്‍പസമയംകൂടി ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങള്‍
എന്നെ അന്വേഷിക്കും. എന്നാല്‍, ഞാന്‍ യഹൂദരോടു പറഞ്ഞതുപോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു, ഞാന്‍
പോകുന്നിടത്തേക്ക് വരാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.’’
ശിമയോന്‍ പത്രോസ് ചോദിച്ചു: ‘‘കര്‍ത്താവേ, നീ എവിടേക്കു പോകുന്നു?’’ യേശു പ്രതിവചിച്ചു: ‘‘ഞാന്‍
പോകുന്നിടത്തേക്ക് ഇപ്പോള്‍ എന്നെ അനുഗമിക്കാന്‍ നിനക്കു കഴിയുകയില്ല. എന്നാല്‍, പിന്നീടു നീ അനുഗമിക്കും.’’ പത്രോസ്
പറഞ്ഞു: ‘‘കര്‍ത്താവേ, ഇപ്പോള്‍ത്തന്നെ നിന്നെ അനുഗമിക്കാന്‍ എനിക്കു കഴിയാത്തത് എന്തുകൊണ്ട്? നിനക്കുവേണ്ടി
എന്റെ ജീവന്‍ ഞാന്‍ ത്യജിക്കും.’’ യേശു പ്രതിവചിച്ചു: ‘‘നീ എനിക്കുവേണ്ടി ജീവന്‍ ത്യജിക്കുമെന്നോ? സത്യം സത്യമായി
ഞാന്‍ നിന്നോടു പറയുന്നു, നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല.’’

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കുടുംബത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍


സംപ്രീതിയോടെ തൃക്കണ്‍പാര്‍ക്കുകയും
ദിവ്യദാനങ്ങളില്‍ അവര്‍ പങ്കുകാരായി
അവയുടെ പൂര്‍ണതയില്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
റോമാ 8:32

ദൈവം സ്വപുത്രനെപ്പോലും ഒഴിവാക്കാതെ


നമുക്കെല്ലാവര്‍ക്കും വേണ്ടി അവനെ ഏല്പിച്ചുതന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, രക്ഷാകരമായ ദാനത്താല്‍ പരിപോഷിതരായി,
അങ്ങേ കാരുണ്യം ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങനെ, ഈ കൂദാശയാല്‍ ഇക്കാലയളവില്‍
ഞങ്ങളെ അങ്ങ് പരിപോഷിപ്പിക്കുന്നപോലെ,
നിത്യജീവനിലും ഞങ്ങള്‍ പങ്കാളികളാകാന്‍
കാരുണ്യപൂര്‍വം അങ്ങ് ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

ദൈവമേ, അങ്ങേക്ക് അധീനമായിരിക്കുന്ന ജനം


അങ്ങേ കാരുണ്യംവഴി,
പൂര്‍വകാലത്തെ സകല വശീകരണങ്ങളിലുംനിന്ന് ശുദ്ധീകരിക്കപ്പെടുന്നതിനും
നവവിശുദ്ധി കൈവരിക്കാന്‍ പ്രാപ്തരാകുന്നതിനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Wednesday 27 March 2024

Wednesday of Holy Week

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ഫിലി 2:10,8,11

യേശുവിന്റെ നാമത്തിനുമുമ്പില്‍
സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള
എല്ലാ മുഴങ്കാലുകളും മടങ്ങുന്നു.
എന്തുകൊണ്ടെന്നാല്‍, കര്‍ത്താവ് മരണംവരെ –
അതെ കുരിശുമരണംവരെ – അനുസരണമുള്ളവനായി തീര്‍ന്നു.
അതുകൊണ്ട്, കര്‍ത്താവായ യേശുക്രിസ്തു
പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിലായി.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ശത്രുവിന്റെ പിടിയില്‍നിന്ന് ഞങ്ങളെ മോചിപ്പിക്കുന്നതിന്


അങ്ങേ പുത്രനെ ഞങ്ങള്‍ക്കുവേണ്ടി
കുരിശുമരണത്തിനു വിധേയനാക്കാന്‍ തിരുമനസ്സായല്ലോ.
അങ്ങനെ, അങ്ങേ ദാസരായ ഞങ്ങള്‍
ഉയിര്‍പ്പിന്റെ കൃപ പ്രാപിക്കാന്‍ അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 50:4-9
എന്നെ തല്ലുന്നവരില്‍ നിന്ന് എന്റെ മുഖം ഞാന്‍ മറച്ചില്ല. കര്‍ത്തൃദാസന്റെ മൂന്നാം ഗാനം.

പരിക്ഷീണന് ആശ്വാസം നല്‍കുന്ന വാക്ക് ദൈവമായ കര്‍ത്താവ് എന്നെ ശിഷ്യനെയെന്ന പോലെ അഭ്യസിപ്പിച്ചു. പ്രഭാതം
തോറും അവിടുന്ന് എന്റെ കാതുകളെ ശിഷ്യനെയെന്ന പോലെ ഉണര്‍ത്തുന്നു. ദൈവമായ കര്‍ത്താവ് എന്റെ കാതുകള്‍
തുറന്നു. ഞാന്‍ എതിര്‍ക്കുകയോ പിന്മാറുകയോ ചെയ്തില്ല. അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍
കാണിച്ചുകൊടുത്തു. നിന്ദയില്‍ നിന്നും തുപ്പലില്‍ നിന്നും ഞാന്‍ മുഖം തിരിച്ചില്ല. ദൈവമായ കര്‍ത്താവ് എന്നെ
സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു
ഞാനറിയുന്നു. എനിക്കു നീതി നടത്തിത്തരുന്നവന്‍ എന്റെ അടുത്തുണ്ട്. ആരുണ്ട് എന്നോടു മത്സരിക്കാന്‍? നമുക്ക് നേരിടാം,
ആരാണ് എന്റെ എതിരാളി? അവന്‍ അടുത്തു വരട്ടെ! ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നു. ആര് എന്നെ കുറ്റം
വിധിക്കും?

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 69:7-9,20-21,30,32-33

കര്‍ത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

അങ്ങയെപ്രതിയാണു ഞാന്‍ നിന്ദനം സഹിച്ചതും


ലജ്ജ എന്റെ മുഖത്തെ ആവരണം ചെയ്തതും.
എന്റെ സഹോദരര്‍ക്കു ഞാന്‍ അപരിചിതനും
എന്റെ അമ്മയുടെ മക്കള്‍ക്കു ഞാന്‍ അന്യനുമായിത്തീര്‍ന്നു.
അങ്ങേ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത
എന്നെ വിഴുങ്ങിക്കളഞ്ഞു;
അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം
എന്റെ മേല്‍ നിപതിച്ചു.

കര്‍ത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

നിന്ദനം എന്റെ ഹൃദയത്തെ തകര്‍ത്തു,


ഞാന്‍ നൈരാശ്യത്തിലാണ്ടു.
സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു;
ആരെയും കണ്ടില്ല.
ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നു നോക്കി;
ആരുമുണ്ടായിരുന്നില്ല.
ഭക്ഷണമായി അവര്‍ എനിക്കു വിഷം തന്നു,
ദാഹത്തിന് അവര്‍ എനിക്കു വിനാഗിരി തന്നു.

കര്‍ത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

ഞാന്‍ ദൈവത്തിന്റെ നാമത്തെ പാടിസ്തുതിക്കും,


കൃതജ്ഞതാസ്‌തോത്രത്തോടെ ഞാന്‍
അവിടുത്തെ മഹത്വപ്പെടുത്തും.
പീഡിതര്‍ അതുകണ്ട് ആഹ്‌ളാദിക്കട്ടെ!
ദൈവത്തെ അന്വേഷിക്കുന്നവരേ,
നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
കര്‍ത്താവു ദരിദ്രന്റെ പ്രാര്‍ഥന കേള്‍ക്കുന്നു;
ബന്ധിതരായ സ്വന്തം ജനത്തെ
അവിടുന്നു നിന്ദിക്കുകയില്ല.

കര്‍ത്താവേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

________

സുവിശേഷ പ്രഘോഷണവാക്യം

കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.


ഞങ്ങളുടെ രാജാവേ, വാഴ്ക!
ഞങ്ങളുടെ തെറ്റുകളില്‍ അങ്ങേയ്ക്ക് മാത്രം അലിവു തോന്നിയല്ലോ.
കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ വചനമേ, അങ്ങേയ്ക്ക് മഹത്വം.

Or:

കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് മഹത്വവും സ്തുതിയും.


ഞങ്ങളുടെ രാജാവേ, വാഴ്ക! പിതാവിനെ അനുസരിച്ച്,
കൊല്ലാന്‍ കൊണ്ടുപോകുന്ന ശാന്തമായ കുഞ്ഞാടിനെപ്പോലെ,
കുരിശു മരണത്തിനു അങ്ങ് ആനയിക്കപ്പെട്ടു.
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് മഹത്വവും സ്തുതിയും.

________

സുവിശേഷം
മത്താ 26:14-25
മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം!

പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്‌കറിയോത്താ പ്രധാന പുരോഹിതന്മാരുടെ അടുത്തു ചെന്നു ചോദിച്ചു: ‘‘ഞാന്‍
അവനെ നിങ്ങള്‍ക്ക് ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും?’’ അവര്‍ അവന് മുപ്പതു വെള്ളിനാണയങ്ങള്‍
വാഗ്ദാനം ചെയ്തു. അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: ‘‘നിനക്കു പെസഹാ
എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?’’ അവന്‍ പറഞ്ഞു: ‘‘നിങ്ങള്‍ പട്ടണത്തില്‍ പോയി ഇന്നയാളുടെ
അടുത്തു ചെന്ന് പറയുക: ഗുരു പറയുന്നു, എന്റെ സമയം സമാഗതമായി; ഞാന്‍ എന്റെ ശിഷ്യന്മാരോടുകൂടെ നിന്റെ വീട്ടില്‍
പെസഹാ ആചരിക്കും.’’ യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്മാര്‍ പെസഹാ ഒരുക്കി. വൈകുന്നേരമായപ്പോള്‍ അവന്‍
പന്ത്രണ്ടു ശിഷ്യന്മാരോടൊത്ത് ഭക്ഷണത്തിനിരുന്നു. ഭക്ഷിച്ചുകൊണ്ടിരിക്കെ, അവന്‍ പറഞ്ഞു: ‘‘സത്യമായി ഞാന്‍ നിങ്ങളോടു
പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.’’ അവര്‍ അതീവ ദുഃഖിതരായി; ‘‘കര്‍ത്താവേ, അതു ഞാന്‍
അല്ലല്ലോ’’ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി. അവന്‍ പ്രതിവചിച്ചു: ‘‘എന്നോടുകൂടെ പാത്രത്തില്‍
കൈമുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ
ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!’’ അവനെ ഒറ്റിക്കൊടുക്കാനിരുന്ന
യൂദാസ് അവനോടു ചോദിച്ചു: ‘‘ഗുരോ, അതു ഞാനോ?’’ അവന്‍ പറഞ്ഞു: ‘‘നീ പറഞ്ഞുകഴിഞ്ഞു.’’

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളര്‍പ്പിക്കുന്ന കാഴ്ചദ്രവ്യം സ്വീകരിക്കുകയും


യോഗ്യതയോടെ സഫലീകരിക്കുകയും ചെയ്യണമേ.
അങ്ങേ പുത്രന്റെ പീഡാസഹനത്തിന്റെ രഹസ്യംവഴി ആചരിക്കുന്നത്,
സുകൃതഫലങ്ങളാല്‍ ഞങ്ങള്‍ അനുഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________
ദിവ്യകാരുണ്യപ്രഭണിതം
മത്താ 20:28

മനുഷ്യപുത്രന്‍ ശുശ്രൂഷിക്കപ്പെടാനല്ല,
പ്രത്യുത, ശുശ്രൂഷിക്കാനും അനേകര്‍ക്ക് മോചനദ്രവ്യമായി
സ്വജീവന്‍ കൊടുക്കാനുമാണ് വന്നിരിക്കുന്നത്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
സമാദരണീയമായ ഈ രഹസ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന
അങ്ങേ പുത്രന്റെ ഭൗതികമൃത്യു വഴി,
അങ്ങു ഞങ്ങള്‍ക്ക് നിത്യജീവന്‍ നല്കിയെന്നു വിശ്വസിക്കാന്‍
ഞങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, പെസഹാരഹസ്യം അനവരതം സ്വീകരിക്കാനും


ആസന്നമായ ദാനങ്ങള്‍ തീക്ഷ്ണതയോടെ കാത്തിരിക്കാനും
അങ്ങേ വിശ്വാസികള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങനെ, ഈ രഹസ്യങ്ങള്‍വഴി പുനര്‍ജന്മം പ്രാപിച്ച ഇവര്‍
സ്ഥിരതയോടെ അവയുടെ പ്രവൃത്തികളാല്‍
പുതുജീവനിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

Thursday 28 March 2024

Maundy Thursday - Evening Mass


(see also Chrism Mass)

Liturgical Colour: White.

Readings at Mass

Here are the readings for the evening Mass of the Lord's Supper:

________

പ്രവേശകപ്രഭണിതം
cf. ഗലാ 6:14

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശില്‍


നാം അഭിമാനം കൊള്ളണം.
അവനിലാണ് നമ്മുടെ രക്ഷയും ജീവനും ഉത്ഥാനവും.
അവന്‍വഴിയാണ് നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നതും
വിമോചിപ്പിക്കപ്പെട്ടിരിക്കുന്നതും.
ഗാനരൂപം
നമ്മുടെ നാഥന്‍ രക്ഷകനേശുവിനമൂല്യമാം കുരിശില്‍,
അഭിമാനിക്കണമെന്നാളും നാം രക്ഷതരും കുരിശില്‍.
കുരിശില്‍ ജീവന്‍, രക്ഷയുമതുപോല്‍ പുനരുത്ഥാനവുമേ,
കുരിശതിനാലേ മനുജരുമെല്ലാം പാപവിമോചിതരായ്.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ ഏകപുത്രന്‍


തന്നത്തന്നെ മരണത്തിന് ഏല്പിച്ചുകൊടുക്കാനിരിക്കേ,
പരമപരിശുദ്ധ അത്താഴത്തെ
നവീനവും സനാതനവുമായ ബലിയും
അവിടത്തെ സ്‌നേഹവിരുന്നുമായി
സഭയെ ഭരമേല്പിച്ചുവല്ലോ.
ഇത്ര മഹത്തായ ഈ രഹസ്യത്തില്‍ പങ്കുകൊള്ളാന്‍,
ഞങ്ങള്‍ സ്‌നേഹത്തിന്റെയും ജീവന്റെയും
പൂര്‍ണത പ്രാപിക്കുന്നതിന് അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
പുറ 12:1-8,11-14
പെസഹാവിരുന്നിന്റെ നിയമങ്ങള്‍.

കര്‍ത്താവ് ഈജിപ്തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്റെ


ആദ്യമാസമായിരിക്കണം. ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താം ദിവസം ഓരോ
കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം. ഏതെങ്കിലും കുടുംബം ഒരാട്ടിന്‍
കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍ മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ.
ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍. കോലാടുകളില്‍ നിന്നോ
ചെമ്മരിയാടുകളില്‍ നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത് ഒരു വയസ്സുള്ളതും ഊനമറ്റതുമായ
മുട്ടാട് ആയിരിക്കണം. ഈ മാസം പതിന്നാലാം ദിവസം വരെ അതിനെ സൂക്ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍
തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം. അതിന്റെ രക്തത്തില്‍ നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍
കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം. അവര്‍ അതിന്റെ മാംസം തീയില്‍ ചുട്ട് പുളിപ്പില്ലാത്ത
അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം.
ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്: അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടി കൈയിലേന്തി തിടുക്കത്തില്‍ ഭക്ഷിക്കണം.
കാരണം, അതു കര്‍ത്താവിന്റെ പെസഹായാണ്. ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ
മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്മാര്‍ക്കെല്ലാം എതിരായി ഞാന്‍
ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവ്. കട്ടിളയിലുള്ള രക്തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ
അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ
നിങ്ങളെ ബാധിക്കുകയില്ല. ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറ തോറും കര്‍ത്താവിന്റെ
തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്‍പനയായിരിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 116:12-13,15,16bc,17-18

അനുഗ്രഹത്തിന്റെ പാനപാത്രത്തില്‍ പങ്കുചേരുക ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രേ.

കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു


ഞാന്‍ എന്തുപകരംകൊടുക്കും?
ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി
കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

അനുഗ്രഹത്തിന്റെ പാനപാത്രത്തില്‍ പങ്കുചേരുക ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രേ.

തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.


കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്;
അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനുംതന്നെ;
അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.

അനുഗ്രഹത്തിന്റെ പാനപാത്രത്തില്‍ പങ്കുചേരുക ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രേ.

ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും;


ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.
അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു
ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.

അനുഗ്രഹത്തിന്റെ പാനപാത്രത്തില്‍ പങ്കുചേരുക ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രേ.

________

രണ്ടാം വായന
1 കോറി 11:23-26
നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം,
അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

സഹോദരരേ, കര്‍ത്താവില്‍ നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ
യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട്
അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരം
തന്നെ, അത്താഴത്തിനു ശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍
ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്നു
പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 13:34

കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് മഹത്വവും സ്തുതിയും.


കര്‍ത്താവ് അരുള്‍ ചെയ്യുന്നു:
ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു.
ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ
നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍.
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് മഹത്വവും സ്തുതിയും.

________

സുവിശേഷം
യോഹ 13:1-15
യേശു അവസാനം വരെയും അവരെ സ്നേഹിച്ചു.

ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാ തിരുനാളിനു മുമ്പ് യേശു
അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനം വരെ സ്‌നേഹിച്ചു. അത്താഴ
സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്‌കറിയോത്തായുടെ മനസ്സില്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു.
പിതാവ് സകലതും തന്റെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍ നിന്നു വരുകയും ദൈവത്തിങ്കലേക്കു
പോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു. അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത്
അരയില്‍ കെട്ടി. അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്ന
തൂവാല കൊണ്ടു തുടയ്ക്കാനും തുടങ്ങി. അവന്‍ ശിമയോന്‍ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: ‘‘കര്‍
ത്താവേ, നീ എന്റെ കാല്‍ കഴുകുകയോ?’’ യേശു പറഞ്ഞു: ‘‘ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല;
എന്നാല്‍ പിന്നീട് അറിയും.’’ പത്രോസ് പറഞ്ഞു: ‘‘നീ ഒരിക്കലും എന്റെ പാദം കഴുകരുത്.’’ യേശു പറഞ്ഞു: ‘‘ഞാന്‍
നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല.’’ ശിമയോന്‍ പത്രോസ് പറഞ്ഞു: ‘‘കര്‍ത്താവേ, എങ്കില്‍ എന്റെ
പാദങ്ങള്‍ മാത്രമല്ല, കരങ്ങളും ശിരസ്സും കൂടി കഴുകണമേ!’’ യേശു പ്രതിവചിച്ചു: ‘‘കുളികഴിഞ്ഞവന്റെ കാലുകള്‍ മാത്രമേ
കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല.’’ തന്നെ
ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന് അവന്‍ അറിഞ്ഞിരുന്നു; അതുകൊണ്ടാണ് നിങ്ങളില്‍ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്ന്
അവന്‍ പറഞ്ഞത്.
അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു:
‘‘ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ? നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും
വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്. നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ
പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ
നിങ്ങളും ചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു.’’

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിയുടെ ഓര്‍മ ആഘോഷിക്കുമ്പോഴെല്ലാം


ഞങ്ങളുടെ പരിത്രാണ കര്‍മമാണല്ലോ നിവര്‍ത്തിക്കപ്പെടുന്നത്.
അതിനാല്‍ ഈ ദിവ്യരഹസ്യങ്ങളില്‍ യഥായോഗ്യം പങ്കെടുക്കാന്‍
അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
1 കോറി 11:24-25

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാകുന്നു;
ഈ പാനപാത്രം എന്റെ രക്തത്തിലുള്ള
പുതിയ ഉടമ്പടിയാണ്.
നിങ്ങള്‍ ഇതു സ്വീകരിക്കുമ്പോഴെല്ലാം
എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.
ഗാനരൂപം
ഇതു നിങ്ങള്‍ക്കായര്‍പ്പിതമെന്റെ ശരീരം
പുതുനിയമത്തിന്‍ മമരക്തം വരചഷകം
സതതം നിങ്ങള്‍ പാനംചെയ്തിടുമപ്പോള്‍
ഉണരട്ടെയെന്നോര്‍മ്മകള്‍ നിങ്ങടെ ഹൃത്തില്‍.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഇഹത്തില്‍ അങ്ങേ പുത്രന്റെ അത്താഴത്താല്‍ പരിപോഷിതരായപോലെ,
പരത്തിലും സംതൃപ്തിയടയാന്‍ ഞങ്ങളെ അര്‍ഹരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 29 March 2024


Good Friday

Liturgical Colour: Red.

Readings at Mass

There is no Mass today. The readings given here are used in the afternoon
celebration of the Lord's Passion.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കാരുണ്യം സ്മരിക്കുകയും


നിത്യമായ സംരക്ഷണത്താല്‍
അങ്ങേ ദാസരെ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
ഇവര്‍ക്കു വേണ്ടിയാണല്ലോ അങ്ങേ പുത്രനായ ക്രിസ്തു
രക്തംചിന്തി പെസഹാരഹസ്യം സ്ഥാപിച്ചത്.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
അഥവാ:
ദൈവമേ, എല്ലാ തലമുറകള്‍ക്കും ഓഹരിയായിക്കിട്ടിയ
ആദിപാപത്തിന്റെ പിന്തുടര്‍ച്ചയായ മരണത്തെ,
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ
ക്രിസ്തുവിന്റെ പീഡാസഹനത്താല്‍ അങ്ങു സംഹരിച്ചുവല്ലോ.
അങ്ങനെ, അവിടത്തോട് അനുരൂപരായി തീര്‍ന്നുകൊണ്ട്,
ഭൗതികമനുഷ്യന്റെ പ്രതിരൂപം പ്രകൃതിനിയമത്താല്‍
ഞങ്ങള്‍ സംവഹിക്കുന്നപോലെ,
കൃപയുടെ വിശുദ്ധീകരണത്താല്‍
സ്വര്‍ഗീയപ്രതിരൂപം ഞങ്ങള്‍ കൈവരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 52:13-53:12
അവന്‍ നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു.

എന്റെ ദാസനു ശ്രേയസ്സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും. അവനെ


കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്റെ രൂപം മനുഷ്യന്റെതല്ല.
അവന്‍ അനേക ജനതകളെ പരിഭ്രാന്തരാക്കും. രാജാക്കന്മാര്‍ അവന്‍ മൂലം നിശ്ശബ്ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ
അവര്‍ കാണും; കേട്ടിട്ടില്ലാത്തവ മനസ്സിലാക്കുകയും ചെയ്യും.
നമ്മള്‍ കേട്ടത് ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ കരം ആര്‍ക്കു വെളിപ്പെട്ടിട്ടുണ്ട്? തൈച്ചെടിപോലെ, വരണ്ട ഭൂമിയില്‍
നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുന്‍പില്‍ വളര്‍ന്നു. ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ
സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും
ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു.
അവന്‍ നിന്ദിക്കപ്പെട്ടു; നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌ യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്.
നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും
ചെയ്‌തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി
ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ്
അവന്റെ മേല്‍ ചുമത്തി. അവന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍
കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെ പോലെയും അവന്‍
മൗനം പാലിച്ചു. മര്‍ദ്ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപം നിമിത്തമാണ്
അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍ നിന്നു വിച്‌ഛേദിക്കപ്പെട്ടതെന്ന് അവന്റെ തലമുറയില്‍ ആരു കരുതി? അവന്‍
ഒരു അതിക്രമവും ചെയ്തില്ല; അവന്റെ വായില്‍ നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്ടരുടെയും ധനികരുടെയും ഇടയില്‍
അവന്‍ സംസ്‌കരിക്കപ്പെട്ടു. അവനു ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ
ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ
കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്റെ
കഠിനവേദനയുടെ ഫലം കണ്ട് അവര്‍ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസന്‍ തന്റെ ജ്ഞാനത്താല്‍ അനേകരെ
നീതിമാന്മാരാക്കും; അവന്‍ അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും. മഹാന്മാരോടൊപ്പം ഞാന്‍ അവന് അവകാശം
കൊടുക്കും. ശക്തരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും. എന്തെന്നാല്‍, അവന്‍ തന്റെ ജീവനെ മരണത്തിന് ഏല്‍
പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍
ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 31:1,5,11-12,14-15,16,24

പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു,


ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ!
നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ!
അങ്ങേ കരങ്ങളില്‍
എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു;
കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ,
അവിടുന്ന് എന്നെ രക്ഷിച്ചു.

പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

ശത്രുക്കള്‍ക്കു ഞാന്‍ പരിഹാസപാത്രമായി,


അയല്‍ക്കാര്‍ക്കു ഞാന്‍ ഭീകരസത്വമാണ്;
പരിചയക്കാര്‍ എന്നെ കണ്ടു നടുങ്ങുന്നു,
തെരുവില്‍ എന്നെ കാണുന്നവര്‍ ഓടിയകലുന്നു.
മൃതനെപ്പോലെ ഞാന്‍ വിസ്മൃതനായിരിക്കുന്നു;
ഞാന്‍ ഉടഞ്ഞു ചിതറിയ പാത്രം പോലെയായിത്തീര്‍ന്നു.

പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു;


അങ്ങാണ് എന്റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
എന്റെ ഭാഗധേയം അങ്ങേ കൈകളിലാണ്;
ശത്രുക്കളുടെയും പീഡകരുടെയും കൈകളില്‍ നിന്ന്
എന്നെ മോചിപ്പിക്കണമേ!

പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

അങ്ങേ ദൃഷ്ടി ഈ ദാസന്റെ മേല്‍ പതിക്കണമേ!


അങ്ങേ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ!
കര്‍ത്താവിനെ കാത്തിരിക്കുന്നവരേ,
ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.

പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

________

രണ്ടാം വായന
ഹെബ്രാ 4:14-16,5:7-9
ക്രിസ്തു സഹനത്തിലൂടെ അനുസരണം അഭ്യസിച്ചു തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.

പ്രിയ സഹോദരരേ, സ്വര്‍ഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതന്‍, ദൈവപുത്രനായ യേശു,
നമുക്കുള്ളതുകൊണ്ടു നമ്മുടെ വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം. നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍
കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും
നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍ . അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും
ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.
തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍ നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ
വിലാപത്തോടും കൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയം മൂലം അവന്റെ പ്രാര്‍ഥന കേട്ടു.
പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണനാക്കപ്പെട്ടതു വഴി അവന്‍ തന്നെ
അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.

________

സുവിശേഷ പ്രഘോഷണവാക്യം
ഫിലി 2:8-9

കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.


കര്‍ത്താവ് തന്നെത്തന്നെ താഴ്ത്തി മരണത്തോളം,
അതേ കുരിശുമരണത്തോളം അനുസരണയുള്ളവനായി തീര്‍ന്നു.
ആകയാല്‍, ദൈവം അവിടത്തെ ഉയര്‍ത്തി;
സകല നാമങ്ങളെക്കാളും ശ്രേഷ്ഠമായ നാമം അവിടത്തേക്ക് നല്‍കി.
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

________

സുവിശേഷം
യോഹ 18:1-19:42
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവചരിത്രം.

( ✠ യേശു, C വ്യാഖ്യാതാവ്, S ഒരു വ്യക്തി, G ഒന്നിലധികം പേര്‍ )

C യേശു ശിഷ്യന്മാരോടുകൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. അവനും
ശിഷ്യന്മാരും അതില്‍ പ്രവേശിച്ചു. അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്ഥലം അറിയാമായിരുന്നു. കാരണം, യേശു
പലപ്പോഴും ശിഷ്യന്മാരോടുകൂടെ അവിടെ സമ്മേളിക്കാറുണ്ടായിരുന്നു. യൂദാസ് ഒരുഗണം പടയാളികളെയും പുരോഹിത
പ്രമുഖന്മാരുടെയും ഫരിസേയരുടെയും അടുക്കല്‍ നിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി
അവിടെയെത്തി. തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു വന്ന് അവരോടു ചോദിച്ചു:
✠ നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?
C അവര്‍ പറഞ്ഞു:
G നസറായനായ യേശുവിനെ.
C യേശു പറഞ്ഞു:
✠ അതു ഞാനാണ്.
C അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെ ഉണ്ടായിരുന്നു. ഞാനാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവര്‍
പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു. അവന്‍ വീണ്ടും ചോദിച്ചു:
✠ നിങ്ങള്‍ ആരെ അന്വേഷിക്കുന്നു?
C അവര്‍ പറഞ്ഞു:
G നസറായനായ യേശുവിനെ.
C യേശു പ്രതിവചിച്ചു:
✠ ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങള്‍ എന്നെയാണ് അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍
പൊയ്‌ക്കൊള്ളട്ടെ.
C നീ എനിക്കു തന്നവരില്‍ ആരെയും ഞാന്‍ നഷ്ടപ്പെടുത്തിയില്ല എന്ന് അവന്‍ പറഞ്ഞവചനം പൂര്‍ത്തിയാകാന്‍
വേണ്ടിയായിരുന്നു ഇത്. ശിമയോന്‍ പത്രോസ് വാള്‍ ഊരി പ്രധാന പുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുചെവി
ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്റെ പേര് മല്‍ക്കോസ് എന്നായിരുന്നു. യേശു പത്രോസിനോടു പറഞ്ഞു:
✠ വാള്‍ ഉറയിലിടുക. പിതാവ് എനിക്കു നല്‍കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?
C അപ്പോള്‍ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരും കൂടി യേശുവിനെ പിടിച്ചു ബന്ധിച്ചു. അവര്‍
അവനെ ആദ്യം അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവന്‍ ആ വര്‍ഷത്തെ പ്രധാനപുരോഹിതനായ
കയ്യാഫാസിന്റെ അമ്മായിയപ്പനായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി ഒരാള്‍ മരിക്കുന്നതു യുക്തമാണെന്നു യഹൂദരെ ഉപദേശിച്ചതു
കയ്യാഫാസാണ്.
ശിമയോന്‍ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ പ്രധാനാചാര്യനു
പരിചയമുണ്ടായിരുന്നതിനാല്‍ അവന്‍ യേശുവിനോടുകൂടെ പ്രധാന പുരോഹിതന്റെ കൊട്ടാരമുറ്റത്തു പ്രവേശിച്ചു. പത്രോസാകട്ടെ
പുറത്തു വാതില്‍ക്കല്‍ നിന്നു. അതിനാല്‍ പ്രധാന പുരോഹിതന്റെ പരിചയക്കാരനായ മറ്റേ ശിഷ്യന്‍ പുറത്തുചെന്നു വാതില്‍
ക്കാവല്‍ക്കാരിയോടു സംസാരിച്ച് പത്രോസിനെയും അകത്തു പ്രവേശിപ്പിച്ചു. അപ്പോള്‍ ആ പരിചാരിക പത്രോസിനോടു ചോദിച്ചു:
S നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിലൊരുവനല്ലേ?
C അവന്‍ പറഞ്ഞു:
S അല്ല.
C തണുപ്പായിരുന്നതിനാല്‍ ഭൃത്യരും സേവകരും തീ കായുകയായിരുന്നു. പത്രോസും അവരോടൊപ്പം തീ
കാഞ്ഞുകൊണ്ടിരുന്നു.
പ്രധാനപുരോഹിതന്‍ യേശുവിനെ അവന്റെ ശിഷ്യരെയും പ്രബോധനത്തെയും കുറിച്ചു ചോദ്യംചെയ്തു. യേശു മറുപടി
പറഞ്ഞു:
✠ ഞാന്‍ പരസ്യമായിട്ടാണു ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരും ഒരുമി ച്ചുകൂടുന്ന സിനഗോഗിലും
ദേവാലയത്തിലുമാണ് എപ്പോഴും ഞാന്‍ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല. എന്നോടു
ചോദിക്കുന്നതെന്തിന്? ഞാന്‍ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാന്‍ എന്താണു പറഞ്ഞതെന്ന് അവര്‍
ക്കറിയാം.
C അവന്‍ ഇതു പറഞ്ഞപ്പോള്‍ അടുത്തു നിന്നിരുന്ന സേവകന്മാരിലൊരുവന്‍ യേശുവിന്റെ കരണത്തടിച്ചുകൊണ്ടു ചോദിച്ചു:
S ഇങ്ങനെയാണോ പ്രധാനപുരോഹിതനോടു മറുപടി പറയുന്നത്.
C യേശു അവനോടു പറഞ്ഞു:
✠ ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ
അടിക്കുന്നു?
C അപ്പോള്‍ അന്നാസ് യേശുവിനെ ബന്ധിച്ചു കയ്യാഫാസിന്റെ അടുക്കലേക്കയച്ചു.
ശിമയോന്‍ പത്രോസ് തീ കാഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു:
S നീയും അവന്റെ ശിഷ്യന്മാരില്‍ ഒരുവനല്ലേ?
C അവന്‍ നിഷേധിച്ചുകൊണ്ട് പറഞ്ഞു:
S അല്ല.
C പ്രധാനപുരോഹിതന്റെ ഭൃത്യരിലൊരുവനും പത്രോസ് ചെവി ഛേദിച്ചവന്റെ ചാര്‍ച്ചക്കാരനുമായ ഒരുവന്‍ അവനോടു
ചോദിച്ചു:
S ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടതല്ലേ?
C പത്രോസ് വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂവി.
യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു.
അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല. അതിനാല്‍ പീലാത്തോസ് പുറത്ത്
അവരുടെ അടുക്കല്‍ വന്നു ചോദിച്ചു:
S ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത്?
C അവര്‍ പറഞ്ഞു:
G ഇവന്‍ തിന്മ പ്രവര്‍ത്തിക്കുന്നവനല്ലെങ്കില്‍ ഞങ്ങള്‍ ഇവനെ നിനക്ക് ഏല്‍പിച്ചു തരുകയില്ലായിരുന്നു.
C പീലാത്തോസ് പറഞ്ഞു:
S നിങ്ങള്‍തന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിന്‍.
C അപ്പോള്‍ യഹൂദര്‍ പറഞ്ഞു:
G ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.
C ഏതു വിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടു യേശു പറഞ്ഞ വചനം പൂര്‍
ത്തിയാകാനാണ് ഇതു സംഭവിച്ചത്. പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു
ചോദിച്ചു:
S നീ യഹൂദരുടെ രാജാവാണോ?
C യേശു പ്രതിവചിച്ചു:
✠ നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?
C പീലാത്തോസ് പറഞ്ഞു:
S ഞാന്‍ യഹൂദനല്ലല്ലോ; നിന്റെ ജനങ്ങളും പുരോഹിത പ്രമുഖന്മാരുമാണ് നിന്നെ എനിക്കേല്‍പിച്ചു തന്നത്. നീ
എന്താണു ചെയ്തത്?
C യേശു പറഞ്ഞു:
✠ എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍
പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹി കമല്ല.
C പീലാത്തോസ് ചോദിച്ചു:
S അപ്പോള്‍ നീ രാജാവാണ് അല്ലേ?
C യേശു പ്രതിവചിച്ചു:
✠ നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍
ഈ ലോകത്തിലേക്കു വന്നതും – സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.
C പീലാത്തോസ് അവനോടു ചോദിച്ചു:
S എന്താണു സത്യം?
C ഇതു ചോദിച്ചിട്ട് അവന്‍ വീണ്ടും യഹൂദരുടെ അടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു:
S അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. എന്നാല്‍ പെസഹാദിവസം ഞാന്‍ നിങ്ങള്‍ക്കൊരുവനെ സ്വതന്ത്രനായി
വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാല്‍ യഹൂദരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരട്ടെയോ?
C അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
G ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ മതി.
C ബറാബ്ബാസ് കൊള്ളക്കാരനായിരുന്നു.
പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്റെ തലയില്‍ വച്ചു;
ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു. അവര്‍ അവന്റെ അടുക്കല്‍ വന്ന് പറഞ്ഞു:
G യഹൂദരുടെ രാജാവേ, സ്വസ്തി!
C ഇങ്ങനെ പറഞ്ഞു കൈകൊണ്ട് അവനെ പ്രഹരിച്ചു. പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു:
S ഒരു കുറ്റവും ഞാന്‍ അവനില്‍ കാണുന്നില്ല എന്നു നിങ്ങള്‍ അറിയാന്‍ ഇതാ, അവനെ നിങ്ങളുടെ അടുത്തേക്കു
കൊണ്ടുവരുന്നു.
C മുള്‍ക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച് യേശു പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ് അവരോടു പറഞ്ഞു:
S ഇതാ, മനുഷ്യന്‍!
C അവനെക്കണ്ടപ്പോള്‍ പുരോഹിതപ്രമുഖന്മാരും സേവകരും വിളിച്ചുപറഞ്ഞു:
G അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക!
C പീലാത്തോസ് പറഞ്ഞു:
S നിങ്ങള്‍തന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാന്‍ അവനില്‍ ഒരു കുറ്റവും
കാണുന്നില്ല.
C യഹൂദര്‍ പറഞ്ഞു:
G ഞങ്ങള്‍ക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവന്‍ മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ
ദൈവപുത്രനാക്കിയിരിക്കുന്നു.
C ഇതു കേട്ടപ്പോള്‍ പീലാത്തോസ് കൂടുതല്‍ ഭയപ്പെട്ടു. അവന്‍ വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനോടു
ചോദിച്ചു:
S നീ എവിടെനിന്നാണ്?
C യേശു മറുപടിയൊന്നും പറഞ്ഞില്ല. പീലാത്തോസ് ചോദിച്ചു:
S നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന്
അറിഞ്ഞുകൂടെ?
C യേശു പ്രതിവചിച്ചു:
✠ ഉന്നതത്തില്‍ നിന്നു നല്‍കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെ മേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല.
അതിനാല്‍, എന്നെ നിനക്കേല്‍പിച്ചു തന്നവന്റെ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്.
C അപ്പോള്‍ മുതല്‍ പീലാത്തോസ് അവനെ വിട്ടയ്ക്കാന്‍ ശ്രമമായി. എന്നാല്‍, യഹൂദര്‍ വിളിച്ചുപറഞ്ഞു:
G ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്‌നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്റെ
വിരോധിയാണ്.
C ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന്, കല്‍ത്തളം – ഹെബ്രായ
ഭാഷയില്‍ ഗബ്ബാത്ത – എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്‌ ന്യായാസനത്തില്‍ ഇരുന്നു. അന്നു പെസഹായുടെ ഒരുക്കത്തിനുള്ള
ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:
S ഇതാ, നിങ്ങളുടെ രാജാവ്!
C അവര്‍ വിളിച്ചുപറഞ്ഞു:
G കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ.
C പീലാത്തോസ് അവരോടു ചോദിച്ചു:
S നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ?
C പുരോഹിത പ്രമുഖന്മാര്‍ പറഞ്ഞു:
G സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.
C അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.
അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം – ഹെബ്രായ ഭാഷയില്‍ ഗൊല്‍
ഗോഥാ – എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. അവിടെ അവര്‍ അവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു
രണ്ടുപേരെയും; യേശുവിനെ മധ്യത്തിലും അവരെ ഇരുവശങ്ങളിലായും. പീലാത്തോസ് ഒരു ശീര്‍ഷകം എഴുതി കുരിശിനു
മുകളില്‍ വച്ചു. അത് ഇങ്ങനെയായിരുന്നു: ‘നസറായനായ യേശു, യഹൂദരുടെ രാജാവ്.’ യേശുവിനെ ക്രൂശിച്ച സ്ഥലം
പട്ടണത്തിനു സമീപമായിരുന്നതിനാല്‍ യഹൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും
എഴുതപ്പെട്ടിരുന്നു. യഹൂദരുടെ പുരോഹിത പ്രമുഖന്മാര്‍ പീലാത്തോസിനോടു പറഞ്ഞു:
G യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവു ഞാനാണ് എന്ന് അവന്‍ പറഞ്ഞു എന്നാണ് എഴുതേണ്ടത്.
C പീലാത്തോസ് പറഞ്ഞു:
S ഞാനെഴുതിയത് എഴുതി.
C പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു – ഓരോ പടയാളിക്കും ഓരോ
ഭാഗം. അവന്റെ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.
ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു:
G നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം.
C എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍
വേണ്ടിയാണ് പടയാളികള്‍ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും
ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.
യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു:
✠ സ്ത്രീയേ, ഇതാ, നിന്റെ മകന്‍ .
C അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു:
✠ ഇതാ, നിന്റെ അമ്മ.
C അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.
അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടി യേശു പറഞ്ഞു:
✠ എനിക്കു ദാഹിക്കുന്നു.
C ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി
ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു. യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു:
✠ എല്ലാം പൂര്‍ത്തിയായിരിക്കുന്നു.
C അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.
(ഇവിടെ എല്ലാവരും അല്‍പസമയം മുട്ടുകുത്തുന്നു)
C അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍
ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍ വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍
പീലാത്തോസിനോട് ആവശ്യപ്പെട്ടു. അതിനാല്‍ പടയാളികള്‍ വന്ന് അവനോടു കൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും
കാലുകള്‍ തകര്‍ത്തു. അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍
തകര്‍ത്തില്ല. എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍ നിന്നു
രക്തവും വെള്ളവും പുറപ്പെട്ടു. അതു കണ്ടയാള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്.
നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു. ‘അവന്റെ അസ്ഥികളില്‍
ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല’ എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതു സംഭവിച്ചത്. മറ്റൊരു തിരുവെഴുത്തു
പറയുന്നു: ‘തങ്ങള്‍ കുത്തി മുറിവേല്‍പിച്ചവനെ അവര്‍ നോക്കിനില്‍ക്കും.’
യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ്
യേശുവിന്റെ ശരീരം എടുത്തു മാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‍കി. അവന്‍
വന്ന് ശരീരം എടുത്തു മാറ്റി. യേശുവിനെ ആദ്യം രാത്രിയില്‍ ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും
ചെന്നിനായകവും ചേര്‍ന്ന ഏകദേശം നൂറു റാത്തല്‍ സുഗന്ധദ്രവ്യവും അവന്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അവര്‍ യേശുവിന്റെ
ശരീരമെടുത്തു യഹൂദരുടെ ശവസംസ്‌കാരരീതിയനുസരിച്ചു സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയില്‍ പൊതിഞ്ഞു. അവന്‍
ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ
കല്ലറയും ഉണ്ടായിരുന്നു. യഹൂദരുടെ ഒരുക്കത്തിന്റെ ദിനം ആയിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍
യേശുവിനെ അവിടെ സംസ്‌കരിച്ചു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,


അങ്ങേ ക്രിസ്തുവിന്റെ ധന്യമായ മരണവും ഉത്ഥാനവുംവഴി,
ഞങ്ങളെ അങ്ങ് പുനരുദ്ധരിച്ചുവല്ലോ.
അങ്ങേ കാരുണ്യത്തിന്റെ പ്രവൃത്തി ഞങ്ങളില്‍ നിലനിര്‍ത്തണമേ.
അങ്ങനെ, ഈ രഹസ്യങ്ങളിലുള്ള പങ്കാളിത്തം വഴി
നിരന്തരം ഞങ്ങള്‍ ഭക്തിയില്‍ ജീവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രന്റെ ഉത്ഥാനത്തിലുള്ള പ്രത്യാശയില്‍,


അവിടത്തെ മരണം ആചരിച്ച അങ്ങേ ജനത്തിന്റെമേല്‍
സമൃദ്ധമായ അനുഗ്രഹം ചൊരിയുകയും
പാപപ്പൊറുതി സംലബ്ധമാക്കുകയും
സമാശ്വാസം നല്കുകയും
പാവനമായ വിശ്വാസം കൈവളര്‍ത്തുകയും
നിത്യരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.
Saturday 30 March 2024

Holy Saturday

Readings at Mass

Liturgical colour: White.


There is no Mass on Holy Saturday itself. Here are the readings for the evening
Easter Vigil.

________

ഒന്നാം വായന
ഉത്പ 1:1-2:2
താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു.

ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം
വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു.
ദൈവം അരുളിച്ചെയ്തു: ‘‘വെളിച്ചം ഉണ്ടാകട്ടെ.’’ വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു
വെളിച്ചത്തെ ഇരുളില്‍ നിന്നു വേര്‍തിരിച്ചു. വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി,
പ്രഭാതമായി – ഒന്നാംദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘ജലമധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ.’’
ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍ നിന്നു വേര്‍തിരിക്കുകയും ചെയ്തു.
അപ്രകാരം സംഭവിച്ചു. വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി – രണ്ടാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് ഒരുമിച്ചു കൂടട്ടെ, കര
പ്രത്യക്ഷപ്പെടട്ടെ.’’ അങ്ങനെ സംഭവിച്ചു. കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു
നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന
ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും
വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി – മൂന്നാം
ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ
ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ. ഭൂമിയില്‍ പ്രകാശം ചൊരിയാന്‍ വേണ്ടി അവ
ആകാശവിതാനത്തില്‍ ദീപങ്ങളായി നില്‍ക്കട്ടെ.’’ അങ്ങനെ സംഭവിച്ചു. ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ
നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്. നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു. ഭൂമിയില്‍ പ്രകാശം ചൊരിയാനും
രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍ നിന്നു വേര്‍തിരിക്കാനും ദൈവം അവയെ
ആകാശവിതാനത്തില്‍ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി – നാലാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികള്‍ ഭൂമിക്കു മീതേ
ആകാശവിതാനത്തില്‍ പറക്കട്ടെ.’’ അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന
സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അവയെ ഇങ്ങനെ
അനുഗ്രഹിച്ചു: ‘‘സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ.’’ സന്ധ്യയായി,
പ്രഭാതമായി – അഞ്ചാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘ഭൂമി എല്ലാത്തരം ജീവജാലങ്ങളെയും – കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍
എന്നിവയെ – പുറപ്പെടുവിക്കട്ടെ.’’ അങ്ങനെ സംഭവിച്ചു. അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും
കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവനല്ലതെന്ന് അവിടുന്നു കണ്ടു.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു
കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍
വജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.’’ അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു.
ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ
അനുഗ്രഹിച്ചു: ‘‘സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ
മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം
ഉണ്ടായിരിക്കട്ടെ.’’ ദൈവം അരുളിച്ചെയ്തു: ‘‘ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍
കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു, ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ
പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും – ജീവശ്വാസമുള്ള സകലതിനും – ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍
കിയിരിക്കുന്നു.’’ അങ്ങനെ സംഭവിച്ചു. താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി,
പ്രഭാതമായി – ആറാം ദിവസം.
അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണമായി. ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍
ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍ നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു.
________

സങ്കീര്‍ത്തനം
സങ്കീ 104:1-2,5-6,10,12,13-14,24,35

കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;


എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്;
അവിടുന്നു മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു.
വസ്ത്രമെന്ന പോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു;

കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.

അവിടുന്നു ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേല്‍ ഉറപ്പിച്ചു;


അത് ഒരിക്കലും ഇളകുകയില്ല.
അവിടുന്നു വസ്ത്രം കൊണ്ടെന്നപോലെ ആഴികൊണ്ട്
അതിനെ ആവരണം ചെയ്തു; വെള്ളം പര്‍വതങ്ങള്‍ക്കു മീതേ നിന്നു.

കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.

അവിടുന്നു താഴ്‌വരകളിലേക്ക് ഉറവകളെ ഒഴുക്കുന്നു;


അവ മലകള്‍ക്കിടയിലൂടെ ഒഴുകുന്നു.
ആകാശപ്പറവകള്‍ അവയുടെ തീരത്തുവസിക്കുന്നു;
മരക്കൊമ്പുകള്‍ക്കിടയിലിരുന്ന് അവ പാടുന്നു.

കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.

അവിടുന്നു തന്റെ ഉന്നതമായ മന്ദിരത്തില്‍ നിന്നു മലകളെ നനയ്ക്കുന്നു;


അങ്ങേ പ്രവൃത്തിയുടെ ഫലം അനുഭവിച്ചു ഭൂമി തൃപ്തിയടയുന്നു.
അവിടുന്നു കന്നുകാലികള്‍ക്കു വേണ്ടി പുല്ലു മുളപ്പിക്കുന്നു;
മനുഷ്യനു ഭൂമിയില്‍ നിന്ന് ആഹാരം ലഭിക്കാന്‍
കൃഷിക്കു വേണ്ട സസ്യങ്ങള്‍ മുളപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.

കര്‍ത്താവേ, അങ്ങേ സൃഷ്ടികള്‍ എത്ര വൈവിധ്യപൂര്‍ണങ്ങളാണ്!


ജ്ഞാനത്താല്‍ അങ്ങ് അവയെ നിര്‍മിച്ചു;
ഭൂമി അങ്ങേ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.

കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.

________

രണ്ടാം വായന
ഉത്പ 22:1-18
അബ്രഹാമിന്റെ ബലി.

അക്കാലത്ത് ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. ‘‘അബ്രാഹം’’ അവിടുന്നു വിളിച്ചു. ‘‘ഇതാ ഞാന്‍’’ അവന്‍ വിളികേട്ടു.
‘‘നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കു പോവുക. അവിടെ ഞാന്‍
കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം.’’ അബ്രാഹം അതിരാവിലെ
എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകന്‍ ഇസഹാക്കിനെയും കൂട്ടി ബലിക്കു വേണ്ട വിറകും കീറിയെടുത്ത്,
ദൈവം പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു. മൂന്നാം ദിവസം അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ അകലെ ആ സ്ഥലം
കണ്ടു. അവന്‍ വേലക്കാരോടു പറഞ്ഞു: ‘‘കഴുതയുമായി നിങ്ങള്‍ ഇവിടെ നില്‍ക്കുക. ഞാനും മകനും അവിടെപ്പോയി
ആരാധിച്ചു തിരിച്ചുവരാം.’’ അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന്‍ ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും
അവന്‍ തന്നെ എടുത്തു. അവര്‍ ഒരുമിച്ചു മുമ്പോട്ടു നടന്നു. ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു:
‘‘പിതാവേ!’’ ‘‘എന്താ മകനേ’’ അവന്‍ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: ‘‘തീയും വിറകുമുണ്ടല്ലോ; എന്നാല്‍,
ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?’’ അവന്‍ മറുപടി പറഞ്ഞു: ‘‘ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും.’’
അവരൊന്നിച്ചു മുമ്പോട്ടു പോയി.
ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവച്ചിട്ട്
ഇസഹാക്കിനെ ബന്ധിച്ചു വിറകിനു മീതേ കിടത്തി. മകനെ ബലികഴിക്കാന്‍ അബ്രാഹം കത്തി കൈയിലെടുത്തു. തത്ക്ഷണം
കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തു നിന്ന് ‘‘അബ്രാഹം, അബ്രാഹം’’ എന്നു വിളിച്ചു. ‘‘ഇതാ ഞാന്‍’’ അവന്‍ വിളികേട്ടു.
‘‘കുട്ടിയുടെ മേല്‍ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി.
കാരണം, നിന്റെ ഏക പുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല.’’ അബ്രാഹം തലപൊക്കി നോക്കിയപ്പോള്‍, തന്റെ
പിന്നില്‍, മുള്‍ച്ചെടികളില്‍ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെ കണ്ടു. അവന്‍ അതിനെ മകനു പകരം ദഹനബലിയര്‍പ്പിച്ചു.
അബ്രാഹം ആ സ്ഥലത്തിനു യാഹ്‌വെയിരെ എന്നു പേരിട്ടു. കര്‍ത്താവിന്റെ മലയില്‍ അവിടുന്നു വേണ്ടതു പ്രദാനം
ചെയ്യുന്നുവെന്ന് ഇന്നുവരെയും പറയപ്പെടുന്നു. കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തു നിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു:
‘‘കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍ മടിക്കായ്കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു:
ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍
ത്തീരത്തിലെ മണല്‍ത്തരി പോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്റെ
വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.’’

________

സങ്കീര്‍ത്തനം
സങ്കീ 16:5,8,9-10,11

കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.

കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും;


എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.

കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.

അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും


അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു.
അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല;
അങ്ങേ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല.

കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.

അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;


അങ്ങേ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങേ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.

കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.

________

മൂന്നാം വായന
പുറ 14:15-15:1
ചെങ്കടലിലൂടെയുള്ള യാത്ര.

കര്‍ത്താവു മോശയോടു പറഞ്ഞു: ‘‘നീ എന്തിന് എന്നെ വിളിച്ചുകരയുന്നു? മുന്‍പോട്ടു പോകാന്‍ ഇസ്രായേല്‍ക്കാരോടു
പറയുക. നിന്റെ വടി കൈയിലെടുത്ത് കടലിനു മീതേ നീട്ടി അതിനെ വിഭജിക്കുക. ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ
വരണ്ടനിലത്തിലൂടെ കടന്നുപോകട്ടെ. ഞാന്‍ ഈജിപ്തുകാരെ കഠിനചിത്തരാക്കും; അവര്‍ നിങ്ങളെ പിന്‍തുടരും; ഞാന്‍
ഫറവോയുടെയും അവന്റെ സൈന്യങ്ങളുടെയും തേരുകളുടെയും കുതിരപ്പടയാളികളുടെയും മേല്‍ മഹത്വം നേടും. ഫറവോയുടെയും
അവന്റെ രഥങ്ങളുടെയും അശ്വസേനയുടെയും മേല്‍ ഞാന്‍ മഹത്വം വരിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍
മനസ്സിലാക്കും.’’
ഇസ്രായേല്‍ ജനത്തിന്റെ മുന്‍പേ പൊയ്‌ക്കൊണ്ടിരുന്ന ദൈവദൂതന്‍ അവിടെനിന്നു മാറി അവരുടെ പിന്‍പേ പോകാന്‍
തുടങ്ങി. മേഘസ്തംഭവും മുന്‍പില്‍ നിന്നു മാറി പിന്‍പില്‍ വന്നുനിന്നു. അത് ഈജിപ്തുകാരുടെയും ഇസ്രായേല്‍ക്കാരുടെയും
പാളയങ്ങള്‍ക്കിടയില്‍ വന്നു നിന്നു. മേഘം ഇരുട്ടു നിറഞ്ഞതായിരുന്നു. അതിനാല്‍, ഒരു കൂട്ടര്‍ക്കു മറ്റവരെ
സമീപിക്കാനാവാതെ രാത്രി കഴിഞ്ഞു. മോശ കടലിനുമീതെ കൈ നീട്ടി. കര്‍ത്താവു രാത്രി മുഴുവന്‍ ശക്തമായ ഒരു കിഴക്കന്‍
കാറ്റയച്ചു കടലിനെ പിറകോട്ടു മാറ്റി. കടല്‍ വരണ്ടഭൂമിയാക്കി; വെള്ളം വിഭജിക്കപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ
ഉണങ്ങിയ മണ്ണിലൂടെ നടന്നു. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പോലെ നിന്നു. ഈജിപ്തുകാര്‍ – ഫറവോയുടെ
കുതിരകളും കുതിരപ്പടയാളികളും തേരുകളുമെല്ലാം – അവരെ പിന്‍തുടര്‍ന്ന്, കടലിന്റെ നടുവിലേക്കു നീങ്ങി. രാത്രിയുടെ
അന്ത്യയാമത്തില്‍ കര്‍ത്താവ് അഗ്നിയുടെയും മേഘത്തിന്റെയും സ്തംഭത്തില്‍ നിന്ന് ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി
അവരെ പരിഭ്രാന്തരാക്കി. അവിടുന്നു രഥചക്രങ്ങള്‍ തടസ്സപ്പെടുത്തി. തന്മൂലം ഗതി ദുഷ്‌കരമായി. അപ്പോള്‍ ഈജിപ്തുകാര്‍
പറഞ്ഞു: ‘‘ഇസ്രായേല്‍ക്കാരില്‍ നിന്നു നമുക്ക് ഓടി രക്ഷപെടാം. കര്‍ത്താവ് അവര്‍ക്കുവേണ്ടി ഈജിപ്തിനെതിരേ യുദ്ധം
ചെയ്യുന്നു.’’
അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: ‘‘നിന്റെ കരം കടലിനു മീതേ നീട്ടുക. വെള്ളം മടങ്ങിവന്ന്
ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരപ്പടയാളികളെയും മൂടട്ടെ.’’ മോശ കടലിനു മീതേ കൈനീട്ടി.
പ്രഭാതമായപ്പോഴേക്ക് കടല്‍ പൂര്‍വസ്ഥിതിയിലായി. ഈജിപ്തുകാര്‍ പിന്‍തിരിഞ്ഞോടിയത് അതിനു മധ്യത്തിലേക്കാണ്. അങ്ങനെ
കര്‍ത്താവ് ഈജിപ്തുകാരെ നടുക്കടലില്‍ ആഴ്ത്തി. ഇസ്രായേല്‍ക്കാരെ പിന്‍തുടര്‍ന്നു കടലിലിറങ്ങിയ തേരുകളെയും
കുതിരപ്പടയാളികളെയും ഫറവോയുടെ സൈന്യം മുഴുവനെയും കടല്‍വെള്ളം മൂടിക്കളഞ്ഞു. അവരില്‍ ആരും അവശേഷിച്ചില്ല.
എന്നാല്‍, ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ വരണ്ടഭൂമിയിലൂടെ നടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍
പോലെ നിലകൊണ്ടു. അങ്ങനെ ആ ദിവസം കര്‍ത്താവ് ഇസ്രായേല്‍ക്കാരെ ഈജിപ്തുകാരില്‍ നിന്നു രക്ഷിച്ചു. ഈജിപ്തുകാര്‍
കടല്‍തീരത്തു മരിച്ചുകിടക്കുന്നത് ഇസ്രായേല്‍ക്കാര്‍ കണ്ടു. കര്‍ത്താവ് ഈജിപ്തുകാര്‍ക്കെതിരേ ഉയര്‍ത്തിയ ശക്തമായ കരം
ഇസ്രായേല്‍ക്കാര്‍ കണ്ടു. ജനം കര്‍ത്താവിനെ ഭയപ്പെട്ടു. കര്‍ത്താവിനെയും അവിടുത്തെ ദാസനായ മോശയെയും
വിശ്വസിക്കുകയും ചെയ്തു.
മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് ഈ ഗാനം ആലപിച്ചു:

കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും.


എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു.
കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.

________

കീര്‍ത്തനം
പുറ 15:1-6,17-18

കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും; എന്തെന്നാല്‍, അവിടുന്ന് മഹോന്നതനത്രേ.

കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും.


എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു.
കര്‍ത്താവ് എന്റെ ശക്തിയും സംരക്ഷകനുമാകുന്നു;
അവിടുന്ന് എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും.

കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും; എന്തെന്നാല്‍, അവിടുന്ന് മഹോന്നതനത്രേ.

കര്‍ത്താവ് യോദ്ധാവാകുന്നു;
കര്‍ത്താവ് എന്നാകുന്നു അവിടുത്തെ നാമം.
ഫറവോയുടെ രഥങ്ങളെയും സൈന്യത്തെയും
അവിടുന്നു കടലിലാഴ്ത്തി;
അവന്റെ ധീരരായ സൈന്യാധിപര്‍ ചെങ്കടലില്‍ മുങ്ങിമരിച്ചു.

കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും; എന്തെന്നാല്‍, അവിടുന്ന് മഹോന്നതനത്രേ.

ആഴമേറിയ ജലം അവരെ മൂടി,


അഗാധതയിലേക്കു കല്ലുപോലെ അവര്‍ താണു.
കര്‍ത്താവേ, അങ്ങേ വലത്തുകൈ
ശക്തിയാല്‍ മഹത്വമാര്‍ന്നിരിക്കുന്നു;
കര്‍ത്താവേ, അങ്ങേ വലത്തുകൈ
ശത്രുവിനെ ചിതറിച്ചിരിക്കുന്നു.

കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും; എന്തെന്നാല്‍, അവിടുന്ന് മഹോന്നതനത്രേ.


കര്‍ത്താവേ, അങ്ങേ ജനത്തെ കൊണ്ടുവന്ന്
അങ്ങേ വിശുദ്ധ മലയില്‍, അങ്ങേക്കു വസിക്കാനായി
ഒരുക്കിയിരിക്കുന്ന സ്ഥലത്ത്,
അങ്ങേ കരങ്ങള്‍ സ്ഥാപിച്ചവിശുദ്ധ മന്ദിരത്തില്‍
അവരെ നട്ടുപിടിപ്പിക്കും.
കര്‍ത്താവ്, എന്നേക്കും രാജാവായി ഭരിക്കും.

കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും; എന്തെന്നാല്‍, അവിടുന്ന് മഹോന്നതനത്രേ.

________

നാലാം വായന
ഏശ 54:5-14
അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണ കാണിക്കും.

കര്‍ത്താവ് സീയോനോട് ഇപ്രകാരം അരുള്‍ ചെയ്യുന്നു: നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ്
എന്നാണ് അവിടുത്തെ നാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്‍. ഭൂമി മുഴുവന്റെയും ദൈവം എന്ന്
അവിടുന്ന് വിളിക്കപ്പെടുന്നു. പരിത്യക്തയായ,യൗവനത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ
നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു. നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു.
മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും. കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാന്‍ എന്റെ മുഖം നിന്നില്‍ നിന്നു
മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണ കാണിക്കും എന്ന് നിന്റെ വിമോചകനായ കര്‍
ത്താവ് അരുളിച്ചെയ്യുന്നു. നോഹയുടെ കാലം പോലെയാണ് ഇത് എനിക്ക്. അവന്റെ കാലത്തെന്ന പോലെ ജലം ഭൂമിയെ
മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്തിട്ടുണ്ട്. അതുപോലെ, നിന്നോട് ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ
ചെയ്യുകയില്ലെന്ന് ഞാന്‍ ശപഥം ചെയ്തിരിക്കുന്നു. നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍
അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ
സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
പീഡിപ്പിക്കപ്പെട്ടവളും മനസ്സ് ഉലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലം കൊണ്ട് അടിസ്ഥാനമിട്ട്
അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും. ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍
പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്‌നംകൊണ്ടും നിര്‍മിക്കും. കര്‍ത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്സാര്‍ജിക്കും.
നീതിയില്‍ നീ സുസ്ഥാപിതയാകും; മര്‍ദനനഭീതി നിന്നെ തീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല.

________

സങ്കീര്‍ത്തനം
സങ്കീ 30:1,3-5a,10-12

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും,


അവിടുന്ന് എന്നെ രക്ഷിച്ചു;
എന്റെ ശത്രു എന്റെമേല്‍
വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
കര്‍ത്താവേ, അവിടുന്ന് എന്നെ
പാതാളത്തില്‍ നിന്നു കരകയറ്റി;
മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന്
എന്നെ ജീവനിലേക്ക് ആനയിച്ചു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവിന്റെ വിശുദ്ധരേ,
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍;
അവിടുത്തെ പരിശുദ്ധ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കുവിന്‍.
എന്തെന്നാല്‍, അവിടുത്തെ കോപം
നിമിഷനേരത്തേക്കേ ഉള്ളൂ;
അവിടുത്തെ പ്രസാദം
ആജീവനാന്തം നിലനില്‍ക്കുന്നു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവേ, എന്റെ യാചന കേട്ട്


എന്നോടു കരുണ തോന്നണമേ!
കര്‍ത്താവേ, അവിടുന്ന്
എന്നെ സഹായിക്കണമേ!
അവിടുന്ന് എന്റെ വിലാപത്തെ
ആനന്ദനൃത്തമാക്കി മാറ്റി;
ദൈവമായ കര്‍ത്താവേ,
ഞാനങ്ങേക്ക് എന്നും നന്ദി പറയും.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

________

അഞ്ചാം വായന
ഏശ 55:1-11
നമ്മുടെ രക്ഷ ദൈവത്തിന്റെ സൗജന്യദാനം.

കര്‍ത്താവ് അരുള്‍ ചെയ്യുന്നു: ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും
പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കു വേണ്ടിയല്ലാതെ
എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും
ചെയ്യുക. എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി ശാശ്വതമായ ഒരു
ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്ന പോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്‌നേഹം കാട്ടും. ഇതാ, ഞാന്‍ അവനെ
ജനതകള്‍ക്കു സാക്ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു. നിനക്ക് അജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ
അറിയാത്ത ജനതകള്‍ നിന്റെ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ്, ഇസ്രായേലിന്റെ
പരിശുദ്ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു. കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ
അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. ദുഷ്ടന്‍ തന്റെ മാര്‍ഗവും അധര്‍മി തന്റെ
ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ
ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍
നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റെതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ
എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.
മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം
നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന വാക്കും
അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം
വിജയപ്രദമായി ചെയ്യും.

________

കീര്‍ത്തനം
ഏശ 12:2-6

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

ദൈവമാണ് എന്റെ രക്ഷ,


ഞാന്‍ അങ്ങയില്‍ ആശ്രയിക്കും;
ഞാന്‍ ഭയപ്പെടുകയില്ല.
എന്തെന്നാല്‍, ദൈവമായ കര്‍ത്താവ്
എന്റെ ബലവും എന്റെ ഗാനവും ആണ്.
അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
രക്ഷയുടെ കിണറ്റില്‍ നിന്ന്
നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.


കര്‍ത്താവിനു നന്ദിപറയുവിന്‍.
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍.
ജനതകളുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍.
അവിടുത്തെ നാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

കര്‍ത്താവിനു സ്തുതിപാടുവിന്‍.
അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു.
ഭൂമിയിലെല്ലാം ഇത് അറിയട്ടെ.
സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍;
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍.
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍
മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

________

ആറാം വായന
ബാറൂ 3:9-15,32-4:4
ജ്ഞാനത്തിന്റെ ഉറവിടം.

ഇസ്രായേലേ, ജീവന്റെ കല്‍പനകള്‍ കേള്‍ക്കുക, ശ്രദ്ധാപൂര്‍വം ജ്ഞാനമാര്‍ജിക്കുക, ഇസ്രായേലേ, നീ ശത്രുരാജ്യത്ത്


അകപ്പെടാന്‍ എന്താണു കാരണം? വിദേശത്തുവച്ചു വാര്‍ധക്യം പ്രാപിക്കുന്നതെന്തുകൊണ്ട്? മൃതരോടൊപ്പം അശുദ്ധനാകാന്‍
കാരണമെന്ത്? പാതാളത്തില്‍ പതിക്കുന്നവരോടൊപ്പം നീ ഗണിക്കപ്പെടുന്നതെന്തുകൊണ്ട്? ജ്ഞാനത്തിന്റെ ഉറവിടം നീ
പരിത്യജിച്ചു. ദൈവത്തിന്റെ മാര്‍ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍ നീ എന്നേക്കും സമാധാനത്തില്‍ വസിക്കുമായിരുന്നു. ജ്ഞാനവും
ശക്തിയും വിവേകവും എവിടെയുണ്ടെന്ന് അറിയുക. ദീര്‍ഘായുസ്സും ജീവനും സമാധാനവും കണ്ണുകള്‍ക്കു പ്രകാശവും
എവിടെയുണ്ടെന്ന് അപ്പോള്‍ നീ ഗ്രഹിക്കും. അവളുടെ നികേതനം ആരാണ് കണ്ടെത്തിയത്? ആര് അവളുടെ കലവറയില്‍
പ്രവേശിച്ചിട്ടുണ്ട്?
എന്നാല്‍ എല്ലാം അറിയുന്നവന്‍ അവളെ അറിയുന്നു. അവിടുന്ന് അവളെ തന്റെ അറിവു കൊണ്ടു കണ്ടെത്തി.
എന്നേക്കുമായി ഭൂമിയെ സ്ഥാപിച്ചവന്‍ അതു നാല്‍ക്കാലികളെ കൊണ്ടു നിറച്ചു. അവിടുന്ന് പ്രകാശം അയയ്ക്കുന്നു, അതു
പോകുന്നു. അവിടുന്ന് വിളിച്ചു; ഭയത്തോടുകൂടെ അത് അനുസരിച്ചു. നക്ഷത്രങ്ങള്‍ തങ്ങളുടെ യാമങ്ങളില്‍ പ്രകാശിക്കുകയും
ആഹ്ളാദിക്കുകയും ചെയ്തു. അവിടുന്ന് അവയെ വിളിച്ചു. ഇതാ, ഞങ്ങള്‍ എന്ന് അവ പറഞ്ഞു. തങ്ങളെ സൃഷ്ടിച്ചവനുവേണ്ടി
അവ സന്തോഷപൂര്‍വം മിന്നിത്തിളങ്ങി. അവിടുന്നാണ് നമ്മുടെ ദൈവം. അവിടുത്തോടു തുലനം ചെയ്യാന്‍ ഒന്നുമില്ല. അവിടുന്ന്
അറിവിലേക്കുള്ള എല്ലാ വഴികളും കണ്ടെത്തി. അവളെ തന്റെ ദാസനായ യാക്കോബിന്, താന്‍ സ്‌നേഹിച്ച ഇസ്രായേലിന്,
കൊടുത്തു. അനന്തരം അവള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും മനുഷ്യരുടെയിടയില്‍ വസിക്കുകയും ചെയ്തു.
ദൈവകല്‍പനകളുടെ പുസ്തകവും ശാശ്വതമായ നിയമവും അവളാണ്. അവളോടു ചേര്‍ന്നു നില്‍ക്കുന്നവന്‍ ജീവിക്കും.
അവളെ ഉപേക്ഷിക്കുന്നവന്‍ മരിക്കും. യാക്കോബേ, മടങ്ങിവന്ന് അവളെ സ്വീകരിക്കുക. അവളുടെ പ്രകാശത്തിന്റെ പ്രഭയിലേക്കു
നടക്കുക. നിന്റെ മഹത്വം അന്യനോ നിന്റെ പ്രത്യേക അവകാശം വിദേശിക്കോ കൊടുക്കരുത്. ഇസ്രയേലേ, നമ്മള്‍
സന്തുഷ്ടരാണ്. എന്തെന്നാല്‍, ദൈവത്തിനു പ്രീതികരമായവ എന്തെന്നു നമുക്ക് അറിയാം.

________

സങ്കീര്‍ത്തനം
സങ്കീ 19:7-10

കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.

കര്‍ത്താവിന്റെ നിയമം അവികലമാണ്;


അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു:

കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.


കര്‍ത്താവിന്റെ കല്‍പ്പനകള്‍ നീതിയുക്തമാണ്;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.

ദൈവഭക്തി നിര്‍മ്മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.

കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.

അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്;


അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.

കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.

________

ഏഴാം വായന
എസെ 36:16-17a,18-28
നവഹൃദയവും നവചൈതന്യവും.

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനം സ്വദേശത്തു വസിച്ചിരുന്നപ്പോള്‍ അവര്‍ തങ്ങളുടെ
ജീവിതരീതിയാലും പ്രവൃത്തികളാലും അതിനെ അശുദ്ധമാക്കി. എന്റെ മുമ്പില്‍ അവരുടെ പെരുമാറ്റം സ്ത്രീയുടെ ആര്‍ത്തവമാലിന്യം
പോലെയായിരുന്നു. അവര്‍ സ്വദേശത്തു ചിന്തിയ രക്തവും നാടിനെ അശുദ്ധമാക്കാന്‍ ഉപയോഗിച്ച വിഗ്രഹങ്ങളും മൂലം ഞാന്‍
എന്റെ ക്രോധം അവരുടെമേല്‍ ചൊരിഞ്ഞു. ജനതകളുടെയിടയില്‍ ഞാന്‍ അവരെ ചിതറിച്ചു; അവര്‍ പല രാജ്യങ്ങളിലായി
ചിതറിപ്പാര്‍ത്തു. അവരുടെ പെരുമാറ്റത്തിനും ചെയ്തികള്‍ക്കും അനുസൃതമായി ഞാന്‍ അവരെ വിധിച്ചു. എന്നാല്‍, അവര്‍
ജനതകളുടെയടുക്കല്‍ ചെന്നപ്പോള്‍, അവര്‍ എത്തിയിടത്തെല്ലാം, ഇവരാണ് കര്‍ത്താവിന്റെ ജനം, എന്നിട്ടും അവിടുത്തെ
ദേശത്തുനിന്ന് അവര്‍ക്കു പോകേണ്ടിവന്നു എന്ന് ആളുകള്‍ അവരെപ്പറ്റി പറഞ്ഞു. അങ്ങനെ അവര്‍ എന്റെ വിശുദ്ധനാമം
അശുദ്ധമാക്കി. തങ്ങള്‍ എത്തിയ ജനതകളുടെയിടയില്‍ ഇസ്രായേല്‍ ഭവനം അശുദ്ധമാക്കിയ എന്റെ വിശുദ്ധ നാമത്തെപ്രതി
ഞാന്‍ ആകുലനായി.
ഇസ്രായേല്‍ ഭവനത്തോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനമേ, നിങ്ങളെ പ്രതിയല്ല
നിങ്ങള്‍ എത്തിച്ചേര്‍ന്ന ജനതകളുടെയിടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ വിശുദ്ധ നാമത്തെ പ്രതിയാണ്, ഞാന്‍ പ്രവര്‍
ത്തിക്കാന്‍ പോകുന്നത്. ജനതകളുടെയിടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ ശ്രേഷ്ഠനാമത്തിന്റെ പരിശുദ്ധി ഞാന്‍
തെളിയിക്കും. തങ്ങളുടെ കണ്‍മുമ്പില്‍ വച്ച് നിങ്ങളിലൂടെ എന്റെ പരിശുദ്ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ്
എന്ന് ജനതകള്‍ അറിയും, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജനതകളുടെയിടയില്‍ നിന്നും സകല ദേശങ്ങളില്‍
നിന്നും ഒരുമിച്ചുകൂട്ടി സ്വദേശത്തേക്കു ഞാന്‍ നിങ്ങളെ കൊണ്ടുവരും. ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ
എല്ലാ മാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ നിര്‍മലരാക്കും. ഒരു
പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്‌ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍
നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും. എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ
എന്റെ കല്‍പനകള്‍ കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും. നിങ്ങളുടെ പിതാക്കന്മാര്‍ക്ക് ഞാന്‍
കൊടുത്ത ദേശത്ത് നിങ്ങള്‍ വസിക്കും. നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവും ആയിരിക്കും.

________

ഏഴാമത്തെ വായനയ്ക്കു ശേഷമുള്ള സങ്കീര്‍ത്തനം ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരിക്കുന്നു.

USA യില്‍:
ജ്ഞാനസ്നാനം ഇല്ലെങ്കില്‍, ഏശയ്യാ 12 അഥവാ സങ്കീര്‍ത്തനം 51 ഉപയോഗിക്കുന്നു.
ജ്ഞാനസ്നാനം ഉണ്ടെങ്കില്‍, സങ്കീര്‍ത്തനം 42 ഉപയോഗിക്കുന്നു.

ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍:


ജ്ഞാനസ്നാനം ഇല്ലെങ്കില്‍, സങ്കീര്‍ത്തനം 42 ഉപയോഗിക്കുന്നു.
ജ്ഞാനസ്നാനം ഉണ്ടെങ്കില്‍, ഏശയ്യാ 12 അഥവാ സങ്കീര്‍ത്തനം 51 നിര്‍ബന്ധമായും ഉപയോഗിക്കുന്നു.
മറ്റു രാജ്യങ്ങളില്‍:
ജ്ഞാനസ്നാനം ഇല്ലെങ്കില്‍ , സങ്കീര്‍ത്തനം 42 ഉപയോഗിക്കുന്നു.
ജ്ഞാനസ്നാനം ഉണ്ടെങ്കില്‍ ഏശയ്യാ 12 അഥവാ സങ്കീര്‍ത്തനം 51 ഉപയോഗിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഏശയ്യാ 12 മുകളില്‍ അഞ്ചാമത്തെ വായനയ്ക്കു ശേഷം കൊടുത്തിട്ടുണ്ട്.

സങ്കീര്‍ത്തനം
സങ്കീ 42:2,4; 43:3,4

മാന്‍പേട നീര്‍ച്ചാലുകളെ എന്നതുപോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു;


എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി
അവിടുത്തെ കാണാന്‍ കഴിയുക!

മാന്‍പേട നീര്‍ച്ചാലുകളെ എന്നതുപോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.

ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി;


ദേവാലയത്തിലേക്കു ഞാനവരെ
ഘോഷയാത്രയായി നയിച്ചു.
ആഹ്‌ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്നു.

മാന്‍പേട നീര്‍ച്ചാലുകളെ എന്നതുപോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.

അങ്ങേ പ്രകാശവും സത്യവും അയയ്ക്കണമേ!


അവ എന്നെ നയിക്കട്ടെ,
അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും നിവാസത്തിലേക്കും
അവ എന്നെ നയിക്കട്ടെ.
അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും,
ദൈവമേ, കിന്നരം കൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കും.

മാന്‍പേട നീര്‍ച്ചാലുകളെ എന്നതുപോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.

________

ലേഖനം
റോമാ 6:3-11
മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ല.

സഹോദരരേ, യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട്


ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ
ഐക്യപ്പെടുത്തിയ ജ്ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ
മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്.
അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുനരുത്ഥാനത്തിനു
സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും. നാം ഇനി പാപത്തിന്
അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണമായ ശരീരത്തെ നശിപ്പിക്കാന്‍ വേണ്ടി നമ്മിലെ പഴയ മനുഷ്യന്‍ അവനോടുകൂടെ
ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ. എന്തെന്നാല്‍, മരിച്ചവന്‍ പാപത്തില്‍ നിന്നു മോചിതനായിരിക്കുന്നു. നാം
ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു. മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്ത
ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന് അവന്റെ മേല്‍ ഇനി അധികാരമില്ല. അവന്‍ മരിച്ചു;
പാപത്തെ സംബന്ധിച്ചിടത്തോളം എന്നേക്കുമായി അവന്‍ മരിച്ചു. അവന്‍ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവന്‍ ജീവിക്കുന്നു.
അതുപോലെ, നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവില്‍ ദൈവത്തിനു വേണ്ടി
ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.

________
സങ്കീര്‍ത്തനം
സങ്കീ 118:1-2,16-17,22-23

അല്ലേലൂയ! അല്ലേലൂയ! അല്ലേലൂയ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;


അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!

അല്ലേലൂയ! അല്ലേലൂയ! അല്ലേലൂയ!

കര്‍ത്താവിന്റെ വലത്തുകൈ മഹത്വമാര്‍ജിച്ചിരിക്കുന്നു;


കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
ഞാന്‍ മരിക്കുകയില്ല, ജീവിക്കും;
ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.

അല്ലേലൂയ! അല്ലേലൂയ! അല്ലേലൂയ!

പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.


ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്;
ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.

അല്ലേലൂയ! അല്ലേലൂയ! അല്ലേലൂയ!

________

സുവിശേഷം
മാര്‍ക്കോ 16:1-8
കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ യേശു ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം
ചെയ്യുന്നതിനു വേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍
ശവകുടീരത്തിങ്കലേക്കു പോയി. അവര്‍ തമ്മില്‍ പറഞ്ഞു: ‘‘ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍ നിന്ന്
കല്ല് ഉരുട്ടിമാറ്റുക?’’ എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു! അതു വളരെ വലുതായിരുന്നുതാനും.
അവര്‍ ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തു ഭാഗത്തിരിക്കുന്നതു കണ്ടു. അവര്‍
വിസ്മയിച്ചുപോയി. അവന്‍ അവരോടു പറഞ്ഞു: ‘‘നിങ്ങള്‍ അത്ഭുതപ്പെടേണ്ടാ. കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ
യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല. നോക്കൂ, അവര്‍ അവനെ
സംസ്‌കരിച്ച സ്ഥലം. നിങ്ങള്‍ പോയി, അവന്റെ ശിഷ്യന്മാരോടും പത്രോസിനോടും പറയുക: അവന്‍ നിങ്ങള്‍ക്കുമുമ്പേ
ഗലീലിയിലേക്കു പോകുന്നു. അവന്‍ നിങ്ങളോടു പറഞ്ഞിരുന്നതുപോലെ അവിടെവച്ച് നിങ്ങള്‍ അവനെ കാണും.’’

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കണമേ.
അങ്ങനെ, പെസഹാരഹസ്യം വഴി അങ്ങു സമാരംഭിച്ചത്
അങ്ങേ ശക്തിയാല്‍ ഞങ്ങള്‍ക്ക്
നിത്യൗഷധമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
1 കോറി 5:7-8
നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു;
അതിനാല്‍, ആത്മാര്‍ഥതയുടെയും സത്യത്തിന്റെയും
പുളിപ്പില്ലാത്ത മാവുകൊണ്ട് നമുക്ക് ഈ തിരുനാള്‍ ആഘോഷിക്കാം;
അല്ലേലൂയാ.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ ചൈതന്യം ഞങ്ങളില്‍ ചൊരിയണമേ;


അങ്ങനെ, പെസഹാരഹസ്യങ്ങളാല്‍ പരിപോഷിതരായവരെ
അങ്ങേ കാരുണ്യത്താല്‍ ഏകമാനസരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 31 March 2024

Easter Sunday

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 139:18,5-6

ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റു;
ഞാന്‍ ഇപ്പോഴും നിന്റെ കൂടെയുണ്ട്! അല്ലേലൂയാ.
അങ്ങേ കരം എന്റെമേലുണ്ട്
അങ്ങേ ജ്ഞാനം എത്രയോ വിസ്മയാവഹം!
അല്ലേലൂയാ, അല്ലേലൂയാ.

Or:
ലൂക്കാ 24: 34; cf. വെളി 1:6

കര്‍ത്താവ് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; അല്ലേലൂയാ.


അവിടത്തേക്ക് മഹിമയും ആധിപത്യവും എന്നുമെന്നേക്കും;
അല്ലേലൂയാ, അല്ലേലൂയാ.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ഈ ദിനം
അങ്ങേ ഏകപുത്രന്‍ വഴി മരണത്തെ കീഴ്‌പ്പെടുത്തി
ഞങ്ങള്‍ക്ക് നിത്യതയുടെ പാത തുറന്നുതന്നുവല്ലോ.
ഉയിര്‍പ്പു ഞായറിന്റെ മഹോത്സവം കൊണ്ടാടുന്ന ഞങ്ങള്‍
അങ്ങേ ആത്മാവിന്റെ നവീകരണം വഴി
ജീവിതത്തിന്റെ പ്രകാശത്തിലേക്ക്
ഉയിര്‍ത്തെഴുന്നേല്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
അപ്പോ. പ്രവ. 10:34,37-43
ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, ഞങ്ങള്‍ അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു.

അക്കാലത്ത്, പത്രോസ് അവരോടു സംസാരിച്ചു തുടങ്ങി: യോഹന്നാന്‍ പ്രസംഗിച്ച സ്‌നാനത്തിനുശേഷം ഗലീലിയില്‍


ആരംഭിച്ച്‌ യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നസറായനായ യേശുവിനെ
പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവന്‍ എപ്രകാരം നന്മ പ്രവര്‍ത്തിച്ചുകൊണ്ടും
പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങള്‍ക്ക് അറിയാം. ദൈവം
അവനോടുകൂടെയുണ്ടായിരുന്നു. യഹൂദന്മാരുടെ ദേശത്തും ജറുസലെമിലും അവന്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ഞങ്ങള്‍
സാക്ഷികളാണ്. അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു. എന്നാല്‍, ദൈവം അവനെ മൂന്നാംദിവസം ഉയിര്‍പ്പിക്കുകയും
പ്രത്യക്ഷനാക്കുകയും ചെയ്തു. എല്ലാവര്‍ക്കുമല്ല, സാക്ഷികളായി ദൈവം മുന്‍കൂട്ടി തെരഞ്ഞെടുത്ത ഞങ്ങള്‍ക്കു മാത്രം. അവന്‍
മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍.
ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികര്‍ത്താവായി ദൈവം നിയോഗിച്ചിരിക്കുന്നവന്‍ അവനാണ് എന്ന് ജനങ്ങളോടു
പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും ഞങ്ങള്‍ക്കു കല്‍പന നല്‍കി. അവനില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമം
വഴി പാപമോചനം നേടുമെന്നു പ്രവാചകന്മാര്‍ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 118:1-2,16-17,22-23

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.


or
അല്ലേലൂയ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;


അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.


or
അല്ലേലൂയ!

കര്‍ത്താവിന്റെ വലത്തുകൈ മഹത്വമാര്‍ജിച്ചിരിക്കുന്നു;


കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
ഞാന്‍ മരിക്കുകയില്ല, ജീവിക്കും;
ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.


or
അല്ലേലൂയ!

പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.


ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്;
ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.


or
അല്ലേലൂയ!
________

രണ്ടാം വായന
കൊളോ 3:1-4
ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.

സഹോദരരേ, ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു


വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍.
എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു.
നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

അനുക്രമഗീതം

വഴിതെറ്റി നശിക്കാറായ ആടുകളെ


കുഞ്ഞാട് വീണ്ടെടുത്തു;
പാപികളായ നമ്മെ നിഷ്കളങ്കനായ ക്രിസ്തു
പിതാവുമായി രമ്യപ്പെടുത്തി.

മരണവും ജീവനും തമ്മില്‍ നടന്ന സമരം;


എത്ര വിചിത്രമായൊരു മല്ലയുദ്ധം

ജീവന്റെ നായകന്‍ മരിച്ചു,


മരണം കൊണ്ട് മരണത്തെ ജയിച്ചു;
ഇനിയെന്നും ജീവനോടെ വാഴുന്നു.

ഹാ മറിയമേ, നില്‍ക്കുക;
നീ പോകുംവഴി എന്തുകണ്ടെന്നു പറയുക.

ജീവിച്ചിരിക്കുന്നവന്റെ കല്ലറ ഞാന്‍ കണ്ടു.


ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന
ക്രിസ്തുവിന്റെ കല്ലറ ഞാന്‍ കണ്ടു.

സാക്ഷ്യം വഹിക്കുന്ന മാലാഖമാരെ കണ്ടു;


തിരുമുഖം മറച്ചയുറുമാലും
തിരുമേനി പൊതിഞ്ഞ ശീലയും ഞാന്‍ കണ്ടു.

ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു;
എന്റെ പ്രത്യാശ ജീവിച്ചിരിക്കുന്നു;
അവിടന്നു നിങ്ങള്‍ക്കു മുമ്പേ
ഗലീലിക്കു പുറപ്പെട്ടുപോകും.

ക്രിസ്തു ഉയിര്‍ത്തുവെന്നു ഞങ്ങള്‍ക്കറിയാം;


അവിടന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തു
എന്നു ഞങ്ങള്‍ക്കറിയാം;

ഹാ! ജയശാലിയായ മഹാരാജന്‍!


ഞങ്ങളില്‍ കനിയുക.
ഞങ്ങളെ രക്ഷിക്കുക! ആമേന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
1 കോറി 5:7-8

അല്ലേലൂയാ! അല്ലേലൂയാ!
നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
ആകയാല്‍, പരമാര്‍ത്ഥതയും സത്യസന്ധ്യതയുമാകുന്ന
പുളിപ്പില്ലാത്ത മാവുകൊണ്ട് തിരുനാള്‍ ആഘോഷിക്കാം.
അല്ലേലൂയാ!

________

സുവിശേഷം
യോഹ 20:1-9
അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു.

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു.


ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും യേശു
സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: ‘‘കര്‍ത്താവിനെ അവര്‍ കല്ലറയില്‍ നിന്നു മാറ്റിയിരിക്കുന്നു.
എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.’’ പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ
അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി. എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി
ആദ്യം കല്ലറയുടെ അടുത്തെത്തി. കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു
പ്രവേശിച്ചില്ല. അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയില്‍
കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും അവന്‍ കണ്ടു. അപ്പോള്‍ കല്ലറയുടെ
സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു. അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍
ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്ന തിരുവെഴുത്ത് അവര്‍ അതുവരെ മനസ്സിലാക്കിയിരുന്നില്ല. അനന്തരം ശിഷ്യന്മാര്‍
മടങ്ങിപ്പോയി.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പെസഹായുടെ ആഹ്ളാദത്തിലാറാടിക്കൊണ്ട്


ഞങ്ങള്‍ ബലിയര്‍പ്പിക്കുന്നു;
ഈ ബലി വഴിയാണല്ലോ അങ്ങേ സഭ
അദ്ഭുതാവഹമായി പുനര്‍ജന്മം പ്രാപിക്കുന്നതും
പരിപോഷിപ്പിക്കപ്പെടുന്നതും.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
1 കോറി 5:7-8

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു;


അതിനാല്‍, ആത്മാര്‍ഥതയുടെയും സത്യത്തിന്റെയും
പുളിപ്പില്ലാത്ത മാവുകൊണ്ട് നമുക്ക് ഈ തിരുനാള്‍ ആഘോഷിക്കാം;
അല്ലേലൂയാ.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ സഭയെ


നിരന്തരമായ സ്‌നേഹത്താലും വാത്സല്യത്താലും കാത്തുപാലിക്കണമേ.
അങ്ങനെ, പെസഹാ രഹസ്യങ്ങള്‍ വഴി സഭ നവീകൃതമായി
ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

You might also like