Download as txt, pdf, or txt
Download as txt, pdf, or txt
You are on page 1of 95

Friday 1 December 2023

Friday of week 34 in Ordinary Time

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 85:8

കര്‍ത്താവ് തന്റെ ജനത്തിനും


ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കും
സമാധാനമരുളും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ


മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ദാനി 7:2-14
ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു.

അക്കാലത്ത്, ദാനിയേല്‍ പറഞ്ഞു: ആകാശത്തിലെ നാലു കാറ്റുകളും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നത് നിശാദര്‍ശനത്തില്‍


ഞാന്‍ കണ്ടു. നാലു വലിയ മൃഗങ്ങള്‍ കടലില്‍ നിന്നു കയറിവന്നു. അവ വിഭിന്നങ്ങളായിരുന്നു. സിംഹത്തെപ്പോലെ
ആയിരുന്നു ആദ്യത്തേത്. അതിനു കഴുകന്റെ ചിറകുകളുണ്ടായിരുന്നു. ഞാന്‍ അതിനെ വീക്ഷിച്ചുകൊണ്ടിരിക്കേ, അതിന്റെ
ചിറകുകള്‍ പറിച്ചെടുക്കപ്പെട്ടു. അതിനെ നിലത്തുനിന്നു പൊക്കി മനുഷ്യനെപ്പോലെ ഇരുകാലില്‍ നിര്‍ത്തി. മനുഷ്യന്റെ മനസ്സും
അതിനു നല്‍കപ്പെട്ടു. ഇതാ, രണ്ടാമത്, കരടിയെപ്പോലെ മറ്റൊരു മൃഗം. അതിന്റെ ഒരു വശം ഉയര്‍ത്തപ്പെട്ടു; അതു മൂന്നു
വാരിയെല്ലുകള്‍ കടിച്ചുപിടിച്ചിരുന്നു. അതിനോടു പറഞ്ഞു: ഇഷ്ടംപോലെ മാംസം തിന്നുകൊള്ളുക. അതിനുശേഷം, ഞാന്‍
നോക്കിയപ്പോള്‍, ഇതാ, മുതുകത്തു പക്ഷിയുടെ നാലു ചിറകുകളുള്ള, പുള്ളിപ്പുലിയെപ്പോലെ മറ്റൊരു മൃഗം; അതിനു നാലു
തലകളുണ്ടായിരുന്നു; ആധിപത്യം അതിനു നല്‍കപ്പെട്ടു. ഇതിനുശേഷം നിശാദര്‍ശനത്തില്‍, ഇതാ, ഘോരനും ഭയങ്കരനും
അതിശക്തനുമായ നാലാമത്തെ മൃഗം; അതിനു വലിയ ഉരുക്കു പല്ലുകളുണ്ടായിരുന്നു; അതു വിഴുങ്ങുകയും കഷണം കഷണമായി
തകര്‍ക്കുകയും മിച്ചമുള്ളതു കാലുകൊണ്ട് ചവിട്ടിയരയ്ക്കുകയും ചെയ്തു. മുന്‍പേ വന്ന മൃഗങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്ന
അതിനു പത്തു കൊമ്പുകളുണ്ടായിരുന്നു. ഞാന്‍ കൊമ്പുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ, മറ്റൊരു ചെറിയ കൊമ്പ്
അവയുടെ ഇടയില്‍ മുളച്ചുവരുന്നു; അതിന്റെ വരവോടെ ആദ്യത്തേതില്‍ മൂന്നെണ്ണം വേരോടെ പിഴുതുമാറ്റപ്പെട്ടു; ഇതാ, ഈ
കൊമ്പില്‍ മനുഷ്യന്റെതുപോലുള്ള കണ്ണുകളും വന്‍പുപറയുന്ന ഒരു വായും.
ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപവിഷ്ടനായി. അവന്റെ വസ്ത്രം
മഞ്ഞുപോലെ ധവളം; തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ! തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം;
അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്നി. അവന്റെ മുന്‍പില്‍ നിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരം പേര്‍
അവനെ സേവിച്ചു; പതിനായിരം പതിനായിരം പേര്‍ അവന്റെ മുന്‍പില്‍ നിന്നു. ന്യായാധിപസഭ ന്യായവിധിക്ക് ഉപവിഷ്ടമായി.
ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു. കൊമ്പിന്റെ വന്‍പുപറച്ചില്‍ കേട്ടു ഞാന്‍ നോക്കി. ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, ആ മൃഗം
കൊല്ലപ്പെട്ടു; അതിന്റെ ശരീരം നശിപ്പിക്കപ്പെട്ടു; അഗ്നിയില്‍ ദഹിപ്പിക്കാന്‍ അതു വിട്ടുകൊടുക്കപ്പെടുകയും ചെയ്തു. മറ്റു മൃഗങ്ങളുടെ
ആധിപത്യം എടുത്തുമാറ്റപ്പെട്ടു; എന്നാല്‍, അവയുടെ ആയുസ്സ് ഒരു കാലത്തേക്കും ഒരു സമയത്തേക്കും നീണ്ടുനിന്നു. നിശാദര്‍
ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ
പുരാതനനായവന്റെ മുന്‍പില്‍ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്
ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും
ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്.

________

പ്രതിവചന സങ്കീര്‍ത്തനം
ദാനി 3:75-81

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

മലകളേ, കുന്നുകളേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
ഭൂമിയില്‍ വളരുന്ന സമസ്ത വസ്തുക്കളും
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

ഉറവകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;


സമുദ്രങ്ങളേ, നദികളേ
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

തിമിംഗലങ്ങളേ, ജലജീവികളേ
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
ആകാശപ്പറവകളേ കര്‍ത്താവിനെ വാഴ്ത്തുവിന്‍;
വന്യമൃഗങ്ങളേ, വളര്‍ത്തുമൃഗങ്ങളേ
കര്‍ത്താവിനെ വാഴ്ത്തുവിന്‍,
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
ലൂക്കാ 21:28

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കുവിന്‍.
എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 21:29-33
ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിന്‍.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: അത്തിമരത്തെയും മറ്റു മരങ്ങളെയും നോക്കുവിന്‍. അവ തളിര്‍
ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു. അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു
കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,
എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ
വാക്കുകള്‍ കടന്നുപോവുകയില്ല.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്


അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള്‍ സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്‌നേഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള്‍ എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 117:1,2

സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.


എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്‌നേഹം സുദൃഢമാണ്.

Or:
മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്‌പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 2 December 2023

Saturday of week 34 in Ordinary Time


or Saturday memorial of the Blessed Virgin Mary

Liturgical Colour: Green.

Readings at Mass
________

പ്രവേശകപ്രഭണിതം
cf. സങ്കീ 85:8

കര്‍ത്താവ് തന്റെ ജനത്തിനും


ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കും
സമാധാനമരുളും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ


മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ദാനി 7:15-27
രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധന്മാര്‍ക്കു നല്‍കപ്പെടും.

ഞാന്‍, ദാനിയേല്‍, ഉത്കണ്ഠാകുലനായി. ദര്‍ശനങ്ങള്‍ എന്നെ പരിഭ്രാന്തനാക്കി. ഞാന്‍ അവിടെ നിന്നിരുന്നവരില്‍ ഒരുവനെ
സമീപിച്ച്, ഇതിന്റെയെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്റെ വ്യാഖ്യാനം അവന്‍ എനിക്കു പറഞ്ഞുതന്നു. ഭൂമിയില്‍
നിന്ന് ഉയര്‍ന്നുവരുന്ന നാലു രാജാക്കന്മാരാണ് ഈ നാലു മഹാമൃഗങ്ങള്‍. എന്നാല്‍, അത്യുന്നതന്റെ പരിശുദ്ധര്‍ക്കു രാജ്യം
ലഭിക്കുകയും, അവര്‍ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്തു.
മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനും കൂടുതല്‍ ഭയങ്കരനും ഉരുക്കുപല്ലും ഓട്ടുനഖവും ഉള്ളവനും വെട്ടിവിഴുങ്ങുകയും കഷണം
കഷണമായി തകര്‍ക്കുകയും മിച്ചമുള്ളവയെ കാലുകൊണ്ടു ചവിട്ടിയരയ്ക്കുകയും ചെയ്തവനുമായ നാലാമത്തെ മൃഗത്തെക്കുറിച്ച്
അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിന്റെ തലയിലുണ്ടായിരുന്ന പത്തു കൊമ്പുകളെയും, മറ്റു മൂന്നെണ്ണത്തെ വീഴ്ത്തിയതും
കണ്ണുകളും വന്‍പുപറയുന്ന വായും ഉള്ളതും മറ്റുള്ളവയെക്കാള്‍ ഭീകരവുമായ കൊമ്പിനെയും സംബന്ധിച്ച സത്യം അറിയുന്നതിന്
ഞാന്‍ ആഗ്രഹിച്ചു. പുരാതനനായവന്‍ വന്ന് അത്യുന്നതന്റെ പരിശുദ്ധര്‍ക്കുവേണ്ടി ന്യായവിധി നടത്തുന്നതുവരെ, പരിശുദ്ധര്‍
രാജ്യം സ്വീകരിക്കുന്ന സമയം സമാഗതമാകുന്നതുവരെ, ഈ കൊമ്പ് അവരുമായി പൊരുതി ജയിക്കുന്നതു ഞാന്‍ കണ്ടു.
അവന്‍ പറഞ്ഞു: നാലാമത്തെ മൃഗം ഭൂമിയിലെ നാലാമത്തെ ഒരു സാമ്രാജ്യമാണ്. മറ്റെല്ലാ രാജ്യങ്ങളിലും നിന്ന് അത്
വ്യത്യസ്തമായിരിക്കും; അതു ഭൂമി മുഴുവന്‍ വെട്ടിവിഴുങ്ങുകയും, ചവിട്ടിമെതിക്കുകയും കഷണം കഷണമായി തകര്‍ക്കുകയും ചെയ്യും.
ഈ സാമ്രാജ്യത്തിലുള്ള ഉയര്‍ന്നുവരുന്ന പത്തു രാജാക്കന്മാരാണ് പത്തു കൊമ്പുകള്‍. അവര്‍ക്കെതിരേ വേറൊരുവന്‍ അവരുടെ
പിന്നാലെ വരും; തന്റെ മുന്‍ഗാമികളില്‍ നിന്ന് അവന്‍ ഭിന്നനായിരിക്കും. അവന്‍ മൂന്നു രാജാക്കന്മാരെ താഴെയിറക്കും.
അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്സവദിനങ്ങളും
മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവര്‍ അവന്റെ കൈകളില്‍ ഏല്‍
പിക്കപ്പെടും. എന്നാല്‍, ന്യായാധിപസഭ വിധിപ്രസ്താവിക്കാന്‍ ഉപവിഷ്ടമാവുകയും അവന്റെ ആധിപത്യം എടുത്തുമാറ്റപ്പെടുകയും
ചെയ്യും. പൂര്‍ണമായി ദഹിപ്പിച്ച് നശിപ്പിക്കേണ്ടതിനു തന്നെ. ആകാശത്തിന്‍കീഴിലുള്ള സകല രാജ്യങ്ങളുടെയും രാജത്വവും
ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധന്മാര്‍ക്കു നല്‍കപ്പെടും; അവരുടെ രാജ്യം ശാശ്വതമാണ്. എല്ലാ
ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.

________

പ്രതിവചന സങ്കീര്‍ത്തനം
ദാനി 3:82-87
കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

മനുഷ്യമക്കളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;


ഇസ്രായേലേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിന്റെ പുരോഹിതരേ, അവിടുത്തെ വാഴ്ത്തുവിന്‍;


കര്‍ത്താവിന്റെ ദാസരേ അവിടുത്തെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

ആത്മാക്കളേ, നീതിമാന്മാരുടെ ചേതസ്സുകളേ,


കര്‍ത്താവിനെ വാഴ്ത്തുവിന്‍;
വിശുദ്ധരേ, വിനീതഹൃദയരേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 24:42,44

അല്ലേലൂയാ, അല്ലേലൂയാ!
ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍
നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും
മനുഷ്യപുത്രന്‍ വരുന്നത്.
അല്ലേലൂയാ!

Or:
ലൂക്കാ 21:36

അല്ലേലൂയാ, അല്ലേലൂയാ!
മനുഷ്യപുത്രന്റെ മുമ്പില്‍
പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍
സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 21:34-36
സംഭവിക്കാനിരിക്കുന്നവയില്‍ നിന്നു രക്ഷപ്പെടാന്‍ ജാഗരൂകരായിരിക്കുവിന്‍.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ


മനസ്സു ദുര്‍ബലമാവുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍
ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍
നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു
ജാഗരൂകരായിരിക്കുവിന്‍.

________
നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്


അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള്‍ സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്‌നേഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള്‍ എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 117:1,2

സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.


എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്‌നേഹം സുദൃഢമാണ്.

Or:
മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്‌പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 3 December 2023

1st Sunday of Advent

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 25:1-3

എന്റെ ദൈവമേ, എന്റെ ആത്മാവിനെ ഞാന്‍ അങ്ങിലേക്ക് ഉയര്‍ത്തുന്നു.


അങ്ങില്‍ ഞാനാശ്രയിക്കുന്നു. ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ;
എന്റെ ശത്രുക്കള്‍ എന്നെ പരിഹസിക്കാതിരിക്കട്ടെ.
അങ്ങയെ കാത്തിരിക്കുന്നവരാരും ഭഗ്‌നാശരാകാതിരിക്കട്ടെ.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ അഭിഷിക്തന്റെ ആഗമനവേളയില്‍
സല്‍പ്രവൃത്തികളോടെ അങ്ങേ വലത്തുഭാഗത്ത് ഓടിയണഞ്ഞ്
സ്വര്‍ഗരാജ്യം അവകാശപ്പെടുത്തുന്നതിനു
യോഗ്യരാകാന്‍ വേണ്ട ഇച്ഛാശക്തി
അങ്ങേ വിശ്വാസികള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 63:16-17,64:1,3-8
കര്‍ത്താവേ, ആകാശം പിളര്‍ന്ന് ഇറങ്ങി വരണമേ!

അങ്ങാണു ഞങ്ങളുടെ പിതാവ്;


കര്‍ത്താവേ, അങ്ങുതന്നെയാണു ഞങ്ങളുടെ പിതാവ്.
ഞങ്ങളുടെ വിമോചകന്‍ എന്നാണ് പണ്ടുമുതലേ അങ്ങേ നാമം.
കര്‍ത്താവേ, അങ്ങേ പാതയില്‍ നിന്നു വ്യതിചലിക്കാന്‍
ഞങ്ങളെ അനുവദിക്കുന്നതെന്തുകൊണ്ട്?
എന്തുകൊണ്ടാണ്, അങ്ങയെ ഭയപ്പെടാതിരിക്കാന്‍ തക്കവിധം
ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത്?
അങ്ങേ ദാസര്‍ക്കുവേണ്ടി,
അങ്ങേ അവകാശമായ ഗോത്രങ്ങള്‍ക്കുവേണ്ടി,
അങ്ങ് തിരിയെ വരണമേ!

കര്‍ത്താവേ, ആകാശം പിളര്‍ന്ന് ഇറങ്ങി വരണമേ!


അങ്ങേ സാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറകൊള്ളട്ടെ!

അവിടുന്ന് ഇറങ്ങി വന്ന്,


ഞങ്ങള്‍ വിചാരിക്കാത്ത ഭയാനക കാര്യങ്ങള്‍ ചെയ്തപ്പോള്‍
അവിടുത്തെ മുന്‍പില്‍ പര്‍വതങ്ങള്‍ പ്രകമ്പനംകൊണ്ടു.
തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന
അവിടുത്തെ അല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ
മറ്റൊരു ദൈവത്തെ കാണുകയോ ചെയ്തിട്ടില്ല.

അങ്ങേ പാതയില്‍ അങ്ങയെ സ്മരിച്ചുകൊണ്ട്


സന്തോഷത്തോടെ നീതി പ്രവര്‍ത്തിക്കുന്നവരെ അങ്ങ് സ്വീകരിക്കുന്നു.
അങ്ങ് കോപിച്ചു; കാരണം, ഞങ്ങള്‍ പാപംചെയ്തു.
വളരെക്കാലം ഞങ്ങള്‍ തിന്മയില്‍ വ്യാപരിച്ചു.

ഞങ്ങള്‍ക്കു രക്ഷ കിട്ടുമോ?


ഞങ്ങള്‍ അശുദ്ധനെപ്പോലെയും
ഞങ്ങളുടെ സത്പ്രവൃത്തികള്‍
മലിന വസ്ത്രംപോലെയും ആണ്.
ഇലപോലെ ഞങ്ങള്‍ കൊഴിയുന്നു.
കാറ്റെന്നപോലെ, ഞങ്ങളുടെ അകൃത്യങ്ങള്‍
ഞങ്ങളെ പറപ്പിച്ചുകളയുന്നു.
അങ്ങേ നാമം വിളിച്ചപേക്ഷിക്കുകയും,
അങ്ങയെ മുറുകെപ്പിടിക്കാന്‍ ഉത്സാഹിക്കുകയും
ചെയ്യുന്നവന്‍ ആരുമില്ല.
അങ്ങ് ഞങ്ങളില്‍ നിന്നു മുഖം മറച്ചിരിക്കുന്നു.
ഞങ്ങളുടെ അകൃത്യങ്ങളുടെ പിടിയിലേക്ക്
അങ്ങ് ഞങ്ങളെ വിട്ടുകളഞ്ഞിരിക്കുന്നു.

എന്നാലും, കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്;


ഞങ്ങള്‍ കളിമണ്ണും അങ്ങ് കുശവനുമാണ്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 80:1-2,14-15,17-18

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

ഇസ്രായേലിന്റെ ഇടയനേ,
കെരൂബുകളിന്മേല്‍ വസിക്കുന്നവനേ, പ്രകാശിക്കണമേ!
ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ!


സ്വര്‍ഗത്തില്‍ നിന്നു നോക്കിക്കാണണമേ!
ഈ മുന്തിരിവള്ളിയെ, അങ്ങേ വലത്തുകൈ നട്ട
ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

എന്നാല്‍, അങ്ങേ കരം അങ്ങേ


വലത്തുവശത്തു നിര്‍ത്തിയിരിക്കുന്നവന്റെ മേല്‍,
അങ്ങേക്കു ശുശ്രൂഷചെയ്യാന്‍ ശക്തനാക്കിയ
മനുഷ്യപുത്രന്റെ മേല്‍ ഉണ്ടായിരിക്കട്ടെ.
അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍ നിന്ന്
ഒരിക്കലും പിന്തിരിയുകയില്ല;
ഞങ്ങള്‍ക്കു ജീവന്‍ നല്‍കണമേ!
ഞങ്ങള്‍ അങ്ങേ നാമം വിളിച്ചപേക്ഷിക്കും.

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

________

രണ്ടാം വായന
1 കോറി 1:3-9
നാം കര്‍ത്താവായ യേശുക്രിസ്തുവിന്റെ വെളിപാടു കാത്തിരിക്കുന്നു.

നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും. യേശുക്രിസ്തുവില്‍
നിങ്ങള്‍ക്കു കൈവന്ന ദൈവകൃപയ്ക്കു ഞാന്‍ നിങ്ങളെ പ്രതി ദൈവത്തിനു സദാ നന്ദിപറയുന്നു. എന്തുകൊണ്ടെന്നാല്‍,
അവിടുന്ന് എല്ലാവിധത്തിലും, പ്രത്യേകിച്ച്, വചനത്തിലും വിജ്ഞാനത്തിലും നിങ്ങളെ സമ്പന്നരാക്കി. ക്രിസ്തുവിനെപ്പറ്റിയുള്ള
സാക്ഷ്യം നിങ്ങളില്‍ ഉറപ്പിക്കപ്പെട്ടതിന്റെ ഫലമായി, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വെളിപാടു കാത്തിരിക്കുന്ന
നിങ്ങള്‍ക്ക്‌ യാതൊരു ആത്മീയദാനത്തിന്റെയും കുറവില്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദിനത്തില്‍ നിങ്ങള്‍
കുറ്റമില്ലാത്തവര്‍ ആയിരിക്കേണ്ടതിന് അവസാനം വരെ അവിടുന്നു നിങ്ങളെ പരിപാലിക്കും. തന്റെ പുത്രനും നമ്മുടെ കര്‍
ത്താവുമായ യേശുക്രിസ്തുവിന്റെ സഹവാസത്തിലേക്കു നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്.
________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 85:7

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ!
ഞങ്ങള്‍ക്കു രക്ഷപ്രദാനംചെയ്യണമേ!
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 13:33-37
ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ.

യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു: ശ്രദ്ധാപൂര്‍വം ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിവില്ലല്ലോ. വീടു
വിട്ടു ദൂരേക്കു പോകുന്ന ഒരുവന്‍ സേവകര്‍ക്ക് അവരവരുടെ ചുമതലയും കാവല്‍ക്കാരന് ഉണര്‍ന്നിരിക്കാനുള്ള കല്‍പനയും നല്‍
കുന്നതു പോലെയാണ് ഇത്. ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്,
സന്ധ്യയ്‌ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അവന്‍ പെട്ടെന്നു
കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായിക്കാണരുതല്ലോ. ഞാന്‍ നിങ്ങളോടു പറയുന്നത് എല്ലാവരോടുമായിട്ടാണ് പറയുന്നത്;
ജാഗരൂകരായിരിക്കുവിന്‍.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വരദാനങ്ങളില്‍നിന്നു ശേഖരിച്ച്


ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കള്‍ സ്വീകരിക്കുകയും
ഞങ്ങളുടെ കാലാനുസൃതമായ വണക്കത്തിന്റെ ഫലമായി
അങ്ങു നല്കുന്നത് ഞങ്ങള്‍ക്ക് നിത്യരക്ഷയുടെ സമ്മാനമായി
ഭവിക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 85:13

കര്‍ത്താവ് നന്മ പ്രദാനംചെയ്യും;


നമ്മുടെ ഭൂമി സമൃദ്ധമായി വിളവുനല്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളാചരിച്ച ദിവ്യരഹസ്യങ്ങള്‍


ഞങ്ങള്‍ക്ക് ഫലദായകമാകണമേ.
നശ്വരമായ വഴിയിലൂടെ ചരിക്കുന്ന ഞങ്ങളെ
ഇപ്പോള്‍ത്തന്നെ ഈ രഹസ്യങ്ങളിലൂടെ
സ്വര്‍ഗീയ കാര്യങ്ങളില്‍ തത്പരരാകുന്നതിനും
അനശ്വരമായവ മുറുകെപ്പിടിക്കുന്നതിനും പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
Monday 4 December 2023

Saint Francis Xavier, Patron of India, Priest - Solemnity

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
സങ്കീ 18:50; 22:23

കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയും;


എന്റെ സഹോദരരോട് അങ്ങേ നാമം വിവരിക്കും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ


സുവിശേഷ പ്രഘോഷണത്താല്‍,
ഞങ്ങളുടെ രാജ്യത്ത് അനേകം ജനങ്ങളെ
അങ്ങേക്കുവേണ്ടി അങ്ങ് നേടിയല്ലോ.
അതേ വിശ്വാസതീക്ഷ്ണതയാല്‍
വിശ്വാസികളുടെ മാനസങ്ങള്‍ ഉജ്ജ്വലിക്കാനും
തിരുസഭ എല്ലായേടത്തും നിരവധി സന്തതികളാല്‍
ആനന്ദിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
എസെ 3:17-21
ഞാന്‍ നിന്നെ ഇസ്രായേല്‍ ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു.

എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ ഭവനത്തിന്റെ കാവല്‍


ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം.
തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍
വേണ്ടി അവന്റെ ദുഷിച്ചവഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ
രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍ നിന്നും ദുര്‍മാര്‍ഗത്തില്‍ നിന്നും
പിന്മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും. നീതിമാന്‍ തന്റെ നീതി
വെടിഞ്ഞു തിന്മ പ്രവര്‍ത്തിച്ചാല്‍ അവന്‍ വീഴാന്‍ ഞാന്‍ ഇടയാക്കും; അവന്‍ മരിക്കും. നീ അവനെ ശാസിക്കാതിരുന്നതിനാല്‍
അവന്‍ തന്റെ പാപം നിമിത്തം മരിക്കും. അവന്‍ ചെയ്തിട്ടുള്ള നീതിനിഷ്ഠമായ പ്രവൃത്തികള്‍ അനുസ്മരിക്കപ്പെടുകയില്ല. അവന്റെ
രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. പാപം ചെയ്യരുതെന്ന നിന്റെ താക്കീതു സ്വീകരിച്ച് നീതിമാനായ ഒരുവന്‍ പാപം
ചെയ്യാതിരുന്നാല്‍, അവന്‍ തീര്‍ച്ചയായും ജീവിക്കും. കാരണം അവന്‍ താക്കീതു സ്വീകരിച്ചു. നീയും നിന്റെ ജീവനെ രക്ഷിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 117:1bc,2
നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍;


ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.


or
അല്ലേലൂയ!

നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്;


കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.


or
അല്ലേലൂയ!

________

രണ്ടാം വായന
1 കോറി 9:16-19,22-23
ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!

ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍
സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! ഞാന്‍ സ്വമനസ്സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്.
അങ്ങനെയല്ലെങ്കില്‍ മറ്റാരുടെയോ നിയോഗം അനുസരിച്ചാണ് ചെയ്യുന്നത്. അപ്പോള്‍ എന്താണ് എന്റെ പ്രതിഫലം?
സുവിശേഷം നല്‍കുന്ന അവകാശം പൂര്‍ണമായി ഉപയോഗിക്കാതെ പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള
സംതൃപ്തി മാത്രം.
ഞാന്‍ എല്ലാവരിലും നിന്നു സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവരുടെയും ദാസനായി തീര്‍
ന്നിരിക്കുന്നു. ബലഹീനരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന്
ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി. സുവിശേഷത്തില്‍ ഭാഗഭാക്കാകുന്നതിനായി സുവിശേഷത്തിനുവേണ്ടി ഞാന്‍ ഇവയെല്ലാം
ചെയ്യുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 28:19,20

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 16:15-20
യേശു സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.

യേശു പതിനൊന്നുപേര്‍ക്ക് പ്രത്യക്ഷപ്പെട്ടു അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും
സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.
വിശ്വസിക്കുന്നവരോടു കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും.
പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ
ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
കര്‍ത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ
വലത്തുഭാഗത്ത് ഉപവിഷ്ടനായി. അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും
അടയാളങ്ങള്‍ കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ


തിരുനാളാഘോഷത്തില്‍ അങ്ങേക്ക് ഞങ്ങളര്‍പ്പിക്കുന്ന
കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അദ്ദേഹം മനുഷ്യരക്ഷയ്ക്കുളള ആഗ്രഹത്താല്‍
വിദൂരദേശങ്ങളിലേക്ക് യാത്ര ചെയ്തതു പോലെ
ഞങ്ങളും സുവിശേഷത്തിന് ഫലപ്രദമായ സാക്ഷ്യംനല്കിക്കൊണ്ട്,
സഹോദരരോടൊത്ത് അങ്ങിലേക്ക്
തിടുക്കത്തില്‍ വന്നണയാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
മത്താ 10:27

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറഞ്ഞവ
പ്രകാശത്തില്‍ പറയുവിന്‍;
ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു പ്രഘോഷിക്കുവിന്‍.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ ഫ്രാന്‍സിസ്,


ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി
സ്‌നേഹതീക്ഷ്ണതയാല്‍ ജ്വലിച്ചുവല്ലോ.
അങ്ങേ രഹസ്യങ്ങള്‍
ഞങ്ങളിലും അതേ തീക്ഷ്ണത ഉജ്ജ്വലിപ്പിക്കട്ടെ.
അങ്ങനെ, ഞങ്ങളുടെ വിളിയില്‍
കൂടുതല്‍ യോഗ്യതയോടെ ചരിച്ചുകൊണ്ട്,
അദ്ദേഹത്തോടൊപ്പം, വാഗ്ദാനം ചെയ്യപ്പെട്ട സമ്മാനം
സല്‍പ്രവൃത്തികളാല്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 5 December 2023

Tuesday of the 1st week of Advent

Liturgical Colour: Violet.

Readings at Mass

________
പ്രവേശകപ്രഭണിതം
cf. സഖ 14:5,7

ഇതാ കര്‍ത്താവ് വരുന്നു,


അവിടത്തെ സകല വിശുദ്ധരും അവിടത്തോടുകൂടെ;
അന്ന് വലിയൊരു പ്രകാശമുണ്ടാകും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ,
അങ്ങേ വരാനിരിക്കുന്ന പുത്രന്റെ
സാന്നിധ്യത്താല്‍ ആശ്വസിപ്പിക്കപ്പെട്ട്
ഞങ്ങളുടെ മുന്‍കാലതിന്മകളാല്‍
ഇനിയൊരിക്കലും കളങ്കിതരാകാതിരിക്കാന്‍,
അങ്ങ് ഞങ്ങളുടെ യാചനകളില്‍ സംപ്രീതനാകുകയും
പരിക്ഷീണിതരാകുന്ന ഞങ്ങള്‍ക്ക്
അങ്ങേ കരുണാര്‍ദ്ര സഹായം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 11:1-10
ജസ്സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും.

ജസ്സെയുടെ കുറ്റിയില്‍ നിന്ന് ഒരു മുള കിളിര്‍ത്തുവരും;


അവന്റെ വേരില്‍ നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.
കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും.
ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്,
ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്,
അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്.

അവന്‍ ദൈവഭക്തിയില്‍ ആനന്ദം കൊള്ളും.


കണ്ണുകൊണ്ടു കാണുന്നതു കൊണ്ടോ
ചെവികൊണ്ടു കേള്‍ക്കുന്നതു കൊണ്ടോ മാത്രം
അവന്‍ വിധി നടത്തുകയില്ല.
ദരിദ്രരെ അവന്‍ ധര്‍മനിഷ്ഠയോടെ വിധിക്കും.
ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും.
ആജ്ഞാദണ്ഡു കൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും.
അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും.
നീതിയും വിശ്വസ്തതയും കൊണ്ട് അവന്‍ അരമുറുക്കും.

ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും.


പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടു കൂടെ കിടക്കും.
പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും.
ഒരു ശിശു അവയെ നയിക്കും.
പശുവും കരടിയും ഒരിടത്തു മേയും.
അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും.
സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും.
മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും.
മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും.
എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല.
സമുദ്രം ജലം കൊണ്ടെന്നപോലെ
ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും.

അന്ന് ജസ്സെയുടെ വേര്


ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും.
ജനതകള്‍ അവനെ അന്വേഷിക്കും.
അവന്റെ ഭവനം മഹത്വപൂര്‍ണമായിരിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 72:1-2,7-8,12-13,17

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!

ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും


രാജകുമാരന് അങ്ങേ ധര്‍മനിഷ്ഠയും നല്‍കണമേ!
അവന്‍ അങ്ങേ ജനത്തെ ധര്‍മനിഷ്ഠയോടും
അങ്ങേ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ!


ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
സമുദ്രം മുതല്‍ സമുദ്രം വരെയും
നദി മുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും
അവന്റെ ആധിപത്യം നിലനില്‍ക്കട്ടെ!

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!

നിലവിളിക്കുന്ന പാവപ്പെട്ടവനെയും
നിസ്സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും.
ദുര്‍ബലനോടും പാവപ്പെട്ടവനോടും അവന്‍ കരുണ കാണിക്കുന്നു;
അഗതികളുടെ ജീവന്‍ അവന്‍ രക്ഷിക്കും.

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!

അവന്റെ നാമം നിത്യം നിലനില്‍ക്കട്ടെ!


സൂര്യനുള്ളിടത്തോളം കാലം
അവന്റെ കീര്‍ത്തി നിലനില്‍ക്കട്ടെ!
അവനെപ്പോലെ അനുഗൃഹീതരാകട്ടെ
എന്നു ജനം പരസ്പരം ആശംസിക്കട്ടെ!
ജനതകള്‍ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 85:8

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ!
ഞങ്ങള്‍ക്കു രക്ഷപ്രദാനംചെയ്യണമേ!
അല്ലേലൂയാ!
Or:

അല്ലേലൂയാ, അല്ലേലൂയാ!
അവിടത്തെ ദാസരുടെ കണ്ണുകള്‍ പ്രകാശിപ്പിക്കാന്‍
ഇതാ, നമ്മുടെ കര്‍ത്താവ് പ്രതാപത്തോടെ വരുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 10:21-24
യേശു പരിശുദ്ധാത്മാവില്‍ ആനന്ദിച്ചു.

പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്, യേശു പറഞ്ഞു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍
സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു
വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ
ഏല്‍പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രനും, പുത്രന്‍ ആര്‍ക്കു
വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. അവന്‍ ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ്
അവരോടു മാത്രമായി പറഞ്ഞു: നിങ്ങള്‍ കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ. എന്തെന്നാല്‍, ഞാന്‍ പറയുന്നു,
അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങള്‍ കേള്‍
ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ എളിയ പ്രാര്‍ഥനകളും കാണിക്കകളും വഴി


ഞങ്ങളില്‍ സംപ്രീതനാകണമേ.
ഒന്നും അവകാശപ്പെടാനില്ലാത്ത ഞങ്ങള്‍ക്ക്
അങ്ങേ കരുണയുടെ സംരക്ഷണം സഹായമായി നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം

cf. 2 തിമോ 4:8


നീതിമാനായ വിധികര്‍ത്താവ്
തന്റെ ആഗമനത്തില്‍ സന്തോഷിക്കുന്ന എല്ലാവര്‍ക്കും നീതിയുടെ കിരീടം നല്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ആത്മീയപോഷണമാകുന്ന ഭോജനത്താല്‍ നിറഞ്ഞ്


അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഈ രഹസ്യത്തിലെ പങ്കാളിത്തം വഴി
ലൗകികമായവ ശരിയായി വിലയിരുത്താനും
സ്വര്‍ഗീയമായവ മുറുകെപ്പിടിക്കാനും
ഞങ്ങളെ പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ..
Wednesday 6 December 2023

Saint Nicholas, Bishop


or Wednesday of the 1st week of Advent

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം

കര്‍ത്താവ് അവനെ തനിക്കുവേണ്ടി


മഹാപുരോഹിതനായി തിരഞ്ഞെടുക്കുകയും
തന്റെ നിക്ഷേപം തുറന്നുകൊണ്ട്,
എല്ലാ നന്മകളും കൊണ്ട്
അവനെ സമ്പന്നനാക്കുകയും ചെയ്തു.

Or:
cf. പ്രഭാ 50:1; 44:16,22

ഇതാ, തന്റെ ദിനങ്ങളില്‍


ദൈവത്തെ പ്രീതിപ്പെടുത്തിയ പ്രധാന പുരോഹിതന്‍;
ആകയാല്‍, തന്റെ വാഗ്ദാനമനുസരിച്ച്,
തന്റെ ജനത്തിനു വേണ്ടി,
അവന്‍ വളരാന്‍ കര്‍ത്താവ് ഇടയാക്കി.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കാരുണ്യത്തിനായി


ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
മെത്രാനായ വിശുദ്ധ നിക്കൊളസിന്റെ
മധ്യസ്ഥസഹായത്താല്‍,
സകല വിപത്തുകളിലുംനിന്ന്
ഞങ്ങളെ സംരക്ഷിക്കണമേ.
അങ്ങനെ, രക്ഷയുടെ സുഗമമായ മാര്‍ഗം
ഞങ്ങള്‍ക്കായി തുറക്കപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Wednesday)

There is a choice today between the readings for the ferial day (Wednesday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.
________

ഒന്നാം വായന
ഏശ 25:6-10
സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും, സകലരുടെയും കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും.

ഈ പര്‍വതത്തില്‍ സര്‍വജനതകള്‍ക്കും വേണ്ടി


സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും –
മജ്ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും
മേല്‍ത്തരം വീഞ്ഞുമുള്ള വിരുന്ന്.
സര്‍വജനതകളെയും മറച്ചിരിക്കുന്ന ആവരണം –
ജനതകളുടെ മേല്‍ വിരിച്ചിരിക്കുന്ന മൂടുപടം –
ഈ പര്‍വതത്തില്‍ വച്ച് അവിടുന്ന് നീക്കിക്കളയും.
അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും;
സകലരുടെയും കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും;
തന്റെ ജനത്തിന്റെ അവമാനം
ഭൂമിയില്‍ എല്ലായിടത്തും നിന്ന് അവിടുന്ന് നീക്കിക്കളയും.
കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.
അന്ന് ഇങ്ങനെ പറയുന്നതു കേള്‍ക്കും:
ഇതാ, നമ്മുടെ ദൈവം.
നമ്മുടെ രക്ഷയുടെ പ്രത്യാശ നാം അര്‍പ്പിച്ച ദൈവം.
ഇതാ കര്‍ത്താവ്!
നാം അവിടുത്തേക്കു വേണ്ടിയാണു കാത്തിരുന്നത്.
അവിടുന്ന് നല്‍കുന്ന രക്ഷയില്‍
നമുക്കു സന്തോഷിച്ചുല്ലസിക്കാം.
കര്‍ത്താവിന്റെ കരം ഈ പര്‍വതത്തില്‍ വിശ്രമിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍;


എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

എന്റെ ശത്രുക്കളുടെ മുന്‍പില്‍


അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

അവിടുത്തെ നന്മയും കരുണയും


ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

________

സുവിശേഷ പ്രഘോഷണവാക്യം
ഏശ 33:22

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് ഞങ്ങളുടെ ന്യായാധിപനാകുന്നു.
അവിടന്ന് ഞങ്ങളുടെ ഭരണാധിപനും രാജാവുമാകുന്നു.
അവിടന്ന് ഞങ്ങളെ രക്ഷിക്കും.
അല്ലേലൂയാ!

Or:

അല്ലേലൂയാ, അല്ലേലൂയാ!
തന്റെ ജനത്തെ രക്ഷിക്കാന്‍ ഇതാ, കര്‍ത്താവ് വരുന്നു.
അവിടത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങിയവര്‍ അനുഗ്രഹീതരാകുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 15:29-37
യേശു അനേകരെ സുഖപ്പെടുത്തി, അപ്പം വര്‍ദ്ധിപ്പിച്ചു.

യേശു ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയില്‍ കയറി അവിടെ ഇരുന്നു. തത്സമയം മുടന്തര്‍, വികലാംഗര്‍, അന്ധര്‍,
ഊമര്‍ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങള്‍ അവിടെ വന്ന് അവരെ അവന്റെ കാല്‍ക്കല്‍ കിടത്തി. അവന്‍
അവരെ സുഖപ്പെടുത്തി. ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധര്‍
കാഴ്ചപ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്മയിച്ചു. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. മൂന്നു ദിവസമായി അവര്‍
എന്നോടു കൂടെയാണ്; അവര്‍ക്കു ഭക്ഷിക്കാന്‍ യാതൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നു വീഴാനിടയുള്ളതിനാല്‍ ആഹാരം
നല്‍കാതെ അവരെ പറഞ്ഞയയ്ക്കാന്‍ എനിക്കു മനസ്സുവരുന്നില്ല. ശിഷ്യന്മാര്‍ ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ
തൃപ്തിപ്പെടുത്താന്‍ വേണ്ടത്ര അപ്പം ഈ മരുഭൂമിയില്‍ എവിടെ നിന്നു കിട്ടും? യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കല്‍
എത്ര അപ്പമുണ്ട്? അവര്‍ പറഞ്ഞു: ഏഴ്, കുറെ ചെറിയ മത്സ്യവും ഉണ്ട്. ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചിട്ട്,
അവന്‍ ഏഴപ്പവും മത്സ്യവും എടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത്, മുറിച്ച് ശിഷ്യന്മാരെ ഏല്‍പിച്ചു. ശിഷ്യന്മാര്‍ അതു
ജനക്കൂട്ടങ്ങള്‍ക്കു വിളമ്പി. അവര്‍ ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി


സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, വിശുദ്ധ N ന്റെ വണക്കത്തില്‍
അങ്ങേ മഹത്ത്വത്തിനുവേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ ബലി
അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 10:11

നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി


തന്റെ ജീവനര്‍പ്പിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,


വിശുദ്ധ N സ്‌നേഹാഗ്നിയാല്‍ തീക്ഷ്ണതയോടെ എരിഞ്ഞ്
അങ്ങേ സഭയ്ക്കുവേണ്ടി തന്നത്തന്നെ സദാ അര്‍പ്പിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 7 December 2023

Saint Ambrose, Bishop, Doctor


on Thursday of the 1st week of Advent

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. പ്രഭാ 15:5

സഭാമധ്യേ കര്‍ത്താവ് അവന്റെ അധരം തുറക്കുകയും


ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം
അവനില്‍ നിറയ്ക്കുകയും ചെയ്തു;
അവിടന്ന് അവനെ മഹത്ത്വത്തിന്റെ വസ്ത്രം ധരിപ്പിച്ചു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, മെത്രാനായ വിശുദ്ധ അംബ്രോസിനെ


കത്തോലിക്കാ വിശ്വാസത്തിന്റെ പ്രബോധകനും
അപ്പസ്‌തോലികസ്ഥൈര്യത്തിന്റെ മാതൃകയും ആക്കിത്തീര്‍ത്തല്ലോ.
അങ്ങേ ഹൃദയത്തിനനുസൃതമായി,
കൂടുതല്‍ ധൈര്യത്തോടും ജ്ഞാനത്തോടുംകൂടെ
അങ്ങേ സഭയെ നയിക്കുന്ന മനുഷ്യരെ സഭയില്‍ ഉയര്‍ത്തണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Thursday)

There is a choice today between the readings for the ferial day (Thursday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
ഏശ 26:1-6
വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാന്‍ വാതിലുകള്‍ തുറക്കുവിന്‍.

അന്ന് യൂദാദേശത്ത് ഈ കീര്‍ത്തനം ആലപിക്കും:


നമുക്കു പ്രബലമായ ഒരു നഗരം ഉണ്ട്.
കര്‍ത്താവ് നമ്മുടെ രക്ഷയ്ക്കു വേണ്ടി
കോട്ടകള്‍ ഉയര്‍ത്തിയിരിക്കുന്നു.
വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു
പ്രവേശിക്കാന്‍ വാതിലുകള്‍ തുറക്കുവിന്‍.
അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ
അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു.
എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.
കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍;
ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ്.
ഗിരിശൃംഗത്തില്‍ പണിത കോട്ടകളില്‍ വസിക്കുന്നവരെ
അവിടുന്ന് താഴെയിറക്കി;
അതിനെ നിലംപറ്റെ നശിപ്പിച്ചു പൊടിയിലാഴ്ത്തി.
ദരിദ്രരുടെയും അഗതികളുടെയും പാദങ്ങള്‍
അതിനെ ചവിട്ടിമെതിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 118:1, 8-9, 19-21, 25-27a

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍.


or
അല്ലേലൂയ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;


അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍
കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.
പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍
കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍.


or
അല്ലേലൂയ!

നീതിയുടെ കവാടങ്ങള്‍ എനിക്കായി തുറന്നുതരുക;


ഞാന്‍ അവയിലൂടെ പ്രവേശിച്ചു കര്‍ത്താവിനു നന്ദിപറയട്ടെ.
ഇതാണു കര്‍ത്താവിന്റെ കവാടം;
നീതിമാന്മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു.
അവിടുന്ന് എനിക്കുത്തരമരുളി;
അവിടുന്ന് എന്റെ പ്രാര്‍ഥന കേട്ട് എന്നെ രക്ഷിച്ചു.

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍.


or
അല്ലേലൂയ!

കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,


ഞങ്ങളെ രക്ഷിക്കണമേ!
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,
ഞങ്ങള്‍ക്കു വിജയം നല്‍കണമേ!
കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍;
ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു
നിങ്ങളെ ആശീര്‍വദിക്കും.
കര്‍ത്താവാണു ദൈവം;
അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്.

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍.


or
അല്ലേലൂയ!

________

സുവിശേഷ പ്രഘോഷണവാക്യം
ഏശ 40:9-10

അല്ലേലൂയാ, അല്ലേലൂയാ!
സദ്‌വാര്‍ത്തയുമായി വരുന്ന ജറുസലെമേ,
നിര്‍ഭയം വിളിച്ചു പറയുക:
ഇതാ, നിങ്ങളുടെ ദൈവം!
ഇതാ, ദൈവമായ കര്‍ത്താവ് ശക്തിയോടെ വരുന്നു.
അല്ലേലൂയാ!

Or:
ഏശ 55:6

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ
അവിടത്തെ അന്വേഷിക്കുവിന്‍;
അവിടന്ന് അരികെയുള്ളപ്പോള്‍ അവിടത്തെ വിളിക്കുവിന്‍.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 7:21,24-27
എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു


വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ
മനുഷ്യനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു
വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍,
അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും. മഴപെയ്തു,
വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹത്ത്വത്തിന്റെ വ്യാപ്തിക്കായി,


പരിശുദ്ധാത്മാവ് വിശുദ്ധ അംബ്രോസിനെ
വിശ്വാസവെളിച്ചത്താല്‍ നിരന്തരം ഉജ്ജ്വലിപ്പിച്ചുവല്ലോ.
അതേ വെളിച്ചത്താല്‍, പരിശുദ്ധാത്മാവ്
ഈ ദിവ്യരഹസ്യങ്ങള്‍ അനുഷ്ഠിക്കുന്ന ഞങ്ങളെയും നിറയ്ക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 1:2,3

കര്‍ത്താവിന്റെ നിയമം രാവും പകലും ധ്യാനിക്കുന്നവന്‍,


യഥാകാലം ഫലം പുറപ്പെടുവിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശയുടെ ചൈതന്യത്താല്‍


ശക്തരാക്കപ്പെട്ട ഞങ്ങളെ
വിശുദ്ധ അംബ്രോസിന്റെ പ്രബോധനങ്ങളിലൂടെ
അഭിവൃദ്ധി പ്രാപിക്കാന്‍ ഇടയാക്കണമേ.
അങ്ങേ വഴികളിലൂടെ നിര്‍ഭയം തിടുക്കത്തില്‍ ചരിച്ച്,
നിത്യവിരുന്നിന്റെ സന്തോഷങ്ങള്‍ക്ക്
ഞങ്ങള്‍ സജ്ജരാക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 8 December 2023

The Immaculate Conception of the Blessed Virgin Mary - Solemnity

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
ഏശ 61:10

ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും,


എന്റെ ആത്മാവ് എന്റെ ദൈവത്തില്‍ ആനന്ദംകൊള്ളും.
വധു ആഭരണഭൂഷിതയാകുന്നപോലെ,
അങ്ങ് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും
നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, പരിശുദ്ധകന്യകയുടെ അമലോദ്ഭവംവഴി


അങ്ങേ പുത്രന് സമുചിതമായ വാസസ്ഥലം
അങ്ങ് സജ്ജമാക്കിയല്ലോ.
അങ്ങേ പുത്രന്റെ മരണം മുന്‍കൂട്ടി കണ്ടുകൊണ്ട്,
പരിശുദ്ധ കന്യകയെ എല്ലാ പാപക്കറകളിലും നിന്ന്
അങ്ങ് കാത്തുരക്ഷിച്ചു.
പരിശുദ്ധ കന്യകയുടെ മാധ്യസ്ഥ്യംവഴി,
ഞങ്ങളെയും നിര്‍മലരാക്കി,
അങ്ങിലേക്ക് എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഉത്പ 3:9-15,20
നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും.

ദൈവമായ കര്‍ത്താവ് പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ
ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന് ഒളിച്ചതാണ്. അവിടുന്നു ചോദിച്ചു: നീ നഗ്‌നനാണെന്നു നിന്നോടാരു
പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ? അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന
സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. ദൈവമായ കര്‍ത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ്
ഈ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു. ദൈവമായ കര്‍ത്താവ് സര്‍പ്പത്തോടു
പറഞ്ഞു: ഇതുചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍
ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും. നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും
തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും.
ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 98:1bcde,2-3ab,3cd-4

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;


അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;


അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.


ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.

________

രണ്ടാം വായന
എഫേ 1:3-6,11-12b
ലോക സ്ഥാപനത്തിനു മുമ്പുതന്നെ ദൈവം നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു.

സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും


ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും
കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം
സ്തുതിക്കപ്പെട്ടവനാകട്ടെ!

തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും


നിഷ്‌കളങ്കരുമായിരിക്കാന്‍
ലോക സ്ഥാപനത്തിനു മുമ്പുതന്നെ
അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു.
യേശുക്രിസ്തുവഴി നാം അവിടുത്തെ പുത്രരായി
ദത്തെടുക്കപ്പെടണമെന്ന്,
അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച്
മുന്‍കൂട്ടി തീരുമാനിച്ചു.

അവിടുന്ന് ഇപ്രകാരം ചെയ്തത്


തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞ
തന്റെ കൃപയുടെ മഹത്വത്തിനും പുകഴ്ചയ്ക്കും വേണ്ടിയാണ്.

തന്റെ ഹിതമനുസരിച്ച്, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു


തന്റെ പദ്ധതിയനുസരിച്ച് അവനില്‍ നമ്മെ
മുന്‍കൂട്ടി തെരഞ്ഞെടുത്തു നിയോഗിച്ചു.
ഇത്, ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പിച്ച നാം
അവന്റെ മഹത്വത്തിനും സ്തുതിക്കും വേണ്ടി ജീവിക്കുന്നതിനാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
cf. ലൂക്കാ 1:28

അല്ലേലൂയാ, അല്ലേലൂയാ!
കൃപനിറഞ്ഞ മറിയമേ, സ്വസ്തി,
കര്‍ത്താവ് നിന്നോടുകൂടെ;
സ്ത്രീകളില്‍ നീ അനുഗൃഹീതയാണ്‌.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 1:26-38
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ്
എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ
പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ്
നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന്
അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ
കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍
വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ
കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്
അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍
മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍,
ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ
എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.
ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!
അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പരിശുദ്ധ കന്യകമറിയത്തിന്റെ


അമലോദ്ഭവ മഹോത്സവത്തില്‍
ഞങ്ങളര്‍പ്പിക്കുന്ന രക്ഷാകരമായ ബലി,
കനിവോടെ സ്വീകരിക്കണമേ.
അങ്ങേ മുന്‍കൂട്ടിയുള്ള കൃപയാല്‍,
പരിശുദ്ധ കന്യക എല്ലാ പാപക്കറകളിലും നിന്ന്
ഒഴിവാക്കപ്പെട്ടുവെന്നു പ്രഖ്യാപിക്കുന്ന ഞങ്ങളും
പരിശുദ്ധ കന്യകയുടെ മാധ്യസ്ഥ്യംവഴി,
എല്ലാ പാപങ്ങളിലും നിന്ന് വിമുക്തരാകാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം

പരിശുദ്ധമറിയമേ, അങ്ങയെക്കുറിച്ച്
മഹത്തായ കാര്യങ്ങള്‍ അരുള്‍ചെയ്തിരിക്കുന്നു;
എന്തെന്നാല്‍, അങ്ങില്‍നിന്ന്
ഞങ്ങളുടെ ദൈവവും നീതിസൂര്യനുമായ ക്രിസ്തു ഉദയംചെയ്തു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,


പരിശുദ്ധയായ കന്യകമറിയത്തിന്റെ പാപരഹിതമായ ഉദ്ഭവം
അങ്ങ് സവിശേഷമായി സംരക്ഷിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച കൂദാശ
ഞങ്ങളിലെ പാപത്തിന്റെ മുറിവുകള്‍ സുഖപ്പെടുത്തുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 9 December 2023

Saturday of the 1st week of Advent


or Saint Juan Diego Cuauhtlatoatzin
Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 80:4,2

കര്‍ത്താവേ, കെരൂബുകളില്‍ വസിക്കുന്നവനേ, വരണമേ,


അങ്ങേ മുഖം ഞങ്ങളെ കാണിക്കണമേ.
അങ്ങനെ ഞങ്ങള്‍ രക്ഷപ്രാപിക്കും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, മനുഷ്യരാശിയെ പഴയസ്ഥിതിയില്‍ നിന്നു മോചിപ്പിക്കാന്‍


അങ്ങേ ഏകജാതനെ ഈ ലോകത്തിലേക്ക് അയച്ചുവല്ലോ.
ഭക്തിപൂര്‍വം അവിടത്തെ കാത്തിരിക്കുന്ന ഞങ്ങളുടെ മേല്‍
അങ്ങേ അനുകമ്പയുടെ കൃപ ഉന്നതത്തില്‍ നിന്ന് ചൊരിയണമേ.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ സമ്മാനം നേടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 30:19-21,23-26
നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും.

ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു:

ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ,


ഇനിമേല്‍ നീ കരയുകയില്ല;
നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും;
അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും.

കര്‍ത്താവ് നിനക്കു കഷ്ടതയുടെ അപ്പവും


ക്‌ളേശത്തിന്റെ ജലവും തന്നാലും
നിന്റെ ഗുരു നിന്നില്‍ നിന്നു മറഞ്ഞിരിക്കുകയില്ല.
നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും.
നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍
നിന്റെ കാതുകള്‍ പിന്നില്‍ നിന്ന്, ഒരു സ്വരം ശ്രവിക്കും;
ഇതാണു വഴി, ഇതിലേ പോവുക.

അവിടുന്ന് നീ വിതയ്ക്കുന്ന വിത്തിനു മഴ നല്‍കും;


ധാന്യം സമൃദ്ധമായി വിളയും;
അന്ന് നിന്റെ കന്നുകാലികള്‍
വിശാലമായ മേച്ചില്‍പുറങ്ങളില്‍ മേയും.
നിലം ഉഴുകുന്ന കാളകളും കഴുതകളും
കോരികകൊണ്ടും പല്ലികൊണ്ടും ഒരുക്കിയതും
ഉപ്പു ചേര്‍ത്തതുമായ വൈക്കോല്‍ തിന്നും.
മഹാസംഹാരത്തിന്റെ ദിനത്തില്‍
ഗോപുരങ്ങള്‍ വീണു തകരുമ്പോള്‍
ഉന്നതമായ പര്‍വതങ്ങളിലും കുന്നുകളിലും
വെള്ളം നിറഞ്ഞ അരുവികള്‍ ഉണ്ടാകും.

കര്‍ത്താവ് തന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുകയും


തന്റെ പ്രഹരംകൊണ്ടുണ്ടായ മുറിവുകള്‍
സുഖപ്പെടുത്തുകയും ചെയ്യുന്ന ദിവസം
ചന്ദ്രപ്രകാശം സൂര്യന്റെ ശോഭ പോലെയും,
സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം
ഒന്നിച്ചായിരുന്നാലെന്ന പോലെ ഏഴിരട്ടിയും ആകും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 147:1-2,3-4,5-6

ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.


or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍;
നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്ര ഉചിതം!
കാരുണ്യവാനായ അവിടുത്തേക്കു
സ്തുതിപാടുന്നത് ഉചിതം തന്നെ.

ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.


or
അല്ലേലൂയ!

കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു;


ഇസ്രായേലില്‍ നിന്നു ചിതറിപ്പോയവരെ
അവിടുന്ന് ഒരുമിച്ചു കൂട്ടുന്നു.
അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും
അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.
അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു;
അവയോരോന്നിനും പേരിടുന്നു.

ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.


or
അല്ലേലൂയ!

നമ്മുടെ കര്‍ത്താവു വലിയവനും കരുത്തുറ്റവനുമാണ്;


അവിടുത്തെ ജ്ഞാനം അളവറ്റതാണ്.
കര്‍ത്താവ് എളിയവരെ ഉയര്‍ത്തുന്നു;
ദുഷ്ടരെ തറപറ്റിക്കുന്നു.

ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.


or
അല്ലേലൂയ!

________

സുവിശേഷ പ്രഘോഷണവാക്യം
ഏശ 55:6

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ
അവിടത്തെ അന്വേഷിക്കുവിന്‍;
അവിടന്ന് അരികെയുള്ളപ്പോള്‍ അവിടത്തെ വിളിക്കുവിന്‍.
അല്ലേലൂയാ!

Or:
ഏശ 33:22

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് ഞങ്ങളുടെ ന്യായാധിപനാകുന്നു.
അവിടന്ന് ഞങ്ങളുടെ ഭരണാധിപനും രാജാവുമാകുന്നു.
അവിടന്ന് ഞങ്ങളെ രക്ഷിക്കും.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 9:35-10:1,5a,6-8
ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍ അനുകമ്പ തോന്നി.

യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും
സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍
അനുകമ്പ തോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. അവന്‍ ശിഷ്യന്മാരോടു
പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ
നാഥനോടു പ്രാര്‍ഥിക്കുവിന്‍.
അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും
സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി. ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു:
ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍. പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു
എന്നു പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും
പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യത്താല്‍ സ്ഥാപിതമായവ


പൂര്‍ത്തിയാക്കപ്പെടുന്നതിനും
ഞങ്ങളില്‍ അങ്ങേ രക്ഷ പ്രബലമാംവിധം
നിവര്‍ത്തിക്കപ്പെടുന്നതിനും വേണ്ടി
ഞങ്ങളുടെ ആരാധനാബലി
നിര്‍വിഘ്‌നം അങ്ങേക്ക് അര്‍പ്പിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം

cf. വെളി 22:12


കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിയനുസരിച്ചുള്ള
പ്രതിഫലം നല്കാന്‍ ഇതാ, ഞാന്‍ വേഗം വരുന്നു.
എന്റെ സമ്മാനവും എന്റെ പക്കലുണ്ട്.

________
ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അങ്ങേ കരുണയ്ക്കായി പ്രാര്‍ഥിക്കുന്നു;


തിന്മകളില്‍ നിന്നു മോചിതരായ ഞങ്ങളെ
ഈ ദിവ്യമായ പോഷണദ്രവ്യങ്ങള്‍,
ആസന്നമാകുന്ന തിരുനാളിന് ഒരുക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 10 December 2023

2nd Sunday of Advent

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ഏശ 30:19,30

സിയോന്‍ നിവാസികളേ,
ഇതാ ജനതകളെ രക്ഷിക്കാന്‍ കര്‍ത്താവ് ആഗതനാകുന്നു.
കര്‍ത്താവ് അവിടത്തെ ശബ്ദത്തിന്റെ മഹത്ത്വം
നിങ്ങളുടെ ഹൃദയത്തിന്റെ സന്തോഷത്തില്‍ കേള്‍പ്പിക്കും.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,


അങ്ങേ പുത്രനെ എതിരേല്ക്കാന്‍
തിടുക്കത്തില്‍ ഓടിയണയുന്നവര്‍ക്ക്
ലൗകികമായ ഒന്നുംതന്നെ പ്രതിബന്ധമാകരുതേ.
എന്നാല്‍ സ്വര്‍ഗീയ ജ്ഞാനസമ്പാദനം
ഞങ്ങളെ അവിടന്നില്‍ പങ്കാളികളാക്കാന്‍ ഇടവരുത്തട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 40:1-5,9-11
കര്‍ത്താവിനു വഴിയൊരുക്കുവിന്‍.

നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു:


ആശ്വസിപ്പിക്കുവിന്‍,
എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍!
ജറുസലെമിനോടു സൗമ്യമായി സംസാരിക്കുകയും
അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍!
അവളുടെ അടിമത്തം അവസാനിച്ചു;
തിന്മകള്‍ ക്ഷമിച്ചിരിക്കുന്നു.
എല്ലാ പാപങ്ങള്‍ക്കും കര്‍ത്താവില്‍ നിന്ന്
ഇരട്ടി ശിക്ഷയും ലഭിച്ചിരിക്കുന്നു.

ഒരു സ്വരം ഉയരുന്നു:


മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍.
വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന്
വിശാലവീഥി ഒരുക്കുവിന്‍.
താഴ്‌വരകള്‍ നികത്തപ്പെടും;
മലകളും കുന്നുകളും താഴ്ത്തപ്പെടും.
കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും.
ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും.
കര്‍ത്താവിന്റെ മഹത്വം വെളിപ്പെടും.
മര്‍ത്യരെല്ലാവരും ഒരുമിച്ച് അതു ദര്‍ശിക്കും.
കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.

സദ്‌വാര്‍ത്തയുമായി വരുന്ന സീയോനേ,


ഉയര്‍ന്ന മലയില്‍ക്കയറി
ശക്തിയോടെ സ്വരമുയര്‍ത്തി പറയുക;
സദ്‌വാര്‍ത്തയുമായി വരുന്ന ജറുസലെമേ,
നിര്‍ഭയം വിളിച്ചു പറയുക;
യൂദായുടെ പട്ടണങ്ങളോടു പറയുക:
ഇതാ, നിങ്ങളുടെ ദൈവം!

ഇതാ, ദൈവമായ കര്‍ത്താവ് ശക്തിയോടെ വരുന്നു.


അവിടുന്ന് കരബലത്താല്‍ ഭരണം നടത്തുന്നു.
സമ്മാനം അവിടുത്തെ കൈയിലുണ്ട്.
പ്രതിഫലവും അവിടുത്തെ മുന്‍പിലുണ്ട്.
ഇടയനെപ്പോലെ അവിടുന്ന്
തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു.
അവിടുന്ന് ആട്ടിന്‍കുട്ടികളെ
കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച്
തള്ളയാടുകളെ സാവധാനം നയിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 85:8ab,9,10-11,12-13

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും;


അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും;
ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കുതന്നെ.

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും;


നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും;
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കര്‍ത്താവു നന്മ പ്രദാനം ചെയ്യും;


നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
നീതി അവിടുത്തെ മുന്‍പില്‍ നടന്ന്
അവിടുത്തേക്കു വഴിയൊരുക്കും.

കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

________

രണ്ടാം വായന
2 പത്രോ 3:8a-14
പുതിയ ആകാശവും പുതിയ ഭൂമിയും നാം കാത്തിരിക്കുന്നു.

പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം
പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്. കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു
തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന്
അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ. കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ
വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും
അതിലുള്ള സമസ്തവും കത്തിനശിക്കും. ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍
നിങ്ങള്‍ എത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം! ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും
ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. നീതി നിവസിക്കുന്ന പുതിയ
ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു. ആകയാല്‍ പ്രിയപ്പെട്ടവരേ, ഇവ
പ്രതീക്ഷിച്ചുകൊണ്ട് കളങ്കവും കറയും ഇല്ലാതെ, സമാധാനത്തില്‍ കഴിയുന്നവരായി നിങ്ങള്‍ അവനു കാണപ്പെടാന്‍ വേണ്ടി
ഉത്സാഹിക്കുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
ലൂക്കാ 3:4,6

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍;
അവിടത്തെ പാത നേരെയാക്കുവിന്‍.
സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 1:1-8
കര്‍ത്താവിന്റെ പാത നേരെയാക്കുവിന്‍.

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം. ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു.
അവന്‍ നിന്റെ വഴി ഒരുക്കും. മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍. അവന്റെ പാത
നേരെയാക്കുവിന്‍ എന്ന് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, പാപമോചനത്തിനുള്ള
അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് സ്‌നാപകയോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. യൂദയാ
മുഴുവനിലെയും ജറുസലെമിലെയും ജനങ്ങള്‍ അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍വച്ചു
സ്‌നാനം സ്വീകരിച്ചു. യോഹന്നാന്‍ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു.
വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം. അവന്‍ ഇ പ്രകാരം ഉദ്‌ഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍
എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്റെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങള്‍
ക്കു ജലം കൊണ്ടുള്ള സ്‌നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്‌നാനം നല്‍കും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ എളിയ പ്രാര്‍ഥനകളും കാണിക്കകളുംവഴി


ഞങ്ങളില്‍ സംപ്രീതനാകണമേ.
ഒന്നും അവകാശപ്പെടാനില്ലാത്ത ഞങ്ങള്‍ക്ക്
അങ്ങേ കരുണയുടെ സംരക്ഷണം സഹായമായി നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ബാറൂ 5:5; 4:36

ജറുസലേമേ, ഉണരുക; ഉന്നതത്തില്‍ നിലകൊള്ളുക.


നിന്റെ ദൈവത്തില്‍ നിന്ന് നിന്റെ പക്കലേക്കു വരുന്ന ആനന്ദം കണ്ടാലും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ആത്മീയപോഷണമാകുന്ന ഭോജനത്താല്‍ നിറഞ്ഞ്


ഞങ്ങള്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.
ഈ രഹസ്യത്തിലെ പങ്കാളിത്തം വഴി
ലൗകികമായവ ശരിയായി വിലയിരുത്താനും
സ്വര്‍ഗീയമായവ മുറുകെപ്പിടിക്കാനും
ഞങ്ങളെ പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ..

Monday 11 December 2023

Saint Damasus I, Pope


or Monday of the 2nd week of Advent

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം

കര്‍ത്താവ് അവനെ തനിക്കുവേണ്ടി


മഹാപുരോഹിതനായി തിരഞ്ഞെടുക്കുകയും
തന്റെ നിക്ഷേപം തുറന്നുകൊണ്ട്,
എല്ലാ നന്മകളും കൊണ്ട്
അവനെ സമ്പന്നനാക്കുകയും ചെയ്തു.

Or:
cf. പ്രഭാ 50:1; 44:16,22

ഇതാ, തന്റെ ദിനങ്ങളില്‍


ദൈവത്തെ പ്രീതിപ്പെടുത്തിയ പ്രധാന പുരോഹിതന്‍;
ആകയാല്‍, തന്റെ വാഗ്ദാനമനുസരിച്ച്,
തന്റെ ജനത്തിനു വേണ്ടി,
അവന്‍ വളരാന്‍ കര്‍ത്താവ് ഇടയാക്കി.
________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, പാപ്പായായ വിശുദ്ധ ഡമാസസ്,


അങ്ങേ രക്തസാക്ഷികളെ ആദരിക്കുന്നവനും
സ്‌നേഹിക്കുന്നവനും ആയിരുന്നുവല്ലോ.
രക്തസാക്ഷികളുടെ പുണ്യയോഗ്യതകള്‍
നിരന്തരം ആഘോഷിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Monday)

There is a choice today between the readings for the ferial day (Monday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
ഏശ 35:1-10
ദൈവം തന്നെ വന്ന് നിങ്ങളെ രക്ഷിക്കും.

വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും.


മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും.
കുങ്കുമച്ചെടിപോലെ, സമൃദ്ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും.
ലബനോന്റെ മഹത്വവും കാര്‍മെലിന്റെയും
ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും.
അവ കര്‍ത്താവിന്റെ മഹത്വം,
നമ്മുടെ ദൈവത്തിന്റെ പ്രതാപം, ദര്‍ശിക്കും.

ദുര്‍ബല കരങ്ങളെ ശക്തിപ്പെടുത്തുകയും


ബലഹീനമായ കാല്‍മുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിന്‍.
ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍;
ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍.
ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു;
ദൈവത്തിന്റെ പ്രതിഫലവുമായി വന്ന്
അവിടുന്ന് നിങ്ങളെ രക്ഷിക്കും.

അപ്പോള്‍, അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും.


ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല.
അപ്പോള്‍ മുടന്തന്‍ മാനിനെപ്പോലെ കുതിച്ചുചാടും.
മൂകന്റെ നാവ് സന്തോഷത്തിന്റെ ഗാനം ഉതിര്‍ക്കും.

വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും.


മരുഭൂമിയിലൂടെ നദികള്‍ ഒഴുകും.
തപിച്ച മണലാരണ്യം ജലാശയമായി മാറും.
ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും.
കുറുനരികളുടെ പാര്‍പ്പിടം ചതുപ്പുനിലമാകും;
പുല്ലും ഞാങ്ങണയും കോരപ്പുല്ലും ആയി പരിണമിക്കും.
അവിടെ ഒരു രാജവീഥി ഉണ്ടായിരിക്കും;
വിശുദ്ധവീഥി എന്ന് അതു വിളിക്കപ്പെടും.
അശുദ്ധര്‍ അതിലൂടെ കടക്കുകയില്ല.
ഭോഷര്‍ക്കു പോലും അവിടെ വഴി തെറ്റുകയില്ല.
അവിടെ സിംഹം ഉണ്ടായിരിക്കുകയില്ല.
ഒരു ഹിംസ്രജന്തുവും അവിടെ പ്രവേശിക്കുകയില്ല.
അവയെ അവിടെ കാണുകയില്ല.
രക്ഷിക്കപ്പെട്ടവര്‍ മാത്രം അതിലൂടെ സഞ്ചരിക്കും.

കര്‍ത്താവിന്റെ വീണ്ടെടുക്കപ്പെട്ടവര്‍ തിരിച്ചുവരുകയും


ഗാനാലാപത്തോടെ സീയോനില്‍ പ്രവേശിക്കുകയും ചെയ്യും.
നിത്യമായ സന്തോഷത്തില്‍ അവര്‍ മുഴുകും.
അവര്‍ സന്തോഷിച്ചുല്ലസിക്കും.
ദുഃഖവും നെടുവീര്‍പ്പും അകന്നുപോകും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 85:8ab,9,10-11,12-13

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും;


അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും;
അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്;
മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും;


നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും;
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

കര്‍ത്താവു നന്മ പ്രദാനം ചെയ്യും;


നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
നീതി അവിടുത്തെ മുന്‍പില്‍ നടന്ന്
അവിടുത്തേക്കു വഴിയൊരുക്കും.

കര്‍ത്താവ് തന്റെ ജനത്തിന് സമാധാനം അരുളും.

________

സുവിശേഷ പ്രഘോഷണവാക്യം
ലൂക്കാ 3:4,6

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍;
അവിടത്തെ പാത നേരെയാക്കുവിന്‍.
സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും
അല്ലേലൂയാ!

Or:
അല്ലേലൂയാ, അല്ലേലൂയാ!
ഇതാ, ഭൂമിയുടെ നാഥനായ രാജാവ് എഴുന്നള്ളുന്നു.
അവിടന്ന് നമ്മെ നമ്മുടെ അടിമത്വത്തിന്റെ
നുകത്തില്‍ നിന്നു നമ്മെ മോചിപ്പിക്കും.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 5:17-26
അസാധാരണ സംഭവങ്ങള്‍ ഇന്നു നാം കണ്ടിരിക്കുന്നു.

ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും യൂദയായില്‍ നിന്നും ജറൂസലെമില്‍
നിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്റെ ശക്തി അവനില്‍
ഉണ്ടായിരുന്നു. അപ്പോള്‍, ചിലര്‍ ഒരു തളര്‍വാത രോഗിയെ കിടക്കയില്‍ എടുത്തു കൊണ്ടുവന്നു. അവര്‍ അവനെ അകത്ത്
യേശുവിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. ജനക്കൂട്ടം നിമിത്തം അതു സാധിക്കാഞ്ഞതുകൊണ്ട്, അവര്‍ പുരമുകളില്‍
കയറി ഓടിളക്കി കിടക്കയോടെ അവനെ യേശുവിന്റെ മുമ്പിലേക്ക് ഇറക്കി. അവരുടെ വിശ്വാസം കണ്ട് അവന്‍ പറഞ്ഞു:
മനുഷ്യാ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്ഞരും ഫരിസേയരും ചിന്തിച്ചു തുടങ്ങി: ദൈവദൂഷണം പറയുന്ന
ഇവന്‍ ആര്? ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപങ്ങള്‍ ക്ഷമിക്കാന്‍ സാധിക്കുക? അവരുടെ വിചാരം മനസ്സിലാക്കി യേശു
അവരോടു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ഹൃദയത്തില്‍ ചോദിക്കുന്നത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങള്‍
ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍
മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിന് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: ഞാന്‍ നിന്നോടു
പറയുന്നു, എഴുന്നേറ്റ് കിടക്കയുമെടുത്ത് വീട്ടിലേക്കു പോവുക. ഉടനെ, എല്ലാവരും കാണ്‍കേ, അവന്‍ എഴുന്നേറ്റ്
കിടക്കയുമെടുത്തു ദൈവത്തെ സ്തുതിച്ചുകൊണ്ട് വീട്ടിലേക്കുപോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ മഹത്വപ്പെടുത്തി.
അവര്‍ സംഭ്രമത്തോടെ പറഞ്ഞു: അസാധാരണ സംഭവങ്ങള്‍ ഇന്നു നാം കണ്ടിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി


സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, വിശുദ്ധ N ന്റെ വണക്കത്തില്‍
അങ്ങേ മഹത്ത്വത്തിനു വേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ ബലി
അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 10:11

നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി തന്റെ ജീവനര്‍പ്പിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,


വിശുദ്ധ N സ്‌നേഹാഗ്നിയാല്‍
തീക്ഷ്ണതയോടെ എരിഞ്ഞ്
അങ്ങേ സഭയ്ക്കുവേണ്ടി തന്നത്തന്നെ സദാ അര്‍പ്പിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
Tuesday 12 December 2023

Our Lady of Guadalupe


or Tuesday of the 2nd week of Advent

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
വെളി 12:1

സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു:


സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ.
അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍.
ശിരസ്‌സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.

________

സമിതിപ്രാര്‍ത്ഥന

ഏറ്റവും കാരുണ്യവാനായ പിതാവായ ദൈവമേ,


അങ്ങേ ജനത്തെ അങ്ങ് അങ്ങേ പുത്രന്റെ
ഏറ്റവും പരിശുദ്ധ അമ്മയുടെ
അതിവിശിഷ്ട സംരക്ഷണത്തിലാക്കിയല്ലോ.
ഗ്വാദലൂപ്പിലെ പരിശുദ്ധകന്യകയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും
കൂടുതല്‍ സജീവമായ വിശ്വാസത്തോടെ,
നീതിയുടെയും സമാധാനത്തിന്റെയും വഴികളിലൂടെ
ജനതകളുടെ അഭിവൃദ്ധി നേടാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Tuesday)

There is a choice today between the readings for the ferial day (Tuesday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
ഏശ 40:1-11
ദൈവം തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു.

നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍,


എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍!
ജറുസലെമിനോടു സൗമ്യമായി സംസാരിക്കുകയും
അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍!
അവളുടെ അടിമത്തം അവസാനിച്ചു;
തിന്മകള്‍ ക്ഷമിച്ചിരിക്കുന്നു.
എല്ലാ പാപങ്ങള്‍ക്കും കര്‍ത്താവില്‍ നിന്ന്
ഇരട്ടി ശിക്ഷയും ലഭിച്ചിരിക്കുന്നു.

ഒരു സ്വരം ഉയരുന്നു:


മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍.
വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന്
വിശാലവീഥി ഒരുക്കുവിന്‍.
താഴ്‌വരകള്‍ നികത്തപ്പെടും;
മലകളും കുന്നുകളും താഴ്ത്തപ്പെടും.
കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും.
ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും.
കര്‍ത്താവിന്റെ മഹത്വം വെളിപ്പെടും.
മര്‍ത്യരെല്ലാവരും ഒരുമിച്ച് അതു ദര്‍ശിക്കും.
കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.

വീണ്ടും സ്വരമുയര്‍ന്നു: ഉദ്‌ഘോഷിക്കുക!


ഞാന്‍ ആരാഞ്ഞു: ഞാന്‍ എന്ത് ഉദ്‌ഘോഷിക്കണം?
ജഡം തൃണം മാത്രം; അതിന്റെ സൗന്ദര്യം
വയലിലെ പുഷ്പംപോലെ ക്ഷണികവും!
കര്‍ത്താവിന്റെ ശ്വാസമേല്‍ക്കുമ്പോള്‍
പുല്ലു കരിയുകയും പുഷ്പം വാടിപ്പോവുകയും ചെയ്യും;
മനുഷ്യന്‍ പുല്ലുമാത്രം!
പുല്ലു കരിയുന്നു; പുഷ്പം വാടുന്നു;
നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ
എന്നേക്കും നിലനില്‍ക്കും.

സദ്‌വാര്‍ത്തയുമായി വരുന്ന സീയോനേ,


ഉയര്‍ന്ന മലയില്‍ക്കയറി
ശക്തിയോടെ സ്വരമുയര്‍ത്തി പറയുക;
സദ്‌വാര്‍ത്തയുമായി വരുന്ന ജറുസലെമേ,
നിര്‍ഭയം വിളിച്ചു പറയുക;
യൂദായുടെ പട്ടണങ്ങളോടു പറയുക:
ഇതാ, നിങ്ങളുടെ ദൈവം!

ഇതാ, ദൈവമായ കര്‍ത്താവ് ശക്തിയോടെ വരുന്നു.


അവിടുന്ന് കരബലത്താല്‍ ഭരണം നടത്തുന്നു.
സമ്മാനം അവിടുത്തെ കൈയിലുണ്ട്.
പ്രതിഫലവും അവിടുത്തെ മുന്‍പിലുണ്ട്.
ഇടയനെപ്പോലെ അവിടുന്ന്
തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു.
അവിടുന്ന് ആട്ടിന്‍കുട്ടികളെ
കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച്
തള്ളയാടുകളെ സാവധാനം നയിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 96:1-2, 3, 10ac, 11-12, 13

നമ്മുടെ കര്‍ത്താവ് ശക്തിയോടെ ഭൂമിയെ വിധിക്കാന്‍ വരുന്നു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,


ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍;
അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.

നമ്മുടെ കര്‍ത്താവ് ശക്തിയോടെ ഭൂമിയെ വിധിക്കാന്‍ വരുന്നു.

ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;


ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.

നമ്മുടെ കര്‍ത്താവ് ശക്തിയോടെ ഭൂമിയെ വിധിക്കാന്‍ വരുന്നു.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ;


സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ!
വയലും അതിലുള്ളവയും ആഹ്ളാദിക്കട്ടെ!
അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍
വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.

നമ്മുടെ കര്‍ത്താവ് ശക്തിയോടെ ഭൂമിയെ വിധിക്കാന്‍ വരുന്നു.

എന്തെന്നാല്‍, അവിടുന്നു വരുന്നു;


അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു:
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ സത്യത്തോടും കൂടെ വിധിക്കും.

നമ്മുടെ കര്‍ത്താവ് ശക്തിയോടെ ഭൂമിയെ വിധിക്കാന്‍ വരുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, വേഗം വരേണമേ, വൈകരുതേ;
അങ്ങേ ജനത്തിന്റെ പാപങ്ങള്‍ പൊറുക്കണമേ.
അല്ലേലൂയാ!

Or:

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ ദിവസം സമീപിച്ചിരിക്കുന്നു;
ഇതാ, നമ്മെ രക്ഷിക്കാന്‍ അവിടന്ന് വരുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 18:12-14
ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ,
അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ?
കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന്‍
സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍
എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, താഴ്മയോടെ കേണപേക്ഷിച്ചുകൊണ്ട്


അനുരഞ്ജനത്തിന്റെയും സ്തുതിയുടെയും കാണിക്കകള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഗ്വാദലൂപ്പിലെ പരിശുദ്ധ കന്യകമറിയത്തിന്റെ
മാതൃക പിഞ്ചെന്നുകൊണ്ട്,
അങ്ങേക്കു പ്രീതികരമായ വിശുദ്ധ ബലിവസ്തുവായി
ഞങ്ങള്‍ ഞങ്ങളെത്തന്നെ കാഴ്ചവയ്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:52

കര്‍ത്താവ് ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു;


എളിയവരെ ഉയര്‍ത്തി.

Or:
cf. സങ്കീ 147:20

മറ്റൊരു ജനതയ്ക്കു വേണ്ടിയും ദൈവം ഇങ്ങനെ ചെയ്തിട്ടില്ല;


മറ്റൊരു ജനതയോടും കര്‍ത്താവ് ഇത്രമാത്രം സ്നേഹം കാണിച്ചിട്ടില്ല.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശയുടെ ചൈതന്യത്താല്‍ ശക്തിപ്രാപിച്ച്,


അങ്ങേ എളിയ ദാസിയായ പരിശുദ്ധ കന്യകമറിയം
ഇതിനകം മഹത്ത്വത്തോടെ നിത്യമായി അനുഭവിക്കുന്ന സമാധാനത്തിന്റെ
ഭാഗ്യപൂര്‍ണമായ ദര്‍ശനത്തില്‍ എത്തിച്ചേരുന്നതുവരെ,
സുവിശേഷത്തിന്റെ വഴികളിലൂടെ,
ഔത്സുക്യത്തോടെ നടന്നു നീങ്ങാന്‍ വേണ്ട അനുഗ്രഹം
അങ്ങേ സഭയ്ക്കു നല്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 13 December 2023

Saint Lucy, Virgin, Martyr


on Wednesday of the 2nd week of Advent

Liturgical Colour: Red.

Readings at Mass

________
പ്രവേശകപ്രഭണിതം

ഇതാ, ഊര്‍ജസ്വലയായ കന്യകയും


പാതിവ്രത്യത്തിന്റെ ബലിയര്‍പ്പണവും
ശുദ്ധതയുടെ ബലിവസ്തുവുമായ ഈ പുണ്യവതി
നമുക്കു വേണ്ടി ക്രൂശിതനായ കുഞ്ഞാടിനെ
ഇപ്പോള്‍ അനുഗമിക്കുന്നു.

Or:

ഭാഗ്യവതിയായ കന്യക,
തന്നത്തന്നെ പരിത്യജിക്കുകയും
തന്റെ കുരിശെടുക്കുകയും ചെയ്തുകൊണ്ട്,
കന്യകമാരുടെ മണവാളനും
രക്തസാക്ഷികളുടെ രാജകുമാരനുമായ
കര്‍ത്താവിനെ അനുകരിച്ചു.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, കന്യകയും രക്തസാക്ഷിണിയുമായ


വിശുദ്ധ ലൂസിയുടെ മാധ്യസ്ഥ്യം ഞങ്ങളെ സഹായിക്കട്ടെ.
ഈ വിശുദ്ധയുടെ സ്വര്‍ഗീയ ജന്മദിനം
ഇഹത്തില്‍ ഞങ്ങള്‍ ആഘോഷിക്കുകയും
നിത്യതയില്‍ ദര്‍ശിക്കുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Wednesday)

There is a choice today between the readings for the ferial day (Wednesday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
ഏശ 40:25-31
ശക്തനായ ദൈവം തളര്‍ന്നവന് ബലം നല്‍കുന്നു.

ആരോടു നിങ്ങളെന്നെ ഉപമിക്കും,


ആരോടാണെനിക്കു സാദൃശ്യം
എന്നു പരിശുദ്ധനായവന്‍ ചോദിക്കുന്നു.
നിങ്ങള്‍ കണ്ണുയര്‍ത്തി കാണുവിന്‍,
ആരാണിവയെല്ലാം സൃഷ്ടിച്ചത്?
പേരു ചൊല്ലി വിളിച്ച് അവയുടെ ഗണത്തെ
എണ്ണമനുസരിച്ച് പുറത്തു കൊണ്ടുവരുന്നവന്‍ തന്നെ.
അവിടുത്തെ ശക്തിയുടെ മഹത്വവും പ്രഭാവവും മൂലം
അവയില്‍ ഒന്നുപോലും നഷ്ടപ്പെടുന്നില്ല.

യാക്കോബേ, ഇസ്രായേലേ,
എന്റെ വഴികള്‍ കര്‍ത്താവില്‍ നിന്നു മറഞ്ഞിരിക്കുന്നു.
എന്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല
എന്നു നീ പരാതി പറയുന്നത് എന്തുകൊണ്ടാണ്?
നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ?
കര്‍ത്താവ് നിത്യനായ ദൈവവും
ഭൂമി മുഴുവന്റെയും സ്രഷ്ടാവുമാണ്.
അവിടുന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല;
അവിടുത്തെ മനസ്സ് അഗ്രാഹ്യമാണ്.

തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു;


ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു.
യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം;
ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം.
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍
വീണ്ടും ശക്തി പ്രാപിക്കും;
അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.
അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല;
നടന്നാല്‍ തളരുകയുമില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 103:1-2,3-4,8-9

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!


എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!

അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;


നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്;


ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
അവിടത്തെ ദാസരുടെ കണ്ണുകള്‍ പ്രകാശിപ്പിക്കാന്‍
ഇതാ, നമ്മുടെ കര്‍ത്താവ് പ്രതാപത്തോടെ വരുന്നു.
അല്ലേലൂയാ!

Or:

അല്ലേലൂയാ, അല്ലേലൂയാ!
തന്റെ ജനത്തെ രക്ഷിക്കാന്‍ ഇതാ, കര്‍ത്താവ് വരുന്നു.
അവിടത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങിയവര്‍ അനുഗ്രഹീതരാകുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 11:28-30
ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമത്രേ.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ


അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം
വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ
നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ N യുടെ ആഘോഷത്തില്‍


ഈ കാണിക്കകള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ പുണ്യവതിയുടെ പീഡാസഹന പോരാട്ടം
അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
കൃപാനിധിയായ അങ്ങേക്ക് ഈ കാണിക്കകളും
സ്വീകാര്യമായി ഭവിക്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
വെളി 7:17

സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട്
അവരെ ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരുടെ മധ്യേ വിശുദ്ധ N യെ


കന്യാത്വത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമായ
ദ്വിവിധ വിജയത്താല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
ഈ കൂദാശയുടെ ശക്തിയാല്‍,
എല്ലാ തിന്മകളും ധീരതയോടെ തരണം ചെയ്ത്,
സ്വര്‍ഗീയമഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
Thursday 14 December 2023

Saint John of the Cross, Priest, Doctor


on Thursday of the 2nd week of Advent

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
ഗലാ 6:14

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ


മറ്റൊന്നിലും അഭിമാനംകൊള്ളാന്‍ എനിക്കിടയാകാതിരിക്കട്ടെ.
അവനെ പ്രതി ലോകം എനിക്കും
ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, വൈദികനായ വിശുദ്ധ യോഹന്നാനെ അങ്ങ്,


സമ്പൂര്‍ണ ആത്മപരിത്യാഗത്തിന്റെയും കുരിശിന്റെയും
സ്‌നേഹത്തില്‍ നിസ്തുലനാക്കിയല്ലോ.
അദ്ദേഹത്തിന്റെ മാതൃകയോട് നിരന്തരം ചേര്‍ന്നുനിന്നുകൊണ്ട്,
അങ്ങേ മഹത്ത്വത്തിന്റെ നിത്യമായ ധ്യാനത്തില്‍
ഞങ്ങള്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Thursday)

There is a choice today between the readings for the ferial day (Thursday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
ഏശ 41:13-20
ഇസ്രായേലിന്റെ പരിശുദ്ധനായ ഞാനാണ് നിന്റെ രക്ഷകന്‍.

നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍


നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു.
ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ.
ഞാന്‍ നിന്നെ സഹായിക്കും.
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
കൃമിയായ യാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട.
ഞാന്‍ നിന്നെ സഹായിക്കും.
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ രക്ഷകന്‍.

ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയേറിയതും


പല്ലുള്ള ചക്രങ്ങളോടു കൂടിയതുമായ
ഒരു മെതിവണ്ടിയാക്കും;
നീ മലകളെ മെതിച്ചു പൊടിയാക്കും;
കുന്നുകളെ പതിരു പോലെയാക്കും.
നീ അവയെ പാറ്റുകയും
കാറ്റ് അവയെ പറപ്പിച്ചുകളയുകയും
കൊടുങ്കാറ്റ് അവയെ ചിതറിക്കുകയും ചെയ്യും.
നീ കര്‍ത്താവില്‍ ആനന്ദിക്കും;
ഇസ്രായേലിന്റെ പരിശുദ്ധനില്‍ അഭിമാനം കൊള്ളും.

ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ചു കണ്ടെത്താതെ,


ദാഹത്താല്‍ നാവു വരണ്ടു പോകുമ്പോള്‍,
കര്‍ത്താവായ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും.
ഇസ്രായേലിന്റെ ദൈവമായ ഞാന്‍
അവരെ കൈവെടിയുകയില്ല.
പാഴ്മലകളില്‍ നദികളും
താഴ്‌വരകളുടെ മധ്യേ ഉറവകളും ഞാന്‍ ഉണ്ടാക്കും;
മരുഭൂമിയെ ജലാശയവും
വരണ്ട പ്രദേശത്തെ നീരുറവയുമാക്കും.

മരുഭൂമിയില്‍ ദേവദാരു, കരുവേലകം,


കൊളുന്ത്, ഒലിവ് എന്നിവ ഞാന്‍ നടും.
മണലാരണ്യത്തില്‍ സരള വൃക്ഷവും
പൈന്മരവും പുന്നയും വച്ചുപിടിപ്പിക്കും.

ഇസ്രായേലിന്റെ പരിശുദ്ധന്‍
ഇവയെല്ലാം സൃഷ്ടിച്ചുവെന്നും
അവിടുത്തെ കരങ്ങളാണ് ഇവയെല്ലാം ചെയ്തതെന്നും
മനുഷ്യര്‍ കണ്ട് അറിയാനും
ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടിത്തന്നെ.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 145:1, 9, 10-11, 12-13ab

കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.

എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും;


ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്ടിയുടെയും മേല്‍
അവിടുന്നു കരുണ ചൊരിയുന്നു.

കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും


അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ
മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.
അവിടുത്തെ ശക്തമായ പ്രവൃത്തികളും
അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണമായ പ്രതാപവും
മനുഷ്യമക്കളെ അവര്‍ അറിയിക്കും.

കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.

അവിടുത്തെ രാജത്വം ശാശ്വതമാണ്;


അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു;
കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും
പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.

കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ സമാധാനവുമായി
ഞങ്ങളുടെ അടുത്തേക്ക് വരണമേ.
അങ്ങേ സന്നിധിയില്‍ നിഷ്കളങ്കമായ ഹൃദയത്തോടെ
ഞങ്ങള്‍ ആനന്ദിക്കട്ടെ.
അല്ലേലൂയാ!

Or:
cf. ഏശ 45:8

അല്ലേലൂയാ, അല്ലേലൂയാ!
ആകാശങ്ങളേ, ഉന്നതത്തില്‍നിന്ന് പൊഴിക്കുക;
മേഘങ്ങളേ, നീതിമാനെ വര്‍ഷിക്കുക;
ഭൂതലം വിടരട്ടെ; രക്ഷകനെ അങ്കുരിപ്പിക്കട്ടെ.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 11:11-15
സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല.

അക്കാലത്ത് യേശു ജനക്കൂട്ടത്തോടു സംസാരിക്കാന്‍ തുടങ്ങി: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍ നിന്നു
ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍
വലിയവനാണ്. സ്‌നാപകയോഹന്നാന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു.
ബലവാന്മാര്‍ അതു പിടിച്ചടക്കുന്നു. യോഹന്നാന്‍ വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി. നിങ്ങള്‍
സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന ഏലിയാ. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ

________

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ സ്മരണ ആചരിച്ചുകൊണ്ട്
ഞങ്ങളര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍ അങ്ങ് തൃക്കണ്‍പാര്‍ക്കണമേ.
കര്‍ത്താവിന്റെ പീഡാസഹന രഹസ്യം
ആഘോഷിക്കുന്ന ഞങ്ങള്‍ അനുഷ്ഠിക്കുന്നത്,
അനുകരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 16:24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
അവന്‍ തന്നത്തന്നെ പരിത്യജിച്ച്,
തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ യോഹന്നാനില്‍


കുരിശിന്റെ രഹസ്യം അങ്ങ് വിസ്മയകരമായി വെളിപ്പെടുത്തിയല്ലോ.
ഈ ബലിയില്‍ നിന്നു ശക്തിയാര്‍ജിച്ച്,
ക്രിസ്തുവിനോട് ഞങ്ങള്‍ വിശ്വസ്തതയോടെ ചേര്‍ന്നുനില്ക്കാനും
സഭയില്‍ എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടി അധ്വാനിക്കാനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 15 December 2023

Friday of the 2nd week of Advent

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം

ഇതാ കര്‍ത്താവ് വരുന്നു.


തന്റെ ജനതയെ സമാധാനത്തില്‍ സന്ദര്‍ശിക്കാനും
അവര്‍ക്കു നിത്യജീവന്‍ നല്കാനും
കര്‍ത്താവ് പ്രതാപത്തോടെ ഇറങ്ങിവരുന്നു.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ ഏകജാതന്റെ ആഗമനം
അതീവജാഗ്രതയോടെ കാത്തിരിക്കാന്‍
അങ്ങേ ജനത്തിന് വരമരുളണമേ.
അങ്ങനെ, ഞങ്ങളുടെ രക്ഷയുടെ വിധാതാവായ
അവിടന്നു തന്നെ ഞങ്ങളെ പഠിപ്പിച്ചപോലെ,
അവിടന്ന് ആഗതനാകുമ്പോള്‍ ഞങ്ങള്‍ ജാഗരൂകരായിരുന്ന്
കത്തിച്ചവിളക്കുമായി അവിടത്തെ വേഗത്തില്‍ എതിരേല്ക്കാന്‍
ഞങ്ങള്‍ക്ക് ഇടയാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 48:17-19
നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍.

നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:

നിനക്ക് നന്മയായുള്ളത് പഠിപ്പിക്കുകയും


നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന
നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്.
നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍,
നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു;
നീതി കടലലകള്‍പോലെ ഉയരുമായിരുന്നു;
നിന്റെ സന്തതികള്‍ മണല്‍ പോലെയും
വംശം മണല്‍ത്തരി പോലെയും ആകുമായിരുന്നു;
അവരുടെ നാമം എന്റെ മുന്‍പില്‍ നിന്ന്
ഒരിക്കലും വിച്‌ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 1:1-2,3,4,6

:കര്‍ത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.


ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ
പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്;
രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.

നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും


ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍;
അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.

ദുഷ്ടര്‍ ഇങ്ങനെയല്ല,
കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.
കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗം അറിയുന്നു;
ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
ഇതാ, ഭൂമിയുടെ നാഥനായ രാജാവ് എഴുന്നള്ളുന്നു.
അവിടന്ന് നമ്മെ നമ്മുടെ അടിമത്വത്തിന്റെ
നുകത്തില്‍ നിന്നു നമ്മെ മോചിപ്പിക്കും.
അല്ലേലൂയാ!

Or:

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് വരുന്നു, അവിടത്തെ എതിരേല്‍ക്കുവിന്‍;
അവിടന്ന് തന്നെയാണ് സമാധാനരാജന്‍.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 11:16-19
അവര്‍ യോഹന്നാനെയോ മനുഷ്യപുത്രനെയോ ശ്രവിച്ചില്ല.

അക്കാലത്ത് യേശു ജനക്കൂട്ടത്തോടു സംസാരിക്കാന്‍ തുടങ്ങി: ഈ തലമുറയെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്?


ചന്തസ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍
വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികള്‍ക്കു സമാനമാണ് ഈ തലമുറ. യോഹന്നാന്‍
ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്നു. അവന്‍ പിശാചുബാധിതനാണെന്ന് അപ്പോള്‍ അവര്‍ പറയുന്നു.
മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും
വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍! എങ്കിലും ജ്ഞാനം അതിന്റെ പ്രവൃത്തികളാല്‍
നീതീകരിക്കപ്പെട്ടിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ എളിയ പ്രാര്‍ഥനകളും കാണിക്കകളും വഴി


ഞങ്ങളില്‍ സംപ്രീതനാകണമേ.
ഒന്നും അവകാശപ്പെടാനില്ലാത്ത ഞങ്ങള്‍ക്ക്
അങ്ങേ കരുണയുടെ സംരക്ഷണം
സഹായമായി നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. ഫിലി 3:20-21

രക്ഷകനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ നാം കാത്തിരിക്കുന്നു;


അവിടന്ന് നമ്മുടെ എളിയശരീരം
തന്റെ മഹത്ത്വമേറിയ ശരീരത്തോടു സദൃശമാക്കി രൂപാന്തരപ്പെടുത്തും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ആത്മീയപോഷണമാകുന്ന ഭോജനത്താല്‍ നിറഞ്ഞ്


ഞങ്ങള്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.
ഈ രഹസ്യത്തിലെ പങ്കാളിത്തംവഴി
ലൗകികമായവ ശരിയായി വിലയിരുത്താനും
സ്വര്‍ഗീയമായവ മുറുകെപ്പിടിക്കാനും
ഞങ്ങളെ പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
Saturday 16 December 2023

Saturday of the 2nd week of Advent

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 80:3,1

കര്‍ത്താവേ, കെരൂബുകളില്‍ വസിക്കുന്നവനേ, വരണമേ,


അങ്ങേ മുഖം ഞങ്ങളെ കാണിക്കണമേ.
അങ്ങനെ ഞങ്ങള്‍ രക്ഷ പ്രാപിക്കും.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ മഹത്ത്വത്തിന്റെ പ്രഭ
ഞങ്ങളുടെ ഹൃദയങ്ങളില്‍ ഉദയംചെയ്യുമാറാകട്ടെ.
അങ്ങനെ, അങ്ങേ ഏകജാതന്റെ ആഗമനം
രാത്രിയുടെ എല്ലാ ഇരുളുമകറ്റി
പ്രകാശത്തിന്റെ മക്കളായി ഞങ്ങള്‍ കാണപ്പെടാന്‍ ഇടയാക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
പ്രഭാ 48:1-4,9-12
അഗ്നിയുടെ ചുഴലിക്കാറ്റിലാണ് ഏലിയ സംവഹിക്കപ്പെട്ടത്.

പ്രവാചകനായ ഏലിയ അഗ്നിപോലെ പ്രത്യക്ഷപ്പെട്ടു;


അവന്റെ വാക്കുകള്‍ പന്തംപോലെ ജ്വലിച്ചു.
അവന്‍ അവരുടെമേല്‍ ക്ഷാമം വരുത്തി;
അവന്റെ തീക്ഷ്ണതയില്‍ അവരുടെ എണ്ണം ചുരുങ്ങി.
കര്‍ത്താവിന്റെ വാക്കുകൊണ്ട് അവന്‍ ആകാശ വാതിലുകള്‍ അടച്ചു.
മൂന്നു പ്രാവശ്യം അഗ്നിയിറക്കി.

ഏലിയാ, അദ്ഭുതപ്രവൃത്തികളില്‍ നീ എത്ര മഹത്വമുള്ളവന്‍!


അത്തരം പ്രവൃത്തികളുടെ പേരില്‍
അഭിമാനിക്കാന്‍ കഴിയുന്നവര്‍ മറ്റാരുണ്ട്?
ആഗ്നേയാശ്വങ്ങളെ ബന്ധിച്ച രഥത്തില്‍
അഗ്നിയുടെ ചുഴലിക്കാറ്റിലാണല്ലോ നീ സംവഹിക്കപ്പെട്ടത്.
ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനുമുമ്പ്
അതിനെ തണുപ്പിക്കുന്നതിനും
പിതാവിന്റെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനും
അങ്ങനെ യാക്കോബിന്റെ ഗോത്രങ്ങളെ
പുനഃസ്ഥാപിക്കുന്നതിനും വേണ്ടി
നിശ്ചിതസമയത്തു നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.
നിന്നെ കണ്ടവരും നിന്റെ സ്‌നേഹത്തിനു പാത്രമായവരും അനുഗൃഹീതര്‍;
അവര്‍ ജീവിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 80:1-2,14-15,17-18

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

ഇസ്രായേലിന്റെ ഇടയനേ,
കെരൂബുകളിന്മേല്‍ വസിക്കുന്നവനേ, പ്രകാശിക്കണമേ!
ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ!


സ്വര്‍ഗത്തില്‍ നിന്നു നോക്കിക്കാണണമേ!
ഈ മുന്തിരിവള്ളിയെ, അങ്ങേ വലത്തുകൈ നട്ട
ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

എന്നാല്‍, അങ്ങേ കരം അങ്ങേ


വലത്തുവശത്തു നിര്‍ത്തിയിരിക്കുന്നവന്റെ മേല്‍,
അങ്ങേക്കു ശുശ്രൂഷചെയ്യാന്‍ ശക്തനാക്കിയ
മനുഷ്യപുത്രന്റെ മേല്‍ ഉണ്ടായിരിക്കട്ടെ.
അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍ നിന്ന്
ഒരിക്കലും പിന്തിരിയുകയില്ല;
ഞങ്ങള്‍ക്കു ജീവന്‍ നല്‍കണമേ!
ഞങ്ങള്‍ അങ്ങേ നാമം വിളിച്ചപേക്ഷിക്കും.

ദൈവമേ, അങ്ങേ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ ദിവസം സമീപിച്ചിരിക്കുന്നു;
ഇതാ, നമ്മെ രക്ഷിക്കാന്‍ അവിടന്ന് വരുന്നു.
അല്ലേലൂയാ!

Or:
ലൂക്കാ 3:4,6

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍;
അവിടത്തെ പാത നേരെയാക്കുവിന്‍.
സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും
അല്ലേലൂയാ!
________

സുവിശേഷം
മത്താ 17:10-13
ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസ്സിലാക്കിയില്ല.

മലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: ആദ്യം ഏലിയാ വരണമെന്ന് നിയമജ്ഞര്‍
പറയുന്നതെന്തുകൊണ്ട്? അവന്‍ പറഞ്ഞു: ഏലിയാ വന്ന് എല്ലാം പുനഃസ്ഥാപിക്കുക തന്നെ ചെയ്യും. എന്നാല്‍, ഞാന്‍
നിങ്ങളോടു പറയുന്നു, ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസ്സിലാക്കിയില്ല. തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍
അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരില്‍ നിന്നു പീഡകളേല്‍ക്കാന്‍ പോകുന്നു. സ്‌നാപകയോഹന്നാനെ
പറ്റിയാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോള്‍ ശിഷ്യന്മാര്‍ക്കു മനസ്സിലായി.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യത്താല്‍ സ്ഥാപിതമായവ


പൂര്‍ത്തിയാക്കപ്പെടുന്നതിനും
ഞങ്ങളില്‍ അങ്ങേ രക്ഷ പ്രബലമാം വിധം
നിവര്‍ത്തിക്കപ്പെടുന്നതിനും വേണ്ടി
ഞങ്ങളുടെ ആരാധനാബലി
നിര്‍വിഘ്‌നം അങ്ങേക്ക് അര്‍പ്പിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം

cf. വെളി 22:12


കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിയനുസരിച്ചുള്ള
പ്രതിഫലം നല്കാനായി ഇതാ ഞാന്‍ വേഗം വരുന്നു.
എന്റെ സമ്മാനവും എന്റെ പക്കലുണ്ട്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അങ്ങേ കരുണയ്ക്കായി പ്രാര്‍ഥിക്കുന്നു;


തിന്മകളില്‍ നിന്നു മോചിതരായ ഞങ്ങളെ
ഈ ദിവ്യമായ പോഷണദ്രവ്യങ്ങള്‍,
ആസന്നമാകുന്ന തിരുനാളിന് ഒരുക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 17 December 2023

3rd Sunday of Advent

Liturgical Colour: Rose or Violet.

Readings at Mass
________

പ്രവേശകപ്രഭണിതം
ഫിലി 4:4-5

എപ്പോഴും കര്‍ത്താവില്‍ സന്തോഷിക്കുവിന്‍;


വീണ്ടും ഞാന്‍ പറയുന്നു: സന്തോഷിക്കുവിന്‍;
എന്തെന്നാല്‍ കര്‍ത്താവു അടുത്തെത്തിയിരിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവിന്റെ തിരുപ്പിറവിആഘോഷം
വിശ്വസ്തതയോടെ കാത്തിരിക്കുന്ന അങ്ങേ ജനത്തെ
കാണുന്ന ദൈവമേ,
ഇത്ര മഹത്തായ രക്ഷയുടെ സന്തോഷത്തില്‍ എത്തിച്ചേരാനും
അതിനെ സമുന്നതമായ ആരാധനയാലും
സവിശേഷമായ ആഹ്ളാദത്താലും എന്നും ആഘോഷിക്കാനും
ഞങ്ങളെ പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 61:1-2a,10-11
ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും.

ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്.


പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്
അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും
തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും
കര്‍ത്താവിന്റെ കൃപാവത്സരവും
നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും
വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.

ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും;


എന്റെ ആത്മാവ് എന്റെ ദൈവത്തില്‍ ആനന്ദം കൊള്ളും;
വരന്‍ പുഷ്പമാല്യമണിയുന്നതു പോലെയും
വധു ആഭരണഭൂഷിതയാകുന്നതു പോലെയും
അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും
നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു.

മണ്ണില്‍ മുളപൊട്ടി വരുന്നതു പോലെയും


തോട്ടത്തില്‍ വിത്തു മുളയ്ക്കുന്നതു പോലെയും
ജനതകളുടെ മുന്‍പില്‍ നീതിയും സ്തുതിയും
ഉയര്‍ന്നുവരാന്‍ കര്‍ത്താവ് ഇടയാക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
ലൂക്കാ 1:46-50,53-54

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.


എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.


ഇപ്പോള്‍ മുതല്‍ സകല തലമുറകളും
എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്ധമാണ്.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും


അവിടുന്ന് കരുണ വര്‍ഷിക്കും.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട്


അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും
അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത
വാഗ്ദാനം അനുസരിച്ചുതന്നെ.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

________

രണ്ടാം വായന
1 തെസ 5:16-24
കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍
ഇടയാകട്ടെ!

എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ്


യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്. പ്രവചനങ്ങളെ
നിന്ദിക്കരുത്. എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍. എല്ലാത്തരം തിന്മയിലും നിന്ന് അകന്നുനില്‍
ക്കുകയും ചെയ്യുവിന്‍. സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ
യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ!
നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും.

________

സുവിശേഷ പ്രഘോഷണവാക്യം
ഏശ 61:1 (ലൂക്കാ 4:18)

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്.
ദരിദ്രരെ സുവിശേഷം അറിയിക്കാന്‍
അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
അല്ലേലൂയാ!
________

സുവിശേഷം
യോഹ 1:6-8,19-28
നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്.

ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന്‍ എന്നാണ്. അവന്‍ സാക്ഷ്യത്തിനായി വന്നു –
വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍; അവന്‍ വഴി എല്ലാവരും വിശ്വസിക്കാന്‍. അവന്‍ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു
സാക്ഷ്യം നല്‍കാന്‍ വന്നവനാണ്.
നീ ആരാണ് എന്നു ചോദിക്കാന്‍ യഹൂദര്‍ ജറുസലെമില്‍ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അയച്ചപ്പോള്‍
യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: ഞാന്‍ ക്രിസ്തുവല്ല, അവന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അവര്‍ ചോദിച്ചു: എങ്കില്‍
പ്പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവന്‍ പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: എങ്കില്‍, നീ
പ്രവാചകനാണോ? അല്ല എന്ന് അവന്‍ മറുപടി നല്‍കി. അവര്‍ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ആരാണ്,
ഞങ്ങളെ അയച്ചവര്‍ക്കു ഞങ്ങള്‍ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തു പറയുന്നു? അവന്‍ പറഞ്ഞു:
ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതുപോലെ, കര്‍ത്താവിന്റെ വഴികള്‍ നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ
ശബ്ദമാണു ഞാന്‍. ഫരിസേയരാണ് അവരെ അയച്ചത്. അവര്‍ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ
പ്രവാചകനോ അല്ലെങ്കില്‍, പിന്നെ സ്‌നാനം നല്‍കാന്‍ കാരണമെന്ത്? യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ജലം കൊണ്ടു
സ്‌നാനം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്. എന്റെ പിന്നാലെ വരുന്ന
അവന്റെ ചെരിപ്പിന്റെ വാറഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല. യോഹന്നാന്‍ സ്‌നാനം നല്‍കിക്കൊണ്ടിരുന്ന ജോര്‍ദാന്റെ
അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യത്താല്‍ സ്ഥാപിതമായവ


പൂര്‍ത്തിയാക്കപ്പെടുന്നതിനും
ഞങ്ങളില്‍ അങ്ങേ രക്ഷ പ്രബലമാംവിധം
നിവര്‍ത്തിക്കപ്പെടുന്നതിനും വേണ്ടി
ഞങ്ങളുടെ ആരാധനാബലി
നിര്‍വിഘ്‌നം അങ്ങേക്ക് അര്‍പ്പിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. ഏശ 35:4

പറയുവിന്‍: ഭീരുക്കളേ, ധൈര്യം അവലംബിക്കുവിന്‍;


ഭയപ്പെടേണ്ടാ; ഇതാ നമ്മുടെ ദൈവം വരുന്നു;
അവിടന്നു നമ്മെ രക്ഷിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അങ്ങേ കരുണയ്ക്കായി പ്രാര്‍ഥിക്കുന്നു;


തിന്മകളില്‍ നിന്നു മോചിതരായ ഞങ്ങളെ
ഈ ദിവ്യമായ പോഷണദ്രവ്യങ്ങള്‍
ആസന്നമാകുന്ന തിരുനാളിന് ഒരുക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 18 December 2023


18 December

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം

വരാനിരിക്കുന്ന കുഞ്ഞാടെന്ന് യോഹന്നാന്‍ പ്രഘോഷിച്ച


നമ്മുടെ രാജാവായ ക്രിസ്തു എഴുന്നള്ളുന്നു.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ, പാപത്തിന്റെ നുകത്താലുള്ള


പഴയ അടിമത്തത്തിന്റെ ഭാരത്താല്‍ ഉഴലുന്ന ഞങ്ങളെ
അങ്ങേ ഏകജാതന്റെ കാത്തിരുന്ന പുതുപ്പിറവി വഴി
സ്വതന്ത്രരാക്കാന്‍ കനിയണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ജെറ 23:5-8
ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കും.

ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവന്‍
രാജാവായി വാഴുകയും ബുദ്ധിപൂര്‍വം ഭരിക്കുകയും ചെയ്യും. നാട്ടില്‍ നീതിയും ന്യായവും അവന്‍ നടപ്പാക്കും. അവന്റെ നാളുകളില്‍
യൂദാ രക്ഷിക്കപ്പെടും; ഇസ്രായേല്‍ സുരക്ഷിതമായിരിക്കും. കര്‍ത്താവാണു ഞങ്ങളുടെ നീതി എന്ന പേരിലായിരിക്കും അവന്‍
അറിയപ്പെടുക. ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന കര്‍ത്താവാണേ എന്ന് ആരും ശപഥം ചെയ്യാത്ത
കാലം വരുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ സന്തതികളെ ഉത്തരദേശത്തു നിന്നും അവിടുന്ന് നാടുകടത്തിയ
എല്ലാരാജ്യങ്ങളില്‍ നിന്നും തിരിച്ചുകൊണ്ടുവന്ന കര്‍ത്താവാണേ എന്നായിരിക്കും അവര്‍ സത്യം ചെയ്യുക. അവര്‍ തങ്ങളുടെ
സ്വന്തം നാട്ടില്‍ പാര്‍ക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 72:1-2,12-13,18-19

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!

ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും


രാജകുമാരന് അങ്ങേ ധര്‍മനിഷ്ഠയും നല്‍കണമേ!
അവന്‍ അങ്ങേ ജനത്തെ ധര്‍മനിഷ്ഠയോടും
അങ്ങേ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!


നിലവിളിക്കുന്ന പാവപ്പെട്ടവനെയും
നിസ്സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും.
ദുര്‍ബലനോടും പാവപ്പെട്ടവനോടും അവന്‍ കരുണ കാണിക്കുന്നു;
അഗതികളുടെ ജീവന്‍ അവന്‍ രക്ഷിക്കും.

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!


അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അവിടുത്തെ മഹത്വപൂര്‍ണമായ നാമം
എന്നേക്കും വാഴ്ത്തപ്പെടട്ടെ!
അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!
ആമേന്‍, ആമേന്‍.

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
മോസസിനു സീനായില്‍ വച്ച് പ്രമാണം നല്‍കിയ
ഇസ്രായേലിന്റെ നിയന്താവേ,
ഞങ്ങളെ രക്ഷിക്കാന്‍ കൈയുയര്‍ത്തി വരിക.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 1:18-24
ജോസഫുമായി വിവാഹനിശ്ചയം കഴിഞ്ഞ മറിയത്തില്‍ നിന്ന് ദാവീദിന്റെ പുത്രന്‍ ജനിക്കും.

യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം
കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍
ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി
ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്
അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം
ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം.
എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ
പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍
മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.
ജോസഫ് നിദ്രയില്‍ നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ
സ്വീകരിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേക്കായി അര്‍പ്പിക്കപ്പെടേണ്ട ഈ ബലി


ഞങ്ങളെ അങ്ങേ നാമത്തിന് സ്വീകാര്യരാക്കട്ടെ.
തന്റെ മരണത്താല്‍ ഞങ്ങളുടെ നശ്വരത നിവാരണം ചെയ്ത ക്രിസ്തു,
അവിടത്തെ അനശ്വരതയില്‍ പങ്കാളികളാകാന്‍,
ഞങ്ങളെയും യോഗ്യരാക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
________

ദിവ്യകാരുണ്യപ്രഭണിതം
മത്താ 1:23

ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള


എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ആലയത്തില്‍


ഞങ്ങള്‍ക്ക് അങ്ങേ കരുണ ലഭിക്കാനും
ഞങ്ങളുടെ രക്ഷയുടെ ആഗതമാകുന്ന മഹോത്സവം
ഉചിതമായ ആദരത്തോടെ വരവേല്ക്കാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 19 December 2023

19 December

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ഹെബ്രാ 10:37

വരാനിരിക്കുന്നവന്‍ വരും; അവിടന്ന് താമസിക്കില്ല;


നമ്മുടെ അതിര്‍ത്തികളില്‍ ആശങ്ക വേണ്ടാ,
എന്തെന്നാല്‍ അവിടന്നു തന്നെയാണ് നമ്മുടെ രക്ഷകന്‍.

________

സമിതിപ്രാര്‍ത്ഥന

പരിശുദ്ധകന്യകയുടെ പ്രസവം വഴി


അങ്ങേ മഹത്ത്വത്തിന്റെ തേജസ്സ്
ലോകത്തിനു വെളിപ്പെടുത്താന്‍ തിരുവുള്ളമായ ദൈവമേ,
മനുഷ്യാവതാര മഹാരഹസ്യം
വിശ്വാസത്തിന്റെ സമഗ്രതയോടെ ആദരിക്കാനും
എപ്പോഴും ഉചിതമായ ഭക്തിയോടെ ആചരിക്കാനും
ഞങ്ങള്‍ക്കു കൃപയരുളണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
________

ഒന്നാം വായന
ന്യായാ 13:2-7,24-25
കര്‍ത്താവിന്റെ ദൂതന്‍ സാംസന്റെ ജനനം അറിയിക്കുന്നു.

സോറായില്‍ ദാന്‍ ഗോത്രക്കാരനായ മനോവ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്റെ ഭാര്യ വന്ധ്യയായിരുന്നു. അവള്‍ക്കു
മക്കളില്ലായിരുന്നു. കര്‍ത്താവിന്റെ ദൂതന്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗര്‍ഭം
ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്.
അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്റെ തലയില്‍ ക്ഷൗരക്കത്തി
തൊടരുത്. അവന്‍ ജനനം മുതല്‍ ദൈവത്തിനു നാസീര്‍ വ്രതക്കാരനായിരിക്കും. അവന്‍ ഫിലിസ്ത്യരുടെ കൈയില്‍ നിന്ന്
ഇസ്രായേലിനെ വിടുവിക്കാന്‍ ആരംഭിക്കും. അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: ഒരു ദൈവപുരുഷന്‍ എന്റെ അടുത്തുവന്നു.
അവന്റെ മുഖം ദൈവദൂതന്റേതു പോലെ പേടിപ്പെടുത്തുന്നതാണ്. എവിടെ നിന്നു വരുന്നുവെന്ന് അവനോടു ഞാന്‍ ചോദിച്ചില്ല;
അവന്‍ പേരു പറഞ്ഞതുമില്ല. അവന്‍ എന്നോടു പറഞ്ഞു: നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. വീഞ്ഞോ വീര്യമുള്ള
പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ബാലന്‍ ആജീവനാന്തം ദൈവത്തിന് നാസീര്‍
വ്രതക്കാരനായിരിക്കും.
അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സാംസണ്‍ എന്ന് അവനു പേരിട്ടു. കുട്ടി വളര്‍ന്നു; കര്‍ത്താവ് അവനെ അനുഗ്രഹിച്ചു.
സോറായ്ക്കും എഷ്താവോലിനും മധ്യേയുള്ള മഹനേദാനില്‍ വച്ച് കര്‍ത്താവിന്റെ ആത്മാവ് അവനില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 71:3-4a,5-6ab,16-17

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങേ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

അങ്ങ് എനിക്ക് അഭയശിലയും


ഉറപ്പുള്ള രക്ഷാദുര്‍ഗവും ആയിരിക്കണമേ!
അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗവും.
എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍ നിന്ന്,
നീതികെട്ട ക്രൂരന്റെ പിടിയില്‍ നിന്ന്,
എന്നെ വിടുവിക്കണമേ!

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങേ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;


ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം.
ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു.
മാതാവിന്റെ ഉദരത്തില്‍ നിന്ന് അങ്ങാണ് എന്നെ എടുത്തത്.

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങേ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

ദൈവമായ കര്‍ത്താവിന്റെ ശക്തമായ


പ്രവൃത്തികളുടെ സാക്ഷ്യമായി ഞാന്‍ വരും;
ഞാന്‍ അങ്ങേ മാത്രം നീതിയെ പ്രകീര്‍ത്തിക്കും.
ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു;
ഞാനിപ്പോഴും അങ്ങേ അദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങേ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
ജനതകള്‍ക്ക് അടയാളമായ, ജെസ്സെയുടെ വേരാകുന്ന കര്‍ത്താവേ,
വൈകാതെ ഞങ്ങളെ രക്ഷിക്കാന്‍ വരിക.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 1:5-25
സ്നാപക യോഹന്നാന്റെ ജനനം ഗബ്രിയേല്‍ ദൂതന്‍ അറിയിക്കുന്നു.

ഹേറോദേസ്‌ യൂദയാ രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍
ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ. അവര്‍ ദൈവത്തിന്റെ മുമ്പില്‍
നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവര്‍ക്കു
മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു. തന്റെ ഗണത്തിനു
നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ, പൗരോഹിത്യവിധി പ്രകാരം കര്‍ത്താവിന്റെ
ആലയത്തില്‍ പ്രവേശിച്ച് ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്ക്ക് കുറിവീണു. ധൂപാര്‍പ്പണസമയത്ത് സമൂഹം മുഴുവന്‍ വെളിയില്‍
പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തുവശത്തു നില്‍ക്കുന്നതായി അവനു
പ്രത്യക്ഷപ്പെട്ടു. അവനെക്കണ്ട് സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു. ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ
ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന്
യോഹന്നാന്‍ എന്നു പേരിടണം. നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്‌ളാദിക്കുകയും
ചെയ്യും. കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍
കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും. ഇസ്രായേല്‍ മക്കളില്‍ വളരെപ്പേരെ
അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന്‍ തിരികെ കൊണ്ടുവരും. പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും
അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃതമായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി
ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേ പോകും. സഖറിയാ ദൂതനോടു
ചോദിച്ചു: ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്. ദൂതന്‍ മറുപടി
പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ
വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു
കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല.
ജനം സഖറിയായെ കാത്തുനില്‍ക്കുകയായിരുന്നു. ദേവാലയത്തില്‍ അവന്‍ വൈകുന്നതിനെപ്പററി അവര്‍ അത്ഭുതപ്പെട്ടു.
പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കുന്നതിന് സഖറിയായ്ക്കു കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അവന് ഏതോ ദര്‍
ശനമുണ്ടായി എന്ന് അവര്‍ മനസ്സിലാക്കി. അവന്‍ അവരോട് ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്തു. തന്റെ
ശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ വീട്ടിലേക്കു പോയി. താമസിയാതെ അവന്റെ ഭാര്യ എലിസബത്ത് ഗര്‍ഭം
ധരിച്ചു. അഞ്ചു മാസത്തേക്ക് അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി. അവള്‍ പറഞ്ഞു: മനുഷ്യരുടെ
ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ബലിപീഠത്തില്‍


ഞങ്ങളര്‍പ്പിക്കുന്ന കാണിക്കകള്‍
കാരുണ്യപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ.
അങ്ങനെ, ഞങ്ങളുടെ ബലഹീനതയില്‍ ഞങ്ങള്‍ കാഴ്ചയണയ്ക്കുന്നവ
അങ്ങേ ശക്തിയാല്‍ പവിത്രമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:78-79

നമ്മുടെ പാദങ്ങള്‍ സമാധാനത്തിന്റെ മാര്‍ഗത്തിലേക്കു നയിക്കാന്‍


ഉന്നതത്തില്‍നിന്ന് ഉദയസൂര്യന്‍ നമ്മെ സന്ദര്‍ശിക്കും.

________
ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങു ഞങ്ങളില്‍ ചൊരിഞ്ഞ ദാനങ്ങള്‍ക്ക്
ഞങ്ങള്‍ നന്ദിപറയുമ്പോള്‍,
വരാനിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കായുള്ള ആഗ്രഹം
ദയാപൂര്‍വം ഞങ്ങളില്‍ ജനിപ്പിക്കണമേ.
അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ രക്ഷകന്റെ ജനനം
നിര്‍മലമാനസരായി ആദരപൂര്‍വം സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 20 December 2023

20 December

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ഏശ 11:1; 40:5; ലൂക്കാ 3:6

ജെസ്സെയുടെ വേരില്‍നിന്ന് ഒരു മുള പൊട്ടിവിടരും;


ഭൂമി മുഴുവനും കര്‍ത്താവിന്റെ മഹത്ത്വത്താല്‍ നിറയും;
സകലമനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, നിത്യപ്രഭാവമേ,
മാലാഖയുടെ സന്ദേശത്താല്‍
അങ്ങേ അവര്‍ണനീയമായ വചനം
അമലോദ്ഭവകന്യക സ്വീകരിക്കുകയും
പരിശുദ്ധാത്മാവിന്റെ പ്രഭയാല്‍ നിറഞ്ഞ്
ദൈവികതയുടെ ഭവനമായി മാറുകയും ചെയ്തുവല്ലോ.
അങ്ങനെ, അവളുടെ മാതൃകയാല്‍
അങ്ങേ തിരുവുള്ളത്തോട് എളിമയോടെ ചേര്‍ന്നുനില്ക്കാന്‍
ഞങ്ങളെയും പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 7:10-14b
യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.

കര്‍ത്താവ് വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു: നിന്റെ ദൈവമായ കര്‍ത്താവില്‍ നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു
പാതാളം പോലെ അഗാധമോ ആകാശം പോലെ ഉന്നതമോ ആയിരിക്കട്ടെ. ആഹാസ് പ്രതിവചിച്ചു: ഞാന്‍ അത്
ആവശ്യപ്പെടുകയോ കര്‍ത്താവിനെ പരീക്ഷിക്കുകയോ ഇല്ല.
അപ്പോള്‍ ഏശയ്യാ പറഞ്ഞു:

ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക,


മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ
എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്?
അതിനാല്‍, കര്‍ത്താവു തന്നെ നിനക്ക് അടയാളം തരും.
യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 24:1bc-2,3-4ab,5-6

കര്‍ത്താവ് പ്രവേശിക്കട്ടെ, അവിടുന്ന് മഹത്വത്തിന്റെ രാജാവാണ്.

ഭൂമിയും അതിലെ സമസ്ത വസ്തുക്കളും


ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റെതാണ്.
സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും
നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.

കര്‍ത്താവ് പ്രവേശിക്കട്ടെ, അവിടുന്ന് മഹത്വത്തിന്റെ രാജാവാണ്.

കര്‍ത്താവിന്റെ മലയില്‍ ആരു കയറും?


അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും?
കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍,
മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും.

കര്‍ത്താവ് പ്രവേശിക്കട്ടെ, അവിടുന്ന് മഹത്വത്തിന്റെ രാജാവാണ്.

അവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും;


രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.

കര്‍ത്താവ് പ്രവേശിക്കട്ടെ, അവിടുന്ന് മഹത്വത്തിന്റെ രാജാവാണ്.

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
ഞങ്ങളുടെ രാജാവും നിയമദാതാവുമായ ഇമ്മാനുവേല്‍,
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഞങ്ങളെ രക്ഷിക്കാന്‍ വരിക.
അല്ലേലൂയാ!

Or:

അല്ലേലൂയാ, അല്ലേലൂയാ!
നിത്യരാജ്യത്തിന്റെ കവാടം തുറക്കുന്ന
ദാവീദിന്റെ താക്കോലാകുന്ന കര്‍ത്താവേ,
ഇരുളിലായിരിക്കുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ വരിക.
അല്ലേലൂയാ!
________

സുവിശേഷം
ലൂക്കാ 1:26-38
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.

ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ്
എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ
പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ്
നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന്
അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ
കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍
വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ
കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്
അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍
മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍,
ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ
എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.
ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!
അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അതിവിശിഷ്ടമായ ഈ ബലി


അങ്ങ് തൃക്കണ്‍പാര്‍ക്കണമേ.
അങ്ങനെ, ഈ രഹസ്യത്തിലെ ഭാഗഭാഗിത്വംവഴി,
ഞങ്ങള്‍ പ്രത്യാശിക്കേണ്ടവ വിശ്വസിക്കാനും
പ്രതീക്ഷിച്ചവ പ്രാപിക്കാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:31

മാലാഖ മറിയത്തോടു പറഞ്ഞു:


ഇതാ, നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
നീ അവനെ യേശു എന്നു പേരുവിളിക്കണം.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങ് സ്വര്‍ഗീയ ദാനത്താല്‍ പരിപോഷിപ്പിക്കുന്നവരെ


ദിവ്യപരിപാലനത്താല്‍ സംരക്ഷിക്കണമേ.
അങ്ങനെ, അങ്ങേ രഹസ്യങ്ങളില്‍ സന്തോഷിക്കുന്നവര്‍
യഥാര്‍ഥ സമാധാനത്തില്‍ ആനന്ദിക്കാന്‍ ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 21 December 2023


21 December
(optional commemoration of Saint Peter Canisius, Priest, Doctor)

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ഏശ. 7:14; 8:10

സര്‍വാധിപനായ കര്‍ത്താവ് ഉടന്‍തന്നെ എഴുന്നള്ളും;


അവിടത്തെ നാമം ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള
എമ്മാനുവേല്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അപേക്ഷിക്കുന്നു:


അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ സദയം കേള്‍ക്കണമേ.
ഞങ്ങളുടെ മാംസം ധരിച്ച
അങ്ങേ ഏകജാതന്റെ വരവില്‍ ആഹ്ളാദിക്കുന്നവര്‍,
അവിടന്ന് തന്റെ പ്രതാപത്തില്‍ വരുമ്പോള്‍
നിത്യജീവന്റെ സമ്മാനം നേടാന്‍ ഇടയാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഉത്ത 2:8-14
മലമുകളിലൂടെ കുതിച്ചുചാടി എന്റെ പ്രിയന്‍ വരുന്നു.

അതാ, എന്റെ പ്രിയന്റെ സ്വരം!


അതാ, മലമുകളിലൂടെ കുതിച്ചുചാടിയും
കുന്നുകളില്‍ തുള്ളിച്ചാടിയും അവന്‍ വരുന്നു.
എന്റെ പ്രിയന്‍ ചെറുമാനിനെ പോലെയോ
കലമാന്‍കുട്ടിയെ പോലെയോ ആണ്.
കിളിവാതിലിലൂടെ നോക്കിക്കൊണ്ട്,
അഴികളിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്,
അതാ, അവന്‍ ഭിത്തിക്കു പിന്നില്‍ നില്‍ക്കുന്നു.

എന്റെ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു.


എന്റെ ഓമനേ, എന്റെ സുന്ദരീ,എഴുന്നേല്‍ക്കുക;
ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്മറഞ്ഞു.
മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങി;
ഗാനാലാപത്തിന്റെ സമയമായി;
അരിപ്രാവുകള്‍ കുറുകുന്നത്‌ നമ്മുടെ നാട്ടില്‍ കേട്ടു തുടങ്ങി.
അത്തിമരം കായ്ച്ചുതുടങ്ങി.
മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ്‌ സുഗന്ധം പരത്തുന്നു.
എന്റെ ഓമനേ, എന്റെ സുന്ദരീ,എഴുന്നേല്‍ക്കുക;
ഇറങ്ങി വരിക.
എന്റെ മാടപ്പിറാവേ, പാറയിടുക്കുകളിലും
ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന
നിന്റെ മുഖം ഞാനൊന്നു കാണട്ടെ.
ഞാന്‍ നിന്റെ സ്വരമൊന്നു കേള്‍ക്കട്ടെ.
നിന്റെ സ്വരം മധുരമാണ്;
നിന്റെ മുഖം മനോഹരമാണ്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 33:2-3, 11-12, 20-21

നീതിമാന്മാരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍, കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍.

കിന്നരംകൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍,


പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍;
ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ധമായി തന്ത്രി മീട്ടുവിന്‍.

നീതിമാന്മാരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍, കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍.

കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്;


അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.
കര്‍ത്താവു ദൈവമായുള്ള ജനവും
അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത
ജനതയും ഭാഗ്യമുള്ളവരാണ്.

നീതിമാന്മാരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍, കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍.

നാം കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു,


അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
നമ്മുടെ ഹൃദയം കര്‍ത്താവില്‍ സന്തോഷിക്കുന്നു.
എന്തെന്നാല്‍, നമ്മള്‍ അവിടുത്തെ
വിശുദ്ധനാമത്തില്‍ ആശ്രയിക്കുന്നു.

നീതിമാന്മാരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍, കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
നിത്യരാജ്യത്തിന്റെ കവാടം തുറക്കുന്ന
ദാവീദിന്റെ താക്കോലാകുന്ന കര്‍ത്താവേ,
ഇരുളിലായിരിക്കുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ വരിക.
അല്ലേലൂയാ!

Or:

അല്ലേലൂയാ, അല്ലേലൂയാ!
ഞങ്ങളുടെ രാജാവും നിയമദാതാവുമായ ഇമ്മാനുവേല്‍,
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഞങ്ങളെ രക്ഷിക്കാന്‍ വരിക.
അല്ലേലൂയാ!
________

സുവിശേഷം
ലൂക്കാ 1:39-45
എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?

ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു. അവള്‍


സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍
എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ
സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള
ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ
ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേക്കു സമര്‍പ്പിക്കാനായി


അങ്ങ് കാരുണ്യപൂര്‍വം നല്കുകയും
അങ്ങേ ശക്തിയാല്‍ ഞങ്ങളുടെ രക്ഷയുടെ
രഹസ്യമായി അങ്ങു മാറ്റുകയും ചെയ്യുന്ന
അങ്ങേ സഭയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
സംപ്രീതിയോടെ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:45

കര്‍ത്താവ് നിന്നോട് അരുള്‍ചെയ്തവ,


നിറവേറുമെന്നു വിശ്വസിച്ച നീ അനുഗൃഹീതയാകുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യത്തിലുള്ള പങ്കുചേരല്‍


അങ്ങേ ജനത്തിന് നിരന്തര സംരക്ഷണമാകട്ടെ.
അങ്ങേ പ്രഭാവത്തിന് വിധേയമായ സമ്പൂര്‍ണഭക്തി വഴി
ആത്മശരീരങ്ങളുടെ സമൃദ്ധമായ രക്ഷ
അവര്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 22 December 2023

22 December

Liturgical Colour: Violet.

Readings at Mass
________

പ്രവേശകപ്രഭണിതം
സങ്കീ. 24:7

കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയര്‍ത്തുവിന്‍,


പുരാതന കവാടങ്ങളേ, ഉയര്‍ന്നുനില്ക്കുവിന്‍.
മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

മരണത്തില്‍ നിപതിച്ചിരുന്ന മനുഷ്യരെ കടാക്ഷിച്ച്


അങ്ങേ ഏകജാതന്റെ ആഗമനത്താല്‍
അവരെ വീണ്ടെടുക്കാന്‍ തിരുവുള്ളമായ ദൈവമേ,
അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു:
അവിടത്തെ മനുഷ്യാവതാരം
ഭക്തിവിനയത്തോടെ ഏറ്റുപറയുന്നവരെ
അതേ രക്ഷകന്റെ സഹവാസത്തിന് യോഗ്യരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 സാമു 1:24-28
ഹന്നാ സാമുവലിന്റെ ജനനത്തിന് നന്ദി അര്‍പ്പിക്കുന്നു.

സാമുവലിന്റെ മുലകുടി മാറിയപ്പോള്‍, മൂന്നുവയസ്സുള്ള ഒരു കാളക്കുട്ടി, ഒരു ഏഫാ മാവ്, ഒരു കുടം വീഞ്ഞ് എന്നിവയോടുകൂടെ
ഹന്നാ അവനെ ഷീലോയില്‍ കര്‍ത്താവിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു; സാമുവല്‍ അപ്പോള്‍ ബാലനായിരുന്നു. അവര്‍
കാളക്കുട്ടിയെ ബലിയര്‍പ്പിച്ചു; അനന്തരം, ശിശുവിനെ ഏലിയുടെ അടുക്കല്‍ കൊണ്ടുവന്നു. അവള്‍ പറഞ്ഞു: ഗുരോ, ഇവിടെ
അങ്ങേ മുമ്പില്‍ നിന്ന് കര്‍ത്താവിനോടു പ്രാര്‍ഥിച്ച സ്ത്രീ തന്നെയാണ് ഞാന്‍. ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്;
എന്റെ പ്രാര്‍ഥന കര്‍ത്താവ് കേട്ടു. ആകയാല്‍, ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. ആജീവനാന്തം അവന്‍
കര്‍ത്താവിനുള്ളവനായിരിക്കും. അവര്‍ കര്‍ത്താവിനെ ആരാധിച്ചു.

________

പ്രതിവചന സങ്കീര്‍ത്തനം
1 സാമു 2:1,4-8

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.


എന്റെ ശിരസ്സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു.
എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു.
എന്തെന്നാല്‍, അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

വീരന്മാരുടെ വില്ലുകള്‍ തകരുന്നു.


ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു.
സുഭിക്ഷം അനുഭവിച്ചിരുന്നവര്‍
ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു.
വിശപ്പ് അനുഭവിച്ചിരുന്നവര്‍ സംതൃപ്തി അടയുന്നു,
വന്ധ്യ ഏഴു പ്രസവിക്കുന്നു.
സന്താന സമ്പത്തുള്ളവള്‍ നിരാലംബയാകുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു.


അവിടുന്നു പാതാളത്തിലേക്കിറക്കുകയും
അവിടെനിന്നു കയറ്റുകയും ചെയ്യുന്നു.
ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്.
താഴ്ത്തുന്നതും ഉയര്‍ത്തുന്നതും അവിടുന്നു തന്നെ.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

ദരിദ്രനെ അവിടുന്നു ധൂളിയില്‍ നിന്ന് ഉയര്‍ത്തുന്നു.


അഗതിയെ കുപ്പയില്‍ നിന്നു സമുദ്ധരിക്കുന്നു.
അങ്ങനെ അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തി,
ഉന്നതസ്ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
ജനതകള്‍ക്ക് അടയാളമായ, ജസ്സെയുടെ വേരാകുന്ന കര്‍ത്താവേ,
വൈകാതെ ഞങ്ങളെ രക്ഷിക്കാന്‍ വരിക.
അല്ലേലൂയാ!

Or:

അല്ലേലൂയാ, അല്ലേലൂയാ!
ജനങ്ങളുടെ രാജാവും സഭയുടെ മൂലക്കല്ലുമായ കര്‍ത്താവേ,
മണ്ണുകൊണ്ട് അങ്ങ് ചമച്ച മനുഷ്യനെ രക്ഷിക്കാന്‍ വരിക.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 1:46-56
ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

മറിയം പറഞ്ഞു:

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.


എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും
എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
അവിടുത്തെനാമം പരിശുദ്ധമാണ്.
അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും
അവിടുന്ന് കരുണ വര്‍ഷിക്കും.
അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു;
ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു;
എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട്
അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും
എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കാരുണ്യത്തില്‍ ആശ്രയിച്ചുകൊണ്ട്


സംപൂജ്യമായ അള്‍ത്താരയിലേക്ക് കാഴ്ചകളുമായി
ഞങ്ങള്‍ ഓടി അണയുന്നു.
ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങേ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷചെയ്യുന്ന അതേ രഹസ്യങ്ങളാല്‍
ഞങ്ങള്‍ സംശുദ്ധരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:46,49

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നു.


എന്തെന്നാല്‍, ശക്തനായവന്‍ എനിക്ക് വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയുടെ സ്വീകരണം


ഞങ്ങളെ ശക്തിപ്പെടുത്തുമാറാകട്ടെ.
അങ്ങനെ, രക്ഷകന്‍ വരുമ്പോള്‍
അവിടത്തേക്ക് ഉചിതമായ പ്രവൃത്തികളാല്‍
അവിടത്തെ കണ്ടുമുട്ടാനും
അനുഗൃഹീതരുടെ സമ്മാനങ്ങള്‍ നേടാനും
ഞങ്ങളെ യോഗ്യരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 23 December 2023

23 December
(optional commemoration of Saint John of Kęty, Priest)

Liturgical Colour: Violet.

Readings at Mass
________

പ്രവേശകപ്രഭണിതം
cf. ഏശ 9:5; സങ്കീ 72:17

നമുക്കുവേണ്ടി ഒരു ശിശു ജാതനാകും;


അവന്‍ ശക്തനായ ദൈവം എന്നു വിളിക്കപ്പെടും.
ഭൂമിയിലെ എല്ലാ ഗോത്രങ്ങളും അവനില്‍ അനുഗ്രഹിക്കപ്പെടും.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,


മാംസം ധരിച്ചുകൊണ്ടുള്ള അങ്ങേ പുത്രന്റെ ജനനം
ആസന്നമായിരിക്കുന്നു എന്നറിയുന്ന ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു:
കന്യകമറിയത്തില്‍നിന്ന് മാംസം ധരിക്കാനും
ഞങ്ങളുടെ ഇടയില്‍ വസിക്കാനും തിരുവുള്ളമായ
ഞങ്ങളുടെ കര്‍ത്താവ്, യേശുക്രിസ്തുവാകുന്ന വചനം,
അങ്ങേ അയോഗ്യദാസരായ ഞങ്ങളില്‍
കാരുണ്യം ചൊരിയുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
മലാ 3:1-4,23-24
കര്‍ത്താവിന്റെ ദിവസം വരുന്നതിനു മുന്‍പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും.

കര്‍ത്താവായ ദൈവം അരുളിചെയ്യുന്നു: ഇതാ, എനിക്കുമുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍
തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ
വരുന്നു – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു
കഴിയും? അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്‌നിപോലെയും
അലക്കുകാരന്റെ കാരം പോലെയുമാണ് അവിടുന്ന്. വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും.
ലേവിപുത്രന്മാര്‍ യുക്തമായ ബലികള്‍ കര്‍ത്താവിന് അര്‍പ്പിക്കുന്നതിനു വേണ്ടി അവിടുന്ന് അവരെ സ്വര്‍ണവും വെള്ളിയും
എന്നപോലെ ശുദ്ധീകരിക്കും. അപ്പോള്‍ യൂദായുടെയും ജറുസലെമിന്റെയും ബലി പഴയകാലത്തെന്ന പോലെ കര്‍ത്താവിന്
പ്രീതികരമാകും.
കര്‍ത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുന്‍പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ
അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്നു ദേശത്തെ ശാപം കൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം
മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 25:4-5ab,8-9,10,14

ശിരസ്സുയര്‍ത്തുക, നിന്റെ വിമോചനം സമീപിച്ചിരിക്കുന്നു.

കര്‍ത്താവേ, അങ്ങേ മാര്‍ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ!


അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.
ശിരസ്സുയര്‍ത്തുക, നിന്റെ വിമോചനം സമീപിച്ചിരിക്കുന്നു.

കര്‍ത്താവു നല്ലവനും നീതിമാനുമാണ്.


പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.

ശിരസ്സുയര്‍ത്തുക, നിന്റെ വിമോചനം സമീപിച്ചിരിക്കുന്നു.

കര്‍ത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക്


അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്.
കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്,
അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും.

ശിരസ്സുയര്‍ത്തുക, നിന്റെ വിമോചനം സമീപിച്ചിരിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!
ജനങ്ങളുടെ രാജാവും സഭയുടെ മൂലക്കല്ലുമായ കര്‍ത്താവേ,
മണ്ണുകൊണ്ട് അങ്ങ് ചമച്ച മനുഷ്യനെ രക്ഷിക്കാന്‍ വരിക.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 1:57-66
സ്നാപക യോഹന്നാന്റെ ജനനം.

എലിസബത്തിനു പ്രസവസമയമായി; അവള്‍ ഒരു പുത്രനെ പ്രസവിച്ചു. കര്‍ത്താവ് അവളോടു വലിയ കാരുണ്യം
കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു.
എട്ടാംദിവസം അവര്‍ ശിശുവിന്റെ പരിച്‌ഛേദനത്തിനു വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവനു പേരു
നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍
എന്നു വിളിക്കപ്പെടണം. അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ. ശിശുവിന് എന്ത് പേരു
നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്റെ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു. അവന്‍ ഒരു എഴുത്തുപലക
വരുത്തി അതില്‍ എഴുതി: യോഹന്നാന്‍ എന്നാണ് അവന്റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു. തത്ക്ഷണം അവന്റെ വായ്
തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. അയല്‍ക്കാര്‍ക്കെല്ലാം
ഭയമുണ്ടായി; യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു
ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യാരാധനയ്ക്ക്
അതിന്റെ പൂര്‍ണതയില്‍ ആരംഭംകുറിച്ച ഈ കാഴ്ചദ്രവ്യം
അങ്ങുമായുള്ള ഞങ്ങളുടെ സമ്പൂര്‍ണ അനുരഞ്ജനമായി തീരട്ടെ.
അങ്ങനെ, ശുദ്ധീകരിക്കപ്പെട്ട മനസ്സോടെ
ഞങ്ങളുടെ രക്ഷകന്റെ ആഗമനം ആഘോഷിക്കാന്‍
ഞങ്ങള്‍ക്ക് ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________
ദിവ്യകാരുണ്യപ്രഭണിതം
വെളി 3:20

ഇതാ ഞാന്‍ വാതില്ക്കല്‍നിന്ന് മുട്ടുന്നു.


ആരെങ്കിലും എന്റെ സ്വരംകേട്ട് വാതില്‍ തുറന്നു തന്നാല്‍
ഞാന്‍ അവന്റെ അടുത്തേക്കു വരും.
ഞാന്‍ അവനോടൊത്തും അവന്‍ എന്നോടൊത്തും വിരുന്നിനിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്താല്‍
അങ്ങ് സമ്പുഷ്ടരാക്കിയ ഞങ്ങള്‍ക്ക്
അങ്ങേ സമാധാനം ദയാപൂര്‍വം നല്കണമേ.
അങ്ങനെ അങ്ങേ വത്സലസുതന്‍ ആഗതനാകുമ്പോള്‍,
കത്തിച്ച വിളക്കുകളുമായി അവിടത്തെ എതിരേല്ക്കാന്‍
ഞങ്ങള്‍ അര്‍ഹരാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 24 December 2023

4th Sunday of Advent

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ഏശ 45:8

ആകാശങ്ങളേ, ഉന്നതത്തില്‍ നിന്ന് പൊഴിക്കുക;


മേഘങ്ങളേ, നീതിമാനെ വര്‍ഷിക്കുക;
ഭൂതലം വിടരട്ടെ; രക്ഷകനെ അങ്കുരിപ്പിക്കട്ടെ.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ മാനസങ്ങളില്‍


അങ്ങേ കൃപ ചൊരിയണമേ.
മാലാഖയുടെ സന്ദേശത്താല്‍,
അങ്ങേ പുത്രനായ ക്രിസ്തുവിന്റെ മനുഷ്യാവതാരം
അറിഞ്ഞിരിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകമറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
അവിടത്തെ പീഡാസഹനവും കുരിശുംവഴി
ഉയിര്‍പ്പിന്റെ മഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
________

ഒന്നാം വായന
2 സാമു 7:1-5,8-12,14,16
ദാവീദിന്റെ കുടുംബവും രാജത്വവും കര്‍ത്താവിന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും.

ദാവീദ് രാജാവ് കൊട്ടാരത്തില്‍ വസിക്കുകയും ചുറ്റുമുള്ള ശത്രുക്കളില്‍ നിന്ന് കര്‍ത്താവ് അവനു സ്വസ്ഥത നല്‍കുകയും ചെയ്തു.
അപ്പോള്‍ അവന്‍ നാഥാന്‍ പ്രവാചകനോടു പറഞ്ഞു: നോക്കൂ, ദേവദാരു കൊണ്ടുള്ള കൊട്ടാരത്തില്‍ ഞാന്‍ വസിക്കുന്നു.
ദൈവത്തിന്റെ പേടകമോ കൂടാരത്തിലിരിക്കുന്നു. നാഥാന്‍ പ്രതിവചിച്ചു: യുക്തംപോലെ ചെയ്തുകൊള്ളുക, കര്‍ത്താവ്
നിന്നോടുകൂടെയുണ്ട്. എന്നാല്‍, ആ രാത്രി കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു: എന്റെ ദാസനായ ദാവീദിനോടു പറയുക:
കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുമോ?
അതുകൊണ്ട് നീ ഇപ്പോള്‍ എന്റെ ദാസനായ ദാവീദിനോടു പറയണം: സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു,
ആട്ടിടയനായിരുന്ന നിന്നെ മേച്ചില്‍സ്ഥലത്തു നിന്ന് എടുത്ത് എന്റെ ജനമായ ഇസ്രായേലിന് അധിപനായി ഞാന്‍ നിയമിച്ചു.
നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരുന്നു. നിന്റെ മുന്‍പില്‍ നിന്റെ ശത്രുക്കളെയെല്ലാം ഞാന്‍ നശിപ്പിച്ചു;
ഭൂമിയിലുള്ള മഹാത്മാക്കളെപ്പോലെ നിന്നെ ഞാന്‍ മഹാനാക്കും. എന്റെ ജനമായ ഇസ്രായേലിനു ഞാന്‍ ഒരു സ്ഥലം കല്‍
പിച്ചുകൊടുക്കും. അവര്‍ ഇനിയും സുരക്ഷിതരായി സ്വന്തം സ്ഥലത്തു പാര്‍ക്കേണ്ടതിന് ഞാന്‍ അവരെ നട്ടുപിടിപ്പിക്കും. എന്റെ
ജനമായ ഇസ്രായേലിനു ഞാന്‍ ന്യായാധിപന്മാരെ നിയമിച്ചാക്കുന്നതിനു മുന്‍പുള്ള കാലത്തെപ്പോലെ ദുഷ്ടന്മാര്‍ അവരെ ഇനി
പീഡിപ്പിക്കുകയില്ല. ശത്രുക്കളില്‍ നിന്ന് നിനക്കു ഞാന്‍ ശാന്തി നല്‍കും. നിന്നെ ഒരു വംശമായി വളര്‍ത്തുമെന്നും കര്‍ത്താവ്
അരുളിച്ചെയ്യുന്നു. ദിനങ്ങള്‍ തികഞ്ഞു നീ പൂര്‍വികരോടു ചേരുമ്പോള്‍ നിന്റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ രാജ്യം
സുസ്ഥിരമാക്കും.ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. അവന്‍ തെറ്റു ചെയ്യുമ്പോള്‍ മാനുഷികമായ
ദണ്ഡും ചമ്മട്ടിയുമുപയോഗിച്ച് ഞാന്‍ അവനെ ശിക്ഷിക്കും. നിന്റെ കുടുംബവും രാജത്വവും എന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും.
നിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 89:1-2,3-4,26,28

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.

കര്‍ത്താവേ, ഞാന്‍ എന്നും


അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട്
അങ്ങേ വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങേ കൃപ എന്നേക്കും നിലനില്‍ക്കുന്നു;
അങ്ങേ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.

എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി;


എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.
നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും;
നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.

അവന്‍ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും


എന്റെ രക്ഷാശിലയും അവിടുന്നാണ്
എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
എന്റെ കരുണ എപ്പോഴും അവന്റെ മേല്‍ ഉണ്ടായിരിക്കും;
അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും.

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.

________
രണ്ടാം വായന
റോമാ 16:25-27
യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു ഇപ്പോള്‍ വെളിപ്പെടുത്തി.

എന്റെ സുവിശേഷമനുസരിച്ചും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണമനുസരിച്ചും രഹസ്യത്തിന്റ വെളിപാടനുസരിച്ചും നിങ്ങളെ


ബലപ്പെടുത്താന്‍ കഴിവുള്ളവനാണു ദൈവം. യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു പ്രവാചകന്മാരുടെ
ലിഖിതങ്ങള്‍ വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ ദൈവത്തിന്റെ ആജ്ഞയനുസരിച്ചു വിശ്വാസത്തിന്റെ
അനുസരണത്തിനായി സകല ജനപദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്. സര്‍വജ്ഞനായ ആ ഏകദൈവത്തിന്
യേശുക്രിസ്തുവഴി എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
ലൂക്കാ 1:38

അല്ലേലൂയാ, അല്ലേലൂയാ!
ഇതാ, കര്‍ത്താവിന്റെ ദാസി!
നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 1:26-38
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.

ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ്
എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ
പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ്
നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന്
അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ
കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍
വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ
കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്
അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍
മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍,
ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ
എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.
ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!
അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പരിശുദ്ധമറിയത്തിന്റെ ഉദരം,


തന്റെ ശക്തിയാല്‍ പരിപൂരിതമാക്കിയ പരിശുദ്ധാത്മാവ്
അങ്ങേ ബലിപീഠത്തില്‍ സമര്‍പ്പിക്കപ്പെട്ട
കാഴ്ചദ്രവ്യങ്ങള്‍ പവിത്രീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ഏശ 7:14

ഇതാ, കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും;


അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
നിത്യരക്ഷയുടെ അച്ചാരം സ്വീകരിച്ച ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു;
രക്ഷാകര തിരുനാളിന്റെ മഹാദിനം ആസന്നമാകുന്തോറും
അങ്ങേ പുത്രന്റെ ജനനത്തിന്റെ രഹസ്യം
യോഗ്യതയോടെ ആഘോഷിക്കാനുള്ള ഭക്തിതീക്ഷ്ണതയില്‍
ഞങ്ങള്‍ മുന്നേറാന്‍ അനുഗ്രഹിക്കണമേ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 25 December 2023

Christmas Day - Midnight Mass


(see also Vigil Mass, Mass at Dawn and Mass during the Day)

Liturgical Colour: White.

Readings at Mass

Readings for the Midnight Mass, celebrated during the night before Christmas Day:

________

പ്രവേശകപ്രഭണിതം
സങ്കീ 2:7

കര്‍ത്താവ് എന്നോട് അരുള്‍ചെയ്തു:


നീ എന്റെ പുത്രനാണ്; ഇന്ന് നിനക്കു ഞാന്‍ ജന്മംനല്കി.

Or:

നമുക്കെല്ലാവര്‍ക്കും കര്‍ത്താവില്‍ ആനന്ദിക്കാം;


എന്തെന്നാല്‍, നമ്മുടെ രക്ഷകന്‍ ഈ ലോകത്തില്‍ ജാതനായിരിക്കുന്നു.
ഇന്ന് നമുക്കായി സ്വര്‍ഗത്തില്‍നിന്ന് യാഥാര്‍ഥ സമാധാനം ഇറങ്ങിവന്നിരിക്കുന്നു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, പരിപാവനമായ ഈ രാത്രി


സത്യപ്രകാശ പ്രചുരിമയാല്‍ അങ്ങ് പ്രഭാപൂരിതമാക്കിയല്ലോ.
ഭൂമിയില്‍ അവിടത്തെ പ്രകാശത്തിന്റെ
രഹസ്യങ്ങള്‍ അറിഞ്ഞ ഞങ്ങള്‍
സ്വര്‍ഗത്തില്‍ അവിടത്തെ സന്തോഷത്തിലും
നിര്‍വൃതിയടയാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 9:1-7
നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു.

അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു;


കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു.
അങ്ങ് ജനതയെ വര്‍ധിപ്പിച്ചു; അവര്‍ക്ക് അത്യധികമായ ആനന്ദം നല്‍കി.
വിളവെടുപ്പില്‍ സന്തോഷിക്കുന്നവരെ പോലെയും
കവര്‍ച്ചവസ്തു പങ്കുവയ്ക്കുമ്പോള്‍ ആനന്ദിക്കുന്നവരെ പോലെയും
അവര്‍ അങ്ങേ മുന്‍പില്‍ ആഹ്‌ളാദിക്കുന്നു.
അവന്‍ വഹിച്ചിരുന്ന നുകവും
അവന്റെ ചുമലിലെ ദണ്ഡും മര്‍ദകന്റെ വടിയും
മിദിയാന്റെ നാളിലെന്നപോലെ അങ്ങ് തകര്‍ത്തുകളഞ്ഞിരിക്കുന്നു.

അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ ചെരിപ്പും


രക്തം പുരണ്ട വസ്ത്രവും വിറകുപോലെ അഗ്‌നിയില്‍ ദഹിക്കും;
എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു.
നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു.
ആധിപത്യം അവന്റെ ചുമലിലായിരിക്കും;
വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം,
നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ്
എന്ന് അവന്‍ വിളിക്കപ്പെടും.

ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും


അവന്റെ ആധിപത്യം നിസ്സീമമാണ്;
അവന്റെ സമാധാനം അനന്തവും.
നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ.
സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 96:1-2,2-3,11-12,13

ഇന്ന് നമുക്ക് ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,


ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍;

ഇന്ന് നമുക്ക് ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു.

അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.


ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

ഇന്ന് നമുക്ക് ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു.


ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ;
സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ!
വയലും അതിലുള്ളവയും ആഹ്ളാദിക്കട്ടെ!
അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍
വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.

ഇന്ന് നമുക്ക് ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു.

എന്തെന്നാല്‍, അവിടുന്നു വരുന്നു;


അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു:
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ സത്യത്തോടും കൂടെ വിധിക്കും.

ഇന്ന് നമുക്ക് ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു.

________

രണ്ടാം വായന
തീത്തോ 2:11-14
എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നിര്‍മതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിക്കാനും


ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു.
അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍
കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു. യേശുക്രിസ്തു എല്ലാ തിന്മകളിലുംനിന്നു
നമ്മെ മോചിപ്പിക്കുന്നതിനും, സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി
ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു.

________

സുവിശേഷ പ്രഘോഷണവാക്യം
ലൂക്കാ 2:10-11

അല്ലേലൂയാ, അല്ലേലൂയാ!
ഇതാ, സകല ജനത്തിനും വേണ്ടിയുള്ള
വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍,
കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 2:1-14
നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.

അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍ നിന്ന് കല്‍പന
പുറപ്പെട്ടു. ക്വിരിനിയോസ് സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു.
പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കു പോയി. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും
പെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ
പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു
പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞ് പുല്‍
ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല.
ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ ദൂതന്‍
അവരുടെ അടുത്തെത്തി. കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു. ദൂതന്‍ അവരോടു
പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ
അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.
ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ
നിങ്ങള്‍ കാണും. പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ
സ്തുതിച്ചുകൊണ്ട് പറഞ്ഞു:

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം!


ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിനത്തിന്റെ ആഘോഷത്തിന്റെ കാണിക്ക


അങ്ങേയ്ക്ക് പ്രീതികരമായി ഭവിക്കട്ടെ.
അങ്ങനെ, പരിപാവനമായ ഈ കൈമാറ്റത്തിലൂടെ
അങ്ങയോടു കൂടെ ആയിരിക്കുന്ന ഞങ്ങളുടെ സ്വത്വം
അങ്ങേ സാദൃശ്യത്തില്‍ കാണപ്പെടാന്‍ അനുഗ്രഹിക്കണമേ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
യോഹ 1:14

വചനം മാംസമായി; അവന്റെ മഹത്ത്വം ഞങ്ങള്‍ ദര്‍ശിച്ചു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,


ഞങ്ങളുടെ രക്ഷകന്റെ ജനനം ആഘോഷിക്കുന്നതില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
ഉചിതമായ ജീവിതശൈലിവഴി
അവിടന്നുമായി ഐക്യത്തിലെത്തിച്ചേരാന്‍ അര്‍ഹരാകട്ടെ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Have A Blessed Christmas

Tuesday 26 December 2023

Saint Stephen, the first Martyr - Feast

Liturgical Colour: Red.

Readings at Mass

________

പ്രവേശകപ്രഭണിതം
രക്തസാക്ഷികളുടെ ഗണത്തില്‍ പ്രഥമനായി കാണപ്പെട്ട
വിശുദ്ധ സ്റ്റീഫനുവേണ്ടി സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും
അങ്ങനെ, സ്വര്‍ഗത്തില്‍ അദ്ദേഹം വിജയമകുടം ചൂടുകയും ചെയ്തു.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ ആരാധിക്കുന്നത്


അനുകരിക്കാന്‍ അനുഗ്രഹിക്കണമേ.
തന്നെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടിപ്പോലും
പ്രാര്‍ഥിക്കാന്‍ അറിയാമായിരുന്ന ഈ വിശുദ്ധന്റെ
സ്വര്‍ഗീയജന്മദിനം ആഘോഷിക്കുന്ന ഞങ്ങള്‍,
ശത്രുക്കളെപ്പോലും സ്‌നേഹിക്കാനുള്ള പരിശീലനം നേടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
അപ്പോ. പ്രവ. 6:8-10,7:54-59
ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു.

സ്‌തേഫാനോസ് കൃപാവരവും ശക്തിയും കൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍
ത്തിച്ചു. കിറേനേക്കാരും അലക്‌സാണ്‍ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും,
സ്വതന്ത്രന്മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങള്‍ എഴുന്നേറ്റ് സ്‌തേഫാനോസിനോട്
വാദപ്രതിവാദത്തിലേര്‍പ്പെട്ടു. എന്നാല്‍, അവന്റെ സംസാരത്തില്‍ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തു നില്‍
ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
അവര്‍ അവന്റെ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു. എന്നാല്‍, അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, സ്വര്‍
ഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദര്‍ശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്‍ക്കുന്നതും കണ്ടു. അവന്‍
പറഞ്ഞു: ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു.
അവര്‍ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് ചെവി പൊത്തുകയും അവന്റെ നേരേ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്തു. അവര്‍
അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ സാവൂള്‍ എന്ന ഒരു യുവാവിന്റെ കാല്‍ക്കല്‍
അഴിച്ചുവച്ചു. അനന്തരം, അവര്‍ സ്‌തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവായ യേശുവേ,
എന്റെ ആത്മാവിനെ കൈക്കൊള്ളണമേ.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 31:2cd-3,5,6b,7a,15-16

കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

അവിടുന്ന് എന്റെ അഭയശിലയും


എനിക്കു രക്ഷ നല്‍കുന്ന ശക്തിദുര്‍ഗവുമായിരിക്കണമേ!
അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്;
അങ്ങേ നാമത്തെപ്രതി എന്നെ നയിക്കണമേ;
എനിക്കു വഴികാട്ടി ആയിരിക്കണമേ!

കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു;


കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു.
എന്നാല്‍, ഞാന്‍ കര്‍ത്താവില്‍ആശ്രയിക്കുന്നു;
അങ്ങേ അചഞ്ചലസ്‌നേഹത്തില്‍ ഞാന്‍ ആനന്ദമടയും.

കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

എന്റെ ഭാഗധേയം അങ്ങേ കൈകളിലാണ്;


ശത്രുക്കളുടെയും പീഡകരുടെയും കൈകളില്‍ നിന്ന്
എന്നെ മോചിപ്പിക്കണമേ!
അങ്ങേ ദൃഷ്ടി ഈ ദാസന്റെ മേല്‍ പതിക്കണമേ!
അങ്ങേ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ!

കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 118:26,27

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍;
അവിടന്നാണ് നമുക്കു പ്രകാശം നല്‍കിയത്.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 10:17-22
നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപ


സംഘങ്ങള്‍ക്ക് ഏല്‍പിച്ചു കൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ മര്‍ദിക്കും. നിങ്ങള്‍ എന്നെ പ്രതി
നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ
നിങ്ങള്‍ സാക്ഷ്യം നല്‍കും. അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ
നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളല്ല,
നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്. സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും
മരണത്തിന് ഏല്‍പിച്ചുകൊടുക്കും; മക്കള്‍ മാതാപിതാക്കന്മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും. എന്റെ നാമം
മൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ


മഹത്ത്വമേറിയ സ്മരണ ഉളവാക്കുന്ന
ഈ ദിനത്തിലെ തിരുമുല്‍ക്കാഴ്ചകള്‍ അങ്ങേക്ക് സ്വീകാര്യമായി തീരട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
അപ്പോ. പ്രവ. 7:58

അവര്‍ സ്റ്റീഫനെ കല്ലെറിഞ്ഞുകൊണ്ടിരുന്നപ്പോള്‍


അവന്‍ വിളിച്ചപേക്ഷിച്ചു:
കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ.
________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ മേല്‍ അങ്ങു ചൊരിഞ്ഞ


കാരുണ്യാതിരേകത്തിന് ഞങ്ങള്‍ അങ്ങേക്ക് നന്ദിപറയുന്നു.
അങ്ങേ പുത്രന്റെ പിറവിയാല്‍
അങ്ങ് ഞങ്ങളെ രക്ഷിക്കുകയും
രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ തിരുനാളില്‍
ആനന്ദിപ്പിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 27 December 2023

Saint John, Apostle, Evangelist - Feast

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം

ഇദ്ദേഹം യോഹന്നാനാണ്;
ഇദ്ദേഹമാണ് അത്താഴവേളയില്‍
കര്‍ത്താവിന്റെ വക്ഷസ്സില്‍ തലചായ്ച്ചവന്‍;
ഇദ്ദേഹത്തിന് സ്വര്‍ഗീയ വെളിപാടുകള്‍ ലഭിച്ചു;
വിശുദ്ധനായ ഈ അപ്പോസ്തലന്‍ ജീവന്റെ വചനങ്ങള്‍
ലോകംമുഴുവന്‍ പ്രചരിപ്പിക്കുകയും ചെയ്തു.

Or:
cf. പ്രഭാ 15: 5

കര്‍ത്താവ് സഭാമധ്യേ അവന്റെ അധരം തുറക്കുകയും


ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം
അവനില്‍ നിറയ്ക്കുകയും ചെയ്തു;
അവിടന്ന് മഹത്ത്വത്തിന്റെ വസ്ത്രം അവനെ ധരിപ്പിച്ചു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അപ്പോസ്തലനായ വിശുദ്ധ യോഹന്നാന്‍ വഴി


അങ്ങേ വചനത്തിന്റെ നിഗൂഢരഹസ്യങ്ങള്‍
അങ്ങ് ഞങ്ങള്‍ക്ക് വെളിപ്പെടുത്തിയല്ലോ.
ഈ വിശുദ്ധന്‍ ഞങ്ങളുടെ കാതുകളിലേക്ക്
അദ്ഭുതകരമായി പകര്‍ന്നുതന്നത്,
അനുയുക്തമായ ബുദ്ധിശക്തിയാല്‍ ഗ്രഹിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 യോഹ 1:1-4
ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു.

ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും


സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും
കൈകൊണ്ടു സ്പര്‍ശിച്ചതുമായ
ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു.
ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു;
അതിനു സാക്ഷ്യം നല്‍കുകയുംചെയ്യുന്നു.
പിതാവിനോടുകൂടെ ആയിരുന്നതും
ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍
ഞങ്ങള്‍ നിങ്ങളോടു പ്രഘോഷിക്കുന്നു.
ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതു
നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു.
ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ്
ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്.
ഞങ്ങളുടെ കൂട്ടായ്മയാകട്ടെ,
പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്.
ഞങ്ങള്‍ ഇതെഴുതുന്നത് ഞങ്ങളുടെ സന്തോഷം പൂര്‍ണമാകാനാണ്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 97:1-2,5-6,11-12

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ!


ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ!
മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്;
നീതിയും ന്യായവും
അവിടുത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്.

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

കര്‍ത്താവിന്റെ മുന്‍പില്‍,
ഭൂമി മുഴുവന്റെയും അധിപനായ കര്‍ത്താവിന്റെ മുന്‍പില്‍,
പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.
ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു;
എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

നീതിമാന്മാരുടെമേല്‍ പ്രകാശം ഉദിച്ചിരിക്കുന്നു;


പരമാര്‍ഥഹൃദയര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു.
നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍,
അവിടുത്തെ വിശുദ്ധനാമത്തിന് കൃതജ്ഞതയര്‍പ്പിക്കുവിന്‍.

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.


________

സുവിശേഷ പ്രഘോഷണവാക്യം
cf. Te Deum

അല്ലേലൂയാ, അല്ലേലൂയാ!
നമുക്കു ദൈവത്തെ സ്തുതിക്കാം;
നമുക്ക് അവിടത്തെ പാടിപ്പുകഴ്ത്താം.
കര്‍ത്താവേ, അനുഗൃഹീതരായ അപ്പോസ്തലന്മാരുടെ ഗണം
അങ്ങയെ സ്തുതിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
യോഹ 20:2-8
മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി.

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ മഗ്ദലേനമറിയം ഓടി ശിമയോന്‍ പത്രോസിന്റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ
ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍ നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍
എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍
ഇരുവരും ഒരുമിച്ച് ഓടി. എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ
അടുത്തെത്തി. കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല. അവന്റെ
പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല
കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു. അപ്പോള്‍ കല്ലറയുടെ സമീപത്ത് ആദ്യം
എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങള്‍ പവിത്രീകരിക്കുകയും


സനാതന വചനത്തിന്റെ രഹസ്യങ്ങള്‍
ഈ അത്താഴ വിരുന്നില്‍ നിന്നു ഗ്രഹിക്കാന്‍
ഇടയാക്കുകയും ചെയ്യണമേ.
ഇതേ ഉറവിടത്തില്‍ നിന്നാണല്ലോ
അങ്ങേ അപ്പോസ്തലനായ വിശുദ്ധ യോഹന്നാന്
ഈ രഹസ്യങ്ങള്‍ അങ്ങു വെളിപ്പെടുത്തിയത്.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
യോഹ 1:14,16

വചനം മാംസമായി, നമ്മുടെയിടയില്‍ വസിച്ചു.


അവന്റെ പൂര്‍ണതയില്‍നിന്ന് നാമെല്ലാം സ്വീകരിച്ചിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അപ്പോസ്തലനായ വിശുദ്ധ യോഹന്നാന്‍ പ്രസംഗിച്ചതും
ഈ രഹസ്യംവഴി ഞങ്ങള്‍ ആഘോഷിച്ചതുമായ
മാംസം ധരിച്ച വചനം
എന്നും ഞങ്ങളില്‍ വസിക്കാന്‍ അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 28 December 2023

The Holy Innocents, Martyrs - Feast

Liturgical Colour: Red.

Readings at Mass

________

പ്രവേശകപ്രഭണിതം

നിഷ്‌കളങ്കരായ പൈതങ്ങള്‍ ക്രിസ്തുവിനു വേണ്ടി വധിക്കപ്പെട്ടു.


നിര്‍ദോഷരായ അവര്‍ കുഞ്ഞാടിനെ അനുഗമിക്കുകയും
കര്‍ത്താവേ, അങ്ങേക്ക് മഹത്ത്വം എന്ന്
അനവരതം സ്തുതിക്കുകയും ചെയ്യുന്നു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ഈ ദിനത്തില്‍ രക്തസാക്ഷികളായ പൈതങ്ങള്‍


വാക്കുകളാലല്ല, മരണംകൊണ്ടാണല്ലോ
അങ്ങയെ പ്രഘോഷിക്കുകയും ഏറ്റുപറയുകയും ചെയ്തത്.
ഞങ്ങളുടെ അധരങ്ങള്‍ കൊണ്ടു പ്രഘോഷിക്കുന്ന അങ്ങേ വിശ്വാസം,
ഞങ്ങളുടെ ജീവിതശൈലികള്‍ വഴിയും ഏറ്റുപറയാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 യോഹ 1:5a-2:2
അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.

ഇതാണ് ഞങ്ങള്‍ അവനില്‍ നിന്നു കേള്‍ക്കുകയും


നിങ്ങളോടു പ്രഖ്യാപിക്കുകയും ചെയ്യുന്ന സന്‌ദേശം:
ദൈവം പ്രകാശമാണ്.
ദൈവത്തില്‍ അന്ധകാരമില്ല.
അവിടുത്തോടു കൂട്ടായ്മയുണ്ടെന്നു പറയുകയും
അതേ സമയം അന്ധകാരത്തില്‍ നടക്കുകയും ചെയ്താല്‍
നാം വ്യാജം പറയുന്നവരാകും;
സത്യം പ്രവര്‍ത്തിക്കുന്നുമില്ല.
അവിടുന്നു പ്രകാശത്തില്‍ ആയിരിക്കുന്നതുപോലെ,
നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍
നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും.
അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം
എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.

നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും;


അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.
എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍,
അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍,
പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു
നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.
നാം പാപം ചെയ്തിട്ടില്ല എന്നു പറഞ്ഞാല്‍
നാം അവനെ വ്യാജം പറയുന്നവനാക്കുന്നു.
അവന്റെ വചനം നമ്മില്‍ ഉണ്ടായിരിക്കുകയുമില്ല.

എന്റെ കുഞ്ഞുമക്കളേ,
നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ്
ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്.
എന്നാല്‍, ആരെങ്കിലും പാപം ചെയ്യാന്‍ ഇടയായാല്‍ത്തന്നെ
പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട് – നീതിമാനായ യേശുക്രിസ്തു.
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്;
നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 124:2-3,4-5,7cd-8

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍,


കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍,
അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍,
അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു;


മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു.
ആര്‍ത്തിരമ്പുന്ന പ്രവാഹം
നമ്മുടെമേല്‍ കവിഞ്ഞൊഴുകുമായിരുന്നു.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ


നമ്മള്‍ രക്ഷപെട്ടു;
ആകാശവും ഭൂമിയും സൃഷ്ടിച്ച
കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

________

സുവിശേഷ പ്രഘോഷണവാക്യം
cf. Te Deum

അല്ലേലൂയാ, അല്ലേലൂയാ!
ദൈവമേ, ഞങ്ങള്‍ അവിടത്തെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു;
അവിടത്തെ രക്തസാക്ഷികളുടെ ഗണം അങ്ങയെ പ്രകീര്‍ത്തിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 2:13-18
ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും വധിച്ചു.

ജ്ഞാനികള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ്


ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക.
ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും
കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി; ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്തില്‍ നിന്നു ഞാന്‍
എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍ നിന്നു മനസ്സിലാക്കിയ
സമയമനുസരിച്ച് അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍
കുട്ടികളെയും ആളയച്ചു വധിച്ചു. ഇങ്ങനെ, ജറെമിയാ പ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയായി: റാമായില്‍
ഒരുസ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം.
എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഭക്തരായ ദാസരുടെ കാണിക്കകള്‍ സ്വീകരിക്കുകയും


അങ്ങേ രഹസ്യങ്ങള്‍ ഭക്തിയോടെ ശുശ്രൂഷിക്കുന്ന
ഇവരെ ശുദ്ധീകരിക്കുകയും ചെയ്യണമേ.
ഈ രഹസ്യങ്ങള്‍ വഴിയാണല്ലോ
അറിവില്ലാത്തവരെപ്പോലും അങ്ങ് നീതീകരിക്കുന്നത്.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. വെളി 14:4

അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലങ്ങളായി,


മനുഷ്യരില്‍നിന്നു വിലയ്ക്കു വാങ്ങപ്പെട്ടവരാണ്.
കുഞ്ഞാട് പോകുന്നേടത്തെല്ലാം അവര്‍ അനുഗമിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രനെ


വാക്കാല്‍ ഏറ്റുപറയാന്‍ കഴിയാത്ത പൈതങ്ങളെ,
അങ്ങേ പിറവിയെപ്രതി,
സ്വര്‍ഗീയകൃപയാല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
അവരുടെ തിരുനാളില്‍
അങ്ങേ വിശുദ്ധ വസ്തുക്കള്‍ സ്വീകരിക്കുന്ന വിശ്വാസികള്‍ക്ക്
രക്ഷയുടെ സമൃദ്ധി പ്രദാനംചെയ്യണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
Friday 29 December 2023

5th day within the octave of Christmas


(optional commemoration of Saint Thomas Becket, Bishop, Martyr)

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
യോഹ 3:16

അവനില്‍ വിശ്വസിക്കുന്ന ഏതു വ്യക്തിയും നശിച്ചുപോകാതെ


നിത്യജീവന്‍ പ്രാപിക്കുന്നതിന്,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

________

സമിതിപ്രാര്‍ത്ഥന

അങ്ങേ പ്രകാശത്തിന്റെ ഉദയംവഴി


ലോകാന്ധകാരമകറ്റിയ സര്‍വശക്തനും
കാണപ്പെടാത്തവനുമായ ദൈവമേ,
അങ്ങേ പ്രശാന്തമായ മുഖം ഞങ്ങളിലേക്കു തിരിക്കണമേ.
അങ്ങനെ, അങ്ങേ ഏകജാതന്റെ ജനനത്തിന്റെ മഹത്ത്വം
ഉചിതമായ സ്തുതികളോടെ ഞങ്ങള്‍ വാഴ്ത്തിപ്പുകഴ്ത്തുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 യോഹ 2:3-11
സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു.

നാം അവന്റെ കല്‍പനകള്‍ പാലിച്ചാല്‍


അതില്‍ നിന്നു നാം അവനെ അറിയുന്നുവെന്നു തീര്‍ച്ചയാക്കാം.
ഞാന്‍ അവനെ അറിയുന്നു എന്നു പറയുകയും
അവന്റെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളം പറയുന്നു;
അവനില്‍ സത്യമില്ല.
എന്നാല്‍, അവന്റെ വചനം പാലിക്കുന്നവനില്‍
സത്യമായും ദൈവസ്‌നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു.
നാം അവനില്‍ വസിക്കുന്നെന്ന് ഇതില്‍ നിന്നു നാം അറിയുന്നു.
അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍
അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.

പ്രിയപ്പെട്ടവരേ, ഒരു പുതിയ കല്‍പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്;


ആരംഭം മുതല്‍ നിങ്ങള്‍ക്കു നല്‍കപ്പെട്ട പഴയ കല്‍പന തന്നെ.
ആ പഴയ കല്‍പനയാകട്ടെ, നിങ്ങള്‍ ശ്രവിച്ചവചനം തന്നെയാണ്.
എങ്കിലും, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് ഒരു പുതിയ കല്‍പനയെ കുറിച്ചാണ്.
അത് അവനിലും നിങ്ങളിലും സത്യമാണ്.
എന്തുകൊണ്ടെന്നാല്‍ അന്ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു;
യഥാര്‍ഥ പ്രകാശം ഉദിച്ചുകഴിഞ്ഞിരിക്കുന്നു.

താന്‍ പ്രകാശത്തിലാണെന്നു പറയുകയും,


അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍
ഇപ്പോഴും അന്ധകാരത്തിലാണ്.
സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു;
അവന് ഇടര്‍ച്ച ഉണ്ടാകുന്നില്ല.
എന്നാല്‍, തന്റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്.
അവന്‍ ഇരുട്ടില്‍ നടക്കുന്നു.
ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയതിനാല്‍
എവിടേക്കാണു പോകുന്നതെന്ന് അവന്‍ അറിയുന്നില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 96:1-2a,2b-3,5b-6

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,


ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.


ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

കര്‍ത്താവ് ആകാശത്തിന്റെ സ്രഷ്ടാവാണ്.


മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലുണ്ട്;
ബലവും സൗന്ദര്യവും അവിടുത്തെ വിശുദ്ധമന്ദിരത്തിലും.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 1:14,12

അല്ലേലൂയാ, അല്ലേലൂയാ!
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു.
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം
ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
അല്ലേലൂയാ!

Or:
അല്ലേലൂയാ, അല്ലേലൂയാ!
അത് വിജാതീയര്‍ക്ക് വെളിപാടിന്റെ പ്രകാശവും
അവിടത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 2:22-35
അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശമാണ്.

മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍


പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍ പുത്രന്മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്നു വിളിക്കപ്പെടണം
എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ
നിയമത്തില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.
ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം
പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേല്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ അഭിഷിക്തനെ കാണുന്നതു
വരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന്‍
ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്മാര്‍
ദേവാലയത്തില്‍ കൊണ്ടുചെന്നു. ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു:

കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച്


ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ!
എന്തെന്നാല്‍, സകല ജനതകള്‍ക്കും വേണ്ടി
അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ
എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും
അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.

അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട്
അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍
വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ
ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ വിനിമയം നിറവേറ്റുന്ന


ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങ് തന്നവ അര്‍പ്പിച്ചുകൊണ്ട്
അങ്ങയെത്തന്നെ സ്വീകരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:78

നമ്മുടെ ദൈവത്തിന്റെ ആര്‍ദ്രമായ കരുണയാല്‍


ഉന്നതത്തില്‍ നിന്നുള്ള ഉദയസൂര്യന്‍ നമ്മെ സന്ദര്‍ശിച്ചു.

________
ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
പരിശുദ്ധമായ ഈ ദിവ്യരഹസ്യങ്ങളുടെ ശക്തിയാല്‍
ഞങ്ങളുടെ ജീവിതം നിരന്തരം ശക്തിപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 30 December 2023

6th day within the octave of Christmas

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
ജ്ഞാനം 18:14-15

സമസ്തവും നിശ്ശബ്ദതയിലാണ്ടിരിക്കേ,
പാതിരാസമയത്ത് കര്‍ത്താവേ,
അങ്ങേ സര്‍വശക്തമായ വചനം
സ്വര്‍ഗത്തിലെ രാജകീയ സിംഹാസനങ്ങളില്‍ നിന്നു വന്നു.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അതിപ്രാചീനമായ അടിമത്തം
പാപത്തിന്റെ നുകത്തിന്‍ കീഴിലാക്കിയ ഞങ്ങളെ
അങ്ങേ ഏകജാതന്റെ മനുഷ്യവതാരംവഴി
സംലബ്ധമായ പുതുജനനം,
മോചിപ്പിക്കാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 യോഹ 2:12-17
ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു.

കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു:


അവന്റെ നാമത്തെപ്രതി
നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു:
ആദിമുതലുള്ളവനെ നിങ്ങളറിയുന്നു.
യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു:
ദുഷ്ടനെ നിങ്ങള്‍ ജയിച്ചിരിക്കുന്നു.
കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു:
പിതാവിനെ നിങ്ങളറിയുന്നു.
പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു:
ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നു.
യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു:
നിങ്ങള്‍ ശക്തന്മാരാണ്.
ദൈവത്തിന്റെ വചനം നിങ്ങളില്‍ വസിക്കുന്നു;
നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.
ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്.
ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍
പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല.
എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത
ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റെതല്ല;
പ്രത്യുത, ലോകത്തിന്റെതാണ്.
ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു.
ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 96:7-8a, 8b-9, 10

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍;
മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം
അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.


വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍;
ഭൂമി മുഴുവന്‍ അവിടുത്തെമുന്‍പില്‍ ഭയന്നുവിറയ്ക്കട്ടെ!

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍:


കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

________

സുവിശേഷ പ്രഘോഷണവാക്യം
ഹെബ്രാ 1:1-2

അല്ലേലൂയാ, അല്ലേലൂയാ!
പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി
വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും
ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.
എന്നാല്‍, ഈ അവസാന നാളുകളില്‍
തന്റെ പുത്രന്‍ വഴി അവിടന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.
അല്ലേലൂയാ!
Or:

അല്ലേലൂയാ, അല്ലേലൂയാ!
വിശുദ്ധ ദിനം ഉദയം ചെയ്തിരിക്കുന്നു.
ജനപദങ്ങളേ വരുവിന്‍; കര്‍ത്താവിനെ ആരാധിക്കുവിന്‍.
എന്തുകൊണ്ടെന്നാല്‍, ഇന്നു ദിവ്യജ്യോതിസ്
ഭൂതലത്തില്‍ അവതരിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 2:36-40
അന്നാ, ജറുസലെമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

ഫനുവേലിന്റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെ ഉണ്ടായിരുന്നു. ഇവള്‍
കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം
വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു. അവള്‍ അപ്പോള്‍
ത്തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലെമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു
സംസാരിക്കുകയും ചെയ്തു.
കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി.
ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍


പ്രീതിപൂര്‍വം സ്വീകരിക്കണമേ.
അങ്ങനെ, ഭക്തിപുരസ്സരമുളള വിശ്വാസത്താല്‍
അവര്‍ പ്രഖ്യാപിക്കുന്നവ സ്വര്‍ഗീയ കൂദാശകളാല്‍ സ്വന്തമാക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
യോഹ 1:16

അവന്റെ പൂര്‍ണതയില്‍നിന്ന് നാമെല്ലാം


കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

അങ്ങേ കൂദാശയുടെ പങ്കാളിത്തംവഴി


ഞങ്ങളെ സ്പര്‍ശിക്കുന്ന ദൈവമേ,
അതിന്റെ ശക്തിയുടെ ഫലം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കണമേ.
അങ്ങനെ, അങ്ങേ ദാനം സ്വീകരിക്കാന്‍,
അതേ ദാനത്തിലൂടെ ഞങ്ങള്‍ യോഗ്യരാക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
Sunday 31 December 2023

The Holy Family

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
ലൂക്കാ 2:16

ആട്ടിടയന്മാര്‍ തിടുക്കപ്പെട്ടു പോയി,


മറിയത്തെയും യൗസേപ്പിനെയും
പുല്‌ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ശിശുവിനെയും കണ്ടെത്തി.

________

സമിതിപ്രാര്‍ത്ഥന

തിരുകുടുംബത്തിന്റെ ഉത്തമമാതൃക
ഞങ്ങള്‍ക്കു നല്കാന്‍ തിരുമനസ്സായ ദൈവമേ,
കുടുംബസുകൃതങ്ങളിലും സ്‌നേഹശൃംഖലകളിലും
അവരെ പിന്‍ചെന്ന്
അങ്ങേ ഭവനത്തിന്റെ സന്തോഷത്തില്‍
നിത്യസമ്മാനമനുഭവിക്കാന്‍ കരുണാപൂര്‍വം ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഉത്പ 15:1-6,21:1-3
നിന്റെ അവകാശി നിന്റെ മകന്‍ തന്നെയായിരിക്കും.

അക്കാലത്ത്, അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു


പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാം ചോദിച്ചു: കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത
എനിക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്‌കസുകാരന്‍ ഏലിയേസറാണ് എന്റെ വീടിന്റെ അവകാശി. അബ്രാം തുടര്‍
ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്റെ വീട്ടില്‍പ്പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്റെ അവകാശി.
വീണ്ടും അവനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: നിന്റെ അവകാശി അവനായിരിക്കുകയില്ല; നിന്റെ മകന്‍
തന്നെയായിരിക്കും. അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന
നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും. അവന്‍ കര്‍ത്താവില്‍
വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി.
കര്‍ത്താവു വാഗ്ദാനമനുസരിച്ച് സാറായെ അനുഗ്രഹിച്ചു. വൃദ്ധനായ അബ്രാഹത്തില്‍ നിന്നു സാറാ ഗര്‍ഭം ധരിച്ച്,
ദൈവം പറഞ്ഞ സമയത്തുതന്നെ പുത്രനെ പ്രസവിച്ചു. സാറായില്‍ ജനിച്ച മകന് ഇസഹാക്ക് എന്ന് അബ്രാഹം പേരിട്ടു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 128:1-2,3,4-5
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

കര്‍ത്താവിനെ ഭയപ്പെടുകയും
അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും.

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

നിന്റെ ഭാര്യ ഭവനത്തില്‍


ഫലസമൃദ്ധമായ മുന്തിരി പോലെയായിരിക്കും;
നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും
ഒലിവുതൈകള്‍പോലെയും.

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും.


കര്‍ത്താവു സീയോനില്‍ നിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്റെ ആയുഷ്‌കാലമത്രയും
നീ ജറുസലെമിന്റെ ഐശ്വര്യം കാണും.

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.

________

രണ്ടാം വായന
കൊളോ 3:12-21
ക്രിസ്തുവിലുള്ള കുടുംബ ജീവിതം.

സഹോദരരേ, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം,


ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍. ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു
സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്ഷമിക്കണം.
സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.
ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി
വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാ നിര്‍ഭരരായിരിക്കുവിന്‍. പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും
ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും
പാടുമ്പോഴും ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ! നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും
അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍.
ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനു യോഗ്യമാംവിധം ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. ഭര്‍ത്താക്കന്മാരേ, നിങ്ങള്‍
ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദയമായി പെരുമാറരുത്. കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ
മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്രേ. പിതാക്കന്മാരേ, നിങ്ങളുടെ കുട്ടികളെ
പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്മേഷരാകും.

________

സുവിശേഷ പ്രഘോഷണവാക്യം
ഹെബ്രാ 1:1-2

അല്ലേലൂയാ, അല്ലേലൂയാ!
പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി
വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും
ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.
എന്നാല്‍, ഈ അവസാന നാളുകളില്‍
തന്റെ പുത്രന്‍ വഴി അവിടന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.
അല്ലേലൂയാ!
________

സുവിശേഷം
ലൂക്കാ 2:22-40
അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.

മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍


പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍ പുത്രന്മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്നു വിളിക്കപ്പെടണം
എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ
നിയമത്തില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.
ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം
പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേല്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ അഭിഷിക്തനെ കാണുന്നതു
വരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന്‍
ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്മാര്‍
ദേവാലയത്തില്‍ കൊണ്ടുചെന്നു. ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു:

കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച്


ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ!
എന്തെന്നാല്‍, സകല ജനതകള്‍ക്കും വേണ്ടി
അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ
എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും
അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.

അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട്
അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍
വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ
ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.
ഫനുവേലിന്റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെ ഉണ്ടായിരുന്നു. ഇവള്‍
കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം
വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു. അവള്‍ അപ്പോള്‍
ത്തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലെമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു
സംസാരിക്കുകയും ചെയ്തു.
കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി.
ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, താഴ്മയോടെ പ്രാര്‍ഥിച്ചുകൊണ്ട്


ഈ പരിഹാരബലി അങ്ങേക്ക് ഞങ്ങളര്‍പ്പിക്കുന്നു.
കന്യകയായ ദൈവമാതാവിന്റെയും വിശുദ്ധ യൗസേപ്പിന്റെയും
മധ്യസ്ഥസഹായത്താല്‍ ഞങ്ങളുടെ കുടുംബങ്ങള്‍
അങ്ങേ കൃപയിലും സമാധാനത്തിലും
സുസ്ഥിരമായി നിലനിര്‍ത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
ബാറൂ 3:38

നമ്മുടെ ദൈവം ഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും


മനുഷ്യരോടു സഹവസിക്കുകയും ചെയ്തു.
________

ദിവ്യഭോജനപ്രാര്‍ത്ഥന

കാരുണ്യവാനായ പിതാവേ,
സ്വര്‍ഗീയ കൂദാശകളാല്‍ പരിപോഷിതരായ ഇവരെ
തിരുകുടുംബത്തിന്റെ മാതൃക നിരന്തരം അനുകരിക്കാന്‍
അനുഗ്രഹിക്കണമേ.
അങ്ങനെ, ഈ ലോകക്ലേശങ്ങള്‍ക്കു ശേഷം
അവരുടെ നിത്യമായ സഹവാസം ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

You might also like