Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 20

അണുനാശിനികളെയു


ആന്റിസെപ്റ്റിക്കുകളെ
യും പറ്റി
അറിയേണ്ടതെന്തെല്ല
ാം.......
അണുനാശിനികളും (disinfectants)
ആന്റിസെപ്റ്റിക്കുകളും (antiseptics)
രോഗാണുക്കളെ
നശിപ്പിക്കുകയോ അവയുടെ
വളർച്ച തടയുകയോ ചെയ്യുന്ന
രാസപദാർഥങ്ങളാണ്.
അണുനാശിനികൾ (disinfectants)
എന്നുപറഞ്ഞാല്‍ എന്താണു ?
രോഗ കാരണമാകുന്ന സൂക്ഷ ജീവികളെ
നശിപ്പിക്കുന്നതും ശക്തിയേറിയതും
ഉപകരണങ്ങളും പ്രതലങ്ങളും
പരിസരങ്ങളും (അചേതന വസ്തുക്കള്‍ )
അണുവിമുക്തമാക്കാൻ
ഉപയോഗിക്കുന്ന രാസവസ്തുക്കൾ. ഇവ
ജീവജാലങ്ങൾക്കു മേൽ പ്രയോഗിക്കാൻ
പാടില്ല. ഉദാ : ബ്ലീച് ലായനി
ആന്റിസെപ്റ്റിക്കുകൾ (antiseptics)

ആന്റിസെപ്റ്റിക്കുകള്‍ എന്നാല്‍
രോഗാണുക്കളുടെ വളര്‍ച്ച
തടയുകയോ, അവയെ
നശിപ്പിക്കുകയോ ചെയ്യുന്നതും
ജീവനുള്ള വസ്തുക്കളില്‍ മേൽ
പ്രയോഗിക്കാവുന്നതുമായ
രാസവസ്തുക്കള്‍ ആണ് ഉദാ : ഹാൻഡ്
സാനിറ്റൈസറിലും , സർജിക്കൽ
സ്‌കര
് ബിലുമുള്ള ആൽക്കഹോൾ,
ആൽക്കഹോൾ പോലെയുള്ള ചില
പദാർഥങ്ങൾ ഡിസൈൻഫെക്റ്റന്റ്
ആയും ആന്റിസെപ്റ്റിക് ആയും
ഉപയോഗിക്കാം.
രോഗാണുവിനെ വഹിക്കാൻ ഏറ്റവും കൂടുതൽ
സാധ്യതയുള്ള പ്രതലങ്ങൾ /വസ്തുക്കൾ
എന്തൊക്കെ ?

കൈകൾ, വസ്ത്രങ്ങൾ,
ഹാൻഡ് റയിലുകൾ,
വാതിൽപ്പിടികൾ,
സ്വിച്ചുകൾ മേശ,
കസേര, ഫോൺ, ടാപ്പ്,
ടോയ്‌ലറ്റില്‍, വാഷ്
ബേസിൻ
അണുവിമുക്തമാക്കാൻ
അണുനാശിനികളും
(disinfectants), നമ്മുടെ
കൈകൾ ശുചിയാക്കാൻ
ആന്റി സെപ്റ്റിക്കുകളും
ഉപയോഗിക്കാം.
കൊറോണ വൈറസിനെതിരെ
പ്രധാനമായും ഉപയോഗിച്ചു
വരുന്നത് സോപ്പ്,
ഹൈപ്പോക്ലോറൈറ്റ് (ബ്ലീച്
ലായനി), ആൽക്കഹോൾ
എന്നിവയാണ്.
സോപ്പിൽ അടങ്ങിയിരിക്കുന്ന
ഫാറ്റി ആസിഡുകൾക്കു
വൈറസിന്റെ കൊഴുപ്പേറിയ
പുറംപാളിയിൽ പറ്റി പിടിച്ചു
അതിനെ വിഘടിപ്പിക്കുന്നു,
ഇത്തരത്തിൽ
നിഷ്ക്രിയമാക്കപ്പെട്ട വൈറസ്
വെള്ളത്തോടൊപ്പം ഒലിച്ചു
പോകുന്നു.
കൊറോണയെ തുരത്താൻ സോപ്പ്
എവിടെയൊക്കെ എങ്ങനെയൊക്കെ
• കോറോണയെ ഉപയോഗിക്കാം...?
പ്രതിരോധിക്കാൻ
കുറഞ്ഞത് 20 സെക്കന്റ്‌ സോപ്പ് തേച്ച
ശേഷം വേണം കൈകൾ കഴുകാൻ.
• സോപ്പ് ലായനി നിർജീവ പ്രതലങ്ങളിലും
വസ്തുക്കളിലും ഉപയോഗിക്കാം.
• തുണികൾ/തുണി മാസ്കുകൾ സോപ്പ്
ലായനിയിൽ മുക്കി വച്ച ശേഷം കഴുകാം.
• വാഷിംഗ്‌ മെഷീനിൽ 60-90 ഡിഗ്രിയിൽ
ഡിറ്റർജന്റ് ഉപയോഗിച്ചു
കഴുകുകയുമാകാം.
കൊറോണയെ തുരത്താൻ
ആൽക്കഹോൾ എവിടെയൊക്കെ
എങ്ങനെയൊക്കെ ഉപയോഗിക്കാം...?
• കുറഞ്ഞത് 60% ആൽക്കഹോൾ അടങ്ങിയ
ലായനികൾ കോറോണയെ പ്രതിരോധിക്കും,
മിക്കവാറും ഹാൻഡ് സാനിറ്റൈസറുകളിലും
ഇതു ലഭ്യമാണ്.
• കൈകൾ, രോഗികൾ സ്പർശിക്കാനിടയുള്ള
പ്രതലങ്ങൾ എന്നിവ ഇതുപയോഗിച്ചു
അണുവിമുക്തമാക്കാവുന്നതാണ്.
• കുറഞ്ഞത് 20 സെക്കന്റ്‌ സമ്പർക്ക സമയം
ഇതിനായി വേണ്ടാതാണ്.‌
ഹൈപ്പോക്ലോറൈറ്റ് (ബ്ലീച്)
എവിടെയൊക്കെ എങ്ങനെയൊക്കെ
ഉപയോഗിക്കാം...?
ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് ടീ
സ്പൂൺ ബ്ലീച്ചിങ് പൗഡർ
ചേർത്തു കലക്കിയതിന്റെ തെളി
ലായനിയിൽ
അണുവിമുക്തമാക്കേണ്ട
വസ്തു/തുണികൾ കുറഞ്ഞത് 20
മിനിറ്റ് എങ്കിലും മുക്കി വയ്ക്കാം.
ശേഷം വൃത്തിയായി കഴുകി
എടുക്കുക.
ബ്ലീച്ച് ലായനി
വസ്തുക്കളെ ദ്രവിപ്പിക്കാൻ
സാധ്യതയുള്ള
അണുനാശിനിയാണ്‌,
തുണികളുടെ നിറം
മങ്ങാനും
സാധ്യതയുണ്ട്.
ബ്ലീച് ഒരിക്കലും
അമോണിയയോ മറ്റു
രാസവസ്‌തുക്കളുമായോ
കൂട്ടിക്കലർത്തരുത്, ഇങ്ങനെ
ചെയ്താൽ അപകടകരമായ
തരത്തിൽ ക്ലോറിൻ
/അമോണിയ വാതകം
ഉണ്ടാകാൻ
സാധ്യതയുള്ളതിനാലാണിത്.
അലർജി ഉണ്ടാകാൻ
സാധ്യത ഉള്ളതിനാൽ
ബ്ലീച് ഉപയോഗിക്കുമ്പോൾ
കൈയുറകൾ ധരിക്കാനും
ചർമ്മവുമായി സമ്പർക്കം
വരാതിരിക്കാനും
ശ്രദ്ധിക്കണം.
ബ്ലീച് ലായനി
നിർമ്മിക്കുമ്പോൾ കണ്ണുകളിൽ
തെറിച്ചു വീഴാതിരിക്കാനും
പ്രത്യേകം ശ്രദ്ധിക്കണം.
ആകസ്‌മികമായി കണ്ണിലോ
ചർമ്മത്തിലോ വീണാൽ,
വെള്ളം ഉപയോഗിച്ച് 15-20
മിനിറ്റ് കണ്ണ് കഴുകുക, ശേഷം
വിദഗ്ദ്ധ വൈദ്യ സഹായം
തേടുക.
അണുനശീകരണം
ചെയ്യുന്ന ആൾ ഗ്ലൗസ്,
ഉൾപ്പടെയുള്ള സുരക്ഷാ
മുൻകരുതലുകൾ
എടുത്തിരിക്കണം.
അണുനാശിനികൾ
കുടിക്കാനോ,
ശരീരത്തിൽ
തളിക്കാനോ,
കഴിക്കാനോ,
കുടിക്കാനോ, കുത്തി
വയ്ക്കാനോ ഉള്ളതല്ല...
ശ്രദ്ധിക്കുക ! !
അനുനാശിനികള്‍
ശരീരത്തിൽ തളിക്കാനോ,
കഴിക്കാനോ, കുടിക്കാനോ,
കുത്തി വയ്ക്കാനോ
ഉള്ളതല്ല...
ഇവ ശരിയായ രീതിയിൽ,
ശരിയായ സമ്പർക്ക സമയം
നിലനിറുത്തി,
ശരിയായ വസ്തുവിന് മേൽ
ഉപയോഗിക്കേണ്ടത്
നന്ദി

You might also like