SS Part 8 Malayalam

You might also like

Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 64

U.S.

S EXAM
SOCIAL SCIENCE
PART 8
നവകേരള സൃഷ്ടിക്കായി
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപെട്ടാലും
ദോഷമുള്ളോർ കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തോരിങ്ങനെ
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!

- കുമാരനാശാൻ (ദുരവസ്ഥ)
കേരള സമൂഹത്തിൽ നിലനിന്നിരുന്ന
ദുരാചാരങ്ങൾ
• ജാതി വിവേചനം
• ശൈശവ വിവാഹം
• തൊട്ടുകൂടായ്മ
• തീണ്ടി കൂടായ്മ
• സതി
കേരളത്തിലെ ആദ്യകാല
സാമൂഹ്യ പരിഷ്ക്കർത്താക്കൾ
വൈകുണ്ഠസ്വാമികൾ
വൈകുണ്ഠസ്വാമികൾ
വൈകുണ്ഠസ്വാമികൾ
• കേരളത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്ക്കർത്താവ്
• കന്യാകുമാരിയിലെ ശാസ്താംകോവിലിൽ ജനനം.
• അയിത്തത്തിനെതിരെ കിണറുകൾ കുഴിച്ച്
പ്രതിഷേധിച്ചു.
• മേൽ മുണ്ട് ധരിക്കൽ
നിരോധനത്തിനെതിരെ ശബ്ദമുയർത്തി.
• ക്ഷേത്രപ്രവേശന നിരോധനത്തിനെതിരെ
ശബ്ദമുയർത്തി.
• സമപന്തി ഭോജനം സംഘടിപ്പിച്ചു.
• സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾക്ക്
വേണ്ടി സമത്വസമാജം എന്ന സംഘടന
സ്ഥാപിച്ചു .
• ' വേല ചെയ്താൽ കൂലി കിട്ടണം ' എന്ന
നിലപാടിൽ ഉറച്ചു.
• ചന്നാർ ലഹളയ്ക്ക് സ്വാമികളുടെ
പ്രവർത്തനങ്ങൾ പ്രചോദനമായി.
• ' വെൺ നീചഭരണം ' എന്ന പ്രസ്താവന
ഇറക്കി
ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമികൾ

• തിരുവനന്തപുരം കണ്ണമ്മൂലയിൽ ജനനം.


• യഥാർത്ഥ പേര് - അയ്യപ്പൻ.
• ചട്ടമ്പി - ചട്ടങ്ങൾ നടപ്പിലാക്കാൻ
ചുമതലയുള്ളയാൾ.
• അധഃസ്ഥിതരുടെ ക്ഷേത്രപ്രവേശനം ,
സഞ്ചാരസ്വാതന്ത്ര്യം എന്നിവയ്ക്ക് വേണ്ടി
പ്രവർത്തിച്ചു.
• അധഃസ്ഥിതരുടെ സാമൂഹികപുരോഗതിക്ക്
വേണ്ടി പ്രവർത്തിച്ചു
• ബ്രാഹ്മണ മേധാവിത്വത്തെ എതിർത്തു.
• വേദാധികാരനിരൂപണം , പ്രാചീന
മലയാളം എന്നിവ പ്രധാന കൃതികൾ
• വിദ്യയും വിത്തവും ഉണ്ടെങ്കിലേ
മനുഷ്യപുരോഗതി സാധ്യമാകൂ എന്ന്
വിശ്വസിച്ചു.
• കൊല്ലം ജില്ലയിലെ പൻമനയിൽ മരണം.
ശ്രീനാരായണഗുരു
ശ്രീനാരായണഗുരു
ശ്രീനാരായണഗുരു

• തിരുവനന്തപുരം ചെമ്പഴന്തിയിൽ ജനനം.


• പ്രധാന ലക്ഷ്യം - ജാതി വ്യവസ്ഥ ഇല്ലാതാക്കുക.
• ദാരിദ്രനിർമ്മാജന പരിപാടികൾ സംഘടിപ്പിച്ചു.
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്”

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി”

“വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാകുക”

“മനുഷ്യരുടെ വേഷം,ഭാഷ,മതം എന്നിവ വ്യത്യസ്തമായാലും


അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും
പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല”
• പുളികുടി , തിരണ്ടു കല്യാണം ,കെട്ട്
കല്യാണം തുടങ്ങിയ
ദുരാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു
• വ്യവസായശാലകൾ സ്ഥാപിച്ച്
ജനങ്ങൾക്ക് ജോലി നൽകാൻ നിർദ്ദേശിച്ചു
• ഗുരുസന്ദേശങ്ങൾ പ്രചരിപ്പിക്കാനും
നടപ്പിലാക്കാനുമായി 1903-ല്‍
ശ്രീനാരായണ ധർമ്മപരിപാലന യോഗം
സ്ഥാപിച്ചു.
• ആത്മോപദേശ ശതകം , ദർശനമാല ,
ദൈവദശകം എന്നിവ പ്രധാന കൃതികൾ.
• അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠ, കാരമുക്ക്
ദൈവപ്രതിഷ്ഠ , ശിവഗിരി ശാരദ പ്രതിഷ്ഠ
എന്നിവ പ്രധാന ക്ഷേത്ര പ്രതിഷ്ഠകൾ.
• ഗുരുവിൻറെ സംഭാവനകളെ ടാഗോർ ,
ഗാന്ധിജി എന്നിവർ പ്രശംസിച്ചു.
അയ്യങ്കാളി
അയ്യങ്കാളി
അയ്യങ്കാളി

• തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ


ജനനം.
• അധഃസ്ഥിതരുടെ ഉന്നമനത്തിനു വേണ്ടി
പ്രവർത്തിച്ചു.
• 1904 -ൽ അധഃസ്ഥിതർക്ക് വേണ്ടി ഒരു
വിദ്യാലയം സ്ഥാപിച്ചു.
• 1893 വില്ലുവണ്ടി സമരം -
തിരുവിതാംകൂറിലെ മുഖ്യനിരത്തികളിലൂടെ
വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.
• സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്ക്
വേണ്ടി സാധുജന പരിപാലന സംഘം
രൂപീകരിച്ചു.
അവർണ്ണ ജാതിക്കാർക്ക്
പൊതുനിരത്തുകളിലൂടെയുള്ള
സഞ്ചാരസ്വാതന്ത്ര്യം,അധഃസ്ഥിത
വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനം,
തൊഴിലെടുക്കുന്നവർക്ക് കൂലി വർദ്ധന എന്നിവ
ഈ സംഘടനയുടെ ലക്ഷ്യങ്ങളായിരുന്നു.
• 1915 കല്ലുമാല സമരം - അധഃസ്ഥിതർ
കീഴായ്മയുടെ ചിഹ്നമായ കല്ലുമാലകൾ
ധരിക്കുന്നവരായിരുന്നു. കല്ലുമാലകൾ
വലിച്ചെറിഞ്ഞ് പ്രതിഷേധിക്കാൻ അയ്യങ്കാളി
ആവശ്യപ്പെട്ടു.
വക്കം അബ്ദുൽ ഖാദർ മൗലവി
വക്കം അബ്ദുൽ ഖാദർ മൗലവി
വക്കം അബ്ദുൽ ഖാദർ മൗലവി

‘സമ്പന്നർ പാവങ്ങൾക്ക് വിദ്യാഭ്യാസം


നൽകാനുള്ള ചെലവ് വഹിക്കുകയും അവർക്ക്
ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാൻ
സഹായിക്കുകയും വേണം’
മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക
വിദ്യാഭ്യാസവും നേടിയെങ്കിലേ മനുഷ്യ പുരോഗതി
സാധ്യമാകുകയുള്ളൂ
സാമൂഹികമായ പിന്നാക്കാവസ്ഥ
പരിഹരിക്കാനുള്ള മാർഗ്ഗം വിദ്യാഭ്യാസമാണ്.
• അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടി.
• ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു.
• സ്ത്രീവിദ്യാഭ്യാസത്തെ പരിപോഷിപ്പിച്ചു
• ശാസ്ത്രം , കല എന്നീ വിഷയങ്ങളിലൂന്നിയ
പഠനത്തെ പ്രോത്സാഹിപ്പിച്ചു.
• വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് വേണ്ടി
സംഘടനകളെ ബോധവൽക്കരിച്ചു.
• മലയാളം , ഉറുദു , അറബിക് , സംസ്കൃതം ,
പേർഷ്യൻ എന്നീ ഭാഷകളിൽ പാണ്ഡിത്യം.
• ' കൊടുങ്ങല്ലൂരിലെ മുസ്ലിം ഐക്യ
സംഘത്തിൻറെ ' പ്രവർത്തനങ്ങളുമായി
സഹകരിച്ചു.
• മുസ്ലിം , അൽ ഇസ്ലാം എന്നീ മാസികകളും '
സ്വദേശാഭിമാനി ' എന്ന പത്രവും ആരംഭിച്ചു.
• രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ
പത്രാധിപരായിരുന്നു.
പൊയ്കയിൽ കുമാര ഗുരുദേവൻ
പൊയ്കയിൽ കുമാര ഗുരുദേവൻ
പൊയ്കയിൽ കുമാര ഗുരുദേവൻ
“കാണുന്നില്ലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍”
“മുൻപിതാക്കൾക്കുവന്ന
ദുഃഖവാർത്തകൾ കേൾപ്പിൻ
കാളകൾ പോത്തുകൾക്കും
ഇണയായി കൂട്ടിക്കെട്ടി
നിലങ്ങളിൽ ഉഴുതിടുന്നു.”
“ഭക്ഷണം കിട്ടുന്നില്ല
വേലക്കൂലികൾ ഓർത്താൽ
ഒട്ടും സഹിപ്പതില്ല”

ഇത്തരം പാട്ടുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും


ആശയങ്ങൾ പ്രചരിപ്പിച്ചു
• തിരുവല്ല ഇരവിപേരൂരിൽ ജനനം.
• പൊയ്കയിൽ അപ്പച്ചൻ എന്ന പേരിലും
അറിയപ്പെട്ടു.
• 2 തവണ ശ്രീമൂലം പ്രജാസഭയിൽ അംഗമായി
• ജാതി വിവേചനത്തിനും
ചൂഷണത്തിനും എതിരെ
ശബ്ദമുയർത്തിയ ഇദ്ദേഹം
മനുഷ്യസ്നേഹത്തിനും
സാഹോദര്യത്തിനും
ലോകസമാധാനത്തിനും വേണ്ടി
പ്രത്യക്ഷ രക്ഷാ ദൈവ സഭ
എന്ന സംഘടന രൂപീകരിച്ചു.
• യുദ്ധവിരുദ്ധ ജാഥ - ഒന്നാം
ലോകമഹായുദ്ധത്തിനെതിരെ മാരങ്കുളം
മുതൽ കുളത്തൂർകുന്ന് വരെ ജാഥ
സംഘടിപ്പിച്ചു
വാഗ്ഭടാനന്ദൻ
വാഗ്ഭടാനന്ദൻ
വാഗ്ഭടാനന്ദൻ

• 1885 കൂത്തുപറമ്പ് ജനനം


• യഥാർത്ഥ നാമം വയലേരി കുഞ്ഞിക്കണ്ണൻ
ഗുരുക്കൾ
• മലബാറിൽ സാമൂഹിക
ആചാരങ്ങൾക്കെതിരെയുള്ള
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ
പ്രമുഖൻ
വാഗ്ഭടാനന്ദൻ

• അന്ധവിശ്വാസങ്ങൾ അർത്ഥശൂന്യമായ ചടങ്ങുകൾ


എന്നിവക്കെതിരെ 1920-ൽ ആത്മാവിദ്യാസംഘം
സ്ഥാപിച്ചു.
• ദാരിദ്രനിർമ്മാർജ്ജനത്തിനും,സ്ത്രീ -
പുരുഷസമത്വത്തിനും പ്രാധാന്യം നൽകി.
സാമൂഹ്യ പരിഷ്കരണ
പ്രവർത്തനങ്ങളിലൂടെ
കേരളത്തിനുണ്ടായ നേട്ടങ്ങൾ...
• പൊതുനിരത്തുകളിലൂടെയുള്ള
സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു.
• തൊഴിൽ, പേര്, പാർപ്പിടം, വസ്ത്രം
എന്നിവയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന
വിവേചനങ്ങൾക്കെതിരെ മുന്നേറ്റങ്ങൾ
ഉയർന്നുവന്നു.
• ജാതീയമായ ഉച്ചനീചത്വങ്ങൾ ചോദ്യം
ചെയ്യപ്പെട്ടു.
• വിദ്യാഭ്യാസം പുരോഗതിയുടെ
അടിസ്ഥാനമാണെന്ന തിരിച്ചറിവ് രൂപപ്പെട്ടു.
• ആധുനിക വിദ്യാഭ്യാസത്തിന് പ്രോത്സാഹനം
ലഭിച്ചു.
• സ്ത്രീ വിദ്യാഭ്യാസത്തിന്റെയും സ്ത്രീ-പുരുഷ
സമത്വത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞു.
ചോദ്യങ്ങൾ
• ചട്ടമ്പിസ്വാമികളുടെ ജന്മദേശം?
a)തിരുവനന്തപുരത്തെ കണ്ണമ്മൂല
b) ചെമ്പഴന്തി
c)വെങ്ങാനൂർ
d)ഇരവിപേരൂർ
1903-ൽ ശ്രീനാരായണഗുരു സ്ഥാപിക്കപ്പെട്ട സംഘടന
a) സമത്വസമാജം
b) ശ്രീനാരായണ ധർമ്മപരിപാലനയോഗം
c) സാധുജന പരിപാലന സംഘം
d) ആത്മവിദ്യാസംഘം
ദാരിദ്ര നിർമ്മാജന പരിപാടികളിലൂടെയും വ്യവസായ ശാലകൾ സ്ഥാപിച്ചും
സാമൂഹിക മാറ്റത്തിന് ശ്രമിച്ച പരിഷ്കർത്താവ് ?
a)അയ്യങ്കാളി
b)ചട്ടമ്പിസ്വാമികൾ
c)ശ്രീനാരായണഗുരു
d)വി.ട്ടി.ഭട്ടത്തിരി
"സമ്പന്നർ പാവങ്ങൾക്ക് വിദ്യാഭ്യാസം നൽകാനുള്ള ചെലവ് വഹിക്കുകയും
അവർക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാകാൻ സഹായിക്കുകയും വേണം "
“മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടിയെങ്കിലേ
മനുഷ്യ പുരോഗതി സാധ്യമാകുകയുള്ളൂ”

കേരളത്തിൻറെ സാമൂഹിക മാറ്റത്തിന് വേണ്ടി പ്രയത്നിച്ച ഒരു പ്രമുഖ


വ്യക്തിയുടെ കാഴ്ചപ്പാടുകൾ ആണ് മുകളിൽ കൊടുത്തിട്ടുള്ളത് ആരാണ് ആ
വ്യക്തി?
a)ചട്ടമ്പിസ്വാമികൾ
b)വൈകുണ്ഠസ്വാമികൾ
c)വക്കം അബ്ദുൽ ഖാദർ മൗലവി
d)അയ്യങ്കാളി
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി രചിച്ചത്?
a) വി.ടി ഭട്ടത്തിരിപ്പാട്
b)എം.ആർ. ഭട്ടത്തിരിപ്പാട്
c)ആര്യാപള്ളം
d)പാർവതി നെന്മേനി മംഗലം
താഴെ കൊടുത്തിരിക്കുന്നവയിൽ ശ്രീനാരായണഗുരു രചിച്ച കൃതി ഏത്?
a)പ്രാചീന മലയാളം
b)ദൈവദശകം
c)ഋതുമതി
d)അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
സ്വദേശാഭിമാനി പത്രം ആരംഭിച്ചത്?
a) വൈകുണ്ഠസ്വാമികൾ
b) ചട്ടമ്പിസ്വാമികൾ
c) വക്കം അബ്ദുൽഖാദർ മൗലവി
d) വി ടി ഭട്ടത്തിരിപ്പാട്
അയിത്തത്തിനെതിരെ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി സമരം നടത്തിയ
കേരളം നവോത്ഥാന നായകൻ ?
a) അയ്യങ്കാളി
b) ചട്ടമ്പിസ്വാമികൾ
c) ശ്രീനാരായണഗുരു
d) വൈകുണ്ഠസ്വാമികൾ
Thank you……

You might also like