Arachar

You might also like

Download as pptx, pdf, or txt
Download as pptx, pdf, or txt
You are on page 1of 13

ആരാച്ചാർ

• “It is woman-power. And it is an extraordinary book. Extraordinarily


skilful and ironic. The tone, the pitch of it is perfect.” –Arundhati Roy
കെ. ആർ. മീര
കെ. ആർ. മീര
സ്വതന്ത്ര പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.ആര്‍. മീര 1970-ല്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ കെ.എന്
‍. രാമചന്ദ്രന്‍ പിള്ളയുടെയും എ.ജി. അമൃതകുമാരിയുടെയും മകളായി ജനിച്ചു.

2001 മുതല്‍ കഥകളെഴുതുന്നു. ആവേ മരിയ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഗീതാഹിരണ്യന്‍ അവാര്‍ഡ്,
ലളിതാംബിക അന്തര്‍ജ്ജനം സ്മാരക അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി സ്മാരക അവാര്‍ഡ്, പി. പത്മരാജന്‍
സ്മാരക അവാര്‍ഡ്, വി. പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആരാച്ചാര്‍ വയലാര്‍ അവാര്‍ഡ്,
ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, നൂറനാട് ഹനീഫ
അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹമായി. ഇംഗ്ലിഷിലേക്കും തമിഴിലേക്കും കഥകള്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രധാന കൃതികൾ :
കഥ:
ഭഗവാന്റെ മരണം, മോഹമഞ്ഞ, ഓര്‍മ്മയുടെ ഞരമ്പ്
കഥകള്‍
പെണ്‍പഞ്ചതന്ത്രം മറ്റു കഥകളും,
നോവല്‍:
ആരാച്ചാര്‍, മീരാസാധു, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മാലാഖയുടെ മറുക് –
കരിനീല, മീരയുടെ നോവെല്ലകള്‍, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
ഓര്‍മ്മ
• എന്റെ ജീവിതത്തിലെ ചിലര്‍
സംഗ്രഹം
• കൊൽക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തിൽ ആരാചാർ കുടുംബത്തിലെ അംഗങ്ങളായ ഫണീഭൂഷൺ ഗൃദ്ധാ
മല്ലിക്കിന്റെയും മകൾ ചേതന മല്ലിക്കിന്റെയും കഥയാണ് ഈ പുസ്തകത്തിലൂടെ പറയുന്നത് .
• വധ ശിക്ഷക്ക് വിധിക്കപെട്ട യതീന്ദ്രനാഥ് ബാനർജിയുടെ ദയാഹർജി ഗവർണർ തള്ളിയെന്ന വാർത്തയോട് കൂടിയാണ്
ഈ കഥ ആരംഭിക്കുന്നത് . നൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രവും ഉള്ള ആരാച്ചാർ കുടുംബത്തിലെ അവസാനത്തെ
കണ്ണികളാണ് ചേതന മല്ലിക്കും അവരുടെ പിതാവ് ഗൃദ്ധാ മല്ലിക്കും .
• ആരാച്ചാർ ജോലി നിർവഹിക്കണമെങ്കിൽ തന്റെ മകൾ ചേതനക്ക്‌സർക്കാർ ജോലി കൊടുക്കാൻ വ്യവസ്ഥ വെച്ചു . തന്റെ
മകളെ സർക്കാരിന്റെ ഔദ്യോഗിക ആരാച്ചാരായി നിയമിക്കണമെന്നതായിരുന്നു ഗൃദ്ധാ മല്ലികിന്റെ ആവശ്യം .
• ആദ്യം സർക്കാർ ഈ ആവശ്യത്തോട് മുഖം തിരിച്ചെങ്കിലും പിന്നീടുള്ള പല സംഭവ വികാസങ്ങളും (സ്ത്രീ പുരുഷ സമത്വം
പോലുള്ളത് ) കണക്കിലെടുത്ത്‌ചേതനയെ സർക്കാർ ആരാച്ചാരായി അംഗീകരിക്കുകയായിരുന്നു . ഇതോടു കൂടി ചേതന
ലോകത്തിലെ ആദ്യത്തെ വനിതാ ആരാച്ചാരാവുകയും തന്റെ ജോലി നിർവഹിക്കുകയും ചെയ്യുന്നിടത് ഈ പുസ്തകം
അവസാനിക്കുന്നു .
നേട്ടം
• വർത്തമാന കാലത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക അവസ്ഥകളും
പൊള്ളത്തരങ്ങളും ഈ പുസ്തകത്തിലൂടെ എഴുത്തുകാരി നമ്മെ
ഓർമപ്പെടുത്തുന്നു. സമകാലീന വർഷങ്ങളിലെ മാധ്യമ പ്രവർത്തനത്തിന്റെ
അഴുകിയ പിന്നാമ്പുറങ്ങളും മനുഷ്യത്വ രഹിതവും നീതീകരിക്കാനാവാത്തതുമായ
പ്രവർത്തനങ്ങളും സഞ്ജീവ് കുമാർ മിത്ര എന്ന മാധ്യമ പ്രവത്തകനിലൂടെ നമുക്ക്‌
കാണിച്ചു തരുന്നു . തീർച്ചയായും ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ട
പുസ്തകം.
നേട്ടം
ഒപ്പം നോവൽ മുൻപോട്ടു വയ്ക്കുന്ന ചില പ്രസക്തമായ ചോദ്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതാണ്..

വധശിക്ഷ എന്നത് ഒഴിവാക്കേണ്ടതാണോ അല്ലയോ?


• സ്ത്രീപുരുഷ തുല്യത പുരുഷൻ അംഗീകരിക്കുന്ന അളവുകോൽ വച്ചല്ലേ ഇപ്പോളും
തിട്ടപ്പെടുത്തിയിരിക്കുന്നത്?

• നിയമത്താൽ തുല്യത ലഭിച്ചാൽ തന്നെയും ചിന്താഗതിയിൽ തുല്യത സാധ്യമാണോ??

നോവൽ വായിച്ചു കഴിയുമ്പോൾ നാം നമ്മിലും സമൂഹത്തിലും ചൂഴ്ന്നു നോക്കി ഉത്തരം
കണ്ടെത്താൻ ശ്രമിക്കേണ്ടുന്ന മേല്പറഞ്ഞതല്ലാത്ത ചോദ്യങ്ങളും ആരാച്ചാരിലുണ്ട്.
ചോദ്യങ്ങളുടെയും ചിന്തകളുടെയും ഒരു കുടുക്ക് എഴുത്തുകാരിക്കു നമ്മെയണിയിക്കുവാൻ
കഴിയുന്നു എന്നതിനാൽ തന്നെയും ആരാച്ചാർ വളരെ പ്രസക്തമായ ഒരു നോവലാകുന്നു.
ബലഹീനത
നോവലിലെ എല്ലാ കഥാപാത്രങ്ങളും തീർത്തും വെറുപ്പുളവാക്കുന്നവരും വിശ്വാസയോഗ്യമല്ലാത്തവരുമാണ്, രണ്ടാമത്തേത് പ്രധാന
കഥാപാത്രത്തിൻ്റെ കാര്യത്തിലും സത്യമാണ്.

• ഓരോ അധ്യായത്തിൻ്റെയും തുടക്കത്തിൽ, വായനക്കാരനെ അസംഖ്യം കഥകളും കെട്ടുകഥകളും ചരിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
പേരുകളും ശൈലികളും പദങ്ങളും വേർതിരിച്ചറിയാനും ഉച്ചരിക്കാനുമുള്ള കഴിവുള്ള ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ പോലും, ഈ
പുസ്തകത്തിൽ എറിഞ്ഞ കഥകളുടെ എണ്ണം ശ്വാസം മുട്ടിക്കുന്നതാണ്.

• നോവലിന് കുറച്ച് ആവർത്തന അധ്യായങ്ങളുമുണ്ട്, കൂടാതെ നോവലിൻ്റെ വലിയ ഭാഗങ്ങളുണ്ട്, ഒരു ഇതിവൃത്ത ചലനവും കാണാതെ
തന്നെ പൂർണ്ണമായും ഒഴിവാക്കാനാകും. വ്യക്തമായി പറഞ്ഞാൽ, പുസ്തകത്തിൻ്റെ ആദ്യത്തെയും അവസാനത്തെയും പാദങ്ങൾ മാത്രം
വായിക്കേണ്ടതാണ്. അതിനിടയിലുള്ളതെല്ലാം ഒഴിവാക്കാം, നോവലിൻ്റെ ഉദ്ദേശ്യം ഉൾക്കൊള്ളാൻ വായനക്കാരന് ബുദ്ധിമുട്ടുണ്ടാകില്ല.
പുരസ്കാരങ്ങൾ
ഓടക്കുഴൽ പുരസ്കാരം(2013)
വയലാർ പുരസ്കാരം (2014)
കേരള സാഹിത്യ അക്കാദമി പുരസ്കാരം (2013)
• കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം – 2015
പരിഭാഷ
• ആരാച്ചാർ എന്ന നോവൽ ഹാങ്ങ് വുമൺ എന്ന പേരിൽ ജെ. ദേവിക ഇംഗ്ലീഷ്
ഭാഷയിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. പെൻഗ്വിൻ ബുക്സിന്റെ രാജ്യാന്തര
മുദ്രണമായ ഹാമിഷ് ഹാമിങ്ടൺ ആണ് ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ്
പരിഭാഷയുടെ പ്രസാധകർ. അരുന്ധതി റോയ് ആണു ഇംഗ്ലീഷ് പരിഭാഷ
പ്രകാശനം ചെയ്തത്.
സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്റെ സൂക്ഷ്മമായ ചില തലങ്ങളെ
ചെന്നുതൊടുന്നതും ഇന്ത്യാചരിത്രത്തിൻെറ സംഘർഷങ്ങളെ മുഴുവൻ ഒരു
പെൺകുട്ടിയുടെ ജീവിതത്തിന്റെ യുദ്ധരംഗത്തേക്ക് കൊണ്ടുവന്ന്
സംഭ്രമിപ്പിക്കുന്നതുമായ ഒരു രചനാതന്ത്രം ഈ നോവലിൽ കെ.ആർ. മീര
സ്വീകരിച്ചിട്ടുണ്ടെന്ന് നിരൂപകനായ ടി.ടി. ശ്രീകുമാർ സമർത്ഥിക്കുന്നു. ഈ
അർഥത്തിൽ ഒരു പാൻ ഇന്ത്യൻ നോവൽ എന്ന വിശേഷണം ഈ
നോവൽ അർഹിക്കുന്നുണ്ടെന്നും ശ്രീകുമാർ പറയുന്നു.
• വർത്തമാന കാലത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക അവസ്ഥകളും
പൊള്ളത്തരങ്ങളും ഈ പുസ്തകത്തിലൂടെ എഴുത്തുകാരി നമ്മെ
ഓർമപ്പെടുത്തുന്നു. സമകാലീന വർഷങ്ങളിലെ മാധ്യമ പ്രവർത്തനത്തിന്റെ
അഴുകിയ പിന്നാമ്പുറങ്ങളും മനുഷ്യത്വ രഹിതവും നീതീകരിക്കാനാവാത്തതുമായ
പ്രവർത്തനങ്ങളും സഞ്ജീവ് കുമാർ മിത്ര എന്ന മാധ്യമ പ്രവത്തകനിലൂടെ നമുക്ക്‌
കാണിച്ചു തരുന്നു . തീർച്ചയായും ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ട
പുസ്തകം.

You might also like