Download as pdf or txt
Download as pdf or txt
You are on page 1of 42

ചാന്ദ്രദിന ക്വിസ്

SatheesanKallingal
1ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്‌- വിക്രം സാരാഭായ്‌
2. ഇന്ത്യയില്‍ ബഹിരാകാശ വകുപ്പ്‌നിലവില്‍ വന്ന വര്‍ഷം - 1972
ജൂണ്‍
3. ISRO നിലവില്‍ വന്ന വര്‍ഷം - 1969 ജൂണ്‍ 15
4. ISRO യുടെ ആസ്ഥാനം - ബാംഗ്ലൂര്‍
5. ISRO യുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്നത്‌- അന്തരീക്ഷ ഭവന്‍
6. ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ്‌- നൈക്ക്‌അപ്പാച്ചേ

7. ബഹിരാകാശത്ത്‌എത്തിയ ആദ്യ ഇന്ത്യക്കാരന്‍ - രാകേഷ്‌ശര്‍മ്മ


8. രാകേഷ്‌ശര്‍മ്മ ബഹിരാകാശത്ത്‌എത്തിയ വര്‍ഷം - 1984
9. രാകേഷ്‌ശര്‍മ്മ ബഹിരാകാശത്തെത്തിയ വാഹനം - സോയുസ്‌
ടി-11
10. ഏതു രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ്‌ഇന്ത്യ സോയുസ്‌,
ടി-
11 നിര്‍മ്മിച്ചത്‌- റഷ്യ
11. ബഹിരാകാശത്ത്‌എത്തിയ എത്രാമത്തെ സഞ്ചാരിയാണ്‌രാകേഷ്‌
ശര്‍മ്മ - 138
12. സമുദ്രപഠനങ്ങള്‍ക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം - ഓഷന്‍ സാറ്റ്‌
1
13. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം അറിയപ്പെടുന്നത്‌-
ശ്രീഹരിക്കോട്ട
14. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത് - ആന്ധ്രാപ്രദേശ്‌
15. പുലിക്കട്ട് തടാകത്തെയും ബംഗാള്‍ ഉൾക്കടലിനെയും
വേര്‍തിരിക്കുന്നത്‌- ശ്രീഹരിക്കോട്ട
16. ISRO യുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമായ സതീഷ്‌ധവാന്‍
സ്പേസ്‌സെന്റര്‍ സ്ഥിതി ചെയുന്നത്‌- ശ്രീഹരിക്കോട്ട
17. ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനം -
ആന്‍ട്രിക്സ്‌കോര്‍പ്പറേഷന്‍
18. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ സംഘം - ചന്ദ്രയാന്‍
19. ചന്ദ്രയാന്‍ 1 വിക്ഷേപിച്ച വര്‍ഷം - 2008 ഒക്ടോബര്‍ 22
20. ചന്ദ്രയാന്‍ 1 ന്റെ Project Director ആരായിരുന്നു - എം. അണ്ണാദുരൈ
21. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്വന്തം പേടകം എത്തിച്ച അഞ്ചാമത്തെ
രാജ്യം - ഇന്ത്യ
22. ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാന്‍ സഹായിക്കുന്ന
ഇന്ത്യന്‍ കൃത്രിമോപഗ്രങ്ങളാണ്‌- കാര്‍ട്ടോസാറ്റ്‌1, റിസോഴ്സ്‌സാറ്റ്‌1
23. ബഹിരാകാശത്ത്‌എത്തിയ ആദ്യ ഇന്ത്യന്‍ വനിത - കല്‍പ്പന ചൗള
24. അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രം എന്ന്‌അമേരിക്കന്‍
പത്രങ്ങള്‍ വിശേഷിപ്പിച്ചതാരെ - കല്‍പ്പന ചൗള
25. കല്‍പ്പന ചൗള അന്തരിച്ച വര്‍ഷം - 2003
26. ബഹിരാകാശത്ത്‌കൂടുതല്‍ കാലം ചെലവഴിച്ച ഇന്ത്യൻ വനിത -
സുനിത വില്യംസ്
27. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം - ആര്യഭട്ട
28. ലോകത്തിലെ ആദ്യ വിദ്യാഭ്യാസ ഉപഗ്രഹം - എഡ്യുസാറ്റ്
29. ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം - ബംഗളുരു
30. ഇന്ത്യയിലെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി - രാകേഷ് ശർമ്മ
31. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം - ആപ്പിൾ
32. എഡ്യുസാറ്റ് വിക്ഷേപിച്ചതെന്ന് - 2004 സെപ്റ്റംബർ 20

33. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ - കല്പന ചൗള


34. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ
- തുമ്പ
35. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധിതിയുടെ പിതാവ് - വിക്രം
സാരാഭായ്
36. കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം - തുമ്പ
37. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട
38. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേക്ഷണ ദൗത്യം - ചന്ദ്രയാൻ 1
39. ചന്ദ്രയാൻ 1 വിക്ഷേപിച്ചതെന്ന് - 2008 ഒക്ടോബർ 22
(ശ്രീഹരിക്കോട്ട)
40. ചന്ദ്രയാൻ 1 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ് -
പി.എസ്.എൽ.വി C 11
41. ചന്ദ്രയാൻ 1 വിക്ഷേപിക്കുമ്പോഴുള്ള ഇസ്രോ ചെയർമാൻ - ജി
മാധവൻ നായർ
42. മൂൺ മിനറോളജി മാപ്പർ (M3) എന്ന ഉപകരണം ഇന്ത്യൻ
പതാകയുമായി ചന്ദ്രനിൽ പതിച്ചതെന്ന്‌- 2008 നവംബർ 14
43. ഇസ്രോ ചന്ദ്രയാൻ ദൗത്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതെന്ന് -
2009 ഓഗസ്റ്റ് 20
44. ചന്ദ്രനിൽ ജലമുണ്ടെന്ന് സ്ഥിരീകരിച്ച ചാന്ദ്ര ദൗത്യം - ചന്ദ്രയാൻ 1
45. ചൊവ്വയെക്കുറിച്ച് പഠിക്കാനായി ഇന്ത്യ വിക്ഷേപിച്ച ദൗത്യ പേടകം -
മാർസ് ഓർബിറ്റർ മിഷൻ (MOM)
46. മംഗൾയാൻ വിക്ഷേപിച്ചതെന്ന് - 2013 നവംബർ 5
47. മംഗൾയാൻ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റ് -
പി.എസ്.എൽ.വി C 25
48. മംഗൾയാന്റെ ഭാരം - 1337 KG
49. മംഗൾയാൻ വിക്ഷേപിച്ചത് എവിടെ നിന്ന് - സതീഷ് ധവാൻ
സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട
50. മംഗൾയാൻ പ്രോഗ്രാം ഡയറക്ടർ - ഡോ.എം.അണ്ണാദുരൈ
51.ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിൽ അമേരിക്ക വിക്ഷേപിച്ച
52.എക്സ്-റേ ടെലസ്കോപ്പ് ഏതാണ്?
ചന്ദ്ര
53.സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
വ്യാഴം
54.സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
ബുധൻ
55.First Men On Moon എന്ന കൃതിയുടെ കർത്താവ്?
എച്ച് ജി വെൽസ്
56.ചാന്ദ്ര ദിനം ആയി ആചരിക്കുന്നത് എന്നാണ്?
ജൂലൈ 21
‘57.ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്’
അറിയപ്പെടുന്നതാര്?
വിക്രം സാരാഭായി
58.വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം
എവിടെയാണ്?
തുമ്പ (തിരുവനന്തപുരം)
59.ലോക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ആര്?
അലക്സാണ്ടർ സിയോൾസ്കി
60.‘മിസൈൽ മാൻ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?
ഡോ. എപിജെ അബ്ദുൽ കലാം
61.ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ
ശാസ്ത്രജ്ഞൻ?
ഡോ. ജഹാംഗീർ ഭാഭ
62.ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ മനുഷ്യൻ?
യൂറി ഗഗാറിൻ
63.യൂറി ഗഗാറിൻ ബഹിരാകാശത്തേക്ക് പോയ വാഹനം ഏത്?
വോസ്തോക്ക് – 1
64.യൂറി ഗഗാറിൻ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ
ചുറ്റിയത്?
108 മിനിറ്റ്
65.ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി?
വാലൻന്റിന തെരഷ്കോവ
66.ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത?
കൽപ്പന ചൗള
67.കൽപ്പന ചൗളയുടെ ജന്മദേശം?
കർണാൽ (ഹരിയാന)
68.ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യൻ
വനിത ആരാണ്?
സുനിത വില്യംസ്
69.എത്ര ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്?
322 ദിവസം
70.‘കല്പന-1’ എന്ന ഉപഗ്രഹത്തിന്റെ പഴയ പേര് എന്ത്?
മെറ്റ് സാറ്റ് 1
71.ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ?
ജോൺ ഗ്ലെൻ- (77 വയസ്സിൽ)
72.ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്?
അലൻ ഷെപ്പേർഡ് (47 വയസ്സ്)
73.ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്?
ചാൾസ് ഡ്യൂക്ക് (36 വയസ്സ്)
74.From Earth to Moon, ഭൂമിക്കുചുറ്റും 80 ദിവസങ്ങൾ എന്നീ കൃതികൾ
രചിച്ചത് ആരാണ്?
ജൂൾസ് വേൺ
75 ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആദ്യ ബഹിരാകാശ പേടകം ഏത് ?
ചാങ് 3
76.ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം
ഏതാണ്?
ചാങ് -3
77.ചാങ് -3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനത്തിന്റെ
പേര്?
Yutu
78.ചന്ദ്രനിൽ റോബോട്ടിക് വാഹനം ഇറക്കുന്ന എത്രാമത്തെ
രാജ്യമാണ് ചൈന?
മൂന്നാമത്തെ രാജ്യം
79.ചാങ് -3 ഇറങ്ങിയ ചന്ദ്രനിലെ സ്ഥലത്തിന്റെ പേര്?
മഴവിൽ പ്രദേശം
80.നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന
ബഹിരാകാശനിലയം?ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ
81.ചന്ദ്രന്റെ വ്യാസം (Diameter) എത്രയാണ്?
3475 കി. മി
82.ആകാശത്ത് ധ്രുവനക്ഷത്രം കാണപ്പെടുന്ന ദിക്ക്‌ഏതാണ്?
വടക്ക്
83.ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?
ഗലീലിയോ ഗലീലി
84.‘ഒളിമ്പസ് മോൺസ്’ എന്താണ്?അഗ്നിപർവ്വതം
85.ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത്?
ഒളിമ്പസ് മോൺസ്
86.നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്?
അതിന്റെ താപനില
87.ചന്ദ്രനിലെ പൊടിപടലങ്ങളെ കുറിച്ച് പഠിക്കാൻ നാസ 2013-ൽ
വിക്ഷേപിച്ച പേടകം?
ലാഡി
88.നാസയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
കേപ് കാനവറൽ

89.ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത്?

ശ്രീഹരിക്കോട്ട

90.ഇന്ത്യയിൽ ഉപഗ്രഹങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്


എവിടെ?

ശ്രീഹരിക്കോട്ട

91.സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ?

ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിൽ)


92.ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ് ?

59%
93.ഇന്ത്യയുടെ ഭൂപട നിർമ്മാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ഏത്?

കാർട്ടോസാറ്റ് – 1
94.ചാന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ
ഇറങ്ങിയ ഉപകരണം ഏത്?

മൂൺ ഇംപാക്ട് പ്രോബ് (MIP)


95.ബഹിരാകാശത്ത് വെച്ച് മാരത്തൺ ഓട്ടമത്സരത്തിൽ പങ്കെടുത്ത
വനിത?

സുനിത വില്യംസ്
96.സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏത്?

ബുധൻ
97.ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ
98.വലയങ്ങളുള്ള ഗ്രഹം?

ശനി
99.നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

ഭൂമി
100.ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ചന്ദ്രൻ?
ഭൂമ
101.ചന്ദ്രനെ കുറിച്ചുള്ള പഠനം?

സെലനോളജി

102.ചന്ദ്രനെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്?

സെലനോഗ്രാഫി

103.സെലനോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ജോഹാൻ ഹിമോണിമസ് മ്രോട്ടർ


104.ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

അരിസ്റ്റോട്ടിൽ

105.ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികൾ അന്യോന്യം


ആശയവിനിമയം നടത്തുന്നത് എങ്ങനെ?

റേഡിയോ സന്ദേശം വഴി


106.ഭൂമിയിൽ നിന്നും നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ
കറുത്ത പാടുകൾക്ക് പറയുന്ന പേര്?

മരിയ (മെയർ)

107.ചന്ദ്രനിലെ ഏറ്റവും വലിയ മരിയ (മെയ ർ) ഏത്?

മെയർ ഇംബ്രയ

108.ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾക്ക് പറയുന്ന പേര്


എന്താണ്?

ടെറേ

109.ഉരുകുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

യുറാനസ്

110.ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം ഏത്?

സ്പുട്നിക് (റഷ്യ)

111.അടുത്തിടെ നാസ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ


ബഹിരാകാശ ടെലസ്കോപ്പ്?

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്

112.ആദ്യത്തെ ഇന്ത്യൻ നിർമ്മിത വാർത്താവിനിമയ ഉപഗ്രഹം


ഏതാണ്?

ആപ്പിൾ

113.ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്?

സൂര്യൻ
114.സൂര്യന്റെ ഏറ്റവും ബാഹ്യമായ വലയത്തിന്റെ പേരെന്താണ്?

കൊറോണ

115.ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ


ജ്യോതിശാസ്ത്രജ്ഞൻ ആര്?

ആര്യഭടൻ

116.ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?

ആര്യഭട്ട

117.ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്?

ഭാസ്കര -1

118.അന്തർദേശീയ ബഹിരാകാശ വർഷം ഏതായിരുന്നു?

1992

119.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?

രാകേഷ് ശർമ

120.ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായ രാകേഷ് ശർമ


ബഹിരാകാശത്തെത്തിയ വാഹനം ഏത്?

സിയൂസ് – T- 11

121.‘സൂര്യന്റെ വാത്സല്യഭാജനം’ എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

ശുക്രൻ

122.സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ?

ന്യൂക്ലിയർ ഫ്യൂഷൻ
123.വിദ്യാഭ്യാസ ആവശ്യം മുൻനിർത്തി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?

എഡ്യുസാറ്റ്

124.സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ – ഫ്രഞ്ച് സംരംഭം?

സരൾ

125.ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?

എക്കോ

126.ചൈനയിലെ ബഹിരാകാശ സഞ്ചാരികൾ ഏത് പേരിലാണ്


അറിയപ്പെടുന്നത്?

തായ്ക്കോനട്ട്

127.ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന


ഗ്രഹണം?

ചന്ദ്രഗ്രഹണം

128.ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് തങ്ങിങ്ങിയ വ്യക്തി


ആരാണ്

പെഗ്ഗി വിറ്റ്സൺ (നാസയുടെ ബഹിരാകാശ യാത്രിക)

129.എത്ര ദിവസമാണ് പെഗ്ഗി വിറ്റ്സൺ ബഹിരാകാശത്ത് കഴിഞ്ഞത്?

665 ദിവസം

130.ഇന്ത്യയുടെ ചാന്ദ്ര ദൗത്യം?

ചാന്ദ്രയാൻ

131.ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?

ലൂണ 2
132.ഭാരതത്തിന്റെ ത്രിവർണ്ണപതാകയുമായി ചന്ദ്രോപരിതലത്തിൽ
പതിച്ച ചന്ദ്രയാനിലെ പേടകം ഏതാണ്?

MIP (Moon Impact Probe)

133.മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ പതിച്ച സ്ഥലത്തിന്റെ പേര് ?

ഷാക്കിൽട്ടൺ ഗർത്തം

134.ചാന്ദ്രയാൻ-1 വിക്ഷേപിച്ചത് എവിടെനിന്ന്?

ശ്രീഹരിക്കോട്ട

135.ചന്ദ്രയാൻ-1 ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു?

എം.അണ്ണാദുരൈ

136.ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം


ഏത്?

രോഹിണി – 1

137.ഇന്ത്യയുടെ പ്രഥമ ചാന്ദ്ര പര്യവേക്ഷണ പദ്ധതി?

ചന്ദ്രയാൻ 1

138.ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്ര ദൗത്യം?

ചാന്ദ്രയാൻ 1

139.ചാന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?

2008 ഒക്ടോബർ- 22

140.ചാന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെ നിന്ന് ?

ശ്രീഹരിക്കോട്ട (ആന്ധ്ര പ്രദേശ്)


141.ചാന്ദ്രയാൻ പദ്ധതിയുടെ തലവൻ ആരായിരുന്നു?

എം. അണ്ണാദുരെ
142.ചന്ദ്രയാൻ 1 വിക്ഷേപണ സമയത്തെ ഐഎസ്ആർഒ
ചെയർമാൻ ആര്?

ഡോ. ജി. മാധവൻ നായർ

143.ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്നാണ്?

2019 ജൂലൈ- 22

144.ഏത് റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്?

PSLV -C 11

145.ചന്ദ്രനിലേക്കുള്ള എത്രാമത്തെ ദൗത്യമായിരുന്നു ചന്ദ്രയാൻ?

അറുപത്തിയെട്ടാമത്തെ ദൗത്യം (68)

146.ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നൽകിയത്


ആര്?

എ ബി വാജ്പേയ്

147.ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം ഏത്?

ലൂണാർ റോവർ (1971- ൽ

148.ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകം ഇറക്കിയ ആദ്യ രാജ്യം ഏതാണ്?

ചൈന

149.ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ ആദ്യ പേടകം ഏതാണ്?

ചാങ്- E

150.ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?


ചാൾസ് ഡ്യൂക്

151.അവസാനമായി മനുഷ്യർ ചന്ദ്രനിൽ ഇറങ്ങിയ വർഷം ഏത്?

1972 ഡിസംബർ 12

152.യൂജിൻ സെർനാൻ, ഹാരിസൺ സ്മിത്ത്, റൊണാൾഡ് ഇവാൻസ്


എന്നിവർ ചന്ദ്രനിൽ ഇറങ്ങിയ വർഷം ഏത്?

1972 ഡിസംബർ 12

153.ചാന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ


ഇടിച്ചിറങ്ങിയ ഉപകരണം ഏത്?

മൂൺ ഇംപാക്റ്റ് പ്രോബ് (MIP)

154.ചാന്ദ്രയാൻ ഇടിച്ചിറങ്ങിയ ചന്ദ്രന്റെ ഭാഗം ഏതാണ്?

ഷാക്കിൽട്ടൺ ഗർത്തം)

155.ചന്ദ്രൻ ഭൂമിയിൽ നിന്ന് എത്ര അകലെയാണ്?

ഏകദേശം 380000 കിലോമീറ്റർ

156.ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ചു ദൗത്യം


വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം ഏതാണ്?

ചൈന

157.ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ ഉള്ള ഭാരം


എത്രയാണ്?

10 കിലോഗ്രാം

158.ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്രമനുഷ്യൻ


ഏത്?

ലൂണോ ഖോഡ് (1970)


159.സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ ചന്ദ്രന്റെ
സ്ഥാനം ഏത്?

6 സ്ഥാനം

160.ചന്ദ്രനിൽ ഭൂമി വാങ്ങിയ ബോളിവുഡ് സിനിമ നടൻ ആരാണ്?

സുശാന്ത് സിംഗ് രാജ്പുത്

161.ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം ഏത്?

ലൂണാർ റോവർ (1970)

162.ഹാലിയുടെ ധൂമകേതു എത്ര വർഷം കൂടുമ്പോഴാണ്


പ്രത്യക്ഷപ്പെടുന്നത്?

76 വർഷത്തിലൊരിക്കൽ

163.ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ഭൂമിയുടെ എത്ര മടങ്ങാണ്?

1/6 മടങ്ങ്

164.ഇതുവരെ മനുഷ്യനെ വഹിച്ചു കൊണ്ട് എത്ര ചാന്ദ്ര ദൗത്യങ്ങൾ


നടന്നിട്ടുണ്ട്?

6 ചാന്ദ്രദൗത്യങ്ങൾ

165.ഇന്ത്യയുടെ ചൊവ്വാ ദൗത്യം?

മംഗൾയാൻ

166.മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ഐഎസ്ആർഒ


ചെയർമാൻ ആര്?

കെ രാധാകൃഷ്ണൻ

167.ഐഎസ്ആർഒ യുടെ ഇപ്പോഴത്തെ ചെയർമാൻ?


കെ ശിവൻ (2020)

168.ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ് ?

ബാംഗ്ലൂരിലെ അന്തരീക്ഷ് ഭവൻ

169.ഐഎസ്ആർഒ രൂപീകരിച്ചത് എന്നാണ്?

1969 ആഗസ്റ്റ് 15

170.ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ?

ശനി

171.പച്ച ഗ്രഹം, കിടക്കുന്ന ഗ്രഹം, ഉരുളുന്ന ഗ്രഹം


എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത് ഏത് ഗ്രഹം?

യുറാനസ്

172.സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?

വ്യാഴം

173.ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെ?

ബുധൻ, ശുക്രൻ

174.ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ

175.ഗ്രഹപദവി നഷ്ടപ്പെട്ട ഗ്രഹം?


പ്ലൂട്ടോ

176.ബഹിരാകാശത്തെത്തിയ രാകേഷ് ശർമ ഇന്ത്യയുടെ


പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോട് ഫോണിൽ പറഞ്ഞത്?
സാരേ ജഹാം സേ അച്ഛാ

177.രാകേഷ് ശർമയും കല്പനചൗളയും കൂടാതെ ബഹിരാകാശത്തു


പോയ ഇന്ത്യക്കാരി ആര് ?

സുനിതാ വില്യംസ്

178.ഭൂമിയുടെ ഭ്രമണം ഏത് ദിശയിലേക്കാണ്?

പടിഞ്ഞാറുനിന്ന് കിഴക്കോട്ട്

179.INSAT ന്റെ പൂർണ്ണരൂപം?

ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്

180.ചന്ദ്രനിലെ ആകാശത്തിന് കറുപ്പ് നിറം ആവാൻ കാരണം എന്ത്?

ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട്

181.ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച രാജ്യം?

അമേരിക്ക

182.ഗ്രഹങ്ങൾക്കിടയിൽ ഭൂമിയുടെ സ്ഥാനം?

അഞ്ചാം സ്ഥാനം (5)

183.ഉപഗ്രഹങ്ങൾക്കിടയിൽ ചന്ദ്രന്റെ സ്ഥാനം എത്രാമത്തെ?

ആറാം സ്ഥാനം

184.നേപ്പാളിന്റെ ആദ്യത്തെ ഉപഗ്രഹത്തിന്റെ പേര് എന്താണ്?

നേപ്പാളി സാറ്റ് – 1

185.ശ്രീലങ്കയുടെ ആദ്യത്തെ ഉപഗ്രഹം ഏതാണ്?

രാവണ -1
186.ഭൂമിക്ക് ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന്
ആവശ്യമായ സമയം എത്രയാണ്?

27. 32 ഭൗമദിനങ്ങൾ

187.ചന്ദ്രനിലേക്ക് ആളില്ലാത്ത ഉപഗ്രഹം അയക്കാനുള്ള ഇന്ത്യ


ഗവൺമെന്റിന്റെ പദ്ധതി?

സോമയാൻ പദ്ധതി

188.NASA (അമേരിക്കൻ ബഹിരാകാശ ഏജൻസി)യുടെ പൂർണ്ണരൂപം


എന്ത്?

National Aeronautical and Space Administration

189.ഇന്ത്യൻ ബാലിസ്റ്റിക് മിസൈലായ അഗ്നിയുടെ പിന്നിൽ


പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര്?

എപിജെ അബ്ദുൽ കലാം

190.ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ പേര് എന്താണ?

ഗഗൻയാൻ

191.ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ


ജീവികൾ ഏതൊക്കെ?

ബെൽക്ക, സ്‌ട്രെൽക്ക എന്നീ നായകൾകൾ

192.ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം ഏതാണ്?

സിലിക്കൺ

193.ചന്ദ്രഗ്രഹണം സംഭവിക്കുന്നത് കറുത്തവാവ് ദിനങ്ങളിലാണ്


ശരിയോ തെറ്റോ?

തെറ്റ് ,വെളുത്തവാവ് ദിവസങ്ങളിൽ


194.‘ഡയമണ്ട് റിങ് ‘എന്ന പ്രതിഭാസം എന്തുമായി
ബന്ധപ്പെട്ടിരിക്കുന്നു?

സൂര്യഗ്രഹണം

195.പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര്?

സൂപ്പർനോവ

196.കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ഏത്?

റഷ്യ

197.ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഏതാണ്?

കലാം സാറ്റ്

198.ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ഏത്?

അപ്സര

199.ഇതുവരെ എത്ര ഇന്ത്യക്കാരാണ് ബഹിരാകാശയാത്ര


നടത്തിയിട്ടുള്ളത്?

3 ഇന്ത്യക്കാർ

200.സൂര്യന്റെ ദൃശ്യമായ ഭാഗത്തിന് പറയുന്ന പേര്?

ഫോട്ടോസ്ഫിയർ

201.ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആരാണ്?

അലക്സി ലിയനോവ്

202.വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം എന്ത്?

ഓറഞ്ച്

203.ഇന്ത്യയുടെ ആദ്യത്തെ ഗതിനിർണയ ഉപഗ്രഹം ഏതാണ്?


IRNSS – 1A

204.1986 – ൽ വിക്ഷേപിച്ച ചലഞ്ചർ ബഹിരാകാശപേടക


ദുരന്തത്തിൽ മരിച്ച സ്കൂൾ ടീച്ചറുടെ പേര്?

ക്രിസ്റ്റ മിക്കാലിഫ്

205.ലൂണാർ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ചന്ദ്രൻ

206.അമാവാസിക്ക് പറയുന്ന മറ്റൊരു പേര്?

കറുത്ത വാവ്

207.ഒരു മാസത്തിൽ രണ്ടാമത് കാണുന്ന പൂർണ ചന്ദ്രന് പറയുന്ന


പേര്?

ബ്ലൂ മൂൺ

208.സൂപ്പർ മൂൺ എന്നാലെന്ത്?

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം

209.സൗര കാറ്റുകൾ ഉണ്ടാകുന്നത് എത്ര വർഷം കൂടുമ്പോഴാണ്?

11 വർഷത്തിൽ ഒരിക്കൽ

210.അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ


നിയന്ത്രിക്കുന്ന ഏജൻസി?

നാസ

211.ആകാശ ഗംഗ കഴിഞ്ഞാൽ നമുക്ക് ഏറ്റവും അടുത്തുള്ള


ഗാലക്സി ഏത്?
ആൻഡ്രോമിഡ

212.സുനാമിക്ക്‌കാരണം എന്ത്?

സമുദ്രത്തിൽ ഉണ്ടാവുന്ന ഭൂകമ്പം

213.ഇന്ത്യയിൽ നിന്ന് ആദ്യമായി ബഹിരാകാശ ടൂറിസ്റ്റ് ആയി


തിരഞ്ഞെടുക്കപ്പെട്ടത് ആര്?

സന്തോഷ് ജോർജ് കുളങ്ങര

214.കോസ്മോളജിയിൽ ശ്രദ്ധേയമായ പഠനം നടത്തിയ മലയാളി


ശാസ്ത്രജ്ഞൻ ആരാണ്?

താണു പത്മനാഭൻ

215.ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ?

ഹിജ്റ വർഷം

216.അപ്പോളോ സീരീസിലെ അവസാനത്തെ പേടകം ഏത്?

അപ്പോളോ 17

217.അപ്പോളോ വാഹനത്തിന്റെ മാതൃ വാഹനം എന്നറിയപ്പെടുന്നത് ?

കൊളംബിയ

218.ചന്ദ്രനിലെ മണ്ണിനു പറയുന്ന പേര് എന്താണ്?

റിഗോലിത്ത്

219.എവിടെ നിന്നാണ് ആദ്യ ചാന്ദ്രയാത്രികർ യാത്ര ആരംഭിച്ചത്?

കേപ്പ് കെന്നഡി (അമേരിക്ക)

220.ആദ്യ ചന്ദ്ര യാത്രയിൽ ലോക രാഷ്ട്രത്തലവന്മാരുടെതായി


ചന്ദ്രനിൽ സ്ഥാപിച്ച വാചകം എന്ത്?
ലോക നന്മ കൈവരാൻ മനുഷ്യൻ ചാന്ദ്രയാത്രയ്ക്കു കഴിയട്ടെ…

221മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?

1969 ജൂലൈ 21

222.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ സമയത്ത്


അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?

റിച്ചാർഡ് നിക്സൺ

223.ആദ്യ ചാന്ദ്ര യാത്രയിലെ (അപ്പോളോ-11 ലെ) യാത്രികർ എത്ര


പേരായിരുന്നു ആരൊക്കെയാണ് അവർ?

മൂന്നുപേർ- നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ


കോളിൻസ്

224.നീൽ ആംസ്ട്രോങ്ങും കൂട്ടരും ഭൂമിയിൽ തിരിച്ചിറങ്ങിയ സ്ഥലം


ഏത്?

ശാന്തസമുദ്രം (പസഫിക് ഓഷ്യൻ)

225.ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ആര്?

നീൽ ആംസ്ട്രോങ്ങ്

226.നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ നിന്ന് ഭൂമിയെ നോക്കി പറഞ്ഞത്


എന്ത്?

Big Bright and Beautiful

227.നീൽ ആംസ്ട്രോങ് ചന്ദ്രനിൽ എത്ര സമയം ചെലവഴിച്ചു?

രണ്ടു മണിക്കൂർ 48 മിനിറ്റ്

228.ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ ആര്?


എഡ്വിൻ ആൽഡ്രിൻ

229.എഡ്വിൻ ആൽഡ്രിൻ ചന്ദ്രനിൽ നിന്ന് ഭൂമിയെ പറ്റി പറഞ്ഞത്?

ഗംഭീരം ശൂന്യം

230.‘മാഗ്‌നിഫിസെന്റ് ഡിസൊലേഷൻ ആരുടെ ആത്മകഥയാണ്?

എഡ്വിൻ ആൽഡ്രിൻ

231.1969 ജൂലൈ 21ന് മനുഷ്യനെ ചന്ദ്രനിലെത്തിച്ച ദൗത്യം?

അപ്പോളോ 11

232.ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ എത്തിയപ്പോൾ വാഹനം


നിയന്ത്രിച്ചത് ആര്?

മൈക്കിൾ കോളിൻസ്

233.അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്?

സാറ്റേൺ 5

234.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിനു പറയുന്ന


പേര്?പ്രശാന്തസമുദ്രം

235.“മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് മാനവരാശിക്ക് വലിയ


കുതിച്ചു ചാട്ടം” ഇത് ആരുടെ വാക്കുകൾ?

നീൽ ആംസ്ട്രോങ്ങ്

236.ചന്ദ്രനിലൂടെ ആദ്യമായി നടന്നത് ആരാണ്?

നീൽ ആംസ്ട്രോങ്ങ്)

237.ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത് ആരാണ്?

നീൽ ആംസ്ട്രോങ്ങ്
238.“ഹലോ താങ്കളുടെ ഫോൺ വിളിക്കായി ഞാൻ ഉറക്കമൊഴിച്ച്
കാത്തിരിക്കുകയായിരുന്നു എങ്ങനെയുണ്ട് എന്റെ ഇന്ത്യ” ഇങ്ങനെ
ചോദിച്ച ഇന്ത്യൻ നേതാവ് ആര്?

ഇന്ദിരാഗാന്ധി

239.മനുഷ്യൻ ചന്ദ്രനിൽ എത്തിയ ഇന്ത്യൻ സമയം?

സമയം പുലർച്ചെ 1. 48

240.നീൽ ആംസ്ട്രോങ്ങും കൂട്ടരും ചന്ദ്രനിൽ സ്ഥാപിച്ച ലോക


രാഷ്ട്രത്തലവന്മാരുടെ ഫലകത്തിൽ ഒപ്പിട്ട ഇന്ത്യൻ പ്രസിഡന്റ്?

വി വി ഗിരി

241.എത്ര രാഷ്ട്രത്തലവന്മാർ ഒപ്പിട്ട ഫലകമാണ് നീൽ ആംസ്ട്രോങ്


ചന്ദ്രനിൽ സ്ഥാപിച്ചത്?

158

242.നീൽ ആംസ്ട്രോങ്ങ് കൂട്ടരും അപ്പോളോ-11 ൽ നിന്ന് ചന്ദ്രനിൽ


ഇറങ്ങാൻ ഉപയോഗിച്ച വാഹനം ഏത്?

ഈഗിൾ

243.രണ്ടാമത് ചന്ദ്രനിലേക്ക് യാത്രികരെ കൊണ്ടുപോയ വാഹനം?

അപ്പോളോ 12

244.ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ഏത്?

ലൂണ -2 (1959)

245.ചന്ദ്രനിൽ നിന്ന് പാറക്കഷണങ്ങൾ മണ്ണ് എന്നിവ ശേഖരിച്ച്


ഭൂമിയിൽ എത്തിച്ച പേടകം ഏത്?

ലൂണ -16 (1970)


246.ചന്ദ്രനെ വലം വച്ച ആദ്യ കൃത്രിമോപഗ്രഹം ഏത്?

ലൂണാ – 10

247.ചന്ദ്രനിൽ അവസാനമായി മനുഷ്യൻ ഇറക്കിയ വർഷം ? വാഹനം


ഏത്?

1972 അപ്പോളോ – 17

248.അവസാനം ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യൻ ആര്?

യൂജിൻ സെർനാൻ

249.ആദ്യമായി ചന്ദ്രനിൽ നാട്ടിയ പതാക ഏത് രാജ്യത്തിന്റെതാണ്?

അമേരിക്ക

250.ചന്ദ്രോപരിതലത്തിൽ ഇതുവരെ എത്ര പേർ പോയിട്ടുണ്ട്?

ആറ് തവണകളായി 12 അമേരിക്കക്കാർ

251.ആദ്യമായി വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യനിർമിത


പേടകം?

ലൂണാ – 9 (1966)

ചന്ദ്രനെക്കുറിച്ച് പഠിക്കാൻ 252.വിക്ഷേപിച്ച ആദ്യ പര്യവേഷണ


വാഹനം ഏത്?

ലൂണാ-1 (സോവിയറ്റ് യൂണിയൻ)

253.ചന്ദ്രനിൽ ആദ്യമായി വാഹനം ഓടിച്ച വ്യക്തി ആരാണ്?

ജെയിംസ് ഇർവിൻ

254.ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം?

ലൂണാർ റോവർ
255.ക്ഷീരപഥത്തോട് ഏറ്റവും അടുത്ത ഗ്യാലക്സി ഏതാണ്?

ആൻഡ്രോമീഡ

256.ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്?

1/81 (എൺപ്പത്തൊന്നിൽ ഒന്ന് )

ഭ്രമണപദത്തിൽ ചന്ദ്രൻ ഭൂമിയോട് 257.ഏറ്റവും അടുത്ത് വരുന്ന


പ്രതിഭാസം ?

സൂപ്പർ മൂൺ

258.അമേരിക്കയുടെ ചാന്ദ്ര പര്യവേഷണ പരിപാടിയുടെ പേര്?

അപ്പോളോ ദൗത്യങ്ങൾ

259.ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏത്?

ചന്ദ്രൻ

260.ചൈനീസ് ഐതിഹ്യപ്രകാരം ചന്ദ്രന്റെ ദേവത ആരാണ്?

ചാങ്

261.ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആര്?

ആര്യഭടൻ

262.ചന്ദ്രന്റെ എത്ര ഇരട്ടി വലിപ്പമുണ്ട് സൂര്യന് ?

400 ഇരട്ടി

263.ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം?

ന്യൂട്ടൺ ഗർത്തം
264.ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം?

ബെയിലി ഗർത്തം

265.ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര?

മൗണ്ട് ഹൈഗെൻസ്

266.ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?

ലെബിനിറ്റ്സ്

267.ജ്യോതിശാസ്ത്ര പഠനത്തിന് മാത്രമായി രൂപകൽപ്പന ചെയ്ത


ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?

ആസ്ട്രോസാറ്റ്

268.മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വച്ച പേടകം


ഏത്?

അപ്പോളോ – 8

269.റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരികോട്ട ഏത്


സംസ്ഥാനത്തിലാണ്?

ആന്ധ്ര പ്രദേശ്

270.ചന്ദ്രനിൽ ഇന്ത്യയുടെ പതാക എത്രാമതായാണ് പറക്കുന്നത്?

നാലാമത്

271.ബഹിരാകാശ വാഹനങ്ങളിൽ വെക്കുന്ന സസ്യം ഏതാണ്?

ക്ലോറല്ല

272.ചന്ദ്രന്റെ പേരിലുള്ള ദിവസം ഏത്?

തിങ്കൾ
273.വെള്ളിയാഴ്ച ഏത് ഗ്രഹത്തിന്റെ പേരിൽ അറിയപ്പെടുന്നു?

ശുക്രൻ

274.പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ഏത്?

ശുക്രൻ

275.1969- ൽ വ്യാഴവുമായി കൂട്ടി മുട്ടിത്തകർന്ന ധൂമകേതു ഏതാണ്?

ഷൂമാക്കർ ലെവി 9

276.കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം?

ശുക്രൻ

277.ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്?

ടൈറ്റാൻ

278.ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം?

ടൈറ്റാനിയം

279.ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നതിനെ


പറയുന്ന പേര് എന്താണ്?

വൃദ്ധി (Waxing)

280.ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രക്കലകൾ


ചെറുതാവുന്നതിനെ പറയുന്ന പേര്?

ക്ഷയം (Wanning)

281.ഇന്ത്യയുടെ ഉപഗ്രഹ വാർത്താവിനിമയ ഭൂനിലയം?

വിക്രം സ്റ്റേഷൻ
282.ബഹിരാകാശ ദിനം എന്നാണ്?

ഏപ്രിൽ 12 (ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ


ബഹിരാകാശത്ത് പോയതിന്റെ ഓർമ്മയ്ക്ക്)

283.ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ

284.തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത് ജില്ലയിലാണ്?

തിരുവനന്തപുരം

285.വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം


എവിടെയാണ്?

തുമ്പ

286.ആദ്യമായി തുമ്പയിൽ നിന്നും റോക്കറ്റ് വിക്ഷേപിച്ചത് എന്ന്?

1963

287.ആദ്യമായി ബഹിരാകാശത്ത് പോയ നായക്കുട്ടിയുടെ പേര്?

ലെയ്ക

288.ഏത് വാഹനത്തിലാണ് ലെയ്ക എന്ന നായയെ


ബഹിരാകാശത്തേക്ക് അയച്ചത്?

സ്പുട്നിക് – 2 (1957)

289.ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം?

1986

290.“അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്” ഈ നാടക ഗാനം


എഴുതിയതാര്?

ഒഎൻവി കുറുപ്പ്
291.ISRO യുടെ പൂർണ്ണരൂപം എന്ത്?INDIAN SPACE RESEARCH
ORGANISATION

292.അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ


സ്ഥാപിക്കപ്പെട്ട വർഷം ഏതാണ്?

1958

293.ഭൂമിയിൽ ഏറ്റവും അവസാനമായി സൂപ്പർമൂൺ പ്രതിഭാസം


ദൃശ്യമായത് എന്നാണ്?

2014 സപ്തംബർ – 9

294.ആദ്യമായി ടെലിസ്കോപ്പ് ഉപയോഗിച്ച് പ്രപഞ്ച നിരീക്ഷണം


നടത്തിയതാര്?ഗലീലിയോ ഗലീലി

295.ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്


എന്നറിയപ്പെടുന്നതാര്?

ഗലീലിയോ ഗലീലി

296.ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ്?12 വർഷം

297.എന്നാണ് ഭൗമദിനം?

ഏപ്രിൽ 22

298.സൂര്യനിൽ നിന്ന് ഒരു പ്രകാശകിരണം ഭൂമിയിൽ എത്താൻ


എടുക്കുന്ന സമയം?

8.2 മിനുട്ട്

299.ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എത്ര സമയം


വേണം?

1 മിനിറ്റ് 3 സെക്കൻഡ്
300.സ്വയം പ്രകാശിക്കുന്ന ഗോളങ്ങളെ വിളിക്കുന്ന പേര്?

നക്ഷത്രങ്ങൾ

301.ആകാശനീലിമയുടെ പ്രതിഫലനമല്ല കടലിന്റെ നീലിമ’ എന്ന്


തെളിയിച്ച ശാസ്ത്രജ്ഞൻ ആര്?

സി വി രാമൻ

302.സൂര്യൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏതാണ്?

സിറിയസ്

303.ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്


ആര്?

കോപ്പർനിക്കസ്

304.സൗരയൂഥം ഉൾകൊള്ളുന്ന ഗ്യാലക്സി അറിയപ്പെടുന്നത്?

ആകാശ ഗംഗ / ക്ഷീരപദം

305.ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും?

13 തവണ

306.ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏതാണ്?

എക്കോ

307.നക്ഷത്രങ്ങൾ തമ്മിലുള്ള വലിയ ദൂരം അളക്കുവാൻ


ഉപയോഗിക്കുന്ന യൂണിറ്റ്?

പ്രകാശവർഷം

308.ഏറ്റവും തണുത്ത ഗ്രഹം?

നെപ്ട്യൂൺ
309.ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ

310.എഡ്വിൻ ആൽഡ്രിന്റെ ആത്മകഥയുടെ പേര്?

ഗംഭീരമായ ഒറ്റപ്പെടൽ

311.ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിൽ അമേരിക്ക വിക്ഷേപിച്ച


എക്സ്-റേ ടെലസ്കോപ്പ് ഏതാണ്?

ചന്ദ്ര

312.സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?

വ്യാഴം

313.സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ

314. Men On Moon എന്ന കൃതിയുടെ കർത്താവ്?

എച്ച് ജി വെൽസ്

315.Face of the Moon ആരുടെ കൃതിയാണ്?

ബാൾഡ് വിൻ

316.ചന്ദ്രനെ കുറിച്ചുള്ള പഠനം?

സെലനോളജി

317.ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം ഏത്?

ടൈറ്റാനിയം
318.ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം?

സിലിക്കൺ

319.ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹവിക്ഷേപണ കേന്ദ്രം


ഏതാണ്?

ബെയ്കനുർ (കസാഖിസ്ഥാൻ)

320.ലോകത്തിലെ ഏറ്റവും തിരക്കേറിയ ഉപഗ്രഹവിക്ഷേപണ കേന്ദ്രം?

കൗറുവാ (തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ)

321.My Dream of Stars എന്ന കൃതി രചിച്ചതാര്?

അനൗഷെ അൻസാരി

322.വാലൻറീന തെരഷ്കോവ എന്നാണ് ബഹിരാകാശ യാത്ര


നടത്തിയത്?

1963 ജൂൺ 13ന്

323.ഏത് വാഹനത്തിലാണ് വാഹനത്തിലാണ് വാലൻറീന


തെരഷ്കോവ ബഹിരാകാശ യാത്ര നടത്തിയത്?

വോസ്തോക്ക് -6

324.ചൈനയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത്


പേരിൽ?

തായ്ക്കോനട്ട്

325.അമേരിക്കയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത്?

അസ്ട്രോനട്ട്

326.റഷ്യയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത്


പേരിൽ?
കോസ്മോനട്ട്
‘327.പ്രപഞ്ചത്തിന്റെ കൊളംബസ്’ എന്നറിയപ്പെടുന്ന ബഹിരാകാശ
സഞ്ചാരി ആര്?

യൂറി ഗഗാറിൻ (റഷ്യ)

328.1961-ൽ ഏത് വാഹനത്തിലാണ് യൂറിഗഗാറിൻ ബഹിരാകാശ


യാത്ര നടത്തിയത്?

വോസ്തോക് -1

329.ബഹിരാകാശ ദിനം എന്ന് ? ഏപ്രിൽ 12


330.ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്?
ഗലീലിയോഗലീലി
331.ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തി?
332.യൂറി ഗഗാറിൻയൂറി ഗഗാറിൻ സഞ്ചരിച്ച വാഹനം ഏത്?
വോസ്തോക്ക് 1
333.യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്? റഷ്യ
334.ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആര്? അലക്സി
ലിയനോവ് (1965)
335.ബഹിരാകാശത്ത് നടന്ന ആദ്യ വനിത?
സെറ്റിലാന വി സവിറ്റ്സ്കായ (1984)
336.ബഹിരാകാശത്തെത്തിയ ആദ്യ വനിത? വാലന്റീന
തെരഷ്കോവ(1963)
337ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ?
കൽപ്പന ചൗള…
338. സൂപ്പർ മൂൺ എന്നാൽ എന്താണ്?
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം
339. ആദ്യ കൃത്യമോപഗ്രഹം?
സ്പുട്നിക് -1
340. ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?
ആര്യ ഭട്ട
341. ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ
ബഹിരാകാശ പേടകം?
അപ്പോളോ 11
342. വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
എഡ്യൂസാറ്റ്
343. സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ ഫ്രഞ്ച് സംരംഭം?
സരൾ
344. പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?
സൂപ്പർനോവ
345.. അന്താരാഷ്ട്ര സ്പേസ് ' സ്റ്റേഷന്റെ പ്രവർത്തനങ്ങൾ
നിയന്ത്രിക്കുന്ന ഏജൻസി ?
നാസ
346. ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം?
ടൈറ്റാനിയം
347.. സൂര്യനോട് അടുത്ത ഗ്രഹം?
ബുധൻ
348.കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?
ശുക്രൻ
349.. എന്നാണ് ഭൗമ ദിനം ?
ഏപ്രിൽ 22
350.. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം
?
1.3 സെക്കന്റ്
351.. ടെലെസ്കോപ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം
നടത്തിയ ശാസ്ത്രജ്ഞൻ ?
ഗലീലിയോ
352. First Men On Moon - എന്ന കൃതിയുടെ കർത്താവ് ?
H.G.വെൽസ്
353 ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
കോപ്പർ നിക്കസ്
354.ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?
ഗലീലിയോ ഗലീലി
345. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?
തുമ്പ
346.. ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപ രേഖ
തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ?
Dr.ജഹാംഗീർ ഭാഭ
347.. "ഒരു മനുഷ്യന് ഒരു ചെറിയചുവടുവെപ്പ് എന്നാൽ
മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം" ഇത് പറഞ്ഞത് ആര് ?
നീൽ ആംസ്‌ട്രോങ്
348.. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന
ബഹിരാകാശ നിലയം ?
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ
349.. ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ് ?
12
350. ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം ?
ന്യൂട്ടൺ ഗർത്തം
351 ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റ പേര് ?
പ്രശാന്ത സമുദ്രം
352.. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര?
മൌണ്ട് ഹൈഗെൻസ്
353.. ഇന്ത്യയിലെ ഉപഗ്രഹ വാർത്താ വിനിമയ ഭൂനിലയം ?
വിക്രം സ്റ്റേഷൻ
354.. ഏതു വാഹനത്തിലാണ് ലെയ്‌ക്ക എന്ന നായയെ
ബഹിരാകാശത്തേക്ക് അയച്ചത്?
സ്പുട്നിക് -2
355. ചന്ദ്രൻ ഒരുവർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും ?
13 തവണ
356.. സൂര്യനിൽ നിന്ന് ഒരു പ്രകാശ കിരണം ഭൂമിയിൽ എത്താൻ
എടുക്കുന്ന സമയം ?
8.2 മിനുട്ട്
357. ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം?
1986
358. റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീ ഹരിക്കോട്ട ഏതു
സംസ്ഥാനത്തിലാണ് ?
ആന്ധ്രാ പ്രദേശ്
359. സുനാമിക്ക് കാരണം ?
സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പം
360.. വിമാനത്തിലെ Black box ന്റെ നിറം?
ഓറഞ്ച്
361. ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണദൗത്യം ?
മംഗൾയാൻ
362. INSAT - ന്റെ പൂർണ രൂപം ?
ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്
363 ചന്ദ്രനിൽ ആകാശത്തിന്റെ നിറം ?
കറുപ്പ്
364. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ ?
ശനി
365 പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ?
ശുക്രൻ
366. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ?
സൂര്യൻ
367. കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?
റഷ്യ
368. ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹം?
കല്പന - 1
369. ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ?
അപ്സര
370. വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം ?
ഷൂമാക്കർ ലെവി -9
371. സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ ?
ന്യൂക്ലീയർ ഫ്യൂഷൻ
372.. ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് ?
ഒളിമ്പസ്‌മോൻസ്
373. ധൂമകേതുവിൽ വാൽ ആയി കാണപ്പെടുന്നത് ?
പൊടിപടലങ്ങൾ
374. ബഹിരാകാശത്തു എത്തുന്ന സഞ്ചാരികൾ അന്യോന്യം
ആശയവിനിമയം നടത്തുന്നത്?
റേഡിയോ സന്ദേശം വഴി
375. ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ
?
ജോൺ ഗ്ലെൻ -77 വയസ്സിൽ
376.. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന്റെ പേര് ?
കല്പന - 1
377. ഇന്ത്യയുടെ ഭൂപട നിർമാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ?
കാർട്ടോസാറ്റ് -1
378. ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ
ബഹിരാകാശത്തെത്തിയ വാഹനം
സോയൂസ് -T -11
379. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?
1972 ഡിസംബർ 12
(യാത്രികർ - യൂജിൻ സെർനാൻ.. ഹാരിസൺ സ്മിത്ത്.. റൊണാൾഡ്‌
ഇവാൻസ്)
380. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃതിമ ഉപഗ്രഹം
ഏത് ?
രോഹിണി -1
381. നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനമേത് ?
പ്രകാശ വർഷം
382. ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ആയ അഗ്നിയുടെ പിന്നിൽ
പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര് ?
DrA.P.J. അബ്ദുൾ കലാം

383. ഇന്ത്യയിൽ ബഹിരാകാശ കമ്മീഷൻ ബഹിരാകാശ വകുപ്പ്


എന്നിവ സ്ഥാപിക്കപ്പെട്ട വർഷമേത്?
1972 ജൂൺ

384.. ഐ.എസ്.ആർ.ഒയുടെ ആസ്ഥാന മന്ദിരം


സ്ഥിതിചെയ്യുന്നതെവിടെ?
ബാംഗ്ലൂർ

385. 1972 വരെ ഐ.എസ്.ആർ.ഒ പ്രവർത്തിച്ചത് ഏത് വകുപ്പിന്


കീഴിലാണ്?
ആണവോർജ്ജവകുപ്പ്
386. ഇന്ത്യയിലെ പ്രഥമ റോക്കറ്റിൽ വിക്ഷേപണകേന്ദ്രം എവിടെയാണ്?
തുമ്പ

387. തുമ്പയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ആദ്യത്തെ റോക്കറ്റ്


ഏതായിരുന്നു?
നൈക്ക് അപ്പാച്ചെ

388. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്


എന്നറിയപ്പെടുന്നതാര്?
ഡോ. വിക്രം സാരാഭായ്

389. ശ്രീഹരിക്കോട്ടയിൽ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷമേത്?


1971 ഒക്ടോബർ

390. ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണകേന്ദ്രം എവിടെയാണ്?


ശ്രീഹരിക്കോട്ട

391. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന്റെ


പേരെന്ത്?
സതീഷ് ധവാൻ സ്പേസ് സെന്റർ
392. ഐ.എസ്.ആർ. ഒയുടെ റോക്കറ്റുകൾ, വിക്ഷേപണ വാഹനങ്ങൾ
എന്നിവ നിർമ്മിക്കുന്നതെവിടെ?
വിക്രം സാരാഭായി സ്പേസ് സെന്റർ

393. 1967 നവംബർ 20 ന് വിക്ഷേപണം നടന്ന ഇന്ത്യയുടെ ആദ്യത്തെ


തദ്ദേശീയ നിർമിത റോക്കറ്റ് ഏതായിരുന്നു?
രോഹിണി -75

394.. ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനം


ഏതായിരുന്നു?
എസ്.എൽ.വി -3

395 മേഘാ ട്രോപ്പിക്സ് എന്ന ഉപഗ്രഹത്തിൽ ഇന്ത്യക്കൊപ്പം


സഹകരിക്കുന്ന രാജ്യമേത്?
ഫ്രാൻസ്

396.. ചന്ദ്രയാൻ 1 ദൗത്യം വിക്ഷേപിച്ചത് എവിടെനിന്നാണ്?


ശ്രീഹരിക്കോട്ട, 2008 ഒക്ടോബർ 22

397. ചന്ദ്രയാൻ 1 ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു?


എം.അണ്ണാദുരൈ

398. ഐ.എസ്.ആർ.ഒയുടെ പ്രഥമ ചെയർമാൻ ആരായിരുന്നു?


ഡോ. വിക്രം സാരാഭായ്

399.. ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്നതാര്


സതീഷ് ധവാൻ

400. ഇന്ത്യയുടെ പ്രഥമ നാവിഗേഷൻ ഉപഗ്രഹം ഏതാണ്?


ഐ.ആർ.എൻ.അസ്.എസ്.- 1
■ 1969-ലാണ്‌ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനം (ISRO-
Indian Space Research Organisation) സ്ഥാപിതമായത്‌. ബാംഗ്ലൂരിലെ
അന്തരീക്ഷ്‌ഭവനാണ്‌ഐ.എസ്‌. ആര്‍.ഒ.യുടെ ആസ്ഥാന മന്ദിരം.

■ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (TERLS - Thumba Equatorial


Rocket Launching Station) സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്.
1963 നവംബർ 21 നാണ് തുമ്പയിൽ നിന്ന് ആദ്യത്തെ റോക്കറ്റ്
വിക്ഷേപിച്ചത്. 'നിക്കി-അപ്പാച്ചെ' യാണ് തുമ്പയിൽ നിന്നും ആദ്യമായി
വിക്ഷേപിച്ച റോക്കറ്റ്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം 1968
ഫെബ്രുവരി 2ന് ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്കു സമർപ്പിച്ചു.

■ ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമാണ് ആര്യഭട്ട. ഇത് 1975


ഏപ്രിൽ 19ന് സോവിയറ്റ് യൂണിയന്റെ വോൾഗോ ഗ്രാഡിൽ ലോഞ്ച്
സ്റ്റേഷനിൽ നിന്നും വിക്ഷേപിച്ചു.

■ ഭാസ്‌കര -1 ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്.


ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം ഇതുതന്നെ.

■ ആപ്പിൾ (APPLE) 1981 ജൂൺ 19 ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ


നിന്നും വിക്ഷേപിച്ചു. ഇതൊരു വാർത്താവിനിമയ ഉപഗ്രഹമാണ്.

■ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് ഓഫ് ഇന്ത്യ, ഐആർ‌എസ് - 1 എ,


1988 മാർച്ചിൽ വിക്ഷേപിച്ചു.

■ കാലാവസ്ഥാ പഠനത്തിനു മാത്രമായി വിക്ഷേപിച്ച കൽപ്പന I


ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമാണ്.

■ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് ഇൻസാറ്റ്


-4എ.

■ ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ആന്ധ്രാപ്രദേശിലെ


ശ്രീഹരിക്കോട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനെ ഇന്ത്യയുടെ
ബഹിരാകാശ തുറമുഖം എന്ന് വിളിക്കുന്നു.

■ ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന്റെ പേര്


“സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം” എന്നാണ്. 2002 ലാണ് ഇതിന്
ഈ പേര് ലഭിച്ചത്.

■ ആന്ധ്രയുടെ തീരത്ത് ബംഗാൾ ഉൾക്കടലിനടുത്തുള്ള ഒരു ദ്വീപാണ്


ശ്രീഹരിക്കോട്ട. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് ഇത്
സ്ഥിതിചെയ്യുന്നത്. 1971 ഒക്ടോബറിൽ മൂന്ന് രോഹിണി റോക്കറ്റുകൾ
വിക്ഷേപിച്ചുകൊണ്ട് ശ്രീഹരിക്കോട്ട പ്രവർത്തനം ആരംഭിച്ചു.

■ ബംഗാൾ ഉൾക്കടലിനടുത്തുള്ള ഒറീസ തീരത്ത് ചണ്ഡിപൂരിൽ


സ്ഥിതിചെയ്യുന്ന ഒരു മിസൈൽ പരീക്ഷണ കേന്ദ്രമാണ് വീലർ ദ്വീപ്.
■ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് 2004 സെപ്റ്റംബർ 20 ന്
ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു.

■ ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ കാലാവസ്ഥാപഠന ഉപഗ്രഹമാണ്‌


കല്പന- 1. 2002 സെപ്റ്റംബറിൽ വിക്ഷേപിച്ച ഉപഗ്രഹം മെറ്റ്സാ
‌ റ്റ്‌
എന്നാണ്‌തുടക്കത്തില്‍ അറിയപ്പെട്ടത്‌.

■ നാല്‌ഉപഗ്രഹങ്ങളെ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ


വിക്ഷേപണ വാഹനമാണ്‌പി.എസ്‌.എല്‍.വി. സി-7. 2007, ജനവരി 10-ന്‌
ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം.

■ ഭ്രമണപഥത്തില്‍നിന്ന്‌വീണ്ടെടുക്കാന്‍ കഴിയുന്ന ഉപഗ്രഹമായ


എസ്‌.ആര്‍.ഇ-1-ഉം (SRE - Satellite Recovery Experiment)
വിക്ഷേപിച്ചവയില്‍പ്പെടുന്നു. ഇന്ത്യയുടെ ഇത്തരത്തിലുള്ള ആദ്യ
ഉപഗ്രഹമാണിത്.

■ എസ്.ആർ.ഇ. ഐ-നു പുറമെ, കാർട്ടോസാറ്റ്-2, അർജന്റീനയുടെ


നാനോ സാറ്റലൈറ്റായ പെഹ്വൻ സാറ്റ്-1, ഇൻഡൊനേഷ്യയുടെ ലാപാന്‍
ട്യൂബ്‌സാറ്റ് എന്നിവയും പി.എസ്‌.എല്‍.വി. സി-7. ഭ്രമണപഥത്തിൽ
എത്തിച്ചവയിൽപ്പെടുന്നു.

■ ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരനാണ്


രാകേഷ് ശർമ്മ, ലോകത്തിലെ 138-മത്തെ
ബഹിരാകാശസഞ്ചാരിയാണ്.

■ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ വനിതാ ബഹിരാകാശ


സഞ്ചാരികളാണ്‌കല്പനാ ചൗളയും സുനിതാ വില്യംസും. ഇരുവരും
ഇന്ത്യന്‍ വംശജരും അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരുമാണ്‌.

ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടങ്ങൾ

മംഗൾയാൻ (Mars Orbiter Mission)

ഇന്ത്യയുടെ ആദ്യത്തെ ചൊവ്വ പര്യവേക്ഷണ ദൗത്യം


മംഗൾയാൻയാണ്. 2013 നവംബർ 5-ന് പി.എസ്‌.എല്‍.വി.സി-25 എന്ന
റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്പേസ് ഹാർബറായ
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ്
മംഗൾയാൻ കുതിച്ചുയർന്നത്. 2014 സെപ്റ്റംബർ 24-ന് ചൊവ്വയുടെ
ഭ്രമണ പഥത്തിലെത്തി. വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം
ചൊവ്വയിലെ മീതൈൽ സാന്നിധ്യം പഠിക്കുക എന്നതാണ്.

ചന്ദ്രയാന്‍

ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ -1,


2008 ഒക്നോബര്‍ 22ന്‌രാവിലെ 6.22ന്‌ശ്രീഹരിക്കോട്ടയിലെ സതീഷ്‌
ധവാന്‍ സ്പേസ്‌സെന്‍ററില്‍ നിന്നാണ്‌വിക്ഷേപിച്ചത്‌.
പി.എസ്‌.എല്‍.വി.സി-11 വാഹനത്തിലായിരുന്നു വിക്ഷേപണം. 2008
നവംബര്‍ 8ന്‌വാഹനം ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. 386
കോടിയോളം രൂപയാണ്‌പദ്ധതിയുടെ ആകെ ചെലവ്‌. 1,380
കിലോഗ്രാമായിരുന്നു ഉപഗ്രഹത്തിന്റെ ഭാരം. 2008 നവംബര്‍ 14ന്‌,
ചന്ദ്രോപരിതലം പഠിക്കാനുള്ള ഭാഗം (Moon Impact Probe) ചന്ദ്രയാനില്‍
നിന്നും വേര്‍പെട്ട്‌ചന്ദ്രനില്‍ പതിച്ചു. ഇതോടെ ചന്ദ്രനില്‍ പതാക
പാറിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. സന്ദേശങ്ങൾ
ലഭിക്കാതായതിനെത്തുടര്‍ന്ന്‌2009 ആഗസ്ത്‌29-ന്‌ചന്ദ്രയാന്‍ ദൗത്യം
ഉപേക്ഷിച്ചതായി ഐ.എസ്‌.ആര്‍.ഒ. പ്രസ്തഐ.എസ്‌.ആര്‍.ഒ.
പ്രസ്താവിച്ചു. മയില്‍സ്വാമി അണ്ണാദുരൈ ആയിരുന്നു
ചന്ദ്രയാന്‍-1൯െറ പ്രോജക്ട്‌ഡയറക്ടര്‍.

ചന്ദ്രയാന്റെ കണ്ടെത്തൽ

ചന്ദ്രോപരിതലത്തിൽ നിന്ന് 100 കി.മീ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ


ചന്ദ്രനെ ചുറ്റിയ ചന്ദ്രയാൻ - 1, മൂൺ മിനറോളജി മാപ്പർ എന്ന
ഉപകരണത്തെ ചന്ദ്രോപരിതലത്തിൽ വിട്ടിരുന്നു.
ചന്ദ്രോപരിതലത്തിൽ ഉടനീളം ജല തന്മാത്രകളുടെയോ (H2O)
ഹൈഡ്രോക്സിൻ തന്മാത്രകളുടെയോ (HO) സാന്നിദ്ധ്യമുണ്ട്.
ചന്ദ്രപ്രതലത്തിലെ ഓരോ ടൺ മണ്ണിലും കുറഞ്ഞത് അര ലിറ്റർ
വെള്ളമെങ്കിലും ഉണ്ടാകുമത്രേ.

ആദിത്യ L1

സൂര്യന്റെ അന്തരീക്ഷമാണ് കൊറോണ. സൂര്യന്റെ ഉപരിതലമായ


ഫോട്ടോസ്‌ഫിയറിനെക്കാൾ ചൂട് കൊറോണക്കെങ്ങനെ ലഭിക്കുന്നു
എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇതിനുത്തരം കണ്ടെത്താനും
മറ്റു ചില സൗരപ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാനും ഇന്ത്യ
വിക്ഷേപിക്കാനൊരുങ്ങുന്ന പേടകമാണ് ആദിത്യ L1. ഈ പേടകം
വഹിക്കുന്ന ഒരു പ്രധാന പേലോഡ് ഒരു സൗര കൊറോണ ഗ്രാഫ്
ആയിരിക്കും.

ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍

ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ വാണിജ്യസ്ഥാപനമാണ്‌


ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌. 1999-ല്‍ സ്ഥാപിതമായി.
പൂര്‍ണമായ തോതില്‍ ഇന്ത്യ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം
നടത്തിയത്‌2007 ഏപ്രില്‍ 23-നാണ്‌. പി.എസ്‌.എല്‍.വി.സി-8 ന്റെ
സഹായത്തോടെ ഇറ്റാലിയന്‍ ഉപഗ്രഹമായ എജില്‍
ഭ്രമണപഥത്തിലെത്തിച്ചു. വാണിജ്യവിക്ഷേപണം നടത്തുന്ന
അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ.

ISRO യുടെ ചെയർമാൻ

വിക്രം സാരാഭായ് ( 1963 - 1972)


എം.ജി.കെ.മേനോൻ (1972)
സതീഷ് ധവാൻ (1972 - 1984)
യു.ആർ.റാവു (1984 - 1994)
കെ.കസ്തൂരി രംഗൻ (1994 - 2003)
ജി.മാധവൻ നായർ (2003 - 2009)
കെ.രാധാകൃഷ്ണൻ (2009 - 2014)
ശൈലേഷ് നായക് (2015)
എ. എസ്. കിരൺകുമാർ (2015 - 2018)
കെ. ശിവൻ (2018 മുതൽ)

SatheesanKallingal
'/

You might also like